Saturday, June 19, 2021

കേരളത്തില്‍ മിക്കയിടത്തും വിതരണം നിര്‍ത്തി ആമസോണ്‍; പണിയായത് കടുത്ത നിയന്ത്രണം

തിരുവനന്തപുരം: രജ്യത്ത് രണ്ടാംതരംഗം കുറയുന്നഘട്ടത്തില്‍ അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി പലതും തുറക്കുകയാണ്. അതേ സമയം സംസ്ഥാനത്ത് പ്രദേശികമായി കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായത് ആമസോണ്‍ ഡെലിവറി ആപ്പിന്‍റെ പ്രവര്‍ത്തനം മിക്കയിടത്തും നിലയ്ക്കുന്ന അവസ്ഥയുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ ചിലയിടങ്ങളില്‍ വിതരണത്തിന് തടസ്സം നേരിടുന്നുവെന്നാണ് ആമസോണ്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അവശ്യസാധാനങ്ങള്‍, ഭക്ഷണ സാധാനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നുണ്ടെന്നാണ് ആമസോണ്‍ പറയുന്നത്. കേരളത്തില്‍ സംസ്ഥാന ലോക്ക്ഡൌണ്‍ ഇല്ലാതെ പ്രദേശിക നിയന്ത്രണങ്ങളും ലോക്ക്ഡൌണുകളുമാണ് ഉള്ളത്. അതിനാല്‍ തന്നെ ആമസോണിന്‍റെ വിതരണം എളുപ്പം നടക്കുന്നില്ല. ലോക്ക്ഡൌണ്‍ ഇളവിന് മുന്‍പ് ലഭിച്ച സാധാനങ്ങള്‍ പോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ പരാതി ഉയര്‍ത്തുന്നുണ്ടെന്നാണ റിപ്പോര്‍ട്ട്. നേരത്തെ കൊവിഡ് ലോക്ക്ഡൌണ്‍ കാലത്ത് കേരളത്തില്‍ എവിടെ നിന്നും സാധാനങ്ങള്‍ ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് സാധ്യമാകുന്നില്ലെന്നാണ് പരാതി. പക്ഷെ മറ്റ് ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ ഇപ്പോഴും കേരളത്തില്‍ വിതരണം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. ആമസോണിന്‍റെ അടക്കം വിതരണം തടസ്സമാകുന്നത് സംബന്ധിച്ച് ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ടോണി തോമസ് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഭൂമിയിലെ ഏറ്റവും മികച്ച ശാസ്ത്രസാങ്കേതിക വിദ്യയുള്ള കമ്പനികളിൽ ഒന്നാണ് ആമസോൺ.  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ഡ്രോൺ ടെക്നോളജി, ഇന്റലിജന്റ് സപ്ലൈ ചെയിൻ, റോബോട്ടിക്സ്, ഡ്രൈവർലെസ്സ് കാറുകൾ, ഹ്യൂമൻലെസ്സ് ഡെലിവറി, തുടങ്ങിയവയിൽ എല്ലാം ആമസോൺ അതി വിദഗ്ധരാണ്.  എന്തിന് ലോകത്തെ പല കമ്പനികളും, സർക്കാരുകളും ഉപയോഗിക്കുന്ന ക്ലൗഡ്‌ പോലും ആമസോണിന്റെയാണ്.  ഇതിന്റെ ബലത്തിൽ ലോകത്ത് എവിടെയും, എന്തും എത്തിക്കാൻ ആമസോണിനു കഴിയും.  പക്ഷെ കേരളത്തിലെ കോവിഡ് നിയന്ത്രണ നിർദ്ദേശങ്ങൾ ഉണ്ടാക്കുന്ന അധികാരികളുടെ ബുദ്ധിക്കു മുൻപിൽ ആമസോൺ മുട്ടു മടക്കി പിൻവാങ്ങി. ഇന്നു തുറക്കും, നാളെ അടയ്ക്കും, മറ്റന്നാൾ പകുതി അടയ്ക്കും, ഒരു പഞ്ചായത്ത് ലോക്ക്ഡൗൺ, മറ്റേ പഞ്ചായത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ, ചില ഇടത്തു ബാരിക്കേഡ്, മറ്റു ചിലേടത്തു ലാത്തിഅടി, ഒരു ദിവസം ഒറ്റ അക്കം, മറ്റൊരു ദിവസം ഇരട്ട അക്കം, ഒരു ദിവസം വർക്ക്ഷോപ്പ് തുറക്കും, വേറൊരു ദിവസം സ്പെയർ പാർട്സ് കട തുറക്കും, ചില ഇടം 7 മണി, ചില ഇടം 2 മണി, റോഡിൻറെ ഒരു വശം D, മറ്റേ വശം A.. എന്തൊക്കെ പ്രഹസനങ്ങൾ.. ഇതു മനസ്സിലാക്കാൻ ആമസോണിന്റെ സൂപ്പർ കംപ്യൂട്ടർ ഒന്നും പോരാ, അവരുടെ വിദ്യകൾ ഒന്നും പോരാ എന്നു മനസ്സിലാക്കി ആമസോൺ ആയുധം വച്ച് കീഴടങ്ങി. കേരളത്തിലെ ഡെലിവറി നിർത്തി.  കേരളാ കോവിഡ് പ്രഹസനത്തിന് മുൻപിൽ ആമസോൺ പോലും നിർബാധം കീഴടങ്ങിയ സ്ഥിതിക്ക്‌, പൂട്ടികെട്ടിയിട്ട നാട്ടുകാർക്ക് പുറത്തു പോവാതെ ഓൺലൈനായി അവശ്യ സാധനങ്ങൾ വാങ്ങാൻ അനുവദിക്കാതെ, ദ്രോഹിച്ചു രസിക്കുന്ന നമ്മുടെ അധികാരികൾക്ക് മിനിമം ഒരു UN അവാർഡ് എങ്കിലും പ്രതീക്ഷിക്കാമോ?

from Asianet News https://ift.tt/3vHEmn8
via IFTTT

മൊറേനൊ പെനാല്‍റ്റി തുലച്ചു; സ്‌പെയ്‌നിന് പോളണ്ടിന്റെ സമനിലപ്പൂട്ട്

സെവിയ്യ: യൂറോ കപ്പ് ഗ്രൂപ്പ് ഇയില്‍ മുന്‍ ചാംപ്യന്മാരായ സ്‌പെയ്‌നിന് തുടര്‍ച്ചയായ രണ്ടാം സമനില. ഇത്തവണ പോളണ്ടാണ് സ്പാനിഷ് പടയെ സമനിലയില്‍ പിടിച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. അല്‍വാരോ മൊറാട്ടയുടെ ഗോളിലൂടെ സ്‌പെയ്ന്‍ മുന്നിലെത്തി. എന്നാല്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി സ്‌പെയ്‌നിനുള്ള മറുപടി നല്‍കി.  ആറാം മിനിറ്റില്‍ പോളിഷ് മുന്നേറ്റത്തോടെയാണ് മത്സരത്തിന് ചൂടുപിടിച്ചത്. 20 വാര അകലെ നിന്നും മതേവൂസ് ക്ലിച്ച് പായിച്ച ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. സ്‌പെനയ്‌നിന്റെ പത്താം മിനിറ്റിലാണ് ആദ്യ ആക്രമണമുണ്ടായത്. ഇടത് വിംഗിലൂടെ പന്തുമായി വന്ന് പോളണ്ടിന്റെ ബോക്‌സിനടുത്തെത്തിയ ഡാനി ഓല്‍മോ വലങ്കാലുകൊണ്ട് തൊടുത്ത ഷോട്ട് പോളണ്ട് ഗോള്‍ കീപ്പര്‍ ഷെസ്‌നി അനായാസം കയ്യിലൊതുക്കി. 43-ാം മിനിറ്റില്‍ പോളിഷ് ഫോര്‍വേര്‍ഡ് കരോല്‍ സ്വിഡേര്‍സ്‌കിയുടെ ഗോള്‍ ശ്രമം പോസ്റ്റില്‍ തട്ടി. റീബൗണ്ടില്‍ ലെവന്‍ഡോസ്‌കി ഷോട്ടുര്‍ത്തിയെങ്കിലും സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സിമോണിനെ മറികടക്കാനായില്ല. 54-ാം മിനിറ്റില്‍ പോളണ്ട് ഒപ്പമെത്തി. വലത് വിംഗിലൂടെ പന്തുമായെത്തിയ  കാമില്‍ ജോസ്വിയാക് ഫാര്‍ പോസ്റ്റില്‍ കാത്തുനില്‍ക്കുകയായിരുന്നു ലെവന്‍ഡോവ്‌സ്‌കിക്ക് ക്രോസ് ചെയ്തുകൊടുത്തു. സ്പാനിഷ് പ്രതിരോധതാരം ഐമറിക് ലാപോര്‍ട്ടയുടെയും മുകളിലൂടെ ഉയര്‍ന്നു ചാടിയ ലെവ ഹെഡ് ചെയ്ത് ഗോളാക്കി. 57-ാം മിനിറ്റില്‍ സ്‌പെയ്‌നിന് ലീഡുയര്‍ത്താനുളള സുവര്‍ണാവസരം. മൊറേനൊയെ ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാനായില്ല. മൊറേനൊ തന്നെയെടുത്ത പെനാല്‍റ്റി പോസ്റ്റില്‍ തട്ടി മടങ്ങി. റീബൗണ്ടില്‍ഡ മൊറാട്ടയ്ക്ക് ഗോള്‍ നേടാമായിരുന്നു. യുവന്റസ് സ്‌ട്രൈക്കറുടെ ഷോട്ടും പുറത്തേക്ക്. 25-ാം സ്‌പെയന്‍ ടൂര്‍ണമെന്റിലാദ്യമായി വലകുലുക്കി. അല്‍വാരോ മൊറാട്ടയാണ് വാറിന്റെ കൂടി സഹായത്തോടെ വല കുലുക്കിയത്. എന്നാല്‍ എടുത്തുപറയേണ്ടത് ജെറാര്‍ഡ് മൊറേനോയുടെ പാസായിരുന്നു. വലത് വിംഗിലൂടെ പന്തുമായി ബോക്‌സില്‍ കയറിയ മൊറേനൊ പ്രതിരോധത്തിനിടയിലൂടെ പന്തുനല്‍കി. കാലുവെച്ച മൊറാട്ടയ്ക്ക് ഇത്തവണ പിഴച്ചില്ല. റഫറി ഓഫ് സൈഡ് വിളിച്ചെങ്കിലും വാറിന്റെ സഹായത്തോടെ ഗോള്‍ നല്‍കി. ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള സ്‌പെയ്ന്‍ രണ്ടാമതാണ്. ഒരു പോയിന്റുള്ള പോളണ്ട് നാലാമതും. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്ലോവാക്യയെ തോല്‍പ്പിക്കാനായില്ലെങ്കില്‍ ടീമിന് പുറത്തേക്കുള്ള വഴി തെളിയും.

from Asianet News https://ift.tt/3qeOLFQ
via IFTTT

വയോധികര്‍ക്ക് മര്‍ദനം; ഗ്രാമപഞ്ചായത്ത് മുന്‍ അംഗത്തിനെതിരെ പരാതി

കൊല്ലം: വിളക്കുടിയില്‍ മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തില്‍ വയോധിക ദമ്പതികളെ മര്‍ദിച്ചെന്ന് പരാതി. ഇന്നലെ രാത്രിയെത്തിയ അക്രമി സംഘം വയോധികരെ ആക്രമിച്ചതിനു പുറമേ ഇരുവരുടെയും ഉപജീവന മാര്‍ഗമായ കടയും അടിച്ചു തകര്‍ത്തെന്നാണ് ആരോപണം. സിപിഐ പ്രാദേശിക നേതാവു കൂടിയായ മുന്‍ ഗ്രാമപഞ്ചായത്തംഗവും കൂട്ടാളികളും ചേര്‍ന്നാണ് അക്രമിച്ചതെന്നും ഇരുവരും പറയുന്നു. വിളക്കുടി വളവുപച്ചയില്‍ സ്റ്റേഷനറി കട നടത്തുന്ന അബ്ദുല്‍സലാമിനും ഭാര്യ നസീമയ്ക്കുമാണ് മര്‍ദനമേറ്റത്. മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും സിപിഐ പ്രാദേശിക നേതാവുമായ സജീവന്‍റെ നേതൃത്വത്തിലെത്തിയ കമ്പി വടി കൊണ്ട് അടിക്കുകയും കടയിലുണ്ടായിരുന്ന സാധനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തെന്നാണ് പരാതി. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുളള തര്‍ക്കത്തിന്‍റെ പേരില്‍ സജീവന്‍ മര്‍ദിച്ചെന്നാണ് പരാതി. സമാനമായ ആക്രമണം മുമ്പും ഉണ്ടായെന്നും കുടുംബം പറയുന്നു. അതേസമയം വയോധികര്‍ മര്‍ദിച്ചെന്ന പരാതിയുമായി സജീവനും ആശുപത്രിയില്‍ ചികില്‍സ തേടി. ഇരുകൂട്ടരും പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

from Asianet News https://ift.tt/3gPFcsF
via IFTTT

ഇരുന്നോളം കേസുകളില്‍ പ്രതിയായ അന്തർ സംസ്ഥാന ക്രിമിനൽ ഹരികൃഷ്ണൻ പിടിയിൽ

തൃശൂർ: ചാലക്കുടിയിൽ ഗൃഹനാഥനേയും ഭാര്യയേയും വീട് കയറി ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ അന്തർ സംസ്ഥാന ക്രിമിനൽ പിടിയിൽ. പിടിയിലായത് കർണ്ണാടകയിലും തമിഴ്നാട്ടിലും കേരളത്തിലും കൊലപാതകങ്ങടക്കം ഇരുന്നൂറോളം കേസുകളിലെ പ്രതി. സാമ്പത്തിക ഇടപാടുകളുടെ പേരിൽ കൊടകര ഇത്തുപ്പാടം സ്വദേശിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ഭാര്യയുടെ ആഭരങ്ങളും പണവും കൊള്ളയടിക്കുകയും ചെയ്ത കേസിലാണ് എറണാകുളം കുറുമാശ്ശേരി സ്വദേശി ഹരികൃഷ്ണൻ പിടിയിലായത്. വർഷങ്ങൾക്കു മുൻപ് യുവാവിനെ കൊന്ന് ചാക്കിൽക്കെട്ടി കുതിരാൻ മലയിൽ തള്ളിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഹരികൃഷ്ണൻ. ഇപ്പോൾ തൃശ്ശൂർ കോടാലിയിൽ താമസക്കാരനുമായ ഹരികൃഷ്ണൻ ആളുകളെ മയക്കി കൊള്ളയടിക്കാൻ വിരുതനായതിനാൽ അരിങ്ങോടർ ഹരി എന്ന പേരിലാണ് അറിയപ്പെടുന്നത്. രണ്ടു പതിറ്റാണ്ടു മുൻപ് വിവിധ ജില്ലകളിലായി മോഷണം, പിടിച്ചു പറി, ദേശീയ പാതയിൽ യാത്രക്കാരെ കൊള്ളയടിക്കൽ, വധശ്രമം, കൊലപാതകമടക്കം ഇരുന്നുറിലേറെ കേസുകളിൽ പ്രതിയാണ്. കേരള തമിഴ്നാട് കർണ്ണാടക പോലീസിന് തലവേദന സൃഷ്ടിച്ച സംഘത്തിലെ പ്രധാനിയായിരുന്നു ഹരി. മൂന്നു സംസ്ഥാനങ്ങളിലേയും വിവിധ പോലീസ് സംഘങ്ങൾ ഇയാളെ തേടി നടക്കുകയായിരുന്നു. അടുത്ത കാലങ്ങളിൽ നടന്ന നിരവധി ക്ഷേത്രമോഷണങ്ങളി ലും ഹരിക്കും സംഘത്തിനും പങ്കുള്ള തായും സംശയിക്കുന്നു. എറണാകുളം - തൃശ്ശൂർ ജില്ലാതിർത്തിയിലെ ഒരു ജ്വല്ലറിയിൽ മോഷണത്തിന് പദ്ധതിയിട്ടിരുന്നതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പോലീസ് പിന്തുടരുന്നത് മനസിലാക്കി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അതിസാഹസികമായാണ് ഹരിയെ പിടികൂടിയത്.പിടിയിലായപ്പോൾ ചെങ്ങമനാട് സ്വദേശി മോഹനൻ എന്ന വിലാസം നൽകി പിടികൂടിയ പോലീസ് സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും ഹരി ശ്രമിച്ചിരുന്നു.

from Asianet News https://ift.tt/3gHJqUa
via IFTTT

മദ്യപാനത്തിനിടെ യുവാവിനെ കൊലപ്പെടുത്തി; 5 പ്രതികളും അറസ്റ്റിൽ

തൃശൂർ: ഇരിങ്ങലക്കുടകാട്ടൂരിൽ മദ്യപാനത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 5 പ്രതികളും അറസ്റ്റിൽ.അറസ്റ്റിലായവർ ക്രിമിനലുകളും നിരവധി കേസുകളിൽ പ്രതികളുമാണ്. സംഭവമുണ്ടായി 24 മണിക്കൂറിനുള്ളിലാണ് പ്രതികളെല്ലാം അറസ്റ്റിലായത്. ഇരിങ്ങാലക്കുടയിൽ മദ്യാപനത്തിനിടെയുണ്ടായ തർക്കത്തിനിടെ ടെയാണ് കൂത്തുപാലയ്ക്കൽ വീട്ടിൽ മോഹനന്റെ മകൻ ശരത്ത് കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം.സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്. കാക്കത്തുരുത്തി സ്വദേശി ജിജീഷ് , കാട്ടൂർ സ്വദേശി കണ്ണംമ്പുള്ളി ഓലപീപ്പി സജീവൻ , ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശി കുഴിക്കണ്ടത്തിൽ ഷെരീഫ് എടതിരിഞ്ഞി സ്വദേശി ബിജു , ജവഹർ കോളനിയിൽ പയ്യപ്പിള്ളി സലീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക തർക്കമാണ് കൊലപാതത്തിന് കാരണം. കേസ്സിലെ രണ്ടാം പ്രതിയും നിരവധി കേസ്സുകളിലെ പ്രതിയുമായ ഓലപ്പീപ്പി സജീവനും കൊല്ലപ്പെട്ട ശരത്തും തമ്മിൽ വസ്തു ഇടപാടിനെ തുടർന്ന് സാമ്പത്തിക തർക്കം നിലനിൽക്കുന്നുണ്ട്. ശരത്തിന്റെ വീടും സ്ഥലവും സജീവൻ കുറച്ചു നാൾ മുൻപ് വാങ്ങിയിരുന്നു. ഇതിൽ ചെറിയ തുക മാത്രമാണ് സജീവൻ നൽകിയിരുന്നത്. പലവട്ടം പണം ആവശ്യപ്പെട്ടങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് സജീവൻ തിയതി നീട്ടിക്കൊണ്ടുപോയി.  ശരത്ത് ഇടയ്ക്കിടെ പണം ചോദിക്കുന്നതിൽ സജീവന് നീരസമുണ്ടായിരുന്നു. ലോക്ക് ഡൗൺ ആയി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ കഴിഞ്ഞ ദിവസം പണം വേണമെന്ന് ശരത്ത് സജീവനോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച പണം തരാമെന്നു പറഞ്ഞ് ഒന്നാം പ്രതി ജിജീഷിന്റെ വീട്ടിലേക്ക് ശരത്തിനെ വിളിച്ചു വരുത്തി.ഈ സമയം അവിടെ ജിജീഷിനൊപ്പം സജീവനും മറ്റു പ്രതികളും മദ്യപിച്ചിരിക്കുകയായിരുന്നു.  ശരത്ത് എത്തിയതോടെ സംസാരത്തിനിടെ സജീവനുമായി തർക്കമുണ്ടാകുകയും ജിജീഷ് കത്തിയെടുത്ത് ശരത്തിനെ കുത്തുകയായിരുന്നു. വയറിൽ തുളഞ്ഞു കയറിയ ഒന്നര അടിയോളം നീളമുള്ള കത്തികൊണ്ടുള്ള കുത്തേറ്റു വീണ ശരത്ത് തൃശൂലെ സ്വകാര്യ ആശയത്രിയിലെത്തും മുൻപേ മരിച്ചു.

from Asianet News https://ift.tt/3wJiXeC
via IFTTT

മണിമലയില്‍ പ്രതിയെ പിടിക്കാൻ പോയ എസ്ഐയ്ക്ക് വെട്ടേറ്റു

കോട്ടയം: മണിമലയില്‍ പ്രതിയെ പിടിക്കാൻ പോയ എസ്ഐയ്ക്ക് വെട്ടേറ്റു. മണിമല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിദ്യാധരനാണ് വെട്ടേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.വധ ശ്രമക്കേസ് പ്രതിയായ അജിത്തിനെ അറസ്റ്റ് ചെയ്യാൻ എത്തിയതായിരുന്നു വിദ്യാധരനും സംഘവും.പ്രതിയെ അറസ്റ്റ് ചെയ്ത് പുറത്തേക്ക് ഇറങ്ങുമ്പോള് അജിത്തിന്‍റെ അച്ഛൻ പ്രസാദ് വാക്കത്തിയുമായി പൊലീസുകാര്‍ക്ക് നേരെ പാഞ്ഞടുത്തു.പൊലീസുകാരെ തടഞ്ഞ ശേഷം എസ്ഐയ്ക്ക് നേരെ വാക്കത്തിയോങ്ങി. തലയില്‍ വെട്ടു കൊണ്ട എസ്ഐ വിദ്യാധരൻ നിലത്ത് വീണു.ഉടൻ തന്നെ മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് പ്രതികളെ കീഴ്പ്പെടുത്തി.വിദ്യാധരനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയി.തലയോട്ടിക്ക് പരിക്കേറ്റതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.മന്ത്രി വിഎൻ വാസവനും കോട്ടയം എസ്പിയും വിദ്യാധരനെ ആശുപത്രിയിലെത്തി കണ്ടു.വിദ്യാധരന്‍റെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വാസവൻ അറിയിച്ചു വിദ്യാധരനെ ന്യൂറോ വിഭാഗത്തിലേക്ക് മാറ്റി.കാമുകിയുടെ വീട്ടില്‍ അതിക്രമം നടത്തിയ കേസില്‍ പൊലീസിനോട് സാക്ഷി പറഞ്ഞതിനാണ് മണിമല സ്വദേശിയെ അജിത്ത് ഒരു മാസം മുൻപ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.കുറേ നാളുകളായി ഇയാളെ പൊലീസ് തെരഞ്ഞ് വരുകയായിരുന്നു.അജിത്ത് വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചയോടെ പൊലീസ് സംഘം വീട്ടിലെത്തിയത്.

from Asianet News https://ift.tt/3vGUghw
via IFTTT

മോഷണകുറ്റം ആരോപിച്ച് ദളിത് യുവാവിനെ അമ്പലപ്പുഴ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

അന്പലപ്പുഴ: മോഷണകുറ്റം ആരോപിച്ച് സ്റ്റേഷനിൽ കൊണ്ടുപോയ ദളിത് യുവാവിനെ അമ്പലപ്പുഴ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ആലപ്പുഴ തകഴി സ്വദേശി ജഗൻദാസിന്‍റെ കുടുംബമാണ് പരാതിയുമായി രംഗത്ത് വന്നത്. എന്നാൽ യുവാവിനെ മർദ്ദിച്ചിട്ടില്ലെന്നും പരാതി ഒത്തുതീർപ്പായതോടെ സ്റ്റേഷനിൽ നിന്ന് പറഞ്ഞുവിട്ടെന്നും പൊലീസ് വിശദീകരിച്ചു. ദേഹമാസകലം പൊലീസിന്‍റെ ക്രൂര മർദ്ദനമേറ്റെന്നാണ് യുവാവിന്‍റെ പരാതി. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദനമേറ്റെന്ന് ഡോക്ടറിനോട് പറഞ്ഞെങ്കിലും ചികിത്സാ രേഖകയിൽ അതൊന്നും തെളിവായില്ല. പൊലീസ് ഇടപെട്ട് മൊഴി മാറ്റിയെഴുതിച്ചെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് അമ്പലപ്പുഴ പൊലീസ് പറയുന്നത് ഇങ്ങനെ. തകഴി കുന്നമ്മ അംബേദ്ക്കർ ജംഗഷനിലാണ് ജഗന്‍റെ കുടുംബം ഏറെ നാളായി മീൻ കച്ചവടം നടത്തിവരുന്നത്. തൊട്ടടുത്ത കടയിൽ നിന്ന് പണവും സാധനങ്ങളും മോഷണം പോകുന്നത് പതിവായി. കട ഉടമയും സുഹൃത്തുക്കളും ചേർന്ന് വ്യാഴാഴ്ച പുലർച്ചെ മോഷണശ്രമത്തിനിടെ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.  കേസ് എടുക്കാമെന്ന് അറിയിച്ചെങ്കിലും സ്റ്റേഷന് പുറത്ത് പരാതി ഒത്തുതീർപ്പായി. ജഗൻദാസിനെ മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. ഒന്നരലക്ഷം രൂപയുടെ നഷ്ടം തീർക്കാമെന്ന്, ജഗൻദാസിന്‍റെ കുടുംബം സമ്മതിച്ചതിനെ തുടർന്നാണ് പരാതിയിൽ നിന്ന് പിൻമാറിയതെന്ന് കട ഉടമ വ്യക്തമാക്കി. എന്നാൽ മീൻ കച്ചവടത്തിനായി പുലർച്ചെ എത്തിയപ്പോൾ കടയ്ക്കുളിലേക്ക് തള്ളിയിട്ട ശേഷം വാതിൽ പൂട്ടി. തുടർന്ന് പൊലീസിൽ ഏൽപ്പിച്ചു. മുൻ വൈരാഗ്യത്തിന്‍റെ പേരിലാണ് മോഷണക്കുറ്റം ആരോപിക്കുന്നതെന്നും യുവാവിന്‍റെ കുടുംബം പറയുന്നു.

from Asianet News https://ift.tt/3gK2nVd
via IFTTT

പൊലീസിനെ കണ്ട് ഭയന്നോടിയ പതിനാറുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്:  കല്‍മണ്ഡപത്തില്‍ ബൈക്ക് പരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് ഭയന്നോടിയ പതിനാറുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. ചിറയ്ക്കാട് സ്വദേശി ആകാശാണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചതാണെന്ന് പിന്നീട് പോലീസ് കണ്ടെത്തി. ചിറക്കാട് മാരിയമ്മന്‍കോവിലിനടുത്ത് കനാല്‍പുറമ്പോക്കില്‍ താമസിക്കുന്ന കുമാറിന്റെ മകന്‍ ആകാശാണ് തൂങ്ങിമരിച്ചത്.  ഇന്നലെ അര്‍ദ്ധരാത്രിയില്‍ വാഹനപരിശോധനയ്ക്കിടെ കല്‍മണ്ഡമപത്തിനടുത്ത് ആകാശും രണ്ട് സുഹൃത്തുക്കളും മോട്ടോര്‍ സൈക്കിളില്‍ പോവുന്നത് കണ്ട് പൊലീസ് തടഞ്ഞു. പിറകിലിരുന്ന ആകാശ് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിടികൂടിയ ആകാശിന്റെ സുഹൃത്തുക്കള്‍ക്കും പതിനെട്ടില്‍ താഴെയാണ് പ്രായം.  ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ആകാശിനെ കണ്ടെത്തിയത്. മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചാണെന്ന് പൊലീസ് പറയുന്നു. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശികളായ കുമാറും കുടുംബവും കാലങ്ങളായി ചിറയ്ക്കാടാണ് താമസിക്കുന്നത്. പൊലീസ് കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ ആകാശിന്റെ അടുത്ത ബന്ധുവാണ്.

from Asianet News https://ift.tt/3qeBQUm
via IFTTT

പു​തു​ച്ചേ​രി ബി​ജെ​പി​യി​ലെ തര്‍ക്കങ്ങൾ പരസ്യ പ്രതിഷേധത്തിലേക്ക്

പു​തു​ച്ചേ​രി: പു​തു​ച്ചേ​രി ബി​ജെ​പി​യി​ലെ തര്‍ക്കങ്ങൾ പരസ്യ പ്രതിഷേധത്തിലേക്ക്. മ​ന്ത്രി​സ​ഭ​യി​ല്‍ എംഎൽഎ ജോ​ണ്‍ കു​മാ​റി​നെ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​നു​യാ​യി​ക​ള്‍ ബിജെപി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ചു. പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യെ​ത്തി​യ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ഫീ​സി​ല്‍ ത​ള്ളി​ക്ക​യ​റു​ക​യാ​യി​രു​ന്നു എന്നാണ് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലെ​ത്തി​യ​താ​ണ് ജോ​ണ്‍ കു​മാ​ര്‍. പു​തു​ച്ചേ​രി​യി​ല്‍ ആ​ള്‍ ഇ​ന്ത്യ എ​ൻ​ആ​ര്‍ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ചേ​ര്‍​ന്നാ​ണ് ഭ​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യാ​യി എ​ൻ. രം​ഗ​സ്വാ​മി​യെ തെ​ര​ഞ്ഞെ​ടു​ത്തെ​ങ്കി​ലും മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ച്ചി​ട്ടി​ല്ല. ബി​ജെ​പി​യ്ക്കു​ള്ളി​ലെ ത​ര്‍​ക്ക​ങ്ങ​ള്‍ മൂ​ല​മാ​ണ് മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം വൈ​കി​യ​ത്.

from Asianet News https://ift.tt/3iT49G5
via IFTTT

രണ്ട് ഗോളുകള്‍ ദാനം നല്‍കി, ബാക്കി ജര്‍മനി അടിച്ചു; പോര്‍ച്ചുഗലിന് ദാരുണ തോല്‍വി

മ്യൂണിക്ക്: യൂറോ കപ്പില്‍ ഗ്രൂപ്പ് എഫില്‍ ജര്‍മനിക്കെതിരായ മത്സരത്തില്‍ പോര്‍ച്ചുഗലിന് തോല്‍വി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ തോല്‍വി. പോര്‍ച്ചുഗീസ് പ്രതിരോധ താരങ്ങള്‍ നല്‍കിയ രണ്ട് ദാനഗോളാണ് ജര്‍മനിയുടെ വിജയത്തില്‍ നിര്‍ണായകമായത്. കായ് ഹാവര്‍ട്‌സ്, റോബിന്‍ ഗോസന്‍സ് എന്നിവരുടെ വകയായിരുന്നു ജര്‍മനിയുടെ മറ്റു രണ്ട് ഗോളുകള്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഡിയോഗോ ജോട്ട എന്നിവരാണ് പോര്‍ച്ചുഗലിന്റെ ഗോളുള്‍ നേടിയത്. 15-ാ മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഗോളിലൂടെ പോര്‍ച്ചുഗല്‍ മുന്നിലെത്തി. കൗ്ണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ജര്‍മനിയുടെ കോര്‍ണര്‍ കിക്ക് പോച്ചുഗീസ് പോസ്റ്റില്‍ ക്രിസ്റ്റിയാനോ ഹെഡ് ചെയ്ത ഒഴിവാക്കി. പന്തുമായി മുന്നേറിയ ബെര്‍ണാര്‍ഡോ സില്‍വ, ഡിയോഗോ ജോട്ടയ്ക്ക് മറിച്ച് നല്‍കി. ജര്‍മന്‍ ഗോള്‍ മുഖത്ത് മാനുവല്‍ നോയര്‍ മാത്രം മുന്നില്‍ നില്‍ക്കെ ക്രിസ്റ്റിയാനോക്ക് പാസ്. കാലുവച്ച യുവന്റസ് താരം പോര്‍ച്ചുഗലിന് ലീഡ് നല്‍കി.  35-ാം മിനിറ്റില്‍ റൂബന്‍ ഡയസിന്റെ സെല്‍ഫ് ഗോള്‍ ജര്‍മനിക്ക് സമനില സമ്മാനിച്ചു. ഗോസന്‍സിന്റെ നിലംപറ്റെയുള്ള ക്രോസില്‍ അപകടം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ഡയസിന്റെ കാലില്‍ തട്ടി ഗോള്‍വര കടന്നു. സ്‌കോര്‍ 1-1. നാല് മിനിറ്റുകള്‍ക്ക് ശേഷം മറ്റൊരു സെല്‍ഫ് ഗോളിലൂടെ ജര്‍മനി ലീഡെടുത്തു. ഇത്തവണ റാഫേല്‍ ഗുറെയ്‌റോയാണ് ഗോള്‍ നേടിയത്.  51-ാം മിനിറ്റിലാണ് ജര്‍മന്‍ താരത്തിന്റെ കാലില്‍ നിന്നുള്ള ആദ്യ ഗോളുണ്ടായത്. ഹാവെര്‍ട്‌സാണ് ഗോള്‍ നേടിയത്. ഗോസന്‍സിന്റെ സഹായത്തില്‍ ഹാവര്‍ട്‌സ് വല കുലുക്കി. 60-ാം മിനിറ്റില്‍ നാലാം ഗോളും പിറന്നു. ഇത്തവണ ഗോസന്‍സിനായിരുന്നു അവസരം. ജോഷ്വ കിമ്മിച്ചിന്റെ അസിസ്റ്റ്. ഇതിനിടെ പോര്‍ച്ചുഗല്‍ തിരിച്ചടിക്കാനുള്ള ശ്രമം നടത്തി. 67-ാം മിനിറ്റില്‍ ജോട്ടയിലൂടെ ഒരു ഗോള്‍ പോര്‍ച്ചുഗല്‍ തിരിച്ചടിച്ചു. ക്രിസ്റ്റിയാനോയാണ് പാസ് നല്‍കിയത്. 79-ാം മിനിറ്റില്‍ റെനാറ്റോ സാഞ്ചസിന്റെ ലോംഗ് റേഞ്ചര്‍ പോസ്റ്റില്‍ തട്ടി മടങ്ങി. രണ്ട് മത്സരങ്ങളില്‍ മൂന്ന പോയിന്റുള്ള ജര്‍മനി രണ്ടാമതും ഇത്രയും തന്നെ പോയിന്റുള്ള പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനത്തുമാണ്. നാല് പോയിന്റുള്ള ഫ്രാന്‍സാണ് ഒന്നാം സ്ഥാനത്ത്. അവസാന മത്സരത്തില്‍ ശക്തരായ ഫ്രാന്‍സിനെ മറികടന്നെങ്കില്‍ മാത്രമെ ക്രിസ്റ്റിയാനോയ്ക്കും സംഘത്തിനും പ്രീക്വാര്‍ട്ടറില്‍ കടക്കാനാവൂ.

from Asianet News https://ift.tt/3gF6xPe
via IFTTT

23 മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്സ്

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. നേരത്തെ ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അറിയിച്ചിരുന്നെങ്കിലും പുതിയ അനുമതിയുടെ പശ്ചാത്തലത്തില്‍ ഈ മാസം 23ന് തന്നെ സര്‍വീസ് തുടങ്ങാനാണ് എമിറേറ്റ്സ് പദ്ധതിയിടുന്നത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീയ എന്നിവിടങ്ങളില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രാ അനുവദിക്കുന്നതിനുള്ള നടപടികളും നിബന്ധനകളും പ്രഖ്യാപിച്ച ദുബൈ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് സുപ്രീം കമ്മിറ്റിയുടെ നടപടി സ്വാഗതം ചെയ്യുന്നതായി എമിറേറ്റ്സ് വക്താവ് പറഞ്ഞു. ഈ നിബന്ധനകള്‍ പാലിച്ചുകൊണ്ട് മൂന്ന് രാജ്യങ്ങളില്‍ നിന്നും ജൂണ്‍ 23 മുതല്‍ സര്‍വീസ് തുടങ്ങും. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് സമൂഹത്തിന്റെ സുരക്ഷയും യാത്രാ മേഖലയുടെ സംരക്ഷണവും മുന്‍നിര്‍ത്തി അനിയോജ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതിന് സുപ്രീം കമ്മിറ്റിക്ക് നന്ദി അറിയിക്കുന്നതായും എമിറേറ്റ്സ് വക്താവ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. യുഎഇ അംഗീകരിച്ച ഏതെങ്കിലുമൊരു വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച, താമസ വിസക്കാര്‍ക്കാണ് 23 മുതല്‍ പ്രവേശന അനുമതി ലഭിക്കുക. യാത്ര പുറപ്പെടുന്നതിന്  48 മണിക്കൂറിനകമുള്ള നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഇതില്‍ യുഎഇ സ്വദേശികള്‍ക്ക് ഇളവുണ്ട്. ക്യു.ആര്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടുള്ള പരിശോധനാ ഫലങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് എല്ലാ യാത്രക്കാരും റാപ്പിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്ന നിര്‍ദേശവുമുണ്ട്.  ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ശേഷം യാത്രക്കാരെ വീണ്ടും പി.സി.ആര്‍ പരിശോധനക്ക് വിധേയമാക്കും. ഈ പരിശോധനയുടെ ഫലം വരുന്നത് വരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയണം. 24 മണിക്കൂറിനകം പരിശോധനാ ഫലം ലഭ്യമാകുമെന്നാണ് കരുതുന്നത്. യുഎഇ സ്വദേശികള്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും ഈ നിബന്ധനയിലും ഇളവുണ്ട്. 

from Asianet News https://ift.tt/3zzuAqp
via IFTTT

വ്യോമയാന രംഗം അടുത്ത വർഷം പൂർവ സ്ഥിതിയിലാകുമെന്ന് എയർ ഏഷ്യാ സിഇഒ

മുംബൈ: വ്യോമയാന മന്ത്രാലയം അടുത്ത സാമ്പത്തിക വർഷം കൊവിഡിന് മുൻപത്ത നിലയിലേക്ക് തിരിച്ചെത്തുമെന്ന് എയർ ഏഷ്യാ ഗ്രൂപ്പ് സിഇഒ. വാർത്താ ഏജൻസിയായ ബെർണാമയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അന്താരാഷ്ട്ര തലത്തിൽ രാജ്യങ്ങൾ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്നാണ് ടോണി ഫെർണാണ്ടസിന്റെ പ്രതീക്ഷ. സർക്കാർ തലത്തിൽ ഇപ്പോഴുണ്ടായ തിരിച്ചടി മറികടക്കാൻ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യാത്രയുടെ തടസം മറികടക്കാനും ഏതൊക്കെ രേഖകൾ കൈവശം വെക്കണമെന്നും അതിർത്തി കടക്കാൻ എന്തൊക്കെ വേണമെന്നുമുള്ള കാര്യത്തിൽ നയം രൂപീകരിക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങളിൽ സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ഒരു വെബിനാറിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3vBQvd3
via IFTTT

മോഹനൻ വൈദ്യർ അന്തരിച്ചു; ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ് മരണം

തിരുവനന്തപുരം: നാട്ടുവൈദ്യന്‍ മോഹനൻ വൈദ്യർ (65) അന്തരിച്ചു. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.  മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വൈദ്യരെന്ന പേരിൽ അറിയപ്പെട്ടിരുന്ന മോഹനൻ ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പ്രചാരണം നടത്തുകയും, അശാസ്ത്രീയ ചികിത്സാ രീതികളുടെ പേരിൽ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു.  ചികിത്സാ പിഴവിൽ ഒന്നര വയസ്സുകാരി മരിച്ചെന്ന പരാതിയിലടക്കം മോഹനനെതിരെ  കേസുകളുണ്ട്.  നിപ വൈറസുണ്ടെന്നത് വ്യാജപ്രചാരണമാണെന്ന് അവകാശപ്പെട്ട ഇയാൾ കൊവിഡിനെതിരെ ചികിത്സിക്കാനറിയാമെന്നും അവകാശപ്പെട്ടിരുന്നു. ഇതേത്തുടർന്ന് തൃശ്ശൂർ പട്ടിക്കാട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തുകയും വൈദ്യരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പട്ടിക്കാട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിന് ലൈസൻസ് ഇല്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ചികിത്സ നടത്തുന്നവർക്ക് മതിയായ യോഗ്യതയില്ലെന്നും വിതരണം ചെയ്ത മരുന്നുകൾക്ക് കൃത്യമായ പേരോ വിവരങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. 

from Asianet News https://ift.tt/3gLSp5B
via IFTTT

ബ്രിസ്റ്റോൾ ടെസ്റ്റ്: ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾക്ക് വീരോചിത സമനില

ബ്രിസ്റ്റോൾ: ഇം​ഗ്ലണ്ട് വനിതകൾക്കെതിരായ ബ്രിസ്റ്റോൾ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വനിതകൾക്ക് വീരോചിത സമനില. ഫോളോ ഓൺ ചെയ്തശേഷം മുൻനിരയുടെ മികച്ച പ്രകടനത്തിന്റെയും വാലറ്റത്തിന്റെ അപ്രതീക്ഷിത ചെറുത്തുനിൽപ്പിന്റെയും കരുത്തിലാണ് അവസാന ദിനം ഇന്ത്യ സമനില പിടിച്ചുവാങ്ങിയത്. സ്കോർ ഇം​ഗ്ലണ്ട് 396-9, ഇന്ത്യ 231, 344-8 ഇന്നിം​ഗ്സ് പരാജയം ഒഴിവാക്കാനായി അവസാന ദിനം ക്രീസിലിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. മികച്ച ഫോമിലുള്ള കൗമാര താരം ഷഫാലി വർമയെ(63) തുടക്കത്തിലെ നഷ്ടമായി. എന്നാൽ ദീപ്തി ശർമയും(54), പൂനം റാവത്തും(39) ചെറുത്തു നിന്നതോടെ ഇം​ഗ്ലണ്ടിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. എന്നാൽ 175-3 എന്ന സ്കോറിൽ നിന്ന് 29 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായതോടെ ഇന്ത്യ തോൽവി മുന്നിൽ കണ്ടു. ദീപ്തി ശർമ(54), പൂനം റാവത്ത്(39), ക്യാപ്റ്റന്ഡ മിതാലി രാജ്(4), ഹർമൻപ്രീത് കൗർ(8) എന്നിവരുെട വിക്കറ്റുകളാണ് ഇന്ത്യക്ക് തുടർച്ചയായി നഷ്ടമായത്. ഇതോടെ 199-7ലേക്ക് കൂപ്പുകുത്തിയ ഇന്ത്യ പരാജയം ഉറപ്പിച്ചു. എന്നാൽ ആദ്യം പൂജാ വസ്ത്രക്കറെും(12) പിന്നീട് ശിഖ പാണ്ഡെയയും(18) കൂട്ടുപിടിച്ച് എട്ടാമതായി ക്രീസിലെത്തി സ്നേഹ് റാണ നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യക്ക് വിജയതുല്യ സമനില സമ്മാനിച്ചു. 154 പന്തിൽ 80 റൺസെടുത്ത സ്നേഹ റാണക്ക് പത്താമതായി ക്രീസിലെത്തിയ ടാനിയ ഭാട്ടിയ(44 നോട്ടൗട്ട്) നൽകിയ പിന്തുണ മത്സരത്തിൽ നിർമായകമായി. ഏഴ് വർഷത്തെ ഇടവേളക്കുശേഷം ടെസ്റ്റ് ക്രിക്കറ്റിനിറങ്ങിയ ഇന്ത്യൻ വനിതകൾ അവിസ്മരണീയ സമനില നേടി അഭിമാനം കാത്തു. ആദ്യ ഇന്നിം​ഗ്സിൽ 96ഉം രണ്ടാം ഇന്നിം​ഗ്സിൽ 63ഉം റൺസെടുത്ത് ഇന്ത്യൻ ഇന്നിം​ഗ്സിന്റെ നെടുന്തൂണായ ഷഫാലി വർമയാണ് കളിയിലെ താരം.

from Asianet News https://ift.tt/3wHzRKy
via IFTTT

സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ട് തുടരുന്നു; 19 കാരന്‍ പിടിയില്‍, ലാപ്പ്ടോപ്പുകളും മൊബൈലുകളും പിടികൂടി

കോഴിക്കോട്: സംസ്ഥാനത്ത് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് വ്യാപകമെന്ന് കേരളാ പൊലീസ് സൈബര്‍ ഡോം. പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമ്പോഴും കോഴിക്കോട് സൈബര്‍ ഡോം നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം പാലക്കാട്ട് 19 വയസ്സുകാരന്‍ അറസ്റ്റിലായി. 20 ല്‍ അധികം ലാപ്‍ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടിക്കാനാണ് കേരളാ പൊലീസ് ഓപ്പറേഷന്‍ പി ഹണ്ട് തുടങ്ങിയത്. ഓപ്പറേഷന്‍ പി ഹണ്ട് വഴി നിരവധി പേര്‍ അറസ്റ്റിലാവുകയും മൊബൈലുകളും ലാപ്പ് ടോപ്പുകളും വ്യാപകമായി പിടിച്ചെടുക്കുകയും ചെയ്തിട്ടും കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതില്‍ കുറവ് വരുന്നില്ലെന്നാണ് പൊലീസിന്‍റെ കണക്ക് കൂട്ടല്‍. കേരളാ പൊലീസ് സൈബര്‍ഡോം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാമിന്‍റെ നിര്‍ദേശാനുസരണം കോഴിക്കോട് സൈബര്‍ ഡോം നടത്തിയ പരിശോധനയിലാണ് പാലക്കാട്ട് ഒരു 19 കാരന്‍ അറസ്റ്റിലായത്.  പതിനേഴാം തിയതിയായിരുന്നു സംസ്ഥാന വ്യാപകമായുള്ള പരിശോധന. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സാമൂഹിക മാധ്യമങ്ങളായ വാട്ട്സാപ്പ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ വഴി കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതും പ്രചരിപ്പിക്കുന്നതും വ്യാപകമാകുന്നതായാണ് കണ്ടെത്തല്‍.  കേരളാ പൊലീസും കേരളാ പൊലീസ് സൈബര്‍ ഡോമും സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കുന്നത് തുടരുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യാപകമായി തുടരുന്നത്. 16 വയസ്സിനും 21 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതിനും പ്രചരിപ്പിക്കുന്നതിനും മുന്‍കൈ എടുക്കുന്നത് എന്നതാണ് സൈബര്‍ ഡോം നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇവരാണ് സാമൂഹിക മാധ്യമ ഗ്രുപ്പുകളില്‍ അംഗമാകുന്നതും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതുമെന്നത് ഗൗരവത്തോടെ കാണണമെന്നും പോലീസ് അറിയിച്ചു.

from Asianet News https://ift.tt/3gEafZh
via IFTTT

മദ്യലഹരിയില്‍ പൊലീസുകാരെ മര്‍ദിച്ച യുവതിക്ക് ബഹ്റൈനില്‍ ശിക്ഷ വിധിച്ചു

മനാമ: മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിക്കുകയും പൊലീസ് വാഹനം അടിച്ച് തകര്‍ക്കുകയും ചെയ്‍ത യുവതിക്ക് ബഹ്റൈന്‍ കോടതി ശിക്ഷ വിധിച്ചു. മൊറോക്കന്‍ സ്വദേശിയായ 33 വയസുകാരിക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയാണ് ഹൈക്രിമിനല്‍ കോടതി വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്തും. കഴിഞ്ഞ മാര്‍ച്ചില്‍ ജുഫൈറിലെ ഒരു ഹോട്ടലിന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മദ്യലഹരിയില്‍ യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന്  വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ആശ്വസിപ്പിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ യുവതി കൈയേറ്റം ചെയ്യുകയും തുപ്പുകയുമായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനും നാശനഷ്‍ടങ്ങളുണ്ടാക്കി. പരിസരത്ത് പാര്‍ക്ക് ചെയ്‍തിരുന്ന ഒരു ആംബുലന്‍സിനകത്ത് അതിക്രമിച്ച് കയറുകയും കുറച്ച് നേരം ആംബുലന്‍സിനുള്ളില്‍ ഇരിക്കുകയും ചെയ്‍തു. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷവും പൊലീസുകാരെ ഉപദ്രവിച്ചു. ഒടുവില്‍ ബലം പ്രയോഗിച്ച് പൊലീസ് സംഘം ഇവരെ കീഴ്‍പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. എന്നാല്‍ അവിടെവെച്ചും മറ്റൊരു പൊലീസുകാരനെ ഉപദ്രവിച്ചു. എന്നാല്‍ സംഭവിച്ചതൊന്നും സ്വബോധത്തോടെയായിരുന്നില്ലെന്ന് കാണിച്ച് വിചാരണയ്‍ക്കിടയില്‍ ഇവര്‍ കോടതിയില്‍ മാപ്പപേക്ഷിച്ചിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ കോടതി ശിക്ഷ വിധിച്ചു.  

from Asianet News https://ift.tt/3wI9BQg
via IFTTT

മെംഫിസ് ഡിപെ ഇനി ബാഴ്‌സലോണയ്ക്ക് സ്വന്തം; ഔദ്യോഗിക പ്രഖ്യാപനമായി

ബാഴ്‌സലോണ: നെതര്‍ലന്‍ഡ്‌സ് ഫോര്‍വേര്‍ഡ് മെംഫിസ് ഡിപെ വരും സീസണില്‍ ബാഴ്‌സലോണ ജേഴ്‌സിയില്‍ കളിക്കും. ഫ്രഞ്ച് ക്ലബ് ലിയോണില്‍ നിന്നാണ് ഡിപെ എത്തുന്നത്. ബാഴ്‌സ കഴിഞ്ഞ സീസണ്‍ മുതല്‍ ഡിപെയുടെ കൂടെയുണ്ട്. എന്നാല്‍ ഇത്തവണയാണ് കരാര്‍ പൂര്‍ത്തിയാക്കാനായത്. താരം ക്ലെബിലെത്തിയ കാര്യം ബാഴ്‌സലോണ ഓദ്യോഗികിമായി സ്ഥിരീകരിച്ചു.  മൂന്ന് വര്‍ഷത്തെ കരാറിലാണ് 27 കാരനാ ഡിപെ ബാഴ്‌സയുമായി ഒപ്പുവെക്കുക. ഈ സീസണോടെ ലിയോണ്‍ വിടും എന്നും ഡിപായ് നേരത്തെ പറഞ്ഞിരുന്നു. ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസും ഡിപെയ്ക്ക് പിന്നാലെയുണ്ടായിരുന്നു. ബാഴ്‌സയുടെ ഇപ്പോഴത്തെ പരിശീലകനായ റോണാള്‍ഡ് കോമാന്റെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ഡിപെ.  2019-20 ചാംപ്യന്‍സ് ലീഗില്‍ ലിയോണിനെ സെമി ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു താരം. ഫ്രീ ട്രാന്‍സ്ഫറില്‍ ബാഴ്‌സലോണ സൈന്‍ ചെയ്യുന്ന മൂന്നാമത്തെ താരമാണ് ഡിപെ. നേരത്തെ അഗ്വേറോയെയും എറിക് ഗാര്‍സിയയെയും ബാഴ്‌സലോണ ഫ്രീ ട്രാന്‍സ്ഫറില്‍ തന്നെ സൈന്‍ ചെയ്തിരുന്നു.

from Asianet News https://ift.tt/2SDwQwd
via IFTTT

‘ദളപതി 65' ഫസ്റ്റ് ലുക്ക് എത്തുന്നു; വിശേഷം പങ്കുവച്ച് സൺ പിക്ചേഴ്സ്

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധയാർജിച്ച ചിത്രമാണ് വിജയ് നായകനായെത്തുന്ന ‘ദളപതി 65‘. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾ ഇരുകയ്യും നീട്ടിയാണ് വിജയ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് എത്തുന്നുവെന്ന വിശേഷമാണ് നിര്‍മ്മാതാക്കളായ സൺ പിക്ചേഴ്സ് പുറത്തുവിട്ടിരിക്കുന്നത്.  ജൂൺ 21ന് വൈകുന്നേരം ആറ് മണിക്കാണ് ഫസ്റ്റ് ലുക്ക് എത്തുന്നത്. ദളപതി 65ന്റെ ചിത്രീകരണം ഏപ്രിൽ ആദ്യവാരം ആണ് ആരംഭിച്ചത്. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മലയാളത്തിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോയും നടി അപർണ ദാസും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട്.  പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക. ദളപതി 65' ഏതു വിഭാഗത്തിന്‍ പെടുന്ന ചിത്രമായിരിക്കുമെന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ലെങ്കിലും ചിത്രം ഒരു ഫണ്‍-എന്‍റര്‍ടെയ്‍നര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റര്‍’ ആണ് ഒടുവിൽ പുറത്തിറങ്ങിയ വിജയ് ചിത്രം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3cRgLKc
via IFTTT

'മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിലിട്ട് മർദ്ദിച്ചു'; പരാതിയുമായി ദളിത് യുവാവ്, നിഷേധിച്ച് പൊലീസ്

ആലപ്പുഴ: മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ കൊണ്ടുപോയ ദളിത്  യുവാവിനെ അമ്പലപ്പുഴ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ആലപ്പുഴ തകഴി സ്വദേശി ജഗൻദാസിൻറെ കുടുംബമാണ് പരാതിയുമായി രംഗത്ത് വന്നത്. എന്നാൽ യുവാവിനെ മർദ്ദിച്ചിട്ടില്ലെന്നും പരാതി ഒത്തുതീർപ്പായതോടെ സ്റ്റേഷനിൽ നിന്ന് പറഞ്ഞുവിട്ടെന്നും പൊലീസ് വിശദീകരിച്ചു. ദേഹമാസകലം പൊലീസിൻറെ ക്രൂര മർദ്ദനമേറ്റെന്നാണ് യുവാവിൻറെ പരാതി. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദനമേറ്റെന്ന് ഡോക്ടറിനോട് പറഞ്ഞെങ്കിലും ചികിത്സാ രേഖകയിൽ അതൊന്നും തെളിവായില്ല. പൊലീസ് ഇടപെട്ട് മൊഴി മാറ്റിയെഴുതിച്ചെന്ന് കുടുംബം ആരോപിക്കുന്നു. തകഴി കുന്നമ്മ അംബേദ്ക്കർ ജംഗഷനിലാണ് ജഗൻറെ കുടുംബം ഏറെ നാളായി മീൻ കച്ചവടം നടത്തിവരുന്നത്. തൊട്ടടുത്ത കടയിൽ നിന്ന് പണവും സാധനങ്ങളും മോഷണം പോകുന്നത് പതിവായി. കട ഉടമയും സുഹൃത്തുക്കളും ചേർന്ന് വ്യാഴാഴ്ച പുലർച്ചെ മോഷണശ്രമത്തിനിടെ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കേസ് എടുക്കാമെന്ന് അറിയിച്ചെങ്കിലും സ്റ്റേഷന് പുറത്ത് പരാതി ഒത്തുതീർപ്പായെന്നാണ് പൊലീസ് ഭാഷ്യം.  ജഗൻദാസിനെ മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. ഒന്നരലക്ഷം രൂപയുടെ നഷ്ടം തീർക്കാമെന്ന്, ജഗൻദാസിൻറെ കുടുംബം സമ്മതിച്ചതിനെ തുടർന്നാണ് പരാതിയിൽ നിന്ന് പിൻമാറിയതെന്ന് കട ഉടമ വ്യക്തമാക്കി. എന്നാൽ മീൻ കച്ചവടത്തിനായി പുലർച്ചെ എത്തിയപ്പോൾ കടയ്ക്കുളിലേക്ക് തള്ളിയിട്ട ശേഷം വാതിൽ പൂട്ടി. തുടർന്ന് പൊലീസിൽ ഏൽപ്പിച്ചു. മുൻ വൈരാഗ്യത്തിൻറെ പേരിലാണ് മോഷണക്കുറ്റം ആരോപിക്കുന്നതെന്നും യുവാവിൻറെ കുടുംബം പറയുന്നു.

from Asianet News https://ift.tt/3qc4HZt
via IFTTT

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: വെളിച്ചക്കുറവ് വില്ലനായി; ന്യൂസിലൻഡിനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയിൽ

സതാംപ്ടൺ: ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യ ദിനം മഴയാണ് കളിച്ചതെങ്കിൽ രണ്ടാം ദിനം അത് വെളിച്ചമായി. ആദ്യ ദിനം പൂർണമായും നഷ്ടമായെങ്കിൽ രണ്ടാം ദിനം 64.4 ഓവർ പന്തെറിഞ്ഞു. വെളിച്ചക്കുറവുമൂലം ലഞ്ചിനുശേഷം പലവട്ടം നിർത്തിവെച്ച മത്സരത്തിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെന്ന നിലയിലാണ്. 44 റൺസോടെ ക്യാപ്റ്റൻ വിരാട് കോലിയും 29 റൺസുമായി വൈസ് ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയും ക്രീസിൽ. ഓപ്പണർമാരായ രോഹിത് ശർമയുടെയും ശുഭ്മാൻ ​ഗില്ലിന്റെയും ചേതേശ്വർ പൂജാരയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം ചായക്ക് മുമ്പ് നഷ്ടമായത്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ കിവീസ് പേസാക്രമണത്തെ അതിജീവിച്ച് ഓപ്പണിം​ഗ് വിക്കറ്റിൽ 62 റൺസെടുത്തു. ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റൺസെന്ന നിലയിലായിരുന്നു. ടോസിലെ ഭാ​ഗ്യം കൈവിട്ട് വീണ്ടും കോലി ടോസിൽ ഒരിക്കൽ കൂടി കോലിയെ ഭാ​ഗ്യം കൈവിട്ടപ്പോൾ ഇന്ത്യ ആശങ്കയുടെ പിച്ചിലായിരുന്നു. കനത്ത മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും പേസ് ബൗളർമാർക്ക് അനുകൂലമാകുമെന്നായിരുന്നു വിലയിരുത്തിൽ. ടെസ്റ്റിന് ഒരു ദിവസം മുമ്പെ അന്തിമ ഇലവനെ പ്രഖ്യാപിച്ച ഇന്ത്യ രണ്ട് സ്പിന്നർമാരെ ടീമിലുൾപ്പെടുത്തിയപ്പോൾ കിവീസാകട്ടെ നാലു പേസർമാരും ഒരു പേസ് ഓൾ റൗണ്ടറുമായാണ് ​ഗ്രൗണ്ടിലിറങ്ങിയത്. തുടക്കത്തിൽ എല്ലാം ശുഭം രണ്ട് ദിവസമായി മൂടിയിട്ടിരുന്ന പിച്ച് പേസ് ബൗളർമാരെ അകമഴി‍ഞ്ഞ് പിന്തുണക്കുമെന്നും പേസർമാർക്ക് മികച്ച സ്വിം​ഗ് ലഭിക്കുമെന്നും കരുതിയെങ്കിലും പ്രതീക്ഷിച്ചപോലെ ഒന്നും സംഭവിച്ചില്ല. ടിം സൗത്തിയും ട്രെന്റ് ബോൾട്ടും ചേർന്ന് തുടക്കമിട്ട കീവി ബൗളിം​ഗിനെ ഇന്ത്യൻ ഓപ്പണർമാർ കരുതലോടെയാണ് തുടങ്ങിയത്. സൗത്തി എറിഞ്ഞ ഇന്നിം​ഗ്സിലെ ആദ്യ പന്തിൽ തന്നെ രോഹിത് മൂന്ന് റൺസെടുത്തു. ആറാം ഓവറിൽ ബോൾട്ടിനെതിരെ ആയിരുന്നു ഇന്ത്യുടെ ആദ്യ ബൗണ്ടറി. ബോൾട്ടും സൗത്തിയും മാറി മാറി എറിഞ്ഞിട്ടും ഇന്ത്യൻ ഓപ്പണിം​ഗ് സഖ്യത്തിനെതിരെ കാര്യമായ ഒരവസരവും സൃഷ്ടിക്കാനാവാഞ്ഞതോടെ കീവി ക്യാപ്റ്റൻ വില്യംസൺ ആദ്യം ബൗളിം​ഗ് മാറ്റമായി കെയ്ൽ ജമൈസണെയും കോളിൻ ഡി ​ഗ്രാൻഡ്ഹോമെയും കൊണ്ടുവന്നു. കുലുങ്ങാതെ രോഹിത്തും ​ഗില്ലും ബൗളിം​ഗ് മാറ്റത്തിനും രോഹിത്തിനും ​ഗില്ലിനും ഭീഷണി ഉയർത്താനായില്ല. കോളിൻ ഡി ​ഗ്രാൻഡ്ഹോമെയുടെ പന്തിൽ രോഹിത്തിനെ കിവീസ് എൽബിഡബ്ല്യുവിനായി റിവ്യു ചെയ്തെങ്കിലും ഇൻസൈഡ് എഡ്ജ് ചെയ്തിരുന്നതിനാൽ ന്യൂസിലൻഡിന് റിവ്യു നഷ്ടമായി. 18-ാം ഓവറിൽ ​ഗ്രാൻഡ്ഹോമെയെ ബൗണ്ടറി കടത്തി രോഹിത് ഇന്ത്യയെ 50 കടത്തി. രോഹിത്തിനെ മടക്കി ജമൈസൺ ആത്മവിശ്വാസത്തോടെ മുന്നേറിയ രോഹിത്തിനെ ഒടുവിൽ ജമൈസണിന്റ ഔട്ട് സ്വിം​ഗർ കുടുക്കി. ഓഫ് സ്റ്റംപിന് പുത്തുപോയ പന്തിൽ ഡ്രൈവിന് ശ്രമിച്ച രോഹിത്തിനെ സ്ലിപ്പിൽ ടിം സൗത്തി പറന്നു പിടിച്ചു. ഓപ്പണിം​ഗ് വിക്കറ്റിൽ രോഹിത്-​ഗിൽ സഖ്യം 62 റൺസെടുത്തു.   ആദ് ഓവറിൽ തന്നെ ആഞ്ഞടിച്ച് വാ​ഗ്നർ രോഹിത് മടങ്ങിയതിന് പിന്നാലെ ഗില്ലും പൂജാരയും പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ഇന്ത്യൻ സ്കോർ ബോർഡിന് അനക്കമില്ലാതെയായി. ഇത് ​ഗില്ലിനെ സമ്മർദ്ദത്തിലാക്കി. ബൗളിം​ഗ് മാറ്റമായി എത്തിയ നീൽ വാ​ഗ്നറുടെ ആദ്യ ഓവറിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി ​ഗിൽ മടങ്ങി. 30പന്തുകൾ നേരിട്ട ശേഷമാണ് പൂജാര ആദ്യ റണ്ണെടുത്തത്. വൻമതിൽ തകർത്ത് ബോൾട്ട്   ആദ്യ റണ്ണെടുക്കാന് 35 പന്തുകൾ നേരിട്ട പൂജാര തുടർച്ചയായ ബൗണ്ടറികളുമായി സ്കോറിം​ഗ് തുടങ്ങിയപ്പോഴെ ഇന്ത്യയുടെ രണ്ടാം വൻമതിൽ ബോൾട്ട് തകർത്തു. എട്ട് റൺസെടുത്ത പൂജാരയെ ബോൾട്ട് വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ ഇന്ത്യ പരുങ്ങലിലായി. 88 റൺസായിരുന്നു അപ്പോൾ ഇന്ത്യൻ സ്കോർ. എന്നാൽ പിന്നീടെത്തിയ രഹാനെ കോലിക്ക് മികച്ച പിന്തുണ നൽകിയപ്പോൾ മെല്ലെയെങ്കിലും ഇന്ത്യ 100 കടന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ചായക്ക് മുമ്പും ശേഷവും വെളിച്ചക്കുറവ് മൂലം പലവട്ടം കളി നിർത്തിവെക്കേണ്ടിവന്നു.  കിവീസ് പേസാക്രമണത്തെ അതിജീവിച്ച് കോലിയും രഹാനെയും രണ്ടാം ദിനം ഇന്ത്യയെ 146 റൺസിലെത്തിച്ചു.

from Asianet News https://ift.tt/3gLpwq7
via IFTTT

മിനിമം വേതനം: തീരുമാനം വൈകിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം

ദില്ലി: രാജ്യത്ത് മിനിമം വേതനത്തിലെ തീരുമാനം വൈകിപ്പിക്കാൻ കേന്ദ്രസർക്കാരിന് ഉദ്ദേശമില്ലെന്ന് തൊഴിൽ മന്ത്രാലയം. ഇക്കാര്യം നിശ്ചയിക്കാൻ വിദ​ഗ്ധ സമിതിക്ക് മൂന്ന് വർഷം കാലാവധി നിശ്ചയിക്കുന്നത് തീരുമാനം വൈകിപ്പിക്കാനാണെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. റിപ്പോർട്ടുകൾ തള്ളിയ കേന്ദ്ര തൊഴിൽ മന്ത്രാലയം വിദ​ഗ്ധ സമിതി പരമാവധി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ മൂന്നിനാണ് ഇക്കാര്യത്തിൽ വിദ​ഗ്ധ സമിതിയെ നിയമിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. സാമ്പത്തിക വിദഗ്ദ്ധൻ അജിത് മിശ്രയാണ് വിദ​ഗ്ധ സമിതിയുടെ അധ്യക്ഷൻ. സമിതിയുടെ കാലാവധി മൂന്ന് വർഷമാണ്. കാലാവധി മൂന്ന് വർഷമാക്കിയത് മിനിമം വേതനം നിശ്ചയിച്ച ശേഷവും സമിതിയോട് പല കാര്യത്തിലും അഭിപ്രായം തേടേണ്ടി വരുമെന്നത് കൊണ്ടാണെന്നും മന്ത്രാലയം വിശദീകരിക്കുന്നു. സമിതിയുടെ ആദ്യയോഗം ജൂൺ 14നാണ് നടന്നത്. ഈ മാസം 29 നാണ് അടുത്ത യോഗം.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3wJAsey
via IFTTT

വെളിപ്പെടുത്തലുകളിൽ പുതിയ കേസുകൾ ഉണ്ടാവുമോ

വെളിപ്പെടുത്തലുകളിൽ പുതിയ കേസുകൾ ഉണ്ടാവുമോ

from Asianet News https://ift.tt/3cWBWu6
via IFTTT

ഒമാനിൽ നാളെ മുതല്‍ തുടരാനിരുന്ന ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ മാറ്റിവെച്ചു

മസ്‍കത്ത്: ഒമാനില്‍ നാളെ മുതല്‍ തുടരാനിരുന്ന ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ   മാറ്റിവെച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ജൂൺ 13 മുതൽ ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിൽ നടന്നുവരികയായിരുന്ന കൊവിഡ് പ്രതിരോധ ഡ്രൈവ് ത്രൂ വാക്സിനേഷൻ രണ്ടാമത്തെ ആഴ്‍ചയും തുടരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പ്. ഒമാൻ സുപ്രിം കമ്മറ്റി നാളെ രാത്രി 8 മണി മുതൽ രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സഞ്ചാര നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ  മാറ്റി വെച്ചിരിക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം 45 വയസും അതിനു മുകളിലും പ്രായമുള്ളവർക്കുള്ള വാക്‌സിനേഷന്‍ ഞാറാഴ്‍ച മുതൽ ആരംഭിക്കും. രാജ്യത്തെ പ്രധാന വാക്സിനേഷൻ കേന്ദ്രമായ ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിലായിരിക്കും പ്രതിരോധ കുത്തിവെപ്പ്  ക്യാമ്പെയിൻ  ആരംഭിക്കുന്നത് .  

from Asianet News https://ift.tt/3vDNskF
via IFTTT

Friday, June 18, 2021

അധിക വായ്പക്കുള്ള നിബന്ധനകൾക്കെതിരെ കേരളം; കേന്ദ്രത്തിന് കത്തയച്ചു, നിലപാടിൽ നിന്ന് പിന്മാറണമെന്നാവശ്യം

തിരുവനന്തപുരം: അധികമായി അനുവദിച്ച വായ്പാ കിട്ടുന്നതിനുള്ള നിബന്ധനങ്ങൾ ലഘൂകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. വൈദ്യുതി വിതരണം സ്വാകര്യവത്ക്കരിക്കണമെന്നതുൾപ്പടെയുള്ള നിബന്ധനകൾ പ്രായോഗികമല്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. കൊവിഡ് കാലത്ത് അനുവദിക്കുന്ന ആനുകൂല്യത്തിന് കൂടുതൽ നിബന്ധനകൾ വയ്ക്കരുതെന്നും സംസ്ഥാനം കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. വായ്പ എടുക്കാനുള്ള പരിധി ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ഉയർത്തിയത് സംസ്ഥാനത്തിന് വലിയ ആശ്വാസമായിരുന്നു. എന്നാൽ അധികമായി അനുവദിച്ച രണ്ട് ശതമാനം വായ്പ എടുക്കാൻ കേന്ദ്രം വെച്ചത് കടുത്ത നിബന്ധനകൾ. വായ്പയായി കിട്ടുന്ന തുക മൂലധനനിക്ഷേപത്തിനുപയോഗിക്കണമെന്നതുൾപ്പടെ ചില നിർദ്ദേശങ്ങളിൽ കേരളത്തിനെതിർപ്പില്ല. എന്നാൽ വൈദ്യുതിവിതരണകമ്പിനികളുടെ ബാധ്യത സർക്കാർ ഏറ്റെടുക്കണം, വിതരണകമ്പിനി സ്വകാര്യവത്ക്കരിക്കണം, സബ്സിഡി നേരിട്ട് ഉപഭോക്ത്താക്കൾക്ക് നൽകണം എന്നി നിദ്ദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ല. സ്വകാര്യവത്ക്കരണം അംഗീകരിക്കില്ലെന്ന നിലപാടിൽ നിന്ന് സംസ്ഥാനം പിന്നോട്ട് പോകില്ല. കേന്ദ്രം കടുപ്പിച്ചാൽ ബിജെപി ഇതര സംസ്ഥാനങ്ങളുടെ പിന്തുണ അടക്കം തേടാനും സംസ്ഥാനത്തിന് ആലോചനയുണ്ട്.

from Asianet News https://ift.tt/3gGh3WB
via IFTTT

പിണറായി വിജയൻ്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടെന്ന ആരോപണം; കെ സുധാകരൻ ഇന്ന് മറുപടി നൽകും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആരോപണങ്ങൾക്ക് കെ സുധാകരൻ ഇന്ന് മറുപടി നൽകും. മക്കളെ തട്ടിക്കൊണ്ടു പോകാൻ കെ സുധാകരൻ ശ്രമിച്ചുവെന്ന് അദ്ദേഹത്തിൻ്റെ അടുപ്പക്കാരനായ കോൺഗ്രസ് നേതാവ് പറഞ്ഞുവെന്ന് പിണറായി ആരോപി്ച്ചിരുന്നു. ഇക്കാര്യത്തിലുൾപ്പെടെ വാർത്ത സമ്മേളനം വിളിച്ച് മറുപടി നൽകും എന്നാണ് സുധാകരൻ ഇന്നലെ വ്യക്തമാക്കിയത്. രാത്രി ആലുവയിലെത്തിയ സുധാകരൻ ആലുവയിലോ കൊച്ചിയിലോ ആയിരിക്കും വാർത്ത സമ്മേളനം നടത്തുക. ബ്രണ്ണൻ കോളേജിൽ വച്ച് ചവിട്ടി വീഴ്ത്തിയെന്ന കെ സുധാകരൻ്റെ പരാമ‍‍ർശം പിണറായി തള്ളിയിരുന്നു. ഇക്കാര്യത്തിലും വിശദീകരണം ഉണ്ടാകും. മുഖ്യമന്ത്രിയുടെ വാക്കുകൾ -  അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള സ്വപ്നം കാണേണ്ടത് തടയേണ്ട ആൾ ഞാനല്ലാലോ. അതൊരു സ്വപ്നാടനത്തിൻ്റെ ഭാ​ഗം മാത്രമാണ് ആ പറയുന്ന കാര്യങ്ങൾ. അന്നത്തെ ഞാനും ആ കാലത്തെ സുധാകരനും. അദ്ദേഹത്തിനൊരു സ്വപ്നമോ മോഹമോ ഉണ്ടായിക്കാണും. ഈ പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്ന്. പക്ഷേ അതു യഥാ‍ർത്ഥ്യമായാൽ അല്ലേ അങ്ങനെ പറയാനാവൂ. എതി‍ർപക്ഷത്തുള്ള ആളെന്ന നിലയിൽ എന്നോട് അദ്ദേഹത്തിന് വിരോധമുണ്ടായി കാണും. അന്ന് അദ്ദേഹം ഈ സുധാകരനല്ല വിദ്യാർത്ഥിയായ സുധാകരനല്ലേ. എന്നെ കിട്ടിയാലൊന്ന് തല്ലാമെന്നും വേണമെങ്കിൽ ചവിട്ടിവീഴ്ത്താമെന്നും അദ്ദേഹം മനസ്സിൽ കണ്ടിട്ടുണ്ടാവും.  പക്ഷേ യഥാ‍ർത്ഥ്യത്തിൽ സംഭവിച്ചതെന്താണ്? ഞാനതിൻ്റെ കാര്യങ്ങളിലേക്കൊന്നും പോകാനാ​ഗ്രഹിക്കുന്നൊരു ആളല്ല. പക്ഷേ തീർത്തും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുമ്പോൾ എങ്ങനെയാണ് പറയാതിരിക്കാ എന്നതാണ്. അതിനാൽ മാത്രം പറയാണ്. നേരത്തെ നിങ്ങൾ എന്നോട് ചോദിച്ചിരുന്നു. സുധാകരനെ നന്നായി അറിയാമല്ലോ, എന്താണ് അദ്ദേഹം കെപിസിസി അധ്യക്ഷനായതിനെപ്പറ്റി പറയാനുള്ളതെന്ന്. ഞാൻ അന്ന് പറഞ്ഞ മറുപടി നിങ്ങൾ ഓർക്കുന്നുണ്ടാവും. ആ പാർട്ടിയണത് തീരുമാനിക്കേണ്ടത്. ആ പാർട്ടിക്ക് അദ്ദേഹമാണ് കെപിസിസി അധ്യക്ഷനാവേണ്ടത് എന്ന് തോന്നിയാൽ ഞാനെന്ത് പറയാനാണ്. അതെനിക്ക് സുധാകരനെ അറിയാഞ്ഞിട്ടല്ല. ഞാൻ എന്തിനാണ് വേണ്ടാത്ത കാര്യം വിളിച്ചു പറയേണ്ടത് എന്നതിനാൽ മാത്രമാണ് വേറൊന്നും പറയാഞ്ഞത്.  ഈ പറയുന്ന സംഭവം നടക്കുന്ന കാലത്ത് കെ.എസ്.എഫിൻ്റെ ഒരു സംസ്ഥാന ഭാരവാഹിയാണ് ഞാൻ. അന്നൊരു ദിവസം സംഘടന ക്ലാസ് ബഹിഷ്കരണം ആഹ്വാനം ചെയ്തിരുന്നു. അന്നൊരു പരീക്ഷയുണ്ട്. ആ പരീക്ഷ എഴുതേണ്ടയാളാണ് ഞാൻ. നേരത്തെ ഇങ്ങനെയൊരു പരീക്ഷ ബഹിഷ്കരണം ആഹ്വാനം ചെയ്ത കെ.എസ്.യു നേതാവ്. അദ്ദേഹവും ഇന്ന് കേരളത്തിലെ പ്രമുഖനായ നേതാവാണ്. പോയി പരീക്ഷ എഴുതിയ സംഭവം അന്നുണ്ടായിരുന്നു. ആ നടപടിയെ വിമർശിച്ചയാളാണ് ഞാൻ. അതിനാൽ എൻ്റെ പരീക്ഷ എഴുതേണ്ട എന്ന് ഞാൻ തീരുമാനിച്ചു.  പക്ഷേ പരീക്ഷ ദിവസം കോളേജിൽ വരാതിരുന്നതിനാൽ അസുഖമായിട്ട് എഴുതിയില്ല എന്നും വരാം. അതിനാൽ ഞാൻ അന്നേ ദിവസം കോളേജിൽ പോയിട്ടും പരീക്ഷയിൽ നിന്നും വിട്ടു നിന്നും. പരീക്ഷയ്ക്ക് എതിരായ സമരം നടക്കുന്നുണ്ട്. അന്ന് സമരത്തിന് ആഹ്വാനം ചെയ്ത കെഎസ്എഫും അതിനെ തടഞ്ഞ കെ.എസ്.യുവും തമ്മിൽ സംഘ‍ർഷമാണ്. അപ്പോഴാണ് വല്ലാത്ത സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്. അന്ന് സുധാകരൻ ആ കൂട്ടത്തിലുണ്ട്.അയാളെ എനിക്ക് അതിനു മുൻപ് അറിയില്ല. ഞാൻ കോളേജ് വിട്ട സമയമാണത്. പരീക്ഷ എഴുതാനായാണ് വന്നതാണ്. കോളേജ് വിട്ട ആളെന്ന നിലയ്ക്ക് തിരിച്ചു ചെല്ലുമ്പോൾ എനിക്ക് ആ പരിമിതിയുണ്ട്.  എൻ്റെ മനസിൽ ഈ സംഘ‍ർഷത്തിൽ കോളേജ് വിട്ടയാളായ ഞാൻ ഇടപെടാൻ പാടില്ല എന്നാണ്. പക്ഷേ സം​ഗതി കൈവിട്ടു പോയി. സംഘർഷം മൂർച്ചിച്ഛപ്പോൾ ഈ ചെറുപ്പക്കാരന് നേരെ പ്രത്യേക രീതിയിലൊരു ആക്ഷൻ ഞാനെടുത്തു. അയാളെ തല്ലിയില്ല, തൊട്ടില്ല പകരം ശക്തമായി കൈ രണ്ടും കൂട്ടിയിടച്ചു. ഒരു സംഘ‍ർഷ സ്ഥലത്ത് വച്ചുണ്ടാവുന്ന ശബ്ദമാണ് എന്നോർക്കണം. അന്നേരം ഈ വിദ്യാ‍ർത്ഥി നേതാവിൻ്റെ ​ഗുരുവും എൻ്റെ സുഹൃത്തുമായ ബാലൻ ഓടിയെത്തി. അയ്യോ വിജയാ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞാണ് ബാലൻ വന്നത്. അയാളെന്നെ പിടിച്ചു. പിടിച്ചു കൊണ്ടു  പോടാ, ആരാ ഇവൻ? എന്നു ഞാൻ ബാലനോട് ചോദിച്ചു. അന്നേരം അവിടെ ഉണ്ടായിരുന്നവർ ഈ ചെറുപ്പക്കാരനെ പിടിച്ചു കൊണ്ടു പോയി. ഇതാണ് സംഭവിച്ചത്. സുധാകരൻ ഇപ്പോൾ മനസിലാക്കിക്കോ, അന്ന് അവിടെ അതു നിന്നത് ബ്രണ്ണൻ കോളേജ് വിട്ട ശേഷം അവിടെ പരീക്ഷ എഴുതാൻ വന്നയാളായിരുന്നു ഞാൻ എന്നത് കൊണ്ട് മാത്രമാണ്. ബാക്കിയെല്ലാം അദ്ദേഹത്തിൻ്റെ മനസിൻ്റെ കണക്കുകൂട്ടലാണ്. പിന്നെ മറ്റൊരു കാര്യം. ഏതോ ഒരു ഫ്രാൻസിസിൻ്റെ കാര്യം അദ്ദേഹം പറയുന്നുണ്ട്. ഫ്രാൻസിസ് കത്തിയും കൊണ്ടാണ് എപ്പോഴും നടക്കുക എന്നാണ് പറയുന്നത്.  ഞാൻ ആൽത്തറയിൽ വച്ച് പ്രസംഗിക്കുമ്പോൾ ഫ്രാൻസിസിനെക്കുറിച്ചു. പറഞ്ഞു അപ്പോൾ ഫ്രാൻസിസ് വേദിയിലേക്ക് കേറി മൈക്ക് എടുത്ത് എൻ്റെ തലയ്ക്ക് അടിച്ചു. ഞാൻ മാറിയത് കൊണ്ട് രക്ഷപ്പെട്ടു. അപ്പോൾ ഇവരെല്ലാം കൂടി വന്ന് എന്നെ അടിച്ചു വീഴ്ത്തി എന്നാണ് കഥ. ഇതും അദ്ദേഹത്തിൻ്റെ മോ​ഹമാവും. ഞാൻ കോളേജ് വിടും വരെ ഫ്രാൻസിസ് എന്നൊരാൾ അവിടെയില്ല. എൻ്റെ ശരീരത്തിൽ തൊടണമെന്ന് ആഗ്രഹിക്കുന്ന പല ആൾക്കാരും അവിടെയുണ്ടായിട്ടുണ്ടാവും. പക്ഷേ ആരും എൻ്റെ അടുത്തേക്ക് വന്നിട്ടില്ല. നേരത്തെ പൊലീസ് ചെയ്തത് മാത്രമേയുള്ളൂ.  കളരി പഠിച്ചിട്ടല്ല, ഞാൻ എൻ്റെ പ്രസ്ഥാനത്തിൻ്റെ ഭാ​ഗമായിട്ടാണ് എല്ലാക്കാലത്തും ഞാൻ നിന്നത്. ബ്രണ്ണൻ കോളേജിൽ കെഎസ്,യുവിന് മൃ​ഗീയ ആധിപത്യമുള്ള കാലത്താണ് ഞാൻ അവിടെ ചെന്നത്. എന്തിനും പോന്ന ഒരു വലിയ നിര അന്നവിടെ ഉണ്ടായിരുന്നു. സുധാകരനേക്കാൾ തടിമിടുക്കുള്ളവ‍ർ അവിടെയുണ്ടായിരുന്നു. അവരുടെയൊക്കെ മുന്നിൽ കൂടിയാണ് ഞാൻ പ്രവർത്തിച്ചു വന്നത്. അതിൻ്റെയൊക്കെ ഒരുപാട് കഥയുണ്ട്. അതൊക്കെ അറിയുന്ന ഒരുപാട് പേർ ഇന്നും ജീവിച്ചിരിപ്പില്ലേ. എല്ലാർക്കും അറിയാവുന്നതല്ലേ ഇതൊക്കെ. എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാൻ പറ്റുന്നത്. എന്ത് ആവശ്യത്തിനാണ് ഇതെല്ലാം പറയുന്നത്.  ഞാൻ ഒന്നും പറയുന്നില്ല. എന്നാൽ സുധാകരനെപ്പറ്റി അയാളുടെ സുഹൃത്തുകളും സഹപ്രവർത്തകരും പറഞ്ഞത് എന്താ? അതിലാണ് പി.രാമകൃഷ്ണനെ ഓർക്കേണ്ടത്. അദ്ദേഹം കണ്ണൂർ ഡിസിസി അധ്യക്ഷനായിരുന്നു. കണ്ണൂരിലെ പ്രമുഖ നേതാവായിരുന്നു. അദ്ദേഹം സുധാകരനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇതാണ്  പണമുണ്ടാക്കാൻ വേണ്ടിയാണ് സുധാകരൻ രാഷ്ട്രീയം പ്രവർത്തനം നടത്തുന്നത്. പലരേയും കൊന്ന് പണമുണ്ടാക്കി. ക്വാറിയും മണൽ മാഫിയയും നടത്തി. വിദേശകറൻസി ഇടപാടും, ബ്ലേഡ് കമ്പനികളുണ്ട് മണൽ മാഫിയയുമായും സുധാകരന് ബന്ധമുണ്ട് . രാഷ്ട്രീയത്തിന് പറ്റിയ ആളല്ല സുധാകരൻ. എല്ലാവർക്കും അയാളെ പേടിയാണ്. കൊല്ലപ്പെട്ടവർക്ക് വേണ്ടി പിരിച്ച പണം അയാൾ കൈക്കലാക്കുന്നു.  അലഞ്ഞു നടന്നു വന്ന റാസ്കല്ലാണ് സുധാകരൻ, ഭീരുവുമാണ്. ജയിച്ചതിന് ശേഷം എംപി തിരിഞ്ഞു നോക്കാത്ത പ്രദേശങ്ങൾ കണ്ണൂരിലുണ്ട്. സുധാകരൻ വന്ന ശേഷമാണ് കാസർകോട്, കണ്ണൂർ, വടകര മേഖലകളിൽ വലിയ തോൽവിയുണ്ടായത് - ഇതൊന്നും ഞാനോ സിപിഎമ്മുകാരോ പറഞ്ഞതല്ല സുധാകരനെ അറിയുന്ന നേതാക്കൾ പറയുന്നതാണ്.  പുഷ്പരാജിനെ ആക്രമിച്ച് കാൽ തകർത്തതിനെപ്പറ്റി രാമകൃഷ്ണൻ പറയുന്നു. ഡിസിസി അധ്യക്ഷനായ കാലത്ത് തൻ്റെ ശവഘോഷയാത്രയും ഡിസിസിഓഫീസ് ഉപരോധിച്ച് തന്നെ പുറത്താക്കുകയും ചെയ്ത് യൂത്ത് കോൺ​ഗ്രസുകാർ സുധാകരൻ്റെ ​ഗുണ്ടായിസത്തിന് കൂട്ടുനിന്നു. സുധാകരൻ്റെ ചെയ്തികൾ തുറന്നു പറഞ്ഞതിന് തന്നെ ഡിസിസി ഓഫീസിൽ കേറാൻ പോലും സമ്മതിച്ചില്ല. രാമകൃഷ്ണൻ ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിൻ്റെ ഈ വാക്കുകൾ ഇപ്പോഴും രേഖയായിട്ടുണ്ട്. സുധാകരനൊപ്പം അതേ കളരിയിൽ പയറ്റിയ ഇപ്പോഴും ജീവിച്ചിരിക്കുന്ന മമ്പുറം ദിവാകരൻ. ദിവാകരൻ ആരാണെന്ന് എല്ലാവ‍ർക്കും അറിയാം. അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു  - ‍ഡിസിസി അം​ഗംപുഷ്പരാജിൻ്റെ കാൽ ​ഗുണ്ടകളെ വച്ചു തല്ലിയൊടിച്ചതടക്കം ഒരുപാട് സംഭവങ്ങളുണ്ട്. എൻ്റെ പക്കലുള്ള ഫോട്ടോയും തെളിവും പുറത്തു വിട്ടാൽ കേരളത്തിലെ ഒരു കോൺ​ഗ്രസ് പ്രവർത്തകനും സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് അറിയില്ല. തലശ്ശേരി ഇന്ദിരാ​ഗാന്ധി ആശുപത്രിയിൽ വച്ച് എന്നെ കൊല്ലാനും ശ്രമം നടന്നു. ഡിസിസി ഓഫീസിനായി പിരിച്ച കോടികൾ എവിടെ. കെ.കരുണാകരൻ സ്മാരക ട്രസ്റ്റിൻ്റെ പേരിൽ ചിറയ്ക്കൽ രാജാസ് സ്കൂൾ വാങ്ങാനും പിരിച്ചെടുത്ത കോടികളെവിടെ. കണ്ണൂരിൽ ഡിസിസി ആസ്ഥാനം പുതുക്കി പണിയാൻ പൊളിച്ചിട്ട് ഒൻപത് വ‍ർഷമായി.. എത്ര പിരിച്ചിട്ടും പണി തുടങ്ങുന്നില്ല. ഇനിയും 30 ലക്ഷം വേണമെന്നാണ് പറയുന്നത്. അപ്പോൾ ഇത്രകാലം പിരിച്ച തുകയെവിടെ?  ചിറയ്ക്കൽ സ്കൂൾ വാങ്ങാൻ സുധാകരൻ്റെ നേതൃത്വത്തിൽ ​ഗൾഫിൽ നിന്നടക്കം പിരിച്ചത് മുപ്പത് കോടിയാണ് എന്നാൽ സ്കൂൾ വാങ്ങിയതുമില്ല. 

from Asianet News https://ift.tt/35yN5NR
via IFTTT

പറക്കും സിങ്; വിടവാങ്ങിയത് ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ മേല്‍വിലാസം

പറക്കും സിങ്- ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ മേല്‍വിലാസം തന്നെ ഒരുകാലത്ത് അതായിരുന്നു. പേരില്‍ തന്നെ രാജാവായുള്ള മില്‍ഖ ഇന്ത്യന്‍ ട്രാക്കുകള്‍ കീഴടക്കി ഭരിച്ചത് ഏറെക്കാലം. അന്താരാഷ്ട്ര ട്രാക്കുകളില്‍ ഇന്ത്യയുടെ പേര് മുഴങ്ങിക്കേട്ടതും മില്‍ഖയിലൂടെ തന്നെ. അയാള്‍ ഓടുകയല്ല, പറക്കുകയാണ്-മില്‍ഖാ സിങ്ങിനെക്കുറിച്ച് ആദ്യം ഇങ്ങനെ പറഞ്ഞത് പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനാണ്. അങ്ങനെ മില്‍ഖ സിങ് ഇന്ത്യയുടെ പറക്കും സിങ്ങായി. ലാഹോറില്‍ നടന്ന ഇന്തോ-പാക് മീറ്റില്‍ പാകിസ്ഥാന്റെ അബ്ദുല്‍ ഖലീലിനെ പിന്നിലാക്കി 200 മീറ്ററില്‍ മില്‍ഖ മെഡല്‍ നേടിയപ്പോഴാണ് അയൂബ് ഖാന്‍ ഇതുപറഞ്ഞത്. പറക്കും സിങ് എന്ന വിശേഷണത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു മില്‍ഖയുടെ പിന്നീടുള്ള കരിയര്‍.  മില്‍ഖാ സിങ് ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം   1958 വെയ്ല്‍സ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 വാര ഓട്ടത്തിലൂടെ മില്‍ഖയാണ് അന്താരാഷ്ട്ര ട്രാക്കില്‍ നിന്ന്  ഇന്ത്യന്‍ മണ്ണിലേക്ക് ആദ്യ മെഡല്‍ കൊണ്ടുവരുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ വ്യക്തിഗത മെഡല്‍ നേട്ടവും മില്‍ഖയുടേത് തന്നെ. 1958ലെ ടോക്യോ ഏഷ്യന്‍ ഗെയിംസിലാണ് മില്‍ഖ വരവറിയിക്കുന്നത്. അന്ന് 400, 200 മീറ്ററുകളില്‍ സ്വര്‍ണം നേടി. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 400 മീറ്ററില്‍ മില്‍ഖക്ക് തന്നെയായിരുന്നു സ്വര്‍ണം. 4 400 മീറ്റര്‍ റിലേയിലും മില്‍ഖ സ്വര്‍ണനേട്ടത്തില്‍ മുന്നില്‍ നിന്നു.  മില്‍ഖയുടെ സങ്കടവും സന്തോഷവും 1960ലെ റോം ഒളിമ്പിക്‌സായിരിക്കും. ഒരു ഇന്ത്യന്‍ പുരുഷ താരം ട്രാക്കില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമെന്ന സന്തോഷത്തോടൊപ്പം 0.1 സെക്കന്റ് വ്യത്യാസത്തില്‍ മില്‍ഖാ സിങ്ങിന് വെങ്കലമെഡല്‍ നഷ്ടമായ ദുഃഖത്തിനും റോം ഒളിമ്പിക്‌സ് സാക്ഷിയായി. മൂന്ന് ഒളിമ്പിക്‌സുകളിലാണ് മില്‍ഖ സിങ് പങ്കെടുത്തത്. അവസാനം പങ്കെടുത്ത ടോക്യോ ഒളിമ്പിക്‌സില്‍ ഹീറ്റ്‌സില്‍ നിന്നു തന്നെ പുറത്തായി. 1959ല്‍ പദ്മശ്രീ നല്‍കിയാണ് ഈ പ്രതിഭയെ രാജ്യം ആദരിച്ചത്.  

from Asianet News https://ift.tt/3iP0RUk
via IFTTT

ഇംഗ്ലണ്ടിനെ വിറപ്പിച്ചു; സ്‌കോട്‌ലന്‍ഡിന് വിജയതുല്യമായ സമനില

ലണ്ടന്‍: യൂറോ കപ്പ് ഗ്രൂപ്പ് ഡിയില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ പൂട്ടി സ്‌കോട്ലന്‍ഡ്. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ ഇരുവര്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ഇതോടെ ഓരോ പോയിന്റുകള്‍ ഇരുവര്‍ക്കും പങ്കിടേണ്ടി വന്നു. ഗ്രൂപ്പില്‍ നാല് പോയിന്റുള്ള ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. ഒരു പോയിന്റ് മാത്രമുള്ള സ്‌കോടലന്‍ഡ് നാലാം സ്ഥാനത്താണ്. ഇംഗ്ലണ്ട്- സ്‌കോട്‌ലന്‍ഡ് ഫുട്‌ബോള്‍ വൈര്യത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാനായത് സ്‌കോട്‌ലന്‍്ഡ് ആരാധകരെ സംബന്ധിച്ചിടത്തോളം വിജയതുല്യമായ നേട്ടാണ്.  4-ാം മിനിറ്റില്‍ സ്‌കോട്‌ലന്‍ഡിന്റെ ആക്രമണത്തോടെയാമ് മത്സരം തുടങ്ങിയത്. വലത് വിംഗിലൂടെ പന്തുമായി മുന്നേറി ബോക്‌സില്‍ കയറിയ സ്റ്റീഫന്‍ ഒ ഡണ്ണല്‍ ഗോളിന് ശ്രമിച്ചു. എന്നാല്‍ ഗോള്‍ കീപ്പര്‍ ജോദാന്‍ പിക്‌ഫോര്‍ഡ് പരീക്ഷിക്കപ്പെടും മുമ്പ് ജോണ്‍സ് സ്‌റ്റോണ്‍ പ്രതിരോധം തീര്‍ത്തു. 11-ാം മിനിറ്റില്‍ സ്‌റ്റോണ്‍സിന്റെ ഒരു ഹെഡ്ഡര്‍ സ്‌കോട്ടിഷ് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. 30-ാം മിനിറ്റില്‍ ഡണ്ണലിന്റെ ഒരു ഗ്രൗണ്ട് ഷോട്ട് പിക്‌ഫോര്‍ഡ് അത്ഭുതകരമായി രക്ഷപ്പെടുത്തി. ആദ്യപകുതി ഈ വിധത്തില്‍ അവസാനിക്കുകയായിരുന്നു. രണ്ടാംപാതി തുടങ്ങി മൂന്ന് മിനിറ്റുകള്‍ക്കകം ഇംഗ്ലണ്ട് ആദ്യ അവസരമൊരുക്കി. ഇടത് വിംഗ്ബാക്ക് ലൂക്ക് ഷോയില്‍ നിന്ന് പാസ് സ്വീകരിച്ച് മൗണ്ട് പോസ്റ്റിന് താഴെ വലത് മൂല ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തു. എന്നാല്‍ സ്‌കോട്‌ലന്‍ഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് മാര്‍ഷല്‍ സുരക്ഷിതമായി പുറത്തേക്ക് തട്ടിയകറ്റി. 62-ാ മിനിറ്റില്‍ സ്‌കോട്‌ലന്‍ഡ് ഫോര്‍വേര്‍ഡ്  ലിന്‍ഡണ്‍ ഡൈക്‌സിന്റെ ഷോട്ട് ഇംഗ്ലണ്ടിന്റെ വലയില്‍ കയറിയെന്ന് ഉറപ്പിച്ചതാണ്. എന്നാല്‍ ഗോള്‍ ലൈനില്‍ തിറോണ്‍ മിംഗ്‌സ് പന്ത് ഹെഡ് ചെയ്തകറ്റി. 78-ാം മിനിറ്റില്‍ ചെ അഡംസിന്റെ വോളി ഇംഗ്ലീഷ് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചെക്കിനെയാണ് ഇംഗ്ലണ്ടിന് നേരിടേണ്ട്. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ഇരുടീമുകളും പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടും. ഇരുവര്‍ക്കും ഇപ്പോള്‍ നാല് പോയിന്റ് വീതമാണുള്ളത്.

from Asianet News https://ift.tt/35OJZpb
via IFTTT

ഇതിഹാസ സ്പ്രിന്റര്‍ മില്‍ഖാ സിംഗ് അന്തരിച്ചു

ചണ്ഡീഗഢ്: ഇതിഹാസ സ്പ്രിന്റര്‍ മില്‍ഖാ സിംഗ് (91) അന്തരിച്ചു. കൊവിഡ് അതിജീവിച്ചിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. ഏറെ നാള്‍ ആശുപത്രിയിലും വീട്ടിലുമായി കഴിയുകയായിരുന്നു അദ്ദേഹം. മെയ് 20നായിരുന്നു മില്‍ഖാ കൊവിഡിന്‍റെ പിടിയിലായത്. ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് നെഗറ്റീവായ അദ്ദേഹത്തെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ശരീരത്തില്‍ ഓക്സിജന്റെ അളവില്‍ കുറവ് വന്നതോടെ വീണ്ടും ചണ്ഡീഗഢ് പി ജെ ഐ എം ഇ ആര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍ ആരോഗ്യനില വഷളാവുകയും വെള്ളിയാഴ്ച്ച രാത്രി 11.30യോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.  ജൂണ്‍ 14ന് മില്‍ഖാ സിംഗിന്റെ ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായിരുന്ന നിര്‍മല്‍ കൗര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. മൊഹാലിയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആയിരുന്നു മരണം. അതേസമയം പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു മില്‍ഖയുടെ ചികിത്സ പുരോഗമിച്ചിരുന്നത്.  'പറക്കും സിഖ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മില്‍ഖാ സിംഗ് രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്ലറ്റായാണ് വിലയിരുത്തപ്പെടുന്നത്. 400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്ലറ്റാണ്. നാല് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. 1960ലെ റോം ഒളിംപിക്സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തെത്തി. വെറും 0.1 സെക്കന്‍ഡ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. രാജ്യം 1958ല്‍ പദ്മശ്രീ നല്‍കി ആദരിച്ചു.  

from Asianet News https://ift.tt/2Uc7tlf
via IFTTT

'കളിപ്പാട്ടക്കടയാണെന്നുകരുതി ഓടിക്കയറിയത് പൊലീസ് സ്‌റ്റേഷനിലേക്ക്'; അനുഭവം പങ്കുവച്ച് ജിഷിന്‍

മിനിസ്‌ക്രീനിലെയും സോഷ്യല്‍ മീഡിയയിലെയും സജീവ താരങ്ങളായ ജിഷിന്‍ മോഹനും വരദയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് നിരന്തരം സംവദിക്കുന്ന ചുരുക്കം മിനിസ്‌ക്രീന്‍ താരങ്ങളിലൊരാളായ ജിഷിന്‍റെ നര്‍മ്മം ചാലിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളുമൊക്കെ മിക്കപ്പോഴും വൈറലാകാറുണ്ട്. ജിഷിന്‍റെ പോസ്റ്റുകളോട് കൗതുകത്തോടെയാണ് ആരാധകരും പ്രതികരിക്കാറുള്ളത്. കഴിഞ്ഞദിവസം ജിഷിന്‍ പങ്കുവച്ച രസകരമായ കുറിപ്പാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ സ്ത്രീ ,ശിശു സൗഹാര്‍ദ പൊലീസ് സ്‌റ്റേഷനായ കടവന്ത്ര പൊലീസ് സ്‌റ്റേഷനിലെ അനുഭവമാണ് ജിഷിന്‍ പങ്കുവച്ചത്. ലോക്ക്ഡൗണ്‍ ഇളവ് കിട്ടിയപ്പോള്‍ നാളുകളായി പുറംലോകം കാണാത്ത മകനുമൊത്ത് കളിപ്പാട്ടം അന്വേഷിച്ചിറങ്ങിയെന്നും, അങ്ങനെ പാര്‍ക്കാണെന്ന് തോന്നിച്ച കടവന്ത്ര പൊലീസ് സ്‌റ്റേഷനില്‍ എത്തിയെന്നുമാണ് ജിഷിന്‍ കുറിക്കുന്നത്.  പൊലീസ് സ്റ്റേഷന്‍ ചൈല്‍ഡ് പാര്‍ക്ക് ആക്കിയപ്പോള്‍ 'ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചത് പ്രമാണിച്ച് മോനേം കൊണ്ട് ഒന്ന് പുറത്തിറങ്ങിയതായിരുന്നു. അവന് വല്ല കളിപ്പാട്ടവും വാങ്ങിക്കൊടുക്കാം എന്ന് വിചാരിച്ച് വണ്ടിയില്‍ പോകുമ്പോഴാണ് അവന്‍ പെട്ടെന്ന് ഒരു കളിപ്പാട്ടക്കട കണ്ടെന്നു പറഞ്ഞത്. വണ്ടി തിരിച്ചു വന്നപ്പോഴാണ് മനസ്സിലായത് അത് കടവന്ത്ര പൊലീസ് സ്റ്റേഷന്‍ ആയിരുന്നെന്ന്. കണ്ടപ്പോള്‍ വളരെ കൗതുകം തോന്നി. ഉള്ളില്‍ കേറണോ എന്ന് ആദ്യം ശങ്കിച്ചെങ്കിലും, ആ ശങ്ക ഇല്ലാതെ അവിടേക്ക് ഓടിക്കേറിയ അവന്‍റെ പുറകെ കയറിച്ചെല്ലേണ്ടി വന്നു. ഒരു പാര്‍ക്കില്‍ ചെന്ന സന്തോഷമായിരുന്നു അവന്. പൊലീസ് മാമന്മാര്‍ (അവന്‍റെ ഭാഷയില്‍) അവനോടു പേരൊക്കെ ചോദിച്ച് വളരെ ഫ്രണ്ട്ലി ആയി പെരുമാറി. വാവ വലുതാകുമ്പോള്‍ ഐ.പി.എസ് ആകും എന്നൊക്കെ അവനും തട്ടി വിടുന്നത് കേട്ടു. അഞ്ചു പത്തു മിനിറ്റ് അവിടെ ചെലവഴിച്ച്, അവരുടെ അനുവാദത്തോട് കൂടെ ഫോട്ടോയും എടുത്ത് അവന്‍റെ കയ്യും പിടിച്ച് പുറത്തിറങ്ങുമ്പോള്‍ മനസ്സില്‍ വലിയ സന്തോഷം തോന്നി. നല്ല ഒരു കണ്‍സെപ്റ്റ്. 'ശിശു സൗഹാര്‍ദ പൊലീസ് സ്‌റ്റേഷന്‍'. പൊലീസ് സ്റ്റേഷനില്‍ കയറാനുള്ള സാധാരണക്കാരുടെ മനസ്സിലുണ്ടായേക്കാവുന്ന ചെറിയ ഒരു ഭയം ദുരീകരിക്കാന്‍ ഇത് വളരെയധികം സഹായിക്കും. ഈ കൊറോണക്കാലത്ത് നമ്മള്‍ എല്ലാവരും വീട്ടില്‍ സേഫ് ആയി ഇരിക്കുമ്പോള്‍ നമുക്ക് വേണ്ടി എന്ത് സഹായത്തിനും റെഡി ആയി, സദാ കര്‍ത്തവ്യനിരതരായിരിക്കുന്ന പോലീസുകാര്‍ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.' View this post on Instagram A post shared by Jishin Mohan (@jishinmohan_s_k) കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCoron

from Asianet News https://ift.tt/3zCYbPx
via IFTTT

അന്ന് ക്യാമറയ്ക്ക് പിന്നില്‍നിന്നും സ്‌ക്രിപ്റ്റ് വായിച്ചുകൊടുത്തു; 'സാന്ത്വന'ത്തിലെ ഈ താരത്തെ മനസിലായോ?

പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത, മലയാളത്തിലെ ജനപ്രിയ പരമ്പരയാണ് സാന്ത്വനം. പ്രായഭേദമില്ലാതെ ഏവരുടെയും പ്രിയ പരമ്പരയായി മാറിയ സാന്ത്വനത്തിലെ ഓരോ അഭിനേതാക്കള്‍ക്കും സോഷ്യല്‍മീഡിയയില്‍ ഫാന്‍ ഗ്രൂപ്പുകള്‍ പോലുമുണ്ട്. സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളും മറ്റും നിമിഷങ്ങ ള്‍കൊണ്ടാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകാറുള്ളത്. ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും എന്നപോലെ യൂട്യൂബിലും സജീവമായ ചുരുക്കം ചില താരങ്ങളിലൊരാളാണ് അച്ചു സുഗന്ധ്. വാനമ്പാടി പരമ്പരയില്‍ അസിസ്റ്റന്‍ഡ് ആയി വര്‍ക്ക് ചെയ്ത ശേഷമാണ് അച്ചു സുഗന്ധ് സാന്ത്വനത്തിലെ കണ്ണേട്ടനായെത്തിയത്. ഓഡിഷനിലൂടെയാണ് അച്ചു സാന്ത്വനത്തിലേക്കെത്തിച്ചേര്‍ന്നത്. തന്‍റെ ശരീരപ്രകൃതി കഥാപാത്രത്തിന് അനുയോജ്യമായതിനാലാണ് ചിപ്പിചേച്ചി പരമ്പരയിലേക്ക് സെലക്ട് ചെയ്തതെന്ന് അച്ചു പലപ്പോഴും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം അച്ചു സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോയാണ് 'കണ്ണേട്ടന്‍റെ' ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വാനമ്പാടി സെറ്റില്‍ സംവിധായകന്‍ ആദിത്യനൊപ്പംനിന്ന് താരങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് വായിച്ചുകൊടുക്കുന്ന അച്ചുവിനെ വീഡിയോയില്‍ കാണാം. ഇവരെ കൂടാതെ പരമ്പരയില്‍ പത്മിനിയുടെ അച്ചന്‍ വിശ്വനാഥനായെത്തിയ മോഹന്‍ ആയൂര്‍, ചന്ദ്രേട്ടനായെത്തിയ ബാലു മേനോന്‍ എന്നിവരേയും വീഡിയോയില്‍ കാണാം. നാല് വര്‍ഷത്തോളം സൂപ്പര്‍ഹിറ്റ് എന്ന നിലയില്‍നിന്ന് മാറാതെ സംപ്രേഷണം ചെയ്ത വാനമ്പാടി പരമ്പരയുടെ പിന്നണി പ്രവര്‍ത്തകരില്‍ പലരും സാന്ത്വനത്തിലുമുണ്ട്. വാനമ്പാടി പോലെതന്നെ 'ചിപ്പി മാജിക്ക്' എന്നാണ് സാന്ത്വനത്തേയും ആരാധകര്‍ വിശേഷിപ്പിക്കുന്നത്. വാനമ്പാടിയിലെ പ്രധാന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് തെലുങ്ക് താരം സായ് കിരണ്‍ ആണ്. വീഡിയോയില്‍ താനില്ലാത്ത സങ്കടമാണ് അച്ചുവിന്‍റെ പോസ്റ്റിന് സായ് കമന്‍റ് ആയി ഇട്ടിരിക്കുന്നത്. View this post on Instagram A post shared by Achusugandh_Official (@achusugandh) കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCoron

from Asianet News https://ift.tt/3wELxNX
via IFTTT

പബ്ജി ലൈവ് സ്ട്രീമിങ്ങിനിടെ സ്ത്രീകളോട് അശ്ലീലം പറഞ്ഞ യൂട്യൂബര്‍ ദമ്പതികള്‍ അറസ്റ്റില്‍

ചെന്നൈ:രാജ്യത്ത് നിരോധിച്ച പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ സ്ത്രീകളോട് അശ്ലീലം പറഞ്ഞ യൂട്യൂബറെ പൊലീസ് പിടികൂടി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മദന്‍കുമാറിനെയാണ് ധര്‍മപുരിയില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇയാളുടെ ഭാര്യ കൃതികയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എട്ടുലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനലാണ് ഇവര്‍ നടത്തുന്നത്. ചൈനീസ് വീഡിയോ ഗെയിമായ പബ്ജി രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ലഭ്യമാണ്. പബ്ജി ലൈവ് സ്ട്രീമിങ്ങിനിടെയാണ് ഇയാള്‍ സ്ത്രീകളോട് അശ്ലീലം പറഞ്ഞത്.  മദന്‍, മദന്‍ ടോക്‌സിക് 18പ്ലസ്, പബ്ജി മദന്‍ ഗേള്‍ ഫാന്‍, റിച്ചി ഗേമിങ് വൈടി തുടങ്ങിയ പേരുകളിലാണ് ദമ്പതികള്‍ യൂട്യൂബ് ചാനല്‍ നടത്തുന്നത്. ഇതിലൂടെ പ്രതിമാസം മൂന്ന് ലക്ഷം രൂപ വരെ ഇവര്‍ സമ്പാദിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരാണ് ഇവരുടെ ചാനലിന്റെ കാഴ്ച്ചക്കാരെന്നും പൊലീസ് പറഞ്ഞു. മദന്‍കുമാറിനെതിരെ സോഷ്യല്‍മീഡിയയിലും വ്യാപക വിമര്‍ശനമുയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിന് ആസ്പദമായ സംഭാഷണത്തിന്റെ ഓഡിയോ കേട്ട് ഞെട്ടിയെന്ന് ജഡ്ജിയും പറഞ്ഞിരുന്നു. രണ്ട് ഔഡിയടക്കം മൂന്ന് ആഡംബര വാഹനങ്ങളാണ് ഇയാള്‍ക്കുള്ളത്.  

from Asianet News https://ift.tt/3cTt3l1
via IFTTT

'നഷ്‍ടപ്പെട്ടത് സഹോദരനെ'; എസ് രമേശന്‍ നായരെ അനുസ്‍മരിച്ച് ശ്രീകുമാരന്‍ തമ്പി

അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായരുമായി തനിക്കുണ്ടായിരുന്നത് സഹോദരതുല്യമായ ബന്ധമായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ശ്രീകുമാരന്‍ തമ്പി രമേശന്‍ നായരെ ഓര്‍ക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ് "എന്നേക്കാൾ വലിയ കവി; ഞാനും രമേശനും തമ്മിലുള്ള ബന്ധം രണ്ടു കവികൾ തമ്മിലുള്ള ബന്ധമായിരുന്നില്ല; രണ്ടു സഹോദരന്മാർ തമ്മിലുള്ള ബന്ധമായിരുന്നു. ഫോണിൽ വിളിക്കുമ്പോൾ ഹാലോ എന്നല്ല "ചേട്ടാ" എന്ന വിളിയാണ് ആദ്യം കേൾക്കുക. മലയാളകവിതയുടെ പാരമ്പര്യശക്തിയിലും സൗന്ദര്യത്തിലും ഊന്നി നിന്നുകൊണ്ട് പൂർവ്വസൂരികളെപ്പോലും പിന്നിലാക്കുന്ന ശൈലിയിൽ ഉദാത്ത കവിതകൾ രചിച്ച കവിയാണ് എസ് രമേശൻ നായർ. "എന്നേക്കാൾ വലിയ കവിയാണ് നീ" എന്ന് ഞാൻ രമേശനോട് പറയുമായിരുന്നു. അനവധി വേദികളിൽ വെച്ച് ഞാൻ അത് പരസ്യപ്പെടുത്തിയിട്ടുമുണ്ട്. രമേശന്‍റെ സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളും ഒരുപോലെ സൗന്ദര്യമാർന്നവയാണ്. അരനൂറ്റാണ്ടുകാലം നീണ്ടു നിന്ന അനസൂയവിശുദ്ധമായ ഒരു ബന്ധത്തിനാണ് ഈ മരണം തിരശ്ശീലയിട്ടത്. എങ്ങനെ ഞാൻ മറക്കും ആ ആലിംഗനത്തിലെ സ്നേഹോർജ്ജം.?" കൊവിഡ് ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് എസ് രമേശന്‍ നായരുടെ അന്ത്യം. 1948 ൽ കന്യാകുമാരിയിലെ കുമാരപുരത്ത് ജനിച്ച എസ് രമേശൻ നായർ ഏറെക്കാലമായി കൊച്ചിയിലായിരുന്നു താമസം. കേരള ഭാഷാ ഇൻസ്റ്റിറ്റ‍്യൂട്ടിസ്‍ സബ്എഡിറ്ററായും ആകാശവാണിയിൽ പ്രൊഡ്യൂസര്‍ ആയും ജോലിചെയ്തിരുന്നു. 1985-ൽ പുറത്തിറങ്ങിയ രംഗം എന്ന ചിത്രത്തിലൂടെയായിരുന്നു രമേശൻ നായർ സിനിമാ പാട്ടെഴുത്തിലേക്കെത്തിയത്. പിന്നീട് അഞ്ഞൂറോളം സിനിമ പാട്ടുകളും ആയിരത്തോളം ഭക്തിഗാനങ്ങളും രചിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് രാവിലെ 11 മണിക്ക് പച്ചാളം ശാന്തി കവാടത്തിൽ വച്ചായിരിക്കും സംസ്കാര ചടങ്ങുകൾ.   

from Asianet News https://ift.tt/3cNjUdV
via IFTTT

'കാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ'; മരം കൊള്ള നമുക്ക് മറക്കാമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും തമ്മിലുള്ള വാക്ക് യുദ്ധം വനം കൊള്ള മറയ്ക്കാനുള്ള തന്ത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഈ നാടകം. ഇപ്പോൾ തന്നെ ചാനലുകളിൽ ചർച്ചാ വിഷയം മാറി.  അപ്രതീക്ഷിതമായി വന്ന ചോദ്യത്തിന് നാല് പേജ് എഴുതിക്കൊണ്ടുവന്ന മറുപടിയാണ് നൽകിയത്. മലയാളികളെ ഇങ്ങനെ മണ്ടന്മാരാക്കാൻ ഈ കൂട്ടുകെട്ടിനേ സാധിക്കൂ. നമുക്ക് മരം കൊള്ള മറന്ന് ഇതിന് പിന്നാലെ ഓടാമെന്നും  സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. സുരേന്ദ്രന്റെ കുറിപ്പിങ്ങനെ... ആയിരം കോടിയിലധികം വരുന്ന മരം കൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലമാണിത്. നാളെ വിശദമായ മറുപടി. അടുത്ത ഒരാഴ്ചക്കാലമെങ്കിലും നമ്മുടെ മാധ്യമങ്ങൾ ഇതിനുപിന്നാലെ ഓടുമെന്നുറപ്പ്. ഏഴേകാലിന് മുഖ്യന്റെ വാർത്താസമ്മേളനം കഴിഞ്ഞ് എട്ടുമണിക്ക് ചാനലുകൾ നാലഥിതികളെവെച്ച് ചർച്ച. അപ്രതീക്ഷിത ചോദ്യത്തിന്‌ നാലുപേജ് എഴുതിക്കൊണ്ടുവന്ന മറുപടി. മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാൻ ഈ കൂട്ടുകെട്ടിനല്ലാതെ ആർക്കു കഴിയും. കാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ. നമുക്ക് മരം കൊള്ള മറക്കാം ഇതിനുപിന്നാലെ ഓടാം... ബ്രണ്ണൻ കോളേജിലെ സംഘർഷത്തിനിടെ പിണറായി വിജയനെ കൈകാര്യം ചെയ്തുവെന്ന കെപിസിസി അധ്യക്ഷന്‍റെ പരാമര്‍ശത്തോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. തന്നെ തല്ലിയെന്നും ചവിട്ടിയെന്നും സുധാകരൻ പറയുന്നത് സ്വപ്നത്തിലാവുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബ്രണ്ണൻ കോളേജിൽ എന്താണ് നടന്നത് എന്നറിയാവുന്ന നിരവധി പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

from Asianet News https://ift.tt/3iRbMgd
via IFTTT

ചെക്ക് റിപ്പബ്ലിക്കിനെതിരെ സമനില; യൂറോയില്‍ മോഡ്രിച്ചും സംഘവും പരുങ്ങലില്‍

ഗ്ലാസ്‌ഗോ: യൂറോ കപ്പ് ഗ്രൂപ്പ ഡിയില്‍ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് ചെക്ക് റിപ്പബ്ലിക്ക്. ഗ്ലാസ്‌ഗോയില്‍ നടന്ന മത്സരത്തില്‍ ഇരുവരും ഓരോ ഗോള്‍ വീതം നേടി. പാട്രിക് ഷിക്കിന്റെ പെനാല്‍റ്റി ഗോളിലൂടെ ചെക്ക് ആദ്യം മുന്നിലെത്തി. ഇവാന്‍ പെരിസിച്ചാണ് ക്രോയേഷ്യക്ക് സമനില സമ്മാനിച്ചത്. ഗ്രൂപ്പില്‍ ക്രൊയേഷ്യയുടെ പോയിന്റാണിത്. ആദ്യ മത്സരത്തില്‍ അവര്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. നാല് പോയിന്റുള്ള ചെക്കാണ് ഗ്രൂപ്പില്‍ മുന്നില്‍. ആദ്യ മത്സരത്തില്‍ അവര്‍ സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. ലോകകപ്പ് റണ്ണേഴ്‌സപ്പായ ക്രോയേഷ്യയെ പിടിച്ചുകെട്ടുന്ന പ്രകടനമാണ് തുടക്കം മുതല്‍ ചെക്ക് താരങ്ങള്‍ പുറത്തെടുത്തത്. ആദ്യ അവസരം ഒരുക്കിയതും അവരായിരുന്നു. രണ്ടാം മിനിറ്റില്‍ യാക്കൂബ് ജാങ്കോയുടെ ക്രോസില്‍ വ്‌ളാഡിമര്‍ കൗഫല്‍ ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ പ്രതിരോധതാരം ദൊമാഗോ വിദ പ്രതിരോധം തീര്‍ത്തു. 18-ാം മിനിറ്റില്‍ ഒരിക്കല്‍ കൂടി ചെക്ക് താരങ്ങള്‍ ക്രോയേഷ്യന്‍ ഗോള്‍മുഖം ആക്രമിക്കാനെത്തി. ഇടതു വിംഗിലൂടെ പന്തുമായി വന്ന ജാങ്കോയുടെ ഒരു ക്രോസ് ഫാര്‍ പോസ്റ്റിലേക്ക് നല്‍കി. പാസ് സ്വീകരിച്ച കൗഫാല്‍ ഷിക്കിന് നല്‍കിയെങ്കിലും ഷോട്ടുതിര്‍ക്കാനുള്ള സമയം പിഴച്ചു. ക്രോയേഷ്യന്‍ ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ചിന് അനായായം കയ്യിലൊതുക്കാനായി ആ ഷോട്ട്.  35-ാം മിനിറ്റിലാണ് വാറിന്റെ ഇടപെടലിലൂടെ ചെക്കിന് പെനാല്‍റ്റി ലഭിക്കുന്നത്. ദെജാന്‍ ലോവ്‌റാന്‍ ഷിക്കിനെ ഫൗള്‍ ചെയ്തുവെന്നായിരുന്നു കണ്ടെത്തല്‍. പെനാല്‍റ്റി കിക്കെടുത്ത ഷിക്കിന് പിഴച്ചില്ല. സ്‌കോര്‍ 1-0. വൈകാതെ ആദ്യ പകുതി അവസാനിച്ചു. രണ്ടാംപകുതി ആരംഭിച്ച് രണ്ട് മിനിറ്റുകള്‍ക്കകം പെരിസിച്ച് സമനില ഗോള്‍ കണ്ടെത്തി. ഇടതു വിംഗിലൂടെ പന്തുമായി വന്ന് ബോക്‌സില്‍ കയറിയ പെരിസിച്ച് വലങ്കാലുകൊണ്ട് നിറയൊഴിച്ചു. സ്‌കോര്‍ 1-1. സമനിലയോടെ ക്രൊയേഷ്യയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ സങ്കീര്‍ണമായി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ മോഡ്രിച്ചിനും സംഘത്തിനും എന്തെങ്കിലും പ്രതീക്ഷിക്കേണ്ടതുള്ളൂ.  

from Asianet News https://ift.tt/3xx6CKt
via IFTTT

ഒമാനില്‍ ഡ്രൈവ് ത്രൂ കൊവിഡ് വാക്‌സിനേഷന്‍ തുടരും

മസ്‌കറ്റ്: ജൂണ്‍ 13 മുതല്‍ ഒമാന്‍ ഓട്ടോമൊബൈല്‍ അസ്സോസിയേഷനില്‍ ആരംഭിച്ച കൊവിഡ് പ്രതിരോധ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ രണ്ടാമത്തെ ആഴ്ചയും തുടരുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 45 വയസ്സും അതിനു മുകളിലും പ്രായമുള്ളവര്‍ക്കുള്ള വാക്സിന്‍ സ്വീകരിക്കുവാന്‍ ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഞായര്‍ മുതല്‍ വ്യാഴം വരെ വൈകുന്നേരം 4 മണി മുതല്‍ 9 വരെയായിരിക്കും വാക്‌സിന്‍ ലഭിക്കുക. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/3wGY6Z8
via IFTTT

സ്വർണാഭരണങ്ങൾക്ക് തിരിച്ചറിയൽ നമ്പർ: ഉപഭോക്താവിന് എല്ലാ വിവരങ്ങളും നേരിട്ട് പരിശോധിക്കാം, മാറ്റങ്ങളുമായി വിപണി

സ്വർണാഭരണങ്ങളുടെ പരിശുദ്ധി രേഖപ്പെടുത്തുന്ന ഹാൾമാർക്കിംഗ് ജൂൺ 16 മുതൽ രാജ്യത്തെ 256 ജില്ലകളിൽ നിർബന്ധമാക്കിയിരിക്കുകയാണ്. ആഭരണങ്ങളിൽ കാരറ്റ് രേഖപ്പെടുത്തുന്നതിനോടൊപ്പം ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) തിരിച്ചറിയൽ നമ്പറും (ആറക്ക കോഡ്) (യുണീക് ഐഡന്റിഫിക്കേഷൻ-ആൽഫ ന്യൂമറിക് കോഡ്) രേഖപ്പെടുത്തും. ജൂൺ 21 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി അറിയിച്ചു. "സ്വർണാഭരണങ്ങളുടെ നിർമ്മാതാവിനെയും, റിട്ടെയിൽ വിൽപ്പനക്കാരനെയും ഹാൾമാർക്ക് ചെയ്ത സ്ഥാപനത്തെയും കണ്ടെത്താൻ ഏതൊരു ഉപഭോക്താവിനും ഇനിമുതൽ ആഭരണങ്ങളിൽ പതിച്ചിട്ടുള്ള യുഐഡി (ആറക്ക കോഡ്) ബിഐഎസിന്റെ സൈറ്റിൽ തെരഞ്ഞാൽ മതി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, " ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ്  അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ(GJC) ദേശീയ ഡയറക്ടറുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു. (യുഐഡി സീൽ മാതൃക) മുദ്രകൾ ചെയ്യേണ്ട എല്ലാ ആഭരണവും പരിശുദ്ധി നിർണയിക്കുന്ന മെഷീനീലൂടെ കടന്നുപോയി ശരിയാണെന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രമേ മുദ്ര പതിച്ചു നൽകുകയൊള്ളൂ. ഒരു ഹാൾമാർക്കിംഗ് സെന്ററിന് നിലവിലുള്ള സംവിധാനമനുസരിച്ച് ഒരു ദിവസം 1500 എണ്ണം സ്വർണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്തു നൽകാൻ സാധിക്കും. 500 പീസുകൾ മൂന്ന് ഷിഫ്റ്റായിട്ട് 1500 പീസുകൾ ഹാൾമാർക്ക് ചെയ്യുന്നു. 300 പ്രവർത്തി ദിവസങ്ങൾ കൂട്ടുമ്പോൾ 943 ഹാൾമാർക്കിംഗ് സെന്ററുകൾ വഴി പ്രതിവർഷ ശേഷി 140 ദശലക്ഷം പീസുകളാണ് മുദ്ര ചെയ്യാൻ കഴിയുക. ഏകദേശം 5000 ടൺ സ്വർണം കൈവശമുള്ള രാജ്യത്തെ ആറ് ലക്ഷത്തോളം സ്വർണ വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ എങ്ങനെ ഇത് ലഘൂകരിച്ച് നടപ്പാക്കാമെന്ന് സർക്കാർ വ്യക്തമാക്കണം. വ്യാപാര സംഘടനകളുമായുള്ള ചർച്ചയിലും തുടർന്നു നൽകിയ പത്രക്കുറിപ്പിലും യുഐഡി (യുണീക് ഐഡന്റിഫിക്കേഷൻ) നടപ്പിലാക്കില്ലെന്ന് മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചതാണ്. പിന്നീട് എന്തിനാണ് ഈ സംവിധാനം ധൃതി പിടിച്ച് നടപ്പാക്കാൻ ബിഐഎസ് ശ്രമിക്കുന്നതെന്ന് മനസിലാകുന്നില്ല. ഹാൾമാർക്കിംഗ് സെന്ററുകൾ ഇതിന് വേണ്ടി സജ്ജമാകണമെങ്കിൽ തന്നെ മാസങ്ങളെടുക്കും. യുഐഡി സംവിധാനം എല്ലാവർക്കും പ്രാപ്തമാകുന്ന തരത്തിൽ ലളിതവൽക്കരിച്ച് ആവശ്യമായ ചർച്ചകൾ നടത്തിയതിന് ശേഷം മാത്രമേ നടപ്പാക്കാവൂ. പുതിയ സംവിധാനമനുസരിച്ച് ഇപ്പോഴുള്ളതിന്റെ മൂന്നിലൊന്ന് മാത്രമേ മുദ്ര പതിച്ചു നൽകാൻ കഴിയുകയൊള്ളുവെന്ന് അഡ്വ എസ് അബ്ദുൽ നാസർ പറയുന്നു. യുഐഡി മാഞ്ഞുപോകില്ല ഇപ്പോൾ ഒരെണ്ണം മുദ്ര പതിച്ചു നൽകുന്നതിന് 35 രൂപയും നികുതിയുമാണ് വ്യാപാരികൾ നൽകേണ്ടത്. ഇത് വർധിപ്പിച്ചാൽ അതും കൂടി ഉപഭോക്താവിൽ നിന്നും ഈടാക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് സ്വർണ വ്യാപാരികൾ വ്യക്തമാക്കുന്നത്. നടപ്പാക്കാനിരിക്കുന്ന യുഐഡിയുമായി ബന്ധപ്പെട്ട് ഇതിന്റെ സോഫ്റ്റ്‍വെയർ ട്രയൽ ബിഐഎസ് നിർബന്ധമാക്കിയിട്ടുണ്ട്.  ഓരോ ആഭരണത്തിനും ആറക്ക കോഡ് ലഭിക്കും. ഈ കോഡ് ആഭരണത്തിൽ ലേസർ ഉപയോ​ഗിച്ച് പതിപ്പിക്കും. പരിശോധിച്ച കേന്ദ്രം, പരിശുദ്ധി, തൂക്കം, ജ്വല്ലറി എന്നീ വിവരങ്ങളെല്ലാം ഈ നമ്പർ പരിശോധിക്കുന്ന ഏതൊരാൾക്കും വളരെ വേ​ഗം മനസ്സിലാക്കിയെടുക്കാം. യുഐഡി ഉപയോ​ഗിച്ചാൽ ആഭരണങ്ങളുടെ വിവരങ്ങൾ പരിശോധിക്കാൻ സാധിക്കും. അടുത്ത ഘട്ടത്തിൽ ആഭരണത്തിന്റെ ചിത്രവും ലഭ്യമാക്കാനാണ് ബിഐഎസിന്റെ പദ്ധതി.  എത്രകാലം കഴിഞ്ഞാലും ഈ യുണീക് ഐഡന്റിഫിക്കേഷൻ കോഡ് മാഞ്ഞുപോകില്ല. അതിനാൽ കൈവശമുളള ആഭരണം വിൽക്കുന്ന സമയത്ത് വിപണി വില നേടിയെടുക്കാൻ ഉപഭോക്താക്കളെ ഇത് സഹായിക്കും. പുതിയതായി വിൽപ്പനയ്‍ക്കെത്തുന്ന ആഭരണങ്ങളിൽ മാത്രമാകും യുഐഡി കോഡ് ഉണ്ടാകുക.   കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3cSM1Zc
via IFTTT

സൗദിയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ഘാന സ്വദേശിയും മരിച്ചു

റിയാദ്: സൗദിയിലെ പ്രമുഖ കമ്പനിയിലെ രണ്ട് ജോലിക്കാർ തമ്മിലുള്ള വാക്കുതർക്കത്തിനിടെ മലയാളി സെയിൽസ്‍മാൻ സനൽ കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഘാന സ്വദേശിയും മരിച്ചു. കഴുത്തറക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഘാന സ്വദേശിയെ സംഭവസ്ഥലത്ത് എത്തിയ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്നു ഇയാള്‍. സംഭവം നടന്ന ബുധനാഴ്ച രാത്രിയോടെ തന്നെ ഘാന സ്വദേശിയും മരിച്ചു. പാൽവിതരണ വാനിലെ സെയിൽസ്‍മാനായിരുന്ന കൊല്ലം, മൈലക്കാട്​, ഇത്തിക്കര സ്വദേശി സീതാ മന്ദിരത്തിൽ പരേതനായ സദാനന്ദന്റേയും സീതമ്മയുടേയും മകൻ സനൽ (35) ആണ്​ കുത്തേറ്റ് മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്‍സയിൽ ജബൽ ഷോബക്കടുത്ത് ബുധനാഴ്‍ച ഉച്ചയോടെയായിരുന്നു സംഭവം. പൊതുവെ പരുക്കൻ പ്രകൃതക്കാരനായ ഘാന സ്വദേശിയെ അധികമാരും ജോലിക്കായി കൂടെ കൂട്ടാറില്ലായിരുന്നുവെന്ന്​ സനലിന്റെ സുഹൃത്തുക്കൾ പറയുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇയാളെ ഒപ്പം ജോലിക്ക്​ കൂട്ടാൻ സനൽ നിർബന്ധിതനാവുകയായിരുന്നു. ഷോബയിലെ ഒരു ബഖാലയിൽ എത്തിയപ്പോഴും ഇവർ തമ്മിൽ തർക്കം നടന്നിരുന്നതായി അവിടുത്തെ ജീവനക്കാരൻ പറഞ്ഞു. ഈ തർക്കം മുർച്‍ഛിച്ചാകാം കൊലപാതകത്തിൽ കലാശിച്ചത്​. ജോലിക്കിടയിൽ വഴിയരികിലാണ്​ സംഭവം നടന്നത്. ഘാന സ്വദേശിയുടെ കുത്തേറ്റാണ് സനൽ മരിച്ചതെന്നാണ് നിഗമനം. 10​ വർഷമായി സനൽ അൽഅഹ്‍സയിലുണ്ട്​. അച്‍ഛൻ നഷ്‍ടപ്പെട്ട ശേഷം സനലായിരുന്നു അമ്മക്കും ഏക സഹോദരിക്കും ആശ്രയം. സനൽ അവിവാഹിതനാണ്​. ഒന്നര വർഷം മുമ്പ്​ വിവാഹത്തിനായി നാട്ടിലേക്ക് പോയെങ്കിലും ജാതക പ്രശ്‍നങ്ങളാൽ കല്യാണം നടക്കാതെ തിരികെ മടങ്ങുകയായിരുന്നു. ​തോളിൽ കടുത്ത വേദന അനുഭവിച്ചിരുന്നതിനാൽ രണ്ട്​ മൂന്ന് മാസം കഴിഞ്ഞ് എക്‍സിറ്റിൽ നാട്ടിൽ പോകാൻ ഉദ്ദേശിച്ചിരുന്നതാണ്​. ചികിത്സക്ക്​ കുറഞ്ഞത് ആറു മാസമെങ്കിലും ആവശ്യമുണ്ടെന്നും അത്രയും അവധി കമ്പനിയിൽ നിന്ന്​ ലഭിക്കാത്തത് കൊണ്ടാണ് താൻ എക്സിറ്റിൽ പോകുന്നതെന്നും സനൽ സുഹൃത്തുക്കളോട്​ പറഞ്ഞിരുന്നു. നാട്ടിലെത്തി വിവാഹം കഴിക്കണമെന്ന സ്വപ്‍നവും സനൽ ഇടക്കിടക്ക് സുഹൃത്തുക്കളുമായി പങ്കുവെക്കുമായിരുന്നു. നാട്ടിലെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സനൽ സജീവമായി ഇടപെട്ടിരുന്നു. നാട്ടുകൂട്ടത്തിന്റെ വാട്‍സ്‍ആപ് കൂട്ടായ്‍മയിലും സജീവമായിരുന്നു. മാസങ്ങൾക്ക് മുമ്പ് വൃക്കരോഗിയായ തിരുവന്തപുരം സ്വദേശിയുടെ ചികിത്സക്ക്​ 3,000 റിയാൽ സനൽ ഒറ്റക്ക് പിരിച്ചു നൽകിയതായും സുഹൃത്തുക്കൾ ഓർമിക്കുന്നു.  (ചിത്രം: സനല്‍)

from Asianet News https://ift.tt/3wRRbwF
via IFTTT

സ്വപ്നങ്ങൾ ബാക്കിയാക്കി വിഷ്ണു മടങ്ങി; ഏക ആശ്രയമറ്റ് ഇടുക്കിയിലെ കുടുംബം

ഇടുക്കി: കുടുംബത്തിന്റെ നെടുംതൂണായിരുന്നു വിഷ്ണു. നിരവധി സ്വപ്നങ്ങൾ ബാക്കിയാക്കി  അവൻ യാത്രയാകുമ്പോൾ, സ്വന്തമായൊരു വീട് എന്നതും അക്കൂട്ടത്തിലെ ഒന്നാമത്തെ സ്വപ്നമായിരുന്നു. കഴിഞ്ഞ മാസം നാട്ടില്‍ എത്താനിരുന്നതാണ് വിഷ്ണു. എന്നാല്‍ അവധി കുറവായതിനാല്‍ ജൂണ്‍ അവസാനത്തേയ്ക്ക് വരവ് നീട്ടിവെച്ചു.  ഇത്തവണ നാട്ടില്‍ എത്തുമ്പോള്‍ വീട് നിര്‍മ്മാണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. നിലവില്‍ ഒരു മുറിയും അടുക്കളയും മാത്രമുള്ള ചെറിയ വീട്ടിലാണ് വിഷ്ണുവിന്റെ മാതാപിതാക്കളും സഹോദരങ്ങളും കഴിയുന്നത്. നിലവിലെ വീടിന്റെ മുന്‍ ഭാഗത്ത് ചേര്‍ന്ന് തറ ഒരുക്കിയിട്ടുണ്ട്. ഇവിടെ മുറികള്‍ നിര്‍മ്മിയ്ക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഒപ്പം വിവാഹ ആലോചനകള്‍ നടത്തണമെന്ന് മാതാപിതാക്കളും പറഞ്ഞിരുന്നു.  മകന്റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി മരണവാര്‍ത്ത എത്തിയത്. ആ ഞെട്ടലിൽ നിന്ന് ഇതുവരെയും മുക്തയായിട്ടില്ല ആ അമ്മ. അസുഖബാധിതനായ പിതാവ് വിജയന് കാഠിനമായ ജോലികള്‍ ചെയ്യാനാവില്ല. തേക്കേകൂട്ടാറില്‍ പുഴയോട് ചേര്‍ന്നുള്ള 25 സെന്‌റ് സ്ഥലവും പണിതീരാത്ത വീടും മാത്രമാണ് കുടുംബത്തിന്റെ ഏക സമ്പാദ്യം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഷ്ണു ഗള്‍ഫിലേയ്ക്ക് ജോലി തേടി പോയത് കുടുംബത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളും പേറിയാണ്. ആഫ്രിക്കൻ സ്വദേശികൾ തമ്മിലുള്ള സംഘര്‍ഷത്തിനിടെ മരിച്ചു എന്ന അറിയിപ്പു മാത്രമാണ് കുടുംബത്തിന് ലഭിച്ച വിവരം.  യുഎഇയില്‍ പ്രവാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ മലയാളി യുവാവ് കൊല്ലപ്പെട്ടു, വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ് ഷാര്ജ അബു ഷാഗരയില്‍ ബാര്‍ബറായി ജോലി നോക്കിവന്ന നെടുങ്കണ്ടം കൂട്ടാര്‍ സേദേശി വിഷ്ണു കഴിഞ്ഞ ദിവസമാണ് ആഫ്രിക്കന്‍ സ്വദേശികളുടെ ആക്രമണത്തില്‍ കൊല്ലപെട്ടത്. പ്രതികള്‍ എന്ന് സംശയിക്കുന്നവരെ ഷാര്‍ജാ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.  വിഷ്ണുവിന്റെ മൃതദേഹം ഉടന്‍ നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപടെലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

from Asianet News https://ift.tt/3gJ1I7L
via IFTTT

'കെജിഎഫ് 2' അടുത്ത മാസം എത്തുമോ? സത്യാവസ്ഥ ഇതാണ്

ഭാഷാഭേദമന്യെ പാന്‍ ഇന്ത്യ തലത്തില്‍ വലിയ പ്രേക്ഷക കാത്തിരിപ്പുള്ള ചിത്രമാണ് 'കെജിഎഫ് 2'. കൊവിഡ് മൂലം മറ്റു പല ചിത്രങ്ങളെപ്പോലെയും റിലീസ് നീണ്ടുപോവുകയായിരുന്നു യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുന്ന ഈ ചിത്രത്തിന്‍റെയും. 2020 ഒക്ടോബര്‍ 23 എന്നൊരു തീയതിയാണ് അണിയറക്കാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. അതിനു കഴിയാതെ വന്നതോടെ ഈ വര്‍ഷം ജനുവരിയില്‍ പുതിയ തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂലൈ 16ന് ചിത്രം എത്തുമെന്നായിരുന്നു അറിയിപ്പ്, അതായത് അടുത്ത മാസം. പ്രഖ്യാപിച്ച തീയതി അടുക്കുന്നതോടെ ട്വിറ്ററില്‍ ഇതം സംബന്ധിച്ച സംശയം ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. ചിത്രം നേരത്തെ പറഞ്ഞിരുന്ന തീയതിയില്‍ എത്തുമോ എന്നതാണ് സിനിമാപ്രേമികളില്‍ പലരുടെയും സംശയം. ഇപ്പോഴിതാ ഈ ചോദ്യത്തിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ്. ജൂലൈ 16ന് ചിത്രം എത്തില്ലെന്നും ജോലികള്‍ ഇനിയും പൂര്‍ത്തിയാവാനുണ്ടെന്നും തരണ്‍ ആദര്‍ശ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍റെ അവസാന ഘട്ടത്തിലാണ് ചിത്രമെന്നും രാജ്യത്തെ സിനിമാ തിയറ്ററുകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ചിത്രത്തിന്‍റെ റിലീസ് തീരുമാനിക്കുമെന്നും തരണ്‍ കുറിച്ചു. പഴയ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ ഇതിനകം തള്ളിക്കളഞ്ഞിട്ടുണ്ടെന്നും. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 90 ശതമാനം ചിത്രീകരണവും കൊവിഡ് കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 26ന് ആയിരുന്നു. സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ നേരത്തേ പുറത്തുവിട്ടിരുന്നു. എന്നാല്‍ സഞ്ജയ് ദത്ത് കാന്‍സര്‍ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയതോടെ അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കാനും കാത്തിരിക്കേണ്ടിവന്നു. അവശേഷിച്ച മൂന്ന് ദിവസത്തെ ചിത്രീകരണം അദ്ദേഹം പിന്നീടെത്തി പൂര്‍ത്തിയാക്കി. കേരളത്തിലും വന്‍ തിയറ്റര്‍ പ്രതികരണം പ്രതീക്ഷിക്കുന്ന 'കെജിഎഫ് 2'ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

from Asianet News https://ift.tt/2TLT67f
via IFTTT

ഓണ്‍ലൈന്‍ ഗെയിം കെണിയില്‍ കുട്ടികള്‍; ഒമ്പതാംക്ലാസുകാരന്‍ നഷ്ടപ്പെടുത്തിയത് മൂന്ന് ലക്ഷം

എറണാകുളം: ഒൺലൈൻ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. ആലുവ സ്വദേശിയായ വിദ്യാർത്ഥിയുടെ അമ്മയുടെ അക്കൗണ്ടിൽ നിന്നാണ് ലക്ഷങ്ങൾ നഷ്ടമായത്. ഇവരുടെ അക്കൗണ്ടിൽ നിന്നും ദിവസങ്ങൾ കൊണ്ട് മൂന്നു ലക്ഷത്തോളം രൂപ നഷ്ടമായതിനെ തുടർന്നാണ് പരാതിയുമായി എറണാകുളം റൂറൽ എസ്പിയെ സമീപിച്ചത്. എസ്പിയുടെ നേതൃത്വത്തിൽ സൈബർ സെല്ലിലെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. ഫ്രീ ഫയർ എന്ന പേരിലുള്ള മൊബൈൽ ഗെയിമാണ് കുട്ടി കളിച്ചതെന്നും സംഘം കണ്ടെത്തി. തുടർന്ന് വീട്ടമ്മയുടെ അക്കൗണ്ടിൽ നടന്ന ഇടപാടുകൾ വിശദമായി പരിശോധിച്ചു. നാൽപ്പതു രൂപ മുതൽ 4000 രൂപ വരെയാണ് ചാ‍ർജ് ചെയ്തത്. ഗെയിമിന്‍റെ ലഹരി മൂത്ത് ഒരു ദിവസം തന്നെ പത്തു തവണ ചാർ‍‍ജ് ചെയ്തതായും കണ്ടെത്തി. സംഭവം മാതാപിതാക്കൾ അറിഞ്ഞപ്പോഴേക്കും അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ ഓൺലൈൻ ഗെയിമുകൾക്കെതിരെ ബോധവൽക്കരണത്തിന് ഒരുങ്ങുകയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ്. ഓൺലൈൻ ക്ലാസുകൾക്കായി കുട്ടികൾ ഉപയോഗിക്കുന്ന മൊബൈലുകൾ രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണം. മാതാപിതാക്കൾക്ക് കൂടി അറിയുന്ന യൂസർ ഐഡിയും, പാസ്‍വേഡുകളും മാത്രമേ അക്കൗണ്ടുകളിലും, ഫോൺ ലോക്കിലും ഉപയോഗിക്കാവു എന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. മാതാപിതാക്കളുടെ ഒൺലൈൻ ബാങ്കിംഗ് അക്കൗണ്ടുകൾ കുട്ടികൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുമായി ബന്ധിപ്പിക്കരുത്. സ്കൂളിൽ നിന്ന് പഠനാവശ്യങ്ങൾക്ക് അധ്യാപകർ അയക്കുന്ന ലിങ്കുകൾ മറ്റൊരാൾക്കും പങ്കുവയ്ക്കരുത്. ഇങ്ങനെ പങ്കുവച്ചതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

from Asianet News https://ift.tt/3cSKUbY
via IFTTT

കൊവിഡ് പോരാളികൾക്ക് 'നന്ദിപൂ‍ർവ്വം' ഒരു സ്നേഹഗാനം

പ്രശസ്ത സംഗീത സംവിധായകൻ ശരത്തിൻ്റെ ആരാധക കൂട്ടായ്മയ്ക്ക് വേണ്ടി നവാഗതരായ ഹരി നവനീതം രചിച്ച്, ജി. എസ് അരുൺ സംഗീതം നിർവ്വഹിച്ച "നന്ദിപൂർവ്വം" എന്ന ഗാനം ശ്രദ്ധേയമാകുന്നു.  കോവിഡ് മഹാമാരിയ്ക്കെതിരെ സ്വന്തം  സുരക്ഷപോലും നോക്കാതെ പ്രതിരോധപ്രവർത്തനം നടത്തുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും സേവർക്കും സ്നേഹിതർക്കും നന്ദിപൂർവ്വം ആദരവ് അർപ്പിക്കുന്നതാണ് ഈ ഗാനം.  ലോക്ക്ഡൌൺ കാലമായതിനാൽ ഇരുപതോളം കലാകാരന്മാർ അവരവരുടെ വീടുകളിലിരുന്ന് പൂർണ്ണമായും മൊബൈൽ ഫോണിന്റെ സഹായത്തോടെയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

from Asianet News https://ift.tt/35BWyEa
via IFTTT

ഇരിങ്ങാലക്കുടയിൽ മദ്യപാനത്തിനിടെ തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു

തൃശൂർ: ഇരിങ്ങാലക്കുടയിൽ  മദ്യപനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. താണിശ്ശേരി സ്വദേശി കൂത്തുപാലയ്ക്കൽ വീട്ടിൽ മോഹനന്റെ മകൻ ശരത്താണ് മരിച്ചത്.  രാത്രി എട്ടരയോടെയാണ് സംഭവം. കാക്കാത്തുരുത്തിയിൽ സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

from Asianet News https://ift.tt/3gDdCjd
via IFTTT

ഒക്ടോബറില്‍ ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് റോയിട്ടേഴ്‌സ് സര്‍വേ

ദില്ലി:ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ സര്‍വേ. ആരോഗ്യ രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൊവിഡ് കാരണം അടുത്ത ഒരു വര്‍ഷം കൂടെ രാജ്യത്ത് ആരോഗ്യ ഭീഷണിയുണ്ടായേക്കാമെന്നും സര്‍വേ പറയുന്നു. ജൂണ്‍ 13 മുതല്‍ 17വരെ ആരോഗ്യരംഗത്തെ 40 വിദഗ്ധരുമായി സംവദിച്ചാണ് വിശദമായ സര്‍വേ നടത്തിയത്.  സര്‍വേയില്‍ പങ്കെടുത്ത 85 ശതമാനം ആളുകളും ഒക്ടോബറില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന് പ്രവചിച്ചു. മൂന്ന് പേര്‍ ഓഗസ്റ്റിലോ സെപ്റ്റംബറിലോ മൂന്നാം തരംഗം പ്രതീക്ഷിക്കാമെന്നും അഭിപ്രായപ്പെട്ടു. ചിലര്‍ നവംബര്‍-ഫെബ്രുവരി മാസങ്ങള്‍ക്കിടയില്‍ മൂന്നാം തരംഗമുണ്ടായേക്കാമെന്നും വ്യക്തമാക്കി. മൂന്നാം തരംഗത്തെ ഇന്ത്യ രണ്ടാം തരംഗത്തേക്കാള്‍ നന്നായി നിയന്ത്രിക്കുമെന്നും സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം പേരും വെളിപ്പെടുത്തി. വാക്‌സിനേഷന്‍ നടക്കുന്നതിനാല്‍ മൂന്നാം തരംഗത്തില്‍ കേസുകള്‍ കുറവായിരിക്കും. രണ്ടാം തരംഗത്തില്‍ നിന്ന ലഭിച്ച സ്വാഭാവിക പ്രതിരോധ ശേഷിയുമുണ്ടാകുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.  അതേസമയം, ഇന്ത്യന്‍ ജനസംഖ്യയിലെ അഞ്ച് ശതമാനത്തിന് മാത്രമാണ് മുഴുവന്‍ വാക്‌സിനേഷനും ലഭിച്ചത്. ഈ വര്‍ഷം തന്നെ വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മൂന്നാം തരംഗം 18 വയസ്സിന് താഴെയുള്ളവരെയാണ് കൂടുതല്‍ ബാധിക്കുക എന്നതാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. അവരില്‍ ആര്‍ക്കും വാക്‌സിനേഷന്‍ ലഭിക്കാത്തതാണ് അതിന് കാരണമെന്ന് നിംഹാന്‍സ് തലവന്‍ ഡോ. പ്രദീപ് ബനന്ദുര്‍ പറഞ്ഞു. കുട്ടികള്‍ക്ക് രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ കൃത്യമായ മുന്നൊരുക്കം അത്യാവശ്യമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3xrCdwU
via IFTTT

അന്‍പതാണ്ട് മുമ്പത്തെ ക്യാമ്പസ് പോര്; അടിയും തിരിച്ചടിയും പറഞ്ഞ് നേതാക്കള്‍, സുധാകരന്‍റെ മറുപടിയില്‍ ആകാംഷ

തിരുവനന്തപുരം: കെ സുധാകരനെ കടന്നാക്രമിച്ച് പിണറായി വിജയൻ രംഗത്തെത്തിയതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ കളമൊരുങ്ങുന്നത്  അസാധാരണമായ രാഷ്ട്രീയപ്പോരിന്. കോണ്‍ഗ്രസ് നേതാക്കളുടെ മുൻകാല പരാമർശങ്ങൾ അടക്കം മറയാക്കിയുള്ള വിമർശനങ്ങൾക്ക് നാളെ സുധാകരൻ എന്ത് മറുപടി പറയുമെന്നതിലാണ് ഇനി രാഷ്ട്രീയ കേരളത്തിന്‍റെ ആകാംക്ഷ. കേരള രാഷ്ട്രീയത്തിൽ പരിചിതമല്ലാത്ത വിധത്തിലാണ്  തലമുതിർന്ന രണ്ട് നേതാക്കളുടെ വാക് പോര്.  ബ്രണ്ണൻ കോളേജിൽ പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്‍റെ പരാമർശത്തോടെയാണ് പോര് തുടങ്ങുന്നത്. സുധാകരന്‍റെ പരാമർശം തള്ളി താനാണ് സുധാകരനെ നേരിട്ടതെന്നായിരുന്നു പിണറായിയുടെ മറുപടി. വിദ്യാർത്ഥി രാഷ്ട്രീയ നാളുകൾക്ക് ശേഷവും കലുഷിതമായ കണ്ണൂരിലെ സജീവ രാഷ്ട്രീയ കാലത്ത് തന്‍റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ വരെ സുധാകരൻ പദ്ധതിയിട്ടെന്ന് ഇതുവരെ പറയാത്ത ആരോപണം കൂടി പിണറായി ഉന്നയിച്ചതോടെ വിവാദം കൊഴുത്തു.  സുധാകരൻ കെപിസിസി അധ്യക്ഷനായത് മുതൽ പിണറായിക്കൊത്ത നേതാവെത്തി എന്ന നിലയിലായിരുന്നു അണികളുടെ പ്രചാരണം. സുധാകരന്‍റെ സ്ഥാനലബ്ധിയിൽ മുനവെച്ച് പ്രതികരിച്ച് തുടങ്ങിയ പിണറായി ഒടുവിൽ ഇന്ന് നടത്തിയത് ശക്തമായ കടന്നാക്രമണമായിരുന്നു. പിണറായി സുധാകരൻ കുഴിച്ച കുഴിയിൽ വീണെന്ന് ചിലർ വിലയിരുത്തുന്നു. പക്ഷെ കോൺഗ്രസ്സിനുള്ളിൽ തന്നെ സുധാകരന്‍റെ ശൈലിക്കെതിരെ മുറുമുറുപ്പുള്ളപ്പോൾ പിണറായി പ്രകടിപ്പിച്ചത് മികച്ച രാഷ്ട്രീയ ലൈനാണെന്നും അഭിപ്രായമുയരുന്നു.  പ്രത്യേകിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശനോട് മൃദുസമീപനം തുടരുന്ന പിണറായിയാണ് മുൻകാല ചരിത്രമടക്കം എണ്ണിപ്പറഞ്ഞ് സുധാകരൻ പാ‍ർട്ടി അധ്യക്ഷനാകാൻ പറ്റിയ ആളല്ലെന്ന് പറയുന്നത്. പിണറായിക്ക് പിന്തുണയുമായി ബ്രണ്ണനിലെ പഴയ ചെയർമാൻ എ കെ ബാലൻ രംഗത്തെത്തിക്കഴിഞ്ഞു. ഇനി കേരള രാഷ്ട്രീയത്തിന്‍റെ കണ്ണും കാതും നാളത്തെ സുധാകരന്‍റെ വാർത്താ സമ്മേളനത്തിലേക്കാണ്. സുധാകരന്‍റെ മറുപടിക്ക് തിരിച്ചടിയുമായി വീണ്ടും പിണറായി എത്തുമോ എന്നതടക്കം രാഷ്ട്രീയ ചർച്ചകൾ സജീവമാണ്. 

from Asianet News https://ift.tt/2SBwUMX
via IFTTT

പ്രവാസി മലയാളി ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു

മനാമ: ബഹ്‌റൈനില്‍ മലയാളി ഡോക്ടര്‍ എം ആര്‍ വത്സലന്‍(76) നിര്യാതനായി. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് റെസിഡന്റ് ആയിരുന്നു. ചേര്‍ത്തല തുറവൂര്‍ സ്വദേശിയാണ്. കൊവിഡ് ബാധിച്ച് സിത്ര ഫീല്‍ഡ് ഐസിയുവില്‍ ചികിത്സയിലായിരുന്നു.   രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സിത്രയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. 1974ലാണ് അദ്ദേഹം ബഹ്‌റൈനിലെത്തിയത്. തുടക്കം മുതല്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2012 മുതല്‍ ബഹ്‌റൈന്‍ മുന്‍ പ്രധാനമന്ത്രിയുടെ മെഡിക്കല്‍ ടീമിലും അംഗമായിരുന്നു. ഭാര്യ മീരയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. മക്കള്‍: രാകേഷ്(ബിസിനസ്, ദുബൈ) ബ്രിജേഷ്(റേഡിയോളജിസ്റ്റ്, എറണാകുളം). കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/3iRm4Nf
via IFTTT

നിലമ്പൂർ കോയിപ്ര മലയിൽ മണ്ണിടിച്ചിൽ; ഉരുൾപൊട്ടൽ ഭീതിയിൽ പരിഭ്രാന്തരായി നാട്ടുകാർ

നിലമ്പൂർ: കനത്ത മഴയിൽ കോയിപ്ര മലയിൽ മണ്ണിടിഞ്ഞു. ഇതോടെ കോട്ടപ്പുഴ കലങ്ങി ഒഴുകിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. മലവാരത്ത് മഴ തുടരുന്നതിനാൽ ഉരുൾപ്പൊട്ടൽ സാധ്യതയുണ്ടാകുമോ എന്നതാണ് ഭീതിക്ക് കാരണം. പുഴയിൽ വെള്ളം കലങ്ങി ഒഴുകുന്നതും മലയിൽ മണ്ണിടിഞ്ഞ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സമീപ പഞ്ചായത്തുകളിലും ആശങ്ക സൃഷ്ടിച്ചു.  ജനവാസ മേഖലയിൽ നിന്നും ഏതാനും കിലോമീറ്ററുകൾ മാറി കോയിപ്ര മല വനമേഖല സ്ഥിതി ചെയ്യുന്നത്. വ്യാഴാഴ്ച അർദ്ധരാത്രിയോടെ മലവാരത്ത് നിന്നും വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ രാവിലെ കോട്ടപ്പുഴയിൽ കലങ്ങിയ വെള്ളവും വന്നിരുന്നു. അമരമ്പലം പഞ്ചായത്തിലെ ടി കെ കോളനിയിലെ പൂന്തോട്ടംക്കടവിലെ വനം വകുപ്പ് ഔട്ട് പോസ്റ്റിന് എതിർ വശത്തായാണ് ചോക്കാട് പഞ്ചായത്തിലെ പർവ്വതമലയിലാണ് മണ്ണിടിച്ചിൽ ദൃശ്യമാകുന്നത്.  മണ്ണിടിഞ്ഞുണ്ടായ ചെളി പുഴയിലെത്തിയതാവാം പുഴ കലങ്ങി ഒഴുകാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. ടി കെ കോളനി നിവാസികൾക്ക് കുടിവെള്ളത്തിനായി പുഴയിൽ സ്ഥാപിച്ച ചെറിയ പൈപ്പുകൾ പുഴയെടുത്തതൊഴിച്ചാൽ മറ്റ് ദുരിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.  ആശങ്കപ്പെടേണ്ടതില്ലന്നും കോട്ടപുഴയോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.

from Asianet News https://ift.tt/3cROLFY
via IFTTT

Thursday, June 17, 2021

പ്രധാനമന്ത്രി പ്രശംസിച്ച പരിസ്ഥിതി സ്നേഹി രാജപ്പന്റെ പണം ബന്ധുക്കൾ തട്ടി, ജോയിന്റ് അക്കൗണ്ടിനെതിരെ പരാതി

കോട്ടയം: പ്രധാനമന്ത്രി മൻകീ ബാത്തില്‍ പ്രശംസിച്ച രാജപ്പന്‍റെ പണം ബന്ധുക്കൾ തട്ടിയെടുത്തു. സഹായമായി ലഭിച്ച തുകയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ രാജപ്പനറിയാതെ സഹോദരിയും കുടുംബവും തട്ടിയെടുത്തു എന്ന് രാജപ്പൻ പറയുന്നു. സഹായമായി കിട്ടിയ രണ്ട് വള്ളവും ബന്ധുക്കള്‍ സ്വന്തമാക്കി. ജോയിന്‍റ് അക്കൗണ്ടിലെ പഴുത് മുതലാക്കിയാണ് പണം തട്ടിയതെന്ന് കോട്ടയം എസ്പിക്ക് പരാതി നൽകി. പരാതി ഡിവൈഎസ്പി അന്വേഷിക്കുമെന്ന് കോട്ടയം എസ്പി ഡി ശിൽപ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  പണം അക്കൗണ്ടിൽ നിന്നെടുത്തത് രാജപ്പന് വീട് വച്ച് നൽകാനാണെന്നാണ് സഹോദരിയുടെ വാദം. എന്നാൽ, പണമെടുത്ത് ആറ് മാസം കഴിഞ്ഞിട്ടും വീട് നിർമ്മാണത്തിനുള്ള നടപടിയൊന്നും തുടങ്ങിയിട്ടില്ല. നിരവധി പേര്‍ ലക്ഷക്കണക്കിന് രൂപ നല്‍കിയിട്ടും രാജപ്പന് വീട് വച്ച് നല്‍കാൻ ബന്ധുക്കള്‍ തയ്യാറായിട്ടില്ല. തനിക്ക് ബന്ധുക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് രാജപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത രാജപ്പൻ വേമ്പനാട് കായലിലെ പ്ലാസ്റ്റിക്ക് കുപ്പി പെറുക്കിയാണ് ജീവിക്കുന്നത്.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3q6niWG
via IFTTT

മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; ഇടുക്കിയിൽ വീട്ടമ്മ അയൽവാസിയെ വെട്ടി

ഇടുക്കി:  അണക്കരയിൽ മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി. അണക്കര ഏഴാംമയിൽ സ്വദേശി മനുവിന്റെ കയ്യിനാണ് വെട്ടേറ്റത്. അയൽവാസിയായ ജോമോളാണ് വെട്ടിയത്.  യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/3wDS3EL
via IFTTT

നാലടി മേളം; കോപ്പയില്‍ പെറുവിന് മീതെയും പറന്ന് കാനറികള്‍

ബ്രസീലിയ: കോപ്പ അമേരിക്കയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബ്രസീല്‍. തങ്ങളുടെ രണ്ടാം മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത നാല് ഗോളിനാണ് കാനറികള്‍ തകര്‍ത്തുവിട്ടത്.  വെനസ്വേലയെ കീഴടക്കിയ മത്സരത്തില്‍ നിന്ന് മാറ്റങ്ങളുമായാണ് ബ്രസീലിനെ ടിറ്റെ അണിനിരത്തിയത്. മുതിര്‍ന്ന ഡിഫന്‍റര്‍ തിയാഗോ സില്‍വ തിരിച്ചെത്തിയപ്പോള്‍ ഗോള്‍ബാറിന് കീഴെ അലിസണ് പകരം എഡേഴ്‌സണും മിഡ്‌ഫീല്‍ഡില്‍ ഫാബീഞ്ഞോയും ഇടംപിടിച്ചു. മത്സരം തുടങ്ങി 12-ാം മിനുറ്റില്‍ തന്നെ ബ്രസീല്‍ ലീഡെടുത്തിരുന്നു. നെയ്‌മര്‍ തുടക്കമിട്ട മുന്നേറ്റത്തില്‍ ഗബ്രിയേല്‍ ജിസ്യൂസ് മറിച്ചുനല്‍കിയ പന്തില്‍ ലെഫ്റ്റ് ബാക്ക് അലക്‌സ് സാണ്ട്രോയാണ് വല ചലിപ്പിച്ചത്.   ബ്രസീലിന്‍റെ ലീഡോടെ മത്സരം ഇടവേളയ്‌ക്ക് പിരിഞ്ഞപ്പോള്‍ രണ്ടാം പകുതി ആവേശമായി. 60-ാം മിനുറ്റില്‍ നെയ്‌മറെ ബോക്‌സില്‍ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടിയെങ്കിലും വാര്‍ ബ്രസീലിന് എതിരായി. എന്നാല്‍ മിനുറ്റുകള്‍ക്കുള്ളില്‍ ഫ്രഡിന്‍റെ അസിസ്റ്റില്‍ നെയ്‌മര്‍ അനായാസ ഗോള്‍ കണ്ടെത്തി.  പെറുവിന് 79-ാം മിനുറ്റില്‍ ഗോള്‍ മടക്കാനുള്ള സുവര്‍ണാവസരം ഫ്രീകിക്കിലൂടെ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അതേസമയം മത്സരത്തില്‍ ഫൈനല്‍ വിസില്‍ വീഴുന്നതിന് മുമ്പ് രണ്ട് ഗോള്‍ കൂടി കാനറികള്‍ വലയിലാക്കി. ഇടതുവിങ്ങില്‍ നിന്ന് റിച്ചാര്‍ലിസണ്‍ നല്‍കിയ സുന്ദര പാസില്‍ എവര്‍ട്ടന്‍ റിബൈറോ 89-ാം മിനുറ്റില്‍ ലക്ഷ്യം കണ്ടു. ഇഞ്ചുറിടൈമിന്‍റെ മൂന്നാം മിനുറ്റില്‍ പെറു പ്രതിരോധത്തെ കാഴ്‌ച്ചക്കാരാക്കി റിച്ചാര്‍ലിസണ്‍ ബ്രസീലിന്‍റെ പട്ടിക പൂര്‍ത്തിയാക്കി.  ഗ്രൂപ്പ് എയില്‍ രണ്ട് മത്സരങ്ങളും ജയിച്ചതോടെ ആറ് പോയിന്‍റുമായി തലപ്പത്ത് മുന്നേറുകയാണ് ടിറ്റെയും സംഘവും. എന്നാല്‍ പെറും അവസാന സ്ഥാനത്താണ്.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3cQ2Zr6
via IFTTT

പത്തനംതിട്ട തറയിൽ നിക്ഷേപത്തട്ടിപ്പ്; ഒരാളെ കൂടി പ്രതിചേർത്തു

പത്തനംതിട്ട: തറയിൽ നിക്ഷേപത്തട്ടിപ്പ് കേസിൽ ഒരാളെ കൂടി പ്രതിചേർത്തു.  സ്ഥാപന ഉടമ സജി സാമിന്റെ ഭാര്യ റാണിയെയാണ് കേസിൽ പുതിയതായി പ്രതിചേർത്തത്.  സജി സാമിനെയും റാണിയേയും പ്രതി ചേർത്താണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.  റാണി ഒളിവിലാണ്.  സജി സാമിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്നിലാണ് സജി സാം കഴിഞ്ഞ ദിവസം കീഴടങ്ങിയത്. സ്ഥാപനത്തിന്റെ ബ്രാഞ്ചുകൾ പൂട്ടിയ ശേഷം ഇയാൾ കുടുബത്തോടൊപ്പം ഒളിവിലായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളും ഫലം കണ്ടിരുന്നില്ല.  നാല് ബ്രാഞ്ചുകളിലായി നാനൂറിലേറെ നിക്ഷേപകരുടെ 80 കോടിയോളം രൂപയാണ് ഉള്ളത്. കൃത്യമായി കിട്ടിയിരുന്ന പലിശ ഫെബ്രുവരി മാസത്തിൽ മുടങ്ങിയതോടെയാണ് നിക്ഷേപകർ പരാതിയുടെ രംഗത്തെത്തിയത്. പലിശ മുടങ്ങിയതോടെ 10 ലക്ഷം നിക്ഷേപിച്ച ഒരാൾ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ കൊടുത്തതാണ് ആദ്യ പരാതി. ഈ പരാതിയെ തുടർന്ന് പൊലീസ് നിക്ഷേപകനെയും ബാങ്ക് ഉടമ സജി സാമിനേയും നേരിട്ട് വിളിച്ച് നടത്തിയ ചർച്ചയിൽ ഏപ്രിൽ മാസം 30 ന് പണം തിരികെ നൽകാമെന്ന വ്യവസ്ഥയിൽ കേസെടുത്തില്ല. പക്ഷെ പറഞ്ഞ അവധിയിൽ ബാങ്ക് ഉടമയ്ക്ക് പണം നൽകാൻ കഴിഞ്ഞില്ല. പിന്നീട് പല തവണയായി പണം പിൻവലിക്കാൻ എത്തിയവർ കണ്ടത് അടഞ്ഞു കിടക്കുന്ന ശാഖകളാണ്. ഇതോടെയാണ് കൂടുതൽ പരാതികളെത്തിയത്. അടൂർ, പത്തനംതിട്ട സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് അന്വേഷണം നടക്കുന്നത്. ജില്ലാ പൊലീസ് മേധാവി ആർ നിഷാന്തിനിക്ക് കൂടുതൽ ആളുകൾ ഇ മെയിൽ വഴിയും പരാതി അയക്കുന്നുണ്ട്. പണം എവിടേക്ക് മാറ്റിയെന്നതിലടക്കം കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3iQ4hpK
via IFTTT

കൊവിഡ് രോഗികളിൽ ആശുപത്രിയിൽ നിന്നുണ്ടാകുന്ന അണുബാധ കാരണമുള്ള മരണ നിരക്ക് കൂടുന്നു

തിരുവനന്തപുരം: കൊവിഡ് രോഗികളിൽ ആശുപത്രിയിൽ നിന്നുണ്ടാകുന്ന അണുബാധ കാരണമുള്ള മരണ നിരക്ക് കൂടുന്നതായി ചികിൽസിക്കുന്ന ഡോക്ടർമാർ. കൊവിഡ് ബാധിച്ച് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട് മരിക്കുന്ന 50 ശതമാനത്തിന് മുകളിൽ രോഗികളിൽ ഇത്തരം അണുബാധ മരണകാരണമാകുന്നു, ഐസിയു വെന്‍റിലേറ്റർ സംവിധാനം ഉപയോഗിച്ച് ദിവസങ്ങളോളം ആശുപത്രികളിൽ കിടക്കേണ്ടി വരുന്ന രോഗികളിലാണ് അണുബാധ വ്യാപകമായി കണ്ടു വരുന്നത്. ആഴ്ചകളോളം ഐസിയു, വെന്‍റിലേറ്റർ തുടങ്ങിയ കൃത്രിമ യന്ത്രസംവിധാനത്തിന്‍റെ സഹായത്തോടെ ചികിൽസയിലിരിക്കുന്നവർക്കാണ് പ്രധാനമായും ഈ അണുബാധ കണ്ടു വരുന്നത്. ആശുപത്രികളിൽ നിന്ന് മാത്രമുണ്ടാകുന്ന ഈ അണുബാധ ആന്‍റിബയോട്ടിക്കുകളോട് പ്രതികരിക്കില്ല. അതിനാൽ മരണം സംഭവിക്കുന്നു. ഒരു മഹാമാരി ഉണ്ടാകുമ്പോൾ രോഗികളുടെ എണ്ണം കൂടുകയും അണുബാധ നിയന്ത്രണ മാർഗങ്ങൾ താളം തെറ്റുകയും ചെയ്യുന്നത് സ്വാഭാവികമാണെന്ന് ഡോക്ടർമാർ പറയുന്നു. കൊവിഡിന് ശേഷം വരുന്ന ഫംഗസ് ബാധയെ കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ആശുപത്രികളിൽ നിന്നുണ്ടാകുന്ന ബാക്ടീരിയൽ അണുബാധയെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. കൊവിഡ് ബാധിച്ച എത്ര രോഗികൾ അണുബാധ കാരണം മരിച്ചുവെന്ന കണക്ക് സർക്കാരുകളുടെ കയ്യിലില്ല. എന്നാലിത് പുതിയ അസുഖമല്ലെന്നും കുറേക്കാലം ഐസിയുവിലും വെന്‍റിലേറ്ററിലും കൃത്രിമ സഹായം വേണ്ടി വരുന്ന എല്ലാതരം രോഗികളിലും ഇത്തരം അണുബാധ കണ്ടുവരാറുണ്ടെന്നും ഡോക്ടർമാർ പറയുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/3iQFz8E
via IFTTT

ഇടുക്കി പാക്കേജ് നടപ്പാക്കുന്നതിനാണ് ജില്ലയുടെ മന്ത്രിയെന്ന നിലയിൽ പ്രഥമ പരിഗണന; റോഷി അ​ഗസ്റ്റിൻ

തൊടുപുഴ: ഇടുക്കി പാക്കേജ് നടപ്പാക്കുന്നതിനാണ് ജില്ലയുടെ മന്ത്രിയെന്ന നിലയിൽ പ്രഥമ പരിഗണന നൽകുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ജില്ലയിൽ എത്തിയപ്പോഴാണ് റോഷി അഗസ്റ്റിന്‍റെ പ്രതികരണം. നിയസഭാ സമ്മേളനവും പിന്നാലെ കൊവിഡ് നിരീക്ഷണത്തിൽ പോകേണ്ടി വന്നതിനാലൊക്കെയാണ് മന്ത്രിയായതിന് ശേഷമുള്ള ഇടുക്കിയിലേക്കുള്ള റോഷി അഗസ്റ്റിന്റെ ആദ്യവരവ് നീണ്ടുപോയത്. ഫെബ്രുവരിയിൽ കട്ടപ്പനയിലെത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ച 12000 കോടിയുടെ ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. കൃഷി,ആരോഗ്യം,അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങി ആറ് മേഖലകൾക്ക് ഊന്നൽ നൽകിയുള്ളതാണ് ഇടുക്കി പാക്കേജ്. ഭൂപതിവ് വിഷയത്തിലും,പട്ടയപ്രശ്നങ്ങളിലുമൊക്കെ ഇടത് സർക്കാർ ഉടൻ തീരുമാനമുണ്ടാക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. മുൻ മന്ത്രി എംഎം മണിയുടെ നേതൃത്വത്തിലായിരുന്നു എൽഡിഎഫിന്റെ മന്ത്രിക്കുള്ള സ്വീകരണം. ജില്ലയിലേക്ക് ഒരുപാട് വികസനം കൊണ്ടുവന്ന എംഎം മണിയുടെ പാതപിന്തുടരാൻ തനിക്ക് കഴിയുന്ന പ്രതിക്ഷയും റോഷി അഗസ്റ്റിൻ പങ്കുവച്ചു.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/3gFHBpy
via IFTTT

ദില്ലി കലാപ കേസ്; വിദ്യാര്‍ത്ഥി നേതാക്കൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരായ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ദില്ലി: ദില്ലി കലാപ കേസിൽ വിദ്യാര്‍ത്ഥി നേതാക്കൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ ദില്ലി പൊലീസ് നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം ഉടൻ സ്റ്റേ ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെടും. ഇവരെ ജാമ്യത്തിൽ വിടുന്നത് സംഘര്‍ഷങ്ങൾക്ക് വഴിവെക്കുമെന്നാണ് പൊലീസിന്‍റെ വാദം.  പ്രതിഷേധിക്കുക എന്നത് ഭീകരവാദമല്ലെന്ന ശക്തമായ പരാമര്‍ശത്തോടെയായിരുന്നു ദില്ലി ഹൈക്കോടതി വിദ്യാര്‍ത്ഥി നേതാക്കളായ നതാഷ നര്‍വാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവര്‍ക്ക് ജാമ്യം നൽകിയത്. ഇന്നലെ രാത്രിയോടെ ഇവര്‍ ജയിൽ മോചിതരായി. ചൊവ്വാഴ്ച ജാമ്യം നൽകിയിട്ടും പൊലീസ് ഇവരെ മോചിപ്പിക്കാതെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് പുറത്തിറങ്ങാനായത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/3vvRADr
via IFTTT

ഇന്ധനവില ഇന്നും കൂട്ടി; 18 ദിവസത്തിനിടെ വില കൂട്ടുന്നത് പത്താം തവണ; തിരുവനന്തപുരത്ത് പെട്രോൾ വില 99 രൂപ കടന്നു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർദ്ധിപ്പിച്ചത്. 18 ദിവസത്തിനിടെ ഇന്ധനവില കൂട്ടുന്നത് ഇത് പത്താം തവണയാണ്. കൊച്ചിയിൽ പെട്രോൾ വില 97.15 ആയി. ഡീസലിന് 93.41 രൂപയായിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോൾ വില 98.97 രൂപയും ഡീസലിന് 94.24 രൂപയുമായി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/3gzxe7W
via IFTTT

യൂറോ: ഓസ്ട്രിയയെയും വീഴ്ത്തി ഓറഞ്ച് പടയോട്ടം

ആംസ്റ്റർഡാം: യൂറോ കപ്പിൽ ​ഗ്രൂപ്പ് സി പോരാട്ടത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ​ഗോളിന് വീഴ്ത്തി നെതർലൻഡ്സ്. തുടർച്ചയായ രണ്ടാം ജയത്തോടെ ഓറഞ്ച് പട നോക്കൗട്ട് ഉറപ്പിച്ചപ്പോൾ തോൽവി ഓസ്ട്രിയയുടെ നോക്കൗട്ട് പ്രതീക്ഷകൾക്ക് തിരിച്ചടിയായി. ആദ്യ പകുതിയിൽ പെനൽറ്റിയിലൂടെ മെംഫിസ് ഡീപേയും രണ്ടാം പകുതിയിൽ ഡെൻസെൽ ഡംഫ്രിസുമാണ് നെതർലൻഡ്സിന്റെ ​ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ ആക്രമിച്ചു കളിച്ചതും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതും നെതർലൻഡ്സായിരുന്നു. എന്നാൽ മുന്നേറ്റ നിരയിൽ മെംഫിസ് ഡീപേ അവസരങ്ങൾ കളഞ്ഞു കുളിച്ചപ്പോൾ നെതർലൻഡ്സ് ജയം രണ്ട് ​ഗോളിലൊതുങ്ങി. രണ്ട് ​ഗോളിന് തോറ്റെങ്കിലും അപ്രതീക്ഷിത പ്രത്യാക്രമണങ്ങിളൂടെ ഓസ്ട്രിയ ഓറഞ്ച് പടയെ കളിയിലുടനീളം വലച്ചു. പന്തവകാശത്തിൽ ഓസ്ട്രിയ ഏതാണ്ട് നെതർ‌ലൻഡ്സിനൊപ്പം പിടിച്ചു. എന്നാൽ ലക്ഷ്യത്തിലേക്ക് ഒവർക്ക് ഒരു തവണ മാത്രമാണ് ഷോട്ടുതിർക്കാനായത്. പത്താം മിനിറ്റിൽ ഡംഫ്രിസിനെ ബോക്സിൽ ഫൗൾ ചെയ്തതിന് വാർ പരിശോധനയിലൂടെയാണ് നെതർലൻഡ്സിന് അനുകൂലമായി പെനൽറ്റി വിധിച്ചത്. പിഴവുകളേതുമില്ലാതെ ഡീപേ പന്ത് വലയിലാക്കി.

from Asianet News https://ift.tt/3vBI5lW
via IFTTT

ജാനുവിന് കോഴ? കെ സുരേന്ദ്രനെതിരെ കേസെടുത്തു, തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ 'കൈക്കൂലി' കുറ്റം ചുമത്തി

കൽപ്പറ്റ: തിരഞ്ഞടുപ്പിൽ മൽസരിക്കാൻ സി കെ ജാനുവിന് കോഴ നൽകിയെന്ന പരാതിയിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുത്തു. കൽപറ്റ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രറ്റ് കോടതി നിർദേശപ്രകാരമാണ് സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തത്. സി കെ ജാനു കേസിലെ രണ്ടാം പ്രതിയാണ്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിന്‍റെ ഹർജിയിൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കൈക്കൂലി നൽകി എന്നതുൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ജാനുവിനെ എൻഡിഎയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയിൽ സ്ഥാനാർഥിയാക്കാൻ സുരേന്ദ്രൻ പത്തു ലക്ഷം നൽകിയെന്ന് വെളിപ്പെടുത്തിയത് ജെ ആർ പി ട്രഷറർ പ്രസീദ അഴീക്കോടാണ്. സുരേന്ദ്രന്‍റേത് എന്ന് അവകാശപ്പെടുന്ന ശബ്ദരേഖയും പ്രസീദ പുറത്തുവിട്ടിരുന്നു. 40 ലക്ഷം രൂപ നൽകിയെന്ന ജെ ആർ പി നേതാവ് ബാബുവും ആരോപിച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3gBgFse
via IFTTT

പ്രണയം നിരസിച്ചതിലെ അരുംകൊല; പെൺകുട്ടിയുടെ വീട്ടിലും അച്ഛന്‍റെ കടയിലും വിനീഷിനെ എത്തിച്ച് ഇന്ന് തെളിവെടുപ്പ്

മലപ്പുറം: മലപ്പുറം ഏലംകുളം കൊലപാതകത്തിൽ പ്രതി വിനീഷിനെ ഇന്ന് കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ്. ഇതിനൊപ്പം പെൺകുട്ടിയുടെ അച്ഛന്‍റെ കടയിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുക്കും. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. വിനീഷിനെ  കസ്റ്റഡിയിൽ കിട്ടാൻ പൊലീസ്  അപേക്ഷ സമർപ്പിച്ചേക്കുമെന്നാണ് സൂചന. കൊല്ലപ്പെട്ട ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പിൽ നടന്നു. കുത്തേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ദൃശ്യയുടെ സഹോദരി ദേവ ശ്രീ അപകടനില തരണം ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരിൽ വിനീഷ്, ദൃശ്യയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. ദൃശ്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റ സഹോദരി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. കുട്ടികളുടെ അച്ഛന്‍റെ കട കത്തിച്ച് ശ്രദ്ധ മാറ്റിയ ശേഷമായിരുന്നു കൊലപാതകം. അതേസമയം സംഭവത്തിൽ പൊലീസിനെ വിമർശിച്ച് സംസ്ഥാന വനിതാ കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ട്. പ്രണയാഭ്യര്‍ഥന നടത്തി തുടര്‍ച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതില്‍ ഒതുക്കരുതെന്ന് കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞു. പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്‍റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ കുറ്റപ്പെടുത്തി. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് നല്‍കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയും ക്രിമിനില്‍ പശ്ചാത്തലമുള്ളവരുമാകുമ്പോള്‍, അവരെ താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എംസി ജോസഫൈന്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3vCMwNv
via IFTTT

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ കണ്ണുവച്ച് ഇന്ത്യയും ന്യൂസിലൻഡും; ഇനി പോരാട്ടത്തിന്‍റെ അഞ്ച് നാൾ

സതാംപ്ടൺ: ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടപോരാട്ടം തുടങ്ങുന്നു. ടെസ്റ്റ് റാങ്കിൽ ഒന്നാം സ്ഥാനത്തുള്ള ന്യുസീലൻഡും രണ്ടാമതുള്ള ഇന്ത്യയും കലാശപ്പോരാട്ടത്തിനിറങ്ങുമ്പോൾ ആവേശത്തിന് ഒട്ടും കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. വൈകീട്ട് മൂന്നരയ്ക്ക് മത്സരം തുടങ്ങും. കരിയറിൽ ആദ്യ പ്രധാന കിരീടമാണ് കോലിയുടെ ലക്ഷ്യം. മൂന്ന് പേസർമാരും രണ്ട് സ്പിന്നർമാരും അടങ്ങുന്നതാണ് കലാശപ്പോരിനുള്ള ഇന്ത്യൻ ടീം. സ്പിന്നർമാരായി രവീന്ദ്ര ജഡേജയും ആർ അശ്വിനും അന്തിമ ഇലവനിൽ ഇടം നേടി. പേസർമാരായി ഇഷാന്ത് ശർമയും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയുമാണ് അന്തിമ ഇലവനിലെത്തിയത്. സതാംപ്ടണിൽ നിലവിൽ വരണ്ട കാലവസ്ഥയായതിനാൽ സ്പിന്നർമാർക്ക് ആനുകൂല്യം ലഭിക്കുമെന്ന് കണക്കിലെടുത്താണ് അശ്വിനും ജഡേജയും ടീമിലെത്തിയത്. ഫൈനലിന് മുമ്പ് ടീം അംഗങ്ങൾ തമ്മിലുള്ള സന്നാഹ മത്സരത്തിൽ ജഡേജ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയിരുന്നു. ഇഷാന്തും ബൗളിംഗിൽ തിളങ്ങി. ഇതുകൂടി കണക്കിലെടുത്താണ് ഇരുവരെയും ടീമിലെടുത്തത്. രോഹിത്തിനൊപ്പം ശുഭ്മാൻ ഗിൽ ഓപ്പണറാകും. പ്രതിരോധക്കോട്ട തീർക്കാൻ മിടുക്കനായ പൂജാരയാകും പിന്നാലെയത്തുക. ക്യാപ്ടൻ കോലിയും രഹാനയും മധ്യനിരയ്ക്ക് കരുത്തേകും. ബാറ്റിംഗിൽ ടീമിന് കരുത്തേകുകയെന്നതിനൊപ്പം റിഷഭ് പന്തിന് വിക്കറ്റ് കാക്കാനും ചുമതലയുണ്ട്. ജഡേജയും അശ്വിനും ബാറ്റിംഗിലും ശ്രദ്ധവയ്ക്കും. അതേസമയം ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ന്യുസീലൻഡ് ഇറങ്ങുന്നത്. രണ്ടാംനിര ടീമുമായി ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചതിന്‍റെ ആവേശം കിവിപോരാളികൾക്ക് വേണ്ടുവോളമുണ്ട്. ഇന്ത്യയുമായി അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും ജയിക്കാനായെന്നതും വില്യംസനും കൂട്ടർക്കും ആത്മവിശ്വാസമേകുന്നു. നായകനും റോസ് ടെയ്‍ലറുമടക്കം ആറു മുൻനിര ബാറ്റ്സാമാൻമാരുടെ തകര്‍പ്പൻ ഫോമും അനുകൂല ഘടകം. സൗത്തിയും ബോൾട്ടും കുന്തമുനകളാകുമ്പോൾ എതിരാളിയെ വിറപ്പിക്കാമെന്നും ന്യുസീലൻഡ് കണക്കുകൂട്ടുന്നു. അഞ്ച് ദിവസവും മഴ മുന്നറിയിപ്പുള്ള റോസ്ബൗളിൽ അധികമായി റിസര്‍വ് ദിനവും അനുവദിച്ചിട്ടുണ്ട്. മത്സരം മഴകൊണ്ടുപോയാൽ കിരീടം പങ്കിടും.

from Asianet News https://ift.tt/2TKLphi
via IFTTT

'പ്രതിപക്ഷ നേതൃസ്ഥാന'ത്തിലെ അതൃപ്തി മാറുമോ? രാഹുൽഗാന്ധിയുമായി ഉച്ചയ്ക്ക് ചെന്നിത്തലയുടെ കൂടിക്കാഴ്ച

ദില്ലി: രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ഇന്നലെ ദില്ലിയിലെത്തിയ ചെന്നിത്തല ഉച്ചയോടെയാണ് രാഹുൽ ഗാന്ധിയെ കാണുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കിയ സാഹചര്യത്തിലുള്ള അതൃപ്തി പരിഹരിക്കാനാണ് രാഹുൽ രമേശ് ചെന്നിത്തലയെ വിളിപ്പിച്ചത്. വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കേണ്ടി വന്ന സാഹചര്യം രാഹുൽ വിശദീകരിക്കും. മാറ്റം വേണമെന്ന പൊതുവികാരമാണ് ഹൈക്കമാൻഡിന് ലഭിച്ച സന്ദേശങ്ങളിൽ ഉണ്ടായിരുന്നത് എന്ന കാര്യം ബോധ്യപ്പെടുത്തും. പുതിയ ചുമതലകൾ നൽകുന്നതിൽ രമേശ് ചെന്നിത്തലയുടെ നിലപാടുകൂടി അറിഞ്ഞ് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നാണ് വ്യക്തമാകുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3cR96vb
via IFTTT

അൺലോക്ക് രണ്ടാംദിനം; സംസ്ഥാനത്ത് സ്വകാര്യ ബസുകളും നിരത്തിൽ, ഒറ്റ അക്ക നമ്പർ ബസുകൾക്ക് ഇന്ന് ഡ‍ബിൾബെല്ല്

തിരുവനന്തപുരം: അൺലോക്ക് രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് കൂടുതൽ ഇളവുകളും ലഭ്യമാകുന്നു. ഇന്ന് മുതൽ സ്വകാര്യ ബസുകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരത്തിലെത്തുകയാണ്.  ഒറ്റ -ഇരട്ട അക്ക നമ്പറിന്‍റെ അടിസ്ഥാനത്തിൽ മാറി മാറി ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകൾ ഓടുക. ഈ മാനദണ്ഡം അനുസരിച്ച് ഇന്ന് ഒറ്റ അക്ക നമ്പർ ബസുകൾക്കാണ് ഡബിൾ ബെല്ല്. തിങ്കളാഴ്ച ദിവസം ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്താം. ഒന്നിടവിട്ട ദിവസങ്ങളിൽ ഇതേ മാനദണ്ഡങ്ങൾ പാലിച്ച് സ്വകാര്യബസുകൾക്ക് നിരത്തിലെത്താമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്. ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾക്ക് സർവീസ് നടത്തണം. ശനിയും ഞായറും സർവീസ് അനുവദനീയമല്ല. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ഗതാഗത മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അതിതീവ്ര രോഗബാധയുള്ള സ്ഥലങ്ങളിലൊഴികെ കെഎസ്ആർടിസി ഇന്നലെതന്നെ സർവ്വീസ് ആരംഭിച്ചിരുന്നു. കെഎസ്ആർടിസി 1528 സർവ്വീസുകളാണ് നടത്തിയത്. കെഎസ്ആർടിസി തിരുവനന്തപുരം സോണിന് കീഴിൽ 712, എറണാകുളം സോണിന് കീഴിൽ 451, കോഴിക്കോട് സോണിന് കീഴിൽ 365 സർവ്വീസുകളാണ് നടത്തിയത്. ആകെ നടത്തിയ 1528 സർവ്വീസുകളിൽ 583 ദീർഘദൂര സർവ്വീസുകളാണ്. നാൽപ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ സംസ്ഥാനം തുറന്നതോടെ ജനജീവിതം പതിയെ സാധാരണനിലയിലേക്ക് മാറുന്നുണ്ട്. സെക്രട്ടേറിയറ്റടക്കമുള്ള ഓഫീസുകളെല്ലാം സജീവമായിട്ടുണ്ട്. ഇളവുകളുള്ള 147 തദ്ദേശസ്ഥാപന പരിധികളിലാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയത്. അതേസമയം സംസ്ഥാനത്താകെ 25 തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുകയാണ്. ബുധനാഴ്ച വീണ്ടും പുതിയ ടിപിആർ പരിഗണിച്ച് ഇളവിലും നിയന്ത്രണങ്ങളിലും മാറ്റം വരുത്തും. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/2SGOQWm
via IFTTT

പൊരുതി വീണു ഡെൻമാർക്ക്, നോക്കൗട്ട് ഉറപ്പിച്ച് ബെൽജിയം

കോപ്പൻഹേ​ഗൻ: ക്രിസ്റ്റ്യൻ എറിക്സണായി കൈ മെയ് മറന്ന് പൊരുതിയ ഡെൻമാർക്കിനു മുന്നിൽ ആദ്യ പകുതിയിൽ പകച്ചുപോയെങ്കിലും രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ച് വിജയം പിടിച്ചെടുത്ത് ബെൽജിയം. യൂറോ കപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഡെൻമാർക്കിനെതിരെ ഒന്നിനെതിരെ രണ്ടു ​ഗോളിനായിരുന്നു ബെൽജിയത്തിന്റെ ജയം.ജയത്തോടെ ബെൽജിയം യൂറോയിൽ പ്രീ ക്വാർട്ടർ ബർത്തുറപ്പിച്ചു. ആദ്യ പകുതിയിൽ ഒരു ​ഗോളിന് പിന്നിലായിപ്പോയ ബെൽജിയം രണ്ടാം പകുതിയിൽ കെവിൻ ഡിബ്രൂയിനിന്റെ മികവിൽ രണ്ടു ​ഗോളുകൾ തിരിച്ചടിച്ചാണ് ജയം പിടിച്ചെടുത്ത്. രണ്ടാം മിനിറ്റിൽ തന്നെ മുന്നിലെത്തിയ ഡെൻമാർക്കായിരുന്നു കളിയിൽ കൂടുതൽ ആക്രമണങ്ങൾ നടത്തിയത്. എന്നാൽ കിട്ടിയ അവസരങ്ങൾ മുതലാക്കിയ ബെൽജിയം ഒടുവിൽ ജയിച്ചു കയറി. തുടർച്ചയായ രണ്ടാം തോൽവിയോടെ ഡെൻമാർക്കിന്റെ നോക്കൗട്ട് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചു. രണ്ടാം മിനിറ്റിൽ ബെൽജിയം ഞെട്ടി കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ബെൽജിയത്തെ ഞെട്ടിച്ച് ഡെൻമാർക്ക് മുന്നിലെത്തി. ബോക്സിനുള്ളിൽ  നിന്ന് ബെൽജിയം പ്രതിരോധ താരം ഡെനായറുടെ പാസ് നേരെയെത്തിയത് ബോക്സിന് പുറത്തു നിന്നിരുന്ന ഡെൻമാർക്കിന്റെ ഹോജ്ബെർ​ഗിന്റെ കാലുകളിലായിരുന്നു. പന്ത് തൊട്ടടുത്തുനിന്ന യൂസഫ് പോൾസണ് മറിച്ചു നൽകി ഹോജ്ബർ​ഗ്. ബെൽജിയത്തെ ഞെട്ടിച്ച് മനോഹരമായ ഫിനിഷിം​ഗിലൂടെ പോൾസൺ ഡെൻമാർക്കിനെ മുന്നിലെത്തിച്ചു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ രണ്ടാമത്തെ അതിവേ​ഗ ​ഗോളാ അപ്രതീക്ഷിത ​ഗോളിന്റെ ആവേശത്തിൽ ഡെൻമാർക്ക് കൈ മെയ് മറന്ന് ആക്രമിച്ചതോടെ ലോക ഒന്നാം റാങ്കുകാരായ ബെൽജിയം പ്രതിരോധം വിറച്ചു. മൂന്നോളം ​ഗോളവസരങ്ങളാണ് ആദ്യപകുതിയിൽ‌ ബെൽജിയം ​ഗോൾ മുഖത്ത് ഡെൻമാർക്ക് സൃഷ്ടിച്ചത്. കളിയുടെ പത്താം മിനിറ്റിൽ ആദ്യ മത്സരത്തിനിടെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിലായ ഡെൻമാർക്കിന്റെ സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സണായി മത്സരം ഒരുമിനിമിഷം നിർത്തി കളിക്കാർ മൗനമായി പ്രാർത്ഥിച്ചു. എറിക്സന്റെ പത്താം നമ്പർ ജേഴ്സിയെ അനുസ്മരിച്ചാണ് പത്താം മിനിറ്റിൽ താരത്തിനായി പ്രാർത്ഥിച്ചത്. കളിയുടെ ആദ്യ അരമണിക്കൂറിൽ ആസൂത്രിതമായൊരു ആക്രമണവും നടത്താനാകാതെ ബെൽജിയം വിയർത്തു.42ാം മിനിറ്റിലാണ് ബെൽജിയം മുന്നേറ്റ നിരയിൽ റൊമേലൂ ലുക്കാവുവിന് ആദ്യ അവസരം ലഭിച്ചത്. ലുക്കാക്കുവിനെ ബോക്സിന് പുറത്ത് വിഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് പക്ഷെ കരാസ്കോയ്ക്ക് മുതലാക്കാനായില്ല. ഡിബ്രൂയിനെ വന്നു, കളി മാറി ഒരു​ഗോൾ ലീഡിൽ ആദ്യപകുതി അവസാനിപ്പിച്ച ഡെൻമാർക്കിനെ രണ്ടാം പകുതിയുടെ തുടക്കത്തിലെ ബെൽജിയം പിടിച്ചുകെട്ടി. രണ്ടാം പകുതിയിൽ ബെൽജിയം കോച്ച് കെവിൻ ഡിബ്രൂയിനെയും ഏദൻ ഹസാഡിനെയും കളത്തിലിറക്കിയത് നിർണായകമായി. 55ാം മിനിറ്റിൽ ഡിബ്രൂയിനെയുടെ പാസിൽ നിന്ന് തോ​ർഗാൻ ഹസാഡിലൂടെ ബെൽജിയം സമനില വീണ്ടെടുത്തു. പിന്നീട് തുടർച്ചായായി ബെൽജിയം ആക്രമണങ്ങളായിരുന്നു. ഡിബ്രൂയിനെ ഡെൻമാർക്ക് പ്രതിരോധത്തെ വിറപ്പിച്ചപ്പോൾ ബെൽജിയം ഫോമിലായി. എന്നാൽ രണ്ടാം ​ഗോൾ വീണതിന് പിന്നാലെ ഡെൻമാർക്കിന്റെ രണ്ടും കൽപ്പിച്ചുള്ള പ്രത്യാക്രമണത്തിൽ ബെൽജിയം വീണ്ടും ബാക്ക് ഫൂട്ടിലായി. അവസാന നിമിഷങ്ങളിൽ പലപ്പോഴും ഡെൻമാർക്ക് സമനില ​ഗോളിന് തൊട്ടടുത്തിയെങ്കിലും ഫിനിഷിം​ഗിലെ പിഴവും നിർഭാ​ഗ്യവും അവർക്ക് വിനയായി. 87ാം മിനിറ്റിൽ ബ്രാത്ത്വെയ്റ്റിന്റെ ഹെഡ്ഡർ ബെൽജിയം ക്രോസ് ബാറിനെ ഉരുമ്മി കടന്നുപോയതോടെ ഇത് ഡെൻമാർക്കിന്റെ ദിവസമല്ലെന്ന് ഉറപ്പായി.

from Asianet News https://ift.tt/3iStHmG
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............