മസ്‍കത്ത്: ഒമാനില്‍ പ്രതിദിന കൊവിഡ് കേസുകള്‍ (Daily covid cases) വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഹോട്ടലുകളില്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഹെറിറ്റേജ് ആന്റ് ടൂറിസം മന്ത്രാലയം (Ministry of Heritage and tourism) പരിശോധന ശക്തമാക്കി. രാജ്യത്ത് ചില ഹോട്ടലുകളും മറ്റ് ടൂറിസം സ്ഥാപനങ്ങളും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിര്‍ദേശം നടപ്പാക്കാത്തതിന്റെ പേരില്‍ ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ മസ്‍കത്തിലെ ഒരു ഹോട്ടലിനെതിരെ അധികൃതര്‍ നടപടിയെടുത്തിരുന്നു. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ലക്ഷ്യമിട്ട് മന്ത്രാലയവും ബന്ധപ്പെട്ട മറ്റ് വകുപ്പുകളും പുറത്തിറക്കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിക്കണമെന്ന് റസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികളാണ് നിയമ ലംഘകര്‍ക്കെതിരെ സ്വീകരിക്കുന്നത്. റസ്റ്റോറന്റുകളിലും മീറ്റിങുകളിലും മറ്റ് സ്ഥലങ്ങളിലുമെല്ലാം ആകെ ശേഷിയുടെ 50 ശതമാനം പേരെ മാത്രം പ്രവേശിപ്പിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. സ്ഥാപനങ്ങളിലെ ജീവനക്കാരും അവിടെയെത്തുന്ന അതിഥികളും മാസ്‍ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അറിയിപ്പുകളില്‍ പറയുന്നു.
from Asianet News https://ift.tt/3qos4iX
via IFTTT
No comments:
Post a Comment