പത്തനംതിട്ട സര്‍വ്വീസ് സഹകരണ ബാങ്ക് നിയമനങ്ങളിലെ കോഴ വിവാദത്തില്‍, സിപിഎം-കോണ്‍ഗ്രസ് ഒത്തു കളിയെന്ന് ആരോപണം. കോണ്‍ഗ്രസ് ഭരണ സമിതിക്കെതിരെ ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം, മുതിര്‍ന്ന സിപിഎം നേതാക്കള്‍ ഇടപെട്ട് മരവിപ്പിച്ചു.
from Asianet News https://ift.tt/3ywPhl6
via IFTTT
Somebody in the grey shade of my memory wisphers the old fact rather the all time truth that " Gone are those days which defines your heavenly moments........its high time to step in to the core of bitter truth" life.........
Saturday, August 28, 2021
പത്തനംതിട്ട ഡിസിസി ഓഫീസില്‍ കരിങ്കൊടി; പി ജെ കുര്യനും ആന്‍റോ ആന്‍റണി എംപിക്കുമെതിരെ പോസ്റ്ററുകള്‍
പത്തനംതിട്ട: പത്തനംതിട്ട ഡിസിസി ഓഫിസിൽ കരിങ്കൊടി. പി ജെ കുര്യനും ആൻ്റോ ആൻ്റണി എംപിക്കും പുതിയ ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിലിനെതിരെയും പോസ്റ്ററും പതിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയെ ഒറ്റുകൊടുക്കാന്‍ എത്തിയ യൂദാസ് ആണ് ആന്‍റോ ആന്‍റണി. സതീഷ് സജീവ പ്രവര്‍ത്തകനല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പോസ്റ്ററിലുണ്ട്. അതേസമയം ഡിസിസി അധ്യക്ഷ പട്ടികയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഇരിക്കുകയാണ് മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായര്‍ പറഞ്ഞു. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് ശിവദാസന്‍ നായരെ ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പരസ്യമായി കടുത്ത അതൃപ്‍തി പ്രകടിപ്പിച്ചരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3yogTbJ
via IFTTT
from Asianet News https://ift.tt/3yogTbJ
via IFTTT
ചൈനീസ് വണ്ടിയുടെ റോബോട്ടിന് ശബ്‍ദമാകുക ഇന്ത്യയുടെ അഭിമാന താരം
ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സിന്റെ പുതിയ മോഡലായ ആസ്റ്റര്‍ വിപണിയില്‍ എത്താനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. നിരവധി അത്യാധുനിക ഫീച്ചറുകളുടെ അകമ്പടിയോടെയാകും വാഹനം എത്തുക. പേഴ്‌സണല്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ് അസിസ്റ്റന്റ് സംവിധാനം ആണിതില്‍ പ്രധാനം. വാഹനത്തിനുള്ളില്‍ ഒരു റോബോട്ട് ഉള്ളതിന് സമാനമാണ് ഈ സംവിധാനം. അമേരിക്കൻ കമ്പനിയായ 'സ്റ്റാർ ഡിസൈൻ' രൂപകൽപന ചെയ്ത വ്യക്തിഗത എഐ അസിസ്റ്റൻറുമായി വരുന്ന ആദ്യത്തെ ആഗോള എംജി മോഡലായിരിക്കും ആസ്റ്റർ. എഐ അസിസ്റ്റൻറിനായി ഡാഷ്‌ബോർഡിൽ ഒരു ഇൻററാക്ടീവ് റോബോട്ടായിരിക്കും ഉണ്ടാകുക. മനുഷ്യരെപ്പോലെ ആശയവിനിമയം നടത്താൻ ശേഷിയുള്ള റോബോട്ട്, വിക്കിപീഡിയ വഴി നാം ചോദിക്കുന്ന വിഷയത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകും. കാറിൽ ആളുകളുമായി ഇടപഴകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ വാഹന വിപണിയിൽ ഇത് തികച്ചും പുതുമയാണെന്നും തനിച്ച് വാഹനം ഓടിക്കുമ്പോൾ ഇത് വേറിട്ടൊരു അനുഭവമാകും നല്‍കുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആസ്റ്റർ എഐ റോബോട്ടിന് ശബ്‍ദമാകുന്നത് ആര് എന്നതാണ് ഇപ്പോള്‍ വാഹനലോകത്തെ ചര്‍ച്ച. ഇതുസംബന്ധിച്ച് ഏറ്റവും ഒടുവില്‍ പുറത്തുവന്ന പേര് ഇന്ത്യയുടെ പാരാ ഒളിമ്പിക്സ് താരം ദീപ മാലിക്കിന്‍റേതാണെന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖേൽ രത്‌ന ജേതാവുകൂടിയായ ദീപ മാലിക് ആസ്റ്റർ എഐക്ക് ശബ്ദം നൽകുമെന്ന് എംജി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൂടെ ഉപഭോക്താക്കൾക്ക് അതുല്യമായ ശബ്ദാനുഭവം നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും എം.ജി അധികൃതർ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ വനിതാ പാരാഒളിമ്പിക്സ് മെഡൽ ജേതാവാണ് ദീപ മാലിക്. നിരവധി തവണ ഏഷ്യൻ പാരാ ഗെയിംസിലും ദീപ വിജയ കിരീടം ചൂടിയിട്ടുണ്ട്. ഷോട്ട് പുട്ട്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, നീന്തൽ, മോട്ടോർസൈക്ലിങ് തുടങ്ങി വിവിധതരം മത്സങ്ങളിൽ വിജയിച്ചിട്ടുള്ള ദീപക്ക് പദ്മശ്രീ നൽകിയും രാജ്യം ആദരിച്ചിട്ടുണ്ട്. ഒളിമ്പിക്സ് കൂടാതെ ലോക ചാമ്പ്യൻഷിപ്പ് ഉൾപ്പടെ 23 അന്താരാഷ്ട്ര മത്സരങ്ങളിലും അമ്പതിലധികം ദേശീയ ചാമ്പ്യൻഷിപ്പുകളിലും ദീപ മെഡൽ അണിഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിന്‍റെ പ്രതിരൂപമാണ് ദീപയെന്നും ആസ്റ്ററിലെ ദീപയുടെ ശബ്‍ദം എല്ലാവർക്കും മികച്ച അനുഭവമായിരിക്കും എന്നും എംജി മോട്ടോർ ഇന്ത്യയുടെ പ്രസിഡൻറും മാനേജിങ് ഡയറക്ടറുമായ രാജീവ് ഛാബ പറഞ്ഞു. ഉപഭോക്താക്കൾക്ക് ആവേശകരവും അർഥവത്തായതുമായ അനുഭവങ്ങൾ തുടർച്ചയായി നൽകാൻ കമ്പനി പരിശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എംജി എസ്‌യുവിയുടെ ശബ്‍ദമാകാൻ കഴിഞ്ഞതിൽ സന്തുഷ്‍ടയാണെന്നും എംജിയുടെ മൂന്നിലൊന്ന് തൊഴിലാളികൾ സ്ത്രീകളാണെന്നത് അഭിനന്ദനീയമാണെന്നും ദീപ മാലിക് പറഞ്ഞു. ബ്ലോക്ക്‌ചെയിൻ, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകളെ സംയോജിപ്പിക്കുന്ന കാർ-എ-പ്ലാറ്റ്‌ഫോം (CAAP) സോഫ്റ്റ്‌വെയർ കൺസെപ്റ്റ് ലഭിക്കുന്ന ആദ്യ കാറാണ് ആസ്റ്റർ. മാപ്പ് മൈ ഇന്ത്യ, ജിയോ കണക്റ്റിവിറ്റി തുടങ്ങിയവയുമായുള്ള മാപ്പുകളും നാവിഗേഷനും ഉൾപ്പെടെ സബ്സ്ക്രിപ്ഷനുകളും സേവനങ്ങളും വാഹനം നൽകും. ആസ്റ്റര്‍ എത്തുന്ന മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ ആദ്യമായി ഓട്ടോണമസ് ലെവല്‍ 2 സാങ്കേതികവിദ്യയും ഇതില്‍ ഒരുങ്ങുന്നുണ്ട്. ഓട്ടോണമസ് ലെവല്‍ ടു സംവിധാനം അപകടമുണ്ടാകാതെ വാഹനം തന്നെ മുന്‍ കരുതല്‍ സ്വീകരിക്കുന്നതിന് സഹായിക്കും. ഇതിന്റെ ഭാഗമായി അഡ്വാന്‍സ്‍ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്, ലെയ്ല്‍ കീപ്പിങ്ങ് അസിസ്റ്റന്‍സ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിങ്ങ്, ഇന്റലിജെന്റ് ഹെഡ്‌ലാമ്പ് കണ്‍ട്രോള്‍, റിയര്‍ ഡ്രൈവര്‍ അസിസ്റ്റ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ പ്രിവെന്‍ഷന്‍, സ്പീഡ് അസിസ്റ്റ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളാണ് എംജി മോട്ടോഴ്‌സ് ആസ്റ്ററില്‍ നൽകുന്നത്. നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്ക് മോഡലിന്‍റെ പെട്രോള്‍ എന്‍ജിന്‍ പതിപ്പാണ് ആസ്റ്റര്‍ എന്ന പേരില്‍ എത്തുക. നിരവധി തവണ ഈ വാഹനത്തിന്‍റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ആസ്റ്ററിന്റെ കരുത്ത് നൽകുന്നത് 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും. ഇത് യഥാക്രമം 120 ബി.എച്ച്.പി. പവറും 150 എന്‍.എം. ടോര്‍ക്കും, 163 ബി.എച്ച്.പി. പവറും 230 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് നല്‍കും. ടര്‍ബോ എന്‍ജിന്‍ മോഡലില്‍ അഞ്ച് സ്പീഡ് മാനുവല്‍ സി.വി.ടി എന്നീ ഗിയര്‍ബോക്സുകള്‍ ലഭിക്കുമെന്നാണ് സൂചന. നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍, അതിന്റെ മുന്‍ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കാഴ്ചയില്‍ ZS ഇലക്ട്രിക്കിന് സമാനമായിരിക്കും പെട്രോള്‍ പതിപ്പും. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ലും എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ബംമ്പറുകളും അലോയി വീലുകളും ഇലക്ട്രിക് മോഡലിലേത് തുടരും. 10-16 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി ബ്രെസ, ഹ്യൂണ്ടായ് വെന്യൂ, ടാറ്റ നെക്സൺ, കിയ സോനറ്റ്, ഫോർഡ് ഇക്കോസ്പോർട്ട് , ടൊയോട്ട അർബൻ ക്രൂസർ, നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ തുടങ്ങിയ മോഡലുകളാവും ആസ്റ്ററിന്‍റെ മുഖ്യ എതിരാളികള്‍. ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് എസ്‍യുവി, ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതികവിദ്യകളുടെയും ഉപജ്ഞേതാക്കളാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് അഥവാ എം ജി മോട്ടോഴ്‌സ്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി 2019ല്‍ കമ്പനി ഇന്ത്യയിലെത്തിയത്. നാല് വാഹനങ്ങളാണ് നിലവില്‍ എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. ഗ്ലോസ്റ്റര്‍, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ഇലക്ട്രിക് എസ്.യു.വിയായ ZS തുടങ്ങിയവയാണ് എം ജിയുടെ വാഹനനിര. ആസ്റ്റര്‍ കൂടി ഈ ശ്രേണിയിലേക്ക് വരുന്നതോടെ ഗുജറാത്തിലെ ഹാലോൾ പ്ലാൻറിന്‍റെ ശേഷി വർധിപ്പിക്കാനും എം ജി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവിൽ പ്രതിവർഷം 80,000 യൂണിറ്റാണ് ഈ പ്ലാൻറിന്‍റെ ശേഷി. ഇത് 1,00,000 യൂനിറ്റായി ഉയർത്താനാണ് എം.ജി ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2WqGPqx
via IFTTT
from Asianet News https://ift.tt/2WqGPqx
via IFTTT
ഇന്ത്യയിൽ നിന്നുള്ള സന്ദർശക വീസക്കാർക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കാം, അനുമതി
അബുദാബി: ഇന്ത്യയിൽ നിന്നുള്ള സന്ദർശക വീസക്കാർക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി. ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്സീൻ സ്വീകരിച്ചവർക്ക് നാളെ മുതൽ യുഎഇയിലേക്ക് യാത്ര ചെയ്യാം. പുതിയ തൊഴിൽ വീസക്കാർക്കും ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലെത്താൻ അനുമതിയുണ്ട്. യുഎഇയില്‍ കൊവിഡ് കേസുകള്‍ ആയിരത്തിന് താഴെ; രാജ്യത്തെ ആകെ രോഗികളുടെ എണ്ണവും കുറയുന്നു യുഎസ്, യു.കെ വീസയുള്ള ഇന്ത്യക്കാരുടെ ഓണ്‍ അറൈവല്‍ വീസ സൗകര്യം താത്കാലികമായി നിര്‍ത്തലാക്കി യുഎഇ കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3jmCoFQ
via IFTTT
from Asianet News https://ift.tt/3jmCoFQ
via IFTTT
മെസിയുടെ അരങ്ങേറ്റം കാത്ത് ആരാധകര്‍, പിഎസ്ജി ഇന്ന് റെയിംസിനെതിരെ
പാരീസ്: സൂപ്പര്‍ താരം ലിയോണല്‍ മെസി ഇന്ന് പി എസ് ജിയില്‍ അരങ്ങേറ്റം കുറിച്ചേക്കും. രാത്രി പന്ത്രണ്ടേ കാലിന് തുടങ്ങുന്ന കളിയില്‍ റെയിംസാണ് പി എസ് ജിയുടെ എതിരാളികള്‍.റെയിംയിസിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ മെസി ടീമില്‍ ഉണ്ടാവുമോയെന്ന് പിഎസ്ജി കോച്ച് മൗറിഷ്യോ പൊച്ചെറ്റീനോ ഉറപ്പ് നല്‍കിയില്ല. മെസിയെ കളിപ്പിക്കുന്ന കാര്യത്തില്‍ വിശദമായി ആലോചിച്ച ശേഷമേ തീരുമാനം എടുക്കൂ എന്നായിരുന്നു പൊച്ചെറ്റീനോയുടെ പ്രതികരണം. കോപ്പ അമേരിക്ക ഫൈനലിന് ശേഷം വിശ്രമത്തിലായിരുന്നതിനാലാണ് മെസിയെയും നെയ്മറെയും ഇതുവരെ പി എസ് ജി ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. ഇന്ന് ടീമില്‍ ഇടംപിടിച്ചില്ലെങ്കില്‍ പി എസ് ജി അരങ്ങേറ്റത്തിനായി മെസ്സി സെപ്റ്റംബര്‍ പന്ത്രണ്ട് വരെ കാത്തിരിക്കേണ്ടി വരും. ഇന്നത്തെ മത്സരത്തിന് ശേഷം മെസ്സിയും നെയ്മറും അടക്കമുള്ള താരങ്ങള്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കായി ദേശീയ ടീമുകളിലേക്ക് മടങ്ങും. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight.
from Asianet News https://ift.tt/3mGXGQl
via IFTTT
from Asianet News https://ift.tt/3mGXGQl
via IFTTT
ഹോം ഐസൊലേഷന്‍ പാളുന്നു; വീട്ടുനീരീക്ഷണത്തിനിടെ മരിച്ചവരുടെ ഞെട്ടിക്കുന്ന കണക്കുകൾ ഏഷ്യാനെറ്റ് ന്യൂസിന്
വീടുകള്‍ക്കുള്ളിലെ കോവിഡ് വ്യാപനത്തിന് പിന്നാലെ ആരോഗ്യവകുപ്പിനെ ഞെട്ടിച്ച് ഹോം ഐസൊലേഷനില്‍ കഴിഞ്ഞവരിലെ മരണക്കണക്കും. ഹോം ഐസൊലേഷനില്‍ കഴിഞ്ഞവരടക്കം 1795 കൊവിഡ് രോഗികള്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് മരിച്ചെന്നാണ് അവലോകന റിപ്പോര്‍ട്ട്. 444 രോഗികള്‍ വീട്ടില്‍ തന്നെ മരിച്ചെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന്
from Asianet News https://ift.tt/3mGXFMh
via IFTTT
from Asianet News https://ift.tt/3mGXFMh
via IFTTT
ടോക്കിയോ പാരാലിംപിക്‌സ്: ഭവിന പട്ടേലിലൂടെ ഇന്ത്യക്ക് വെള്ളിത്തിളക്കം
ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് വെളളി. ടേബിള്‍ ടെന്നിസില്‍ ഭവിന ബെന്‍ പട്ടേലാണ് ഇന്ത്യക്കായി വെള്ളി നേടിയത്. ക്ലാസ് 4 വിഭാഗം ഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം യിങ് ഷൂവിനോടാണ് ഭവിന പരാജയപ്പെട്ടു. സ്‌കോര്‍ 11-7,11-5, 11-6. പാരാലിംപിക്‌സ് ടേബിള്‍ ടെന്നീസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഭവിന ബെന്‍ പട്ടേല്‍.ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. പാരാലിംപിക്‌സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഭവിന സ്വന്തമാക്കി. ആദ്യ പാരാലിംപിക്‌സിനെത്തിയ 34കാരിയായ ഭവിന ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും പിന്നീട് തുടര്‍ച്ചയായ നാലു ജയങ്ങളുമായാണ് ഫൈനലിലെത്തിയത്. Outstanding debut appearance from #IND Bhavina Patel at #Paralympics Bhavina Patel has created history by winning #Silver medal for #IND pic.twitter.com/Yv7AI347p1 — Doordarshan Sports (@ddsportschannel) August 29, 2021 ലോക രണ്ടാം നമ്പര്‍ താരത്തെപ്പോലും അട്ടിമറിച്ചായിരുന്നു ഭവിനയുടെ മുന്നേറ്റം. ഫൈനലിലും ഭവിന മികിച്ച തുടക്കമിട്ടെങ്കിലും ആറു തവണ പാരാലിംപിക്‌സില്‍ സ്വര്‍ണം നേടിയിട്ടുള്ള ചൈനീസ് താരത്തിന്റെ അനുവഭസമ്പത്തിന് മുന്നില്‍ ഒടുവില്‍ അടിതെറ്റി. ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ച ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം യിങ് ഷൂ തന്നെ ഫൈനലിലും ഭവിനയെ തോല്‍പ്പിച്ചുവെന്നതും യാദൃശ്ചികതയായി. The remarkable Bhavina Patel has scripted history! She brings home a historic Silver medal. Congratulations to her for it. Her life journey is motivating and will also draw more youngsters towards sports. #Paralympics — Narendra Modi (@narendramodi) August 29, 2021 ആദ്യ പാരാലിംപിക്‌സിനെത്തിയ ഭവിന ലോക ഒന്നാം നമ്പര്‍ താരത്തോട് മാത്രമാണ് തോല്‍വി അറിഞ്ഞത്. ഫൈനലിലേക്കുള്ള യാത്രയില്‍ സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരം സാംഗ് മിയാവോയെയും ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ ബോറിസ്ലാവാ റാങ്കോവിച്ചിനെയും ഭവിന അട്ടിമറിച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight.
from Asianet News https://ift.tt/3sTSn14
via IFTTT
from Asianet News https://ift.tt/3sTSn14
via IFTTT
അഫ്‍ഗാനില്‍ കുടുങ്ങിയ 20 പേരെ തിരികെ എത്തിക്കാന്‍ നീക്കം; വീണ്ടും അമേരിക്കന്‍ സഹായം തേടി ഇന്ത്യ
ദില്ലി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ എത്തിക്കാൻ അമേരിക്കയുടെ സഹായം വീണ്ടും തേടി ഇന്ത്യ. ഇനിയുള്ള ഇരുപതിലധികം പേരെ തിരികെ എത്തിക്കാനാണ് നീക്കം. താലിബാൻ വഴിയിൽ തടഞ്ഞതിനെ തുടര്‍ന്ന് 20 ഇന്ത്യക്കാർക്ക് വിമാനത്താവളത്തിൽ എത്താനായിരുന്നില്ല. ഇവരെ തിരികെ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതുവരെ 550 പേരെയാണ് കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനായത്. ഇതിൽ പകുതി പേർ ഇന്ത്യക്കാരാണ്. അഫ്ഗാനിസഥാനിലെ ഐഎസിൽ ഇന്ത്യക്കാരുണ്ടോയെന്ന് അറിയില്ലെന്നും കേന്ദ്രം അറിയിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/2WzWtzF
via IFTTT
from Asianet News https://ift.tt/2WzWtzF
via IFTTT
കള്ളിൽ കഞ്ചാവ് കണ്ടെത്തിയ സംഭവം; അട്ടിമറിയുണ്ടെന്ന് ഷാപ്പുടമകളും ചെത്തുതൊഴിലാളികളും
ഇടുക്കി: തൊടുപുഴയിൽ കള്ളിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ അട്ടിമറിയുണ്ടെന്നാരോപണവുമായി ഷാപ്പുടമകളും ചെത്തുതൊഴിലാളി യൂണിയനും. ഷാപ്പ് ലൈസൻസ് കിട്ടാത്ത ചിലരും എക്സൈസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണിതെന്നാണ് ആരോപണം. കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയ തൊടുപുഴ റേഞ്ചിലെ 44 ഷാപ്പുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷ്ണര്‍ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ക്രിസ്മസിന് മുന്നോടിയായി പരിശോധിച്ച കള്ളിലാണ് കഞ്ചാവിന്റെ സാന്നിധ്യം കണ്ടത്.ലൈസൻസികൾക്കും മാനേജര്‍മാര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാൽ നടപടി ഗൂഢാലോചനയുടെ ഭാഗമെന്നാണ് ഷാപ്പുടമകളും ചെത്ത് തൊഴിലാളി യൂണിയനും പറയുന്നത് ഷാപ്പുകൾ പൂട്ടിയതോടെ നൂറ്റന്പതിലധികം തൊഴിലാളികളും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയിലാണ്. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് അവരെ അണിനിരത്തി അടുത്തദിവസം മുതൽ എക്സൈസ് ഓഫീസിന് മുന്നിൽ സമരം തുടങ്ങുമെന്നും ചെത്ത് തൊഴിലാളി യൂണിയനുകൾ പറഞ്ഞു.
from Asianet News https://ift.tt/38m5eQj
via IFTTT
from Asianet News https://ift.tt/38m5eQj
via IFTTT
പത്തനംതിട്ട സഹകരണ ബാങ്ക് കോഴ വിവാദം: സിപിഎം-കോൺഗ്രസ് ഒത്തുകളി ആരോപണം
പത്തനംതിട്ട: പത്തനംതിട്ട സർവ്വീസ് സഹകരണ ബാങ്കിലെ നിയമനങ്ങളിലെ കോഴ വിവാദത്തിൽ സിപിഎം കോൺഗ്രസ് ഒത്തുകളിയെന്ന് ആരോപണം. കോൺഗ്രസ് ഭരണ സമതിക്കെതിരെ ഡിവൈഎഫ്ഐ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം മുതിർന്ന സിപിഎം നേതാക്കൾ ഇടപെട്ട് മരവിപ്പിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങൾ ഉദ്യോഗാർത്ഥികളോട് പണം വാങ്ങിയെന്ന് സമ്മതിക്കുന്ന ശബ്ദസന്ദേശമാണ് വിവാദമായത്. കഴിഞ്ഞകാലങ്ങളിൽ ബാങ്കിലെ നിയമനങ്ങൾ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന ചില ഭരണ സമിതി അംഗങ്ങളുടെ സ്വകാര്യ സംഭാഷണം പുറത്ത് വന്നത് കഴിഞ്ഞ ജൂലൈ 21 നായിരുന്നു. ഇതിന് പിന്നാലെ ജൂലൈ 22 ന് തന്നെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ പോസ്റ്ററും ഇറക്കി. സാമൂഹ മാധ്യമങ്ങളിൽ പ്രചരണം തുടങ്ങിയതിനെ പിന്നാലെയാണ് ചില മുതിർന്ന സിപിഎം നേതാക്കൾ ഇടപെട്ടത്. ബാങ്കിന്റെ ഭരണസമിതി അംഗവും കോഴ വിവാദത്തിൽ ആരോപണ വിധേയനുമായ മുൻ കോൺഗ്രസ് നേതാവ് കെ അജിത് കുമാറിനെ സംരക്ഷിക്കാൻ വേണ്ടിയാണ് സിപിഎമ്മിന്റെ തണുപ്പൻ നയമെന്നാണ് വിമർശനം. ആർക്കും ഭൂരിപക്ഷം ഇല്ലാതിരുന്ന പത്തനംതിട്ട നഗരസഭയിൽ കോൺഗ്രസ് വിമതനായ അജിത്കുമാറിന്റെ പിന്തുണയോടെയാണ് സിപിഎം ഭരണം പിടിച്ചത്. കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം അടക്കം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ച രാഷ്ട്രീയ എതിരാളികളുടെ ഇപ്പോഴത്തെ മൃദുസമീപനത്തിന്റെ ആശ്വാസത്തിലാണ് യുഡിഎഫ് ജില്ലാ കൺവീനർ പ്രസിഡന്റായ ബാങ്ക് ഭരണസമിതി. വിവാദങ്ങൾ ഒതുക്കി തീർക്കാൻ ജില്ലയിലെ സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ടെന്നാണ് സൂചന. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2XXxUgq
via IFTTT
from Asianet News https://ift.tt/2XXxUgq
via IFTTT
മൈസൂരു കൂട്ടബലാത്സംഗം: പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു, ഇന്ന് തെളിവെടുപ്പ്
മൈസൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ ഇന്ന് ചാമുണ്ഡിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായത്. ഒളിവില്‍ പോയ തിരുപ്പൂര്‍ സ്വദേശിക്കായി തെരച്ചില്‍ തുടരുകയാണ്. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിടിയിലാവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ മൂന്ന് മലയാളി വിദ്യാര്‍ത്ഥികളെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മൈസൂര്‍ ചാമുണ്ഡിയില്‍ എംബിഎ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ സംഘം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായി. പീഡന ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനും ശ്രമിച്ചു. ആറ് പേരാണ് കേസിലെ പ്രതികള്‍. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3sTOPMi
via IFTTT
from Asianet News https://ift.tt/3sTOPMi
via IFTTT
കുമരകത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു, ചില്ല് തകർന്നു
കോട്ടയം: കുമരകത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരത്തിന്റെ ചില്ലകൾ ഒടിഞ്ഞുവീണത്. കാറിനുള്ളിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. എറണാകുളത്തേക്ക് പോകുകയായിരുന്ന കാറിന് മുകളിലാണ് മരം വീണത്. കാറിന്റെ മുമ്പിലെ ചില്ലും ലൈറ്റും തകർന്നിട്ടുണ്ട്. കവണാറ്റിൻകര മുതൽ ചീപ്പുങ്കൽ വരെയുള്ള ഭാഗത്ത് ഒടിഞ്ഞുവീഴാറായി നിൽക്കുന്ന ചില്ലകൾ യാത്രക്കാർക്ക് ഭീഷണിയാണ്. പൊലീസ് സംഭവ സ്ഥലത്തെത്തി. കാർ ഷോറൂമിൽ നിന്ന് ആളെത്തി ചില്ലകൾ നീക്കി കാർ കൊണ്ടുപോയി.
from Asianet News https://ift.tt/3DtDo2M
via IFTTT
from Asianet News https://ift.tt/3DtDo2M
via IFTTT
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും, കടുപ്പിക്കാൻ ക്രൈംബ്രാഞ്ച്
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്ന് പ്രതികൾക്കായി പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറത്തിറക്കും. കോഴിക്കോട് രജിസ്റ്റർ ചെയ്ത സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ പ്രധാന പ്രതികളായ മൂന്ന് പേരാണ് രണ്ട് മാസത്തോളമായി ഒളിവില്‍ തുടരുന്നത്. കോഴിക്കോട് സ്വദേശികളായ ഷബീർ, ഗഫൂർ, കൃഷ്ണപ്രസാദ് എന്നിവർക്കായി അന്വേഷണസംഘം ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ഇവർക്കായാണ് ലുക്ഔട്ട് നോട്ടീസ് ഇറക്കുക. ലുക്ഔട്ട് സർക്കുലർ നേരത്തെ നല്‍കിയിരുന്നു. നല്ലളം സ്വദേശിയായ ജുറൈസിനെ മാത്രമാണ് കോഴിക്കോട് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് പൊലീസിന് ഇതുവരെ പിടികൂടാനായത്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്; അന്വേഷണ സംഘം തെലങ്കാനയിലേക്ക്, തൊടുപുഴ സ്വദേശിയെ കസ്റ്റഡിയില്‍ വാങ്ങിയേക്കും മൂന്ന് പേരും സംസ്ഥാനത്തിന് പുറത്താണ് ഒളിവില്‍ കഴിയുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇവരില്‍ ഷബീറിന് കേസില്‍ നിർണായക പങ്കാണുള്ളത്. കോഴിക്കോട് നഗരത്തില്‍ അന്വേഷണസംഘം പിടികൂടിയതുൾപ്പടെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി സമാന്തര എക്സ്ചേഞ്ചുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഇവരെ കൂടാതെ 5 പേരെകൂടി കേസില്‍ പ്രതിചേർക്കാനുള്ള നടപടികളും ക്രൈംബ്രാഞ്ച് സംഘം തുടങ്ങി. പ്രതികൾക്ക് സിംകാർഡുകൾ നല്‍കിയവരും സംസ്ഥാനത്തിന് പുറത്തുള്ളവരും ഇതില്‍ ഉൾപ്പെടും. അതേസമയം മുന്കൂർ ജാമ്യത്തിനായി ഒളിവിലുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3t2PFXd
via IFTTT
from Asianet News https://ift.tt/3t2PFXd
via IFTTT
പ്രതികളില്ലാതെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസ് പ്രത്യേകം അന്വേഷിക്കാന്‍ എക്‌സൈസ് ക്രൈം ബ്രാഞ്ച്
കൊച്ചി: കാക്കനാട്ടെ റെയ്ഡുമായി ബന്ധപ്പെട്ട്, പ്രതികളില്ലാതെ ഒരു കിലോ മയക്കുമരുന്ന് പിടിച്ചെന്ന് കാട്ടി രജിസറ്റര് ചെയ്ത കേസ് പ്രത്യേകം അന്വേഷിക്കാന്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് തീരുമാനിച്ചു. പ്രതികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും വേണ്ടിയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഒരേ കേസ് രണ്ടാക്കി മുറിച്ചത്. ഇതിന് പിന്നിലെ ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ വരും. കഴിഞ്ഞ ബുധനാഴ്ചയാണ് കാക്കാനാടിന് സമീപം വാഴക്കാലയിലെ ഫ്‌ലാറ്റില്‍ വിവിധ ഏജന്‍സികള്‍ സംയുക്തമായി പരിശോധന നടത്തുന്നത്. 6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 7 പേരെ കസ്റ്റഡിയിലെടുത്തു. അന്വേഷണം ഏല്‍പ്പിച്ച എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രണ്ട് പേരെ ഒഴിവാക്കി. ബാക്കി പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പിറ്റേദിവസം വീണ്ടും ഫ്‌ലാറ്റിലെത്തി. കാര്‍പോര്‍ച്ചില്‍ ഒളിപ്പിച്ച ഒരു കിലോ എംഡിഎംഎ കൂടി കണ്ടെടുത്തു. പോണ്ടിച്ചേരിയില്‍ നിന്ന് ഒരുമിച്ചാണ് മയക്കുമരുന്ന് കൊണ്ടു വന്നതെങ്കിലും ഒരു കിലോ പിടിച്ചത് പ്രത്യേകം കേസാക്കുകയായിരുന്നു. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതാണെന്നും പ്രതികള്‍ ഇല്ലെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇതിന്റെ ഗുഢാലോചന പുറത്ത് കൊണ്ടു വരുകയാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. ഈ കേസ് പ്രത്യേകമായി തന്നെ അന്വേഷിക്കും. ഗുഢാലോചന അടക്കം അന്വേഷണ പരിധിയില്‍ വരും. നിയമോപദേശം കൂടി തേടിയ ശേഷമായിരിക്കും പ്രത്യേകം കുറ്റപത്രം നല്‍കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഒരേ കുറ്റകൃത്യത്തിന്റെ ഭാഗമായതിനാല്‍ രണ്ടു കുറ്റപത്രം നിലില്‍ക്കുമോ എന്ന് സംശയമുണ്ട്. പോണ്ടിച്ചേരിയില്‍ എംഡിഎംഎ നല്‍കിയ വ്യക്തികളെകുറിച്ച് പ്രതികള്‍ എക്‌സൈസിന് വിവരം നല്‍കിയിട്ടുണ്ട്. പ്രതികളുമായി താമസിയാതെ ചെന്നൈയിലും പോണ്ടിച്ചേരിയിലും തെളിവെടുപ്പിന് പോകും. ആ ഘട്ടത്തില്‍ മയക്കുമരുന്ന കൈമാറിയവര്‍ക്കെതിരെയും നടപടിയുണ്ടാകും. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/38jBGTk
via IFTTT
from Asianet News https://ift.tt/38jBGTk
via IFTTT
കൊല്ലത്ത് വൃദ്ധദമ്പതികളുടെ വീടിന് തീപിടിച്ചു, ജന്മനാ തളർന്ന മകനെ രക്ഷിച്ചത് നാട്ടുകാർ
കൊല്ലം: കൊല്ലത്ത് വൃദ്ധദമ്പതികളുടെ വീടിന് തീപിടിച്ചു. തീപടർന്നതോടെ അടുക്കളയുടെ മേൽക്കൂരയും വയറിംങ്ങും കത്തി നശിച്ചു. വീടിന്റെ ഭിത്തികളിലും പൊട്ടലുണ്ട്. അഞ്ചൽ സ്വദേശി ധർമ്മപാലന്റെ വീടിനാണ് തീപിടിച്ചത്. ജന്മാനാ തളർന്ന മകൻ സനിലിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടയിലാണ് ആകെയുണ്ടായിരുന്ന വീടുകൂടി തകർന്നതെന്ന് ധർമ്മപാലൻ പറഞ്ഞു. തകർന്ന വീട് വീട് പുനർനിർമ്മിച്ച് വാസയോഗ്യമാക്കാൻ തുക ഒരുപാട് ചിലവാകും. ധർമ്മപാലന്റെയും ഭാര്യയുടെയും കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ചേർന്നാണ് സനിലിനെ രക്ഷപ്പെടുത്തിയത്. അഞ്ചൽ പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
from Asianet News https://ift.tt/3jpA5BZ
via IFTTT
from Asianet News https://ift.tt/3jpA5BZ
via IFTTT
അഫ്ഗാൻ വിമാനത്താവളം വീണ്ടും ആക്രമിക്കപ്പെടാൻ സാധ്യത, മുന്നറിയിപ്പുമായി അമേരിക്ക
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക. 36 മണിക്കൂറിനുള്ളിൽ അഫ്ഗാൻ വിമാനത്താവളം ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ജോ ബൈഡന്റെ മുന്നറിയിപ്പ്. ഞായറാഴ്ച പുലർച്ചെയോടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സൈനിക മേധാവിമാരിൽ നിന്ന് തനിക്ക് വിവരം കിട്ടിയെന്നും ബൈഡൻ വെളിപ്പെടുത്തി. കാബൂൾ വിമാനത്തവാള ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഡ്രോൺ ആക്രണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയിരുന്നു.നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയതെന്നും ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊരാസന്‍ നേതാവ് കൊല്ലപ്പെട്ടെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ അറിയിച്ചിരുന്നു. അഫ്ഗാന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരനെ വധിച്ചെന്ന് അമേരിക്ക സേനാപിന്മാറ്റത്തിന് താലിബാൻ നൽകിയ അന്ത്യശാസനം തീരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, അവസാന പൗരനെ രക്ഷപ്പെടുത്തും വരെ രക്ഷാദൗത്യം തുടരുമെന്നും ബൈഡൻ വ്യക്തമാക്കി. ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 170 ആയി. ഇതിനിടെ അമേരിക്കൻ സൈന്യം കാബൂൾ വിമാനത്താവളത്തിൽ നിന്ന് മടങ്ങിത്തുടങ്ങി. അഫ്ഗാന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരനെ വധിച്ചെന്ന് അമേരിക്ക കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3DuEuey
via IFTTT
from Asianet News https://ift.tt/3DuEuey
via IFTTT
ഇന്ന് അതിശക്ത മഴക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, അലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. 30 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zv0NP1
via IFTTT
from Asianet News https://ift.tt/3zv0NP1
via IFTTT
ഹോം ഐസൊലേഷൻ പാളുന്നു, വീട്ടിൽവെച്ചു മരിച്ചത് 444 കൊവിഡ് രോഗികൾ
തിരുവനന്തപുരം: വീടുകൾക്കുള്ളിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ ആരോഗ്യവകുപ്പിനെ ഞെട്ടിച്ച് ഹോം ഐസലേഷനില്‍ കഴിഞ്ഞവരിലെ മരണക്കണക്കും. ഹോം ഐസലേഷനിൽ കഴിഞ്ഞവരടക്കം 1795 കൊവിഡ് രോഗികള്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് മരിച്ചെന്നാണ് അവലോകന റിപ്പോർട്ട്. 444 രോഗികള്‍ വീട്ടില്‍ തന്നെ മരിച്ചെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ഇതോടെ മറ്റസുഖങ്ങളുള്ള കൊവിഡ് രോഗികളോട് അടിയന്തര പരിശോധന നടത്താനും, പരമാവധി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറാനും സർക്കാർ നിർദേശം നൽകി. സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൌൺ, നാളെ മുതൽ രാത്രികാല കർഫ്യൂ കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3Bd1SLU
via IFTTT
from Asianet News https://ift.tt/3Bd1SLU
via IFTTT
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൌൺ, നാളെ മുതൽ രാത്രികാല കർഫ്യൂ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൌൺ. കൊവിഡ് നിയന്ത്രണങ്ങൾ ഏങ്ങനെ തുടരണമെന്ന് ചർച്ച ചെയ്യാന്‍ ബുധനാഴ്ച വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുറമേ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലകളിലേക്ക് നിയമിച്ചു. സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ ഉണ്ടാകും. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. ഓണത്തിന് ശേഷം കൊവിഡ് കേസുകള്‍ കൂടിയതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. വാർഡുകളിലെ ട്രപ്പിൾ ലോക്ഡൗൺ ശക്തമാക്കും. പ്രതിവാര രോഗവ്യാപനതോത് ഏഴ് ശതമാനമുള്ള സ്ഥലങ്ങളിലാണ് ലോക്ഡൗൺ കർശനമാക്കുക. ഇപ്പോൾ അത് എട്ടാണ്. ചരക്ക് വാഹനങ്ങൾക്ക് രാത്രി യാത്ര തുടരാം, അത്യാവശ്യ സേവനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാരെയും കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചാലും യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്. ദീർഘദൂര യാത്രക്കാർക്കും യാത്ര ചെയ്യാം. ട്രെയിൻ കയറുന്നതിനോ, എയർപോർട്ടിൽ പോകുന്നതിനോ, കപ്പൽ യാത്രക്കോ ആയി രാത്രി യാത്ര ചെയ്യാം, ടിക്കറ്റ് കയ്യിൽ കരുതിയാൽ മതിയാകും. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്ന് അനുമതി വാങ്ങണം. ഓണക്കാലത്തിന് ശേഷം രോഗവ്യാപനം കൂടിയെന്ന് പറഞ്ഞാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3DukfxF
via IFTTT
from Asianet News https://ift.tt/3DukfxF
via IFTTT
'കൊടിക്കുന്നിലിന്റെ പരാമര്‍ശം ഫ്യൂഡല്‍ മനോഭാവം'; വിമര്‍ശനവുമായി കെകെ ശൈലജ
തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി എംഎല്‍എ കെകെ ശൈലജ. ഫ്യൂഡല്‍ കാലഘട്ടത്തിലെ മനോഭാവത്തില്‍ നിന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതെന്നും അപലപനീയമാണെന്നും കെ കെ ശൈലജ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. പെണ്‍കുട്ടികള്‍ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കില്‍ അല്പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണമെന്നും ഇത്തരം സ്ത്രീവിരുദ്ധ ആശയങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണം ഉയരേണ്ടതാണെന്നും അവര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം കേരളത്തിന്റെ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പി ബി അംഗവുമായ സ: പിണറായിക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പി നടത്തിയ പരാമര്‍ശം തികച്ചും അപലപനീയമാണ്. ഇരുളാണ്ട ഫ്യൂഡല്‍ കാലഘട്ടത്തിലെ മനോഭാവങ്ങളില്‍ നിന്ന് മുക്തമാകാത്ത മനസ്സുള്ളവരില്‍ നിന്നു മാത്രമെ ഇത്തരമൊരു പരാമര്‍ശം ഉണ്ടാവുകയുള്ളു. പെണ്‍കുട്ടികള്‍ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കില്‍ അല്പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണം. ഇത്തരം സ്ത്രീവിരുദ്ധ ആശയങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണം ഉയരേണ്ടതാണ്.
from Asianet News https://ift.tt/3ywf5xK
via IFTTT
from Asianet News https://ift.tt/3ywf5xK
via IFTTT
ഖത്തറില്‍ കൊവിഡ് മുക്തരുടെ എണ്ണം ഉയരുന്നു, ഇന്ന് 183 പുതിയ രോഗികള്‍
ദോഹ: ഖത്തറില്‍ 183 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 200 പേര്‍ കൂടി രോഗമുക്തി നേടി. ആകെ 2,28,740 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 118 പേര്‍ സ്വദേശികളും 65 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല്. 602 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 2,32,187 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2,845 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 28,159 പരിശോധനകള്‍ കൂടി നടത്തി. ആകെ പരിശോധനകളുടെ എണ്ണം 2,486,059 ആയി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/38itq6d
via IFTTT
from Asianet News https://ift.tt/38itq6d
via IFTTT
പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു
കുവൈത്ത് സിറ്റി: മലയാളി കുവൈത്തില്‍ മരിച്ചു. കണ്ണൂര്‍ വളപട്ടണം സ്വദേശി വേളാപുരത്ത് കരിയില്‍ ബഷീര്‍(52)ആണ് അദാന്‍ ആശുപത്രിയില്‍ മരിച്ചത്. വിതാഖ് തകാഫുല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. കുവൈത്ത് വളപട്ടണം അസോസിയേഷന്‍ ട്രഷററായിരുന്നു. ഭാര്യ: ഷാദിയ, മക്കള്‍: ബിഷാറ, അദ്‌നാന്‍. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3DpNOR8
via IFTTT
from Asianet News https://ift.tt/3DpNOR8
via IFTTT
ഒമാനില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു
മസ്‌കറ്റ്: ഒമാനിലെ വടക്കന്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ സൊഹാര്‍ വിലായത്തിലെ വാദി അല്‍-ഖാദ് ഡാമില്‍ രണ്ട് ഒമാന്‍ സ്വദേശികള്‍ മുങ്ങി മരിച്ചതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അറിയിപ്പില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം നടത്തിയ തെരച്ചിലില്‍ മൃതശരീരങ്ങള്‍ കണ്ടെത്തിയതായും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. استجابت فرق الإنقاذ بإدارة الدفاع المدني والإسعاف بمحافظة #شمال_الباطنة لحادث غرق مواطنين اثنين في سد وادي الخد بولاية #صحار ، حيث انتشلا وهما مفارقا للحياة. — الدفاع المدني والإسعاف - عُمان (@CDAA_OMAN) August 28, 2021 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3t2Qi3a
via IFTTT
from Asianet News https://ift.tt/3t2Qi3a
via IFTTT
Friday, August 27, 2021
അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ ഡ്രോൺ ആക്രമണം
കാബൂൾ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചെന്ന് അമേരിക്ക. അഫ്ഗാനിലെ ഐഎസ് ശക്തികേന്ദ്രങ്ങളിലായിരുന്നു അമേരിക്കയുടെ ആക്രമണം.
from Asianet News https://ift.tt/2WxD8is
via IFTTT
from Asianet News https://ift.tt/2WxD8is
via IFTTT
ഡിസിസി പുന:സംഘടന; പാലോട് രവിക്കെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ
തിരുവനന്തപുരം: തിരുവനന്തപുരം ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുള്ള പാലോട് രവിക്കെതിരെ പോസ്റ്റർ. ഡിസിസി ഓഫീസിനു മുന്നിൽ ആണ് പോസ്റ്റർ പതിച്ചിട്ടുള്ളത്. രവി ബിജെപി അനുഭാവി ആണെന്നാണ് പോസ്റ്ററിൽ പറയുന്നത്ഔ. ദ്യോഗിക സ്ഥാനാർത്ഥികളെ തോൽപ്പിച്ചതാണോ പാലോട് രവിയുടെ യോഗ്യതയെന്നും പോസ്റ്ററിൽ ചോദിക്കുന്നു പാലോട് രവിക്കെതിരെ നെടുമങ്ങാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പി എസ് പ്രശാന്ത് പരസ്യമായി രംഗത്തെത്തിയിരുന്നു. തന്നെ കാലുവാരി തോൽപിച്ചത് പാലോട് രവിയാണെന്ന് പ്രശാന്ത് ആരോപിക്കുകയും ചെയ്തു. കോൺഗ്രസ് തോൽവി പഠിക്കാൻ നിയോഗിച്ച കമ്മീഷന് മുന്നിലും പ്രശാന്ത് പാലോട് രവിക്കെതിരെ പരാതി ഉന്നയിച്ചിരുന്നു കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/38hIjWg
via IFTTT
from Asianet News https://ift.tt/38hIjWg
via IFTTT
ഡിസിസി പുന:സംഘടന പട്ടികക്കെതിരെ പരാതി പ്രവാഹം
ദില്ലി: ഡിസിസി പുന:സംഘടന പട്ടികക്കെതിരെ പരാതി പ്രവാഹം. സംസ്ഥാന നേതൃത്വം പുതിയ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. ദളിത് വിഭാഗത്തെ അവഗണിച്ചതിനെതിരെയും പ്രതിഷേധമുണ്ട്. തിരുവനന്തപുരത്ത് പാലോട് രവിയേയും ,മലപ്പുറത്ത് വി എസ് ജോയിയേയും അംഗീകരിക്കാനാവില്ലെന്ന് പ്രാദേശിക നേതാക്കൾ ഹൈക്കമാണ്ടിനെ അറിയിച്ചിട്ടുണ്ട് കെ സുധാകരനേയും വി ഡി സതീശനേയും അനുകൂലിക്കുന്നവരെ മാത്രം ഉൾപ്പെടുത്തി ജില്ല കോൺഗ്രസ് അധ്യക്ഷന്മാരുടെ പട്ടിക തയാറാക്കിയതെന്നാണ് പ്രധാന ആക്ഷേപം . മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും അടക്കം പട്ടികക്കെതിരെ പരാതിയുമായി ഹൈക്കമാണ്ടിനെ സമീപിച്ചിരുന്നു. കൂടിയാലോചനകൾ ഒന്നും നടത്താതെയാണ് പട്ടിക തയാറാക്കിയതെന്നാണ് ഇവരുടേയും പരാതി. കെ സുധാകരൻ ഹൈക്കമാണ്ടിന് കൈമാറിയ പട്ടികയിൽ ഒരു വനിത പ്രാതിനിധ്യം പോലും ഇല്ല എന്നുിം സൂചനയുണ്ട് കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3kzO2fK
via IFTTT
from Asianet News https://ift.tt/3kzO2fK
via IFTTT
തിരിച്ചടിച്ച് അമേരിക്ക; അഫ്‍ഗാനില്‍ ഡ്രോണാക്രമണം, കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരനെ വധിച്ചു
വാഷിംഗ്ടണ്‍: കാബുള്‍ ആക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക്ക. അഫ്‍ഗാനിസ്ഥാനിലെ ഐഎസ് ശക്തിക്രേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരന്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതിയ നന്‍ഗന്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയത്. വ്യോമാക്രമണത്തില്‍ കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരനെ വധിച്ചതായാണ് വിവരം. ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെന്‍റഗണ്‍ സ്ഥിരീകരിച്ചു. പ്രസിഡന്‍റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. അതേസമയം വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണം 170 ആയി. 13 അമേരിക്കൻ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരൻമാരും കൊല്ലപ്പെട്ടവരിലുണ്ട്. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മോർച്ചറികൾ നിറഞ്ഞതോടെ, ആശുപത്രി വരാന്തകളിലാണ് ഇപ്പോൾ മൃതദേഹം കിടത്തുന്നത്. വിമാനത്താവളത്തിന് പുറത്ത് ഇരട്ടസ്ഫോടനം ഉണ്ടായിട്ടില്ലെന്നും, ഒരു ചാവേർ ആക്രമണം മാത്രമാണ് നടന്നതെന്നും അമേരിക്ക തിരുത്തി. വിമാനത്താവളം ഇപ്പോഴും ആക്രണ ഭീഷണി നേരിടുന്നു എന്ന് പെന്‍റഗണ ആവർത്തിച്ചു. വിമാനത്താവളത്തിന് പുറത്ത്, ആയുധമേന്തിയ താലിബാൻകാർ സുരക്ഷ കൂട്ടിയെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ വിമാനത്താവളത്തിന്‍റെ സുരക്ഷ, താലിബാൻ ഏറ്റെടുത്തെന്ന റിപ്പോർട്ടുകൾ അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3gH4QQV
via IFTTT
from Asianet News https://ift.tt/3gH4QQV
via IFTTT
കോതമംഗലത്ത് കോഴിക്കൂട്ടിൽ കൂറ്റൻ രാജവെമ്പാല, പിടികൂടി വനംവകുപ്പ്
കൊച്ചി: എറണാകുളം കോതമംഗലത്ത് വീടിനോട് ചേർന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഫോറസ്റ്റ് സംഘത്തിന്റെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ വലയിലാക്കിയത്. .. കുട്ടമ്പുഴ പഞ്ചായത്തിലെ കുറ്റിയാംചാലിൽ വീടിനോട് ചേർന്നുള്ള കോഴിക്കൂടിന് സമീപമാണ് വൈകിട്ടോടെ കൂറ്റൻ രാജവെമ്പാലയെത്തിയത്. കോഴിയെ കൂട്ടിലാക്കാൻ പോയ വീട്ടുടമയാണ് പാമ്പിനെ കണ്ടത്. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിക്കുകയായിരുന്നു. പൊത്തിലൊളിച്ച പാമ്പിനെ കല്ലുകൾ നീക്കം ചെയ്ത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്
from Asianet News https://ift.tt/3gH7vKx
via IFTTT
from Asianet News https://ift.tt/3gH7vKx
via IFTTT
സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‍വാക്ക്; മീനിന് ന്യായവില കിട്ടാതെ മത്സ്യത്തൊഴിലാളികള്‍, ലാഭം കൊയ്ത് ഇടനിലക്കാര്‍
കൊച്ചി: മത്സ്യത്തൊഴിലാളികള്‍ക്ക് മീനിന് ന്യായവില ഉറപ്പാക്കുമെന്ന് കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം വെറുതേയായി. സര്‍ക്കാർ നടപടി ഓര്‍ഡിൻസ് ഇറക്കലിലും പുതുക്കലിലും മാത്രം ഒതുങ്ങി. ഇപ്പോഴും ഇടനിലക്കാര്‍ക്ക് തോന്നും പടിയാണ് മീൻവില. ദുരിതങ്ങളുടെ തിരയടങ്ങാത്ത തീരദേശ ജീവിതത്തെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടങ്ങുന്നു നീലക്കടലും പച്ച മനുഷ്യരും. മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും എന്ന ഓര്‍ഡിനന്‍സ് ആദ്യം ഇറക്കിയത് കഴിഞ്ഞ സെപ്റ്റംബറിലാണ്. മത്സ്യത്തിന്‍റെ അടിസ്ഥാന വില നിശ്ചയിക്കാൻ കളക്ടര്‍ അധ്യക്ഷനായി ഹാര്‍ബര്‍ മാനേജ്മെന്‍റ് കമ്മിറ്റി. ഇടനിലക്കാര്‍ ഒഴിവാകും, കമ്മീഷൻ 20 ൽ നിന്ന് അഞ്ച് ശതമാനമായി കുറയും. ഇതാണ് സര്‍ക്കാര്‍ പറഞ്ഞ പ്രധാന നേട്ടം. എന്നാൽ ലേലകമ്മീഷനായി സര്‍ക്കാര്‍ പണം കവരുന്നുവെന്ന് വിമര്‍ശനമുയര്‍ന്നു. ഹാര്‍ബറുകള്‍ക്കും ഫിഷ് ലാന്‍ഡിങ് സെന്‍ററുകള്‍ക്കും പുറത്തുള്ള മീൻ വില്‍പ്പന നിയമവിരുദ്ധമാകുമെന്ന ആശങ്കയിൽ മത്സ്യത്തൊഴിലാളികളും എതിര്‍ത്തു. ആദ്യഘട്ടത്തിൽ സർക്കാരിന് കീഴിലുള്ള ഹാർബറുകളിൽ, ഹാർബർ മാനേജ്മെന്‍റ് കമ്മിറ്റികൾ രൂപീകരിച്ചു. എന്നാൽ മത്സ്യത്തൊഴിലാളികളിൽ നിന്ന് ന്യായവിലയ്ക്ക് മത്സ്യം വാങ്ങി സംഭരിയ്ക്കാൻ മത്സ്യഫെഡിന്‍റെ നേതൃത്തിൽ സംവിധാനം ഒരുക്കുമെന്ന വാഗ്ദാനവും ചെല്ലാനമടക്കം പല ഹാർബറുകളിലും നടപ്പായില്ല. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3ynVlMB
via IFTTT
from Asianet News https://ift.tt/3ynVlMB
via IFTTT
കുട്ടമ്പുഴയിൽ കടുവയും ആനയും ചത്ത സംഭവം; വനംവകുപ്പ് അന്വേഷണം ആരംഭിച്ചു
കൊച്ചി: കുട്ടമ്പുഴ വാരിയം ആദിവാസി കോളനിക്ക് സമീപത്തെ കാട്ടിൽ കടുവയെയും ആനയേയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. തമ്മിലുള്ള ഏറ്റുമുട്ടലിലാകാം മൃഗങ്ങൾ ചത്തതെന്നാണ് നിഗമനം. വാരിയം ആദിവാസി കോളനിയിൽ നിന്ന് അഞ്ച് കിലോമീറ്ററിനുമപ്പുറം കുളന്തപ്പെട്ട് വനമേഖലയിലാണ് ദിവസങ്ങൾ പഴക്കമുള്ള കടുവയുടെയും ആനയുടെയും ജഡങ്ങൾ കണ്ടെത്തിയത്. ഒമ്പത് വയസ് പ്രായം തോന്നിക്കുന്ന പെൺ കടുവയുടെ ജഡം പുൽമേട്ടിലും ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന മോഴയാനയുടെ ജഡം 150 മീറ്റർ അകലെ പാറയിടുക്കിന് സമീപവുമാണ് കിടന്നിരുന്നത്. മലയാറ്റൂർ ഡി.എഫ്.ഒ.യുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വനപാലക സംഘം ജഢാവശിഷ്ടങ്ങൾ ശേഖരിച്ചു. വെറ്റിനറി ഡോക്ടർമാരുടെ സാന്നിധ്യത്തിൽ പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയാക്കി വനത്തിൽ സംസ്കരിച്ചു.
from Asianet News https://ift.tt/3jpUpTM
via IFTTT
from Asianet News https://ift.tt/3jpUpTM
via IFTTT
ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് ഹൈക്കമാൻഡ് ഇന്ന് അംഗീകാരം നൽകിയേക്കും
ദില്ലി: ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് ഹൈക്കമാൻഡ് ഇന്ന് അംഗീകാരം നൽകിയേക്കും. ചർച്ച പൂർത്തിയാക്കി, അന്തിമ പട്ടിക സോണിയാ ഗാന്ധിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇന്നലെ പ്രഖ്യാപിക്കുമെന്നായിരുന്നു സൂചനയെങ്കിലും ഛത്തീസ്ഗഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ, ചർച്ചകൾ നടന്നിരുന്നില്ല. അന്തിമ പട്ടികയിൽ മറ്റ് ഭേദഗതിയില്ലെങ്കിൽ പ്രഖ്യാനം ഇന്നു തന്നെ നടന്നേക്കും. മുസ്ലീംലീഗ് ഉപസമിതിയോഗം ഇന്ന് മുസ്ലീം ലീഗ് ഉപസമിതിയോഗം ഇന്ന് കോഴിക്കോട്ട് ചേരും. പ്രവർത്തക സമിതിയോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ നിശ്ചയിക്കലാണ് പ്രധാന അജണ്ട. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് പഠിച്ച ഉപസമിതി റിപ്പോട്ട് ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. ഹരിത എംഎസ് എഫ് പ്രശ്നവും, ലീഗ് ഇതിന്മേൽ സ്വീകരിച്ച നിലപാടും യോഗത്തിൽ ചില പ്രവർത്തകർ ഉന്നയിക്കുമെന്നാണ് സൂചന. ചന്ദ്രികയിലെ ഫണ്ട് തിരിമറി വിവാദം, മുഈൻ അലി തങ്ങളുടെ പരസ്യ പ്രതികരണവും ചർച്ചയായേക്കും. രാവിലെ പത്തിനാണ് യോഗം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight
from Asianet News https://ift.tt/2WyaqOb
via IFTTT
from Asianet News https://ift.tt/2WyaqOb
via IFTTT
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ തുടരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്‍റെയും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുടെയും പ്രഭാവത്തിൽ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി,പാലക്കാട്,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളില്‍ നാളെ യെല്ലോ അലർട്ടാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3yoI6uU
via IFTTT
from Asianet News https://ift.tt/3yoI6uU
via IFTTT
കാട്ടുമൃഗ ശല്യം, ഉറക്കം നഷ്ടപ്പെട്ട് വിതുരയിലെ ആദിവാസി ഊരുകൾ
തിരുവനന്തപുരം: കാട്ടുമൃഗങ്ങളെ ഭയന്ന് വിതുരയിലെ ആദിവാസി ഊരുകളിലെ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളേറെയായി. മൃഗങ്ങൾ രാത്രിയിൽ ഉൾവനത്തിൽ നിന്ന് ഊരുകളിലേക്ക് ഇറങ്ങുന്നതാണ് ഭയം ഏറ്റുന്നത്. കാട്ടാന, കാട്ടുപോത്ത്, കരടി, കുരങ്ങ് എന്നിവയൊക്കെയും രാത്രികാലങ്ങളിൽ ഊരുകളിലെത്തുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. ഇവ ഇറങ്ങുന്നതോടെ കൃഷി നാശവും പതിവായി. കാട്ടാനക്കൂട്ടം ഇറങ്ങുന്നതും നാശസമുണ്ടാക്കുന്നതും രണ്ട് വർഷത്തിനിടെ നിരവധി തവണ വാർത്തയായിരുന്നു. ആക്രമണങ്ങൾ പതിവാണെങ്കിലും തടയാൻ നടപടികളില്ലെന്നാണ് ഇവരുടെ ആരോപണം. തീയിടൽ പടക്കം, പടക്കം പൊട്ടിക്കൽ, പാട്ടകൊട്ടലൊക്കെയാണ് ഇപ്പോഴും തുടന്നുപോരുന്ന പ്രതിരോധ മാർഗങ്ങൾ. ആനനകളെ ഓടിക്കാൻ ചിലയിടങ്ങളിൽ മാത്രം കിടങ്ങുകളും ഉണ്ട്. കാട്ടുമൃഗ ശല്യത്തിന് പരിഹാരം വേണമെന്നാണ് ആദിവാസി സംഘടനകൾ ആവശ്യപ്പെടുന്നത്.
from Asianet News https://ift.tt/3zrJWfQ
via IFTTT
from Asianet News https://ift.tt/3zrJWfQ
via IFTTT
കാബൂള്‍ വിമാനത്താവളത്തില്‍ നടന്നത് ചാവേര്‍ ആക്രമണമെന്ന് യുഎസ്; മരണം 170; മുപ്പത് താലിബാനികളും കൊല്ലപ്പെട്ടു
കാബൂൾ: വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണം 170 ആയി. 13 അമേരിക്കൻ സൈനികരും, 2 ബ്രിട്ടീഷ് പൗരൻമാരും കൊല്ലപ്പെട്ടവരിലുണ്ട്. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും. 30 താലിബാൻ കാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മോർച്ചറികൾ നിറഞ്ഞതോടെ, ആശുപത്രി വരാന്തകളിലാണ് ഇപ്പോൾ മൃതദേഹം കിടത്തുന്നത്. വിമാനത്താവളത്തിന് പുറത്ത് ഇരട്ടസ്ഫോടനം ഉണ്ടായിട്ടില്ലെന്നും, ഒരു ചാവേർ ആക്രമണം മാത്രമാണ് നടന്നതെന്നും അമേരിക്ക തിരുത്തി. വിമാനത്താവളം ഇപ്പോഴും ആക്രണ ഭീഷണി നേരിടുന്നു എന്ന് പെന്‍റഗണ ആവർത്തിച്ചു. വിമാനത്താവളത്തിന് പുറത്ത്, ആയുധമേന്തിയ താലിബാൻകാർ സുരക്ഷ കൂട്ടിയെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ വിമാനത്താവളത്തിന്‍റെ സുരക്ഷ, താലിബാൻ ഏറ്റെടുത്തെന്ന റിപ്പോർട്ടുകൾ അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. അയ്യായിരത്തിലധികം പേർ വിമാനത്താവളത്തിന് അകത്ത് രക്ഷാവിമാനങ്ങൾ കാത്തിരിക്കുകയാണ്. ജർമ്മനിയും സ്പെയിനും ആസ്ട്രേലിയയും അടക്കം നാറ്റോ രാജ്യങ്ങൾ അഫ്ഗാനിൽ നിന്നുള്ള രക്ഷാദൗത്യം അവസാനിപ്പിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight
from Asianet News https://ift.tt/3yof0fk
via IFTTT
from Asianet News https://ift.tt/3yof0fk
via IFTTT
തൃക്കാക്കരയിലെ പണക്കിഴി വിവാദം; നിര്‍ണായക ദൃശ്യങ്ങള്‍ പിടിച്ചെടുത്തു, റെയ്‍ഡ് അവസാനിച്ചത് പുലര്‍ച്ച രണ്ടിന്
കൊച്ചി: തൃക്കാക്കരയിലെ പണക്കിഴി വിവാദത്തിൽ, നിർണായക സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്ത് വിജിലൻസ്. കവറുമായി അധ്യക്ഷയുടെ കാബിനിൽ നിന്ന് കൗൺസിലർമാർ പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. ഇവരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. വൈകുന്നേരം നാലിന് തുടങ്ങിയ റെയ്ഡ് തീർന്നത് പുലർച്ചെ രണ്ടുമണിക്കാണ്. തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് നഗരസഭാധ്യക്ഷ പണം നൽകിയെന്നാണ് പരാതി. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് അധ്യക്ഷ അജിത തങ്കപ്പൻ സമ്മാനിച്ചത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി ഡി സുരേഷാണ് പണക്കിഴി കൈമാറിയെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ തൃക്കാക്കരയിലെ കോൺഗ്രസ് ഗ്രൂപ്പ് പോരാണ് വിവാദത്തിന് പിന്നിലെന്നാണ് കോൺഗ്രസ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3sX62Vo
via IFTTT
from Asianet News https://ift.tt/3sX62Vo
via IFTTT
ലാപ്‌ടോപ്പും ജിടി സീരീസ് ഫോണുകളും പുറത്തിറക്കി റിയല്‍മി
തിരുവനന്തപുരം : ആദ്യമായി ലാപ്‌ടോപ്പും ജിടി 5ജി സീരീസ് സ്മാര്‍ട്ട് ഫോണും പുറത്തിറക്കി റിയല്‍മി. ബുക്ക് എന്ന പേരിലാണ് റിയല്‍മി സ്ലിം ലാപ്‌ടോപ്പുകള്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. 14 ഇഞ്ച് ലാപ് ടോപ്പിന് 3:2 സ്‌ക്രീന്‍ അനുപാതത്തില്‍ ഫുള്‍ ഡിസ്‌പ്ലേ ആണുള്ളത്. ഡിടിഎസ് സ്റ്റീരിയൊ സൗണ്ട്, മികച്ച ഹര്‍മന്‍ ബാസ്, 11 മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യം, 65 വാട്‌സ് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് തുടങ്ങിയവ ലാപ്പിന്റെ പ്രത്യേകതകളാണ്. റിയല്‍ ഗ്രേ, റിയല്‍ ബ്ലൂ വര്‍ണങ്ങളില്‍ ലഭ്യമാണ്. 8ജിബി-512 ജിബിയില്‍ 11 ജനറേഷന്‍ ഇന്റല്‍ കോര്‍ ഐ3 പ്രൊസസര്‍ ലാപ്പിന് 44,999 രൂപയും 8ജിബി-512 ജിബി 11 ജനറേഷന്‍ ഇന്റല്‍ കോര്‍ ഐ5 പ്രൊസസറിന് 56,999 രൂപയുമാണ് വില. ഓഗസ്റ്റ് 30 മുതല്‍ റിയല്‍മി.കോമിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗന്‍ 888 5ജി പ്രൊസസറാണ് റിയല്‍മി ജിടി 5ജി സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 120ഹെഡ്‌സ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 65 വോട്‌സ് സൂപ്പര്‍ ഡാര്‍ട്ട് ചാര്‍ജ്, 4500 എംഎഎച്ച് ബാറ്ററി, സോനി 64 എംപി ട്രിപ്പിള്‍ ക്യാമറ തുടങ്ങിയ സവിശേഷതകള്‍ ഉണ്ട്. ഡാഷിങ് സില്‍വര്‍, ഡാഷിങ് ബ്ലൂ വര്‍ണങ്ങളില്‍ ലഭ്യമാണ്. 8ജിബി-128 ജിബിക്ക് 37,999 രൂപയും 12 ജിബി-256 ജിബിക്ക് 41,999 രൂപയുമാണ് വില. ഓഗസ്റ്റ് 25 ഉച്ചയ്ക്ക് 12 മുതല്‍ റിയല്‍മി.കോമിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമായിരിക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778ജി 5ജി പ്രൊസസറാണ് റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷനില്‍ ഉപയോഗിക്കുന്നത്. 120ഹെഡ്‌സ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 65വോട്‌സ് സൂപ്പര്‍ ഡാര്‍ട്ട് ചാര്‍ജ്, 4300 എംഎഎച്ച് ബാറ്ററി, 64 എംപി പ്രൈമറി ക്യാമറ തുടങ്ങിയവയാണ് സവിശേഷതകള്‍. വോയെജര്‍ ഗ്രേ, ലൂന വൈറ്റ്, കോസ്‌മോസ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ 6ജിബി-128ജിബി, 8ജിബി-128ജിബി, 8ജിബി-256ജിബി വൈവിധ്യങ്ങളില്‍ ലഭ്യമാണ്. വില യഥാക്രമം 25999, 27999, 29999 രൂപ. ഓഗസ്റ്റ് 26 ഉച്ചയ്ക്ക് 12 മുതല്‍ റിയല്‍മി.കോം, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയവയില്‍ ലഭ്യമാണ്.
from Asianet News https://ift.tt/3yid4Fa
via IFTTT
from Asianet News https://ift.tt/3yid4Fa
via IFTTT
കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്ന പതിനായിരത്തിലധികം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
പാലക്കാട്: സേലത്ത് വന്‍ സ്പിരിറ്റ് വേട്ട. കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്ന പതിനായിരത്തിലധികം ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് ഇന്‍റലിജന്‍സും എന്‍ഫോഴ്സ്മെന്‍റും നടത്തിയ പരിശോധയില്‍ പിടികൂടി. സ്പിരിറ്റ് ഗോഡൗണ്‍ തിരുവനന്തപുരം സ്വദേശിയുടേതെന്നാണ് സൂചന പാലക്കാട് അണക്കപ്പാറയിലും തൃത്താലയിലും സ്പിരിറ്റ് പിടിച്ചതിന് പിന്നാലെയാണ് കേരളത്തിലേക്ക് കടത്താന്‍ തമിഴ് നാട് കേന്ദ്രീകരിച്ച ഗോഡൗണുകളില്‍ വന്‍ സ്പിരിറ്റ് ശേഖരം സൂക്ഷിക്കുന്നെന്ന വിവരം എക്സൈസ് ഇന്‍റലിജന്‍സിന് ലഭിച്ചത്. കഴിഞ്ഞ രാത്രി സേലത്തിനടുത്ത് ശ്രീനായ്ക്കാംപെട്ടിയിലെ ഗോഡൗണില്‍ പരിശോധനയ്ക്കെത്തിയ അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പക്ടര്‍ പിസി സെന്തില്‍കുമാറിനും സംഘത്തിനും കണ്ടെത്താനായത് 310 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 10850 ലിറ്റര്‍ സ്പിരിറ്റ്. കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരശ് എന്നിവരാണ് പിടിയിലായത്. തിരുവനന്തപുര സ്വദേശി ദീപു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്നാണ് സേലത്തേക്ക് സ്പിരിറ്റത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഗോഡൗണിൽനിന്നാണ് കേരളത്തിന്‍റെ വിവിധ ഇടങ്ങളിലേക്ക് സ്പിരിറ്റെത്തിച്ചിരുന്നത്.റെയ്ഡിന് പിന്നാലെ എക്സൈസ് സംഘം വല്ല പ്പാടി പൊലീസിനെ വിവരമറിയിച്ച് പ്രതികളെയും സ്പിരിറ്റും കൈമാറി.
from Asianet News https://ift.tt/3kw4EVN
via IFTTT
from Asianet News https://ift.tt/3kw4EVN
via IFTTT
കൊടകരയില്‍ നൂറ്റിയൻപത് കിലോയോളം കഞ്ചാവുമായി രണ്ടു പേർ പൊലീസ് പിടിയിലായി
തൃശ്ശൂർ: കൊടകരയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. നൂറ്റിയൻപത് കിലോയോളം കഞ്ചാവുമായി രണ്ടു പേർ പൊലീസ് പിടിയിലായി. വിപണിയിൽ രണ്ട് കോടി രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. ആലുവ സ്വദേശികളായ ടോംജിത്, വിൻസെന്റ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ആഢംബര കാറിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്നു കഞ്ചാവ്. പേരാമ്പ്ര അപ്പോളോ ടയേഴ്സിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി വന്ന സംഘം പിടിയിലായത്. ആന്ധ്രയിൽ നിന്നും കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന മേൽത്തരം ഗ്രീൻ കഞ്ചാവ് കേരളത്തിലെത്തിച്ച് ചില്ലറ വിൽപന നടത്തുമ്പോൾ ഗ്രാമിന് അഞ്ഞൂറു രൂപ മുതലാണ് വില ഈടാക്കുന്നത്. ആന്ധ്രയിൽ നിന്ന് ആഡംബര കാറിൽ പാക്കറ്റുകളാക്കി തുണി കൊണ്ട് മൂടിയാണ് കഞ്ചാവ് കടത്തിയിരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ഞുറ് കിലോയോളം കഞ്ചാവ് കൊരട്ടി, കൊടകര എന്നിവിടങ്ങളിൽ നിന്നായി പിടികൂടിയിട്ടുണ്ട്. ലോക്ഡൗൺ സാഹചര്യം മുതലെടുത്ത് ഉയർന്ന വിലക്ക് കഞ്ചാവ് വിൽക്കാനാണ് യുവാക്കൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തുന്നത്. പിടിയിലായവർ കൊരട്ടി, മാള, ഇരിങ്ങാലക്കുട മുതലായ സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. ചില കേസുകളിൽ കോടതിയിൽ ഹാജരാവാത്തതിനെ തുടർന്ന് ഇരുവർക്കുമെതിരെ അറസ്റ്റ് വാറണ്ടുകളും നിലവിലുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zqwGrR
via IFTTT
from Asianet News https://ift.tt/3zqwGrR
via IFTTT
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ്; രണ്ടു പേര്‍ പിടിയില്‍
പുല്‍പ്പള്ളി: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി എ.ആർ രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീൺ എന്നിവരെയാണ് പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. ആധാർ കാർഡിലെ വിലാസത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. തിരുവനന്തപുരത്തേയും കൊല്ലത്തേയും വീട്ടിൽ നിന്നാണ് എ.ആർ രാജേഷ്, പി. പ്രവീൺ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. സംഘത്തിലെ പ്രധാനികളായ ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വെട്ടത്തൂരിലെ വനം വകുപ്പിന്‍റെ വാച്ച് ടവറിൽ സംഘം നാല് ദിവസമാണ് എല്ലാവിധ സൗകര്യങ്ങളോടെയും താമസിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ കാണിച്ചാണ് പ്രതികൾ കബളിപ്പിച്ചതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പോലീസിനെ അറിയിച്ചത്. ഇവർ എന്തിനാണ് വനമേഖലയിൽ എത്തിയതെന്ന് കണ്ടത്തേണ്ടതുണ്ട്. മറ്റ് രണ്ട് പ്രതികൾക്കായി കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. പത്തനംതിട്ട ജില്ലക്കാരനായ ദീപക് പി. ചന്ദ് പട്ടാളത്തിൽ നിന്ന് വിരമിച്ചതാണെന്ന് സൂചനയുണ്ട്. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3jmvS1K
via IFTTT
from Asianet News https://ift.tt/3jmvS1K
via IFTTT
തീരദേശങ്ങളിൽ മയക്കുമരുന്നെത്തിച്ച് വില്‍പ്പന നടത്തുന്നയാൾ പിടിയില്‍
ചാവക്കാട്: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്നെത്തിച്ച് തീരദേശങ്ങളിൽ വില്‍പ്പന നടത്തുന്നയാൾ തൃശ്ശൂർ ചാവക്കാട് പിടിയിൽ. നാലാംകല്ല് സ്വദേശി ഷറഫുദ്ദീനാണ് ഗുരുവായൂർ പൊലീസിന്റെ പിടിയിലായത്. ഏറെക്കാലമായി ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ചാവക്കാട്ട് നിന്നും മൂന്ന് കിലോ ഹാഷീഷ് ഓയില്‍ പിടിച്ച കേസിലെ രണ്ടാം പ്രതിയാണ് ഷറഫുദ്ദീൻ. കേസിലെ മുഖ്യപ്രതിയെ അന്ന് പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം ഇതരസംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ഇയാള്‍ കഴിഞ്ഞ ദിവസം നാട്ടിലേക്കു വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ നീക്കത്തിലാണ് ഷറഫുദ്ദീൻ പിടിയിലായത്. തമിഴ്‌നാട്, ഒഡീഷ, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും വ്യാപകമായി എം.ഡി.എം.എ., ഹാഷിഷ് ഓയില്‍, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളെത്തിച്ച് തീരദേശത്തു കച്ചവടം നടത്തുന്നതാണ് ഷറഫുദ്ദീന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയി്ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
from Asianet News https://ift.tt/2Wv5KZX
via IFTTT
from Asianet News https://ift.tt/2Wv5KZX
via IFTTT
തിരുവമ്പാടി കൊലപാതകം; പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി പ്രതി രജീഷ്
കോഴിക്കോട്: തിരുവമ്പാടിയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി പ്രതി രജീഷ്. തെളിവെടുപ്പിനിടെ പോലും പരസ്പര വിരുദ്ധമായി വിവരങ്ങൾ നൽകി അവ്യക്തയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. കസ്റ്റഡിയിൽ വാങ്ങി വീണ്ടും തെളിവെടുപ്പിനൊരുങ്ങുകയാണ് തിരുവമ്പാടി പൊലീസ്. വഴിത്തർക്കത്തെ തുടർന്ന് ബുധനാഴ്ചയാണ് തിരുവമ്പാടി ചാലിൽത്തൊടികയിൽ മോഹൻദാസ് അയൽവാസി രജീഷിന്റെ അടിയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ രജീഷിനെ വെളളിയാഴ്ച വൈകീട്ടാണ് തെളിവെടുപ്പിനെത്തിച്ചത്. സംഭവ ദിവസം ധരിച്ച വസ്ത്രങ്ങൾ ഉപേക്ഷിച്ചത് മലപ്പുറം തൃക്കളയൂർ ക്ഷേത്രത്തിന് സമീപമെന്നായിരുന്നു രജീഷിന്റെ മൊഴി. തുടർന്ന് തിരുവമ്പാടി പൊലീസ് സ്ഥലത്ത് വിശദ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ചാലിൽത്തൊടികയിലെത്തിച്ച് മോഹൻദാസിനെ ആക്രമിച്ച സ്ഥലത്തും പരിസരത്തുമെത്തി തെളിവെടുപ്പിന് തുടക്കമിട്ടെങ്കിലും മഴകാരണം പൂർത്തിയാക്കാനായില്ല. അന്വേഷണ സംഘവുമായി ഒരുതരത്തിലും രജീഷ് സഹകരിക്കുന്നില്ലെന്നാണ് വിവരം. പരസ്പര വിരുദ്ധമായി കാര്യങ്ങൾ പറയുന്നതിനാൽ കൂടുതൽ വ്യക്തതവേണമെന്ന നിലപാടിലാണ് താമരശ്ശേരി പൊലീസ്. റിമാൻഡിലയച്ച രജീഷിന് വേണ്ടി അടുത്ത ദിവസം തന്നെ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി ശേഷമോ കൂടുതൽ നടപടികളിലേക്ക് കടക്കൂ എന്ന് പൊലീസ് അറിയിച്ചു. അയൽവാസികളായ രജീഷും മോഹൻദാസും തമ്മിൽ നേരത്തെ തന്നെ വഴിത്തർക്കം ഉണ്ടായിരുന്നു. രജീഷിന്‍റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് കൂടി വഴി നൽകണമെന്നാവശ്യപ്പെട്ട് മോഹൻദാസ് ജില്ല കളക്ടർക്ക് പരാതി നൽകിയതോടെയാണ് തർക്കം രൂക്ഷമായത്.ബുധനാഴ്ച വാക്കേറ്റത്തിനിടെ രജീഷ് മോഹൻദാസിനെ ടൈൽസ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/2XYxsyx
via IFTTT
from Asianet News https://ift.tt/2XYxsyx
via IFTTT
അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ:സെപ്റ്റംബർ 3നകം പേര് രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ മുൻഗണനാ വിഭാഗം, ഓപ്പൺ വിഭാഗം, ഈഴവ മുൻഗണനാ വിഭാഗം, എസ്. സി മുൻഗണനാ വിഭാഗം, മുസ്‌ലിം മുൻഗണനാ വിഭാഗം എന്നിവയിൽ ഏഴ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികകൾ നിലവിലുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എ, ബി.എസ്‌സി, ബികോം ബിരുദവും സർക്കാരിന്റെയോ സ്വകാര്യ സ്ഥാപനത്തിന്റെയോ പ്രചാരണ വിഭാഗത്തിലോ ദിനപത്രം, ന്യൂസ് ഏജൻസി എന്നിവയുടെ എഡിറ്റോറിയൽ വിഭാഗത്തിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത. 2021 ജനുവരി ഒന്നിന് 18നും 41നുമിടയിലായിരിക്കണം പ്രായം (നിയമാനുസൃത വയസിളവ് ബാധകം). പ്രതിദിനം 1005 രൂപയാണ് വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ സെപ്റ്റംബർ മൂന്നിനകം നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2Wo0LKJ
via IFTTT
from Asianet News https://ift.tt/2Wo0LKJ
via IFTTT
ഖത്തറില്‍ 212 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ദോഹ: ഖത്തറില്‍ 212 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 213 പേര്‍ കൂടി രോഗമുക്തി നേടി. ആകെ 2,28,540 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 145 പേര്‍ സ്വദേശികളും 67 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 602 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 2,32,004 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2,862 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 27,444 പരിശോധനകള്‍ കൂടി നടത്തി. ആകെ പരിശോധനകളുടെ എണ്ണം 2,481,062 ആയി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zv040s
via IFTTT
from Asianet News https://ift.tt/3zv040s
via IFTTT
അഫ്ഗാന്‍ ദുരന്തം വിറ്റുകാശാക്കാന്‍ ശ്രമം; വിമാന ടിക്കറ്റിന് കൊള്ളനിരക്കുമായി ട്രംപിന്റെ വിശ്വസ്ഥന്‍
നാടുവിടാന്‍ താലിബാന്‍ നല്‍കിയ അവസാന തീയതി അടുത്തിരിക്കെ, അഫ്ഗാനിസ്താന്‍-അമേരിക്ക വിമാനച്ചാര്‍ജ്ജ് പല മടങ്ങാക്കി യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമം. ചാര്‍ട്ടേഡ് വിമാനത്തില്‍ അഫ്ഗാനിസ്താനില്‍നിന്നും അമേരിക്കയിലേക്ക് എത്തിക്കാമെന്ന് പറഞ്ഞാണ്, ദുരന്തസമയത്ത് യാത്രക്കാരെ പിടിച്ചുപറിക്കാനുള്ള ശ്രമം. മുന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപിന്റെ സ്വന്തക്കാരനായ വിവാദ സ്വകാര്യ മിലിറ്ററി ഡിഫന്‍സ് കോണ്‍ട്രാക്ടര്‍ എറിക് പ്രിന്‍സാണ് അഫ്ഗാന്‍ ദുരന്തത്തില്‍നിന്നും ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത്. അമേരിക്കയെ സഹായിച്ചതിന്റെ പേരില്‍ താലിബാന്റെ ഹിറ്റ്‌ലിസ്റ്റിലായ അഫ്ഗാന്‍ പൗരന്‍മാരും പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന അമേരിക്കന്‍ പൗരന്‍മാരുമടങ്ങുന്ന യാത്രക്കാര്‍ക്കു മുന്നിലാണ് എറിക് പ്രിന്‍സ് ഈ ഓഫര്‍ മുന്നോട്ടുവെച്ചത്. ഈ മാസം 31-ന് ആളുകളെ കാബൂളില്‍നിന്നും ഒഴിപ്പിക്കുന്നത് നിര്‍ത്താനാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പദ്ധതി. ഈ സമയത്തിനുള്ളില്‍ ഒരു നിലയ്ക്കും വിമാനങ്ങളില്‍ എത്തിക്കാനാവാത്തത്ര ആളുകളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ ദൈന്യത മുതലെടുത്ത് കൊള്ളലാഭം ഉണ്ടാക്കാനാണ് ശ്രമമെന്ന് മുമ്പ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താനില്‍നിന്നും അമേരിക്കയിലേക്ക് ഏകദേശം 1700 ഡോളറാണ് സാധാരണ വിമാന നിരക്ക്. സീസണിനനുസരിച്ച് ഈ തുക 800 ഡോളറിലേക്ക് കുറയാനും 2000 ഡോളര്‍ വരെ കൂടാനുമാണ് സാദ്ധ്യതയെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. എന്നാല്‍, ഒരാള്‍ക്ക് 6500 യു എസ് ഡോളര്‍ ഈടാക്കാനാണ് കുപ്രസിദ്ധമായ സ്വകാര്യ മിലിറ്ററി കരാര്‍ കമ്പനിയായ ബ്ലാക്ക് വാട്ടറിന്റെ സ്ഥാപകന്‍ എറിക് പ്രിന്‍സിന്റെ പദ്ധതി. താലിബാന്‍ ചെക്ക്‌പോസ്റ്റുകളിലൂടെ ആളുകളെ വിമാനത്താവളത്തിലും അവിടെനിന്നും അമേരിക്കയിലും എത്തിക്കാമെന്നാണ് ഇയാളുടെ ഓഫര്‍. അതിനിടെ,, വൈറ്റ് ഹൗസ്പ്രസ് സെക്രട്ടറി ജെന്‍ സാകി ഈ പദ്ധതിയുടെ മനുഷ്യത്വമില്ലായ്മ ചൂണ്ടിക്കാട്ടി രംഗത്തുവന്നു. ''ജീവനില്‍ കൊതിപൂണ്ട് ഒരു രാജ്യം വിടാന്‍ ശ്രമിക്കുന്നവരുടെ വേദനകളും ആശങ്കകളും വിറ്റ് കാശാക്കാന്‍ ഹൃദയമോ ആത്മാവോ ഉള്ള ഒരാള്‍ക്കും കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്ന് അവര്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. താലിബാന്റെ കടുത്ത നിയന്ത്രണങ്ങള്‍ മറികടന്ന് ആളുകളെ വിമാനത്താവളത്തിലെത്തിക്കാനും അവിടെനിന്നും അമേരിക്കയിലേക്ക് വിമാനമാര്‍ഗം എത്തിക്കാനുമുള്ള ശേഷി ഇയാള്‍ക്കുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരാശരി അഫ്ഗാന്‍ പൗരന്‍ ഒരു വര്‍ഷം 600 ഡോളര്‍ വരെയാണ് സമ്പാദിക്കുന്നതെന്നുംഇത്ര വലിയ തുക നല്‍കാന്‍ എത്രപേര്‍ക്കു കഴിയുമെന്ന ചോദ്യങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്. എറിക് പ്രിന്‍സ് മുന്‍ യു എസ് നേവി സീല്‍ ആയ പ്രിന്‍സ് 1997-ലാണ് കുപ്രസിദ്ധമായ 'ബ്ലാക്ക് വാട്ടര്‍' സ്വകാര്യ സൈനിക കരാര്‍ സ്ഥാപനം തുടങ്ങിയത്. ഇറാഖിലും അഫ്ഗാനിലുമടക്കം സ്വകാര്യ സൈന്യത്തെ ഇറക്കി വന്‍തുക കരാറിനത്തില്‍ കൈപ്പറ്റുന്നതായി സ്ഥാപനത്തിന് എതിരെ ആരോപണമുന്നയര്‍ന്നിരുന്നു. സ്വകാര്യ സായുധ സംഘങ്ങളെ ഉപയോഗിച്ച് കൊലപാതകങ്ങളും പണംതട്ടലുമൊക്കെ നടത്തുന്നതായും സ്ഥാപനത്തിന് എതിരെ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. 2007-ല്‍ ഇറാഖി പൗരന്‍മാരെ വെടിവെച്ചു കൊന്ന കേസില്‍ നാല് ബ്ലാക്ക് വാട്ടര്‍ ജീവനക്കാര്‍ കുറ്റക്കാരാണെന്ന് 2014-ല്‍ കോടതി കണ്ടെത്തിയിരുന്നു. 2019-ല്‍ ലിബിയയില്‍ രാജ്യാന്തര അംഗീകാരമുള്ള സര്‍ക്കാറിനെ അട്ടിമറിക്കുന്നതിന് തീവ്രവാദ ഗ്രൂപ്പിന് ആയുധങ്ങളെയും സായുധ സംഘങ്ങളെയും ഇറക്കികൊടുത്ത പ്രിന്‍സ് യു എന്‍ ആയുധ നിയമങ്ങള്‍ ലംഘിച്ചതായി തെളിഞ്ഞിരുന്നു. മുന്‍ പ്രസിഡന്റ് ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രിന്‍സ് തീവ്രവലതുപക്ഷ സംഘടനകളുടെ സ്വന്തക്കാരനാണെന്ന് 'ബിസിനസ് ഇന്‍സൈഡര്‍' ചൂണ്ടിക്കാട്ടുന്നു. പ്രിന്‍സിന്റെ സഹോദരി ബെറ്റ്‌സി ദെവോസ് ട്രംപിന്റെ വിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു. അഫ്ഗാനിസ്താനിലെ സൈനിക നടപടികള്‍ സ്വകാര്യവല്‍ക്കരിക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സ് സമര്‍പ്പിച്ച പദ്ധതി ട്രംപ് ഭരണകൂടത്തിന്റെ സജീവ പരിഗണനയിലുണ്ടായിരുന്നു. തീവ്രവലതു സംഘടനകള്‍ക്കു വേണ്ടി, പുരോഗമന സ്വഭാവമുള്ള ഗ്രൂപ്പുകളിലേക്കും തൊഴിലാളി യൂനിയനുകളിലേക്കും നുഴഞ്ഞുകയറുന്നതിന് ബ്രിട്ടീഷ്, അമേരിക്കന്‍ മുന്‍ ചാരന്‍മാരെ പ്രിന്‍സ് റിക്രൂട്ട് ചെയ്തതായി ന്യൂയോര്‍ക്ക് ടൈംസ് പുറത്തുകൊണ്ടുവന്നിരുന്നു.
from Asianet News https://ift.tt/3kt3k5X
via IFTTT
from Asianet News https://ift.tt/3kt3k5X
via IFTTT
രാജ്യത്ത് ഒരു ദിവസത്തിനുള്ളിൽ ഒരു കോടി കടന്ന് വാക്സിൻ വിതരണം; അഭിനന്ദിച്ച് പ്രധാനമന്ത്രി
ദില്ലി: രാജ്യത്ത് ഒരു ദിവസം കൊണ്ടു വാക്സിൻ വിതരണം ഒരു കോടി കടന്നു. ഇന്ന് മാത്രം ഒരു കോടിയിലധികം വാക്സിൻ വിതരണം നടന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിൻ വിതരണം ചെയ്യുന്നവരെയും വാക്സിൻ എടുക്കുന്നവരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ന് 1,00,63 ,931 ഡോസ് വാക്സിൻ രാജ്യത്ത് വിതരണം ചെയ്തതായാണ് കണക്ക്. ആരോഗ്യ പ്രവർത്തകരുടെ കഠിനാധ്വാനവും പ്രധാനമന്ത്രിയുടെ സൗജന്യ വാക്സിൻ പദ്ധതിയും ഫലം കാണുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂക് മാണ്ഡവ്യ അഭിപ്രായപ്പെട്ടു. പുതിയ ഇന്ത്യയുടെ നിശ്ചയദാർഢ്യത്തിന്റെയും കഴിവിന്റെയും പ്രതിഫലനമാണ് ഇന്നത്തെ നേട്ടമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. കൊവിഡിനോട് എങ്ങനെ പൊരുതാമെന്ന് പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ ലോകത്തിനു കാണിച്ചു കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം പുറത്തുവന്ന കണക്കനുസരിച്ച് ഇന്ത്യ ഇതുവരെ 62,09,43,580 വാക്സിനാണ് വിതരണം ചെയ്തിട്ടുള്ളത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight
from Asianet News https://ift.tt/38gZpn1
via IFTTT
from Asianet News https://ift.tt/38gZpn1
via IFTTT
ലീഡ്‌സില്‍ ഇംഗ്ലണ്ടിന്റെ ലീഡ് മറികടക്കാന്‍ ഇന്ത്യ പൊരുതുന്നു, പ്രതീക്ഷയായി പൂജാരയും കോലിയും
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടക്കാന്‍ ഇന്ത്യ പൊരുതുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 78 റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരെ 354 റണ്‍സിന്റെ ലീഡ് നേടിയ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ക്രീസ് വിട്ടത്. 45 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും 91 റണ്‍സോടെ ചേതേശ്വര്‍ പൂജാരയും ക്രീസില്‍. എട്ടുവിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടക്കാന്‍ ഇന്ത്യക്കിനിയും 139 റണ്‍സ് കൂടി വേണം. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും കെ എല്‍ രാഹുലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായത്. പൊരുതി വീണ് രോഹിത്, പോരാട്ടം തുടര്‍ന്ന് പൂജാരയും കോലിയും റണ്‍മല കയറ്റത്തില്‍ ഇന്ത്യക്ക് തുടക്കത്തിലെ കെ എല്‍ രാഹുലിനെ നഷ്ടമായി. മൂന്നാം ദിനം ലഞ്ചിന് തൊട്ടുമുമ്പ് എട്ടു റണ്‍സെടുത്ത രാഹുലിനെ ഓവര്‍ടണിന്റെ പന്തില്‍ സ്ലിപ്പില്‍ ബെയര്‍സ്റ്റോ പറന്നുപിടിക്കുകയായിരുന്നു. വീണ്ടുമൊരു കൂട്ടത്തകര്‍ച്ചയാണോ മുന്നിലെന്ന് ഇന്ത്യന്‍ ആരാധകര്‍ സംശയിച്ചുനില്‍ക്കെ രണ്ടാം സെഷനില്‍ പതിവ് പ്രതിരോധം വിട്ട് പൂജാര ആക്രമിച്ചു കളിക്കുന്നതാണ് കണ്ടത്. ഒരു ഘട്ടത്തില്‍ രോഹിത്തിനെക്കാള്‍ ആക്രമിച്ചു കളിച്ച പൂജാര ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയെ എറിഞ്ഞിട്ട ജെയിംസ് ആന്‍ഡേഴ്സണെതിരെ തുടര്‍ച്ചയായി ബൗണ്ടറികളും നേടി. ഇതിനിടെ രോഹിത്ത് റോബിന്‍സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നല്‍ കുടുങ്ങിയെങ്കിലും റിവ്യൂ എടുക്കാന്‍ ഇംഗ്ലണ്ട് വൈകിയതിനാല്‍ ഔട്ടാവാതെ രക്ഷപ്പെട്ടു. ചായക്ക് പിന്നാലെ രോഹിത് വീണു, വന്‍മതിലായി പൂജാര മൂന്നാം ദിനം രണ്ടാം സെഷനില്‍ വിക്കറ്റ് പോവാതെ പിടിച്ചുനിന്ന രോഹിത്തും പൂജാരയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ചായക്കുശേഷമുള്ള ആദ്യ ഓവറില്‍ രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി റോബിന്‍സണ്‍ ഇന്ത്യക്ക് രണ്ടാമത്തെ പ്രഹരമേല്‍പ്പിച്ചു. അമ്പയറുടെ തീരുമാനം രോഹിത് റിവ്യു ചെയ്തെങ്കിലും രക്ഷയുണ്ടായില്ല. പൂജാരക്കൊപ്പം രണ്ടാം വിക്കറ്റില്‍ 82 റണ്‍സിന്റെ കൂട്ടുകെട്ടയര്‍ത്തി 59 റണ്‍സെടുത്ത് രോഹിത് മടങ്ങിയതോടെ മോശം ഫോമിലുള്ള ക്യാപ്റ്റന്‍ വിരാട് കോലി ക്രീസിലെത്തി. പൂജാര നല്‍കിയ പിന്തുണയില്‍ ബാറ്റ് ചെയ്ത കോലി പരമ്പരയിലാദ്യമായി ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്തപ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷയായി. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ കോലി-പൂജാര സഖ്യം 99 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പതിവ് പ്രതിരോധം വിട്ട് ആക്രമിച്ചു കളിച്ച പൂജാര 181 പന്തില്‍ 15 ബൗണ്ടറികളോടെ 91 റണ്‍സിലെത്തിയപ്പോള്‍ 94 പന്തില്‍ ആറ് ബൗണ്ടറികള്‍ നേടിയാണ് കോലി 45 റണ്‍സിലെത്തിയത്. ഇംഗ്ലണ്ടിനായി ഓലി റൊബിന്‍സണും ക്രെയ്ഗ് ഓവര്‍ടണും ഓരോ വിക്കറ്റ് നേടി. ഇംഗ്ലണ്ടിന്റെ വാലരിഞ്ഞ് ബുമ്രയും ഷമിയും നേരത്തെ 423-8 എന്ന സ്‌കോറില്‍ മൂന്നാം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 432 റണ്‍സിന് ഓള്‍ ഔട്ടായി. 32 റണ്‍സെടുത്ത ഓവര്‍ടണെ ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ റോബിന്‍സണെ ബുമ്ര ബൗള്‍ഡാക്കി. ഇന്ത്യക്കായി ഷമി നാലും ജഡേജ, ബുമ്ര, സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയപ്പോള്‍ 22 ഓവര്‍ എറിഞ്ഞ ഇഷാന്തിന് വിക്കറ്റൊന്നും ലഭിച്ചില്ല. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3joUwyA
via IFTTT
from Asianet News https://ift.tt/3joUwyA
via IFTTT
Thursday, August 26, 2021
മരത്തില്‍ നിന്ന് വീണ കുട്ടിയുടെ പരിക്ക് ഗുരുതരം; ദുരിതത്തിലും തിരിഞ്ഞുനോക്കാതെ ജനപ്രതിനിധികള്‍
മരത്തില്‍ നിന്ന് വീണ കുട്ടിയുടെ പരിക്ക് ഗുരുതരം; തിരിഞ്ഞുനോക്കാതെ ജനപ്രതിനിധികള്‍. റേഞ്ച് പ്രശ്‌നമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും മാതാപിതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട്...
from Asianet News https://ift.tt/3jkMHKD
via IFTTT
from Asianet News https://ift.tt/3jkMHKD
via IFTTT
ഗൗരിനന്ദക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് പൊലീസിനെ വെല്ലുവിളിച്ച് വീഡിയോ; യുവാവ് അറസ്റ്റില്‍
നിലമ്പൂര്‍: പൊലീസിനെ വെല്ലുവിളിച്ച് സാമൂഹ്യമാധ്യത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. പോത്തുകല്ല് കോടാലിപ്പൊയില്‍ മുണ്ടമ്പ്ര അബ്ദുറഹിമാന്‍(36) എന്നയാളെയാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കൊല്ലത്ത് ലോക്ക്ഡൗണിനിയെ സാമൂഹ്യഅകലം പാലിച്ചില്ലെന്ന കാരണത്താല്‍ പിഴയിട്ടതില്‍ പ്രതിഷേധിച്ച ഗൗരി നന്ദക്കെതിരെ കേസെടുത്തതിനെ തുടര്‍ന്നാണ് പേരും വിലാസവും വെളിപ്പെടുത്തി യുവാവ് സോഷ്യല്‍മീഡിയയില്‍ പൊലീസിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. ഒമ്പതാം തീയതിയാണ് പോസ്റ്റ് പൊലീസ് ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്തില്ലായിരുന്നു. നാട്ടിലെത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ ഭീഷണിപ്പെടുത്തി ജോലിയില്‍ നിരുത്സാഹപ്പെടുത്തുക, പൊതുജനത്തെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു ഗൗരിനന്ദയുടെ പൊലീസിനെതിരെയുള്ള പ്രതികരണം. ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് വയോധികനെതിരെ പെറ്റിയടിച്ച പൊലീസ് നടപടിക്കെതിരെയാണ് ഗൗരിനന്ദ പ്രതികരിച്ചത്. ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായി. തുടര്‍ന്ന് ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാരോപിച്ച് ഗൗരിനന്ദക്കെതിരെ കേസെടുത്തു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3gE0cDf
via IFTTT
from Asianet News https://ift.tt/3gE0cDf
via IFTTT
ഡിജിറ്റൽ പഠനം: ഉറപ്പുകൾ പാഴായി, പഠന സൌകര്യങ്ങളില്ലാതെ ആയിരക്കണക്കിന് കുട്ടികൾ; റെയ്ഞ്ചും പ്രശ്നം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയനവർഷം തുടങ്ങി മൂന്ന് മാസം പിന്നിട്ടിട്ടും ഡിജിറ്റൽ പരിമിതികൾ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങൾ ഒന്നുമായില്ല. എല്ലാവർക്കും മൊബൈൽ ഫോൺ ഇപ്പോഴും ഉറപ്പാക്കാനാകാത്തതിനാൽ സംവാദ രൂപത്തിലുള്ള ക്ലാസുകൾ ഇതുവരെ തുടങ്ങിയില്ല. റേഞ്ച് പ്രശ്നം തീർക്കാൻ മുഖ്യമന്ത്രി മൊബൈൽ കമ്പനികളുമായി ചർച്ച നടത്തിയെങ്കിലും ഒന്നും നടന്നില്ല. ജൂലൈ അവസാനത്തോടെ ഓൺലൈൻ ക്ലാസ് തുടങ്ങുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. പലതവണ നീണ്ട കണക്കെടുപ്പിനൊടുവിൽ 4,71,594 പേർക്ക് ഡിജിറ്റൽ ഉപകരണങ്ങളിലെന്ന് സർക്കാർ കണ്ടെത്തി. ധനസമാഹാരണത്തിനായി മുഖ്യമന്ത്രിയുടെ പേരിലുള്ള നിധിയുടെ ഭാഗമായ വിദ്യാകിരണം പോർട്ടലിൽ ഇപ്പോഴും ഡിജിറ്റൽ ഉപകരണങ്ങളില്ലാത്തവരുടെ കണക്കിൽ മാറ്റമില്ല. ഇതുവരെ എത്ര പണം കിട്ടി എന്നും പറയുന്നില്ല. ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും സൂപ്പർതാരങ്ങളുമെല്ലാ സ്വന്തം നിലക്ക് മൊബൈൽ ചലഞ്ചും ഫണ്ട് സമാഹരണമൊക്കെ നടത്തിയിട്ടും ഒന്നും മതിയാകുന്നില്ല. ഓൺലൈൻ പഠനത്തിനായുള്ള ജി സ്യൂട്ട് പോർട്ടൽ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. അതായത് എന്ന് ഇനി ഓൺലൈൻ ക്ലാസ് തുടങ്ങുമെന്ന് ഇപ്പോഴും സർക്കാറിന് പറയാനാകാത്ത സ്ഥിതി. ചില വിദ്യാലയങ്ങങ്ങൾ സ്വന്തം നിലക്ക് ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ക്ലാസ് നടത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേർക്കും ഇപ്പോഴും ആശ്രയം വിക്ടേഴ്സ് ചാനൽ തന്നെയാണ്. ടെലിവിഷൻ ക്ലാസ് പല വിദ്യാർത്ഥികൾക്കും ഉണ്ടാക്കുന്ന മാനസിക-ശാരീരിക പ്രശ്നങ്ങൾ എസ് സിഇആർടി നടത്തിയ പഠനം കണ്ടെത്തിയിരുന്നെങ്കിലും ഇത് തുടരുകയല്ലാതെ മറ്റ് വഴിയില്ലാത്ത അവസ്ഥ. റേഞ്ച് പ്രശ്നം ഉടൻ തീർക്കുമെന്നായിരുന്നു മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ മൊബൈൽ സേവനദാതാക്കളുടെ ഉറപ്പ്. പക്ഷെ ഇപ്പോഴും മലയോരമേഖലകളിൽ മൊബൈലുള്ളവർക്ക് റേഞ്ച് കിട്ടാൻ മരത്തിലും കുന്നിലും കയറേണ്ട ദുരവസ്ഥ തുടരുന്നു, അധ്യയനവർഷം തുടങ്ങുമ്പോൾ ഈ ക്ലാസിൽ ഹാജരുണ്ടോ പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് തുറ്ന് കാട്ടിയ പ്രശ്നങ്ങൾക്കിപ്പോഴും കാര്യമായ പരിഹാരമായില്ല. പരമ്പരക്ക് പിന്നാലെ നടപടി പ്രഖ്യാപിച്ച് ചർച്ചകളും സമിതികളും ഉണ്ടാക്കിയ സർക്കാറിനിപ്പോൾ പഴയ ആവേശമില്ല. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3ktAthZ
via IFTTT
from Asianet News https://ift.tt/3ktAthZ
via IFTTT
16കാരിയെ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
മണ്ണാര്‍ക്കാട്: 16കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലാണ് സംഭവം. പടിഞ്ഞാറന്‍വീട്ടില്‍ ജംഷീറാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുമായുള്ള പരിചയം മുതലെടുത്ത് വീട്ടിലെത്തിയ ജംഷീര്‍, സംസാരിക്കുന്നതിനിടെ പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ കാരണം പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തൂ. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുവിനെ തള്ളിവീഴ്ത്തി ജംഷീര്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ വായില്‍ തുണിതിരുകിയിരുന്നു. ഫോണ്‍ ഉപേക്ഷിച്ച് മുങ്ങിയ പ്രതിയെ തിരുവിഴാംകുന്നില്‍ നിന്ന് പൊലീസ് പിടികൂടി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3mAD8ce
via IFTTT
from Asianet News https://ift.tt/3mAD8ce
via IFTTT
സംസ്ഥാനത്ത് ഇന്നും മഴ തുടരും, ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ സംസ്ഥാനത്തൊട്ടാകെ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം,ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കർണാടക തീരത്തെ ന്യൂനമർദ്ദ പാർത്തിയും, ഒഡീഷ-ആന്ധ്രാ തീരത്തെ ചക്രവാതചുഴിയുമാണ് ഇപ്പോൾ കാലവർഷം സജീവമാകാൻ കാരണം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3ykSTGF
via IFTTT
from Asianet News https://ift.tt/3ykSTGF
via IFTTT
ലിയോ മേയ്ത്ര കാൻസർ കെയർ സെന്ററിന്റെയും മേയ്ത്ര ലിയോ ടെലി ഐ സി യു സെന്ററിന്റെയും ഉദ്ഘാടനം നടന്നു
വയനാട്ടില്‍ കാന്‍സര്‍ രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്താന്‍ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ വയനാട് ലിയോ ഹോസ്പിറ്റലില്‍ കാന്‍സര്‍ കെയര്‍ സെന്ററും ടെലി-ഐ.സി.യു. സംവിധാനവും ഉള്‍പ്പെടെ കാന്‍സര്‍ കെയര്‍ സെന്റര്‍ ആരംഭിക്കും. ഐ.സി.യു. പരിചരണത്തിലുള്ള രോഗികള്‍ക്ക് 24 മണിക്കൂറും ചികിത്സകള്‍ക്ക് മേല്‍നോട്ടം നല്‍കാന്‍ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അതിതീവ്ര പരിചരണ വിദഗ്ധരായ ഡോക്ടര്‍മാര്‍ക്ക് കഴിയും. സംസ്ഥാനത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനായി വടക്കന്‍ കേരളത്തില്‍ ഇത്തരം ഉപകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ മേയ്ത്ര ഹോസ്പിറ്റല്‍ പ്രാദേശിക ആശുപത്രികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്. രക്തസംബന്ധമായ രോഗങ്ങള്‍, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, കാന്‍സര്‍ ഇമ്യൂണോ തെറപി സെന്റര്‍ ഓഫ് എക്‌സലന്‍സ്, റോബോട്ടിക് ജോയിന്റ് റിപ്ലേസ്‌മെന്റ് വിഭാഗം, പ്രോക്ടോളജി ക്ലിനിക് തുടങ്ങി നിരവധി സേവനങ്ങള്‍ കൂടി അടുത്തിടെയായി മേയ്ത്ര ഹോസ്പിറ്റലില്‍ ആരംഭിച്ചിരുന്നു. കാന്‍സര്‍ രോഗികള്‍ക്കായി പ്രതിവാര കണ്‍സല്‍ട്ടേഷനു വേണ്ടി വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മുതല്‍ 3 മണി വരെ വിദഗ്ധരായ ഓങ്കോളജിസ്റ്റുകളുടെ സേവനം കൽപ്പറ്റ ലിയോ മേയ്ത്ര കാൻസർ കെയർ സെന്ററിൽ ലഭ്യമായിരിക്കും. കീമോതെറപി സേവനങ്ങള്‍ കോഴിക്കോട് കേന്ദ്രത്തിനു പുറമെ ഇനി മുതല്‍ വയനാട് ഉപകേന്ദ്രമായ ലിയോഹോസ്പിറ്റലിലും ലഭ്യമാക്കും. ഉയര്‍ന്ന ശേഷിയുള്ള ക്യാമറ, അനുബന്ധ കംപ്യൂട്ടര്‍ സോഫ്ട്‌വെയറുകളും സ്ഥാപിച്ചുകൊണ്ടാണ് സദാസമയവും നിരീക്ഷണം ഉറപ്പുവരുത്താവുന്ന ടെലി-ഐ.സി.യു. സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ഗുരുതര സാഹചര്യം നേരിടുന്ന രോഗികള്‍ക്ക് അതതു സമയത്തുതന്നെ ആവശ്യമായ ചികിത്സകള്‍ നിര്‍ദേശിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ക്കു കഴിയും. വിശദമായ അഡ്മിഷന്‍ പരിശോധനകള്‍, ദിവസേനയുള്ള ഡോക്ടര്‍മാരുടെ ടെലി-റൗണ്ട്‌സ്, ലാബ് റിപ്പോര്‍ട്ട് പരിശോധന, രോഗം കണ്ടെത്താനുള്ള സ്‌കാനിങ് പോലുള്ള നടപടിക്രമങ്ങള്‍, തുടങ്ങി ഐ.സി.യു. പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തല്‍ വരെയുള്ള കാര്യങ്ങളെല്ലാം കോഴിക്കോട് മേയ്ത്രയിലെ കേന്ദ്രത്തിലിരുന്ന് ഡോക്ടര്‍മാര്‍ നിര്‍വഹിക്കും. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുമുള്ള ജനങ്ങള്‍ക്ക് സമഗ്രമായ ആരോഗ്യപരിപാലന സംവിധാനം എത്തിക്കുകയാണ് ലക്ഷ്യമെന്ന് മേയ്ത്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളൻ പറഞ്ഞു. വയനാട്ടിലുള്ള രോഗികള്‍ക്ക് കാന്‍സര്‍ ചികിത്സക്കായി ഇടയ്ക്കിടെ കോഴിക്കോട്ട് വരേണ്ടി വരുന്ന സാഹചര്യം ഇനിയുണ്ടാവില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കോവിഡ് മഹാമാരിക്കിടെ മറ്റുള്ളവര്‍ പകച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് ലിയോ ഹോസ്പിറ്റലില്‍ വയനാട്ടുകാരായ കാന്‍സര്‍, അനുബന്ധ രോഗികള്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാന്‍ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ മുന്നോട്ടു വന്നതെന്ന് ലിയോ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. സുരേന്ദ്രന്‍ പറഞ്ഞു. ഈ പ്രദേശത്തെ രോഗികള്‍ക്ക് രാജ്യാന്തരതലത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച ഡോക്ടര്‍മാരുടെ സേവനവും കീമോതെറപി, കാന്‍സര്‍ ഇമ്യൂണോ തെറപി ചികിത്സകളും ലഭ്യമാക്കാന്‍ കഴിയുന്നതില്‍ അതീവസന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു രോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശരീരത്തിന്റെ ഏതു ഭാഗത്തേയും ബാധിക്കാവുന്ന രോഗമാണ് കാന്‍സറെന്നും നേരത്തെ കണ്ടെത്തി, വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിഞ്ഞാല്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുമെന്നും മേയ്ത്ര ഹെമറ്റോ ഓങ്കോളജി ആൻഡ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് വിഭാഗം ഡയറക്ടര്‍ ഡോ. രാഗേഷ് രാധാകൃഷ്ണന്‍ പറഞ്ഞു. നേരത്തെ മരണവുമായി കൂട്ടിച്ചേര്‍ത്തു പറഞ്ഞിരുന്ന കാന്‍സര്‍ രോഗത്തിന് ഇന്ന് ഇമ്യൂണോ തെറപി പോലുള്ള ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാണെന്നും ഓരോ സാധാരണക്കാരിലേക്കും ഇതെത്തിക്കുകയാണ് വേണ്ടതെന്നും മെഡിക്കല്‍ ഓങ്കോളജി ആൻഡ് കാന്‍സര്‍ ഇമ്യൂണോതെറപി അസോസിയേറ്റ് കണ്‍സല്‍ട്ടന്റ് ഡോ. ആന്റണി ജോര്‍ജ്ജ് ഫ്രാന്‍സിസ് തൊട്ടിയന്‍ പറഞ്ഞു. ലിയോ-മേയ്ത്ര കാന്‍സര്‍ കെയറിലൂടെയും ടെലി-ഐ.സി.യു. സംവിധാനത്തിലൂടെയും സമഗ്രമായ ചികിത്സാ സമീപനത്തിലൂടെ ഏതുവിധം കാന്‍സര്‍ രോഗമായാലും ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്താന്‍ ലിയോ ഹോസ്പിറ്റലുമായുള്ള പുതിയ സഖ്യം പ്രയോജനപ്പെടുമെന്ന് മേയ്ത്ര ഹോസ്പിറ്റല്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ഡോ. സിമന്ത.ജി.ശര്‍മ്മ പറഞ്ഞു.
from Asianet News https://ift.tt/3sUceNU
via IFTTT
from Asianet News https://ift.tt/3sUceNU
via IFTTT
സേലത്ത് സ്പിരിറ്റ് വേട്ട; കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച വൻ സ്പിരിറ്റ് ശേഖരം പിടികൂടി, രണ്ട് പേര്‍ പിടിയില്‍
സേലം: സേലത്ത് എക്സൈസിന്‍റെ വന്‍ സ്പിരിറ്റ് വേട്ട. കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം പിടികൂടി. സേലം ശ്രീനായിക്കാംപെട്ടിയിൽ സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ച 10850 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരശ് എന്നിവരെയാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. പാലക്കാട് എക്സൈസ് ഇന്‍റലിജൻസും എക്സൈസ് എൻഫോഴ്സും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്. സ്വകാര്യ ഗോഡൗണിൽ 310 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിയുടേതാണ് ഗോഡൗണെന്നാണ് സൂചന. കേരളത്തിലെത്തിക്കാൻ മധ്യപ്രദേശിൽ നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് എക്സൈസ് സംഘം പറഞ്ഞു. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പക്ടർ പിസി സെന്തിലിന്‍റെ നേതൃത്യത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. രണ്ട് വർഷത്തിനുള്ളിൽ കേരള എക്സൈസ് സംഘം തമിഴ്നാട്ടിൽ പിടിക്കുന്ന നാലാമത്തെ കേസാണിത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3kKc5cf
via IFTTT
from Asianet News https://ift.tt/3kKc5cf
via IFTTT
കാബൂൾ ചാവേർ ആക്രമണം: മരണം 62 , കൊല്ലപ്പെട്ടവരിൽ 13 യുഎസ് സൈനികർ, പിന്നിൽ ഐഎസ്, തിരിച്ചടിക്കുമെന്ന് അമേരിക്ക
കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ഉണ്ടായ തുടർ ചാവേർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. 143 പേർക്ക് പരിക്കേറ്റു. 13 യു എസ് സൈനികരും കൊല്ലപ്പെട്ടു. സ്പോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും പിന്നിൽ ഐഎസ് ആണെന്ന് അറിയിച്ചിരുന്നു. പ്രദേശത്ത് ഇനിയും സ്പോടനങ്ങൾക്ക് സാധ്യതയുണ്ട്. ആക്രമിച്ചവർക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ താലിബാൻകാരുമുണ്ടെന്നാണ് വിവരം. ചാവേർ ആക്രമണമാണ് കാബൂൾ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിൽ നടന്നത്. ഇവിടെയാണ് കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിൽ നടന്ന ചാവേർ സ്ഫോടനത്തിൽ ചിലർക്ക് നിസാര പരിക്കേറ്റതായാണ് വിവരം. ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്. കാബൂൾ ചാവേർ സ്ഫോടനങ്ങൾക്ക് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ്; മരണം 40 ആയി, മരിച്ചവരിൽ താലിബാൻകാരും,അപലപിച്ച് ഇന്ത്യ മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് കാബൂൾ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നിൽ സുരക്ഷ ശക്തമാക്കിയിരുന്നു. സ്ഫോടനത്തെ ഇന്ത്യ ഇന്നലെ രാത്രി തന്നെ അപലപിച്ചു. ഭീകരവാദത്തിനും ഭീകരർക്ക് താവളം നല്‍കുന്നവർക്കുമെതിരെ ലോകം ഒന്നിച്ചു നില്‍ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2WpYdev
via IFTTT
from Asianet News https://ift.tt/2WpYdev
via IFTTT
ഒരുമിച്ച് മദ്യപിച്ച ശേഷം യുവാവിനെ വെട്ടി റോഡരികില്‍ തള്ളി ഗുണ്ടാം സംഘം
തിരുവനന്തപുരം: ഒരുമിച്ച് മദ്യപിച്ചതിന് ശേഷം യുവാവിന്റെ കാലുകളില്‍ വെട്ടി പരിക്കേല്‍പ്പിച്ച് ഗുണ്ടസംഘം കടന്നുകളഞ്ഞു. കൊലക്കേസ് പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നാണ് യുവാവിനെ ആക്രമിച്ചത്. സാരമായ പരിക്കേറ്റ ഷെഫീഖിനെ(34) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂവച്ചല്‍ കുറകോണത്താണ് സംഭവം. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും പിടികൂടിയിട്ടില്ല. കൊലക്കേസ് പ്രതി രാജേഷിന്റെ വീട്ടിലേക്കാണ് മദ്യപിക്കാനെന്ന വ്യാജേന ഷഫീഖിനെ കൊണ്ടുവന്നത്. മദ്യപിച്ചതിന് ശേഷം ഷഫീഖിനെ കെട്ടിയിട്ട ശേഷം ഇരുകാലുകളിലും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശേഷം റോഡില്‍ ഉപേക്ഷിച്ച് മുങ്ങി. ഷഫീഖിന്റെ കരച്ചില്‍ കേട്ട സമീപ വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായി പൊലീസ് സംഘം വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കിട്ടിയില്ല. പ്രതികളുമായി ഷഫീഖിന് സൗഹൃദമുണ്ടായിരുന്നെന്ന് സംശയമുണ്ട്. ഷഫീഖിന്റെ മൊബൈലില്‍ പ്രതികളിലൊരാളുടെ ഭാര്യയുടെ ചിത്രമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് കാരണമെന്ന സൂചനയുമുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3kspQvZ
via IFTTT
from Asianet News https://ift.tt/3kspQvZ
via IFTTT
ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ വമ്പൻ പ്രഖ്യാപനം, യാത്രക്കാർക്ക് സന്തോഷിക്കാം
ദില്ലി: ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പുതിയ പ്രഖ്യാപനം നടത്തി. പുതുതായി എട്ട് വിമാന സർവീസുകൾ നടത്താനാണ് നീക്കം. സെപ്തംബർ ആദ്യവാരം മുതൽ ഈ റൂട്ടുകളിൽ സർവീസ് നടത്തും. ആഭ്യന്തര വിമാന സർവീസുകളാണ് ആരംഭിക്കുന്നത്. ഡെഹ്റാഡൂൺ, ഇൻഡോർ, ലഖ്നൗ വിമാനത്താവളങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാണ് വിമാന സർവീസുകൾ. ദില്ലി - ലഖ്നൗ, ലഖ്‌നൗ - ജയ്പൂർ, ഇൻഡോർ - ലഖ്‌നൗ എന്നീ റൂട്ടുകളിലെ സർവീസ് സെപ്തംബർ ഒന്ന് മുതൽ നിലവിൽ വരും. ദില്ലിയെയും ഡെഹ്റാഡൂണിനെയും ബന്ധിപ്പിക്കുന്ന സർവീസ് സെപ്തംബർ അഞ്ച് മുതലാണ് ആരംഭിക്കുക. ഈ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഇന്റിഗോയുടെ തീരുമാനം. വിമാന സർവീസുകളുടെ എണ്ണം കൂടുമെന്നത് മാത്രമല്ല ഇതിന് കാരണം. ദില്ലി, ലഖ്‌നൗ, ജെയ്പൂർ, ഡെഹ്റാഡൂൺ, ഇൻഡോർ എന്നിവിടങ്ങളിലെ വർധിച്ചുവരുന്ന യാത്രാ ആവശ്യത്തിന് ഒരു പരിഹാരവുമാകും കമ്പനിയുടെ തീരുമാനമെന്ന് ഇന്റിഗോയുടെ ചീഫ് സ്ട്രാറ്റജി ആന്റ് റവന്യു ഓഫീസറായ സഞ്ജയ് കുമാർ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3BhJ6CW
via IFTTT
from Asianet News https://ift.tt/3BhJ6CW
via IFTTT
ഇങ്ങനെ വിറ്റാൽ എങ്ങനാ ? ബിഎസ്എൻഎല്ലിൽ പടയൊരുക്കം; കേന്ദ്രസർക്കാരിന് പുതിയ തലവേദന
ദില്ലി: ആസ്തി വിറ്റഴിക്കലിലൂടെ ധനസമാഹരണം ലക്ഷ്യമിടുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ബിഎസ്എൻഎല്ലിൽ പടയൊരുക്കം. 2.86 ലക്ഷം കിലോമീറ്റർ ദൈർഘ്യം വരുന്ന ഒപ്റ്റിക്കൽ ഫൈബർ ശൃംഖല യും 14917 മൊബൈൽ ടവറുകളും വിൽക്കാനുള്ള തീരുമാനത്തിനെതിരെയാണ് ജീവനക്കാർ രംഗത്ത് വന്നിരിക്കുന്നത്. ഭാരത് നെറ്റ് പ്രൊജക്ടിന് കീഴിലാണ് ഫൈബർ ശൃംഖല സ്ഥാപിച്ചത്. ബിഎസ്എൻഎല്ലിന്റെ സഹോദര സ്ഥാപനമായ എംടിഎൻഎല്ലിന്റേതാണ് 14917 ടവറുകൾ. കേന്ദ്രസർക്കാരിന്റെ ഈ നീക്കം ബിഎസ്എൻഎല്ലിനെയും എംടിഎൻഎല്ലിനെയും സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കുറ്റപ്പെടുത്തുന്നു. ഇപ്പോഴത്തെ നീക്കം അനുവദിച്ചാൽ അടുത്തതായി കേന്ദ്രം ഏഴ് ലക്ഷം കിലോമീറ്റർ നീളമുള്ള ഒപ്റ്റിക് ഫൈബർ വിൽക്കും. ആസ്തികളുടെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിൽ അധിഷ്ഠിതമായിരിക്കുമെന്ന വിശദീകരണം പഞ്ചസാരയിൽ പൊതിഞ്ഞ വിഷമാണെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. ടവറുകൾ വിൽക്കാനുള്ള നീക്കം എംടിഎൻഎല്ലിന്റെയും ബിഎസ്എൻഎല്ലിന്റെയും തകർച്ചയ്ക്ക് കാരണമാകും. ബിഎസ്എൻഎല്ലിന് 4ജി സേവനം അനുവദിക്കുന്നതിന് മോദി സർക്കാർ തടസം നിന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ വ്യക്തമായെന്നും രാജ്യത്തിന്റെ ആസ്തികൾ കോർപറേറ്റുകൾക്ക് വിൽക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും നേതാക്കൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇതോടെ കേന്ദ്രസർക്കാരിന് ബിഎസ്എൻഎൽ ജീവനക്കാരിൽ നിന്ന് കടുത്ത എതിർപ്പ് നേരിടേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രാജ്യത്തെമ്പാടും ബിഎസ്എൻഎൽ ജീവനക്കാർ പ്രതിഷേധ സമരം നടത്താനും യൂണിയൻ ആഹ്വാനം ചെയ്തിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3kpDrnO
via IFTTT
from Asianet News https://ift.tt/3kpDrnO
via IFTTT
കാട്ടുപോത്തിനെ വേട്ടയാടിയ ശേഷം മുങ്ങി; പ്രതികള്‍ ഒളിവില്‍ പോയിട്ട് ഒരുമാസം പിന്നിടുന്നു
കല്‍പ്പറ്റ: മാനന്തവാടി ബാവലിയില്‍ കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിലെ പ്രതികളെ മുഴുവന്‍ പിടികൂടാന്‍ വനംവകുപ്പിനായില്ല. സംഭവം നടന്ന് ഒരുമാസം പിന്നിടുമ്പോഴും പ്രതികളുടെ ഒളിത്താവളം എവിടെയെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സംഭവദിവസം എട്ടംഗസംഘത്തിലെ ഒരാളെ മാത്രമാണ് പിടികൂടിയത്. ഇയാളില്‍ നിന്നാണ് മറ്റു ഏഴുപേരെയും കുറിച്ചുള്ള വിവരം വനംഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. കുപ്പാടിത്തറ നടമ്മല്‍ തിരുവങ്ങാടന്‍ മൊയ്തുവാണ് പിടിയിലായത്. വാവ എന്ന ഷൗക്കത്ത്, ആഷിഖ്, സിദ്ധീഖ്, അയ്യൂബ്, അനസ്, കുഞ്ഞാവ തുടങ്ങിയവരെയാണ് പിടികൂടാനുള്ളത്. പ്രതികകളെല്ലാവരും പടിഞ്ഞാറത്തറ, കുപ്പാടിത്തറ സ്വദേശികളാണ്. ഇവരുപയോഗിച്ച വാഹനങ്ങള്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്. പുതുശേരിയില്‍ പ്രതികളില്‍ ഒരാളുടെ ബന്ധുവിന്റെ വീടിന്റെ മുറ്റത്ത് വാഹനം ഉപേക്ഷിച്ച് രീതിയിലാണ് കണ്ടെത്തിയത്. വാഹനത്തിന്റെ ഉടമകളും പ്രതികള്‍ തന്നെയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ മാസം 12ന് രാത്രി ബാവലി അമ്പത്തിയെട്ടാംമൈലിലാണ് സംഭവം നടന്നത്. വനത്തിനുള്ളില്‍ നിന്ന് വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വേട്ട സംഘത്തെ കണ്ടെത്തിയത്. നടത്തുകയായിരുന്നുവെന്നാണ് വനംവകുപ്പ് പറയുന്നത്. ഏകദേശം 800 കിലോയോളം തൂക്കം വരുന്ന എട്ട് വയസ് പ്രായമുള്ള കാട്ടുപോത്തിനെയാണ് സംഘം വെടിവെച്ച് കൊന്ന് ഇറച്ചിയാക്കിയത്. ഇതേ സംഘം മുമ്പും വേട്ട നടത്തിയിട്ടുണ്ടെന്നും ഇവര്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വേട്ടയിറച്ചിക്കായി ഉപഭോക്താക്കള്‍ ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ക്കറ്റുകളിലും ഇവര്‍ ഇറച്ചി വില്‍പന നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബാവലി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2XRu6NI
via IFTTT
from Asianet News https://ift.tt/2XRu6NI
via IFTTT
അരുവിക്കരയില്‍ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം പൊലീസിന് മുന്നില്‍ കീഴടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കര കളത്തറയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊന്നു. അരുവിക്കര കാവനംപുറത്തു വീട്ടിൽ ജനാർദ്ദനൻ ആണ് ഭാര്യ വിമലയെ വെട്ടി കൊലപ്പെടുത്തിയത്. പ്രതിയെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രി 11. 30 ഓടെയാണ് സംഭവം. ഭാര്യയെ വെട്ടിയ ശേഷം അരുവിക്കര പൊലീസിനെ ജനാർദ്ദനൻ തന്നെയാണ് അറിയിച്ചത്. കളത്തറ ജംഗ്ഷനിലൂടെ നടന്നെത്തിയ ഇയാളെ പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു. പിന്നീട് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മകൻ കൊലപാതക വിവരം അറിയുന്നത്. തെങ്ങുകയറ്റക്കാരനായ ജനാർദ്ദനൻ സ്ഥിരമായി വീട്ടിൽ വഴക്ക് ഉണ്ടാക്കാറുണ്ട്. മറ്റുള്ളവരോട് ആജ്ഞാപിക്കുന്ന സ്വഭാവമുള്ളയാളാണ് ഇയാളെന്നാണ് വിവരം. സംഭവ ദിവസവും പ്രതി ഭാര്യയോട് വഴക്കിട്ടിരുന്നു. തുടർന്നാണ് കത്തി ഉപയോഗിച്ചു കഴുത്തിനു വെട്ടിയത്. ഈ സമയം ശകതമായ മഴയായിരുന്നതിനാൽ സംഭവം വീട്ടിലുണ്ടായിരുന്ന മകനും കുടുംബവും അറിഞ്ഞില്ല എന്നാണ് മൊഴി നൽകിയിരിക്കുന്നത്. അതേസമയം വൈകുന്നേരം വീട്ടിൽ വഴക്കു നടന്നിരുന്നതായും പറയുന്നു. അരുവിക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3Djvjhd
via IFTTT
from Asianet News https://ift.tt/3Djvjhd
via IFTTT
നിങ്ങള്‍ക്കു യോജിച്ച കാര്‍ തെരെഞ്ഞെടുക്കുന്നതെങ്ങനെ?
പലരും കാറ് വാങ്ങണമെന്ന് തീരുമാനിക്കുന്നത് അയലത്തെയോ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോയൊക്കെ വാഹനങ്ങളെ മനസ്സില്‍ കണ്ടാവും. എന്നാല്‍ വാഹനം തെരെഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം ഇതാവരുത്. നിങ്ങളുടെ ആവശ്യമറിഞ്ഞുമാത്രം വാഹനം തിരഞ്ഞെടുക്കുക. ജാഡ കാണിക്കുക എന്നതിലുപരി സൗകര്യപ്രദമായി വാഹനം കൈകാര്യം ചെയ്യാൻ പറ്റുക എന്നതിനായിരിക്കണം മുൻതൂക്കം. സെഡാനോ ഹാച്ച് ബാക്കോ? കാറുകള്‍ പല വിഭാഗത്തില്‍പ്പെടുന്നവയുണ്ട്. മാരുതി 800 മാത്രം ഉള്‍പ്പെടുന്ന 'എ' സെഗ്‌മെന്റ് മുതല്‍ പ്രീമിയം ലക്ഷ്വറി കാറുകളുടെ 'ഡി' സെഗ്‌മെന്റ് വരെ ഇവ നീളുന്നു. ഇവയില്‍ത്തന്നെ ഹാച്ച് ബാക്ക്, സെഡാന്‍ എന്നീ വിഭാഗങ്ങള്‍ വേറെയുമുണ്ട്. പിന്നില്‍, പാസഞ്ചര്‍ ക്യാബിനില്‍നിന്ന് വേറിട്ടു നില്ക്കുന്ന ബൂട്ട് സ്‌പേസ് ഉള്ളവയാണ് സെഡാനുകള്‍. ധാരാളം ബൂട്ട്‌സ്‌പേസാണ് സെഡാന്‍റെ വലിയ ഗുണങ്ങളിലൊന്ന്. ഗ്യാസ് ടാങ്ക് ഫിറ്റു ചെയ്താല്‍പ്പോലും സാധനങ്ങള്‍ സൂക്ഷിക്കാന്‍ പിന്നെയും സ്ഥലം, പാസഞ്ചര്‍ ക്യാബിനുമായി ബന്ധമില്ലാത്തതിനാല്‍ അല്പം ദുര്‍ഗന്ധമുള്ള സാധനങ്ങളോ സിമന്റുപോലെ പൊടിപറക്കുന്ന സാധനങ്ങളോപോലും സെഡാന്റെ ബൂട്ടില്‍ സൂക്ഷിക്കാന്‍ കഴിയും. എന്നാല്‍ നീളം കൂടുതലുള്ളതുകൊണ്ടും നിര്‍മാണത്തിനായി കൂടുതല്‍ ഉരുക്കും മറ്റും വേണ്ടിവരുന്നതുകൊണ്ടും സെഡാന് വില കൂടുതലായിരിക്കും. സാധാരണയായി 'സി' വിഭാഗത്തിലാണ് സെഡാനെ ഉള്‍പ്പെടുത്താറ്. ഫോര്‍ഡ് ഐക്കണ്‍, സ്വിഫ്റ്റ് ഡിസയര്‍, സിയാസ്, എസ്റ്റീം, കൊറോള, അമേസ്, അമിയോ തുടങ്ങി നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാല്‍ വില കുറഞ്ഞ ചില എന്‍ട്രിലെവല്‍ സെഡാനുകള്‍ 'ബി പ്ലസ് ' സെഗ്‌മെന്റിലുമുണ്ട്. ചെറിയ വഴിയാണു വീട്ടിലേക്കുള്ളതെങ്കില്‍ ഒരു സെഡാൻ വാങ്ങുന്നത് അബദ്ധമായിരിക്കും. വളയ്ക്കാനും തിരിക്കാനും നിങ്ങള്‍ ഏറെ ബുദ്ധിമുട്ടും. പാസഞ്ചര്‍ ക്യാബിനുള്ളില്‍ത്തന്നെ ബൂട്ട് സ്‌പേസ് ഉള്ളവയാണ് ഹാച്ച് ബാക്കുകള്‍. ഇവയുടെ പിന്‍ഭാഗം തുറന്നാല്‍ കാണുക പാസഞ്ചര്‍ ക്യാബിനാണ്. മാരുതി 800, സ്വിഫ്റ്റ്, ആള്‍ട്ടോ, ഹ്യുണ്ടായി ഇയോണ്‍, ബലേനോ, വാഗണാര്‍, ഗ്രാന്‍റ് ഐ ടെന്‍ തുടങ്ങിയവ പ്രമുഖ ഹാച്ച് ബാക്കുകളാണ്. ധാരാളം സ്ഥലസൗകര്യം വേണ്ടവര്‍ക്ക് ഹാച്ച് ബാക്ക് മോഡല്‍ അപര്യാപ്തമാണ്. ഇതുതന്നെയാണ് ഹാച്ച് ബാക്കിന്റെ പ്രധാന പരിമിതി. പിന്‍സീറ്റിനു പിറകിലെ വളരെ ചെറിയ സ്ഥലമേ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ലഭിക്കുകയുള്ളൂ. ഏറെ യാത്രകളില്ലാത്ത ചെറുകുടുംബങ്ങള്‍ക്കേ ഹാച്ച് ബാക്ക് യോജിക്കൂ. മൂന്നംഗങ്ങള്‍ മാത്രമുള്ള കുടുംബമാണെങ്കില്‍ പിന്‍സീറ്റിന്റെ ബാക്കിഭാഗത്തും സാധനങ്ങള്‍ സൂക്ഷിച്ച് ഹാച്ച്ബാക്കിന്റെ പരിമിതിയെ മറികടക്കാം. നഗരവാസികള്‍ ഹാച്ച് ബാക്കുകൾ തിരഞ്ഞെടുക്കുന്നതാണുചിതം. യാത്ര ചെയ്യാന്‍ ധാരാളം കുടുംബാംഗങ്ങളുണ്ടെങ്കിൽ ഒതുക്കമുള്ള എംപിവിയോ എസ്‌യുവിയോ വാങ്ങാം. പെട്രോളോ ഡീസലോ? പലര്‍ക്കും ഈ സംശയം ഉണ്ടാകാറുണ്ട്. ദിവസവും ശരാശരി അൻപതു കിലോമീറ്റർ ദൂരമെങ്കിലും ഓട്ടമില്ലെങ്കിൽ പെട്രോൾ മോഡലുകളാണു നല്ലത്. ഡീസൽ മോഡലുകൾക്ക് പരിപാലനച്ചെലവും വിലയും കൂടും. പെട്രോൾ മോഡലുകൾക്ക് താരതമ്യേന കുറഞ്ഞ പരിപാലനച്ചിലവു മതി. എന്നാൽ ദീര്‍ഘദൂരം വാഹനമോടിക്കുന്നയാളാണെങ്കിൽ ഡീസൽ മോഡലുകളാണ് ഉചിതം.
from Asianet News https://ift.tt/3zpf9k6
via IFTTT
from Asianet News https://ift.tt/3zpf9k6
via IFTTT
ജോര്‍ജീഞ്ഞോ യൂറോപ്പിലെ മികച്ച പുരുഷ ഫുട്‌ബോള്‍ താരം, അലക്‌സിയ പുറ്റേലാസ് വനിതാ താരം
സൂറിച്ച്: ചെല്‍സിയുടെ ഇറ്റാലിയന്‍ ഫേര്‍വേര്‍ഡ് ജോര്‍ജീഞ്ഞോയിലെ യൂറോപ്പിലെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ താരമായി തെരഞ്ഞെടുത്തു. ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിക്കായും യൂറോ കപ്പില്‍ ഇറ്റലിക്കായും പുറത്തെടുത്ത മികവാണ് ജോര്‍ജീഞ്ഞോയെ ഏറ്റവും മികച്ച പുരുഷതാരമായി തെരഞ്ഞെടുക്കാന്‍ കാരണം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയിനെ, ചെല്‍സിയിലെ സഹതാരം എങ്കോളോ കാന്റെ എന്നിവരെ പിന്തള്ളിയാണ് 29കാരനായ ജോര്‍ജീഞ്ഞോയുടെ നേട്ടം. ബാഴ്‌സേലോണയുടെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ അലക്‌സിയ പുറ്റേലാസ് ആണ് മികച്ച വനിതാ താരം. വനിതാ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയെ ചാംപ്യന്‍മാരാക്കിയ മികവാണ് പുറ്റെലാസിന് പുരസ്‌കാരം നേടിക്കൊടുത്തത്.ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത തോമസ് ടുഷേലാണ് മികച്ച പരിശീലകന്‍. ചെല്‍സി ഗോള്‍ കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡി മികച്ച ഗോള്‍ കീപ്പറായും മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ റൂബന്‍ ഡയസ് മികച്ച ഡിഫന്‍ഡറായും ചെല്‍സിയുടെ എംഗോളോ കാന്റെ മികച്ച മിഡ്ഫീല്‍ഡറായും ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ഏര്‍ലിംഗ് ഹാലന്‍ഡ് മികച്ച ഫോര്‍വേര്‍ഡായും തെരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/2UO68So
via IFTTT
from Asianet News https://ift.tt/2UO68So
via IFTTT
ആള്‍ത്താമസമില്ലാത്ത വീടുകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് മോഷണം; സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
ഹരിപ്പാട് : ആള്‍ത്താമസമില്ലാത്ത വീടുകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. കായംകുളം പടീറ്റേടത്തു പടീറ്റതില്‍ ഷമീര്‍ (വടക്കന്‍-34), കായംകുളം ഐ. കെ ജംഗ്ഷനില്‍ വരിക്കപള്ളി തറയിൽ സെമീര്‍( വാറുണ്ണി -35) എന്നിവരെയാണ് കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ചേപ്പാട് രണ്ടു വീടുകളില്‍ കഴിഞ്ഞദിവസമുണ്ടായ മോഷണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മാളിയേക്കല്‍ പെട്രോള്‍ പമ്പിനു സമീപമുള്ള കുടുംബക്ഷേത്രത്തില്‍ നിന്നും പനയന്നാര്‍കാവ് ക്ഷേത്രത്തില്‍ നിന്നും മുന്‍പ് നഷ്ടമായിരുന്ന സാധനങ്ങളും ഇവരില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. വീടുകള്‍ കുത്തിത്തുറന്ന് വീട്ടുപകരണങ്ങളടക്കമുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്നതാണ് ഇവരുടെ പതിവ്. പകല്‍ സമയങ്ങളില്‍ പെട്ടി വണ്ടിയില്‍ മീന്‍ കച്ചവടം, ആക്രിസാധനങ്ങളുടെ കച്ചവടം എന്നിവയാണ് ഇവരുടെ ജോലി. ഇങ്ങനെ പോകുന്ന സമയത്ത് ആള്‍ താമസമില്ലാത്ത വീടുകള്‍ കണ്ടെത്തുകയും അവിടെ മോഷണം നടത്തുകയുമാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പത്തിയൂര്‍, കരീലകുളങ്ങര, ചേപ്പാട് കായംകുളം, കനകക്കുന്ന്, ചിങ്ങോലി എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണം ഇവര്‍ നടത്തിവന്നിരുന്നത്. മോഷണം നടന്ന വീടുകളില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ചെറിയ വാഹനങ്ങളിലെ കഴിയുമായിരുന്നുള്ളു. ഇതിന്റെ അടിസ്ഥാനത്തില്‍ പെട്ടിവണ്ടികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മോഷണ മുതലുകളായ പൈപ്പ്, ഓട്ടുപാത്രങ്ങള്‍, ഫ്രിഡ്ജ്,ഇന്‍വെര്‍ട്ടര്‍, ഓട്ടു പാത്രങ്ങള്‍, ചെമ്പ് പാത്രങ്ങള്‍ എന്നിവ കായംകുളം ഐ കെ ജംഗ്ഷനിലും, പുളിമുക്കിലും ഉള്ള ആക്രിക്കടകളിലായിരുന്നു വിറ്റഴിച്ചിരുന്നത്. പ്രതികളില്‍ നിന്നും വീട്ടുപകരണങ്ങള്‍ അടക്കമുള്ള മോഷണമുതലുകള്‍ കണ്ടെടുത്തിട്ടുണ്ട്. സമീപപ്രദേശങ്ങളില്‍ നടന്ന കവര്‍ച്ചകളില്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും ഇനിയും കൂടുതല്‍ പ്രതികള്‍ സംഘത്തില്‍ ഉള്ളതായും അവര്‍ക്കായുള്ള അന്വേഷണം നടന്നുവരുന്നതായും പൊലീസ് പറഞ്ഞു. കരീലകുളങ്ങര സി.ഐ എം.സുധിലാലിന്റെ നേതൃത്വത്തില്‍ എസ്. ഐ മാരായ ഷെഫീഖ്, സുരേഷ് , എ.എസ്.ഐമാരായ ജയചന്ദ്രന്‍, സുരേഷ്, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ എസ്. ആര്‍ ഗിരീഷ്, അജിത്കുമാര്‍ ബി .വി, മണിക്കുട്ടന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3sPKr0K
via IFTTT
from Asianet News https://ift.tt/3sPKr0K
via IFTTT
അഫ്ഗാനില്‍ തീരുന്നില്ല, താലിബാന്റെയും കൂട്ടരുടെയും പുതിയ ലക്ഷ്യം ആഫ്രിക്ക!
നൈജീരിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സലഫി ജിഹാദി സംഘടനയായ ബോക്കോ ഹറം മുതല്‍ സോമാലിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ശബാബ് വരെ പുതിയ സാഹചര്യങ്ങള്‍ ഉപയോഗിച്ച് പുഷ്ടിപ്പെടുമെന്നാണ് മുന്നറിയിപ്പുകള്‍. താലിബാനുമായി അടുത്ത ബന്ധം പുലര്‍ത്തുകയും അവരില്‍നിന്നും പ്രചോദം ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരാണ് ഈ സംഘടനകള്‍. അങ്ങനെ സംഭവിച്ചാല്‍, ലോകത്തിന് പുതിയ ഭീഷണി ഇവിടങ്ങളില്‍നിന്നായിരിക്കും.
from Asianet News https://ift.tt/3Dlldw5
via IFTTT
from Asianet News https://ift.tt/3Dlldw5
via IFTTT
പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ യഥാസമയം പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ യഥാസമയം പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മടങ്ങിയെത്തിയ പ്രവാസികള്‍ക്കായുള്ള സഹായ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതാണ്ട് 15 ലക്ഷത്തോളം പേരാണ് കൊവിഡ് കാലത്ത് നാട്ടിലെത്തിയത്. ഇതിൽ വളരെയധികം പേർ ലോക്ഡൗൺ സൃഷ്ടിച്ച തൊഴിൽ നഷ്ടത്തിന്റെ ഇരകളുമാണ്. ജീവിതത്തിന്റെ നല്ലൊരുകാലം നാടിന്റെ സമ്പത്ത് വ്യവസ്ഥ നിലനിർത്തുന്നതിനായി പ്രയത്നിച്ചവരാണിവർ. ഇവരെ സംരക്ഷിക്കുന്ന കാര്യത്തിൽ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നതിനാലാണ് അവർക്കായി പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. കൊവിഡ് മഹാമാരി ആരംഭിച്ച ഘട്ടംമുതൽ തന്നെ നോർക്കാ റൂട്ട്സിൽ കോവിഡ് 'റെസ്‍പോൺസ് സെൽ' ആരംഭിച്ചിരുന്നു. അതുവഴി പ്രവാസി മലയാളികളുടെ ആശങ്കകൾ വലിയൊരളവോളം പരിഹരിക്കാനായി. വിവിധ രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങളുമായും പ്രവാസി സംഘടനാ നേതാക്കളുമായും ബന്ധപ്പെട്ട്, പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പ്രത്യേകം ശ്രദ്ധ പുലർത്തി. 16 രാജ്യങ്ങളിൽ കോവിഡ് ഹെൽപ്പ്ഡെസ്‌ക് ആരംഭിച്ചു. പ്രവാസികൾക്ക് നാട്ടിലെ ഡോക്ടർമാരുമായി ബന്ധപ്പെടുന്നതിനു ടെലിമെഡിസിൻ സംവിധാനവും ഏർപ്പെടുത്തിയിരുന്നു. ലോക്ഡൗൺ മൂലം തൊഴിലിടങ്ങളിലേക്കു തിരിച്ചുപോകാൻ സാധിക്കാതെ വന്നവർക്ക് അടിയന്തര ധനസഹായമായി അയ്യായിരം രൂപ വീതം അനുവദിച്ചു. അതു വലിയ തുകയല്ലെങ്കിലും സർക്കാരിന്റെ കരുതലിന്റെ സൂചന അതിലുണ്ട്. ഏതാണ്ട് ഒന്നേകാൽ ലക്ഷത്തിലധികം പേർക്കാണ് ഈ സഹായം ലഭിച്ചത്. 64.3 കോടി രൂപ ഇതിനായി വിനിയോഗിച്ചു. പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപ വകയിരുത്തി. അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനപ്രദാന സംഘങ്ങൾ, വിപണന ശൃംഖല എന്നീ നാല് സ്‌കീമുകളിൽ പ്രവാസികൾക്ക് മുൻഗണന നൽകാനും തീരുമാനിച്ചു. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി. ഏകോപിത പ്രവാസി തൊഴിൽ പദ്ധതിയ്ക്കായി 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഇതിൽ നിന്നുള്ള തുക ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന മൂന്ന് തൊഴിൽ സംരംഭകത്വ പദ്ധതികൾക്കാണ് തുടക്കമാകുന്നത്. നാനോ എന്റർപ്രൈസ് അസിസ്റ്റൻസ് സ്‌കീം (പ്രവാസിഭദ്രത- പേൾ), മൈക്രോ എന്റർപ്രൈസ് അസിസ്റ്റൻസ് സ്‌കീം (പ്രവാസി ഭദ്രത- മൈക്രോ), കെ.എസ്.ഐ.ഡി.സി മുഖേന നടപ്പാക്കുന്ന സ്പെഷ്യൽ അസിസ്റ്റൻസ് സ്‌കീം (പ്രവാസിഭദ്രത- മെഗാ) എന്നിവയാണവ. അവിദഗ്ദ്ധ തൊഴിൽമേഖലകളിൽ നിന്നു ള്ളവരും കുറഞ്ഞ വരുമാന പരിധിയുള്ളവരുമായ പ്രവാസി മലയാളികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കായി കുടുംബശ്രീ മുഖേന പലിശരഹിത സംരംഭകത്വ വായ്പകളും പിന്തുണാ സഹായങ്ങളും ലഭ്യമാക്കാനാണ് പ്രവാസി ഭദ്രത-നാനോ പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിന് രണ്ട് ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭിക്കും. ഇതിനായി 30 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. കേരളാ ബാങ്ക് ഉൾപ്പെടെയുളള വിവിധ സഹകരണ സ്ഥാപനങ്ങൾ, പ്രവാസി സഹകരണ സംഘങ്ങൾ, ദേശസാൽകൃത ബാങ്കുകൾ തുടങ്ങിയവ വഴി സ്വയം തൊഴിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രവാസി ഭദ്രത-മൈക്രോ. ഇതുവഴി അഞ്ച് ലക്ഷം രൂപവരെ വായ്പ ലഭിക്കും. മാത്രമല്ല, പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡിയും ഉണ്ടാകും. പദ്ധതിവിഹിതമായി 10 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. കെ.എസ്.ഐ.ഡി.സി മുഖാന്തരം നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ ധനസഹായ പദ്ധതിയാണ് പ്രവാസി ഭദ്രത-മെഗാ. 25 ലക്ഷം രൂപാ മുതൽ രണ്ടു കോടി രൂപ വരെയുള്ള വായ്പകൾ പലിശ സബ്സിഡിയോടെ ഈ പദ്ധതി വഴി ലഭ്യമാകും. 8.25 ശതമാനം മുതൽ 8.75 ശതമാനം വരെ പലിശ ഈടാക്കുന്ന വായ്പകളിൽ ഗുണഭോക്താക്കൾ അഞ്ച് ശതമാനം മാത്രം നൽകിയാൽ മതിയാകും. ഗുണഭോക്താക്കൾക്കുളള പലിശ സബ്സിഡി ത്രൈ മാസക്കാലയളവിൽ നോർക്കാ റൂട്ട്സ് വഴി വിതരണം ചെയ്യും. ഒൻപത് കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി മാറ്റിവെച്ചിട്ടുള്ളത്. ഈ പദ്ധതികൾ ശരിയാംവിധം ഉപയോഗപ്പെടുത്താൻ പ്രവാസികൾ തയ്യാറാവണം. സംശയങ്ങൾ തീർക്കാനും പദ്ധതിയിൽ ചേരുന്നതിനു പിന്തുണ ഒരുക്കാനും നോർക്കാ റൂട്ട്സ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിന്റെ ഒന്നാംഘട്ടത്തിൽ നാം നേരിട്ട പ്രതിസന്ധി പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുക എന്നതായിരുന്നുവെങ്കിൽ, ഇപ്പോൾ അവരെ തിരികെ തൊഴിലിടങ്ങളിലേയ്ക്ക് എത്തിക്കുകയെന്നതാണ് സർക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി. വൈറസിന്റെ തീവ്രത കുറയുകയും ലോകം സാധാരണ നിലയിലേക്ക് തിരികെവരുന്നുവെന്ന പ്രതീതി ഉണ്ടാവുകയും ചെയ്ത ഘട്ടത്തിലാണ്, വിദേശത്തുണ്ടായിരുന്ന പ്രവാസികളിൽ പലരും അവധിക്കും മറ്റുമായി നാട്ടിലെത്തിയത്. ഈ ഘട്ടത്തിലാണ് രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചത്. ഇതോടെ ലോകരാജ്യങ്ങൾ പലതും വിമാനസർവ്വീസ് നിർത്തിവെച്ചു. അതോടെ നാട്ടിലെത്തിയ പലർക്കും യഥാസമയം തിരിച്ചു പോകാൻ സാധിക്കാത്ത നിലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ പ്രവാസികളെ മുൻഗണനാ വിഭാഗമാക്കി വാക്സിനേഷൻ നൽകുന്നുണ്ടെങ്കിലും കോവാക്സിനെ പല രാജ്യങ്ങളും ഇനിയും അംഗീകരിച്ചിട്ടില്ല. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് വിദേശത്ത് ക്വാറന്റൈൻ ഒഴിവാക്കുന്നുണ്ടെങ്കിലും അതിനുള്ള നടപടിക്രമങ്ങൾ സങ്കീർണമാണെന്നാണ് അറിയുന്നത്. ഇവയെല്ലാം പരിഹരിക്കാൻ നയതന്ത്രതല ചർച്ചകളാണ് അനിവാര്യം. അതിനായി കേരളം കേന്ദ്രസർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ വ്യവസായമന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിലെ സാധാരണക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്ന പദ്ധതികൾക്കാണ് തുടക്കമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ ഓൺലൈനായി പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ എന്നിവരുമായി ധാരണാപത്രം കൈമാറി. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
from Asianet News https://ift.tt/3gxetBC
via IFTTT
from Asianet News https://ift.tt/3gxetBC
via IFTTT
പ്രതിരോധം പാളിയോ? മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്ത്?
പ്രതിരോധം പാളിയോ? മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്ത്?
from Asianet News https://ift.tt/3ksCL0L
via IFTTT
from Asianet News https://ift.tt/3ksCL0L
via IFTTT
ലീഡ്‌സില്‍ ഹിമാലയന്‍ ലീഡുമായി ഇംഗ്ലണ്ട്, ഇന്ത്യക്കിനി റണ്‍മലകയറ്റം
ലീഡ്‌സ്: ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ വെള്ളംകുടിച്ച ലീഡ്സിലെ പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ കാട്ടിക്കൊടുത്തു. ഇന്ത്യന്‍ മുന്‍നിര പ്രതിരോധമില്ലാതെ മുട്ടുമടക്കിയ പിച്ചില്‍ ഇംഗ്ലണ്ട് മുന്‍നിരയില്‍ ബാറ്റെടുത്തവരെല്ലാം അര്‍ധ സെഞ്ചുറിയും സെഞ്ചുറിയുമെല്ലാം നേടി തിളങ്ങിയതോടെ ലീഡ്‌സ് ടെസ്റ്റില്‍ രണ്ടാം ദിനം തന്നെ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 345 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 423 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 24 റണ്‍സോടെ ക്രെയ്ഗ് ഓവര്‍ടണും റണ്ണൊന്നുമെടുക്കാതെ ഓലി റോബിന്‍സണും ക്രീസില്‍. മൂന്ന് ദിവസം ബാക്കിയിരിക്കെ ഇംഗ്ലണ്ടിന്റെ ലീഡ് മറികടക്കാന്‍ തന്നെ കഠിനപ്രയത്‌നം വേണമെന്നതിനാല്‍ സമനിലയെക്കുറിച്ചു ചിന്തിക്കാതെ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാനായി ഇന്ത്യക്ക് ഇനിയുള്ള ദിവസങ്ങളില്‍ പൊരുതാം. വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ സെഞ്ചുറിയുടെയും ഹസീബ് ഹമീദ്, റോറി ബേണ്‍സ്, ഡേവിഡ് മലന്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തിലാണ് രണ്ടാം ദിനം കൂറ്റന്‍ സ്‌കോറിലെത്തിയത്. ആദ്യ രണ്ട് ടെസ്റ്റിലേതുപോലെ ഓപ്പണര്‍മാര്‍ മടങ്ങിയശേഷം കളിയുടെ കടിഞ്ഞാണേറ്റെടുത്ത റൂട്ട് ഇംഗ്ലണ്ട് ഈ ടെസ്റ്റില്‍ ഇനി തോല്‍ക്കില്ലെന്ന് ഉറപ്പാക്കി. കരുതലോടെ തുടങ്ങി കരുത്തോടെ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ദമീദും കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 135 റണ്‍സിലെത്തിച്ചു. റോറി ബേണ്‍സിനെ(61) ക്ലീന്‍ ബൗള്‍ഡാക്കിയ മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 153 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സും പറത്തിയാണ് ബേണ്‍സ് 61 റണ്‍സെടുത്തത്. രണ്ടാം ദിനം തുടക്കത്തില്‍ ഇഷാന്ത് ശര്‍മ നിറം മങ്ങിയപ്പോള്‍ ജസ്പ്രീത് ബുമ്രയും മുഹ്ഹമദ് ഷമിയും മുഹമ്മദ് സിറാജും മികച്ച ലൈനും ലെംഗ്ത്തും കണ്ടെത്തി ഇംഗ്ലണ്ടിനെ വിറപ്പിച്ചു.പേസര്‍മാര്‍ക്കെതിരെ മികച്ച പ്രതിരോധവുമായി ബാറ്റ് ചെയ്ത ഹസീബ് ഹമീദിന് ഒടുവില്‍ രവീന്ദ്ര ജഡേജക്ക് മുമ്പില്‍ പിഴച്ചു. 68 റണ്‍സെടുത്ത ഹമീദിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. രണ്ടാം വിക്കറ്റ് വീഴുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 159 റണ്‍സിലെത്തിയിരുന്നു. റൂട്ട് തെറ്റാതെ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയ ആവേശത്തില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരുടെ ആവേശം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. തല്ലിക്കെടുത്തി. ഏകദിനശൈലിയില്‍ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത റൂട്ടിന് മലന്‍ മികച്ച പിന്തുണ നല്‍കിയതോടെ ഇംഗ്ലണ്ട് കൂറ്റന്‍ ലീഡുറപ്പിച്ചു.ചായക്ക് തൊട്ടു മുമ്പുള്ള ഓവറില്‍ സിറാജിന്റെ പന്തില്‍ മലന്‍ പുറത്തായി. ലെഗ് സ്റ്റംപില്‍ പോയ പന്ത് റിഷഭ് പന്ത് കൈയിലൊതുക്കിയെങ്കിലും പന്തോ ഇന്ത്യന്‍ ഫീല്‍ഡര്‍മാരോ ക്യാച്ചിനായി അപ്പീല്‍ ചെയ്തില്ല. ക്യാച്ചിനായി റിവ്യു എടുക്കാന്‍ മുഹമ്മദ് സിറാജ് നിര്‍ബന്ധിച്ചതോടെ കോല റിവ്യു എടുത്തപ്പോഴാണ് തീരുമാനം ഇന്ത്യക്ക് അനുകൂലമായത്. ചായക്കുശേഷം പരമ്പരയിലെ മൂന്നാമത്തെയും കരിയറിലെ 23-ാമത്തെയും സെഞ്ചുറി കണ്ടെത്തിയ നായകന്‍ ജോ റൂട്ട് ഇംഗ്ലണ്ടിനെ മുന്നില്‍ നിന്ന് നയിച്ചു. മലനുശേഷം വന്ന ജോണി ബെയര്‍സ്‌റ്റോ(28), ജോസ് ബട്‌ലര്‍(7), മൊയീന്‍ അലി(8), സാം കറന്‍(15) എന്നിവര്‍ കാര്യമായി സ്‌കോര്‍ ചെയ്തില്ലെങ്കിലും അപ്പോഴേക്കും ഇംഗ്ലണ്ടിന്റെ ലീഡ് 300 കടന്നിരുന്നു. ഏകദിനശൈലിയില്‍ ബാറ്റ് വീശി 165 പന്തില്‍ 121 റണ്‍സെടുത്ത റൂട്ടിനെ ജസ്പ്രീത് ബുമ്രയാണ് പുറത്താക്കിയത്. വാലറ്റത്ത് ക്രെയ്ഗ് ഓവര്‍ടണിന്റെ വമ്പനടികള്‍ ഇംഗ്ലണ്ടിന്റെ ലീഡ് 350ന് അടുത്തെത്തിച്ചു.മൂന്നാം വിക്കറ്റില്‍ മലന്‍-റൂട്ട് സഖ്യം 139 റണ്‍സടിച്ചു. ഇന്ത്യക്കായി ഷമി മൂന്നും ജഡേജ രണ്ടും സിറാജും ബുമ്രയും ഒരോ വിക്കറ്റുമെടുത്തു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3zngaJd
via IFTTT
from Asianet News https://ift.tt/3zngaJd
via IFTTT
Subscribe to:
Posts (Atom)
About Me
- Ershad T M
- kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............