പെരിന്തൽമണ്ണ: സഹപ്രവർത്തകയെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടുപേർ അറസ്റ്റിൽ. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടിൽ ജോൺ പി ജേക്കബ്(39), മണ്ണാർമല കല്ലിങ്ങൽ മുഹമ്മദ് നസീഫ്(34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ ജോണിന്റെ വീട്ടിലേക്ക് വിരുന്നിന് യുവതിയെ ക്ഷണിച്ചുവരുത്തി. മദ്യം കലർന്ന ജ്യൂസ് കുടിക്കാൻ നൽകി മയക്കികിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. രണ്ടാംപ്രതിയായ മുഹമ്മദ് നസീഫ് പീഡിപ്പിക്കുന്നതിന് സഹായങ്ങൾ ചെയ്ത് കൊടുക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇന്ന് പെരിന്തൽമണ്ണയിൽ നിന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.
from Asianet News https://ift.tt/2Xka8Lv
via IFTTT
No comments:
Post a Comment