കൊച്ചി: തൃപ്പൂണിത്തുറ എം എൽ എ (thrippunithura) കെ ബാബുവിന്‍റെ (k babu mla) തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സ്ഥാനാർത്ഥി (CPM candidate) ആയിരുന്ന എം സ്വരാജ് (m swaraj ) നൽകിയ ഹർജി ഹൈക്കോടതി (Kerala High Court) ഇന്ന് വീണ്ടും പരിഗണിക്കും. മണ്ഡലത്തിൽ ശബരിമല (Sabarimala) അയ്യപ്പന്‍റെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യർത്ഥിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് കോടതിയെ സമീപിച്ചത്. ചുവരെഴുത്തിലും സ്ലിപ്പിലും അയ്യപ്പന്‍റെ ചിത്രവും പേരും ഉപയോഗിച്ചെന്നും ഇത് ചട്ട ലംഘനം ആണെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം.
അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് മണ്ഡലത്തിൽ വിതരണം ചെയ്തു എന്ന് ഹർജിയിൽ പറയുന്നു. സ്ലിപ്പിൽ ശബരിമല അയ്യപ്പന്‍റെ ചിത്രവും കെ ബാബുവിന്‍റെ പേരും കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തി. മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിൽ ആണെന്ന് ബാബു പ്രചാരണം നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഹർജിയിൽ എതിർ കക്ഷിയായ കെ ബാബുവിന് ഹൈക്കോടതി നേരത്തെ നോട്ടീസയച്ചിരുന്നു.
കെ ബാബുവിന്‍റെ വിജയം അസാധുവാക്കണം; സ്വരാജിന്‍റെ ഹർജി ഹൈക്കോടതിയിൽ
from Asianet News https://ift.tt/30Fh73z
via IFTTT
No comments:
Post a Comment