കോഴിക്കോട്: കൂടരഞ്ഞി പൂവാറൻതോട് റോഡിൽ ഉറുമിക്ക് സമീപം ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. വല്ലത്തായ്പാറ പുറമഠത്തിൽ സുബൈർ - സൗദ ദമ്പതികളുടെ മകൻ മുഹമ്മദ് ഹാഷിം (22) ആണ് മരിച്ചത്.
സുഹൃത്ത് മുഹമ്മദ് ജുനൈസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂവാറൻതോടുള്ള ബന്ധു വീട്ടിൽ പൊയി മടങ്ങി വരുന്ന വഴി ഉറുമി പവർ ഹൗസിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ന് സന്ധ്യയോടെയാണ് സംഭവം.
ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹാഷിമിനെ രക്ഷിക്കാനായില്ല. മുക്കത്തെ കടയിലെ ജീവനക്കാരനാണ് മരണപ്പെട്ട ഹാഷിം. ഷൈജൻ,നൗഫൽ എന്നിവർ സഹോദരങ്ങൾ.
from Asianet News https://ift.tt/3JbfnQU
via IFTTT
No comments:
Post a Comment