റിയാദ്: പൊതുമാന്യതയ്‍ക്ക് നിരക്കാത്ത വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വിദേശി സൗദി അറേബ്യയില്‍ അറസ്റ്റിലായി. ഇരുപത് വയസ് പ്രായമുള്ള യുവാവാണ് അറസ്റ്റിലായതെന്ന് റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.
അശ്ലീല പരാമര്‍ശങ്ങളുള്ള വീഡിയോ ക്ലിപ്പ് ചിത്രീകരിച്ച് ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്‍ക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അത് പിന്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയത്. ഒടുവില്‍ ചിത്രീകരിച്ച യുവാവിനെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് വക്താവ് അറിയിച്ചു.
from Asianet News https://ift.tt/2XDtwDB
via IFTTT
No comments:
Post a Comment