Saturday, October 16, 2021

വാഹനത്തില്‍ വെള്ളം കയറിയോ? ഇൻ‍ഷുറന്‍സ് ലഭിക്കുമോ? ഇതാ അറിയേണ്ടതെല്ലാം

ഴിഞ്ഞ കുറേ മണിക്കൂറുകളായി സംസ്ഥാനത്തിന്‍റെ (Kerala) വിവിധ ഭാഗങ്ങളില്‍ മഴക്കെടുതിയില്‍ (Heavy Rain) കനത്ത നാശനഷ്‍ടമാണ് സംഭവിച്ചിരിക്കുന്നത്. പലയിടങ്ങളിലും വെള്ളം കയറി വാഹനങ്ങള്‍ നശിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ കേടായ വാഹനങ്ങളുടെ ഇൻഷുറന്‍സ് ക്ലെയിം ചെയ്യാന്‍ വേണ്ട രേഖകള്‍ എന്തൊക്കെയെന്നും എങ്ങനെയാണ് അത് ചെയ്യേണ്ടതെന്നും നോക്കാം. 

വെള്ളക്കെട്ടില്‍ ഓഫായിക്കിടക്കുന്ന വാഹനങ്ങളോട് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യരുതെന്നും പ്രത്യേകം ശ്രദ്ധിക്കണം. കാരണം പ്രകൃതി ദുരന്തങ്ങളിൽ വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾ ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ വരുന്നുണ്ടെങ്കിലും  വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന കേടുപാടുകള്‍ക്ക് ചില പ്രത്യേക ക്ലോസുകൾ ഇൻഷുറൻസ് കമ്പനികൾ മുന്നോട്ടു വയ്ക്കുന്നുണ്ട്.

ഈ ക്ലോസുകള്‍ അനുസരിച്ച് വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറിയാൽ ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ പ്രയാസമാണ്. അതായത് എൻജിനിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നത് ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാണെന്നാണ് നിലവിലെ ഇൻഷുറൻസ് നിയമം. പക്ഷേ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴോ നിര്‍ത്തിയിട്ടിരിക്കുമ്പോഴോ മരം വീണോ മണ്ണിടിച്ചില്‍ മൂലമോ അപകടങ്ങൾ സംഭവിച്ചാല്‍ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്
വെള്ളക്കെട്ടില്‍ ഓഫായിക്കിടക്കുന്ന വാഹനം പെട്ടെന്ന് വീണ്ടും സ്റ്റാർട്ട് ചെയ്യരുത്. സ്റ്റാര്‍ട്ട് ചെയ്യാതെ എത്രയും പെട്ടെന്ന്  വെള്ളക്കെട്ടിൽനിന്നു വാഹനം നീക്കുക.  അതുപോലെ ബാറ്ററി ടെർമിനലുകൾ എത്രയും പെട്ടെന്ന് മാറ്റി വർക്‌ഷോപ്പിലെത്തിക്കുക.  ഇൻഷുറൻസ് കമ്പനിക്കാരെ വിവരം അറിയിക്കുക.  

നിരപ്പായ പ്രതലം
ഓട്ടമാറ്റിക് ട്രാൻസ്‍മിഷനുള്ളതാണ് വാഹനമെങ്കില്‍ നിരപ്പായ എന്തെങ്കിലും പ്രതലത്തിൽവച്ചുവേണം കെട്ടിവലിക്കാൻ. ഇത് സാധ്യമല്ലെങ്കിൽ മുൻ വീലുകൾ അല്ലെങ്കിൽ ഡ്രൈവിങ് വീലുകൾ ഗ്രൗണ്ടിൽനിന്നുയർത്തി വലിക്കണം.

എങ്ങനെ ക്ലെയിം ചെയ്യാം?

1. വാഹനം ക്ലെയിം ചെയ്യാന്‍ ആദ്യം ഇന്‍ഷൂറന്‍സ് ഓഫീസില്‍ നിന്നും ഇന്‍റിമേഷന്‍ ലെറ്റര്‍ വാങ്ങി അവിടെ ഫില്‍ ചെയ്ത് നല്‍കുക

2. അവിടെ നിന്നും ലഭിക്കുന്ന ക്ലെയിം ഫോമും ആര്‍ സി ബുക്കിന്റെ കോപ്പിയും ഇന്‍ഷൂറന്‍സിന്റെ കോപ്പിയും വാഹനവും നിങ്ങളുടെ വാഹനം സര്‍വീസ് ചെയ്യുന്ന അംഗീകൃത സര്‍വ്വീസ് സെന്ററില്‍ ഏല്‍പ്പിക്കുക

3. ക്ലെയിം ഫോമില്‍ വിവരങ്ങള്‍ ഫില്‍ ചെയ്ത് വാഹനത്തിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ ആവശ്യമാകുന്ന സാധനങ്ങളുടെയും മറ്റും തുക ഏകദേശം തയ്യാറാക്കി എസ്റ്റിമേറ്റിനൊപ്പം സര്‍വീസ് സെന്ററുകാര്‍ തന്നെ ഇന്‍ഷൂറന്‍സ് ഓഫീസില്‍ നല്‍കും

4. തുടര്‍ന്ന് ഇന്‍ഷൂറന്‍സ് ഓഫീസില്‍ നിന്നും സര്‍വ്വേയര്‍ വന്നു വാഹനം കണ്ട് ചെക്ക് ചെയ്ത് മാറ്റേണ്ട പാര്‍ട്സുകള്‍, ലേബര്‍ ചാര്‍ജ്ജ് എന്നിവ ഏതൊക്കെ, എത്രമാത്രം എന്നൊക്കെ അറിയിക്കും

5. ചില സര്‍വീസ് സെന്‍ററുകളില്‍ അവര്‍ വാഹനം നന്നാക്കി തരികയും പാസാക്കി കിട്ടുന്ന ക്ലെയിം എമൗണ്ട് അവരുടെ പേരില്‍ വാങ്ങുകയും ചെയ്തോളാം എന്നു പറയും. വലിയ വാഹനങ്ങള്‍ക്ക് അങ്ങിനെ ആണ് പതിവ്

6. ചില സര്‍വ്വീസ് സെന്‍ററുകള്‍ സര്‍വ്വേയര്‍ പാസാക്കിയ തുക ആദ്യം  അടയ്ക്കാന്‍ ആവശ്യപ്പെടും.  ഏകദേശം ഒന്നരമാസത്തിനുള്ളില്‍ ആ തുക തിരികെ ലഭിക്കും.

ശ്രദ്ധിക്കുക. ഇന്‍ഷൂറന്‍സ് വൗച്ചര്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ 50 രൂപ ഫീ അടച്ചാല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ ബ്രാഞ്ചില്‍ നിന്നും ഡ്യൂപ്ലിക്കേറ്റ് കിട്ടും. ആര്‍ സി ബുക്ക് കോപ്പി ഇല്ലെങ്കില്‍ ക്ലെയിം പേയ്മെന്‍റ് തുക ലഭിക്കുമ്പോള്‍ കാണിച്ചാലും മതി.

Courtesy: Automotive Websites, Social Media



from Asianet News https://ift.tt/3j9qkao
via IFTTT

കല്യാൺ സിൽക്സിന്റെ രണ്ടാമത്തെ ഷോറൂം ബംഗളൂരിൽ തുറക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ ബംഗളൂരിലുള്ള രണ്ടാമത്തെ ഷോറൂമിനെ വരവേൽക്കാ൯ ഉദ്യാന നഗരം ഒരുങ്ങിക്കഴിഞ്ഞു.  കൊമേഷ്യൽ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ഈ ഷോറൂം ഒക്ടോബ൪ 21, 2021ന് വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തിൽ  ഉദ്ഘാടനം  ചെയ്യപ്പെടും. മൂന്ന് നിലകളിലായ് വ്യാപിച്ചു കിടക്കുന്ന ഈ ഫാഷ൯ സമുച്ചയം ബംഗ്ളൂരിന് സമ്മാനിക്കുവാ൯ ഒരുങ്ങുന്നത് ഫാഷന്റെ പുതിയ ഭാവങ്ങളും രൂപങ്ങളുമാണ്. മാറിവരുന്ന  ട്രെന്റുകൾക്കനുസരിച്ച്  കളക്ഷനുകൾ രൂപകൽപന  ചെയ്യുകയും അവ മറ്റാ൪ക്കും നൽകാനാകാത്ത കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കുക വഴി കല്യാൺ സിൽക്സ് ബംഗ്ളൂരിലെ ഉപഭോക്താക്കളുടെ ഹൃദയത്തിൽ ഇതിനകം തന്നെ സ്ഥാനം പിടിച്ച് കഴിഞ്ഞു. ഫാഷന്റെ ലോകത്തെ ഈ പ്രയാണത്തിലെ അടുത്ത ചുവട് ആയാണ് കല്യാൺ സിൽക്സിന്റെ രണ്ടാമത്തെ ഷോറൂമിന് യവനിക ഉയരുന്നത്. എക്സ്ക്ലൂസീവ് ഡിസൈനുകളിൽ രൂപകൽപന  ചെയ്ത കളക്ഷനുകളാണ് ഈ പുതിയ  ഷോറൂമിലെ ഓരോ  സെക്ഷനിലും ഉപഭോക്താക്കൾക്കായ് കാത്തിരിക്കുന്നത്. സ്വന്തം  നെയ്ത്ത് ശാലകളിൽ രൂപകൽപന  ചെയ്ത  ബ്രൈഡൽ  വെയ൪  ശ്രേണികൾ.  ഡെയ്ലി  വെയ൪ സാരീസ്, ലാച്ചാസ്,  ലെഹ൯ഗാസ്, കു൪ത്തീസ്, സൽവാ൪ സ്യൂട്ട്സ്, ചുരിദാ൪ എന്നിവയാൽ സമൃദ്ധമായ ലേഡീസ് വെയ൪ സെക്ഷ൯. ബ്രാ൯ഡഡ് ഫോ൪മൽ വെയ൪, കാഷ്വൽ വെയ൪, എത്തനിക് വെയ൪, എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകൾ അണിനിരക്കുന്ന  മെ൯സ്  വെയ൪  സെക്ഷ൯. നിരവധി അന്താരാഷ്ട്ര ബ്രാ൯ഡുകൾക്കൊപ്പം അനവധി ഇ൯ഹൗസ് ബ്രാ൯ഡുകളും അടങ്ങുന്ന സവിശേഷ  ശ്രേണികളാൽ  സമ്പന്നമായ  കിഡ്സ്  വെയ൪  സെക്ഷ൯. അങ്ങനെ പുതുമ ഇഷ്ടപ്പെടുന്നവ൪ക്കായ് ഒരുപാട് വിസ്മയങ്ങളുണ്ട് കല്യാൺ സിൽക്സിന്റെ പുതിയ ഷോറൂമിൽ. “ഫാഷന്റെ രംഗത്ത് സവിശേഷമായ കാഴ്ചപ്പാടുകളുള്ള ഒരു ഉപഭോക്തൃ സമൂഹമാണ് ബംഗളൂരിലുള്ളതെന്ന് ഞങ്ങൾക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് ബംഗളൂരു ഷോറൂമിനായി പ്രത്യേകം ഡിസൈന൪മാരെയും ഫാഷ൯ എക്സ്പ൪ട്ടുകളെയും ഞങ്ങൾ നിയമിച്ചിട്ടുള്ളത്. ഞങ്ങളുടെ മികവിൽ ഉറച്ച വിശ്വാസമുള്ള ഉപഭോക്താക്കളുടെ ഒരു വലിയ കൂട്ടായ്മ ബംഗളൂരിലുണ്ട്. അവരുടെ പി൯തുണയാണ് ഈ നഗരത്തിൽ രണ്ടാമത്തെ ഷോറൂം തുടങ്ങുവാ൯ ഞങ്ങൾക്ക് പ്രചോദനമായത്. ഓരോ ദിവസവും, ഓരോ ആഘോഷവേളയിലും അവരുടെ പ്രതീക്ഷകൾക്ക് അനുസൃതമായി അവരുടെ ജീവിതത്തിന്റെ ഭാഗമാകാ൯ കഴിയണമെന്ന് ഞങ്ങൾക്ക് നി൪ബന്ധമുണ്ട്,” കല്യാൺ സിൽക്സിന്റെ മാനേജിങ്ങ് ഡയറക്ടറും ചെയ൪മാനുമായ ശ്രീ. ടി.എസ്. പട്ടാഭിരാമ൯ പറഞ്ഞു. കേരളത്തിലും വിദേശത്തുമായ് വ്യാപിച്ച് കിടക്കുന്ന 32 അന്താരാഷ്ട്ര ഷോറൂമുകളാണ് കല്യാൺ സിൽക്സിന്റെ വിപണന ശൃംഖലയിലുള്ളത് കേരളത്തിൽ കൊച്ചി, തൃശ്ശൂ൪, കുന്നംകുളം, ചാലക്കുടി, തിരുവനന്തപുരം, ആറ്റിങ്ങൽ, തിരുവല്ല, കോട്ടയം, തൊടുപുഴ, പാലക്കാട്, പെരിന്തൽമണ്ണ, കൽപറ്റ, കോഴിക്കോട്, വടകര, കണ്ണൂ൪, പയ്യന്നൂ൪, കാസ൪കോട് എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് ഹബ്ബായി കല്യാൺ സിൽക്സ് മാറിയിരിക്കുന്നു. കേരളത്തിന് പുറത്ത് ബാംഗ്ലൂരും, ഈറോഡും, സേലത്തും കല്യാൺ സിൽക്സിന്റെ ഷോറൂം പ്രവ൪ത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണനരംഗത്ത് ദുബായ്, അബുദാബി, ഷാ൪ജ, ഒമാ൯ എന്നിവിടങ്ങളിൽ ഞങ്ങളുടെ സാന്നിദ്ധ്യം ഞങ്ങൾ അറിയിച്ച് കഴിഞ്ഞിട്ടുണ്ട്.  ടെക്സ്റ്റൈൽ റീട്ടെയിലിനുപരി  ഹോൾസെയിൽ  മേഖലയിലും വിശ്വസ്തമായ ഒരു പേരായി കല്യാൺ സിൽക്സ് മാറിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ  ഹോൾസെയിൽ  ടെക്സ്റ്റൈയിൽ  ഷോറൂം പ്രവ൪ത്തിക്കുന്നത് കല്യാൺ സിൽക്സിന്റെ കീഴിലാണ്. 
 



from Asianet News https://ift.tt/3lPO2dE
via IFTTT

ഗതിമാറിയ ന്യൂനമര്‍ദ്ദം മുതല്‍, ലഘുമേഘ സ്ഫോടനം വരെ; പ്രളയസമാനമായ സാഹചര്യമുണ്ടാക്കിയ മഴയ്ക്ക് പിന്നില്‍

തിരുവനന്തപുരം: ഒരാഴ്ച മുന്‍പ് വരെ കാലവസ്ഥ നിരീക്ഷകര്‍ കേരളത്തില്‍ കനത്ത മഴ (Hevy Rain) പ്രവചിച്ചിരുന്നെങ്കിലും പ്രവചനങ്ങള്‍ക്കൊന്നും പിടികൊടുക്കാത്ത അതിതീവ്ര മഴയാണ് ശനിയാഴ്ച കേരളത്തില്‍ ഉണ്ടായത്. കേരള തീരത്തിന് സമീപം രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടുന്നത് കനത്ത മഴയ്ക്ക് കാരണമാകുമെന്നുള്ള ധാരണ കാലവസ്ഥ നിരീക്ഷകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ സാധാരണ അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദങ്ങള്‍ വടക്കോട്ടാണ് നീങ്ങാറ്, പക്ഷെ കഴിഞ്ഞ ദിവസം ഈ വഴിമാറി ന്യൂനമര്‍ദ്ദം തെക്കോട്ട് സഞ്ചരിച്ചതോടെ തെക്കന്‍ കേരളത്തില്‍ പേമാരി കെടുതിയായി. 

രാവിലെ ആറു മണിക്കും ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും ഇടയില്‍ പെയ്തത് കൊടും മഴയായിരുന്നു. ഇടുക്കി, കോട്ടയം ജില്ലയിലെ ചില മഴമാപിനികളില്‍ രേഖപ്പെടുത്തിയ മഴയുടെ കണക്ക് മാത്രം ഇത് തെളിയിക്കും. ഈ മണിക്കൂറുകളില്‍ പീരുമേട്ടില്‍ ലഭിച്ച മഴ 21 സെന്‍റിമീറ്റര്‍, പൂഞ്ഞാറില്‍ 14 സെ.മീ, കോന്നിയിലും ചെറുതോണിയിലും 13 സെ.മീ എന്നിങ്ങനെ പോകുന്നു. ഏതാനും മണിക്കൂറുകളില്‍ 10 സെ.മീ കൂടുതല്‍‍ മഴ ലഭിക്കുന്നത് ലഘുമേഖ സ്ഫോടനം എന്ന് കണക്കാക്കണമെന്നാണ് കാലവസ്ഥ നിരീക്ഷകര്‍ പറയുന്നത്. അതായത് ഇടുക്കി, കോട്ടയം മലയോര മേഖലകളില്‍ ഇന്നലെ നടന്നത് ഒരു ലഘുമേഘസ്ഫോടനം തന്നെയാണ്.

പത്തനംതിട്ടയിലും കനത്ത മഴയാണ് ഉണ്ടായത്. വെള്ളിയാഴ്ച വൈകീട്ടുവരെ പത്തനംതിട്ട മഴ അറിയിപ്പുകളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. തെക്കോട്ട് നീങ്ങിയ മഴ മേഘങ്ങള്‍ ശനിയാഴ്ച പുലര്‍ച്ചയോടെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് മുകളില്‍ 80 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് മേഘബാന്‍റ് തീര്‍ത്ത് തിമിര്‍ത്തു പെയ്തു എന്നത് അപ്രതീക്ഷിതമായിരുന്നു. റെഡ് അലര്‍ട്ട് പോലും കനത്ത മഴ പെയ്ത് കൊണ്ടിരിക്കുന്ന രാവിലെ പത്ത് മണിക്കാണ് പ്രവചിക്കപ്പെട്ടത്. 

അതേ സമയം അറബിക്കടലിലെ ന്യൂന മര്‍ദ്ദങ്ങള്‍ കേരളത്തില്‍ ആഗസ്റ്റ് മാസത്തിലെ കാലവര്‍ഷത്തോടൊപ്പം ചേര്‍ന്ന് വലിയ മഴക്കെടുത്തി ഉണ്ടാക്കുന്നു എന്നത് 2018 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ കണ്ടതാണ്. സമാനമായ സ്ഥിതി വരും ഒക്ടോബറുകളില്‍ പ്രതീക്ഷിക്കേണ്ടിവരുമോ എന്നത് വലിയ പഠനങ്ങള്‍ക്ക് വഴിതുറക്കേണ്ട കാര്യമാണ്. 



from Asianet News https://ift.tt/3n3MQ5w
via IFTTT

വിവാഹ വാഗ്ദാനം നല്‍കി പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; യുവാവും മാതാപിതാക്കളും അറസ്റ്റില്‍

തിരുവനന്തപുരം: പാറശ്ശാലയില്‍ പ്ലസ് വണ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനേയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ത്താണ്ഡം കൊടുംകുളം കൊല്ലകടവരമ്പ് സ്വദേശിയായ അശോക് റോബര്‍ട്ട്(28) ആണ് പതിനാറുകാരിയെ വിവാഗവാഗ്ദാനം നല്‍കി പലയിടത്ത് എത്തിച്ച് പീഡിപ്പിച്ചത്.  ഒന്നര മാസം മുമ്പാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. പെണ്‍കുട്ടിക്കൊപ്പം ബെംഗളൂരുവിലെ തലഗാട്ടുപുരയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതികളെ  പാറശ്ശാല പൊലീസ്  സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പിടികൂടുകയായിരുന്നു.  

അശോക് റോബര്‍ട്ടിനൊപ്പം ഇയാളുടെ മാതാപിതാക്കളാ റോബര്‍ട്ട്, സ്റ്റെല്ല എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോകാനും  ഒളിവില്‍ കഴിയാനും മാതാപിതാക്കള്‍ സഹായം നല്‍കിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രണയം നടിച്ച് അശോക് പെണ്‍കുട്ടിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുവരാനായിഅശോകിന്‍റെ സുഹൃത്തും സഹായിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസിന് കണ്ടെത്താനായിട്ടില്ല. അശോകിന്‍റെ സുഹൃത്തിനായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്ന് പാറശ്ശാല സിഐ ടി സതികുമാര്‍ പറഞ്ഞു.



from Asianet News https://ift.tt/3j9VHBv
via IFTTT

റെബ മോണികയുടെ കന്നഡ ചിത്രം, 'രത്‍നൻ പ്രപഞ്ച'യിലെ ഗാനം പുറത്തുവിട്ടു

റെബ മോണിക ജോണിന്റെ (Reba Monica John) ചിത്രമായി കന്നഡയില്‍ പ്രദര്‍ശനത്തിന് എത്തുകയാണ് രത്‍നൻ പ്രപഞ്ച (Rathnan Prapancha). രത്‍നൻ പ്രപഞ്ച എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. റെബ മോണിക്ക ജോണും ചിത്രത്തിലെ ഗാന രംഗത്തുണ്ട്. ബി അജനീഷ് ലോക്നാഥ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ സഞ്‍ജിത് ഹെഗ്‍ഡെയും അജനീഷ് ലോക്നാഥുമാണ് ഗായകര്‍.

റെബ മോണിക്ക ജോണ്‍ ഇതാദ്യമായിട്ടാണ് കന്നഡയില്‍ അഭിനയിക്കുന്നത്. രത്‍നാകര്‍ എന്ന നായക കഥാപാത്രമായി ധനഞ്‍ജയ രത്‍നൻ പ്രപഞ്ചയില്‍ എത്തുന്നു. മയൂരി എന്ന നായിക വേഷത്തിലാണ് റെബ മോണിക്ക അഭിനയിക്കുന്നത്. രോഹിത് പദകി ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

രത്‍നൻ പ്രപഞ്ച എന്ന ചിത്രം നിര്‍മിക്കുന്നത്  കാര്‍ത്തിക് ഗൗഡയും യോഗി ജി രാജും ചേര്‍ന്നാണ്.

ശ്രീഷ കുഡുവല്ലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  ഉമശ്രീ, ശ്രുതി, പഞ്‍ജു, അനു പ്രഭാകര്‍, രവിശങ്കര്‍ ഗൗഡ, വൈനിധി ജഗദീഷ്, അച്യുത് കുമാര്‍, രാജേഷ് നടരംഗ, അശോക് തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ രത്‍നൻ പ്രപഞ്ചയിലുണ്ട്. രത്‍നൻ പ്രപഞ്ച എന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം ഒക്ടോബര്‍ 22ന് റിലീസ് ചെയ്യുക.



from Asianet News https://ift.tt/3BSlzcx
via IFTTT

'പണയത്തിലായ സ്വര്‍ണ്ണത്തിന്‍റെ പേരില്‍ ഭാര്യയുടെ അവഹേളനം'; മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ പിതാവ്

കൂത്തുപ്പറമ്പ്: ഒന്നരവയസുകാരി മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ പിതാവ് കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലായത്. തലശ്ശേരി കോടതി ജീവനക്കാരനായ കെപി ഷിജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ന്നര വയസുകാരി അൻവിതയെയും അമ്മ സോനയെയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. സോനയെ നാട്ടുകാർ രക്ഷിച്ചുവെങ്കിലും അൻവിത മരിച്ചു. മകളെയും ഭാര്യയേയും പുഴയിലേക്ക് തള്ളിയിട്ട ശേഷം ഇവിടെ നിന്നും ഓടി മറഞ്ഞ ഷിജുവിനെ മട്ടന്നൂരിൽ നിന്നാണ് കതിരൂര്‍ പൊലീസ് പിടികൂടിയത്.

കൊവിഡ് കാരണം പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രകുളത്തില്‍ ഷിജു ചാടിയത് ശ്രദ്ധയില്‍പ്പെട്ടവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ആത്മഹത്യ ചെയ്യാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാര്‍ ഇട്ടുകൊടുത്ത തെങ്ങോലയില്‍ പിടിച്ചാണ് ഷിജുവിനെ കരയ്ക്ക് എത്തിച്ചത്. 

വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് പാത്തിപ്പാലം പുഴയിലേക്ക് ഭാര്യയേയും ഒന്നര വയസുകാരി മകളെയും ഷിജു തള്ളിയിട്ടത്.  വള്ള്യായിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞു വരുന്നതിനിടെയായിരുന്നു സംഭവം. പുഴ കാണിക്കാമെന്നു പറഞ്ഞ് പുഴക്കരയിൽ എത്തി തടയണയുടെ മുകളിലൂടെ നടക്കുമ്പോൾ തന്നെയും മകളെയും ഭർത്താവ് തള്ളി പുഴയിലിട്ടുവെന്നാണു ഭാര്യയുടെ മൊഴി. സംഭവത്തിനു ശേഷം ഷിജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇവർ എത്തിയ ബൈക്ക് ഉപേക്ഷിച്ചാണ് ഷിജു കടന്നു കളഞ്ഞത്. സംഭവസ്ഥലത്തു നിന്ന് ഒരാൾ ഓടിപ്പോകുന്നതു കണ്ടതായി ദൃക്സാക്ഷികളും പറഞ്ഞിരുന്നു.

അൻവിതയുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം പൊന്ന്യം നാലാം മൈലിനടുത്ത സോനയുടെ തറവാട്ടു വീട്ടിലെത്തിച്ചു സംസ്കരിച്ചു.കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. 

സാമ്പത്തിക പ്രയാസമുള്ളതിനാൽ ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയിരുന്നെന്നും ഇതിന്റെ പേരിൽ ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണു പുഴയിൽ തള്ളിയിട്ടു കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഷിജു പറഞ്ഞതായി പൊലീസ് പറയുന്നു. ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്കു തള്ളിയിട്ടതാണെന്നു ഷിജു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്വർണം പണയത്തിലായിരുന്ന കാര്യം സോനയും പൊലീസിനോടു പറഞ്ഞിട്ടുണ്ട്. അറസ്റ്റിലായ ഷിജുവിനെ തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.



from Asianet News https://ift.tt/3FTM97r
via IFTTT

ന്യൂനമര്‍ദം ദുര്‍ബലമാകുന്നു; അതിതീവ്ര മഴയ്ക്ക് സാധ്യത ഇല്ല, തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും

തിരുവനന്തപുരം: ന്യുന മർദം ദുർബലമായതോടെ കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയുടെ(Heavy rain) തീവ്രത കുറയുന്നു.  സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ത്ത് സാധ്യതതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിൽ ഉച്ചവരെ മഴ തുടരും(rain alert).  തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യുന മർദം ദുർബലമായതോടെ അറബികടലിൽ  കാറ്റിന്‍റെ ശക്തി  കുറഞ്ഞിട്ടുണ്ട്. കൂടുതൽ മഴമേഘങ്ങൾ കരയിലേക്ക് എത്താൻ സാധ്യതയില്ല.  ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് പ്രവചനം. മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴയുടെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ  തുടരുന്നുണ്ട്. കോട്ടയം ജില്ലയിൽ  ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലിൽ  പുലർച്ചെയും മഴയുണ്ട്.  

ഉരുൾപൊട്ടലുണ്ടായ കൊക്കയാറിലും മഴ ശമിച്ചിട്ടില്ല. ഇവിടെ എട്ട് പേരെയാണ് കാണാതായത്. കൊക്കയാറിൽ രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങൾ ഉണ്ടാകും. കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും. 



from Asianet News https://ift.tt/3lLtzqf
via IFTTT

മദം പൊട്ടി മാനം, വണ്ടിയുമായി റോഡിലിറങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ!

കേരളത്തില്‍ (Kerala) കാലം തെറ്റിയ കനത്ത മഴ (Rain) നാശം വിതയ്ക്കുകയാണ്. തുടർച്ചയായ മഴ പലയിടത്തും വെള്ളക്കെട്ടുകൾക്ക് കാരണമായിട്ടുണ്ട്. ഈ സമയത്തെ യാത്രകളില്‍ ഏറെ ശ്രദ്ധിക്കാനുണ്ട്. വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ എത്തുമ്പോൾ തികഞ്ഞ ശ്രദ്ധ വെച്ചുപുലർത്തിയില്ലെങ്കിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ വരാനിടയുണ്ട്. അത് ശാരീരികമായ പരിക്കുകൾക്കും വലിയ ധനനഷ്‍ടം വരുത്തുന്ന വാഹന റിപ്പയറിങ്ങിലേക്കുമൊക്കെ നയിച്ചേക്കും. മഴക്കാല യാത്രക്ക് ഇറങ്ങുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ. 

1. മിനിമം അർപിഎം നിലനിർത്തുക : 
വെള്ളക്കെട്ടുകളിൽ കാറുകൾ നിന്നുപോകുന്നതും എഞ്ചിൻ കേടാകുന്നതും പ്രധാനമായും ഒരു കാരണത്താലാണ്. അവയുടെ എക്സോസ്റ്റ് പൈപ്പിലൂടെ വെള്ളം എഞ്ചിനിൽ കേറും. അതോടെ എഞ്ചിൻ നിലയ്ക്കും. അതൊഴിവാക്കാൻ 'മിനിമം ആക്സിലറേഷൻ ' എപ്പോഴും നൽകണം. എങ്കിൽ എക്സോസ്റ്റിലൂടെ  പുറത്തേക്ക് ഇരച്ചു തള്ളിപ്പോവുന്ന ചുടുവായു ആ പൈപ്പിലൂടെ വെള്ളം അകത്തേക്ക് വരാതെ തടുക്കും. 

2. താഴ്ന്ന ഗിയറിൽ വാഹനം ഓടിക്കുക : 
കൂടിയ ഗിയറിൽ വാഹനം ഓടിച്ചാൽ വേണ്ടത്ര വേഗമില്ലെങ്കിൽ വാഹനം ഓഫാക്കാൻ സാധ്യതയുണ്ട്. വെള്ളക്കെട്ടിൽ വെച്ച് വാഹനം ഒരിക്കൽ ഓഫായാൽ അത് പിന്നെ സ്റ്റാർട്ടാകാൻ പ്രയാസമാകും. അതുകൊണ്ട് വെള്ളക്കെട്ട് അടുക്കുമ്പോൾ സെക്കൻഡ് ഗിയറിലേക്കെങ്കിലും മാറ്റി വളരെ സൂക്ഷിച്ച് മാത്രം വാഹനമോടിക്കുക. 

3. മുന്നിൽ പോകുന്ന വാഹനവുമായി അകലം പാലിക്കുക : 
വാഹനങ്ങൾക്കിടയിൽ അകലം പാലിക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട്. ഒന്ന്, മുന്നിലെ വാഹനം പോകുമ്പോൾ ഉണ്ടാകുന്ന ഓളത്തിൽ ഉയരുന്ന ജനനിരപ്പ് അടങ്ങാൻ അത് സഹായിക്കും. രണ്ട്, മുന്നിലെ വാഹനം ശ്രദ്ധിച്ചാൽ റോഡിൽ വെള്ളത്തിനടിയിൽ അദൃശ്യമായിരിക്കുന്ന കുഴികളെപ്പറ്റി കൃത്യമായ ധാരണയുണ്ടാകും.  

4. ബ്രേക്കിന്റെ പ്രവര്‍ത്തനം പരിശോധിക്കുക:
ടയര്‍ വെള്ളത്തില്‍ മുങ്ങുന്ന തരത്തില്‍ വാഹനമോടിയിട്ടുണ്ടെങ്കില്‍ ഇതിനുശേഷം ബ്രേക്ക് പ്രവര്‍ത്തന ക്ഷമമാണോയെന്ന് ഉറപ്പുവരുത്തണം. കാറുകളില്‍ കൂടുതലായ ഡിസ്‌ക് ബ്രേക്ക് ഉപയോഗിക്കുന്നത്. മഴയിലും വെള്ളക്കെട്ടിലും ഇതില്‍ ചെളിപിടിക്കാനുള്ള സാധ്യത എറെയാണ്. ഇത് വൃത്തിയാക്കാനും ശ്രദ്ധിക്കണം.

5. സഡന്‍ ബ്രേക്ക് ചെയ്യരുത് :
മഴക്കാല യാത്രകളില്‍ നനഞ്ഞുകിടക്കുന്ന റോഡില്‍ സഡന്‍ ബ്രേക്ക് പരമാവധി ഒഴിവാക്കുക. വെള്ളക്കെട്ടിലെ കുഴികളില്‍ ടയര്‍ വീണാലുടന്‍ ബ്രേക്ക് ചെയ്യുന്നതും ഒഴിവാക്കണം. ഇങ്ങനെ ചെയ്യുന്നത് പുകകുഴലില്‍ വെള്ളം കയറാനുള്ള സാധ്യത വര്‍ധിപ്പിക്കും. വെള്ളത്തില്‍ വാഹനം നിര്‍ത്തിയാല്‍ ചെറുതായി ആക്‌സിലറേറ്റര്‍ അമര്‍ത്തുന്നതും നല്ലതാണ്. 

6. മികച്ച ടയറുകള്‍ ഉറപ്പാക്കുക :
നനഞ്ഞ് കിടക്കുന്ന നിരത്തുകളില്‍ വാഹനവുമായി ഇറങ്ങുന്നവര്‍ ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കണം. വെള്ളം കെട്ടി നില്‍ക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വഴുവഴുപ്പിനെ അതിജീവിക്കാനുള്ള ഗ്രിപ്പ് ടയറുകള്‍ക്കുണ്ടാവണം. തേയ്മാനം സംഭവിച്ച ടയറാണെങ്കില്‍ ബ്രേക്ക് ചെയ്യുന്ന സമയത്ത് വാഹനം തെന്നി മാറാനുള്ള സാധ്യത ഏറെയാണ്.

7.  ഒന്നുമറിയാതെ വെള്ളക്കെട്ടിലേക്ക് വണ്ടി ഇറക്കരുത് : 
മുന്നിലെ വാഹനങ്ങൾ സുരക്ഷിതമായി വെള്ളക്കെട്ട് കടന്നു പോകുന്നുണ്ട് എന്നുറപ്പിച്ചു ശേഷം മാത്രമേ വാഹനവുമായി വെള്ളക്കെട്ട് ക്രോസ് ചെയ്യാൻ മുതിരാവൂ. മുന്നിലെ വെള്ളക്കെട്ടിന്റെ ആഴം ഒരിക്കലും നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. അതുകൊണ്ട്, അത്ര ഉറപ്പില്ലാത്ത സ്ഥലമാണെങ്കിൽ വന്ന വഴി യു ടേൺ എടുത്ത് വേറെ വല്ല റൂട്ടിലും പോകുന്നതായിരിക്കും ഉത്തമം. അതാവും വാഹനത്തിന്റെ സുരക്ഷിതത്വത്തിനും നല്ലത്. 

8. പാര്‍ക്കിങ്ങിലും വേണം ശ്രദ്ധ :
ശക്തമായ മഴയുള്ളപ്പോള്‍ വാഹനം മരങ്ങളുടെ താഴെയും വലിയ ഭിത്തികളുടെയും മറ്റും സമീപത്തും പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. മരത്തിന്റെ കൊമ്പുകളും മറ്റും ഒടിഞ്ഞ് വാഹനത്തില്‍ വീഴുന്നതില്‍നിന്നും മണ്ണിടിച്ചില്‍ പോലെയുള്ളവയില്‍നിന്നും വാഹനത്തെ ഇങ്ങനെ രക്ഷിക്കാം.

9. ഓഫായ വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്:
വെള്ളക്കെട്ടിനുള്ളില്‍ വാഹനം നിന്നു പോകുന്നതാണ് ഈ മഴക്കാലത്ത് പതിവായുണ്ടാകുന്ന വെല്ലുവിളി. ഈ സാഹചര്യത്തില്‍ പരിഭ്രാന്തരാകുന്ന ആളുകള്‍ പിന്നെയും വാഹനം സ്റ്റാര്‍ട്ട് ചെയ്യുകയാണ് പതിവ്. എന്നാല്‍, ഇത് തെറ്റായ കീഴ്വഴക്കമാണ്. വെള്ളത്തില്‍ നിന്നുപോയാല്‍ വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ സര്‍വീസ് സ്റ്റേഷന്റെ സഹായം തേടണം.

കനത്ത മഴയില്‍ അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലുകൾക്കും റോഡിലെ വെള്ളക്കെട്ടുകൾക്കും  സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും മലമ്പ്രദേശങ്ങളിൽ. അതുകൊണ്ട്, വളരെ അത്യാവശ്യമാണ് എങ്കിൽ മാത്രം വാഹനങ്ങളുമായി യാത്രകൾക്ക് പുറപ്പെടുക. മഴ കുറച്ചു ദിവസങ്ങൾക്കകം കുറയും. എല്ലാം വീണ്ടും സാധാരണസ്ഥിതിയിലാവും.  വാഹനത്തിന്റെയും അവനവന്‍റെയും സുരക്ഷയ്ക്ക് ആദ്യ പരിഗണന കൊടുത്തുകൊണ്ടുമാത്രം സഞ്ചരിക്കുക. റൈഡ് സേഫ്...! 



from Asianet News https://ift.tt/3BKTXWK
via IFTTT

കൂട്ടിക്കലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; ഉരുൾപൊട്ടലിൽ മരണം നാല് ആയി

മുണ്ടക്കയം: ഇന്നലെ മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ (Koottickal)  ഉരുൾപൊട്ടലിൽ നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. കൂട്ടിക്കൽ വെട്ടിക്കാനത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഇന്നലെ കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാർട്ടിന്റെ ഭാര്യയും മക്കളും ഉൾപ്പെടെ ആറ് പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചതെന്നാണ് ഇന്നലെ പുറത്തുവന്ന വിവരം. മാർട്ടിൻ, അമ്മ അന്നക്കുട്ടി, മാർട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തിൽ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാർത്ഥികളാണ്. ഇവരിൽ മൂന്നുപേരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. കൂട്ടിക്കലിലും കൊക്കയാറിലും തെരച്ചിൽ തുടരുകയാണ്. രണ്ടിടങ്ങളിലായി 14 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.  

നാവിക സേന ഹെലികോപ്റ്ററുകൾ കൂട്ടിക്കലിലേക്ക് പോകും. ദുരന്ത മേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണ പൊതികൾ വിതരണം  ചെയ്യും . തുടർന്ന് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാകും. കൊച്ചിയിൽ നിന്നും എട്ടരയോടെ രണ്ടു ഹെലികോപ്റ്ററുകൾ പുറപ്പെടും . ഏന്തയാർ  ജെ ജെ മർഫി സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കാനാണ് നിർദേശം.

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പലഭാ​ഗത്തും മഴ ഇപ്പോഴും തുടരുകയാണ്. കോട്ടയം കുമളി കെ കെ റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. എംസി റോഡിലും ദേശീയ പാതയിലും തടസമില്ല . ഇടുക്കിയിൽ മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രണം തുടരുന്നു. 

കോഴിക്കോട് ജില്ലയിൽ വീണ്ടും മഴ തുടങ്ങി.ശക്തമായ മഴയല്ല അനുഭവപ്പെടുന്നത്. തിരുവനന്തപുരം നെടുമങ്ങാട് മണ്ണിടിഞ്ഞ് വീട് തകർന്നു. 
പനയുട്ടം സ്വദേശി പരമേശ്വര പിള്ളയുടെ വീടാണ് തകർന്നത്. 



from Asianet News https://ift.tt/2Z5YiFM
via IFTTT

റവന്യു മന്ത്രി കൊക്കയാറിലേക്ക്; മഴ കുറഞ്ഞത് ആശ്വാസം, നിലവിൽ എല്ലാം നിയന്ത്രണവിധേയമാണെന്നും മന്ത്രി

തിരുവനന്തപുരം: മഴ കുറഞ്ഞത് ആശ്വാസം നൽകുന്നു എന്ന് റവന്യൂ മന്ത്രി കെ രാജൻ (K Rajan). ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലും (Koottickal) കൊക്കയാറിലും (Kokkayar)  ദുരിതാശ്വാസ പ്രവർത്തനം തുടങ്ങി. എൻഡിആർഎഫിന്റെ (NDRF) രണ്ടാമത്തെ സംഘവും കൊക്കയാർ എത്തിയിട്ടുണ്ട്. നടന്നുപോയി ആണെങ്കിലും രണ്ടിടവും സന്ദർശിച്ച്  രക്ഷാപ്രവർത്തനത്തിന്  നേതൃത്വം നൽകുമെന്നും റവന്യുമന്ത്രി പറഞ്ഞു.

ഇന്നലെ രാത്രിയിലെ ആശങ്കക്ക് വലിയ കുറവുണ്ട്. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഡാമുകൾ തുറക്കേണ്ടിവരും എന്ന ഭീതി അനാവശ്യമായി പ്രചരിപ്പിക്കുന്നതാണ്. നിലവിൽ എല്ലാം നിയന്ത്രണവിധേയമാണ്. ഇന്നലത്തേതിലും കൂടുതലായി ആശങ്ക ഒന്നും ഇപ്പോൾ ആവശ്യമില്ല. വെള്ളപ്പൊക്കത്തിനുള്ള സാധ്യത നിലവിലില്ല. വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളും നിരീക്ഷിച്ചുവരികയാണ്. 

ആളുകൾ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള യാത്ര എല്ലാവരും ഒഴിവാക്കണം. മഴ വല്ലാതെ കൂടുന്നില്ല എന്നാണ് നിലവിൽ ലഭിച്ച റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി പറയാനാവുക എന്നും മന്ത്രി വ്യക്തമാക്കി. 

Read Also: കൊക്കയാറിലും കൂട്ടിക്കലിലും രാവിലെ രക്ഷാപ്രവർത്തനം തുടരും; തെരച്ചിലിന് ഡോഗ് സ്‌ക്വാഡും

                  കോട്ടയത്ത് കനത്ത മഴ തുടരുന്നു; കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു; മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്



from Asianet News https://ift.tt/3lNd4K6
via IFTTT

ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം പൂര്‍ണ്ണതോതില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോള്‍ ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ രീതിയിലാണ് സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജല വൈദ്യുത പദ്ധതികളും മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലാണ്. കെഎസ്ഇബിയുടെ വൈദ്യുത ഉത്പാദനം 31.8 ദശലക്ഷം യൂണിറ്റായി വര്‍ദ്ധിച്ചു. 71 ദശലക്ഷം യൂണിറ്റാണ് കേരളത്തില്‍ പ്രതിദിനം വേണ്ടത്.

കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം കല്‍ക്കരിക്ഷമം മൂലം കുറഞ്ഞത് സംസ്ഥാനത്തെ ബാധിച്ചിട്ടില്ലെന്നാണ് ഇലക്ട്രിസിറ്റി വകുപ്പ് അറിയിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിലും കുറവുണ്ട്. വൈദ്യുതി പ്രതിസന്ധി തുടരും എന്നതിനാല്‍ ഇടുക്കി ഉള്‍പ്പടെയുള്ള ജലവൈദ്യുതി നിലയങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.  കേന്ദ്രപൂളിലേക്ക് വൈദ്യുതി നല്‍കി സഹായിക്കാന്‍ കേന്ദ്രം കേരളത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. 

അതേ സമയം  സംസ്ഥാനത്ത് വൈദ്യുതി വിതരണം വ്യാപകമായി തകരാറിലായി. വൻ നാശം സംഭവിച്ചെന്ന് കെഎസ്ഇബി അറിയിച്ചു. മധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായി. പൊൻകുന്നം ഡിവിഷന് കീഴിൽ വരുന്ന കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി പ്രദേശങ്ങളിലെ എല്ലാ 11 കെ വി ഫീഡറുകള്‍ അടക്കം വ്യാപകമായി വൈദ്യുതി വിതരണം തകർന്നു. 
മുണ്ടക്കയം ടൗണിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് വെള്ളത്തിലാണ്. പാല ഡിവിഷന്റെ കീഴിലും വലിയ നാശമാണ് ഉണ്ടായത്. ഈരാറ്റുപേട്ട, തീക്കൊയി, പൂഞ്ഞാർ മേഖലകളിലെ എല്ലാ 11 കെ വിഫീഡറുകളും ഓഫ് ചെയ്തു. മണിമലയിൽ മാത്രം 60 ട്രാൻസ്ഫോർമറുകൾ ഓഫാക്കി കെഎസ്ഇബി.

തീവ്രമായ മഴയെത്തുടർന്നുണ്ടായ പ്രളയവും ഉരുൾ പൊട്ടലും കാരണം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വൈദ്യുതി വിതരണ സംവിധാനത്തിന് സംസ്ഥാനത്തുടനീളം കനത്ത തകരാറുകളുണ്ടായി. വെള്ളം കയറിയതിനെത്തുടർന്ന് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട സ്ഥിതിയാണ്. 

തീവ്രമായ കാറ്റിനെയും മഴയെയും തുടർന്ന് മധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായിരിക്കുകയാണ്. 33കെ വി പൈക ഫീഡർ തകരാറിലായതോടെ പൈക സെക്ഷന്റെ പ്രവർത്തനവും അവതാളത്തിലായി.



from Asianet News https://ift.tt/3BQUYN9
via IFTTT

കളിക്കാത്തവര്‍ക്ക് 'ക്രഡിറ്റ്'; ഡുപ്ലെസിയുടെ പരിഹാസം; വിവാദത്തിലായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്

പിഎല്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ അഭിനന്ദിക്കുന്നതില്‍ വിവേചനം കാണിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുലിവാല്‍ പിടിച്ചു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇട്ട അഭിനന്ദന പോസ്റ്റില്‍ ടൂര്‍ണമെന്‍റില്‍ മൂന്ന് മത്സരങ്ങള്‍ മാത്രം ചെന്നൈയ്ക്ക് വേണ്ടി കളിച്ച ബൗളര്‍ ലുങ്കി എന്‍ഗിഡിക്ക് അഭിനന്ദനം എന്നാണ് പറയുന്നത്.

ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചായ ഫാഫ് ഡു പ്ലെസിയും, സ്പിന്നര്‍ ഇമ്രാന്‍ താഹിറും പുറത്ത്. ഇത് വിവാദമായി. പല മുന്‍കാല താരങ്ങളും ആരാധകരും അടക്കം വലിയ വിമര്‍ശനമാണ്  ക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഈ പോസ്റ്റിനെതിരെ ഉയര്‍ത്തിയത്. നേരത്തെ ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ താഹിറിനെയും, ഡുപ്ലെസിയെയും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇരുവരും കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ഇതിലെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് അഭിനന്ദന സന്ദേശ വിവാദം. എന്നാല്‍ വിമര്‍ശനം കനത്തതോടെ പോസ്റ്റ്  ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മാറ്റിയിട്ടു. '2021 ഐപിഎല്‍ ഫൈനലില്‍ ചെന്നൈ ടീമിനായി കളിച്ച് വിജയം നേടിയ എല്ലാ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കും അഭിനന്ദനം.മാന്‍ ഓഫ് ദ മാച്ചായ ഫാഫ് ഡുപ്ലെസിസിന്റെ പ്രകടനം എടുത്തുപറയണം',  ഇതായിരുന്നു പുതിയ പോസ്റ്റ്.

സംഭവത്തില്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ച് ഡുപ്ലെസിസും മുന്‍താരം ഡെയ്ല്‍ സ്റ്റെയ്‌നും രംഗത്തെത്തി. എന്‍ഗിഡിയെ അഭിനന്ദിച്ചുള്ള പോസ്റ്റിന് താഴെ 'ശരിക്കും' എന്ന് ഡുപ്ലെസിസ് കമന്റ് ചെയ്തു. . 'തീര്‍ത്തും നിരാശജനകം'എന്നായിരുന്നു സ്റ്റെയ്‌നിന്റെ പ്രതികരണം. 



from Asianet News https://ift.tt/3phO13Y
via IFTTT

ഓടിക്കൊണ്ടിരുന്ന കാര്‍ വെള്ളത്തില്‍ വീണ് ഒലിച്ചുപോയി മരണപ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞു

തൊടുപുഴ: അറങ്കുളം മുന്നുങ്കവയല്‍ പാലത്തില്‍ നിന്നും കാര്‍ വെള്ളത്തില്‍ വീണ് ഒലിച്ചുപോയി (Car washed off bridge) മരണപ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞു. കുത്താട്ടുകുളം കിളക്കൊമ്പ് സ്വദേശി നിഖില്‍ ഉണ്ണികൃഷ്ണന്‍ (30) കൂത്താട്ടുകുളം ഒലിയപ്പുറം സ്വദേശി നിമി കെ വിജയന്‍ (28) എന്നിവരാണ് മരണപ്പെട്ടത്. കൂത്താട്ടുകുളം ആയുര്‍വേദ ആശുപത്രിയില്‍ ജീവനക്കാരായിരുന്നു ഇരുവരും. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. 

വാഗമണ്‍ ഭാഗത്ത് നിന്നും കാഞ്ഞാര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ കാര്‍ മലവെള്ളപാച്ചിലില്‍ പെടുകയായിരുന്നു. കാര്‍ ആദ്യം മുന്നങ്കവയലിന് സമീപം സുരക്ഷ ഭീത്തിയില്‍ ഇടിച്ചുനില്‍ക്കുകയും പിന്നീട് മലവെള്ളത്തിന്‍റെ ശക്തിയില്‍ സുരക്ഷ ഭിത്തി തകര്‍ത്ത് ഒലിച്ചുപോവുകയുമായിരിന്നുവെന്നാണ് കണ്ടുനിന്ന മറ്റു യാത്രക്കാരും നാട്ടുകാരും പറയുന്നത്.

കാര്‍ ഏതാണ്ട് 500 മീറ്ററോളം താഴേക്ക് ഒഴുകിപ്പോയി. ഫയര്‍ ആന്റ് റെസ്ക്യൂ സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് നിഖിലിന്‍റെയും, നിമിയുടെയും മൃതദേഹം കണ്ടെത്തിയത്.

കേരളത്തില്‍ മഴ ശക്തമായി തുടരുന്നു

സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ (Heavy Rain) തുടരുന്നു. കോട്ടയം ജില്ലയിൽ (Kottayam) ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലിൽ (Mundakkayam Koottickal) പുലർച്ചെയും മഴയുണ്ട്. ഉരുൾപൊട്ടലിൽ മൂന്ന് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേരെ കാണാതായിട്ടുണ്ട്.  ഉരുൾപൊട്ടലുണ്ടായ കൊക്കയാറിലും (Kokkayar) മഴ ശമിച്ചിട്ടില്ല. ഇവിടെ എട്ട് പേരെയാണ് കാണാതായത്. കൊക്കയാറിൽ രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങൾ ഉണ്ടാകും. കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും. 



from Asianet News https://ift.tt/3lMzyeg
via IFTTT

കൊക്കയാറിലും കൂട്ടിക്കലിലും രാവിലെ രക്ഷാപ്രവർത്തനം തുടരും; തെരച്ചിലിന് ഡോഗ് സ്‌ക്വാഡും

തിരുവനന്തപുരം: ഇന്നലെ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും (Kootickal)  ഇടുക്കി കൊക്കയാറിലും (Kokkayar) രാവിലെ തന്നെ രക്ഷാപ്രവർത്തനം (Rescue operations)തുടരും. രണ്ടിടങ്ങളിലായി 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലിൽ ഇന്നലെ മൂന്ന് പേരുടെ മരണം സ്ഥിരികരിച്ചിരുന്നു. 

കൂട്ടിക്കലിലെ കാവാലിയിലാണ് ഇനി തെരച്ചിൽ നടത്താനുള്ളത്. ഇവിടെ ഇനി 7 പേരെയാണ് കണ്ടെത്താനുള്ളത്. 40 അം​ഗ സൈന്യം ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്. കൂട്ടിക്കൽ മേഖലയിൽ വൻ നാശനഷ്ടമാണുണ്ടായിട്ടുള്ളത്.  കൊക്കയാറിൽ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്. രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങൾ ഉണ്ടാകും.  കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും. കൊക്കയാറിൽ ഏഴു വീടുകൾ പൂർണമായി തകർന്നു എന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് അറിയിച്ചു. പുഴയോരത്തെ വീടുകളിൽ നിന്ന് സാധനങ്ങൾ എല്ലാം ഒലിച്ചു പോയി. 

കൂട്ടിക്കലിലും കൊക്കയാറിലും ഇപ്പോഴും മഴ തുടരുകയാണ്. ഇനിയും ഉരുൾപൊട്ടുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. 

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ  മഴക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്  എന്നീ ജില്ലകളിൽ  മണിക്കൂറിൽ 40 കിലോമീറ്റർ വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.



from Asianet News https://ift.tt/3lPCVkY
via IFTTT

കോട്ടയത്ത് കനത്ത മഴ തുടരുന്നു; കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു; മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ (Heavy Rain) തുടരുന്നു. കോട്ടയം ജില്ലയിൽ (Kottayam) ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലിൽ (Mundakkayam Koottickal) പുലർച്ചെയും മഴയുണ്ട്. ഉരുൾപൊട്ടലിൽ മൂന്ന് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേരെ കാണാതായിട്ടുണ്ട്.  ഉരുൾപൊട്ടലുണ്ടായ കൊക്കയാറിലും (Kokkayar) മഴ ശമിച്ചിട്ടില്ല. ഇവിടെ എട്ട് പേരെയാണ് കാണാതായത്. കൊക്കയാറിൽ രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങൾ ഉണ്ടാകും. കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും. 

കൊക്കയാറിൽ ഏഴു വീടുകൾ പൂർണമായി തകർന്നു എന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് അറിയിച്ചു. പുഴയോരത്തെ വീടുകളിൽ നിന്ന് സാധനങ്ങൾ എല്ലാം ഒലിച്ചു പോയി. കോട്ടയം ജില്ലയിൽ 33 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കൂട്ടിക്കലിൽ 40 അം​ഗ സൈന്യം രക്ഷാപ്രവർത്തനത്തിനുണ്ട്. കൂട്ടിക്കലിനു പുറമേ മണിമലയും ഒറ്റപ്പെട്ട നിലയിലാണെന്നാണ് പുറത്തു വരുന്ന വിവരം. മണിമലയിലേക്കുള്ള റോഡുകൾ വെള്ളം കയറിയ അവസ്ഥയിലാണ്. ഇടുക്കിയിൽ രാത്രി മുഴുവൻ മഴ തുടരുകയായിരുന്നു. ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പാലായിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. മീനച്ചിലാറിന്റെ തീരത്തുള്ളവർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 

പത്തനംതിട്ട ജില്ലയിൽ വെള്ളക്കെട്ട് തുടരുകയാണ്. ജില്ലയിലെ കോട്ടങ്ങൽ പ്രദേശം വെള്ളത്തിൽ മുങ്ങി. മണിമലയോട് അടുത്ത പ്രദേശമാണിത്. കൊല്ലത്ത് നിന്ന് അഞ്ച് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ പത്തനംതിട്ട ജില്ലയിലെത്തിയിട്ടുണ്ട്. ആറന്മുള ചെങ്ങന്നൂർ റോഡ് വെള്ളത്തിനടിയിലാണ്. 

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ  മഴക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്  എന്നീ ജില്ലകളിൽ  മണിക്കൂറിൽ 40 കിലോമീറ്റർ വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തും കൊല്ലത്തും നിലവിൽ മഴയില്ല. അതേസമയം, തിരുവനന്തപുരത്ത് പൊന്മുടി, വിതുര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുന്നുണ്ട്. വടക്കൻ കേരളത്തിൽ നിന്ന് ആശങ്കപ്പെടേണ്ട സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ല. വയനാട്ടിൽ രാത്രി മഴ പെയ്തെങ്കിലും ഇപ്പോൾ ഇല്ല.  അടിയന്തര സാഹചര്യം നേരിടുന്നതിന് കണ്ണൂർ ഡിഎസ്‍സി സെന്‍ററിൽ നിന്ന് 25 പേരടങ്ങുന്ന കേന്ദ്രസേന ഉടൻ വയനാട്ടിലെത്തും. ജില്ലയിൽ ഇതുവരെ എവിടെയും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല. ബാണസുര സാഗർ, കാരാപ്പുഴ ഡാമുകളിൽ അപകടകരമാം രീതിയിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. ഉരുൾപൊട്ടൽ ഭീഷണിയുള്ള മേപ്പാടി, പുത്തുമല, മുണ്ടക്കൈ, കുറിച്യാർമല, പൊഴുതന എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത. മഴ ശക്തമായാൽ ഇവിടെ നിന്ന് ആളുകളെ പൂർണമായി മാറ്റിപാർപ്പിക്കും. വയനാട് ചുരത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിൽ മഴ തുടരുകയാണ്. കുട്ടനാട് വീയപുരം ജലനിരപ്പ് ഉയരുകയാണ്. നദീതീരത്ത് താമസിക്കുന്നവർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചെങ്ങന്നൂരിൽ മുളക്കുഴയും ഇടനാടും വെള്ളത്തിൽ മുങ്ങി. ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. 

പാലക്കാടും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. തൃശ്ശൂരിലും കാര്യമായ മഴയില്ല. കോഴിക്കോട് ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം കാര്യമായി മഴയില്ല. വയനാട് റോഡിൽ  ഈങ്ങാപ്പുഴയിൽ ഉണ്ടായിരുന്ന വെള്ളം താഴ്ന്നു. താമരശേരി ചുരത്തിലും പ്രശ്നങ്ങളില്ല. ജില്ലയിലെ മലയോര മേഖലകളിലും മഴ കുറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും ഇരുട്ടിലാണ്. 11 കെവി ലൈനുകൾ അടക്കം വ്യാപകമായി തകർന്നെന്ന് കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബിയുടെ ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ടാണ്. 



from Asianet News https://ift.tt/2Z3KXhp
via IFTTT

മഴ: മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ നെടുമ്പാശ്ശേരിയിലിറങ്ങി

കൊച്ചി:  മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ ശനിയാഴ്ച രാത്രി നെടുമ്പാശേരിയിലിറക്കി. എയർ അറേബ്യയുടെ ഷാർജ- കരിപ്പൂർ വിമാനത്തിൽ 35 യാത്രക്കാരും എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈത്ത് മംഗലാപുരം വിമാനത്തിൽ 175 യാത്രക്കാരുമുണ്ടായിരുന്നു. കരിപ്പൂരും മംഗലാപുരത്തും മഴ കനത്തതാണ് വിമാനം തിരിച്ചു വിടാൻ കാരണം.

സംസ്ഥാനത്ത് പലയിടത്തായി മഴക്കെടുതികൾ തുടരുന്നതിനിടെ അടുത്ത മൂന്ന് മണിക്കൂറുകളിൽ കേരളത്തിൽ നാല് ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ 40 വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

പത്ത് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് അറിയിപ്പുള്ളത്.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്ത കാലവര്‍ഷ കെടുതികളുടെ പശ്ചാത്തലത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സജീവമായി രംഗത്തിറങ്ങി കഴിഞ്ഞുവെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ സജീവ ഇടപെടൽ നടത്തുമെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.



from Asianet News https://ift.tt/3AJ6qsB
via IFTTT

തിരുവനന്തപുരത്ത് കനത്ത മഴയിൽ തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളും കൃഷി ഇടങ്ങളും വെള്ളത്തിനടിയിലായി

തിരുവനന്തപുരം: കനത്ത മഴയിൽ തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളും കൃഷി ഇടങ്ങളും വെള്ളത്തിനടിലായി. അടിമലത്തുറ അമ്പലത്തും മൂല, കരുംകുളം തീരങ്ങളാണ് വെള്ളത്തിനടിയിലായത് നിരവധി വീടുകളിൽ വെള്ളം കയറി. കാഞ്ഞിരംകുളത്ത് സെപ്റ്റിക് ടാങ്ക് തകർന്ന് കുഴിയിൽ അകപ്പെട്ട വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. അടിമലത്തുറയിൽ ജാനി പത്രോസിൻ്റെയും കോവളം  മുസ്ലീം കോളനിയിൽ മൺസൂറിൻ്റെയും വീട് മഴയിൽ തകർന്ന് വീണു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

വിഴിഞ്ഞം സ്വദേശി മാഹിൻറെ വീടിന് മുന്നിലേക്ക് കുന്നിടിഞ്ഞ് വീണു. ആഴാകുളംസ്വദേശി മോഹനൻറെ വീടിന് മുകളിലേക്ക്  സമീപത്തെ റെ മതിൽ ഇടിഞ്ഞ് വീണ് കേടുപാട് പറ്റി. തീരദേശമേഖലയിൽ  സ്ഥലങ്ങളിൽ പമ്പിംഗ് നടത്തി വെള്ളക്കെട്ട് കുറക്കാനുള്ള ശ്രമം ഫയർഫോഴ്സ് യൂണിറ്റുകളുടെ നേത്വത്തിൽ നടത്തി വരുന്നു. വിഴിഞ്ഞം ഹാർബറിൽ ചേരി നിർമ്മാർജ്ജനത്തിൻറെ ഭാഗമായി നിർമ്മിച്ച ഫ്ലാറ്റിലെ സെപ്റ്റിക് ടാങ്കും  ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നു. 

ഷാജഹാന്റെ ഫ്ളാറ്റിലെ ടാങ്കാണ് ഇന്നലെ രാവിലെ പത്ത് മണിയോടെ ഇടിഞ്ഞു താഴ്ന്നത്.  മൂന്ന് വർഷം മാത്രം പഴക്കമുള്ള ടാങ്ക് ഇടിഞ്ഞു താഴ്ന്നത് നിർമ്മാണത്തിലെ അപാകത  കാരണമാണെന്ന  ആക്ഷേപവുമുയർന്നിട്ടുണ്ട്. കാഞ്ഞിരംകുളം ചാണിയിലാണ് വീട്ടമ്മ  സെപ്റ്റിക് ടാങ്ക് തകർന്ന കുഴിയിൽ വീണത്. നേരിയ പരിക്കേറ്റ  ഇവരെ പൂവാർ ഫയർഫോഴ്സ് യൂണിറ്റ്  രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ശക്തമായി പെയ്യുന്ന മഴ കർഷകരെയും ദുരിതത്തിലാക്കി. വിഴിഞ്ഞം, വെങ്ങാനൂർ, കോട്ടുകാൽ, കാഞ്ഞിരംകുളം, തിരുപുറം മേഖലയിലെ നിരവധി ഏലകൾ വെള്ളത്തിനടിയിലായി. ഒരു മാസം മുമ്പുണ്ടായ കാലവർഷക്കെടുതിക്ക് ശേഷം കൃഷിയിറക്കിയ ഏലകളെയും നിലയ്ക്കാതെ പെയ്തിറങ്ങിയ മഴ സാരമായി ബാധിച്ചു. പല സ്ഥലത്തും കെട്ടി നിൽക്കുന്ന  വെള്ളം തുറന്ന് വിടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും മഴ തുടരുന്നത് തടസ്സമായി . 
 



from Asianet News https://ift.tt/3vqp4EH
via IFTTT

കൊച്ചി വിമാനത്താവളത്തിൽ മയക്കുമരുന്നുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ

കൊച്ചി: രാജ്യാന്തര വിമാനത്താവളത്തിൽ കൊക്കെയ്നുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ.ഐവറി കോസ്റ്റ് സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരാണ് എൻസിബിയുടെ പിടിയിലായത്. ദോഹ വഴിയുള്ള വിമാനത്തിലെത്തിയ കാനേ സിം പേയുടെ ബാഗിൽ നിന്നുമാണ് 580 ഗ്രാം കൊക്കെയ്ൻ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ്‌ നെടുമ്പാശേരിയിലെ ഹോട്ടലിൽ തങ്ങുകയായിരുന്ന സിവി ഒലോത്തി ജൂലിയറ്റിനെ കൂടി പിടികൂടാനായത്.ഇരുവരേയും നാർകോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യും.

കഴിഞ്ഞ ഓഗസ്റ്റിലാണ് കൊച്ചിയിൽ വലിയ ലഹരിവേട്ട നടന്നത്.  കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്ന് എക്സൈസ്, കസ്റ്റംസ് സംയുക്ത ഓപ്പറേഷനിലായിരുന്നു അഞ്ചംഗ സംഘം പിടിയിലായത്. പ്രതികളുടെ കാറിലും താമസ സ്ഥലത്തും രണ്ട് തവണയായി നടത്തിയ റെയ്ഡിൽ ഒന്നേകാൽ കിലോ എംഡിഎംഎ-യും കണ്ടെത്തിയിരുന്നു. ചെന്നൈയിൽ നിന്നെത്തിച്ച മയക്കുമാരുന്നായിരുന്നു പിടിച്ചെടുത്തത്. പരിശോധന മറികടക്കാൻ സംഘം  വിദേശയിനം നായ്ക്കളെയും കൊണ്ടായിരുന്നു എത്തിയത്. കേരളത്തിൽ വൻതോതിൽ എംഡിഎംഎ എത്തിച്ച സംഘമാണ് പിടിയിലായതെന്ന് എക്സൈസ്സ വ്യക്തമാക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷം ആദ്യമായാണ് കൊച്ചിയിൽ വലിയ ലഹരിവേട്ട നടക്കുന്നത്.



from Asianet News https://ift.tt/3BO995j
via IFTTT

മഴക്കെടുതി; ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്ത കാലവര്‍ഷ കെടുതികളുടെ പശ്ചാത്തലത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ (red, orange alert) പ്രഖ്യാപിച്ച ജില്ലകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സജീവമായി രംഗത്തിറങ്ങി കഴിഞ്ഞുവെന്ന് മന്ത്രി എം വി ഗോവിന്ദന്‍ (mv govindan). മഴക്കെടുതി രൂക്ഷമായ ജില്ലകളില്‍ ജില്ലാ തലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി. ജില്ലാ തലത്തില്‍ ഒരു നോഡല്‍ ഓഫീസര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസുകളിലും ഗ്രാമപഞ്ചായത്തുകളിലും അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതി വിവരം വിലയിരുത്തുന്നുണ്ട്. ഓറഞ്ച് ബുക്ക് 2021ലെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മുന്‍കരുതലുകളും മറ്റ് തയ്യാറെടുപ്പുകളും കൊക്കൊള്ളുന്നുണ്ട്. ദുരന്ത സാധ്യത മനസിലാക്കി രക്ഷാപ്രവര്‍ത്തനങ്ങളും മറ്റ് സഹായങ്ങളും ലഭ്യമാക്കാന്‍ ആവശ്യമായ റിസോഴ്‌സുകള്‍ കണ്ടെത്തി സജ്ജമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക മേഖലകളില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൈക്കൊള്ളണം. അവിടങ്ങളിള്‍ ശുദ്ധമായ കുടിവെള്ളമെത്തിക്കാനും ശുചിമുറികള്‍ വൃത്തിയായി സൂക്ഷിക്കാനും നടപടികള്‍ സ്വീകരിക്കണം. മാസ്‌കുകളും സാനിറ്റൈസറും ആവശ്യമെങ്കില്‍ പി പി ഇ കിറ്റും ലഭ്യമാക്കണം. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആളുകളെ മാറ്റി പാര്‍പ്പിക്കാനും മറ്റും ആവശ്യമായ സന്നദ്ധപ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്രോഡീകരിക്കണം. ഈ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ ജില്ലാതല ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറണമെന്നും മന്ത്രി പറഞ്ഞു.

നീരൊഴുക്കുകള്‍ തടസ്സപെട്ട് പ്രളയസാഹചര്യം ഉണ്ടാവുന്ന പ്രദേശങ്ങളില്‍ തടസ്സങ്ങള്‍ നീക്കുവാനുള്ള പരിശ്രമങ്ങള്‍ ഉണ്ടാവണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അപകടാവസ്ഥ അതത് സമയത്ത് ജില്ലാ ഭരണകൂടത്തെ അറിയിക്കേണ്ടതാണ്. അടിയന്തര സാഹചര്യങ്ങളില്‍ സഹായിക്കാന്‍ പറ്റുന്ന ഉപകരണങ്ങളുടെയും മറ്റ് സംവിധാനങ്ങളുടെയും പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കി വെക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

വനമേഖലകളില്‍ വനം വകുപ്പിന്റെയും ആദിവാസി പ്രമോട്ടര്‍മാരുടെയും സഹായത്തോടെ കനത്തമഴ പെയ്തതും മണ്ണിടിച്ചിലിന് സാധ്യതയുള്ളതുമായ പ്രദേശങ്ങള്‍ മനസിലാക്കി മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്ന് എം വി ഗോവിന്ദന്‍ കൂട്ടിചേര്‍ത്തു.



from Asianet News https://ift.tt/3AZD0a5
via IFTTT

നിപ മുക്തം: ഡബിള്‍ ഇന്‍ക്യുബേഷന്‍ പൂര്‍ത്തിയായി, റിപ്പോര്‍ട്ട് ചെയ്ത കേസില്‍ നിന്നും മറ്റ് കേസുകളില്ല

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് മുക്തമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്( Health Minister Veena George). കോഴിക്കോട് ജില്ലയില്‍ നിപ വെറസിന്റെ ഡബിള്‍ ഇന്‍കുബേഷന്‍ പിരീഡ് (42 ദിവസം) പൂര്‍ത്തിയായി. ഈ കാലയളവില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ പൂര്‍ണമായും നിപ പ്രതിരോധത്തില്‍ വിജയം കൈവരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മറ്റ് വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് നിപയെ നിയന്ത്രണത്തിലാക്കാന്‍ സഹായിച്ചത്. 

നിപ വൈറസിനെതിരെ ഇനിയും ജാഗ്രത തുടരണം. നിപയുമായി ബന്ധപ്പെട്ട് ആരംഭിച്ച കണ്‍ട്രോള്‍ റും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഈ ഘട്ടത്തില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി. നിപ വൈറസ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. 

കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. രോഗം റിപ്പോര്‍ട്ട് ചെയ്ത ഉടനെ 18 കമ്മിറ്റികള്‍ രൂപീകരിച്ച് പ്രത്യേകം തയ്യാറാക്കിയ കര്‍മ്മ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കണ്‍ട്രോള്‍ റൂം ആരംഭിക്കുകയും 12 മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ കോളേജില്‍ 80 റൂമുകള്‍ ഐസോലേഷനായി തയ്യാറാക്കുകയും ചെയ്തു.

36 മണിക്കൂറിനുള്ളില്‍ നിപ പരിശോധനയ്ക്കായി എന്‍ഐവി പൂനയുടെ സഹായത്തോടെ പിഒസി ലാബ് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചു. 48 മണിക്കൂറിനുള്ളില്‍ കമ്മ്യൂണിറ്റി സര്‍വയലന്‍സ് ആരംഭിക്കുകയും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അഞ്ച് പഞ്ചായത്തുകളില്‍ (കാരശ്ശേരി, കൊടിയത്തൂര്‍, മാവൂര്‍, മുക്കം, ചാത്തമംഗലം) ആര്‍ആര്‍ടി, വോളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ ടീം സര്‍വെ നടത്തി. ഒപ്പം ബോധവല്‍ക്കരണവും നല്‍കി. 16,732 വീടുകളില്‍ സര്‍വെ നടത്തി. 240 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഹോട്ട് സ്‌പോട്ട് കണ്ടെത്തി സമ്പര്‍ക്കപ്പട്ടികയിലുള്ള മുഴുവന്‍ പേരേയും കണ്ടുപിടിച്ചു.

എന്‍ഐവി പൂന ബാറ്റ് സര്‍വേ ടീം 103 വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ചില വവ്വാലുകളില്‍ വൈറസിനെതിരായ ഐജിജി (IgG ) ആന്റിബോഡിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തും. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഇതോടൊപ്പം ഭോപ്പാല്‍ ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവായി.

കെഎംഎസ്‌സിഎല്‍ ആവശ്യത്തിനു മരുന്നുകള്‍ സ്റ്റോക്ക് ചെയ്തു. നാലു ദിവസത്തിനുള്ളില്‍ സിഡിഎംഎസ് സോഫ്റ്റ് വെയര്‍ ഇ ഹെല്‍ത്ത് മുഖേന പ്രവര്‍ത്തനക്ഷമമാക്കി. ഗവണ്‍മെന്റ്, സ്വകാര്യ ആശുപത്രികളിലുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം നല്‍കി. ക്വാററ്റൈനില്‍ ഉള്ള വ്യക്തികള്‍ക്ക് മാനസിക പിന്തുണ നല്‍കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തി.

വിവിധ വകുപ്പിലെ സെക്രട്ടറിമാര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍, ഡി.എം.ഒ., ഡി.പി.എം. എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ചിട്ടയായ പ്രവര്‍ത്തനം നടന്നു. പോലീസ്, സിവില്‍ സപ്ലൈസ്, തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എല്ലാവരും ആരോഗ്യ വകുപ്പുമായി കൈകോര്‍ത്ത് പ്രവര്‍ത്തിച്ചാണ് നിപ പ്രതിരോധം വിജയത്തിലെത്തിച്ചത്.



from Asianet News https://ift.tt/3lPGw2p
via IFTTT

വരുന്നൂ രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയര്‍ ഇ-ബൈക്ക്

ലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ കോറിറ്റ് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഫാറ്റ് ടയര്‍ ഇ-ബൈക്ക് പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു. ഹോവര്‍ സ്‌കൂട്ടര്‍ എന്ന് പേരുള്ള ഈ പുതിയ മോഡല്‍ ഉടന്‍ എത്തുമെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

12 മുതല്‍ 18 വയസുവരെയുള്ള യുവ തലമുറക്കായാണ് ഹോവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കോറിറ്റ് ഇലക്ട്രിക് പറയുന്നു. കൗമാരക്കാര്‍ക്കും ഒപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികള്‍ക്കും അനുയോജ്യമായ രീതിയിലാണ് ബൈക്കിന്റെ രൂപകല്‍പ്പന. ഈ സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് വേണ്ടിവരില്ല. ഉയര്‍ന്നവേഗത 25 കിലോ മീറ്റര്‍ ആണ്. ഒറ്റചാര്‍ജില്‍ 110 കിലോമീറ്റര്‍ വരെ ഓടിക്കാമെന്നും ഒരുകിലോമീറ്റര്‍ ഓടിക്കാന്‍ ഒരു രൂപമതിയെന്നുമാണ് കമ്പനി പറയുന്നത്. രണ്ട് സീറ്റര്‍ ഇലക്ട്രിക് ബൈക്കിന് 250 കിലോഗ്രാം ലോഡ് വഹിക്കാനുള്ള ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോറിറ്റ് ഹോവറിന് 74,999 രൂപയാണ് വില. തുടക്കത്തില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 69,999 രൂപയ്ക്കും ലഭിക്കും. നവംബര്‍ മുതല്‍ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. റെഡ്, യെല്ലോ, പിങ്ക്, പര്‍പ്പിള്‍, ബ്ലൂ, ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ സ്‌കൂട്ടര്‍ പുറത്തിറക്കും. തവണ വ്യവസ്ഥകളിലും ഉപഭോക്താക്കള്‍ക്ക് വണ്ടി സ്വന്തമാക്കാനാവും.

ദില്ലിയിലായിരിക്കും ഈ ഇലക്ട്രിക് ബൈക്ക് ആദ്യം കമ്പനി അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് മുംബൈ, ബെംഗളൂരു, പൂനെ തുടങ്ങിയ മറ്റ് മെട്രോ നഗരങ്ങളിലും ആദ്യ ഘട്ടത്തില്‍ കോറിറ്റ് ഇലക്ട്രിക് പരിചയപ്പെടുത്തും. രണ്ടാം ഘട്ടത്തില്‍ അടുത്ത വര്‍ഷം മുതല്‍ കോറിറ്റ് മറ്റ് മെട്രോ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.
 



from Asianet News https://ift.tt/3lP0Fpm
via IFTTT

സംസ്ഥാനത്ത് വൈദ്യുതി വിതരണം വ്യാപകമായി തകരാറിൽ; വൻ നാശം സംഭവിച്ചെന്ന് കെഎസ്ഇബി

കോട്ടയം: സംസ്ഥാനത്ത് വൈദ്യുതി വിതരണം വ്യാപകമായി തകരാറിലായി. വൻ നാശം സംഭവിച്ചെന്ന് കെഎസ്ഇബി അറിയിച്ചു. മധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായി. പൊൻകുന്നം ഡിവിഷന് കീഴിൽ വരുന്ന കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി പ്രദേശങ്ങളിലെ എല്ലാ 11 കെ വി ഫീഡറുകള്‍ അടക്കം വ്യാപകമായി വൈദ്യുതി വിതരണം തകർന്നു. മുണ്ടക്കയം ടൗണിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് വെള്ളത്തിലാണ്. പാല ഡിവിഷന്റെ കീഴിലും വലിയ നാശമാണ് ഉണ്ടായത്. ഈരാറ്റുപേട്ട, തീക്കൊയി, പൂഞ്ഞാർ മേഖലകളിലെ എല്ലാ 11 കെ വിഫീഡറുകളും ഓഫ് ചെയ്തു. മണിമലയിൽ മാത്രം 60 ട്രാൻസ്ഫോർമറുകൾ ഓഫാക്കി കെഎസ്ഇബി.

തീവ്രമായ മഴയെത്തുടർന്നുണ്ടായ പ്രളയവും ഉരുൾ പൊട്ടലും കാരണം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വൈദ്യുതി വിതരണ സംവിധാനത്തിന് സംസ്ഥാനത്തുടനീളം കനത്ത തകരാറുകളുണ്ടായി. വെള്ളം കയറിയതിനെത്തുടർന്ന് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട സ്ഥിതിയാണ്. തീവ്രമായ കാറ്റിനെയും മഴയെയും തുടർന്ന് മധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായിരിക്കുകയാണ്. 33കെ വി പൈക ഫീഡർ തകരാറിലായതോടെ പൈക സെക്ഷന്റെ പ്രവർത്തനവും അവതാളത്തിലായി.

കൊല്ലം ജില്ലയിലെ തെൻമല സെക്ഷൻ പ്രദേശത്ത് തീവ്ര മഴയെത്തുടർന്ന് പുഴയുടെ തീരത്തുള്ള കെട്ട് ഇടിഞ്ഞ് 3 ഹൈടെൻഷൻ പോസ്റ്റുകളും 4 ലോ ടെൻഷൻ പോസ്റ്റുകളും വെള്ളത്തിൽ ഒലിച്ചുപോയി. നിരവധി സ്ഥലങ്ങളിൽ ലൈനിൽ മരം വീണു .കോട്ടവാസൽ അച്ചൻകോവിൽ 11കെ വി ഫീഡറുകൾ തകരാറിലാണ് ആണ്. 35 ഓളം ട്രാൻസ്ഫോർമറുകൾ ഓഫാണ്.

കുഴൽമന്ദം പുല്ലുപ്പാറ ഭാഗത്ത്‌ ഹൈടെൻഷൻ ഫീഡറിൽ   വലിയ മരം  വീണ്  ഡബിൾ പോൾ സ്ട്രക്ചറും 2  ഹൈടെൻഷൻ പോസ്റ്റും തകർന്നതിനാൽ  നാല് ട്രാൻസ്‌ഫോർമറിൽ വരുന്ന 300 ഓളം ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ്. മണിമല സെക്ഷൻ പരിധിയിൽ 2018 നെക്കാളും വളരെ ഉയർന്ന നിരക്കിലാണ് മണിമലയാറ്റിൽ വെള്ളം ഉയർന്നിരിക്കുന്നത് അപകടസാധ്യത കണക്കാക്കി 60 ഓളം ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്തിട്ടുണ്ട്. ഏകദേശം 8000 ഉപഭോക്താക്കൾക്ക് വൈദ്യുതി ഇല്ല. ഒൻപതോളം 11 കെ വിപോസ്റ്റുകളും കടപുഴകിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സഹകരണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.



from Asianet News https://ift.tt/3aKEgTy
via IFTTT

Friday, October 15, 2021

കോൺഗ്രസ് പ്രവർത്തകസമിതി ഇന്ന് ദില്ലിയിൽ; സംഘടനാ തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചേക്കും

ദില്ലി: കോൺഗ്രസ് പ്രവർത്തക സമിതി (CWC) യോഗം ഇന്ന് ദില്ലിയിൽ ചേരും. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ (Sonia Gandhi) അധ്യക്ഷതയിൽ രാവിലെ പത്ത് മണിക്ക് എഐസിസി (AICC) ആസ്ഥാനത്താണ് യോഗം. സംഘടന തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതടക്കം നിർണ്ണായകമാണ് ഇന്നത്തെ യോഗം. 

പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷനെ വേണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ അടിയന്തരമായി പ്രവർത്തക സമിതി വിളിക്കണമെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് യോഗം വിളിച്ചിരിക്കുന്നത്. എന്നാൽ ഉത്തർപ്രദേശിലടക്കം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് ശേഷം പുനസംഘടന മതിയെന്ന നിലപാടിലാണ് നേതൃത്വം. അതു വരെ സോണിയ ഗാന്ധി തുടരട്ടെയെന്നാണ് നിലപാട്.

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പൂർണ്ണസമയ പ്രസിഡൻറ് വേണം എന്ന ആവശ്യം ഉയർത്താനാണ് വിമതഗ്രൂപ്പ് ഒരുങ്ങുന്നത്. സംഘടന തെരഞ്ഞെടുപ്പിലൂടെ ഇത് തീരുമാനിക്കാം എന്ന് എഐസിസി യോഗത്തിൽ നിർദ്ദേശിക്കും. തെരഞ്ഞെടുപ്പ് വൈകിക്കേണ്ട. അടുത്ത മാസം അംഗത്വം പുതുക്കൽ തുടങ്ങി അടുത്ത വർഷം ഓഗസ്റ്റോടെ പ്രവർത്തകസമിതി തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയിൽ സമ്മേളനങ്ങൾ നിശ്ചയിക്കാം എന്ന നിർദ്ദേശമാണ് നേതൃത്വത്തിനുള്ളത്. അതുവരെ സോണിയ ഗാന്ധി പ്രസിഡൻറായി തുടരട്ടെ എന്ന നിർദ്ദേശത്തെ വിമതരും എതിർക്കാനിടയില്ലെന്ന് നേതൃത്വം കരുതുന്നു. 

എന്നാൽ സംഘടന തെരഞ്ഞെടുപ്പ് നീണ്ടാൽ പാർട്ടിയിലെ തീരുമാനങ്ങൾ കൂട്ടായെടുക്കാൻ സംവിധാനം വേണം എന്ന് വിമതർ നിർദ്ദേശിക്കും. കനയ്യ കുമാറിനെകൊണ്ടു വന്നത് പോലുള്ള തീരുമാനങ്ങൾ കോർഗ്രൂപ്പ് കൈക്കൊള്ളണം എന്നാണ് വിമതഗ്രൂപ്പിൻറെ ആവശ്യം. ഗുലാംനബി ആസാദ് പി ചിദംബരം തുടങ്ങിയവർ കൂടി ഉൾപ്പെട്ട കോർഗ്രൂപ്പിൽ തീരുമാനങ്ങൾ വരണം എന്നാണി നിർദ്ദേശം.  ഇത് ആരും തന്നിഷ്ടപ്രകാരം എടുക്കേണ്ട തീരുമാനം അല്ലെന്നും വിമതർ വാദിക്കുന്നു. എന്നാൽ സംസ്ഥാനഘടകങ്ങൾക്ക് ഇതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ് നേതൃത്വത്തിൻറെ മറുവാദം. ഉത്തരാഖണ്ടിൽ മുതിർന്ന ബിജെപി നേതാവാണ് പാർട്ടിയിൽ വന്നത്. 

ഗുലാംനബി ആസാദ് പ്രവർത്തകസമിതി ആവശ്യപ്പെട്ട് കത്ത് നല്കിയപ്പോഴുള്ള സ്ഥിതി മാറിയതിൻറെ ആവേശത്തിലാണ് നേതൃത്വം. ലഖിംപുർ ഖേരി കൂട്ടക്കൊലയ്ക്കു ശേഷം പഞ്ചാബിൽ സ്ഥിതി മാറിയതും പ്രവർത്തകസമിതിയിൽ നേതൃത്വത്തിന് മേൽക്കൈ നല്കും. വിമതഗ്രൂപ്പ് കാര്യമായ എതിർപ്പുയർത്തിയാൽ തിരിച്ചടിക്കാനാണ് രാഹുലുമായി ചേർന്നു നില്ക്കുന്നവരും തയ്യാറെടുക്കുന്നത്.

 
 



from Asianet News https://ift.tt/3BNDNfk
via IFTTT

കശ്മീരിലെ പാംപോറിൽ ഏറ്റുമുട്ടൽ; ഭീകരരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു

ദില്ലി: കശ്മീരിലെ (Kashmir) പാംപോറിൽ സുരക്ഷാസേനയും  ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ (Encounter) നടക്കുന്നു. ലക്ഷകർ ഇ തയ്ബ കമാണ്ടർ ഉൾപ്പടെ പത്ത് ഭീകരരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു. 

ഇന്നലെ ശ്രീനഗറിലും പുല്‍വാമയിലുമായി രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചിരുന്നു. മുന്‍പ് നടന്ന ആക്രമണങ്ങളില്‍ പങ്കാളികളായവരെയാണ് വധിച്ചത്. ജമ്മുകശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനീകര്‍  വീരമൃത്യുവരിച്ചു.

നാട്ടുകാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പങ്കാളിയായ ഭീകരനെയാണ് പുല്‍വാമയില്‍ സുരക്ഷ സേന വധിച്ചത്. ശ്രീനഗര്‍ സ്വദേശിയായ ഷാഹിദ് ബാസി‍ർ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാർ പറഞ്ഞു. ഇയാള്‍ക്ക പിഡിഡി ഉദ്യോഗസ്ഥനായ സാഫി ധറിന്‍റെ നേരെ നടന്ന ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നും പൊലീസ് അറിയിച്ചു.ശ്രീനഗറിലെ ബെമീനയയില്‍ പൊലീസും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും ഒരു ഭീകരനെ വധിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ അർഷിദ് ഫറൂഖിന്‍റെ കൊലപാതകത്തില്‍ പങ്കുള്ള ഭീകരനാണെയാണ് വധിച്ചതെന്ന് പൊലീസ് പറഞ്ഞു

പൂഞ്ചില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കേറ്റ സൈനീകരായ വിക്രം സിങ് നേഗിയും യോഗാന്പർ സിങുമാണ്  പിന്നീട് വീരമൃത്യു വരിച്ചത്. കൊടുവനത്തിലെ അതീവ ദൂഷ്കരമായ മേഖലയില്‍ വച്ചായിരുന്നു ആക്രമണം .ഒക്ടോബർ പത്തിന് പൂഞ്ചിലെ ദേര കി ഖലിയില്‍ ഉണ്ടായ ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അന്ന് നടന്ന ഭീകരാക്രമണത്തില്‍ അ‌ഞ്ച് സൈനീകര്‍ വീരമൃത്യു വരിച്ചിരുന്നു.ആക്രമണം നടന്ന മേഖലയില്‍ ഭീകരർക്കായി സൈന്യം  വ്യാപകമായ തെരച്ചില്‍ നടത്തുകയാണ്. കൂടുതല്‍ സൈനീകരേയും ഇവിടേക്ക് നിയോഗിച്ചു.



from Asianet News https://ift.tt/3vpqz6c
via IFTTT

തിരുവനന്തപുരത്ത് ഡീസൽ വില 101 കടന്നു; മൂന്നാഴ്ചക്കിടെ വർധന ആറ് രൂപയ്ക്കടുത്ത്; പെട്രോൾ വില 108ലേക്ക്

തിരുവനന്തപുരം: ഇന്ധനവില (Fuel price) ഇന്നും കൂട്ടി. പെട്രോളിന്  (Petrol) 35 പൈസയും, ഡീസലിന് (Diesel) 37 പൈസയും കൂടി. തിരുവനന്തപുരത്ത് ‍ഡീസൽ വില 101 കടന്നു.

തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയാണ് ഇന്നത്തെ വില.  കൊച്ചിയിൽ പെട്രോളിന് 105.8 രൂപ, ഡീസൽ 99.41 രൂപയും കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയുമാണ് വില. 



from Asianet News https://ift.tt/3aGmYXJ
via IFTTT

ആര്‍ടിപിസിആര്‍ ഉണ്ടെങ്കിലും കൈക്കൂലിക്ക് കൈനീട്ടി അതിര്‍ത്തിയിലെ കർണാടക ഉദ്യോഗസ്ഥർ

മുത്തങ്ങ: ആർടിപിസിആർ ഉണ്ടെങ്കിലും മുത്തങ്ങ അതിർത്തി കടക്കാൻ കർണാടക ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകണമെന്ന് കർഷകർ. കൈക്കൂലി കൊടുത്തില്ലെങ്കിൽ കേസെടുക്കുമെന്നാണ് ഭീഷണി. ഉദ്യോഗസ്ഥരുടെ കൊള്ളയ്ക്ക് അവസരമൊരുക്കുന്ന കർണാടകയുടെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്  ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ

മുത്തങ്ങ അതിർത്തിയിൽ ആർടിപിസിആറിനെ മറയാക്കി കർണാക ഉദ്യോഗസ്ഥർ കൈകൂലി വാങ്ങുന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് പരാതിയുമായി കർഷകരും രംഗത്തെത്തിയത്. ആർടിപിസിആർ സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതിയാലും രക്ഷയില്ലെന്നാണ് കർഷകർ പറയുന്നത്. കർണാടകയിലേക്ക് ചരക്കുമായി പോകുന്ന വാഹനങ്ങൾ തടഞ്ഞ് നിർത്തി  കൈക്കൂലി ചോദിച്ചു വാങ്ങുന്നുവെന്നാണ് പരാതി. അനുസരിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥരുടെ സ്വരം മാറും.

മൈസൂർ ജില്ലയുടെ ചുമതല വഹിക്കുന്ന കർണാടക സഹകരണ മന്ത്രി എസ്.ടി സോമശേഖറിനെ നേരിൽ കണ്ട് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ  പരാതി അറിയിച്ചിട്ടുണ്ട്. കേരളത്തിൽ രോഗവ്യാപനം കുറഞ്ഞിട്ടും കർണാടക കടുത്ത നിയന്ത്രണങ്ങൾ പിൻവലിക്കാത്തതാണ് കൈക്കൂലിക്ക് അവസരമൊരുങ്ങുന്നതെന്നാണ് പരാതി.  



from Asianet News https://ift.tt/3j6pfQO
via IFTTT

16,000 കോടിമുടക്കി ഇലക്ട്രിക് വാഹനങ്ങളുടെ തലവനാകാന്‍ ഒരുങ്ങി ടാറ്റ

16,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ടാറ്റ മോട്ടോഴ്‌സ് പദ്ധതിയിടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  



from Asianet News https://ift.tt/3j3M0F0
via IFTTT

കേരളത്തില്‍ തക്കാളിയുടെ വിലവര്‍ദ്ധനയ്ക്ക് കാരണം തമിഴ്നാട്ടിൽ മഴ മൂലം കൃഷി നാശമുണ്ടായത്

ഗൂഡല്ലൂര്‍: കേരളത്തിൽ തക്കാളിക്കും  ബീൻസിനും കുത്തനെ വില ഉയരാൻ കാരണം തമിഴ്നാട്ടിൽ  മഴ മൂലം കൃഷി നാശമുണ്ടായതാണ്. എന്നാൽ തമിഴ്നാട്ടിലെ മൊത്തവിതരണ ചന്തയിൽ മറ്റു പച്ചക്കറിക്കള്‍ക്ക് മുന്‍പുള്ളതില്‍ നിന്ന് വില കാര്യമായി കൂടിയിട്ടില്ല  സംസ്ഥാനത്ത് തക്കാളിക്ക്  കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നിരിട്ടിയാണ് വില വര്‍ധിച്ചത്. 

തിരുവനന്തപുരത്തെ മാര്‍ക്കറ്റിൽ കിലോയ്ക്ക് 60 രൂപ .ഈ സാഹചര്യത്തിലാണ് തമിഴ്നാട്ടിലെ തേനിയിൽ ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം നടത്തിയത്. മഴ മൂലം ഇവിടെ തക്കാളി ചെടികള്‍ അഴുകി നശിച്ചു. പഴങ്ങള്‍ കൊഴിഞ്ഞു പോയി. ശേഷിച്ചവ പറിച്ചെടുക്കുകയാണ് കര്‍ഷകര്‍. നഷ്ടക്കണക്കാണ് കര്‍ഷകര്‍ക്ക് പറയാനുള്ളത് 

ബീൻസും അമരപ്പയറും മല്ലിയിലയും മഴയിൽ നശിച്ചു. ഇതോടെ  കേരളത്തിലേയ്ക്ക് പച്ചക്കറിയെത്തുന്ന ഗൂഡല്ലൂരിലെ മൊത്ത വിതരണ ചന്തയിൽ ഇവയുടെ വില കൂടി. രണ്ടാഴ്ചയ്ക്കിടെ  തക്കാളിക്ക് കിലോയ്ക്ക്  പത്തുരൂപ കൂടി  30 രൂപയായി. ബീൻസിനും പത്തു രൂപ കൂടി

മറ്റു പച്ചക്കറികള്‍ക്ക്  തമിഴ്നാട്ടിൽ രണ്ടാഴ്ചയ്ക്കിടെ വില കൂടിയിട്ടില്ല. ദിവസവും ഇന്ധന വില വര്‍ധന ഉയരുന്നുണ്ടെങ്കിലും രണ്ടും മാസ് മുന്പ് കൂട്ടിയ ചരക്കു കൂലിയാണ് ഇപ്പോഴും ലോറി ഉടമകള്‍ ഈടാക്കുന്നത്.



from Asianet News https://ift.tt/3j9Jugf
via IFTTT

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ദീപാവലി വില്‍പ്പന ഒക്ടോബര്‍ 17 ആരംഭിക്കുന്നു; ഗംഭീര ഓഫറുകള്‍ അറിയാം

ഫ്‌ലിപ്കാര്‍ട്ടിന്റെ (Flipkart) ബിഗ് ബില്യണ്‍ ഡേയ്‌സ് പൂര്‍ത്തിയാക്കി ബിഗ് ദീപാവലി സെയില്‍ (Big Diwali Sale 2021) ഒക്ടോബര്‍ 17 -ന് ആരംഭിക്കുകയാണ്. ഇത് ഒക്ടോബര്‍ 23 വരെ തുടരും. നിങ്ങള്‍ ഒരു പുതിയ സ്മാര്‍ട്ട്‌ഫോണിനോ ലാപ്‌ടോപ്പിനോ വേണ്ടി കാത്തിരിക്കുകയാണെങ്കില്‍ വാങ്ങാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഫ്‌ലിപ്കാര്‍ട്ടിന്റെ വലിയ ദീപാവലി വില്‍പ്പനയില്‍ മൊബൈല്‍ ഫോണുകളിലും ലാപ്‌ടോപ്പുകളിലും വരുന്ന ചില ഡീലുകള്‍ ഇതാ.

മോട്ടറോള എഡ്ജ് 20 പ്രോ | വില്‍പ്പന സമയത്ത് മോട്ടറോള എഡ്ജ് 20 പ്രോ 34,999 രൂപ ഡിസ്‌ക്കൗണ്ടില്‍ ലഭിക്കും. മോട്ടറോള എഡ്ജ് 20, എഡ്ജ് 20 ഫ്യൂഷന്‍ | മോട്ടറോള എഡ്ജ് 20, എഡ്ജ് 20 ഫ്യൂഷന്‍ എന്നിവ യഥാക്രമം 27,999 രൂപ മുതല്‍ 20,499 രൂപ വരെ വിലക്കുറവില്‍ ലഭിക്കും.

മോട്ടോ G60 | മോട്ടോ ജി 60 ന് 2,000 രൂപ വിലക്കുറവും ലഭിക്കുന്നു, ഇത് 15,999 രൂപയ്ക്ക് ലഭ്യമാകും.

റിയല്‍മീ ജിടി മാസ്റ്റര്‍ പതിപ്പ് | റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന്റെ ഓഫര്‍ വില ഫ്‌ലിപ്കാര്‍ട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ദീപാവലി വില്‍പ്പന സമയത്ത് ഇത് 20,000 രൂപയ്ക്ക് താഴെയായിരിക്കും. എക്സ്ചേഞ്ച്, ബാങ്ക് ഓഫറുകള്‍ എന്നിവ പോലുള്ള മറ്റ് ഓഫറുകള്‍ ഉള്‍പ്പെടുന്നതാണോ സബ് -20 കെ വിലയെന്ന് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പോക്കോ എഫ് 3 ജിടി 5 ജി വില്‍പ്പനയ്ക്കിടെ വില കുറയ്ക്കുന്നു, ഇത് ഓഫറില്ലാതെ ഫ്‌ലിപ്കാര്‍ട്ടില്‍ നിലവില്‍ 28,999 രൂപ മുതലാണ് ആരംഭിക്കുന്നത്. ദീപാവലി വില്‍പ്പന സമയത്ത് ഗൂഗിള്‍ പിക്‌സല്‍ 4 എ 25,999 രൂപയ്ക്ക് ഫ്‌ലിപ്കാര്‍ട്ടിന്റെ ഓഫറില്‍ ലഭ്യമാകും.

മൊബൈല്‍ ഫോണുകളില്‍ ഫ്‌ലിപ്കാര്‍ട്ട് ദീപാവലി വില്‍പ്പന ഓഫറുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ആപ്പിള്‍, റിയല്‍മി, പോക്കോ, ഓപ്പോ, സാംസങ്ങ്, എംഐ എന്നിവയില്‍ നിന്നും മൊബൈല്‍ ഫോണുകളിലെ മറ്റ് ഓഫറുകള്‍ ഫ്‌ലിപ്കാര്‍ട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഏസര്‍ ആസ്പയര്‍ 7 49,990 രൂപ കിഴിവില്‍ ലഭിക്കും. എന്‍ട്രി ലെവല്‍ ഗെയിമിംഗ് ലാപ്ടോപ്പ് 10-ആം ജെന്‍ ഇന്റല്‍ കോര്‍ i5 സിപിയു, 8 ജിബി റാം, എന്‍വിഡിയ ജിടിഎക്‌സ് 1650 ജിപിയു എന്നിവ നല്‍കുന്നു. ഇതിനു പുറമേ, ഏസര്‍ പ്രിഡേറ്റര്‍ ഹീലിയോസ് 300-നും ദീപാവലി വില്‍പ്പനയ്ക്കിടെ ഇളവ് ലഭിക്കുന്നു. ലാപ്ടോപ്പിന് നിലവില്‍ 1,19,990 രൂപയാണ് വില, ഏറ്റവും പുതിയ 11 -ാമത് ജെന്‍ ഇന്റല്‍ എച്ച് സീരീസ് കോര്‍ i7 സിപിയു, എന്‍വിഡിയ ആര്‍ടിഎക്‌സ് 3060 ജിപിയു, 16 ജിബി റാം, 165 ഹെര്‍ട്‌സ് ക്യുഎച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.



from Asianet News https://ift.tt/3j6zkgs
via IFTTT

സ്കൂളിലെ കസേരകൾ വലിച്ചെറിഞ്ഞ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

കൊല്ലം: വിളക്കുടിയിൽ സ്കൂൾ വൃത്തിയാക്കുന്നതിനെ ചൊല്ലി ഗ്രാമ പഞ്ചായത്ത് അംഗവും എഐവൈഎഫ് പ്രവർത്തകരും തമ്മിൽ തർക്കം. സ്കൂളിലെ കസേരകൾ വലിച്ചെറിഞ്ഞ പഞ്ചായത്ത് അംഗത്തിനെതിരെ പൊലീസ് കേസെടുത്തു.

വിളക്കുടി പഞ്ചായത്തിലെ കിണറ്റിൻകര വാർഡിലായിരുന്നു സംഭവം. ഗവൺമെന്റ് എൽപി സ്കൂൾ വൃത്തിയാക്കാൻ എത്തിയതായിരുന്നു എഐവൈഎഫ് പ്രവർത്തകർ. എന്നാൽ തന്റെ അറിവില്ലാതെയാണ് തന്റെ വാർഡിലെ സ്കൂൾ വൃത്തിയാക്കിയത് എന്ന പരാതിയുമായി കോൺഗ്രസുകാരനായ പഞ്ചായത്ത് അംഗം അജയകുമാർ സ്ഥലത്തെത്തി. വാക്കേറ്റമായി. വാക്കേറ്റം മൂത്തപ്പോൾ സ്കൂളിലെ കസേരകൾ എടുത്തെറിയാനും മെമ്പർ ശ്രമിച്ചു.

മെമ്പർ മദ്യപിച്ചിരുന്നെന്ന് എ ഐ വൈ എഫ് പ്രവർത്തകർ ആരോപിച്ചു. തുടർന്ന് പൊലീസെത്തി മെമ്പർ ജയകുമാറിനെ കസ്റ്റഡിയിലെടുത്തതോടെയാണ് സംഘർഷത്തിന് അയവു വന്നത്. പൊതു സ്ഥലത്ത് ബഹളമുണ്ടാക്കിയതിന് മെമ്പർക്കെതിരെ കേസ് എടുത്തെന്ന് പൊലീസ് അറിയിച്ചു.



from Asianet News https://ift.tt/3BHSGzI
via IFTTT

വ്യാജരേഖ സമര്‍പ്പിച്ച് പണം തട്ടി: പ്രതി റെജിക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍

എറണാകുളം: വ്യാജ രേഖ സമര്‍പ്പിച്ച ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ തൃപ്പുണിത്തറ സ്വദേശി റെജി മലയിലിനെതിരെ പരാതികളുമായി കൂടുതല്‍ പേര്‍. എറണാകുളത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ 10 കേസുകള്‍ ഫയല്‍ ചെയ്തു. തട്ടിപ്പില്‍ ബാങ്കുദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷണം തുടങ്ങി.

സിബില്‍സ്കോര്‍ കുറവുള്ളതിനാല്‍ ലോണ്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടറിയിച്ചപ്പോള്‍ സ്വന്തം കമ്പനിയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് റെജി കുറുമശേരി സ്വദേശി പ്രകാശനെ റെജി കബളിപ്പിച്ചത്. പ്രാകശന്‍റെ ഭൂമിയുടെ ഈടില്‍ അദ്യം ചെറിയ തുകക്ക് ലോണെടുത്ത് പീന്നീട് പ്രകാശനറിയാതെ പുതുക്കി 64ലക്ഷം രൂപ റെജി പൗലോസ് തട്ടിയെടുത്തു.ജപ്തി നോട്ടിസുമായി ബാങ്കൂദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് ഇത്ര വലിയ കടക്കാരനാണ് താനെന്ന് പ്രകാശനറിയുന്നത്. 

ഇതു താങ്ങനാവാതെ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രകാശന്‍ മരിച്ചു. ഇപ്പോള്‍ ക്യാന്‍സര്‍ രോഗിയായ ഭാര്യ മിനിയും മകന്‍ നന്ദുവും എന്നു പുറത്താക്കുമെന്ന് പേടിച്ച് വീട്ടില് കഴിയുകയാണ്. തട്ടിപ്പ് അന്വേഷിക്കണമെന്ന് ഹൈക്കോടതിയില്‍ നിന്നും ഇവര്‍ വിധി നേടിയെങ്കിലും പോലീസ് മൗനം പാലിച്ചു. റെജി പിടിയിലായെന്നറിഞ്ഞതോടെ വീണ്ടും ആലുവ പോലീസിനെ സമീപിച്ചിരിക്കുകയാണിവര്‍. ഇടപാട് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിഞ്ഞു നടത്തിയതെന്നാണ് ഇവര്‍ പറയുന്നത്.

ചേര്‍ത്തല ആലുവ എരണാകുളം സൗത്ത് കളമശേരി തൃപ്പുണിത്തറ എന്നിവിടങ്ങിലായി 10 കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ പരാതികളുമായി പോലിസിനെ സമീപിക്കുമെന്നാണ് സൂചന. സംഭവത്തില്‍ ബാങ്ക് ജീവനക്കാരുടെ പങ്കിനെകുറിച്ചും പോലീസ് അന്വേഷണം തുടങ്ങി. വ്യാജ രേഖയില്‍ ഉദ്യോഗസ്ഥര്‍ ലോണ്‍ നല്‍കിയിട്ടുണ്ടോയെന്ന് ബാങ്കുകളും അന്വേഷം ആരംഭിച്ചിട്ടുണ്ട്.



from Asianet News https://ift.tt/3lHhaUe
via IFTTT

സ്വര്‍ണ്ണവ്യാപരിയില്‍ നിന്നും 65 ലക്ഷം കവര്‍ന്ന കേസില്‍ 15 ലക്ഷം രൂപ കൂടി പൊലീസ് കണ്ടെടുത്തു

കാസര്‍കോട്: ദേശീയ പാതയില്‍ സ്വര്‍ണ്ണ വ്യാപാരിയില്‍ നിന്ന് 65 ലക്ഷം കവര്‍ന്ന കേസില്‍ 15 ലക്ഷം രൂപ കൂടി പൊലീസ് കണ്ടെടുത്തു. പ്രതി ബിനോയിയുടെ തൃശൂരിലെ വീട്ടില്‍ നിന്ന് അടക്കമാണ് പണം കണ്ടെത്തിയത്. ഇതോടെ കവര്‍ച്ചാപ്പണത്തില്‍ 21 ലക്ഷം രൂപ അന്വേഷണ സംഘം വീണ്ടെടുത്തു.

കഴിഞ്ഞ മാസം 22 നാണ് മൊഗ്രാല്‍പുത്തൂരില്‍ സ്വർണ്ണ വ്യാപാരിയുടെ ഇന്നോവ കാര്‍, ഡ്രൈവറെയടക്കം തട്ടിക്കൊണ്ട് പോയി പണം കവര്‍ന്നത്. 65 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് പരാതിയെങ്കിലും രണ്ടരക്കോടിയെങ്കിലും തട്ടിയെടുത്തെന്നാണ് പൊലീസ് നിഗമനം. സ്വര്‍ണ്ണ വ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി കൈലാസിന്‍റെ പണമാണ് സംഘം തട്ടിയെടുത്തത്. കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായിരുന്നു. ഇതില്‍ ബിനോയിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പത്തുലക്ഷത്തോളം രൂപ കണ്ടെടുത്തത്.

പിടിയിലാകാനുള്ള പ്രതി എഡ്വിന്‍റെ വീട്ടില്‍ നിന്ന് നേരത്തെ ഏഴര ലക്ഷം രൂപ പൊലീസ് പിടികൂടിയിരുന്നു. ബാക്കി പണം ആരുടെയൊക്കെ കൈയിലുണ്ടെന്നുള്ള അന്വേഷണത്തിലാണിപ്പോള്‍. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ, സാന്‍ട്രോ എന്നീ കാറുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഒരു ടവേറ കാര്‍ പിടികൂടിയിരുന്നു. ഇനിയും പത്ത് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരെല്ലാം സംസ്ഥാനം വിട്ടതായാണ് സൂചന.
 



from Asianet News https://ift.tt/30xxq1Z
via IFTTT

ഡ്രൈവിംഗ് ടെസ്റ്റിന് തീയതി കിട്ടിയില്ല; യുവാവ് ഡ്രൈവിങ് സ്കൂളുകാരന്റെ കാറുകൾ അടിച്ചുതകർത്തു

തൃശ്ശൂര്‍: ഡ്രൈവിങ് ടെസ്റ്റിന് തിയതി ലഭിക്കാൻ വൈകിയതിൽ പ്രകോപതിനായ യുവാവ് ഡ്രൈവിങ് സ്കൂളുകാരന്റെ കാറുകൾ അടിച്ചുതകർത്തു. തൃശൂർ കൊഴുക്കുള്ളിയിലാണ് സംഭവം. ജില്ലയിലെ ഡ്രൈവിങ് സ്കൂളുകാർ നഗരത്തിൽ പ്രതിഷേധിച്ചു. തൃശൂർ കൊഴുക്കുള്ളിയിലെ ഗൗരി നന്ദ ഡ്രൈവിങ് സ്കൂൾ ഉടമ അനിലന്റെ വീട്ടിൽ അർധരാത്രിയായിരുന്നു അക്രമം. മുടിക്കോട് സ്വദേശിയായ യുവാവും രണ്ടു സുഹൃത്തുക്കളും വീട്ടുവളപ്പിലേക്ക് അതിക്രമിച്ചു കയറി. 

വരാന്തയിൽ വളർത്തുമീൻ ടാങ്ക് ആദ്യം അടിച്ചുതകർത്തു. വാതിലിൽ ഇടിച്ച് ബഹളമുണ്ടാക്കിയ കുടുംബാംഗങ്ങളെ കത്തികാട്ടി ഭീഷണിപ്പെടുത്തി. രണ്ടു കാറുകളും അടിച്ചുതകർത്തു. ഇരുചക്രവാഹനങ്ങൾ മറിച്ചിട്ടു. അയൽപക്കത്തെ വീടിന്റെ ഗേയ്റ്റും പിടിച്ചുകുലുക്കി ഭീഷണി മുഴക്കിയാണ് അക്രമികൾ സ്ഥലംവിട്ടത്. വീടിനകത്തേയ്ക്കു കയറാനുള്ള ശ്രമം കുടുംബാംഗങ്ങൾ പ്രതിരോധിച്ചു. അതിനാൽ, പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു അക്രമം.

അക്രമികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു. ബി.എം.എസ് സംഘടനകളുടെ നേതൃത്വത്തിൽ തൃശൂർ തെക്കേഗോപുരനടയിൽ പ്രതിഷേധം നടത്തി. അക്രമികളെ മണ്ണുത്തി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് ഡവിങ് ടെസ്റ്റിന് അപേക്ഷ നൽകിയവർക്ക് പുതിയ തിയതി അനുവദിച്ചിട്ടില്ലെന്നാണ് ഡ്രൈവിങ് സ്കൂൾ സംഘടന പറയുന്നത്. പുതിയതായി അപേക്ഷിക്കുന്നവർക്ക് തീയതി ലഭിക്കുന്നുമുണ്ട്. 

ഇതിന്റെ പേരിൽ ആളുകളും ഡ്രൈവിങ് സ്കൂൾ അധികൃതരും തമ്മിൽ വാക്കേറ്റവും ബഹളവും പതിവാണ്. പ്രശ്നം ഉടൻ പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പ് ഇടപെടണമെന്നാണ് ആവശ്യം.



from Asianet News https://ift.tt/3lJJaq8
via IFTTT

മലപ്പുറം തിരൂരിൽ ദുരഭിമാന കൊലപാതക ശ്രമം; ആണ്‍കുട്ടിയുടെ അച്ഛന് ഗുരുതര പരിക്ക്

തിരൂര്‍: പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പ്രണയത്തെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുടെ ക്വട്ടേഷൻ ആക്രമണത്തില്‍ ആണ്‍കുട്ടിയുടെ അച്ഛന് ഗുരുതര പരിക്കേറ്റു. മലപ്പുറം തിരൂരിലാണ് കബീര്‍ എന്നാളെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി എട്ടുമണിയോടെ കൈമനശേരിയില്‍ വച്ചാണ് കബീറിന് നേരെ ആക്രമണമുണ്ടായത്.രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കബീറിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ കബീറിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടിലേക്ക് മാറ്റി. 

പ്ലസ് ടു വിദ്യാര്‍ത്ഥിയായ കബീറിന്‍റെ മകൻ സഹപാഠിയായ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. ബന്ധം വീട്ടുകാര്‍ ശക്തമായി എതിര്‍ത്തതോടെ പെൺകുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപോന്നു.കോടതി ഉത്തരവിലൂടെ കബീറിന്‍റെ വീട്ടുകാര്‍ പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു.ആണ്‍കുട്ടിക്ക് വിവാഹ പ്രായമാവാത്തതിനാല്‍ മൂന്നു വര്‍ഷത്തിനു സേഷം അതു സംബന്ധിച്ച് തീരുമാനിക്കാമെന്നും വീട്ടുകാര്‍ തീരുമാനിച്ചു.ഇതിനിടയിലായിരുന്നു കബീറിനു നേരെ ക്വട്ടേഷൻ ആക്രണണം ഉണ്ടായത്.

ആക്രമണം ആസൂത്രണം ചെയ്ത പെണ്‍കുട്ടിയുടെ പിതാവിന്‍റെ സഹോദരൻ ഹസൻമോനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ കൊലപാതകമടക്കമുള്ള മറ്റ് കേസുകളില്‍ നേരത്തേയും പ്രതിയാണ്. ഒളിവിലുള്ള ക്വട്ടേഷൻ സംഘങ്ങളെക്കണ്ടെത്താൻ അന്വേഷണം ഉര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.



from Asianet News https://ift.tt/3BLpQyo
via IFTTT

ഖത്തറില്‍ 57 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍(Qatar) 57 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 79 പേര്‍ കൂടി രാജ്യത്ത് പുതിയതായി രോഗമുക്തി നേടി. ആകെ 236,275 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍  37 പേര്‍ സ്വദേശികളും 20 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. 608 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 237,798 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍  915 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 23,999 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ  2,746,546 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. 



from Asianet News https://ift.tt/3AJAh4f
via IFTTT

'വിക്ര'മും 'വേദ'യുമാവാന്‍ ഋത്വിക്കും സെയ്‍ഫും; ഹിന്ദി റീമേക്ക് ആരംഭിച്ചു

പുഷ്‍കര്‍-ഗായത്രിയുടെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു 'വിക്രം വേദ' (Vikram Vedha). ചിത്രം പുറത്തിറങ്ങി രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ മുതല്‍ ഒരു ഹിന്ദി റീമേക്കിനെക്കുറിച്ച് (Hindi Remake) റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആരൊക്കെയായിരിക്കും ടൈറ്റില്‍ കഥാപാത്രങ്ങള്‍ എന്ന് സിനിമാപ്രേമികളും പിന്നാലെ ചര്‍ച്ച ആരംഭിച്ചു. എന്നാല്‍ നായകന്മാരാകുന്നത് ആരൊക്കെയെന്ന് ഉറപ്പിച്ചത് അടുത്തിടെയാണ്. ഋത്വിക് റോഷനും (Hrithik Roshan) സെയ്‍ഫ് അലി ഖാനുമാണ് (SaIf Ali Khan) ഹിന്ദി റീമേക്കില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് ഇന്ന് തുടക്കമായി.

ഒറിജിനലിന്‍റെ സംവിധായകരായ പുഷ്‍കര്‍-ഗായത്രി തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം‍വര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. 2002ല്‍ പുറത്തെത്തിയ 'ന തും ജാനോ ന ഹം' എന്ന ചിത്രത്തിലാണ് ഇതിനു മുന്‍പ് ഋത്വിക്കും സെയ്‍ഫും ഒരുമിച്ചെത്തിയത്.

ഓരം പോ, വ-ക്വാര്‍ട്ടര്‍ കട്ടിംഗ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള പുഷ്കര്‍-ഗായത്രി ചിത്രമായിരുന്നു വിക്രം വേദ. ആദ്യ രണ്ട് ചിത്രങ്ങളും ചെന്നൈ നഗരം പശ്ചാത്തലമാക്കിയ സ്ട്രീറ്റ് കോമഡികള്‍ ആയിരുന്നുവെങ്കില്‍ നിയോ-നോയര്‍ ഗണത്തില്‍ പെടുത്താവുന്ന ആക്ഷന്‍ ത്രില്ലറായിരുന്നു വിക്രം വേദ. പഴയ വിക്രമാദിത്യന്‍-വേതാളം കഥയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ധര്‍മ്മത്തെയും നീതിയെയും കുറിച്ച് പൊലീസ് ഓഫീസറോട് (മാധവന്‍) ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഗുണ്ടാത്തലവനായിരുന്നു വിജയ് സേതുപതി കഥാപാത്രം. ഇരുവരുടെയും ഗംഭീര പ്രകടനവും ശ്രദ്ധ നേടിയിരുന്നു. ഈ സിനിമയുടെ തയ്യാറെടുപ്പുകള്‍ക്ക് മാത്രം നാല് വര്‍ഷം ചെലവഴിച്ചെന്ന് പുഷ്ടകര്‍-ഗായത്രി പറഞ്ഞിരുന്നു.



from Asianet News https://ift.tt/3AJfVIf
via IFTTT

ആറ് മാസത്തേക്കുള്ള മഹീന്ദ്ര എക്സ്‍യുവി 700കൾ വിറ്റുതീര്‍ന്നു

പുതിയ ഫ്ലാഗ്ഷിപ്പ് എസ്‍യുവിയായ എക്സ്‌യുവി700ന്‍റെ ബുക്കിംഗ് മഹീന്ദ്ര അടുത്തിടൊണ് ആരംഭിച്ചത്. തുടങ്ങി വെറും 57 മിനിറ്റിനുള്ളിൽ  25,000 പ്രീ-ബുക്കിംഗുകൾ ലഭിച്ച് ശ്രദ്ധേയമായ വാഹനം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ആറ് മാസത്തിനുള്ളില്‍ പ്രതീക്ഷിച്ച ബുക്കിങ്ങുകളാണ് രണ്ട് ദിവസങ്ങളിലായി വെറും മൂന്ന് മണിക്കൂറില്‍ നേടിയിരിക്കുന്നത് എന്നാണ് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒക്ടോബര്‍ ഏഴാം തിയതിയാണ് XUV700-ന്റെ ബുക്കിംഗ് മഹീന്ദ്ര ആരംഭിക്കുന്നത്. ആദ്യം ബുക്കുചെയ്യുന്ന 25,000 വാഹനങ്ങള്‍ക്ക് പ്രത്യേകം വില ആയിരിക്കുമെന്ന് മഹീന്ദ്ര അറിയിച്ചിരുന്നു. വില കുറവ് ഉറപ്പുനല്‍കിയിരുന്ന 25,000 വാഹനങ്ങളുടെയും ബുക്കിങ്ങ് ബുക്കിങ്ങ് തുറന്ന് ഒരു മണിക്കൂര്‍ തികയുന്നതിന് മുമ്പ് പൂര്‍ത്തിയാകുകയായിരുന്നു. പിന്നീട് പ്രാരംഭമായി നല്‍കിയിരുന്ന ഓഫര്‍ വില അവസാനിച്ചതായി അറിയിക്കുകയും 50,000 രൂപ വരെ ഉയര്‍ത്തി പുതിയ വില പ്രഖ്യാപിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

മാത്രമല്ല, ബുക്കിങ്ങിന്റെ രണ്ടാം ദിവസം വില ഉയര്‍ന്നിട്ടും അവസ്ഥയില്‍ പ്രത്യേകം മാറ്റമുണ്ടായില്ല. ആദ്യദിനം 57 മിനിറ്റ് കൊണ്ടാണ് 25,000 ആളുകള്‍ ബുക്ക് ചെയ്തത്. എന്നാൽ, രണ്ടാം ദിനം 25,000-ത്തില്‍ എത്താന്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് വേണ്ടി വന്നത്. ഇതോടെ രണ്ട് ദിവസങ്ങളിലായി 50,000 ബുക്കിങ്ങുകളാണ് XUV700-ന് ലഭിച്ചിട്ടുള്ളത്. ആറ് മാസത്തേക്കണ് 50,000 യൂണിറ്റ് വില്‍ക്കാന്‍ മഹീന്ദ്ര ഉദ്ദേശിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് എക്സ്‍യുവി 700 ഒരുങ്ങിയിരിക്കുന്നത്. MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്‍മിഷനുകളില്‍ ഒമ്പത് മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്.

മുന്‍ഗാമിയെക്കാള്‍ വലിപ്പക്കാരനാണ് ഈ വാഹനം. 4695 എം.എം. നീളം, 1890 എം.എം. വീതി, 1755 എം.എം. ഉയരം 2750 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് എക്സ്‍യുവി 700-ന്റെ അളവുകള്‍. പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, സി ഷേപ്പ് ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, പുതിയ ഡിസൈനിനൊപ്പം സ്പോര്‍ട്ടി ഭാവവും നല്‍കി ഒരുങ്ങിയിട്ടുള്ള 17,18 ഇഞ്ച് അലോയി വീല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ് എന്നിവയാണ് എക്സ്റ്റീരിയറിനെ സമ്പന്നമാക്കുന്നു.

2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന്‍റെ ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി കരുത്തും 380 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതിലുണ്ട്. കര്‍ട്ടണ്‍ എയര്‍ബാഗ്, 360 ഡിഗ്രി ക്യാമറ, ഐസോഫിക്‌സ് സീറ്റ് മൗണ്ട്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഡൈനാമിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവയാണ് ഈ വാഹനത്തിലെ സുരക്ഷാസംവിധാനങ്ങള്‍.

അഡ്രേനോക്‌സ് കണക്ടഡ് കാര്‍ സാങ്കേതികവിദ്യ, സോണിയുടെ ത്രീഡി സൗണ്ട്, സ്മാര്‍ട്ട് ഡോര്‍ ഹാന്‍ഡില്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ, ബ്ലൈന്‍ഡ് വ്യൂ മോണിറ്ററിങ്ങ്, ഇലക്ട്രോണിക് പാര്‍ക്ക് ബ്രേക്ക്, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയ ഫീച്ചറുകളെല്ലാം ഈ ഓപ്ഷണലായി നല്‍കുന്ന ലക്ഷ്വറി പാക്കിലാണ് ഒരുക്കിയിട്ടുള്ളത്. മെമ്മറി ഫങ്ഷനുള്ള ആറ് രീതിയില്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, ഉയര്‍ന്ന വേരിയന്റില്‍ ഡ്യുവല്‍ ഡിസ്പ്ലേ 10.25 ഇഞ്ച് വലിപ്പവും താഴ്ന്ന വേരിയന്റില്‍ ഏഴ് ഇഞ്ച് വലിപ്പവുമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ആന്‍ട്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങള്‍ക്കൊപ്പം 60 കണക്ടഡ് ഫീച്ചറുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം തുടങ്ങിയവയാണ് ഫീച്ചറുകളാണ്.



from Asianet News https://ift.tt/30pAOvD
via IFTTT

'തല' ഉയര്‍ത്തി ചെന്നൈ, കൊല്‍ക്കത്തയെ കെട്ടുകെട്ടിച്ച് ഐപിഎല്ലില്‍ നാലാം കിരീടം

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ(Kolkata Knight Riders) 27 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന്(Chennai Super Kings) ഐപിഎല്ലില്‍ (IPL 2021) നാലാം കിരീടം. കിരീടപ്പോരില്‍ ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 2018നുശേഷം ചെന്നൈയുടെ ആദ്യ ഐപിഎല്‍ കിരീടമാണിത്. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് വീണുപോയ ചെന്നൈ ധോണിയുടെ നേതൃത്വത്തില്‍ കരീടവുമായി തല ഉയര്‍ത്തിയാണ് ഇത്തവണ മടങ്ങുന്നത്. . സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 192-3, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 165-9

തുടക്കത്തില്‍ കൈവിട്ടു കളിച്ച് ചെന്നൈ

അക്കൗണ്ട് തുറക്കും മുമ്പെ വെങ്കടേഷ് അയ്യരെ രണ്ടാം ഓവറില്‍ ഹേസല്‍വുഡിന്‍റെ പന്തില്‍ എം എസ് ധോണി കൈവിട്ടു. തൊട്ടടുത്ത പന്തില്‍ ഹേസല്‍വുഡിനെ സിക്സിന് പറത്തിയാണ് അയ്യര്‍ അക്കൗണ്ട് തുറന്നത്. ദീപക് ചാഹര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് അയ്യര്‍ ടോപ് ഗിയറിലായി. നാലാം ഓവറില്‍ ഹേസല്‍വുഡിന്‍റെ പന്തില്‍ ശുഭ്മാന്‍ ഗില്ലിനെ ഷര്‍ദ്ദുല്‍ ഠാക്കൂറും നിലത്തിട്ടു. ഷര്‍ദ്ദുല്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ അയ്യരുടെ ബാറ്റിലുരുമ്മി വിക്കറ്റിന് പിന്നിലേക്ക് പോയ പന്ത് ധോണിയുടെ കൈവിരലുകളില്‍ തട്ടി ബൗണ്ടറി കടന്നു. 5.4 ഓവറില്‍ കൊല്‍ക്കത്ത 50 കടന്നു.

തന്ത്രങ്ങളില്‍ തല ഉയര്‍ത്തി ധോണി

പത്താം ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ ജഡേജ വീഴ്ത്തിയെങ്കിലും അംബാട്ടി റായുഡു ക്യാച്ചെടുക്കുന്നതിന് മുമ്പ് പന്ത് സ്പൈഡര്‍ ക്യാമറയിലെ കേബിളില്‍ തട്ടിയെന്ന് വ്യക്തമായതോടെ അമ്പയര്‍ നോട്ടൗട്ട് വിധിച്ചു. ജീവന്‍ കിട്ടയി ഗില്‍ ജഡേജയുടെ അടുത്ത രണ്ട് പന്തും ബൗണ്ടറി കടത്തി പ്രതികാരം തീര്‍ത്തു. എന്നാല്‍ കൊല്‍ക്കത്ത ഓപ്പണര്‍മാര്‍ തകര്‍ത്തടിക്കുമ്പോഴും ക്യത്യമായ ഫീല്‍ഡ് പ്ലേസിംഗിലൂടെയും ബൗളിംഗ് ചേഞ്ചുകളിലൂടെയും ധോണി തല ഉയര്‍ത്തി നിന്നു. അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ അയ്യരെ മടക്കിയ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ചെന്നൈ കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി.

32 പന്തില്‍ 50 റണ്‍സടിച്ച അയ്യര്‍ അഞ്ച് ഫോറും മൂന്ന് സിക്സും പറത്തി. പതിനൊന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്മാവുമ്പോള്‍ കൊല്‍ക്കത്ത 91 റണ്‍സിലെത്തിയിരുന്നു. അതേ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ നിതീഷ് റാണയെ ഡൂപ്ലെസിയുടെ കൈകളിലെത്തിച്ച് ഠാക്കൂര്‍ കൊല്‍ക്കത്തക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. തൊട്ടടുത്ത ഓവറില്‍ സുനില്‍ നരെയ്നെ(2) മടക്കിഹേസല്‍വുഡ് കൊല്‍ക്കത്തയുടെ കിരീടമോഹങ്ങള്‍ക്കുമേല്‍ അടുത്ത ആണിയടിച്ചു.അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ഗില്ലും(43 പന്തില്‍ 51) മടങ്ങി. ഷര്‍ദ്ദുല്‍ ഠാക്കൂറിനായിരുന്നു വിക്കറ്റ്.

കൊല്‍ക്കത്തയുടെ കഥ കഴിച്ച് ജഡേജ

ആദ്യ രണ്ടോവറില്‍ 25 റണ്‍സ് വഴങ്ങിയിട്ടും തന്‍റെ വിശ്വസ്തനായ രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിക്കാനുള്ള ധോണിയുടെ തന്ത്രം വിജയിക്കുന്നതാണ് പിന്നീട് കണ്ടത്. അയ്യരുടെയും സുനില്‍ നരെയ്ന്‍റെയും രണ്ട് തകര്‍പ്പന്‍ ക്യാച്ചുകള്‍ കൈയിലൊതുക്കിയ ജഡേജ ദിനേശ് കാര്‍ത്തിക്കിനെയും(9), ഷാക്കിബ് അല്‍ ഹസനെയും(0) ഒരോവറില്‍ മടക്കി കൊല്‍ക്കത്തയുടെ നടുവൊടിച്ചു.

സിക്സടിച്ച് തുടങ്ങിയ കാര്‍ത്തിക്കിനെ ജഡേജ ബൗണ്ടറിയില്‍ റായുഡുവിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ ഷാക്കിബിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഫീല്‍ഡിംഗിനിടെ തുടക്ക് പരിക്കേറ്റ രാഹുല്‍ ത്രിപാഠി ഏഴാമനായി ക്രീസിലിറങ്ങിയെങ്കിലും നടക്കാന്‍ പോലും ബുദ്ധിമുട്ടിയ ത്രിപാഠിക്ക് ഒന്നും ചെയ്യാനായില്ല. പതിനേഴാം ഓവറില്‍ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗനെ(4) വീഴ്ത്തി ഹേസല്‍വുഡ് കൊല്‍ക്കത്തയുടെ വിജയപ്രതീക്ഷക്കുമേല്‍ അവസാന ആണിയുമടിച്ചു. ചെന്നൈക്കായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്നും ജഡേജയും ഹേസല്‍വുഡും രണ്ടും വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹര്‍ ഒരു വിക്കറ്റെടുത്തു.

സൂപ്പര്‍ ഡൂപ്പര്‍ ഡൂപ്ലെസി

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഫാഫ് ഡൂപ്ലെസിയുടെ(Faf du Plessis) തകര്‍പ്പന്‍ അര്‍ധസെഞ്ചുറി കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 59 പന്തില്‍ 86 റണ്‍സെടുത്ത ഡൂപ്ലെസിയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. റോബിന്‍ ഉത്തപ്പ(Robin Uthappa)(15 പന്തില്‍ 31) റുതുരാജ് ഗെയ്ക്‌വാദ്(Ruturaj Gaikwad ) (27 പന്തില്‍ 32), മൊയീന്‍ അലി(Moeen Ali) (20 പന്തില്‍ 37) എന്നിവരും ചെന്നൈ സ്കോറിലേക്ക് മികച്ച സംഭാവന നല്‍കി.

കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ന്‍ നാലോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്കും ഷാക്കിബിനും വിക്കറ്റൊന്നും ലഭിച്ചില്ല. നാലോവറില്‍ 56 റണ്‍സ് വഴങ്ങിയ ലോക്കി ഫെര്‍ഗൂസനും നാലോവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത ചക്രവര്‍ത്തിയും മൂന്നോവറില്‍ 33 റണ്‍സ് വഴങ്ങിയ ഷാക്കിബും തീര്‍ത്തും നിറം മങ്ങിയത് കൊല്‍ക്കത്തക്ക് തിരിച്ചടിയായി.



from Asianet News https://ift.tt/3G1wL9t
via IFTTT

ബഹ്‌റൈനില്‍ ഗ്രീന്‍ ഷീല്‍ഡ് ഉള്ളവര്‍ക്ക് ക്വാറന്റീന്‍ വേണ്ട

മനാമ: ബഹ്‌റൈനില്‍(Bahrain) ഗ്രീന്‍ ഷീല്‍ഡ്(green shield)സ്റ്റാറ്റസ് ഉള്ളവര്‍ കൊവിഡ്(covid) രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഹോം ക്വാറന്റീന്‍(home quarantine) ആവശ്യമില്ലെന്ന് ബഹ്‌റൈനിലെ കൊവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി അറിയിച്ചു. സമ്പര്‍ക്കത്തില്‍ വന്നാല്‍ ആദ്യ ദിവസവും ഏഴാം ദിവസവും പിസിആര്‍ പരിശോധന നടത്തണം. രോഗിയുമായി സമ്പര്‍ക്കമുണ്ടായ ആദ്യ ദിവസവും ഏഴാം ദിവസവുമാണ് പി.സി.ആര്‍ പരിശോധന നടത്തേണ്ടത്.

ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസ് ഇല്ലാത്തവര്‍ കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണം. നേരത്തെ ഇത് 10 ദിവസമായിരുന്നു. ഇവര്‍ ഒന്നാം ദിവസവും ഏഴാം ദിവസവും പിസിആര്‍ പരിശോധന നടത്തണമെന്ന് ടാസ്‍ക് ഫോഴ്‍സ് അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പരിശോധന നടത്തുകയും വേണം. പുതിയ നിബന്ധനകള്‍ ഒക്ടോബര്‍ 15ന് പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 15ന് മുമ്പ് സമ്പര്‍ക്കം സ്ഥിരീകരിച്ചവര്‍ക്ക് പുതിയ വ്യവസ്ഥകള്‍ ബാധകമല്ല. രാജ്യത്തെ ജനങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ വാക്സിനേഷനും ബൂസ്റ്റര്‍ ഡോസുകളും ഫലപ്രദമാണെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ കുറഞ്ഞ രോഗവ്യാപന നിരക്കെന്നാണ് വിലയിരുത്തല്‍.



from Asianet News https://ift.tt/3p5Ht8E
via IFTTT

ഒന്നര വയസ്സുകാരി പുഴയിൽ വീണ് മരിച്ച സംഭവം; അച്ഛൻ തള്ളിയിട്ടതെന്ന് വെളിപ്പെടുത്തൽ

കണ്ണൂർ: കണ്ണൂർ പാത്തിപ്പാലത്ത് (Kannur) ഒന്നര വയസ്സുകാരി പുഴയിൽ വീണ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. തന്നെയും കുഞ്ഞിനെയും ഭർത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് മരിച്ച അൻവിതയുടെ (Anvitha)  അമ്മ സോന പറഞ്ഞു. 

ഭർത്താവ് ഷിനു ഒളിവിലാണ്. ഇയാൾക്കായി കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി. മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയതെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. അമ്മ സോനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കുട്ടിയുടെ മൃതദേഹം കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് മാറ്റി. 



from Asianet News https://ift.tt/3G1wAej
via IFTTT

സൗദിയില്‍ 48 പേര്‍ക്ക് കൊവിഡ്, 42 പേര്‍ക്ക് രോഗമുക്തി

റിയാദ്: സൗദി അറേബ്യ(Saudi Arabia)യില്‍ പുതുതായി 48 പേര്‍ക്ക് കൂടി കൊവിഡ്(covid 19) സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. സൗദി ആരോഗ്യമന്ത്രാലയം(Saudi health ministry) പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 42 പേര്‍ രോഗമുക്തി നേടി. 67,356 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്.

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,845 ആയി. ഇതില്‍ 5,36,859 പേരും സുഖം പ്രാപിച്ചു. ആകെ 8,758 പേര്‍ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരില്‍ 112 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 44,408,218 ഡോസ് കവിഞ്ഞു. ഇതില്‍ 23,852,238 എണ്ണം ആദ്യ ഡോസ് ആണ്. 20,555,980 എണ്ണം സെക്കന്‍ഡ് ഡോസും. 1,682,262 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 19, ജിദ്ദ 8, അരിദ 2, ജുബൈല്‍ 2, മറ്റ് 17 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
 



from Asianet News https://ift.tt/3G1wwv5
via IFTTT

ഇന്ത്യ-ബഹ്‌റൈന്‍ ബന്ധത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

മനാമ: ഇന്ത്യയും(India) ബഹ്‌റൈനും(Bahrain) തമ്മിലുള്ള നയതന്ത്രബന്ധം(diplomatic relation) ആരംഭിച്ചതിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ എംബസി എന്നിവയുമായി സഹകരിച്ച് ബഹ്‌റൈന്‍ സാംസ്‌കാരിക, പുരാവസ്തു അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ചൊവ്വാഴ്ച വൈകിട്ട് ബാബുല്‍ ബഹ്‌റൈനില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങള്‍ കൊണ്ട് ദീപാലങ്കാരം ഒരുക്കിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. അതേസമയം ഇന്ത്യയിലെ കുത്ബ് മിനാര്‍ ബഹ്‌റൈന്‍ ദേശീയ പതാകയുടെ നിറങ്ങള്‍ കൊണ്ട് അലങ്കരിച്ചു. ബാബുല്‍ ബഹ്‌റൈനിലെ ലിറ്റില്‍ ഇന്ത്യ സ്‌ക്വയറാണ് ആഘോഷങ്ങളുടെ മുഖ്യവേദിയായത്. അതോറിറ്റി പ്രസിഡന്റ് ശൈഖ മായി ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫ, ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ, വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി തൗഫീഖ് അഹ്മദ് അല്‍ മന്‍സൂര്‍ എന്നിവര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. രണ്ട് രാജ്യങ്ങളുടെയും പരമ്പരാഗത രുചികളും കരകൗശല വസ്തുക്കളും പരിചയപ്പെടുത്തുന്ന സ്റ്റാളുകളും ക്രമീകരിച്ചിരുന്നു. 
 



from Asianet News https://ift.tt/3FKOXnz
via IFTTT

Thursday, October 14, 2021

ഇന്ന് വിദ്യാരംഭം, അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ

തിരുവനന്തപുരം: ഇന്ന് വിദ്യാരംഭം.കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൊവിഡ് കണക്കിലെടുത്ത് ഇത്തവണ തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്ത് ചടങ്ങുകളില്ല. കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രം, കോഴിക്കോട് തളിയിൽ ക്ഷേത്രം, പാലക്കാട് ചിറ്റൂർ തുഞ്ചൻ മഠം,തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവയടക്കം വിവിധയിടങ്ങളിൽ പുലർച്ചെ മുതൽ എഴുത്തിനിരുത്ത് ചടങ്ങ് തുടങ്ങി.

ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്. മുൻകൂട്ടി ബുക്ക്  ചെയ്തവർക്കാണ് എഴുത്തിനിരുത്ത് ചടങ്ങ് നടത്തുന്നത്. ഇത്തവണ ആപ്പ് വഴിയാണ് രജിസ്റ്റർ ചെയ്തവർക്കാണ് എഴുത്തിനിരുത്തിന് സജ്ജീകരണം ചെയ്തിരിക്കുന്നത്. പതിവിൽ നിന്ന് മാറി കൊവിഡ് പശ്ചാത്തലത്തിൽ മാതാപിതാക്കളാണ് കുട്ടികളെ കുട്ടികളെ എഴുത്തിനിരുത്തുന്നത്. ആചാര്യൻമാർ നിർദ്ദേശങ്ങൾ നൽകും.

മൂകാംബിക ക്ഷേത്രത്തിലേത് പോലെ വർഷത്തിൽ ദുർഗാഷ്ടമി, മഹാനവമി ദിവസങ്ങളിൽ ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്താൻ കഴിയുന്ന ക്ഷേത്രമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം. ക്ഷേത്രത്തിൽ ഗ്രന്ഥം എഴുന്നള്ളിപ്പും പൂജവയ്പും കഴിഞ്ഞ ദിവസം ആഘോഷമായി നടന്നു.തിരുവനന്തപുരം പുജപ്പുര സരസ്വതി മണ്ഡപത്തിലും വിദ്യാരംഭച്ചടങ്ങുകൾ പുരോഗമിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുന്നത്. 

സിബിഎസ്ഇ പരീക്ഷകൾക്ക് മാർഗനിർദ്ദേശമായി; 10, +2 പരീക്ഷകൾ നേരിട്ട് നടത്തും

 



from Asianet News https://ift.tt/3BJEiHp
via IFTTT

പീഡനക്കേസ് അന്വേഷിക്കാന്‍ വിമാനടിക്കറ്റ് ചോദിച്ചു; പൊലീസുകാരനെതിരെ നടപടി വന്നേക്കും

കൊച്ചി: കൊച്ചിയില്‍ (Kochi) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് (Rape case) അന്വേഷിക്കുന്നതിന് വിമാനടിക്കറ്റ് (Flight ticket) കൈക്കൂലിയായി (Bribe) വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ (Police)  നടപടി വന്നേക്കും. ഇത് സംബന്ധിച്ച് അന്വേഷണ സംഘം വൈകാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനിടെ വീട്ടില്‍ വച്ച് സഹോദരന്മാര്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടികള്‍ അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചതായാണ് സൂചന.

എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ പെണ്‍കുട്ടിയുടെ കുടുംബം ഗുരുതരമായ പരാതി ഉന്നയിച്ചിരുന്നു. കൊച്ചിയില്‍ താമസിക്കുന്ന യുപിക്കാരായ കുടുംബത്തിലെ 17കാരി കഴിഞ്ഞ ഓഗസ്റ്റില്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട യുവാവുമായി ദില്ലിയിലേക്ക് നാടുവിട്ടിരുന്നു. 14കാരിയായ സഹോദരിക്കൊപ്പമായിരുന്നു യാത്ര. മക്കളെ കാണാതായതോടെ മാതാപിതാക്കള്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി. കുട്ടികള്‍ ദില്ലിയിലുണ്ടെന്ന് അറിഞ്ഞിട്ടും കാര്യമായ അന്വേഷണമുണ്ടായില്ല. തുടര്‍ന്ന് മൂന്ന് വിമാനടിക്കറ്റുകള്‍ എടുത്ത് നല്‍കിയ ശേഷമാണ് പൊലീസുകാര്‍ ദില്ലിയിലേക്ക് പോയതെന്ന് കുടുംബം ആരോപിക്കുന്നു. ഈ ടിക്കറ്റുകള്‍ എടുക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയ ഉദ്യോഗസ്ഥനെതിരെയാണ് നടപടി വരുന്നത്.

കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് സഹോദരന്മാര്‍ വീട്ടില്‍ വച്ച് പല തവണ പീഡിപ്പിച്ചതായി 17കാരി ദില്ലിയില്‍ വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു. നിലവില്‍ കൊച്ചിയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുന്ന കുട്ടികള്‍ അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പിലും സഹോദരന്മാര്‍ പീഡിപ്പിച്ചിരുന്ന കാര്യം ആവര്‍ത്തിച്ചതായാണ് വിവരം. വീട്ടിലേക്ക് തിരിച്ച് പോകാന്‍ കുട്ടികള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നും സൂചനയുണ്ട്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ ഇടപെട്ട കേസായതിനാല്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമേ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകൂ എന്ന് പൊലീസ് അറിയിച്ചു.
 



from Asianet News https://ift.tt/3FOQysn
via IFTTT

'സാമ്പാറിന് രുചിയില്ല'; അമ്മയെയും സഹോദരിയെയും മകന്‍ വെടിവെച്ച് കൊലപ്പെടുത്തി

ബെംഗളൂരു: സാമ്പാറിന് (Sambar) രുചിയില്ലെന്നാരോപിച്ച് യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തി (shot dead) . കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ കൊടഗഡു (Kodagodu) എന്ന സ്ഥലത്താണ് സംഭവം. കൊലപാതകത്തെ (murder) തുടര്‍ന്ന് 24കാരനായ മഞ്ജുനാഥ് ഹസ്ലാര്‍ (Manjunath haslar)  അറസ്റ്റിലായി. ഇയാളുടെ അമ്മ പാര്‍വതി നാരായണ ഹസ്ലാര്‍(Parvathy Narayana haslar-42), സഹോദരി രമ്യ നാരായണ ഹസ്ലാര്‍(RemyaNarayana haslar-19) എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രതിയായ മഞ്ജുനാഥ് സ്ഥിരം മദ്യപാനിയാണ്. കഴിഞ്ഞ ദിവസം അമ്മയുണ്ടാക്കിയ സാമ്പാറിനെച്ചൊല്ലി തര്‍ക്കമുണ്ടായി. അമ്മയുണ്ടാക്കിയ സാമ്പാറിന് രുചിയില്ലെന്ന് ഇയാള്‍ പറഞ്ഞു. അതിന് പുറമെ, വായ്പയെടുത്ത് സഹോദരിക്ക് ഫോണ്‍ വാങ്ങിക്കൊടുക്കാനുള്ള അമ്മയുടെ തീരുമാനത്തെയും ഇയാള്‍ ചോദ്യം ചെയ്തു. സഹോദരിക്ക് ഫോണ്‍ വാങ്ങുന്നതിനെ എതിര്‍ക്കാന്‍ വരേണ്ടെന്ന് അമ്മ പറഞ്ഞു.

തുടര്‍ന്നുണ്ടായ വഴക്കില്‍ ഇയാള്‍ കൈയില്‍ കരുതിയ നാടന്‍  തോക്കുപയോഗിച്ച് അമ്മയെ വെടിവെച്ചു. തടയാനെത്തിയ സഹോദരിക്ക് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. പിതാവ് ജോലി കഴിഞ്ഞ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെയും മകളെയും കണ്ടത്. ഉടന്‍ പൊലീസില്‍ പരാതി നല്‍കി.
 



from Asianet News https://ift.tt/3DJlVmg
via IFTTT

പൊള്ളിച്ച് വില, ഇന്ധന വില ഇന്നും കൂട്ടി

തിരുവനന്തപുരം: ജന ജീവിതം ദുസ്സഹമാക്കി, എണ്ണക്കമ്പനികൾ ഇന്നും ഇന്ധന വില (fuel price) കൂട്ടി. പെട്രോളിന് (petrol price) 35 പൈസയും ഡീസലിന് (diesel price ) 37 പൈസയുമാണ് വർധിച്ചത്. കോഴിക്കോട് പെട്രോൾ വില 105.57 ഉം ഡീസലിന് 99.26 ഉം ആണ്. കൊച്ചിയിൽ  പെട്രോൾ വില 105.45  ഉം ഡീസൽ വില 99.09 ഉം ആണ് ഇന്നത്തെ വില.  തിരുവനന്തപുരത്ത് പെട്രോൾ വില 107.41 ഉം  ഡീസൽ വില 100.94  ഉം ആയി ഉയർന്നു. 

പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദിവസേന എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിക്കുന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ വില വർധനവിനെ പ്രതിരോധിക്കുന്നത്. 



from Asianet News https://ift.tt/2YPfTkW
via IFTTT

'ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ അന്വേഷണമില്ല, സുഖമായി ഉറങ്ങാം'; വിവാദ പരമാര്‍ശവുമായി എംഎല്‍എ

മുംബൈ: ബിജെപിയെ (BJP) വെട്ടിലാക്കി പാര്‍ട്ടിയിലെത്തിയ എംഎല്‍എയുടെ (MLA) പരാമര്‍ശം. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ (Harshvardhan patil) എംഎല്‍എയാണ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് (Congress) വിട്ട് ബിജെപിയില്‍ എത്തിയതോടെ സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നും ഇപ്പോള്‍ അന്വേഷണത്തെ ഭയക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്ന് വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തി.

കോണ്‍ഗ്രസ് നേതാക്കളെ ബിജെപി ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് എംഎല്‍എയുടെ തുറന്നു പറച്ചില്‍. കഴിഞ്ഞ ദിവസം മാവലില്‍ ഹോട്ടല്‍ ഉദ്ഘാടനത്തിന് പോയപ്പോള്‍ ഞാന്‍ നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്ന് എംഎല്‍എ വിശദീകരിച്ചു. കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന ഹര്‍ഷവര്‍ധന്‍ 2019 നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. നാലാം തവണയാണ് പുണെ ഇന്ദാപുരില്‍ നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

ബിജെപിയില്‍ എല്ലാം എളുപ്പവും സമാധാനപരവുമാണെന്നും അന്വേഷണങ്ങള്‍ ഒന്നും നേരിടേണ്ട ആവശ്യമില്ലാത്തതിനാല്‍ സുഖമായി ഉറങ്ങാന്‍ സാധിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. തനിക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി മാറിയതെന്ന വിമര്‍ശനങ്ങളെയും അദ്ദേഹം തള്ളി.
 



from Asianet News https://ift.tt/3aCcrN5
via IFTTT

വെമ്പായത്ത് ബിജെപി-ഡിവൈഎഫ്ഐ സംഘർഷം; നാല് പേർക്ക് പരിക്ക്

തിരുവനന്തപുരം: വെമ്പായം മദപുരത്ത് ബിജെപി(BJP) -ഡിവൈഎഫ്ഐ(DYFI) സംഘർഷം. വെയ്റ്റിംഗ് ഷെഡുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നാല് പേർക്ക് പരിക്കേറ്റു.  സിപിഎംബ്രാഞ്ച് സെക്രട്ടറി സുരേഷ്, ഡി വൈ എഫ് ഐ പ്രവർത്തകനായ രാഹുൽ  ആർ എസ് എസ് പ്രവർത്തകരായ ജിതിൻ, വിനീഷ് എന്നിവർക്കാണ് പരുക്കേറ്റത്. രണ്ട് പേരെ മെഡിക്കൽ കോളേജിലും രണ്ട് പേരെ കന്യാകുളങ്ങര സർക്കാർ  ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

കൊല്ലം ജില്ലയിലെ കടക്കലിൽ നേരത്തെ എസ്‌എഫ്‌ഐ  പ്രവർത്തകരും ബി‌ജെ‌പി  പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. കടയ്ക്കൽ എസ് എച്ച് എം കോളജിന്  മുന്നിലായിരുന്നു സംഭവം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈക്ക് വെട്ടേറ്റത്. തലയിലടക്കം പരിക്കേറ്റ മൂന്ന് ബി‌ജെ‌പി പ്രവർത്തകരെയും ആശുപത്രിയിലേക്ക് മാറ്റി.

കോളേജിൽ ബി ജെ പി പ്രവർത്തകർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയുധപൂജ നടത്തിയെന്ന് എസ്‌എഫ്‌ഐ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതിന് ബി‌ജെ‌പി പ്രവർത്തകർ വിദ്യാർത്ഥികളെ അക്രമിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്‌എഫ്‌ഐ പ്രവർത്തകർ പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം തുടരുന്നുണ്ട്.



from Asianet News https://ift.tt/3BPzTTm
via IFTTT

വ്യാജ രേഖ സമര്‍പ്പിച്ച് ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസ്: പിടിയിലായ പ്രതിയുടെ ഭാര്യക്കായി തെരച്ചിൽ

തൃപ്പൂണിത്തറ: വ്യാജ രേഖ(fake documents:) സമര്‍പ്പിച്ച ബാങ്കില്‍ നിന്നും  കോടികള്‍ തട്ടിയെടുത്ത തൃപ്പുണിത്തറ സ്വദേശി പൊലീസ് പിടിയില്‍. തട്ടിപ്പിന് (Fraud) കൂട്ടുനിന്ന ഇയാളുടെ ഭാര്യക്കുവേണ്ടി സൗത്ത് പോലീസ് (police) തിരച്ചില്‍ തുടങ്ങി. തട്ടിപ്പില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ബാങ്ക് ലോണ്‍ ആവശ്യമുള്ളവരുടെ ഭൂമിയുമായി ബന്ധപ്പെട്ട് രേഖകള്‍ സംഘടിപ്പിച്ചാണ് തൃപ്പുണിത്തറ സ്വദേശി റെജി പൗലോസ് തട്ടിപ്പ് നടത്തുന്നത്. ആവശ്യമുള്ള പണം നല്‍കാമെന്ന് ഭൂ ഉമടകള്‍ക്ക് ഉറപ്പുകോടുത്താണ് രേകഖള്‍ സംഘടിപ്പിക്കുക. ഇത് പണയപ്പെടുത്തി ഭീമമായ തുക ബാങ്കുകളില്‍ നിന്നും ലോണെടുത്ത് മുങ്ങും. 

വ്യാജമായുണ്ടാക്കിയ റെജിയുടെ പാൻ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുകളുമാണ് ഭൂമിയുടെ രേഖകള്‍ക്കോപ്പം റെജി നല്‍കുക. ഇങ്ങനെ പണയപ്പെടുത്തിയ ഭൂമികള്‍ക്ക് ജപ്തി നടപടികള്‍ തുടങ്ങിയതോടെയാണ് ഇടപാടുകാര്‍ തട്ടിപ്പറിയുന്നത്. പരാതിയില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് സൗത്ത് പോലീസ് അന്വേഷണം തുടങ്ങിയത്. റെജിയെ കോയമ്പത്തൂരില്‍ നിന്ന്അറസ്റ്റ് ചെയ്തു

അഞ്ചു ലോണുകളിലായി ഒരു കോടി 59 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പൊലീസിന് ഉറപ്പായിട്ടുണ്ട്. തട്ടിപ്പില്‍ റെജിയുടെ ഭാര്യയും ചില ബാങ്കുദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് സൂചന. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. എറണാകുളം സൗത്ത് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. റെജിയെ റിമാൻഡ് ചെയ്തു.



from Asianet News https://ift.tt/3AH8UrI
via IFTTT

ലൈംഗിക അധിക്ഷേപം: അധ്യാപകനെതിരെ പരാതി നൽകിയ വിദ്യാർത്ഥികൾക്കെതിരെ ചെമ്പഴന്തി എസ്എൻ കോളേജിന്റെ പ്രതികാര നടപടി

ചെമ്പഴന്തി: അധ്യാപകനെതിരെ ലൈംഗികാധിക്ഷേപത്തിന്  പരാതി നൽകിയ വിദ്യാർത്ഥിനികൾക്ക് എതിരെ ചെമ്പഴന്തി എസ്എൻ കോളെജ് മാനേജ്മെന്റിന്റെ പ്രതികാര നടപടിയെന്ന് ആരോപണം. പരാതിക്കാരായ വിദ്യാർത്ഥിനികളുടെ പെരുമാറ്റ സർട്ടിഫിക്കറ്റിൽ തൃപ്തികരമെന്ന് മാത്രം രേഖപ്പെടുത്തിയെന്നാണ് ആക്ഷേപം. ഇത് മനപ്പൂർവ്വമാണെന്നാണ് പരാതി

രാത്രിസമയങ്ങളിൽ ഫോണിലൂടെ ശല്യം ചെയ്തെന്നും ലൈംഗികചുവയോടെ പെരുമാറിയെന്നും ആരോപിച്ചായിരുന്നു പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകനായ ടി അഭിലാഷിനെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയത്. 2021 ആഗസ്റ്റ് ഒന്നിനാണ് ആറ് വിദ്യാർത്ഥികൾ പരാതി നൽകിയത്. ഇവരിൽ അവസാന വർഷക്കാരായ രണ്ട് പേരാണ് കോണ്ടാക്ട് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. 

ഒരാളുടെ സാക്ഷ്യപത്രത്തിൽ തൃപ്തികരം എന്നാണ് രേഖപ്പെടുത്തിയത്. മറ്റൊരാളുടേതിൽ ജൂലൈ 16 വരെ നല്ല പെരുമാറ്റമായിരുന്നു എന്ന് രേഖപ്പെടുത്തി. സഹപാഠികൾക്കെല്ലാം ഗുഡ് സർട്ടിഫിക്കറ്റ് നൽകിയപ്പോൾ, പരാതി നൽകിയ വിദ്യാർത്ഥികളെ മനപ്പൂർവ്വം വലയ്ക്കുന്നുവെന്നാണ് ആക്ഷേപം. പരാതി പിൻവലിപ്പിക്കാനായി, കോളേജ് മാനേജ്മെന്റ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുവെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. 

ഇതിന് വഴങ്ങാത്തത് കൊണ്ടാണ് പ്രതികാര നടപടിയെന്നും കുട്ടികൾ പറയുന്നു.ആരോപണമുയർന്ന അധ്യാപകനെതിരെ കോളേജ് ഇതുവരെ നടപടി ഒന്നുമെടുത്തിട്ടില്ല. പരാതി ഇന്റേണൽ കംപ്ലെയ്ന്റ് സെല്ലിന്റെ പരിഗണനയിലാണെന്നാണ് വിശദീകരണം. അതേസമയം ഈ വിദ്യാർത്ഥികൾക്ക് ഇങ്ങനെയെ കോണ്ടാക്ട് സർട്ടിഫിക്കറ്റ് നൽകാനാവൂ എന്നാണ് പ്രിൻസിപ്പാളിന്റെ വിശദീകരണം. 

അധ്യാപകനെതിരെ പരാതി നൽകിയ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക ആരോപണങ്ങൾ ഉണ്ടെന്നും പ്രിൻസിപ്പാൾ പറയുന്നു. എന്നാൽ അധ്യാപകനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ, കുട്ടികളുടെ കോണ്ടാക്ട് സർട്ടിഫിക്കറ്റ് മാറ്റി നൽകുന്നത് പരിഗണിക്കുമെന്നും പ്രിൻസിപ്പാളിന്റെ വിചിത്ര വിശദീകരണമുണ്ട്.



from Asianet News https://ift.tt/3DyyZuO
via IFTTT

നീലഗരിയിൽ നാല് പേരെ കൊലപ്പെടുത്തിയ നരഭോജി കടുവയെ മയക്കുവെടിവെച്ചു, തെരച്ചിൽ തുടരുന്നു

നീലഗിരി: തമിഴ്നാട് നീലഗിരിയിൽ നാട്ടിലിറങ്ങി നാലു പേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടി വെച്ചു. കാട്ടിനുളളിലേക്ക് കടന്ന കടുവയെ കണ്ടെത്തിയിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടാഴ്ചത്തെ ശ്രമത്തിനൊടുവിലാണ് മയക്കുവെടി വെക്കാനായത്. കാട്ടിനുള്ളിലേക്ക് കയറിയ കടുവയെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്.

നേരത്തെ നരഭോജി കടുവയെ മുതുമല വന്യജീവി സങ്കേതത്തിനകത്ത് കണ്ടെത്തിയിരുന്നു. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കടുവ തെരച്ചിൽ സംഘത്തെ കണ്ടയുടൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു വർഷത്തിനിടെ നാലുപേരെയൊണ് കടുവ കൊന്നത്. കഴിഞ്ഞ 15 ദിവസമായി 160  പേരടങ്ങുന്ന സംഘമാണ് കടുവയെ തെരയുന്നത്. വനത്തനകത്തു നിന്ന് മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമത്തിനൊടുവിലാണ് ഇന്ന് കടുവയെ വെടിവയ്ക്കാൻ സാധിച്ചത്.

കടുവയെ വെടിവെച്ചു കൊല്ലാൻ വനംവകുപ്പ് ഉത്തരവിട്ടിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാൻ ഉത്തരവിട്ടിരുന്നു.  കടുവയെ വെടിവച്ചു കൊല്ലണ്ട എന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. പുലിയെ വേട്ടയാടി കൊല്ലാനായി തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയ ഉത്തരവിന്മേൽ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിവിധി. 

നാല് മനുഷ്യരെയും ഇരുപതിലധികം വളർത്തുമൃഗങ്ങളെയും കൊന്ന നരഭോജി പുലിയെ പിടിക്കണമെന്നാവശ്യപ്പെട്ട നിരവധി പ്രക്ഷോഭങ്ങളാണ് നടന്നത്. തുടർന്ന് കേരള വനംവകുപ്പിന്റെ സഹായത്തോടെ കഴിഞ്ഞമാസം ഇരുപതിനാലുമുതൽ പുലിയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. 

പ്രതീകാത്മക ചിത്രം



from Asianet News https://ift.tt/3mRCO7K
via IFTTT

സാമൂഹ്യ പ്രവർത്തനത്തിന് എത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളിൽ നിന്ന് ഒന്നര കോടിയോളം തട്ടിയതായി പരാതി

കൊച്ചി: കേരളത്തില്‍ സാമൂഹ്യപ്രവർത്തനം നടത്താനെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളിൽ നിന്ന് ഒരു കോടി 30 ലക്ഷം തട്ടിയതായി പരാതി. കൊച്ചി സ്വദേശിയായ എന്‍ജിനീയര്‍ക്കും വര്‍ക്കല സ്വദേശിയായ ഭൂമി ഇടപാടുകാരനുമെതിരെ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ വനിതകളടക്കം ആറു വിദേശ പൗരന്‍മാർ പരാതി നല്‍കി.

കേരളത്തില്‍ ആശ്രമം തുടങ്ങുകയായിരുന്നു സ്വിറ്റ്സർലാൻഡ് സ്വദേശികളുടെ ലക്ഷ്യം. ഇതിനായി വര്‍ക്കലയില്‍ ഭൂമിയും ഇടനിലക്കാരന്‍ കണ്ടെത്തി. ആശ്രമം നിർമ്മിക്കാന്‍ സാധിക്കുന്ന കരഭൂമിയെന്നറിയിച്ചാണ് ഭൂമി നല്‍കിയത്. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിലം ഭൂമിയെന്ന തെളിച്ചു. കരഭൂമിയെന്ന് കബളിപ്പിച്ച് വര്‍ക്കലയിലെ ഭൂമി ഇടപാടുകാരന‍് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തുവെന്നാണ് ഇവരുടെ ആദ്യ പരാതി. ഭൂമി തരം മാറ്റി അതില്‍ ആശ്രമം പണിതു തരമെന്ന് വാഗ്ദാനം ചെ്യതാണ് കൊച്ചി സ്വദേശിയായ എഞ്ചിനീയര്‍ പണം തട്ടിയത്. ഒരുകോടി 30ലക്ഷം രൂപ നഷ്ടപെട്ടെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.

വിദേശിയുടെ പരാതിയില്‍ കൊച്ചി തേവര സ്വദേശി എഞ്ചിനീയര്‍ രാജീവ് മേനോനെതിരെ കേസെടുത്തതായി എറണാകുളം സൗത്ത് എസിപി അറിയിച്ചു. ഭൂമി ഇടപാടുകാരനെതിരെയുല്ല പരാതി തട്ടിപ്പ് നടന്ന സ്ഥലത്തിന്റെ പരിധിയിലുള്ള വര്‍ക്കല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്.



from Asianet News https://ift.tt/3aBdo8u
via IFTTT

ഖത്തറില്‍ പഴകിയ മത്സ്യങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു

ദോഹ: ഖത്തറില്‍ ഭക്ഷ്യ യോഗ്യമല്ലാത്ത(inedible) ശീതീകരിച്ച മത്സ്യങ്ങളുടെ( frozen fish) വന്‍ ശേഖരം ദോഹ മുന്‍സിപ്പാലിറ്റിയിലെ ഹെല്‍ത്ത് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്തു. വ്യവസായ മേഖലയില്‍ ഒരു കമ്പനിയുടെ വെയര്‍ഹൗസില്‍ നിന്നാണ് ലേബലോ മറ്റ് വിവരങ്ങളോ ഇല്ലാത്ത വലിയ അളവില്‍ മത്സ്യം കണ്ടെടുത്തത്.

സംഭവത്തില്‍ അടിയന്തര നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിയമലംഘന റിപ്പോര്‍ട്ട് പുറപ്പെടുവിക്കുകയും പിടിച്ചെടുത്ത മുഴുവന്‍ മീനുകളും നശിപ്പിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുമായി സഹകരിച്ച് ഹെല്‍ത്ത് കണ്‍ട്രോള്‍ വിഭാഗം നിരവധി പരിശോധനകള്‍ നടത്തിയിരുന്നു. ഭക്ഷ്യസാധനങ്ങളുടെ നിര്‍മ്മാണം, സംഭരണം, പാക്കേജിങ് എന്നിവ നടക്കുന്ന സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ വൃത്തിഹീനമായ സാഹചര്യങ്ങളും ചൂടുള്ള ഭക്ഷണസാധനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ബാഗില്‍ പാക്ക് ചെയ്യുന്നതായും കണ്ടെത്തി. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും അധികൃതര്‍ കണ്ടെത്തി. ഒക്ടോബറില്‍ 1,650 പരിശോധനകള്‍ നടത്തിയതില്‍ നിന്ന് 55 നിയമലംഘനങ്ങളാണ് പിടികൂടിയത്. തുടര്‍ന്ന് ഏഴ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.  65 സാമ്പിളുകള്‍ നശിപ്പിച്ചു കളഞ്ഞു. 

 

ഖത്തറില്‍ 79  പേര്‍ക്ക് കൂടി കൊവിഡ്

ദോഹ: ഖത്തറില്‍   79   പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. 107 പേര്‍ കൂടി രാജ്യത്ത് പുതിയതായി രോഗമുക്തി നേടി. ആകെ 236,196 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 56  പേര്‍ സ്വദേശികളും 23 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 607 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്.


 



from Asianet News https://ift.tt/3lGVpnz
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............