അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയില്‍(Ashes 2021) ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിലും(Ashes Test in Adelaide) വമ്പന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ(England Cricket Team) ആരാധക കൂട്ടമായ ബാര്‍മി ആര്‍മിയെ(Barmy Army) ട്രോളി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ആരാധക സംഘമായ ഭാരത് ആര്‍മി(Bharat Army). ഓസ്ട്രേലിയയില്‍ ജയിക്കുക അത്ര എളുപ്പമല്ലെന്ന് ഇപ്പോള്‍ മനസിലായില്ലെ എന്നായിരുന്നു അഡ്‌ലെയ്ഡ് ടെസ്റ്റിലെ ഇംഗ്ലണ്ടിന്‍റെ കനത്ത തോല്‍വിക്ക് പിന്നാലെ ഭാരത് ആര്‍മി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത്.
കഴിഞ്ഞ രണ്ട് ഓസട്രേലിയന്‍ പര്യടനങ്ങളിലും ഓസ്ട്രേലിയയെ കീഴടക്കി പരമ്പര നേടാന്‍ ഇന്ത്യന്‍ ടീമിനായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭാരത് ആര്‍മിയുടെ പരിഹാസം. ഓസ്ട്രേലിയയില്‍ അവസാനം കളിച്ച 12 ടെസ്റ്റില്‍ 11 എണ്ണത്തിലും ഇംഗ്ലണ്ട് തോറ്റിരുന്നു. എന്നാല്‍ 2018-2019ല്‍ ഇന്ത്യ വിരാട് കോലിയുടെ നേതൃത്വിത്തിലും 2020-2021ല്‍ അജിങ്ക്യാ രഹാനെയുടെ നേതൃത്വിത്തിലും ഇന്ത്യ ഓസ്ട്രേലിയയില്‍ പരമ്പര നേടി ചരിത്രം കുറിച്ചു.
#AUSvEND @TheBarmyArmy, we are here for you. It’s not easy winning in Australia… #Back2Back #AUSvIND #Ashes
— The Bharat Army (@thebharatarmy) December 20, 2021
ഇതില്‍ ഈ വര്‍ഷം ഗാബയിലെ ഓസ്ട്രേലിയയുടെ 32 വര്‍ഷത്തെ അപരാജിത റെക്കോര്‍ഡ് തകര്‍ത്താണ് ഇന്ത്യ ജയം സ്വന്തമാക്കിയത് എന്നത് ഇരട്ടിമധുരമായി. എന്നാല്‍ ഇത്തവണ ആഷസ് പരമ്പരയില്‍ ഗാബയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇംഗ്ലണ്ട് അടിയറവ് പറഞ്ഞത്. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും പേസര്‍ ജോഷ് ഹേസല്‍വുഡും ഇല്ലാതെ ദുര്‍ബലമായ ഓസീസ് പേസ് നിരക്കെതിരെയാണ് ഇംഗ്ലണ്ട് ദയനീയ തോല്‍വി വഴങ്ങിയത് എന്നത് മറ്റൊരു നാണക്കേടായി.
അഞ്ച് മത്സരയില്‍ തിരിച്ചുവരണമെങ്കില്‍ ഇംഗ്ലണ്ടിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഇനിയുള്ളത് പരമ്പരയില്‍ ഇതുവരെ കളിച്ച നാല് ഇന്നിംഗ്സുകളില്‍ ഒന്നില്‍ പോലും 300 കടക്കാന്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിരക്കായില്ല. ക്യാപ്റ്റന്‍ ജോ റൂട്ടും ഡേവിഡ് മലനും ഒഴികെ മറ്റാരും അര്‍ധസെഞ്ചുറി പോലും നേടിയില്ലെന്നതും ഇംഗ്ലണ്ടിന്‍റെ വെല്ലുവിളി കൂട്ടുന്നു. ഈ മാസം 26ന് മെല്‍ബണിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ്.
from Asianet News https://ift.tt/3E8onTe
via IFTTT
No comments:
Post a Comment