എറണാകുളം: കാലടിയിൽ നിന്ന് വൻ പെൺവാണിഭ സംഘത്തെ പിടികൂടി. മധ്യപ്രദേശ് സ്വദേശിനി ഉൾപ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.
പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരായ എറണാകുളം മൂക്കന്നൂർ സ്വദേശി എബിൻ, വേങ്ങൂർ സ്വദേശി നോയൽ, പയ്യനൂർ സ്വദേശി ധനേഷ്, രായമംഗലം സ്വദേശി സുധീഷ്, ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം സ്വദേശി ജഗൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന 22 കാരിയായ മധ്യപ്രദേശ് സ്വദേശിനിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മറ്റൂർ എയർപോർട്ട് റോഡിലെ ഗ്രാൻഡ് റസിഡൻസിയിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഗ്രാൻറ് റസിഡൻസി കേന്ദ്രീകരിച്ച് പെൺവാണിഭം സംഘം പ്രവർത്തിക്കുന്നതായുള്ള വിവരം പൊലീസിന് കിട്ടിയിരുന്നു. ഇതേത്തുടർന്ന് ദിവസങ്ങളായി ലോഡ്ജ് പൊലീസ് നിരീക്ഷണത്തിലായിരുന്നു.
പന്ത്രണ്ടായിരം രൂപയാണ് സംഘം ഇടപാടുകാരിൽ നിന്ന് വാങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ സുധീഷും, ധനീഷും ലോഡ്ജ് നടത്തിപ്പുകാർ കൂടിയാണ്. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് തേടുന്നുണ്ട്. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആലുവ എസ്പി അറിയിച്ചു.
from Asianet News https://ift.tt/3tOuHvG
via IFTTT
No comments:
Post a Comment