ഒന്നാം ലോക രാജ്യങ്ങളിലെ മൂന്നാം ലോക ജീവിതങ്ങൾ......
ഒന്നാം ലോക രാജ്യങ്ങൾ.....
സോവിയറ്റ് യൂണിയന് എതിരായി നടന്ന ശീത യുദ്ധ കാലത്ത് , അമേരിക്കയുടെ കൂടെ ചേരി ചേർന്ന രാജ്യങ്ങളെ ആണ് ഒന്നാം ലോക രാജ്യങ്ങൾ എന്ന് വിളിച്ചിരുന്നത്. പിൽകാലത്ത് സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം സമ്പന്ന രാജ്യങ്ങളെ വിശേഷിപ്പിക്കുന്ന ഒരു വിശേഷണമായി മാറി ഇൗ പ്രയോഗം. അതായത് സുസ്ഥിരമായ ജനാധിപത്യവും ഉയർന്ന ജീവിത നിലവാരവുമുള്ള രാജ്യങ്ങൾ .
മുംബൈയെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് വരുന്നത് കിഴക്കൻ അന്ധേരിയിലും ധാരവിയിലും ചിതറിക്കിടക്കുന്ന കുപ്രസിദ്ധമായ ചേരികളാണ്. USA പോലുള്ള വികസിത രാജ്യങ്ങളുടെ അവസ്ഥയും ഒട്ടും വെത്യസ്ഥമല്ല എന്ന് പറഞ്ഞാല് നിങ്ങള് അദ്ഭുത പെടുമോ ????
മൂന്നാം ലോക രാജ്യങ്ങളെ അപേക്ഷിച്ച് കാര്യങ്ങൾ വളരെ മോശമാണെന്ന് പറയാം ഇവിടെ ..... ഇന്ത്യയിൽ ചേരി നിവാസികൾക്ക് നല്ല ശുചിത്വം, വിദ്യാഭ്യാസം തുടങ്ങിയ അവകാശങ്ങൾ നഷ്ടപ്പെട്ടെങ്കിലും അവർക്ക് ചില മൗലികാവകാശങ്ങൾ ലഭിക്കുന്നുണ്ട്. ഇതിന് വിപരീതമായി വികസിത രാജ്യങ്ങളിൽ ഭവനരഹിതരുടെ ജീവിതം വളരെ ദയനീയമാണ്. അമേരിക്കയിലെ എല്ലാ വലിയ നഗരങ്ങളിലും, വിർജീനിയ, ലോസാഞ്ചെൽസ്, കാലിഫോർണിയ ടെക്സാസ്, എല്ലായിടത്തും ഈ ഭവനരഹിതരെ കണ്ടെത്താൻ കഴിയും.
ഇന്ത്യയിലെ ചേരി നിവാസികളിൽ നിന്ന് വ്യത്യസ്തമായി അവർ ജനിച്ച് തെരുവിൽ വളർന്നവരല്ല.
പാലത്തിനടിയിലോ, കാറിനുള്ളിലോ അഭയം കണ്ടെത്തിയ ഭവനരഹിതരായ ഇവർ എല്ലാവരും ഒരു കാലത്ത് അമേരിക്കയിൽ മാന്യമായ ജീവിതനിലവാരം നയിച്ചിരുന്ന വർ ആണ്. എന്നെ അത്ഭുതപ്പെടുത്തുന്നത്, അവരിൽ ഇപ്പോഴും ജോലി ചെയ്യുന്ന സോഫ്റ്റ്വെയർ പ്രൊഫഷണലുകളും ഉൾപ്പെടുന്നു എന്നതാണ്....
ഇവർ എല്ലാം സാമ്പത്തിക പരാജയം മൂലം തെരുവിൽ ഏറിയപെട്ടവർ ആണ്.
ദീർഘകാല live-in ബന്ധത്തിന് ഇരയായും, വൈദ്യചികിത്സയിൽ വന്ന ഉയർന്ന ചിലവ് മൂലം പാപ്പരത്തം സംഭവിച്ചതും, മാന്ദ്യം മൂലമുള്ള പേകട്ട് മൂലവും...... അങ്ങനെ ആനേകം കാരണങ്ങളാൽ.....
മുപ്പത് മുതൽ നാൽപത് വരെ ആളുകൾ പരിമിതമായ പ്രാഥമിക സൗകര്യങ്ങളുള്ള ഒരു സ്വകാര്യ പാർക്കിംഗ് സ്ഥലത്ത് അവരുടെ കാറിൽ താമസിക്കുന്നു ..
അവരെല്ലാം ജോലിചെയ്യുകയും കുറച്ച് ചില്ലിക്യാഷ് നേടുകയും ചെയ്യുന്നു, പക്ഷേ അവർക്ക് ഒരു പ്രത്യേക മുറിയോ അപ്പാർട്ടുമെന്റോ താങ്ങാൻ അവരുടെ സംഭാദ്യം കൊണ്ടാവുന്നില്ല.
വികസിത രാജ്യങ്ങളുടെ അഭിവൃദ്ധിയെ പ്രശംസിക്കുകയും നമ്മുടെ രാജ്യത്തെ അവരുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നത് നമ്മുടെ ഇടയിൽ പതിവാണ്, എന്നൽ യഥാർത്ഥ വസ്തുത എന്തെന്നാൽ, ഇൗ വികസിത രാജ്യങ്ങളിൽ സമ്പന്നർ നാളെയുടെ ഉത്കണ്ഠയിലാണ് ജീവിക്കുന്നത്, ദരിദ്രർ ചവറ്റുകുട്ടയിലും.
ഈ സന്ദർഭത്തിൽ ഞാൻ എന്റെ വായനക്കാരോട് പറയാൻ ആഗ്രഹിക്കുന്നത് എന്തെന്നാൽ, ഭിന്നിപ്പിന്റെ വക്താക്കളെ തിരിച്ചറിയുന്നതിലൂടെ നമ്മുടെ രാജ്യത്തിന്റെ ഐക്യവും സുഖകരമായ അവസ്ഥയും നിലനിർത്താൻ ശ്രമിക്കുക എന്നതാണ്. അല്ലാത്തപക്ഷം നമ്മുടെ രാജ്യം കുറച്ച് ധനികർക്ക് വിൽക്കപ്പെടും, ബാക്കിയുള്ളവർ അടിമയുടെ ജീവിതം നയിക്കേണ്ടിവരും........