ടോക്കിയോ: ടോക്കിയോ ഒളിംപിക്സിൽ രാജ്യത്തിനായി ആദ്യ മെഡൽ നേടാനായതിൽ സന്തോഷമെന്ന് ഭാരോദ്വഹന താരം മീരബായ് ചാനു. കഠിനാധ്വാനത്തിന്റെ പ്രതിഫലമാണ് ടോക്കിയോയിൽ ലഭിച്ചതെന്നും മികച്ച പ്രകടനത്തിന് അമേരിക്കയിൽ നിന്നുള്ള കഠിന പരിശീലനം സഹായകരമായെന്നും മീരബായ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 'ഇത് സ്വപ്ന സാക്ഷാത്കാരമാണ്. ഈ മെഡല്‍ രാജ്യത്തിനും എന്‍റെ യാത്രയില്‍ പ്രാര്‍ഥനകളുമായി കൂടെ നിന്ന 130 കോടി ഇന്ത്യക്കാര്‍ക്കും സമര്‍പ്പിക്കുന്നു. അടുത്ത ലക്ഷ്യം പാരീസിൽ നടക്കാൻ പോകുന്ന ഒളിംപിക്സിൽ സ്വർണം നേടുകയാണ്' എന്നും മീരാബായ് കൂട്ടിച്ചേർത്തു. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ മീരാബായ് ചാനു വെള്ളിത്തിളക്കം സ്വന്തമാക്കിയത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം പുറത്തെടുത്ത് 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു. ഭാരോദ്വഹനത്തിൽ രാജ്യത്തിന് വെള്ളി ലഭിക്കുന്നതും ഇതാദ്യം. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്‌നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു. ടോക്കിയോയില്‍ ഇന്ത്യ തുടങ്ങി; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി, ചരിത്രനേട്ടം കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3eVbB0K
via IFTTT
Somebody in the grey shade of my memory wisphers the old fact rather the all time truth that " Gone are those days which defines your heavenly moments........its high time to step in to the core of bitter truth" life.........
Saturday, July 24, 2021
മഹാമാരിക്കാലത്തെ നന്മ: വീടില്ലാത്തവർക്കായി ഹോട്ടലിന്റെ വാതിൽ തുറന്ന് വച്ച് ദമ്പതിമാർ
ഈ കൊവിഡ് കാലം മനുഷ്യരെ പലതരത്തിലാണ് ബാധിച്ചത്. പലർക്കും ജോലി ഇല്ലാതെയായി. കയ്യിൽ പണമില്ലാതെയായി. കിടപ്പാടം വരെ ഒഴിയേണ്ടി വന്ന പലതരം മനുഷ്യർ ലോകത്തിന്റെ നാനാഭാഗങ്ങളിലുണ്ട്. വീടില്ലാതെയായവര്‍ കിടക്കാനൊരിടമില്ലാതെ പലപ്പോഴും അലഞ്ഞു നടക്കേണ്ടി വന്നു. കാനഡയിലെ സ്കാർബോറോയിലെ ഈ ദമ്പതിമാർ ഇങ്ങനെ വീടില്ലാത്തവർക്കായി തങ്ങളുടെ ഹോട്ടൽ തുറന്ന് വച്ചിരിക്കുകയാണ്. ഒരു സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്. ആന്‍ഡ്ര്യൂവും ജെസ്സും അവരുടെ ഹോട്ടല്‍ തുറന്ന് വച്ചിരിക്കുന്നത് വീടില്ലാത്ത മനുഷ്യര്‍ക്കായിട്ടാണ്. 2020 മാര്‍ച്ച് മുതല്‍ ഇതുവരെയായി 397 വീടില്ലാത്തവര്‍ക്കാണ് അവര്‍ അഭയം നല്‍കിയത്. കൊവിഡ് മഹാമാരിക്ക് ശേഷമാണ് ഈ ഹോട്ടലിന്‍റെ വാതിലുകള്‍ വീടില്ലാത്തവര്‍ക്കായി തുറന്ന് വയ്ക്കപ്പെട്ടത്. പലതരത്തിലുള്ള മനുഷ്യര്‍ അവിടെയെത്താറുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവര്‍, മയക്കുമരുന്നിന് അടിമകളായിപ്പോയവര്‍, അതില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്നവര്‍, ഒക്കെ അതില്‍ പെടുന്നു. രണ്ട് കുട്ടികളാണ് ആന്‍ഡ്ര്യൂവിനും ജെസ്സിനും. കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതിനിടയിലും ഹോട്ടലിലെ കാര്യങ്ങളിൽ മണിക്കൂറുകളോളം ചിലപ്പോൾ ചിലവഴിക്കേണ്ടി വരും ഇവർക്ക്. 'മണിക്കൂറുകളോളം ചിലപ്പോള്‍ ജോലി ചെയ്യേണ്ടി വരും. എന്നാലും പരാതിയില്ല. ചെയ്യുന്നതില്‍ സംതൃപ്തിയുണ്ട്' എന്ന് ജെസ് പറയുന്നു. ഡാരന്‍ ഇതുപോലെ മഹാമാരിക്കാലത്ത് വീട് നഷ്ടപ്പെട്ട ഒരാളാണ്. 'എന്‍റെ മകള്‍ എന്നെ ഇങ്ങനെ വീടില്ലാത്ത ഒരാളായി കാണുന്നത് എനിക്കിഷ്ടമല്ല' എന്നാണ് ഡാരന്‍ പറയുന്നത്. എന്നാലും വീടില്ലാതായതിനെ തുടര്‍ന്ന് ഒരു സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ഡാരനെ അയച്ചത് ആന്‍ഡ്ര്യൂവിന്‍റെ ഹോട്ടലിലേക്കാണ്. അതുവരെ കാറിനുള്ളിലാണ് ഡാരന്‍ ഉറങ്ങിക്കൊണ്ടിരുന്നത്. 'ആന്‍ഡ്ര്യൂവും ജെസ്സും മറ്റുള്ളവര്‍ ചെയ്യുന്നതിനേക്കാളും മികച്ച കാര്യങ്ങളാണ് ചെയ്യുന്നത്. ഓരോ ദിവസവും അവര്‍ അടുത്ത് വരും. ഞാനെങ്ങനെ ഇരിക്കുന്നു, എങ്ങനെയുണ്ട് എന്നെല്ലാം അന്വേഷിക്കും. ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോവുകയായിരുന്നു ഞാന്‍. ജോലി ഇല്ല, കാശില്ല അങ്ങനെ പലതും. അതെല്ലാം അവരന്വേഷിച്ചിരുന്നു' എന്ന് ഡാരൻ പറയുന്നു. പലതരത്തിൽ പെട്ട മനുഷ്യർ താമസിക്കുന്നതിനാൽ തന്നെ വലിയ ഉത്തരവാദിത്വമുണ്ട് ആൻഡ്ര്യൂവിനും ജെസിനും. അതിനാൽ തന്നെ അവർ സുരക്ഷിതരായി ഇരിക്കുന്നുണ്ടോ എന്നറിയാൻ രാവിലെ ഓരോ വാതിലിലും മുട്ടി അവർ അന്വേഷിക്കുന്നു. ലോക്ക്ഡൌണ്‍ പിന്‍വലിച്ച് കഴിയുമ്പോള്‍ വീടില്ലാത്തവര്‍ക്കായി സ്ഥിരമായി ഒരു താല്ക്കാലിക പാര്‍പ്പിടം ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ആന്‍ഡ്ര്യൂവും ജെസ്സും. അതിനായി നിക്ഷേപവും തുടങ്ങി കഴിഞ്ഞു.
from Asianet News https://ift.tt/3kRZBAN
via IFTTT
from Asianet News https://ift.tt/3kRZBAN
via IFTTT
പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണം:ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ സിപിഎം അന്വേഷണം
ഇടുക്കി: തെരഞ്ഞെടുപ്പ് വീഴ്ചയിൽ ദേവികുളം മുൻ എംഎൽഎ, എസ് രാജേന്ദ്രനെതിരെ സിപിഎം പാർട്ടിതല അന്വേഷണം. രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി വി വർഗീസ്, വി എൻ മോഹനൻ എന്നിവരടങ്ങിയ രണ്ടംഗ കമ്മീഷനെ സിപിഎം നിയോഗിച്ചു. ദേവികുളം എംഎൽഎയായ എ രാജയെ തോൽപിക്കാൻ തോട്ടം മേഖലയിൽ ജാതി അടിസ്ഥാനത്തിൽ പിളർപ്പ് ഉണ്ടാക്കാൻ മുൻ എംഎൽഎ കൂടിയായ രാജേന്ദ്രൻ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം. സ്ഥാനാർത്ഥി ആകാൻ എ രാജക്ക് എതിരെ കുപ്രചാരണങ്ങൾ നടത്തിയെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കാര്യമായി സഹകരിച്ചില്ലെന്നും രാജേന്ദ്രനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്.
from Asianet News https://ift.tt/2VcUsZ9
via IFTTT
from Asianet News https://ift.tt/2VcUsZ9
via IFTTT
കുഴല്‍മന്ദം സഹകരണ സംഘം അഴിമതി: രജിസ്ട്രാറുടെ നിർദേശത്തിന് പുല്ലുവില, ക്രിമിനൽ നടപടിയെടുത്തില്ല
പാലക്കാട്: കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ സഹകരണ സംഘം അഴിമതിയില്‍ കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്ന സഹകരണ രജിസ്ട്രാറുടെ നിര്‍ദ്ദേശത്തിന് പുല്ലുവില. നിര്‍ദ്ദേശം വന്ന് രണ്ട് മാസമായിട്ടും പാലക്കാട് ജോയിന്‍റ് രജിസ്ട്രാര്‍ നടപടിയെടുത്തില്ല. ചെറിയ തുകയ്ക്ക് ലോണെടുത്തവരുടെ ആധാരം വച്ച് നാലരക്കോടിയിലേറെ തട്ടിയെന്നായിരുന്നു വകുപ്പിന്‍റെ കണ്ടെത്തല്‍. ഇപ്പോഴും ബാങ്ക് ഭരിക്കുന്നത് തട്ടിപ്പ് സംഘത്തിന്‍റെ ബിനാമികളെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ സഹകരണ ബാങ്കില്‍ പന്ത്രണ്ട് ലക്ഷം രൂപ നിക്ഷേപിച്ച് കുടുങ്ങിപ്പോയ അനുഭവമാണ് ചല്ലിക്കാട് സ്വദേശി വാസന് പറയാനുള്ളത്. കുഴല്‍ മന്ദത്തെ മോഹന്‍ദാസ് സ്വകാര്യ സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞ വകയില്‍ കിട്ടിയ തുകയും സ്വത്ത് ഭാഗം വച്ചപ്പോള്‍ കിട്ടിയ തുകയും ചേര്‍ത്ത് പന്ത്രണ്ട് ലക്ഷം രൂപയാണ് സ്ഥിര നിക്ഷേപമിട്ടത്. മുന്നുകൊല്ലമായി നിക്ഷേപം തിരികെകിട്ടാന്‍ നടക്കുന്നു. നാലുകോടി 85 ലക്ഷം രൂപ മുന്‍ പ്രസിഡന്റ് വിനീഷിന്‍റെ നേതൃത്വത്തില്‍ തട്ടിപ്പ് നടത്തിയെന്നാണ് പാലക്കാട് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ചുമതലപ്പെടുത്തിയ ഓഡിറ്റര്‍ കണ്ടെത്തിയത്. ലോണെടുത്തവരുടെ വസ്തുക്കള്‍ അവരറിയാതെ അതേ ബാങ്കില്‍ തന്നെ വലിയ തുകയ്ക്ക് മറിച്ചു ലോണെടുത്തു. ഇത്തരത്തില്‍ ലഭിച്ച പണം വിനീഷ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. അന്വേഷണം നടക്കുന്നതിനിടെ പുതിയ ഭരണ സമിതി വന്നു. അതും വിനീഷിന്‍റെ ബിനാമികളെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. ബാങ്കിലെപ്പോഴും വിനീഷിന്‍റെ സാന്നിധ്യവുമുണ്ട്. ഇയാള്‍ക്കെതിരായി ക്രിമിനല്‍ കേസെടുക്കണമെന്ന സഹകരണ രജിസ്ട്രാറുടെ നിര്‍ദ്ദേശവും ഇതുവരെ പാലിച്ചിട്ടില്ല.
from Asianet News https://ift.tt/3rvGTQS
via IFTTT
from Asianet News https://ift.tt/3rvGTQS
via IFTTT
വാക്സീൻ ക്ഷാമം, സംസ്ഥാനത്ത് വാക്സീൻ കിട്ടേണ്ടത് ലക്ഷക്കണക്ക് പേർക്ക്, ഇന്ന് ബാക്കിയുള്ളത് 2 ലക്ഷം ഡോസ് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീൻ ക്ഷാമം അതീവരൂക്ഷം. ഇന്നത്തേക്കുള്ള 2 ലക്ഷത്തോളം ഡോസ് വാക്സീൻ മാത്രമാണ് നിലവിൽ സ്റ്റോക്കുള്ളത്. 45 വയസിന് മുകളിൽ പ്രായമുള്ള വയോധികരുൾപ്പടെ 28 ലക്ഷത്തിലധികം പേർ ഇനിയും ആദ്യഡോസ് വാക്സീൻ പോലും കിട്ടാത്തവരാണ്. സംസ്ഥാനത്ത് 74 ലക്ഷത്തിലധികം പേരും രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുമാണെന്നിരിക്കെയാണ് ഈ കടുത്ത വാക്സീൻ ക്ഷാമം. വടക്കൻ ജില്ലകളിലാണ് വാക്സീൻ ക്ഷാമം കൂടുതൽ രൂക്ഷം. കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകൾക്ക് പുറമെ തൃശൂർ, ആലപ്പുഴ ജില്ലകളിൽ 70 ശതമാനത്തിന് താഴെ ആളുകൾക്കാണ് ആദ്യഡോസ് വാക്സീൻ കിട്ടിയത്. സംസ്ഥാനത്താകെ 75 ശതമാനം പേർക്ക് വാക്സീൻ ലഭിച്ചപ്പോഴാണ് ഈ ജില്ലകളിൽ പിന്നോക്കം പോയത്. സംസ്ഥാനത്താകെ 35 ശതമാനം പേർക്ക് രണ്ടാംഡോസ് കിട്ടിയപ്പോൾ, മലപ്പുറത്ത് 25 ശതമാനം പേർക്ക് മാത്രമേ കിട്ടിയുള്ളൂ. ഫോണിൽ സ്വന്തമായി രജിസ്റ്റർ ചെയ്യാനാവാതെ പുറന്തള്ളപ്പെട്ടു പോയവരും, സ്ലോട്ട് കിട്ടാൻ കാത്തിരുന്ന് തളർന്നവരും, ഒറ്റപ്പെട്ട് കഴിയുന്നവരുമൊക്കെയാണിവർ. കൊവിഡിനുള്ള ഏക ആയുധമായ വാക്സീൻ കിട്ടുന്നതിൽ പിറകിലായിപ്പോയ ഇതേ വടക്കൻ ജില്ലകളിലാണ് ഇന്ന് ഏറ്റവുമധികം രോഗികളും ട്രിപ്പിൾലോക്ക്ഡൗൺ പ്രദേശങ്ങളുമുള്ളത്. മലപ്പുറത്ത് മാത്രം 69 തദ്ദേശസ്ഥാപനങ്ങളിലാണ് ട്രിപ്പിൾലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിൽ ഇനി മുതല്‍ വാക്‌സീനെടുക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം കണ്ണൂരിൽ ഇനി മുതല്‍ വാക്‌സീനെടുക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ജില്ലാ കളക്ടര്‍. പൊതുജനങ്ങള്‍ ഏറെ സന്പര്‍ക്കം പുലര്‍ത്തുന്ന ഇടങ്ങളിൽ കൊവിഡ് വ്യാപന സാധ്യത ഇല്ലാതാക്കാനാണ് ഈ നടപടിയെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ജൂലായ് 28 മുതല്‍ നിയന്ത്രണം പ്രാബല്യത്തിൽ വരും. കൊവിഡ് പരിശോധന സൗജന്യമായിരിക്കും. തൊഴിലിടങ്ങളിലും കടകളിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും.
from Asianet News https://ift.tt/3BMZgph
via IFTTT
from Asianet News https://ift.tt/3BMZgph
via IFTTT
കൊവിഡ് ഉയരുന്നു, സംസ്ഥാനത്ത് ഇന്ന് മുതൽ കടുത്ത നിയന്ത്രണം, കർശന പൊലീസ് പരിശോധന
തിരുവനന്തപുരം: കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. പൊലീസ് പരിശോധനയും കർശനമാക്കിത്തുടങ്ങി. ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ കൊവിഡ് സബ് ഡിവിഷനുകള്‍ രൂപികരിച്ചാകും പ്രവർത്തനം. കണ്ടെയ്ന്‍മെന്‍റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഒരു വഴിയിലൂടെ മാത്രമാകും യാത്രാനുമതി. സി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ വാഹന പരിശോധന ശക്തമാക്കും. സംസ്ഥാനത്ത് ഇന്നും വാരാന്ത്യ ലോക്‍ഡൗൺ തുടരും. രണ്ടാംതരംഗം അവസാനിക്കും മുൻപേ സംസ്ഥാനത്ത് കൊവിഡ് കേസുകളുയരുന്നതിൽ ആരോഗ്യവിദഗ്ദരും മുന്നറിയിപ്പ് നൽകുന്നു. സിറോസർവ്വേ പ്രകാരം 55 ശതമാനം പേർ ഇനിയും രോഗസാധ്യതയുള്ളവരാണെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജാഗ്രത കൈവിട്ടാൽ പ്രതിദിന കേസുകൾ വീണ്ടും മുപ്പതിനായിരം വരെയെങ്കിലും എത്തിയേക്കും. സംസ്ഥാനത്തെ പകുതി പേരിൽപ്പോലും വാക്സിൻ എത്താത്തതും വലിയ വെല്ലുവിളിയാണ്. സീറോ സർവ്വേ പ്രകാരം 42.7 ശതമാനം പേരിലാണ് കൊവിഡ് പ്രതിരോധ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. ബാക്കി 55 ശതമാനത്തിലധികം പേരും ഇനിയും രോഗബാധയ്ക്ക് സാധ്യതയുള്ളവരാണ്.
from Asianet News https://ift.tt/3y4jHvv
via IFTTT
from Asianet News https://ift.tt/3y4jHvv
via IFTTT
"3.5 കോടി തന്റേതല്ല, ബിജെപി നേതാക്കൾ പറഞ്ഞിട്ട് കൊണ്ടുവന്ന പണം", കൊടകരയിൽ കേസിൽ ധർമ്മരാജന്റെ മൊഴി
തിരുവനന്തപുരം: കൊടകര കുഴപ്പണ കേസിൽ ബിജെപിയെ കുരുക്കിലാക്കി ധർമ്മരാജന്റെ മൊഴി. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട 3.5 കോടി തന്റേതല്ലെന്ന് പണം കൊണ്ടുവന്ന ധർമ്മരാജൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ബിജെപി നേതാക്കളുടെ നിർദേശപ്രകാരം കൊണ്ടു വന്ന പണമാണെന്നും തന്റേതാണെന്ന് കോടതിയിൽ ഹർജി നൽകിയത് പരപ്രേരണ മൂലമാണെന്നുമാണ് ധർമ്മരാജൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. 3.5 കോടി രൂപയുടെ രേഖകൾ തന്റെ പക്കലില്ല. അതിനാലാണ് കോടതിയിൽ രേഖകൾ ഹാജരാകാതിരിക്കുന്നതെന്നും അന്വേഷണ സംഘത്തിന് മുന്നിൽ ധർമ്മരാജൻ വ്യക്തമാക്കി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zAr65Q
via IFTTT
from Asianet News https://ift.tt/3zAr65Q
via IFTTT
സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നു, ജാഗ്രത വേണം, മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദർ
തിരുവനന്തപുരം: രണ്ടാംതരംഗമവസാനിക്കും മുൻപേ സംസ്ഥാനത്ത് കൊവിഡ് കേസുകളുയരുന്നതിൽ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദർ. സിറോസർവ്വേ പ്രകാരം 55 ശതമാനം പേർ ഇനിയും രോഗസാധ്യതയുള്ളവരാണെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജാഗ്രത കൈവിട്ടാൽ പ്രതിദിന കേസുകൾ വീണ്ടും മുപ്പതിനായിരം വരെയെങ്കിലും എത്തിയേക്കും. സംസ്ഥാനത്തെ പകുതി പേരിൽപ്പോലും വാക്സിൻ എത്താത്തതും വലിയ വെല്ലുവിളിയാണ്. സീറോ സർവ്വേ പ്രകാരം 42.7 ശതമാനം പേരിലാണ് കൊവിഡ് പ്രതിരോധ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. ബാക്കി 55 ശതമാനത്തിലധികം പേരും ഇനിയും രോഗബാധയ്ക്ക് സാധ്യതയുള്ളവരാണ്. കേരളത്തിൽ കേസുകൾ രണ്ടാംതരംഗം അവസാനിക്കുന്നതിന്റെ സൂചനകൾ നൽകിയിരുന്നുവെങ്കിലും കേസുകൾ വീണ്ടും ഉയരുകയാണ്. ആകെ ജനസംഖ്യയുടെ 38 ശതമാനം പേർക്ക് ആദ്യ ഡോസും 16.66 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകാനാണ് ഇതുവരെ കഴിഞ്ഞിട്ടുള്ളത്. സ്ഥിരീകരിച്ച തീവ്രവകഭേദവും, ഉടനെ പ്രതീക്ഷിക്കുന്ന മൂന്നാംതരംഗവും മുന്നിൽക്കണ്ടാണ് പ്രതിദിന കേസുകൾ ഇനിയും ഉയർന്നേക്കുമെന്ന മുന്നറിയിപ്പുകൾ. അതേസമയം കേസുകൾ കൂടുമ്പോഴും ഗുരുതര രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരാത്തത് മാത്രമാണ് ആശ്വാസം. ഇപ്പോഴും ഐസിയുകൾ 43 ശതമാനവും വെന്റിലേറ്ററുകൾ 38 ശതമാനവും ഓക്സിജൻ കിടക്കകൾ 53 ശതമാനവും ഒഴിവാണ്. പൊടുന്നനെ വ്യാപനമുണ്ടായാൽ ഇത് നിറഞ്ഞു കവിയുകയും മരണസംഖ്യ കൂടുകയും ചെയ്യും. അതേസമയം ഇനിയും അടച്ചിട്ടുള്ള പ്രതിരോധം തുടരുന്നതിലും ഭിന്നാഭിപ്രായങ്ങൾ ശക്തമാവുകയാണ്.
from Asianet News https://ift.tt/36WHBx5
via IFTTT
from Asianet News https://ift.tt/36WHBx5
via IFTTT
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഭരണസമിതി അംഗങ്ങളുടെ മൊഴിയെടുപ്പ് ഇന്ന്, സിപിഎം ജില്ലാ സെക്രട്ടറിയേറ്റും ചേരും
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭരണസമിതിയംഗങ്ങളിൽ നിന്നും ഇന്ന് മൊഴിയെടുക്കും. തൃശൂരിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ നേരിട്ട് ഹാജരാവാൻ ഡയറക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ബാങ്ക് ഭരണ സമിതിക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. അതിനിടെ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേരും. കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യും. എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്‍റെ സാന്നിധ്യത്തിലായിരിക്കും യോഗം. സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമാണ് അടിയന്തര യോഗം ചേരുന്നത്. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാങ്ക് സെക്രട്ടറി ടി.ആര്‍.സുനില്‍കുമാറും ബാങ്ക് മാനേജര്‍ ബിജു കരീമും ഉള്‍പ്പെടെ ആറു പേരാണ് കേസിലെ പ്രതികള്‍. ചീഫ് അക്കൗണ്ടന്റ് സി.കെ.ജിൽസും പാർട്ടി അംഗമാണ്.
from Asianet News https://ift.tt/3iHoRXT
via IFTTT
from Asianet News https://ift.tt/3iHoRXT
via IFTTT
രണ്ട് കിലോ കൊക്കെയ്നുമായി കൊച്ചിയിൽ പിടിയിലായ എൽസാൽവദോർ സ്വദേശിയെ കോടതി വെറുതെ വിട്ടു
നെടുമ്പാശേരി: വിമാനത്താവളത്തിൽ രണ്ട് കിലോ കൊക്കെയ്നുമായി പിടിയിലായ എൽസാൽവദോർ സ്വദേശി ജോണി അലക്സാണ്ടർ ദുറാങ്ങിനെ എറണാകുളം ഒന്നാം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. 2018 മെയ് എട്ടിനാണ് പ്രതിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ബ്രസീലിലെ റിയോ ഡി ജെനിറോയിൽ നിന്ന് ദുബൈ വഴി കൊച്ചിയിലെത്തിയപ്പോഴാണ് പ്രതി പിടിയിലായത്. പ്രതിയുടെ ഉടമസ്ഥതയിൽ ഉള്ള ചെക്ക് ഇൻ ബാഗേജിൽ നിന്നാണ് കൊക്കെയ്ൻ കണ്ടെത്തിയതെന്ന ആരോപണം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ നടപടി. പ്രതിക്കുവേണ്ടി അഭിഭാഷകരായ മുഹമ്മദ് സബാഹ്, ലിബിൻ സ്റ്റാൻലി എന്നിവരാണ് ഹാജരായത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3i1Wp3F
via IFTTT
from Asianet News https://ift.tt/3i1Wp3F
via IFTTT
കൊരട്ടിയിൽ വൻ കഞ്ചാവ് വേട്ട: 211 കിലോ കഞ്ചാവ് പിടികൂടി
തൃശൂർ: കൊരട്ടിയിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും സംസ്ഥാനത്തേക്ക് കൊണ്ടു വന്ന 211 കിലോ കഞ്ചാവ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊരട്ടി പോലീസും ചേർന്നു പിടികൂടി. വിപണിയിൽ നാല് കോടിയിലധികം വില വരുന്ന കഞ്ചാവാണിത്. രാവിലെ 7 മണിയോടെ ദേശീയപാതയിൽ വച്ചാണ് കഞ്ചാവ് വേട്ട നടന്നത്. തൃശ്ശൂർ സ്വദേശികളായ ജോസ്, സുബീഷ് , മനീഷ്, രാജീവ്, തമിഴ്നാട് സ്വദേശി സുരേഷ് എന്നിവരാണ് പിടിയിലായത്. ലോറിയിലും കാറിലുമായാണ് പ്രതികൾ 211 കിലോ കഞ്ചാവ് കടത്തിയത്. ലോറിയുടെ പുറകിൽ സംശയം തോന്നിപ്പിക്കാത്ത രീതിയിൽ ടാർപ്പായ ഇട്ട് മൂടിയ നിലയിൽ കഞ്ചാവ് ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. ലോക് ഡൗൺ കാലത്ത് റോഡിൽ പോലീസ് ചെക്കിംഗ് ഉള്ളതിനാൽ പൈലറ്റ് വാഹനമായാണ് ഇവർ കാർ ഉപയോഗിച്ചത്. സമീപകാലത്തെ കേരള പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണിത്. ചില്ലറ വിപണിയിൽ 4 കോടിയോളം വിലവരുന്ന കഞ്ചാവാണിത്. കഞ്ചാവിന്റെ ഉറവിടത്തിനെ കുറിച്ചും. പ്രതികളിൽ നിന്ന് കഞ്ചാവ് വാങ്ങി വിൽക്കുന്നവരെയും കുറിച്ചും അന്വേഷിച്ചു തുടങ്ങി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2UJfLlm
via IFTTT
from Asianet News https://ift.tt/2UJfLlm
via IFTTT
കുടുംബവഴക്ക്: കാസർകോട്ട് ജ്യേഷ്ടൻ അനുജനെ കുത്തിക്കൊന്നു
കാസര്‍കോട്: സീതാംഗോളിയില്‍ ജേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു. അബ്ദുല്ല മുസല്യാരുടെ മകന്‍ നിസാര്‍ ആണ് മരിച്ചത്. സംഭവത്തില്‍ ജേഷ്ഠന്‍ റഫീഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സീതാംഗോളി മുഗുവില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഉറുമിയിലെ അബ്ദുല്ല മുസ്ലാരുടെ മകന്‍ 35 വയസുകാരനായ നിസാര്‍ ആണ് മരിച്ചത്. നിസാറിന്‍റെ നെഞ്ചില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. മുതുകിലും കുത്തേറ്റിട്ടുണ്ട്. ജേഷ്ഠന്‍ റഫീഖാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. കുടുംബ കലഹത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. നിസാറും റഫീഖും തമ്മില്‍ നേരത്തെ കലഹമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. വീടിനകത്ത് വച്ച് കുത്തേറ്റ നിസാര്‍ പുറത്തേക്ക് ഓടി വീട്ടുമുറ്റത്ത് വീഴുകയായിരുന്നു. രക്തം വാര്‍ന്നാണ് മരണം. മരിച്ച നിസാര്‍ അവിവാഹിതനാണ്. കുടുംബ കലഹത്തെ തുടര്‍ന്ന് ഒരാഴ്ചക്കിടെ കാസര്‍കോട് ഇത് മൂന്നാമത്തെ കൊലപാതകമാണ്. ബേഡകത്ത് ഭര്‍ത്താവ് ഭാര്യയെ വിറക് കൊള്ളി കൊണ്ട് അടിച്ചു കൊന്നത് ചൊവ്വാഴ്ച. കുറത്തിക്കുണ്ട് കോളനിയിലെ സുമിതയെ ഭര്‍ത്താവ് അരുണ്‍കുമാറാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച മടിവയലില്‍ അ65 വയസുകാരനായ കുഞ്ഞമ്പു കൊല്ലപ്പെട്ട കേസില്‍ ഭാര്യയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. കുഞ്ഞമ്പുവിന്‍റെ ഭാര്യ ജാനകിയുടെ പ്രേരണയിൽ രാജേഷ്, അനിൽ എന്നിവരാണ് കൊല നടത്തിയത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3y5pAIG
via IFTTT
from Asianet News https://ift.tt/3y5pAIG
via IFTTT
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്: മുഖ്യപ്രതി ഇബ്രാഹിം പുല്ലാട്ടിൽ റിമാൻഡിൽ
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി ഇബ്രാഹിം പുല്ലാട്ടിലിനെ റിമാൻഡ് ചെയ്തു. ബംഗലുരുവിലെ സമാന്തര എക്സചേഞ്ച് കേസിൽ റിമാൻഡിലായിരുന്ന ഇബ്രാഹിമിനെ ഇന്ന് പുലർച്ചയോടെയാണ് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം കോഴിക്കോട്ടെത്തിച്ചത്. കോഴിക്കോട്ടേയും ബെംഗളൂരുവിലെയും സമാന്തര എക്സ് ചേഞ്ചിന്റെ സൂത്രധാരൻ ഇബ്രാഹിമാണെന്ന് അന്വേഷണസംഘം അറിയിച്ചു. മൂന്നുമാസം മുമ്പാണ് ബംഗളൂരുവിൽ ഇയാൾ അറസ്റ്റിലായത്. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അന്വേഷണ സംഘം ഉടൻ തന്നെ ഇബ്രാഹിമിനെ കസ്റ്റഡിയിൽ വാങ്ങും. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3iJYK2r
via IFTTT
from Asianet News https://ift.tt/3iJYK2r
via IFTTT
കുമാരമംഗലത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള സിനിമാ ചിത്രീകരണം പൊലീസ് തടഞ്ഞു, കേസ്
തൊടുപുഴ: തൊടുപുഴക്ക് സമീപം കുമാരമംഗലത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തിയ സിനിമ ചിത്രീകരണം നാട്ടുകാരുടെ പ്രതിഷേധത്തെ പോലീസ് തടഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് അണിയറ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണമാണ് കുമാരമംഗലത്ത് നടന്നിരുന്നത്. ഡി കാറ്റഗറിയിലാണ് കുമാരമംഗലം പഞ്ചായത്തിപ്പോൾ. നിയന്ത്രണങ്ങള്‍ കാറ്റിൽ പറത്തി ഷൂട്ടിങ് നടത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് പൊലീസും പഞ്ചായത്ത് അധികൃതരുമെത്തി ചിത്രീകരണം നിര്‍ത്തിവെക്കാൻ നിർദേശം നൽകി. കലക്ടറുടെ അനുമതിയുണ്ടെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ വാദം. എന്നാല്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി. താരങ്ങളും അണിയറ പ്രവര്‍ത്തകരുമടക്കം നൂറോളം പേരാണ് ലൊക്കേഷനില്‍ ഉണ്ടായിരുന്നത്. പഞ്ചായത്തിനെ അറിയിക്കാതെയായിരുന്നു ഷൂട്ടിംഗ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിന്നൽ മുരളിയായാണ് ടൊവിനോ അഭിനയിക്കുന്നത്.
from Asianet News https://ift.tt/3i2dNVX
via IFTTT
from Asianet News https://ift.tt/3i2dNVX
via IFTTT
'വാക്സീന്‍ എടുക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് '; കണ്ണൂരില്‍ പുതിയ നിയന്ത്രണം 28 മുതല്‍
കണ്ണൂര്‍: കണ്ണൂരിൽ വാക്സീനെടുക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ജൂലൈ 28 മുതല്‍ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊവിഡ് പരിശോധന സൗജന്യമായിരിക്കും. തൊഴിലിടങ്ങളിലും കടകളിലും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. പൊതു ഇടങ്ങള്‍ സുരക്ഷിതമാക്കാനാണ് നടപടിയെന്ന് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3ztj3bd
via IFTTT
from Asianet News https://ift.tt/3ztj3bd
via IFTTT
റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി വരുന്നു: ആര്‍ബിഐ നിയമത്തില്‍ ഭേദഗതി വേണ്ടിവരും, കറന്‍സി പരീക്ഷണം ഉടന്‍
മുംബൈ: പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ കറന്‍സിയുടെ പരീക്ഷണം ഉടന്‍ ഉണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍. ഇത് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വെബിനറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപഭാവിയിൽ ഡിജിറ്റൽ കറൻസി ആരംഭിക്കാൻ കേന്ദ്ര ബാങ്ക് പദ്ധതിയിടുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. മൊത്ത, റീട്ടെയിൽ വിഭാഗങ്ങൾക്കായി ഡിജിറ്റൽ കറൻസിയുടെ പൈലറ്റ് പ്രോജക്റ്റ് കേന്ദ്ര ബാങ്ക് ഉടൻ ആരംഭിക്കും. എന്നാൽ, ഇത് നടപ്പിലാക്കുന്നതിന് ആർബിഐ ആക്റ്റ്, ഫെമ ആക്റ്റ്, ഐടി ആക്റ്റ്, കോയിനേജ് ആക്റ്റ് എന്നിവ പോലുള്ള സുപ്രധാന നിയമങ്ങളിൽ ഭേദഗതി ആവശ്യമാണ്. ഡിജിറ്റൽ കറൻസി സമാരംഭിക്കുന്നതിലെ അപകടസാധ്യതകളും അതിന്റെ നേട്ടങ്ങളും സംബന്ധിച്ച് നിരവധി ചർച്ചകളും പഠനങ്ങളും ആവശ്യമാണ്. ആർബിഐയുടെ ഡിജിറ്റൽ കറൻസി നിലവിലുളള കറൻസി നോട്ടുകളിൽ നിന്ന് അധികം വ്യത്യസ്തമായിരിക്കില്ലെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ. ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നത് സമ്പദ് വ്യവസ്ഥയിലെ കറൻസി നോട്ടുകളുടെ ഉപയോഗം കുറയ്ക്കുന്നതിനും സ്വകാര്യ വെർച്വൽ കറൻസികളുടെ ഉപയോഗത്തിൽ നിന്ന് പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ഡെപ്യൂട്ടി ഗവർണർ ചൂണ്ടിക്കാട്ടി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2Va6Jxu
via IFTTT
from Asianet News https://ift.tt/2Va6Jxu
via IFTTT
എഡിജിപി വിജയ് സാക്കറെയുടെ പേരില്‍ തട്ടിപ്പ്; പ്രതികളെ കൊച്ചിയിലെത്തിച്ചു
കൊച്ചി: എഡിജിപി വിജയ് സാക്കറെയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കൊച്ചിയിലെത്തിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ നസീര്‍, മുഷ്താഖ് എന്നിവരെയാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. എഡിജിപി ഉള്‍പ്പെടെ നിരവധി പേരുടെ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമായി നിര്‍മിച്ച് സുഹൃത്തുക്കളോട് മെസെന്‍ജര്‍ വഴി പണം ആവശ്യപ്പെടുകയായിരുന്നു പ്രതികളുടെ രീതി. ഇവരുടെ പക്കല്‍ നിന്ന് അറുപതോളം ഫോണുകളും സിംകാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. സന്ദേശങ്ങള്‍ അയച്ച ഫേസ്ബുക്കിന്റെ വിവരങ്ങളും പണം ആവശ്യപ്പെട്ട് ഗൂഗിള്‍ പേ നമ്പറും കേന്ദ്രീകരിച്ചുള്ള നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില്‍ ചൗക്കി ബംഗാര്‍ ഗ്രാമത്തിലെത്തിയാണ് പ്രത്യേക അന്വേഷണസംഘം പ്രതികളെ പിടികൂടിയത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3hXH449
via IFTTT
from Asianet News https://ift.tt/3hXH449
via IFTTT
കൊവിഡ് വാക്സിനെടുത്തവർക്ക് മാത്രം സൗദിയിലെ സ്ഥാപനങ്ങളിൽ പ്രവേശനം; പുതിയ നിയമം അടുത്ത മാസം മുതൽ
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് മാത്രം കടകളടക്കമുള്ള മുഴുവൻ സ്ഥാപനങ്ങളിലും പ്രവേശനാനുമതി. ആഗസ്റ്റ് ഒന്ന് മുതലാണ് ഈ പുതിയ നിയമം. രാജ്യത്തെ മുഴുവൻ സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിനാണ് നിയന്ത്രണം. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ഭേദമായവര്‍ക്കും മാത്രമായിരിക്കും സ്ഥാപനങ്ങളില്‍ പ്രവേശനം അനുവദിക്കുക. വാക്സിന്‍ സ്വീകരിക്കുകയോ, കൊവിഡ് ബാധിച്ച് സുഖം പ്രാപിക്കുകയോ വഴി തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ആയവര്‍ക്ക് മാത്രമേ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലേക്കും പൊതുസ്ഥലങ്ങളിലേക്കും പ്രവേശനം അനുവദിക്കൂ. നിലവില്‍ പല സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്നതിന് തവക്കല്‍നാ സ്റ്റാറ്റസ് ഇമ്മ്യൂണ്‍ ആയിരക്കണമെന്ന് നിബന്ധനയുണ്ട്. ഇതിന് പുറമെ വാണിജ്യ കേന്ദ്രങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, മൊത്തവ്യാപാര കേന്ദ്രങ്ങള്‍, ചില്ലറ വില്‍പ്പന ശാലകള്‍, പൊതു മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, പുരുഷന്മാരുടെ ബാര്‍ബര്‍ഷോപ്പുകള്‍, വനിതാ ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ഓഗസ്റ്റ് ഒന്ന് മുതല്‍ നിയന്ത്രണം ബാധകമാകും. സൗദിയില്‍ അംഗീകാരമുള്ള വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചവര്‍ക്കും തവക്കല്‍നയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഇമ്മ്യൂണ്‍ കാലയളവില്‍ പ്രവേശനം അനുവദിക്കും. അതേസമയം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ച ശേഷവും തവക്കല്‍നയില്‍ അപ്ഡേറ്റാകാത്തവര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന രേഖകള്‍ സമര്‍പ്പിച്ച് ഇമ്മ്യൂണ്‍ ആകേണ്ടതാണ്. അല്ലാത്തപക്ഷം ഇത്തരക്കാര്‍ക്ക് ജോലി ചെയ്യുന്നതിനുള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നിന് അനുവാദമുണ്ടാകില്ല.
from Asianet News https://ift.tt/2TyJ61n
via IFTTT
from Asianet News https://ift.tt/2TyJ61n
via IFTTT
മാസ് ആക്ഷൻ രംഗങ്ങളുമായി വിശാലും ആര്യയും, ഒപ്പം മമ്തയും; 'എനിമി’ ടീസർ
ആര്യ, വിശാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം എനിമിയുടെ ടീസർ പുറത്തുവിട്ടു. ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മിനിറ്റ് നാൽപത് സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ ആക്ഷൻ രംഗങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മമ്‌ത മോഹൻദാസ്, പ്രകാശ് രാജ് തുടങ്ങിയവരും ടീസറിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ മൃണാളിനി രവിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമനാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം. ആര്‍ ഡി രാജശേഖർ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. റെയ്മണ്ട് ഡെറിക് ക്രാസ്റ്റ എഡിറ്റിങ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം രാമലിംഗമാണ്. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായ സറ്റണ്ട് സീനുകള്‍ രവി വര്‍മ്മയാണ് കോറിയോഗ്രഫി ചെയ്യുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zA8sLp
via IFTTT
from Asianet News https://ift.tt/3zA8sLp
via IFTTT
പ്രവാസികൾക്ക് വീണ്ടും തിരിച്ചടി: മെയിന്റനൻസ് സൂപ്പർവൈസർ ജോലിയും സ്വദേശിവത്കരിക്കുന്നു
റിയാദ്: പ്രവാസികൾക്ക് തിരിച്ചടിയായി സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിലേക്ക് തൊഴിൽ രംഗത്തെ സ്വദേശിവത്കരണം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ജോലികള്‍ ഏറ്റെടുക്കുന്ന കമ്പനികളിലെ സൂപ്പര്‍വൈസിങ് തസ്‍തികകള്‍ പൂർണമായും സ്വദേശിവല്‍ക്കരിക്കുന്നതാണ് പുതിയ നടപടി. സൗദി മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കോണ്‍ട്രാക്ടിങ് ജോലികള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നിബന്ധന ബാധകമാവുക. ഇത്തരം കമ്പനികളിലെ സൂപ്പര്‍ വൈസിങ് തസ്‍തികകള്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കാനാണ് തീരുമാനം. സ്വദേശിവല്‍ക്കരണം സംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലാണ് നിബന്ധന ബാധകമാക്കിയത്. ഓപ്പറേഷന്‍സ്, മെയിന്റനൻസ് കമ്പനികളിലെ ഉന്നത തസ്‍തികകളില്‍ അമ്പത് ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കണമെന്ന നിര്‍ദ്ദേശം നേരത്തെ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. എഞ്ചിനിയറിംഗ് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ സ്വദേശി അനുപാതം മുപ്പത് ശതമാനത്തില്‍ കുറയാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ ജോലി ഒഴിവുകള്‍ നാഷണല്‍ ഗേറ്റ് വേ ഓഫ് ലേബര്‍ പോര്‍ട്ടലായ 'താഖത്തി'ല്‍ പ്രസിദ്ധീകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
from Asianet News https://ift.tt/3i455qu
via IFTTT
from Asianet News https://ift.tt/3i455qu
via IFTTT
മാനദണ്ഡം ലംഘിച്ച് പ്രമുഖന്റെ മകളുടെ വിവാഹം, ദിവസം ആയിരം പേര്‍ക്ക് സല്‍ക്കാരം; റിസോര്‍ട്ട് ഉടമക്കെതിരെ കേസ
കാസര്‍കോട്: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കല്യാണത്തിന് ഓഡിറ്റോറിയം അനുവദിച്ചതിന് റിസോര്‍ട്ട് ഉടമക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് കൊല്ലങ്കാനയിലെ റിസോര്‍ട്ട് ഉടമക്കെതിരെയാണ് കേസെടുത്തത്. പ്രമുഖന്റെ മകളുടെ വിവാഹത്തിന് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് നിത്യേന ആയിരത്തോളം പേര്‍ക്ക് വിവാഹ സല്‍ക്കാരം നല്‍കിയതിനാണ് കേസെടുത്തത്. റിസോര്‍ട്ടിനകത്ത് പാര്‍ക്ക് ചെയ്തിരുന്ന 200 ഓളം വാഹന ഉടമകളില്‍ നിന്ന് പിഴയീടാക്കാനും തീരുമാനിച്ചു. ഇത് കൂടാതെ വിവാഹസദ്യയിലേക്ക് നിരവധി വാഹനങ്ങളില്‍ വരികയായിരുന്ന നിരവധി പേരെ പൊലീസ് തിരിച്ചയച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zycvrG
via IFTTT
from Asianet News https://ift.tt/3zycvrG
via IFTTT
എണ്ണൂറോളം വിദ്യാർഥികൾ അനിശ്ചിതത്വത്തിൽ; നീറ്റ് പരീക്ഷാ കേന്ദ്രം സൗദിയിലും അനുവദിക്കണമെന്ന് കെ.എം.സി.സി
റിയാദ്: മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാനുള്ള ’നീറ്റ് സെന്റർ’ സൗദിയിലും നിർബന്ധമായും അനുവദിക്കണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. എണ്ണൂറോളം കുട്ടികൾ നീറ്റ് എഴുതാനായി തയ്യാറായ സാഹചര്യത്തിൽ മറ്റു ഗൾഫ് രാജ്യങ്ങളിൽ അനുവദിച്ചത് പോലെ സൗദിയിലും പരീക്ഷ കേന്ദ്രം അനുവദിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയും റിയാദ് സെൻട്രൽ കമ്മിറ്റിയും ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര, കേരള സർക്കാരുകൾക്കും പാർലമെൻറ് അംഗങ്ങൾക്കും സൗദിയിലെ ഇന്ത്യൻ അംബാസഡർക്കും അടിയന്തര സന്ദേശം അയച്ചതായി ഭാരവാഹികൾ അറിയിച്ചു. 2013ൽ സൗദിയിൽ നീറ്റ് സെന്റർ അനുവദിച്ചിരുന്നത് ഉദാഹരണമായി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. യാത്രാ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ വിദ്യാർഥികൾ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. കൊവിഡ് പ്രതിസന്ധിയിൽ യാത്രാസൗകര്യം പ്രതികൂലമായതിനാൽ സൗദിയിൽ നിന്ന് വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷക്ക് ഹാജരാകാൻ നാട്ടിലെ സെന്ററുകളിൽ എത്തുക അസാധ്യമാണ്. നാട്ടിലേക്ക് പോയാൽ തന്നെ തിരിച്ചുവരാൻ യാത്രാവിലക്ക് മൂലം കഴിയില്ല. പരീക്ഷ എഴുതുന്ന കുട്ടികളിൽ അധികവും 18 വയസിന് താഴെയുള്ളവരായതിനാൽ കൊവിഡ് കാലയളയവിൽ ഒറ്റക്കുള്ള യാത്ര അപ്രായോഗികവുമാണ്. മടങ്ങി വരാൻ മറ്റു രാജ്യങ്ങളെ ആശ്രയിച്ചാൽ തന്നെ അവിടെ വിസിറ്റ് വിസ ലഭിക്കണമെങ്കിൽ 18 വയസ് പൂർത്തിയാക്കണമെന്ന നിബന്ധനയുണ്ട്. പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർഥികൾക്ക് മടക്ക യാത്ര അസാധ്യമായതിനാൽ തന്നെ സൗദിയിൽ സെൻറർ സ്ഥാപിക്കുന്നതിൽ ബന്ധപ്പെട്ടവർ ഗൗരവപൂർവം പരിഗണിക്കണമെന്ന് കെ.എം.സി.സി ഭാരവാഹികളായ അഷ്‌റഫ് വേങ്ങാട്ട്, സി.പി. മുസ്‌തഫ എന്നിവർ ബന്ധപ്പെട്ടവർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ മറ്റു രാജ്യങ്ങളെക്കാളും യാത്രാ പ്രതിസന്ധി നേരിടുന്നത് സൗദിയിലാണ്. കുവൈത്തിനും യു.എ.ഇക്കും അനുവദിച്ച സാഹചര്യത്തിൽ സൗദിയെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. ഈ രാജ്യങ്ങളിലേക്കും യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ അവിടെ പോയി പരീക്ഷക്ക് ഇരിക്കാനും സാധിക്കില്ല. ജെഇഇ പരീക്ഷ വിജയകരമായി നടക്കുന്നതിനാൽ നീറ്റ് പരീക്ഷക്കും മറ്റു തടസ്സങ്ങളൊന്നും സൗദിയിൽ നിലവിലില്ല. മത്സര പരീക്ഷകൾ നടത്താൻ സജ്ജമായ അനവധി സ്ഥാപനങ്ങൾ രാജ്യത്ത് ലഭ്യമാണ്. സൗദിയിലെ ഇന്ത്യൻ മിഷൻ വഴി ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദേശങ്ങൾ നൽകാനും ചോദ്യപേപ്പർ എത്തിക്കാനും സാധ്യവുമാണ്. അതുകൊണ്ട് തന്നെ നീറ്റ് പരീക്ഷ സൗദിയിൽ നിന്നുള്ള വിദ്യാർഥികൾക്ക് കൂടി പങ്കെടുക്കാവുന്ന വിധം പരീക്ഷ കേന്ദ്രം തലസ്ഥാന നഗരിയായ റിയാദിനെ ഉൾപ്പെടുത്തണമെന്നും അഷ്‌റഫ് വേങ്ങാട്ടും സി.പി. മുസ്‌തഫയും ആവശ്യപ്പെട്ടു.
from Asianet News https://ift.tt/2UCCVtO
via IFTTT
from Asianet News https://ift.tt/2UCCVtO
via IFTTT
ഏകദിനങ്ങളിൽ അയാൾക്കിനി അവസരം കിട്ടുമെന്ന് തോന്നുന്നില്ല; ഇന്ത്യൻ ബാറ്റ്സ്മാനെക്കുറിച്ച് സെവാഗ്
കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ യുവതാരങ്ങളെല്ലാം കിട്ടിയ അവസരം മുതലാക്കി. പൃഥ്വി ഷായും ഇഷാൻ കിഷനും ദീപക് ചാഹറും രാഹുൽ ചാഹറും സഞ്ജു സാംസണുമെല്ലാം ലഭിച്ച അവസരങ്ങളിൽ മികവ് കാട്ടിയപ്പോൾ നിരാശപ്പെടുത്തിയ താരങ്ങളിൽ മുന്നിലുള്ളത് പരിചയസമ്പന്നനായ മനീഷ് പാണ്ഡെയാണ്. മൂന്ന് ഏകദിനങ്ങളിലും അവസരം ലഭിച്ച മനീഷ് പാണ്ഡെക്ക് സമ്മർദ്ദമൊന്നും ഇല്ലാതിരുന്നിട്ടും വലിയ സ്കോർ നേടാനായിരുന്നില്ല. 26, 37,11 എന്നിങ്ങനെയായിരുന്നു മൂന്ന് മത്സരങ്ങളിൽ മനീഷിന്റെ സ്കോർ. അതുകൊണ്ടുതന്നെ തൽക്കാലത്തേക്കെങ്കിലും മനീഷ് പാണ്ഡെക്ക് ഇനി ഏകദിന ടീമിൽ അവസരമുണ്ടാകില്ലെന്ന് തുറന്നു പറയുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. മൂന്ന് മത്സരങ്ങളിലും അവസരം ലഭിച്ച താരമാണ് പാണ്ഡെ. അതുകൊണ്ടുതന്നെ തന്റെ സ്ഥാനം നിലനിർത്താൻ ലഭിച്ച സുവർണാവസരവും. മൂന്ന് മത്സരങ്ങളിലും കാര്യമായ സമ്മർദ്ദങ്ങളൊന്നും ഇല്ലാതിരുന്നിട്ടും പാണ്ഡെക്ക് സ്കോറിംഗ് നിരക്ക് ഉയർത്താനായില്ല. അതുകൊണ്ടുതന്നെ ശ്രീലങ്കക്കെതിരായ പരമ്പരയിൽ തന്നെ ഏറ്റവും കൂടുതൽ ബാറ്റ്സ്മാനും പാണ്ഡെ ആണെന്ന് സെവാഗ് ക്രിക് ബസിനോട് പറഞ്ഞു. ശ്രീലങ്കക്കെതിരായ ശരാശരി പ്രകടനം തൽക്കാലത്തേക്ക് എങ്കിലും പാണ്ഡെക്ക് ഏകദിന ടീമിലേക്കുള്ള വഴി അടക്കുമെന്നും സെവാഗ് വ്യക്തമാക്കി. ഇനി അഥവാ തിരിച്ചെത്തുകയാണെങ്കിൽ അത് ദീർഘകാലത്തേക്ക് ആയിരിക്കും. സൂര്യകുമാർ യാദവും ഇഷാൻ കിഷനുമെല്ലാം അടിച്ചു തകർത്തിടത്ത് പാണ്ഡെ നിറം മങ്ങിയെന്നും അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങളിൽ പാണ്ഡെക്ക് പകരം മധ്യനിരയിൽ ഇവരെയാകും പരിഗണിക്കുയെന്നും സെവാഗ് പറഞ്ഞു. ടോക്കിയോയില്‍ ഇന്ത്യ തുടങ്ങി; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി, ചരിത്രനേട്ടം ടോക്കിയോയില്‍ ഷൂട്ടിംഗില്‍ നിരാശ; സൗരഭ് ചൗധരി പുറത്ത്, ഏഴാം സ്ഥാനം മാത്രം നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3y4XRrB
via IFTTT
from Asianet News https://ift.tt/3y4XRrB
via IFTTT
Friday, July 23, 2021
ടോക്കിയോ ഒളിംപിക്‌സ്: പുരുഷ ഷൂട്ടിംഗിലും വനിതകളുടെ ഭാരോദ്വഹനത്തിലും ഇന്ത്യക്ക് പ്രതീക്ഷയുടെ ദിനം
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് പ്രതീക്ഷകളുടെ ദിനമാണിന്ന്. പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റളില്‍ സൗരഭ് ചൗധരിയും അഭിഷേക് വർമയും ഇറങ്ങും. യോഗ്യതാ റൗണ്ട് രാവിലെ 9.30ന് ആരംഭിക്കും. 12 മണിക്കാണ് ഫൈനല്‍. ഭാരോദ്വഹനത്തിൽ മീരാബായി ചാനുവിന് ഫൈനലുണ്ട്. രാവിലെ 10.20ന് ഫൈനല്‍ തുടങ്ങും. അതേസമയം ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. മിക്‌സഡ് ടീം ഇനത്തിൽ ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യമാണ് ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയ് സഖ്യത്തെ തോൽപ്പിച്ചു. രാവിലെ 11ന് തുടങ്ങുന്ന ക്വാര്‍ട്ടറില്‍ കരുത്തരായ കൊറിയയെ ഇന്ത്യ നേരിടും. വനിതാ ഷൂട്ടിംഗില്‍ നിരാശ ഷൂട്ടിംഗില്‍ ഇന്ത്യയുടെ തുടക്കം നിരാശയോടെയായി. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ ഇളവേനിൽ വാളരിവന്‍ 16 ഉം അപുർവി ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ വിജയിച്ച് ടോക്കിയോ ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി. ചൈനയുടെ യാങ് കിയാന്‍ സ്വര്‍ണവും റഷ്യന്‍ താരം വെള്ളിയും സ്വിസ് താരം വെങ്കലവും നേടി. ടോക്കിയോ ഒളിംപിക്‌സ്: ആദ്യ സ്വര്‍ണം ചൈനയ്‌ക്ക്; വനിതാ ഷൂട്ടിംഗില്‍ ഉന്നംപിഴച്ച് ഇന്ത്യ നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3x2dIpN
via IFTTT
from Asianet News https://ift.tt/3x2dIpN
via IFTTT
മമതാ ബാനർജി ദേശീയ രാഷ്ട്രീയത്തിലേക്ക്, തൃണമൂലിന്റെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു
ദില്ലി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുന്നു. തൃണമൂൽ കോൺഗ്രസിൻ്റെ പാർലമെന്ററി പാർട്ടി നേതാവായി മമതാ ബാനർജിയെ തെരഞ്ഞെടുത്തു. നിർണ്ണായക ചർച്ചകൾക്കായി തിങ്കളാഴ്ച മുതൽ നാല് ദിവസം മമത ബാനർജി ദില്ലിയിൽ ചെലവഴിക്കും. കേന്ദ്രസർക്കാരിനെതിരെ ശക്താമായ ഭാഷയിൽ വിമർശനം ഉന്നയിക്കുന്ന ആളാണ് ബംഗാൾ മുഖ്യമന്ത്രി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാൾ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച ബിജെപിയെ ഏറെ പിന്നിലാക്കിയായിരുന്നു മമതയുടെ തൃണമൂൽ ഭരണം നിലനിർത്തിയത്. പെഗാസസ് വിവാദത്തിൽ തന്റെ ഫോൺ ക്യാമറ പ്ലാസ്റ്ററിട്ടുവെന്ന പരിഹാസവുമായി മമത രംഗത്തെത്തിയിരുന്നു.
from Asianet News https://ift.tt/3BAP2Il
via IFTTT
from Asianet News https://ift.tt/3BAP2Il
via IFTTT
രണ്ട് ബിസിനസുകാരെ മറ്റൊരു ബിസിനസുകാരനും ജീവനക്കാരും ചേര്‍ന്ന് കുത്തിയും അടിച്ചും കൊലപ്പെടുത്തി
ദില്ലി: ബിസിനസുകാരായ രണ്ട് സുഹൃത്തുക്കളെ കൊലപ്പെടുത്തിയ കേസില്‍ മറ്റൊരു ബിസിനസുകാരനും അയാളുടെ രണ്ട് സഹായികളും അറസ്റ്റില്‍. ദില്ലി രോഹിണിയിലെ സെക്ടര്‍ 3യിലെ താമസക്കാരായ സുരേന്ദ്ര ഗുപ്ത, അമിത്ത് ഗോയല്‍ എന്നിവരാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി കൊലചെയ്യപ്പെട്ടത്. സുരേന്ദ്ര ഗുപ്തയുടെ ബന്ധുവും, ബിസിനസുകാരനുമായ സന്ദീപ് ജയിനും, അയാളുടെ രണ്ട് ജീവനക്കാരും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, കഴിഞ്ഞ വര്‍ഷം ലോക്ക്ഡൌണ്‍ കാലത്ത് ഗുപ്ത സന്ദീപിന് 20 ലക്ഷം രൂപ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി കടം നല്‍കി. ഈ പണത്തില്‍ പകുതിയോളം സന്ദീപ് തിരിച്ചുനല്‍കി. എന്നാല്‍ പണം പൂര്‍ണ്ണമായി തിരിച്ചുനല്‍കണം എന്നായിരുന്നു ഗുപ്തയുട ആവശ്യം. ഇത് തര്‍ക്കമായി ഗുപ്തയെ സന്ദീപും ജീവനക്കാരും കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ഗോയലിനെയും കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രിയോടെയാണ് വസീരാബാദില്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട എസ്.യു.വിയില്‍ നിന്നും അമിത്ത് ഗോയലിന്‍റെ മൃതദേഹം ലഭിച്ചത്. തുടര്‍ന്ന് എസ്.യു.വി ഗുപ്തയുടെ വീട്ടിലെതാണെന്ന് പൊലീസ് വണ്ടി നമ്പര്‍ വച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ബന്ധുക്കളുടെ മൊഴി എടുത്തപ്പോഴാണ് വസീരാബാദിലെ സന്ദീപ് ജയിന്‍റെ ഫാക്ടറിയിലേക്ക് പണം തിരിച്ചുവാങ്ങാന്‍ ഗുപ്തയും, ഗോയലും പോയിരുന്നു എന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ഫോണ്‍ ലോക്കേഷന്‍ ഉപയോഗിച്ച് സന്ദീപ് ജയിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ സംഭവിച്ച കാര്യങ്ങള്‍ ഇയാള്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഫാക്ടറിയില്‍ നിന്നുതന്നെ ഗുപ്തയുടെ ശരീരം കണ്ടെത്തി. കത്തിയും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് ബിസിനസുകാരെ ജയിന്‍റെ രണ്ട് ജീവനക്കാര്‍ കൊലപ്പെടുത്തിയത്. കടം നല്‍കിയ പണം തിരിച്ചുചോദിച്ച് നിരന്തരം സമ്മര്‍ദ്ദമുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് ജയിന്‍ പൊലീസിന് നല്‍കിയ മറുപടി. അതേ സമയം രണ്ട് ബിസിനസുകാരുടെ മരണം സംബന്ധിച്ച് ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നാണ് മരിച്ചവരുടെ കുടുംബം പറയുന്നത്.
from Asianet News https://ift.tt/3hZa9Mt
via IFTTT
from Asianet News https://ift.tt/3hZa9Mt
via IFTTT
എം.സി.എ പ്രവേശനപരീക്ഷ ജൂലൈ 31 ന്; അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ ജൂലൈ 31 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടത്തും. പ്രവേശനപരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് https://ift.tt/2ZTByng ൽ അപേക്ഷാർത്ഥിയുടെ ഹോം പേജിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പ്രവേശനപരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താൽകാലികമായിട്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3wZCBlW
via IFTTT
from Asianet News https://ift.tt/3wZCBlW
via IFTTT
ടോക്കിയോ ഒളിംപിക്‌സ്: ആദ്യ സ്വര്‍ണം ചൈനയ്‌ക്ക്; വനിതാ ഷൂട്ടിംഗില്‍ ഉന്നംപിഴച്ച് ഇന്ത്യ
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണം ചൈനയ്‌ക്ക്. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചൈനയുടെ യാങ് കിയാന്‍ സ്വര്‍ണം സ്വന്തമാക്കി. റഷ്യന്‍ താരം വെള്ളിയും സ്വിസ് താരത്തിന് വെങ്കലവും ലഭിച്ചു. അതേസമയം ഇന്ത്യന്‍ താരങ്ങളായ ഇളവേനിൽ വാളരിവനും അപുർവി ചന്ദേലയ്‌ക്കും ഫൈനലില്‍ ഇടംപിടിക്കാനായില്ല. യോഗ്യതാ റൗണ്ടില്‍ ഇളവേനിൽ 16 ഉം ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇളവേനിൽ ലോക ഒന്നാം നമ്പര്‍ താരവും ചന്ദേല ലോക റെക്കോര്‍ഡിന് ഉടമയുമാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zJjGh5
via IFTTT
from Asianet News https://ift.tt/3zJjGh5
via IFTTT
താരന്‍ അകറ്റാന്‍ പരീക്ഷിക്കാം ഈ ഹെയര്‍ മാസ്കുകള്‍...
പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് താരന്‍. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. തലമുടികൊഴിച്ചിലിനും താരന്‍ കാരണമാകാം. താരന്‍ കാരണം ചിലരില്‍ തല ചൊറിച്ചിലും ഉണ്ടാകാം. തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത് തന്നെ. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. തലമുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. ശിരോചർമ സംരക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയാലും ഒരുപരിധിവരെ താരനെ പ്രതിരോധിക്കാൻ സാധിക്കും. താരനകറ്റാൻ സഹായിക്കുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം... ഒന്ന്... ആവണക്കെണ്ണയും ഒലീവ് ഓയിലും ചെറുതായി ചൂടാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. ചൂടുവെള്ളത്തിൽ മുക്കിയ ഒരു ടൗവൽ ഉപയോഗിച്ചു തല നന്നായി മൂടുക. 20 മിനിറ്റിനുശേഷം ഷാംപു ഉപയോഗിച്ചു തല കഴുകാം. രണ്ട്... ഒരു കപ്പ് തൈരിൽ ഒരു സ്പൂൺ കുരുമുളക് പൊടിച്ചതു ചേർത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. മൂന്ന്... അര കപ്പ് തൈര്, ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് തലമുടിവേരുകളിൽ തുടങ്ങി അറ്റം വരെ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വരെ ഇത് ഉപയോഗിക്കാം. തൈര് മാത്രം ശിരോചർമ്മത്തിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുന്നതും താരനിൽനിന്നും ഒരു പരിധിവരെ മോചനം നേടാൻ സഹായിക്കും. നാല്... ഒരു മുട്ടയുടെ വെള്ള, ഒരു കപ്പ് തൈര്, രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലുമായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകാം. അഞ്ച്... ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആറ്... പത്ത് ചെമ്പരത്തി ഇലകൾ, ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടുവച്ച ഉലുവ ഒരു ടീസ്പൂണ്‍, അരക്കപ്പ് തൈര് എന്നിവ എടുക്കണം. ഇവ മൂന്നും കൂടി നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടാം. അരമണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാനും കരുത്തുറ്റ മുടി വളരാനും സഹായിക്കും. Also Read: വരണ്ട ചര്‍മ്മമാണോ? പരീക്ഷിക്കാം ഈ നാല് ഫേസ് പാക്കുകള്‍... കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3y24pYf
via IFTTT
from Asianet News https://ift.tt/3y24pYf
via IFTTT
ജീവനക്കാരുടെ മൊബൈല്‍ ഉപയോഗം; പുതിയ ഉത്തരവ് ഇറക്കി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്ര പൊതുഭരണ വകുപ്പാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ മൊബൈല്‍ഫോണ്‍ ഓഫീസില്‍ ഉപയോഗിക്കാവു. ഓഫീസിലെ ആശയവിനിമയത്തിന് ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കാമെന്നും ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ഓഫീസ് സമയത്തിന് ശേഷമേ സ്വകാര്യ ആവശ്യങ്ങൾക്കായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവു. കൂടാതെ മൊബൈല്‍ ഫോണിൽ സംസാരിക്കുന്നത് കുറഞ്ഞ ശബ്ദത്തില്‍ ശാന്തതയോടെയായിരിക്കണം. ഔദ്യോഗീക മീറ്റിംഗുകള്ക്കിടെയില് മൊബൈൽ ഫോണ്‍ സൈലന്റ് മോഡില്‍ വയ്ക്കണമെന്നും ഈ സമയത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നതും സന്ദേശങ്ങള്‍ പരിശോധിക്കുന്നതും ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണമെന്നും പറയുന്നു. അതേ സമയം അത്യവശ്യഘട്ടങ്ങളിൽ ടെക്സ്റ്റ് മെസേജിലൂടെ വിവരങ്ങൾ കൈമാറാം. ഫോണിൽക്കൂടി ജോലി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ല.
from Asianet News https://ift.tt/3iJj57T
via IFTTT
from Asianet News https://ift.tt/3iJj57T
via IFTTT
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികൾ തേക്കടിക്കടുത്ത് നിർമ്മാണം തുടങ്ങിയത് കോടികൾ മുടക്കുള്ള റിസോർട്ട്
തേക്കടി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതി ബിജോയിയുടെയും ബിജു കരീമിൻറെയും നേതൃത്വത്തിൽ തേക്കടിക്ക് സമീപം നിർമ്മാണം ആരംഭിച്ചത് കോടികളുടെ റിസോർട്ട്. സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച സൂചനകൾ പുറത്തു വന്നതിനെ തുടന്ന് മൂന്നു വർഷം മുമ്പ് പണികൾ മുടങ്ങി. തേക്കടിയിൽ നിന്നും പത്തു കിലോമീറ്റർ അകലെ കുമളി പഞ്ചായത്തിലെ മുരിക്കടി എന്ന സ്ഥലത്താണ് കോടികളുടെ റിസോർട്ട് നിർമ്മാണം ആരംഭിച്ചത്. എട്ടേക്കറിലധികം സ്ഥലമാണ് ബിജോയ് ഉൾപ്പെടെയുള്ളവരുടെ കൈവശമുള്ളത്. തേക്കടി റിസോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഇരിങ്ങാലക്കുട ആനന്ദത്തുപറമ്പിൽ എ.കെ. ബിജോയി 2014 ൽ കെട്ടിട നിർമാണത്തിനുള്ള അനുമതിക്കായി കുമളി പഞ്ചായത്തിൽ അപേക്ഷ നൽകി. കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ബിജോയി. 58,500 ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ പണിയാനാണ് പെർമിറ്റെടുത്തത്. അഞ്ചു വർഷം മുമ്പാണ് നിർമ്മാണം തുടങ്ങിയത്. 18 കോടിയുടെ പദ്ധതിയായിരുന്നു ലക്ഷ്യം. ഇതിൽ മൂന്നരക്കോടിയുടെ ആദ്യഘട്ട നിർമാണം മാത്രമാണ് പൂർത്തിയാക്കാനായത്. പണി നടത്തിയ മുരിക്കടി സ്വദേശിയായ കരാറുകാരന് 18 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ട്. ബിജോയിയാണ് കരാറുകാരന് പണം നൽകിയിരുന്നത്. മൂന്നു വർഷം മുമ്പ് പണം വരവ് നിലച്ചു. ഇതോടെ പണികളും മുടങ്ങി. മൂന്നു പേരിൽ നിന്നായി ബിജോയിയുടെ പേരിൽ വാങ്ങിയ രണ്ടര ഏക്കർ സ്ഥലത്തെ നിർമാണത്തിനാണ് ആദ്യം അനുമതി സമ്പാദിച്ചത്. 2017 ൽ പെർമിറ്റ് പുതുക്കിയപ്പോൾ കൂടുതൽ നിർമാണത്തിനുള്ള അനുമതിയും വാങ്ങി പഞ്ചായത്തിൽ നിന്ന് വാങ്ങി. 50 മുറികളും ആയൂർവേദ സ്പായും ഉൾപ്പെടെ നിർമ്മിക്കാനായിരുന്നു പദ്ധതി. Read Also: കരുവന്നൂർ വായ്പ തട്ടിപ്പ്; സി പി എം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ അടിയന്തര യോഗം കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2UzYZoT
via IFTTT
from Asianet News https://ift.tt/2UzYZoT
via IFTTT
കരുവന്നൂർ വായ്പ തട്ടിപ്പ്; സി പി എം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ അടിയന്തര യോഗം
തൃശ്ശൂർ: കരുവന്നൂർ വായ്പ തട്ടിപ്പ് കേസിൽ പ്രതികളായ സി പി എം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ അടിയന്തിര ജില്ല സെക്രട്ടേറിയറ്റ് യോഗം ചേരും. സംസ്ഥാന പ്രതിനിധിയുടെ സാന്നിധ്യത്തിലായിരിക്കും യോഗം. സിപിഎം സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് യോഗം. ബാങ്ക് ജീവനക്കാർ, ഭരണ സമിതി അംഗങ്ങൾ എന്നിവർ ഉൾപ്പടെ ആറ് പേരിൽ നിന്ന് സിപിഎം വിശദീകരണം തേടിയിരുന്നു. കേസിൽ മുഖ്യപ്രതികളുൾപ്പടെ മൂന്നു പേർ സി പി എം അംഗങ്ങളാണ്. ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്. മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടൻ്റ് സി.കെ ജിൽസ് എന്നീ പ്രതികൾ പാർട്ടി അംഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗമാണ്. ടി.ആർ സുനിൽ കുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. അതേസമയം, കരുവന്നൂർ ബാങ്കിലെ അഡ്മിനിസ്ട്രേറ്റർ നിയമനത്തിനെതിരെ ബി ജെ പി രംഗത്തെത്തി. സി പി എമ്മിനെ പിന്തുണയ്ക്കുന്ന വ്യക്തിയെ നിയമിച്ചത് അഴിമതി മറച്ചു വെക്കാനാണെന്നാണ് ആരോപണം. കൂടുതൽ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ബി ജെ പിയുടെ തീരുമാനം. കരുവന്നൂർ ബാങ്കിൽ വൻ വായ്പാ തട്ടിപ്പ് നടക്കുന്നുണ്ടെന്ന പരാതിയുമായി ആദ്യമെത്തിയത് ഇരിങ്ങാലക്കുട സ്വദേശി സുരേഷണ്. സുരേഷ് ആദ്യം പരാതി നൽകിയത് മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ ആയ എം സി അജിതിനാണ്, എന്നാൽ പ്രതികരണം വളരെ മോശമായിരുന്നു. പരാതി ഒതുക്കി തീർക്കാനാണ് അന്ന് ശ്രമിച്ചത്. ഇതേ വ്യക്തിയെയാണ് ഇപ്പോൾ അഡ്മിമിനിസ്ട്രർ ആയി നിയമിച്ചിരിക്കുന്നത്. സി പി എമ്മിനെ സഹായിക്കാനാണ് ഇത്തരത്തിൻ നിയമനം നടത്തിയതെന്നാണ് ആക്ഷേപം. ബാങ്ക് തട്ടിപ്പ് സി പി എമ്മിനെതിരെ വലിയ രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിലാണ് ബി ജെ പി. ഞായറാഴ്ച മാപ്രാണത്ത് നടക്കുന്ന പ്രതിഷേധ സംഗമം ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഭരണസമിതിക്കെതിരെ പ്രതികളുടെ കുടുംബം; അക്കൗണ്ടന്റിനെ കുടുക്കിയതാണെന്ന് ഭാര്യ കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2V5XeiX
via IFTTT
from Asianet News https://ift.tt/2V5XeiX
via IFTTT
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; വടക്കൻ കേരളം ജാഗ്രതയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ കേരളം ജാഗ്രതയിലാണ്. മലപ്പുറത്തെ മലയോര മേഖലകളിൽ രണ്ടു ദിവസമായി ചെയ്യുന്ന കനത്ത മഴക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. ഇന്നലെ രാത്രിയോടെ മഴ കുറഞ്ഞിട്ടുണ്ട്. വൈകുന്നേരം പെയ്ത മഴയിൽ നിലമ്പൂർ വെളിയംതോട്ടെ ഒരു കിണർ ഇടിഞ്ഞ് താഴ്ന്നു. അകമ്പാടത്ത് മലവെള്ള ഭീഷണിയുളള 6 കുടുംബങ്ങളെ ബന്ധുവീട്ടുകളിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചു. ചോക്കാട് പുഴ , ഗതിമാറി ഒഴുകിയതിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ 8 കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. അകമ്പാടം കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 36 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. നിലമ്പൂരിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. പാലക്കാട് അട്ടപ്പാടിയിൽ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്. ഭവാനിപ്പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകി. സൈലന്റ് വാലി വനമേഖലയിൽ ശക്തമായ മഴയാണ്. കുന്തിപ്പുഴയിൽ മലവെള്ള പാച്ചിലുണ്ടായി. ചെമ്മണ്ണൂർ, താവളം എന്നീ പാലങ്ങൾ വെള്ളത്തിനടിയിലാണ്. ചെമ്മണ്ണൂർ പാലത്തിന്റെ കൈവരിക്ക് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലത്തിന്റെ കൈവരികൾ താൽകാലികമായാണ് പുനസ്ഥാപിച്ചിരുന്നത്. ജലനിരപ്പ് ഉയർന്നതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. കനത്ത മഴയെ തുടർന്ന മൂന്നാർ പൊലീസ് ക്യാൻറീനിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. മൂന്നാറിലേക്കുള്ള വാഹനങ്ങൾ പഴയ മൂന്നാർ ബൈപ്പാസു വഴി തിരിച്ചു വിട്ടിരിക്കുകയാണ്. മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ രാവിലെ ആരംഭിക്കും. കാലവർഷം ശക്തി പ്രാപിച്ചതിനെ തുടന്ന് ജില്ലയിൽ ഞായറാഴ്ച വരെ രാത്രി യാത്ര നിരോധിച്ചു. രാത്രി ഏഴു മുതൽ രാവിലെ ആറുവരെയാണ് നിരോധനം. മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാലാണ് നടപടി. മുൻ കരുതൽ നടപടികളുടെ ഭാഗമായി മൂന്നാറിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആരെയും മാറ്റിപ്പാർപ്പിച്ചിട്ടില്ല. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. പള്ളിവാസല്‍ ഹെഡ് വര്‍ക്ക്‌സ്, കുണ്ടള, മാട്ടുപ്പെട്ടി അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു. ദേവിയാര്‍ പുഴ, നല്ലത്തണ്ണി,മുതിരപ്പുഴ, കന്നിമലയാര്‍ തുടങ്ങി അടിമാലി, മൂന്നാര്‍ മേഖലകളിലെ പുഴകളിലൊക്കെയും ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zwKS2o
via IFTTT
from Asianet News https://ift.tt/3zwKS2o
via IFTTT
പാലക്കാട് ടിപിആർ 18 കടന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം
പാലക്കാട്; ജില്ലയിൽ ടിപിആർ 18 കടന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് പാലക്കാട് ജില്ലാ ഭരണകൂടം. രോഗികളുമായി സന്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി കൊവിഡ് പടരുന്നത് തടഞ്ഞില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. ലോക്ഡൗണിൽ ഇളവുകൾ നൽകിത്തുടങ്ങിയതോടെയാണ് പാലക്കാട് ജില്ലയിൽ രോഗികളുടെ എണ്ണവും കൂടിയത്. കഴിഞ്ഞയാഴ്ച്ച ടിപിആർ പത്തിന് താഴെ വന്നിടത്ത് നിന്നുമാണ് പതിനെട്ടിലേക്കുള്ള കുതിച്ചുചാട്ടം. പഞ്ചായത്ത് തലത്തിൽ രൂപികരിച്ച റാപ്പിഡ് റെസ്പോണ്‍സ് ടീം പലയിടത്തും കാര്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. രോഗ പരിശോധനക്ക് എത്താനും ആളുകൾ മടിക്കുന്നു. ഈ സാഹചര്യത്തിലാണ് ടിപിആർ കുറയ്ക്കാൻ പുതിയ വഴികള്‍ ജില്ലാ ഭരണകൂടം തേടുന്നത്. നേരത്തെ 35 രോഗികൾ ഉണ്ടായിരുന്ന വാര്‍ഡുകളായിരുന്നു കണ്ടൈൻമെന്റ് സോണ്‍ ആക്കിയിരുന്നത്. 25 രോഗികളുണ്ടെങ്കിൽ വാര്‍ഡ് പൂര്‍ണമായും അടച്ചിടാനാണ് പുതിയ തീരുമാനം രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ച്ച പറ്റിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പനിയോ മറ്റ് അസുഖങ്ങളായോ എത്തിയാൽ രോഗികളെ കൊവിഡ് പരിശോധനയ്ക്ക് നിര്‍ബന്ധമായും വിധേയമാക്കണമെന്ന് സ്വകാര്യ ആശുപത്രികൾക്ക് ജില്ലാ ഭരണകൂടം കര്‍ശന നിര്‍ദേശവും നൽകിയിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3iNF3XI
via IFTTT
from Asianet News https://ift.tt/3iNF3XI
via IFTTT
അമ്പലപ്പുഴ അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് ഇന്ന്; ജി സുധാകരൻ ഹാജരായേക്കും
ആലപ്പുഴ: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകൾ അന്വേഷിക്കുന്ന സിപിഎം കമ്മീഷൻ തെളിവെടുപ്പ് നേരത്തെയാക്കി. തെളിവെടുപ്പ് ഇന്നു മുതൽ ആരംഭിക്കും. ജി സുധാകരനടക്കമുള്ളവർക്കെതിരായ ആരോപണങ്ങളിൽ കമ്മീഷൻ തെളിവ് ശേഖരിക്കും. പരാതിക്കാരിൽ നിന്ന് കമ്മീഷൻ വിവരങ്ങൾ ശേഖരിക്കും. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തെളിവെടുപ്പ്. തെളിവെടുപ്പ് നാളെ നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എളമരം കരീമും കെ ജെ തോമസുമാണ് അന്വേഷണ കമ്മീഷനംഗങ്ങൾ. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2TvyiAX
via IFTTT
from Asianet News https://ift.tt/2TvyiAX
via IFTTT
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഭരണസമിതിക്കെതിരെ പ്രതികളുടെ കുടുംബം; അക്കൗണ്ടന്റിനെ കുടുക്കിയതാണെന്ന് ഭാര്യ
തൃശ്ശൂർ: കരുവന്നൂർ ബാങ്കിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയ കേസിൽ ഭരണസമിതി അംഗങ്ങളുടെ പങ്ക് പരിശോധിക്കണമെന്ന് പ്രതികളുടെ കുടുംബങ്ങൾ. തന്റെ ഭർത്താവിനെ കുടുക്കിയതാണെന്ന് കേസിലെ പ്രതിയായ ബാങ്ക് അക്കൗണ്ടന്റ് ജിൽസിന്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തട്ടിപ്പിൽ ഭരണ സമിതി അംഗങ്ങളുടെ പങ്ക് പരിശോധിക്കണമെന്ന് കേസിലെ പ്രതി സുനിൽകുമാറിന്റെ അച്ഛൻ ആവശ്യപ്പെടുന്നു. അതേസമയം ബാങ്കിന്‍റെ മുൻ മാനേജർ ബിജു കരിം ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിലാണ്. ബാങ്കിന് കീഴിലുള്ള സൂപ്പർമാർക്കറ്റുകളുടെ ചുമതലയുള്ള അക്കൌണ്ടന്റ് ജിൽസ്, മാനേജറായിരുന്ന ബിജു കരീം, സെക്രട്ടറി സുനിൽകുമാർ എന്നിവരുൾപ്പെടെ 6 പേർക്കെതിരെയാണ് നിലവിൽ കേസുള്ളത്. ക്രമം തെറ്റിയ വായ്പകളിലൂടെയും സൂപ്പർ മാക്കറ്റുകളിലെ വിറ്റുവരവുകളിലൂടെയും കോടികൾ തട്ടിയെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. പ്രതികളുടെ പ്രതികരണം തേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഇവരുടെ വീടുകളിൽ എത്തിയത്. പക്ഷേ ആരും വീട്ടിൽ ഇല്ല. ചെയ്യാത്ത തെറ്റിനാണ് വേട്ടയാടുന്നതെന്നാണ് അക്കൌണ്ടന്റായിരുന്ന ജിൽസിനെ കുടുംബത്തിന്റെ വാദം. സഹകരണ ജോയിന്റ് റജിസ്ട്രാറോടും ഇക്കാര്യങ്ങൾ വ്യക്തമാക്കിയെന്നാണ് കുടുംബത്തിന്റെ നിലപാട്. പണം തട്ടിയതിൽ ഭരണ സമിതി അംഗങ്ങളുടെ പങ്ക് പരിശോധിക്കണമെന്ന് മുൻ ബാങ്ക് സെക്രട്ടറി സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ പറഞ്ഞു. സുനിൽകുമാർ തട്ടിപ്പിലൂടെ ഒന്നും നേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ മാനേജർ ബിജു കരിം ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ബിജുവിന്റെ കുടുംബം ആരോപണങ്ങളോട് പ്രതികരിച്ചില്ല. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zv9VTr
via IFTTT
from Asianet News https://ift.tt/3zv9VTr
via IFTTT
കൊവിഡ് കുതിച്ചുയരുന്നു; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു, ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ
തിരുവനന്തപുരം: കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു. ടിപിആർ കുറവുള്ള എ ബിപ്രദേശങ്ങളിൽ സർക്കാർ ഓഫീസുകളിൽ അൻപത് ശതമാനം ജീവനക്കാർക്ക് മാത്രമാണ് അനുമതി. സി മേഖലയിൽ 25 ശതമാനം ജീവനക്കാർക്ക് ഓഫീസിലെത്താം. അതേസമയം ഡി മേഖലയിൽ നിയന്ത്രണങ്ങള്‍ കൂടുതൽ ശക്തമാക്കും. ഇവിടെ അവശ്യസർവീസ് മാത്രമേ പ്രവർത്തിക്കൂ. ഓഫീസിൽ വരാത്ത ജീവനക്കാരെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നിയോഗിക്കും. സംസ്ഥാനത്ത് ഇന്ന് വാരാന്ത്യലോക്ക്ഡൗണും കർശനമായി നടപ്പിലാക്കും. സംസ്ഥാനത്ത് ഇന്നലെ ടിപിആർ 13 ശതമാനം കടന്നിരുന്നു. 11 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിൽ കൂടുതലാണെന്നതും ആശങ്ക വർധിപ്പിക്കുകയാണ്. ഇതിൽ മലപ്പുറത്താണ് ഏറ്റവുമധികം ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയത്. ജില്ലയിൽ 20.56 ശതമാനമാണ് ടിപിആർ. അതേസമയം മുന്നണി പോരാളുകളുടെ വാക്സിനേഷനിൽ കേരളം പിന്നിലാണെന്നാണ് പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ കേന്ദ്രം അവതരിപ്പിച്ച റിപ്പോർട്ട്. ദേശീയശരാശരി 91 ഉം സംസ്ഥാന ശരാശരി 74 മെന്നാണ് റിപ്പോർട്ട്. എന്നാൽ മുന്നണി പോരാളികളിൽ ഏകദേശം 100 ശതമാനവും ആദ്യഡോസ് വാക്സിനെടുത്തുവെന്ന് മുഖ്യമന്ത്രി മറുപടി നൽകി. മാത്രമല്ല വാക്സിന്‍റെ ഒന്നാം ഡോസിന്‍റെ കാര്യത്തിൽ ദേശീയ ശരാശരി 25.52 ആണെങ്കിൽ സംസ്ഥാനത്ത് 35.51 ആണെന്നും പിണറായി ചൂണ്ടികാട്ടി. രണ്ടാം ഡോസ് സ്വീകരിച്ചവരുടെ ദേശിയ ശരാശരി 6.83 ആണെങ്കിൽ കേരളത്തിൽ 15 ശതമാനമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2Vco0Xa
via IFTTT
from Asianet News https://ift.tt/2Vco0Xa
via IFTTT
ഐസിഎസ്‌സി പരീക്ഷാഫലം കാത്ത് വിദ്യാർഥികൾ, പ്രഖ്യാപനം മൂന്ന് മണിക്ക്
ദില്ലി: ഐസിഎസ്‌സി പത്താംക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ പൊതു പരീക്ഷ റദ്ദാക്കിയിരുന്നു. ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഫലം ആണ് പ്രഖ്യാപിക്കുക. പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം. ഫലപ്രഖ്യാപനത്തെക്കുറിച്ച് സിഐഎസ് സിഇ ആണ് അറിയിച്ചത്. അതേസമയം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി പരീക്ഷാഫലം അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി സിബിഎസ്ഇ നീട്ടിയിരുന്നു. 25 വരെയാണ് സമയം അനുവദിച്ചത്. നേരത്തെ 22 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. കൂടുതല്‍ സമയം വേണമെന്ന സ്‌കൂളുടെ ആവശ്യം പരിഗണിച്ചായിരുന്നു സിബിഎസ്ഇ ഇളവ് അനുവദിച്ചത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2UGOG2e
via IFTTT
from Asianet News https://ift.tt/2UGOG2e
via IFTTT
കോഴിക്കോട് പക്ഷിപ്പനി സംശയം; സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കും
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ പക്ഷിപ്പനി ബാധ സംശയിക്കുന്ന ഫാമില്‍നിന്നയച്ച സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കും. രാവിലെയോടെ സ്വകാര്യ ഫാമില്‍ കോഴികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണോയെന്ന് സ്ഥിരീകരിക്കാനാകുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. ഭോപ്പാലിലെ ലാബിലാണ് സാമ്പിൾ പരിശോധിക്കുന്നത്. കേരളത്തില്‍ രണ്ട് സാമ്പിൾ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവും ഒരെണ്ണം നെഗറ്റീവുമാണ്. മുന്‍കരുതല്‍ നടപടിയായി ഫാമിന്‍റെ പത്ത് കിലോമീറ്റർ പരിസരം ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് കാളങ്ങാലിയിലെ സ്വകാര്യ വ്യക്തിയുടെ ഫാമിലെ 300 കോഴികൾ കൂട്ടത്തോടെ ചത്തത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2Tz0sLy
via IFTTT
from Asianet News https://ift.tt/2Tz0sLy
via IFTTT
അനന്യയുടെ പങ്കാളി ജിജുവിൻ്റെ പോസ്റ്റുമോർട്ടം ഇന്ന്; ഇരുവരുടെയും മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യം
കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും. വൈറ്റില തൈക്കൂടത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെയാണ് ജിജുവിന്റെ മൃതദേഹം കാണപ്പെട്ടത്. ഫോറൻസിക് പരിശോധനയ്ക്കു ശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അനന്യയും ജിജുവും ഒരുമിച്ചാണ് ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത്. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. അനന്യയുടെ മരണത്തിനു ശേഷം ജിജു കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു. അനന്യയുടെ സംസ്കാരത്തിനുശേഷം കൊല്ലത്തുനിന്ന് മടങ്ങിയെത്തിയ ജിജു വൈറ്റിലയിൽ സുഹൃത്തുക്കളുടെ വീട്ടിൽ തങ്ങുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അനന്യ നൽകിയ പരാതിയും ഇരുവരുടെയും മരണവും പ്രത്യേക സംഘം അന്വേഷിക്കണമെനന്നാവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ സമൂഹം രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3Bz5GYP
via IFTTT
from Asianet News https://ift.tt/3Bz5GYP
via IFTTT
ഒടുവിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ആശ്വാസ ജയം
കൊളംബോ: മലയാളി താരം സഞ്ജു സാംസൺ അടക്കം അഞ്ച് താരങ്ങൾ ഏകദിന അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ആശ്വാസ ജയം. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ശ്രീലങ്ക ജയിച്ചു കയറിയത്. 2017നുശേഷം ഏകദിനത്തിൽ ശ്രീലങ്ക ഇന്ത്യക്കെതിരെ നേടുന്ന ആദ്യ ജയമാണിത്. മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.(2-1). ശ്രീലങ്കയുടെ അവിഷ്ക ഫെർണാണ്ടോ കളിയിലെ താരമായപ്പോൾ സൂര്യകുമാർ യാദവാണ് പരമ്പരയിലെ താരം. ഇടക്ക് പെയ്ത മഴമൂലം 47 ഓവറാക്കി കുറച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.1 ഓവറിൽ 225ന് ഓൾ ഔട്ടായപ്പോൾ 39 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലങ്ക ലക്ഷ്യത്തിലെത്തി. ഇന്ത്യക്കായി മൂന്ന് വിക്കറ്റെടുത്ത രാഹുല് ചാഹറും രണ്ട് വിക്കറ്റെടുത്ത ചേതര് സക്കറിയയും ബൌളിംഗിൽ തിളങ്ങി. ലങ്കയ്ക്ക് തുടക്കം പിഴച്ചില്ല, ഒടുക്കവും കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ശ്രീലങ്കക്ക് മികച്ച തുടക്കമാണ് ഇത്തവണ ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ അവിഷ്ക ഫെർണാണ്ടോയും മിനോദ് ബാനുകയും ചേർന്ന് 35 റൺസടിച്ചു. ബാനുകയെ(7) കെ ഗൗതം മടക്കിയെങ്കിലും രണ്ടാം വിക്കറ്റിൽ ബാനുക രാജപക്സെയും അവിഷ്ക ഫെർണാണ്ടോയും ചേർന്ന് 109 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ലങ്കയുടെ വിജയം ഉറപ്പിച്ചു. അരങ്ങേറ്റം മോശമാക്കാതെ സക്കറിയയും രാഹുൽ ചാഹറും 65 റൺസെടുത്ത രജപക്സെയും തൊട്ടുപിന്നാലെ ധനഞ്ജയ ഡിസിൽവയെയും(2) മടക്കി ഏകദിന അരങ്ങേറ്റം അവിസ്മരണീയമാക്കിയ ചേതൻ സക്കറിയ ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും ഫെർണാണ്ടോയുടെ ചെറുത്തു നിൽപ്പ് ലങ്കക്ക് വിജയം സമ്മാനിച്ചു. ഗൗതമിന്റെ ഫെർണാണ്ടോയെ മനീഷ് പാണ്ഡെ കൈവിട്ടത് മത്സരത്തിൽ നിർണായകമായി. ലങ്കൻ ജയത്തിലേക്ക് 14 റൺസകലമുള്ളപ്പോൾ ഫെർണാണ്ടോയെ(76) രാഹുൽ ചാഹർ മടക്കിയെങ്കിലും ലങ്കൻ ജയം തടയാൻ ഇന്ത്യക്കായില്ല. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കം മുതലാക്കാനായില്ല. 49 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഏകദിന അരങ്ങേറ്റംകുറിച്ച മലയാളി താരം സഞ്ജു സാംസണ്‍ 46 റണ്‍സെടുത്തപ്പോള്‍ 40 റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവും തിളങ്ങി. ശ്രീലങ്കക്കായി പ്രവീണ്‍ ജയവിക്രമയും അഖില ധനഞ്ജയയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഏകദിന അരങ്ങേറ്റം കുറിച്ച മലയാളി താരം സഞ്ജു സാംസണും പൃഥ്വി ഷായും അടിച്ചു തകര്‍ത്തോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് അതിവേഗം കുതിച്ചു. 28 റണ്‍സില്‍ ധവാനെ നഷ്ടമായ ഇന്ത്യയെ ഇരുവരും ചേര്‍ന്ന് 100 കടത്തി. ഇന്ത്യന്‍ ടോട്ടല്‍ 100 കടന്നതിന് പിന്നാലെ 49 പന്തില്‍ 49 റണ്‍സെടുത്ത പൃഥ്വി ഷായെ ശ്രീലങ്കന്‍ നായകന്‍ ഷനക വിക്കറ്റിന് മുന്നില്‍ കുടുക്കി. അരങ്ങേറ്റത്തിൽ അടിച്ചുതകര്‍ത്ത് സഞ്ജു ഇഷാന്‍ കിഷന് പകരം ഏകദിന ടീമില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു ആദ്യ മത്സരം മോശമാക്കിയില്ല. അഞ്ച് ഫോറും ഒരു സിക്സും സഹിതം 46 പന്തില്‍ 46 റണ്‍സെടുത്ത സഞ്ജു അര്‍ധസെഞ്ചുറിയിലേക്ക് നീങ്ങുന്നതിനിടെ ജയവിക്രമയെ കവറിന് മുകളിലൂടെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച് അവിഷ്ക ഫെര്‍ണാണ്ടോയുടെ ഉജ്ജ്വല ക്യാച്ചില്‍ മടങ്ങി. വമ്പന്‍ സ്കോര്‍ നേടി അരങ്ങേറ്റം അവിസ്മരണീയമാക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചതാണെങ്കിലും സഞ്ജുവിന് അത് മുതലാക്കാനായില്ല. സഞ്ജുവും പൃഥ്വി ഷായും ഇടവേളകളില്ലാതെ മടങ്ങിയതൊന്നും സൂര്യകുമാര്‍ യാദവിനെ ബാധിച്ചില്ല. വന്നപാടെ അടിതുടങ്ങിയ സൂര്യകുമാര്‍ യാദവ് മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് ഇന്ത്യയെ 150 കടത്തി. എന്നാല്‍ 11 റണ്‍സെടുത്ത മനീഷ് പാണ്ഡെയെ ജയവിക്രമ മടക്കിയതോടെ ഇന്ത്യക്ക് വീണ്ടും തിരിച്ചടിയേറ്റു. ഹര്‍ദ്ദിക് പാണ്ഡ്യക്കും ക്രീസില്‍ അധികം ആയുസുണ്ടായില്ല. 19 റണ്‍സെടുത്ത പാണ്ഡ്യയെ ജയവിക്രമ വിക്കറ്റിന് മുന്നില്ർ കുടുക്കി. സൂര്യകുമാര്‍ വീണു, പിന്നാലെ ഇന്ത്യയും ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും അടി തുടര്‍ന്ന സൂര്യകുമാര്‍ യാദവിലായിരുന്നു ഇന്ത്യന്‍ പ്രതീക്ഷ. എന്നാല്‍ സൂര്യകുമാറിനെ അഖില ധനഞ്ജയ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ തകര്‍ന്നടിഞ്ഞു. നിതീഷ് റാണ(7) അരങ്ങേറ്റത്തില്‍ നിരാശപ്പെടുത്തിയപ്പോള്‍ രാഹുല്‍ ചാഹറും(13), നവദീപ് സെയ്നിയും(15) ചേര്‍ന്ന് വാലറ്റത്ത് നടത്തിയ ചെറുത്തു നില്‍പ്പാണ് ഇന്ത്യയെ 200 കടത്തിയത്. സഞ്ജുവിന് പുറമെ നിതീഷ് റാണ, ചേതന്‍ സക്കറിയ, കൃഷ്‌ണപ്പ ഗൗതം, രാഹുല്‍ ചഹാര്‍ എന്നിവരാണ് ഇന്ന് ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറിയത്. India (Playing XI): Prithvi Shaw, Shikhar Dhawan(c), Sanju Samson(w), Manish Pandey, Suryakumar Yadav, Nitish Rana, Hardik Pandya, Krishnappa Gowtham, Rahul Chahar, Navdeep Saini, Chetan Sakariya. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3i2ynpr
via IFTTT
from Asianet News https://ift.tt/3i2ynpr
via IFTTT
വിപണിയിൽ സൊമാറ്റോയുടെ മാസ് എൻട്രി: ചർച്ചയായി സിഇഒയുടെ കത്ത്, സ്വിഗ്ഗി മികച്ച ആപ്ലിക്കേഷനെന്ന് ദീപിന്ദർ ഗോയൽ
ഐപിഒയിൽ (പ്രാഥമിക ഓഹരി വിൽപ്പന) നിക്ഷേപകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ ഓഹരി വിപണിയിലും വൻ മുന്നേറ്റം നടത്തി സൊമാറ്റോ. ലിസ്റ്റിംഗിന് പിന്നാലെ സൊമാറ്റോ ഓഹരികൾ 20 ശതമാനം അപ്പർ സർക്യൂട്ടിൽ 138 രൂപയിലേക്ക് കുതിച്ചുകയറി. ഇത് ഐപിഒ നിക്ഷേപകരുടെ പണം ഇരട്ടിയാക്കി. സൊമാറ്റോ കമ്പനിയുടെ നിർണായക ദിവസത്തിലെ മുന്നേറ്റം വിപണിയെ അതിശയിപ്പിക്കുന്നതായിരുന്നു. സൊമാറ്റോ സഹ സ്ഥാപകനും സിഇഒയുമായ ദീപിന്ദർ ഗോയൽ വെള്ളിയാഴ്ച ഓഹരി ഉടമകൾക്ക് ഒരു കത്തെഴുതി. ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കമ്പനി പ്രവേശിച്ച ദിവസം പ്രസിദ്ധീകരിച്ച ഗോയലിന്റെ കത്ത് ഏറെ ചർച്ചയായി. കമ്പനിയുടെ ഭാവിയെപ്പറ്റി വലിയ ആത്മവിശ്വസം പുലർത്തുന്ന കത്തിൽ സൊമാറ്റോയുടെ മുന്നേറ്റത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ഇന്ത്യൻ ഓൺലൈൻ ഭക്ഷ്യ വിതരണ മേഖലയുടെ ഭാവിയെക്കുറിച്ചും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെക്കുറിച്ചു അദ്ദേഹം പറയുന്നു. തന്റെ കത്തിൽ, എതിരാളിയായ സ്വിഗ്ഗിയെ ഗോയൽ പരാമർശിച്ചു, ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ഭക്ഷണ വിതരണ ആപ്ലിക്കേഷനുകളാണ് സൊമാറ്റോയും സ്വിഗ്ഗിയും എന്ന് അദ്ദേഹം പറയുന്നു. "ഞാൻ ഇന്ത്യയിൽ ഉറച്ച വിശ്വാസിയാണ്, ഇന്ത്യ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുള്ള ഒരു വിപണിയാണ്, എന്നാൽ നിങ്ങൾ ഇന്ത്യയിൽ വിജയിക്കാൻ പരിശ്രമിക്കുകയാണെങ്കിൽ, നിങ്ങൾ ഇതിനകം അസാധാരണരാണ്. ഇന്നത്തെ ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ഭക്ഷ്യ വിതരണ ആപ്ലിക്കേഷനുകളാണ് സൊമാറ്റോയും സ്വിഗ്ഗിയും എന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കളുടെ മാനദണ്ഡങ്ങൾക്കനുസൃതമായി ലോകോത്തരമെന്ന് സ്വയം വിളിക്കുന്നതിന് മുമ്പായി ഞങ്ങൾക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്..." കമ്പനിയുടെ പത്തിൽ അധികം വർഷത്തെ യാത്ര എല്ലായ്പ്പോഴും സുഗമമായിരുന്നില്ല. നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് ഞങ്ങൾ കടന്നുപോയത്. കമ്പനിക്ക് നല്ലതായ നിരവധി തീരുമാനങ്ങൾ ഞാൻ എടുത്തിട്ടുണ്ട്, ചിലത് ഞങ്ങളുടെ പങ്കാളികൾക്ക് വളരെയധികം മനപ്രയാസത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു. ഞങ്ങളുടെ ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ പോലും, ഞങ്ങളുടെ ടെക് / എഞ്ചിനീയറിംഗ് ടീമിന്റെ പകുതിയും ദീർഘകാല സംരംഭങ്ങളിൽ പ്രവർത്തിക്കുന്നു. നല്ലതും അർത്ഥവത്തായതുമായ എന്തും നിർമ്മിക്കാൻ പതിറ്റാണ്ടുകൾ എടുക്കുമെന്ന് ഞങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നു. ഞങ്ങൾ 10 വർഷത്തേക്കും അതിനപ്പുറത്തേക്കും നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നു, മാത്രമല്ല കമ്പനിയുടെ ദീർഘകാല വിജയത്തിനായി ഹ്രസ്വകാല ലാഭത്തിനായുള്ള ഞങ്ങളുടെ ഗതിയിൽ മാറ്റം വരുത്താനും പോകുന്നില്ല. സൊമാറ്റോ ഐപിഒയോടുള്ള അതിശയകരമായ പ്രതികരണം, ഞങ്ങൾ നടത്തുന്ന നിക്ഷേപങ്ങളുടെ വ്യാപ്തിയെ വിലമതിക്കുന്നതും കമ്പനിയുടെ ബിസിനസ്സിനെക്കുറിച്ച് ദീർഘകാല വീക്ഷണം സ്വീകരിക്കുന്നതുമായ നിക്ഷേപകർ ആത്മവിശ്വാസം നൽകുന്നതാണ്. ഇന്നത്തെ സൊമാറ്റോയെ സൃഷ്ടിക്കുന്നതിൽ നൂറുകണക്കിന് ആളുകൾ നിസ്വാർത്ഥമായി പങ്കുവഹിച്ചിട്ടുണ്ട്. അവരിൽ ചിലർ ഇപ്പോൾ ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്നില്ലെങ്കിലും പങ്കജ്, സൗറാബ്, മോഹിത് കുമാർ, മുകുന്ദ്, അക്ഷർ തുടങ്ങി നിരവധി പേരുടെ സ്വാധീനം ഇപ്പോഴും സൊമാറ്റോയിൽ അനുഭവപ്പെടുന്നു. ഇന്ന് ഞങ്ങളെ സംബന്ധിച്ച് വളരെ സുപ്രധാനമായ ദിവസമാണ്. ഇന്ത്യയുടെ മുഴുവൻ ഇന്റർനെറ്റ് ഇക്കോസിസ്റ്റത്തിന്റെയും അവിശ്വസനീയമായ ശ്രമങ്ങളില്ലാതെ ഞങ്ങൾക്ക് ഇവിടെ എത്താൻ കഴിയില്ല. ജിയോയുടെ വളർച്ച നമ്മളെയെല്ലാം അഭൂതപൂർവമായ തോതിൽ നേട്ടങ്ങൾക്ക് സജ്ജമാക്കി. ഫ്ലിപ്കാർട്ട്, ആമസോൺ, ഓല, ഉബർ, പേടിഎം എന്നിവക്കുറിച്ചും അദ്ദേഹം കത്തിൽ പരമാർശിക്കുന്നു. നിക്ഷേപകരായി ഒപ്പം നിന്ന എല്ലാവരോടും ദീപിന്ദർ ഗോയൽ നന്ദി പറയുന്നു, കൂടാതെ മറ്റ് നിരവധി സ്റ്റാർട്ടപ്പുകളും ഭാവിയിലേക്ക് മുന്നോട്ട് പോകാനുള്ള അവസരം ഇത് സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ വിജയിക്കുമോ പരാജയപ്പെടുമോ എന്ന് എനിക്കറിയില്ല- എല്ലായ്പ്പോഴും സൊമാറ്റോയ്ക്ക് നൽകാൻ കഴിയുന്നതിന്റെ പരമാവധി നൽകാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കും. ഞങ്ങൾ ഇവിടെയുണ്ട് എന്നത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ നമ്മേക്കാൾ വലുതായി സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നു. നമുക്ക് സ്വപ്നം കാണാൻ കഴിയുന്നതിനേക്കാൾ അവിശ്വസനീയമായ എന്തെങ്കിലും അവർ കെട്ടിപ്പടുക്കുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം കത്തിൽ പറയുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3BtQEDL
via IFTTT
from Asianet News https://ift.tt/3BtQEDL
via IFTTT
ബാങ്കുകൾക്ക് മറ്റ് ബാങ്കുകളിലെ ഡയറക്ടർമാർക്കും ബന്ധുക്കൾക്കും അഞ്ച് കോടി വരെ വായ്പ നൽകാമെന്ന് ആർബിഐ
മുംബൈ: ബാങ്കുകൾക്ക് ഇനി മുതൽ മറ്റ് ബാങ്കുകളിലെ ഡയറക്ടർമാർക്കും ബന്ധുക്കൾക്കും അഞ്ച് കോടി വരെ വ്യക്തിഗത വായ്പ നൽകാമെന്ന് റിസർവ് ബാങ്ക്. ഇതിന് ബാങ്ക് ഡയറക്ടർ ബോർഡിന്റെ അനുമതിയുടെ ആവശ്യവും ഇല്ല. 25 ലക്ഷമാണ് ഇപ്പോഴത്തെ വായ്പാ പരിധി. നേരത്തെ 25 ലക്ഷമോ അതിലധികമോ തുക മറ്റ് ബാങ്കുകളിലെ ഡയറക്ടർമാർക്ക് വ്യക്തിഗത വായ്പയായി നൽകാൻ ബാങ്കുകൾക്ക് ബോർഡ് ഓഫ് ഡയറക്ടേർസിന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. 1996 ലാണ് ഈ നിബന്ധന നിലവിൽ വന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങൾ വിലയിരുത്തിയാണ് അനുമതി. അസോസിയേറ്റഡ് കമ്പനികൾക്കും വ്യക്തികൾക്കും ഒരു ബാങ്കിന്റെ ഡയറക്ടറുടെ ബന്ധുവിനും ഈ ആനുകൂല്യം ലഭിക്കും. വ്യക്തിഗത വായ്പയ്ക്ക് മാത്രമേ അനുമതി ലഭിക്കൂ. ബിസിനസ് വായ്പകളുടെ പരിധി 25 ലക്ഷമായി തന്നെ നിലനിർത്തിയിട്ടുണ്ട്.
from Asianet News https://ift.tt/3x0nnwZ
via IFTTT
from Asianet News https://ift.tt/3x0nnwZ
via IFTTT
യുഎഇയില്‍ 1,521 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം
അബുദാബി: യുഎഇയില്‍ 1,521 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,474 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 1,52,302 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,68,601 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,46,227 പേര്‍ രോഗമുക്തരാവുകയും 1,913 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,461 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3eRizUh
via IFTTT
from Asianet News https://ift.tt/3eRizUh
via IFTTT
ബോള്‍ട്ട് ഹൈസ്‍പീഡില്‍ ഷൂട്ട് ചെയ്‍ത 'നവരസ' ടീസര്‍; മേക്കിംഗ് വീഡിയോ
തമിഴ് സിനിമാലോകം പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ് 'നവരസ'. നവരസങ്ങളെ ആസ്‍പദമാക്കിയുള്ള, ഒന്‍പത് സംവിധായകന്‍ ഒരുക്കുന്ന ഒന്‍പത് കഥകള്‍ അടങ്ങിയ ആന്തോളജി ചിത്രമാണിത്. മണി രത്നവും ജയേന്ദ്ര പഞ്ചാപകേശനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ പ്രൊഡക്ഷനുമാണ്. ഓഗസ്റ്റ് 6ന് പ്രീമിയര്‍ ചെയ്യുന്ന ചിത്രത്തിന്‍റെ ഡേറ്റ് അനൗണ്‍സ്‍മെന്‍റ് ടീസര്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ അതിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. ബോള്‍ട്ട് ഹൈസ്‍പീഡ് സിനിബോട്ട് സാങ്കേതികവിദ്യയിലാണ് ടീസര്‍ ചിത്രീകരിച്ചിരിക്കുന്നത്. കൊവിഡില്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തമിഴ് സിനിമാ സാങ്കേതിക പ്രവര്‍ത്തകരെ സഹായിക്കുന്നത് ലക്ഷ്യമാക്കിയാണ് 'നവരസ' നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ബിജയ് നമ്പ്യാരുടെ 'എതിരി' (വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി), പ്രിയദര്‍ശന്‍റെ 'സമ്മര്‍ ഓഫ് 92' (യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു, മണിക്കുട്ടന്‍), ഗൗതം വസുദേവ് മേനോന്‍റെ 'ഗിറ്റാര്‍ കമ്പി മേലേ നിണ്‍ട്ര്' (സൂര്യ, പ്രയാഗ മാര്‍ട്ടിന്‍), സര്‍ജുന്‍റെ 'തുനിന്ത പിന്‍' (അഥര്‍വ്വ, അഞ്ജലി, കിഷോര്‍), അരവിന്ദ് സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന 'രൗദ്രം' (റിത്വിക, രമേഷ് തിലക്), കാര്‍ത്തിക് നരേന്‍റെ 'പ്രൊജക്റ്റ് അഗ്നി' (അരവിന്ദ് സ്വാമി, പ്രസന്ന, പൂര്‍ണ്ണ), രതീന്ദ്രന്‍ പ്രസാദിന്‍റെ 'ഇന്‍മൈ' (സിദ്ധാര്‍ഥ്, പാര്‍വ്വതി), കാര്‍ത്തിക് സുബ്ബരാജിന്‍റെ 'പീസ്' (ഗൗതം വസുദേവ് മേനോന്‍, ബോബി സിംഹ, സനന്ദ്), വസന്തിന്‍റെ 'പായസം' (ദില്ലി ഗണേഷ്, രോഹിണി, അദിതി ബാലന്‍) എന്നിവയാണ് 'നവരസ' ആന്തോളജിയിലെ ഒന്‍പത് ചിത്രങ്ങള്‍. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2W9BWS1
via IFTTT
from Asianet News https://ift.tt/2W9BWS1
via IFTTT
പിക്കപ്പ് വാനും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ദമ്പതിമാരടക്കം മൂന്നുപേർക്ക് പരിക്ക്
ഹരിപ്പാട്: പിക്കപ്പ് വാനും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതിമാരടക്കം മൂന്ന് പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികരായ കരുവാറ്റ പ്രസന്നാലയത്തിൽ സനൽ കുമാർ (51) ഭാര്യ സേതുലക്ഷ്മി (47) പിക്കപ്പ് വാൻ ഡ്രൈവർ തമിഴ്‌നാട് സ്വദേശി പ്രണവ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാതയിൽ ഡാണപ്പടി പാലത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. അടൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ കരുവാറ്റ ഭാഗത്തുനിന്നും വന്ന കാറിൽ ഇടിക്കുകയും പിറകിൽ വരികയായിരുന്ന സ്കൂട്ടറിലേക്ക് കാറിടിച്ചുമാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ദമ്പതികളെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പരുക്ക് ഗുരുതരമായതിനാൽ വിദഗ്ധചികിത്സയ്ക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിക്കപ്പ് ഡ്രൈവറെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും, പൊലീസും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zrwyYU
via IFTTT
from Asianet News https://ift.tt/3zrwyYU
via IFTTT
Thursday, July 22, 2021
ടോക്കിയോയില്‍ ഇന്ത്യന്‍ മത്സരങ്ങള്‍ക്ക് തുടക്കം; റാങ്കിംഗ് റൗണ്ടില്‍ മോശമാക്കാതെ ദീപിക കുമാരി
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം. വനിതകളുടെ അമ്പെയ്‌ത്തില്‍ റാങ്കിംഗ് റൗണ്ടില്‍ ഇന്ത്യയുടെ ദീപിക കുമാരി ഒന്‍പതാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തു. 663 പോയിന്‍റാണ് ദീപികയ്‌ക്ക് കിട്ടിയത്. ദീപിക ഒരുവേള 14-ാം സ്ഥാനത്തേക്ക് വീണുപോയെങ്കിലും പിന്നീട് തിരിച്ചെത്തുകയായിരുന്നു. ആദ്യ റൗണ്ടിലെ എതിരാളികളെ തീരുമാനിക്കുന്ന മത്സരമാണ് റാങ്കിംഗ് റൗണ്ട്. Stay tuned as @ImDeepikaK begins her journey at #Tokyo2020 in a few minutes. Wish her luck! #Cheer4India @PMOIndia @ianuragthakur @NisithPramanik @YASMinistry @WeAreTeamIndia @indian_archery https://t.co/vIAuHfI6de — SAIMedia (@Media_SAI) July 22, 2021 ആദ്യ റൗണ്ടില്‍ ഭൂട്ടാന്‍ താരം കര്‍മയെയാണ് ദീപിക കുമാരി നേരിടേണ്ടത്. ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നാണ് ലോക ഒന്നാം നമ്പര്‍ താരമായ ദീപിക കുമാരി. അതിജീവനത്തിന്റെ മഹാസന്ദേശവുമായി വിശ്വ കായികമേളയ്‌ക്ക് ഇന്ന് ടോക്കിയോയില്‍ കൊടിയേറും. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്‌ക്കാണ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാവും ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ആദ്യ ദിവസങ്ങളിൽ തന്നെ മെഡൽപട്ടികയിൽ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം. നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3BAIEB0
via IFTTT
from Asianet News https://ift.tt/3BAIEB0
via IFTTT
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്നും മാറ്റുന്നതിനെതിരെ പ്രതിഷേധം
ബത്തേരി: കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് സൂപ്പർ ഫാസ്റ്റ് ബസുകൾ കൂട്ടത്തോടെ മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എട്ട് സൂപ്പർ ഫാസ്റ്റ് ബസുകൾ ഉടൻ മറ്റ് ജില്ലകളിലെ ഡിപ്പോകളിലേക്ക് മാറ്റാനാണ് നിർദേശം. ഇതോടെ വയനാട്ടിൽ നിന്നുള്ള ദീർഘദൂര സർവീസുകൾ കുറയുമെന്നാണ് പരാതി. സുൽത്താൻ ബത്തേരി ഡിപ്പോയിൽ ആകെയുള്ള 22 സൂപ്പർ ഫാസ്റ്റ് ബസുകളിൽ എട്ടണ്ണമാണ് മറ്റ് ഡിപ്പോകളിലേക്ക് മാറ്റാൻ തീരുമാനമായത്. കണ്ണൂർ, പൊന്നാനി ഡിപ്പോകളിലേക്ക് 2 ബസുകൾ വീതവും പാലാ, കോതമംഗലം, മലപ്പുറം, മാള ഡിപ്പോകളിലേക്ക് ഒരോന്നു വീതവും നൽകാനാണ് ഉത്തരവ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിലേക്കാണ് സൂപ്പർ ഫാസ്റ്റ് ബസുകൾ ബത്തേരിയിൽ നിന്ന് സർവീസ് നടത്തുന്നത്. ബെംഗളൂരു, കോയന്പത്തൂർ എന്നിവിടങ്ങളിലേക്ക് അന്തർ സംസ്ഥാന സർവീസുകളും ഉണ്ട്. ബസുകൾ മറ്റ് ഡിപ്പോകളിലേക്ക് കൊണ്ടുപോകുന്നതിലൂടെ വയനാട്ടിലെ യാത്ര ദുരിതം കൂടുമെന്നാണ് പരാതി. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അന്തർസംസ്ഥാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഈ സർവീസുകൾ പുനരാരംഭിച്ചാൽ സൂപ്പർ ഫാസ്റ്റ് ബസുകളുടെ കുറവ് ഗുരുതരമായി ബാധിക്കുമെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ പറയുന്നു. ബത്തേരി ഡിപ്പോയിലെ 8 സൂപ്പർ ഫാസ്റ്റ് ബസുകൾ കൊണ്ടുപോയാൽ കോട്ടയം, പിറവം സർവീസുകൾ ഉടൻ നിർത്തേണ്ടി വരും. വിഷയത്തിൽ സംയുക്ത ട്രേഡ് യൂണിയൻ സർക്കാരിന് നിവേദനം നൽകും. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3eMpXAo
via IFTTT
from Asianet News https://ift.tt/3eMpXAo
via IFTTT
ലോകം ടോക്കിയോയില്‍; വിശ്വ കായികമേളയ്‌ക്ക് ഇന്ന് തിരിതെളിയും
ടോക്കിയോ: അതിജീവനത്തിന്റെ മഹാസന്ദേശവുമായി വിശ്വ കായികമേളയ്‌ക്ക് ഇന്ന് ടോക്കിയോയില്‍ കൊടിയേറ്റം. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്‌ക്കാണ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാവും ഉദ്ഘാടന ചടങ്ങുകൾ നടക്കുക. താരോദയങ്ങൾക്കായി ഉദയസൂര്യന്റെ നാട് ഒരുങ്ങിക്കഴിഞ്ഞു. കൊവിഡ് മഹാമാരിയുടെ അസാധാരണ കാലത്ത് കൂടുതൽ വേഗവും കൂടുതൽ ഉയരവും കൂടുതൽ കരുത്തിനുമൊപ്പം ഒരുമയുടെ സന്ദേശവുമായാണ് ടോക്കിയോ ഒളിംപിക്‌സിന് തിരിതെളിയുന്നത്. മഹാമാരിക്കാലത്തെ ഒളിംപിക്‌സില്‍ കാണികൾക്ക് പ്രവേശനമില്ല. മാര്‍ച്ച് പാസ്റ്റില്‍ ഏറ്റവും മുന്നില്‍ അണിനിരക്കുക ഗ്രീസാണ്. അക്ഷരമാലാ ക്രമത്തിൽ ഇരുപത്തിയൊന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. മലയാളി താരം സജൻ പ്രകാശ് ഉൾപ്പടെ ഇന്ത്യൻ സംഘത്തിൽ ഇരുപത്തിയാറുപേർ മാത്രമേയുണ്ടാവൂ. മൻപ്രീത് സിങ്ങും മേരി കോമും ഇന്ത്യന്‍ പതാകയേന്തും. ആതിഥേയരായ ജപ്പാനാണ് ഒടുവില്‍ അണിനിരക്കുക. അഭയാർഥി ടീമിൽ 29 പേർ പങ്കെടുക്കുന്നതും സവിശേഷതയാണ്. നിലവിലെ സാഹചര്യം പരിഗണിച്ചുള്ള ആട്ടവും പാട്ടും മേളവുമെല്ലാമാണ് ചടങ്ങിനുണ്ടാവുക.. വ്യോമസേന ആകാശത്ത് ഒളിംപിക് വളയങ്ങൾ തീർക്കും. പിന്നാലെ ഒളിംപിക്‌സ് ഉദ്ഘാടനം ചെയ്‌തതായി ജപ്പാൻ ചക്രവർത്തി നരുഹിതോ പ്രഖ്യാപിക്കും. പതിനഞ്ച് രാഷ്‌ട്രത്തലവൻമാർ ചടങ്ങിന് സാക്ഷിയാവും. അമേരിക്കയാണ് നിലവിലെ ചാമ്പ്യൻമാർ. അടുത്ത വെള്ളിയാഴ്‌ചയാണ് അത്‍ലറ്റിക്‌സ് മത്സരങ്ങൾക്ക് തുടക്കമാവുക. കൊവിഡ് കാരണം നിരവധി താരങ്ങളും ഉത്തരകൊറിയയും ഗിനിയയുമെല്ലാം വിട്ടുനിൽക്കുന്ന ഒളിംപിക്‌സിൽ പുതുചരിത്രം കുറിക്കാൻ ഇന്ത്യയും തയ്യാർ. ആദ്യ ദിവസങ്ങളിൽ തന്നെ മെഡൽപട്ടികയിൽ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം. ടി20 ലോകകപ്പ്: ഇന്ത്യ-പാക് ഫൈനലും വിജയികളെയും പ്രവചിച്ച് അക്തർ നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3y2nTf7
via IFTTT
from Asianet News https://ift.tt/3y2nTf7
via IFTTT
ജന്തർമന്തറിൽ കർഷകസമരം തുടരുന്നു: മീനാക്ഷി ലേഖിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം
ദില്ലി: കാർഷികനിയമങ്ങൾക്കെതിരെ കര്‍ഷകര്‍ ജന്തർമന്തറിൽ സമരം തുടരുന്നു. രാവിലെ പതിനൊന്ന് മണി യോടെ കർഷകർ ദില്ലി അതിർത്തികളിൽ നിന്ന് ജന്തർമന്തറിൽ എത്തും. സമരം കണക്കിലെടുത്ത് വൻ സുരക്ഷ സന്നാഹമാണ് ദില്ലിയിലൊരുക്കിയിരിക്കുന്നത്. പാർലമെന്റിന്റെ വർഷകാല സമ്മേളനം തീരും വരെ ജന്തര്‍മന്തറില്‍ ധര്‍ണ്ണ തുടരാനാണ് കർഷകരുടെ തീരുമാനം. അതേസമയം സമരം നടത്തുന്നത് കർഷകരല്ല തെമ്മാടികളാണെന്ന കേന്ദ്രസഹമന്ത്രി മീനാക്ഷി ലേഖിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കിസാൻ മോർച്ച. എന്നാൽ തൻ്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്നും. പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും മീനാക്ഷി ലേഖി പറഞ്ഞു. മീനാക്ഷി ലേഖിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രംഗത്ത് എത്തിയിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3BwnCDf
via IFTTT
from Asianet News https://ift.tt/3BwnCDf
via IFTTT
നിയമസഭാ സമ്മേളം ഇന്ന് തുടരും: മരം മുറിക്കേസിൽ ശശീന്ദ്രൻ മറുപടി പറയും
തിരുവനന്തപുരം: നിയമസഭ സമ്മേളനം ഇന്ന് തുടരും. മരം മുറിക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കും. ഈ സാഹചര്യത്തില്‍ സഭ തുടക്കം മുതല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ലഭ്യമാക്കേണ്ടിതന്‍റെ ആവശ്യകതയിലേക്ക് സജീവ് ജോസ്ഫ് ശ്രദ്ധക്ഷണിക്കും. വിദ്യാഭ്യാസ മന്ത്രി മറുപടി നല്‍കും. പിടി തോമസ്, പി.എസ്.സുപാല്‍ എന്നിവര്‍ സ്വകാര്യ ബില്ലുകളുടെ അവതരണാനുമതി തേടും. കുണ്ടറ പീഡനക്കേസിലെ പരാതി ഒതുത്തീർപ്പാക്കാൻ ശ്രമിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷം മന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തുകയും നിയമസഭയിൽ നിന്നും ഇറങ്ങിപ്പോക്കുകയും ചെയ്തിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3iGzWIr
via IFTTT
from Asianet News https://ift.tt/3iGzWIr
via IFTTT
പാലാരിവട്ടം പാലം കേസ് : എഫ്ഐആർ റദ്ദാക്കണമെന്ന ടിഒ സൂരജിൻ്റെ ഹർജിയിൽ ഇന്ന് വിധി പറയും
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് തനിക്കെതിരെ കേസെടുത്തത് എന്നാണ് സൂരജിന്റെ വാദം. എന്നാൽ നടപടിക്രമങ്ങൾ പാലിച്ചാണ് കേസ് എടുത്തതെന്നും അഴിമതിയിലെ മുഖ്യ കണ്ണിയാണ് സൂരജ് എന്നും വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്. മുൻകൂർ അനുമതിയില്ലാതെ കരാർ കമ്പനിക്ക് അഡ്വാൻസ് നൽകിയതിന് പിന്നാലെ ടി.ഒ സൂരജ് മകന്‍റെ പേരിൽ ഇടപ്പള്ളയിൽ മൂന്നര കോടി രൂപയുടെ ഭൂമി വാങ്ങിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. പാലാരിവട്ടം അഴിമതി കേസിലെ നാലാം പ്രതിയായ സൂരജിനെ 2019 ആഗസറ്റ് 30 നായിരുന്നു വിജിലൻസ് അറസ്റ്റ് ചെയ്തത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3Bu2uxz
via IFTTT
from Asianet News https://ift.tt/3Bu2uxz
via IFTTT
കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ജാമ്യഹർജി ഇന്ന് കോടതിയിൽ
കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കി നൽകിയ ജാമ്യ ഹർജിയിൽ കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് വിധി പറയും. സ്വർണ്ണക്കടത്തിൽ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചെന്നുമാണ് അർജുൻ ആയങ്കിയുടെ വാദം. എന്നാൽ അന്വേഷണം പ്രഥമിക ഘട്ടത്തിൽ ആയതിനാൽ പ്രതിയ്ക്ക് ജാമ്യം അനുവദിക്കുരുതെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്തിൽ പ്രതിയ്ക്ക് പങ്കുണ്ടെന്നും ഇതിൽ അന്വേഷണം തുടരുകയാണെന്നും കസ്റ്റംസ് വിശദീകരിക്കുന്നു. കഴിഞ്ഞ ജൂൺ 28നായിരുന്നു അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3BzU9s7
via IFTTT
from Asianet News https://ift.tt/3BzU9s7
via IFTTT
വ്യാപക മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒൻപത് ജില്ലയിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി,കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും അറബിക്കടലില്‍ കേരള തീരത്തോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴ ശക്തമാകാന്‍ വഴിയൊരുക്കുന്നത്. കേരള തീരത്ത് കാറ്റിന്‍റെ വേഗം 60 കി.മി, വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലപ്പുറത്തെ മലയോര മേഖലയിൽ ഇന്നലെ മുതൽ കനത്ത മഴ തുടരുകയാണ്. ചാലിയാർ, പുന്നപുഴകളിൽ വെള്ളം കൂടി.പോത്ത്‌കല്ലിൽ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്തും പൊലീസും മുന്നറിയിപ്പ് നൽകി. വെള്ളം കയറിയതിനെ തുടർന്ന് മുപ്പിനി പാലത്തിലുടെയുള്ള ഗതാഗതം തത്ക്കാലികമായി നിരോധിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലും വയനാട്ടിലുമുള്ള ചാലിയാർ പുഴയുടെ വൃഷ്ടിപ്രദേശങ്ങളിലും കനത്ത മഴ തുടരുന്നുണ്ട് .ഇതും ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയരാൻ കാരണമായിട്ടുണ്ട്. നിലമ്പൂർ, ഏറനാട് , കൊണ്ടോട്ടി തഹസിൽദാർമാരോടും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരോടും ജാഗ്രത പാലിക്കാനും ജലനിരപ്പ് നിരീക്ഷിക്കാനും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3hWoEAH
via IFTTT
from Asianet News https://ift.tt/3hWoEAH
via IFTTT
കരുവന്നൂരിൽ വൻതട്ടിപ്പ്: ലോണുകൾക്ക് 10 ശതമാനം കമ്മീഷൻ വാങ്ങി ബ്രാഞ്ച് മാനേജർ ആഡംബര റിസോർട്ടിൻ്റെ പണി തുടങ്ങി
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ വൻകിട ലോണുകൾ നൽകിയിരുന്നത് കമ്മീഷൻ വ്യവസ്ഥയിലെന്ന ആരോപണവുമായി ബിജെപി. ഓരോ ലോണിനും പത്ത് ശതമാനം കമ്മീഷൻ ഈടാക്കിയെന്നും മുൻ ബ്രാഞ്ച് മാനേജർ ബിജു വഴി തേക്കടിയിൽ റിസോർട്ട് നിർമ്മിക്കാനാണ് ഈ പണം ശേഖരിച്ചിരുന്നതെന്നും ബിജെപി ആരോപിച്ചു. ഇതിന് തെളിവായി തേക്കടിയിൽ ഒരുങ്ങുന്ന റിസോർട്ടിന്റെ ബ്രോഷറും പാർട്ടി പുറത്തുവിട്ടു. ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പിലൂടെ സ്വരൂപിച്ച കോടികൾ മുൻ ബ്രാഞ്ച് മാനേജർ ബിജുവിന്റെും ബാങ്കിന് കീഴിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ ബിജോയിയുടേയും നേതൃത്വത്തിൽ തേക്കടിയിലെ റിസോർട്ട് നിർമ്മാണത്തിന് വേണ്ടി ഉപയോഗിച്ചു എന്നാണ് ബിജെപിയുടെ ആരോപണം. എട്ട് ഏക്കറിൽ ഒരുങ്ങുന്ന തേക്കി എന്ന ഫൈവ് സ്റ്റാർ റിസോട്ടിന്റെ ബ്രോഷറാണ് ബിജെപി ഇതിനെ തെളിവായി കാണിക്കുന്നത്. ബിജുവും ബിജോയിയും റിസോട്ടിന്റെ പ്രമോട്ടർമാരാണെന്ന് ബ്രോഷറിലുണ്ട്. വൻകിട ലോണുകൾ എടുത്തുനൽകാൻ ബാങ്കിനകത്തും പുറത്തും ഇടനിലക്കാരുണ്ടായിരുന്നു. വലിയ തുകകൾ വായ്പ ആവശ്യമുള്ളവരെ സമീപിച്ച് അവരുമായി ധാരണയിലെത്തും. 10 ശതമാനം കമ്മീഷൻ നിരക്കിലാണ് ലോൺ നൽകിയിരുന്നത്. കമ്മീഷൻ തുക തേക്കടിയിലെ റിസോർട്ടിനായി നിക്ഷേപിക്കുന്നു. റിസോട്ടിന്റെ ഷെയർ നൽകിക്കൊണ്ടുള്ള രേഖയും കൈമാറും. ഈട് നൽകാൻ ഇല്ലാത്തവർക്ക് പോലും വ്യാജ രേഖ ചമച്ച് മുൻ മാനേജരും സംഘവും കോടികൾ വായ്പയായി നൽകിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ആരോപിച്ചു. ബാങ്കിൽ നിന്ന് ബിനാമി പേരിൽ സിപിഎം നേതാക്കൾ പണം തട്ടിയെടുത്തതായും ബിജെപി ആരോപിക്കുന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കൾ അറിഞ്ഞാണ് തട്ടിപ്പെന്നും റിസോർട്ടിന്റെ നിർമ്മാണം സംബന്ധിച്ച് അന്വേഷണം അവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ബിജെപി വ്യക്തമാക്കി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3eNe0ue
via IFTTT
from Asianet News https://ift.tt/3eNe0ue
via IFTTT
ട്രാൻസ്ജെൻഡർ അനന്യ അലക്സ് തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഇന്ന് തുടങ്ങും
കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ തൂങ്ങിമരിച്ച സംഭവത്തിൽ കളമശ്ശേരി പൊലീസിന്റെ അന്വേഷണം ഇന്ന് തുടങ്ങും. അനന്യയുടേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിൽ കയർ മുറുകിയുണ്ടായതല്ലാതെ ദേഹത്ത് മറ്റ് പരിക്കുകൾ ഉണ്ടായിരുന്നില്ല. ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള രേഖകൾ പൊലീസ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർക്ക് കൈമാറിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. അനന്യയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനമായും അന്വേഷിക്കുക. ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സാമൂഹിക നീതി വകുപ്പും ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ യടക്കം മൊഴി എടുക്കാനാണ് പൊലീസിന്റെ തീരുമാനം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zsblhC
via IFTTT
from Asianet News https://ift.tt/3zsblhC
via IFTTT
മഹാരാഷ്ട്രയിലും തെലങ്കാനയിലും കനത്ത മഴ തുടരുന്നു: കൊങ്കണിൽ ആറായിരത്തോളം യാത്രക്കാർ കുടുങ്ങി
മുംബൈ/ഹൈദരാബാദ്: മഹാരാഷ്ട്രയിലെ കൊങ്കന്‍ മേഖലയില്‍ വെള്ളപ്പൊക്കം. രത്നഗിരി മേഖലയിലും കനത്ത മഴ തുടരുകയാണ്. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ചിപ്ലൂന്‍ പട്ടണം വെള്ളക്കെട്ടിലായതോടെ മുംബൈ - ഗോവ ഹൈവേ തല്‍ക്കാലത്തേക്ക് അടച്ചു. കൊങ്കന്‍ മേഖലയിലൂടെയുള്ള നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ട ട്രെയിനുകളിലായി ആറായിരത്തോളം യാത്രക്കാര്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. തെലങ്കാനയുടെ വടക്കന്‍ മേഖലയിലും ശക്തമായ മഴ തുടരുകയാണ്. തെലങ്കാനയിൽ 16 ജില്ലകൾ മഴക്കെടുതിയിലാണ്. ഗോദാവരി തീരത്ത് പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആദിലാബാദ് ഉള്‍പ്പടെ തെലങ്കാനയുടെ വടക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കമാണ്. നദികള്‍ കരകവിഞ്ഞു ഒഴുകുന്നു. നിര്‍മ്മല്‍ പട്ടണത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിനടിയാണ്. ബെല്‍കോണ്ട മേഖലയില്‍ പലവീടുകളുടെയും ഒന്നാം നില വരെ വെള്ളം കയറിയ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ആന്ധ്രയിലെ സമീപ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതി വിലയിരുത്തി. നേവിയുടെയും കരസേനയുടെയും കൂടുതല്‍ സംഘങ്ങളെ ദുരിതബാധിത മേഖലയില്‍ വിന്യസിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3x5jkQ8
via IFTTT
from Asianet News https://ift.tt/3x5jkQ8
via IFTTT
പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ഇന്ന് ചുമതലയേൽക്കും: അമരീന്ദർ സിങ് ചടങ്ങിനെത്തും
അമൃത്സർ: പഞ്ചാബ് പിസിസി പ്രസിഡണ്ടായി നവജ്യോത് സിങ് സിദ്ദു ഇന്ന് അധികാരമേൽക്കും. മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ചടങ്ങിൽ പങ്കെടുക്കും. സിദ്ദു ക്ഷണിച്ചതിന് പിന്നാലെയാണ് ചടങ്ങിൽ പങ്കെടുക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം. വർക്കിങ് പ്രസിഡന്റുമാർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് 50 എംഎൽഎമാർ ഒപ്പിട്ട കത്തും സിദ്ദു സ്വന്തം നിലയിൽ എഴുതിയ ക്ഷണക്കത്തും കൈമാറുകയായിരുന്നു. രാവിലെ 11മണിക്ക് ചണ്ഡീഗഡിലെ കോൺഗ്രസ് ഭവനിൽ വെച്ചാണ് അധ്യക്ഷ ചുമതല ഏറ്റെടുക്കുക. മാപ്പ് പറയാതെ സിദ്ദുവിനെ നേരിൽ കാണില്ല എന്ന് പ്രഖ്യാപിച്ച അമരീന്ദർ സിംഗ് ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചത് ഹൈക്കമാൻഡിന് ആശ്വാസകരമാണ്. അടുത്ത വർഷം ആദ്യമാണ് പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zuwBTB
via IFTTT
from Asianet News https://ift.tt/3zuwBTB
via IFTTT
ചെലവ് 10 കോടി; ലോക നിലവാരത്തില്‍ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം, നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
മലപ്പുറം: പത്ത് കോടി ചെലവിൽ അത്യാധുനികസൗകര്യങ്ങളോടെ വിപിഎസ് ഹെൽത്ത്കെയർ പുനർനിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രം ജൂലൈ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഓക്സിജൻ കോണ്‍സെന്‍ട്രേറ്റര്‍ സപ്പോർട്ടുള്ള നിരീക്ഷണ കിടക്കകൾ, മൊബൈൽ ഐസിയു ആംബുലൻസ്, ഓപ്പൺ ജിംനേഷ്യം അടക്കം കേന്ദ്രത്തിൽ വിപുലീകരിച്ച സൗകര്യങ്ങളും സേവനങ്ങളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. അത്യാധൂനിക സാങ്കേതിക വിദ്യയും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഒന്നിക്കുന്ന കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് അനുകരണീയ മാതൃകയെന്നാണ് വിദഗ്ദ അഭിപ്രായപ്പെടുന്നത്. 2018ലെ പ്രളയത്തിൽ തകർന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് വിപിഎസ്-റീബിൽഡ് കേരള ഉദ്യമത്തിലൂടെ പുതിയ മുഖമാണ് ലഭിച്ചത്. പ്രളയജലത്തിൽ മുങ്ങി പൂർണ്ണമായും ഉപയോഗശൂന്യമായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമായാണ് വിപിഎസ് ഹെൽത്ത്കെയർ പത്തുകോടി ചിലവിൽ പുനർനിർമ്മിച്ചത്. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള പുതിയ കുടുംബാരോഗ്യ കേന്ദ്രം സമകാലിക ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെയാണ് യാഥാർഥ്യമായിരിക്കുന്നത്. മലപ്പുറത്തിന്റെ ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആരോഗ്യ കേന്ദ്രത്തിൽ അത്യാധുനിക ലബോറട്ടറിയും ഇമേജിംഗ് വിഭാഗവുമടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളുള്ള പത്ത് നിരീക്ഷണ കിടക്കകളും ഓക്സിജൻ സാച്ചുറേഷൻ കുറവുള്ള രോഗികൾക്ക് ഉപയോഗപ്രദമാകുന്ന സ്റ്റെബിലൈസേഷൻ യൂണിറ്റും കേന്ദ്രത്തിൽ പ്രവർത്തന സജ്ജം. പതിവ് വൈദ്യപരിശോധനകൾക്കും ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം പ്രളയത്തിൽ നശിച്ചത് വാഴക്കാട്ടുകാർക്ക് സങ്കടകരമായ അനുഭവമായിരുന്നു. താൽക്കാലിക കെട്ടിടത്തിൽ സൗകര്യങ്ങളോടെ നിലവിൽ പ്രവർത്തിക്കുന്ന കേന്ദ്രമാണ് പ്രദേശവാസികൾക്കാകെ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാനുള്ള ശേഷിയോടെ പുനർനിർമ്മിച്ച ബൃഹത്തായ കെട്ടിടത്തിലേക്ക് മാറുന്നത്. പ്രതിവർഷം 75,000 ആൾക്കാരാണ് വാഴക്കാട്ടെ പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സേവനങ്ങൾ ലഭ്യമാക്കിയിരുന്നത്. നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിവർഷം രണ്ടുലക്ഷം പേർക്ക് ചികിത്സ ലഭ്യമാക്കാനാകും. ഈ കണക്ക് തന്നെ വാഴക്കാട്ടെ ജനങ്ങളുടെ ജീവിതത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള പങ്കിന് അടിവരയിടുന്നു. ഗുണനിലവാരമുള്ള പ്രാഥമികാരോഗ്യ സേവനങ്ങൾ നൽകാനുള്ള ശ്രമങ്ങളുടെ മികച്ച ഉദാഹരണമാണ് പദ്ധതിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു. പദ്ധതിക്ക് സാമ്പത്തിക സഹായം നൽകാൻ തയ്യാറായ വിപിഎസ് ഹെൽത്ത്കെയർ ചെയർമാൻ ഡോ. ഷംഷീർ വയലിലിന് ഡോ. സക്കീന നന്ദിപറഞ്ഞു. പുനർനിർമിച്ച കുടുംബാരോഗ്യ കേന്ദ്രം ജൂലൈ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനുനായി ജനകീയ സ്വാഗത സംഘം രൂപീകരിച്ചു. ഇടി മുഹമ്മദ് ബഷീർ എംപിയാണ് സ്വാഗതസംഘം അധ്യക്ഷൻ. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3wWZR3R
via IFTTT
from Asianet News https://ift.tt/3wWZR3R
via IFTTT
രശ്മി രഞ്ജൻ ദാസിനെ യുഎൻ ടാക്സ് കമ്മിറ്റി അംഗമായി നിയമിച്ചു
ദില്ലി: കേന്ദ്ര ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായ രശ്മി രഞ്ജൻ ദാസിനെ യുഎൻ ടാക്സ് കമ്മിറ്റി അംഗമായി നിയമിച്ചു. 2021 മുതൽ 2025 വരെയാണ് നിയമനം. യുഎൻ ടാക്‌സ് കമ്മിറ്റിയിലെ 25 അംഗങ്ങളിൽ ഒരാളാണ് ഇവർ. ഈ കമ്മിറ്റിയാണ് യുഎന്നിന്റെ അംഗരാജ്യങ്ങൾക്ക് ഇരട്ട നികുതിയടക്കമുള്ള സങ്കീർണ വിഷയങ്ങളിൽ സഹായം നൽകുക. ഇതിലൂടെ അംഗരാജ്യങ്ങൾക്ക് അവരുടെ നികുതി സമ്പ്രദായം വികസിപ്പിക്കാനും സഹായം ലഭിക്കും. നിലവിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിലെ ജോയിന്റ് സെക്രട്ടറിയാണ് രശ്മി. ചരിത്രത്തിലാദ്യമായാണ് യുഎന്നിന്റെ സമിതിയിൽ സ്ത്രീകളുടെ വലിയ സാന്നിധ്യമുണ്ടാകുന്നതെന്നതും പ്രധാനമാണ്. ഈ കമ്മിറ്റിയിലേക്ക് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസാണ് അംഗങ്ങളെ നിയമിക്കുന്നത്. വികസ്വര രാജ്യങ്ങളിൽ നിന്നാണ് ഇക്കുറി നിയമിക്കപ്പെട്ട അംഗങ്ങളിൽ ഭൂരിഭാഗം പേരും. നൈജീരിയ, ചിലെ, ദക്ഷിണ കൊറിയ, മലാവി, മെക്സികോ, അയർലന്‍ഡ്, ഇന്തോനേഷ്യ, മ്യാന്മാർ, അംഗോള, റഷ്യ, കാനഡ, നോർവേ, ജർമനി, ഇറ്റലി, സ്വീഡൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇക്കുറി ഈ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3By23Ck
via IFTTT
from Asianet News https://ift.tt/3By23Ck
via IFTTT
അനന്യ കുമാരിയുടെ മരണം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: ട്രാൻസ്ജെന്‍ഡര്‍ അനന്യ കുമാരിയുടെ മരണത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായതിനെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തനിക്ക് നേരിടേണ്ടി വന്നതായി അനന്യ സാമൂഹ്യമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. വിഷയത്തിൽ ജില്ലാ പോലീസ് മേധാവിയോട് സമഗ്രമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ യുവജന കമ്മീഷൻ ആവശ്യപെട്ടു. ചില സ്വകാര്യ ആശുപത്രികൾ ലിംഗ മാറ്റ ശസ്ത്രക്രിയയുടെ പേരിൽ ആളുകളെ കടുത്ത ചൂഷണത്തിന് വിധേയമാക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇത് പരിശോധിക്കപ്പെടേണ്ടതാണെന്നും അനന്യകുമാരിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ സമഗ്രമായ പരിശോധനക്ക് വിധേയമാക്കി ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണമെന്നും യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു. അനന്യയുടെ അസ്വാഭാവിക മരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലാ പൊലീസ് മേധാവിയും സാമൂഹിക നീതി വകുപ്പ് ഡയറക്ടറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zlh2O0
via IFTTT
from Asianet News https://ift.tt/3zlh2O0
via IFTTT
കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും
തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഉൾപ്പെടെ 19 ബി ജെ പി നേതാക്കൾ കേസിൽ സാക്ഷികളാണ്. ആകെ 200 സാക്ഷികളാണ് കേസിലുള്ളത്. 22 അംഗ ക്രിമിനൽ സംഘത്തിനെതിരെയാണ് കുറ്റപത്രം. മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങവേ കവർച്ച ആകസ്മികമായി സംഭവിച്ചതല്ല, കൃത്യമായി മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കേസിൽ നിഗൂഢമായ ഒരുപാട് കാര്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ചില പ്രധാനപ്രതികൾ ഇപ്പോഴും പുറത്തുണ്ട്. കുഴൽപ്പണത്തിന്‍റെ ഉറവിടമെന്ത്, പണം എത്തിച്ചത് എന്തിന് വേണ്ടി എന്നതെല്ലാം അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. കൊടകര കേസിലെ പ്രതികളുടെ ജാമ്യഹർജി തള്ളിയ ഉത്തരവിലായിരുന്നു ഈ പരാമർശങ്ങള്‍. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3BxE1Y8
via IFTTT
from Asianet News https://ift.tt/3BxE1Y8
via IFTTT
പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: ആറ്റിങ്ങല്‍ സ്വദേശി സൗദി അറേബ്യയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. ആറ്റിങ്ങലിന് സമീപം പെരുംകുളം സ്വദേശിയായ ചരുവിള പുത്തന്‍ വീട്ടില്‍ അന്‍സില്‍ (42) ആണ് മരണപ്പെട്ടത്. സൗദി അറേബ്യയുടെ വടക്ക് ഭാഗത്തുള്ള സക്കാക പട്ടണത്തില്‍ പത്ത് വര്‍ഷമായി വീട്ട് ഡ്രൈവറായി ജോലി ചെയ്യുകയാണ്. രണ്ടു വര്‍ഷമായി നാട്ടില്‍ പോയി മടങ്ങി വന്നിട്ട്. ഇല്യാസ് മുഹമ്മദ് - ഫാത്തിമ ദമ്പതികളാണ് മാതാപിതാക്കള്‍. ഭാര്യ: സജീന. മക്കള്‍: അസീം ഷാ, മുഹമ്മദ് ആഷിര്‍, അന്‍സിയ. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3eIrI1C
via IFTTT
from Asianet News https://ift.tt/3eIrI1C
via IFTTT
കുവൈത്തിന് പുറമെ ദുബൈയിലും നീറ്റ് പരീക്ഷാകേന്ദ്രം അനുവദിച്ചു
ദുബൈ: ഈ വര്‍ഷത്തെ നീറ്റ് പരീക്ഷാ കേന്ദ്രം ദുബൈയിലും അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. നേരത്തെ കുവൈത്തിലും പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നിരവധി പ്രവാസികള്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. അബുദാബിയിലെ ഇന്ത്യന്‍ എംബസി ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം നീറ്റ് പ്രവേശന പരീക്ഷയില്‍ ഈ വര്‍ഷം മുതൽ പഞ്ചാബിയും മലയാളവും കൂടി പ്രാദേശിക ഭാഷാ പട്ടികയിലേക്ക് ഉൾപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷും ഹിന്ദിയും കൂടാതെ ഒൻപത് ഇന്ത്യൻ പ്രാദേശിക ഭാഷകളിലും (ഉറുദു, തമിഴ്, കന്നഡ, തെലുങ്ക്, അസമീസ്, ബംഗാളി, ഒഡിയ,ഗുജറാത്തി, മറാത്തി) നീറ്റ് പരീക്ഷ നടത്തിയിരുന്നു. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായിട്ടാണ് കൂടുതൽ പ്രാദേശിക ഭാഷകളിൽ നീറ്റ് പരീക്ഷ നടത്തുന്നത്. Important Notification with regard to #NEETUG2021 📖 Under the leadership of Hon’ble PM @narendramodi & Min of Education @dpradhanbjp For the 1st time, #UAE has been chosen as NEET centre outside India. Dubai will be a exam venue. 📖 Further details will be communicated soon pic.twitter.com/OXqkY2S0Wo — India in UAE (@IndembAbuDhabi) July 22, 2021 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2V6Sgmd
via IFTTT
from Asianet News https://ift.tt/2V6Sgmd
via IFTTT
തെരഞ്ഞെടുപ്പ് ബോണ്ടുകൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ ഉടൻ വാദം കേൾക്കൽ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സിപിഎം
ദില്ലി: തെരഞ്ഞെടുപ്പ് ബോണ്ടുകൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ ഉടൻ വാദം കേൾക്കൽ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സിപിഎം സുപ്രീംകോടതിയെ സമീപിച്ചു. 2018ൽ നൽകിയ ഹർജിയിലെ അന്തിമ തീരുമാനം ഇനിയും വൈകരുതെന്നാണ് അപേക്ഷയിലെ ആവശ്യം. അഡ്വക്കേറ്റ് ഷദാൻ ഫറാസത്താണ് സിപിഎമ്മിനായി കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് പണം എവിടെ നിന്ന് വരുന്നുവെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന് ഹർജിയിൽ പറയുന്നു. ജൂലൈയിലോ ആഗസ്റ്റിലോ കേസ് പരിഗണിക്കണമെന്നാണ് സിപിഎം അവകാശപ്പെടുന്നത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന എൻജിഒയും ഇലക്ട്രൽ ബോണ്ടുകൾക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.
from Asianet News https://ift.tt/2TxGhxA
via IFTTT
from Asianet News https://ift.tt/2TxGhxA
via IFTTT
'ഇഷ്‍ക്' തെലുങ്ക് റീമേക്കിന് അടുത്തയാഴ്ച തിയറ്റര്‍ റിലീസ്; നായിക പ്രിയ വാര്യര്‍
കൊവിഡ് രണ്ടാം തരംഗത്തിനു പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും തുറക്കുന്ന തിയറ്ററുകളിലെ ആദ്യ റിലീസ് ആവാന്‍ 'ഇഷ്‍ക്' റീമേക്ക്. ഷെയ്‍ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാഗ് മനോഹര്‍ സംവിധാനം ചെയ്‍ത് 2019ല്‍ പുറത്തെത്തിയ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കും അതേ പേരിലാണ് എത്തുന്നത്. എസ് എസ് രാജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാവുന്നത് പ്രിയ പ്രകാശ് വാര്യര്‍ ആണ്. നായകന്‍ സജ്ജ തേജയും. ഏപ്രില്‍ 23ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ കൊവിഡ് രണ്ടാംതരംഗം കാരണം റിലീസ് നീട്ടിവെക്കേണ്ടിവന്നു. ഈ മാസം 30 ആണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി. സാം കെ നായിഡുവാണ് ഛായാഗ്രഹണം. എ വര പ്രസാദ് എഡിറ്റിംഗ്. മഹതി സ്വര സാഗറിന്‍റേതാണ് സംഗീതം. മെഗാ സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ എന്‍ വി പ്രസാദ്, പരസ് ജെയിന്‍, വകഡ അഞ്ജന്‍ കുമാര്‍ എന്നിവരാണ് നിര്‍മ്മാണം. View this post on Instagram A post shared by Priya Prakash Varrier💫 (@priya.p.varrier) അതേസമയം ജൂലൈ 30ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന വേറെയും ചിത്രങ്ങളുണ്ട് തെലുങ്കില്‍. സത്യദേവ് കഞ്ചറാണ, പ്രിയങ്ക ജവാല്‍ക്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശരണ്‍ കോപ്പിസെട്ടി സംവിധാനം ചെയ്‍ത തിമ്മരുസു, വരുണ്‍ തേജ്, ഉപേന്ദ്ര, സുനില്‍ ഷെട്ടി, ജഗപതി ബാബു, നവീന്‍ ചന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ കോറപതി സംവിധാനം ചെയ്‍ത ഘാനി എന്നിവയും ഈ മാസം 30ന് തിയറ്ററുകളിലെത്തുന്ന ചിത്രങ്ങളാണ്.
from Asianet News https://ift.tt/3ixwTCu
via IFTTT
from Asianet News https://ift.tt/3ixwTCu
via IFTTT
ബാറ്റിംഗിൽ തിളങ്ങി വീണ്ടും ജഡേജ; കൗണ്ടി സെലക്ട് ഇലവനെതിരായ പരിശീലന മത്സരം സമനിലയിൽ
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി കൗണ്ടി സെലക്ട് ഇലവനെതിരായ ഇന്ത്യയുടെ ത്രിദിന പരിശീലന മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിലും അർധസെഞ്ചുറിയുമായി തിളങ്ങി രവീന്ദ്ര ജഡേജ. മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ രണ്ട് ഇന്നിംഗ്സിലും അർധസെഞ്ചുറി നേടിയാണ് ജഡേജ ബാറ്റിംഗിൽ മികവ് കാട്ടിയത്. സ്കോർ ഇന്ത്യ 311, 192-3, കൗണ്ടി സെലക്ട് ഇലവൻ 220, 31-0 ക്യാപ്റ്റൻ രോഹിത് ശർമ വിശ്രമിച്ചപ്പോൾ കൗണ്ടി ഇലവന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയായി മൂന്നാം ദിനം ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് മായങ്ക് അഗർവാളും ചേതേശ്വർ പൂജാരയും ചേർന്നായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ 87 റൺടിച്ച് ഇരുവരും ഇന്ത്യക്ക് നല്ല തുടക്കം നൽകി. 47 റൺസെടുത്ത മായങ്കിനെ ജാക് കാഴ്സന്റെ പന്തിൽ വാഷിംഗ്ടൺ സുന്ദർ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ 38 റൺസെടുത്ത പൂജാരയെയും കാഴ്സൻ മടക്കി. മൂന്നാം വിക്കറ്റിൽ ഹനുമാ വിഹാരിക്കൊപ്പം ഒത്തുചേർന്ന ജഡേജ ആദ്യ ഇന്നിംഗ്സിലെ ഫോം തുടർന്നു. നാലാമനായി ക്രീസിലെത്തിയ ജഡേജ 51 റൺസെടുത്ത് റിട്ടയർ ചെയ്തപ്പോൾ വിഹാരി 43 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിംഗ്സിലും ജഡേജ അർധസെഞ്ചുറി(75) നേടിയിരുന്നു. ആറ് റൺസുമായി ഷർദ്ദുൽ ഠാക്കൂർ ആയിരുന്നു ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുമ്പോൾ ക്രീസിൽ. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ കൗണ്ടി സെലക്ട് ഇലവനെതിരെ ഇന്ത്യൻ പേസർമാർ 16 ഓവർ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല. ഓപ്പണർ ഹസീബ് ഹമീദിന്റെ സെഞ്ചുറിയാണ് രണ്ടാം ദിനം കൗണ്ടി സെലക്ട് ഇലവനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 112 റൺസടിച്ച ഓപ്പണർ ഹസീബ് ഹമീദാണ് കൗണ്ടി ഇലവന്റെ ടോപ് സ്കോററായപ്പോൾ ലിയാം പാറ്റേഴ്സൺ(33), ലിൻഡൻ ജെയിംസ്(27), ജാക് ലിബ്ബി(12) എന്നിവരാണ് പിന്നീട് കൗണ്ടി ഇലവനിൽ രണ്ടക്കം കടന്നത്. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റെടുത്തപ്പോൾ 15 ഓവർ ബൗൾ ചെയ്ത ജസ്പ്രീത് ബുമ്രക്ക് ഒരു വിക്കറ്റ് വീഴ്ത്താനെ കഴിഞ്ഞുള്ളു. ഷർദ്ദുൽ ഠാക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരും ഇന്ത്യക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അടുത്തമാസം നാലിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ഇന്ത്യയുടെ ഏക പരിശീലന മത്സരമായിരുന്നു ഇത്. ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യപ്റ്റൻ അജിങ്ക്യാ രഹാനെ, ആർ അശ്വിൻ, കൊവിഡ് ബാധിതനായ റിഷഭ് പന്ത്, ഐസൊലേഷനിലുള്ള വൃദ്ധിമാൻ സാഹ എന്നിവർ മത്സരത്തിൽ കളിച്ചില്ല. അതിനിടെ മത്സരത്തിനിടെ സ്പിന്നർ വാഷിംഗ്ടൺ സുന്ദറിന് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി.സുന്ദറിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പൂർണമായും നഷ്ടമാവും. പെർഫെക്റ്റ് 10 നേടിയ ആദ്യ ജിംനാസ്റ്റ്? ഒളിംപിക്‌സ് ക്വിസ് ഇന്നത്തെ ചോദ്യങ്ങള്‍ നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3xYfae5
via IFTTT
from Asianet News https://ift.tt/3xYfae5
via IFTTT
Subscribe to:
Posts (Atom)
About Me
- Ershad T M
- kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............