ഭക്ഷണവുമായി ബന്ധപ്പെട്ട് രസകരമായതും നമ്മളില്‍ കൗതുകം നിറയ്ക്കുന്നതുമായ എത്രയോ വീഡിയോകളാണ് ( Food Video ) നിത്യവും സോഷ്യല്‍ മീഡിയ ( Social Media ) മുഖാന്തരം എത്തുന്നത്. ഇവയില്‍ പലതും പുതുമയാര്‍ന്ന പാചക പരീക്ഷണങ്ങളോ ( Cooking Experiment) മറ്റോ ആയിരിക്കും. പലപ്പോഴും നമ്മെ അമ്പരപ്പിക്കുന്നതായിരിക്കും ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍.
സ്ട്രീറ്റ് ഫുഡുകള്‍ക്ക് പേര് കേട്ട രാജ്യമാണ് നമ്മുടേത്. ഓരോ കവലകളിലും അതത് പ്രദേശത്തിന്റെ സംസ്‌കാരത്തിനും അവിടത്തെ ആളുകളുടെ അഭിരുചിക്കും അനുസരിച്ചുള്ള തനത് രുചിഭേദങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ഇത്തരത്തിലുള്ള സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളില്‍ തന്നെയാണ് ഭക്ഷണത്തിലുള്ള പുതുകള്‍ പലതും ആദ്യം പരീക്ഷിക്കപ്പെടുന്നത്.
ഏതായാലും അത്തരത്തില്‍ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ നിന്നുള്ള പുതുമയാര്‍ന്ന പരീക്ഷണത്തിന്റെ വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഫുഡ് ബ്ലോഗേഴ്‌സായ വിവേകും അയേഷയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചതാണ് ഈ വീഡിയോ.
നാഗ്പൂരിലുള്ള ഒരു കടയിലാണ് സംഭവം. അസാധാരണമാം വിധം വലുപ്പമുള്ള 'പൊറോട്ട' തയ്യാറാക്കുകയാണ് പാചകക്കാരന്‍. മാവ് കുഴച്ചെടുത്ത് അത് പരത്തി വലിയ വട്ടമാകുമ്പോള്‍ വിരലറ്റങ്ങള്‍ കൊണ്ട് ചെറിയ സുഷിരങ്ങളിട്ട്, വെട്ടിത്തിളക്കുന്ന എണ്ണയിലേക്ക് പതിയെ ഇട്ട് പൊരിച്ചെടുക്കുകയാണ് ചെയ്യുന്നത്.
മുഴുവനായി എണ്ണയില്‍ പൊരിച്ചെടുക്കുന്നത് കൊണ്ട് തന്നെ ഇതിനെ പൊറോട്ടയെന്ന് വിളിക്കാനാവില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്തായാലും സംഗതി കലക്കനായിട്ടുണ്ടെന്നും ഇവര്‍ തന്നെ കൂട്ടിച്ചേര്‍ക്കുന്നു. വിഭവത്തിന്റെ പ്രത്യേകതയെക്കാളും അധികപേരെയും ആകര്‍ഷിച്ചത് പാചകക്കാരന്റെ കലയാണ്.
മിനുറ്റുകള്‍ക്കുള്ളില്‍ ഇങ്ങനെയൊരു ഗമണ്ടന്‍ പൊറോട്ട തയ്യാറാക്കിയെടുക്കുകയെന്നത് അല്‍പം പ്രയാസമുള്ള ജോലി തന്നെ. അതും കേടുപാടുകളൊന്നും കൂടാതെ. ഇതിനാണ് ഭക്ഷണപ്രേമികള്‍ കയ്യടി കൊടുക്കുന്നത്. നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. പലരും ഇത് വീണ്ടും പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
വീഡിയോ കണ്ടുനോക്കൂ...
Also Read:- 'കറുത്ത ഇഡ്ഡലി'; വൈറലായി ഒരു 'ഫുഡ് വീഡിയോ'
from Asianet News https://ift.tt/3q42i35
via IFTTT
No comments:
Post a Comment