ബെംഗളൂരു: സാമ്പാറിന് (Sambar) രുചിയില്ലെന്നാരോപിച്ച് യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തി (shot dead) . കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ കൊടഗഡു (Kodagodu) എന്ന സ്ഥലത്താണ് സംഭവം. കൊലപാതകത്തെ (murder) തുടര്‍ന്ന് 24കാരനായ മഞ്ജുനാഥ് ഹസ്ലാര്‍ (Manjunath haslar) അറസ്റ്റിലായി. ഇയാളുടെ അമ്മ പാര്‍വതി നാരായണ ഹസ്ലാര്‍(Parvathy Narayana haslar-42), സഹോദരി രമ്യ നാരായണ ഹസ്ലാര്‍(RemyaNarayana haslar-19) എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതിയായ മഞ്ജുനാഥ് സ്ഥിരം മദ്യപാനിയാണ്. കഴിഞ്ഞ ദിവസം അമ്മയുണ്ടാക്കിയ സാമ്പാറിനെച്ചൊല്ലി തര്‍ക്കമുണ്ടായി. അമ്മയുണ്ടാക്കിയ സാമ്പാറിന് രുചിയില്ലെന്ന് ഇയാള്‍ പറഞ്ഞു. അതിന് പുറമെ, വായ്പയെടുത്ത് സഹോദരിക്ക് ഫോണ്‍ വാങ്ങിക്കൊടുക്കാനുള്ള അമ്മയുടെ തീരുമാനത്തെയും ഇയാള്‍ ചോദ്യം ചെയ്തു. സഹോദരിക്ക് ഫോണ്‍ വാങ്ങുന്നതിനെ എതിര്‍ക്കാന്‍ വരേണ്ടെന്ന് അമ്മ പറഞ്ഞു.
തുടര്‍ന്നുണ്ടായ വഴക്കില്‍ ഇയാള്‍ കൈയില്‍ കരുതിയ നാടന്‍ തോക്കുപയോഗിച്ച് അമ്മയെ വെടിവെച്ചു. തടയാനെത്തിയ സഹോദരിക്ക് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. പിതാവ് ജോലി കഴിഞ്ഞ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെയും മകളെയും കണ്ടത്. ഉടന്‍ പൊലീസില്‍ പരാതി നല്‍കി.
from Asianet News https://ift.tt/3DJlVmg
via IFTTT
No comments:
Post a Comment