Saturday, December 18, 2021

Omicron India : രാജ്യത്ത് ഒമിക്രോൺ രോഗബാധ കൂടുന്നു; കേരളത്തിലും ആശങ്ക, ഫെബ്രുവരിയിൽ കൊവിഡ് മൂന്നാം തരംഗ സാധ്യത

ദില്ലി: ഒമിക്രോണ്‍ (Omicron) വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നല്‍കി വിദഗ്ധര്‍. എന്നാല്‍ രണ്ടാം തരംഗത്തിന്‍റെയത്ര തീക്ഷ്ണണമാകാനിടയില്ലെന്ന് ദേശീയ കൊവിഡ്  19 സൂപ്പര്‍ മോഡല്‍ കമ്മിറ്റിയിലെ വിദഗ്ധര്‍ വ്യക്തമാക്കിയത് (Covid 19). നിലവില്‍ 54 കോടിയിലേറെ പേര്‍ രണ്ട് ഡോസ് വാക്സീനും 82 കോടിയലിധം പേര്‍ ഒരു ഡോസും സ്വീകരിച്ചു കഴിഞ്ഞതിനാൽ പ്രതിരോധം കൂടുതൽ മികച്ചതാകുമെന്നാണ് വിലയിരുത്തൽ. വാക്സിനേഷനിലൂടെ നല്ലൊരു വിഭാഗം പ്രതിരോധ ശേഷി നേടിയതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

രാജ്യത്താകമാനമായി ഒമിക്രോൺ രോഗബാധയേറ്റവരുടെ എണ്ണം വർധിക്കുകയാണ്. രാജ്യത്താകെയായി നൂറ്റിനാൽപതിലേറെ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായാണ് ആരോഗ്യമന്ത്രലയത്തിന്‍റെ കണക്ക്. 24 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കൂടുതൽ ആണെന്നും, ജാഗ്രത പാലിക്കണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി ഇന്നലെ 21 പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിൽ എട്ടുപേർക്കാണ് പുതിയതായി ഒമിക്രോൺ  സ്ഥിരീകരിച്ചത്. എട്ടു പേരും മുംബൈയിലാണ്. ഇതോടെ സംസ്ഥാനത്താകെ ഒമിക്രോൺ ബാധിതർ 48 ആയി. തെലങ്കാനയിൽ 13 പേർക്ക് കൂടിയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് ഹൈദരാബാദിൽ എത്തിവരാണ് എല്ലാവരും. ഇതോടെ തെലങ്കാനയിൽ ഒമിക്രോൺ ബാധിതർ 20 ആയി.

ഒമിക്രോൺ വ്യാപനം തുടരുന്നു; മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി പുതിയ 21 രോ​ഗബാധിതർ

കേരളത്തിലാകട്ടെ 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ 11 രോഗബാധിതരായി. സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി കൊവിഡ് 19 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) ആണ് അറിയിച്ചത്. സംസ്ഥാനത്ത് ഇതുവരെ 11 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും (17), (44), മലപ്പുറത്തെത്തിയ ഒരാള്‍ക്കും (37), തൃശൂര്‍ സ്വദേശിനിക്കുമാണ് (49) ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരന്‍ യുകെയില്‍ നിന്നും 44കാരന്‍ ട്യുണീഷ്യയില്‍ നിന്നും വന്നവരാണ്. മലപ്പുറം സ്വദേശി ടാന്‍സാനിയയില്‍ നിന്നും തൃശൂര്‍ സ്വദേശിനി കെനിയയില്‍ നിന്നുമാണ് എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം കെനിയ, ട്യുണീഷ്യ എന്നിവ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. തിരുവനന്തപുരത്തെ 17 വയസുകാരന്‍ ഡിസംബര്‍ 9ന് അച്ഛനും അമ്മയും സഹോദരിയ്ക്കും ഒപ്പം യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതാണ്. ഇതോടൊപ്പം അമ്മൂമ്മയും സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരെല്ലാം ചികിത്സയിലാണ്. തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി വന്ന 44കാരന്‍ ഡിസംബര്‍ 15ന് ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് വന്നതാണ്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ എയര്‍പോര്‍ട്ടില്‍ റാൻഡം പരിശോധന നടത്തിയ ശേഷം ഇദ്ദേഹത്തെ വിട്ടു. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തി. മലപ്പുറത്ത് ചികിത്സയിലുള്ളയാള്‍ ദക്ഷിണ കര്‍ണാടക സ്വദേശിയാണ്. ഡിസംബര്‍ 13ന് കോഴിക്കോട് എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ ഇദ്ദേഹം പോസിറ്റീവായതിനാല്‍ നേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കേരളത്തിൽ 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍; സംസ്ഥാനത്ത് ആകെ 11 കേസുകൾ

തൃശൂര്‍ സ്വദേശിനി ഡിസംബര്‍ 11ന് കെനിയയില്‍ നിന്നും ഷാര്‍ജയിലേക്കും അവിടെനിന്നും ഡിസംബര്‍ 12ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കുമാണ് എത്തിയത്. കെനിയ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണണാണ് അനുവദിച്ചത്. 13ന് പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റീവായി. അമ്മ മാത്രമാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അമ്മയും കോവിഡ് പോസിറ്റീവായി. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം, ഇവര്‍ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളില്‍ സംബന്ധിക്കാനോ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.



from Asianet News https://ift.tt/3EfSyYU
via IFTTT

Marriage Age 21 : വിവാഹപ്രായം 21ആക്കാൻ നാളെ ബില്ല്; എതിർത്ത് പ്രതിപക്ഷം, കോൺഗ്രസ് നിലപാട് സോണിയ പ്രഖ്യാപിക്കും

ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം ( Marriage Age 21 ) ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തേക്ക്. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള ബില്ല് നാളെ പാർലമെന്‍റിൽ അവതരിപ്പിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. അജണ്ടയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഇന്ന് തീരുമാനം വരും.

പ്രതിപക്ഷ പാർ‍ട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞിട്ടും ഇക്കാര്യത്തിലെ കോൺഗ്രസ് (Congress) നിലപാട് അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യം ആലോചിക്കാൻ നാളെ രാവിലെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ യോഗം ചേരും. ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ നിലപാട് പ്രഖ്യാപിക്കും. കേന്ദ്രനീക്കത്തിനെതിരെ കോൺഗ്രസ് നേതാക്കളിൽ പലരും നിലപാട് പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗിക അഭിപ്രായം പാർട്ടി പറഞ്ഞിട്ടില്ല. വിവാഹപ്രായം ഉയർത്തുന്ന ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചിരുന്നു. മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ മറ്റ് അജണ്ടകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. കോൺഗ്രസ് ബില്ലിനെ എതിർക്കണമെന്നാണ് പാർട്ടി നേതാക്കളുടെ ഭൂരിപക്ഷ നിലപാട്.  ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാൽ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ സോണിയയുടെ അധ്യക്ഷതിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

സ്ത്രീകളുടെ വിവാഹപ്രായം 21 : ബില്ല് തിങ്കളാഴ്ച രാജ്യസഭയിൽ ? എതിർത്ത് കോൺഗ്രസും

നേരത്തെ ബില്ലിനെ അനുകൂലിക്കേണ്ടതില്ലെന്ന നിലപാട് സിപിഎം പൊളിറ്റ് ബ്യൂറോ കൈകൊണ്ടിരുന്നു. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ എതിർക്കുമെന്ന് ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരി (Sitaram Yechury) വ്യക്തമാക്കിയിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് സർക്കാർ വിവാഹപ്രായം ഉയർത്തുന്നത് എന്ന് വ്യക്തമല്ല. വിവാഹപ്രായം 21 ആക്കിയതുകൊണ്ട് സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് യെച്ചൂരി വിമർശിച്ചു. രാജ്യത്തെ പോഷകാഹാരപ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടത്. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ ഇത്തരം നീക്കങ്ങൾ ഗുണം ചെയ്യില്ലെന്നും അദ്ദേഹം വിവരിച്ചിരുന്നു.

വിവാഹപ്രായം 21 ആക്കുന്നതിനെ എതിർത്ത് സീതാറാം യെച്ചൂരി

പാർലമെന്റിൽ ബില്ലിനെ എതിർത്ത് വോട്ടു ചെയ്യുമെന്ന് സമാജ് വാദി പാർട്ടിയും എംഐഎമ്മും മുസ്ലിം ലീഗും അറിയിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ ബിജെപി നീക്കത്തെ എതിർക്കാനാണ് സമാജ് വാദി പാർട്ടിയുടെ തീരുമാനം. ഇന്ത്യയിൽ ഇപ്പോൾ ഈ ബില്ലിന്റെ ആവശ്യമില്ലെന്നും എതിർത്ത് വോട്ടു ചെയ്യാൻ തീരുമാനിച്ചതായും സമാജ് വാദി പാർട്ടി വ്യക്തമാക്കി.

18 വയസില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാം, പങ്കാളിയെ പറ്റില്ലേ; കേന്ദ്രത്തിനെതിരെ അസദുദ്ദീന്‍ ഒവൈസി



from Asianet News https://ift.tt/3mjrzoS
via IFTTT

SDPI Secretary Murder Case : എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ വെട്ടികൊന്നു; ആർഎസ്എസ് ഭീകരതയെന്ന് എസ്ഡിപിഐ

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നിൽ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിൻ്റെ അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.

ഒരു പാർട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്തിയതിലൂടെ നാട്ടിൽ കലാപമുണ്ടാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീർ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആർഎസ്എസ് ഭീകരതയിൽ പ്രതിഷേധിക്കണമെന്ന് പോപുലർ ഫ്രണ്ട് ആഹ്വാനം

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെതിരെ ആർഎസ്എസ് നടത്തിയ ആസൂത്രിത ആക്രമണത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ ശക്തമായി പ്രതിഷേധിച്ചു. ഒരു പാർട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്തിയതിലൂടെ നാട്ടിൽ കലാപമുണ്ടാക്കാനാണ് ആർഎസ്എസ് പദ്ധതിയിട്ടിരിക്കുന്നതെന്ന് വ്യക്തമാവുകയാണ്. സംഭവത്തിന്റെ പിന്നിലുള്ള ഉന്നതതല ഗൂഡാലോചന പുറത്തു കൊണ്ടുവരണം.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിക്ക് വെട്ടേറ്റു

ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന ഷാനെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് കാറിലെത്തിയ ആർഎസ്എസ് ആക്രമിസംഘം ഇടിച്ചു വീഴ്ത്തിയ ശേഷമാണ് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. വ്യക്തമായ ഗുഢാലോചനയോടെയാണ് ആക്രമണം നടത്തിയിട്ടുള്ളതെന്ന് വ്യക്തമാണ്. ആലപ്പുഴയിൽ അടുത്തിടെ ആർഎസ്എസിൻ്റെ നേതൃത്വത്തിൽ മുസ്‌ലിം സമുദായത്തിന് നേരെ കൊലവിളി പ്രകടനങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാന് നേരെ ആക്രമണം നടന്നിട്ടുള്ളത്. ആർഎസ്എസ് ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.



from Asianet News https://ift.tt/3F9qqrn
via IFTTT

Omicron : ഖത്തറില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്; ഇന്ന് 179 പേര്‍ക്ക് കൊവിഡ്

ദോഹ: ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് വകഭേദമായ ഒമിക്രോണ്‍ (Omicron) ഖത്തറില്‍ സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ഖത്തര്‍ (Qatar) പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ളവര്‍ ഇവരില്‍ ഉള്‍പ്പെടുന്നുണ്ട്.

രോഗബാധ സ്ഥിരീകരിച്ച നാല് പേരില്‍ മൂന്ന് പേരും രണ്ട് ഡോസ് വാക്സിനെടുത്തവരാണ്. ഇവര്‍ ആറ് മാസം മുമ്പ് രണ്ടാം ഡോസ് വാക്സിനെടുത്തവരുമാണ്. രോഗികളില്‍ ഒരാള്‍ വാക്സിന്‍ സ്വീകരിച്ചിട്ടില്ല. നിലവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ആര്‍ക്കും കാര്യമായ ആരോഗ്യ പ്രശ്‍നങ്ങളില്ലാത്തതിനാല്‍ ഇവരില്‍ ആരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടില്ല, പകരം ക്വാറന്റീന്‍ കേന്ദ്രത്തിലാണ് ഇവര്‍ കഴിയുന്നത്.

അതേസമയം ഖത്തറില്‍ ഇന്ന് 179 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 28 പേര്‍ക്ക് വിദേശത്ത് നിന്ന് മടങ്ങിയെത്തിയപ്പോഴും രോഗം സ്ഥിരീകരിച്ചതാണ്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 197 കൊവിഡ് രോഗികള്‍ രോഗമുക്തരാവുകയും ചെയ്‍തു. പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

നിലവില്‍ 2338 കൊവിഡ് രോഗികളാണ് ഖത്തറില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 10 പേര്‍ മാത്രമാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത്. അതേസമയം രാജ്യത്തെ ഒമിക്രോണ്‍ വ്യാപനം ഫലപ്രദമായി ചെറുക്കാന്‍ ആവശ്യമായ എല്ലാ ആരോഗ്യ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 



from Asianet News https://ift.tt/3IYVtZj
via IFTTT

ഭാര്യമാര്‍ക്ക് തുല്യ പരിഗണന നല്‍കിയില്ലെങ്കില്‍ വിവാഹമോചനം; നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി

ഭർത്താവ് പുനർവിവാഹം കഴിക്കുകയും (husband remarries) തുല്യ പരിഗണന നൽകാതിരിക്കുകയും സമാനമായ ജീവിത സാഹചര്യങ്ങൾ നൽകാതിരിക്കുകയും (fails to give equal treatment) ചെയ്യുന്ന മുസ്ലീം സ്ത്രീകൾക്ക് (Muslim women) വിവാഹമോചനം (divorce ) നൽകണമെന്ന് കേരള ഹൈക്കോടതി ( Kerala High Court). ഭാര്യമാർക്ക് തുല്യ പരിഗണനയാണ് ഖുറാൻ പറയുന്നതെന്നും കോടതി വിശദമാക്കി. ഇതില്‍ ലംഘനമുണ്ടാകുന്ന സാഹചര്യം വിവാഹമോചനം നല്‍കേണ്ടതാണെന്നും വിശദമാക്കി. ശനിയാഴ്ചയാണ് ഹൈക്കോടതി ഇക്കാര്യം വിശദമാക്കിയത്.  

മറ്റൊരാളെ വിവാഹം ചെയ്ത് പിരിഞ്ഞു  താമസിക്കുന്ന ഭര്‍ത്താവില് നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട തലശ്ശേരിക്കാരിയുടെ പരാതി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. തലശ്ശേരി കുടുംബ കോടതി യുവതിയുടെ ആവശ്യം നിരാകരിച്ചതിന് പിന്നാലെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്ക്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് പരാതി പരിഗണിച്ചത്.

മുസ്ലിം വിവാഹമോചന നിയമം അനുസരിച്ച്  പുനര്‍ വിവാഹത്തിന് ശേഷം അവഗണിക്കപ്പെടുന്ന ആദ്യ ഭാര്യയ്ക്ക് വിവാഹമോചനത്തിനുള്ള അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. രണ്ട് വര്‍ഷമായി പരാതിക്കാരിയ്ക്ക് ജീവനാംശം പോലും നല്‍കാത്തത് വിവാഹമോചനം നല്‍കാന്‍ തക്ക കാരണമാണെന്നും കോടതി നിരീക്ഷിച്ചു. 2019ലാണ് വിവാചമോചനം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്. 2014 മുതല്‍ ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് താമസിക്കുകയാണ് യുവതി. ഈ കാലത്ത് യുവതിക്ക് ചെലവിന് നല്‍കിയെന്നാണ് ഭര്‍ത്താവ് അവകാശപ്പെടുന്നത്.

എന്നാല് വര്‍ഷങ്ങളായി പിരിഞ്ഞുതാമസിക്കുന്നു എന്നത് തന്നെ ആദ്യ ഭാര്യയ്ക്ക് തുല്യ പരിഗണന ലഭിച്ചിരുന്നില്ലെന്നതിന്‍റെ തെളവായി കാണാമെന്ന് കോടതി പറഞ്ഞു. പരാതിക്കാരിക്കൊപ്പമല്ല താമസിച്ചിരുന്നുവെന്നത് ഭര്‍ത്താവും കോടതിയില്‍ സമ്മതിച്ചിരുന്നു. ഇതോടെയാണ് ആദ്യഭാര്യയുടെ വിവാഹ മോചന പരാതി കോടതി അംഗീകരിച്ചത്. 



from Asianet News https://ift.tt/3yMIrJW
via IFTTT

Bindu Ammini : ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു, തലയ്ക്ക് പരിക്ക്, മനപ്പൂർവ്വമെന്ന് ഭർത്താവ്

കോഴിക്കോട്: ശബരിമലയിൽ ദർശനം നടത്തിയ വനിതാ ആക്ടിവിസ്റ്റ്  ബിന്ദു  അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപിച്ചു. കൊയിലാണ്ടി പൊയിൽ കാവിലാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനപൂർവ്വം ഇടിച്ചു വീഴ്ത്തിയ ശേഷം ഓട്ടോ കടന്നു കളഞ്ഞതയി ബിന്ദുവിന്റെ ഭർത്താവ് ഏഷ്യാനെറ്റ് ന്യൂസിന്നേട്  പറഞ്ഞു.

ശബരിമല ദർശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു. നേരത്തെ കമ്മീഷണര്‍ ഓഫീസിന് മുന്നിൽ പൊലീസുകാര്‍ നോക്കി നിൽക്കെ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ ആക്രമണം നടന്നിരുന്നു.  നേരത്തെ ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. 

കോഴിക്കോട് കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയാണ് കേസ്. രണ്ട് ദിവസം മുന്‍പ് പൊയിൽക്കാവ് നിന്നും വെസ്റ്റ്ഹില്ലിലേക്ക് യാത്ര ചെയ്യുമ്പോൾ ബസ് ഡ്രൈവർ അസഭ്യം പറഞ്ഞെന്നാണ് പരാതി. ഡ്രൈവറുടെ പേര് പരാതിയിൽ ഇല്ലെന്നും അന്വേഷണം തുടങ്ങിയതായും നടക്കാവ് പൊലീസ് അറിയിച്ചിരുന്നു.പലപ്പോഴായി ബിന്ദു അമ്മിണിക്ക് നേരെ സൈബർ ആക്രമണങ്ങളും നടന്നിരുന്നു. 



from Asianet News https://ift.tt/3e4SZdH
via IFTTT

ISL 2021-2022: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഗോവ; ഒഡീഷയെ വീഴ്ത്തി ചെന്നൈയിന്‍

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍(ISL 2021-2022) ഹൈദരാബാദ് എഫ് സിയെ(Hyderabad FC) സമനിലയില്‍ പൂട്ടി എഫ് സി ഗോവ(FC Goa). ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 54-ാം മിനിറ്റില്‍ ജോയല്‍ ചിയാന്‍സെയുടെ(Joel Chianese) ഗോളില്‍ മുന്നിലെത്തിയ ഹൈദരാബാദിനെ 62-ാം മിനിറ്റില്‍ ഐറാം കാബെറയുടെ(Airan Cabrera) ഗോളിലാണ് ഗോവ സമനില പൂട്ടിട്ടത്. അവസാനനിമിഷം ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയുടെ അത്യുഗ്രന്‍ സേവാണ് ഗോവയുടെ വിജയം തടഞ്ഞത്. ഗോവക്കെതിരെ ഇതുവരെ ജയിക്കാനായിട്ടില്ലെന്ന നാണക്കേട് ഒഴിവാക്കാന്‍ ഇത്തവണയും ഹൈദരാബാദിനായില്ല.

സമനിലയോടെ ആറ് കളികളില്‍ ഏഴ് പോയന്‍റുമായി ഗോവ കേരളാ ബ്ലാസ്റ്റാഴ്സിനെും(Kerala Blasters) നോര്‍ത്ത് ഈസ്റ്റിനെയും(North East United) മറികടന്ന് ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ സമനിലയോടെ 11 പോയന്‍റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തെത്തി. പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്നത് ഗോവയായിരുന്നെങ്കിലും കൂടുതല്‍ ഗോള്‍ കണ്ടെത്താന്‍ അവരുടെ മുന്നേറ്റ നിരക്കായില്ല.

ഒഡീഷയെ മുട്ടുകുത്തിച്ച് ചെന്നൈയിന്‍

നേരത്തെ നടന്ന ആദ്യ മത്സരത്തില്‍ ഒഡീഷ എഫ് സിയെ(Odisha FC) ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ് സി(Chennaiyin FC) പരാജയപ്പെടുത്തി. കഴിഞ്ഞ നാലു മത്സരങ്ങളില്‍ ചെന്നൈയുടെ ആദ്യ ജയമാണിത്. ഒഡീഷയെ വീഴ്ത്തിയതോടെ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും ചെന്നൈയിനായി. ഒഡീഷ അഞ്ചാം സ്ഥാനത്ത് തുടരുന്നു.

23-ാം മിനിറ്റില്‍ ജര്‍മന്‍പ്രീത് സിംഗിന്‍റെ ഗോളിലൂടെയാണ് ചെന്നൈയിന്‍ ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി ഗ്രൗണ്ട് വിട്ട ചെന്നൈയിന് രണ്ടാം പകുതിയുടെ തുടക്കത്തില്‍  ലാലിയാന്‍സുല ചാങ്തെയിലൂടെ ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം ചാങ്തെ നഷ്ടമാക്കി. തൊട്ടുപിന്നാലെ ഒഡീഷ സമനില ഗോളിന് അടുത്തെത്തി.

അരിദായി സുവാരസിന്‍റെ ഫ്രീ കിക്ക് പോസ്റ്റില്‍ തട്ടിത്തെറിച്ചു. അധികം വൈകാതെ 63-ാം മിനിറ്റില്‍ മിര്‍ലാന്‍ മുര്‍സേവിന്‍റെ ബോക്സിന് പുറത്തു നിന്നുള്ള ലോംഗ് റേഞ്ചറില്‍ ചെന്നൈയിന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 85ാംമിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കിക്ക് ലൂക്കാസ് ഗൈക്കിവിക്സ് നഷ്ടമാക്കിയില്ലായിരുന്നെങ്കില്‍ ചെന്നൈയിന് 3-0ന് മുന്നിലെത്താമായിരുന്നു. കളിയുടെ അവസാന നിമിഷം ജാവിയര്‍ ഹെര്‍ണാണ്ടസിലൂടെ ഒരു ഗോള്‍ മടക്കി ഒഡീഷ തോല്‍വി ഭാരം കുറച്ചു. ജയത്തോടെ



from Asianet News https://ift.tt/3yMIoxK
via IFTTT

കൃത്യനിർവഹണത്തിനിടയിലെ ബാലുവിന്‍റെ വിയോഗം; അതീവ ദുഃഖകരം, കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കു ചേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വധക്കേസിലെ പ്രതിയെ പിടികൂടാൻ പോകുന്നതിനിടെ വള്ളം മുങ്ങി മരിച്ച പൊലീസുകാരന്‍ ബാലുവിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യനിർവഹണത്തിനിടയിൽ ജീവൻ നഷ്ടമായ എസ്.എ.പി ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ എസ്. ബാലുവിന്‍റെ വിയോഗം അതീവ ദു:ഖകരമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ബാലുവിന്‍റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ കുറിപ്പ് പൂർണരൂപത്തിൽ

കൃത്യനിർവഹണത്തിനിടയിൽ ജീവൻ നഷ്ടമായ എസ്.എ.പി ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ എസ്. ബാലുവിന്‍റെ വിയോഗം അതീവ ദു:ഖകരമാണ്. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്. ബാലുവിന്‍റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

 

അതേസമയം വള്ളം മുങ്ങി മരിച്ച പൊലീസുകാരന്‍ ബാലുവിന്‍റെ സംസ്കാരം നാളെ ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടക്കും. ശേഷം മൃതദേഹം പതിനൊന്നു മണിക്ക് എസ്എപി ക്യാമ്പിൽ പൊതുദർശനത്തിന് വയ്ക്കും. പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. പുന്നപ്രയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇന്ന് ഉച്ചയോടെയാണ് പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി രാജേഷിനെ പിടികൂടാൻ പോകുന്നതിടെ വർക്കലയിൽ വച്ച് വള്ളം മുങ്ങി ബാലു മരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു.

വര്‍ക്കല പാണാംകടവില്‍ വള്ളം മറിഞ്ഞാണ് ആലപ്പുഴ സ്വദേശി ബാലു മരിച്ചത്. തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ട് നാല് മാസം മാത്രം പിന്നിടുമ്പോഴാണ് ജോലിക്കിടയിൽ ദുരന്തമെത്തിയത്. പോത്തൻകോട് സ്വദേശി സുധീഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് അഞ്ച്തെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് വര്‍ക്കല സിഐ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തേക്ക് പോയത്. സിഐയും ബാലുവും മറ്റ് രണ്ട് പൊലിസുകാരനും തുഴച്ചില്‍ കാരനുമായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് പാണാകടവില്‍ വള്ളം മറിഞ്ഞ് അപകടമുണ്ടായത്. വെള്ളത്തില്‍ വീണ ബാലുവിനെ രക്ഷിക്കാനായി കൂടുതല്‍ വള്ളങ്ങളെത്തിത്ത് തിരച്ചിൽ നടത്തി. മുക്കാല്‍ മണിക്കൂറിന് ശേഷമാണ് ബാലുവിനെ കണ്ടെത്തിയത്. അപകടസ്ഥലത്തിന് ഏറ്റവും അടുത്തുള്ള വര്‍ക്കല മിഷൻ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെ മരണം സംഭവിച്ചു.

കൊലക്കേസ് പ്രതിയെ അന്വേഷിച്ച് പോയ പൊലീസുകാരുടെ വള്ളം മറിഞ്ഞു; ഒരുദ്യോഗസ്ഥൻ മരിച്ചു

ഈ മാസം 15 നാണ് ബാലു ഉള്‍പ്പടെ 50 പൊലീസുകാര്‍ എസ്എപി ക്യാമ്പില്‍ നിന്ന് ശിവഗിരി ഡ്യൂട്ടിക്ക് പോയത്. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഇദ്ദേഹം സെപ്റ്റംബറിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. പുന്നപ്ര ആലിശ്ശേരില്‍ കാര്‍ത്തികയില്‍ ഡി സുരേഷിന്‍റെയും അനിലാ ദാസിന്‍റെയും മകനാണ് ബാലു. സിവില്‍ എഞ്ചിനീയറിംഗ്, ധനതത്വശാസ്ത്രം എന്നിവയില്‍ ബിരുദധാരിയായ ബാലു അവിവാഹിതനാണ്. ഇരുപത്തിയേഴ് വയസായിരുന്നു. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു ഇക്കൊല്ലം ജനുവരിയിലാണ് പരിശീലനത്തിനായി സേനയില്‍ ചേര്‍ന്നത്. ബാലുവിന്‍റെ നിര്യാണത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അനുശോചിച്ചു.  സെപ്റ്റംബറില്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായ ബാലു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് ഡിജിപി അനുസ്മരിച്ചു. സംഭവത്തില്‍ അഞ്ച്തെങ്ങ് പൊലീസ് അസാധാരണ മരണത്തിന് കേസെടുത്തു. വർക്കല ഡിവൈഎസ്പി നിയാസിനാണ് അന്വേഷണ ചുമതല.

വള്ളം മറിഞ്ഞ് പൊലീസുകാരൻ ബാലുവിന്‍റെ മരണം; അന്വേഷണം പ്രഖ്യാപിച്ചു



from Asianet News https://ift.tt/3GPtoSm
via IFTTT

Gulf News : പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ വീയപുരം സ്വദേശി ബിനു യോഹന്നാന്‍ വര്‍ഗീസ് (49) ആണ് മരിച്ചത്. ഖത്തറില്‍ ബി പോസിറ്റീവ് ഗ്രൂപ്പിന്റെ സംരംഭമായ ഗ്രീന്‍ പ്രിന്റ്‍സില്‍ ബൈന്‍ഡിങ് ജീവനക്കാരനായിരുന്നു. ഭാര്യ - റെജി. മക്കള്‍ - ബിന്‍സി, റിന്‍സി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.



from Asianet News https://ift.tt/3snoDvz
via IFTTT

തിളച്ചുപൊന്തുന്ന അഗ്‌നിപര്‍വ്വതത്തിനു മുകളിലൂടെ പറക്കുന്ന ആദ്യ വ്യക്തിയായി ഈ ചിലിയന്‍ പൈലറ്റ്!

അഗ്നിപര്‍വ്വതകങ്ങളുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ നെഞ്ചിടിക്കും. അപ്പോള്‍ അതിനു മുകളിലൂടെ പറക്കുന്ന കാര്യം ഒന്നോര്‍ത്താലോ? എന്തായാലും ഇതാ ഇപ്പോള്‍ അങ്ങനെയൊന്ന് സംഭവിച്ചിരിക്കുന്നു. ഒരു മുന്‍ ചിലിയന്‍ പൈലറ്റ് നടത്തിയ ഈ സ്റ്റണ്ടിങ്ങിനെ 'ഡെയര്‍ഡെവിള്‍' എന്ന വാക്ക് ഉപയോഗിച്ചാണ് വിദേശ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ജീവന്മരണ പോരാട്ടമായിരുന്നു ഇത്. ചിലിയന്‍ എയര്‍ഫോഴ്സിലെ മുന്‍ പൈലറ്റായ സെബാസ്റ്റ്യന്‍ 'അര്‍ഡില്ല' അല്‍വാരസ്, ആണ് സജീവമായ അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് പറക്കുന്ന ആദ്യത്തെ വ്യക്തിയായി, ചരിത്രത്തിന്റെ ഭാഗമായത്.

ഒരു വിംഗ്സ്യൂട്ട് ധരിച്ചായിരുന്നു അല്‍വാരിസ് ചരിത്രത്തില്‍ ഇത്തരമൊരു നേട്ടത്തിന് ശ്രമിച്ചത്. ചിലിയിലെ വില്ലാരിക്ക എന്ന അഗ്‌നിപര്‍വ്വതത്തില്‍ കഴിഞ്ഞ മാസം ഈ 36-കാരന്‍ മരണത്തെ തോല്‍പ്പിക്കുന്ന നേട്ടം കൈവരിച്ചതായി കാണിക്കുന്ന നാടകീയമായ ഈ ധീരസാഹസികത വീഡിയോ രൂപത്തില്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്തു. ചിലിയുടെ സൗന്ദര്യം കാണിക്കുകയും വിംഗ്സ്യൂട്ട് പറക്കലിന്റെ ഫ്‌ലെയര്‍ രീതികളെ മറ്റുള്ളവരിലെത്തിക്കുകയുമായിരുന്നു ലക്ഷ്യമെന്ന് അല്‍വാരസ് പറഞ്ഞു. 'ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും തീവ്രമായ പദ്ധതിയായിരുന്നു ഇത്,' അല്‍വാരസ് സിഎന്‍എന്നിനോട് പറഞ്ഞു. 'പ്രത്യേകിച്ച് എല്ലാ ഘടകങ്ങളും നിറഞ്ഞ ഒരു സജീവ അഗ്‌നിപര്‍വ്വതത്തിനു സമീപം തണുപ്പ്, കാറ്റ്, അങ്ങനെ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു.

3,500 മീറ്ററിലധികം ഉയരത്തില്‍ ഒരു ഹെലികോപ്റ്ററില്‍ നിന്ന് ചാടിയ അല്‍വാരസ്, വിംഗ്‌സ്യൂട്ട് ഉപയോഗിച്ച് മണിക്കൂറില്‍ 280 കിലോമീറ്ററിലധികം വേഗത കൈവരിച്ചു. തുടര്‍ന്ന് അഗ്‌നിപര്‍വ്വതത്തിന്റെ 200 മീറ്റര്‍ വീതിയുള്ള ഗര്‍ത്തത്തിലേക്ക് പറന്നിറങ്ങുകയായിരുന്നു. ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് അല്‍വാരസ് ഈ പ്രകടനത്തിനായി തയ്യാറെടുത്തത്. അഗ്‌നിപര്‍വ്വതത്തിന്റെ താളം, പുകപടലങ്ങളുടെ തീവ്രത, ഗന്ധകത്തിന്റെ ഗന്ധം, കാറ്റിന്റെ വേഗത, കാലാവസ്ഥ, വായുസഞ്ചാരം അങ്ങനെ പലതും താന്‍ ക്രമേണ മനസ്സിലാക്കിയതായി അദ്ദേഹം പറഞ്ഞു.



from Asianet News https://ift.tt/3e7pGam
via IFTTT

Friday, December 17, 2021

Toilet Wall Collapse : സ്കൂൾ ശുചിമുറി തകർന്ന് കുട്ടികൾ മരിച്ച കേസ്: പ്രധാനാധ്യാപികയടക്കം മൂന്ന് പേർ അറസ്റ്റിൽ

തിരുനെൽവേലി : തമിഴ്നാട് തിരുനെൽവേലി  (Tirunelveli ) പാളയംകോട്ടൈ സാഫ്റ്റർ മെട്രിക്കുലേഷൻ സ്കൂളിലെ ശുചിമുറി തകർന്ന് മൂന്ന് കുട്ടികൾ (Studentd Death) മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. സ്കൂൾ അഡ്മിനിസ്ട്രേറ്റർ സോളമൻ സെൽവരാജ്, പ്രധാനാധ്യാപിക ജ്ഞാനശെൽവി, കോൺട്രാക്ടർ എന്നിവരാണ് അറസ്റ്റിലായത്. 

എയ്ഡഡ് സ്‌കൂളായ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അപകടം നടന്നത്.  ടോയിലറ്റ് കെട്ടിടത്തിന് സമീപത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്കാണ് കെട്ടിടം തകര്‍ന്നുവീണത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഡി വിശ്വരഞ്ജന്‍, കെ അന്‍പഴകന്‍ എന്നിവര്‍ സംഭവ സ്ഥലത്തും ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആര്‍ സുതീഷ് ആശുപത്രിയിലും മരിച്ചു. ഗുരുതര പരുക്കുകളോടെ മൂന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. 

school wall collapsed : സ്‌കൂളിലെ ടോയിലറ്റ് കെട്ടിടം തകര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉന്നത അധികാരികള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് എജുക്കേഷണല്‍ ഓഫിസര്‍ സുഭാഷിണി ഉത്തരവ് നല്‍കി. പരിശോധനകൾ നടക്കുന്നതിനാൽ സാഫ്റ്റർ ഹയർ സെക്കൻഡറി സ്കൂളിന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവധി പ്രഖ്യാപിച്ചു.



from Asianet News https://ift.tt/3yJPDGI
via IFTTT

Kolaambi release : ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ 'കോളാമ്പി', നിത്യാ മേനോൻ ചിത്രം ഒടിടിയിലേക്ക്

ടി കെ രാജീവ് കുമാര്‍ ( T K Rajeev Kumar) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോളാമ്പി' (Kolaambi). നിത്യാ മേനോനാണ് 'കോളാമ്പി'യെന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. വിവിധ സ്ഥലങ്ങളിലെ ചലച്ചിത്രമേളകളില്‍ ഇതിനകം തന്നെ 'കോളാമ്പി' പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. ഇപോഴിതാ ടി കെ രാജീവ് കുമാര്‍ ചിത്രം ഒടിടിയിലൂടെ റിലീസ് ചെയ്യുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

എംടോക്കി എന്ന ഒടിടി പ്ലാറ്റ്‍ഫോമിലാണ് 'കോളാമ്പി' റിലീസ് ചെയ്യുക. 23 മുതലാണ് 'കോളാമ്പി' ചിത്രം ഒടിടി പ്ലാറ്റ്‍ഫോമില്‍ ലഭ്യമാകുക. എല്ലാവരും 'കോളാമ്പി' എന്ന ചിത്രം കാണുന്നതിനായി കാത്തിരിക്കുന്നുവെന്ന് നിത്യാ മേനോൻ പറയുന്നു. നിത്യാ മേനോൻ 'കോളാമ്പി' ചിത്രത്തിന്റെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

രൂപേഷ് ഓമന ആണ് ചിത്രം  നിര്‍മ്മിക്കുന്നത്. നിര്‍മാല്യം സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുക. കലാസംവിധാനം സാബു സിറിള്‍.  സംഗീതസംവിധാനം രമേഷ് നാരായണന്‍.

രണ്‍ജി പണിക്കറാണ് 'കോളാമ്പി'യെന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്.  പി ബാലചന്ദ്രൻ, സിദ്ധാര്‍ഥ് മേനോൻ, രോഹിണി, ദിലീഷ് പോത്തൻ, മഞ്‍ജു പിള്ള തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.  ടി കെ രാജീവ് കുമാറിന്റെ 'കോളാമ്പി'യുടെ ഛായാഗ്രഹണം രവി വര്‍മന്‍ ആണ് . ശബ്‍ദസംവിധാനം റസൂല്‍ പൂക്കുട്ടി.



from Asianet News https://ift.tt/3meQN7P
via IFTTT

Omicron : 'ആഘോഷങ്ങള്‍ കുറച്ചോളൂ'; ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു...

കൊവിഡ് 19 രോഗം ( Covid 19 ) പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron Variant ). ആഴ്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് ( South Africa ) ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിക്കപ്പെട്ടത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളില്‍ ഇത് കണ്ടെത്തപ്പെട്ടു. 

കൊവിഡ് 19, വമ്പന്‍ തിരിച്ചടിയേകിയ യുകെ വീണ്ടും ഒമിക്രോണ്‍ സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് നിലവില്‍ കടന്നുപോകുന്നത്. ഇന്ത്യയില്‍ ദിനംപ്രതി കേസുകള്‍ വര്‍ധിക്കുകയാണ് ഈ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകണമെന്നാണ് കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'കൊവിഡ് ടാസ്‌ക് ഫോഴ്‌സ്' ആവശ്യപ്പെടുന്നത്. 

കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇതുവരെ 101 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. യുകെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ പ്രതിദിനം കേസുകള്‍ വര്‍ധിച്ചുവരുന്നതിനെ അടിസ്ഥാനപ്പെടുത്തി, രാജ്യത്തെ വരും ദിവസങ്ങള്‍ വിശകലനം ചെയ്യുകയാണ് 'കൊവിഡ് ടാസ്‌ക് ഫോഴ്‌സ്'

'യുകെയിലെയും ഫ്രാന്‍സിലെയുമെല്ലാം സ്ഥിതി ഇന്ത്യയിലുണ്ടായാല്‍ നമ്മുടെ ജനസംഖ്യ അനുസരിച്ച് ലക്ഷക്കണക്കിന് പേര്‍ക്കാണ് കൊവിഡ് പിടിപെടുക. ഏതണ്ട് പതിമൂന്ന് ലക്ഷം കേസുകള്‍ പ്രതിദിനം വരാം...'- 'കൊവിഡ് ടാസ്‌ക് ഫോഴ്‌സ്' മേധാവി വി കെ പോള്‍ പറയുന്നു. 

നേരത്തെ ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും ശക്തമായ കൊവിഡ് തരംഗം സൃഷ്ടിച്ച ഡെല്‍റ്റ വകഭേദത്തെക്കാളെല്ലാം ഇരട്ടിയിലധികം വേഗത്തിലാണ് ഒമിക്രോണ്‍ രോഗം പരത്തുന്നത്. യുകെയിലാണെങ്കില്‍ ഔദ്യോഗികമായി ഒമിക്രോണ്‍ മരണവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 

'അനാവശ്യമായ യാത്രകള്‍, ആളുകള്‍ ഒത്തുകൂടുന്ന ആഘോഷങ്ങള്‍ എന്നിവയിലെല്ലാം നാം നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടതുണ്ട്. പുതുവര്‍ഷാഘോഷം തുടങ്ങി പല ആഘോഷങ്ങളും വരികയാണ്. ഈ അവസരങ്ങളിലെല്ലാം നമ്മുടെ നിലവിലെ സാഹചര്യം ഓര്‍മ്മയുണ്ടാകണം...'- വി കെ പോള്‍ പറയുന്നു.

ജനസംഖ്യയുടെ വലിയ വിഭാഗത്തിനും വാക്‌സിന്‍ ഉറപ്പുവരുത്തിയിട്ടും യൂറോപ്പ് കടുത്ത പ്രതിസന്ധിയിലൂടെയാണ് പോകുന്നതെന്നും ഇത് ഇന്ത്യ ഒരു ഓര്‍മ്മപ്പെടുത്തലായി എടുക്കണമെന്നും കൊവിഡ് ടാസ്‌ക് ഫോഴ്‌സ് ചൂണ്ടിക്കാട്ടുന്നു. 

കൊവിഡ് കേസുകള്‍ ഇതുവരെ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയില്‍ തന്നെയാണ് ഒമിക്രോണ്‍ കേസുകളും കൂടുതലായി വന്നിരിക്കുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കര്‍മാടക, ഗുജറാത്ത്, ദില്ലി, കേരളം, തമിഴ് നാട്, പശ്ചിം ബംഗാള്‍, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ കേസുകളുള്ളത്.

Also Read:- ദില്ലിയിൽ 10 പേർക്ക് കൂടി ഒമിക്രോൺ; ഇവരെ ചികിത്സിക്കുന്ന ഡോക്ടർ പറയുന്നത്...



from Asianet News https://ift.tt/3GTLGBW
via IFTTT

Saudi Covid Report : സൗദിയില്‍ പുതുതായി 80 പേര്‍ക്ക് കൂടി കൊവിഡ്

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി 80 പേര്‍ക്ക് കൂടി കൊവിഡ് (Covid 19)സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 92 പേര്‍ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടയില്‍ കൊവിഡ് മൂലം രണ്ട് മരണമുണ്ടാെയന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 550,622 ആയി. ആകെ രോഗമുക്തി കേസുകള്‍ 539,885 ആണ്. അതോടെ ആെക മരണസംഖ്യ 8,860 ആയി. ഇന്ന് രാജ്യത്ത് ആകെ 32,250,028 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,877 പേരില്‍ 31 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 48,285,022 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,843,596 എണ്ണം ആദ്യ ഡോസ് ആണ്. 22,891,349 എണ്ണം സെക്കന്‍ഡ് ഡോസും. 1,728,423 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 550,077 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 31, ജിദ്ദ 14, മക്ക 10, ദമ്മാം 4, മദീന 3, ഹുഫൂഫ് 3, തബൂക്ക് 2, മറ്റ് 13 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. 

ഖത്തറില്‍ നാലു പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ നാലു പേര്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (Omicron)സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം(Ministry of Public Health) അറിയിച്ചു. വിദേശ യാത്രയ്ക്ക് ശേഷം ഖത്തറിലേക്ക് (Qatar)മടങ്ങിയ പൗരന്മാരിലും താമസക്കാരിലുമാണ് ഒമിക്രോണ്‍ കണ്ടെത്തിയത്.

ഒമിക്രോണ്‍ സ്ഥിരീകരിച്ച നാല് പേരില്‍ മൂന്നു പേരും വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവരാണെന്നും രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവരാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നാലാമത്തെ വ്യക്തി വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. നാലുപേരും പ്രത്യേക ക്വാറന്റീന്‍ നിബന്ധനകള്‍ പാലിച്ച് കഴിയുകയാണ്. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 
ഇവര്‍ സുഖം പ്രാപിക്കുകയും നെഗറ്റീവാകുകയും ചെയ്യുന്നതു വരെ ക്വാറന്റീന്‍ തുടരും. 



from Asianet News https://ift.tt/3E5B01i
via IFTTT

Meow Song : ലാല്‍ജോസ് ചിത്രത്തിലെ വിനീത് ശ്രീനിവാസന്‍ ഗാനം; 'മ്യാവൂ' വീഡിയോ സോംഗ്

സൗബിന്‍ ഷാഹിറിനെ (Soubin Shahir) നായകനാക്കി ലാല്‍ജോസ് (Laljose) സംവിധാനം ചെയ്യുന്ന 'മ്യാവൂ' (Meow) എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം (Video Song) പുറത്തെത്തി. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൗബിനും വിനീത് ശ്രീനിവാസനുമാണ്. പൂര്‍ണ്ണമായും റാസല്‍ഖൈമയില്‍ ചിത്രീകരിച്ച ഈ സിനിമയില്‍ ആലുവ സ്വദേശിയായ ഗ്രോസറി നടത്തിപ്പുകാരന്‍ 'ദസ്‍തഗീര്‍' ആണ് സൗബിന്‍റെ കഥാപാത്രം. മംമ്ത മോഹന്‍ദാസ് ആണ് ചിത്രത്തിലെ നായിക.

ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് സിനിമയുടെ രചന. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസിനുവേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം എഴുതുന്ന തിരക്കഥയാണ് മ്യാവൂ. സലിംകുമാര്‍, ഹരിശ്രീ യൂസഫ്, യാസ്‍മിന എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മറുനാടന്‍ വേദികളില്‍ കഴിവ് തെളിയിച്ച ഒരുകൂട്ടം പ്രവാസി കലാകാരന്മാരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അജ്‍മല്‍ സാബുവാണ്. ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് ഷൊര്‍ണൂര്‍, ഛായാഗ്രഹണം അജ്‍മല്‍ സാബു, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, കലാസംവിധാനം അജയ് മങ്ങാട്സ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഘു രാമ വര്‍മ്മ, സൗണ്ട് ഡിസൈന്‍ ജിതിന്‍ ജോസഫ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, സ്റ്റില്‍സ് ജയപ്രകാശ് പയ്യന്നൂര്‍, വരികള്‍ സുഹൈല്‍ കോയ, കളറിസ്റ്റ് ശ്രിക് വാര്യര്‍. എല്‍ജെ ഫിലിംസ് റിലീസ്.



from Asianet News https://ift.tt/3E7xbZE
via IFTTT

Mahindra XUV700 Pickup : മഹീന്ദ്ര XUV700 പിക്കപ്പ് ട്രക്ക് റെൻഡർ ചെയ്‍തു

ഈ വർഷത്തെ പ്രധാനപ്പെട്ട SUV ലോഞ്ചുകളിൽ ഒന്നായിരുന്നു മഹീന്ദ്ര XUV700 (Mahindra XUV700). ഈ എസ്‌യുവി മോഡൽ ലൈനപ്പ് രണ്ട് വകഭേദങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒന്നിലധികം വേരിയന്റുകളിൽ വാഗ്ദാനം ചെയ്‍തിട്ടുണ്ട് ഇവയ്ക്ക് നിലവിൽ 12.49 ലക്ഷം മുതൽ 22.99 ലക്ഷം രൂപ വരെയാണ് വില (എല്ലാം എക്‌സ്‌ഷോറൂം). XUV700 ഇതിനകം ഫ്ലെഷ് ലൈറ്റിൽ കണ്ടിട്ടുണ്ടെങ്കിലും, ഏറ്റവും പുതിയ ഡിജിറ്റൽ റെൻഡറിംഗ് അതിനെ ഒരു പിക്കപ്പ് ട്രക്ക് ആയി സങ്കൽപ്പിച്ചിരിക്കുകയാണ്. എന്‍ സ്ട്രീറ്റ് ഡിസൈന്‍സ് (NStreet Designs) ആണ് ഈ വേറിട്ട XUV700vz റെൻഡറിംഗ് ചെയ്‍തിരിക്കുന്നതെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹീന്ദ്ര XUV700 ഗെറ്റ്അവേ എന്ന് വിളിക്കപ്പെടുന്ന പിക്കപ്പ് ട്രക്കിന് C- ആകൃതിയിലുള്ള DRL-കൾ, ഒരു വലിയ സ്‍കിഡ് പ്ലേറ്റ്, ബീഫിയർ ഓഫ്-റോഡിംഗ് ബമ്പർ എന്നിവ ആക്രമണാത്മക രൂപം നൽകുന്നു. സൈഡ് പ്രൊഫൈലിലെ കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗും ഉച്ചരിച്ച ഫെൻഡറുകളും അതിന്റെ സ്പോർട്ടി രൂപത്തിന് കൂടുതൽ നൽകുന്നു. ബി-പില്ലർ വരെ നീട്ടിയിരിക്കുന്ന അതിന്റെ മേൽക്കൂരയും തറയും ഒരു ഇരട്ട-കാബിൻ ഘടന സൃഷ്ടിക്കുന്നു. കുറഞ്ഞ വെളിച്ചത്തിൽ ഓഫ്-റോഡിംഗിൽ മികച്ച ദൃശ്യപരതയ്ക്കായി എൽഇഡി ലൈറ്റ് ബാറുള്ള റൂഫ് റോക്ക് ഗെറ്റ് എവേയിൽ ഉണ്ട്.

ഉര്‍വ്വശീ ശാപം ഉപകാരമായി, ഈ പുത്തന്‍ വണ്ടിയുടെ വില കുറയുന്നു, കാരണം!

പിന്നിൽ, മഹീന്ദ്ര XUV700 പിക്കപ്പ് ട്രക്കിന് LED ടെയിൽലാമ്പുകളും സൈഡ് സ്റ്റെപ്പുകളും വലിയ സിഗ്നേച്ചർ ലോഗോയും 4X4 ബാഡ്ജും ഉണ്ട്. മോഡൽ ബെഡ് ഏരിയയിൽ രണ്ട് വലിയ സ്പെയർ ഓഫ്-റോഡിംഗ് ടയറുകൾ വഹിക്കുന്നു. XUV700 ഗെറ്റ്അവേ ഒരേ ലാഡർ-ഫ്രെയിം ചേസിസിൽ ഇരിക്കുന്നു, എന്നാൽ യഥാർത്ഥ മോഡലിനേക്കാൾ നീളമുള്ള വീൽബേസും വീതിയേറിയ ട്രാക്ക് വീതിയും ഉണ്ട്. 

ഓഫ്-റോഡ് കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി, മോഡലിൽ പുതിയ ലിഫ്റ്റഡ് സസ്പെൻഷൻ, ലിമിറ്റിഡ് സ്ലിപ്പ് റിയർ ഡിഫറൻഷ്യൽ, 4X4 ഡ്രൈവ്ട്രെയിൻ സിസ്റ്റം, വലിയ ഓഫ്-റോഡ് ടയറുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് ചെറിയ മൾട്ടി-സ്പോക്ക് വീലുകൾ ഉണ്ട്. റിം എഡ്‍ജിലെ ഇഷ്‌ടാനുസൃതമാക്കിയ നീല ഹൈലൈറ്റുകൾ പിക്കപ്പ് ട്രക്കിനെ XUV700 എസ്‌യുവിയിൽ നിന്ന് കൂടുതൽ വ്യത്യസ്‍തമാക്കുന്നു.

മഹീന്ദ്ര XUV700 പിക്കപ്പ് ട്രക്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള അതേ 2.2L ഡീസൽ എഞ്ചിൻ ശക്തി പകരാന്‍ ഉപയോഗിക്കുന്നു. എന്നിരുന്നാലും, 155bhp (MX), 185bhp (AX) എന്നിവയ്ക്ക് പകരം 200bhp മൂല്യമുള്ള പവർ ഉൽപ്പാദിപ്പിക്കുന്നതിനായി മോട്ടോർ ട്യൂൺ ചെയ്തിട്ടുണ്ട്. വാസ്തവത്തിൽ, ഇത് 450 എൻഎം പരമാവധി ടോർക്ക് നൽകുന്നു.

കുട്ടികളുടെ സുരക്ഷയില്‍ ചരിത്ര നേട്ടം, ഇടിച്ചിട്ടും തകരാതെ മഹീന്ദ്ര, കയ്യടിച്ച് രാജ്യം!

നിരത്തിലും വിപണിയിലും കുതിച്ചു പായുകയാണ് ഇപ്പോള്‍ ഈ മോഡല്‍.  ഇടി പരീക്ഷണത്തില്‍  അഞ്ച് സ്റ്റാറുകളും നേടി യാത്രികരുടെ സുരക്ഷ അരക്കിട്ട് ഉറപ്പിച്ച XUV700 എസ്‌യുവിക്ക് നിലവിൽ 8 മുതൽ 10 മാസം വരെ നീണ്ടുനിൽക്കുന്ന കാത്തിരിപ്പ് കാലയളവാണുള്ളത്. ഈ വമ്പന്‍ ഡിമാൻഡ് കാരണം ഉടമകള്‍ക്ക് വാഹനം കൈമാറാന്‍ പാടുപെടുകയാണ് മഹീന്ദ്ര. വാഹനത്തിന്‍റെ ടോപ്പ് എൻഡ് വേരിയന്‍റുകളായ AX5, AX7 വേരിയന്റുകൾക്കാണ് ഏറ്റവും അധികം ഡിമാൻഡുള്ളത്. അത്യാധുനിക ഫീച്ചർ സംവിധാനങ്ങൾ ഇവ നൽകുന്നുവെന്നതു തന്നെയാണ് ഈ ഡിമാന്റിനു പിന്നിലുള്ള പ്രധാന കാരണം. പക്ഷേ ആഗോളതലത്തിലെ സെമി കണ്ടക്ടർ ചിപ്പുകളുടെ കുറവ് കാരണം ആവശ്യം നിറവേറ്റാൻ കഴിയാത്തതിനാൽ XUV700ന് പുതിയൊരു വേരിയന്‍റിനെക്കൂടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര എന്നാണ് റിപ്പോര്‍ട്ടുകള്‍. XUV700 ലൈനപ്പിലേക്ക് മഹീന്ദ്ര ഉടൻ തന്നെ AX7 സ്‍മാര്‍ട്ട് എന്ന പുതിയൊരു ട്രിം അവതരിപ്പിക്കും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  



from Asianet News https://ift.tt/3q8ss4O
via IFTTT

Qatar Covid Report : ഖത്തറില്‍ കൊവിഡ് മുക്തരുടെ എണ്ണത്തില്‍ വര്‍ധന

ദോഹ: ഖത്തറില്‍ (Qatar) 164 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 238 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,43,218 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 138 പേര്‍ സ്വദേശികളും 26 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 614 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,46,188 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവില്‍ 2,356 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 23,030 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,090,312 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ടുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പു. നിലവില്‍ 11 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.

ഖത്തറില്‍ നാലു പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ നാലു പേര്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (Omicron)സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം(Ministry of Public Health) അറിയിച്ചു. വിദേശ യാത്രയ്ക്ക് ശേഷം ഖത്തറിലേക്ക് (Qatar)മടങ്ങിയ പൗരന്മാരിലും താമസക്കാരിലുമാണ് ഒമിക്രോണ്‍ കണ്ടെത്തിയത്.

ഒമിക്രോണ്‍ സ്ഥിരീകരിച്ച നാല് പേരില്‍ മൂന്നു പേരും വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവരാണെന്നും രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവരാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നാലാമത്തെ വ്യക്തി വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. നാലുപേരും പ്രത്യേക ക്വാറന്റീന്‍ നിബന്ധനകള്‍ പാലിച്ച് കഴിയുകയാണ്. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 
ഇവര്‍ സുഖം പ്രാപിക്കുകയും നെഗറ്റീവാകുകയും ചെയ്യുന്നതു വരെ ക്വാറന്റീന്‍ തുടരും. 



from Asianet News https://ift.tt/3F5uGs8
via IFTTT

Food Video : ഇത്രയും വലിയ 'പൊറോട്ട'യോ?; കാണാം വീഡിയോ...

ഭക്ഷണവുമായി ബന്ധപ്പെട്ട് രസകരമായതും നമ്മളില്‍ കൗതുകം നിറയ്ക്കുന്നതുമായ എത്രയോ വീഡിയോകളാണ് ( Food Video ) നിത്യവും സോഷ്യല്‍ മീഡിയ ( Social Media )  മുഖാന്തരം എത്തുന്നത്. ഇവയില്‍ പലതും പുതുമയാര്‍ന്ന പാചക പരീക്ഷണങ്ങളോ ( Cooking Experiment) മറ്റോ ആയിരിക്കും. പലപ്പോഴും നമ്മെ അമ്പരപ്പിക്കുന്നതായിരിക്കും ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍. 

സ്ട്രീറ്റ് ഫുഡുകള്‍ക്ക് പേര് കേട്ട രാജ്യമാണ് നമ്മുടേത്. ഓരോ കവലകളിലും അതത് പ്രദേശത്തിന്റെ സംസ്‌കാരത്തിനും അവിടത്തെ ആളുകളുടെ അഭിരുചിക്കും അനുസരിച്ചുള്ള തനത് രുചിഭേദങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ഇത്തരത്തിലുള്ള സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളില്‍ തന്നെയാണ് ഭക്ഷണത്തിലുള്ള പുതുകള്‍ പലതും ആദ്യം പരീക്ഷിക്കപ്പെടുന്നത്. 

ഏതായാലും അത്തരത്തില്‍ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ നിന്നുള്ള പുതുമയാര്‍ന്ന പരീക്ഷണത്തിന്റെ വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഫുഡ് ബ്ലോഗേഴ്‌സായ വിവേകും അയേഷയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചതാണ് ഈ വീഡിയോ.

നാഗ്പൂരിലുള്ള ഒരു കടയിലാണ് സംഭവം. അസാധാരണമാം വിധം വലുപ്പമുള്ള 'പൊറോട്ട' തയ്യാറാക്കുകയാണ് പാചകക്കാരന്‍. മാവ് കുഴച്ചെടുത്ത് അത് പരത്തി വലിയ വട്ടമാകുമ്പോള്‍ വിരലറ്റങ്ങള്‍ കൊണ്ട് ചെറിയ സുഷിരങ്ങളിട്ട്, വെട്ടിത്തിളക്കുന്ന എണ്ണയിലേക്ക് പതിയെ ഇട്ട് പൊരിച്ചെടുക്കുകയാണ് ചെയ്യുന്നത്. 

മുഴുവനായി എണ്ണയില്‍ പൊരിച്ചെടുക്കുന്നത് കൊണ്ട് തന്നെ ഇതിനെ പൊറോട്ടയെന്ന് വിളിക്കാനാവില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്തായാലും സംഗതി കലക്കനായിട്ടുണ്ടെന്നും ഇവര്‍ തന്നെ കൂട്ടിച്ചേര്‍ക്കുന്നു. വിഭവത്തിന്റെ പ്രത്യേകതയെക്കാളും അധികപേരെയും ആകര്‍ഷിച്ചത് പാചകക്കാരന്റെ കലയാണ്. 

മിനുറ്റുകള്‍ക്കുള്ളില്‍ ഇങ്ങനെയൊരു ഗമണ്ടന്‍ പൊറോട്ട തയ്യാറാക്കിയെടുക്കുകയെന്നത് അല്‍പം പ്രയാസമുള്ള ജോലി തന്നെ. അതും കേടുപാടുകളൊന്നും കൂടാതെ. ഇതിനാണ് ഭക്ഷണപ്രേമികള്‍ കയ്യടി കൊടുക്കുന്നത്. നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. പലരും ഇത് വീണ്ടും പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- 'കറുത്ത ഇഡ്ഡലി'; വൈറലായി ഒരു 'ഫുഡ് വീഡിയോ'



from Asianet News https://ift.tt/3q42i35
via IFTTT

FIFA World Cup : ഫുട്ബോള്‍ ലോകകപ്പ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ ആക്കണമെന്ന് ആരാധകരും

സൂറിച്ച്: രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഫുട്ബോള്‍ ലോകകപ്പ്(Biennial FIFA World Cup) നടത്താനുള്ള ഫിഫ(FIFA) നീക്കത്തിന് ആരാധകരുടെ പിന്തുണ. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തണോ എന്നറിയാനായി ആരാധകര്‍ക്കിടയില്‍ ഫിഫ നടത്തിയ സര്‍വെയില്‍ 63.7 ശതമാനം പേരും അനുകൂല നിലപാടാണെടുത്തത്. ഓഗസ്റ്റ്-നവംബര്‍ മാസങ്ങളിലായി 140 രാജ്യങ്ങളില്‍ നിന്നായി  ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയത്.

സര്‍വെയില്‍ പങ്കെടുത്തവരില്‍ 64 ശതമാനം പേരും തങ്ങളുടെ പ്രിയപ്പെട്ട കായിക ഇനമായി ഫുട്ബോളിനെ തെരഞ്ഞെടുത്തു. ഫുട്ബോള്‍ ലോകകപ്പ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്നതിനെക്കുറിച്ച് സാധ്യതാ പഠനം നടത്താന്‍ മെയ് മാസത്തിലാണ് ഫിഫ യോഗത്തില്‍ 166 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തത്. തുടര്‍ന്നാണ് ആരാധകരുടെ  മനസറിയാന്‍ ഫിഫ സര്‍വെ നടത്തിയത്.

ഫിഫ ഗ്ലോബല്‍ ഫുട്ബോള്‍ ഡെവലപ്മെന്‍റ് തലവനും മുന്‍ ആഴ്സണല്‍ പരിശീലകനുമായ ആഴ്സന്‍ വെംഗര്‍ മുന്നോട്ടുവെച്ച ആശയത്തിന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോയുടെ പിന്തുണയുമുണ്ട്. എന്നാല്‍ ഫിഫ ഇത്തരമൊരും നിര്‍ദേശം മുന്നോട്ടുവെച്ചപ്പോള്‍ തന്നെ യൂറോപ്പിലെ പ്രബലരായ ക്ലബ് ഉടമകളില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് നേരിടേണ്ടിവന്നത്.

സര്‍വെയില്‍ ഏഷ്യയില്‍ നിന്നുള്ള ആരാധകരാണ് ലോകകപ്പ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്നതിനെ ഏറ്റവും കൂടുതല്‍ അനുകൂലിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സര്‍വെയില്‍ പങ്കെടുത്ത ഏഷ്യയില്‍ നിന്നുള്ള ആരാധകരില്‍ 85 ശതമാനം പേരും രണ്ടുവര്‍ഷത്തിലൊരിക്കല്‍ ലോകകപ്പെന്ന ആശയത്തെ അനുകൂലിച്ചപ്പോള്‍ 81.7 ശതമാനം പേരും രണ്ടു വര്‍ഷത്തിലൊരിക്കല്‍ വനിതാ ലോകകപ്പും നടത്തണമെന്ന അഭിപ്രായക്കാരാണ്.

ക്ലബ്ബ് ഉടമകളുടെ എതിര്‍പ്പിന് പിന്നില്‍

രണ്ടു വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പെന്ന ആശയത്തെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് യൂറോപ്പിലെ ക്ലബ്ബ് ഭീമന്‍മാരാണ്. നിലവില്‍ പ്രധാന ലീഗുകള്‍ അവസാനിച്ചശേഷം അടുത്ത സീസണിന്‍റെ ഇടവേള സമയത്താണ് ജൂണ്‍-ജൂലൈ മാസങ്ങളിലായി നാലുവര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് നടത്തുന്നത്. ഇത് രണ്ട് വര്‍ഷത്തിലൊരിക്കലാക്കുമ്പോള്‍ കളിക്കാരുടെ ജോലിഭാരം കൂടും. ഇതുവഴി കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടുമെന്നും പൊന്നുംവിലയുള്ള താരങ്ങളുടെ സേവനം ക്ലബ്ബിന് ലഭിക്കാതെ വമെന്നുമാണ് ക്ലബ്ബുകളുടെ ആശങ്ക. ഇതിന് പുറമെ ലീഗ് മത്സരങ്ങള്‍ക്ക് കാഴ്ചക്കാരെയും സ്പോണ്‍സര്‍മാരെയും നഷ്ടമാവുന്നത് വഴി വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക് ക്ലബ്ബുകള്‍ കൂപ്പുകുത്തുമോ എന്ന ആശങ്കയും ക്ലബ്ബ് ഉടമകള്‍ക്കുണ്ട്.

ഫുട്ബോളിന്‍റെ പാരമ്പര്യത്തെ തന്നെ തകര്‍ക്കുന്ന ആശയമാണിതെന്നായിരുന്നു സ്പാനിഷ് ലാ ലിഗ പ്രസിഡന്‍റ് ജാവിയര്‍ ടെബാസ് ഇതിനെക്കുറിച്ച് പറഞ്ഞത്. ഫുട്ബോള്‍ കലണ്ടര്‍ തന്നെ മാറ്റി മറിക്കേണ്ടിവരുമെന്നും ഇതുമൂലം നിരവധി ആഭ്യന്തര ഫുട്ബോള്‍ ലീഗുകള്‍ തകരുമെന്നും ടെബാസ് അഭിപ്രായപ്പെടുന്നു.



from Asianet News https://ift.tt/3F5uyc8
via IFTTT

വെള്ളയമ്പലത്ത് ഫ്ലാറ്റ് നിർമാണത്തിനിടെ അപകടം, ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വെള്ളയമ്പലത്ത് ഫ്ലാറ്റ് നിർമാണ സൈറ്റിൽ  അപകടം. ഒരു നിർമാണ തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി കിംഗ്‌സിൽ (30)  ആണ് മരിച്ചത്. ഫ്ലാറ്റ് നിർമ്മാണത്തിന് എത്തിച്ച മാർബിൾ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാർബിൾ തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ തലയറ്റു വീണ കേസ്, ബസ് ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ

കണ്ണൂർ: കെ എസ് ആർടിസി ബസിൽ യാത്ര ചെയ്യവേ റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ തലയറ്റു വീണ കേസിൽ ബസ് ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ. മുണ്ടയാംപറമ്പ് സ്വദേശി  ഇകെ ജോസഫിനെയാണ് മൂന്ന് മാസം തടവിനും ആറായിരം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെതാണ് ഉത്തരവ്. 2017 ഏപ്രിൽ 26ന് കൊട്ടിയൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വച്ചായിരുന്നു അപകടം. ബസിൽ യാത്ര ചെയ്യവേ തമിഴ്നാട് സ്വദേശി സിബി ജയറാമെന്ന പതിമൂന്നുകാരന്റെ തല പോസ്റ്റിലിടിച്ച് അറ്റ് സമീപത്തെ ഓവുചാലിൽ വീഴുകയായിരുന്നു.



from Asianet News https://ift.tt/3yJPD9G
via IFTTT

POCSO : ഒന്‍പത് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസ്; പിതാവിന് 35 വര്‍ഷം കഠിന തടവ്

തൊടുപുഴ: ഒന്‍പത് വയസ്സുകാരിയായ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിന് 35 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ സ്വദേശിയും 41 കാരനുമായ പിതാവിനെയാണ് ശിക്ഷിച്ചത്.  പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടിയായതിനാല്‍ ബലാല്‍സംഗത്തിന് പത്ത് വര്‍ഷം തടവും 50000 രൂപ പിഴയും ശിക്ഷയുണ്ട്. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യത്തിന് പത്ത് വര്‍ഷം തടവും അന്‍പതിനായിരം രൂപയുമാണ് ശിക്ഷ. പ്രതി കുട്ടിയുടെ രക്ഷകര്‍ത്താവായതിനാല്‍ 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പതിനഞ്ചു വര്‍ഷം ജയില്‍വാസം അനുഭവിക്കണം. 

കുട്ടിക്ക് സര്‍ക്കാരിന്റെ  നഷ്ടപരിഹാര ഫണ്ടില്‍ 5 ലക്ഷം രൂപ ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി.  അമ്മ ജോലിക്ക് പോയപ്പോഴും സഹോദരന്‍ കളിക്കാന്‍ പോയപ്പോഴുമായി 2014 മെയ് 24നും അതിന് മുന്‍പ് പല തവണയും പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.  ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട കുട്ടി അമ്മയോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് തൊടുപുഴ വനിതാ ഹെല്‍പ്പ് ലൈന്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് മൊഴി നല്‍കി കേസ് എടുക്കുകയായിരുന്നു.  അമ്മയും മുത്തശ്ശിയും ഉള്‍പ്പടെ 13 പ്രോസിക്യൂഷന്‍ സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി. വാഹിദ ഹാജരായി.
 



from Asianet News https://ift.tt/3scolY3
via IFTTT

Thursday, December 16, 2021

Wayanad Tiger Attack : പശുവിനെ കൊന്ന കടുവയ്ക്കായി വ്യാപക തെരച്ചിൽ; ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ

വയനാട്: വയനാട് (Wayanad) കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ (Tiger) കണ്ടെത്താൻ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ് കുറുക്കന്മൂലയിലെത്തുക. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള വനം വകുപ്പിലെ ആറ് സംഘങ്ങൾ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി കുറുക്കന്മൂലയിലും പയ്യമ്പള്ളിയിലും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് തെരച്ചിലിന് കൊണ്ടുവന്ന കുങ്കിയാനകളെ ഇന്ന് തോട്ടം മേഖലയിലും കൊണ്ടു പോകും. കഴിഞ്ഞ ദിവസം പശുവിനെ  കൊന്ന വീടിന് സമീപത്തും കൂട് സ്ഥാപിച്ചു.

ആ കടുവ വയനാട്ടിലേത് അല്ല

കുറുക്കന്മൂലയിൽ വളർത്തു മൃഗങ്ങളെ വേട്ടയാടുന്ന കടുവ വയനാട്ടിലെ കണക്കിൽപ്പെട്ടതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കടുവ ഏത് സംസ്ഥാനത്തിന്റേതാണെന്ന് കണ്ടെത്താൻ ചിത്രങ്ങൾ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കയച്ച് കാത്തിരിക്കുകയാണ്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ കടുവയെ മയക്കുവെടി വെയ്ക്കുന്നത് ദുഷ്കരമാണെന്നാണ് വനം വകുപ്പ് പറയുന്നത്.

കുറുക്കൻമൂല പാൽവെളിച്ചം വനമേഖലയിൽ വനപാലകർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് കടുവയുടെ ചിത്രങ്ങൾ പതിഞ്ഞത്. ദേഹത്ത് മാരക മുറിവുകളേറ്റതാണ് കടുവ ജനവാസ മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ പിടിക്കുന്നതെന്നാണ് നിഗമനം. കടുവകളുടെ കണക്കെടുപ്പിൽ വയനാട്ടിൽ 154 കടുവകളാണുള്ളത്. ഈ പട്ടികയിൽ കുറുക്കൻമൂലയിൽ പരിഭ്രാന്തി പരത്തുന്ന കടുവ ഉൾപ്പെട്ടിട്ടില്ല. കർണാടകയിലെ പട്ടികയിൽ ഉൾപ്പെട്ടതാണോ എന്ന് ഇന്ന് അറിയാമെന്ന് ഉത്തര മേഖല സിസിഎഫ് ഡി കെ വിനോദ് കുമാർ പറഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് കൊണ്ടുവന്ന 2 കുങ്കിയാനകളും കടുവയ്ക്ക് വേണ്ടി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.



from Asianet News https://ift.tt/3sdyiVq
via IFTTT

DYFI: പെൺമക്കളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ മർദ്ദിച്ചു; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പരാതി

കൊച്ചി: അങ്കമാലി പീച്ചാനിക്കാട്ടിൽ പെൺമക്കളെ (Daughters) ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ ഡിവൈഎഫ്ഐ പ്രവർത്തകർ (DYFI Workers) മർദ്ദിച്ചുവെന്ന പരാതിയുമായി വീട്ടമ്മ. പരാതി അടിസ്ഥാന രഹിതമെന്നും പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നുമാണ് ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വത്തിൻറെ പ്രതികരണം. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

പീച്ചാനിക്കാട് സ്വദേശി നൽക്കര ജോയിയെ വ്യാഴാഴ്ച്ച രാത്രി ഒരു സംഘമാളുകൾ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ആക്രമിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണ് ഇവരുടെ ആരോപണം. പെൺമക്കളെ ശല്യം ചെയതത് ചോദ്യം ചെയതപ്പോഴാണ് മർദ്ദനമുണ്ടായതെന്ന് ജോയിയുടെ ഭാര്യ ജിൻസി പറഞ്ഞു. എന്നാൽ ജോയിയും സഹോദരന്റെ ഭാര്യയും തമ്മിലുള്ള കുടിവെള്ള തർക്കം പരിഹരിക്കാനെത്തിയ പ്രവർത്തകരെ ജോയിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചുവെന്നാണ് ഡിവൈഎഫ്ഐയുടെ പ്രതികരണം.

മറ്റുള്ള പരാതികളെല്ലാം അടിസ്ഥാന രഹിതമാണെന്നും ഇവർ പ്രതികരിച്ചു. എന്നാൽ, ജോയിയെ അക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരോട് പൊലീസ് മൃദുസമീപനം സ്വീകരിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും ജോയിക്കെതിരെയും കേസെടുത്ത് പൊലീസ്, അന്വേഷണം തുടങ്ങി. സഹോദര ഭാര്യയുടെ പരാതിയിലാണ് ജോയിക്കെതിരെ കേസെടുത്തിരിക്കുന്നത്.

സ്കൂട്ടര്‍ മോഷ്ടിച്ച് കടക്കവേ പെട്രോള്‍ തീര്‍ന്നു; യുവാവ് പൊലീസ് പിടിയില്‍

കൊച്ചി അമ്പലമേട്ടില്‍ നിന്ന് സ്കൂട്ടർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. അമ്പലമേട് കേബിൾ നെറ്റ് വർക്ക് ഓഫീസിന് മുന്നിൽ നിന്നും സ്കൂട്ടർ  മോഷ്ടിച്ച് കടന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂട്ടറിൽ പെട്രോളടിക്കാൻ കാശില്ലാതെ നടുറോഡിൽ കുടുങ്ങിപ്പോയതോടെയാണ് പ്രതി പൊലീസുകാരുടെ പിടിയിലായത്.

വഴിയിൽ പെട്രോളടിക്കാൻ പൈസയില്ലാതെ പെട്ട് നിന്ന ചോറ്റാനിക്കര സ്വദേശി ജോബിയെ കണ്ട നാട്ടുകാർക്കാണ് സംശയം തോന്നിയത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച മോഷണ ദൃശ്യത്തിലെ ചെറുപ്പക്കാരനാണോയെന്ന നാട്ടുകാരുടെ സംശയം തെറ്റിയില്ല. പൊലീസെത്തി ചോദ്യം ചെയ്തപ്പോൾ ജോബി കുറ്റം സമ്മതിച്ചു. തുടർന്ന് യുവാവിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.



from Asianet News https://ift.tt/3q5wTxg
via IFTTT

Lakhimpur Kheri : കർഷകരെ വണ്ടികയറ്റി കൊന്ന കേസ്; മന്ത്രിയുടെ രാജിയിലുറച്ച് പ്രതിപക്ഷം, പ്രതിരോധിക്കാൻ കേന്ദ്രം

ദില്ലി: കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ (Ajay Mishra) രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം (Opposition) ഇന്നും പാർലമെൻറിൽ (Parliament) നോട്ടീസ് നൽകും. ഇന്നലെ രാഹുൽ ഗാന്ധി വിഷയം സഭയിൽ ഉന്നയിച്ചിരുന്നു. പന്ത്രണ്ട് എംപിമാരെ തിരിച്ചെടുക്കുന്ന കാര്യത്തിലും തീരുമാനം നീളുകയാണ്. ഈ സമ്മേളനം അവസാനിക്കുന്നത് വരെ സസ്പെൻഷൻ തുടരാനാണ് സാധ്യത. ഏകീകൃത സിവിൽ നിയമത്തിനായുള്ള സ്വകാര്യ ബിൽ ഇന്ന് രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ഇതിനിടെ ലഖിംപൂർ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിൻറെ അപേക്ഷ പരിഗണിച്ച് കോടതി നിർദ്ദേശ പ്രകാരമാണ് നടപടി. കർഷകരുടെ മേൽ വാഹനം ഇടിച്ചു കയറ്റിയത് മനഃപൂർവ്വമായിരുന്നുവെന്ന പ്രത്യേക അന്വേഷണ സംഘത്തിൻറെ റിപ്പോർട്ട് പരിഗണിച്ചാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകൾ ചുമത്തിയത്.

സ്ഥലത്ത് വെടിവെപ്പ് നടന്നുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതിൻറെ അടിസ്ഥാനത്തിലാണ് ഐപിസി 307, 326, 334 എന്നീ വകുപ്പുകൾ കൂടി ചേർത്തത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചനയടക്കമുള്ള വകുപ്പുകൾ നേരത്തെ ചേർത്തിരുന്നു. അമിത വേഗത്തിൽ വാഹനമോടിക്കൽ, അശ്രദ്ധ കാരണം മരണം സംഭവിക്കൽ തുടങ്ങിയ വകുപ്പുകൾ എടുത്ത് മാറ്റിയാണ് എഫ്ഐആർ പുതുക്കിയത്. മറ്റ് 12 പ്രതികൾക്കെതിരെയും പുതിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സംഭവം ആസൂത്രതമായിരുന്നുവെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര ജയിലിലെത്തി ആശിഷ് മിശ്രയെ കണ്ടത് വിവാദമായി.

കേന്ദ്രമന്ത്രിയെ എത്രയും വേഗം പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പാർലമെൻറിൻറെ ഇരുസഭകളിലും വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ആവശ്യം  തള്ളിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് ഇരുസഭകളും പല തവണ തടസ്സപ്പെട്ടു. ചർച്ച നടത്തി പ്രതിപക്ഷത്തിന് ആയുധം നൽകേണ്ടെന്നാണ് പ്രതിരോധത്തിലായ സർക്കാർ നിലപാട്. അജയ് മിശ്രയെ പുറത്താക്കണമെന്ന് സംയുക്ത കിസാൻ മോർച്ചയും ആവർത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം കേന്ദ്ര മന്ത്രിയടെ രാജി ആവശ്യപ്പെട്ട് ഇന്നും നോട്ടീസ് നൽകുന്നത്.



from Asianet News https://ift.tt/3skkdoS
via IFTTT

KPCC Meeting : ചെന്നിത്തലയെ വിമർശിച്ചതിന് നടപടി? പരാതി ചർച്ചയക്ക്; കെപിസിസി ഭാരവാഹി യോ​ഗം ഇന്ന്

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ (KPCC office bearers)  യോഗം  ഇന്ന് തിരുവനന്തപുരത്ത് ചേരും. ജില്ലകളുടെ (DCC) ചുമതല നൽകിയ ശേഷം ആദ്യത്തെ യോഗമാണ് ഇന്ന് നടക്കുന്നത്. ജില്ലകളിലെ റിപ്പോർട്ടുകൾ ജനറൽ സെക്രട്ടറിമാർ അവതരിപ്പിക്കും.  ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രതാപവർമ്മ തമ്പാനെതിരെ ഡിസിസി പ്രസിഡന്റ് കെപിസിസിക്ക് പരാതി നൽകിയിട്ടുണ്ട്. ഇത് ഭാരവാഹിയോഗം പരിഗണിക്കും. എന്‍എസ്എസിന്റെ പിന്തുണകൊണ്ടാണ് ചെന്നിത്തലയ്ക്ക് ലോക്സഭയിലേക്ക് മല്‍സരിക്കാന്‍ സീറ്റ് ലഭിച്ചതെന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി പ്രതാപവര്‍മ്മയുടെ പ്രസം​ഗം കോൺ​ഗ്രസിനുള്ളിൽ പുതിയ കലാപത്തിന് തുടക്കമിട്ടിരുന്നു.

ചെന്നിത്തലയും ഉമ്മൻ‌ചാണ്ടിയും ഒതുക്കാൻ ശ്രമിച്ച കെസി വേണുഗോപാൽ പാർട്ടിയിൽ ഉയരങ്ങളിലെത്തിയെന്നും തമ്പാൻ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ജില്ലയുടെ ചുമതലയിൽ നിന്ന് ജനറൽ സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി, കെപിസിസിക്ക് പരാതി നല്‍കുകയായിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഡിസിസി പ്രസി‍‍ഡന്റ് ബി ബാബുപ്രസാദ് ഹരിപ്പാട് സീറ്റ് ഒഴിഞ്ഞുകൊടുത്തയാളാണെന്നും എന്നിട്ടിപ്പോൾ കരഞ്ഞു നടക്കുകയാണെന്നും പ്രതാപ വർമ തമ്പാൻ പറഞ്ഞു.

ഈ ഘട്ടത്തിൽ ബാബുപ്രസാദ് ഇടപെട്ടു. തൊട്ടുപിന്നാലെ എ എ ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍, എം ലിജു തുടങ്ങി ജില്ലയിലെ മറ്റുനേതാക്കളും പ്രസംഗം ശരിയായില്ലെന്ന് പറഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയായി മാറിയിരുന്നു. അതേസമയം, അച്ചടക്കം ലംഘിച്ചതിന് സസ്പെൻഷൻ നേരിടുന്നവരുടെ മറുപടികളും അനന്തരനടപടികളും ഇന്നത്തെ കെപിസിസി യോഗം പരിഗണിച്ചേക്കും.

സർക്കാരിനെതിരെ സമരപരിപാടികളും യോഗം ചർച്ച ചെയ്യും. ഇതിനി‌ടെ ആലുവയിലെ മൊഫിയ പര്‍വീണ്‍ ആത്മഹത്യാക്കേസില്‍ സമരം ചെയ്ത  കോണ്‍ഗ്രസ് (പ്രവർത്തകർക്കെതിരെ  നടത്തിയ തീവ്രവാദ പരാമര്‍ശങ്ങള്‍ പൊലീസ് പിന്‍വലിച്ചു.  റിപ്പോര്‍ട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴവ് സംഭവിച്ചതാണെന്നും  പരാമർശം തിരുത്താന്‍ അനുവദിക്കണമെന്നും കാട്ടി പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 



from Asianet News https://ift.tt/3q1bk0Q
via IFTTT

Doctors Strike : 'എങ്കിൽ തുണിയുടുക്കാതെ നടന്നോ'; വനിത ഡോക്ടറെ അപമാനിച്ച് സെക്രട്ടറിയറ്റ് ജീവനക്കാരൻ, കേസ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിൽ ആരോഗ്യവിദ്യാഭ്യാസവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ കാണാനെത്തിയപ്പോൾ വനിത ഡോക്ടറെ (Women Doctor) അപമാനിച്ച സംഭവത്തിൽ പൊലീസ് (Kerala Police) കേസെടുത്തു. കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കവേ, ജീവനക്കാരിൽ ഒരാൾ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചെന്ന കെഎംപിജിഎ അസോസിയേഷൻ പ്രസിഡന്റ് അജിത്രയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇതേതുടർന്ന് ഇവർ സെക്രട്ടേറിയറ്റ് ഗേറ്റിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

അഡീഷണൽ ചീഫ് സെക്രട്ടറിയെ കാണാൻ കാത്തിരിക്കുമ്പോൾ‌ , ഐഡി കാർ‌ഡുള്ള ഒരാൾ വന്ന് തന്നോട് കാൽ താഴ്ത്തി ഇട്ട് ഇരിക്കാൻ പറയുകയായിരുന്നു. ഇവിടെ ഒരുപാട് വലിയ ആളുകൾ വരുന്നതാണ് എന്നും പറഞ്ഞു. തനിക്ക് സൗകര്യപ്രദമായി രീതിയിലാണ് ഇരിക്കുന്നതെന്നും എന്താണ് കാലിന് മുകളിൽ കാല് കയറ്റി വച്ച് ഇരുന്നാൽ എന്നും ചോദിച്ചപ്പോൾ "എങ്കിൽ തുണിയുടുക്കാതെ നടന്നോ" എന്നു പറയുകയും ചെയ്തു എന്നാണ് അജിത്രയുടെ പരാതി. തന്നോട് മോശമായി പെരുമാറിയ ആളെക്കുറിച്ച് പൊലീസുകാരോട് ചോദിച്ചപ്പോൾ അവർ വ്യക്തമായ മറുപടി നൽകിയില്ല. ആളെക്കണ്ടാൽ തനിക്ക് തിരിച്ചറിയാൻ കഴിയുമെന്നും അജിത്ര ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം, സംസ്ഥാനത്ത് പിജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഇന്നലെ രാത്രി വൈകി അവസാനിപ്പിച്ചു. ഇന്ന് മുതല്‍ ഡോക്ടർമാർ ഡ്യൂട്ടിക്ക് കേറും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച ഉറപ്പുകള്‍ക്ക് പിന്നാലെയാണ് സമരം പിന്‍വലിച്ചതെന്ന് കെഎംപിജിഎ അറിയിച്ചു. സ്റ്റൈപ്പൻഡ് വർധനവ്, അലവൻസുകൾ എന്നിവയില്‍ എത്രയും വേഗം തീരുമാനം ഉണ്ടാക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉറപ്പ് ലഭിച്ചു. ജോലിഭാരം, ഡോക്ടര്‍മാരുടെ കുറവ് എന്നിവയിൽ കെഎംപിജിഎ സമഗ്രമായ റിപ്പോർട്ട് സർക്കാരിന് നൽകും.

മന്ത്രിയുമായി നടത്തിയ ചർച്ചയിലെ പുരോഗതി കണക്കിലെടുത്ത് എമർജൻസി ഡ്യൂട്ടികളിലേക്ക് തിരികെ പ്രവേശിക്കാന്‍ പിജി ഡോക്ടർമാരുടെ അസോസിയേഷൻ നേരത്തെ തീരുമാനിച്ചിരുന്നു. കാഷ്വാലിറ്റി, ലേബർ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളിൽ ഇന്ന് രാവിലെ മുതൽ പിജി ഡോക്ടർമാർ ജോലിയിൽ പ്രവേശിച്ചിരുന്നു.

അഞ്ച് ദിവസം എമർജൻസി ഡ്യൂട്ടികൾ ബഹിഷ്കരിച്ച് പിജി ഡോക്ടർമാർ സമരം ചെയ്തതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ് രണ്ട് തവണയാണ് ചർച്ചയ്ക്ക് വിളിച്ചത്. ജോലി ഭാരം കണക്കിലെടുത്ത് റസിഡ‍ന്‍റ് മാനുവൽ നടപ്പാക്കാനും ബുദ്ധിമുട്ടുകൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.



from Asianet News https://ift.tt/3E6U5jz
via IFTTT

Pushpa Malayalam version : 'പുഷ്‍പ' മലയാളം പതിപ്പ് എന്തുകൊണ്ട് വൈകി? റസൂല്‍ പൂക്കുട്ടി പറയുന്നു

ടോളിവുഡില്‍ നിന്നുള്ള സമീപകാലത്തെ ഏറ്റവും വലിയ റിലീസ് ആണ് ഇന്ന് തിയറ്ററുകളിലെത്തുന്ന 'പുഷ്‍പ' (Pushpa). അല്ലു അര്‍ജുന്‍ (Allu Arjun) നായകനാവുന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ (Fahadh Faasil) തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുകയുമാണ്. മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് ഈ ചിത്രത്തിനായുള്ള കാത്തിരിപ്പ് ഉയര്‍ത്തിയ ഘടകം ഇതുകൂടിയാണ്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം എത്തുന്നത്. എന്നാല്‍ റിലീസ് ദിനത്തില്‍ കേരളത്തില്‍ മലയാളം പതിപ്പ് ഉണ്ടാവില്ലെന്ന വിവരം സിനിമാപ്രേമികളെ നിരാശരാക്കിയിട്ടുണ്ട്. കേരളത്തിലെ 250ലേറെ തിയറ്ററുകളില്‍ റിലീസ് ദിനമായ ഇന്ന് തമിഴ് പതിപ്പ് ആണ് പ്രദര്‍ശിപ്പിക്കുക. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് വിശദീകരിക്കുകയാണ് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനര്‍ ആയ റസൂല്‍ പൂക്കുട്ടി (Resul Pookutty).

സമയക്കുറവിന്‍റേതായ സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യേണ്ടിവന്നതുമൂലം സംഭവിച്ച ഒരു പിഴവില്‍ നിന്നാണ് ഈ സ്ഥിതി ഉണ്ടായതെന്ന് റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ കുറിച്ചു. "സമയത്തിന്‍റേതായ സമ്മര്‍ദ്ദം ഉണ്ടായിരുന്നതിനാല്‍ പ്രിന്‍റിന് അയക്കുന്നതിനു മുന്‍പ് മിക്സിന്‍റെ ക്വാളിറ്റി കണ്‍ട്രോള്‍ നടത്താന്‍ ഞങ്ങള്‍ക്ക് സമയം കിട്ടിയില്ല. സിസ്റ്റത്തിലെ ഒരു ബഗ് കാരണം അത് സിങ്ക് പ്രശ്‍നങ്ങളിലേക്കും മറ്റു ചില ഓഡിയോ പ്രശ്‍നങ്ങളിലേക്കും നയിച്ചു. അതിനാലാണ് മലയാളം പതിപ്പ് വൈകിയത്. പ്രശ്‍നം ഞങ്ങള്‍ പരിഹരിച്ചു. പ്രിന്‍റുകള്‍ വൈകാതെ എത്തും. മിക്സ് ഫയല്‍സ് ഉണ്ടാക്കാനായി പുതിയതും വേഗമുള്ളതുമായ ഒരു രീതിയാണ് ഞങ്ങള്‍ അവലംബിച്ചിരുന്നത്. ഞങ്ങളുടെ പരീക്ഷണഫലങ്ങളൊക്കെ മികച്ചതുമായിരുന്നു. പക്ഷേ സോഫ്റ്റ്‍വെയറിലെ ഒരു ബഗ് മൂലം ഫൈനല്‍ പ്രിന്‍റില്‍ പ്രശ്‍നം കണ്ടെത്തുകയായിരുന്നു. അല്ലു അര്‍ജുന്‍റെയും രശ്‍മിക മന്ദാനയുടെയും ആരാധകര്‍ക്ക് സിങ്ക് ആവാത്ത ഒരു പ്രിന്‍റ് നല്‍കരുതെന്ന് ഞാന്‍ കരുതി. കാരണം അവര്‍ മികച്ചത് അര്‍ഹിക്കുന്നുണ്ട്", റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്‍തു.

അതേസമയം കേരളത്തിലെ വിതരണക്കാരായ ഇ 4 എന്‍റര്‍ടെയ്‍ന്‍‍മെന്‍റ് മലയാളം പതിപ്പ് ഒരു ദിവസം വൈകുന്നതില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു. "എല്ലാ അല്ലു അര്‍ജുന്‍ ആരാധകരോടും, ആദ്യം നല്ല വാര്‍ത്ത പറയാം. നിങ്ങളുടെ പ്രിയ നായകന്‍റെ ചിത്രം പുഷ്‍പ നേരത്തെ തീരുമാനിച്ചിരുന്നതുപോലെ ഡിസംബര്‍ 17ന് കേരളത്തിലെ തിയറ്ററുകളില്‍ എത്തും. തമിഴ് പതിപ്പാണ് എത്തുക. മലയാളം പതിപ്പ് സമയത്ത് എത്തിക്കാന്‍ കഴിയാത്തതില്‍ ആത്മാര്‍ഥമായും ക്ഷമ ചോദിക്കുന്നു. ഒരു ദിവസത്തിനു ശേഷം 18-ാം തീയതി ശനിയാഴ്ച മലയാളം പതിപ്പ് പ്രദര്‍ശനം ആരംഭിക്കും. ഈ ചിത്രം നിങ്ങളെ വശീകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്", എന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ഇ 4 എന്‍റര്‍ടെയ്‍ന്‍‍മെന്‍റ് പുറത്തിറക്കിയ കുറിപ്പ്. 



from Asianet News https://ift.tt/3p04UzI
via IFTTT

Animals : 1,306 കാലുകളോട് കൂടിയ ജീവി; കണ്ടെത്തലുമായി ഗവേഷകര്‍

മൃഗങ്ങളുമായും മറ്റ് ജീവികളുമായും ( Animals ) ബന്ധപ്പെട്ട കണ്ടെത്തലുകളും പുതിയ വിവരങ്ങളുമെല്ലാം എല്ലായ്‌പോഴും നമ്മളില്‍ കൗതുകം നിറയ്ക്കുന്നതാണ്. അത്തരമൊരു കണ്ടെത്തലിനെ കുറിച്ചുള്ള വാര്‍ത്തയാണ് ഓസ്‌ട്രേലിയയില്‍ ( Australia ) നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 

ജീവികളില്‍ വച്ച് ഏറ്റവുമധികം കാലുകളുള്ള ജീവിയെ തങ്ങള്‍ കണ്ടെത്തിയിരിക്കുന്നുവെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്. പ്രത്യേക ഇനത്തില്‍ പെട്ട തേരട്ടയെ ആണ് ഒരു ഖനിയില്‍ നിന്ന് ഇവര്‍ കണ്ടെടുത്തിരിക്കുന്നത്. 1,306 കാലുകളാണേ്രത ഇതിനുള്ളത്. 

ഇതുവരെയായി ഒരു മൃഗത്തിനും ഒരു ജീവിക്കും ഇത്രയധികം കാലുകളുള്ളതായി കണ്ടെത്തപ്പെട്ടിട്ടില്ലെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്. മണ്ണിനടിയില്‍ ഏത് പ്രതികൂലമായ സാഹചര്യത്തെയും അതിജീവിച്ച് കഴിയുന്നവയാണ് ഇപ്പോള്‍ കണ്ടെത്തപ്പെട്ടിട്ടുള്ള തേരട്ടകളെന്നും ഇവര്‍ പറയുന്നു. 

'യൂമിലിപസ് പെര്‍സെഫണ്‍' എന്നാണ് ഗവേഷകര്‍ ഇതിനെ വിളിക്കുന്നത്. മൂന്നര ഇഞ്ചോളം മാത്രമാണ് കണ്ടെത്തപ്പെട്ട പെണ്‍വര്‍ഗത്തില്‍ പെടുന്ന തേരട്ടയ്ക്കുള്ളത്. 0.95 മില്ലിമീറ്റര്‍ വീതിയും. കാഴ്ചയില്ലാത്ത ഇവ ആന്റിന പോലുള്ള ഭാഗം കൊണ്ട് ചുറ്റുപാടുകളെ 'സെന്‍സര്‍' ചെയ്‌തെടുത്താണ് അതിജീവനം നടത്തുന്നത്. ആണ്‍ തേരട്ടകളെക്കാള്‍ കാലുകള്‍ ഈ വിഭാഗത്തില്‍ പെടുന്ന പെണ്‍ തേരട്ടകള്‍ക്ക് കാണുമെന്നും ഗവേഷകര്‍ പറയുന്നു. 

സാധാരണഗതിയില്‍ 100 മുതല്‍ 200 വരെയാണ് തേരട്ടകള്‍ക്കുള്ള കാലുകള്‍. ഇതിന് അടുത്ത് വരുന്ന വിഭാഗമായ പഴുതാരയ്ക്കാണെങ്കില്‍ മുന്നൂറും നാഞ്ഞൂറിനടുത്തുമെല്ലാം വരെ കാലുകള്‍ കാണാം. എന്തായാലും നിലവില്‍ കണ്ടെത്തിയിരിക്കുന്ന തേരട്ടകളുടെ വിഭാഗം വലിയ കൗതുകമാണ് ഏവരിലും നിറയ്ക്കുന്നത്. ഏതാണ്ട് 13,000 വിഭാഗങ്ങളില്‍ പെടുന്ന തേരട്ടകളെ ഇതുവരെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. 

Also Read:- വേരാണെന്ന് കരുതി, പിന്നെ അനങ്ങിത്തുടങ്ങി; 'വിചിത്ര'ജീവിയുടെ വീഡിയോ...



from Asianet News https://ift.tt/3DXfZ8V
via IFTTT

PG Doctors Strike : ഉറപ്പുകള്‍ ലഭിച്ചു; സമരം പിന്‍വലിച്ച് പിജി ഡോക്ടര്‍മാര്‍, നാളെ മുതല്‍ ഡ്യൂട്ടിക്ക് കയറും

തിരുവനന്തപുരം: സംസ്ഥാനത്ത് പിജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം (PG Doctors Strike) അവസാനിപ്പിച്ചു. നാളെ മുതല്‍ ഡ്യൂട്ടിക്ക് കേറും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ (Chief Ministers Office) നിന്ന് ലഭിച്ച ഉറപ്പുകള്‍ക്ക് പിന്നാലെയാണ് സമരം പിന്‍വലിച്ചതെന്ന് കെഎംപിജിഎ അറിയിച്ചു. സ്റ്റൈപ്പൻഡ് വർധനവ്, അലവൻസുകൾ എന്നിവയില്‍ എത്രയും വേഗം തീരുമാനം ഉണ്ടാക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജോലിഭാരം, ഡോക്ടര്‍മാരുടെ കുറവ് എന്നിവയിൽ കെഎംപിജിഎ സമഗ്രമായ റിപ്പോർട്ട് സർക്കാരിന് നൽകും. അതേസമയം കെഎംപിജിഎ അസോസിയേഷൻ പ്രസിഡന്‍റ് അജിത്രയെ അധിക്ഷേപിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു.

മന്ത്രിയുമായി നടത്തിയ ചർച്ചയിലെ പുരോഗതി കണക്കിലെടുത്ത് എമർജൻസി ഡ്യൂട്ടികളിലേക്ക് തിരികെ പ്രവേശിക്കാന്‍ പിജി ഡോക്ടർമാരുടെ അസോസിയേഷൻ നേരത്തെ തീരുമാനിച്ചിരുന്നു. കാഷ്വാലിറ്റി, ലേബർ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളിൽ ഇന്ന് രാവിലെ മുതൽ പിജി ഡോക്ടർമാർ ജോലിയിൽ പ്രവേശിച്ചിരുന്നു. അഞ്ച് ദിവസം എമർജൻസി ഡ്യൂട്ടികൾ ബഹിഷ്കരിച്ച് പിജി ഡോക്ടർമാർ സമരം ചെയ്തതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ് രണ്ട് തവണയാണ് ചർച്ചയ്ക്ക് വിളിച്ചത്. ജോലി ഭാരം കണക്കിലെടുത്ത് റസിഡ‍ന്‍റ് മാനുവൽ നടപ്പാക്കാനും ബുദ്ധിമുട്ടുകൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.



from Asianet News https://ift.tt/3yzphqw
via IFTTT

Gulf News : പരസ്യം കണ്ട് മസാജിന് പോയ യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി

ദുബൈ: മസാജിനായി യുവാവിനെ വിളിച്ചുവരുത്തിയ ശേഷം ഉപദ്രവിക്കുകയും (Luring with massage offer) ബാങ്ക് അക്കൗണ്ടില്‍ നിന്ന് 28,400 ദിര്‍ഹം (5.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) തട്ടിയെടുക്കുകയും ചെയ്‍ത സംഭവത്തില്‍ വിദേശ വനിതയ്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ. ദുബൈ ക്രിമിനല്‍ കോടതിയാണ് (Dubai criminal Court) കേസില്‍ വിധി പറഞ്ഞത്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്.

അറബ് പൗരനായ യുവാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആഫ്രിക്കക്കാരടങ്ങിയ ഒരു സംഘം തന്നെ മര്‍ദിച്ച് പണം കവര്‍ന്നെന്നാണ് ഇയാള്‍ പൊലീസിനെ അറിയിച്ചത്. മസാജ് സെന്ററിന്റെ പരസ്യം വഴിയാണ് തട്ടിപ്പ് സംഘം യുവാവിനെ കുടുക്കിയതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. പരസ്യത്തില്‍ കണ്ട നമ്പറിലേക്ക് യുവാവ് അങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. മസാജിനുള്ള നിരക്ക് സംബന്ധിച്ച വിലപേശലുകള്‍ക്കൊടുവില്‍ യുവതി സമ്മതം അറിയിക്കുകയും നിശ്ചിത സമയത്ത് എത്താനുള്ള സ്ഥലത്തിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കുകയും ചെയ്‍തു.

പറഞ്ഞ സമയത്ത് സ്ഥലത്തെത്തിയ യുവാവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുകയും ഡെബിറ്റ് കാര്‍ഡ് കൈക്കലാക്കുകയും ചെയ്‍തു. ഭീഷണിപ്പെടുത്തി പിന്‍ നമ്പര്‍ വാങ്ങിയ ഇവര്‍ 28,400 ദിര്‍ഹം പിന്‍വലിച്ച ശേഷം യുവാവിനെ പോകാന്‍ അനുവദിക്കുകയായിരുന്നു. പരാതി ലഭിച്ചതനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു. ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം പ്രതിയെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.



from Asianet News https://ift.tt/3E2VuaQ
via IFTTT

Living Together : 'ഒരുമിച്ച് ഏതാനും ദിവസങ്ങള്‍ താമസിച്ചാല്‍ ലിവിംഗ് ടുഗെദര്‍ ആവില്ല'

വിവാഹമെന്ന ഉടമ്പടിക്ക് 'ബദല്‍' ( Marriage Contract ) എന്ന നിലയില്‍ ഉരുത്തിരിഞ്ഞ് വന്ന ആശയമാണ് 'ലിവിംഗ് ടുഗെദര്‍' ( Living Together ). പ്രായപൂര്‍ത്തിയായ രണ്ട് പേര്‍, അവരുടെ താല്‍പര്യാര്‍ത്ഥം ഒരുമിച്ച് താമസിക്കുന്നതാണ് ലിവിംഗ് ടുഗെദറിന്റെ സങ്കല്‍പം.

വിദേശരാജ്യങ്ങളില്‍ നേരത്തേ തന്നെ പ്രചാരത്തിലിരുന്ന ലിവിംഗ് ടുഗെദര്‍ രീതി അടുത്ത കാലങ്ങളിലായി ഇന്ത്യയിലും വ്യാപകമാകുന്നുണ്ട്. ഇതിനെതിരെ ധാരാളം വിമര്‍ശനങ്ങളും ഉയരാറുണ്ട്. അതേസമയം ലിവിംഗ് ടുഗെദറിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗവും ഇന്ന് രാജ്യത്തുണ്ട്. 

നിയമപരമായി ഇന്ത്യയില്‍ ഇതിന് വിലക്കുകളില്ല. എന്നാല്‍ സാമൂഹിക സദാചാരത്തിന്റെ ഭാഗമായി ഭൂരിപക്ഷവും ഇക്കാര്യത്തെ അംഗീകരിക്കാറില്ലെന്നതാണ് സത്യം. അതുകൊണ്ട് തന്നെ ലിവിംഗ് ടുഗെദര്‍ രീതിയില്‍ ജീവിക്കാന്‍ ചെറുപ്പക്കാര്‍ക്ക് ഇവിടെ സ്വതന്ത്രമായ സാഹചര്യങ്ങളുണ്ടാകുന്നില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. 

ഏറെ ചര്‍ച്ചകളുയര്‍ത്തിയ ലിവിംഗ് ടുഗെദര്‍ എന്ന ജീവിതരീതി പലപ്പോഴും കോടതി മുറികളിലും വിഷയമായി വന്നിട്ടുണ്ട്. സമാനമായൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഛണ്ഡീഗഡിലെ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലുമുണ്ടായത്. 

ഒരുമിച്ച് താമസിക്കുന്ന 18 വയസുള്ള ഒരു പെണ്‍കുട്ടിയും 20 വയസുള്ള ആണ്‍കുട്ടിയും ചേര്‍ന്ന് നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി. ഹരിയാനയിലെ യമുനാനഗര്‍ സ്വദേശികളാണ് ഇരുവരും. എന്നാല്‍ പരാതിക്കാര്‍ക്ക് എതിരായ വിധിയാണ് ഒടുവില്‍ കോടതി പുറപ്പെടുവിച്ചത്. 

ഏതാനും ദിവസങ്ങള്‍ ഒന്നിച്ച് താമസിച്ചാല്‍ അപ്പോഴേക്ക് അത് 'ലിവിംഗ് ടുഗെദര്‍' ആകില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. വിവാഹത്തിന് പകരമായി വരുന്ന ലിവിംഗ് ടുഗെദറിന് അതിന്റേതായ ഉത്തരവാദിത്തങ്ങളും ബാധ്യതകളും ഉണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. 

മാസങ്ങള്‍ക്ക് മുമ്പ് 'ലിവിംഗ് ടുഗെദര്‍'നെ അംഗീകരിച്ചുകൊണ്ടുള്ള ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ച കോടതി കൂടിയാണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതി. 

പുതിയ സംഭവത്തില്‍ ഇഷ്ടമല്ലാത്ത വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് വീട് വിട്ട് കാമുകനോടൊപ്പം താമസിക്കുകയാണ് പെണ്‍കുട്ടി. ഒരു മാസം പോലും ഒരുമിച്ച് താമസിച്ച് തുടങ്ങി ആയിട്ടില്ല. ഇക്കാര്യമാണ് കോടതിയുടെ കണ്ണില്‍ കരടായത്. 

വീട്ടുകാര്‍ തങ്ങള്‍ക്കെതിരെ കള്ളക്കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിനാല്‍ സുരക്ഷ നല്‍കണമെന്നുമായിരുന്നു പരാതിക്കാരുടെ ആവശ്യം. എന്നാലിത് വരെ പരാതിയില്‍ ഉന്നയിച്ചത് പോലെ ഏതെങ്കിലും തരത്തിലുള്ള കേസുകള്‍ പരാതിക്കാര്‍ക്കെതിരെ ഫയല്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും വരാനിരിക്കുന്ന പ്രശ്‌നം എന്ന രീതിയില്‍ 'പ്രവചിച്ച്' വയ്ക്കുന്ന ഒന്നിനെതിരെ നടപടിയെടുക്കുക സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. 

സ്വതന്ത്രമായ ജീവിതം വേണമെന്ന വാശിയോടെ വീട്ടുകാരെ വിട്ട് ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം അടുത്ത കാലങ്ങളിലായി വര്‍ധിച്ചിട്ടുണ്ടെന്നും ഇതിന് കോടതിയുടെ പിന്തുണ തേടുന്നതിന് ഇത്തരം പരാതികള്‍ സമര്‍പ്പിക്കുന്നത് പതിവായി വരികയാണെന്നും കോടതി നിരീക്ഷിച്ചു. ഒടുവില്‍ പരാതിക്കാര്‍ക്ക് 25,000 രൂപ പിഴയും വിധിച്ച ശേഷമാണ് കോടതി പിരിഞ്ഞത്.

Also Read:- കാമുകൻ മിണ്ടുന്നില്ലെന്ന് യുവതിയുടെ പരാതി, അർധരാത്രി തന്നെ പരിഹാരം കണ്ട് പൊലീസ്, വമ്പൻ ട്വിസ്റ്റും



from Asianet News https://ift.tt/3IXGxuH
via IFTTT

Wednesday, December 15, 2021

Saudi Covid Report : സൗദിയില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നു, ഇന്ന് 82 പേര്‍ക്ക് കൂടി രോഗബാധ

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കൊവിഡ് (Covid 19)കേസുകളുടെ എണ്ണം മുകളിലേക്ക് തന്നെ. ഇന്ന് 88 പേര്‍ക്ക് കൂടിയാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അതെസമയം നിലവിലെ രോഗികളില്‍ 76 പേര്‍ രോഗമുക്തി(Covid recoveries) നേടി. 24 മണിക്കൂറിനിടയില്‍ കൊവിഡ് മൂലം ഒരു മരണം രാജ്യത്തുണ്ടായെന്നും സൗദി ആരോഗ്യ മന്ത്രാലയം(Saudi Ministry of Health) അറിയിച്ചു.

രാജ്യത്ത് ആകെ 32,123,480 പി.സി.ആര്‍ പരിശോധന നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 32,123,480 ആയി. ഇതില്‍ 539,712 പേരും സുഖം പ്രാപിച്ചു. ആകെ 8,857 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,888 പേരില്‍ 34 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 48,221,525 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,826,119 എണ്ണം ആദ്യ ഡോസ് ആണ്. 22,863,299 എണ്ണം സെക്കന്‍ഡ് ഡോസും. 1,727,785 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 532,107 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 39, ജിദ്ദ 13, മക്ക 7, ദമ്മാം 5, മദീന 4, തബൂക്ക്, ത്വാഇഫ്, അല്‍ഖോബാര്‍, ഹുഫൂഫ്, അല്‍റാസ്, അല്‍ഖര്‍ജ് എന്നിവിടങ്ങളില്‍ 2 വീതവും മറ്റ് 8 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.



from Asianet News https://ift.tt/3q2AITM
via IFTTT

Lakhimpur Kheri : ലഖിംപൂർ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ ദില്ലിക്ക് വിളിപ്പിച്ചതായി റിപ്പോർട്ട്

ദില്ലി: ലഖിംപൂർ ഖേരി(Lakhimpur Kheri) സംഭവത്തിൽ  കേന്ദ്രമന്ത്രി അജയ് മിശ്രയെ(Union Minister Ajay Mishra) ദില്ലിക്ക് വിളിപ്പിച്ചതായി റിപ്പോർട്ട്. കേസിൽ മകൻ ആശിഷ് മിശ്രയുടെ പങ്ക് കൂടുതൽ വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്തിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്‍റെ  അപേക്ഷ പരിഗണിച്ച് കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. 

കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചു കയറ്റിയത് മനഃപ്പൂര്‍വ്വമായിരുന്നുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തിയത്. സ്ഥലത്ത് വെടിവെപ്പ് നടന്നുവെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഐപിസി 307, 326, 334 എന്നീ വകുപ്പുകള്‍ കൂടി ചേർത്തത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകള്‍ നേരത്തെ ചേര്‍ത്തിരുന്നു. 

അമിത വേഗത്തില്‍ വാഹനമോടിക്കല്‍, അശ്രദ്ധ കാരണം മരണം സംഭവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ എടുത്ത് മാറ്റിയാണ് എഫ്ഐആര്‍ പുതുക്കിയത്. മറ്റ് 12 പ്രതികള്‍ക്കെതിരെയും പുതിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സംഭവം ആസൂത്രതമായിരുന്നുവെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര ജയിലിലെത്തി ആശിഷ് മിശ്രയെ കണ്ടത് വിവാദമായി. കേന്ദ്രമന്ത്രിയെ എത്രയും വേഗം പുറത്താക്കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആവശ്യം  തള്ളിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുസഭകളും പല തവണ തടസ്സപ്പെട്ടു. ചര്‍ച്ച നടത്തി പ്രതിപക്ഷത്തിന് ആയുധം നല്‍കേണ്ടെന്നാണ് പ്രതിരോധത്തിലായ സര്‍ക്കാര്‍ നിലപാട്. അജയ് മിശ്രയെ പുറത്താക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും ആവര്‍ത്തിക്കുകയാണ്. ഇതിനിടെയാണ് അജയ് മിശ്രയെ ദില്ലിക്ക് വിളിപ്പിച്ചയുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.



from Asianet News https://ift.tt/3DZs0dW
via IFTTT

Kudumbavilakku photos: മാസ് ലുക്കില്‍ അച്ഛനും മക്കളും; ശ്രദ്ധനേടി 'കുടുംബവിളക്ക്' ചിത്രങ്ങള്‍

ക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ പ്രേക്ഷകപ്രിയം നേടിയ മലയാളം മിനിസ്‌ക്രീനിലെ പരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku). പേരിന് ചേരാത്ത കഥാഗതിയാണല്ലോ എന്ന് പരമ്പരയെ വിമര്‍ശിച്ചവരെല്ലാം ഇപ്പോള്‍ പരമ്പരയുടെ പ്രധാന ആരാധകരാണ്. പരമ്പരയില്‍ പ്രധാന കഥാപാത്രമായെത്തുന്നത് തന്മാത്ര സിനിമയിലൂടെ മലയാളിക്ക് പരിചിതയായ മീര വാസുദേവാണ് (Meera Vasudev). പരമ്പരയിലെ മറ്റ് താരങ്ങളെല്ലാം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സുമിത്രയുടെ മുന്‍ ഭര്‍ത്താവായ സിദ്ധാര്‍ത്ഥായി പരമ്പരയിലെത്തുന്നത് കെ.കെ മേനോന്‍ എന്ന് അറിയപ്പെടുന്ന കൃഷണകുമാറാണ്. സിദ്ധാര്‍ത്ഥ് പങ്കുവച്ച സ്‌ക്രീനിലെ മക്കളായ പ്രതീഷിനും അനിരുദ്ധിനുമൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

കുടുംബവിളക്കിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇടുക്കി വാഗമണില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് പരമ്പരയില്‍ അനിരുദ്ധായെത്തുന്ന ആനന്ദ് നാരായണനും, പ്രതീഷായെത്തുന്ന നൂബിനും പങ്കുവച്ചിരിക്കുന്നത്. അച്ഛനും മക്കളും ഒരു രക്ഷയുമില്ലെന്നാണ് ചിത്രത്തിന് ആരാധകരുടെ കമന്റ്. കൂടാതെ അച്ഛനാണല്ലോ കൂടുതല്‍ ചെറുപ്പം, പരമ്പരയിലെ ഈ രംഗങ്ങളെല്ലാം എപ്പോള്‍ കാണാം എന്നെല്ലാമാണ് ആരാധകര്‍ കമന്റായി ചോദിക്കുന്നത്. ഏതായാലും അച്ഛന്റേയും മക്കളുടേയും ചിത്രങ്ങള്‍ കുടുംബവിളക്ക് ആരാധകര്‍ വൈറലാക്കിക്കഴിഞ്ഞു.



from Asianet News https://ift.tt/3oZBVMG
via IFTTT

OICC National Day Celebration : ഒഐസിസി-ദേശീയ ദിനാഘോഷവും കുടുംബസംഗമവും വെള്ളിയാഴ്ച

മനാമ: ഒഐസിസി ബഹ്റൈന്‍(OICC Bahrain) ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹ്റൈന്റെ അന്‍പതാം ദേശീയ ദിനാഘോഷവും കുടുംബസംഗമവും വെള്ളിയാഴ്ച (17.12.2021) രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ ബീച്ച് ഗാര്‍ഡന്‍, കരാനയില്‍ വച്ച് നടക്കുമെന്ന്  ഒഐസിസി ദേശീയ കമ്മറ്റി അറിയിച്ചു.

കുടുംബ സംഗമത്തോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ ഒഐസിസി മിഡില്‍ഈസ്റ്റ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ആയി തെരഞ്ഞെടുത്ത രാജു കല്ലുംപുറം, ബഹ്റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരായ നാസര്‍ മഞ്ചേരി, ചെമ്പന്‍ ജലാല്‍ എന്നിവരെ അനുമോദിക്കും. കൂടാതെ വിവിധ കലാ - കായിക മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ് എന്ന് ഒഐസിസി ജനറല്‍ സെക്രട്ടറിമാരായ ഗഫൂര്‍ ഉണ്ണികുളം, ബോബി പാറയില്‍ എന്നിവര്‍ അറിയിച്ചു. 
 



from Asianet News https://ift.tt/3DWgxMf
via IFTTT

Fitness : 'സൂപ്പര്‍ ഹീറോ'കളോട് ആരാധനയുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

കാണുന്ന സിനിമകളിലെയും ( Watching Movies ) വായിക്കുന്ന നോവലുകളിലെയോ കഥകളിലെയോ നായികാ-നായകന്മാരെ 'ഹീറോ' ആയി കരുതുകയും ആരാധിക്കുകയും ചെയ്യുന്ന എത്രയോ പേരുണ്ട് ( Superhero )  അധികവും കുട്ടികളും ചെറുപ്പക്കാരുമാണ് ഇത്തരത്തില്‍ സൂപ്പര്‍ ഹീറോകളെ ആരാധിക്കാറ്. 

ഇങ്ങനെയുള്ള ആളുകള്‍ക്ക് ജീവിതത്തില്‍ വലിയൊരു ഗുണം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയൊരു പഠനം വാദിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് വ്യത്യസ്തമായ ഈ പഠനം നടത്തിയത്. പ്രമുഖ പ്രസിദ്ധീകരണമായ 'ബിഎംജെ'യിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

'സൂപ്പര്‍ ഹീറോ'കളെ ആരാധിക്കുന്നവര്‍ക്ക് ഏറെക്കാലം ചെറുപ്പം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് പഠനത്തിന്റെ രത്‌നച്ചുരുക്കം. ആരോഗ്യകരമായ ജീവിതരീതികളായിരിക്കും ഇത്തരക്കാരുടെ പ്രത്യേകതയെന്നും വ്യായാമത്തോട് ജൈവികമായ താല്‍പര്യമുള്ളവരായിരിക്കും ഇവരെന്നും ഈ പ്രവണതകളെല്ലാം തന്നെ ചെറുപ്പം ദീര്‍ഘിപ്പിക്കാനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും സഹായിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

ഏറ്റവുമധികം ആരാധകരുള്ള ചില സൂപ്പര്‍ഹീറോകളെ പ്രത്യേകമായും ഗവേഷകര്‍ പഠനവിധേയമാക്കിയിട്ടുണ്ട്. ഇതിലെ കണ്ടെത്തലുകളും ഏറെ രസകരമാണ്. 

ഉദാഹരണത്തിന്, സ്‌പൈഡര്‍മാനെ ആരാധിക്കുന്നവരാണെങ്കില്‍ അവര്‍ ശരീരകാര്യങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്നത് വഴക്കവും ശക്തിയുമായിരിക്കുമത്രേ. ഇത് വാര്‍ധക്യത്തെ നീട്ടിവയ്ക്കുന്നു. ബ്ലാക്ക് പാന്തറിനെയോ അയേണ്‍ മാനെയോ ആരാധിക്കുന്നവരാണെങ്കില്‍ അവര്‍ ശാരീരികാരോഗ്യത്തിനൊപ്പം തന്നെ ബുദ്ധിക്കും പ്രാധാന്യം നല്‍കുന്നവരായിരിക്കുമത്രേ. 'ഡിമെന്‍ഷ്യ' പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇക്കാര്യങ്ങള്‍ സഹായികമായിരിക്കുമെന്നും പഠനം പറയുന്നു. 

ഹള്‍ക്കിനെ ആരാധിക്കുന്നവരാണെങ്കില്‍ അവര്‍ ശരീരഭാരത്തിന് പ്രാധാന്യം നല്‍കുമെന്നും ഇതും ആരോഗ്യത്തിന് ഗുണകരമാകുമെന്നും പഠനം പറയുന്നു. 

എന്നാല്‍ ഇത്തരത്തില്‍ സൂപ്പര്‍ഹീറോകളെ ആരാധിക്കുകയും സ്വന്തം ജീവിതത്തിലേക്ക് അതിന്റെ സാധ്യതകളെ സമന്വയിപ്പിക്കുകയും ചെയ്യുന്നവരില്‍ ചില ന്യൂനതകളും ഉണ്ടായിരിക്കുമത്രേ. അതായത് സാഹസിക കാര്യങ്ങളില്‍ താല്‍പര്യമുള്ളവരായതിനാല്‍ അതുവഴി ഏതെങ്കിലും തരത്തിലുള്ള പരിക്കോ മറ്റോ സംഭിക്കാനുള്ള സാധ്യത. അതുപോലെ ശരീരഭാരം അധികമാകുന്നത് മൂലം പില്‍ക്കാലത്തുണ്ടാകാവുന്ന അസുഖങ്ങള്‍ എന്നിങ്ങനെ... 

എന്തായാലും രസകരമായ നിരീക്ഷണങ്ങള്‍ തന്നെയാണ് ഈ പഠനം പങ്കുവയ്ക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. സൂപ്പര്‍ ഹീറോകളെ ആരാധിക്കുന്നതിനൊപ്പം തന്നെ നമ്മുടെ ജീവിതപരിസരങ്ങള്‍ മനസിലാക്കി അതിന് കൂടി യോജിക്കും വിധം സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ടെന്ന കാര്യവും പഠനം ഓര്‍മ്മിപ്പിക്കുന്നു.

Also Read:-  പ്രസവത്തിന് ശേഷവും പഴയപടി 'ഫിറ്റ്' ആകാം; കരീനയുടെ വീഡിയോ നോക്കൂ...



from Asianet News https://ift.tt/31Y09hv
via IFTTT

Cat Shot : വൈക്കത്ത് വ​ള​ർ​ത്തുപൂ​ച്ച​യെ വെ​ടി​വെ​ച്ച് കൊ​ന്ന സം​ഭ​വം; അ​യ​ൽ​വാ​സി അറസ്റ്റി​ൽ

കോട്ടയം: വൈക്കം തലയാഴത്ത് വ​ള​ർ​ത്തുപൂ​ച്ച​യെ വെ​ടി​വെ​ച്ച് (Cat Shot) കൊ​ന്ന സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി അറസ്റ്റിൽ ( Neighbour Arrested). ത​ല​യാ​ഴം മു​രി​യം​കേ​രി​ത്ത​റ ര​മേ​ശ​നെ​യാണ് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ തോ​ക്കും പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​ക്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

തൻ്റെ പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ച് ഞായറാഴ്ചയാണ് അയൽവാസി രമേശൻ പൂച്ചയെ വെടിവെച്ചത്. തലയാഴത്ത്പരണാത്ര വീട്ടിൽ രാജുവിൻ്റെയും സുജാതയുടെയും 7 മാസം പ്രായമുള്ള ചിന്നു പൂച്ചയാണ് ചത്തത്. രമേശന്റെ വളർത്തു പ്രാവിനെ കഴിഞ്ഞദിവസം ചിറകൊടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൽ പ്രകോപിതനായാണ് വെടിവച്ചതെന്നാണ് പരാതി. നേരത്തെ വളർത്തിയ പതിനഞ്ചിലധികം പൂച്ചകളെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നും സുജാതയും രാജുവും പറയുന്നു.

വെടിവെപ്പിൽ പൂച്ചയുടെ കരളിൽ മുറിവും കുടലിന് ക്ഷതവും ഏറ്റിരുന്നു. നാല് സെൻ്റീമീറ്റർ നീളമുള്ള എയർഗൺ പെല്ലറ്റ് ആണ് പൂച്ചയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. തൃപ്പൂണിത്തുറയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും പൂച്ച അവശനിലയിൽ തുടർന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് പൂച്ച ചത്തത്. സംഭവത്തിൽ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്.



from Asianet News https://ift.tt/3E38qNX
via IFTTT

Tuesday, December 14, 2021

Bank Employees : ബാങ്ക് ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കണം; ചീഫ് സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : ജോലിഭാരം കാരണം(work load) ബാങ്കിലെ വനിതാ മാനേജർക്ക് ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ ബാങ്ക് ജീവനക്കാരുടെ(bank employees)  ജോലിഭാരം ലഘൂകരിക്കാനും  മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിനുമായി ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ( Human Rights Commission of India). സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയുമായി (എസ് എൽ ബി സി) കൂടിയാലോചിച്ച് ചീഫ് സെക്രട്ടറി മൂന്ന് മാസത്തിനകം പദ്ധതിക്ക് രൂപം നൽകണമെന്ന്  കമ്മീഷൻ ഉത്തരവിട്ടു.

ബാങ്ക് ജീവനക്കാരുടെ സംഘടനകളെ കൂടി വിശ്വാസത്തിലെടുത്തു വേണം ഇത്തരം നടപടികൾ ആസൂത്രണം ചെയ്യേണ്ടതെന്നും  കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.  ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വേളയിൽ മാനേജ്മെന്റിന്റെ താത്പര്യങ്ങൾ ബലികഴിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.  സർക്കാർ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ പ്രയോജന രഹിതമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.  

മൂന്ന് മാസത്തിനകം ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണം.  കാനറാ ബാങ്ക് ജീവനക്കാരി കെ എസ് സ്വപ്നയുടെ ആത്മഹത്യക്ക് പിന്നാലെയാണ് ബാങ്ക് ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദ്ദത്തിനെതിരെ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.  ചീഫ് സെക്രട്ടറി,  കാനറാ ബാങ്ക് എം ഡി,  സ്റ്റേറ്റ് ബാങ്ക് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി കൺവീനർ എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കെ എസ് സ്വപ്നയുടെ ആത്മഹത്യ ബാങ്കിലെ സമ്മർദ്ദങ്ങൾ കാരണമാണെന്ന ആരോപണം  എസ് എൽ ബി സി  കൺവീനറും കാനറാ ബാങ്ക് ജനറൽ മാനേജരും നിഷേധിച്ചു.  

ബാങ്ക് ജീവനക്കാരുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്ന കാര്യത്തിൽ പോലീസിന് ഇടപെടാൻ പരിമിതിയുണ്ടെന്ന് വയനാട് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു.  ജോലിഭാരം ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അടുത്ത എസ് എൽ ബി സി യോഗത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് കണവീനർക്കും പ്ലാനിംഗ് ആന്റ് എക്കണോമിക്സ് അഫയേഴ്സ് സെക്രട്ടറിക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ചിഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. 

ബാങ്ക് ജീവനക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.  നാമമാത്രമായ ജീവനക്കാരുമായി പ്രവർത്തിക്കുമ്പോൾ ജീവനക്കാർ അനുഭവിക്കുന്ന വിഷമതകൾ ആർക്കും മനസിലാക്കാൻ കഴിയുന്നതാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എളമരം കരീം എം പി, അഡ്വ. ടി.ജെ. ആന്റണി, ഇളങ്കോ യാദവ്,എസ് എൻ അനിൽ എന്നിവരാണ് പരാതി നൽകിയത്.
 



from Asianet News https://ift.tt/3DXfRGH
via IFTTT

KAU VC : നിയമനം കിട്ടാൻ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയ കാർഷിക സർവകലാശാല വിസിക്ക് സംരക്ഷണം!

തിരുവനന്തപുരം: കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ ആർ ചന്ദ്രബാബു നിയമനത്തിന് മുൻപ് നൽകിയ ബയോഡാറ്റയിൽ രേഖപ്പെടുത്തിയ വിവരങ്ങൾ മിക്കതും വ്യാജമെന്ന് തെളിഞ്ഞ് മാസങ്ങളായിട്ടും നടപടിയില്ല. നിയമനത്തിലെ ക്രമക്കേടിനെതിരെ ഇടത് സംഘടനകൾ പരസ്യമായി രംഗത്ത് വന്നെങ്കിലും ഫലവുമുണ്ടായില്ല.

തമിഴ്നാട് കാർഷിക സർവകലാശാലയിലെ ബയോടെക്നോളജി വിഭാഗം പ്രൊഫസറായിരിക്കെയാണ് ഡോ ആർ ചന്ദ്രബാബു 2017 ല്‍ കേരള കാർഷിക സർവകലാശാല വിസിയായി നിയമിതനായത്. 12 വിദേശ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രാഫസറായിരുന്നുവെന്നാണ് ബയോഡാറ്റയിൽ ഇദ്ദേഹം ചേർത്തിരുന്നത്. എന്നാൽ ഇത് തെറ്റാണെന്ന് അദ്ദേഹത്തിന്റെ മാതൃ സ്ഥാപനമായ തമിഴ്നാട് കാർഷിക സർവകലാശാല നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ വ്യക്തമാണ്.

ഇക്കാര്യം ചൂണ്ടിക്കാട്ടി സർവകലാശാലയിലെ ഇടതു സംഘടനയില്‍ പെട്ട ജീവനക്കാര്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി അയച്ചു. പരാതിയില്‍ ഗവര്‍ണര്‍ വിസിയിൽ നിന്ന് മറുപടി തേടിയെങ്കിലും മറ്റൊന്നും സംഭവിച്ചില്ല. വിസിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഇടതുസംഘടനകള്‍ മാസങ്ങളായി പരസ്യ പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും ഒന്നും സംഭവിക്കുന്നില്ല. വ്യാജ പ്രസ്താവന നടത്തി നിയമനം നേടിയിട്ടുണ്ടെങ്കിൽ അത് നിർബന്ധമായും അന്വേഷിക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിലപാട്.

സെലക്ഷൻ കമിറ്റി 2017 ഡിസംബർ 23 നാണ് ഡോ ചന്ദ്രബാബുവിനെ ശുപാർശ ചെയ്തതത്. അടുത്ത ദിവസം തന്നെ അദ്ദേഹം ചുമതലയേറ്റു. 2022 ഒക്ടോബർ വരെയാണ് നിയമന കാലാവധി. യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാത്ത അപേക്ഷകൾ സെലക്ഷൻ കമിറ്റി തള്ളുകയാണ് പതിവ്. ഇവിടെ അതുണ്ടായില്ല. ബയോഡാറ്റയിലെ വിവരങ്ങൾ ശരിയാണോയെന്ന് പരിശോധിക്കാതെ സെലക്ഷൻ കമ്മിറ്റി ചന്ദ്രബാബുവിനെ ശുപാർശ ചെയ്തതെന്ന ആരോപണം ശക്തമാണ്. നിശ്ചിത യോഗ്യതയുള്ള 20 ലേറെ അപേക്ഷകരെ തള്ളിയായിരുന്നു നിലവിലെ വിസിയുടെ നിയമനം. അതേസമയം ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ കഴിഞ്ഞ ജൂണില്‍ തന്നെ വിശദീകരണം കൊടുത്തിരുന്നതായി വൈസ് ചാൻസലർ വ്യക്തമാക്കി.



from Asianet News https://ift.tt/3dSAd9o
via IFTTT

Kaaval : 'മിന്നല്‍ മുരളി'ക്ക് ശേഷം 'കാവല്‍'; റിലീസ് തീയതി പുതുക്കി നെറ്റ്ഫ്ലിക്സ്

സുരേഷ് ഗോപി (Suresh Gopi) നായകനായ 'കാവലി'ന്‍റെ (Kaaval) ഒടിടി റിലീസ് തീയതി പുതുക്കി നെറ്റ്ഫ്ളിക്സ് (Ntflix). ചിത്രം ഡിസംബര്‍ 23ന് എത്തുമെന്നാണ് തങ്ങളുടെ പ്ലാറ്റ‍്ഫോമില്‍ നെറ്റ്ഫ്ളിക്സ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് നിലവില്‍ ഡിസംബര്‍ 27 എന്ന് വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 24നാണ് നെറ്റ്ഫ്ലിക്സിന്‍റെ ഡയറക്റ്റ് ഒടിടി റിലീസ് ആയി ടൊവീനോ തോമസ് നായകനായ മിന്നല്‍ മുരളി എത്തുന്നത്. രണ്ട് റിലീസുകള്‍ തൊട്ടടുത്ത ദിനങ്ങളില്‍ വേണ്ട എന്നാണ് നെറ്റ്ഫ്ലിക്സിന്‍റെ തീരുമാനം.

ഏറെക്കാലത്തിനു ശേഷം ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രം എന്ന കൗതുകവുമായി എത്തിയ ചിത്രമായിരുന്നു കാവല്‍. കസബയ്ക്കു ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി രണ്‍ജി പണിക്കരും എത്തിയിരുന്നു. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടത്തിന്‍റെ കഥ പറയുന്ന ചിത്രം നിര്‍മ്മിച്ചത് ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ പശ്ചാത്തലത്തില്‍ ജോബി ജോര്‍ജ് ആയിരുന്നു.

 

അതേസമയം പ്രേക്ഷകരില്‍ ഏറെ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് ടൊവീനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്‍ത മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് നെറ്റ്ഫ്ളിക്സിലൂടെയെന്ന് പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം മലയാളികളല്ലാത്ത പ്രേക്ഷകരും ചിത്രം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഒടിടി പ്രീമിയറിന് മുന്‍പ് ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് നടക്കുക. ഡിസംബര്‍ 16നാണ് ജിയോ മാമിയിലെ പ്രദര്‍ശനം.



from Asianet News https://ift.tt/3GMCjUu
via IFTTT

Rape Attempt : വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ അറസ്റ്റ് ചെയ്തു

മാന്നാർ: ആലപ്പുഴയില്‍ വീട്ടമ്മയ്ക്ക് നേരെ പീഡനശ്രമം(rape attempt). വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ യുവാവിനെ മാന്നാർ പൊലീസ്(Police) അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുംതുറ നന്ദുഭവനത്തിൽ പ്രവീൺ (40)നെ ആണ് അറസ്റ്റ് ചെയ്തത്. ഡിസംബർ പന്ത്രണ്ടാം തീയതി ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിനുള്ളിൽ കിടന്നുറങ്ങിയ വീട്ടമ്മയെ വീടുനുള്ളിൽ അതിക്രമിച്ചു കയറി അക്രമിച്ച  ശേഷം പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. 

വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് ആളുകൾ ഓടി കൂടിയപ്പോളേക്കും പ്രതി രക്ഷപ്പെട്ടു.തുടർന്ന് പോലീസിൽ വിവരം അറിയിച്ചു പരാതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ  പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2018ൽ തിരുവനന്തപുരത്ത് നിന്ന് പരിചയപ്പെട്ട സ്ത്രീയെ കൂട്ടിക്കൊണ്ട് വന്ന് വലിയ പെരുമ്പുഴ പാലത്തിൽ നിന്ന് അച്ചൻകോവിൽ ആറ്റിലേക്ക് തള്ളിയിട്ട ശേഷം ഒന്നര ലക്ഷം രൂപയോളം തട്ടിയെടുത്ത കേസുള്‍പ്പടെ  നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പ്രവീൺ എന്ന് പൊലീസ് പറഞ്ഞു. 

മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്. എച്ച്.ഒ. ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ഹരോൾഡ് ജോർജ്, എസ് ഐ ജോൺ തോമസ്, ജി എസ് ഐ ജോസി, സിവിൽ പോലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, ജഗദീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



from Asianet News https://ift.tt/3dNk8lr
via IFTTT

Covid 19 : ഖത്തറില്‍ 167 പുതിയ കൊവിഡ് കേസുകള്‍ കൂടി

ദോഹ: ഖത്തറില്‍ (Qatar) 167 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 151 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,42,634 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 148 പേര്‍ സ്വദേശികളും 19 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 613 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,45,690 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 

നിലവില്‍ 2,443 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 21,445 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,073,339 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരാളെ  തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പു. നിലവില്‍ 10 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.

 



from Asianet News https://ift.tt/30pvYiq
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............