Saturday, December 25, 2021

Gulf News : സൗദി അറേബ്യയില്‍ ഇന്ധനത്തില്‍ മായം ചേര്‍ത്ത് വിറ്റയാള്‍ക്ക് ശിക്ഷ വിധിച്ചു

റിയാദ്: സൗദി അറേബ്യയിലെ പെട്രോള്‍ പമ്പില്‍ മായം കലര്‍ത്തിയ ഇന്ധനം വിതരണം ചെയ്‍തയാളിന് ശിക്ഷ വിധിച്ചു. പമ്പ് ഉടമയായ സ്വദേശിക്ക് പിഴ ശിക്ഷയാണ് മക്ക ക്രിമിനല്‍ കോടതി നല്‍കിയതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഒപ്പം സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടച്ചിടാനും ഉത്തരവില്‍ പറയുന്നു.

അല്‍ നസീം അല്‍ ജദീദ കമ്പനിയുടെ പെട്രോള്‍ പമ്പ് ഉടമയായ സല്‍മാന്‍ ബിന്‍ ആമിര്‍ ബിന്‍ റാശിദ് അല്‍ സ്വാദിഇ എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. പെട്രോള്‍ പമ്പിന്റെയും ഉടമയുടെയും പേരും വിവരങ്ങളും അവര്‍ ചെയ്‍ത നിയമലംഘനങ്ങളും വിശദീകരിച്ച് ഇയാളുടെ തന്നെ ചെലവില്‍ രണ്ട് പത്രങ്ങളില്‍ പരസ്യം നല്‍കണം. മായം കലര്‍ത്തിയ ഇന്ധനം അടിച്ച് തകരാറിലായ വാഹനങ്ങള്‍ നന്നാക്കുന്നതിനുള്ള ചെലവും സ്ഥാപനം വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.



from Asianet News https://ift.tt/3qpWOQv
via IFTTT

Heart Attack : 2021ല്‍ ഹൃദയാഘാതം കവര്‍ന്നെടുത്ത പ്രമുഖര്‍...

കൊവിഡ് 19 ( Covid 19 ) കഴിഞ്ഞാല്‍ പോയ രണ്ട് വര്‍ഷങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ആരോഗ്യപ്രശ്നമായിരുന്നു ഹൃദയാഘാതം( Heart Attack ). 2021 ആണെങ്കില്‍ വര്‍ഷം തുടങ്ങിയത് തന്നെ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ ഹൃദയാഘാത വാര്‍ത്തയോടെയാണ്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഗാംഗുലി ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം തുടര്‍ചികിത്സകളുമായി മുന്നോട്ടുപോയി.

സമാനമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സംഭവമായിരുന്നു കളിക്കളത്തില്‍ വച്ച് ഡെന്മാര്‍ക്ക് ഫുട്ബോള്‍ താരം ക്രിസ്റ്റിയന്‍ എറിക്സണിന് ഹൃദയാഘാതം സംഭവിച്ചതും. അദ്ദേഹവും ഭാഗ്യവശാല്‍ ജീവിതത്തിലേക്ക് തിരികെയെത്തി.

എന്നാല്‍ പ്രമുഖരടക്കം നിരവധി പേര്‍ക്ക് ഹൃദയാഘാതം മൂലം ജീവന്‍ നഷ്ടപ്പെട്ട ഒരു വര്‍ഷം കൂടിയായിരുന്നു ഇത്. ചെറുപ്പക്കാരിലെ ഹൃദയാഘാതവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വര്‍ഷം കൂടിയാണ് 2021. ഈ വര്‍ഷാന്ത്യത്തില്‍ 2021ല്‍ ഹൃദയാഘാതം കവര്‍ന്ന ചില പ്രമുഖരെ ഓര്‍മ്മിക്കാം...

ജനുവരി- 3

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കവി അനില്‍ പനച്ചൂരാന്‍ ഹൃദയാഘാതം മൂലം മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആദ്യം മാവേലിക്കരയിലും കരുനാഗപ്പള്ളിയിലുമുള്ള സ്വകാര്യ ആശുപത്രികളിലും പിന്നീട് തിരുവനന്തപുരത്തുള്ള ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും രാത്രിയോടെ അന്ത്യം സംഭവിച്ചു.

ജനുവരി 31

പ്രശസ്ത ഗായകനും ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ത്ഥിയുമായിരുന്ന സോമദാസ് ചാത്തന്നൂര്‍ ( 42 ) ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. ഏഷ്യാനെറ്റിന്റെ മ്യൂസിക് റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് സോമദാസ്.

ഫെബ്രുവരി- 9

ബോളിവുഡ് നടനും നിര്‍മ്മാതാവും സംവിധായകനും ആയിരുന്ന രാജീവ് കപൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 58 വയസായിരുന്നു. നടനും സംവിധായകനും നിര്‍മ്മാതാവുമായിരുന രാജ് കപൂറിന്റെ മകനാണ് അന്തരിച്ച രാജീവ് കപൂര്‍.

മാര്‍ച്ച്- 22

തമിഴ് സിനിമാനടന്‍ തീപ്പെട്ടി ഗണേശന്‍ (കാര്‍ത്തിക്) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ബില്ല 2, തേന്‍മേര്‍ക്കു പരുവക്കാട്ര്, നീര്‍പ്പറവൈ, കണ്ണേ കലൈമാനെ, കോലമാവ് കോകില, മലയാളചിത്രം ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. മധുരയിലെ രാജാജി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ഏപ്രില്‍- 14

കേരള ലോ-അക്കാദമി ഡയറക്ടര്‍ ഡോ എന്‍ നാരായണന്‍ നായര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 93 വയസായിരുന്നു. കേരളത്തിലെ നിയമപഠന രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായ ഡോ നാരായണന്‍ നായര്‍ ദേശീയ നിയമ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏപ്രില്‍- 17

പ്രമുഖ, തമിഴ് സിനിമാതാരവും ഗായകനുമായ വിവേക് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 59 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിനിമാസ്വാദകരെ ഏറെ ഞെട്ടിച്ച വിയോഗമായിരുന്നു വിവേകിന്റേത്.


 

ഏപ്രില്‍- 29

നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിനിടെ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏപ്രില്‍- 30

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് ഹൃദയാഘാതം മൂലം അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി തന്റെ കരിയര്‍ ആരംഭിച്ച കെ വി ആനന്ദ് പിന്നീട് വെള്ളിത്തിരയിലേക്ക് ചുവടുമാറുകയായിരുന്നു.

ഏപ്രില്‍- 30

തമിഴ് നടന്‍ ആര്‍ എസ് ജി ചെല്ലാദുരൈ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 84 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വീട്ടിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. മാരി, കത്തി, തെരി, ശിവാജി എന്നീ ചിത്രങ്ങളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മെയ്- 10

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വീട്ടില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മലയാള സിനിമാപ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിയോഗമായിരുന്നു ഡെന്നിസ് ജോസഫിന്റേത്.

മെയ്- 22

ഹിന്ദി സിനിമാലോകത്തെ വിഖ്യാത സംഗീത സംവിധായകന്‍ റാം ലക്ഷ്മണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. നാഗ്പൂരിലെ വീട്ടില്‍ വച്ചാിരുന്നു അന്ത്യം. 78 വയസായിരുന്നു. നാല് പതിറ്റാണ്ട് നീണ്ടുനിന്ന കരിയറില്‍ ഹിന്ദി, മറാത്തി, ബോജ്പുരി ഭാഷകളിലായി 150ല്‍ അധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മെയ്- 26

സ്വാതന്ത്ര സമരസേനാനിയും ആക്ടിവിസ്റ്റുമായിരുന്ന എച്ച് എസ് ദുരൈസ്വാമി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ബെംഗളുരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 104 വയസ്സായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിലടക്കം പങ്കെടുത്ത് ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ദുരൈസ്വാമി.

ജൂണ്‍- 22

പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 73 വയസായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യുമോണിയും ബാധിച്ചിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.  

ജൂണ്‍- 30

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ രാജ് കൗശല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മുംബൈയിലെ വസതിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ബോളിവുഡ് നടിയും, മോഡലും, അവതാരകയുമായ മന്ദിര ബേദി ഭാര്യയാണ്. തൊണ്ണൂറുകളുടെ മധ്യം മുതല്‍ 2000 അവസാനം വരെ ബോളിവുഡില്‍ സജീവമായിരുന്നു രാജ് കൗശല്‍.

ജൂലൈ- 16

പ്രശസ്ത നടി സുരേഖ സിക്രി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 75 വയസായിരുന്നു. മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ഹിന്ദി നാടകങ്ങളിലൂടെ വെള്ളിത്തിരയിലെത്തിയ സുരേഖ സിക്രി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ വ്യക്തി കൂടിയാണ്.

ആഗസ്റ്റ്- 21

പ്രശസ്ത തെന്നിന്ത്യന്‍ നടി ചിത്ര ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 55 വയസായിരുന്നു. ചെന്നൈയില്‍ വെച്ചാണ് മരണമുണ്ടായത്. തമിഴ്, മലയാളം. തെലുങ്കു അടക്കം വിവിധ ഭാഷകളിലായി ചെറുതും വലുതുമായ നൂറിലേറെ ചിത്രങ്ങളുടെ ഭാഗമായിരുന്നു ചിത്ര. മലയാളി സിനിമാപ്രേക്ഷകരെ സംബന്ധിച്ച് ഞെട്ടിക്കുന്നൊരു വാര്‍ത്തയായിരുന്നു ചിത്രയുടെ വിയോഗം.

സെപ്തംബര്‍- 2

ബിഗ് ബോസ് ഹിന്ദി സീസണ്‍ 13 ടൈറ്റില്‍ വിജയി സിദ്ധാര്‍ഥ് ശുക്ല ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. നാല്‍പത് വയസായിരുന്നു. നടനും മോഡലും ടെലിവിഷന്‍ അവതാരകനുമായിരുന്ന സിദ്ധാര്‍ത്ഥിന്റെ അപ്രതീക്ഷിത വിയോഗം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചു.

സെപ്തംബര്‍- 13

നടന്‍ റിസബാവ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വൃക്കരോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു റിസബാവ. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. റിസബാവയുടെ അപ്രതീക്ഷിത വിയോഗവും മലയാള സിനിമാപ്രേക്ഷകരെ ഞെട്ടിച്ചു.

ഒക്ടോബര്‍- 6

മുതിര്‍ന്ന സിനിമാ- ടെലിവിഷന്‍ താരം അര്‍വിന്ദ് ത്രിവേദി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളുടെ അവശതകള്‍ക്കിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന 'രാമായണ്‍' സീരിയലില്‍ രാവണന്റെ വേഷം അവതരിപ്പിച്ചുകൊണ്ടാണ് അര്‍വിന്ദ് ത്രിവേദി ഏറെ ജനകീയനായത്.

ഒക്ടോബര്‍- 29

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. നാല്‍പ്പത്തിയാറുകാരനായ പുനീതിന് വര്‍ക്കൗട്ടിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ചെറുപ്പക്കാര്‍ക്കിടയിലെ വര്‍ധിക്കുന്ന ഹൃദയാഘാതം എന്ന വിഷയം ഈ വര്‍ഷം ഏറ്റവുമധികം ചര്‍ച്ചയില്‍ സജീവമായതും പുനീതിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നായിരുന്നു.

നവംബര്‍- 17

തമിഴ് നടനും സംവിധായകനുമായ ആര്‍ എന്‍ ആര്‍ മനോഹര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 61 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മരണസമയത്ത് കൊവിഡ് ബാധിതനുമായിരുന്നു അദ്ദേഹം.

ഡിസംബര്‍- 24

സിനിമ സ്റ്റില്‍ ഫോട്ടോഗ്രോഫര്‍ സുനില്‍ ഗുരുവായൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 68 വയസായിരുന്നു.



from Asianet News https://ift.tt/3qs3X2C
via IFTTT

കാലടിയില്‍ സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം; വധശ്രമത്തിന് 9 പേര്‍ക്കെതിരെ കേസ്

കാലടി: എറണാകുളം കാലടിയിൽ രണ്ട് സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തില്‍(CPI- CPM clash) ഒന്‍പത് പേരെ പ്രതികളാക്കി പൊലീസ് വധശ്രമത്തിന്(Murder attempt) കേസെടുത്തു. ഗുണ്ടകള്‍ തമ്മിലുള്ള അക്രമമാണ് നടന്നതെന്നും അക്രമണത്തിന് പിന്നില്‍ രാഷ്ട്രീയം ഇല്ലെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. എന്നാല്‍ അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന ആരോപണത്തില്‍ സിപിഐ ഉറച്ചു നില്‍ക്കുകയാണ്.  

കാലടി മരോട്ടിചുവടിൽ ക്രിസ്മസ് കരോളിനിടെയായിരുന്നു സംഭവം നടന്നത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്‍റെ വീട്ടിലെത്തിയ സംഘം വീടിന് മുന്നിലുണ്ടായിരുന്ന സേവ്യർ, ക്രിസ്റ്റീൻ എന്നിവരെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കാലടി സിഐയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വധശ്രമത്തിന് രണ്ട് കേസുകള്‍ പ്രത്യകം രജിസ്റ്റര്‍ ചെയ്തത്. കേസില്‍ മൊത്തം ഒന്‍പത് പ്രതികളാണുള്ളത്. 

പ്രതികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഗുണ്ടകള്‍ തമ്മിലുള്ള ആക്രമണമാണ് നടന്നതെന്നും അക്രമത്തിന് പിന്നില‍്‍ രാഷ്ട്രീയം ഇല്ലെന്നുമാണ് കാലടി പൊലീസ് അറിയിച്ചത്. അക്രമത്തിനിരയായവര്‍ ഒരു വധശ്രമക്കേസില്‍ അടുത്ത കാലത്താണ് ജാമ്യത്തിലിറങ്ങിയതെന്നും കാലടി എസ്ഐ പറഞ്ഞു. എന്നാല്‍ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അക്രമി സംഘം എത്തിയതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് പിന്നിലെന്നുമുള്ള ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ . 

പ്രദേശത്തെ 40ഓളം പ്രവർത്തകർ സിപിഎം വിട്ട് അടുത്തിടെ സിപിഐയിലെത്തിയിരുന്നു. ഇതിലെ വ്യക്തിവൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് സിപിഐ ആരോപിക്കുന്നു. അക്രമത്തില്‍ പാർട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം പ്രാദേശിക നേതാക്കളുടെ നിലപാട്. വ്യക്തി വൈരാഗ്യമാണ് ആക്രമത്തിന് കാരണമെന്നും സിപിഎം പറയുന്നു.



from Asianet News https://ift.tt/3svhh9e
via IFTTT

Punjab : റോഡിനും സ്‌കൂളിനും സഖാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തെന്ന് പേരിട്ട് പഞ്ചാബ് കോണ്‍ഗ്രസ് സര്‍ക്കാര്‍

ജലന്ധര്‍: പഞ്ചാബില്‍ റോഡിന് അന്തരിച്ച സിപിഎം നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ (Harkishan singh surjit) പേര് നല്‍കി കോണ്‍ഗ്രസ് സര്‍ക്കാര്‍. ബാരാ പിന്‍ഡില്‍ നിന്ന് ജാന്‍ഡിയാല വരെ പോകുന്ന 25 കിലോമീറ്റര്‍ റോഡിനാണ് സഖാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത് മാര്‍ഗെന്ന് പേര് നല്‍കിയത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയാണ് (Charanjith singh channi) പേരിട്ടത്. ആറ് കോടി രൂപ ചെലവിലാണ് റോഡ് അറ്റകുറ്റപ്പണി നടത്തി പുനര്‍നാമകരണം നടത്തിയത്. ബുന്‍ഡാലയിലെ സീനിയര്‍ സെക്കന്‍ഡറി സ്മാര്‍ട്ട് സ്‌കൂളിനും സുര്‍ജിത്തിന്റെ പേരിട്ടു. അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നീക്കമെന്നും ശ്രദ്ധേയം.

രാജ്യത്തെ ജനാധിപത്യം കെട്ടിപ്പടുക്കുന്നതിനും സംരക്ഷിക്കുന്നതിനും സഖാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് നല്‍കിയ സംഭാവനകള്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന് വേണ്ടി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് വലിയ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ബൃഹത്തായ താല്‍പര്യം സംരക്ഷിക്കാനും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മുന്നില്‍ നിന്ന് നയിക്കാനും സുര്‍ജിത് എക്കാലവുമുണ്ടായിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നില്‍ നിന്ന നേതാവായിരുന്നു അദ്ദേഹമെന്നും ചന്നി പറഞ്ഞു.

ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ ഗ്രാമമായ ബുന്‍ഡാലയില്‍ നഴ്‌സിങ് കോളേജ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സുര്‍ജിത്തിന്റെയും ഭാര്യ പ്രിതം കൗറിന്റെയും സ്മരണക്കായാണ് കോളേജ് സ്ഥാപിക്കുക. ഇതിനായി അഞ്ചേക്കര്‍ സ്ഥലം വിട്ടുനല്‍കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 10 ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 



from Asianet News https://ift.tt/3qpWTnh
via IFTTT

Gulf News : കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഹോട്ടലുകളില്‍ പരിശോധന ശക്തം

മസ്‍കത്ത്: ഒമാനില്‍ പ്രതിദിന കൊവിഡ് കേസുകള്‍ (Daily covid cases) വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഹോട്ടലുകളില്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഹെറിറ്റേജ് ആന്റ് ടൂറിസം മന്ത്രാലയം (Ministry of Heritage and tourism) പരിശോധന ശക്തമാക്കി. രാജ്യത്ത് ചില ഹോട്ടലുകളും മറ്റ് ടൂറിസം സ്ഥാപനങ്ങളും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിര്‍ദേശം നടപ്പാക്കാത്തതിന്റെ പേരില്‍ ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ മസ്‍കത്തിലെ ഒരു ഹോട്ടലിനെതിരെ അധികൃതര്‍ നടപടിയെടുത്തിരുന്നു. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ലക്ഷ്യമിട്ട് മന്ത്രാലയവും ബന്ധപ്പെട്ട മറ്റ് വകുപ്പുകളും പുറത്തിറക്കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിക്കണമെന്ന് റസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികളാണ് നിയമ ലംഘകര്‍ക്കെതിരെ സ്വീകരിക്കുന്നത്. റസ്റ്റോറന്റുകളിലും മീറ്റിങുകളിലും മറ്റ് സ്ഥലങ്ങളിലുമെല്ലാം ആകെ ശേഷിയുടെ 50 ശതമാനം പേരെ മാത്രം പ്രവേശിപ്പിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. സ്ഥാപനങ്ങളിലെ ജീവനക്കാരും അവിടെയെത്തുന്ന അതിഥികളും മാസ്‍ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അറിയിപ്പുകളില്‍ പറയുന്നു.



from Asianet News https://ift.tt/3qos4iX
via IFTTT

'കിക്ക് ബോക്സിംഗ് പഠിച്ചു, ശരീരഭാരം കുറച്ചു'; 'ബ്രൂസ്‍ലി ബിജി'ക്കായുള്ള തയ്യാറെടുപ്പിനെക്കുറിച്ച് ഫെമിന

'മിന്നല്‍ മുരളി'യിലെ (Minnal Murali) ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നാണ് കരാട്ടെ സ്‍കൂള്‍ നടത്തിപ്പുകാരിയായ 'ബ്രൂസ്‍ലി ബിജി' (Bruce Lee Biji). പുതുമുഖം ഫെമിന ജോര്‍ജ് (Femina George) ആണ് ഈ കഥാപാത്രത്തെ അനായാസതയോടെ അവതരിപ്പിച്ചിരിക്കുന്നത്. ടൊവീനോയുടെയും ഗുരു സോമസുന്ദരത്തിന്‍റെയും കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പ്രശംസ ലഭിക്കുന്നതും ഫെമിന അവതരിപ്പിച്ച കഥാപാത്രത്തിനാണ്. ഒരു പുതുമുഖത്തെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു അത്. ചിത്രത്തിനുവേണ്ടി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും ലഭിക്കുന്ന അഭിനന്ദനങ്ങളിലുള്ള സന്തോഷവും സോഷ്യല്‍ മീഡിയയിലൂടെ ഫെമിന പങ്കുവച്ചു.

മിന്നല്‍ മുരളിക്കായുള്ള തയ്യാറെടുപ്പിനെക്കുറിച്ച് ഫെമിന ജോര്‍ജ്

2019 ഓഗസ്റ്റ് 18നായിരുന്നു മിന്നല്‍ മുരളിയുടെ ഓഡിഷന്‍. ഷോര്‍ട്ട്‍ലിസ്റ്റ് ചെയ്യപ്പെട്ടതിലുള്ള അത്‍ഭുതമായിരുന്നു എനിക്ക്. ആ ദിവസം പ്രത്യേകിച്ചും വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ട്രെഡീഷണല്‍ ആയ എന്തെങ്കിലും വസ്ത്രം ധരിച്ച് മേക്കപ്പ് ഇല്ലാതെ വരാനായിരുന്നു നിര്‍ദേശം. മൂന്ന് സാഹചര്യങ്ങളായിരുന്നു ആദ്യ റൗണ്ടില്‍ അവതരിപ്പിക്കാനുണ്ടായിരുന്നത്. അത് നന്നായി ചെയ്യാനായെന്ന് എനിക്കു തോന്നി. രണ്ടാമത്തെ റൗണ്ട് ആദ്യത്തേതിലും രസമായിരുന്നു. ചിത്രത്തിലെ ഒരു കഥാപാത്രത്തെ (നായികയല്ല) അവതരിപ്പിക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്. പിന്നാലെ വീണ്ടും ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് കിക്ക് ബോക്സിംഗ് പഠിക്കേണ്ടിവന്നു. ശരീരഭാരം 6-7 കിലോ കുറച്ചു. അന്നുമുതല്‍ ഞാന്‍ ഈ ടീമിന്‍റെ ഭാഗമായിരുന്നു. കഥാപാത്രത്തിന് ഏറ്റവും മികച്ചത് നല്‍കണമെന്ന ആഗ്രഹത്താല്‍ ശാരീരികവും മാനസികവുമായി അധ്വാനിച്ചു. 

എത്രത്തോളം ഭാഗ്യമുള്ളവളാണ് താനെന്ന് ചിന്തിക്കാനാവുന്നില്ലെന്നും പറയുന്നു ഫെമിന. "രണ്ട് വര്‍ഷവും നാല് മാസവും മുന്‍പ് തുടങ്ങിയ യാത്രയാണ്. ഇന്ന് ഉറങ്ങാനാവാതെ, വികാരപ്രകടനത്തിന് എന്ത് വാക്ക് ഉപയോഗിക്കണമെന്നറിയാതെ ഇരിക്കുകയാണ് ഞാന്‍. ആവേശം തോന്നുന്നു, ഇമോഷണലുമാണ് ഞാന്‍", കഥാപാത്രത്തെ സ്നേഹിക്കുന്നവര്‍ക്കൊപ്പം തന്‍റെ ബോക്സിംഗ് ട്രെയ്‍നര്‍ക്കുമുള്ള നന്ദിയും അറിയിക്കുന്നു ഫെമിന ജോര്‍ജ്. അതേസമയം ചിത്രത്തിനും കഥാപാത്രത്തിനും ലഭിക്കുന്ന നിരൂപണങ്ങളില്‍ 'ബ്രൂസ്‍ലി ബിജി'ക്ക് ഒരു സ്‍പിന്‍-ഓഫ് ചിത്രം ഉണ്ടാവുമോ എന്നുവരെ സിനിമാഗ്രൂപ്പുകളില്‍ ചോദ്യം ഉയരുന്നുണ്ട്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. തങ്ങളുടെ ഡയറക്ട് ഒടിടി റിലീസ് ആയെത്തിയ ചിത്രത്തിന് നെറ്റ്ഫ്ലിക്സും വന്‍ പരസ്യ പ്രചരണമാണ് നല്‍കിയിരുന്നത്. 



from Asianet News https://ift.tt/30Wij2y
via IFTTT

Cracked Heels : ഉപ്പൂറ്റി വിണ്ടു കീറുന്നുണ്ടോ? പരിഹാരമുണ്ട്

 ഉപ്പൂറ്റി വിണ്ട് കീറുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. അധിക നേരം നിന്ന് ജോലി ചെയ്യുന്നവരിലാണ് ഈ പ്രശ്നം കണ്ട് വരുന്നത്. കാലാവസ്ഥ കാരണവും ഉപ്പൂറ്റി വിണ്ടു കീറാനുള്ള സാധ്യത കൂടുതലാണ്. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം. 

ഒന്ന്...

ഗ്ലിസറിനും റോസ് വാട്ടറും കൊണ്ട് ഉപ്പൂറ്റിയിലെ വിള്ളൽ ഇല്ലാതെയാക്കാൻ സാധിക്കും. ഇത് എങ്ങനെയാണെന്ന് നോക്കാം. ഗ്ലിസറിനും റോസ് വാട്ടറും അൽപം നാരങ്ങ നീരും കൂട്ടി മിക്‌സ് ചെയ്യുക. ഇത് കാലിൽ വിള്ളലുള്ള ഇടത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ഉപയോ​ഗിക്കുന്നത് ഉപ്പൂറ്റിയിലെ വിള്ളൽ ഇല്ലാതാക്കാൻ സഹായിക്കുന്നു.

രണ്ട്...

ആഴ്ചയിൽ രണ്ട് തവണ കാൽപാദം നാരങ്ങ നീര് ഉപയോ​ഗിച്ച് മസാജ് ചെയ്യുക. പ്രകൃതിദത്ത ആസിഡായ നാരങ്ങനീര് മൃതവും വരണ്ടതുമായ ചർമ്മത്തെ വിഘടിപ്പിക്കാനും നീക്കം ചെയ്യാനും സഹായിക്കും.

മൂന്ന്...

പാദം നല്ലത് പോലെ കഴുകിയ ശേഷം പ്യുമിക് സ്‌റ്റോൺ ഉപയോഗിച്ച് ഉരച്ച് കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യണം. ഇത് പാദത്തിലെ വിള്ളൽ ഇല്ലാതാക്കുന്നു.

നാല്...

കാൽ നല്ലത് പോലെ കഴുകി ഉണക്കുക. ശേഷം ഒരു സ്പൂൺ വാസലിനും, ഒരു നാരങ്ങയുടെ നീരും ചേർത്ത് ഒരു മിക്സ് ചെയ്ത് വിള്ളലുള്ള ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

ഉലുവ ചായ കുടിച്ചാലുള്ള ആരോ​ഗ്യ ​ ​ഗുണങ്ങൾ അറിയാം



from Asianet News https://ift.tt/3qr6pGB
via IFTTT

Friday, December 24, 2021

Qatar Covid Report : ഖത്തറില്‍ 248 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ (Qatar) 248 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 146 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,44,462 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 213 പേര്‍ സ്വദേശികളും 35 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 614 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,47,517 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവില്‍ 2,441 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 22,482 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,132,114 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് അഞ്ചുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പു. നിലവില്‍ 13 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.



from Asianet News https://ift.tt/3FqznwQ
via IFTTT

UAE Covid Report : യുഎഇയില്‍ ഇന്ന് ആയിരത്തിലേറെ പുതിയ കൊവിഡ് കേസുകള്‍

അബുദാബി: യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം (New covid cases) കുതിച്ചുയരുന്നു. ഇന്ന് 1,352 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 506 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത്  കൊവിഡ് ബാധിച്ച് ഒരു മരണമാണ് (Covid death) റിപ്പോര്‍ട്ട് ചെയ്തത്.

പുതിയതായി നടത്തിയ 3,61,321  പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.82 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  747,909 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  740,122 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,155 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 5,632 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്

അബുദാബി: നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടി യുഎഇയില്‍(UAE) പ്രവേശന വിലക്ക്(Entry ban) ഏര്‍പ്പെടുത്തി. കെനിയ, ടാന്‍സാനിയ, എത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. അതേസമയം യുഎഇയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഷെഡ്യൂള്‍ അനുസരിച്ച് സര്‍വീസ് തുടരും. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി കൂടിയാലോചിച്ച് ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റിയാണ് തീരുമാനമെടുത്തത്. ഡിസംബര്‍ 25 ശനിയാഴ്ച രാത്രി 7.30 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതോടെ യുഎഇയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം 11 ആയി. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോതോ, എസ്വാറ്റീനി, സിംബാബ്വെ, ബോട്‌സ്വാന, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 



from Asianet News https://ift.tt/3poH0hw
via IFTTT

പുൽക്കൂടല്ല, പുൽക്കൊട്ടാരം, ചെലവ് 20 ലക്ഷം, പാലപ്പള്ളം ക്രിസ്മസ് വേറെ ലെവലാണ്

തിരുവനന്തപുരം: പുൽക്കൂടിന് പകരം പുൽക്കൊട്ടാരം ഒരുക്കിയാണ് തമിഴ്നാട് കൊളച്ചിലെ പാലപ്പള്ളം ക്രിസ്മസ് ആഘോഷിക്കുന്നത്. നാട്ടിലെ യുവാക്കളെല്ലാം ചേർന്നാണ് 50 അടി ഉയരമുള്ള കൊട്ടാരം പണിയുന്നത്. പുതുവത്സരം വരെ നീളുന്ന ഇവിടുത്തെ ക്രിസ്മസ് ആഘോഷം കാണാൻ അഞ്ച് ലക്ഷത്തിലേറെ പേരാണ് വർഷംതോറും എത്തുന്നത്.

കൊവിഡും വറുതിക്കാലവും കടന്ന് വലിയൊരു ആഘോഷത്തിന് ഒരുങ്ങുകയാണ് പാലപ്പള്ളം. നാട്ടിലെ യുവാക്കളെല്ലാം ഒത്തൊരുമിച്ചുള്ള ആഘോഷം. കഴിഞ്ഞ 24 വർഷമായി തീരദേശ പട്ടണമായ പാലപ്പള്ളം ക്രിസ്മസ് ആഘോഷിക്കുന്നത് ഇങ്ങനെയാണ്. ഒക്ബോറിൽ തുടങ്ങും കൊട്ടാരം കെട്ടാനുള്ള പണി. കൊട്ടാരം ഡിസൈൻ ചെയ്യുന്നതും , കൊട്ടാരം കെട്ടുന്നതും, രൂപങ്ങൾ ഒരുക്കുന്നതും, അലങ്കാരങ്ങൾ  അണിയിക്കുന്നതും ഒക്കെ ഇരുനൂറോളം യുവാക്കൾ ചേർന്നാണ്. വിൻസ്റ്റാർ ക്ലബിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങളെല്ലാം. ഓരോ വർഷവും പുതുമ കൊണ്ടുവരാണ് ശ്രമം.

കൊവിഡ് കാരണം കഴിഞ്ഞ തവണ വലിയ ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇത്തവണ പക്ഷെ വിട്ടുവീഴ്ചയില്ല. ഇരുപത് ലക്ഷം രൂപയോളം ചെലവാക്കിയാണ് ഈ വർഷം കൊട്ടാരം പണിതത്. നാടിന്റെ ആഘോഷത്തിന് ജാതിയും മതവും നോക്കാതെ എല്ലാവരും സംഭവന നൽകമ്പോൾ ആഘോഷങ്ങൾക്ക് പൊലിമ കൂടും. പാലപ്പള്ളത്തിലെ ഈ വ്യത്യസ്ത ആഘോഷം കാണാൻ കോട്ടയത്ത് നിന്നും ആലപ്പുഴയിൽ നിന്നുമൊക്കെ ആൾക്കാരെത്തുന്നുണ്ടെന്നാണ് സംഘാടകർ പറയുന്നത്. ജനുവരി രണ്ട് വരെയാണ് കൊട്ടാരത്തിന്റെ പ്രദർശനം.



from Asianet News https://ift.tt/3EsiAIv
via IFTTT

RBI Imposes Penalty : രാജ്യത്തെ വമ്പൻ കമ്പനികൾക്ക് ഒരു കോടി വീതം പിഴ ശിക്ഷ വിധിച്ച് റിസർവ് ബാങ്ക്

ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (eserve Bank of India )  വീണ്ടും കമ്പനികൾക്കെതിരെ പിഴ ശിക്ഷ വിധിച്ചു. ഒരു കോടി രൂപ വീതമാണ് മൊബി ക്വിക്, സ്പൈസ് മണി എന്നിവയ്ക്ക് എതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്. പേമെന്റ് ആന്റ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് 2007 ലെ സെക്ഷൻ 30 പ്രകാരമാണ് നടപടി.

പിഎസ്എസ് ആക്ടിലെ 26(6) സെക്ഷൻ പ്രകാരം തെറ്റ് ചെയ്യുന്ന കമ്പനികൾക്കും വ്യക്തികൾക്കുമെതിരെ പിഴ ശിക്ഷ വിധിക്കാവുന്നതാണ്. സെക്ഷൻ 30 പ്രകാരം റിസർവ് ബാങ്കിന് പിഴ ശിക്ഷ വിധിക്കാൻ അനുമതിയുണ്ട്.

അടുത്ത 30 ദിവസത്തിനുള്ളിൽ കമ്പനികൾ പിഴ പൂർണമായും അടയ്ക്കണം. ഭാരത് ബിൽ പേമെന്റ് ഓപറേറ്റിങ് യൂണിറ്റുകളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് നൽകിയിരുന്ന മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്നതാണ് മൊബിക്വികിനെതിരായ പരാതി. 

ഇരു കമ്പനികളും നൽകിയ വിശദീകരണങ്ങൾ കേട്ട ശേഷമാണ് റിസർവ് ബാങ്കിന്റെ നടപടി. കമ്പനികളുടെ പ്രതിനിധികളുടെ മൊഴികളെടുത്ത ശേഷവും കമ്പനികളുടെ ഭാഗത്ത് ചട്ടലംഘനം ഉണ്ടായെന്നാണ് ആർബിഐ സമിതി കണ്ടെത്തിയത്.



from Asianet News https://ift.tt/3zaqTHX
via IFTTT

Virat Kohli-Rahul Dravid: കോലി-ദ്രാവിഡ് ബന്ധം അധികം വൈകാതെ മോശമാകുമെന്ന് പ്രവചിച്ച് മുന്‍ പാക് താരം

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും(Rahul Dravid) ടെസ്റ്റ് ടീം നായകന്‍ വിരാട് കോലിയും(Virat Kohli) തമ്മിലുള്ള ബന്ധം അധികം വൈകാതെ മോശമാവുമെന്ന് പ്രവചിച്ച് മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ(Danish Kaneria). ഇന്ത്യയും മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുമായും (Anil Kumble)ബിസിസിഐ പ്രസി‍ഡന്‍റ് സൗരവ് ഗാംഗുലിയുമായും(Sourav Ganguly) തെറ്റിയ കോലിക്ക് ദ്രാവിഡുമായുള്ള നല്ല ബന്ധം അധികകാലം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് കനേരിയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കി? അഭിമുഖത്തില്‍ പറഞ്ഞു.

രവി ശാസ്ത്രിക്ക് മുമ്പ് ഇന്ത്യന്‍ പരിശീലകനായിരുന്ന അനില്‍ കുംബ്ലെയുമായും കോലിയുടെ ബന്ധത്തില്‍ വിള്ളല്‍ വീണത് നമ്മള്‍ കണ്ടതാണ്. കുംബ്ലെയും ദ്രാവിഡും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. മാത്രമല്ല ക്രിക്കറ്റിന്‍റെ തന്നെ അംബാസ‍ഡര്‍മാരും ലോക ക്രിക്കറ്റില്‍ തന്നെ വലിയ സ്ഥാനുമുള്ളവരുമാണ്. ഞാന്‍ അവര്‍ക്കെതിരെ കളിച്ചിട്ടുണ്ട്. എത്രമാത്രം തന്ത്രശാലികളാണ് കളിക്കളത്തില്‍ അവരെന്ന് എനിക്ക് നല്ലപോലെ അറിയാം. അതുപോലെ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ തലവര മാറ്റിയ സൗരവ് ഗാംഗുലിയെപ്പോലൊരു വ്യക്തിക്കെതിരെ 90-ാം മിനിറ്റില്‍ കോലി നടത്തിയ പ്രസ്താവന അനവസരത്തിലായിരുന്നു.

ഇതിഹാസങ്ങള്‍ക്കെതിരേ സംസാരിക്കുന്നത് കോലിയെ ഒരു തരത്തിലും സഹായിക്കാന്‍ പോവുന്നില്ലെന്നും കനേരിയ പറഞ്ഞു. രണ്ടു വര്‍ഷത്തിലേറെയായി രാജ്യാന്തര  ക്രിക്കറ്റില്‍ ഒരു സെഞ്ച്വറിയോ ഐസിസി കിരീടങ്ങളോ ഒന്നും നേടാത്ത കോലി ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ശ്രദ്ധയൂന്നാതെ സ്വന്തം കളിയില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും കനേരിയ പറഞ്ഞു

ഏകദിന ടീമിന്‍റെ പുതിയ ക്യാപ്റ്റനായ രോഹിത് ശര്‍മ ക്രിക്കറ്റിന്‍റെ വലിയ അംബാസഡര്‍ കൂടിയാണെന്ന് പറഞ്ഞ കനേരിയ അസാമാന്യ ക്യാപ്റ്റന്‍സിയാണ് രോഹിത്തിന്‍റേതെന്നും വ്യക്തമാക്കി. രാഹുല്‍ ദ്രാവിഡുമായുള്ള അദ്ദേഹത്തിന്‍റെ സൗഹൃദം അതിശയിപ്പിക്കുന്നതാണെന്നും കനേരിയ പറഞ്ഞു.



from Asianet News https://ift.tt/3JeoFvv
via IFTTT

Indian expat found dead : പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait)ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍(hanged to death) കണ്ടെത്തി. കുവൈത്തിലെ മഹ്ബൂല പ്രദേശത്താണ് സംഭവം ഉണ്ടായത്. വിവരം ലഭിച്ച ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു. മുറിയിലെ സീലിങില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്ത്യക്കാരനെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. 
 

ശരീരത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി; പ്രവാസി യുവാവ് അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ (Suicide threat) പ്രവാസി യുവാവിനെ അറസ്റ്റ് ചെയ്‍തു (Expat arrested). അല്‍ ഫഹാഹീലിലായിരുന്നു (Al Fahaheel) സംഭവം. ശരീരം മുഴുവന്‍ പെട്രോള്‍ ഒഴിച്ച ശേഷം കൈയില്‍ ലൈറ്ററുമായി നിന്ന് തീ കൊളുത്തുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.

35 വയസുകാരനായ ഈജിപ്‍ഷ്യന്‍ സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ ഒപ്പം താമസിച്ചിരുന്നവരാണ് വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍  അറിയിച്ചത്. തുടര്‍ന്ന് അഹ്‍മദി പൊലീസ് സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് കീഴടക്കുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്യലിനായി ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആത്മഹത്യാ ഭീഷണി മുഴക്കാനുള്ള കാരണം വ്യക്തമല്ല. 

നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ കുവൈത്തില്‍ നിന്ന് നാടുകടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ മേജര്‍ ജനറല്‍ ഫറാജ് അല്‍ സുആബിയാണ് ഇതിനുള്ള നിര്‍ദേശം നല്‍കിയത്. ഭാവിയില്‍ ഇയാള്‍ക്ക് കുവൈത്തിലേക്ക് മടങ്ങി വരാനാവാത്ത വിധത്തില്‍ വിലക്കേര്‍പ്പെടുമെന്നും അധികൃതര്‍ പറഞ്ഞു.



from Asianet News https://ift.tt/3mw15Rs
via IFTTT

Thursday, December 23, 2021

Kannur University VS Governor: ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം: കണ്ണൂർ സർവകലാശാലക്കെതിരെ ഗവർണറുടെ സത്യവാങ്മൂലം

കൊച്ചി: കണ്ണൂർ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ സര്‍വകലാശാലയുടെ നിലപാടിനെതിരെ ഹൈക്കോടതിയില്‍ ഗവര്‍ണ്ണര്‍ സത്യവാങ്മൂലം നല്‍കി. അംഗങ്ങളെ നാമര്‍ദേശം ചെയ്യാനുള്ള അധികാരം ചാൻസിലര്‍ക്ക് തന്നെയാണെന്നാണ് ഗവര്‍ണ്ണര്‍ നല്‍കിയ സത്യവാങ്മൂലം. ഇതിനിടെ സര്‍വകലാശാല പ്രശ്നത്തില്‍ ഇട‍ഞ്ഞ് നില്‍ക്കുന്ന ഗവര്‍ണ്ണറെ അനുനയിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്.

കണ്ണൂര്‍ വിസി നിയമനത്തിനൊപ്പം തന്നെ വിവാദത്തിലായതാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ നിയമനവും. വിവിധ വിഷയങ്ങളിലെ  ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്തിരുന്നത് ചാൻസിലറായ ഗവര്‍ണ്ണറായിരുന്നു. പക്ഷേ അടുത്തിടെ 68 ബോര്‍ഡ് സ്റ്റഡീസില്‍ മൂന്ന് മാസം മുൻപ് സിൻഡിക്കേറ്റ് തന്നെ നേരിട്ട് നിയമനം നടത്തി. ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ആ അപേക്ഷ തള്ളി. ഡിവിഷൻ ബഞ്ചില്‍ അപ്പീലെത്തിയപ്പോള്‍ കോടതി ഗവര്‍ണ്ണറുടെ അഭിപ്രായം തേടി. ഗവര്‍ണ്ണര്‍ പ്രത്യേക നിയമോപദേശകൻ വഴി കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 

സര്‍വകലാശാല നിലപാട് തള്ളിയ ഗവര്‍ണ്ണര്‍, കണ്ണൂർ സര്‍വകലാശാല സ്റ്റാറ്റ്യൂട്ട് പ്രകാരം നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ചാൻസിലര്‍ക്കാണെന്നും നിയമിക്കാനുള്ള അധികാരം മാത്രമാണ് സിൻഡിക്കേറ്റിനെന്നും കോടതിയെ അറിയിച്ചു. ഇതിനിടെ ഡിവിഷൻ ബെഞ്ചിലേക്ക് കേസ് വരുന്നതിന് മുൻപ് തന്നെ സിൻഡിക്കേറ്റ് യോഗം ചേര്‍ന്ന് ചാൻസിലര്‍ നാമനിര്‍ദേശം ചെയ്യുമെന്ന ഭാഗം ഭേദഗതി ചെയ്ത് തള്ളിക്കളഞ്ഞിരുന്നു. 

വിസി നിയമനത്തിന് പിന്നാലെയാണ് ബോര്‍ഡ് സ്റ്റഡീസിലെ നിയമനവും ചര്‍ച്ചയാകുന്നത്. അതേസമയം വിസി നിയമനത്തിലും ബോര്‍ഡ് ഓഫ് സ്റ്റഡീസ് വിഷയത്തിലും ഉറച്ച് നില്‍ക്കുന്ന ഗവര്‍ണ്ണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സർക്കാരിന്‍റെ ഭാഗത്ത് നടക്കുന്നുണ്ട്. ഗവര്‍ണ്ണര്‍ ഇന്ന് രാത്രിയോടെ ബെംഗളൂരുവിലേക്ക് പോകും. അതിന് മുൻപ് പ്രശ്നപരിഹാരത്തിനാണ് ശ്രമം. പക്ഷേ  ഗവര്‍ണ്ണര്‍ എത്രത്തോളം വഴങ്ങുമെന്നതാണ് പ്രധാനം. വിസി നിയമനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലവും ഗവര്‍ണ്ണര്‍ വരും ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ നല്‍കാൻ സാധ്യതയുണ്ട്.



from Asianet News https://ift.tt/3eiMeoL
via IFTTT

Restrictions at Sabarimala : മണ്ഡല പൂജ: ശബരിമലയിൽ തീർത്ഥാടകർക്ക് മല കയറുന്നതിന് നിയന്ത്രണം

പത്തനംതിട്ട: മണ്ഡല കാല പൂജ കണക്കിലെടുത്ത് തങ്കഅങ്കി പമ്പയിലെത്തുന്ന ഡിസംബര്‍ 25 ശനിയാഴ്ച തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. മണ്ഡല പൂജ കഴിഞ്ഞ് ഞായറാഴ്ച രാത്രി പത്ത് മണിക്ക് നട അടക്കും. തങ്ക അങ്കി പമ്പയിലെത്തുന്ന ശനിയാഴ്ചയും മണ്ഡലപൂജ നടക്കുന്ന ഞായറാഴ്ചയും തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്.

ശനിയാഴ്ച തങ്ക അങ്കി പമ്പയിലെത്തുന്നതിന് മുന്‍പ് ഉച്ചക്ക് പന്ത്രണ്ട് മണിമുതലാണ് തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. വൈകുന്നേരം അഞ്ച് മണിക്ക് ശേഷമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂ. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ലഭിക്കും. 

ഞായറാഴ്ച രാവിലെ 11.45 കഴിഞ്ഞ് 1.15 നും ഇടക്കാണ് മണ്ഡല പൂജ. മണ്ഡല പൂജാദിവസം രാവിലെ 10.30 ന് നെയ്യഭിഷേകം പൂര്‍ത്തിയാകും. തുടര്‍ന്ന് മണ്ഡല പൂജയോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ആരംഭിക്കും. തങ്കഅങ്കി ചാര്‍ത്തിയുള്ള പ്രത്യേക ഉച്ചപൂജയാണ് മണ്ഡലപൂജ. മണ്ഡസ പൂജാദിവസം രാത്രി ഏഴ് മണിക്ക് ശേഷം അയ്യപ്പഭക്തരെ നിലക്കലില്‍ നിന്നും പമ്പയിലേക്ക് കടത്തിവിടില്ല. മണ്ഡലപൂജ കഴിഞ്ഞ് രാത്രി പത്ത് മണിക്ക് ഹരിവരാസന കീര്‍ത്തനം ചൊല്ലി നട അടക്കും. തങ്കഅങ്കി ഘോഷയാത്ര പമ്പയിലെത്തുന്ന ശനിയാഴ്ച ഉച്ചക്ക് 12മണിമുതല്‍ ഉച്ചക്ക് ഒന്നര മണി വരെ നിലക്കല്‍ മുതല്‍ പമ്പവരെ വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്.



from Asianet News https://ift.tt/3JdUCnQ
via IFTTT

Omicron cases in India : ഒമിക്രോൺ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വർധന; രാജ്യത്ത് ആകെ 341 രോഗികൾ

ചെന്നൈ: ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. തമിഴ്നാട്ടിൽ 34 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. കൂടുതൽ പരിശോധനകളും, രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കലും നടക്കുകയാണെന്ന് ആരോഗ്യ മന്ത്രി എം. മുസുബ്രഹ്മണ്യൻ അറിയിച്ചു. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. കർണാടകയിൽ 12 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ കൊവിഡ് വകഭേദം കണ്ടെത്തിയവരുടെ എണ്ണം 31 ആയി. തെലങ്കാനയിൽ 14 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രോഗികളുടെ എണ്ണം 38 ആയി. കേരളത്തിൽ 29 പേരാണ് രോഗ ബാധിതരായുള്ളത്.

ഒമിക്രോൺ കേസുകളുടെ എണ്ണം രാജ്യത്തെമ്പാടും ഉയരുകയാണ്. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 341 ആയി ഉയർന്നു. കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും.

ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി

ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താഴേത്തട്ട് മുതലുള്ള ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ദില്ലിയിൽ ചേര്‍ന്ന അവലോകന യോഗത്തില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ്, ഉത്സവകാലങ്ങള്‍ക്ക് മുന്നോടിയായി രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ രാത്രികാല കര്‍ഫ്യൂ അടക്കം നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താൻ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളിലേക്കും, വാക്സീനേഷൻ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര സംഘത്തെ അയക്കും. ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാക്സീനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ പ്രതിരോധ കുത്തിവയ്പിന്‍റെ വേഗം കൂട്ടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.



from Asianet News https://ift.tt/3FFHTs1
via IFTTT

സൗജന്യമായി ഭക്ഷണം നൽകിയില്ല; ഹോട്ടൽ മാനേജര്‍ക്ക് എഎസ്ഐയുടെ ക്രൂര മര്‍ദ്ദനം | വീഡിയോ

മുംബൈ: ഹോട്ടലില്‍(Hotel) കയറി സൗജന്യമായി ഭക്ഷണം ആവശ്യപ്പെട്ട് പൊലീസുകാരന്‍റെ(Police) അതിക്രമം. ഭക്ഷണം നല്‍കാതിരുന്ന ഹോട്ടല്‍ മാനേജറെ(Hotel manager) പ്രതോപിതനായ പൊലീസുകാരന്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കി. മുംബൈ സാന്താക്രൂസിലെ സ്വാഗത് ഡൈനിങ് ബാറിലാണ് സംഭവം നടന്നത്. അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ വിക്രം പാട്ടീൽ  ആണ് ഹോട്ടല്‍ മാനേജറെ മര്‍ദ്ദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

രാത്രി ഹോട്ടൽ അടക്കാനുള്ള സമയം കഴിഞ്ഞ ശേഷമാണ് എഎസ്ഐ  വിക്രം പാട്ടീൽ ഹോട്ടലിലെത്തുന്നത്. തനിക്ക് പാഴ്സലായി ഭക്ഷണം വേണമെന്നും പണം തരില്ലെന്നും ഇയാള്‍ ഹോട്ടല്‍ മാനേജരോടു പറഞ്ഞഞു. എന്നാല്‍ സമയം 12.35 കഴിഞ്ഞുവെന്നും അടുക്കള  അടച്ചുവെന്നും ഹോട്ടൽ മാനേജർ ഗണേഷ് പട്ടേൽ വിക്രം പാട്ടീലിനെ അറിയിച്ചു. ഇത് പോലീസുകാരനെ പ്രകോപിതനാക്കുകയും മാനേജരെ ആക്രമിക്കുകയുമായിരുന്നുവെന്നാണ്  റിപ്പോർട്ട്.  മാനേജറെ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മാനേജറെ  മര്‍ദ്ദിക്കുന്നത് കണ്ട് ഹോട്ടലിലെ ജീവനക്കാരെത്തി പൊലീസുകാരനെ വലിച്ചു മാറ്റുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. പൊലീസുകാരന്‍ മദ്യപിച്ചിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ ആരോപിക്കുന്നു. ഹോട്ടലിലെ കൌണ്ടറിന് കുറകെ കയ്യിട്ട് മാനേജറെ ഇയാള്‍ തല്ലുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഒടുവില്‍ ഹോട്ടല് ജീവനക്കാര്‍ പൊലീസുകാരനെ വലിച്ച് പുറത്തിട്ട ശേഷം ഹോട്ടല്‍ അടയ്ക്കുകയായിരുന്നു. എഎസ്ഐയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ഹോട്ടല്‍ മാനേജര്‍ പറഞ്ഞു.
 



from Asianet News https://ift.tt/3po5EyT
via IFTTT

മൂന്ന് ദിവസം കൊണ്ട് ഇന്ത്യൻ നിക്ഷേപകരുടെ ആസ്തി 8.58 ലക്ഷം കോടി ഉയർന്നു, അറിയേണ്ടതെല്ലാം

ദില്ലി: ഇന്ത്യയിലെ നിക്ഷേപകരുടെ (Investors) ആസ്തിയിൽ മൂന്ന് ദിവസം കൊണ്ട് വൻ വർധന. 858979.67 ലക്ഷം കോടി രൂപയുടെ വർധനവാണ് നിക്ഷേപകരുടെ ആസ്തിയിൽ ഉണ്ടായത്. ഇന്നടക്കം മൂന്ന് ദിവസങ്ങളിൽ ഓഹരി വിപണികൾ (Indian stock market) നില മെച്ചപ്പെടുത്തിയതാണ് നേട്ടമായത്. ഇന്ന് സെൻസെക്സ് (Sensex) 384.72 പോയിന്റുയർന്നു. 57315.28 ആണ് ഇന്നത്തെ ക്ലോസിങ് നില. മൂന്ന് ദിവസം കൊണ്ട് 1493.27 പോയിന്റാണ് സെൻസെക്സ് ഉയർന്നത്. ബിഎസ്ഇയിലെ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരികളുടെ വിപണി മൂലധനം 858979.67 ലക്ഷം കോടി ഉയർന്ന് 2,61,16,560.72 കോടി രൂപയായി.

ഇന്ന് സെന്‍സെക്‌സ് 384.72 പോയന്റ് ഉയര്‍ന്ന് 57,315.28ലും നിഫ്റ്റി 117.10 പോയന്റ് നേട്ടത്തില്‍ 17072.60ലും വ്യാപാരം അവസാനിപ്പിച്ചു. പവര്‍ഗ്രിഡ് കോര്‍പ്, ഐഒസി, ഒഎന്‍ജിസി, ഐടിസി, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഡിവീസ് ലാബ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.

മെറ്റല്‍ ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക്, റിയാല്‍റ്റി, എഫ്എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്‌മോള്‍ ക്യാപ് 0.73ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.



from Asianet News https://ift.tt/32nd1Oq
via IFTTT

ദുബൈയിൽ വച്ച് മകളെ പീ‍ഡിപ്പിച്ചു; ആറ്റിങ്ങൽ സ്വദേശിക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്ത്രീ കേരളത്തിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് നടപടി ആവശ്യപ്പെട്ട് മുംബൈ സ്വദേശി തിരുവനന്തപുരത്ത്. ദുബൈയിൽ വച്ച് മകളെ പിഡീപ്പിച്ചുവെന്നാരോപിച്ച് ആറ്റിങ്ങൽ സ്വദേശിക്കെതിരെ നാല് മാസം മുൻപ് നൽകിയ പരാതിയിൽ നടപടിയില്ലെന്നാണ് ആരോപണം. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും അറസ്റ്റുണ്ടാകുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് പൊലീസ് അധികൃതർക്ക് മുന്നിൽ കയറിയിറങ്ങുകയാണ് പ്രവാസിയായ മുംബൈ സ്വദേശി.

ദുബൈയിൽ ബ്യൂട്ടി പാർലർ നടത്തുന്ന മുംബൈ സ്വദേശിയാണ് നീതി തേടി തിരുവനന്തപുരത്ത് എത്തിയത്. ലിവിംഗ് ടുഗതറായി താമസിച്ച ആൾ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതുവളരെ വൈകിയാണ് അറിഞ്ഞതെന്ന് സ്ത്രീ പറയുന്നു. ആറ്റിങ്ങൽ സ്വദേശി ബിനു വിജയകുമാറിനെതിരെയാണ് പരാതി. തന്റെ കുഞ്ഞിനെ എട്ട് വയസുമുതൽ 12 വയസ് വരെ പീഡിപ്പിച്ചുവെന്നും കുട്ടി പേടികൊണ്ടാണ് പറയാൻ വൈകിയതെന്നും ഇവർ വിശദീകരിക്കുന്നു.

ദുബൈ പൊലീസിൽ പരാതി കൊടുത്തപ്പോൾ ബിനു നാട്ടിലായിരുന്നു. ഇയാൾ മടങ്ങി വരാത്തതിനാൽ തിരുവനന്തപുരത്ത് പരാതി നൽകാൻ ദുബൈ പൊലീസ് നിർദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങൽ പൊലീസിനെ നാല് മാസം മുൻപ് സമീപിച്ചത്. ഇതിനിടെ ഇയാൾ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും തള്ളി.

എന്നിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. പരാതി വന്നപ്പോൾ തന്നെ അന്വേഷിച്ചെങ്കിലും ഒളിവിൽ പോയെന്നാണ് ആറ്റിങ്ങൽ പൊലീസ് പറയുന്നത്. ഇപ്പോൾ ബിനുവിന് വേണ്ടി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുകയാണ്. എന്നാൽ പരാതി നൽകിയ ഉടൻ ഇടപെട്ടിരുന്നുവെങ്കിൽ പ്രതിയെ അറസ്റ്റ് ചെയാൻ കഴിയുമായിരുന്നുവെന്ന് ഇവർ പറയുന്നു. നീതി തേടി ഈ ഇതര സംസ്ഥാനക്കാരി നാല് മാസമായി ദുബൈ നിന്ന് തിരുവനന്തപുരത്ത് പല തവണയായി വന്നു പോവുകയാണ്.



from Asianet News https://ift.tt/3ErrEgB
via IFTTT

കെ കരുണാകരന്‍ അനുസ്മരണം മുന്നിൽ നിന്ന് നടത്തി പാർട്ടി വിട്ട നേതാവ്; ഞെട്ടി കോൺ​ഗ്രസ് നേതൃത്വം

പാലക്കാട്: പാലക്കാട് കോൺ​ഗ്രസിൽ (Palakakd Congress) ഏറെ കോളിളക്കമുണ്ടാക്കി ഔദ്യോഗിക നേതൃത്വത്തിന് വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസ് (Congress) വിട്ട എ വി ഗോപിനാഥിന്‍റെ (A V Gopinath) നേതൃത്വത്തില്‍ കെ കരുണാകരന്‍ (K Karunakaran) അനുസ്മരണം നടത്തി. പെരിങ്ങോട്ടുകുറിശ്ശിയില്‍ നടന്ന കണ്‍വെന്‍ഷന്‍ മുന്‍ എംഎല്‍എ സി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചതെങ്കിലും എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്നത് പാര്‍ട്ടി വിട്ട മുൻ ഡിസിസി അധ്യക്ഷൻ കൂടിയായിരുന്ന എ വി ഗോപിനാഥാണ്.

പരിപാടിയിലേക്ക് പെരിങ്ങോട്ടുകുറിശ്ശിയിലേ കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഒഴുകിയെത്തി. ഔ0ദ്യോഗിക നേതൃത്വത്തെ ശരിക്കും ഞെട്ടിക്കും വിധത്തിലായിരുന്നു അനുസ്മരണ ചടങ്ങ്. മുൻ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ സി പി മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. അതേസമയം, താന്‍ ഇപ്പോഴും പാര്‍ട്ടിയ്ക്ക് പുറത്ത് തന്നെയാണെന്ന് എ വി ഗോപിനാഥ് ആവര്‍ത്തിച്ചു.

അനുഭാവിയെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗിക നേതൃത്വത്തെ മുഖവിലയ്ക്കെടുക്കാതെ സ്വതന്ത്രമായുള്ള പ്രവര്‍ത്തനം തുടരാനാണ് എ വി ഗോപിനാഥിന്‍റെയും ഒപ്പമുള്ളവരുടെയും നീക്കം.

നേരത്തെ, വിമതസ്വരം ഉയർത്തിയ എ വി ​ഗോപിനാഥിനെ ഒഴിവാക്കിയാണ് ഡിസിസി പുനസംഘടനാ പട്ടിക കെ സുധാകരൻ തയാറാക്കിയത്. കോൺഗ്രസ് വഞ്ചിച്ചു എന്നു കരുതുന്നില്ല എന്ന് പട്ടികയെക്കുറിച്ച് എ വി ​ഗോപിനാഥ് പ്രതികരിച്ചിരുന്നു. കോൺഗ്രസിൻ്റെ പ്രാഥമികാംഗത്വം രാജിവച്ചയാളാണ് താൻ. അംഗത്വം രാജിവച്ചത് സ്വകാര്യമല്ല. കോൺഗ്രസിൽ നിന്ന് രാജിവച്ചതോടെ ചാപ്റ്റർ അടഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

ഒരു പാര്‍ട്ടിയിലേക്കുമില്ലെന്ന് എ വി ഗോപിനാഥ്; പെരിങ്ങോട്ടുകുറിശ്ശിയില്‍ നേതൃ കണ്‍വെന്‍ഷന്‍ ചേര്‍ന്നു



from Asianet News https://ift.tt/3qjh2LD
via IFTTT

Omicron : 'ജീവനുണ്ടെങ്കിൽ ഭാവിയിലും റാലി നടത്താം'; യുപി തെരഞ്ഞെ‌ടുപ്പ് നീട്ടുന്നത് ആലോചിക്കണമെന്ന് കോടതി

ലക്നോ: ജനിതക മാറ്റം വന്ന കൊവിഡ‍് വകഭേദം ഒമിക്രോൺ (Omicron) വ്യാപനത്തിന്റെ സാഹചര്യത്തിൽ യുപി നിയമസഭ തെരഞ്ഞെടുപ്പ് (UP Election) ഒന്നോ രണ്ടോ മാസത്തേക്ക് നീട്ടിവയ്ക്കുന്നതാലോചിക്കണമെന്ന് കോടതി നിർദേശം. തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും അലഹബാദ് ഹൈക്കോടതിയാണ് ആലോചിക്കണമെന്ന് നിർദേശിച്ചത്. ജീവനുണ്ടെങ്കിൽ ഭാവിയിലും തെരഞ്ഞെടുപ്പും റാലികളും നടത്താമെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം,  തെരഞ്ഞെടുപ്പ്,  ഉത്സവകാലങ്ങള്‍ക്ക് മുന്നോടിയായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വീണ്ടും കേന്ദ്രസർക്കാർ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ രാത്രി കാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്നലെ ദില്ലിയില്‍ നടന്നിരുന്നു. കൊവിഡ് നിയന്ത്രണത്തിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

സംസ്ഥാനങ്ങൾ ജാഗ്രത കൂട്ടണം. താഴേതട്ട് മുതലുള്ള ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് നൈറ്റ് കര്‍ഫ്യൂ അടക്കമുള്ള പഴയനിയന്ത്രണ മാര്‍ഗങ്ങളിലേക്ക് തിരികെ പോകാനുള്ള കേന്ദ്ര നിര്‍ദ്ദേശം വന്നിട്ടുള്ളത്. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം.  ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണം. പോസിറ്റിവിറ്റി നിരക്ക് കൂടിയാല്‍ ആ പ്രദേശത്തെ ഉടന്‍ കണ്ടയെന്‍റ്മെന്‍റ് സോണായി പ്രഖ്യാപിക്കണം.

കണ്ടെയന്‍റ്മെന്റ് സോണുകളിലെ  വീടുകള്‍ തോറും രോഗ നിര്‍ണ്ണയ പരിശോധന നടത്തണം. അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ സംവിധാനങ്ങള്‍ക്കായി കേന്ദ്ര പാക്കേജിലെ പണം ചെലവഴിക്കാം. പ്രവര്‍ത്തന പുരോഗതി ഓരോ ദിവസവും ആരോഗ്യസെക്രട്ടറിമാര്‍ വിലയിരുത്തി കേന്ദ്രത്തെ അറിയിക്കണം. ഉടന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാക്സിനേഷന്‍ നിരക്ക് കുറഞ്ഞ ജില്ലകളില്‍ പ്രതിരോധ കുത്തിവയ്പിന്‍റെ വേഗം കൂട്ടണം.

ദേശീയ ശരാശരിയേക്കാള്‍ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളില്‍ വീടുകളില്‍ കൂടിയെത്തി വാക്സിനേഷന്‍ നല്‍കി നിരക്ക് കൂട്ടണം. ആരോഗ്യമന്ത്രാലയത്തിന്റെ ഇന്നലത്തെ കണക്കനുസരിച്ച് രാജ്യത്ത് 236 പേര്‍ക്ക് ഇതിനോടകം ഒമിക്രോൺ ബാധിച്ചിട്ടുണ്ട്. 104 പേര്‍ക്ക് രോഗം ഭേദമായി. ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല. രോഗവ്യാപനത്തില്‍ മഹാരാഷ്ട്രയാണ് മുന്‍പില്‍. വ്യാപന തീവ്രത കൂടുന്ന ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളം ആറാമതുണ്ട്.



from Asianet News https://ift.tt/3svu1MZ
via IFTTT

Ram Nath Kovind : കേരളത്തിന്റെ സ്നേഹം സ്വീകരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്; ഇന്ന് ദില്ലിയിലേക്ക് മടങ്ങും

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിന് (Kerala Visit) ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് (President Ram Nath Kovind )  ഇന്ന് ദില്ലിക്ക് (Delhi) മടങ്ങും. രാജ്ഭവനില്‍ തങ്ങുന്ന രാഷ്ട്രപതി രാവിലെ 10.20 നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ദില്ലിയിലേക്ക് പോകുന്നത്. രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി കടന്നു പോകുന്ന റോഡിലും സമീപ പ്രദേശങ്ങളിലും പാർക്കിങ് അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൊച്ചിയിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ഇന്നലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദ‍ർശനവും നടത്തി. ഇന്നലെ രാത്രിയോടെയാണ് രാംനാഥ് കോവിന്ദ് കുടുംബത്തോടൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്.

ക്ഷേത്രത്തിലെത്തിയ രാഷ്ട്രപതിയെ ഭാരവാഹികൾ ഊഷ്മളമായി സ്വീകരിച്ചു. ഉപഹാരവും സമ്മാനിച്ച ശേഷമാണ് അവർ രാഷ്ട്രപതിയെ യാത്രയാക്കിയത്. കൊച്ചിയിൽ നിന്ന് രാംനാഥ് കോവിന്ദ് ഇന്നലെ രാവിലെയാണ് തലസ്ഥാനത്തെത്തിയത്.  ഗ്രന്ഥശാല പ്രസ്ഥാത്തിന്‍റെ ഉപജ്ഞാതാവ് പി എൻ പണിക്കറിന്‍റെ പ്രതിമ പൂജപ്പുരയിൽ അനാവരണം ചെയ്ത ശേഷമാണ് അദ്ദേഹം ക്ഷേത്രദർശനം നടത്തിയത്. നേരത്തെ പി എൻ പണിക്കറിന്‍റെ പ്രതിമ അനാവരണം ചെയ്യവേ കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ രാഷ്ട്രപതി ഏറെ പ്രകീർത്തിച്ചിരുന്നു.

കൊവിഡ് കാലത്ത് കേരളത്തിലെ ഡോക്ടർമാരും നഴ്സുമാരും വിദേശത്തുൾപ്പടെ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാഷ്ട്രപതിക്കൊപ്പം ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും കേരളത്തിലെത്തിയിട്ടുണ്ട്. 



from Asianet News https://ift.tt/3qnU2uV
via IFTTT

Ludhiana Blast : ലക്ഷ്യമിട്ടത് ചാവേർ ആക്രമണം? പഞ്ചാബിൽ അതീവജാഗ്രത നിർദ്ദേശം, ഫോറൻസിക് റിപ്പോർട്ട് ഉടൻ

അമൃത്സർ: ലുധിയാന കോടതിയിലെ സ്ഫോടനത്തിന് (Ludhiana Court Blast)  പിന്നാലെ പഞ്ചാബിൽ (Punjab) അതീവജാഗ്രത നിർദ്ദേശം. പ്രധാനസ്ഥലങ്ങളിൽ എല്ലാം പൊലീസ് പരിശോധന തുടരുകയാണ്. ലുധിയാനയിൽ അടുത്തമാസം പതിമൂന്ന് വരെ നിരോധനാഞ്ജന പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ എൻഎസ് ജി സംഘം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. സ്ഫോടകവസ്തുക്കൾ സംബന്ധിച്ച് ഫോറൻസിക് റിപ്പോർട്ട് ഇന്ന് പുറത്ത് വിട്ടേക്കും. സംഭവത്തിൽ യുഎപിഎ വകുപ്പ് ചുമത്തി  പഞ്ചാബ് പൊലീസ്  കേസ് എടുത്തിട്ടുണ്ട്. ഭീകരാക്രണമാണ് നടന്നതെന്നാണ് പൊലീസ് നിഗമനം.

സംഭവത്തിന് പിന്നിൽ ഖലിസ്ഥാൻ സംഘടനയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ചാവേർ ആക്രമണമാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം. എന്നാൽ ഇക്കാര്യം അന്വേഷണ ഏജൻസികൾ സ്ഥീരീകരിച്ചിട്ടില്ല. സ്ഫോടനത്തിൽ കൊല്ലപ്പെട്ട് വ്യക്തിയുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടില്ല. ഇയാളാണ് സ്ഫോടനം നടത്താൻ എത്തിയതെന്നാണ് പൊലീസ് നിഗമനം. ഇന്നലെ നടന്ന സ്ഫോടനത്തിൽ‌ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അഞ്ച് പേർക്കാണ് പരിക്കേറ്റത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശവിരുദ്ധ ശക്തികൾ പഞ്ചാബിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്നാണ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി പ്രതികരിച്ചത്.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ശുചിമുറി പൂർണ്ണമായി തകർന്നു. സ്ഫോടനത്തിന് പിന്നാലെ പൊലീസ് പ്രദേശം വളഞ്ഞ ശേഷം കെട്ടിടം പൂർണ്ണമായി ഒഴിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഉന്നതതലയോഗം വിളിച്ച സംസ്ഥാന സർക്കാർ  പൊതുയിടങ്ങളിൽ അടക്കം സുരക്ഷ കർശനമാക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി , ഉപമുഖ്യമന്ത്രി എസ്.എസ് രൺധാവാ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

സത്യം പുറത്ത് കൊണ്ടുവരുമെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിന്റെ സമാധാനം തകർക്കാൻ ചിലർ ശ്രമിക്കുകയാണെന്നും  മുഖ്യമന്ത്രി ഛരൺജിത്ത് ഛന്നി ആരോപിച്ചു. സംഭവത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടൽ തള്ളിക്കളയാനാകില്ലെന്ന് ഉപമുഖ്യമന്ത്രി എസ്.എസ് രൺധാവാ  പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ധ്രൂവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു പറഞ്ഞു. കോടതികെട്ടിടത്തിൽ നടന്ന സ്ഫോടനത്തിൽ പഞ്ചാബ് ഹരിയാന ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. മതനിന്ദ ആരോപിച്ച് രണ്ടു പേരെ കൊന്ന സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുമ്പോഴാണ് നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്ന കോടതി സമുച്ചയത്തിലെ സ്ഫോടനമെന്നുള്ളതാണ് ശ്രദ്ധേയം.



from Asianet News https://ift.tt/3suO8Lb
via IFTTT

Hey Sinamika : 'ഹേയ് സിനാമിക', ദുല്‍ഖര്‍ ചിത്രത്തിലെ നായികമാരുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ദുല്‍ഖര്‍ (Dulquer) നായകനാകുന്ന പുതിയ ചിത്രമാണ് 'ഹേയ് സിനാമിക' (Hey Sinamika). 'ഹേയ് സിനാമിക' എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് റിലീസ് തിയ്യതിയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'ഹേയ് സിനാമിക' എന്ന ചിത്രത്തിന്റെ ഫോട്ടോ ദുല്‍ഖര്‍ തന്നെയാണ് ഷെയര്‍ ചെയ്‍തത്. ഇപോഴിതാ  'ഹേയ് സിനാമിക' ചിത്രത്തിലെ നായികമാരുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുകയാണ്.

കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാർ. ബൃന്ദ മാസ്റ്റര്‍ സംവിധായികയാകുന്ന ചിത്രമെന്ന പ്രത്യേകതയും 'ഹേയ് സിനാമിക'യ്‍ക്കുണ്ട്. 
'ഹേയ് സിനാമിക' എന്ന ചിത്രം ഫെബ്രുവരി 25നാണ് റിലീസ് ചെയ്യുക. പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് 'ഹേയ് സിനാമിക' നിര്‍മിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കൊവിഡ് നിയന്ത്രണങ്ങളിൽ ഷൂട്ടിംഗ് നിർത്തിവെച്ചതിനാലാണ് 'ഹേയ് സിനാമിക' വൈകിയത്. ചെന്നൈ ആയിരുന്നു ദുല്‍ഖര്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

ചിത്രത്തിന് പാക്കപ്പ് പറഞ്ഞതിന് പിന്നാലെ മികച്ച ടീമിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവച്ചിരുന്നു ദുൽഖർ. ലൊക്കേഷനിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ബൃന്ദ മാസ്റ്ററോട് നിറയെ സ്‍നേഹമെന്നും സിനിമയിലെ ഓരോരുത്തരും പ്രൊഫഷണൽസ് ആയിരുന്നുവെന്നും ദുൽഖർ കുറിച്ചിരുന്നു. മണിരത്‌നത്തിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാനും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ 'ഓകെ കൺമണി' എന്ന സിനിമയിലെ ഒരു ഗാനമാണ് 'ഹേയ് സിനാമിക'.



from Asianet News https://ift.tt/30ZMCpi
via IFTTT

Radhe Shyam Trailer : പ്രണയം നിറച്ച് പ്രഭാസ് ചിത്രം 'രാധേ ശ്യാം', ട്രെയിലര്‍ പുറത്തുവിട്ടു

പ്രഭാസ് (Prabhas) നായകനാകുന്ന റൊമാന്റിക് ചിത്രമാണ് 'രാധേ ശ്യാം' (Radhe Shyam).  പൂജ ഹെഗ്‍ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 'രാധേ ശ്യാം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ജസ്റ്റിൻ പ്രഭാകറിന്റെ സംഗീതത്തില്‍ ഇതിനകം ഹിറ്റായിട്ടുണ്ട്. ഇപ്പോഴിതാ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലറും തെലുങ്ക്, മലയാളം,ഹിന്ദി, കന്നഡ, തമിഴ് ഭാഷകളില്‍ പുറത്തുവിട്ടിരിക്കുകയാണ്.

കൈനോട്ടക്കാരനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ 'പ്രേരണ'യെയാണ്  പൂജ ഹെഗ്‍ഡെ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷമാണ് പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്നത്. രാധ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ് 'രാധേ ശ്യാം'.

ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന്  നിര്‍മ്മിക്കുന്നു. യുവി ക്രിയേഷന്‍, ടി - സീരീസ്  ബാനറിലാണ് നിര്‍മാണം.  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ സന്ദീപ്. സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 

ആക്ഷന്‍: നിക്ക് പവല്‍. ശബ്‍ദ രൂപകല്‍പന: റസൂല്‍ പൂക്കുട്ടി. നൃത്തം:  വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി.



from Asianet News https://ift.tt/3H6HDCl
via IFTTT

Uttarakhand Congress : അമരീന്ദറിന്റെ വഴിയെ മുതിർന്ന നേതാവും? ആയുധമാക്കി ബിജെപി, പരിഹരിക്കാൻ ഹൈക്കമാൻഡ്

ദില്ലി: ഉത്തരാഖണ്ഡ് കോൺഗ്രസിലെ (Uttarakhand Congress) തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡ് (High Command) വിളിപ്പിച്ച ഉന്നതതല യോഗം ഇന്ന്. പാര്‍ട്ടി തന്നെ അവഗണിച്ചെന്ന് തുറന്നടിച്ച  ഹരീഷ് റാവത്തിന്റെ ട്വീറ്റിന് പിന്നാലെയാണ് യോഗം. യോഗത്തിന് എത്താൻ ഹരീഷ് റാവത്തിനെ കൂടാതെ പാർലമെൻ്ററി പാർട്ടി നേതാവ് പ്രീതം സിങ്, സംസ്ഥാന അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ, യശ്പാൽ ആര്യ എന്നിവരോടും നിർദ്ദേശമുണ്ട്. യോഗത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കുമെന്നാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ട് പ്രവർത്തനങ്ങളുമായി പാർട്ടി മുന്നോട്ട് പോകുന്നതിനിടെയാണ് പ്രതിഷേധം പരസ്യമാക്കി ഹരീഷ് റാവത്ത് രംഗത്തെത്തിയത്. അമരീന്ദ്രർ സിങ്ങിന്റെ വഴിയെ പാർട്ടി വിടാനൊരുങ്ങുകയാണ് റാവത്തെന്ന് അഭ്യൂഹവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് റാവത്ത് അടക്കം മുതിർന്ന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചത്.

ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള ദേവന്ദ്രയാദവും ദില്ലിക്ക് എത്തും. സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന് പരാതി നൽകിയിട്ടും ഹൈക്കമാൻഡ്  പരിഗണിച്ചില്ലെന്ന് ആക്ഷേപവുമുണ്ട് റാവത്തിന്. താൻ നടത്തിയ റാലിക്ക് സംസ്ഥാന നേതൃത്വത്തിന്റെ സഹകരണമുണ്ടായില്ലെന്ന പരാതിയും റാവത്ത് മുന്നോട്ട് വെക്കുന്നു. അതേസമയം കോൺഗ്രസിലെ പടലപ്പിണക്കം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആയുധമാക്കുകയാണ് സംസ്ഥാന ബിജെപി നേത്യത്വം. റാവത്തിനെ കോൺഗ്രസ് ഒഴിവാക്കുകയാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ്ങ് ധാമി പ്രതികരിച്ചു.

ഉത്തരാഖണ്ഡ് കോൺഗ്രസിലെ തർക്കം; ഇടപെടലുമായി ഹൈക്കമാൻഡ്,നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചു



from Asianet News https://ift.tt/32r1GwC
via IFTTT

Expat died : മലയാളി യുവാവ് ഖത്തറില്‍ മരിച്ചു

ദോഹ: പ്രവാസി മലയാളി യുവാവ് ഖത്തറില്‍ (Qatar) നിര്യാതനായി. മലപ്പുറം പുളിക്കല്‍ അന്തിയൂര്‍കുന്ന് പുതിയറയ്‍ക്കന്‍ മൊയ്‍തീന്‍ കോയയുടെ മകന്‍ ദാനിഷ് (27) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.

ദോഹ മന്‍സൂറയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഇപ്പോള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. കുടുക്കില്‍ പുല്ലൂര്‍ സുലൈഖയാണ് മാതാവ്. സഹോദരങ്ങള്‍ - ഷാന പര്‍വീന്‍, ഷഹീന്‍.



from Asianet News https://ift.tt/3po2Phb
via IFTTT

Wednesday, December 22, 2021

ഒരിക്കലും ആവര്‍ത്തിക്കരുതേ എന്ന് നാം ആശിക്കുന്ന ആ ദിനങ്ങള്‍; വിട 2021...

കൊവിഡ് 19 ( Covid 19 ) എന്ന മഹാമാരിയെ കുറിച്ച് നാം ആദ്യം കേള്‍ക്കുന്നത് 2019ന്റെ അവസാനത്തിലാണ്. ചൈനയിലെ വുഹാന്‍ ( Wuhan China )  എന്ന പട്ടണത്തിലാണ് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. പുറംലോകം ഈ പുതിയ രോഗത്തെ കുറിച്ച് അറിഞ്ഞും മനസിലാക്കിയും വരും മുമ്പ് തന്നെ ഇത് ലോകരാജ്യങ്ങളിലേക്കെല്ലാം വ്യാപിച്ചിരുന്നു.

ഇന്ത്യയിലും വൈകാതെ തന്നെ കൊവിഡ് എത്തി. 2020 തുടക്കം മുതല്‍ തന്നെ കൊവിഡ് ഉയര്‍ത്തിയ ഭീഷണിയിലായിരുന്നു നാം. പിന്നീട് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടു. എന്തെന്നോ ഏതെന്നോ അറിയാത്ത വിധം ജനം പരിഭ്രാന്തിയുടെ നാളുകളിലൂടെ കടന്നുപോയി. എങ്കിലും അധികം കാലതാമസമില്ലാതെ ഈ അപകടകാരിയായ വൈറസ് അരങ്ങൊഴിയുമെന്ന് തന്നെ നാം വിശ്വസിച്ചു.

എന്നാല്‍ എല്ലാ പ്രതീക്ഷകളെയും കണക്കുകൂട്ടലുകളെയും കാറ്റില്‍ പറത്തിക്കൊണ്ട് കൊവിഡ് അതിന്റെ ശക്തമായ വേരുകള്‍ നമ്മുടെയെല്ലാം സാധാരണങ്ങളില്‍ സാധാരണമായ ജീവിതത്തിലേക്ക് ആഴ്ത്തിയിറക്കി നിലയുറപ്പിച്ചു. സാമ്പത്തികമായ പ്രതിസന്ധി, സാമൂഹികവും മാനസികവുമായ ഒറ്റപ്പെടല്‍, ആരോഗ്യപരമായ ആശങ്ക എന്നിങ്ങനെ പല വിധത്തില്‍ കൊവിഡ് നമ്മെ തളര്‍ത്താന്‍ ശ്രമിച്ചു.

ഇതിനിടെ ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കാന്‍ തുടങ്ങി. ആയിരങ്ങള്‍ മരിച്ചുവീഴുന്ന സാഹചര്യം. ഇടയ്ക്ക് ആശ്വാസത്തിന് അല്‍പമെങ്കിലും വഴിയൊരുങ്ങിയെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു രോഗകാരിയായ വൈറസിന്റെ പുതിയ വേഷപ്പകര്‍ച്ചകള്‍.

യുകെയിലും ബ്രസീലിലുമെല്ലാം കണ്ടെത്തിയ വൈറസ് വകഭേദം പോലെ തന്നെ ഇന്ത്യയിലും കൊറോണ വൈറസിന്റെ പുതിയൊരു വകഭേദം കണ്ടെത്തപ്പെട്ടു. 'ഡെല്‍റ്റ' എന്നായിരുന്നു ഗവേഷകര്‍ ഇതിന് പേര് നല്‍കിയത്. അതുവരെയുണ്ടായിരുന്ന 'ആല്‍ഫ' വകഭേദത്തെക്കാള്‍ 40 ശതമാനത്തോളം അധികവേഗതയില്‍ 'ഡെല്‍റ്റ' കൊവിഡ് രോഗം പടര്‍ത്തി.

ഇതിനോടകം തന്നെ ഇന്ത്യ അതിശക്തമായ കൊവിഡ് രണ്ടാം തരംഗം കണ്ടിരുന്നു. വര്‍ഷത്തിന്റെ ആദ്യപാദം കടന്നപ്പോഴായിരുന്നു രണ്ടാം തരംഗത്തിന്റെ വരവ്. തലസ്ഥാനമായ ദില്ലിയില്‍ അടക്കം രോഗികള്‍ ചികിത്സ കാത്ത് ആശുപത്രികള്‍ക്ക് മുമ്പില്‍ തിക്കും തിരക്കും കൂട്ടി. ചിലര്‍ ഇതിനിടെ തന്നെ ജീവന്‍ വെടിഞ്ഞ് രക്തസാക്ഷികളായി. കിടത്തി ചികിത്സിക്കാന്‍ കിടക്കകളോ, നല്‍കാന്‍ ഓക്സിജനോ, മറ്റ് മരുന്നുകളോ, ഐസിയു സൗകര്യമോ ഇല്ലാതെ ആശുപത്രികള്‍ കടുത്ത പ്രതിസന്ധി നേരിട്ടു.

ഒരിക്കലും ആവര്‍ത്തിക്കരുതേ എന്ന് നാം ആഗ്രഹിക്കുന്ന ആ ദിനങ്ങള്‍ 'ഡെല്‍റ്റ' വകഭേദത്തിന്റെ വരവോട് കൂടിയാണ് പിറന്നതെന്ന് തിരിച്ചറിയാന്‍ പോലും നമുക്ക് ഏറെ സമയം വേണ്ടി വന്നു. വൈറസ് വകഭേദങ്ങള്‍ വന്നാല്‍ അതുവരെ നാം കൈക്കൊണ്ടിരുന്ന പ്രതിരോധ രീതികള്‍ പോരെന്നും, അനിയന്ത്രിതമായ സാഹചര്യങ്ങള്‍ ഇനിയും ആയിരങ്ങള്‍ മരിച്ചുവീഴാന്‍ കാരണമാകുമെന്നും ആ അനുഭവം നമ്മെ പഠിപ്പിച്ചു.

അങ്ങനെ 'ഡെല്‍റ്റ' ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു. അധികം താമസിയാതെ 'ഡെല്‍റ്റ പ്ലസ്' വകഭേദവും വന്നു. എന്നാല്‍ 'ഡെല്‍റ്റ'യോളം ഒരു തകര്‍ച്ച സൃഷ്ടിക്കാന്‍ 'ഡെല്‍റ്റ പ്ലസ്'ന് ആവുമായിരുന്നില്ല. അത്രമാത്രം നഷ്ടങ്ങളാണ് 'ഡെല്‍റ്റ' വിതച്ചത്. ഇന്ത്യയില്‍ മാത്രമല്ല, വിദേശരാജ്യങ്ങളിലും ശക്തമായ പ്രതിസന്ധിയായി 'ഡെല്‍റ്റ' മാറി.

മൂന്നാമതൊരു തരംഗം ഉണ്ടായാല്‍ അതിനെ എങ്ങനെയെല്ലാം നേരിടണമെന്ന തരത്തിലുള്ള ആലോചനകള്‍ സര്‍ക്കാര്‍ തലങ്ങളില്‍ തന്നെ ഉയര്‍ത്താന്‍ 'ഡെല്‍റ്റ' കാരണമായി. എങ്കിലും രണ്ടാം തരംഗം അതിന്റെ തീക്ഷണത കുറച്ച് അല്‍പമൊന്നടങ്ങിയപ്പോള്‍ ഏവരും ആശ്വസിച്ചു. വാക്സിനേഷന്‍ പ്രക്രിയകള്‍ വേഗത്തിലായതും ആശ്വാസം പകരാന്‍ തുടങ്ങിയിരുന്നു. ഒരുപക്ഷേ പഴയ ജീവിതത്തിലേക്ക് പതിയെ എങ്കിലും മടങ്ങാനാവുമെന്ന് ഏവരും മോഹിച്ചുതുടങ്ങിയ സമയം. അങ്ങനെ വര്‍ഷം അതിന്റെ അവസാനഘട്ടത്തിലേക്ക് പ്രതീക്ഷകളുമായി പോകുമ്പോഴാണ് തിരിച്ചടിയുമായി അടുത്ത വൈറസ് വേഷപ്പകര്‍ച്ചയെത്തുന്നത്.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തപ്പെട്ട പുതിയൊരു വൈറസ് വകഭേദം. അത് ഡിസംബറോടെ ഇന്ത്യയിലും സ്ഥിരീകരിക്കുന്നു. 'ഡെല്‍റ്റ'യെക്കാള്‍ മൂന്ന് മടങ്ങിലധികം രോഗവ്യാപന സാധ്യതയുള്ള 'ഒമിക്രോണ്‍' എന്ന പുതിയ എതിരാളി. 'ഡെല്‍റ്റ'യുണ്ടാക്കിയ കൊവിഡ് കേസുകളുടെ ഭാരം തന്നെ നമുക്ക് താങ്ങാനാവാത്തതായിരുന്നു. അതിനെക്കാള്‍ മൂന്നിരട്ടിയിലധികം രോഗവ്യാപന സാധ്യതയെന്നത് തീര്‍ത്തും ആശങ്കാജനകം തന്നെയാണ്. പല തവണ ജനിതക വ്യതിയാനത്തിന് ഇടയായ 'ഒമിക്രോണ്‍' വൈറസ് നിലവില്‍ ലഭ്യമായ വാക്സിനുകളെ പോലും ചെറുത്ത് തോല്‍പിക്കാമെന്ന വിവരവും ഭയം തന്നെ പകര്‍ന്നു.

ഇപ്പോഴും 'ഒമിക്രോണ്‍' ഭീഷണിയില്‍ തന്നെയാണ് രാജ്യം. പതിയെ പതിയെ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരികയാണ്. രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തിന് 'ഒമിക്രോണ്‍' കാരണമാകുമോ എന്നാണ് പുതിയ ആശങ്ക. കുട്ടികള്‍ക്കുള്ള വാക്സിന്‍ ഇതുവരെ എത്താത്ത സാഹചര്യത്തില്‍ മുമ്പ്, മൂന്നാം തരംഗം ഏറ്റവുമധികം ബാധിക്കുക കുട്ടികളെയായിരിക്കുമെന്ന വിലയിരുത്തലുകളും ഓര്‍മ്മകളിലിരുന്ന് നമ്മെ പൊള്ളിക്കുന്നുണ്ട്. രോഗവ്യാപനം തടയാനുള്ള പ്രതിരോധ നടപടികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് തന്നെയാണ് ഇപ്പോഴും നാം മുന്നോട്ടുപോകുന്നത്. അല്ലെങ്കില്‍ അത്തരത്തിലായിരിക്കണം നാം നിലവില്‍ മുന്നോട്ട് പോകേണ്ടത്.

വരും വര്‍ഷമെങ്കിലും കൊവിഡിനോട് ഏറ്റുമുട്ടി നഷ്ടങ്ങള്‍ കുറച്ച് നമുക്ക് അതിജീവനം നടത്തേണ്ടതുണ്ട്. തീര്‍ച്ചയായും സര്‍ക്കാരുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും ആരോഗ്യമേഖല ആകെ തന്നെയും ഇതിന് വേണ്ടി തയ്യാറെടുക്കേണ്ടതുണ്ട്. എന്തായാലും 'ഡെല്‍റ്റ' വിതച്ചത് പോലൊരു നാശം 'ഒമിക്രോണ്‍'സൃഷ്ടിക്കില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന വിദഗ്ധരുമുണ്ട്. എല്ലാ തയ്യാറെടുപ്പുകളോടും കൂടി, ജാഗ്രതയോടും കൂടി ഈ വാക്കുകള്‍ തന്നെ നമുക്കും മനസിലുറപ്പിക്കാം.

മാസ്‌ക് ധരിക്കുന്നതും, കൈകള്‍ ശുചിയായി സൂക്ഷിക്കുന്നതും, സാമൂഹികാകലം പാലിക്കുന്നതുമെല്ലാം നമ്മുടെ നല്ലഭാവിക്ക് വേണ്ടിയാണെന്ന് ഓര്‍മ്മിക്കുക. ആഘോഷാവസരങ്ങള്‍ കഴിവതും സ്വകാര്യമാക്കി നിര്‍ത്തി, രോഗവ്യാപനത്തെ തടയാനുള്ള കൂട്ടായ ശ്രമത്തില്‍ ഏവര്‍ക്കും പങ്കാളികളാകാം. ആശങ്കകളൊഴിഞ്ഞ, പ്രകാശപൂരിതമായി ഒരു വര്‍ഷമാണ് വരാനിരിക്കുന്നതെന്ന് തന്നെ ആശ്വസിക്കാം.



from Asianet News https://ift.tt/32qbWoE
via IFTTT

Maserati MC20 convertible : അവതരണത്തിന് മുന്നോടിയായി മസെരാട്ടി MC20 കൺവേർട്ടബിൾ പ്രദര്‍ശിപ്പിച്ചു

ടുത്ത മാസങ്ങളിൽ ആഗോളതലത്തിൽ അരങ്ങേറ്റത്തിനായി ഇറ്റാലിയൻ (Italian) ആഡംബര കാർ നിർമാതാക്കളായ മസെരാട്ടി അതിന്‍റെ മുൻനിര MC20 (Maserati MC20) സ്‌പോർട്‌സ് കാറിന്റെ കൺവേർട്ടിബിൾ പതിപ്പ് തയ്യാറാക്കുന്നു. ഓൺ-റോഡ് ടെസ്റ്റിംഗ് നടക്കുന്നതിന് മുന്നോടിയായി വാഹനത്തിന്‍റെ ആദ്യ പൂർത്തിയാക്കിയ പ്രോട്ടോടൈപ്പ് ഒരു ഔദ്യോഗിക ഫോട്ടോ ഷൂട്ടിൽ അവതരിപ്പിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തെ ഉടന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

2020-ൽ ഗ്രാൻകാബ്രിയോ ഇറങ്ങിയതിന് ശേഷം മസെരാട്ടിയുടെ ആദ്യത്തെ കൺവേർട്ടിബിൾ ആയിരിക്കും ഇത്. മാത്രമല്ല 2005-ൽ MC12 സൂപ്പർകാറിന്റെ നിർമ്മാണം അവസാനിച്ചതിന് ശേഷമുള്ള ആദ്യത്തെ മിഡ്-എൻജിൻ റോഡ്‌സ്റ്റർ ആയിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വാഹനത്തിന്‍റെ പിന്നിൽ നിന്നുള്ള ചിത്രങ്ങള്‍ ഒന്നുമില്ല. എന്നാൽ ഈ പ്രോട്ടോടൈപ്പിന്റെ ഡിസൈന്‍ സൂചിപ്പിക്കുന്നത് ഒരു മടക്കാവുന്ന ഹാർഡ്‌ടോപ്പ് ഫീച്ചർ ഉണ്ടായിരിക്കും എന്നാണ്. 

MC20 കൺവെർട്ടിബിളിനെക്കുറിച്ച് പറയുമ്പോൾ, ഈ കാർ ഫാബ്രിക്കിന് പകരം കനത്ത ഹാർഡ്‌ടോപ്പുമായി വരും, അതിന്റെ എതിരാളിയായ ഫെരാരി എഫ് 8 സ്പൈഡറിന് സമാനമായ ഒന്ന്. റൂഫ് സ്ലൈഡിംഗ് മെക്കാനിസം കാരണം, മസെരാട്ടി MC20 കൺവെർട്ടിബിൾ TS സ്റ്റാൻഡേർഡ് സഹോദരങ്ങളേക്കാൾ അൽപ്പം ഭാരമുള്ളതായി വരുമെന്ന് പ്രതീക്ഷിക്കാം. 

എഫ് ട്രിബ്യൂട്ടോ എഡിഷൻ മോഡലുകളുമായി മസെരാറ്റി

മേൽക്കൂരയ്‌ക്ക് പുറമേ, കാബ്രിയോലെറ്റ് സ്റ്റാൻഡേർഡ് കൂപ്പിനോട് ഏതാണ്ട് സമാനമാണ്, ഇത് തീർച്ചയായും എക്കാലത്തെയും മികച്ചതായി കാണപ്പെടുന്ന മസെരാറ്റികളിൽ ഒന്നാണ്. അതിന്റെ സ്റ്റാൻഡേർഡ് സഹോദരനെപ്പോലെ, റോഡ്സ്റ്ററും അതേ കാർബൺ ഫൈബർ മോണോകോക്ക് ഷാസിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്റീരിയറും സ്റ്റാൻഡേർഡ് കൂപ്പെ പോലെ തന്നെയായിരിക്കും.

പവർട്രെയിനിനെക്കുറിച്ച് പറയുമ്പോൾ, MC20 കൺവെർട്ടിബിൾ അതിന്റെ കൂപ്പെ സഹോദരന്റെ അതേ പവർട്രെയിനുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാറിന്റെ പവർ സ്രോതസ്സ് മിഡ്-മൗണ്ടഡ് ട്വിൻ-ടർബോചാർജ്ഡ് 3.0-ലിറ്റർ V6 എഞ്ചിൻ ആയിരിക്കും, അത് 630 എച്ച്പി പീക്ക് പവറും 730 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കാൻ നല്ലതാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് പിൻ ചക്രങ്ങളിലേക്ക് പവർ അയയ്‌ക്കും.

സണ്ണി ലിയോണ്‍ ഗാരേജിലാക്കിയത് ഒന്നരക്കോടിയുടെ മൂന്നു കാറുകള്‍, അതും ഒരേ കമ്പനിയുടേത്!

അതിനുപുറമെ, ഇത് സാങ്കേതികമായും സ്റ്റൈലിസ്റ്റിക്കലുമായി കൂപ്പേയ്ക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനർത്ഥം 621hp മിഡ്-മൗണ്ടഡ്, ട്വിൻ-ടർബോ V6 എഞ്ചിന്‍ ആയിരിക്കും ഹൃദയം.  7,500rpm-ൽ നിന്ന് അത് 3.0 സെക്കൻഡിനുള്ളിൽ 0-100kph-ൽ നിന്ന് വേഗത എടുക്കും; കൺവേർട്ടിബിൾ കൂപ്പെയുടെ ഉയർന്ന വേഗതയുമായി പൊരുത്തപ്പെടണം. ഫോൾഡിംഗ് ഹാർഡ് ടോപ്പ് MC20 യുടെ കെയർ ഭാരത്തെ ചെറുതായി ഉയർത്തും. സമാനമായി വിഭാവനം ചെയ്‍ത ഫെരാരി എഫ്8 സ്പൈഡറിന് അതിന്റെ കൂപ്പെ സഹോദരനേക്കാൾ 70 കിലോഗ്രാം ഭാരം കൂടുതലാണ്.

ലെവാന്റെ ഹൈബ്രിഡുമായി മാസെറാറ്റി

അതേസമയം ഈ കൺവെർട്ടിബിളിനെ എന്ന് അവതരിപ്പിക്കും എന്ന് മസെരാട്ടി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അർദ്ധചാലക പ്രതിസന്ധിയെത്തുടർന്ന് അടുത്തിടെ അതിന്റെ പുതിയ ഗ്രെക്കൽ എസ്‌യുവിയുടെ ലോഞ്ച്  മാറ്റി വച്ചിരുന്നു. ഡ്രോപ്പ്-ടോപ്പ് MC20 ഈ അവതരണത്തിന് തൊട്ടുപിന്നാലെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. 2022-ൽ മസെരാട്ടി MC20 കൂപ്പെ ഇന്ത്യയിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. MC20-യുടെ കൺവേർട്ടിബിൾ വേരിയന്റ് 2023-ൽ എപ്പോഴെങ്കിലും വിപണിയിലെത്താൻ സാധ്യതയുണ്ട്.

പോർഷെ,മസെരാട്ടി,ഓഡി; അത്ര ചെറുതല്ല ഈ ദമ്പതികളുടെ കാര്‍ ശേഖരം! 



from Asianet News https://ift.tt/3En6Neq
via IFTTT

ഒരു കുടുംബത്തിലെ 3 പെൺകുട്ടികൾക്കും മജ്ജമാറ്റിവക്കൽ ചികിത്സ; നാടിന്‍റെ കരുതലായി 23 ലക്ഷം, ഇനിയും വേണം 67 ലക്ഷം

മാന്നാർ: മൂന്നു പെൺകുട്ടികളുടെ മജ്ജ മാറ്റിവെക്കൽ ചികിത്സയ്ക്കായി സഹായം തേടിയ കുടുംബത്തിന് മാന്നാർ ഗ്രാമപ്പഞ്ചായത്തി ന്‍റെ കരുതൽ. നാടിന്റെ കരുതലായി 23 ലക്ഷം രൂപയാണ് മാന്നാർ ഗ്രാമപ്പഞ്ചായത്ത് സ്വരൂപിച്ച് നൽകിയത്. മൂന്നു പെൺകുട്ടികളുടെ മജ്ജമാറ്റിവെക്കൽ ചികിത്സയ്ക്കായി ഇനിയും വേണം 67 ലക്ഷം രൂപയെന്നതാണ് വെല്ലുവിളി.

മൂന്നു പെൺകുട്ടികളുടെ മജ്ജമാറ്റിവെക്കൽ ചികിത്സയ്ക്കായി മാന്നാർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ചത് 2306718 രൂപ. 90 ലക്ഷം രൂപയെന്ന ലക്ഷ്യവുമായി 18 വാർഡുകളിലും മെംബർമാരുടെ നേതൃത്വത്തിൽ നടത്തിയ ചികിത്സാ ധനസമാഹരണത്തിലൂടെ ലഭിച്ചതുക ശസ്ത്രക്രിയക്ക് മതിയാകാതെ വന്നതോടെ ചികിത്സാ സഹായ നിധിക്കായി പഞ്ചായത്ത് ഭരണസമിതി ബാങ്ക് അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്.

കുട്ടമ്പേരൂർ കരിയിൽ കിഴക്കേതിൽ ഗോപിക്കുട്ടൻ-സരസ്വതി ദമ്പതിമാരുടെ മക്കളായ അഞ്ജന ഗോപി (18), ജി. ആർദ്ര (13), കുട്ടമ്പേരൂർ കുന്നുതറയിൽ രതീഷ്- വിദ്യ ദമ്പതിമാരുടെ മകൾ നിഹ (ഒൻപത്) എന്നിവരുടെ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള തുക കണ്ടെത്താനാണ് മാന്നാർ ഗ്രാമപഞ്ചായത്ത് ധനസമാഹരണം നടത്തിയത്. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ, സന്നദ്ധസംഘടനകൾ, സർവകക്ഷിപ്രവർത്തകർ എന്നിവർ ചേർന്ന് വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ധനസമാഹരണം നടത്തുകയായിരുന്നു.

17 വാർഡുകളിലും ധനസമാഹരണം 11,12 തീയതികളിൽ നടത്തിയപ്പോൾ ഏഴാം വാർഡിൽ മാത്രം 18,19 തീയതികളിലായിരുന്നു. അതിന്റെപേരിൽ രാഷ്ട്രീയമായി ഏറെ പഴികേൾക്കേണ്ടി വന്നതിനാൽ ഏഴാം വാർഡിൽ സമാഹരിച്ച തുകയായ 368777 രൂപ ചികിത്സാ സഹായനിധിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു. മറ്റ് 17 വാർഡുകളിൽനിന്നും മെമ്പർമാർ സമാഹരിച്ച തുക പഞ്ചായത്ത് പ്രസിഡന്റിനെ നേരിട്ട് കൈമാറി.

പഞ്ചായത്ത് പ്രസിഡന്‍റ് റ്റി. വി രത്നകുമാരി, കൺവീനർമാരായ ഗ്രാമപഞ്ചായത്തംഗങ്ങൾ കെ. മധു, വി. ആർ. ശിവപ്രസാദ് എന്നിവർ ചേർന്ന് കനറാ ബാങ്ക് മാന്നാർ ശാഖയിൽ ‘മാന്നാർ ഗ്രാമപ്പഞ്ചായത്ത് ചികിത്സാസഹായനിധി' എന്നപേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ശസ്ത്രക്രിയക്കായി ഇനിയുംകുടുതൽ പണം വേണ്ടതിനാൽ ചികിത്സാ സഹായ അക്കൗണ്ടിലേക്ക് എല്ലാവരും കഴിയുന്നത്ര നിക്ഷേപിച്ച് മൂന്നുപെൺകുട്ടികളുടെയും ജീവൻ രക്ഷക്കായി സഹായിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് റ്റി. വി രത്നകുമാരി പറഞ്ഞു. 



from Asianet News https://ift.tt/3H6YmFG
via IFTTT

Booster dose in Saudi : സൗദിയില്‍ രണ്ടാം ഡോസ് വാക്‌സിനെടുത്ത് മൂന്നു മാസം കഴിഞ്ഞാല്‍ ബൂസ്റ്റര്‍ ഡോസ്

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) രണ്ടാം ഡോസ് വാക്‌സിനെടുത്ത്(Covid Vaccine) മൂന്ന് മാസം പൂര്‍ത്തിയായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്(Booster Dose) സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ബൂസ്റ്റര്‍ ഡോസിന് ഫൈസര്‍ വാക്‌സിന്‍ മാത്രമാണ് രാജ്യത്ത് ലഭ്യമാക്കിയിട്ടുള്ളതെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

ഒന്നും രണ്ടും ഡോസുകള്‍ ഏത് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും നിലവില്‍ ഫൈസര്‍ വാക്‌സിനാണ് ബൂസ്റ്റര്‍ ഡോസായി നല്‍കുന്നത്. അഞ്ച് വയസ്സ് മുതലുള്ളവര്‍ക്കും ഇപ്പോള്‍ വാക്‌സിനേഷന്‍ ലഭ്യമാണ്. 

സൗദിയില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കുട്ടികള്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. അഞ്ച് മുതല്‍ 11 വരെ പ്രായക്കാരായ കുട്ടികള്‍ക്കാണ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കുട്ടികളുടെ ഈ വിഭാഗത്തില്‍ കൊവിഡ് ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 12 വയസിന് മുകളിലുള്ള വിവിധ പ്രായക്കാരുടെ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ഇതുവരെ കുത്തിവെച്ച ഡോസുകളുടെ എണ്ണം അഞ്ച് കോടിയിലേക്ക് അടുക്കുന്നു. മുതിര്‍ന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി തുടങ്ങി.



from Asianet News https://ift.tt/3En6MXU
via IFTTT

ചാറ്റിങിനെ ചൊല്ലി തർക്കം: കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സാജിദ് എന്നയാളാണ് ഹാഷിമിനെയും രണ്ട് സുഹൃത്തുക്കളെയും ആക്രമിച്ചത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. കുത്തിയ സാജിദിനായി പഴയങ്ങാടി പൊലീസ് തെരച്ചിൽ തുടങ്ങി. 
 



from Asianet News https://ift.tt/3piQtH5
via IFTTT

ഇതാണ് ഈ നാടിന്‍റെ അവസ്ഥ; കുട്ടനാട്ടിലെ പുഞ്ചകൃഷിക്ക് വലിയ ഭീഷണി

ഹരിപ്പാട്: ആലപ്പുഴയിലെ പുഞ്ചകൃഷിക്ക് പായൽ ഭീഷണിയാകുന്നു. ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതോടെ ഒഴുക്ക് നിലച്ച പാടശേഖരത്തിന്റെ ഓരത്തുകൂടി ഒഴുകുന്ന ആറുകളിലും തോടുകളിലുമാണ് പോളശല്യം രൂക്ഷമായിരിക്കുന്നത്. അപ്പർകുട്ടനാട്ടിലെ ചെറുതന, വീയപുരം, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലെ പുഞ്ചകൃഷിക്ക് വലിയ ഭീഷണിയാണ് നേരിടുന്നത്. പമ്പ, അച്ചൻ കോവിൽ, മണിമല എന്നീ ആറുകളിൽ അടിഞ്ഞ് കൂടിയപായൽ പുഞ്ചകൃഷിക്കും അതുപോലെ ജലഗതാഗതത്തിനും, മത്സ്യസമ്പത്തിനും ഭീഷണിയായി തുടരുകയാണ്.

വളരെപ്പെട്ടെന്ന് വളരുകയും, വ്യാപിക്കുകയും ചെയ്യുന്നവയാണ് പായൽ. ആഫ്രിക്കൻ പായൽ, കുളവാഴ എന്നീ ഇനങ്ങളാണ് ഇവിടങ്ങളിൽ കാണപ്പെടുന്നത്. പായൽ മൂലം ഒഴുക്ക് നിലക്കുന്ന ജലത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതിനും പകർച്ചവ്യാധികൾ വ്യാപിക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു. ചീഞ്ഞളി​ഞ്ഞ പായലി​ൽ നി​ന്നുയരുന്ന ദുർഗന്ധം പ്രദേശവാസികളെ ദുരിതത്തിൽ ആഴ്ത്തുന്നു. വസ്ത്രങ്ങൾ ​കഴുകാൻ പോലും പറ്റാത്ത തരത്തി​ൽ വെള്ളം മലി​നമായി ഓരുവെള്ളം കയറിയതും വേനൽ കടുത്തതുമാണു കെട്ടിക്കിടക്കുന്ന പായൽ ചീഞ്ഞു ദുർഗന്ധം പരത്താൻ കാരണം.

തോടുകളിലെ വെള്ളം പാത്രം കഴുകാനും തുണി അലക്കുവാനും കുളിക്കാനും മറ്റും ഉപയോഗിക്കുന്നവരുമുണ്ട്. പായൽ ചീഞ്ഞളിയാൻ തുടങ്ങുന്നതു മത്സ്യ സമ്പത്തിനു ഭീഷണിയാണ്. ചെറിയ മീനുകളെയും ചെമ്മീൻ കുഞ്ഞുങ്ങളെയുമാണ് ഇതു വൻതോതിൽ ബാധിക്കുന്നത്. ഇപ്പോൾ ഡെങ്കി, എലിപ്പനി, മഞ്ഞപിത്തം പോലെയുള്ള രോഗങ്ങളുടെ സാന്നി​ദ്ധ്യമുണ്ട്. പോള നീക്കം ചെയ്യേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.

തനത് ഫണ്ടുകൾ ഇല്ലാത്ത പഞ്ചായത്തുകളാണ് കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ഏറെയും. കാർഷികമേഖലക്ക് മുൻതൂക്കം നൽകിയ ബജറ്റുകളാണ് കുട്ടനാട്ടിലെ ഗ്രാമപഞ്ചായത്തുകൾ അവതരിപ്പിക്കുന്നത്. പ്ലാൻഫണ്ടിൽ വകയിരുത്തുന്ന തുക സൗജന്യ വിത്തിനും, വളത്തിനും, കൂലിക്കും വേണ്ടി മാറ്റുകയാണ് പതിവ്. തൊഴിലുറപ്പു പദ്ധതിക്ക് കോടിക്കണക്കിന് രൂപ പഞ്ചായത്തുകൾക്ക് അനുവദിക്കാറുണ്ടെങ്കിലും പശ്ചാത്തലമേഖലക്കും, കരകൃഷിക്കും മുൻഗണന നൽകുന്ന പദ്ധതിക്കാണ് വിനിയോഗിക്കുന്നത്.



from Asianet News https://ift.tt/3EkYj7w
via IFTTT

Tuesday, December 21, 2021

Covid Vaccination in Saudi : സൗദിയില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കുട്ടികള്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. അഞ്ച് മുതല്‍ 11 വരെ പ്രായക്കാരായ കുട്ടികള്‍ക്കാണ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കുട്ടികളുടെ ഈ വിഭാഗത്തില്‍ കൊവിഡ് ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 12 വയസിന് മുകളിലുള്ള വിവിധ പ്രായക്കാരുടെ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ഇതുവരെ കുത്തിവെച്ച ഡോസുകളുടെ എണ്ണം അഞ്ച് കോടിയിലേക്ക് അടുക്കുന്നു. മുതിര്‍ന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി തുടങ്ങി.

കൊവാക്‌സിൻ എടുത്തവർക്കും സൗദിയിലേക്ക് പ്രവേശനാനുമതിയെന്ന് ഇന്ത്യൻ എംബസി

റിയാദ്: ഇന്ത്യൻ നിർമിത കൊവിഡ് വാക്സിനായ കൊവാക്‌സിൻ (Covaxin) എടുത്തവർക്കും സൗദി അറേബ്യയിലേക്ക് പ്രവേശനം (Entry allowed to Saudi Arabia) അനുവദിച്ചതായി ഇന്ത്യൻ എംബസി (Indian Embassy) അറിയിച്ചു. തൊഴിൽ, ആശ്രിത വിസകളുള്ളവർ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ https://ift.tt/3qmNC0Y എന്ന ലിങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സഹിതം രജിസ്റ്റർ ചെയ്യണമെന്ന് ട്വിറ്ററിൽ എംബസി അറിയിച്ചു. 

കൊവാക്സിൻ എടുത്ത് സൗദിയിൽ പ്രവേശിക്കുന്ന സന്ദർശന വിസയിലുള്ളവർ https://ift.tt/2RubVuM എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. സൗദിയിൽ ആദ്യം അംഗീകാരം നേടിയ ഫൈസർ, ആസ്ട്രാസെനക, മഡോണ, ജോൺസൺ ആന്റ് ജോൺസൺ എന്നീ വാക്സിനുകൾക്ക് പുറമെ കൊവാക്‌സിൻ അടക്കം നാലു പുതിയ വാക്‌സിനുകൾ എടുത്തവർക്കും സൗദിയിലേക്ക് ഹജ്ജിനും ഉംറക്കും സന്ദർശന വിസയിലും വരാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കൊവാക്‌സിൻ, സിനോഫാം, സിനോവാക്, സ്‍പുട്‌നിക് വാക്സിനുകൾ എടുത്തവർക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. 



from Asianet News https://ift.tt/3qdGr9D
via IFTTT

Bike Accident : ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കൂടരഞ്ഞി പൂവാറൻതോട് റോഡിൽ ഉറുമിക്ക് സമീപം ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.  വല്ലത്തായ്പാറ പുറമഠത്തിൽ സുബൈർ - സൗദ ദമ്പതികളുടെ മകൻ മുഹമ്മദ് ഹാഷിം (22) ആണ് മരിച്ചത്.

സുഹൃത്ത് മുഹമ്മദ് ജുനൈസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂവാറൻതോടുള്ള ബന്ധു വീട്ടിൽ പൊയി മടങ്ങി വരുന്ന വഴി ഉറുമി പവർ ഹൗസിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ന് സന്ധ്യയോടെയാണ് സംഭവം.

ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹാഷിമിനെ രക്ഷിക്കാനായില്ല. മുക്കത്തെ കടയിലെ ജീവനക്കാരനാണ് മരണപ്പെട്ട ഹാഷിം. ഷൈജൻ,നൗഫൽ എന്നിവർ സഹോദരങ്ങൾ.



from Asianet News https://ift.tt/3JbfnQU
via IFTTT

PA Ibrahim Haji : ഇബ്രാഹിം ഹാജി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

ദുബൈ: അന്തരിച്ച വ്യവസായ പ്രമുഖനും വിദ്യാഭ്യാസ ജീവകാരുണ്യ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഡോക്ടര്‍ പി.എ. ഇബ്രാഹിം ഹാജിയുടെ( PA Ibrahim Haji)നിര്യാണത്തില്‍ ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ  ഇ.സി.എച്ചിന്റെ അഭിമുഘ്യത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു.

ഇ.സി.എച്ചിന്റെ പുതിയ ആസ്ഥാനമായ അല്‍ തവാറിലെ കോസ്റ്റല്‍ ബില്‍ഡിങ്ങില്‍ നടന്ന ചടങ്ങില്‍ സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണി ചടങ്ങ് ഉദ്ഘടനം  ചെയ്തു. എമിറേറ്റ്‌സ് പി.ആര്‍.ഓ അസോസിയേഷന്‍ പ്രസിഡന്റ് അംജദ് മജീദ്, ഫാരിസ് ഫൈസല്‍, പി.എം അബ്ദുറഹ്മാന്‍, ജംഷാദ് അലി എന്നിവര്‍ സംസാരിച്ചു, അന്‍ഷാദ് വാഫിയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു.

 

പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പി.എ ഇബ്രാഹിം ഹാജി അന്തരിച്ചു

കോഴിക്കോട്: ഇന്ത്യയിലെയും ഗള്‍ഫിലെയും പ്രമുഖ വ്യവസായിയും ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന ഡോ. പി.എ ഇബ്രാഹിം ഹാജി (78)  (Dr. PA Ibrahim Haji) അന്തരിച്ചു. മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് (Stroke) ഡിസംബര്‍ 11ന് അദ്ദേഹത്തെ ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്‍ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുവരികയായിരുന്നു. ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് സ്ഥാപക വൈസ് ചെയര്‍മാന്‍, പേസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍, ഇന്‍ഡസ് മോട്ടോര്‍ കമ്പനി വൈസ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. യുഎഇയിലും കേരളത്തിലും മംഗളുരുവിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിസിനസ് സംരംഭങ്ങളുമുണ്ട്.

1943ല്‍ കാസര്‍കോട് ജില്ലയിലെ പള്ളിക്കരയില്‍ അബ്‍ദുല്ല ഹാജിയുടെയും ആയിഷയുടെയും മകനായാണ് ജനിച്ചത്. തുടര്‍ന്ന് 1966ല്‍ ഗള്‍ഫിലേക്ക് പോയി. ടെക്സ്റ്റയില്‍ രംഗത്തായിരുന്നു തുടക്കം. പിന്നീട് ജ്വല്ലറി, ഗാര്‍മെന്റ്സ് മേഖലകളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 1999ലാണ് പേസ് ഗ്രൂപ്പ് സ്ഥാപിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ന് വിവിധ രാജ്യങ്ങളിലായി ഇരുപതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പേസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. ആയിരക്കണക്കിന് അധ്യാപകരും ജീവനക്കാരും പേസ് ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്നു. 2019ല്‍ അദ്ദേഹത്തിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.



from Asianet News https://ift.tt/3294EpL
via IFTTT

Kunjeldho teaser : 'ബിഗ് ബി'യിലെ ബിലാല്‍ റെഫറന്‍സുമായി ആസിഫ് അലി; 'കുഞ്ഞെല്‍ദോ' ടീസര്‍

ആസിഫ് അലി (Asif Ali) നായകനാവുന്ന 'കുഞ്ഞെല്‍ദോ'യുടെ (Kunjeldho) നേരത്തെ പുറത്തെത്തിയ ഒരു ടീസറില്‍ മോഹന്‍ലാല്‍ റെഫറന്‍സ് ഉണ്ടായിരുന്നു. മോഹന്‍ലാലിന്‍റെ ഹിറ്റ് ചിത്രം 'ദേവാസുര'ത്തിലെ മംഗലശ്ശേരി നീലകണ്ഠനാണ് ആസിഫിന്‍റെ ഒരു ഡയലോഗിലൂടെ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ ടീസറില്‍ ഒരു മമ്മൂട്ടി റെഫറന്‍സ് ആണ് ഉള്ളത്. അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രം ബിഗ് ബിയിലെ ഒരു ഡയലോഗിനെ മാതൃകയാക്കിയാണ് ടീസറില്‍ ആസിഫ് പറയുന്ന ഒരു ഡയലോഗ്.

മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്‍ണ എന്നിവരാണ്. പുതുമുഖം ഗോപിക ഉദയന്‍ ആണ് നായിക. സുധീഷ്, സിദ്ദിഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്‍താര്‍ സേഠ്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് എന്നിവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനും ചിത്രത്തിനൊപ്പമുണ്ടായിരുന്നു. കലാസംവിധാനം നിമേഷ് എം താനൂര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം ദിവ്യ സ്വരൂപ്, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്. കൊവിഡ് പശ്ചാത്തലത്തില്‍ നേരത്തെ റിലീസ് നീട്ടേണ്ടിവന്ന ചിത്രം ക്രിസ്‍മസ് റിലീസ് ആണ്. ഡിസംബര്‍ 24ന് സെഞ്ചുറി ഫിലിംസ് തിയറ്ററുകളില്‍ എത്തിക്കും. 



from Asianet News https://ift.tt/32h4blg
via IFTTT

BJP Leader Murder : രഞ്ജിത്ത് വധക്കേസ്: പ്രതികളുടേതെന്ന് കരുതുന്ന ബൈക്ക് കണ്ടെത്തി, വാഹനത്തിൽ രക്തക്കറ

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ വകവരുത്താൻ കൊലയാളികൾ സഞ്ചരിച്ചതെന്ന് കരുതുന്ന ബൈക്കുകൾ മണ്ണഞ്ചേരിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇതിൽ ഒന്നിന് ആലപ്പുഴ രജിസ്ട്രേഷനും മറ്റേതിന് ഏറണാകുളം രജിസ്ട്രേഷനുമാണ്. കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് ഷാനിന്റെ ശവസംസ്ക്കാര ചടങ്ങിൽ രഞ്ജിത്തിന്റെ കൊലയാളികൾ പങ്കെടുത്തതിന്റെ സൂചനയാണ് ഇതിൽ നിന്ന് പൊലീസിന് വ്യക്തമാകുന്നത്. 

ബൈക്കിൽ രക്തകറയും കണ്ടെത്തിയിരുന്നു. ഫോറൻസിക്ക് വിദഗ്ധർ ബൈക്ക് പരിശോധിച്ച് വരികയാണ്. അതേസമയം, ആലപ്പുഴ രജിസ്ട്രേഷനിലുള്ള ബൈക്കിന്റെ യഥാർത്ഥ ഉടമയെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മണ്ണഞ്ചേരി സ്വദേശിയുടെതാണ് ബൈക്ക്. ഉടമയെ അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട് വിളിപ്പിക്കുകയും ചെയ്തു. എന്നാൽ ബൈക്ക് കൊണ്ടുപോയത് ആരാണെന്ന് അറിയില്ലെന്നാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ അത് പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണ് അറിയുന്നത്. 

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ ജില്ല വിട്ട് പോയിട്ടില്ലെന്നും പൊലീസ് അനുമാനിക്കുന്നു. ഇരു കൊലപാതകങ്ങൾക്കും ശേഷം പൊലീസ് ഹൈവേകളിലും പോക്കറ്റ് റോഡുകളിലും ശക്തമായ പരിശോധനയാണ് നടക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് രണ്ട് ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടുകയും ചെയ്തു. ജില്ലയിൽ സമാധാന അന്തരീക്ഷം തിരിച്ച് കൊണ്ട് വരുന്നതിനായി കളക്ടറേറ്റിൽ സർവ്വകക്ഷി യോഗവും ചേർന്നു. 

കൊലപാതകത്തിന്റെ കാരണക്കാരെ കണ്ടെത്തുന്നതിനുള്ള പൊലീസ് അന്വേഷണം ബഹുദൂരം മുന്നേറി കഴിഞ്ഞു. ഇതിനോടകം 50ൽ അധികം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് കഴിഞ്ഞു. പ്രതികളെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഇതിനോടകം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടവരെ നിരീക്ഷിക്കാൻ പ്രത്യേക സെല്ലും പൊലീസ് ആരംഭിച്ചിട്ടുണ്ട്.



from Asianet News https://ift.tt/32iR6HL
via IFTTT

Babar Azam : ബാബറിനെക്കാള്‍ മികച്ച നായകന്‍ മുഹമ്മദ് റിസ്‌വാനെന്ന് ഷഹീന്‍ അഫ്രീദി

ലാഹോര്‍: ബാബര്‍ അസമിനെക്കാള്‍(Babar Azam) മികച്ച നായകനാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനെന്ന്(Mohammad Rizwan ) പാക് പേസര്‍ ഷഹീന്‍ അഫ്രീദി(Shaheen Afridi). പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സ് നായകനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അഫ്രീദിയുടെ പ്രതികരണം.

ആഭ്യന്തര ക്രിക്കറ്റില്‍ താന്‍ റിസ്‌വാനൊപ്പമാണ് കളിച്ചു തുടങ്ങിയതെന്നും താന്‍ കണ്ടിട്ടുള്ള ക്യാപ്റ്റന്‍മാരില്‍ ഏറ്റവും മികച്ച നായകനാണ് റിസ്‌വാനെന്നും അഫ്രീദി വ്യക്തമാക്കി. ബാബര്‍ അസം ആണ് ഏറ്റവും മികച്ച രണ്ടാമത്തെ ക്യാപ്റ്റനെന്നും അഫ്രീദി പറഞ്ഞു.

മുഹമ്മദ് റിസ്‌വാന്‍റെ വ്യക്തിത്വം എനിക്കേറെ ഇഷ്ടമാണ്. അദ്ദേഹത്തിന് കീഴില്‍ ഞാന്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഏറ്റവും മികച്ച ക്യാപ്റ്റനായി തെരഞ്ഞെടുക്കാന്‍ എനിക്ക് മടിയില്ല. ദേശീയ ടീമിന്‍റെ നായകനായി മികച്ച പ്രകടനം നടത്തുന്ന ബാബര്‍ അസമിനെ ഞാന്‍ രണ്ടാമത്തെ മികച്ച നായകനായി തെരഞ്ഞെടുക്കും. ബാബറിന് കീഴില്‍ പാക് ടീം പുതിയ ഉയരങ്ങള്‍ കീവടക്കുമെന്നും-അഫ്രീദി പറഞ്ഞു.

ബാറ്റിംഗിന്‍റെ കാര്യമെടുത്താന്‍ ഏറ്റവും മികച്ച ബാറ്റര്‍ ബാബര്‍ അസം തന്നെയാണെന്നും അഫ്രീദി പറഞ്ഞു. ബാബറാണ് എന്‍റെ പ്രിയപ്പെട്ട ബാറ്റര്‍. ഒന്നാം നമ്പര്‍ ബാറ്ററുമാണ് ബാബര്‍. ക്യാപ്റ്റനെന്ന നിലയില്‍ പാക് ടീമിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ബാബറിനാവുമെന്നും അഫ്രീദി പറഞ്ഞു.

പാക്കിസ്ഥാനുവേണ്ടി 21 ടെസ്റ്റുകളിലും 28 ഏകദിനങ്ങളിലും 39 ടി20 മത്സരങ്ങളിലും അഫ്രീദി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 86ഉം, ഏകദിനത്തില്‍ 53ഉം ടി20യില്‍ 45ഉം വിക്കറ്റുകളാണ് 21കാരനായ ഇടംകൈയന്‍ പേസറുടെ നേട്ടം.



from Asianet News https://ift.tt/33Pve7J
via IFTTT

'അച്ഛന്‍റെ രാഷ്‍ട്രീയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു'; ഹരീഷ് പേരടി പറയുന്നു

സുരേഷ് ഗോപിയുടെ (Suresh Gopi) മകനും നടനുമായ ഗോകുല്‍ സുരേഷിനെ (Gokul Suresh) പരിചയപ്പെട്ട അനുഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഹരീഷ് പേരടി (Hareesh Peradi). താരസംഘടന 'അമ്മ'യുടെ ഞായറാഴ്ച നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് ഹരീഷ് പേരടി ഗോകുലിനെ പരിചയപ്പെട്ടത്. ഗോകുലിനൊപ്പമുള്ള ഒരു ചിത്രം മാത്രമാണ് തന്‍റെ ഫോണില്‍ പകര്‍ത്തിയതെന്ന് ഹരീഷ് പറയുന്നു.

ഗോകുല്‍ സുരേഷിനെക്കുറിച്ച് ഹരീഷ് പേരടി

ഗോകുൽ സുരേഷ് ഗോപി. അമ്മയുടെ മീറ്റിംഗിൽ പങ്കെടുത്തപ്പോൾ ഞാൻ അങ്ങോട്ട് ആവശ്യപ്പെട്ട് എടുത്ത ഫോട്ടോയാണിത്. ഇങ്ങനെ ഒരു ഫോട്ടോ മാത്രമേ ഞാൻ എന്‍റെ ഫോണിൽ പകർത്തിയിട്ടുള്ളൂ. പരിചയപ്പെട്ടപ്പോൾ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി. രണ്ട് വാക്കിൽ പറഞ്ഞാൽ ശാന്തം, സുന്ദരം. അച്ഛന്‍റെ രാഷ്ട്രീയത്തെ ഞാൻ വിമർശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞ് നിഷ്‍കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി. മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തു വളർത്തിയ സുരേഷേട്ടനും എന്‍റെ വലിയ സല്യൂട്ട്.

പ്രിയദര്‍ശന്‍റെ 'മരക്കാറി'ല്‍ ഹരീഷ് പേരടി അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകപ്രീതി നേടിയിരുന്നു. 'മങ്ങാട്ടച്ഛനാ'യാണ് അദ്ദേഹം മോഹന്‍ലാലിനൊപ്പം സ്ക്രീനിലെത്തിയത്. മമ്മൂട്ടിയുടെ അമല്‍ നീരദ് ചിത്രം ഭീഷ്‍മ പര്‍വ്വമാണ് ഹരീഷിന്‍റെ വരാനിരിക്കുന്ന ഒരു ശ്രദ്ധേയ ചിത്രം. അതേസമയം അച്ഛനൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്‍റെ ത്രില്ലിലാണ് ഗോകുല്‍ സുരേഷ്. ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പനി'ലാണ് ഗോകുല്‍ സുരേഷ് ഗോപിക്കൊപ്പം എത്തുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പന്‍റെ നിര്‍മ്മാണം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് ആണ്. നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 



from Asianet News https://ift.tt/3peXdG7
via IFTTT

Viral Food Video : 'ഇതെന്താ കൊറോണ പലഹാരമോ?'; വീഡിയോ കാണാം...

തനതായ പല വിഭവങ്ങളും ( Traditional Food ) നാം വീടുകളില്‍ തയ്യാറാക്കാറുണ്ട്, അല്ലേ? അക്കൂട്ടത്തില്‍ പെടുന്നതാണ് 'റൈസ് ബോള്‍സ്'ഉം ( Rice balls ) . പ്രാദേശികമായ വ്യത്യാസങ്ങളുണ്ടെങ്കിലും ഏതെങ്കിലും രീതിയില്‍ ഇത് തയ്യാറാക്കാത്ത ഇടങ്ങള്‍ ഉണ്ടാകില്ല. വളരെ എളുപ്പത്തില്‍ അരിപ്പൊടിയും അരിയും 'ഫില്ലിംഗ്' ആയി ഉരുളക്കിഴങ്ങോ, മസാലയോ മറ്റും ചേര്‍ത്താണ് 'റൈസ് ബോള്‍സ്' തയ്യാറാക്കുന്നത്. 

എന്നാല്‍ വളരെ 'സ്‌പെഷ്യല്‍' ആയ ഒരു റൈസ് ബോള്‍ റെസിപ്പിയാണിനി പരിചയപ്പെടുത്തുന്നത്. ഇന്‍സ്റ്റഗ്രാമിലെ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയതാണ് ഈ വീഡിയോ. 

മറ്റൊന്നുമല്ല, പലഹാരം തയ്യാറാക്കി കഴിയുമ്പോഴുള്ള 'ലുക്ക്' ആണ് ഇതിനെ 'സ്‌പെഷ്യല്‍' ആക്കുന്നത്. കൊറോണ വൈറസിന്റെ ഘടനയ്ക്ക് സമാനമാണ് ഈ 'റൈസ് ബോള്‍സ്'. 

അരിപ്പൊടിയില്‍ മാവ് തയ്യാറാക്കി, ഉരുളക്കിഴങ്ങ് മസാല 'ഫില്ലിംഗ്' ആയി വച്ചാണ് ഇത് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തില്‍ നമുക്ക് വീടുകളില്‍ തയ്യാറാക്കാവുന്ന 'ഹെല്‍ത്തി' ആയ ഒരു 'സ്‌നാക്ക്' ആയി ഇതിനെ കണക്കാക്കാം. 

വീഡിയോ കണ്ടുനോക്കൂ...

 


രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോയ്ക്ക് ഇതുവരെ പ്രതികരണമറിയിച്ചിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നു. ഏവരെയും ആകര്‍ഷിക്കുന്നത് ഇതിന്റെ ആകൃതി തന്നെയാണെന്ന് കമന്റുകളില്‍ വ്യക്തമാണ്.

Also Read:-  'കറുത്ത ഇഡ്ഡലി'; വൈറലായി ഒരു 'ഫുഡ് വീഡിയോ'



from Asianet News https://ift.tt/3mnf9fM
via IFTTT

Monday, December 20, 2021

14-കാരിയെ ബലാത്സംഗം ചെയ്ത സുഹൃത്തിനെ സഹായിച്ചു; സ്പിന്നര്‍ യാസിര്‍ ഷാക്കെതിരെ കേസെടുത്ത് പാക് പോലീസ്

കറാച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സുഹൃത്തിനെ സഹായിച്ചുവെന്നും വിവരങ്ങള്‍ പൊലീസില്‍ പറയാതിരിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമുള്ള കുറ്റത്തിന് സ്പിന്നര്‍ യാസിര്‍ ഷാക്കെതിരെ(Yasir shah) പാക് പോലീസ് ക്രിമിനല്‍ കേസെടുത്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഷാലിമാര്‍ പോലീസാണ് യാസിറിനും സുഹൃത്ത് ഫര്‍ഹാനുമെതിരെ കേസെടുത്തിരിക്കുന്നത്.

യാസിറിന്‍റെ സുഹൃത്തായ ഫര്‍ഹാന്‍ തന്നെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോകകുയും ബലാത്സംഗം ചെയ്യുകയും അത് ചിത്രീകരിച്ച് ദശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് 14കാരിയായ പെണ്‍കുട്ടിയുടെ പരാതി. യാസിര്‍ ഷാ സുഹൃത്തിനെ സഹായിച്ചുവെന്നും സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞാല്‍ നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സുഹൃത്തിനൊപ്പം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

സഹായത്തിനായി യാസിറിനെ വാട്സ് ആപ്പില്‍ ബന്ധപ്പെട്ടെപ്പോള്‍ ചിരിക്കുന്ന സ്മൈലിയായിരുന്നു തിരിച്ചുള്ള പ്രതികരണമെന്നും സംഭവത്തെക്കുറിച്ച് പുറുത്തുപറയരുതെന്ന് ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ സംഭവം പുറത്തു പറയാതിരിക്കാനായി 18 വയസു തികയുന്നതുവരെ തനിക്ക് ഫ്ലാറ്റും മാസം ചെലവിനുള്ള പൈസയും തരാമെന്ന് യാസിര്‍ വാഗ്ദാനം ചെയ്തുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യാസിറും സുഹൃത്ത് ഫര്‍ഹാനും ചേര്‍ന്ന് നിരവധി പെണ്‍കുട്ടികളുടെ വീഡിയോ ഇത്തരത്തില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പരാതിയെക്കുറിച്ച് യാസിര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൂര്‍ണ വിവരങ്ങള്‍ ലഭ്യമായശേഷമെ പ്രതികരിക്കൂവെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. അടുത്തിടെ പാക്കിസ്ഥാന്‍റെ ബംഗ്ലാദേശ് പര്യടനത്തില്‍ പരിക്കുമൂലം യാസിര്‍ കളിച്ചിരുന്നില്ല. പാക്കിസ്ഥാനു വേണ്ടി 46 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള യാസിര്‍ ഷാ 235 വിക്കറ്റെടുത്തിട്ടുണ്ട്. 41 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.



from Asianet News https://ift.tt/3FirbOZ
via IFTTT

കുവൈത്തില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍; പിസിആര്‍ പരിശോധനാ ഫലത്തിന്റെ കാലാവധി 48 മണിക്കൂറാക്കി

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും (All arrivals to Kuwait) യാത്രയ്‍ക്ക് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം (Negative PCR test report). നേരത്തെ  72 മണിക്കൂറിനിടെയുള്ള പരിശോധനാ ഫലം ഹാജരാക്കിയാല്‍ മതിയാരുന്നു. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് (Kuwait Cabinet) ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഡിസംബര്‍ 26 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

അടുത്ത ഞായറാഴ്‍ച മുതല്‍ രാജ്യത്ത് എത്തുന്ന എല്ലാവര്‍ക്കും 10 ദിവസത്തെ ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. എന്നാല്‍ രാജ്യത്തെത്തി 72 മണിക്കൂറെങ്കിലും പിന്നിട്ട ശേഷം നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിച്ചാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. ഫലത്തില്‍ മൂന്ന് ദിവസത്തെ ക്വാറന്റീന്‍ എല്ലാവര്‍ക്കും നിര്‍ബന്ധമായിരിക്കും..

യാത്രകള്‍ വളരെ അത്യാവശ്യമെങ്കില്‍ മാത്രം  നടത്തണമെന്നും എല്ലാ ആരോഗ്യ സുരക്ഷാ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ഒന്‍പത് മാസം പിന്നിട്ടവര്‍ക്ക് മൂന്നാം ഡോസ് വാക്സിന്‍ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനുവരി 2 അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇതിനുള്ള സമയപരിധി കണക്കാക്കുന്നത്.



from Asianet News https://ift.tt/3J5MrKb
via IFTTT

South Africa vs India : ഔദ്യോഗിക തീരുമാനമെത്തി; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം കാണികളില്ലാതെ

സെഞ്ചൂറിയന്‍: ഇന്ത്യയുടെ ദക്ഷിണാണാഫ്രിക്കന്‍ (SAvIND) പര്യടനത്തില്‍ ഒരു മത്സരത്തിലും കാണികളെ പ്രവേശിപ്പിക്കില്ല. മൂന്ന് വീതം ടെസ്റ്റും ഏകദിനങ്ങളുമാണ് ഇന്ത്യ (Team India) ദക്ഷിണാഫ്രിക്കയില്‍ (South Africa) കളിക്കുക. നേരത്തെ, സെഞ്ചൂറിയനില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ മാത്രമേ കാണികളെ പ്രവേശിപ്പിക്കാതിരിക്കൂവെന്ന റിപ്പോര്‍ട്ട് വന്നിരുന്നു.

എന്നാല്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയും ബിസിസിഐയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനിക്കുകയായിരുന്നു. കൊവിഡിന്റെ (Covid -19) ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹര്യത്തിലാണ് ഇരു ക്രിക്കറ്റ് ബോര്‍ഡുകളുടേയും തീരുമാനം. ഇക്കാര്യം ക്രിക്കറ്റ് സൗത്താഫ്രിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

ഡിസംബര്‍ 26ന് സെഞ്ചൂറിയനിലാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ജനുവരി മൂന്നിന് വാന്‍ഡറേഴ്സില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റിന്റെ ടിക്കറ്റ് വില്‍പനയും ആരംഭിച്ചിരുന്നില്ല. പര്യടനത്തിനായി ഡിസംബര്‍ 16ന് ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യന്‍ ടീം ഒരു റിസോര്‍ട്ടില്‍ കര്‍ശന ബയോ-ബബിളിലാണ്. താരങ്ങള്‍ ഇതിനകം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കയിലെ ചതുര്‍ദിന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റ് ഞായറാഴ്ച നീട്ടിവച്ചിരുന്നു. 

ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന നാണക്കേട് മറികടക്കാനാണ് ടീം ഇന്ത്യ ഇത്തവണ വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങുന്നത്. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. രോഹിത്തിന് പകരം ഇന്ത്യ എ നായകന്‍ പ്രിയങ്ക് പാഞ്ചലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലിനെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു.  

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, ഷര്‍ദ്ദുള്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്.



from Asianet News https://ift.tt/32oHUlj
via IFTTT

Covid cases in Saudi Arabia : സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുന്നു

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം (Covid spread) വീണ്ടും വർദ്ധിക്കുന്നു. പുതിയതായി 146 പേരിലാണ് (New infections) കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഞെട്ടിക്കുന്ന പ്രതിദിന കണക്കാണിത്. രോഗമുക്തിയും (Recoveries) ഉയരുന്നതാണ് ആശ്വാസം. നിലവിലെ രോഗികളിൽ 99 പേർ സുഖം പ്രാപിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്‍തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 550,988 ആയി. ആകെ രോഗമുക്തി കേസുകൾ 530,178 ആണ്. അതോടെ ആകെ മരണസംഖ്യ 8,864 ആയി. ഇന്ന് രാജ്യത്ത് ആകെ 32,413,727 കോവിഡ് പി.സി.ആർ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,946 പേരിൽ 31 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. 

രാജ്യത്താകെ ഇതുവരെ 48,446,066 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,883,123 എണ്ണം ആദ്യ ഡോസ് ആണ്. 22,953,305 എണ്ണം സെക്കൻഡ് ഡോസും. 1,729,917 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 609,638 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 61, ജിദ്ദ - 26, മക്ക - 13, ദമ്മാം - 9, ഹുഫൂഫ് - 5, അൽ ഖർജ് - 5, ദഹ്റാൻ - 4, മദീന - 3, യാംബു - 3, അബഹ - 2, അൽറാസ് - 2, അൽ ഉല - 2, മറ്റ് 11 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.



from Asianet News https://ift.tt/3smzkyr
via IFTTT

Ashes 2021 : ഓസ്ട്രേലിയയില്‍ ജയിക്കുക അത്ര എളുപ്പമല്ല; ബാര്‍മി ആര്‍മിയെ ട്രോളി ഭാരത് ആര്‍മി

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയില്‍(Ashes 2021) ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിലും(Ashes Test in Adelaide) വമ്പന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ(England Cricket Team) ആരാധക കൂട്ടമായ ബാര്‍മി ആര്‍മിയെ(Barmy Army) ട്രോളി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ആരാധക സംഘമായ ഭാരത് ആര്‍മി(Bharat Army). ഓസ്ട്രേലിയയില്‍ ജയിക്കുക അത്ര എളുപ്പമല്ലെന്ന് ഇപ്പോള്‍ മനസിലായില്ലെ എന്നായിരുന്നു അഡ്‌ലെയ്ഡ് ടെസ്റ്റിലെ ഇംഗ്ലണ്ടിന്‍റെ കനത്ത തോല്‍വിക്ക് പിന്നാലെ ഭാരത് ആര്‍മി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത്.

കഴിഞ്ഞ രണ്ട് ഓസട്രേലിയന്‍ പര്യടനങ്ങളിലും ഓസ്ട്രേലിയയെ കീഴടക്കി പരമ്പര നേടാന്‍ ഇന്ത്യന്‍ ടീമിനായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭാരത് ആര്‍മിയുടെ പരിഹാസം. ഓസ്ട്രേലിയയില്‍ അവസാനം കളിച്ച 12 ടെസ്റ്റില്‍ 11 എണ്ണത്തിലും ഇംഗ്ലണ്ട് തോറ്റിരുന്നു. എന്നാല്‍ 2018-2019ല്‍ ഇന്ത്യ വിരാട് കോലിയുടെ നേതൃത്വിത്തിലും 2020-2021ല്‍ അജിങ്ക്യാ രഹാനെയുടെ നേതൃത്വിത്തിലും ഇന്ത്യ ഓസ്ട്രേലിയയില്‍ പരമ്പര നേടി ചരിത്രം കുറിച്ചു.

ഇതില്‍ ഈ വര്‍ഷം ഗാബയിലെ ഓസ്ട്രേലിയയുടെ 32 വര്‍ഷത്തെ അപരാജിത റെക്കോര്‍ഡ് തകര്‍ത്താണ് ഇന്ത്യ ജയം സ്വന്തമാക്കിയത് എന്നത് ഇരട്ടിമധുരമായി. എന്നാല്‍ ഇത്തവണ ആഷസ് പരമ്പരയില്‍ ഗാബയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇംഗ്ലണ്ട് അടിയറവ് പറഞ്ഞത്. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും പേസര്‍ ജോഷ് ഹേസല്‍വുഡും ഇല്ലാതെ ദുര്‍ബലമായ ഓസീസ് പേസ് നിരക്കെതിരെയാണ് ഇംഗ്ലണ്ട് ദയനീയ തോല്‍വി വഴങ്ങിയത് എന്നത് മറ്റൊരു നാണക്കേടായി.

അഞ്ച് മത്സരയില്‍ തിരിച്ചുവരണമെങ്കില്‍ ഇംഗ്ലണ്ടിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഇനിയുള്ളത്  പരമ്പരയില്‍ ഇതുവരെ കളിച്ച നാല് ഇന്നിംഗ്സുകളില്‍ ഒന്നില്‍ പോലും 300 കടക്കാന്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിരക്കായില്ല. ക്യാപ്റ്റന്‍ ജോ റൂട്ടും ഡേവിഡ് മലനും ഒഴികെ മറ്റാരും അര്‍ധസെഞ്ചുറി പോലും നേടിയില്ലെന്നതും ഇംഗ്ലണ്ടിന്‍റെ വെല്ലുവിളി കൂട്ടുന്നു. ഈ മാസം 26ന് മെല്‍ബണിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ്.



from Asianet News https://ift.tt/3E8onTe
via IFTTT

Meghna Raj : 'സ്‍നേഹം, ജീവിതം... ക്രിസ്‍മസ്', മകൻ റയാനുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മേഘ്‍ന രാജ്


മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അന്യഭാഷക്കാരിയെങ്കിലും മേഘ്‍ന രാജ് (Meghna Raj). മേഘ്‍ന രാജിനോട് മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ ആളെന്ന പോലെ ഇഷ്‍ടമുണ്ട്.  മേഘ്‍ന രാജിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്യാറുണ്ട്. മേഘ്‍ന രാജ് തന്റെ മകനൊന്നിച്ചുള്ള പുതിയൊരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപോള്‍.

ക്രിസ്‍മസ് ആഘോഷത്തെ സൂചിപ്പിച്ചാണ് ഫോട്ടോ മേഘ്‍ന രാജ് പങ്കുവെച്ചിരിക്കുന്നത്.  സ്‍നേഹം, ജീവിതം, ക്രിസ്‍മസ് എന്നാണ് മേഘ്‍ന രാജ് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് മേഘ്‍നയ്‍ക്കും മകൻ റയാനും ക്രിസ്‍മസ് ആശംസകളുമായി എത്തിയിരിക്കുന്നത്. മേഘ്‍ന രാജ് പങ്കുവെച്ച ഫോട്ടോ വൻ ഹിറ്റായി മാറുകയുമാണ്.

'യക്ഷിയും ഞാനു'മെന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‍ന രാജ് മലയാളത്തില്‍ എത്തിയത്. 'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലെ അഭിനയം മേഘ്‍നയ്‍ക്ക് മലയാളത്തില്‍ വഴിത്തിരിവായി. മോഹൻലാല്‍ നായകനായ ചിത്രം 'റെഡ് വൈനി'ല്‍ ഉള്‍പ്പടെ തുടര്‍ച്ചയായി മലയാളത്തില്‍ അഭിനയിച്ചു. 'സീബ്രാ വര'കളെന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നപ്പോഴാണ് ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ മരിച്ചത്. മകനെ കാണാതെ മരിച്ച ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ ജന്മമായി റയാനെ കാണുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. മകൻ റയാന്റെ വിശേഷങ്ങള്‍ മേഘ്‍ന രാജ് പങ്കുവയ്‍ക്കാറുണ്ട്. മകനെ നല്ല രീതിയില്‍ വളര്‍ത്തുമെന്നും ചിരഞ്‍ജീവി സര്‍ജയ്‍ക്ക് അഭിമാനമാകുമെന്നുമാണ് മേഘ്‍ന രാജ് പറഞ്ഞിരുന്നത്.



from Asianet News https://ift.tt/32dZB7k
via IFTTT

Sunday, December 19, 2021

Tardigrade To Space : ടാർഡിഗ്രേഡ്; ബഹിരാകാശത്തേക്ക് നമ്മൾ ഇടയ്ക്കിടെ അയക്കുന്ന ഈ കുഞ്ഞൻ ജീവി ഏതാണ് ?

ഹിരാകാശ യാത്ര (Space Travel) എളുപ്പമുള്ള ഒരു പരിപാടിയേ അല്ല. ഭൂമിയുടെ സംരക്ഷണത്തിൽ ജനിച്ചു വളർന്ന നമ്മൾ മനുഷ്യർക്ക് (Humans) ഇവിടുത്തെ അന്തരീക്ഷത്തിന് പുറത്തേക്ക് പോകുമ്പോൾ പല തരത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഭാരമില്ലാത്ത അവസ്ഥയും, സ്പേസ് റേ‍ഡിയേഷനും,മർദ്ദ വ്യതിയാനവും അതിൽ ചിലത് മാത്രം. ദീർഘകാലം ബഹിരാകാശത്ത് താമസിക്കേണ്ടി വരുന്ന ദൗത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പലതരം ശാരീരിക ബുദ്ധിമുട്ടുകളെ അതിജീവിക്കേണ്ടതായുണ്ട്. അത് കൊണ്ട് ബഹിരാകാശ വാസം കൂടുതൽ സുഖകരമാക്കാൻ, ഭൂമിക്ക് പുറത്തെ സാഹചര്യങ്ങൾ ജീവികളെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കേണ്ടത് അനിവാര്യമാണ്. അതിന് എന്ത് കൊണ്ടും യോജിച്ച ജീവി വർഗമാണ് ടാർഡിഗ്രേഡുകൾ. 

ആരാണീ ഇത്തിരിക്കുഞ്ഞൻ ?

ടാർഡിഗ്രേഡ്, ജലക്കരടി ( Water Bear)എന്നും പേരുണ്ട്. പക്ഷേ കരടിയുടേത് പോയിട്ട് ഒരു കുഞ്ഞുറുമ്പിന്‍റെ വലിപ്പം പോലുമില്ല ഈ ജീവിക്ക്. പരമാവധി ഒരു 1.5 മില്ലീമീറ്റർ വരെയൊക്കെ വലിപ്പം വച്ചേക്കാം. ഒന്ന് ശരിക്ക് കാണണമെങ്കിൽ സൂക്ഷ്മദർശിനി ഇല്ലാതെ പറ്റില്ല. എന്നാലും ആള് ചില്ലറക്കാരനല്ല. ഹിമാലയ പർവതങ്ങൾ മുതൽ സമുദ്രത്തിന്‍റെ അടിത്തട്ട് വരെ, ധ്രുവപ്രദേശത്തെ തണുത്തുറഞ്ഞ മഞ്ഞിലും ചൂടൻ നിരുറവകളിലും അങ്ങനെ അങ്ങനെ ഈ ഭൂലോകത്ത് ടാർഡിഗ്രേഡുകളെ കണ്ടെത്താത്ത സ്ഥലങ്ങൾ കുറവാണ്. ഏകദേശം 1,100 തരം ടാർഡിഗ്രേഡുകൾ ലോകത്തുണ്ടെന്നാണ് അനുമാനം. 

How do tardigrades survive in space?

ഒരു വീപ്പ പോലത്തെ ശരീരം, അതിൽ എട്ടുകാലുകൾ. എല്ലുകളൊന്നും ഇല്ല. ബാക്ടീരിയകളും, ചെടികളുടെ ഭാഗങ്ങളുമൊക്കെ കഴിഞ്ഞ് ജീവിക്കുന്ന ഒരു സാധു. പക്ഷേ അപാര സഹന ശേഷിയാണ് ഈ കുഞ്ഞന്. ക്രിറ്റേഷ്യസ് കാലഘട്ടത്ത് വരെ ഈ ജീവി ഭൂമിയുണ്ടായിരുന്നുവെന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ട്. ഭൂമിയിലെ ജീവന്‍റെ ഗതി മാറ്റി മറിച്ച അഞ്ച് കൂട്ട വംശനാശങ്ങളെ അതി ജീവിച്ച ഭീകരനാണ് ടാർഡിഗ്രേഡെന്ന് ചുരുക്കം. മൈനസ് 200 ഡിഗ്രി സെൽഷ്യസ് തണുപ്പത്തും മുന്നൂറ് ഡിഗ്രി സെൽഷ്യസ് വരെ ചൂടത്തും ഒരു പോലെ കൂളായി നിൽക്കും. വളരെ താഴ്ന്ന മർദ്ദവും ഉയർന്ന മർദ്ദവും അതിജീവിക്കാൻ പറ്റും. ഭക്ഷണവും വെള്ളവും ഇല്ലാതെ വർഷങ്ങളോളം ജീവൻ നിലനിർത്തും. മറ്റ് ജീവകൾക്കൊന്നും താങ്ങാൻ കഴിയാത്ത അത്ര റേഡിയേഷൻ സഹിക്കും. ബഹിരാകാശത്ത് പോകാൻ ഇതിൽ കൂടുതൽ യോഗ്യതകൾ വേണോ എന്നാണ് ചോദ്യം. 

1773 ജർമ്മൻ സുവോളജിസ്റ്റ് ജോവാൻ ഓഗസ്റ്റ് എഫ്രെയിം ഗോസെയാണ് ഈ കുഞ്ഞനെ കണ്ടെത്തുന്നത്. കുഞ്ഞൻ ജലക്കരടിയെന്ന് ഈ ജിവിക്ക് പേരിട്ടതും അദ്ദേഹമാണ്. വർഷങ്ങളായി ഈ കുഞ്ഞനെ നമ്മൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ തരം ടാർഡിഗ്രേഡുകളും ഇത്രയും സഹന ശേഷിയുള്ളവയല്ല. സാധാരണ ഗതിയിൽ ഒരു ടാ‍ർഡിഗ്രേഡിന്‍റെ ആയുസ് മൂന്ന് മുതൽ നാല് മാസം വരെയാണ്, രണ്ട് വർഷം വരെ ജീവിച്ചിരിക്കുന്ന ഉപവർഗങ്ങളും ഉണ്ട്. പക്ഷേ വെള്ളവും ഭക്ഷണവും ഒന്നുമില്ലാത്ത, കൊടു തണുപ്പിലോ ചൂടിലോ ഇവ അകപ്പെട്ടുവെന്നിരിക്കട്ടെ അപ്പോഴാണ് ഇവയുടെ കഴിവ് വെളിപ്പെടുക. ഒരു തരം നീണ്ട ഉറക്കത്തിലേക്ക് കടക്കുന്ന ടാർഡിഗ്രേഡുകൾ സാഹചര്യം വീണ്ടും അനുകൂലമാകുമ്പോൾ ജീവിതത്തിലേക്ക് തിരിച്ചു വരും. ഈ കുഞ്ഞ് ജീവിയുടെ ഈ വലിയ വിദ്യയുടെ രഹസ്യമാണ് ശാസ്ത്രജ്ഞർ തേടിക്കൊണ്ടിരിക്കുന്നത്. 

Tardigrades: 'Water bears' stuck on the moon after crash - BBC News

2007 സെപ്റ്റംബറിൽ ഒരു ബാച്ച് ടാർഡിഗ്രേഡുകളെ ഒരു ബഹിരാകാശം 'അനുഭവിക്കാൻ' വിട്ടു. ഫോട്ടോൺ എത്രീ ദൗത്യത്തിന്റെ ഭാഗമായിരുന്നു ഈ പരീക്ഷണം. പത്ത് ദിവസത്തിന് ശേഷം തിരിച്ചു ഭൂമിയിലെത്തിയ ടാർഡിഗ്രേഡുകൾക്ക്  മുപ്പത് മിനുട്ടിനകം വീണ്ടും ജീവൻ വച്ചു. ബഹിരാകാശവുമായി സമ്പർക്കത്തിൽ വന്നിട്ടും ജീവനോടെ ബാക്കിയായ ഏക ജീവിയായി അതോടെ ടാർഡിഗ്രേഡ്. 

നേരത്തെ പറഞ്ഞത് പോലെ ഒരു തരം ഹൈബ്രിനേഷൻ വഴിയാണ് ടാർഡിഗ്രേഡുകൾ പ്രതികൂല സാഹചര്യങ്ങൾ അതി ജീവിക്കുന്നത്. ശരീരത്തിലെ ജലാംശം ഏറെക്കുറെ മുഴുവനായി പുറന്തള്ളി, മറ്റ് എല്ലാ ശാരീരിക പ്രക്രിയകളെയും നിർത്തിവച്ച് ഇവ ഉറങ്ങും. അനുകൂല സാഹചര്യം ഒത്തുവരുമ്പോൾ വീണ്ടും ഉണരും. ടാർഡിഗ്രേഡുകളുടെ ഈ വിദ്യ പൂർണ്ണമായി മനസിലാക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം. 

2019ൽ ഇസ്രയേൽ ചന്ദ്രനിലേക്ക് അയച്ച ബെർഷീറ്റ് ലാൻഡറിലും ഈ ജീവികളുണ്ടായിരുന്നു. ദൗത്യം പരാജയപ്പെട്ടുവെങ്കിലും ചന്ദ്രനിൽ ഇടിച്ചിറങ്ങിയ ഈ ജീവികൾ ജീവനോടെ ഉണ്ടാകുമോയെന്ന് സംശയമുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവ നശിച്ചിരിക്കാമെന്നാണ് അനുമാനം. 



from Asianet News https://ift.tt/32iqu9E
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............