Saturday, September 18, 2021

ആരാകും ഭാ​ഗ്യശാലി ? തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്, പ്രതീക്ഷയിൽ ഭാഗ്യാന്വേഷികൾ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാല​ഗോപാലാണ് വിജയിയെ തെരഞ്ഞെടുക്കുക.

12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 300 രൂപയാണ് ടിക്കറ്റ് വില. ആരാകും 12 കോടിയുടെ ഭാ​ഗ്യശാലി എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കരയിപ്പോള്‍. കഴിഞ്ഞ വർഷം ഇടുക്കി സ്വദേശിയായ അനന്തു എന്ന ഇരുപത്തിനാല് കാരനെ ആയിരുന്നു ഭാ​ഗ്യം തുണച്ചത്. 

കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണ് ഉണ്ടായത്. ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്സിമം ടിക്കറ്റുകൾ തന്നെ അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ പ്രത്യേകത. ഓണം ബമ്പറിന്റെ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്.

Read Also: തിരുവോണം ബമ്പര്‍: 12 കോടി അടിച്ചാല്‍ എത്ര രൂപ ഭാഗ്യശാലിയുടെ കയ്യിലെത്തും

തിരുവോണം ബമ്പർ രണ്ടാം സമ്മാനമായി 6 പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും 2 പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേർക്ക് വീതം 12 പേർക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും.

അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒൻപതാം സമ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേർക്ക് ലഭിക്കും. ജൂലൈ 22നായിരുന്നു ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ ടിക്കറ്റ് പ്രകാശനം ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3EvgEQq
via IFTTT

വീണ്ടും ഐപിഎൽ പൂരാവേശം; 14-ാം സീസണിലെ ശേഷിച്ച മത്സരങ്ങക്ക് ഇന്ന് തുടക്കം

ദുബായ്: ക്രിക്കറ്റ് ലോകം വീണ്ടും ഐപിഎൽ ആരവത്തിലേക്ക്. പതിനാലാം സീസണിലെ ശേഷിച്ച മത്സരങ്ങക്ക് ഇന്ന് തുടക്കമാവും. മുംബൈ ഇന്ത്യൻസ് വൈകിട്ട് ഏഴരയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ധോണിയുടെ ചെന്നൈ. രോഹിത്തിന്റെ മുംബൈ. ക്രിക്കറ്റ് പ്രേമികൾക്ക് ഐപിഎൽ ആരവങ്ങളിലേക്ക് അമരാൻ ഇതിനേക്കാൾ മികച്ചൊരു പോരാട്ടമില്ല. 

കൊവിഡ് ഇടവേളയ്ക്ക് ശേഷം വീണ്ടും ക്രീസിലെത്തുമ്പോൾ ഏഴ് കളിയിൽ പത്ത് പോയിന്റുള്ള ചെന്നൈ രണ്ടും എട്ട് പോയിന്റുള്ള മുംബൈ നാലും സ്ഥാനങ്ങളിലുണ്ട്. രോഹിത്തും ക്വിന്റൺ ഡി കോക്കും ഇന്നിംഗ്സ് തുറക്കുന്ന മുംബൈ സർവ സജ്ജർ. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ കെയ്റോൺ പൊള്ളാർഡ്, പണ്ഡ്യ സഹോദരൻമാർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ എന്നിവരും ടീമിലുറപ്പ്. 

രാഹുൽ ചഹറോ, ജയന്ത് യാദവോ ആഡം മിൽനേയോ, നേഥൻ കൂൾട്ടർനൈലോ എന്നകാര്യത്തിൽ മാത്രമാണ് ഉറപ്പില്ലാത്തത്. ചെന്നൈ നിരയിൽ മാറ്റം ഉറപ്പ്. കരീബിയൻ പ്രീമിയർ ലീഗിനിടെ പരിക്കേറ്റ ഡുപ്ലെസി പരിശീലനം തുടങ്ങിയെങ്കിലും ടീമിലെത്താനിടയില്ല. സാം കറൻ ഇപ്പോഴും ക്വാറന്റീനിലാണ്. റുതുരാജ് ഗെയ്ക്വാദിനൊപ്പം മോയിൻ അലി ഓപ്പൺ ചെയ്യാനെത്തിയേക്കും. 

സുരേഷ് റെയ്ന, അംബാട്ടി റായുഡു എന്നവർക്കൊപ്പം രവീന്ദ്ര ജഡേജയുടേയും ഡ്വയിൻ ബ്രാവോയുടെയും ഓൾറൗണ്ട് മികവും ധോണിയുടെ പരിചയസമ്പത്തും കൂടിയാവുമ്പോൾ ചെന്നൈ ആരാധകർക്ക് പ്രതീക്ഷയേറെ. ഷാർദുൽ താക്കൂർ, ദീപക് ചഹർ, ഇമ്രാൻ താഹിർ, ലുംഗി എൻഗിഡി ഇല്ലെങ്കിൽ ജോഷ് ഹെയ്സൽവുഡ് എന്നിവർ ബൗളിംഗ് നിരയിലെത്താനാണ് സാധ്യത.



from Asianet News https://ift.tt/3Apjq7B
via IFTTT

എങ്ങനെ പുനരാരംഭിക്കണം, ബാച്ച് സംവിധാനം പ്രായോഗികമോ? ചര്‍ച്ചകളിലേക്ക് കടന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ കൂടുതൽ നടപടികളിലേക്ക് കടന്ന് വിദ്യാഭ്യാസ വകുപ്പ്. എങ്ങനെ അധ്യയനം പുനരാരംഭിക്കണം എന്നതിലാണ് വകുപ്പ് തിരുമാനമെടുക്കേണ്ടത്. 15 ദിവസങ്ങൾക്ക് മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം വന്നിട്ടുള്ളത്. സ്കൂളുകൾ തുറക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നിരവധി ചോദ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്.

എല്ലാ വിദ്യാർത്ഥികളെയും ഒരു ദിവസം സ്കൂളുകളിൽ എത്തിക്കേണ്ട എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ആലോചനകള്‍. ബാച്ച് സംവിധാനം കൊണ്ട് വന്ന് ഒരു ദിവസം പകുതി വിദ്യാർത്ഥികൾ എന്നതാണ് പദ്ധതി. ഇന്നലെ നിർണ്ണായക തീരുമാനം എടുക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി വിദ്യാഭ്യാസ വകുപ്പുമായി ചർച്ച നടത്താത്തതും ആശയക്കുഴപ്പം ഉയർത്തിയിട്ടുണ്ട്.

പ്ലസ് വണ്‍ പരീക്ഷാ നടത്തുന്നതിലാണ് നിലവിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ പൂര്‍ണ്ണ ശ്രദ്ധ. അത് പൂർത്തിയായ ശേഷമാകും അധ്യയനം തുടങ്ങുന്നത് സംബന്ധിച്ച ക്രമീകരണങ്ങളിലേക്ക് വകുപ്പ് പ്രായോഗികമായി കടക്കുക. എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേകം തയ്യാറാക്കിയ മാസ്ക്കുകള്‍ നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ 40 ദിവസം കൊണ്ട് 35 ലക്ഷത്തിലധികം കുട്ടികൾക്ക് വേണ്ട മാസ്ക്ക് തയ്യാറാക്കേണ്ടി വരും.

ആദ്യ ഘടത്തിൽ ഒന്നുമുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുമാണ് പഠനം തുടങ്ങേണ്ടത്. നവംബർ ഒന്നിന് മുമ്പ് വിദ്യാർത്ഥികൾക്ക് അടക്കം എത്ര പേർക്ക് കൊവിഡ് പ്രതിരോധം കൈവന്നുവെന്ന പഠനം പൂർത്തിയാക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനും 90 ശതമാനത്തിലേക്കെങ്കിലും എത്തിക്കാനുള്ള സാവകാശവുമുണ്ട്. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതിലുള്ള വാഹനങ്ങളിൽ വേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ചും വിദ്യാഭ്യാസവകുപ്പ് ചർച്ചകൾ തുടങ്ങും. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 



from Asianet News https://ift.tt/3lHl2U3
via IFTTT

കനയ്യ കുമാർ കോൺഗ്രസിൽ ചേരില്ല; റിപ്പോർട്ടുകൾ വീണ്ടും തള്ളി സിപിഐ

ദില്ലി: കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ വീണ്ടും തള്ളി സിപിഐ. അനാവശ്യ അഭ്യൂഹമെന്ന് പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ പ്രതികരിച്ചു. പാർട്ടിക്കെതിരായ ഹീന പ്രചാരണമാണിത്. അഭ്യൂഹം മാത്രമെന്ന് കനയ്യ കുമാർ പാർട്ടിയെ അറിയിച്ചുവെന്നും ഡി രാജ പറഞ്ഞു.

രാഹുൽ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കനയ്യകുമാർ ഈ മാസം 28ന് കോൺ​ഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡി രാജയുടെ പ്രതികരണം.

കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 



from Asianet News https://ift.tt/3lEWOK8
via IFTTT

മലപ്പുറം എ ആർ ന​ഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥംലമാറ്റം; ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരടക്കം 32പേരെ മാറ്റി

മലപ്പുറം: എ ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയത്.

യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സർവീസ് സഹകരണ ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം ആണ് കണ്ടത്തിയത്.  പത്ത് വർഷത്തിനിടെ ബാങ്കിൽ നടത്തിയത് 1000(ആയിരം) കോടിയോളം രൂപയുടെ ഇടപാടുകളെന്നും കണ്ടെത്തിയിരുന്നു. മരണപ്പെട്ടവരുടെ പേരിലും അനധികൃത നിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്.

ബാങ്കിന് 115 കോടി രൂപയുടെ കിട്ടാക്കടമുണ്ടെന്നാണ് സഹകരണവകുപ്പ് കണ്ടെത്തിയിരുക്കുന്നത്. 103 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് കണ്ടു കെട്ടിയ സാഹചര്യത്തിൽ ബാങ്ക് വൻ പ്രതിസന്ധിയിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം നാലരക്കോടിയുടെ പ്രവർത്തന നഷ്ടമാണ് ബാങ്കിനുണ്ടായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 



from Asianet News https://ift.tt/3nKLdvw
via IFTTT

കാക്കക്കൂട്ടം ആക്രമിച്ച പരുന്തിനെ രക്ഷിച്ചു; ഇപ്പോള്‍ ഷാജിയെ തിരിഞ്ഞു 'കൊത്തി' പരുന്ത്!

കാഞ്ഞങ്ങാട്: കാക്കക്കൂട്ടത്തിന്‍റെ അക്രമത്തിൽ പരിക്കേറ്റ് അവശനിലയിലായ പരുന്തിനെ രക്ഷിച്ചപ്പോള്‍ ഷാജിയും സഹോദരനും വരാന്‍ പോകുന്നത് പൊല്ലാപ്പുകളായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവശനിലയില്‍ ആയിരുന്ന പരുന്തിനെ രക്ഷിച്ച് ഭക്ഷണവും വെള്ളവും നല്‍കി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന ഷാജിയെ ഇപ്പോള്‍ ശരിക്കും പരുന്ത് തിരിഞ്ഞു കൊത്തിയ അവസ്ഥയാണ്.  

ആറു മാസം മുമ്പാണ് കാക്കക്കൂട്ടത്തിന്‍റെ അക്രമത്തിൽ പരിക്കേറ്റ് അവശനിലയിലായ പരുന്തിനെ പുല്ലൂർ കേളോത്തെ കാവുങ്കാൽ ഷാജിയും സഹോദരന്‍ സത്യനും ചേർന്നു രക്ഷപ്പെടുത്തിയത്. ഇരുവരും വീട്ടിലെ കോഴിക്കൂട്ടിലേക്ക് പരുന്തിനെ മാറ്റി ഭക്ഷണമൊക്കെ നല്‍കി നന്നായി പരിചരിച്ചു. അഞ്ച് ദിവസത്തെ പരിചരണം കൊണ്ട് പരുന്ത് ആരോഗ്യം വീണ്ടെടുത്തു.

ഇതോടെ തുറന്നു വിട്ടെങ്കിലും പരുന്ത് എങ്ങോട്ടും പോയില്ല. ദയ തോന്നിയ വീട്ടുകാര്‍ പരുന്തിന് ഭക്ഷണവും നല്‍കി. എന്നാല്‍, കുറച്ച് ദിവസം കഴിഞ്ഞതോടെ പരുന്ത് 'പണി' തുടങ്ങി. ആ 'പണി'യാണ് ഇപ്പോള്‍ ഷാജിക്ക് വലിയ 'കെണി' ആയിരിക്കുന്നത്. അയല്‍വീടുകളിലെ കളിപ്പാട്ടങ്ങള്‍ എല്ലാം പരുന്ത് റാഞ്ചി കൊണ്ട് പോകാന്‍ തുടങ്ങിയതോടെ പരാതികള്‍ വന്നു തുടങ്ങി. തലയ്ക്ക് മുകളിലൂടെ വട്ടമിട്ടു പറക്കുന്ന പരുന്തിനെ പേടിച്ച് കുട്ടികകള്‍ വീടിന് പുറത്തിറങ്ങാതായി.

പരാതികള്‍ കൂടിയതോടെ ഷാജി വനം വകുപ്പിനെ വിവരം അറിയിച്ചു. അധികൃതരെത്തി നീലേശ്വരം മാര്‍ക്കറ്റില്‍ പരുന്ത് കൂട്ടത്തോടൊപ്പം വിട്ടെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് ഷാജിയെ തേടി വീണ്ടും പരുന്ത് എത്തി. കുറച്ച് ദിവസം പ്രശ്നം ഒന്നും ഉണ്ടാക്കാത്തപ്പോള്‍ ഷാജി സന്തോഷിച്ചു. എന്നാല്‍, വീണ്ടും പരുന്ത് പണി തുടങ്ങിയതോടെ അയല്‍വാസികള്‍ പരാതിയുമായെത്തി.

ഇത്തവണ നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് എത്തിയ വനം വകുപ്പ് അധികൃതര്‍ കിലോമീറ്ററുകൾ അകലെയുള്ള കള്ളാർ റെയ്ഞ്ചിലെ റാണിപുരം വനമേഖലയിൽ ആണ് പരുന്തിനെ കൊണ്ട് പോയി വിട്ടത്. അതിന്‍റെ ആശ്വസവും സമാധാനവും അധികം ദിവസം നീണ്ടില്ല. കഴിഞ്ഞ ദിവസം വീണ്ടും പരുന്ത് ഷാജിയും വീട്ടുമുറ്റത്തെത്തി. ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഷാജി. 



from Asianet News https://ift.tt/3Ewatvr
via IFTTT

പഞ്ചാബ് മുഖ്യമന്ത്രി ആരാകും ? കോൺ​ഗ്രസ് നിയമസഭ കക്ഷി യോ​ഗം ഇന്ന്

ദില്ലി:പഞ്ചാബ് മുഖ്യന്ത്രിയെ നിശ്ചയിക്കാൻ നിയമസഭ കക്ഷി യോഗം പതിനൊന്ന് മണിക്ക് ചേരും. രാഹുൽ ഗാന്ധിയുടെ വീട്ടിൽ ചേർന്ന യോഗം സ്ഥിതി വിലയിരുത്തി. ഈ യോ​ഗം അവസാനിച്ചത് പുലർച്ചെ ഒന്നരയ്ക്കാണ്. നിയമസഭ കക്ഷി യോഗത്തിനു മുമ്പ് മറ്റ് കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കും.

പഞ്ചാബ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇന്നലെയാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചത്. മുപ്പതിലേറെ എംഎൽഎമാർ ആംആദ്മി പാർട്ടിയിൽ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് ഹൈക്കമാൻഡും അമരീന്ദറിനെ കൈവിട്ടത്. ഭരണവിരുദ്ധ വികാരമുണ്ടെന്ന് എഐസിസി സർവ്വെയും അമരീന്ദറിന് തിരിച്ചടിയായിരുന്നു. കോൺഗ്രസ് പാർട്ടി തീരുമാനം സോണിയ ഗാന്ധി അമരീന്ദറിനെ നേരിട്ടറിയിച്ചതോടെ അദ്ദേഹം വൈകിട്ടോടെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 



from Asianet News https://ift.tt/3nMLUEW
via IFTTT

കാലടിയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ; 22-കാരിയടക്കം ആറ് പേർ കസ്റ്റഡിയിൽ

എറണാകുളം: കാലടിയിൽ നിന്ന് വൻ പെൺവാണിഭ സംഘത്തെ പിടികൂടി. മധ്യപ്രദേശ് സ്വദേശിനി ഉൾപ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരായ എറണാകുളം മൂക്കന്നൂർ സ്വദേശി എബിൻ, വേങ്ങൂർ സ്വദേശി നോയൽ, പയ്യനൂർ സ്വദേശി ധനേഷ്, രായമംഗലം സ്വദേശി സുധീഷ്, ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം സ്വദേശി ജഗൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന 22 കാരിയായ മധ്യപ്രദേശ് സ്വദേശിനിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

മറ്റൂർ എയർപോർട്ട് റോഡിലെ ഗ്രാൻഡ് റസിഡൻസിയിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഗ്രാൻറ് റസിഡൻസി കേന്ദ്രീകരിച്ച് പെൺവാണിഭം സംഘം പ്രവർത്തിക്കുന്നതായുള്ള വിവരം പൊലീസിന് കിട്ടിയിരുന്നു. ഇതേത്തുടർന്ന് ദിവസങ്ങളായി ലോഡ്ജ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. 

പന്ത്രണ്ടായിരം രൂപയാണ് സംഘം ഇടപാടുകാരിൽ നിന്ന് വാങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ സുധീഷും, ധനീഷും ലോഡ്ജ് നടത്തിപ്പുകാർ കൂടിയാണ്. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് തേടുന്നുണ്ട്. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആലുവ എസ്പി അറിയിച്ചു.



from Asianet News https://ift.tt/3tOuHvG
via IFTTT

സിനിമാ വാഗ്ദാനം, 15-കാരിക്കുനേരെ പീഡന ശ്രമം; തട്ടിപ്പുവീരനെ പൊലീസ് വലവിരിച്ച് പിടികൂടി

പത്തനംതിട്ട: തട്ടിപ്പ് വീരൻ 15 വയസുള്ള കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളി ആലുംമൂട്ടിൽ രാജേഷ് ജോർജിനെ ആണ് പാലാ പൊലീസ് പിടികൂടിയത്‌. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി 15 വയസ്സുള്ള പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണവും തട്ടിപ്പും നടത്തിയ നിരവധി കേസുകളിൽ പ്രതിയാണ് രാജേഷ് ജോർജ്. ഇയാൾ നേരത്തെയും പൊലീസ് പിടിയിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പും മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ്. പാലായിൽ സ്ത്രീ നടത്തുന്ന കടയിൽ എത്തിയാണ് രാജേഷ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. അമ്മ ഇല്ലാത്ത സമയം കടയിൽ എത്തിയ രാജേഷ് അമ്മ പറഞ്ഞിട്ടാണ് വന്നതെന്നും സിനിമയിൽ അഭിനയിക്കാൻ പെൺകുട്ടികളെ തേടുകയാണ് എന്നും അറിയിച്ചു.

തുടർന്ന് കുട്ടിയുടെ അമ്മയെ ഫോണിൽ വിളിക്കുന്നതായി അഭിനയിച്ചു. അതിനുശേഷം പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടത്തുകയായിരുന്നു.പെൺകുട്ടിയും അമ്മയും പാലാ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ രാജേഷിനായി പാലാ ടൗണിൽ മഫ്തിയിൽ പൊലീസിനെ വിന്യസിച്ചു. പാലാ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്. 

പിന്നീട് കൃത്യമായ മേൽവിലാസം പറയാതെ പോലീസിനെ കുഴപ്പിക്കാനും രാജേഷ് ശ്രമിച്ചു. രാജേഷിനെതിരെ പോക്സോയ്ക്ക് പുറമെ വഞ്ചനയ്ക്കും മോഷണത്തിനും കേസെടുത്തു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി കൊല്ലത്ത് ഒരു സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് രാജേഷ് ജോർജ് നേരത്തെ അറസ്റ്റിലായിട്ടുണ്ട്.



from Asianet News https://ift.tt/3lxe6J0
via IFTTT

വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്: പ്രതി അറസ്റ്റിൽ

തൃശൂർ: ചാവക്കാട്, വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. മണത്തല പള്ളിത്താഴം ഷാനവാസിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

ആഗസ്ത് നാലിനാണ് മണത്തല സ്വദേശിനിയായ യുവതിയെ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്. തുടർന്ന് യുവതി ചാവക്കാട് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി. തുടർന്ന് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.



from Asianet News https://ift.tt/3tVHlZJ
via IFTTT

സിനിമാ സ്റ്റൈലിൽ ബൈക്കിലെത്തി മുണ്ടുകൊണ്ട് മുഖംമറച്ച് കവർച്ച; വ്യാപാരിക്ക് നഷ്ടമായത് 25000 രൂപ

പൊൻകുന്നം: സിനിമാ സ്റ്റൈലിൽ കവർച്ചയ്ക്കിരയായതിന്റെ ഞെട്ടലിലാണ് പൊൻകുന്നത്തെ വ്യാപാരി. തച്ചപ്പുഴ കല്ലറയ്ക്കൽ കെജെ ജോസഫിനെ തടഞ്ഞു നിർത്തിയാണ് ബൈക്കിലെത്തിയ നാലംഗ സംഘം പണം തട്ടിയെടുത്തത്.

പൊൻകുന്നം കല്ലറയ്ക്കൽ സ്‌റ്റോഴ്‌സ് ഉടമയായ തച്ചപ്പുഴ കല്ലറയ്ക്കൽ കെ.ജെ.ജോസഫ് വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് കവർച്ചയ്ക്കിരയായത്. കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയുടെ വാഹനം തടഞ്ഞുനിർത്തിയാണ് ബൈക്കുകളിൽ നാലംഗസംഘം പണം തട്ടിയെടുത്തത്. 

സിനിമാ സ്റ്റൈലിലായിരുന്നു ആക്രമണം. അക്രമികൾ കൈവശം ഉണ്ടായിരുന്ന മുണ്ട് ഉപയോഗിച്ച് വ്യാപാരിയുടെ തലയും മുഖവും മൂടിയതിശേഷം ആക്രമിക്കുകയും, പണം കവരുകയും ചെയുകയായിരുന്നു. 25,000 രൂപയാണ് തട്ടിയെടുത്തത്.

പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുകയാണ്. വിജനമായ പ്രദേശമാണ് അക്രമികൾ മോഷണത്തിന് തെരഞ്ഞെടുത്തത്. ജോസഫ് ഇതുവഴി വല്ലപ്പോഴും മാത്രമാണ് സഞ്ചരിക്കാറുള്ളത്. അതുകൊണ്ടുതന്നെ ജോസഫ് എത്തുന്ന കാര്യം അറിയാവുന്ന ആരോ സംഘത്തിന് പിന്നിലുണ്ടെന്നാണ് പൊലീസ് സംശയം.



from Asianet News https://ift.tt/3AoOVP9
via IFTTT

ബെംഗളൂരുവില്‍ ഒരു കുടുംബത്തിലെ അ‌ഞ്ച് പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: ബെംഗളൂരുവില്‍ ഒരു കുടുംബത്തിലെ അ‌ഞ്ച് പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ ഉള്‍പ്പടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാഗഡി റോഡ് ചേതന്‍ സര്‍ക്കിളില്‍ വാടകവീട്ടില്‍ കഴിഞ്ഞിരുന്ന ശങ്കര്‍, ഭാര്യ ഭാരതി,അച്ഛന്‍, അമ്മ, സഹോദരി എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹത്തിനടുത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ രണ്ടരവയസ്സുള്ള കുട്ടിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരു പൊലീസ് അന്വേഷണം തുടങ്ങി.



from Asianet News https://ift.tt/3i4H42b
via IFTTT

'പയ്യാമ്പലം സ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ നൽകുന്ന സാധനങ്ങൾ ജീവനക്കാർ മോഷ്ടിക്കുന്നു'; പരാതി

കണ്ണൂർ: പയ്യാമ്പലം സ്മശാനത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാനായി ബന്ധുക്കൾ വാങ്ങി നൽകുന്ന നെയ്യുൾപെടെയുള്ള സാധനങ്ങൾ ജീവനക്കാർ മോഷ്ടിക്കുന്നതായി പരാതി. പൊലീസ് കേസെടുത്തതിന് പിന്നാലെ മോഷണം തെളിഞ്ഞാൽ ജീവനക്കാരെ പുറത്താക്കുമെന്ന് കോ‍ർപറേഷൻ മേയർ വ്യക്തമാക്കി.

രാകേഷിന്റെ ബന്ധുവിന്റെ സംസ്കാരം ഇന്നലെ വൈകിട്ടാണ് പയ്യാമ്പലം സ്മശനാത്തിൽ നടന്നത്. പശുവിൻ നെയ്യും എള്ളെണ്ണയും രാമച്ചവും ഉൾപെടെ ജീവനക്കാർ പറഞ്ഞ സാധനങ്ങളെല്ലാം വാങ്ങി നൽകി. ഈ സാധനങ്ങൾ സംസ്കാരത്തിന് ഉപയോഗിക്കാതെ ജീവനക്കാർ തന്നെ കൈക്കലാക്കുകയാണെന്ന സംശയം തോന്നിയ നാട്ടുകാർ രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോകവെ ഇവരെ വാഹനം നിർത്തിച്ച് പരിശോധിച്ചു. നെയ്യും എള്ളെണ്ണയും ഉൾപെടെയുള്ളവ വണ്ടിയിൽ നിന്നും കിട്ടി.

സാധനങ്ങൾ മോഷ്ടിച്ച ജീവനക്കാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകി. ആക്ഷേപം നേരിടുന്നവരെ മൃതദേഹം സംസ്കരിക്കുന്ന ചുമതലയിൽ നിന്ന് ഒഴിവാക്കിയെന്നും, മോഷണക്കുറ്റം തെളിഞ്ഞാൽ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് കണ്ണൂർ കോർപറേഷൻ മേയർ അറിയിച്ചു. കോർപറേഷനിലെ ശുചീകരണ തൊഴിലാളികളാണ് പയ്യാമ്പലത്ത് ശവസംസ്കാരം നടത്തുന്നത്.



from Asianet News https://ift.tt/3EyYgpO
via IFTTT

ഇതാ നൈട്രജന്‍ ടയറുകളുടെ ഗുണദോഷങ്ങള്‍

വിമാനങ്ങളുടെയും റേസിംഗ് കാറുകളുടെയുമൊക്കെ ടയറുകളായിരുന്നു മുമ്പൊക്കെ നൈട്രജന്‍ നിറച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കാറുകളിലും നൈട്രജന്‍ ടയറുകളെ കണ്ടുതുടങ്ങിയിട്ട് കുറച്ചുകാലമായി. ഈ സാഹചര്യത്തില്‍ നൈട്രജന്‍ ടയറുകളുടെ ചില ഗുണങ്ങളും ദോഷങ്ങളും എന്തെന്ന് അറിയാം 

ഗുണങ്ങള്‍

1. കുറഞ്ഞ താപം
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്‍റെ ടയറിലെ ചൂട് വര്‍ദ്ധിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ സാധാരണ ടയറുകളെ അപേക്ഷിച്ച് നൈട്രജന്‍ നിറച്ച ടയറുകളുടെ താപം താരതമ്യേന കുറവായിരിക്കും.

2. മികച്ച ആയുര്‍ദൈര്‍ഘ്യം
ഓടുമ്പോഴുള്ള ഈ താപത്തെ അടിസ്ഥാനപ്പെടുത്തിയാണ് ടയറുകളുടെ ആയുര്‍ദൈര്‍ഘ്യവും.  അമിത ഭാരം കയറ്റിയാലും അമിത വേഗമെടുത്താലും നൈട്രജന്‍ ടയറുകളില്‍ താരതമ്യേന കുറഞ്ഞ താപം മാത്രമേ സൃഷ്ടിക്കപ്പെടുകയുള്ളൂ. അതുകൊണ്ടു തന്നെ നൈട്രജന്‍ ടയറുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം മറ്റു ടയറുകളേക്കാള്‍ കൂടുതലാണ്.

3. മര്‍ദ്ദം സൂക്ഷിക്കാനുള്ള കഴിവ്
പുതിയതാണെങ്കില്‍ പോലും സാധാരണ ടയറുകളുടെ ട്യൂബുകളിലും ടയര്‍ ലൈനറുകളിലും അതിസൂക്ഷ്മമായ വിള്ളലുകള്‍ ഉണ്ടാകും. അതിനാല്‍ ടയര്‍ സമ്മര്‍ദ്ദം പതിയെ കുറയുന്നത് സ്വാഭാവികം. എന്നാല്‍ നൈട്രജന്റെ രാസഘടനയുടെ പ്രത്യേകതകളാല്‍ നൈട്രജന്‍ ടയറുകള്‍ക്ക് ഈ പ്രശ്‌നം കുറവാണ്. അതിനാല്‍ ഇടക്കിടെ ടയര്‍ സമ്മര്‍ദ്ദം പരിശോധിക്കേണ്ട ജോലി ഒഴിവാക്കാം.

4. റിമ്മുകള്‍ തുരുമ്പിക്കില്ല
സാധാരണ വായുവിനെ അപേക്ഷിച്ച് വീല്‍ റിമ്മുകളിലെ ലോഹവുമായി നൈട്രൈജന്‍ പ്രതിപ്രവര്‍ത്തിക്കില്ല. സാധാരണയായി ടയറിനുള്ളിലെ ലോഹഘടകങ്ങളില്‍ എളുപ്പം തുരുമ്പു പിടിക്കും. എന്നാല്‍ ലോഹവുമായി നൈട്രൈജന്‍ പ്രതിപ്രവര്‍ത്തനമില്ലാത്തതിനാല്‍ നൈട്രജന്‍ ടയറുകള്‍ക്ക് ഈ പ്രശ്‌നമില്ല.

5. യാത്രാസുഖം
നൈട്രജന്‍ ടയറുകളുള്ള വാഹനങ്ങളില്‍ യാത്രാസുഖം കൂടുതലാണെന്ന വാദവുമുണ്ട്. എന്നാല്‍ ഈ വാദം എത്രമാത്രം ശാസ്ത്രീയമാണെന്ന് വ്യക്തമല്ല.

ദോഷങ്ങള്‍

1. മെയിന്‍റനന്‍സ്
ഒരിക്കല്‍ നൈട്രജന്‍ നിറച്ച ടയറില്‍ തുടര്‍ന്നും നൈട്രജന്‍ തന്നെ നിറയ്ക്കണം. അഥവാ നൈട്രജന്‍ കിട്ടാത്ത സാഹചര്യത്തില്‍ സമ്മര്‍ദ്ദമേറിയ വായു നിറയ്ക്കാം. പക്ഷേ നൈട്രജന്റെ ആനുകൂല്യങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടും.

3. ലഭ്യത
നൈട്രജന്‍റെ ലഭ്യത ഉറപ്പു വരുത്താനും താരതമ്യേന പ്രയാസമായിരിക്കും.

Courtesy
Racq & Automotive Blogs

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/39iL4aw
via IFTTT

സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ തീരുമാനം

പാലക്കാട്: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ തീരുമാനമായി. 148 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലായി വിജ്ഞാപനം ചെയ്യും. ഉദ്യാനത്തിന്  ചുറ്റും പൂജ്യം മുതൽ 9.8 കിലോ മീറ്റർ ദൂരം വരെ പരിസ്ഥിതി ലോല മേഖല വ്യാപിച്ച് കിടക്കുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇറക്കിയ കരട് വിജ്ഞാപനം അതേപടി അംഗീകരിച്ചു. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് അന്തിമ വിജ്ഞാപനത്തിന് അംഗീകാരം നൽകിയത്. കരട് വിജ്ഞാപനത്തിലുള്ള ആശങ്കകൾ പരിഹരിച്ചുവെന്ന് കേരളം വിദഗ്ധ സമിതിയെ അറിയിച്ചു.



from Asianet News https://ift.tt/2Zf75oV
via IFTTT

രണ്ടരക്കോടിയുടെ വണ്ടി വാങ്ങി കസ്റ്റമൈസേഷന് ഒന്നരക്കോടി പിന്നെയും മുടക്കി സൂപ്പര്‍താരം!

ര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെൻസിന്റെ അത്യാഡംബര വാഹന വിഭാഗമാണ് മെയ്ബാക്ക്. റോള്‍സ് റോയ്‌സിനുള്ള മേഴ്‍സിഡിസിന്റെ മറുപടി എന്നാണ് മെയ്ബാക്ക് കാറുകളെ വിശേഷിപ്പിക്കുന്നത്. ലക്ഷ്വറിയും സുരക്ഷയും ഉറപ്പ് നൽകുന്ന മെയ്ബാക്ക് ലോകത്തിലെ ആഡംബര കാറുകളിൽ ഒന്നാണ്.   2019 മുതൽ അന്താരാഷ്ട്ര വിപണിയിൽ സജീവമായ മേഴ്‍സിഡ‌സ് വാഹനമാണിത്. ഈ ജൂണ്‍ മാസത്തിലാണ് മെഴ്‌സിഡസ് മെയ്ബാക് ജിഎൽഎസ് ഇന്ത്യൻ വിപണിയിലെത്തിയത്. 2.50 കോടി രൂപയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില. ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ വില്പനയ്ക്കായി 50നടുത്ത് യൂണിറ്റുകൾ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. 

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സെലിബ്രറ്റികളുടെ ഇഷ്‍ടവാഹനമായ ഈ മോഡല്‍ സ്വന്തമാക്കിയിരിക്കുകയാണ്  തെലുങ്ക്​ നടൻ രാം ചരൺ എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2.50 കോടി വിലയുള്ള വാഹനത്തിൽ ഒന്നര കോടി രൂപയുടെ കസ്​റ്റമൈസേഷൻകൂടി നടത്തിയാണ്​ രാംചരൺ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍​.  രാം ചരൺ വാഹനത്തിന്‍റെ ഡെലിവറി സ്വീകരിക്കുന്ന വീഡിയോ യൂട്യൂബിൽ വൈറലായിട്ടുണ്ട്​. ട്രെയിലറിൽ വാഹനം ലൊക്കേഷനിൽ എത്തിച്ച്​ കൈമാറുന്നതായാണ്​ വീഡിയോയിൽ. 

നേരത്തേ ഹോളിവുഡ്​ താരങ്ങളായ അർജുൻ കപൂർ, കൃതി സനൂൻ, ജാൻവി കപൂർ, രൺവീർ സിങ്​, ആയുഷ്​മാൻ ഖുറാന തുടങ്ങിയവർ മേയ്‍ബാക്ക് സ്വന്തമാക്കിയിരുന്നു. 

മെയ്ബാക്ക് ജിഎൽഎസ്സിന്റെ പ്രധാന ആകർഷണം മെയ്ബാക്ക് ശ്രേണിയിലുള്ള മെഴ്‌സിഡസ് കാറുകളുടെ മുഖമുദ്രയായ കുത്തനെ സ്‌ളാറ്റുകൾ ക്രമീകരിച്ച ക്രോം ഗ്രിൽ ആണ്.  ബെന്‍സ് ജിഎൽഎസിനെ അടിസ്ഥാനമാക്കി നിരവധി ആഡംബര മാറ്റങ്ങളോടെ നിർമിച്ച കാറിന്‍റെ ഹൃദയം നാലു ലീറ്റർ ട്വീൻ ടർബൊ വി8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ്.  ഈ എഞ്ചിന്‍ 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ഉല്‍പ്പാദിപ്പിക്കും. 22 എച്ച്പിയും ടോർക്ക് 250 എൻഎമ്മുമാണ് ഹൈബ്രിഡ് സിസ്റ്റത്തിന് കരുത്തേകുന്നത്. ഒമ്പത് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. 

എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബാക്ക് വാഹനമാണ് ജിഎൽഎസ്. പ്രൈവറ്റ് ജെറ്റിന് സമാനമായ പിൻ സീറ്റുകൾ ഉപയോഗിക്കുന്ന സെഗ്‌മെന്റിലെ തന്നെ ആദ്യ വാഹനമാണ് ജിഎൽഎസ് മെയ്ബാക്ക് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.  43.5 ഡിഗ്രിവരെ റിക്ലൈൻ ചെയ്യാവുന്ന സീറ്റുകൾ ഇലക്ട്രിക്കലി അഡ്‍ജസ്റ്റ് ചെയ്യാൻ സാധിക്കുന്നതും മെമ്മറിയുള്ളതുമാണ്. നാലു സീറ്റർ- അഞ്ച് സീറ്റർ എന്നീ മോഡലുകൾ ആവശ്യക്കാർക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. 3135 എംഎം വീൽബേസും പിൻസീറ്റ് യാത്രക്കാർക്ക് 1103 എംഎം ലെഗ്റൂമും ഈ വാഹനം നൽകുന്നുണ്ടെന്നതാണ് ഇതിന്‍റെ മറ്റൊരു സവിശേഷത. നാലു സീറ്റ് മോഡലിൽ പിൻ സീറ്റുകളുടെ നടുവിലായി ഒരു ചെറിയ റെഫ്രിജറേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.

ബെന്‍സ് ജിഎൽഎസിന്‍റെ അതേ പ്ളാറ്റ്ഫോമിൽ തന്നെയാണ് മെയ്ബാഷ് ജിഎൽഎസും നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ വലിപ്പമേറിയതും വിശാലതയേറിയതുമാകും പുതിയ മോഡലും. എന്നാൽ നോർമൽ മോ‌ഡലിൽ ഉള്ളതിനേക്കാളും മേയ്ബാഷ് ബാഡ്‍ജ്, ക്രോമിൽ തീർത്ത റേഡിയേറ്റർ ഗ്രിൽ, ബമ്പറുകളെ ബന്ധിപ്പിച്ചുള്ള ക്രോം ഫിനിഷ് തുടങ്ങിയവ ഇതിൽ കൂടുതലായുണ്ട്. 

നാലു സോണായി തിരിച്ചിട്ടുള്ള ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, അഡാപ്റ്റീവ് എയർ സസ്പെൻഷൻ, വെന്റിലേറ്റഡ് മുന്‍–പിൻ സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, ബർമെസ്റ്റർ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്. കൂടാതെ സൂരക്ഷയ്ക്കായി എബിഎസ്, ഇബിഡി, ലൈൻ കീപ്പ് അസിസ്റ്റ്, ബ്ലൈന്റ് സ്പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, സ്റ്റിയറിങ് അസിസ്റ്റ്, ടയർ പ്രെഷർ മോണിറ്റർ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. ബെന്‍റ്‍ലി ബെൻടൈഗ, റോൾസ് റോയിസ് കള്ളിനൻ, മസാറെറ്റി ലെവാന്‍റെ, റെയ്ഞ്ച് റോവർ ഓട്ടോബയോഗ്രഫി എന്നിവയുമായിട്ടാകും മെയ്ബാഷ് ജി എൽ എസ് ഇന്ത്യയിൽ മത്സരിക്കുക. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3CmrhDm
via IFTTT

മാന്യതയ്‍ക്ക് നിരക്കാത്ത വീഡിയോ സാമൂഹിക മാധ്യമങ്ങളില് പ്രചരിപ്പിച്ചു‍; സൗദിയില്‍ വിദേശി അറസ്റ്റില്‍

റിയാദ്: പൊതുമാന്യതയ്‍ക്ക് നിരക്കാത്ത വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വിദേശി സൗദി അറേബ്യയില്‍ അറസ്റ്റിലായി. ഇരുപത് വയസ് പ്രായമുള്ള യുവാവാണ് അറസ്റ്റിലായതെന്ന് റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.

അശ്ലീല പരാമര്‍ശങ്ങളുള്ള വീഡിയോ ക്ലിപ്പ് ചിത്രീകരിച്ച് ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്‍ക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അത് പിന്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയത്. ഒടുവില്‍ ചിത്രീകരിച്ച യുവാവിനെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് വക്താവ് അറിയിച്ചു. 



from Asianet News https://ift.tt/2XDtwDB
via IFTTT

ബബുൽ പോയത് പാർട്ടിക്ക് നഷ്ടമല്ല, ജനകീയനല്ല; നേരത്തെ ബിജെപിയെ അറിയിക്കാമായിരുന്നുവെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: പാർട്ടി വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബബുൽ സുപ്രിയോ ബിജെപിയെ നേരത്തെ അറിയിക്കണമായിരുന്നുവെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി.  ബബുൽ സുപ്രിയോ പോയത് പാർട്ടിക്ക് നഷ്ടമല്ല. ജനകീയനായ നേതാവോ നല്ല സംഘാടനകനോ അല്ല. എങ്കിലും എന്റെ സുഹൃത്താണെന്നും സുവേന്ദു അധികാരി പറഞ്ഞു.

മോദി മന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ബിജെപി വിട്ട  മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെയും ഡെറിക് ഒബ്രിയാൻ എംപിയുടെയും സാന്നിധ്യത്തിലാണ് പാർട്ടി പ്രവേശം.  മമത ബാനർജി നിർണായക പോരാട്ടത്തിനിറങ്ങുന്ന ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബാബുൽ സുപ്രിയോയുടെ തൃണമൂൽ പ്രവേശം ബിജെപിക്ക് മുന്നിൽ തിരിച്ചടിയും മമതയ്ക്ക് നേട്ടവുമായാണ് വിലയിരുത്തപ്പെടുന്നത്. 

കേന്ദ്രമന്ത്രി സഭയിലേക്ക് വീണ്ടും പരിഗണിക്കാത്തതിലും പശ്ചിമബംഗാളിലെ സംഘടനാ വിഷയങ്ങളിലും അതൃപ്തി പ്രകടിപ്പിച്ചാണ് ബാബുല്‍ സുപ്രിയോ നേരത്തെ ബിജെപി വിട്ടത്. രാഷ്ട്രീയ പ്രവര്‍ത്തനം ഇവിടെ അവസാനിപ്പിക്കുന്നുവെന്നും ബിജെപിയല്ലാതെ മറ്റൊരു സങ്കേതമില്ലെന്നുമായിരുന്നു നേരത്തെ രാജിപ്രഖ്യാപിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയത്തിൽനിന്നു വിടവാങ്ങാനുള്ള കാരണം മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതാണെന്നും പരോക്ഷമായി അദ്ദേഹം പറഞ്ഞുവെച്ചിരുന്നു. ബിജെപി വിട്ട് ഒന്നരമാസത്തിന് ശേഷം അദ്ദേഹം തൃണമൂലിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. 

നടനും പിന്നണി ഗായകനുമായിരുന്ന ബാബുല്‍ സുപ്രിയോ 2014ല്‍ ലോക് സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബിജെപിയില്‍ ചേരുന്നത്. അസന്‍സോളില്‍ രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മോദി മന്ത്രിസഭകളില്‍  നഗരവികസനം, വനം പരിസ്ഥിതി  സഹമന്ത്രി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 



from Asianet News https://ift.tt/3zkEECg
via IFTTT

കണക്കുകളിലും വിശകലനങ്ങളിലുമല്ല, കളിയിലാണ് കാര്യമെന്ന് കോലി

ദുബായ്: കളിക്കളത്തിന് പുറത്തിരുന്ന് നടത്തുന്ന വിശകലനങ്ങളിലോ കണക്കുകളിലോ അല്ല കാര്യമെന്നും ഗ്രൗണ്ടിലെ പ്രകടനത്തിലാണെന്നും വിരാട് കോലി. ഐപിഎല്ലിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. ഏകദിന ലോകകപ്പിനുശേഷം ടി20 ക്യാപ്റ്റന്‍സി ഒഴിയുമെന്ന് പ്രഖ്യാപിച്ചശേഷം കോലി ആദ്യമായാണ് മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ ടി20 നായകസ്ഥാനം ഒഴിയാനുള്ള തീരുമാനത്തെക്കുറിച്ചോ രോഹിത്തുമായി ഭിന്നതയുണ്ടെന്ന വാര്‍ത്തകളെക്കുറിച്ചോ ചോദ്യങ്ങളൊന്നും ഉയര്‍ന്നില്ല.

ആദ്യഘട്ടത്തിനുശേഷമുള്ള നീണ്ട ഇടവേള രണ്ടാം ഘട്ടത്തില്‍ പ്രകടനത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് കോലി നല്‍കിയ മറുപടി ഇങ്ങനെ. ഗ്രൗണ്ടിന് പുറത്തിരുന്ന് വിമര്‍ശിക്കുന്നവര്‍ അവരുടെ ജോലി ചെയ്യട്ടെ. അവര്‍ ഒന്നല്ലെങ്കില്‍ മറ്റൊന്ന് വിശകലം ചെയ്തുകൊണ്ടേയിരിക്കും. നിങ്ങള്‍ തുടര്‍ച്ചയായി ഏഴ് കളികള്‍ ജയിച്ചു വന്നാലും ആറ് കളികള്‍ തോറ്റു വന്നാലും അടുത്ത മത്സരം പുതിയതാണ്. അവിടെ എങ്ങനെ കളിക്കുന്നു എന്ത് സമീപനം സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. ഒരു മത്സരവും ജയിച്ചതായോ തോറ്റതായോ കണക്കാക്കി കളിക്കാനാവില്ല.

കളിക്കളത്തിന് പുറത്ത് ഒരുപാട് കണക്കുകളും വിശകലനങ്ങളും നടക്കും. എന്നാല്‍ യഥാര്‍ത്ഥ കളി അവിടെയല്ല ഗ്രൗണ്ടിലാണ് നടക്കുന്നത്. അവിടെ എങ്ങനെ പ്രതികരിക്കുന്നു ഗെയിം പ്ലാന്‍ എങ്ങനെ നടപ്പാക്കുന്നു, ഒരു സാഹചര്യത്തില്‍ എന്ത് തീരുമാനമെടുക്കുന്നു എന്നതൊക്കെയാണ് പ്രധാനം. അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ള വിശകലനങ്ങളും വിലയിരുത്തലുകളും അധികം ശ്രദ്ധിക്കാറില്ല.

ഐപിഎല്‍ രണ്ടാംഘട്ടത്തില്‍ പകരക്കാരായി അഞ്ച് കളിക്കാര്‍ ടീമിന്‍റെ ഭാഗമായെങ്കിലും അവരെല്ലാം ടീമുമായി ഇഴുകി ചേര്‍ന്നെന്നും കോലി പറഞ്ഞു. പുതിയ കളിക്കാരെത്തിയതോടെ ടീമിന് കൂടുതല്‍ വൈവിധ്യമായെന്നും കോലി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.



from Asianet News https://ift.tt/2Xx8bes
via IFTTT

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം ഡിസംബറോടെ ഉണ്ടായേക്കും, ലേലപത്രികകളുടെ പരിശോധന പുരോഗമിക്കുന്നു

ദില്ലി: എയര്‍ ഇന്ത്യയുടെ കൈമാറല്‍ ഈ വര്‍ഷം ഡിസംബറില്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. 

വിമാനക്കമ്പനിയുടെ കരുതല്‍ വില സംബന്ധിച്ച് മന്ത്രിതല സമിതിയും കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പും പരിശോധനകള്‍ തുടരുകയാണ്. ഇതിന് സമാന്തരമായി ലേലപത്രികകളുടെ പരിശോധനകളും പുരോഗമിക്കുകയാണ്. ലേലപത്രികകളുടെ പരിശോധനകള്‍ക്ക് ശേഷം സെക്രട്ടറി തല അനുമതി ലഭിച്ചാല്‍ ആരാകും എയര്‍ ഇന്ത്യയുടെ പുതിയ ഉടമ എന്ന കാര്യത്തില്‍ വ്യക്തത വരും. 

ഇതിന് ശേഷം ഏറ്റെടുക്കുന്ന കമ്പനിയുമായി കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ചകള്‍ തുടങ്ങും. ഇതില്‍ ധാരണയാകുന്നതൊടെ കൈമാറ്റ പ്രക്രിയ ആരംഭിക്കും. ചര്‍ച്ചകള്‍ നീണ്ടുപോയില്ലെങ്കില്‍ കൈമാറ്റം ഈ കലണ്ടർ വര്‍ഷം അവസാനത്തോടെ സാധ്യമാകും. 

ഇതോടൊപ്പം എയര്‍ ഇന്ത്യയ്ക്ക് വായ്പ നല്‍കിയ സ്ഥാപനങ്ങള്‍, കോംപറ്റീഷന്‍ കമ്മീഷന്‍ എന്നിവയുടെ അനുമതിയും ആവശ്യമാണ്. ഇതില്‍ തടസ്സം നേരിട്ടാല്‍ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം വീണ്ടും നീളും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3CqwR7L
via IFTTT

Friday, September 17, 2021

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ രണ്ടര കോടി വാക്സിനേഷൻ, ചൈനയുടെ റെക്കോഡ് തകർത്ത് ഇന്ത്യ, നന്ദി പറഞ്ഞ് മോദി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തിൽ ഒരു ദിവസം രണ്ടര കോടി റെക്കോർഡ് കൊവിഡ് വാക്സീനേഷൻ എന്ന ലക്ഷ്യം യഥാർത്ഥ്യമായി ഇന്ത്യ. കോവിൻ പോർട്ടലിലെ കണക്ക് അനുസരിച്ച് വൈള്ളിയാഴ്ച രണ്ടര കോടി ആളുകൾ രാജ്യത്ത് വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. രാത്രി 12 മണി കഴിഞ്ഞപ്പോള്‍ കോവിന്‍ പോര്‍ട്ടലിലെ കണക്ക് പ്രകാരം സെപ്തംബര്‍ 17ന് 2,50,10,390 പേരാണ് കൊവിഡിനെതിരെ രാജ്യത്ത് വാക്സിനെടുത്തത്. 

ജൂൺ മാസത്തിൽ തങ്ങളുടെ 2.47 കോടി പൗരൻമാ‍ർക്ക് വാക്സീൻ നൽകിയ ചൈനയാണ് ഇതിന് മുന്‍പ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേ‍രെ വാക്സീൻ ചെയ്ത രാജ്യം. ഈ റെക്കോഡാണ് ഇന്ത്യ പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തില്‍ പിന്നിട്ടത്. 

 റെക്കോർഡ് വാക്സിനേഷനിൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. എല്ലാ ഇന്ത്യാക്കാർക്കും അഭിമാനമേകുന്നതാണ് വാക്സിനേഷനിലെ റെക്കോർഡ് ദിനമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/39jFSDb
via IFTTT

ചേവായൂരില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയിഡ്; അഞ്ചുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പാറോപ്പടി -ചേവരമ്പലം റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് നടത്തിവരികയായിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉൾപ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. കഴിഞ്ഞ മൂന്ന് മാസക്കാലമായി പാറോപ്പടി ചേവരമ്പലം റോഡിലെ ഒരു വീടിന് മുകളിൽ നരിക്കുനി സ്വദേശി ഷഹീൻ എന്നയാൾ വീട് വാടകക്കെടുത്ത പെൺവാണിഭം നടത്തിവരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

നാട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് പകൽ വ്യക്തമായ സൂചനകൾ ലഭിച്ചതോടെ പോലീസ് ഈ കേന്ദ്രം റെയ്ഡ് ചെയ്യുകയായിരുന്നു. ബേപ്പൂർ അരക്കിണർ റസ്വ മൻസിലിൽ ഷഫീഖ് (32), ചേവായൂർ തൂവാട്ട് താഴ വയലിൽ ആഷിക് (24)  എന്നിവരും പയ്യോളി, നടുവണ്ണൂർ, അണ്ടിക്കോട് സ്വദേശികളായ മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായത്.

കേസിൽ പെൺവാണിഭ കേന്ദ്രം നടത്തിവന്നിരുന്ന ഷഹീൻ മുൻപും സിറ്റിയിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ പെൺവാണിഭ കേന്ദ്ര നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളായ സ്ത്രീകളുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ നിരവധി ആളുകൾ ഇവരുടെ ഇടപാടുകാരായി ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

ഇവരെ കൂടാതെ കൂടുതൽ സ്ത്രീകളെ  പെൺവാണിഭ കേന്ദ്രങ്ങളിൽ ഷഹീൻ എത്തിച്ചിരുന്നെന്നും ഇവരുമായി ഇടപാടുകൾ നടത്തിയ കസ്റ്റമർമാരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഇവർ പോലീസിന്‍റെ നിരീക്ഷണത്തിലാണെന്നും അന്വേഷണ സംഘം. ഈ കേസിൽ ഇനിയും കുടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഈ കേസിന് മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ കോളേജ് പോലീസ് അസി.കമ്മീഷണർ കെ.സുദർശൻ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3nGesQj
via IFTTT

'പുള്ളിപ്പുലി വേഷത്തില്‍ നാട്ടിലിറങ്ങിയ അമേയ' : സ്വയം ട്രോളി താരം

മിനി സ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. എല്ലായിപ്പോഴും പുത്തന്‍ ഫാഷനുമായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന അമേയയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും ക്യാപ്ഷനുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

മനോഹരമായ മോഡേണ്‍ ഡ്രസ്സിലാണ് ചിത്രത്തില്‍ അമേയയുള്ളത്. വസ്ത്രത്തിന്റെ ഫാഷനേക്കാള്‍ ആകര്‍ഷകമായിട്ടുള്ളത് അതിന്റെ കളർ കോംപിനേഷനാണ്. പുള്ളിപ്പുലി സ്റ്റൈലിലാണ് അമേയയുടെ പുതിയ വസ്ത്രമുള്ളത്. ഇതാരാണ് 'പുലി മുരുഗി' ആണോയെന്നാണ് ആരാധകര്‍ താരത്തോട് തമാശയായി ചോദിക്കുന്നത്. കണ്ടാല്‍ ചെറിയൊരു പുലി മുരുഗി തന്നെയല്ലേയെന്ന് ആര്‍ക്കായാലും തോന്നിപോകും. അത് മനസ്സിലാക്കികൊണ്ടാണ് അമേയയും ചിത്രത്തിന് ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്. ''ഇ-കാലത്ത് കുറച്ച് ഓണ്‍ലൈന്‍ മീഡിയകള്‍ തലക്കെട്ടായിടുന്നത്, 'പുള്ളിപ്പുലി വേഷത്തില്‍ നാട്ടിലിറങ്ങിയ അമേയ മാത്യുവും സുഹൃത്തും ചെയ്യുന്നത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും..' എന്നായിരിക്കും. ഡേറ്റിംഗ് വിത്ത് ഫുഡ്ഡ് ആണ്.'' എന്നാണ് അമേയ പറയുന്നത്. പുള്ളിപ്പുലി ഡ്രെസ്സിന് മാച്ച് ആകുന്ന തരത്തിലുള്ള കമ്മല്‍, ഷൂ എന്നിവയും ധരിച്ചാണ് ചിത്രത്തില്‍ അമേയ ഉള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3zjwFFA
via IFTTT

എൻഡോസൾഫാൻ: ഇരകളോട്‌ സര്‍ക്കാര്‍ നീതി കാണിക്കണമെന്ന് ദയാബായി


കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായി ആവശ്യപ്പെട്ടു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കാസർഗോഡ് കളക്ടേറ്റിന് മുന്നിൽ സംഘടിപ്പിച്ച മനുഷ്യ മതിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ദയാബായി. 

എൻഡോസൾഫാൻ ദുരിത ബാധിതരുടെ ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രണ്ട് മാസത്തിലൊരിക്കൽ നടക്കേണ്ടതായ സെൽ യോഗം 11 മാസമായിട്ടും ചേർന്നിട്ടില്ല. സെൽ യോഗം നടത്തുക, കാസർഗോഡ് ജില്ലാശുപത്രിയിലും ജനറൽ ഹോസ്പിറ്റലിലും ന്യൂറോളജിസ്റ്റിന്‍റെ സേവനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മനുഷ്യമതില്‍ സംഘടിപ്പിച്ചത്.    

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ എൻഡോസൾഫാൻ ദുരിത ബാധിതർക്കും ബാധകമാണെന്നും ജനാധിപത്യ സർക്കാറുകൾ അതേറ്റെടുത്ത് നടപ്പാക്കണമെന്നും ദയാബായി ആവശ്യപ്പെട്ടു. ആരോഗ്യത്തോടെ ജീവിക്കാനുള്ള ജനങ്ങളുടെ മൗലികമായ അവകാശങ്ങൾ നിഷേധിക്കുന്നത് യാതൊരു കാരണത്താലും അംഗീകരിക്കാനാവില്ലായെന്നും അവർ കൂട്ടിച്ചേർത്തു. 2017-ലെ സുപ്രീംകോടതി വിധിയനുസരിച്ച് ലഭിക്കേണ്ട ആജീവനാന്ത ചികിത്സയുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നതെന്ന് അവർ പറഞ്ഞു. 

മൂന്ന് മാസത്തിലൊരിക്കല്‍ ചേര്‍ന്നിരുന്ന സെല്‍യോഗമാണ് കഴിഞ്ഞ പതിനൊന്ന് മാസമായിട്ടും നടക്കാത്തത്. സെല്‍യോഗം എത്രയും വേഗം പുനരാരംഭിക്കണമെന്നാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ആവശ്യം. സെല്‍ യോഗങ്ങള്‍ ഇല്ലാതാകുന്നതോടെ രോഗബാധിതരുടെ തുടര്‍ ചികിത്സയുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ കേള്‍ക്കുനുള്ള സംവിധാനമാണ് ഇല്ലാതാകുന്നത്. ഇത് ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നുവെന്നും സമരസമിതി ചൂണ്ടിക്കാട്ടി. രോഗബാധിതരുടെ പ്രശ്നങ്ങളോട് സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്നും സമരസമിതി ആവശ്യപ്പെട്ടു. കോറോണക്കാലമായിട്ടും നൂറ് കണക്കിന് ദുരിതബാധിതരുടെ കുടുംബാംഗങ്ങൾ മനുഷ്യമതിലിൽ പങ്കെടുത്തു. 
 



from Asianet News https://ift.tt/3kjYucA
via IFTTT

'കാണുന്നവരുടെ കണ്ണിലാണ് സൗന്ദര്യം'; ചിത്രങ്ങളുമായി ശ്രുതി രജനീകാന്ത്

മികച്ച ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം. രസകരമായ ഒരു കുടുംബ കഥ പറയുന്ന പരമ്പര വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയം നേടിയത്. പരമ്പരയ്ക്കൊപ്പം അതുവരെ പ്രേക്ഷകർ അധികമൊന്നും കണ്ടിട്ടില്ലാത്ത ചില താരങ്ങളും അവരുടെ മനസിലേക്ക് നടന്നടുത്തു. അവതാരകയായി മാത്രം കണ്ട് പരിചയിച്ച അശ്വതി ശ്രീകാന്ത് അഭിനയരംഗത്തേക്കെത്തി. ടിക് ടോക് താരമായ മുഹമ്മദ് റാഫി മറ്റൊരു വേഷത്തിലും. സിനിമാ- സീരിയൽ രംഗത്തൊക്കെ ഉണ്ടായിരുന്നെങ്കിലും, ശ്രുതി രജനീകാന്തും പരമ്പരയിലൂടെയാണ് പ്രേക്ഷക പ്രിയം നേടിയത്. 

പൈങ്കിളിയെന്ന പേരിൽ വന്ന കഥാപാത്രം മികച്ച സ്വീകാര്യത നേടിയെടുത്തിരുന്നു. പൈങ്കിളിയിലൂടെ മലയാളിയറിഞ്ഞ ശ്രുതിക്ക് വലിയ ആരാധകരാണ് ഇപ്പോഴുള്ളത്. തന്റെ ആരാധകരോടായി നിരന്തരം വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാൻ അതുകൊണ്ടുതന്നെ താരം മറക്കാറില്ല. ഇപ്പോഴിതാ വ്യത്യസ്തമായൊരു ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. നിർമാണ തെഴിലാളിയുടെ വേഷത്തിലാണ് ശ്രുതിയുള്ളത്. 'കാണുന്നവരുടെ കണ്ണിലാണ് സൗന്ദര്യം' എന്നൊരു കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതേ വേഷത്തിൽ 'നാരങ്ങാ മിഠായി' എന്ന പേരിൽ ഒരു ഷോർട്ട് റീൽ സിനിമയും താരം പങ്കുവയ്ക്കുന്നു.

നർത്തകി കൂടിയാണ് ശ്രുതി. ജേണലിസം വിദ്യാർത്ഥിയായിരിക്കെ തന്നെ നിരവധി ഹ്രസ്വചിത്രങ്ങളും താരം സംവിധാനം ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്. എട്ട് സുന്ദരികളും ഞാനും എന്ന സൂര്യ ടിവി പരമ്പരയിൽ ബാലതാരമായാണ് ശ്രുതി അഭിനയം തുടങ്ങിയത്. പ്രസാദ് നൂറനാടിന്റെ ചിലപ്പോൾ പെൺകുട്ടി എന്ന സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. ശ്രുതി ഭാഗമായ നിരവധി സിനിമകൾ റിലീസിനൊരുങ്ങുന്നുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 



from Asianet News https://ift.tt/3kjowg1
via IFTTT

പിറന്നാള്‍ ദിനത്തില്‍ ബിഗ് താങ്ക്‌സുമായി 'സാന്ത്വന'ത്തിലെ ശിവേട്ടന്‍

സാന്ത്വനം എന്ന ഒരൊറ്റ പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് സജിന്‍. പരമ്പരയില്‍ ശിവേട്ടനായെത്തുന്ന സജിന്റെ ആദ്യ പരമ്പരയാണ് സാന്ത്വനമെന്നത് ആരാധകര്‍ പലരും വിശ്വസിക്കാറില്ല. അത്രകണ്ട് തന്മയത്വത്തോടെയാണ് താരത്തിന്റെ അഭിനയം. പരമ്പരയില്‍ ശിവന്‍ അഞ്ജലി ജോഡിയെയാണ് ആരാധകര്‍ ഒന്നടങ്കം സ്വീകരിച്ചത്. സോഷ്യല്‍മീഡിയയിലും മറ്റുമായി ശിവാഞ്ജലി എന്ന തരംഗം പോലുമുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സജിന്റെ പിറന്നാള്‍. താരത്തിന്റെ പിറന്നാള്‍ സോഷ്യല്‍മീഡിയ ഒന്നാകെ ആഘോഷിച്ചെന്നുവേണം പറയാന്‍. സിനിമാ താരങ്ങളുടേത് പോലെതന്നെ ആരാധകര്‍ താരത്തിന്റെ പിറന്നാള്‍ ദിനവും ആഘോഷിക്കുകയായിരുന്നു.

പിറന്നാളിന് ആശംസയറിയിച്ച എല്ലാവരോടുമുള്ള അകമഴിഞ്ഞ നന്ദി അറിയിച്ചുകൊണ്ട്, കഴിഞ്ഞദിവസം വൈകീട്ടാണ് സജിന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയത്. തന്നെ ഒരു നടനായി വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച എല്ലാവരോടും സജിന്‍ നന്ദി പറയുന്നുണ്ട്. ഇത്രയധികം സപ്പോര്‍ട്ടും ആരാധകരെയൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും, ഇപ്പോള്‍ എല്ലാവരുടേയും സ്‌നേഹം കാണുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്നുമാണ് സജിന്‍ പറയുന്നത്. കൂടാതെ പരമ്പരയിലുള്ള ഓരോരുത്തരും തന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും, പ്രധാനമായും സംവിധായകന്‍ ആദിത്യന്‍ വളരെ സപ്പോര്‍ട്ടാണെന്നും സജിന്‍ പറഞ്ഞുവയ്ക്കുന്നു.

പിറന്നാള്‍ സന്തോഷം പങ്കുവച്ചുകൊണ്ടാണ് സജിന്‍ ലൈവിലെത്തിയതെങ്കിലും, പരമ്പരയിലെ ശിവാഞ്ജലിയുടെ പിണക്കവും, ഇനിയെപ്പോഴാണ് ശിവാഞ്ജലി വീണ്ടും ഒന്നിക്കുകയെന്നും, കഴിഞ്ഞ എപ്പിസോഡിലിട്ട കറുത്ത ഷര്‍ട്ട് വീണ്ടും ഇടാമോ, ഷഫ്‌നചേച്ചി എവിടെ എന്നെല്ലാമായിരുന്നു പ്രേക്ഷകരുടെ രസകരമായ ചോദ്യങ്ങള്‍. എല്ലാവര്‍ക്കും മനോഹരമായ ചിരിയോടെ മറുപടി കൊടുത്താണ് സജിന്‍ ലൈവ് അവസാനിപ്പിക്കുന്നത്. കൂടാതെ പരമ്പരയിലെ സഹതാരങ്ങളും സജിന്‍ പിറന്നാള്‍ ആശംസയുമായി സോഷ്യല്‍മീഡിയ പോസ്റ്റുകളുമായെത്തിയിരുന്നു.

സജിന്റെ വിശേഷങ്ങള്‍ കാണാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3lwZ2ex
via IFTTT

ഇസ്ലാം മതവിശ്വാസികളോട് ഖേദം പ്രകടിപ്പിച്ചു, വിവാദ ഭാഗങ്ങള്‍ നീക്കും: താമരശേരി രൂപതാധ്യക്ഷന്‍

കോഴിക്കോട്: താമരശ്ശേരി രൂപത പ്രസിദ്ധീകരിച്ച മതപഠന പുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍ദേശം നല്‍കി. എംകെ മുനീര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രമുഖ ക്രിസ്ത്യന്‍-മുസ്ലിം മത നേതാക്കള്‍ പങ്കെടുത്ത യോഗം മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കാന്‍ ആഹ്വാനം ചെയ്തു.

പുസ്തകത്തിലെ പരാമര്‍ശത്തില്‍ ഇസ്ലാംമത വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ എന്ന പുസ്തകത്തിലാണ് വിവാദ പരാമര്‍ശമുണ്ടായത്. യോഗത്തില്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, വികാരി ജനറാള്‍ മോണ്‍, ജോണ്‍ ഒറവുങ്കര, ഡോ. ഹുസൈന്‍ മടവൂര്‍, നാസര്‍ ഫൈസി കൂടത്തായി, ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ, ഉമ്മര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 



from Asianet News https://ift.tt/3nIe7MN
via IFTTT

പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി തെയ്യാല സ്വദേശി അലവി (60) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്‌. പക്ഷാഘാതത്തെ തുടര്‍ന്ന് ഒന്നര മാസം ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

പരേതരായ പൈനാട്ട് കൊടാശ്ശേരി ആലിയുടെയും ആയിശയുടെയും മകനാണ്.ഫലസ്തീന്‍ സ്ട്രീറ്റ് ഭാഗത്ത് ഹാരിസ് ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഖദീജ കൊളങ്ങത്ത്. മക്കള്‍: ഷമീര്‍ (ജുബൈല്‍) അമീര്‍. കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് കണ്‍വീനര്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയായാക്കി ജിദ്ദയില്‍ ഖബറടക്കി.



from Asianet News https://ift.tt/3nJHo9W
via IFTTT

സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ, ദുരന്ത സമയത്തെ നേതൃത്വം, ഫണ്ടിംഗ്; മന്ത്രിമാർക്ക് പരിശീലനത്തിന് ടൈം ടേബിൾ റെഡി

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാർക്കുള്ള പരിശീലന ക്ലാസിൽ സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ അടക്കം വിഷയം. ഫണ്ടിംഗ് ഏജൻസികളെ എങ്ങനെ കണ്ടെത്താം, ദുരന്ത സമയത്തെ നേതൃത്വമെങ്ങനെ കാര്യക്ഷമമായി നടത്താം തുടങ്ങി വ്യത്യസ്തമായ വിഷയങ്ങളിലാണ് മന്ത്രിമാർക്ക് പരിശീലന ക്ലാസുകൾ നൽകുക. പരിശീലനം ടൈം ടേബിൾ തയ്യാറാക്കി കഴിഞ്ഞു. 

ഈ മാസം 20 മുതൽ 22 വരെ തിരുവനന്തപുരം ഐഎംജിയിലാണ്  ക്ലാസുകൾ. നീതി ആയോഗ് സിഇഒ അമിതാബ് കാന്ത്, ഇൻഫോസിസ് സ്ഥാപകൻ ഷിബുലാൽ തുടങ്ങി പ്രമുഖരാണ് മന്ത്രിമാർക്ക് പരിശീലന ക്ലാസുകളെടുക്കാനെത്തുന്നത്. നേരത്തെ യുഡിഎഫ് കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള മന്ത്രിമാർ കോഴിക്കോട് ഐഎംഎമ്മിൽ പരിശീലനക്ലാസിൽ പങ്കെടുത്തിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3lwZ06p
via IFTTT

ഉപ്പൂറ്റി വിണ്ടു കീറുന്നുണ്ടോ...? എങ്കിൽ ഇവ ഉപയോ​ഗിച്ച് നോക്കൂ

പലരേയും അലട്ടുന്ന പ്രശ്നമാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. ചിലരുടെ ഉപ്പൂറ്റികള്‍ വിണ്ട് കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും. ഇതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ടിപ്സുകൾ പരിചയപ്പെടാം...

olive oil

ആല്‍മണ്ട് ഓയില്‍, ഒലീവ് ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് വിണ്ടു കീറിയ ഭാ​ഗത്ത് തേച്ച് പിടിപ്പിക്കുക. ശേഷം നല്ലതു പോലെ മസ്സാജ് ചെയ്യുക. എന്നും കിടക്കുന്നതിനു മുന്‍പ് ഇത് ചെയ്യണം. 

neem

ആര്യവേപ്പിന്റെ ഇല കൊണ്ട് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാം. ആര്യവേപ്പിന്റെ ഇല അരച്ച് അത് കാലിലെ ഉപ്പൂറ്റിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പല വിധത്തില്‍ കാലിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
 

lemon juice

നാരങ്ങ നീര് കൊണ്ട് നമുക്ക് ഉപ്പൂറ്റിയിലെ വിള്ളല്‍ ഇല്ലാതാക്കാം. നാരങ്ങ നീര് നല്ലതു പോലെ പാദത്തില്‍ തേച്ച് പിടിപ്പിച്ച ശേഷം നല്ലതു പോലെ മസ്സാജ് ചെയ്യുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ചെയ്യാം.
 

petroleum jelly

പെട്രോളിയം ജെല്ലി കൊണ്ട് കാലിലെ വിള്ളലിനെ ഇല്ലാതാക്കാം. എന്നും കിടക്കാന്‍ നേരത്ത് ഇത് കാലില്‍ തേച്ച് പിടിപ്പിക്കുക.. എല്ലാ ദിവസവും ഇത് പുരട്ടുന്നത് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാൻ സഹായിക്കും.
 

oats

ഓട്‌സ് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് കാലില്‍ തേച്ച് പിടിപ്പിക്കുക. ഇത് വിണ്ടു കീറൽ മാറാൻ മാത്രമല്ല പാദങ്ങൾ കൂടുതൽ മൃദുലമാകാനും സഹായിക്കും.



from Asianet News https://ift.tt/3zlaGhs
via IFTTT

ജന്മദിനത്തിൽ റെക്കോർഡ് വാക്സിനേഷന്‍; നന്ദി പറഞ്ഞ് മോദി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തിൽ റെക്കോർഡ് കൊവിഡ് വാക്സീനേഷൻ എന്ന ലക്ഷ്യം യഥാർത്ഥ്യമായി. കോവിൻ പോർട്ടലിലെ കണക്ക് അനുസരിച്ച് വൈള്ളിയാഴ്ച രണ്ടര കോടി ആളുകൾ രാജ്യത്ത് വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. 

ജൂൺ മാസത്തിൽ തങ്ങളുടെ 2.47 കോടി പൗരൻമാ‍ർക്ക് വാക്സീൻ നൽകിയ ചൈനയാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേ‍രെ വാക്സീൻ ചെയ്ത രാജ്യം.

ഈ റെക്കോർഡാണ് പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ഇന്ത്യ മറികടന്നത് എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റുകള്‍ സൂചിപ്പിക്കുന്നത്. റെക്കോർഡ് വാക്സിനേഷനിൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. എല്ലാ ഇന്ത്യാക്കാർക്കും അഭിമാനമേകുന്നതാണ് വാക്സിനേഷനിലെ റെക്കോർഡ് ദിനമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതേ സമയം ജന്മദിനാശംസകള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. നിങ്ങളുടെ ഒരോ ആശംസയും മഹത്തായ ഈ രാജ്യത്തിന് വേണ്ടി ഇതിലും കഠിനമായി പ്രയത്നിക്കാന്‍ ശക്തി നല്‍കുന്നതാണ്. അതിന് എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും ആശംസ നേര്‍ന്ന ഒരോ വ്യക്തിയോടും നന്ദി പറയുന്നു - പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

പല വ്യക്തികളും സംഘടനകളും ഇന്ന് സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി.  അവരുടെ മൂല്യം കണക്കിലെടുക്കാന്‍ പറ്റാത്ത സേവനത്തിന് അവരെയെല്ലാം സല്യൂട്ട് ചെയ്യുന്നു. സമൂഹത്തിന് എന്തെങ്കിലും തിരിച്ചുനല്‍കണമെങ്കില്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍പ്പരം നല്ല മാര്‍ഗ്ഗം വേറെയില്ല - പ്രധാനമന്ത്രി പറയുന്നു.

മാധ്യമങ്ങളിലൂടെ പല പഴയകാല ഓര്‍മ്മകളിലേക്കും തിരിച്ചുപോകാന്‍ കഴിഞ്ഞു. ഒരോ വര്‍ഷവും കഴിഞ്ഞ പല കാര്യങ്ങളും അവര്‍ നന്നായി അവതരിപ്പിച്ചു. മാധ്യമങ്ങളോട് ഇതിന് നന്ദിയുണ്ട്. അവരുടെ ക്രിയാത്മകതയെ അഭിനന്ദിക്കുന്നു- മോദി ട്വീറ്റിലൂടെ അറിയിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/39cGVoq
via IFTTT

യൂട്യൂബില്‍ നിന്ന് പ്രതിമാസം നാല് ലക്ഷം ലഭിക്കുന്നു; വെളിപ്പെടുത്തി നിതിന്‍ ഗഡ്കരി

ഭറൂച്ച്: യൂട്യൂബില്‍ നിന്ന് റോയല്‍റ്റിയായി പ്രതിമാസം നാല് ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ലെക്ചറിങ് വീഡിയോയില്‍ നിന്നാണ് ഇത്രയും പണം ലഭിക്കുന്നതെന്നും കൊവിഡ് കാലത്ത് വരുമാനം വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു. മുംബൈ-ദില്ലി എക്‌സ്പ്രസ് വേ നിര്‍മാണം വിലയിരുത്താന്‍ എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഞാന്‍ ഷെഫ് ആയി മാറി. വീട്ടില്‍ ഞാന്‍ പാചകം തുടങ്ങിയതോടെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ക്ലാസെടുത്ത് തുടങ്ങി. വിദേശ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ ഓണ്‍ലൈന്‍ വഴി 950 ലെക്ചറുകള്‍ നടത്തി. ഇതെല്ലാം യൂട്യൂബില്‍ അപ്ലോഡ് ചെയ്തു. പിന്നീട് കാഴ്ചക്കാര്‍ വര്‍ധിച്ചതോടെ റോയല്‍റ്റിയായി നാല് ലക്ഷം കിട്ടിത്തുടങ്ങി. ഇന്ത്യയില്‍ നന്നായി ജോലി ചെയ്യുന്നവര്‍ക്ക് അഭിനന്ദനം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 



from Asianet News https://ift.tt/39ifdGW
via IFTTT

പ്രതിസന്ധിയെ അതീജീവിച്ച് എമിറേറ്റ്സ്; ക്യാബിന്‍ ക്രൂ, എയര്‍പോര്‍ട്ട് സര്‍വീസസ് വിഭാഗങ്ങളില്‍ തൊഴിലവസരങ്ങള്‍

ദുബൈ: കൊവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കൂട്ടാനൊരുങ്ങി എമിറേറ്റ്സ് എയര്‍ലൈന്‍സ്. 3000 ക്യാബിന്‍ ക്രൂ, 500 എയര്‍പോര്‍ട്ട് സര്‍വീസസ് ജീവനക്കാര്‍ എന്നിവരുടെ നിയമനത്തിനായി ആഗോള തലത്തില്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. അടുത്ത ആറ് മാസത്തിനിടെ ദുബൈയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സന്നദ്ധരായവരോടാണ് അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നത്.

എമിറേറ്റ്സില്‍ ക്യാബിന്‍ ക്രൂ വിഭാഗത്തിലോ എയര്‍പോര്‍ട്ട് സര്‍വീസസ് വിഭാഗത്തിലോ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് https://ift.tt/3CiG6qx എന്ന വെബ്‍സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാനാവും. വിവിധ രാജ്യങ്ങളില്‍ യാത്രാ വിലക്കുകള്‍ നീക്കാന്‍ തുടങ്ങിയതോടെ സര്‍വീസുകള്‍ വിപുലമാക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ എമിറേറ്റ്സ്. കൊവിഡ് പ്രതിസന്ധി കാരണം താത്കാലികമായി മാറ്റി നിര്‍ത്തിയിരുന്ന പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരെയൊക്കെ കമ്പനി തിരിച്ചുവിളിച്ചു‍. കഴിഞ്ഞ വര്‍ഷം നിരവധി ജീവനക്കാരെയാണ് വിവിധ വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. നിലവില്‍ 120ല്‍ അധികം നഗരങ്ങളിലേക്ക് എമിറേറ്റ്സ് സര്‍വീസ് നടത്തുന്നുണ്ട്. കൊവിഡ് പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന 90 ശതമാനം സെക്ടറുകളിലും ഇപ്പോള്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ നേരത്തെയുണ്ടായിരുന്ന യാത്രക്കാരുടെ 70 ശതമാനമെങ്കിലും ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി.



from Asianet News https://ift.tt/3lA4qNR
via IFTTT

വാൾനട്ട് കുതിർത്ത് കഴിച്ചാലുള്ള ​ഗുണം ഇതാണ്

ശരീരത്തിന് ശരിയായ പോഷകങ്ങൾ നൽകേണ്ടത് ഒരു പ്രധാന കാര്യമാണ്. ദിവസവും എനർജിയോടെയിരിക്കാൻ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിച്ച് വേണം ദിവസം തുടങ്ങേണ്ടതെന്ന് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര പറയുന്നു.

ഞാൻ എന്റെ ദിവസം ആരംഭിക്കുന്നത് ഒരു ഗ്ലാസ് വെള്ളവും അതിനുശേഷം കുതിർത്ത ബദാമും വാൽനട്ടും കഴിച്ചാണെന്ന് അവർ വീഡിയോയിൽ പറയുന്നു. കുതിർത്ത വാൾനട്ട്, ബദാം എന്നിവ കഴിച്ച് ദിവസം തുടങ്ങുന്നത് ആരോ​ഗ്യത്തിനും ഏറെ ​ഗുണം ചെയ്യുമെന്നും ലവ്‌നീത് പറഞ്ഞു.

വാൾനട്ട് കഴിച്ച് ദിവസം ആരംഭിക്കുന്നത് കൂടുതൽ എനർജി നൽകും. തലേ ദിവസം രാത്രി വാൾനട്ട് വെള്ളത്തിലിട്ട് വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റിൽ അത് കഴിക്കുക. കുതിർക്കുന്നത് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നുവെന്നും അവർ പറഞ്ഞു.

ബദാമിൽ പ്രോട്ടീൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ബദാം കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും കഴിയും.

ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് വാൾനട്ട്. ഇതിന് വിറ്റാമിൻ ഇ, ഫോളിക് ആസിഡ്, പ്രോട്ടീൻ, ഫൈബർ എന്നിവയും നൽകുന്നു. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനാൽ വാൾനട്ട് സാധാരണയായി ബ്രെയിൻ ഫുഡ് എന്നും അറിയപ്പെടുന്നു.

കൂടാതെ, വാൾനട്ട് കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, ചെമ്പ്, സിങ്ക് എന്നിവയുടെ നല്ല ഉറവിടമാണ്. വാൾനട്ട് കുതിർക്കുന്നത് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്നും അവർ പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lovneet Batra (@lovneetb)



from Asianet News https://ift.tt/3hKSmIG
via IFTTT

എണ്ണമയമുളള ചര്‍മ്മത്തിന് വീട്ടില്‍ പരീക്ഷിക്കാം ഈ അഞ്ച് ഫേസ് പാക്കുകള്‍...

ചര്‍മ്മത്തിന്‍റെ സ്വഭാവം എല്ലാവര്‍ക്കും ഒരുപോലെയാകില്ല. ചിലര്‍ക്ക് വരണ്ട ചര്‍മ്മം ആണെങ്കില്‍, മറ്റുചിലര്‍ക്ക് എണ്ണമയമുളള ചര്‍മ്മം ആയിരിക്കും.  ഓരോ ചര്‍മ്മത്തിനും അനുയാജ്യമായ ഫേസ് പാക്കുകള്‍ പ്രകൃതിമാര്‍ഗത്തില്‍ വീട്ടില്‍ തയ്യാറാക്കി ഉപയോഗിക്കുന്നതാണ് ഉത്തമം. 

എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച്  കഴുകുക എന്നതാണ്. അതുപോലെ തന്നെ, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക. എണ്ണമയമുളള ചര്‍മ്മത്തിന് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്...

ആര്യവേപ്പില ആറെണ്ണം നന്നായി  അരച്ചെടുക്കുക. ഇതില്‍ ചെറുനാരങ്ങ ചേര്‍ക്കുക. ശേഷം ഈ  മിശ്രിതം മുഖത്ത് പുരട്ടാം. ഇത് മികച്ച അണുനാശിനിയാണ്. മുഖത്തെ പാടുകള്‍ നീക്കം ചെയ്യുന്നതിനും എണ്ണമയം വലിച്ചെടുക്കുന്നതിനും ഈ പാക്ക് സഹായിക്കും. 

രണ്ട്...

ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടി, രണ്ട് ടീസ്പൂൺ കട്ടത്തൈര് എന്നിവ യോജിപ്പിക്കുക. കുഴമ്പ് പരുവത്തിൽ മിശ്രിതം ആകുന്നത് വരെ മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്...

കറ്റാര്‍വാഴ ചര്‍മ്മത്തിന് ഏറെ നല്ലതാണെന്ന് അറിയാമല്ലോ.  കറ്റാർവാഴയുടെ പൾപ്പ് ഒരു മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേയ്ക്ക് മഞ്ഞൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

നാല്...

ഒരു ടീസ്പൂണ്‍ കടലമാവ്, പകുതി തക്കാളിയുടെ നീര്, ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം കഴുത്തിലും മുഖത്തും പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകാം.

അഞ്ച്...

ഒരു നുള്ള് മഞ്ഞള്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ യോജിപ്പിച്ച് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി  20 മിനിറ്റിന് ശേഷം കഴുകിക്കളയാം. 

Also Read: 'സ്‌കിന്‍' മനോഹരമാക്കാനും പാടുകളെ ഇല്ലാതാക്കാനും ചെയ്യാം...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/39i7etb
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............