റിയാദ്: അനധികൃതമായി സൗദി അറേബ്യയില്‍ (Saudi Arabia) പ്രവേശിച്ച വിദേശികള്‍ക്ക് (Illegal residents) താമസ സൗകര്യമൊരുക്കിയതിന് മൂന്ന് സ്വദേശികള്‍ അറസ്റ്റിലായി. റിയാദിലെ ഹോത്ത ബനീ തമീമിലാണ് സുരക്ഷാ വകുപ്പുകള്‍ പരിശോധന നടത്തിയത്. നുഴഞ്ഞുകയറ്റക്കാരായ പ്രവാസികള്‍ക്കായി ഇവര്‍ പ്രത്യക താമസ കേന്ദ്രം തന്നെ സജ്ജീകരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
അനധികൃത താമസക്കാരായ 23 പ്രവാസികളെ ഇവിടെ നിന്ന് പൊലീസ് പിടിതൂടി. ഇവരില്‍ 21 പേരും യെമനികളും രണ്ട് പേര്‍ എത്യോപ്യക്കാരുമാണ്. ഒപ്പം വ്യത്യസ്ത തരത്തിലുള്ള ഒന്‍പത് തോക്കുകളും 494 വെടിയുണ്ടകളും പണവും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
അനധികൃത താമസക്കാര്‍ക്കും നിയമ ലംഘകര്‍ക്കും സൗകര്യം ചെയ്‍തു കൊടുക്കുന്നത് സൗദി അറേബ്യയില്‍ കുറ്റകരമാണ്. അതിര്‍ത്തികള്‍ വഴി അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്നതിനും നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളോ ജോലിയോ ഒരുക്കിക്കൊടുക്കുന്നതിനും ശിക്ഷ ലഭിക്കും. 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ നഷ്‍ടപരിഹാരവുമാണ് ശിക്ഷ. ഒപ്പം വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചിട്ടുള്ളവരെക്കുറിച്ചും നിയമ ലംഘകരെക്കുറിച്ചും വിവരം ലഭിക്കുന്നവര്‍ അധികൃതരെ അറിയിക്കണമെന്നും റിയാദ് പൊലീസ് അഭ്യര്‍ത്ഥിച്ചു.
from Asianet News https://ift.tt/3CBinSh
via IFTTT
No comments:
Post a Comment