Saturday, November 20, 2021

Farm laws| കാര്‍ഷിക സമരത്തിന്റെ ഭാവിയെന്ത്?; തീരുമാനം ഇന്നത്തെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തില്‍

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ (Farm laws) പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ (PM Modi)പ്രഖ്യാപനത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (Kisan Morcha) ജനറല്‍ ബോഡി ഇന്ന് ചേരും. സമരത്തെ സംബന്ധിച്ചുള്ള തീരുമാനത്തില്‍ നിര്‍ണായകമാണ് ഈ യോഗം. സമരം തുടരാന്‍ ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായിരുന്നു. നിയമം റദ്ദാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകാതെ പിന്‍വാങ്ങേണ്ട എന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. ഉച്ചക്ക് ഒരു മണിക്ക് സിംഘുവിലാണ് (Singhu) യോഗം. 

കര്‍ഷക സമരം തുടരാന്‍ സമര സമിതി തീരുമാനിച്ചിരുന്നു. ട്രാക്ടര്‍ റാലി അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സമരം നടക്കും. കാബിനറ്റില്‍ പോലും കൂടിയാലോചന നടത്താതെയാണ് നിയമം പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനം എടുക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രം സമരം അവസാനിപ്പിക്കുന്ന സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കൂ എന്ന് സമിതി വ്യക്തമാക്കി.

താങ്ങുവില ഉറപ്പാക്കാന്‍ നിയമം നിര്‍മിക്കാതെ സമരം നിര്‍ത്തില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്റെ ഭാവി തീരുമാനിക്കാന്‍ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി യോഗം സിംഘുവില്‍ ചേര്‍ന്നത്. നിയമങ്ങള്‍ പിന്‍വലിച്ചത് കൂടാതെ താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് നല്‍കുക എന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം.

സമരം പൂര്‍ണ വിജയമാകണമെങ്കില്‍ ഈക്കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണം. അതുവരെ ദില്ലി അതിര്‍ത്തിയില്‍ റോഡ് ഉപരോധിച്ചുള്ള സമരത്തില്‍ അയവ് വരുത്തേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. സമരത്തിനിടെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും മരിച്ച കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യവും കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നു.
 



from Asianet News https://ift.tt/3kV9lcW
via IFTTT

​ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടൽ; യുവാവിനെ വീട്ടിൽ കയറി വെട്ടിയ മൂന്ന് പേർ അറസ്റ്റിൽ

ആലപ്പുഴ: നഗരത്തിൽ സ്ഫോടകവസ്​തു പൊട്ടി യുവാവ്​ മരിച്ച (Killed in Explosion) സംഭവത്തിന്​ മുമ്പ്​ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ (Arrest). ആലി​ശ്ശേരി സ്വദേശി നഫ്സൽ (38), ഓമനപ്പുഴ സ്വദേശി മിറാഷ്​ (28), സനാതനപുരം സ്വദേശി ടോം റാഫേൽ (25) എന്നിവരെയാണ്​ നോർത്ത്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു. ആലപ്പുഴ തോണ്ടൻകുളങ്ങര കിളിയംപറമ്പ്​ അരുൺകുമാ​റിന്റെ(കണ്ണൻ-26) മരണവുമായി ബന്ധപ്പെട്ട്​ നടത്തിയ അന്വേഷണത്തിലാണ്​ കണ്ണന്റെ സംഘത്തിൽപെട്ട ഇവർ കുടുങ്ങിയത്​.

സംഭവത്തിന്​ മുമ്പ്​ ​​ ചാത്തനാട്​ ശ്മശാനത്തിന്​ സമീപത്തെ  രാഹുലി​ന്റെ വീട്​ അന്വേഷിച്ചെത്തിയ കണ്ണനും സംഘവും മനു അലക്​സ് എന്നയാളെ  വീട്ടിൽകയറി വെട്ടിയിരുന്നു. ഈ കേസിലാണ്​ ഇവർ പിടിയിലായതെന്ന്​ നോർത്ത്​ പൊലീസ്​ പറഞ്ഞു. അതേസമയം, നിരവധി കേസുകളിൽ പ്രതിയായ അരുൺ കുമാർ എന്ന കണ്ണനാണ് സ്ഫോടകവസ്​തു പൊട്ടി മരിച്ചത്. 32 വയസുകാരനായ കണ്ണൻ്റെ പേരിൽ നിരവധി ക്രിമിനൽ കേസുകളുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നു.

പ്രദേശത്ത് ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റമുട്ടലുണ്ടായിരുന്നു. ഇതിന്റെ തു‍ടർച്ചയായുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്ഫോടനത്തിൽ ഇയാളുടെ ശരീരം ചിന്നി ചിതറിയ നിലയിലാണുള്ളത്. രാഹുൽ എന്ന മറ്റൊരു ഗുണ്ടയെ തേടിയാണ് കണ്ണൻ്റെ സംഘം എത്തിയത്. തേടി വന്ന രാഹുലിനെ കിട്ടാതെ വന്നപ്പോൾ കണ്ണൻ പ്രകോപിതനായി.

ഇതേ സംഘത്തിൽപ്പെട്ട മറ്റൊരു യുവാവിനെ ഇയാളും കൂട്ടാളികളും ചേർന്ന് ആക്രമിച്ചിരുന്നു. വെട്ടേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പൊലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും അന്ന് അവിടെ നിന്ന് കടന്നു കളഞ്ഞിരുന്നു. ഗുണ്ടാ സംഘങ്ങളുടെ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലുകൾ പതിവായതോടെ നാട്ടുകാർ ഭീതിയിലാണ്. 



from Asianet News https://ift.tt/3HJgOoX
via IFTTT

​Idukki Dam|ജലനിരപ്പ് താഴാതെ ഇടുക്കി ഡാം; മുല്ലപ്പെരിയാറിൽ പുതിയ ഡാം ആവശ്യപ്പെട്ട് കോൺ​ഗ്രസ് മനുഷ്യച്ചങ്ങല

ഇടുക്കി: നീരൊഴുക്ക് കൂടിയതിനെ തുടർന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടിട്ടും ഇടുക്കി അണക്കെട്ടിലെ(idukki dam) ജലനിരപ്പ് താഴുന്നില്ല.2399.98 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.ചെറുതോണി അണക്കെട്ടിൽ (cheruthoni dam)നിന്നും സെക്കൻറിൽ എൺപതിനായിരം ലിറ്റർ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്.

അതേസമയം ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു തുടങ്ങിയതോടെ,മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സ്പിൽവേയിലെ ഒരു ഷട്ടർ തമിഴ്നാട് അടച്ചു.മുല്ലപ്പെരിയാർ ജലനിരപ്പ് 141.05 അടിയിലേക്ക് താഴ്ന്നു.പുതിയ റൂൾ കർവ് വന്നതിനൊപ്പം മഴയും കുറഞ്ഞതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിൻറെ അളവ് കുറച്ചേക്കും.മുല്ലപ്പെരിയാറിൽ നിന്നും 338 ഘനയടി വെള്ളമാണ് സ്പിൽ വേ വഴി ഒഴുക്കുന്നത്.

ഇതിനിടെ ഇന്ന് വണ്ടിപ്പെരിയാറിൽ കോൺ​ഗ്രസ് മനുഷ്യച്ചങ്ങല തീർക്കും. മുല്ലപ്പെരിയാറിൽ പുതി ഡാം, കേരളത്തിന് സുരക്ഷ, തമിഴ് നാടിന് ജലം ,
എന്ന സന്ദേശവുമായാണ് കോൺഗ്രസിന്റെ മനുഷ്യച്ചങ്ങല.ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ പതിനൊന്നരക്കാണ് സമരം.വണ്ടിപ്പെരിയാർ മുതൽ വാളാടി വരെ നാല് കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യച്ചങ്ങല. പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും



from Asianet News https://ift.tt/3oNNDbN
via IFTTT

RSS| ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാഴ്ചയായിട്ടും പ്രതികള്‍ കാണാമറയത്ത്, ഇരുട്ടില്‍തപ്പി പൊലീസ്

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് (RSS Worker Sanjith Murder) കൊല്ലപ്പെട്ട് ഒരാഴ്ചയായിട്ടും പ്രതികളെ പിടികൂടാനാവാതെ അന്വേഷണ സംഘം(Kerala Police). കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് ആവര്‍ത്തിക്കുമ്പോഴും പ്രതികളെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട് നിരവധി എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് (SDPI, Popular front) പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്താനും തിരച്ചില്‍ തുടരുകയാണ്. അതേസമയം കേസില്‍ എന്‍ഐഎ(NIA) അന്വേഷണം ആവശ്യപ്പെട്ട് നാളെ ബിജെപി(BJP) സംസ്ഥാന നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ (Amit shah)കാണും. 

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു. കണ്ടാലറിയാവുന്ന അഞ്ചു പേരാണ് കൃത്യം നടത്തിയത്. എഫ്‌ഐആറിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പ്രതികളെ പിടികൂടാത്തത്തില്‍ പ്രതിഷേധിച്ച് അമ്മമാരെ അണിനിരത്തി സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

ഭാര്യ അര്‍ഷികയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ ആക്രമിച്ചത് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണെന്നാണ് എഫ്‌ഐആര്‍ പറയുന്നത്. കൊലപാതകി സംഘം വന്നത് ചെറിയ വെളുത്ത കാറിലാണ്. ഇത് പഴയ മാരുതി 800 കാറാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പിന്നീട് വ്യകതമായിരുന്നു. മമ്പറം പുതുഗ്രാമത്ത് വെച്ച് ഏതോ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കൊലപ്പെടുത്തി എന്നും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലക്കാട് എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൃത്യം നടത്തിയത് എസ്ഡിപിഐയുടെ അറിവോടെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.മൂന്നു ദിവസത്തിനുള്ളില്‍ പ്രതികളെക്കുറിച്ച് വ്യക്തതയുണ്ടാകുമെന്ന വിശ്വാസത്തിലാണ് പ്രത്യേക അന്വേഷണസംഘം.

എന്നാല്‍ പ്രതികള്‍ സഞ്ചരിച്ച കാറ് കണ്ടെത്താനാവാത്തതാണ് തിരിച്ചടി. കാറ് ജില്ല വിട്ടു പോയിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും എവിടെ ഒളിപ്പിച്ചു എന്നതിനെക്കുറിച്ച് പൊലീസിന് സൂചനയില്ല. അതേസമയം, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പൊലീസെന്നും ബിജെപി ആരോപിക്കുന്നു.
 



from Asianet News https://ift.tt/3cy1yNC
via IFTTT

Syro Malabar Sabha|കുർബാന ഏകീകരണത്തിൽ പ്രതിഷേധം; തുടർ സമരം ചർച്ച ചെയ്യാൻ ഒരു വിഭാ​ഗത്തിന്റെ യോ​ഗം ഇന്ന്

കൊച്ചി: സിറോ മലബാർ സഭയിലെ(syro malabarsabha) കുർബാന ഏകീകരണത്തിൽ പ്രതിഷേധ പരിപാടികൾ(protest) ആലോചിക്കാൻ ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും യോഗം ഇന്ന് കൊച്ചിയിൽ ചേരും.വൈകിട്ട് മൂന്ന് മണിക് ആണ് യോഗം.കുർബാന പരിഷ്കരണ തീരുമാനം പിൻവലിച്ചില്ലെങ്കിൽ എറണാകുളം ബിഷപ് ഹൗസ് അനിശ്ചിതകാലം ഉപരോധിക്കാനാണ് ആലോചന.

വിമത വിഭാഗത്തിനൊപ്പോം നിൽക്കുന്ന ബിഷപ് ആന്റണി കരിയിലിനെതീരെ കർദിനാൽ അനുകൂലികളായ വിശ്വാസികൾ ഇന്ന് ബിഷപ് ഹൗസിനു മുന്നിൽ പ്രതിഷേധിക്കും.നവംബർ 28 മുതൽ സിറോ മലബാർ സഭയിലെ ബസലിക പള്ളികളിൽ പുതുക്കിയ കുർബാന നടപ്പാക്കാൻ ആണ് സിനഡ് നിർദ്ദേശം

Read More: കുർബാന ഏകീകരണം: അസത്യ പ്രചാരണം നടക്കുന്നു,തീരുമാനം നടപ്പാക്കിയത് ഐക്യകണ്ഠേന: സിറോമലബാർ സഭ മീഡിയ കമ്മീഷൻ



from Asianet News https://ift.tt/30GDNAE
via IFTTT

V Sivankutty| നിയമസഭ കയ്യാങ്കളിക്കേസ്: വിചാരണ നടപടികള്‍ക്ക് നാളെ തുടക്കം

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ (Kerala assemblye issue case) വിചാരണ (Trial) നടപടികള്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍(CJM Court)  നാളെ തുടങ്ങും. മന്ത്രി വി ശിവന്‍കുട്ടി (V Sivankutty)  അടക്കമുള്ള ആറു പ്രതികളോട് കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനുള്ള നീക്കവും പ്രതികളായ എല്‍ഡിഎഫ് നേതാക്കള്‍ നടത്തുന്നുണ്ട്.

മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ വിചാരണ നേരിടാന്‍ പോകുന്നത്. വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണ് പ്രതികള്‍. കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളിയിരുന്നു. ആദ്യം തിരുവനന്തപുരം സിജെഎം കോടതിയിലാണ് സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്. ഇതിന്റെ അപ്പീല്‍ തള്ളിയ സുപ്രീ കോടതി വിചാരണ നടത്താന്‍ നിര്‍ദേശിച്ചു. ഇതിന് പിന്നാലെ പ്രതികള്‍ അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിടുതല്‍ ഹര്‍ജികള്‍ നല്‍കി. പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതെയ ചോദ്യം ചെയ്ത പ്രതികള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തെരെഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹര്‍ജികളില്‍ ആരോപിച്ചു. 

എന്നാല്‍ മാതൃകയാകേണ്ട ജനപ്രതികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎമ്മിന്റെ ഉത്തരവ്. നാളെ പ്രതികള്‍ നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതോടെ കൈയാങ്കളി കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കും. എന്നാല്‍ സിജെഎം കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നുണ്ടെന്നും നേരിട്ട ഹാജരാകാന്‍ സമയം നീട്ടി നല്‍കണമെന്നും പ്രതികള്‍ക്ക് ആവശ്യപ്പെടാം. വിചാരണ നേരിടുമോ അതോ അപ്പീല്‍ നല്‍കുമോ എന്ന കാര്യത്തില്‍ എല്‍ഡിഎഫ് നേതാക്കളുടെ നീക്കമാണ് നിര്‍ണായകം.
 



from Asianet News https://ift.tt/3kTbJAA
via IFTTT

Church Dispute|സഭാതർക്കത്തിൽ ഹിതപരിശോധന നിർദേശിച്ച ജസ്റ്റിസ് കെടി തോമസിനെതിരെ പ്രതിഷേധിക്കാൻ ഓർത്ത‍ഡോക്സ് സഭ

കൊച്ചി: ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെ.ടി.തോമസിനെതിരെ(justice kt thomas) ഓർത്തഡോക്സ് സഭ (orthodox sabha)ഇന്ന് പള്ളികളിൽ പ്രമേയം വായിക്കും.
സഭാ തർക്കം തീർക്കാനായി ജസ്റ്റിസ് കെ.ടി.തോമസ് മുന്നോട്ട് വച്ച നിർദ്ദേശങ്ങളിൽ ആണ് സഭയ്ക്ക് എതിർപ്പ്.പ്രമേയം കത്തായി മുഖ്യമന്ത്രിക്ക് അയക്കുമെന്ന് സഭാ അധികൃതർ അറിയിച്ചു.

തർക്കമുള്ള പള്ളികളിൽ ഹിത പരിശോധന നടത്തണമെന്നും ഭൂരിപക്ഷം കിട്ടുന്നവർക്ക് പള്ളികൾ വിട്ടു കൊടുക്കണമെന്നും ഭരണ പരിഷ്കാര കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.ഇത് ജസ്റ്റിസ് കെ.ടി.തോമസിന്‍റെ യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്ന നിലപാടെന്നാണ് വിമർശനം.
മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മനാണ് പ്രതിഷേധ പ്രമേയമെന്ന നിർദ്ദേശം പള്ളികൾക്ക് നൽകിയിരിക്കുന്നത്.

കോടതി വിധികൾ എല്ലാം ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമാണ്. മറുവിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതി തള്ളിയതാണ്. എന്നിട്ടും ജസ്റ്റിസ് തോമസിന്റെ നിർദ്ദേശങ്ങൾ യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്നതാണെന്ന് ഓർത്തഡോക്സ് സഭ വിമർശിക്കുന്നു.

അതേസമയം, ഓർത്തഡോക്സ് - യാക്കോബായ സഭാ തര്‍ക്ക കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന് യാക്കോബായ സഭ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യാക്കോബായ സഭയ്ക്കായി ഹാജരാകുന്ന അഡ്വ. മാത്യുസ് നെടുമ്പാറയാണ് ഹൈക്കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചത്. അനുമതിയില്ലാതെ വാദത്തില്‍ ഇടപെട്ടാല്‍ മാത്യൂസ് നെടുമ്പാറയ്ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നൽകി. 

കേസില്‍ കക്ഷി ചേരാനുള്ള മാത്യൂസ് നെടുമ്പാറയുടെ അപേക്ഷ അംഗീകരിക്കരുതെന്ന് ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു. നെടുമ്പാറയുടെ കക്ഷി യാക്കോബായ സഭ ഇടവകാംഗമല്ലെന്നും  ഓർത്തഡോക്സ് വിഭാഗം വാദിച്ചു. സഭാ തർക്കക്കേസുകൾ വീണ്ടും വാദം കേൾക്കാനായി ഹൈക്കോടതി ഈ മാസം 24 ലേക്ക് മാറ്റിയിരിക്കുകയാണ്



from Asianet News https://ift.tt/3HInh3o
via IFTTT

Anupama|ദത്ത് വിവാദം;അനുപമയുടെ കുഞ്ഞിനെ ഇന്ന് നാട്ടിലെത്തിക്കും; കേരളത്തിലെത്തിയ ശേഷം ഡിഎൻഎ പരിശോധന

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ (adoption row)കുഞ്ഞിനെ (child)ഇന്ന് ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിക്കും.
ആന്ധ്രയിലെ ദമ്പതികളില്‍ നിന്ന് ഇന്നലെ രാത്രിയാണ് കുഞ്ഞിനെ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിയത്.ആന്ധ്രയിലെ ശിശുക്ഷേമ സമിതി ഓഫീസില്‍
ആന്ധ്രാപ്രദേശിലെ ഉദ്യോഗസ്ഥരുടെ കൂടി സാന്നിദ്ധ്യത്തിലാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.ഒരു മണിക്കൂറോളം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ആന്ധ്രയിലെ ദമ്പതികള്‍ കുട്ടിയെ കൈമാറിയത്.കു‍ഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല. 

വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്‍റെയും കു‍ഞ്ഞിന്‍റെയും ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കും. രണ്ട് ദിവസത്തിനകം ഡിഎന്‍എ പരിശോധന നടത്തുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയില്‍ ഫലം വരും. ഫലം പോസിറ്റീവായാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കും. 

അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. അതേസമയം, കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ ശിശുക്ഷേമ സമിതിയെത്തന്നെ ചുമതലപ്പെടുത്തിയതില്‍ ഉത്കണ്ഠയുണ്ടെന്ന് കാണിച്ച് അനുപമ ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. പൊലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും തന്നോട് നീതി കേട് കാട്ടി. കുഞ്ഞിന്‍റെ സുരക്ഷ പരിഗണിച്ച് മതിയായ സംരക്ഷണം നല്‍കി തന്‍റെ കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമുണ്ടാക്കണമെന്നും അനുപമ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

ഒക്ടോബര്‍ 14 ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നല്‍കിയ സംഭവം പുറത്തെത്തിയത്. പിന്നീട് തുടര്‍ച്ചയായി ന്യൂസ് അവര്‍ ചര്‍ച്ചകള്‍, പൊലീസിന്‍റെയും ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും ശിശുക്ഷേമ സമിതിയുടെയും വീഴ്ചകള്‍ ഒന്നൊന്നായി തെളിവ് സഹിതം പുറത്ത്കൊണ്ടുവന്ന തുടര്‍വാര്‍ത്തകള്‍. തുടർന്ന് ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായി. അനുപമയുടെ പരാതിയെ ഗൗനിക്കാതിരുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തന്നെ ഒടുവില്‍ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള ഉത്തരവും പുറത്തിറക്കുകയായിരുന്നു



from Asianet News https://ift.tt/3HDsvh5
via IFTTT

Elephant attack| ബൈക്ക് യാത്രക്കാര്‍ക്കുനേരെ കാട്ടാനയുടെ ആക്രമണം; മാത്തൂര്‍വയല്‍ വീണ്ടും ഭീതിയില്‍

കല്‍പ്പറ്റ: ഒരു വര്‍ഷത്തിന് ശേഷം കാട്ടാനയിറങ്ങി മൂന്നുപേരെ ആക്രമിച്ചതോടെ ഭീതിയിലായിരിക്കുകയാണ് പനമരത്തിനടുത്ത മാത്തൂര്‍വയലുകാര്‍(Mathurvayal). ഒരു വര്‍ഷം മുമ്പ് വരെ പതിവായി ആനക്കൂട്ടങ്ങള്‍ (wild elephant) എത്തുന്ന നാടായിരുന്നു ഇവിടം. പകല്‍ സമയങ്ങളില്‍ പോലും എത്തുന്ന ആനകള്‍ ആളുകളെ ആക്രമിക്കുന്നതും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും പതിവായിരുന്നു. ശല്യം കുറഞ്ഞെന്ന് കരുതിയിരിക്കെവയാണ് ഇന്നലെ ഇവിടെ വീണ്ടും കാട്ടാന എത്തി വാഹന യാത്രികരായ മൂന്നുപേരെ ആക്രമിച്ചത്(elephant attcaked 3 persons). വെള്ളിയാഴ്ച രാവിലെ പാതിരി സൗത്ത് സെക്ഷനില്‍ നിന്നാണ് ആന എത്തിയത്. പനമരം- നെല്ലിയമ്പം റോഡ് വഴി പോകുകയായിരുന്ന ബൈക്ക് യാത്രികര്‍ക്ക് നേരെയാണ് ആദ്യം ആന പാഞ്ഞടുത്തത്. നെല്ലിയമ്പം അഞ്ഞാലില്‍ ശിവരാമന്റെ മകള്‍ ഇരുപത്തിരണ്ടുകാരി ശില്‍പക്കും പള്ളിക്കുന്ന് സ്വദേശി അമ്പതുകാരനായ പത്രോസി (ബിനു) നുമാണ് പരിക്കേറ്റത്.

ശില്‍പ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പത്രോസിനെ പനമരം സിഎച്ച്‌സിയിലാണ് പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 7.45- ഓടെയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പനമരം നെല്ലിയമ്പം റോഡില്‍ ഇഷ്ടികക്കളത്തിന് സമീപത്ത് ബൈക്ക് യാത്രികര്‍ക്ക് നേരെ കാട്ടാന ചിന്നം വിളിച്ച് പാഞ്ഞെത്തുകയായിരുന്നു. 

കോതമംഗലം മാര്‍ ബസേലിയോസ് കോളേജിലെ വിദ്യാര്‍ഥിനിയായ ശില്‍പ വെള്ളിയാഴ്ച രാവിലെ കോളേജില്‍ നിന്ന് പനമരത്തെത്തിയതായിരുന്നു. പിതാവ് ശിവരാമന്‍ പനമരത്തുനിന്ന് മകളെകൂട്ടി നെല്ലിയമ്പത്തേക്ക് പോവുന്നതിനിടെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. ബൈക്കില്‍നിന്ന് നിലത്തുവീണ ശില്‍പയെ കാട്ടാന ചവിട്ടുകയായിരുന്നു. ഇതിനിടെ തൊട്ടുപിന്നാലെയെത്തിയ മറ്റൊരു ബൈക്കിന് നേരെയും ആന തിരിഞ്ഞു. പള്ളിക്കുന്ന് നിന്ന് പുല്‍പള്ളിയിലേക്ക് കെട്ടിട നിര്‍മാണത്തിനായി പനമരംവഴി പോവുന്നതിനിടെയാണ് പത്രോസിനും സഹയാത്രികനായ റോയിക്കുംനേരെ ആനയുടെ ആക്രമണം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന പത്രോസ് റോഡിലേക്ക് വീണു. ഇതോടെ ഇദ്ദേഹത്തെ ആന ചവിട്ടി. റോയി മാത്തൂര്‍വയലിലൂടെ ഓടി സമീപത്തെ തോട്ടത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. റോയിക്ക് പിന്നാലെ ആന ഓടിയത് കൊണ്ട് മാത്രമാണ് പത്രോസിന് ജീവന്‍ തിരിച്ചു കിട്ടിയത്.

വിവരമറിഞ്ഞ് എത്തിയ നാട്ടുകാരാണ്  പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചത്. ആക്രമണത്തിന് ശേഷം കാട്ടാന മാത്തൂര്‍വയലിലെ മുളങ്കാടുകള്‍ക്കിടയില്‍ നിലയുറപ്പിച്ചു. 

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പത്രോസ്‌

സമീപത്തെ നെല്‍പ്പാടങ്ങളിലേക്കും ആന എത്തി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നെയ്ക്കുപ്പ, ചെതലയം, മാനന്തവാടി, ഇരുളം സെക്ഷനിലെ വനപാലകരും പനമരം പോലീസും നാട്ടുകാരും ചേര്‍ന്ന് ഒമ്പതു മണിയോടെ കാട്ടിലേക്ക് തുരത്തിയോടിക്കുകയായിരുന്നു. വീണ്ടും ആനശല്യം വര്‍ധിച്ചതോടെ അതിരാവിലെയും വൈകീട്ടും മാത്തൂര്‍വഴിയുള്ള ഇരുചക്രവാഹന യാത്ര ഭീതിയിലായിരിക്കുകയാണ്. പനമരം-നെല്ലിയമ്പം റോഡിലേക്ക് ആനകള്‍ എത്താതിരിക്കാനുള്ള ശാശ്വത നടപടികള്‍ വനംവകുപ്പ് സ്വീകരിക്കാത്തതിനാല്‍ പ്രതിഷേധത്തിലാണ് നാട്ടുകാരും വാഹനയാത്രികരും. ആനകളെ പേടിച്ച് ആശുപത്രിയാത്ര പോലും നടത്താനാകാതെ വിഷമിക്കുകയാണ് പ്രദേശവാസികള്‍.



from Asianet News https://ift.tt/3kWX2wt
via IFTTT

Rajasthan| രാജസ്ഥാന്‍: 15 മന്ത്രിമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും; പൈലറ്റിന് ആശ്വാസം

ജയ്പൂര്‍: രാജസ്ഥാനില്‍ (Rajasthan) മന്ത്രിസഭാ അഴിച്ചുപണിയുടെ ഭാഗമായി 15 മന്ത്രിമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 11 ക്യാബിനറ്റ് മന്ത്രിമാരും 4 സഹമന്ത്രിമാരുമാണ് നാല് മണിക്ക് സത്യപ്രതിഞ്ജ ചെയ്യുന്നത്. സച്ചിന്‍ പൈലറ്റ് (Sachin Pilot) ക്യാമ്പില്‍ നിന്ന് 3 പേര്‍ ക്യാബിനെറ്റ് പദവിയിലുണ്ടാകും. 2 പേര്‍ക്ക് സഹമന്ത്രി സ്ഥാനവും നല്‍കും. പുതിയ മന്ത്രിസഭയില്‍ 4 ദളിത് മന്ത്രിമാര്‍ ഉണ്ടാകും. പുനഃസംഘടനയുടെ മുന്നോടിയായി എല്ലാ മന്ത്രിമാരും ശനിയാഴ്ച രാജിവെച്ചിരുന്നു. നിലവിലെ മന്ത്രിമാരില്‍ ഒരു വിഭാഗം തുടരുമ്പോള്‍ പൈലറ്റിനോട് ഒപ്പമുള്ളവരെയും ബിഎസ്പിയില്‍ നിന്നെത്തിയ എംഎല്‍എമാരില്‍ ചിലരെയും പുതിയതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതാണ് പ്രധാന വ്യത്യാസം. സംഘടന ചുമതലയുള്ള മൂന്ന് മന്ത്രിമാര്‍ കഴിഞ്ഞ ദിവസം തന്നെ ഹൈക്കമാന്റിന് രാജി നല്‍കിയിരുന്നു. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റിനും ഒപ്പമുള്ളവര്‍ക്കും മന്ത്രിസ്ഥാനം നഷ്ടമായത്. 

ഒരു വര്‍ഷത്തോളമായി മന്ത്രിസഭ പുനസംഘടന ആവശ്യപ്പെടുന്ന സച്ചിന്റ പൈലറ്റിന് അശ്വാസകരമാണ് ഹൈക്കമാന്റിന്റെ ഇടപെടലിനെ തുടര്‍ന്നുള്ള മന്ത്രിസഭാ പുനസംഘടന. ജാതി-മത സമവാക്യങ്ങള്‍ പരിഗണിച്ച് മന്ത്രിസഭ പുനസംഘടന ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പൈലറ്റ് ഹൈക്കമാന്റിനെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ തന്നോട് ഒപ്പം പാര്‍ട്ടി വിടാന്‍ തയ്യാറായവരെ അര്‍ഹമായ സ്ഥാനങ്ങളില് എത്തിക്കുകയെന്നത് തന്നയാണ് സച്ചിന്‍ പൈലറ്റിന്റെ ഉദ്ദേശ്യം.

സച്ചിന്‍ പൈലറ്റ് പക്ഷക്കാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ വിമുഖതയുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി (Ashok gehlot) പ്രിയങ്കഗാന്ധിയും (Priyanka Gandhi) കെ സി വേണുഗോപാലും (KC venugopal) ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ സോണിയഗാന്ധിയുമായും ഗെലോട്ട് കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകളില്‍ സച്ചിന്‍ പൈലററിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെടുകയായിരുന്നു.
 



from Asianet News https://ift.tt/3CDjjFN
via IFTTT

Vendhu thanindhathu kaadu|'മാനാടി'നൊപ്പം 'വെന്ത് തനിന്തത് കാട്' ടീസര്‍ ഇല്ല, വെളിപ്പെടുത്തി നിര്‍മാതാവ്

ചിമ്പുവിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'മാനാട്'.  നവംബര്‍ 25ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ റിലീസ് വൈകിയത്. 'മാനാടി'നൊപ്പം ചിമ്പുവിന്റെ തന്നെ ചിത്രമായ  'വെന്ത് തനിന്തത് കാട്'  ടീസര്‍ പുറത്തുവിടുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് അറിയിച്ചതാണ് പുതിയ റിപ്പോര്‍ട്ട്.

ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന   'വെന്ത് തനിന്തത് കാട്'  ചിമ്പു ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. വലിയ മേയ്‍ക്കോവറിലാണ് ചിത്രത്തില്‍ ചിമ്പു അഭിനയിക്കുന്നതും. ' മാനാട്' റിലീസിനൊപ്പം ചിത്രത്തിന്റെ ടീസര്‍ തിയറ്ററില്‍ പുറത്തിവിടില്ലെന്ന് 'വെന്ത് തനിന്തത് കാട്' നിര്‍മാതാവ് അറിയിച്ചിരിക്കുകയാണ്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ഇരുവരും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ്   ഗൗതം വാസുദേവ മേനോന്റെ സംവിധാനത്തിലുള്ള ചിമ്പുവിന്റെ  'വെന്ത് തനിന്തത് കാട്'.

 വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാക്ഷിയാണ് 'മാനാട്' നിര്‍മിച്ചിരിക്കുന്നത്.  സംവിധായകൻ വെങ്കട് പ്രഭു തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം റിച്ചാര്‍ഡ് എം നാഥന്‍.  എഡിറ്റിംഗ് പ്രവീണ്‍ കെ എല്‍.

ആക്ഷന്‍ ഡയറക്ടര്‍ സ്റ്റണ്ട് സില്‍വ. കൊറിയോഗ്രഫി രാജു സുന്ദരം. സംഗീതം യുവന്‍ ശങ്കര്‍ രാജ. കലാസംവിധാനം ഉമേഷ് ജെ കുമാര്‍, ഓഡിയോഗ്രഫി ടി ഉദയ്‍കുമാര്‍, വിഎഫ്എക്സ് ഫാല്‍ക്കണ്‍ ഗൗതം.



from Asianet News https://ift.tt/3cNxmhD
via IFTTT

2 കുട്ടികളുടെ അമ്മയാണെന്ന് അറിഞ്ഞ് പ്രണയത്തില്‍ നിന്ന് പിന്മാറി; ഇടുക്കിയിലെ ആസിഡ് ആക്രമണത്തിന് പിന്നില്‍

യുവാവിനെതിരെ ആസിഡ് ആക്രമണത്തിന് പ്രേരിപ്പിച്ചത് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമെന്ന് അറിഞ്ഞ് ബന്ധത്തില്‍ നിന്ന് അറിഞ്ഞ് പ്രണയ ബന്ധത്തില്‍ നിന്ന് പിന്തിരിഞ്ഞത്. തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാറിനെതിരായ ആസിഡ് ആക്രമണത്തില്‍ ഇടുക്കി അടിമാലി മന്നാങ്കണ്ടം സ്വദേശി ഷീബയാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട യുവാവ് പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാനും ഒപ്പം മറ്റൊരു വിവാഹത്തിനും ഒരുങ്ങിയതോടെ വീട്ടമ്മ പ്രകോപിതയാവുകയായിരുന്നു.

ചൊവ്വാഴ്ചയാണ് അരുണ്‍കുമാറിനെതിരെ ആസിഡ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ അരുണ്‍ കുമാറിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. സമൂഹമാധ്യമങ്ങളിലെ ബന്ധം പ്രണയമായതോടെ യുവാവിനൊപ്പം താമസിക്കാനായി തിരുവനന്തപുരത്തെത്തിയ ഷീബ ഹോം നഴ്സ് ആയി ജോലി നോക്കിയിരുന്നു. എന്നാല്‍ ഷീബ വിവാഹിതയും കുട്ടികളുമുണ്ടെന്ന് മനസിലാക്കിയ അരുണ്‍ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതറിഞ്ഞ ഷീബ യുവാവിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തന്നെ കൂടെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു.

അരുണ്‍ ഇത് നിരസിച്ചതോടെ കയ്യിൽ കരുതിയിരുന്ന ആസിഡ് മുഖത്തൊഴിക്കുകയായിരുന്നു.കൂട്ടുകാര്‍ക്കൊപ്പം കാറിലായിരുന്നു അരുണ്‍ അടിമാലിയിൽ എത്തിയത്. അവര് ഇയാളെ ആദ്യം എറണാകുളത്തെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും. ആക്രമണത്തിൽ അരുണിന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി. മുഖത്ത് സാരമായ പൊള്ളലുണ്ട്.

സംഭവശേഷം ഭര്‍ത്താവിന്റെ മുരിക്കാശ്ശേരിയുള്ള തറവാട് വീട്ടിൽ ഒളിച്ചുകഴിയുകയായിരുന്നു യുവതി. ഇവിടെ നിന്നാണ് വൈകീട്ട് അഞ്ച് മണിയോടെ ഷീബയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യുവതി യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിരുന്നു. 



from Asianet News https://ift.tt/30L0raE
via IFTTT

അനധികൃത താമസക്കാരായ പ്രവാസികള്‍ക്ക് അഭയമൊരുക്കി; മൂന്ന് സ്വദേശികള്‍ അറസ്റ്റില്‍

റിയാദ്: അനധികൃതമായി സൗദി അറേബ്യയില്‍ (Saudi Arabia) പ്രവേശിച്ച വിദേശികള്‍ക്ക് (Illegal residents) താമസ സൗകര്യമൊരുക്കിയതിന് മൂന്ന് സ്വദേശികള്‍ അറസ്റ്റിലായി. റിയാദിലെ ഹോത്ത ബനീ തമീമിലാണ് സുരക്ഷാ വകുപ്പുകള്‍ പരിശോധന നടത്തിയത്. നുഴഞ്ഞുകയറ്റക്കാരായ പ്രവാസികള്‍ക്കായി ഇവര്‍ പ്രത്യക താമസ കേന്ദ്രം തന്നെ സജ്ജീകരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

അനധികൃത താമസക്കാരായ 23 പ്രവാസികളെ ഇവിടെ നിന്ന് പൊലീസ് പിടിതൂടി. ഇവരില്‍ 21 പേരും യെമനികളും രണ്ട് പേര്‍ എത്യോപ്യക്കാരുമാണ്. ഒപ്പം വ്യത്യസ്ത തരത്തിലുള്ള ഒന്‍പത് തോക്കുകളും 494 വെടിയുണ്ടകളും പണവും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.  തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

അനധികൃത താമസക്കാര്‍ക്കും നിയമ ലംഘകര്‍ക്കും സൗകര്യം ചെയ്‍തു കൊടുക്കുന്നത് സൗദി അറേബ്യയില്‍ കുറ്റകരമാണ്. അതിര്‍ത്തികള്‍ വഴി അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്നതിനും നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളോ ജോലിയോ ഒരുക്കിക്കൊടുക്കുന്നതിനും ശിക്ഷ ലഭിക്കും. 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ നഷ്‍ടപരിഹാരവുമാണ് ശിക്ഷ. ഒപ്പം വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചിട്ടുള്ളവരെക്കുറിച്ചും നിയമ ലംഘകരെക്കുറിച്ചും വിവരം ലഭിക്കുന്നവര്‍ അധികൃതരെ അറിയിക്കണമെന്നും റിയാദ് പൊലീസ് അഭ്യര്‍ത്ഥിച്ചു. 



from Asianet News https://ift.tt/3CBinSh
via IFTTT

ബൌണ്‍സ് സ്‍കൂട്ടര്‍ വിപണിയിലേക്ക്

സ്‌കൂട്ടർ വാടകയ്‌ക്ക് നൽകുന്ന സേവനത്തിന് പേരുകേട്ട സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ബെംഗളൂരു (Bangalore) ആസ്ഥാനമായുള്ള ബൗൺസ് (Bounce). ഇപ്പോഴിതാ കമ്പനി ഇലക്ട്രിക്ക് സ്‍കൂട്ടര്‍ നിര്‍മ്മാണ രംഗത്തേക്കും ചുവടുവയ്ക്കുകയാണ്. ഈ പുതിയ ഇലക്ട്രിക് സ്‍കൂട്ടറിനെ ബൗൺസ് ഇൻഫിനിറ്റി ഡിസംബർ രണ്ടിന് പുറത്തിറക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ ബൗൺസ് ഇൻഫിനിറ്റി സ്‌കൂട്ടറിന്റെ ബുക്കിംഗും ലോഞ്ച് ചെയ്യുന്ന ദിവസം തന്നെ ആരംഭിക്കും. അതേസമയം ഡെലിവറികൾ അടുത്ത വർഷം ആരംഭിക്കും. 499 രൂപ ആയിരിക്കും സ്‌കൂട്ടറിന്റെ ബുക്കിംഗ് തുക. തങ്ങളുടെ ഇലക്ട്രിക് സ്‍കൂട്ടർ ഇന്ത്യയിൽ നിർമ്മിച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു. സ്‍കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് ഇലക്ട്രിക് സ്‌കൂട്ടറിൽ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി പായ്ക്കുകൾ ഉണ്ടായിരിക്കും എന്നതാണ്. കൂടാതെ സ്‌കൂട്ടറിന്റെ ഭാഗമായി വാങ്ങുന്നതിനേക്കാൾ ബാറ്ററികൾ കമ്പനിയിൽ നിന്ന് വാടകയ്‌ക്കെടുക്കാനുള്ള ഓപ്ഷൻ വാങ്ങുന്നവർക്ക് ലഭിക്കും.  സബ്‌സ്‌ക്രിപ്‌ഷൻ ചെലവ് കൂടി ചേർത്താല്‍ സ്‌കൂട്ടറുകളുടെ വാങ്ങൽ ചെലവ് കുറയും.. ബാറ്ററി ഇല്ലാതെ സ്‌കൂട്ടർ വാങ്ങാനും ബൗൺസിന്റെ ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വർക്ക് ഉപയോഗിക്കാനും ഇത് ഉപഭോക്താക്കളെ അനുവദിക്കുന്നു. ബാറ്ററി ഘടിപ്പിച്ച വാഹനം വാങ്ങുമ്പോൾ സ്‍കൂട്ടറിനെ കുറഞ്ഞത് 40% കൂടുതൽ താങ്ങാനാവുന്നതാക്കാൻ ഈ ഓപ്ഷൻ സാധ്യമാക്കും എന്നാണ് കമ്പനി പറയുന്നത്.

കമ്പനി അടുത്തിടെ 22 മോട്ടോഴ്‌സ് ഏറ്റെടുത്തിരുന്നു. ഏകദേശം 7 മില്യൺ യുഎസ് ഡോളറിന് അതായത് ഏകദേശം 52 കോടി രൂപയ്ക്ക് ഒരു മാസം മുമ്പാണ് ഏറ്റെടുക്കൽ നടന്നത്. ഈ മോഡലിനെ പിന്തുണയ്‌ക്കുന്നതിന്, ബൗൺസ് ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും. ബാറ്ററി പാക്കുകളും ബാറ്ററി മാനേജ്മെന്റ് സിസ്റ്റവും തദ്ദേശീയമായിരിക്കും. പാനസോണിക്, എൽജി കെം എന്നിവയിൽ നിന്ന് ബാറ്ററി പാക്കുകളിലെ സെല്ലുകൾ ഇറക്കുമതി ചെയ്യും.  2022 ജനുവരിയിൽ പുതിയ ഇലക്ട്രിക്ക് സ്‍കൂട്ടറിന്‍റെ ഡെലിവറികൾ ആരംഭിക്കുമെന്ന് ബൗൺസ് അവകാശപ്പെടുന്നു.

ഈ ഏറ്റെടുക്കലിന്‍റെ ഫലമായി, ബൗൺസിന് 22 മോട്ടോഴ്‌സിന്റെ ആസ്‍തിയും 1,20,000 യൂണിറ്റ് വാർഷിക ശേഷിയുള്ള രാജസ്ഥാനിലെ ഭിവാദിയിലുള്ള നിർമ്മാണ പ്ലാന്റും ലഭിച്ചിരുന്നു. ദക്ഷിണേന്ത്യയിൽ മറ്റൊരു പ്ലാന്റ് സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.



from Asianet News https://ift.tt/30EonfI
via IFTTT

Gold Wing| ഗോൾഡ്‍വിംഗ് ശ്രേണിക്കായി പുതിയ കളർ ഓപ്ഷനുകളുമായി ഹോണ്ട

ഹോണ്ട മോട്ടോർസൈക്കിൾ ( Honda) പുതിയ വർണ്ണ ഓപ്ഷനുകളും ഫീച്ചറുകളും സഹിതം അപ്ഡേറ്റ് ചെയ്‍ത 2022 GL1800 ഗോൾഡ് വിംഗ് ടൂർ മോഡൽ (2022 GL1800 Gold Wing) പുറത്തിറക്കി. പുതിയ ഗോൾഡ് വിംഗ് കൂടാതെ, CMX1100, CMX500 റെബൽ മോഡലുകൾ പോലെയുള്ള നിരയിലെ മറ്റ് ബൈക്കുകളും ഹോണ്ട പരിഷ്‍കരിച്ചിട്ടുണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോണ്ടയുടെ മുൻനിര ദീർഘദൂര ലക്ഷ്വറി ടൂറിംഗ് മോഡലായ  GL1800 ഗോൾഡ് വിംഗ് ടൂററിന് 2022-ൽ ശ്രദ്ധേയമായ പുതിയ നിറങ്ങളുടെ അപ്‌ഡേറ്റുകൾ ലഭിച്ചു. മാനുവൽ ട്രാൻസ്മിഷനോടുകൂടിയ GL1800 ഗോൾഡ് വിംഗ് 'ടൂർ' ഇപ്പോൾ ഗൺമെറ്റൽ ബ്ലാക്ക് മെറ്റാലിക്കിൽ ലഭ്യമാക്കും

ഗോൾഡ് വിംഗ് ടൂറിന്റെ ഡിസിടി/എയർബാഗ് ട്രിമ്മിന് 2022-ൽ പുതിയ ഗ്ലിന്റ് വേവ് ബ്ലൂ മെറ്റാലിക്, പേൾ ഗ്ലെയർ വൈറ്റ് പെയിന്റ് ഓപ്ഷനുകൾ ലഭിക്കുന്നു. ഈ ഓപ്ഷനുകൾ ഇതിനകം വിറ്റുപോയ ഗൺമെറ്റൽ ബ്ലാക്ക് മെറ്റാലിക് കളർ സ്കീമിൽ ലഭ്യമാക്കും. DCT-മാത്രം GL1800 ഗോൾഡ് വിംഗ് ഒരു പുതിയ മാറ്റ് ജീൻസ് ബ്ലൂ മെറ്റാലിക് നിറത്തിൽ തിളങ്ങും. 

നിലവിലെ അതേ 1,833 സിസി, ഫ്ലാറ്റ്-സിക്സ്, ലിക്വിഡ്-കൂൾഡ്, ബിഎസ്6 എഞ്ചിൻ തന്നെയാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. ഈ പവർട്രെയിൻ 5,500 ആർപിഎമ്മിൽ 124.7 ബിഎച്ച്പി പരമാവധി പവർ ഔട്ട്പുട്ടും 4,500 ആർപിഎമ്മിൽ 170 എൻഎം പീക്ക് ടോർക്കും നൽകും. ആറ് സ്‍പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്‍പീഡ് DCT ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

ഏഴ് ഇഞ്ച് ടിഎഫ്‌ടി സ്‌ക്രീൻ, ഗൈറോകോംപസ് നാവിഗേഷൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഇലക്ട്രിക് സ്‌ക്രീൻ, സ്‌മാർട്ട് കീ ഓപ്പറേഷൻ, 4 റൈഡിംഗ് മോഡുകൾ, എച്ച്‌എസ്‌ടിസി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവ ബൈക്കിന്റെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. 

2021 GL1800 ഗോൾഡ് വിംഗ് കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ വിപണിയില്‍ എത്തുന്നത്. അത് ലോഞ്ച് ചെയ്‍ത് ആഴ്ചകൾക്കുള്ളിൽ തന്നെ വിറ്റുതീർന്നിരുന്നു അപ്‌ഡേറ്റ് ചെയ്‍ത പുതിയ പതിപ്പ് 2022 ൽ രാജ്യത്ത് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 



from Asianet News https://ift.tt/3CAPllQ
via IFTTT

Farm laws| സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് മൂന്ന് ലക്ഷം വീതം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: കര്‍ഷക സമരത്തിനിടെ (Farmers protest) മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍Telangana Government). കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ നടന്ന ഒരു വര്‍ഷം നീണ്ട സമരത്തില്‍ 750ഓളം കര്‍ഷകരാണ് മരിച്ചത്. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കണമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു (CM KCR) കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു. സമരം ചെയ്ത കര്‍ഷകര്‍ക്കെതിരെയും സമരത്തെ പിന്തുണച്ചവര്‍ക്കെതിരെയും ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനായി 22.5 കോടി രൂപയാണ് തെലങ്കാന സര്‍ക്കാറിന് ചെലവാകുക. മരിച്ച കര്‍ഷകരുടെ വിവരങ്ങള്‍ തെലങ്കാന സര്‍ക്കാറിന് നല്‍കാന്‍ സംഘടനാ നേതാക്കളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

താങ്ങുവില ഉറപ്പാക്കുന്നതിനായി നിയമം കൊണ്ടുവരണമെന്നും നിലവിലെ വൈദ്യുതി ബില്‍ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തെലങ്കാന സംസ്ഥാന സര്‍ക്കാറിന്റെ പ്രമേയ പ്രകാരം ജാതി സെന്‍സസ് കേന്ദ്രം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയ സാഹചര്യത്തില്‍ കാര്‍ഷിക സമരത്തിനിടെ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ആവശ്യപ്പെട്ടത്. സമരത്തില്‍ ജീവന്‍ പൊലിഞ്ഞ കര്‍ഷകരുടെ സ്മരണക്കായി സ്മാരകം നിര്‍മ്മിക്കാനും പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു.

Sandeep G Varier | 'അവരിൽ രാമനും റഹീമും ജോസഫും ഉണ്ടാവാം..'; ഹലാൽ വിദ്വേഷ പ്രചാരണത്തിൽ സന്ദീപ് വാര്യർ
 



from Asianet News https://ift.tt/3x8vjOn
via IFTTT

Ruby Jewel|മിനിസ്ക്രീൻ താരം റൂബി ജുവൽ വിവാഹിതയായി

മിനിസ്ക്രീൻ താരം റൂബി ജുവൽ( Ruby Jewel) വിവാഹിതയായി. നിക്കാഹ് ദിനത്തിലെ ചിത്രങ്ങൾ റൂബി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സിനിമാ അണിയറ പ്രവർത്തകനായ അജാസാണ്(ajas) റൂബിയുടെ വരൻ. ഇരുവരുടെയും നിക്കാഹ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. ഏഷ്യാനെറ്റ് പരമ്പര പരസ്പരത്തിൽ സുചിത്ര എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പരിചിതമായ താരമാണ് റൂബി ജുവൽ.  

കഴിഞ്ഞ ജൂലൈയിൽ  ആയിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. ഈ ചടങ്ങ് രഹസ്യമായാണ് നടത്തിയതെന്നും അതിന് പിന്നിലെ കാരണങ്ങൾ അടക്കം കണ്ടെത്തിയും ചില യൂട്യൂബ് ചാനൽ നടത്തിയ പ്രചാരണങ്ങൾക്ക് മറുപടിയുമായി റൂബിയും, സുഹൃത്തും നടിയുമായ അഷിതയും എത്തിയത് വാർത്തയായിരുന്നു.

മാട്രിമോണിയൽ വഴിയാണ് അജാസിന്റെ പ്രൊപ്പോസൽ വന്നതെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. തന്റെ  പ്രൊഫൈൽ കണ്ട്  അജാസ് അപ്രോച്ച്ചെയ്തു. തുടർന്ന്  ഇൻസ്റ്റയിൽ ഡയറക്ടായി മെസേജ് ചെയ്തു. കുടുംബത്തെ വീട്ടിലേക്ക് അയക്കട്ടെ എന്ന് അജാസാണ് ചോദിച്ചത്. അങ്ങനെയാണ് കാര്യങ്ങൾ വിവാഹത്തിലേക്ക് എത്തിയതെന്നും റൂബി പറഞ്ഞിരുന്നു. 

കൊച്ചു ടിവിയിൽ അവതാരകയായി തുടങ്ങിയ റൂബി ഇന്ദിര എന്ന പരമ്പരയിൽ വേഷമിട്ടെങ്കിലും  'പരസ്പരത്തിലൂടെ ആയിരുന്നു ശ്രദ്ധ നേടിയത്.   പരസ്പരത്തിൽ പത്മാവതിയുടെ മകൾ സുചിത്രയെന്ന, റൂബി അവതരിപ്പിച്ച കഥാപാത്രം  ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് സീരിയൽ രംഗത്ത് സജീവമായിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട് റൂബി. 

നേരത്തെ വിവാഹ നിശ്ചയം സംബന്ധിച്ച കുപ്രചാരണങ്ങൾക്ക് രസകരമായ മറുപടിയായിരുന്നു അൻഷിതയും റൂബിയും നൽകിയത്. ഉണ്ണീ.., താങ്കളുടെ വിവാഹ നിശ്ചയം രഹസ്യമായി നടന്നുവെന്ന് ഞാനൊക്കെയിങ്ങനെ പരസ്യമായി അറിയുന്നത് എന്താണെന്ന് അൻഷിത പരിഹാസ രൂപേണ ചോദിക്കുന്നു. അത് രഹസ്യമായിരുന്നു എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നതെന്നായിരുന്നു റൂബിയുടെ മറുപടി. 

30 പേർ കൂടിയ രഹസ്യമായ ചടങ്ങ് ഞാൻ ആദ്യമായാണ് കേൾക്കുന്നത്. കല്യാണവും ഇതുപോലെ രഹസ്യമായി  ഇടണമെന്ന് റൂബി വീഡിയോയിൽ പറയുന്നു. കുടുംബാംഗങ്ങളെല്ലാം പങ്കെടുത്ത് ലോകത്ത് ആദ്യമായിട്ടായിരിക്കും രഹസ്യ വിവാഹ നിശ്ചയം നടക്കുന്നതെന്നായിരുന്നു അൻഷിതയുടെ പരിഹാസം. ഇത്തരം വാർത്തകൾ കാത്തിരിക്കുകയാണെന്നും വാർത്തകൾ കണ്ട് ഇനിയും ചിരിക്കാമല്ലോ എന്നും ഇരുവരും വീഡിയോയിൽ പറയുന്നുണ്ട്.  



from Asianet News https://ift.tt/3oGx1me
via IFTTT

Condom Use| 'കോണ്ടം' അലര്‍ജിയുണ്ടാക്കുമോ? അറിയേണ്ട ചിലത്...

ഇന്ന് ലഭ്യമായിട്ടുള്ളതില്‍ വച്ചേറ്റവും സാധാരണമായിട്ടുള്ള ഗര്‍ഭനിരോധന മാര്‍ഗമാണ് ( Birth Control ) കോണ്ടം. ചെലവിന്റെ കാര്യവും, ഉപയോഗിക്കുന്ന രീതിയും, ലഭ്യതയുമെല്ലാം സാധാരണക്കാര്‍ക്ക് പ്രാപ്യമായ ഗര്‍ഭനിരോധന മാര്‍ഗമായി കോണ്ടത്തെ മാറ്റുന്നു (Using Condom ). 

എന്നാല്‍ കോണ്ടത്തെ ചുറ്റിപ്പറ്റിയും സംശയങ്ങളും ആശങ്കകളും വച്ചുപുലര്‍ത്തുന്നവരുണ്ട്. പലപ്പോഴും ഇത്തരം സംശയങ്ങള്‍ ആരോഗ്യവിദഗ്ധരോട് പോലും തുറന്നുപറയാനും പരിഹാരം തേടാനും അധികപേരും ശ്രമിക്കാറില്ലെന്നതും വസ്തുതയുമാണ്. 

അത്തരത്തില്‍ കോണ്ടം ഉപയോഗവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നൊരു സംശയമാണ് ഇത് അലര്‍ജിക്ക് കാരണമാകുമോയെന്നത്. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം? ഇത്രയധികം പേര്‍ ഉപയോഗിക്കുന്ന വളരെ അടിസ്ഥാനപരമായ ഒരുത്പന്നമായിട്ടും ഇങ്ങനെയൊരു 'സൈഡ് എഫക്ട്' ഇതിനുണ്ടാകാന്‍ തരമുണ്ടോ? 

എങ്കില്‍ കേട്ടോളൂ, ചിലരിലെങ്കിലും കോണ്ടം അലര്‍ജിക്ക് കാരണമാകാറുണ്ട്. ഇത് പുരുഷന്മാരില്‍ തന്നെയാകാം. അല്ലെങ്കില്‍ പങ്കാളിയായ സ്ത്രീയിലും ആകാം. കോണ്ടം നിര്‍മ്മിക്കാനുപയോഗിക്കുന്ന റബര്‍, 'ലാറ്റെക്‌സ്' എന്നാണിതിനെ വിളിക്കുന്നത്, ചിലരില്‍ അലര്‍ജിക്ക് കാരണമാകാറുണ്ട്. 

ചര്‍മ്മത്തില്‍ ചൊറിഞ്ഞ് തടിച്ചുപോകുന്നത് പോലെയുള്ള പ്രശ്‌നം, ചുവന്ന തടിപ്പ് തുടങ്ങി ജലദോഷം വരെ ഈ അലര്‍ജിയുടെ ഭാഗമായി ഉണ്ടാകാം. ഗൗരവമേറിയ അലര്‍ജിയാണെങ്കില്‍ അത് ബിപിയില്‍ (രക്തസമ്മര്‍ദ്ദം) വ്യത്യാസം വരുത്തുക വരെ ചെയ്യാം. ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തപ്പെട്ടാല്‍ മറ്റ് പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട കോണ്ടം ഉപയോഗിക്കാം. 'പോളിയുറീത്തീന്‍' ( Polyurethene), 'ലാമ്പ്‌സ്‌കിന്‍ കോണ്ടം' ( Lambskin Condom) എന്നിങ്ങനെയുള്ളവ ആശ്രയിക്കാവുന്നതാണ്. 

നേരത്തേ സൂചിപ്പിച്ചത് പോലെ ഇത്തരം പ്രശ്‌നങ്ങള്‍ ( അലര്‍ജി മൂലമുണ്ടാകുന്നത് ) പുരുഷന്മാരിലും അതുപോലെ തന്നെ സ്ത്രീകളിലും കാണാവുന്നതാണ്. എന്നാല്‍ ഈ രീതിയില്‍ കോണ്ടം ഉപയോഗത്തെ തുടര്‍ന്ന് അലര്‍ജിയുണ്ടാവുന്നു എന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്. അല്ലാത്തപക്ഷം മനശാസ്ത്രപരമായ പ്രശ്‌നങ്ങളാകാം കോണ്ടം ഉപയോഗം മൂലമുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നത്. 

കോണ്ടം സുരക്ഷിതമല്ലെന്ന ആശങ്ക പലപ്പോഴും മനശാസ്ത്രപരമായി ലൈംഗികതയെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഗര്‍ഭധാരണം ഉണ്ടാകുമോയെന്നതാണ് സാധാരണഗതിയില്‍ ഉയരുന്ന ആശങ്ക. ഇത് മനശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ മറികടക്കാവുന്നതേയുള്ളൂ. അതുപോലെ കോണ്ടം ഉപയോഗിക്കുന്നത് ലൈംഗികതയുടെ ആസ്വാദ്യത കെടുത്തുന്നതായി ഉറച്ചുവിശ്വസിക്കുന്നവരുമുണ്ട്. ഇതും വലിയൊരു പരിധി വരെ മനശാസ്ത്രപരമായ പ്രശ്‌നമായാണ് കണക്കാക്കപ്പെടുന്നത്. 

ഇത്തരം സന്ദര്‍ഭങ്ങളില്‍ പില്‍സ് കഴിക്കാവുന്നതാണ്. എന്നാലിതിന് മുമ്പ് തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദേശം തേടിയിരിക്കണം. ലൈംഗികതയുമായി ബന്ധപ്പെട്ട മനശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാന്‍ സെക്‌സോളജിസ്റ്റിനെയും സമീപിക്കാവുന്നതാണ്. തീര്‍ത്തും ആരോഗ്യപരമായ ഒരു വിഷയം മാത്രമായേ ഇതിനെ കാണേണ്ടതുള്ളൂ. അതിലധികമുള്ള ധാരണകള്‍ വച്ചുപുലര്‍ത്തുന്നത് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കാനേ ഉപകരിക്കൂ. 

Also Read:- കോണ്ടം ധരിച്ചിട്ടുണ്ടെന്നു പറഞ്ഞുപറ്റിച്ച് ബന്ധപ്പെട്ട യുവാവിനെതിരെ ബലാത്സംഗ കേസ്; നടക്കുന്നത് അപൂർവ വിചാരണ



from Asianet News https://ift.tt/3oL5yzU
via IFTTT

Sandeep G Varier | 'അവരിൽ രാമനും റഹീമും ജോസഫും ഉണ്ടാവാം..'; ഹലാൽ വിദ്വേഷ പ്രചാരണത്തിൽ സന്ദീപ് വാര്യർ

തിരുവനന്തപുരം: ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന്  ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. ഹലാല്‍ ഭക്ഷണ വിവാദം കടുത്ത വിദ്വേഷ പ്രചാരണങ്ങളിലക്ക് തിരിഞ്ഞ സാഹചര്യത്തിലാണ് സന്ദീപിന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞുള്ള  പ്രതികരണം. ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിലായിരുന്നു സന്ദീപിന്റെ ഇങ്ങനെ പ്രതികരിച്ചത്.

സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും. എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവുമെന്നും സന്ദീപ് ജി വാര്യര്‍ പറയുന്നു.  ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരൻ , അവിടേക്ക് പച്ചക്കറി നൽകിയിരുന്ന വ്യാപാരി , പാൽ വിറ്റിരുന്ന ക്ഷീരകർഷകൻ , പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് ... ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ ? അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം . ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നിൽ എത്ര കാലത്തെ അധ്വാനവും പ്രയത്‌നവും ഉണ്ടാവും ? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്‌ബുക്ക് പോസ്റ്റിൽ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്‌നമാകാമെന്നും, അത് എല്ലാവരും മനസ്സിലാക്കിയാൽ നല്ലതെന്ന്   സന്ദീപ് പോസ്റ്റിൽ പറയുന്നു. 

ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതെല്ലാവരും ഓർക്കണം. ഓർത്താൽ നല്ലത് .  ഇന്ത്യൻ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ചെറുതുരുത്തിയിലെ അബ്ദുൽ സലാമിക്കയുടെ ഹോട്ടൽ കഫെ മക്കാനി  ഇതേ പേജിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ എനിക്ക് ഇങ്ങനെയെ പറയാനാവൂ . വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടതെന്നും സന്ദീപ് ജി വാര്യര്‍ ഓര്‍മ്മിപ്പിക്കുന്നു.

 ഹലാല്‍ വിവാദത്തെച്ചൊല്ലിയുള്ള വിവിധ പ്രചാരണത്തേത്തുടര്‍ന്ന് ഭക്ഷണവിഷയത്തില്‍ രൂക്ഷമായ ആക്രമണ പ്രത്യാക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ അടുത്തിടെയായി നടക്കുന്നത്. തയ്യാറാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഹലാല്‍ ആക്കുന്നത് എങ്ങനെയാണെന്ന അവകാശവാദത്തോടെ നിരവധി വീഡിയോകള്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭക്ഷണകാര്യത്തില്‍ മതേതര സ്വഭാവത്തെ ഹനിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് ഇവയില്‍ ഏറിയ പങ്കും. 

മതചടങ്ങിന്റെ ഭാഗമായി  ഭക്ഷണത്തിൽ തുപ്പുകയാണെന്ന് ആരോപിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ നേരത്തെ  ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്. പിന്നാലെ നിരവധി പേർ പിന്തുണച്ചും പ്രതിരോധിച്ചും രംഗത്തെത്തി. ഇതിന് പിന്നാലെ ഒരു  ഫേസ്ബുക്ക് പേജ് ഹലാലല്ലാത്ത ഭക്ഷണം വിൽപ്പന നടത്തുന്ന ഹോട്ടലുകൾ എന്ന് വിശേഷിപ്പിച്ച് പട്ടിക പുറത്തുവിട്ടതോടെയാണ് വിവാദം കൂടുതൽ സജീവമായത്. ഇത്തരം പ്രചാരണങ്ങൾ തീർത്തും നിരുത്തരവാദിത്തപരമാണെന്നും, ഹോട്ടലിന്റെ അറിവോടെയല്ലെന്നും, ഇക്കാര്യത്തിൽ അധികൃതർക്ക് പരാതി നൽകിയതായും ലിസ്റ്റിൽ ഉൾപ്പെട്ട ഒരു ഹോട്ടൽ വിശദീകരിച്ചിട്ടുമുണ്ട്.



from Asianet News https://ift.tt/3FtMk8s
via IFTTT

oats face pack| മുഖത്തെ കറുപ്പകറ്റാൻ ഓട്സ്; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

ഓട്സ് (oats) ആരോ​ഗ്യസംരക്ഷണത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഫലപ്രദമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും വരണ്ട ചര്‍മത്തെ ഇല്ലാതാക്കുന്നു. ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും. 

ഓട്‌സിൽ സാപ്പോണിൻസ് (saponins) എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അവ സുഷിരങ്ങളിൽ അടയുകയും ചർമ്മത്തെ പുറംതള്ളുകയും ചെയ്യുന്ന അഴുക്കും എണ്ണയും നീക്കം ചെയ്യുന്നു. മുഖത്തെ കരുവാളിപ്പ്, കറുത്ത പാടുകൾ എന്നിവ അകറ്റാൻ ഓട്സ് രണ്ട് രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

രണ്ട് ടീസ്പൂൺ ഓട്സ് പൊടിച്ചതും രണ്ട് ടീസ്പൂൺ തെെരും മിക്സ് ചെയ്യുക. ഇതോടൊപ്പം  ഒരു ടീസ്പൂൺ നാരങ്ങയുടെ നീര് കൂടി ചേർത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ശേഷം മുഖത്തും കഴുത്തിന് ചുറ്റുമായും ഇടുക. 15 മിനുട്ടിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. 

രണ്ട്...

രണ്ട് ടീസ്പൂൺ ഓട്സ് പൊടിച്ചതിലേക്ക് രണ്ട് ടീസ്പൂൺ പാൽ ചേർക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ട്  കഴിഞ്ഞ് കഴുകിക്കളയാം. തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ മാത്രമല്ല ബ്ലാക്ക് ഹെഡ്‌സ് അകറ്റാനും ഈ പാക്ക് സഹായിക്കും.

തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ ആൽമണ്ട് ഓയിൽ ഇങ്ങനെ ഉപയോഗിക്കാം...


‌ 



from Asianet News https://ift.tt/3nzIYL2
via IFTTT

Church Dispute|സഭാതർക്കം തീർക്കാനുള്ള നിർദ്ദേശങ്ങൾ; ജസ്റ്റിസ് കെ ടി തോമസിനെതിരെ ഓർത്തഡോക്സ് സഭ

കോട്ടയം: ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കം (Church Dispute) തീർക്കാനുള്ള ജസ്റ്റിസ് കെ ടി തോമസിന്റെ (K T Thomas) നിർദ്ദേശങ്ങളിൽ എതിർപ്പ് അറിയിച്ച് ഓർത്തഡോക്സ് സഭ. ജസ്റ്റിസ് തോമസ് യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്നുവെന്നാണ് ഓർത്തഡോക്സ് സഭയുടെ വിമർശനം.

കോടതി വിധികൾ എല്ലാം ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമാണ്. മറുവിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതി തള്ളിയതാണ്. എന്നിട്ടും ജസ്റ്റിസ് തോമസിന്റെ നിർദ്ദേശങ്ങൾ യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്നതാണെന്ന് ഓർത്തഡോക്സ് സഭ വിമർശിക്കുന്നു. ജസ്റ്റിസ് കെ ടി തോമസിനെതിരെ നാളെ പള്ളികളിൽ പ്രമേയം പാസാക്കും. പ്രമേയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് അയച്ചു കൊടുക്കും. കത്ത് ആയും ഇ മെയിൽ ആയും മുഖ്യമന്ത്രിയോട് പ്രതിഷേധം അറിയിക്കാനാണ് സഭ നിർദ്ദേശിച്ചിരിക്കുന്നത്.  മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. തർക്കമുള്ള പള്ളികളിൽ ഹിതപരിശോധന നടത്തണമെന്നായിരുന്നു ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന്റെ നിർദ്ദേശം. 

അതേസമയം, ഓർത്തഡോക്സ് - യാക്കോബായ സഭാ തര്‍ക്ക കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന് യാക്കോബായ സഭ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യാക്കോബായ സഭയ്ക്കായി ഹാജരാകുന്ന അഡ്വ. മാത്യുസ് നെടുമ്പാറയാണ് ഹൈകോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചത്. അനുമതിയില്ലാതെ വാദത്തില്‍ ഇടപെട്ടാല്‍ മാത്യൂസ് നെടുമ്പാറയ്ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നൽകി. 

കേസില്‍ കക്ഷി ചേരാനുള്ള മാത്യൂസ് നെടുമ്പാറയുടെ അപേക്ഷ അംഗീകരിക്കരുതെന്ന് ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു. നെടുമ്പാറയുടെ കക്ഷി യാക്കോബായ സഭ ഇടവകാംഗമല്ലെന്നും  ഓർത്തഡോക്സ് വിഭാഗം വാദിച്ചു. സഭാ തർക്കക്കേസുകൾ വീണ്ടും വാദം കേൾക്കാനായി ഹൈക്കോടതി ഈ മാസം 24 ലേക്ക് മാറ്റിയിരിക്കുകയാണ്.



from Asianet News https://ift.tt/30FvKUJ
via IFTTT

Friday, November 19, 2021

Discounts on Smart Phones | ഐഫോണ്‍, റിയല്‍മീ, വിവോ ഫോണുകള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ടുകള്‍; ഓഫറുകള്‍ ഇങ്ങനെ

ഫ്ലിപ്പ്കാര്‍ട്ടില്‍ വമ്പന്‍ ഡിസ്‌ക്കൗണ്ടുകള്‍. ഇത്തവണ മൊബൈല്‍ ഫോണുകള്‍ക്ക് കാര്യമായ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിള്‍, റിയല്‍മീ, മോട്ടോറോള, വിവോ എന്നിവയില്‍ നിന്നുള്ള ജനപ്രിയ ഫോണുകള്‍ക്കാണ് കാര്യമായ കിഴിവ് നല്‍കിയിരിക്കുന്നത്. ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമായ ചില മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ഡീലുകള്‍ ഇതാണ്.

മോട്ടോ ജി40 ഫ്യൂഷന്‍ 13,499 രൂപ

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ മൊബൈല്‍ ബോണന്‍സ വില്‍പ്പനയ്ക്കിടെ, മോട്ടോ ജി 40 ഫ്യൂഷന്‍ 13,999 രൂപയില്‍ നിന്ന് 13,499 രൂപയ്ക്ക് വില്‍ക്കുന്നു. ബാങ്ക് ഓഫറുകളൊന്നുമില്ല, എന്നാല്‍ നിങ്ങളുടെ നിലവിലുള്ള ഫോണിന്റെ എക്സ്ചേഞ്ചില്‍ നിങ്ങള്‍ക്ക് 12,800 രൂപ വരെ കിഴിവ് ലഭിക്കും.സ്‌നാപ്ഡ്രൗഗണ്‍ 732G ചിപ്സെറ്റ്, 6,000mAh ബാറ്ററി, 6,78 ഇഞ്ച് ഡിസ്പ്ലേ, 64MP ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ് എന്നിവയാണ് മോട്ടോ G40 ന് കരുത്ത് പകരുന്നത്.

റിയല്‍മീ ജിടി നിയോ രണ്ടിന് 27,999 രൂപ

അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച റിയല്‍മി ജിടി നിയോ രണ്ടിന് ഇപ്പോള്‍ കാര്യമായ ഡിസ്‌ക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് പ്രീപെയ്ഡ് ഓഫര്‍ ലഭിക്കുകയാണെങ്കില്‍, 27,999 രൂപയ്ക്ക് ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ അവര്‍ക്ക് കഴിയും. നിങ്ങള്‍ക്ക് ഈ ഓഫര്‍ ആവശ്യമില്ലെങ്കില്‍, നിങ്ങള്‍ 31,999 രൂപ നല്‍കേണ്ടിവരും, ഇത് ഫോണിന്റെ യഥാര്‍ത്ഥ ലോഞ്ച് വിലയാണ്. എന്നാല്‍, നിങ്ങളുടെ പഴയ ഫോണിന്റെ എക്സ്ചേഞ്ചില്‍ ഫ്ളിപ്കാര്‍ട്ട് വലിയ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 19,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ ഉണ്ട്, അതായത് 27,000 രൂപയില്‍ താഴെ വിലയ്ക്ക് ഈ ഫോണ്‍ ലഭിക്കും. ഈ ഡിസ്‌ക്കൗണ്ട് നിങ്ങളുടെ പഴയ ഉപകരണത്തിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.

Moto edge 20 fusion

മോട്ടോറോള എഡ്ജ് 20 പ്രോ 34,999 രൂപയ്ക്ക്

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ മൊബൈല്‍ ബോണന്‍സ വില്‍പ്പനയ്ക്കിടെ മോട്ടറോള എഡ്ജ് 20 പ്രോയ്ക്ക് താല്‍ക്കാലിക കിഴിവ് ലഭിച്ചു. ഈ ഉപകരണം യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ 36,999 രൂപയ്ക്ക് പുറത്തിറക്കി, നിലവില്‍ 34,999 രൂപയ്ക്ക് വില്‍ക്കുന്നു. അതായത് ഉപഭോക്താക്കള്‍ക്ക് ഇ-കൊമേഴ്സ് സൈറ്റില്‍ 2,000 രൂപ കിഴിവ് ലഭിക്കുന്നു. നിങ്ങളുടെ പഴയ ഫോണിന്റെ എക്സ്ചേഞ്ചില്‍ 14,250 രൂപ വരെ കിഴിവ് ഓഫറുമുണ്ട്. സവിശേഷതകളുടെ കാര്യത്തില്‍, മോട്ടറോള എഡ്ജ് 20 പ്രോയ്ക്ക് 144Hz അമോലെഡ് ഡിസ്പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം, സ്നാപ്ഡ്രാഗണ്‍ 870, 30W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണ എന്നിവയും മറ്റും ഉണ്ട്.

vivo x70 pro

വിവോ എക്‌സ്70 പ്രോ 43,390 രൂപയ്ക്ക്

വിവോ എക്‌സ് 70 പ്രോ ഇപ്പോള്‍ 46,990 രൂപയ്ക്ക് ലഭ്യമാണ്, എന്നാല്‍ ഐസിഐസിഐ, സിറ്റി, കൊട്ടക്ക് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളില്‍ 3,600 രൂപയുടെ ഫ്‌ലാറ്റ് കിഴിവ് ഓഫര്‍ ഉണ്ട്. അതായത് 43,390 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഈ ഫോണ്‍ വാങ്ങാനാകും. അടിസ്ഥാന 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് സൂചിപ്പിച്ച വില. മുകളില്‍ പറഞ്ഞ എക്സ്ചേഞ്ച് ഓഫറും ഈ ഫോണില്‍ ലഭ്യമാണ്.

ഐഫോണ്‍ 12ന്റെ വില 54,999 രൂപ

ആപ്പിളിന്റെ ഐഫോണ്‍ 12-ന് ഫലപ്രദമായ വിലയായ 54,999 രൂപയ്ക്ക് വാങ്ങാം. നിലവില്‍ 56,999 രൂപയ്ക്കാണ് സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാള്‍ അവരുടെ പഴയ ഫോണ്‍ മാറ്റാന്‍ തയ്യാറായാല്‍, വിലയില്‍ വലിയ മാര്‍ജിന്‍ ലഭിക്കും. 14,250 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറുണ്ട്. ഐഫോണ്‍ 12 ആപ്പിളിന്റെ എ14 ബയോണിക് ചിപ്സെറ്റ്, ഡ്യുവല്‍ പിന്‍ ക്യാമറകള്‍, 6.1 ഇഞ്ച് ഡിസ്പ്ലേ എന്നിവ പായ്ക്ക് ചെയ്യുന്നു.



from Asianet News https://ift.tt/3Hy78xH
via IFTTT

IND vs NZ | കിംഗ് കോലി പിന്നിലായി; തകര്‍പ്പന്‍ റെക്കോര്‍ഡുമായി മാര്‍ട്ടിന്‍ ഗുപ്റ്റില്‍

റാഞ്ചി: അന്താരാഷ്ട്ര ടി20(T20I) റൺവേട്ടയിൽ ഇന്ത്യന്‍ താരം വിരാട് കോലിയെ(Virat Kohli) മറികടന്ന് ന്യൂസിലന്‍ഡിന്‍റെ മാർട്ടിൻ ഗുപ്റ്റിൽ(Martin Guptill). 3227 റൺസെടുത്ത വിരാട് കോലിയെ പിന്തള്ളിയാണ് ഗുപ്റ്റിൽ ഒന്നാമതെത്തിയത്. റാഞ്ചിയിൽ ബാറ്റിംഗിന് ഇറങ്ങും മുൻപ് 11 റൺസ് മാത്രം പിന്നിലായിരുന്നു ഗുപ്റ്റിൽ. ഭുവനേശ്വർ കുമാറിന്‍റെ ആദ്യ ഓവറിൽ തന്നെ കോലിയെ കിവീസ് ഓപ്പണർ മറികടന്നു. മത്സരത്തിൽ 31 റൺസെടുത്ത ഗപ്റ്റിലിന് ഇപ്പോൾ 3248 റൺസാണുള്ളത്. റൺവേട്ടയിൽ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മയാണ് മൂന്നാം സ്ഥാനത്ത്. 

റാഞ്ചിയില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റ് വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. കിവീസിന്‍റെ 153 റൺസ് ഇന്ത്യ 16 പന്ത് ശേഷിക്കേ മറികടന്നു. ഇതോടെ ടി20യില്‍ മുഴുവന്‍സമയ നായകനായി ചുമതലയേറ്റ രോഹിത് ശര്‍മ്മയ്‌ക്കും പൂര്‍ണസമയ പരിശീലകനായി അരങ്ങേറിയ രാഹുല്‍ ദ്രാവിഡിനും കന്നി പരമ്പര തന്നെ വിജയമായി. 

154 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ റാഞ്ചിയിൽ ക്യാപ്റ്റൻ രോഹിത് ശര്‍മ്മയും വൈസ്ക്യാപ്റ്റൻ കെ എല്‍ രാഹുലും ക്രീസിലുറച്ചപ്പോൾ തന്നെ ഇന്ത്യ പരമ്പര റാഞ്ചി. രാഹുൽ 49 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സറും ഉൾപ്പടെ 65 റണ്‍സെടുത്തു. കിവികളെ പൊരിച്ച രോഹിത് അഞ്ച് സിക്‌സറടക്കം 36 പന്തിൽ 55 ഉം നേടി. സൂര്യകുമാർ യാദവ് ഒന്നിൽ വീണെങ്കിലും 12 റൺസ് വീതമെടുത്ത് വെങ്കടേഷ് അയ്യരും റിഷഭ് പന്തും ഇന്ത്യൻ ജയം അനായാസമാക്കി. ഇന്ത്യയുടെ മൂന്ന് വിക്കറ്റും ടിം സൗത്തിക്കായിരുന്നു. 

ടോസിലെ ഭാഗ്യം തുടർന്നപ്പോൾ തന്നെ ഇന്ത്യ പകുതി ജയിച്ചു. ജീവൻ കിട്ടിയ ഗുപ്റ്റിലും മിച്ചലും നൽകിയത് തകർപ്പൻ തുടക്കം. കിവികൾ കൂറ്റൻ സ്കോറിലേക്കെന്ന് തോന്നിച്ചെങ്കിലും ഇന്ത്യൻ ബൗളമാർ പിടിമുറുക്കി. ഇതോടെ കിവികള്‍ 153/6  എന്ന സ്‌കോറില്‍ ചുരുങ്ങി. 34 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സാണ് ടോപ്സ്കോറർ. അരങ്ങേറ്റക്കാരൻ ഹർഷൽ പട്ടേല്‍ രണ്ട് വിക്കറ്റുമായി തിളങ്ങി. ഭുവനേശ്വർ കുമാറിനും ദീപക് ചഹറിനും അക്സർ പട്ടേലിനും രവിചന്ദ്ര അശ്വിനും ഓരോ വിക്കറ്റും ലഭിച്ചു.

അരങ്ങേറ്റം ഗംഭീരമാക്കിയ ഹർഷൽ പട്ടേലാണ് മാൻ ഓഫ് ദ മാച്ച്. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്‌ച കൊൽക്കത്തയിൽ നടക്കും.

IND v NZ‌| റാഞ്ചിയിലും വിജയം റാഞ്ചി ഇന്ത്യ, ന്യൂസിലന്‍ഡ‍ിനെതിരെ ടി20 പരമ്പര



from Asianet News https://ift.tt/3nB84tg
via IFTTT

ഇ-ശ്രം രജിസ്ട്രേഷൻ: തൊഴിലുറപ്പ് അം​ഗങ്ങൾക്കും അവസരം; ജോയിന്റ് ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർമാർക്ക് പരിശീലനം

എറണാകുളം: ഇ-ശ്രം പദ്ധതിയിലേക്ക് (E shram project) തൊഴിൽ ഉറപ്പ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവരെ ചേർക്കുന്നതിന് ജോയിന്റ് ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർ മാർക്കുള്ള പരിശീലനപരിപാടി സിവിൽ സ്റ്റേഷനിലെ എ ഡി സി ഓഫീസിൽ ജില്ലാ ലേബർ ഓഫീസർ പി.എം.ഫിറോസ് ഉത്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മിഷണർ ബാബു.കെ.ജി പരിശീലന പരിപാടിയിൽ പങ്കെടുത്തു. (E Shram registration) ദേശീയ തലത്തിൽ അസംഘടിത തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ഇതിലൂടെ ഭാവിയിൽ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും തൊഴിൽ കാർഡ് നൽകുന്നതിനുമായാണ് ഇ- ശ്രം രജിസ്ട്രേഷൻ.  

ഈ മാസം 20 മുതൽ അടുത്ത മാസം 20 വരെ തൊഴിലാളികൾക്കിടയിൽ രജിസ്ട്രേഷന്‍ നടപടികള്‍ സാധ്യമാക്കുന്നതിനുള്ള കർമപദ്ധതികൾക്ക് രൂപം നൽകാൻ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ട്രേഡ് യൂണിയൻ ഭാരവാഹികൾക്കും വ്യാപാര സംഘടന പ്രതിനിധികൾക്കും നേരത്തേ പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

മാധ്യമരം​ഗത്തെ അസംഘടിത തൊഴിലാളികൾക്കും ഇ- ശ്രം രജിസ്ട്രേഷൻ 

മാധ്യമരംഗത്തെ അസംഘടിത തൊഴിലാളികൾക്കായി ഇ- ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന് തൊഴിലാളികളുടെ വിവരശേഖരണം പ്രധാനപ്പെട്ടതാണെന്ന് സുരേഷ് ഗോപി എം.പി. വ്യക്തമാക്കി. സിനിമാ മേഖലയിലെയും മറ്റ് ദൃശ്യ-ശ്രാവ്യ മാധ്യമരംഗത്തെയും തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഇ- ശ്രം രജിസ്ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഇ - ശ്രം രജിസ്ട്രേഷനുള്ള പ്രായപരിധി വർദ്ധിപ്പിക്കുന്ന കാര്യം കേന്ദ്ര തൊഴിൽവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ നടന്ന രജിസ്ട്രേഷൻ ക്യാമ്പിന് പോസ്റ്റൽ വകുപ്പ്, കോമൺ സർവീസ് സെന്റെർ എന്നിവർ സാങ്കേതിക പിന്തുണ നൽകി.  

ഇ ശ്രം രജിസ്ട്രേഷൻ 

രാജ്യത്തെ അസംഘടിത മേഖലയിൽ നിന്നും, അസംഘടിത തൊഴിൽ ഇടങ്ങളിൽ നിന്നുമുള്ള 1.71 കോടിയിലേറെ തൊഴിലാളികളാണ് ഒരുമാസം പൂർത്തിയാക്കുന്നതിനിടെ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. സെപ്റ്റംബർ 25 വരെയുള്ള കണക്ക് പ്രകാരം, 1,71,59,743 തൊഴിലാളികളാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. https://eshram.gov.in/ എന്ന ഇ-ശ്രം പോർട്ടൽ 2021 ഓഗസ്റ്റ് 26ന് കേന്ദ്ര തൊഴിൽ മന്ത്രി ശ്രീ ഭൂപേന്ദർ യാദവാണ് ഉദ്ഘാടനം ചെയ്തത്.

കുടിയേറ്റ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, കരാർ തൊഴിലാളികൾ തുടങ്ങിയവർ ഉൾപ്പെടെയുള്ള അസംഘടിതമേഖലയിലെ തൊഴിലാളികൾക്കായുള്ള ആദ്യ ദേശീയതല ഡാറ്റബേസ് ആണ് ഈ പോർട്ടൽ. സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഫലങ്ങൾ അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് കൂടി ലഭ്യമാക്കാൻ പോർട്ടൽ വഴിയൊരുക്കുന്നു.  ഉദ്ഘാടനം ചെയ്യപ്പെട്ട് രണ്ടാം ആഴ്ച പിന്നിട്ടപ്പോൾ ഉണ്ടായിരുന്ന 19.52 ലക്ഷത്തിൽ അധികം രജിസ്ട്രേഷനുകളെക്കാൾ ഉയർന്ന തോതിലാണ് 3, 4 ആഴ്ചകളിൽ പോർട്ടലിൽ രജിസ്ട്രേഷനുകൾ ലഭിച്ചത്. നാലാം ആഴ്ചയിൽ മാത്രം 69.53 ലക്ഷത്തിലേറെ തൊഴിലാളികൾ ആണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്.

നിലവിൽ 400 ലേറെ തൊഴിലുകൾ പോർട്ടലിൽ ഇടം പിടിച്ചിട്ടുണ്ട്. പോർട്ടലിൽ രജിസ്റ്റർ ചെയ്ത എല്ലാ വ്യക്തികൾക്കും രണ്ട് ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്ക് യോഗ്യത ലഭിച്ചിട്ടുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്ത തൊഴിലാളികളിൽ ഏകദേശം 50 ശതമാനത്തോളം സ്ത്രീകളാണ്. രജിസ്റ്റർ ചെയ്തവരിലെ സ്ത്രീ പ്രാതിനിധ്യം, ഒന്നാം ആഴ്ചയിൽ 37 ശതമാനത്തോളം ആയിരുന്നത്, അവസാന ആഴ്ചയിൽ (നാലാം ആഴ്ചയിൽ) 50 ശതമാനത്തോളം ആയി ഉയർന്നു. വീട്ടു ജോലികളിൽ ഏർപ്പെടുന്ന സ്ത്രീ തൊഴിലാളികളിൽ വലിയ ഒരു ശതമാനം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ പേര്, തൊഴിൽ, വിലാസം, വിദ്യാഭ്യാസ യോഗ്യത, നൈപുണ്യ ശേഷി, കുടുംബ വിവരങ്ങൾ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള പോർട്ടലിൽ ഉണ്ടായിരിക്കുന്നതാണ്.



from Asianet News https://ift.tt/3DMMA1S
via IFTTT

Missing|തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തിയ സേവ്യർ എവിടെ മാഞ്ഞു? ഒരു മാസമായി വിവരമില്ല, വേദനയോടെ ഒരു കുടുബം

ഹരിപ്പാട്: വീട് നിർമ്മാണ തൊഴിലാളിയായി (Construction Worker) കേരളത്തിൽ എത്തിയ തമിഴ്നാട് സ്വദേശിയായ (Tamil nadu) യുവാവിനെ കാണാനില്ലെന്ന പരാതിയുമായി (Missing Complaint) കുടുംബം. കന്യാകുമാരി മുട്ടക്കാട് വലിയപറമ്പിൽ  ടി സേവ്യർ(34) നെയാണ്  (T Xavior) കഴിഞ്ഞ ഒക്ടോബർ 14 മുതൽ കാർത്തികപള്ളിയിൽ നിന്ന് കാണാതായത്. കന്യാകുമാരി സ്വദേശിയായ ലോറൻസ് എന്ന കരാറുകാരന്റെ ജീവനക്കാരനായിരുന്നു സേവ്യർ. കാർത്തികപ്പള്ളി വലിയകുളങ്ങര ക്ഷേത്രത്തിൽ വടക്ക് ലോറൻസ് ഒരു വീടിന്റെ നിർമ്മാണം ഏറ്റെടുത്തു നടത്തുന്നുണ്ട്.

സേവ്യർ ഇവിടെ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു. സംഭവ ദിവസം വൈകുന്നേരം മറ്റൊരു തൊഴിലാളിയായ സജിത്തിനോടൊപ്പം രാത്രിയിൽ പുറത്തു പോയി ഭക്ഷണം കഴിച്ചു മടങ്ങി വന്നതാണ് സേവ്യർ. പിന്നീട് സജിത്ത് നിർമാണത്തിലിരിക്കുന്ന വീടിന്റെ മുകളിലത്തെ നിലയിൽ ഉറങ്ങാനായി പോയി. സേവ്യർ താഴത്തെ ഷെഡ്ഡിലാണ് ഉറങ്ങിയത് എന്നാണ് സജിത്ത് കരുതിയത്. പിന്നീട് രാവിലെയാണ് സേവ്യറെ കാണാനില്ല എന്നുള്ള വിവരം അറിയുന്നത്.

തുടർന്ന് തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി. സംഭവദിവസം രാത്രി എട്ടരയോടെ സേവ്യർ ഭാര്യയെ ഫോണിൽ വിളിച്ച് സംസാരിച്ചതാണ്. എന്നാൽ, പിറ്റേ ദിവസം രാവിലെ ഭാര്യ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് കരാറുകാരനായ  ലോറൻസിനെ ഫോൺ ചെയ്തപ്പോഴാണ് സേവ്യറിനെ തലേദിവസം രാത്രി മുതൽ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. പതിനാറാം തീയതി രാവിലെ സേവ്യറിന്റെ കുടുംബം തൃക്കുന്നപ്പുഴ സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. ഇപ്പോൾ 34 ദിവസം കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ല.

സേവ്യറിന്റെ ഭാര്യ സുജ, മക്കളായ ശാലിനി (8), സജിൻ സേവ്യർ (2), മാതാവ് ലീല എന്നിവരാണ് കഴിഞ്ഞ ദിവസം വീണ്ടും പൊലീസ് സ്റ്റേഷനിൽ  എത്തിയത്. സേവ്യറെ  കാണാതായ ദിവസം മുതൽ ഫോൺ സ്വിച്ച്  ഓഫ് ആയതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തനായിട്ടില്ല എന്നാണ്  തൃക്കുന്നപ്പുഴ പൊലീസ് പറയുന്നത്. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
 



from Asianet News https://ift.tt/3oIiUNj
via IFTTT

Mullaperiyar| മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ കൂടി തുറന്നു; ജലനിരപ്പ് 141.05 അടി, സംസ്ഥാനത്ത് മഴ തുടരും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar Dam) ജലനിരപ്പ് 141 അടിക്ക് മുകളിലെത്തി. ഒരു ഷട്ടർകൂടി ആറ് മണിക്ക് ഉയർത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയർന്നു. 2399.88  അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്‍റെ നിലവിലെ തുറന്ന ഷട്ടർ കൂടുതൽ ഉയർത്തിയേക്കും. 40 സെന്‍റിമീറ്ററില്‍ നിന്നും 80 ആക്കും. റൂൾ കമ്മറ്റി തീരുമാനം ഉടൻ ഉണ്ടായേക്കും. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ശബരിമല തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു. തീർത്ഥാടകർക്ക് ഇന്ന് നിയന്ത്രണമുണ്ട്. പമ്പ ത്രിവേണി കരകവിഞ്ഞു. പമ്പയിലും സന്നിധാനത്തും എത്തിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.

സംസ്ഥാനത്ത് ഇന്നും മഴ തുടരും. തമിഴ്നാടിന് മുകളിലായുള്ള ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഇല്ലെങ്കിലും ജാഗ്രത തുടരണം. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. മലയോര മേഖലകളിലും വനമേഖലകളിലും കൂടുതൽ മഴ കിട്ടും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. മണ്ണിടിച്ചിലില്‍ റോഡ് തകര്‍ന്നതോടെ തിരുപ്പതിയിലേക്കുള്ള സന്ദര്‍ശനം തല്‍ക്കാലത്തേക്ക് വിലക്കി. ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. തിരുപ്പതി ക്ഷേത്രത്തിന് സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നൂറ് കണക്കിന് തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. ഹോട്ടലുകളിലും വഴിയിലും ഒറ്റപ്പെട്ട തീര്‍ത്ഥാടകരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. 

കഡപ്പ, നെല്ലൂര്‍, ചിറ്റൂര്‍ അടക്കം തീരമേഖലയില്‍ വ്യാപക നാശനഷ്ടമാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. കഡപ്പ ജില്ലയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചു. 18 പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇതോടെ ആന്ധ്രയിലെ മഴക്കെടുതിയില്‍ മരണം 16 ആയി. ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ അംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു.



from Asianet News https://ift.tt/3kPQu2z
via IFTTT

Anupama| അനുപമയുടെ കുഞ്ഞിനായി ഉദ്യോഗസ്ഥ സംഘം ആന്ധ്രയിലേക്ക് തിരിച്ചു, ഇന്ന് തന്നെ ഏറ്റെടുത്തേക്കും

തിരുവനന്തപുരം: അനുപമയുടെ (anupama s chandran) കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ശിശുക്ഷേമ സമിതി അംഗങ്ങള്‍ തിരു. വിമാനത്താവളത്തില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്ക് യാത്രതിരിച്ചു. രാവിലെ 6.10 ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് നാലംഗ സംഘം യാത്ര തിരിച്ചത്. മൂന്ന് പൊലീസുകാരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയുമാണ് സംഘത്തിലുള്ളത്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ മാതാപിതാക്കളില്‍ നിന്നും കുട്ടിയെ ഇന്ന് തന്നെ ഏറ്റെടുത്തേക്കുമെന്നാണ് വിവരം. തിരിച്ചുള്ള ടിക്കറ്റ് ഇതുവരെയും സംഘം ബുക്ക് ചെയ്തിട്ടില്ല. അവിടുത്തെ സാഹചര്യം പരിഗണിച്ചായിരിക്കും കുഞ്ഞുമായുള്ള മടക്കം. കേരളത്തില്‍ നിന്ന് കുഞ്ഞിനായി എത്തുന്ന കാര്യം നേരത്തെ തന്നെ ആന്ധ്രാപ്രദേശിലെ ദമ്പതികളെ അറിയിച്ചിരുന്നു.

കു‍ഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല. കുഞ്ഞിന്‍റെ ഡിഎന്‍എ പരിശോധന നടത്തും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സംരക്ഷണ ചുമതല.  ആന്ധ്രാ പൊലീസും കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കും.

അതേസമയം അമ്മഅറിയാതെ കുഞ്ഞിനെ ദത്തുനൽകിയ കേസ് ഇന്ന് തിരുവനന്തപുരം കുടുംബ കോടതി പരിഗണിക്കും. കുഞ്ഞിൻെറ ഡിഎൻഎ പരിശോധന ഉള്‍പ്പെടെ നടത്തിയ റിപ്പോർ‍ട്ട് നൽകാൻ സി ഡബ്ല്യൂ സിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഡിഎൻഎ പരിശോധനയ്ക്കായി ദത്തെടുത്ത ദമ്പതികളിൽ നിന്നും കുഞ്ഞിനെ തിരികെയത്തിക്കാൻ നടപടി സ്വീകരിച്ചുവെന്ന് ചൈൽഡ് വെൽഫർ കമ്മിറ്റി ഇന്ന് കോടതിയെ അറിയിക്കും. അതേസമയം കുഞ്ഞ് ശിശുക്ഷേമ സമിതിയിൽ എങ്ങനെയെത്തി, ദത്തടുക്കൽ നിയമപ്രകാരമായിരുന്നോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് സി ഡബ്ല്യൂ സി എന്ത് റിപ്പോർട്ടാകും കോടതിയിൽ നൽകുകയെന്നതാകും നിർണായകമാണ്. കുഞ്ഞിനെ തിരികെയെത്തിക്കാനുള്ള നടപടി സ്വീകിച്ചുവരുന്നുവെന്ന നിലപാടാകും ശിശുക്ഷേമ സമിതിയും കോടതിയെ അറിയിക്കുക. സി ഡബ്യൂ സിയും ശിശുക്ഷേമ സമിതിയും ചേർന്ന് കുഞ്ഞിനെ വ്യാജരേഖകള്‍ ചമച്ച് ദത്തുനൽകിയെന്നാണ് അമ്മ അനുപമയുടെ ആരോപണം. 

കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ ശിശുക്ഷേമ സമിതിയെത്തന്നെ ചുമതലപ്പെടുത്തിയതില്‍ ഉത്കണ്ഠയുണ്ടെന്ന് കാണിച്ച് അനുപമ ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. പൊലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും തന്നോട് നീതി കേട് കാട്ടി. കുഞ്ഞിന്‍റെ സുരക്ഷ പരിഗണിച്ച് മതിയായ സംരക്ഷണം നല്‍കി തന്‍റെ കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമുണ്ടാക്കണമെന്നും അനുപമ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

ഒക്ടോബര്‍ 14 ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നല്‍കിയ സംഭവം പുറത്തെത്തിയത്. പിന്നീട് തുടര്‍ച്ചയായി ന്യൂസ് അവര്‍ ചര്‍ച്ചകള്‍, പൊലീസിന്‍റെയും ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും ശിശുക്ഷേമ സമിതിയുടെയും വീഴ്ചകള്‍ ഒന്നൊന്നായി തെളിവ് സഹിതം പുറത്ത്കൊണ്ടുവന്ന തുടര്‍വാര്‍ത്തകള്‍. ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. അനുപമയുടെ പരാതിയെ ഗൗനിക്കാതിരുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തന്നെ ഒടുവില്‍ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള ഉത്തരവും പുറത്തിറക്കുന്നു.



from Asianet News https://ift.tt/3oIpvXX
via IFTTT

Kodakara hawala case|കൊടകര കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു; കാരണം പൊലീസ് പീഡനമെന്ന് മൊഴി

തൃശൂർ: കൊടകര കുഴൽപ്പണ ( Kodakara hawala case) കവർച്ചാ (Theft) കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു (Suicide Attempt). വെള്ളാങ്ങല്ലൂർ തേക്കാനത്ത് എഡ്വിനാണ് അമിതമായി ഉറക്കഗുളിക (Sleeping Pills) കഴിച്ച നിലയിൽ മെഡിക്കൽ കോളേജ് (Medical College Hospital) ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. കൊടകര കേസിലെ 19-ാം പ്രതിയാണ് ഇയാൾ. പൊലീസ് ക്രൂരമായി മർദിച്ചതായും കുടുംബത്തെ ഭീഷണിപ്പെടുത്തി മാനസീക സമ്മർദത്തിലാക്കി പീഡിപ്പിക്കുന്നതായും എഡ്വിൻ ഡോക്ടർമാർക്കും പൊലീസിനും മൊഴി നൽകിയിട്ടുള്ളത്.

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് കൊടകര കുഴൽപ്പണ കേസ്. ഏപ്രിൽ മൂന്നിന്  കൊടകര ദേശീയ പാതയിൽ വെച്ച് കാറിൽ കൊണ്ടു പോവുകയായിരുന്ന മൂന്നര കോടി രൂപ ക്രിമിനൽ സംഘം തട്ടിയെടുക്കുകയായിരുന്നു. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. 22 പ്രതികളാണ് കേസിലുള്ളത്. ഇതിൽ 21 പേർക്കും ജാമ്യം ലഭിച്ചിരുന്നു. കേസിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കൾ സാക്ഷികളാണ്.

ബിജെപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചോയെന്നത് അടക്കം അന്വേഷണ പരിധിയിൽ വരുന്ന കേസാണിത്. കർണാടകത്തിൽ നിന്ന് എത്തിച്ച ബിജെപിയുടെ ഫണ്ട് ആണ് കവർച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരൻ ധർമ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നത്. പിന്നീട് ധർമ്മരാജൻ ഇത് തന്റെ പണമാണെന്നും തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ധർമ്മരാജന് സാധിച്ചിരുന്നില്ല.

ഏറ്റവുമൊടുവിൽ കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി കുഴൽപ്പണത്തിൽ ഒന്നര ലക്ഷത്തോളം രൂപ കൂടി കഴിഞ്ഞ മാസം ആദ്യം കണ്ടെടുത്തിരുന്നു. പ്രതികളിൽ രഞ്ജിത്തിന്റെ സുഹൃത്ത് ഷിൻ്റോയുടെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് 1 40,000 രൂപ കഴിഞ്ഞ മാസം ആറിന് കണ്ടെടുത്തത്.  മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യയായ ദീപ്തിയുടെ മൊഴി പ്രകാരമാണ്  ഇവിടെ പരിശോധന നടത്തിയത്. മൂന്നര കോടി കവർന്ന കേസിൽ ഇതുവരെ കണ്ടെടുത്തത് ഒരു കോടി 47 ലക്ഷം രൂപ മാത്രമാണ്. ബാക്കി കവർച്ചാ പണം കണ്ടെത്താനാണ് കുറ്റപത്രം സമർപ്പിച്ച ശേഷം കേസിൽ തുടർ അന്വേഷണം തുടങ്ങിയത്.



from Asianet News https://ift.tt/3x7o2OB
via IFTTT

Kerala rain Alert| സംസ്ഥാനത്ത് ഇന്നും മഴ; വടക്കൻ ജില്ലകളില്‍ ശക്തമായ കാറ്റിനും മിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ ശക്തമായ മഴ(heavy rain) തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്നാടിന്(Tamil Nadu) മുകളിലായുള്ള ന്യൂനമർദ്ദത്തിന്റെ(depression) പ്രഭാവത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത (Rain Alert). എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഇല്ലെങ്കിലും ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. മലയോര മേഖലകളിലും വനമേഖലകളിലും കൂടുതൽ മഴ കിട്ടും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar Dam) ജലനിരപ്പ് 141 അടിക്ക് മുകളിലെത്തിയതോടെ ഒരു ഷട്ടർകൂടി ആറ് മണിക്ക് ഉയർത്തി.  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയർന്നു. 2399.82 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ശബരിമല തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. തീർത്ഥാടകർക്ക് ഇന്ന് നിയന്ത്രണമുണ്ട്. പമ്പ ത്രിവേണി കരകവിഞ്ഞൊഴുകുകയാണ്. പമ്പയിലും സന്നിധാനത്തും എത്തിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം തമിഴ്നാട്ടിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈ തീരത്തിനടുത്തായി നിലകൊള്ളുന്ന തീവ്ര ന്യൂനമർദ്ദമാണ് മഴ ശക്തമാകാന്‍ കാരണം.  വരും മണിക്കൂറുകളിൽ മഴയുടെ ശക്തി കൂടാനാണ് സാധ്യത. മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടങ്ങി. തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. മണ്ണിടിച്ചില്‍ റോഡ് തകര്‍ന്നതോടെ തിരുപ്പതിയിലേക്കുള്ള സന്ദര്‍ശനം തല്‍ക്കാലത്തേക്ക് വിലക്കി. ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. 

തിരുപ്പതി ക്ഷേത്രത്തിനു സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നൂറ് കണക്കിന് തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. ഹോട്ടലുകളിലും വഴിയിലും ഒറ്റപ്പെട്ട തീര്‍ത്ഥാടകരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. കഡപ്പ, നെല്ലൂര്‍, ചിറ്റൂര്‍ അടക്കം തീരമേഖലയില്‍ വ്യാപക നാശനഷ്ടമാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. കഡപ്പ ജില്ലയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചു. 18 പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇതോടെ ആന്ധ്രയിലെ മഴക്കെടുതിയില്‍ മരണം 16 ആയി. ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ അംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു.



from Asianet News https://ift.tt/3nzuqeE
via IFTTT

Pinarayi Vijayan| വിവാദങ്ങളും വികസന പദ്ധതികളും, ആറുമാസം പിന്നിട്ട് ടീം പിണറായി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ (Pinarayi Vijayan) അധികാരമേറ്റെടുത്ത് ഇന്ന് ആറുമാസം പൂർത്തിയാകുന്നു. പുതുചരിത്രമെഴുതിയായിരുന്നു രണ്ടാം പിണറായി സർക്കാരിന്‍റെ അധികാരമേൽക്കൽ. ഏറെ പുതുമഖങ്ങളുള്ള ടീമുമായി ക്യാപ്റ്റന്‍റെ രണ്ടാം ഇന്നിംഗ്സ്. ഒന്നാം പിണറായി സർക്കാരിന്‍റെ അവസാനകാലത്തെന്നെ പോലെ പുതിയ സർക്കാരിന്‍റെയും ആദ്യ മുൻഗണന മഹാമാരിക്കാലത്തെ കൈത്താങ്ങിന് തന്നെയായിരുന്നു. മുൻ സർക്കാരിന്‍റെ അവസാനകാലത്ത് തുടങ്ങിയ കൊവിഡ് പ്രതിരോധത്തിലെ വിള്ളലുകൾ പുതിയ സർക്കാർ കാലത്ത് കൂടുതൽ പ്രകടമായി. വൻ വിവാദങ്ങൾക്കൊടുവിൽ ഒഴിവാക്കിയ കൊവിഡ് മരണങ്ങൾ പട്ടികയിൽ ചേർക്കാൻ ഒടുവിൽ നിർബന്ധിതരായി. 

കെ റെയിൽ അടക്കമുള്ള വികസന പദ്ധതികളുമായി മുന്നോട്ട് പോകുമ്പോഴും വിവാദങ്ങൾ സർക്കാരിനെ വിട്ടൊഴിയുന്നില്ല. മുട്ടിൽ മരം മുറിക്ക് പിന്നാലെ മുല്ലപ്പെരിയാ‌ർ മരം മുറിയും പിടിച്ചുകുലുക്കുമ്പോഴാണ് സർക്കാർ ആറുമാസം കടക്കുന്നത്. ആറുമാസത്തിനുള്ളിൽ വിവാദക്കൊടുങ്കാറ്റ് വീശിയടിച്ചത് രണ്ട് മരം മുറിയിലാണ്. മുട്ടിൽ അന്വേഷണം ഇഴയുമ്പോൾ മുല്ലപ്പെരിയാറിൽ ദുരൂഹത മാറുന്നേയില്ല. മോന്‍സന്‍ കേസുണ്ടാക്കിയത് തീരാത്ത കളങ്കമാണ്. ഇന്ധനവില പൊള്ളിക്കുമ്പോള്‍ നികുതി കുറയ്ക്കാനുള്ള മടി ജനപ്രീതിയിൽ ഇടിവുണ്ടാക്കി. സർക്കാരിന്‍റെയും ഭരിക്കുന്ന പാർട്ടിയുടേയും സ്ത്രീപക്ഷ നിലപാടുകളെ ആകെ ചോദ്യം ചെയ്യുന്നതായി ദത്ത് വിവാദം. 

അവസാനം അനുപമയ്ക്ക് പിന്തുണ നൽകുമ്പോഴും ചട്ടം ലംഘിച്ച ദത്തും കുഞ്ഞിനായുള്ള അമ്മയുടെ സഹനസമരവും ഏല്‍പ്പിക്കുന്ന മുറിവിന് ആഴമേറെയാണ്.വാർത്താസമ്മേളനങ്ങളുടെ സാധ്യത നന്നായി ഉപയോഗിച്ചിരുന്ന മുഖ്യമന്ത്രി മാധ്യമങ്ങളോടുള്ള അകലം കൂട്ടി. മുല്ലപ്പെരിയാറിലും ദത്തിലും പിണറായിയുടെ നീണ്ട മൗനം തന്നെ ചർച്ചയായി. പ്രതിഷേധങ്ങൾക്ക് മുന്നിൽ വികസന കാഴ്ചപ്പാടിൽ മുട്ടുമടക്കില്ലെന്ന പിണറായിയുടെ ഉറച്ച നിലപാടാണ് സിൽവർ ലൈനിനെ അതിവേഗം മുന്നോട്ട് കൊണ്ടുപോകുന്നത്. കൊവിഡ് ഭീഷണിക്കിടെയും സ്കൂൾ തുറന്നതും പരീക്ഷാ നടത്തിപ്പും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഓൺലൈൻ പഠനപുരോഗതിയും മികവായി. അടിക്കടി എത്തുന്ന പെരുമഴയും ആടിയുലയുന്ന സാമ്പത്തിക സ്ഥിതിയും മറികടന്നുള്ള മുന്നോട്ട് പോക്കാണ് സർക്കാരിന്‍റെ വെല്ലുവിളി.



from Asianet News https://ift.tt/2Z6jUlF
via IFTTT

കേരളത്തെ ഞെട്ടിച്ച ബസ് കള്ളൻ വീണ്ടും കുടുങ്ങി; ഇത്തവണ ബാറ്ററി മോഷണം, വിൽപ്പന യുവതിയോടൊപ്പം

എടക്കര: രാത്രിയിൽ ജെസിബികളിൽ (JCB) നിന്നും ബാറ്ററി (Battery) മോഷ്ടിക്കുന്ന പ്രതി അറസ്റ്റിൽ (Arrest). കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി ചിറക്കൊല്ലിമീത്തൽ വിനൂപ് എന്ന വിനു (31) ആണ് പിടിയിലായത്.  ഈ മാസം 16ന് രാത്രി എടക്കര കാറ്റാടിയിൽ എം സാന്റ് യൂണിറ്റിൽ നിർത്തിയിട്ട ജെസിബിയിൽ നിന്നും കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ വഴിക്കടവ് മുണ്ടയിലെ ഷെഡിൽ നിർത്തിയ ജെസിബിയിൽ നിന്നും ബാറ്ററികൾ മോഷണം പോയിരുന്നു. കൂടാതെ മുണ്ടയിൽ റോഡരികത്തു നിർത്തിയിട്ട ലോറിയുടെ ഭാഗങ്ങളും അടുത്തിടെ മോഷണം പോയിരുന്നു,

ഈ കാര്യത്തിന് വാഹന ഉടമകൾ വഴിക്കടവ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണ സംഘം സി സി ടി വികൾ കേന്ദ്രീകരിച്ചും ആക്രികടകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്വന്തമായി ദിവസ വാടകക്കെടുത്ത ഓട്ടോയിൽ സംശയം തോന്നാതിരിക്കാൻ കൂടെ താമസിക്കുന്ന വഴിക്കടവ് സ്വദേശിനിയായ യുവതിയുമൊത്താണ് പ്രതി നിലമ്പൂരിലെ ആക്രിക്കടകളിൽ ബാറ്ററികൾ വിൽപ്പന നടത്താനെത്തിയിരുന്നത്. ഇരുപതിനായിരം രൂപ വരെ വിലയുള്ള ബാറ്ററികൾ വെറും അയ്യായിരത്തിനു താഴെ വിലക്കാണ് വിറ്റിരുന്നത്.

ഓട്ടോയിൽ യാത്ര ചെയ്യുന്ന യാത്രക്കാരിയുടെ വീട്ടിലെ ഇൻവെർട്ടറിലെ ബാറ്ററിയാണ്, ഇടിമിന്നലിൽ ഇൻവെർട്ടർ തകരാറായതാണ് വിൽപന നടത്താൻ കാരണം എന്ന് പറഞ്ഞാണ് വിൽപ്പന നടത്തിയിരുന്നത്. വഴിക്കടവ് പാലാട് നിന്നും മഫ്തി വേഷത്തിലെത്തിയ പൊലീസ് ഓട്ടോ ട്രിപ്പിനാണെന്നു പറഞ്ഞ് സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.

ഇയാൾ രണ്ട് വർഷം മുമ്പ് തിരുവനന്തപുരം പാറശാലയിൽ ടാങ്കറിൽ സ്പിരിറ്റ്  കടത്തിയ കേസിലും കഴിഞ്ഞ ലോക്ഡൗൺ കാലത്തു കുറ്റ്യാടിയിൽ  നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷ്ടിച്ച് കോട്ടയത്തേക്കു കടത്തും വഴി  കുമരകത്തു പോലീസ് പിടിയിലായ കേസിലും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. തിരുവല്ലക്കാരിയായ യുവതിയുമായുള്ള ആദ്യ വിവാഹം മറച്ച് വെച്ചാണ് അടുത്തിടെ വഴിക്കടവ് സ്വദേശിനിയെ കോഴിക്കോട് വെച്ച് പരിചയപ്പെട്ടു പ്രണയിച്ചു വിവാഹം കഴിച്ച് വഴിക്കടവിലെത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

നേരത്തെ, കുറ്റ്യാടിയിൽ  നിന്ന് മോഷ്ടിച്ച സ്വകാര്യ ബസ്സുമായി യുവാവ് ജില്ലകൾ താണ്ടി കോട്ടയം വരെ എത്തിയത് കേരളത്തെ ആകെ ഞെട്ടിച്ചിരുന്നു. സമ്പൂർണ ലോക്ക്ഡൗൺ തുടങ്ങിയ മെയിലായിരുന്നു ഈ സംഭവം. കുറ്റ്യാടി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസാണ് യുവാവ് മോഷ്ടിച്ചത്. സ്റ്റാൻഡ് വിജനമായത് കൊണ്ട് തന്നെ ബസ് മോഷണം പോയ വിവരം ആരും അറിഞ്ഞുമില്ല.

നേരം പുലരുമ്പോഴേക്കും കുറ്റ്യാടിയിൽ നിന്ന് 250ൽ അധികം കിലോമീറ്റർ സഞ്ചരിച്ച് നാല് ജില്ലകളും കടന്ന്  കോട്ടയം കുമരകം വരെ വിനു എത്തി. പക്ഷേ, രാവിലെ കുമരകം പൊലീസ് സ്റ്റേഷൻ അതിർത്തിയായ കവനാട്ടിൻകരയിലെ പൊലീസ് ചെക്ക് പോയിന്റിലെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു. ലോക്ക്ഡൗൺ ദിവസം മതിയായ അനുമതിയും രേഖകളും ഒന്നും ഇല്ലാതെ നിരത്തിൽ കണ്ട സ്വകാര്യ ബസ്സിൽ സംശയം തോന്നിയത്തോടെയാണ് വാഹനം ഓടിച്ച വിനുവിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ  പ്രതി ബസ് മോഷ്ടിച്ചതാണെന്ന് സമ്മതിക്കുകയായിരുന്നു.



from Asianet News https://ift.tt/2Z8nZWs
via IFTTT

Mullaperiyar| മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ കൂടി തുറന്നു; ജലനിരപ്പ് 141.05 അടി, സംസ്ഥാനത്ത് മഴ തുടരും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar Dam) ജലനിരപ്പ് 141 അടിക്ക് മുകളിലെത്തി. ഒരു ഷട്ടർകൂടി ആറ് മണിക്ക് ഉയർത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയർന്നു. 2399.82 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ശബരിമല തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു. തീർത്ഥാടകർക്ക് ഇന്ന് നിയന്ത്രണമുണ്ട്. പമ്പ ത്രിവേണി കരകവിഞ്ഞു. പമ്പയിലും സന്നിധാനത്തും എത്തിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.

സംസ്ഥാനത്ത് ഇന്നും മഴ തുടരും. തമിഴ്നാടിന് മുകളിലായുള്ള ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഇല്ലെങ്കിലും ജാഗ്രത തുടരണം. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. മലയോര മേഖലകളിലും വനമേഖലകളിലും കൂടുതൽ മഴ കിട്ടും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. മണ്ണിടിച്ചിലില്‍ റോഡ് തകര്‍ന്നതോടെ തിരുപ്പതിയിലേക്കുള്ള സന്ദര്‍ശനം തല്‍ക്കാലത്തേക്ക് വിലക്കി. ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. തിരുപ്പതി ക്ഷേത്രത്തിന് സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നൂറ് കണക്കിന് തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. ഹോട്ടലുകളിലും വഴിയിലും ഒറ്റപ്പെട്ട തീര്‍ത്ഥാടകരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. 

കഡപ്പ, നെല്ലൂര്‍, ചിറ്റൂര്‍ അടക്കം തീരമേഖലയില്‍ വ്യാപക നാശനഷ്ടമാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. കഡപ്പ ജില്ലയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചു. 18 പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇതോടെ ആന്ധ്രയിലെ മഴക്കെടുതിയില്‍ മരണം 16 ആയി. ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ അംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു.



from Asianet News https://ift.tt/3kPQu2z
via IFTTT

LJD|എൽജെഡി പിളർപ്പിന്‍റെ വക്കിൽ; ഇന്ന് നിര്‍ണ്ണായക യോഗം, ഇടത് നേതൃത്വത്തെ കണ്ട് വിമതര്‍

കോഴിക്കോട്: എൽജെഡിയിലെ (LJD) തർക്കം രൂക്ഷമായി പിളര്‍പ്പിലേക്ക്. ഇന്ന് ചേരുന്ന നേതൃയോഗം നിര്‍ണ്ണായകമാകും. എംവി ശ്രേയാംസ് കുമാറിന്‍റെ(M.V. Shreyams Kumar) നേതൃത്വത്തിലാണ് ഇന്ന് കോഴിക്കോട്(Kozhikode) നേതൃയോഗം ചേരുന്നത്. വിമതർക്കെതിരെ നടപടി ഉണ്ടായാൽ പാർട്ടി പിളരാനാണ് സാധ്യത. ശ്രേയാംസ് സ്ഥാനം ഒഴിയാൻ വിമതർ നൽകിയ സമയപരിധി തീരുന്നത് ഇന്നാണ്. അച്ചടക്കത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പറയുമ്പോഴും സമവായ സാധ്യത പൂർണ്ണമായും അടക്കാതെയാണ് ശ്രേയാംസിന്‍റെ പ്രതികരണം. 

വിമതരുടെ നീക്കം അച്ചടക്കലംഘനമാണെന്ന് ആവർത്തിച്ച സംസ്ഥാന പ്രസിഡന്‍റ് ചർച്ചക്ക് ഇനിയും സമയമുണ്ടെന്നും അറിയിച്ചു. ഷെയ്ക്ക് പി ഹാരിസിന്റെയും സുരേന്ദ്രന്‍ പിള്ളയുടെയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് സ്ഥാനമൊഴിയാന്‍ ശ്രേയാംസിന് അന്ത്യശാസനം നൽകിയത്. കെ പി മോഹനന് മന്ത്രിസ്ഥാനം കിട്ടാത്തത് മുതൽ ശ്രേയാംസിനെതിരെ എതിർചേരി നീക്കം തുടങ്ങിയിരുന്നു. പ്രസിഡന്‍റ് സ്വന്തം കാര്യം മാത്രം നോക്കുന്നുവെന്നാണ് കുറ്റപ്പെടുത്തൽ. മന്ത്രിസ്ഥാനവും അർഹമായ  ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളും ഉറപ്പാക്കാൻ ശ്രേയാംസ് എൽഡിഎഫിൽ സമ്മർദ്ദം ചെലുത്തുന്നില്ല. പരാതികൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും വിമതര്‍ കുറ്റപ്പെടുത്തിയിരുന്നു. 

ഭിന്നത തീർക്കാൻ ദേശീയ ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോർജ്ജിന്‍റെ  നേതൃത്വത്തിൽ അനുനയ നീക്കം നടക്കുന്നുണ്ട്. വിമതരെ പുറത്താക്കിയാൽ ഉടൻ യോഗം ചേർന്ന് ശ്രേയാംസിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനാണ് വിമതരുടെ തീരുമാനം. 
അതേസമയം യഥാർത്ഥ പാർട്ടി തങ്ങളാണെന്ന് അവകാശപ്പെട്ട് വിമതനേതാക്കൾ എൽഡിഎഫ് (LDF) നേതാക്കളെ കണ്ട് കഴിഞ്ഞ ദിവസം കത്ത് നൽകി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം വിമതയോഗം വിളിച്ച നേതാക്കൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ഔദ്യോഗിക പക്ഷത്ത് നിന്നും ഉയരുന്നുണ്ട്. ഇതിനിടെയാണ് വിമതനേതാക്കളായ ഷെയ്ക്ക് പി ഹാരിസും സുരേന്ദ്രൻ പിള്ളയും ഇടത് നേതാക്കളെ കണ്ടത്. ഭൂരിപക്ഷം ഭാരവാഹികളും തങ്ങൾക്കൊപ്പാണെന്നാണ് അവകാശവാദം.
 



from Asianet News https://ift.tt/3x8eeEm
via IFTTT

ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ച; 3 അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ മൂന്ന് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് (P A Mohammed riyas) മൂന്ന് പേരെയും സസ്പെന്‍റ് ചെയ്യുകയായിരുന്നു.

കോട്ടയം ഡിവിഷന് കീഴിലുള്ള മുഴുവന്‍ പൊതുമരാമത്ത് പ്രവൃത്തികളിലും നിരുത്തരവാദിത്തപരമായ സമീപനമുണ്ടായതിനാണ് സാബിര്‍ എസ്സിനെ സസ്പെന്‍റ് ചെയ്തത്. കണ്ണൂര്‍ കീഴത്തൂര്‍ പാലം, വണ്ണാത്തിക്കടവ് പാലം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായതിന്  കമലാക്ഷന്‍ പലേരിയെ സസ്പെന്‍റ് ചെയ്തു. നബാര്‍ഡ് ധനസഹായത്തിനുള്ള പ്രൊപോസല്‍ സമയബന്ധിതമായി സമര്‍പ്പിക്കുന്നതിന് കാലതാമസം വരുത്തിയതിനാണ് എസ് കെ അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്.

Also Read: തൈക്കാട് റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തി മന്ത്രി: ശോചനീയാവസ്ഥയിൽ ഉദ്യോ​ഗസ്ഥന് ശകാരം

Also Read: 'അന്തസ്സും അഭിമാനവും ഏതൊരു വ്യക്തിക്കും പ്രധാനമാണ്, താങ്കളത് മറക്കരുത്'; മന്ത്രിയെ വിമര്‍ശിച്ച് പി.കെ ഫിറോസ് 

Also Read: സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കും: മന്ത്രി മുഹമ്മദ് റിയാസ്



from Asianet News https://ift.tt/3HFxVbt
via IFTTT

Pocso Case|ആലുവയില്‍ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു

കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ അറസ്റ്റിൽ. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറന്പിൽ രാജുവിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിദ്യാർത്ഥിയെ വീട്ടിൽ കൊണ്ടുവന്നാണ് രാജു പീഡിപ്പിച്ചത്. 

പീഡനത്തിന് ശേഷം വിദ്യാര്‍ത്ഥിനിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വിദ്യാ‍ർഥിനി വിവരം രക്ഷിതാക്കളെ അറിയിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പോക്സോ കേസ് ചുമത്തി രാജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Read More: നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി
 



from Asianet News https://ift.tt/3qZblER
via IFTTT

Sabarimala | പമ്പ അണക്കെട്ട് തുറക്കാന്‍ സാധ്യത; ശനിയാഴ്ച ശബരിമല തീർത്ഥാടനം നിരോധിച്ചു

പത്തനംതിട്ട: ശനിയാഴ്ച (20-11-2021) ശബരിമല (Sabarimala) തീർത്ഥാടനം നിരോധിച്ചു. പമ്പാ ത്രിവേണിയിൽ വെള്ളം കയറിയതിനാലും പമ്പ അണക്കെട്ട് തുറക്കാന്‍ സാധ്യത ഉള്ളതിനാലും അപകടസാധ്യത ഒഴിവാക്കാനാണ് നിയന്ത്രണം. ബുക്ക് ചെയ്ത് ശബരിമലയിലേക്ക് പുറപ്പെട്ടവർ അതാത് സ്ഥലങ്ങളിൽ തുടരണമെന്നാണ് നിർദ്ദേശം.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. പമ്പ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയേക്കും. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. ശബരിമല തീർഥാടകർ പമ്പാ നദിയിൽ ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് റിസർ‌വോയറിലെ ജലനിരപ്പ് 983.95 മീറ്ററാണ്. ആറ് മണിക്കൂറിനുള്ളിൽ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ആവശ്യമെങ്കിൽ അധിക ജലം സ്പിൽ വേയിലൂടെ ഒഴുക്കിക്കളയുമെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അറിയിച്ചു. രാത്രി 9 മണിക്കാണ് കെ എസ് ഇ ബി സുരക്ഷാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

അതേസമയം, സംസ്ഥാനത്ത് ശനിയാഴ്ചയും  മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തമിഴ്നാടിന് മുകളിലായുള്ള ന്യൂനമർദ്ദത്തിന്‍റെ പ്രഭാവത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.  എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഇല്ലെങ്കിലും ജാഗ്രത തുടരണം. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. മലയോര മേഖലകളിലും വനമേഖലകളിലും കൂടുതൽ മഴ  കിട്ടും.  ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.



from Asianet News https://ift.tt/3oIZ1FJ
via IFTTT

ടാക്സി ഡ്രൈവറായ പ്രവാസിയുടെ പണം കവര്‍ന്നത് മൂന്ന് കൗമാരക്കാര്‍ ചേര്‍ന്ന്

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പ്രവാസിയായ ടാക്സി ഡ്രൈവറുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്നെന്ന് (Theft) പരാതി. ഹവല്ലി (Hawalli) ഗവര്‍ണറേറ്റിലാണ് മൂന്ന് കൗമാരക്കാര്‍ ചേര്‍ന്ന് മോഷണം നടത്തിയതെന്ന് പണം നഷ്‍ടമായ ഡ്രൈവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ശര്‍ഖില്‍ നിന്ന് സല്‍വ ഏരിയയിലേക്ക് മൂന്ന് പേരെയും വാഹനത്തില്‍ കൊണ്ടുവന്ന ഡ്രൈവറാണ് പരാതി നല്‍കിയത്. വാഹനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം ഇവര്‍ തന്റെ പഴ്‍സും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ മൊഴി. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്ന് കുട്ടികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂഷന്‍ ഉത്തരവ് നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ ഓഫീസില്‍ ജീവനക്കാരിക്ക് കൈക്കൂലിയും കാറും വാഗ്ദാനം ചെയ്‍തു; പ്രവാസിക്ക് ശിക്ഷ
അബുദാബി: യുഎഇയിലെ ഒരു സര്‍ക്കാര്‍ സേവന കേന്ദ്രത്തില്‍ കൈക്കൂലി വാഗ്ദാനം ചെയ്‍ത പ്രവാസിക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ. ഏഷ്യക്കാരനായ ബിസിനസുകാരന്‍ തന്റെ ബിസിനസ് സംബന്ധമായ ചില ആവശ്യങ്ങള്‍  നിയമവിരുദ്ധമായി നടത്തിയെടുക്കാനായാണ് കൈക്കൂലി വാഗ്ദാനം ചെയ്‍തത്. 

തന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന മാനേജ്‍മെന്റ് കണ്‍സള്‍ട്ടന്‍സി കമ്പനിയെ മറ്റൊരു സ്ഥാപനമായി മാറ്റുന്നതിന് അംഗീകാരം തേടിയാണ് ഇയാള്‍ ഓഫീസിലെത്തിയത്. എന്നാല്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിരുന്നില്ല. രേഖകളില്ലാതെ തന്നെ ഇത് സാധിപ്പിച്ചെടുക്കുന്നതിന് വേണ്ടായായിരുന്നു കൈക്കൂലി വാഗ്‍ദാനം. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

കൈക്കൂലി വാഗ്ദാനം ലഭിച്ച ഉദ്യോഗസ്ഥ ഇക്കാര്യം തന്റെ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്‍തു. തന്റെ കൊമേഴ്‍സ്യല്‍ ലൈസന്‍സ്, ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മാനേജ്‍മെന്റ് വിഭാഗത്തിലേക്ക് മാറ്റാനായി ഒരു ഉപഭോക്താവ് 10,000 ദിര്‍ഹം കൈക്കൂലി വാഗ്ദാനം ചെയ്‍തെന്നായിരുന്നു ജീവനക്കാരിയുടെ റിപ്പോര്‍ട്ട്. ഇത്തരമൊരു ഇടപാട് നിയമവിരുദ്ധമാണെന്നും ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ അത് നടത്തിക്കൊടുക്കാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പല തവണ ഇയാള്‍ തന്നെ സമീപിച്ച് ഇതേ ആവശ്യം ഉന്നയിച്ചുവെന്നും അത് അവഗണിച്ച താന്‍ മേലധികാരികളെ അറിയിക്കുകയായിരുന്നുവെന്നും ജീവനക്കാരി പൊലീസിന് മൊഴി നല്‍കി. ജീവനക്കാരിക്ക് കാര്‍ വാങ്ങി നല്‍കാമെന്നായിരുന്നു ഒരു ഘട്ടത്തില്‍ വാഗ്ദാനം ചെയ്‍തത്. മേലധികാരികള്‍ സാമ്പത്തിക വികസന വകുപ്പിനും പൊലീസിനും പരാതി നല്‍കാന്‍ ഇവരോട് നിര്‍ദേശിച്ചു.

ഒരു തവണ കൂടി ഇയാള്‍ കൈക്കൂലി വാഗ്ദാനം ആവര്‍ത്തിച്ചപ്പോള്‍ 10,000 ദിര്‍ഹം സ്വീകരിക്കാമെന്ന് ജീവനക്കാരി അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ഇയാള്‍ പണവുമായെത്തി അത് കൈമാറിയ സമയത്ത് പൊലീസ് സംഘം കൈയോടെ അറസ്റ്റ് ചെയ്‍തു. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കിയാണ് കേസില്‍ കോടതി വിധി പറഞ്ഞത്. 



from Asianet News https://ift.tt/32jJGUI
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............