കുവൈത്ത് സിറ്റി: താലിബാനില്‍ ചേരുമെന്ന ഭീഷണി മുഴക്കി വീട്ടില്‍ ഒളിച്ചോടിയ പാകിസ്ഥാനി യുവതി കുവൈത്തില്‍ അറസ്റ്റിലായി. ഇസ്രയേലില്‍ ബോംബ് സ്‍ഫോടനം നടത്തണമെന്നും അല്ലെങ്കില്‍ ഇസ്രയേലില്‍ ചാവേര്‍ ആക്രമണം നടത്തണമെന്നും യുവതി പറഞ്ഞതായി പിതാവ് തന്നെയാണ് പൊലീസില്‍ അറിയിച്ചതെന്ന് കുവൈത്തി മാധ്യമമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്‍തു.
മകള്‍ താലിബാനില്‍ ചേരുമെന്നും ഇസ്രയേലില്‍ ചാവേര്‍ സ്‍ഫോടനം നടത്തുമെന്നും പറഞ്ഞ തനിക്ക് വാട്സ്ആപില്‍ മെസേജ് അയച്ചുവെന്നാണ് പിതാവ് പൊലീസിനെ അറിയിച്ചത്. കുവൈത്തിലെ ഖൈതാന്‍ പൊലീസ് സ്റ്റേഷനിലാണ് പിതാവ് പരാതി നല്‍കിയത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് സ്റ്റേറ്റ് സെക്യൂരിറ്റി പൊലീസിന് കൈമാറി. അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയെ ഖൈതാനില്‍ നിന്നുതന്നെ പൊലീസ് കണ്ടെത്തുകയായിരുന്നു. തന്റെ പ്രവൃത്തികള്‍ക്ക് കാരണം പിതാവ് തന്നെയാണെന്നും താനും കുടുംബാംഗങ്ങളും വീട്ടുതടങ്കലിലാണ് കഴിഞ്ഞിരുന്നതെന്നും യുവതി പറഞ്ഞു.
from Asianet News https://ift.tt/2Xsc19n
via IFTTT
No comments:
Post a Comment