Saturday, October 9, 2021

പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ക്കെതിരായ സിപിഐഎം നടപടി വിവാദത്തിലേക്ക്

പത്തനംതിട്ട: നഗരസഭ കൗൺസിലർ ( pathanamthitta municipal councillor) വി ആർ ജോൺസണെതിരായ സിപിഎം (CPIM) അച്ചടക്ക നടപടി കൂടുതൽ വിവാദത്തിലേക്ക്. സിപിഎം തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ (Social Media) പ്രതിഷേധവുമായി മറ്റ് കൗൺസിലർ മാരും പാർട്ടി പ്രവർത്തകരും രംഗത്ത്. ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലത്ത നഗരസഭയിൽ കൗൺസിലർമാരുടെ രാജി ഭീഷണി സിപിഎമ്മിന് വെല്ലുവിളിയാകും.

പത്തനംതിട്ട ടൗൺ ബ്രാഞ്ച് സമ്മേളനത്തിൽ വിഭാഗീയത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിച്ചാണ് നഗരസഭ കൗൺസിലറും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ വി ജോൺസണെതിരെ സി പി എം നടപടിയെടുത്തത്. പത്തനംതിട്ട നോർത്ത് ലോക്കൽ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ചില ലോക്കൽ കമ്മിറ്റി അംഗങ്ങൾ തന്നെ ഉപരി കമ്മിറ്റികളെ സമീപിക്കാൻ ഒരുങ്ങുകയാണ്. 

അച്ചടക്ക നടപടി എടുത്ത വിവരം ലോക്കൽ ക്കമ്മിറ്റി അംഗങ്ങളെ പോലും അറിയിച്ചിട്ടില്ലെന്നാണ് പരാതി.പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള നേരിട്ട് പങ്കെടുത്ത് നടപടിക്ക് ശുപാർശ ചെയ്തതിനെയും ചില ലോക്കൽ കമ്മിറ്റി അംഗങ്ങൾ എതിർക്കുന്നു. ദേശാഭിമാനി വരിസംഖ്യയുടെ ചുമതല മാത്രമുള്ള ഉണ്ണികൃഷ്ണപിള്ള ലോക്കൽ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തതിലും ഒരു വിഭാഗത്തിന് എതിർപ്പുണ്ട്‌. 

ഇതിനിടെ നഗരസഭയിലെ സിപിഎം കൗൺസിലർ നീനു മോഹൻ , സിപിഐ അംഗം സുമേഷ് ബാബു എന്നിവർ ജോൺസണ് പിന്തുണയുമായി പരസ്യമായി രംഗത്തെത്തി. ഇരുവരും രാജി ഭീഷണിയും മുഴക്കി. കൗൺസിലർമാർ കടുത്ത തീരുമാനത്തിയേക്ക് കടന്നാൽ മൂന്ന് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയിൽ നഗരസഭ ഭരിക്കുന്ന സിപിഎമ്മിന് ഭരണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. 

നഗരസഭയിലെ എസ്ഡിപിഐ സിപിഎം കൂട്ടുകെട്ടിനെതിരെ നിരന്തരം വിമർശനം ഉന്നയിച്ചതാണ് ജോൺസണെതിരെ നടപടിയെടുക്കാൻ കാരണമെന്നാണ് അനുകലിക്കുന്നവർ പറയുന്നത്. എന്നാൽ സി പി എമ്മിലെ പൊട്ടിത്തെറികൾ മുതലെടുത്ത് ഭരണം അട്ടിമറിക്കാനാണ് കോൺഗ്രസ് നീക്കം.



from Asianet News https://ift.tt/3iLTJaz
via IFTTT

കൊവിഡ് മരണം: ധന സഹായത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം; മരിച്ചയാളുടെ ഉറ്റബന്ധു അപേക്ഷ നൽകണം, വിവരങ്ങളിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണങ്ങളിൽ (covid death) ധന സഹായത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം. മരിച്ചയാളുടെ ഉറ്റബന്ധുവാണ് അപേക്ഷിക്കേണ്ടത്.ഐസിഎംആര്‍ പുറത്തിറക്കിയ മാർഗനിർദേശ പ്രകാരമുള്ള സർട്ടിഫിക്കറ്റിനും, വിട്ടുപോയ മരണങ്ങളെ പട്ടികയിലുൾപ്പെടുത്താനും ആണ് അപേക്ഷകൾ നൽകേണ്ടത്. ഓൺലൈനായും പി.എച്ച്.സികൾ, അക്ഷയകേന്ദ്രങ്ങൾ എന്നിവ വഴി നേരിട്ടും അപേക്ഷിക്കാം. ജില്ലാതലസമിതി ഒരു മാസത്തിനകം തീരുമാനമെടുക്കും. അൻപതിനായിരം രൂപയുടെ സഹായം കാത്ത് ഇരുപത്തിഅയ്യായിരത്തോളം കുടുംബങ്ങളാണ് കേരളത്തിലുള്ളത്.

കേരള സര്‍ക്കാര്‍ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. ഐസിഎംആര്‍ പുറത്തിറക്കിയ പുതുക്കിയ നിര്‍ദ്ദേശ പ്രകാരം കൊവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സര്‍ക്കാര്‍ ഇതുവരെ കൊവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കൊവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവര്‍ക്കും, പുതിയ സംവിധാനം വഴി സുതാര്യമായ രീതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി താരതമ്യേന എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റര്‍ വഴിയോ ആവശ്യമായ രേഖകള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കോവിഡ് 19 മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഓണ്‍ലൈനിലൂടെ തന്നെയാണ് അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കുന്നതും. ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുന്നതാണ്.

അപേക്ഷിക്കേണ്ട വിധം 

ഇ-ഹെല്‍ത്ത് കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ മുഖേനയാണ് മരണ നിര്‍ണയത്തിനും സര്‍ട്ടിഫിക്കറ്റിനുമായി അപേക്ഷിക്കേണ്ടത്. ആദ്യമായി കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലില്‍ (https://covid19.kerala.gov.in/deathinfo) കയറി കൊവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റില്‍ പേര് ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക. ഇതില്‍ ഉള്‍പ്പെടാത്തവര്‍ ഉണ്ടെങ്കില്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. 

എങ്ങനെ അപേക്ഷിക്കണം?

ആദ്യമായി https://covid19.kerala.gov.in/deathinfo എന്ന ലിങ്കില്‍ കയറി അപ്പീല്‍ റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ കാണുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് ഒ.ടി.പി. നമ്പറിനായി ക്ലിക്ക് ചെയ്യുക. മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി. നമ്പര്‍ നല്‍കി വെരിഫൈ ക്ലിക്ക് ചെയ്യണം. ഇനി വരുന്ന പേജില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതാണ്. തദ്ദേശ സ്ഥാപനത്തിന്റെ മരണ രജിസ്‌ട്രേഷന്‍ കീ നമ്പര്‍ ടൈപ്പ് ചെയ്ത് മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അപ് ലോഡ് ചെയ്യണം. മരണ സര്‍ട്ടിഫിക്കറ്റിലെ ഇടതുവശത്ത് മുകളില്‍ ആദ്യം കാണുന്നതാണ് കീ നമ്പര്‍. തദ്ദേശ സ്ഥാപനത്തില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റിലെ പേര്, വയസ്, ജെന്‍ഡര്‍, പിതാവിന്റേയോ മാതാവിന്റേയോ ഭര്‍ത്താവിന്റേയോ പേര്, ആശുപത്രി രേഖകളിലെ മൊബൈല്‍ നമ്പര്‍, തദ്ദേശ സ്ഥാപനത്തിലെ മരണ സര്‍ട്ടിഫിക്കറ്റിലെ അഡ്രസ്, ജില്ല, തദ്ദേശ സ്ഥാപനത്തിന്റെ പേര്, മരണ ദിവസം, മരണ സ്ഥലം, മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ല, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, മരണം സ്ഥിരീകരിച്ച ആശുപത്രി എന്നിവ നല്‍കണം.

ഇതോടൊപ്പം ബന്ധപ്പെട്ട ആശുപത്രിയിലെ രേഖകളുടെ കോപ്പിയും അപ് ലോഡ് ചെയ്യണം. അവസാനമായി അപേക്ഷകന്റെ വിവരങ്ങളും നല്‍കണം.അപേക്ഷകന്‍ നല്‍കിയ വിവരങ്ങള്‍ വീണ്ടും ഒത്ത് നോക്കിയതിന് ശേഷം സബ്മിറ്റ് ചെയ്യണം. വിജയകരമായി അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അപേക്ഷാ നമ്പര്‍ അപേക്ഷകന്റെ മൊബൈല്‍ നമ്പറിലേക്ക് വരുന്നതാണ്.

വിജയകരമായി സമര്‍പ്പിച്ച അപേക്ഷ പ്രോസസിംഗിനായി മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും തുടര്‍ന്ന് അംഗീകാരത്തിനായി ജില്ലാ കൊവിഡ് മരണ നിര്‍ണയ സമിതിക്കും (സിഡിഎസി) അയക്കുന്നു. പുതിയ ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് ജില്ലാ കോവിഡ് മരണ നിര്‍ണയ സമിതി (സിഡിഎസി) അംഗീകാരത്തിന് ശേഷം പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

നല്‍കിയ അപേക്ഷയുടെ സ്ഥിതിയറിയാന്‍ 

അപ്പീല്‍ റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്ത് ചെക്ക് യുവര്‍ റിക്വസ്റ്റ് സ്റ്റാറ്റസില്‍ കയറിയാല്‍ നല്‍കിയ അപേക്ഷയുടെ സ്ഥിതിയറിയാവുന്നതാണ്. മരണ ദിവസവും അപേക്ഷാ നമ്പരോ അല്ലെങ്കില്‍ മുമ്പ് നല്‍കിയ അപേക്ഷകന്റെ മൊബൈല്‍ നമ്പരോ നിര്‍ബന്ധമായും നല്‍കണം. ശരിയായ വിവരങ്ങള്‍ നല്‍കിയാല്‍ അപേക്ഷയുടെ സ്ഥിതിയറിയാന്‍ സാധിക്കും.

ഐ.സി.എം.ആര്‍. മാതൃകയില്‍ സര്‍ട്ടിഫിക്കറ്റിനായി എങ്ങനെ അപേക്ഷിക്കണം?

https://covid19.kerala.gov.in/deathinfo എന്ന ലിങ്കില്‍ കയറുക. ഐ.സി.എം.ആര്‍. സര്‍ട്ടിഫിക്കറ്റ് റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്യുക. പഴയതുപോലെ മൊബൈല്‍ നമ്പരും ഒ.ടി.പി. നമ്പരും നല്‍കണം. തദ്ദേശ സ്ഥാപനത്തിന്റെ മരണ രജിസ്‌ട്രേഷന്‍ കീ നമ്പര്‍ ടൈപ്പ് ചെയ്ത് മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അപ് ലോഡ് ചെയ്യണം. കൂടാതെ ഇതിന് മുമ്പ് ആരോഗ്യ വകുപ്പില്‍ നിന്നും കിട്ടിയ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് നമ്പരും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും നല്‍കണം.

സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, തദ്ദേശ സ്ഥാപനത്തില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റിലെ പേര്, പിതാവിന്റേയോ മാതാവിന്റേയോ ഭര്‍ത്താവിന്റേയോ പേര്, വയസ്, മരണ ദിവസം, മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ല, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, അപേക്ഷകന്റെ വിവരം എന്നിവ നല്‍കണം. വേണ്ട തിരുത്തലുകള്‍ വരുത്തി സബ്മിറ്റ് ചെയ്യാം. വിജയകരമായി സമര്‍പ്പിച്ചവരുടെ മൊബൈല്‍ നമ്പരില്‍ അപേക്ഷാ നമ്പര്‍ ലഭിക്കും. ഇത് അംഗീകാരത്തിനായി ജില്ലാ കൊവിഡ് മരണ നിര്‍ണയ സമിതിക്ക് (സിഡിഎസി) അയച്ച ശേഷം ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് പുതിയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്. 



from Asianet News https://ift.tt/3mEFMfB
via IFTTT

കിടപ്പ് മുറിയിലെ എസി പൊട്ടിത്തെറിച്ചു; ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു

മധുര: കിടപ്പ് മുറിയിലെ എയര്‍ കണ്ടീഷ്ണര്‍ പൊട്ടിത്തെറിച്ച് ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു. തമിഴ്നാട്ടിലെ മധുര ആനയൂര്‍ എസ്.വി.പി നഗറിലാണ് സംഭവം. ശിക്തികണ്ണന്‍ (43), ഭാര്യ ശുഭ എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

തകരാറായ എസിയില്‍ നിന്നും വലിയ ശബ്ദവും പുകയും വരുന്നത് കണ്ട് മുറിക്ക് വെളിയില്‍ വരാന്‍ ദമ്പതിമാര്‍ ശ്രമിക്കുന്നതിനിടെയാണ് എസി പൊട്ടിത്തെറിച്ചത്. പിന്നീട് കിടപ്പുമുറി തീ വിഴുങ്ങുകയായിരുന്നു. ഫയര്‍ ആന്‍റ് റെസ്ക്യൂ എത്തിയാണ് തീ അണച്ച് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

ശക്തികണ്ണന്‍, ഭാര്യ ശുഭ. മക്കളായ കാവ്യ കാര്‍ത്തികേയന്‍ എന്നിവര്‍ ഒന്നിച്ചാണ് വെള്ളിയാഴ്ച രാത്രി വീടിന്‍റെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ കിടന്നത്. എന്നാല്‍ രാത്രി വൈകി മുറിയില്‍ തണുപ്പ് കൂടുതലാണ് എന്ന് പറഞ്ഞ് മക്കള്‍ താഴത്തെ നിലയിലേക്ക് കിടപ്പ് മാറ്റുകയായിരുന്നു. പുലര്‍ച്ചെ മുകള്‍ നിലയില്‍ നിന്നും തീ ഉയരുന്നത് കണ്ട് അയല്‍ക്കാര്‍ ഓടിക്കൂടുകയായിരുന്നു. അവര്‍ വിളിച്ച് എഴുന്നേല്‍പ്പിച്ചപ്പോഴാണ് മക്കള്‍ കാര്യം അറിഞ്ഞത്. 

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്കരിച്ചു. വിശദമായ അന്വേഷണം നടത്തും എന്നാണ് ആനയൂര്‍ പൊലീസ് പറയുന്നത്.



from Asianet News https://ift.tt/2YED6Xo
via IFTTT

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലട്ട്.



from Asianet News https://ift.tt/3DvxKwv
via IFTTT

ലംഖിപൂർ കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകൻ റിമാൻഡിൽ, അജയ് മിശ്രയുടെ രാജിക്ക് സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷം

ദില്ലി: ലഖിംപൂരിൽ (Lakhimpur) കർഷകരെ വാഹനമിടിച്ച് കൊന്ന കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ആശിഷ് മിശ്ര (Asish Mishra) റിമാൻഡിൽ. 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ കസ്റ്റഡി വേണമെന്ന പൊലീസിന്‍റെ അപേക്ഷയിൽ ലഖിംപുർ മജിസ്ട്രേറ്റ് കോടതി നാളെ വാദം കേൾക്കും. ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് പൊലീസ് കോടതിയോട് വ്യക്തമാക്കി.

മകൻ അറസ്റ്റിലായതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്ക് സമ്മർദ്ദം ശക്തമാക്കുകയാണ് പ്രതിപക്ഷവും കര്‍ഷകരും. അജയ് മിശ്രയ്ക്ക് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നീതി നടപ്പാക്കാൻ ആശിഷ് മിശ്രയുടെ അറസ്റ്റ് സഹായിക്കുമെന്ന് കർഷക മോർച്ച പ്രതികരിച്ചു. അതേസമയം ആശിഷ് മിശ്രയുടെ അറസ്റ്റ് പ്രതിപക്ഷ സമ്മർദ്ദത്തിന്‍റെ വിജയമെന്ന് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.

അറസ്റ്റ് 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷം

രാവിലെ വളരെ നാടകീയമായാണ് ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചത്. പൊലീസ് വലയത്തിൽ, പിന്നിലൂടെയുള്ള വാതിലിലൂടെയാണ് ആശിഷ് മിശ്രയെ ഓഫീസിനുള്ളിലെത്തിച്ചത്. കൊലപാതകം, കൊല്ലാനുറപ്പിച്ച് വാഹനം ഓടിക്കൽ, ക്രിമിനൽ ​ഗൂഢാലോചനയടക്കം എട്ട് ​ഗുരുതര വകുപ്പുകളാണ് ആശിഷ് മിശ്രയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തില്ലായിരുന്നെന്ന് തെളിയിക്കാനാകുമെന്നാണ് ആശിഷ് മിശ്ര പറയുന്നത്. ഒരു ​ഗുസ്തിമത്സരത്തിന് സംഘാടകനായി പോയിരിക്കുകയായിരുന്നു എന്നാണ് ആശിഷ് മിശ്ര പറയുന്നത്. താൻ ​ഗുസ്തിമത്സരം നടക്കുന്നിടത്താണെന്ന് തെളിയിക്കുന്ന വീഡിയോ ഉണ്ടെന്നും ആശിഷ് മിശ്ര പറയുന്നു. 

അജയ് മിശ്രയുടെ രാജിക്കായി സമ്മർദ്ദം

അതേസമയം, ആശിഷിന്റെ പിതാവായ  മന്ത്രി അജയ് മിശ്ര രാജിവെക്കാതെ  ലഖിംപുർ സംഭവത്തിലെ ഇരകൾക്ക് നീതി ഉറപ്പാകില്ലെന്ന് പ്രിയങ്കാ ​ ഗാന്ധി അഭിപ്രായപ്പെട്ടു. ആശിഷ് മിശ്ര കീഴടങ്ങിയതോടെ  അജയ് മിശ്രയുടെ രാജിക്കായി സമ്മർദ്ദം ശക്തമാണ്. അജയ്മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. ലഖിംപൂർ ഖേരിയിൽ 12ന് കർഷകസംഘടനകൾ മാർച്ച് നടത്തും. 
പ്രതിപക്ഷ സമ്മർദ്ദത്തിൻറെയും കോടതി ഇടപെടലിൻറെയും ഫലമായാണ് ആശിഷ് മിശ്ര ഒടുവിൽ കീഴടങ്ങിയത്.  തല്ക്കാലം അജയ് മിശ്രയുടെ രാജി വേണ്ടെന്ന നിലപാടിൽ ബിജെപി ഉറച്ചു നില്ക്കുകയാണ്. എന്തുകൊണ്ട് അഖിലേഷ് യാദവ് മരിച്ച ബ്രാഹ്മണ സമുദായ അംഗങളുടെ വീട്ടിൽ പോയില്ലെന്ന യോഗി ആദിത്യനാഥിൻറെ ചോദ്യം ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നീക്കത്തിൻറെ സൂചനയായി. 



from Asianet News https://ift.tt/3oOay8G
via IFTTT

കായംകുളത്ത് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ പത്തുവയസുകാരന്‍

കായംകുളത്ത് (Kayamkulam)പത്തുവയസുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍(Found Dead) കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അമ്മ ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴാണ് പത്തുവയസുകാരനെ തൂങ്ങിയ നിലയില്‍ കണ്ടത്.

എംബിബിഎസ് വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പത്താംക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍; വേര്‍പാട് താങ്ങാനാവാതെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

കായംകുളം എരുവ കിഴക്ക് കാവില്‍ വീട്ടില്‍ വേണുവിന്‍റെ ഏകമകനായ അക്ഷയ് എന്ന അപ്പുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കായംകുളം ഏയ്ഞ്ചല്‍സ് ആര്‍ക്ക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അക്ഷയ്.  അക്ഷയ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ഫീസടയ്ക്കാൻ വൈകി; മലയാളി വിദ്യാര്‍ഥിനി മംഗളൂരുവിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പ്രോസിക്യൂട്ടർ പ്രതിക്ക് ജാമ്യം കിട്ടാൻ ഒത്തുകളിക്കുന്നതായി പരാതി

കായംകുളം പൊലീസ് സംഭവത്തില്‍ കേസെടുത്തു. അക്ഷയ്യുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് വിദേശത്താണ്.  

അമ്മയോട് മോശമായി പെരുമാറി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പത്താം ക്ലാസുകാരന്‍ കുത്തിക്കൊന്നു

പാലക്കാട് അഞ്ചാം ക്ലാസുകാരി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ



from Asianet News https://ift.tt/3uZe1ST
via IFTTT

ഇരുട്ടടിയായി ഇന്ധനവില; സംസ്ഥാനത്ത് ഡീസൽ വിലയും 100 കടന്നു

തിരുവനന്തപുരം: ഡീസൽ വില (Diesel price) 100 കടക്കുന്ന പന്ത്രണ്ടാമത് സംസ്ഥാനമായി കേരളം. ഡീസലിന് ഇന്ന് 38 പൈസ കൂടിതോടെ തിരുവനന്തപുരം വെള്ളറടയിൽ ഡീസൽ വില 100.09 രൂപയായി. വെള്ളറടയിലും പാറശ്ശാലയിലും 100.08 രൂപയാണ് ഇന്നത്തെ ഡീസൽ വില. തിരുവനന്തപുരം നഗരത്തിൽ 99.83 രൂപയാണ് ഡീസൽ വില. ഇടുക്കി ജില്ലയിലെ ചില പമ്പുകളിലും ഡീസൽ വില 100 കടന്നു. അതേസമയം, പെട്രോളിന് ഇന്ന് 30 പൈസ കൂടിയാണ് കൂടിയത്.

കൊച്ചിയിൽ ഒരു ലിറ്റര്‍ ഡീസലിന് 97.90 രൂപയാണ് വില. ഇവിടെ പെട്രോളിന് 104 രൂപ 35 പൈസയായി. കോഴിക്കോട്  പെട്രോൾ വില 104.61 രൂപയും ഡീസൽ വില 98.20 രൂപയുമാണ്. പത്ത് മാസത്തിനിടെ ഡീസലിന് 19.63 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ 16 ദിവസത്തിൽ ഡീസലിന് 3.85 രൂപ കൂട്ടി. നാല് മാസം മുമ്പാണ് കേരളത്തിൽ പെട്രോൾ വില 100 കടന്നത്.

വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയിൽ വർധനയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ്. ശ്രീഗംഗാനഗറിൽ പെട്രോളിന് 116.06 രൂപയും ഡീസൽ 106.77 രൂപയുമാണ് വില.

Also Read: ഇന്ധന വില വർധന: സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങുകയും ചെയ്തു. അതേസമയം, രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ  ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ വാദം. പശ്ചിമബംഗാളിൽ പെട്രോൾ വില 100 കടന്നതിന്റെ കാരണം തൃണമൂൽ സർക്കാർ ഉയർന്ന നികുതി ഈടാക്കുന്നതാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി.



from Asianet News https://ift.tt/3lqRdIo
via IFTTT

'ചൊവ്വയിലെ ഒരു നദിയുണ്ടായിരുന്നു'; അത്ഭുത ചിത്രങ്ങളുമായി റോവര്‍

ചൊവ്വയിലെ ജലം തേടിയുള്ള യാത്രയില്‍ തെളിവുമായി വീണ്ടും റോവര്‍. ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ഭൂപ്രകൃതിയെ രൂപപ്പെടുത്താന്‍ വെള്ളം സഹായിച്ചുവെന്നതിന്റെ തെളിവുകള്‍ നിരത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിനു ലഭിച്ചിരിക്കുന്നത്. ഇത് ചൊവ്വയിലെ പുരാതന ജീവിതത്തിന്റെ തെളിവുകളുടെ സൂചനകള്‍ നല്‍കുന്നുവെന്നും ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. 

ഈ അന്വേഷണത്തിനായി ഫെബ്രുവരിയില്‍, നാസയുടെ പെര്‍സവറന്‍സ് റോവര്‍ ജെസെറോ ഗര്‍ത്തത്തില്‍ ഇറങ്ങിയിരുന്നു. വറ്റിവരണ്ട നദിയുടേതിനു സമാനമായ അന്തരീക്ഷത്തെക്കുറിച്ച് ബഹിരാകാശത്ത് നിന്ന് ദൃശ്യമാകുന്ന ഫാന്‍ ആകൃതിയിലുള്ള അവശിഷ്ടത്തെക്കുറിച്ച് അന്നേ ശാസ്ത്രജ്ഞര്‍ സംശയിച്ചിരുന്നു. അതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഈ ഗര്‍ത്തത്തിലെ പാറക്കെട്ടുകള്‍ക്കുള്ളിലെ പാളികള്‍ ജലത്തിന്റെ രൂപീകരണം എങ്ങനെ സംഭവിച്ചുവെന്ന് ശാസ്ത്രജ്ഞര്‍ക്ക് വെളിപ്പെടുത്തുന്നു.

നാസയിലെ ജ്യോതിശാസ്ത്രജ്ഞനായ ആമി വില്യംസും അവളുടെ സംഘവും പാറകളുടെ സവിശേഷതകളും ഭൂമിയുടെ നദീതീരങ്ങളിലെ പാറ്റേണുകളും തമ്മിലുള്ള സമാനതകള്‍ ചൊവ്വയില്‍ നിന്നുള്ള ചിത്രങ്ങളില്‍ കണ്ടെത്തി. മൂന്ന് പാളികളുടെ ആകൃതി തുടക്കത്തില്‍ തന്നെ ജലത്തിന്റെ സാന്നിധ്യവും സ്ഥിരമായ ഒഴുക്കും കാണിച്ചു, ഏകദേശം 3.7 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വ 'ഒരു ജലപ്രവാഹം താങ്ങാന്‍ പര്യാപ്തമായ ഊഷ്മളവും ഈര്‍പ്പമുള്ളതുമായിരുന്നു' എന്ന് പഠനം പറയുന്നു. 

മുകളിലെയും ഏറ്റവും പുതിയ പാളികളിലെയും ഒരു മീറ്ററിലധികം വ്യാസമുള്ള പാറക്കല്ലുകള്‍ ചിതറിക്കിടക്കുന്നത് ശക്തമായ വെള്ളപ്പൊക്കത്തിന്റെ സാന്നിധ്യത്തിന്റെ തെളിവുകളായിരിക്കാമെന്നു ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. ഇതിനായി മള്‍ട്ടി ടാസ്‌കിംഗ് റോവര്‍ സീല്‍ ചെയ്ത ട്യൂബുകളില്‍ 30 പാറയുടെയും മണ്ണിന്റെയും സാമ്പിളുകള്‍ ശേഖരിക്കും, ഒടുവില്‍ ലാബ് വിശകലനത്തിനായി 2030 കളില്‍ ഭൂമിയിലേക്ക് അയയ്ക്കും.

റോവര്‍ ജെസെറോയിലെ രണ്ട് പാറയുടെ സാമ്പിളുകള്‍ റോവര്‍ ശേഖരിച്ചതായി കഴിഞ്ഞ മാസം മിഷന്‍ ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ഭൂഗര്‍ഭജലവുമായി വളരെക്കാലം സമ്പര്‍ക്കം പുലര്‍ത്തുന്നതിന്റെ അടയാളങ്ങള്‍ കാണിച്ചു. റോവറിലെ 19 ക്യാമറകള്‍, രണ്ട് മീറ്റര്‍ (ഏഴ് അടി) നീളമുള്ള റോബോട്ടിക് കൈ, രണ്ട് മൈക്രോഫോണുകള്‍, അത്യാധുനിക ഉപകരണങ്ങളുടെ ഒരു സ്യൂട്ട് എന്നിവ ഉപയോഗിച്ചാണ് ഇപ്പോള്‍ പരീക്ഷണങ്ങള്‍ നടക്കുന്നത്. ഇപ്പോഴത്തെ രീതിയില്‍ റോവര്‍ ഡെല്‍റ്റ കടക്കുക, തുടര്‍ന്ന് പുരാതന തടാകതീരം, ഒടുവില്‍ ഗര്‍ത്തത്തിന്റെ അരികുകള്‍ പര്യവേക്ഷണം ചെയ്യുക എന്നതാണ് പദ്ധതി.



from Asianet News https://ift.tt/3mI5hN9
via IFTTT

ഇന്ത്യയില്‍ കാറ് വില്‍ക്കണോ?; എങ്കില്‍ അത് ചെയ്തെ പറ്റുവെന്ന് എലോണ്‍ മസ്‌കിനോട് മോദി സര്‍ക്കാര്‍

കാര്യം ലോകോത്തര കാറായ ടെസ്ലയാണ്, പക്ഷേ നിര്‍മ്മിക്കുന്നതാണെങ്കില്‍ ഇവിടെ പണി നടക്കില്ലെന്ന് സാക്ഷാല്‍ എലോണ്‍ മസ്‌ക്കിനോട് മോദി സര്‍ക്കാര്‍. യുഎസ് ആസ്ഥാനമായുള്ള ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനായി കമ്പനിക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് ഉറപ്പുനല്‍കിയതായും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. 

ടാറ്റ മോട്ടോഴ്‌സ് നിര്‍മ്മിക്കുന്ന ഇലക്ട്രിക് കാറുകള്‍ ടെസ്ല നിര്‍മ്മിക്കുന്ന ഇലക്ട്രിക് കാറുകളേക്കാള്‍ മേന്മ കുറഞ്ഞതല്ല. അതുകൊണ്ടു തന്നെ കമ്പനി ചൈനയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കരുതെന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം ടെസ്ലയോട് പറഞ്ഞു. ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുകയും ഇന്ത്യയില്‍ നിന്ന് കാറുകള്‍ കയറ്റുമതി ചെയ്യുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ടെസ്ല ആവശ്യപ്പെട്ടിരുന്നുവെന്നും അക്കാര്യം സര്‍ക്കാര്‍ നല്‍കുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. നികുതി ഇളവുകളുമായി ബന്ധപ്പെട്ട കമ്പനിയുടെ ആവശ്യം സംബന്ധിച്ച് താന്‍ ഇപ്പോഴും ടെസ്ല അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. നികുതി ഇളവുകള്‍ പരിഗണിക്കുന്നതിനുമുമ്പ് ഭാരത വ്യവസായ മന്ത്രാലയം ടെസ്ലയോട് തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങണമെന്ന് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.

നിലവില്‍, പൂര്‍ണ്ണമായും നിര്‍മ്മിച്ച യൂണിറ്റുകളായി (സിബിയു) ഇറക്കുമതി ചെയ്യുന്ന കാറുകള്‍, എന്‍ജിന്‍ വലുപ്പവും ചെലവും, ഇന്‍ഷുറന്‍സ്, ചരക്ക് (സിഐഎഫ്) മൂല്യം 40,000 യുഎസ് ഡോളറില്‍ കുറവോ അനുസരിച്ച് 60-100 ശതമാനം വരെ കസ്റ്റംസ് തീരുവ നല്‍കുന്നു. റോഡ് മന്ത്രാലയത്തിന് അയച്ച കത്തില്‍, യുഎസ് കമ്പനി 40,000 ഡോളറിന് മുകളിലുള്ള കസ്റ്റംസ് മൂല്യമുള്ള വാഹനങ്ങള്‍ക്ക് 110 ശതമാനം ഫലപ്രദമായ ഇറക്കുമതി തീരുവ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

ഇത് പൂജ്യം എമിഷന്‍ വാഹനങ്ങള്‍ക്ക് ബാധകമാണെന്നാണ് ടെസ്ലയുടെ ആവശ്യം. കസ്റ്റംസ് മൂല്യം കണക്കിലെടുക്കാതെ ഇലക്ട്രിക് കാറുകളുടെ നിരക്ക് 40 ശതമാനമാക്കാനും ഇലക്ട്രിക് കാറുകളുടെ സാമൂഹിക ക്ഷേമ സര്‍ചാര്‍ജ് 10 ശതമാനം പിന്‍വലിക്കാനും അവര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ ഇവി ആവാസവ്യവസ്ഥയുടെ വികസനം വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി വില്‍പ്പന, സേവനം, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയില്‍ നേരിട്ടുള്ള നിക്ഷേപം നടത്തുമെന്നും പ്രസ്താവിച്ചിട്ടുണ്ട്. 

ഈ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ ഓട്ടോമോട്ടീവ് വിപണിയെ പ്രതികൂലമായി ബാധിക്കില്ലെന്ന് കമ്പനി വാദിക്കുന്നു, കാരണം ഒരു ഇന്ത്യന്‍ കമ്പനിയും നിലവില്‍ ഒരു കാര്‍ (ഇവി അല്ലെങ്കില്‍ ഐസിഇ) നിര്‍മ്മിക്കുന്നില്ല. ടെസ്ല ഇതിനകം തന്നെ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളില്‍ നിന്ന് വിവിധ ഓട്ടോ ഘടകങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ഇവിടെ അടിത്തറ സ്ഥാപിക്കുന്നത് സാമ്പത്തികമായി ലാഭകരമാണെന്നും ഗഡ്കരി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തിലൊന്നും ടെസ്ല പ്രതികരിച്ചിട്ടില്ല.
 



from Asianet News https://ift.tt/30bW205
via IFTTT

ഇന്ത്യന്‍ യുവത്വത്തിന്റെ ലൈംഗിക സ്വഭാവം മാറുന്നു; ഡേറ്റിംഗ് ആപ്പ് കണ്ടെത്തിയത് 'കൗതുകം ലേശം കൂടിയ കാര്യം'

കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ യുവത്വത്തിന്റെ ഡേറ്റിങ് പങ്കാളികളോടുള്ള മനോഭാവത്തില്‍ കാര്യമായ മാറ്റം വരുത്തിയെന്നു സര്‍വ്വേ. ഇന്ത്യയിലെ ആളുകള്‍ അടുപ്പത്തെയും ലൈംഗികതയെയും സമീപിക്കുന്ന രീതി മാറ്റിയതായി ഡേറ്റിംഗ് ആപ്പ് ബംബിളിന്റെ സമീപകാല റിപ്പോര്‍ട്ട് പറയുന്നു. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലൈംഗികതയുടെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന ശതമാനം (34%) ഇന്ത്യയിലുണ്ടായെന്ന് ആപ്പ് പറയുന്നു. ജൂലൈയില്‍ ഓസ്ട്രേലിയ, യുഎസ്, യുകെ, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലെ ബംബിള്‍ ആപ്പിലും ജൂണില്‍ ഇന്ത്യയിലുടനീളമുള്ള 2,003 പേരുടെ സാമ്പിളുമായി യൂഗോവ് നടത്തിയ രാജ്യവ്യാപക സര്‍വേയുടെയും അടിസ്ഥാനത്തിലാണ് ഈ സ്ഥിതിവിവരക്കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.

കോവിഡിനെ തുടര്‍ന്നു ലൈംഗികതയോടും അടുപ്പത്തോടുമുള്ള ഇന്ത്യന്‍ യുവത്വത്തിന്റെ സമീപനം മാറിയിട്ടുണ്ടെന്ന് ഏകദേശം 65% അവിവാഹിതരായ ഇന്ത്യക്കാര്‍ അവകാശപ്പെടുന്നു. സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ (37%) അവകാശപ്പെടുന്നത് അവര്‍ ഇപ്പോള്‍ ഡേറ്റിംഗ് നടത്തുന്ന ഒരാളുമായി തങ്ങളുടെ അതിരുകളും ആഗ്രഹങ്ങളും പങ്കിടാന്‍ കൂടുതല്‍ തയ്യാറാണെന്നാണ്. മൂന്നില്‍ ഒരാള്‍ (33%) ഡേറ്റിങ് ആപ്പില്‍ കണ്ടുമുട്ടിയ ഒരാളുമായി മാര്‍ച്ചില്‍ രണ്ടാം തരംഗം ഇന്ത്യയില്‍ എത്തിയതുമുതല്‍ ജീവിക്കാന്‍ തുടങ്ങുകയും ചെയ്തു.

ബംബിളില്‍ (47%) സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ പകുതിയോളം പേരും ഒരു ലൈംഗിക പങ്കാളിയില്‍ നിന്ന് തങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നും അത് ആവശ്യമാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ആത്മവിശ്വാസം തോന്നുന്നുവെന്നും, ആപ്പില്‍ ലൈംഗിക പരീക്ഷണങ്ങള്‍ക്ക് കൂടുതല്‍ സാധ്യത കാണുന്നുവെന്നും പറഞ്ഞു. ഇന്ത്യയില്‍ നടത്തിയ സര്‍വ്വേയില്‍ പകുതിയിലധികം ബംബിള്‍ ഉപയോക്താക്കളും (60%) സൂചിപ്പിച്ചത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് അവര്‍ കൂടുതല്‍ ലൈംഗികമായി സജീവമാകാന്‍ ആഗ്രഹിക്കുന്നു എന്നാണ്.

ലൈംഗിക ആരോഗ്യത്തിന്റെയും മുന്‍ഗണനകളുടെയും കാര്യത്തില്‍ ആളുകള്‍ അവരുടെ അതിരുകളും ആഗ്രഹങ്ങളും അറിയിക്കുന്നതിനുള്ള തുറന്ന മനസ്സും സര്‍വ്വേയില്‍ പ്രകടിപ്പിക്കുന്നു. ഇന്ത്യയില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത നാലിലൊന്ന് ബംബിള്‍ ഉപയോക്താക്കളും (26%) സൂചിപ്പിച്ചത് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ വ്യത്യസ്തമായി തങ്ങളുടെ ലൈംഗികത പ്രകടിപ്പിക്കാന്‍ അവര്‍ പദ്ധതിയിടുന്നു എന്നാണ്. ഈ വര്‍ഷം അടുപ്പം ലൈംഗികതയിലേക്കു വരുമ്പോള്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുമെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലധികം പേരും (51%) പറയുന്നു. ഇന്ത്യയില്‍ ലൈംഗികതയെയും അടുപ്പത്തെയും സമീപിക്കുന്ന രീതിയില്‍ ഒരു മാറ്റം ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഡേറ്റിംഗിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന ഒരു പ്രവണത തങ്ങള്‍ കാണുന്നുവെന്ന് ബംബിള്‍ ഇന്ത്യയുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സമര്‍പിത സമദ്ദര്‍ പ്രസ്താവനയില്‍ പറഞ്ഞു.



from Asianet News https://ift.tt/3uZ2qDd
via IFTTT

കളര്‍ഫുള്ളാക്കാന്‍ ഐഫോണ്‍ എസ്ഇ മൂന്നാം തലമുറയുമായി ആപ്പിള്‍

ഐഫോണ്‍ എസ്ഇ (iphone SE) രണ്ടാം തലമുറ ഫോണിന് പിന്‍ഗാമിയെ ഇറക്കാന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്‍റെ വിലകുറഞ്ഞ ഫോണ്‍ എന്ന പ്രശസ്തിയുള്ള ഐഫോണ്‍ എസ്ഇ ആ നിലവാരത്തില്‍ തന്നെ നിന്നുകൊണ്ട് പ്രത്യേകതയിലും ഡിസൈനുകളിലും മാറ്റത്തോടെയാണ് ആപ്പിള്‍ (Apple) എത്തിക്കുക എന്നാണ് അഭ്യൂഹങ്ങള്‍ വരുന്നത്. ഒറഞ്ച്, ഗ്രീന്‍, ബ്ലൂ എന്നിങ്ങനെ ഇതുവരെ ഇറങ്ങാത്ത നിറങ്ങളില്‍ ആപ്പിള്‍ ഐഫോണ്‍ എസ്ഇ പുതിയ പതിപ്പ് ഇറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജപ്പാനീസ് ടിപ്പ്സ്റ്റെര്‍ മാക്കോതക്കാര പുറത്തുവിടുന്ന വിവരങ്ങള്‍ അനുസരിച്ച് ഐഫോണ്‍ എസ്ഇ മൂന്നാം തലമുറ ഫോണ്‍ 5ജി കണക്ടിവിറ്റിയോടെയാണ് വരുക എന്നാണ് പറയുന്നത്. ഒപ്പം തന്നെ പുതിയ ഐഫോണ്‍ എസ്ഇയില്‍ ഉപയോഗിക്കുന്ന ചിപ്പ് ആപ്പിളിന്‍റെ എ15 ബയോണിക്ക് ചിപ്പായിരിക്കും. ഇപ്പോള്‍ പുറത്തിറങ്ങിയ ഐഫോണ്‍ 13 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത് എ15 ബയോണിക്ക് ചിപ്പ് ശ്രേണിയാണ്. ഇ-സിം സപ്പോര്‍ട്ടും പുതിയ എസ്ഇക്ക് ആപ്പിള്‍ നല്‍കും എന്നാണ് സൂചന.

അതേ സമയം ഡിസൈനില്‍ കാര്യമായ മാറ്റം പുതിയ ഐഫോണ്‍ എസ്ഇയില്‍ വരുമോ എന്ന് വ്യക്തമല്ല. സ്ക്രീന്‍ വലിപ്പം 4.7 തന്നെ ആയിരിക്കും എന്നാണ് സൂചന. ഒപ്പം തന്നെ ടച്ച് ഐഡിയും, ഹോം ബട്ടണും ആപ്പിള്‍ പുതിയ എസ്ഇയിലും നിലനിര്‍ത്തിയേക്കും. 

അതേ സമയം ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ എസ്ഇ 2020 സീരിസില്‍ ഉപയോഗിച്ചിരുന്നത് ആപ്പിള്‍ ഐഫോണ്‍ 11 സീരിസില്‍ ഉപയോഗിച്ച ആപ്പിള്‍ എ13 ബയോണിക്ക് ചിപ്പാണ്. ഇപ്പോള്‍ 25,999 രൂപയ്ക്ക് വരെ ഈ മോഡല്‍ വിവിധ ഓണ്‍ലൈന്‍ ഓഫര്‍ മേളകളില്‍ ലഭ്യമാണ്. റെഡ്, വൈറ്റ് നിറങ്ങളിലാണ് ഈ ഫോണ്‍ ലഭ്യമായിട്ടുള്ളത്.



from Asianet News https://ift.tt/3iKOGaa
via IFTTT

സിവിൽ സർവ്വീസ് 2021; പ്രിലിമിനറി പരീക്ഷ ഒക്ടോബർ 10 ഞായറാഴ്ച; കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം

ദില്ലി: യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവ്വീസ് 2021 പരീക്ഷയുടെ പ്രാഥമിക പരീക്ഷ നാളെ. ജൂൺ 27 നായിരുന്നു ആദ്യം പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്, ഇന്ത്യൻ ഫോറിൻ സർവ്വീസ്, ഇന്ത്യൻ പൊലീസ് സർവ്വീസ് എന്നിങ്ങനെ കേന്ദ്ര സർക്കാരിന്റെ വിവിധ സിവിൽ സർവ്വീസുകളിലേക്കുള്ള റിക്രൂട്ട്മെന്റിനായി എല്ലാവർഷവും യു പി എസ് സി നടത്തി വരുന്ന മത്സര പരീക്ഷയാണ് സിവിൽ സർവ്വീസ്. പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാർഡ് യു പി എസ് സിയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കർശനമായ പ്രോട്ടോക്കോൾ പാലിക്കണമെന്നും പരീക്ഷാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവരെ പരീക്ഷ ഹാളിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയില്ല. വേരിഫിക്കേഷന്‍ സമയത്ത് ആവശ്യപ്പെട്ടാല്‍ മാസ്ക് മുഖത്ത് നിന്ന് മാറ്റാം. സുതാര്യമായ ചെറിയ ബോട്ടിലിനുള്ളില്‍ സാനിട്ടൈസര്‍ കയ്യില്‍ കരുതണം. വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിച്ചാകണം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കേണ്ട്. പരീക്ഷ ഹാളിനുള്ളില്‍ മാത്രമല്ല,സമീപത്തും ഇത്തരത്തില്‍ വേണം പെരുമാറാന്‍. 



from Asianet News https://ift.tt/3oQYsLN
via IFTTT

യുവാവിന്‍റെ കൊലപാതകം; കാമുകിയുടെ വീട്ടുകാര്‍ 'ശ്രീരാമ സേനക്കാര്‍ക്ക്' ക്വട്ടേഷന്‍ നല്‍കി നടത്തിയത്

ബെംഗലൂരു: കര്‍ണാടക ബെലഗാവിയില്‍ പ്രണയത്തിന്‍റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയത് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ക്വട്ടേഷനെന്ന് പൊലീസ്. യുവാവിനെ കൊന്ന് മൃതദേഹം റെയില്‍വേട്രാക്കില്‍ ഉപേക്ഷിക്കാന്‍ അഞ്ച് ലക്ഷം രൂപ വീട്ടുകാര്‍ നല്‍കി. ശ്രീരാമ സേന പ്രവര്‍ത്തകരായ പത്ത് പേര്‍ അറസ്റ്റിലായി.

ഇരുപത്തിന്നാലുകാരന്‍ അര്‍ബ്ബാസ് മുല്ലയുടെ മൃതദേഹമാണ് ഒക്ടോബര്‍ രണ്ടിന് ബെലഗാവിയിലെ റെയില്‍വേട്രാക്കില്‍ കണ്ടെത്തിയത്. തലയറുത്ത നിലയിലായിരുന്നു മൃതദേഹം. ബെലഗാവി സ്വദേശിയായ 21 കാരിയുമായി അര്‍ബ്ബാസ് പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. 

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അര്ബ്ബാസിനെ താക്കീത് ചെയ്ത് പറ‌ഞ്ഞയച്ചിരുന്നു. വീണ്ടും പ്രണയബന്ധം തുടര്‍ന്നതോടെ ശ്രീരാമ സേന പ്രവര്ഡത്തരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമീപിച്ചു. അര്‍ബ്ബാസിന്‍റെ ശല്യം ഒഴിവാക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കി. ഇതോടെ അര്‍ബ്ബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം റെയില്‍വേട്രാക്കില്‍ കൊണ്ടിട്ടു. 

പ്രദേശവാസികളാണ് രാവിലെ മൃതദേഹം കണ്ടത്. ബെലഗാവിയില്‍ വാഹനവില്‍പ്പനക്കാരനാണ് അര്ബ്ബാ‍സ് മുല്ല. പെണ്‍കുട്ടി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.ശ്രീരാമ സേന പ്രവര്‍ത്തകരായ പത്ത് പേര്‍ അറസ്റ്റിലായി. കൂടുതല്‍ പേരുടെ പങ്ക് പരിശോധിക്കുകയാണ്.



from Asianet News https://ift.tt/3mx06PO
via IFTTT

തിരൂര്‍ കനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചശ്രമം

തിരൂര്‍: കനറാ ബാങ്കിന്റെ എടിഎമ്മിൽ കവർച്ചാശ്രമം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തുറക്കാൻ ശ്രമം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കനറാ ബാങ്കിന്റെ തിരൂർ , മുളങ്കുന്നത്തുക്കാവ് ശാഖയിലെ എ ടി എം കൗണ്ടറിലാണ് കവർച്ചാശ്രമം നടന്നത്. 

പുലർച്ചെ എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കാൻ എത്തിയ പത്രം ഏജന്റാണ് കവർച്ച ശ്രമം ആദ്യം ശ്രദ്ധിച്ചത്. കൗണ്ടറിനുള്ളിൽ നിന്ന് കരിഞ്ഞ മണവും, പുറത്ത് ഗ്യാസ് കട്ടറും കണ്ടതോടെ, ഇയാൾ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് സിസിടിവി പരിശോധിച്ച പൊലീസിന് മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചു.

ഇന്നോവ കാറിൽ ഹെൽമറ്റും റെയിൻ കോട്ടും മാസ്കും ധരിച്ച് കൗണ്ടറിൽ കടക്കുന്ന ആളിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. 2.45 ന് എത്തിയ മോഷ്ടാവ് 3.10 നാണ് തിരികെ പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സി സി ടി വി ക്യാമറയിൽ സ്പ്രേ അടിച്ച് കേട് വരുത്തിയിട്ടുണ്ട്.

ഗ്യാസ് കട്ടർ ഉപയോഗിക്കുന്നതിനിടെ വേസ്റ്റ് ബക്കറ്റിൽ ഉണ്ടായിരുന്ന കടലാസുകൾക്ക് തി പിടിച്ചതാണ് മോഷ്ടാവ് പിൻതിരിയാൻ കാരണമായതെന്ന് കരുതുന്നു. തൃശൂർ സിറ്റി പോലിസ് അസിസ്റ്റന്‍റ് കമ്മീഷണറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.



from Asianet News https://ift.tt/3FtfYM2
via IFTTT

എഴുപത്തയ്യായിരം വിലവരുന്ന അലങ്കാര പക്ഷികളെ മോഷ്ടിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ

എറണാകുളം: കോലഞ്ചേരിയില്‍ വില കൂടിയ അലങ്കാര പക്ഷികളെ മോഷ്ടിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. പിടിയിലായ മൂവരും നിരവധി കേസുകളില്‍ പ്രതികളാണ്. കോടതിയില്‍ ഹാജാരാക്കി ഇവരെ റിമാന്‍റു ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പെരിങ്ങോള്‍ സ്വദേശി ചിറമോളേല്‍ ജോസപിന്‍റെ എഴുപത്തയ്യായിരത്തിലധികം രൂപ വിലവരുന്ന തത്തകള്‍ മോഷണം പോകുന്നത്.

ജോസഫിന്‍റെ പരാതിയില്‍ കേസെടുത്ത് പുത്തന്‍കുരിശ് പോലീസ് സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഇതിനിടെ അന്വേഷിച്ച നടന്ന മോഷ്ടാക്കളിലൊരാളായ ബിനോയിയെ മറ്റോരു വാഹനമോഷണ കേസില്‍ അറസ്റ്റു ചെയ്തു. ബിനോയിയെ ചോദ്യം ചെയ്തതോടെ മറ്റ് പ്രതികളെകുറിച്ചുള്ള വിവരങ്ങള് പോലീസിന് ലഭിച്ചു.

കുമ്മനോട് പുത്തൻ പുരക്കൽ വിപിൻ തൈലാൻ വീട്ടിൽ അനൂപ് എന്നിവരാണ് പിടിയിലായ മറ്റ് പ്രതികള്‍. തൃപ്പുണിത്തറിയല്‍ നിന്നും പോലീസ് തത്തകളെ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റു ചെയ്തു. 



from Asianet News https://ift.tt/3FsMcXX
via IFTTT

കങ്കണയുടെ 'തലൈവി' ഇനി ആമസോണ്‍ പ്രൈമിലും; മലയാളത്തിലും സ്ട്രീമിംഗ്

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണൗത്ത് (Kangana Ranaut) എത്തിയ 'തലൈവി' (Thalaivii) നാളെ മുതല്‍ ആമസോണ്‍ പ്രൈമിലും (Amazon Prime). സെപ്റ്റംബര്‍ 25ന് നെറ്റ്ഫ്ളിക്സിലും (Netflix) ചിത്രം പ്രദര്‍ശനം ആരംഭിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ഭാഷാപതിപ്പുകള്‍ പ്രൈമിലാണ് ഉള്ളത്. തമിഴിനൊപ്പം തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകളും ആമസോണ്‍ പ്രൈമില്‍ കാണാം. സെപ്റ്റംബര്‍ 10നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. 

എ എല്‍ വിജയ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ എംജിആര്‍ ആയി അരവിന്ദ് സ്വാമിയും കരുണാനിധിയുടെ റോളില്‍ നാസറുമാണ് എത്തിയത്. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നു. തിയറ്ററുകളിലെത്തി ആദ്യദിനങ്ങളില്‍ത്തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നെങ്കിലും ചിത്രത്തിന്‍റെ ബോക്സ് ഓഫീസില്‍ അത് പ്രതിഫലിച്ചിരുന്നില്ല. തമിഴ്നാട് ബോക്സ് ഓഫീസില്‍ റിലീസ് ദിനത്തില്‍ ചിത്രം 75 ലക്ഷമാണ് ആകെ നേടിയത്. ഹിന്ദി പതിപ്പിന്20 ലക്ഷവും ചേര്‍ത്ത് ആകെ ആദ്യദിന കളക്ഷന്‍ 1.20 കോടി രൂപ ആയിരുന്നു.

കളക്ഷനില്‍ കനത്ത ഇടിവ് സംഭവിച്ചതിന് കൊവിഡ് ആണ് ട്രേഡ് അനലിസ്റ്റുകള്‍ ഒരു കാരണമായി പറഞ്ഞത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും തിയറ്ററുകള്‍ തുറന്നിരുന്നെങ്കിലും 50 ശതമാനം സീറ്റുകളില്‍ മാത്രമായിരുന്നു പ്രവേശനം. കൂടാതെ ഒരു സാധാരണ തമിഴ് സിനിമാപ്രേമിയെ സംബന്ധിച്ച് കങ്കണ അത്ര പരിചിത മുഖമല്ല എന്നതും കളക്ഷനെ നെഗറ്റീവ് ആയി ബാധിച്ച ഘടകമാണെന്ന് വിലയിരുത്തലുകളുണ്ട്. അതേസമയം നെറ്റ്ഫ്ളിക്സിനു പിന്നാലെ ആമസോണ്‍ പ്രൈമിലും എത്തുന്നതോടെ ചിത്രത്തെ കൂടുതല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. റിലീസിനു പിന്നാലെയുള്ള നിരവധി ദിവസങ്ങളില്‍ നെറ്റ്ഫ്ളിക്സിന്‍റെ ട്രെന്‍ഡ്‍സ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തായിരുന്നു ചിത്രം. തമിഴില്‍ ഏറെക്കാലമായി പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു ഇത്.



from Asianet News https://ift.tt/3iOBGjT
via IFTTT

'പൊലീസിനെ സമീപിക്കുന്ന ഓരോരുത്തരും സ്വന്തം കുടുംബാംഗങ്ങളാണെന്ന് കരുതണം': കെ. ബൈജുനാഥ്

കോഴിക്കോട്: മനുഷ്യാവകാശങ്ങളുടെ സംരക്ഷകരായി സംസ്ഥാനത്തെ പോലീസുദ്യോഗസ്ഥർ മാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ  അംഗം കെ ബൈജുനാഥ്.  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും ജില്ലാ പോലീസിൻ്റെയും ആഭിമുഖ്യത്തിൽ കോഴിക്കോട് സിറ്റി, റൂറൽ പോലീസുദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടികളുടെ ജില്ലാതല ഉത്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് സ്റ്റേഷനുകളിൽ പരാതികളുമായി എത്തുന്നവരും പൊലീസിൻ്റെ സഹായം വേണ്ടിവരുന്നവരും നമ്മുടെ സഹജീവികളാണ്. നമ്മുടെ കുടുംബത്തിലുള്ള ഒരാൾക്ക്  സംഭവിക്കുന്ന ഒരു ബുദ്ധിമുട്ട്  പോലെ തന്നെയാണ് നമുക്ക് പരിചയമില്ലാത്ത ഒരാൾക്ക് സംഭവിക്കുന്ന ബുദ്ധിമുട്ടും. പൊലീസിനെ സമീപിക്കുന്ന ഓരോരുത്തരും നിങ്ങളുടെ കുടുംബാംഗങ്ങളാണെന്ന് കരുതിയാൽ അവർക്ക് ഏറ്റവും മെച്ചപ്പെട്ട സേവനം നൽകാൻ സാധിക്കും. 

മുന്നിലെത്തുന്നവരോട്  അന്യതാ ബോധത്തോടെ പെരുമാറുമ്പോഴാണ് പരാതികൾ വർധിക്കുന്നത്. മനുഷ്യാവകാശ സംരക്ഷണം   മനോഭാവമായി മാറണം. പൊലീസ് സ്റ്റേഷനുകൾ സൗഹ്യദത്തിൻെറ  കേന്ദ്രങ്ങളാകണം. ഇത്തരത്തിൽ പ്രവർത്തിക്കുന്ന നിരവധി പൊലീസുദ്യോഗസ്ഥരുള്ള സംസ്ഥാനമാണ് കേരളമെന്നും ബൈജു നാഥ് പറഞ്ഞു.

ഡി ഐ ജി യും കോഴിക്കോട് കമ്മീഷണറുമായ  എ വി ജോർജ് അധ്യക്ഷനായിരുന്നു.  അഡീഷണൽ എസ്പി, കെ പി അബ്ദുൾ റസാഖ് സ്വാഗതവും ഡി സി ആർ ബി, എ സി പി    ടി പി  രഞ്ജിത്ത് നന്ദിയും പറഞ്ഞു. കോഴിക്കോട് റൂറൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നടന്ന പരിശീലനവും കെ ബൈജു നാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ റൂറൽ ജില്ലാപോലീസ് മേധാവി ഡോ.   എ ശ്രീനിവാസ് അധ്യക്ഷത വഹിച്ചു.  എ. എസ്. പി, എം. പ്രദീപ്കുമാർ, താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എൻ. രഞ്ജിത്ത്, അഡ്വ. വി. സുരേഷ്ബാബു, ഡി .വൈ .എസ്. പി, കെ. അശ്വകുമാർ എന്നിവർ സംസാരിച്ചു



from Asianet News https://ift.tt/3DoOPYO
via IFTTT

സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരം; അവസാന തീയതി നവംബർ 15; വിശദ വിവരങ്ങൾ വെബ്സൈറ്റിൽ

തിരുവനന്തപുരം: ഇന്ത്യയിൽ ജനിച്ചു കേരളത്തിൽ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുള്ള യുവശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഗവേഷണ പുരസ്‌കാരങ്ങൾക്കുള്ള നോമിനേഷൻസ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 15 വരെ സമർപ്പിക്കാവുന്നതാണ്. പുരസ്‌കാര ജേതാക്കൾക്ക് 50,000 രൂപയും പ്രശസ്തി പത്രവും മുഖ്യമന്ത്രിയുടെ സ്വർണ പതക്കവും ലഭിക്കും. കൂടാതെ ഗവേഷണ പ്രോജക്ട് ചെയ്യുവാനുള്ള അവസരവും പ്രബന്ധാവതരണത്തിനായി വിദേശ സന്ദർശനത്തിനുള്ള യാത്രാ ഗ്രാന്റും ലഭിക്കുന്നതാണ്. അപേക്ഷകൾ നവംബർ 15ന് മുമ്പായി Director, Kerala State Council for Science, Technology and Environment, Sasthra Bhavan, Pattom, Thiruvananthapuram-695004 എന്ന വിലാസത്തിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: https://ift.tt/1lsZvra.  



from Asianet News https://ift.tt/3AuvS57
via IFTTT

ലംഖിപൂർ കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകൻ അറസ്റ്റിൽ, കൊലപാതക കുറ്റം ചുമത്തി, ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല

ദില്ലി: ലഖിംപുർ‌ കേസിൽ(Lakhimpur) മന്ത്രി പുത്രൻ ആശിഷ് മിശ്ര (Asish Mishra)  അറസ്റ്റിൽ. ലഖിംപുർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ (Crime Branch)  12 മണിക്കൂറായി ആശിഷിനെ ചോദ്യം ചെയ്യുകയായിരുന്നു. സംഘർഷസമയത്ത് താൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന വാദമാണ് ആശിഷ് മിശ്ര ആവർത്തിച്ചത്. ചോദ്യം ചെയ്യലുമായി ആശിഷ് സഹകരിച്ചില്ലെന്നാണ് അറിയാൻ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.  

രാവിലെ വളരെ നാടകീയമായാണ് ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചത്. പൊലീസ് വലയത്തിൽ, പിന്നിലൂടെയുള്ള വാതിലിലൂടെയാണ് ആശിഷ് മിശ്രയെ ഓഫീസിനുള്ളിലെത്തിച്ചത്. കൊലപാതകം, കൊല്ലാനുറപ്പിച്ച് വാഹനം ഓടിക്കൽ, ക്രിമിനൽ ​ഗൂഢാലോചനയടക്കം എട്ട് ​ഗുരുതര വകുപ്പുകളാണ് ആശിഷ് മിശ്രയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തില്ലായിരുന്നെന്ന് തെളിയിക്കാനാകുമെന്നാണ് ആശിഷ് മിശ്ര പറയുന്നത്. ഒരു ​ഗുസ്തിമത്സരത്തിന് സംഘാടകനായി പോയിരിക്കുകയായിരുന്നു എന്നാണ് ആശിഷ് മിശ്ര പറയുന്നത്. താൻ ​ഗുസ്തിമത്സരം നടക്കുന്നിടത്താണെന്ന് തെളിയിക്കുന്ന വീഡിയോ ഉണ്ടെന്നും ആശിഷ് മിശ്ര പറയുന്നു. 

അതേസമയം, ആശിഷിന്റെ പിതാവായ  മന്ത്രി അജയ് മിശ്ര രാജിവെക്കാതെ  ലഖിംപുർ സംഭവത്തിലെ ഇരകൾക്ക് നീതി ഉറപ്പാകില്ലെന്ന് പ്രിയങ്കാ ​ ഗാന്ധി അഭിപ്രായപ്പെട്ടു. ആശിഷ് മിശ്ര കീഴടങ്ങിയതോടെ  അജയ് മിശ്രയുടെ രാജിക്കായി സമ്മർദ്ദം ശക്തമാണ്. അജയ്മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. ലഖിംപൂർ ഖേരിയിൽ 12ന് കർഷകസംഘടനകൾ മാർച്ച് നടത്തും. 
പ്രതിപക്ഷ സമ്മർദ്ദത്തിൻറെയും കോടതി ഇടപെടലിൻറെയും ഫലമായാണ് ആശിഷ് മിശ്ര ഒടുവിൽ കീഴടങ്ങിയത്.  തല്ക്കാലം അജയ് മിശ്രയുടെ രാജി വേണ്ടെന്ന നിലപാടിൽ ബിജെപി ഉറച്ചു നില്ക്കുകയാണ്. എന്തുകൊണ്ട് അഖിലേഷ് യാദവ് മരിച്ച ബ്രാഹ്മണ സമുദായ അംഗങളുടെ വീട്ടിൽ പോയില്ലെന്ന യോഗി ആദിത്യനാഥിൻറെ ചോദ്യം ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നീക്കത്തിൻറെ സൂചനയായി. 

സംഭവത്തിൽ യുപി സർക്കാരിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസ് സിബിഐക്കു വിട്ട് പ്രതിഷേധം തണുപ്പിക്കാൻ യുപി സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി ഇരുപതിന് കേസ് പരിഗണിക്കാനായി മാറ്റിയതിനാൽ ഈ നീക്കം ഉപേക്ഷിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷനും വിഷയത്തിൽ ഒടുവിൽ ഇടപെട്ടു. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നല്കാൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷൻ സർദാർ ഇഖ്ബാൽ സിംഗ് ലാൽപുര ആവശ്യപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരെ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷൻ കണ്ടു. മന്ത്രിയുടെ മകനെ രക്ഷിക്കാൻ നടത്തിയ നീക്കം പാളിയത് യുപിസർക്കാരിനും പൊലീസിനും ദേശീയ തലത്തിൽ തന്നെ വൻ തിരിച്ചടിയാവുകയാണ്. 


 



from Asianet News https://ift.tt/3mHaHYu
via IFTTT

കൊവിഡ്: സൗദിയില്‍ 35 രോഗികളും 4 മരണവും

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ്(Covid) ബാധിച്ച് ഇന്നും നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. 35 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യമന്ത്രാലയം(Saudi Health Ministry) പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 51 പേര്‍ രോഗമുക്തി നേടി. 38,341 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്.

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,532 ആയി. ഇതില്‍ 5,36,585 പേരും സുഖം പ്രാപിച്ചു. ആകെ 8,743 പേര്‍ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരില്‍ 141 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 43,291,194 ഡോസ് കവിഞ്ഞു. ഇതില്‍ 23,624,734 എണ്ണം ആദ്യ ഡോസ് ആണ്. 19,666,460 എണ്ണം സെക്കന്‍ഡ് ഡോസും. 1,668,752 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്.



from Asianet News https://ift.tt/3iLXBIA
via IFTTT

പൊലീസുകാർ വനത്തിൽ കുടുങ്ങിയ സംഭവം: അറിയിക്കാതെ കാടുകയറിയതിൽ വനംവകുപ്പിന് അതൃപ്തി

മലമ്പുഴ: വനത്തിൽ കുടുങ്ങിയ പൊലീസുകാരെ പുറത്തെത്തിച്ച സംഭവത്തിൽ പൊലീസ് സംഘം വനം വകുപ്പിനെ അറിയിക്കാതെ കാടുകയറിയതിൽ വനംവകുപ്പിന് അതൃപ്തി. കാട് പരിചിതമല്ലാത്തവർ കയറിയതിനാലാണ് കുഴപ്പമുണ്ടായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകുമെന്നും വനം വകുപ്പ് അറിയിക്കുന്നു.

അതേസമയം സംഭവത്തിൽ രക്ഷിക്കാൻ പോയ ദൌത്യസംഘം പകർത്തിയ  കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. രക്ഷാദൗത്യത്തിന് പോയ വനപാലകർ കുടുങ്ങിയത് ആറംഗ കാട്ടാനസംഘത്തിന് മുന്നിലാണ്. വാളയാറിൽ നിന്നു കയറിയ സംഘമാണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെട്ടത് ശബ്ദമുണ്ടാക്കിയപ്പോൾ ആനക്കൂട്ടം കാട്ടിൽ കയറുകയായിരുന്നു.

നേരത്തെ വനത്തിൽ കുടുങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചിരുന്നു. കഞ്ചാവ് വേട്ടക്കായി പോയ 14 അംഗ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു വനത്തിൽ കുടുങ്ങിയത്. രക്ഷാദൗത്യ സംഘം എത്തിയിരുന്നില്ലെങ്കിൽ തങ്ങൾക്ക് കാട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ലെന്ന് രക്ഷപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

ഇന്നലെ രാവിലെ 8 മണിയോടെയാണ് വനത്തിനകത്തെ കഞ്ചാവ് കൃഷി നശിപ്പിക്കാനായി നർക്കോട്ടിക് ഡിവൈഎസ്പി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള14 അംഗ സംഘം മലമ്പുഴ വഴി ഉൾക്കാട്ടിൽ കടന്നത്. ഉച്ചതിരിഞ്ഞ് മഞ്ഞ് മൂടുകയും ദിക്ക് തെറ്റുകയും ചെയ്തു. മഴ കൂടി എത്തിയതോടെ കാട്ടിനുളളിലെ പാറപ്പുറത്ത് തങ്ങാൻ സംഘം തീരുമാനിച്ചു.

കാട്ടിനുള്ളിലെ പരിമിതമായ റേഞ്ചിൽ വിവരം പുറത്തെത്തിച്ചു. പുലർച്ചയോടെ രണ്ട് രക്ഷാദൗത്യ സംഘങ്ങൾ വനത്തിലേക്ക് പുറപ്പെട്ടു. വാളയാറിലൂടെ കയറിയ സംഘം കാട്ടാന കൂട്ടങ്ങൾ മുന്നിൽ പെട്ടെങ്കിലും ശബ്ദമുണ്ടാക്കി ആനയെ തുരത്തിയാണ് ഭൗത്യം തുടർന്നത്. 12 മണിയോടെ മലമ്പുഴയിൽ നിന്നും പോയ സംഘം ഉദ്യോഗസ്ഥരെ കണ്ടെത്തുകയായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെയാണ് രക്ഷാദൗത്യസംഘം പൊലീസുകാരുമായി കാടിന് പുറത്തേക്ക് എത്തിയത്.



from Asianet News https://ift.tt/3AsTU0q
via IFTTT

നിരീക്ഷണ ക്യാമറകളും സൈന്‍ ബോര്‍ഡുകളും നശിപ്പിച്ചാല്‍ തടവുശിക്ഷയും വന്‍തുക പിഴയും

അബുദാബി: നിരീക്ഷണ ക്യാമറകളും(surveillance cameras ) സൈന്‍ ബോര്‍ഡുകളും(signboards) മനപ്പൂര്‍വ്വം നശിപ്പിക്കുന്നതും നീക്കം ചെയ്യുന്നതും കുറ്റകരമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍( UAE Public Prosecution). തടവുശിക്ഷയും 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. 

അപകടങ്ങള്‍ തടയാനുള്ള യന്ത്രണങ്ങള്‍, ഉപകരണങ്ങള്‍, സൈന്‍ ബോര്‍ഡുകള്‍, നിരീക്ഷണ ക്യാമറകള്‍ എന്നിവ പ്രവര്‍ത്തനക്ഷമം അല്ലാതാക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇവ ഉപയോഗശൂന്യമാക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാവും ശിക്ഷയെന്ന് ഫെഡറല്‍ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 294 വിശദീകരിച്ചുകൊണ്ട് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. എല്ലാ കേസുകളിലും സംഭവിച്ച നാശനഷ്ടങ്ങളുടെ തുകയും ഇവര്‍ നല്‍കേണ്ടി വരും.  

 



from Asianet News https://ift.tt/3iMvY1Y
via IFTTT

Friday, October 8, 2021

വീട്ടമ്മമാർക്കായി ക്ഷേമനിധി: ലീഗ് എംഎല്‍എയുടെ ബില്ലിനെ ഒന്നിച്ചെതിര്‍ത്ത് എതിര്‍ത്ത് രമയും, വീണയും

തിരുവനന്തപുരം; വീട്ടമ്മമാർക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ബില്ലിനെ (private bill) എതിര്‍ത്ത് നിയമസഭയിലെ വനിതാ അംഗങ്ങള്‍. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജും (Veena George) വടകര എംഎൽഎ കെ കെ രമയുമാണ് (KK Rema) ബില്ലിനെ എതിര്‍ത്തത്. വനിതകള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിം (T. V. Ibrahim MLA) ആയിരുന്നു നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്.

ഹരിതയും ലിംഗനീതി രാഷ്ട്രീയവുമെല്ലാം സജീവ ചർച്ചയായിരിക്കെയാണ് ലീഗ് നേതാവ് കൂടിയായ ടിവി ഇബ്രാഹിം വീട്ടമ്മമാർക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ സ്വകാര്യബില്‍ അവതരിപ്പിച്ചത്. തൊഴിലില്ലാത്ത വീട്ടമ്മാരുടെ സുരക്ഷക്കും ചികിത്സയ്ക്കുമൊപ്പം വരുമാനം കൂടി ഉറപ്പാക്കണമെന്നാവശ്യപ്പട്ടുളള ബില്ലിന് പക്ഷേ സഭയിലെ വനിതാ അംഗങ്ങളില്‍ നിന്ന് പിന്തുണ കിട്ടിയില്ലെന്നു മാത്രമല്ല കടുത്ത വിമര്‍ശനവും ഏല്‍ക്കേണ്ടി വന്നു. വടകര എംഎല്‍എ കെകെ രമയാണ് ബില്ലിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. സ്ത്രീകളെ അടുക്കളയില്‍ തളച്ചിടാന്‍ മാത്രമെ ബില്‍ ഉപകരിക്കൂ എന്നായിരുന്നു രമയുടെ വിമര്‍ശനം. പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ്ജും രമയുടെ നിലപാടിന് പിന്തുണ നല്‍കി. നിലവിലെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ക്ഷേമനിധി ബോര്‍ഡിന്‍റെ ആവശ്യമില്ലെന്ന് വീണ ജോര്‍ജ്ജ് പറഞ്ഞു. 

എന്നാൽ വീട്ടമ്മമാരുടെ ജോലിയൂടെ മൂല്യം തിട്ടപ്പെടുത്താനാവില്ലെന്നും അവർക്ക് പരിഗണന നൽകുകയെന്ന ലക്ഷ്യത്തോടെയാണ് താന്‍ ബില്‍ അവതരിപ്പിച്ചതെന്നും ടിവി ഇബ്രാഹിം വിശദീകരിച്ചു. ബില്ലിന്‍മേല്‍ അടുത്ത വെളളിയാഴ്ച നടക്കും. വീട്ടമ്മമാർക്ക് പെൻഷനും പരിഗണനയുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം നിലനിൽക്കെ ബില്ലിന്‍മേല്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്.



from Asianet News https://ift.tt/3DlXXNO
via IFTTT

പാലക്കാട് വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങള്‍ പരസ്പരം കയര്‍ കൊണ്ട് കെട്ടിയ നിലയിൽ

പാലക്കാട്: പാലക്കാട് (palakkad) ചാലിശ്ശേരി പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ (old couple) തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ (dead) കണ്ടെത്തി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ (74), ഭാര്യ ഇന്ദിര (70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന് സമീപത്തുളള വിറക് പുരയിലാണ് മൃതദേഹം കണ്ടെത്തിയത്. വിറക് പുരയിലെ മരപത്തായത്തിന് മുകളിൽ പരസ്പരം കയറ് കൊണ്ട് കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ശരീരത്തിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

രാത്രി രണ്ട് മണിയോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ദമ്പതികൾക്ക് മൂന്ന് പെണ്മക്കളാണ് ഉള്ളത്. മൂന്ന് പേരും വിവാഹിതരാണ്.

 



from Asianet News https://ift.tt/3BqB1fD
via IFTTT

നല്ലകാലം തീരുന്നോ; സ്മാര്‍ട്ട്ഫോണ്‍ വില കുത്തനെ കൂടിയേക്കും, വഴിവച്ചത് ഈ കാര്യം.!

ന്യൂയോര്‍ക്ക്: ലോക ഇലക്ട്രോണിക് വിപണിയില്‍ ഇപ്പോള്‍ ചിപ്പുകളുടെ  ക്ഷാമം വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇതിന്‍റെ അന്ത്യന്തികമായ പ്രശ്നം ഉപയോക്താവിനെ ബാധിക്കാന്‍ തുടങ്ങുന്നു എന്നാണ് പുതിയ സൂചനകള്‍. നേരത്തെ സെമി കണ്ടക്ടര്‍ ക്ഷാമം ഏറ്റവും കൂടുതല്‍ ബാധിച്ചത് കാര്‍ വിപണിയെ ആണെങ്കില്‍ മൊബൈല്‍ ഫോണ്‍ രംഗത്തേക്കും അത് വ്യാപിക്കുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.

കൌണ്ടര്‍ പൊയിന്‍റ് നടത്തിയ പുതിയ പഠനത്തില്‍ സെമി കണ്ടക്ടര്‍ ക്ഷാമം സ്മാര്‍ട്ട്ഫോണ്‍ വിലയില്‍ കാര്യമായ തോതില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയേക്കും എന്നാണ് പറയുന്നത്. 2020 അവസാനത്തോടെയാണ് ആഗോള വ്യാപകമായി സെമി കണ്ടക്ടര്‍ ക്ഷാമം ഉടലെടുത്തത്. കൊവിഡ് മഹാമാരി ലോക്ക്ഡൌണ്‍ രൂപത്തില്‍ വിപണി ഉത്പാദന ശൃംഖലകളെ ബാധിച്ചപ്പോള്‍ ഈ പ്രതിസന്ധി രൂക്ഷമായി. എന്നാല്‍ കാര്‍ വിപണിയിലെ മാന്ദ്യം മുന്‍കൂട്ടി കണ്ട പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ കന്പനികള്‍ ഈ ക്ഷാമത്തെ മറികടക്കാന്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നു.

നേരത്തെ തന്നെ തങ്ങളുടെ സപ്ലേ ചെയിനുകള്‍ അവര്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു. അതിനാല്‍ തന്നെയാണ് സ്മാര്‍ട്ട്ഫോണ്‍ വിപണി പിടിച്ചുനിന്നത്. പലരും ആറുമാസത്തേക്ക് വിപണിക്ക് ആവശ്യമായ അപ്ലിക്കേഷന്‍ പ്രൊസസ്സറുകളും, സെന്‍സറുകളും സംഭരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ പ്രതീക്ഷിച്ച വേഗത്തില്‍ സെമി കണ്ടക്ടര്‍ ക്ഷാമം തീരുന്നില്ല എന്നതാണ് പുതിയ പ്രശ്നം. 

എന്നാല്‍ ഇപ്പോള്‍ സംഭരിച്ചുവച്ച സെമി കണ്ടക്ടറുകള്‍ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍‍മ്മാതാക്കളുടെ കയ്യില്‍ തീരുകയാണ്. പുതിയ ഓഡറുകളില്‍ കൂടിപ്പോയാല്‍ 70 ശതമാനം മാത്രമാണ് സെമി കണ്ടക്ടര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇപ്പോള്‍ നല്‍കാന്‍ സാധിക്കുന്നത്. ഇന്ത്യയില്‍ അടക്കം ഉത്സവ സീസണും, വരാനിരിക്കുന്ന ക്രിസ്മസ്, ന്യൂഇയര്‍ സമയത്തും വലിയ തോതിലാണ് സ്മാര്‍ട്ട്ഫോണുകള്‍ വിറ്റഴിയുന്നത്. അതിനാല്‍ തന്നെ സെമി കണ്ടക്ടര്‍ ക്ഷാമം ഉത്പാദനത്തെ ബാധിക്കുമോ എന്ന ആശങ്ക കമ്പനികള്‍ക്കുണ്ട്.

സാംസങ്ങ്, ഓപ്പോ, ഷവോമി എന്നീ ബ്രാന്‍റുകള്‍ക്ക് സെമി കണ്ടക്ടര്‍ ക്ഷാമം കൂടുതല്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആപ്പിള്‍ ചിലപ്പോള്‍ ഈ പ്രതിസന്ധി അതിജീവിക്കും എന്നാണ് കൗണ്ടര്‍ പൊയന്‍റ് പറയുന്നത്. അത്യന്തികമായി ഉത്സവകാലത്തിന് ശേഷം സ്മാര്‍ട്ട്ഫോണ്‍ വില കുത്തനെ കൂടാന്‍ സാധ്യതയുണ്ട്. ഒപ്പം തന്നെ ചില മോഡലുകളുടെ ഉത്പാദനം സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചേക്കും. ഇതും വിപണിയില്‍ സ്മാര്‍‍ട്ട്ഫോണുകളുടെ വില കൂടാന്‍ ഇടവരുത്തും. 



from Asianet News https://ift.tt/3akgu0v
via IFTTT

സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍; മുന്നണി സഹകരണം ചര്‍ച്ചയാകും

ദില്ലി: സിപിഎം(cpim) പൊളിറ്റ് ബ്യൂറോ(v) യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. കൊവിഡ്(covid) ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പി ബി യോഗം നേരിട്ട് ചേരുന്നത്. പാർട്ടി കോണ്ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് യോഗം ചർച്ച  ചെയ്തു തയ്യാറാക്കും.

ഈ മാസം അവസാനം നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ ആകും പ്രമേയത്തിന് അന്തിമ രൂപം നൽകുക. നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ കോൺഗ്രസ് ഉൾപ്പെട്ട മുന്നണിയുമായി സഹകരിക്കണമോ വേണ്ടയോ എന്നതും യോഗം ചർച്ച ചെയ്യും. 

കോൺഗ്രസിനെ അകറ്റി നിർത്തി പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിൽ ബിജെപിക്കെതിരെ മത്സരിക്കണമെന്നാണ് ഒരു വിഭാഗത്തിൻറെ അഭിപ്രായം. ലഖിംപൂർ അടക്കമുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും രണ്ടു ദിവസം ചേരുന്ന പി ബി യോഗം ചർച്ച ചെയ്യും.

Read More: രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില 106 കടന്നു



from Asianet News https://ift.tt/3iMtxfL
via IFTTT

ലഖിംപുർ ഖേരി: മന്ത്രി പുത്രനെ ഇന്ന് ചോദ്യം ചെയ്തേക്കും, ആശിഷ് മിശ്രക്കെതിരെ കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍

ദില്ലി: ലഖിംപുർ ഖേരി (Lakhimpur Kheri) കേസിൽ കേന്ദ്ര സഹമന്ത്രി അജയ്മിശ്രയുടെ മകൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്നലെ ചോദ്യം ചെയ്യലിൽ നിന്ന് വിട്ടു നിന്നിരുന്നു. മകൻ ഇന്ന് ഹാജരാകുമെന്ന് കേന്ദ്രസഹമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം അടക്കം ഗുരുതരമായ 8 വകുപ്പുകളാണ് ആശിഷ് മിശ്രക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം മന്ത്രി പുത്രന്‍റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള നവജ്യോത് സിംങ് സിദ്ദുവിന്‍റെ നിരാഹാര സമരം തുടരുകയാണ്.

Also Read: ലഖിംപൂർ ഖേരിയിൽ വീണ്ടും ഇന്റർനെറ്റ് വിഛേദിച്ചു, നടപടി മന്ത്രി പുത്രന്റെ ചോദ്യം ചെയ്യൽ നടക്കാനിരിക്കെ

ലഖിംപുർ സമരത്തിനിടെ മരിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ രമൺ കശ്യപിന്റെ വീട്ടിലാണ് നിരാഹാരം ഇരിക്കുന്നത്. അജയ്മിശ്രയെ അറസ്റ്റ് ചെയ്യും വരെ സിദ്ദു മൗനവ്രതത്തിലാണ്. കേന്ദ്ര സഹമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്താലേ നീതി കിട്ടുവെന്ന് മരിച്ച പ്രാദേശിക മാധ്യമ പ്രവർത്തകന്റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാധ്യമ പ്രവർത്തകന്റെ വീട്ടിൽ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ധു സത്യാഗ്രഹം തുടരുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കേന്ദ്രസഹമന്ത്രിയുടെ മകനെ സംരക്ഷിക്കുകയാണെന്ന് പഞ്ചാബ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വിജയ് ഇന്തർ സിംഗ്ല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.



from Asianet News https://ift.tt/3Aph5sy
via IFTTT

വയനാട്ടില്‍ പുള്ളിമാനിനെ വേട്ടയാടിയവരെ വീട്ടില്‍ നിന്ന് പൊക്കി വനംവകുപ്പ്

ബത്തേരി: പുള്ളിമാനിനെ വേട്ടയാടിയെന്ന(hunting team) രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍(forest department) വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ പിടിയിലായി(arrest). പുല്‍പ്പള്ളിക്കടുത്ത ചാമപ്പാറ തട്ടുപുരക്കല്‍ വീനിഷ്, ശശിമല പൊയ്കയില്‍ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. 

ഇക്കഴിഞ്ഞ ആറാം തീയ്യതിയാണ്  ചെതലയം റെയ്ഞ്ചിന്റെ പരിധിയില്‍ വരുന്ന വിനീഷിന്റെ കൃഷിയിടത്തിലെത്തിയ പുള്ളിമാനെ ഇവര്‍ വേട്ടയാടിയത്. പിന്നീട് ചെതലയം റെയ്ഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പുല്‍പ്പള്ളിയില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. 

വിനീഷിന്റെ വീട്ടില്‍ നിന്നും ഏകദേശം നാല് കിലോയോളം വരുന്ന ഉണക്കിയതും മൂന്ന് കിലോ റെഫ്രിജറേറ്ററില്‍ സൂക്ഷിച്ച നിലയിലുമുള്ള മാനിറച്ചിയാണ് പിടിച്ചെടുത്തിരിക്കുന്നത്. മാനിനെ വെടിവയ്ക്കാന്‍ ഉപയോഗിച്ച നാടന്‍ തോക്കും ഇവര്‍ ഉപയോഗിച്ച ജീപ്പും ബൈക്കുമുള്‍പ്പടെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

മാനിന്റെ തോലും മറ്റു അവശിഷ്ടങ്ങളും പുഴയില്‍ ഒഴുക്കി കളയുകയായിരുന്നു. ചെതലയം റെയ്ഞ്ചര്‍ കെ.പി. അബ്ദുള്‍ സമദ്, പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ സുനില്‍കുമാര്‍, ഫോറസ്റ്റര്‍ മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
 



from Asianet News https://ift.tt/3lpbgXL
via IFTTT

രാഷ്ട്രപതിയുടെ പേരില്‍ 'വ്യാജ ഉത്തരവ്' ഉണ്ടാക്കിയ എഴുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍

കണ്ണൂര്‍; രാഷ്ട്രപതിയുടെ പേരില്‍ വ്യാജ ഉത്തരവ് ഉണ്ടാക്കിയ എഴുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍. എസ്ബിടി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി  പിപിഎം അഷറഫാണ് പിടിയിലായത്. ഇയാളെ കോടതി റിമാന്‍റ് ചെയ്തെങ്കിലും ശാരീരിക അസ്വാസ്തം തോന്നിയതിനാല്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ രണ്ടാം പ്രതിയായ അഷറഫിന്‍റെ സഹോദരന്‍ പയ്യാന്പലം സ്വദേശി പിപിഎം ഉമ്മര്‍കുട്ടി ഒളിവിലാണ്.

കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ പിപിഎം ഉമ്മര്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിക്കാന്‍ നഗരസഭ തീരുമാനിച്ചിരുന്നു. കെട്ടിട ചട്ടങ്ങളുടെ ലംഘനമാണ് കെട്ടിട നിര്‍മ്മാണമെന്ന് നഗരസഭ കണ്ടെത്തിയിരുന്നു. എന്നാല്‍ പൊളിക്കാന്‍ എത്തിയപ്പോള്‍ ഉമ്മര്‍കുട്ടി കോര്‍പ്പറേഷന്‍ നടപടി നിര്‍ത്തിവയ്ക്കണം എന്ന് കാണിക്കുന്ന രാഷ്ട്രപതിയുടെ ഉത്തരവ് മുനിസിപ്പല്‍ സെക്രട്ടറിക്ക് നല്‍കുകയായിരുന്നു.

ഇത് വായിച്ച മുനിസിപ്പല്‍ സെക്രട്ടറി, ഇത് പൊലീസിന് കൈമാറി. ഉമ്മര്‍കുട്ടി നേരത്തെ ഇതേ 'രാഷ്ട്രപതിയുടെ ഉത്തരവ്' അഡീഷണല്‍ ചീഫ് സെക്രട്ടറി, ഗവ.സെക്രട്ടറി, കളക്ടര്‍ എന്നിവര്‍ക്കും അയച്ചിരുന്നു. 

'പ്രസിഡന്‍ഷ്യന്‍ ഡിക്രി' എന്ന പേരില്‍ വിശദമായി രാഷ്ട്രപതി നല്‍കിയ ഉത്തരവില്‍ മന്ത്രിസഭയുടെ അധികാരം ഇല്ലാതെ പാസാക്കിയ നഗരസഭ ചട്ടങ്ങള്‍ നിയമവിരുദ്ധമാണ് എന്ന് പറയുന്നു. ഉത്തരവില്‍ സംശയം തോന്നിയ പൊലീസ് ഉമ്മര്‍കുട്ടിയെയും, അഷറഫിനെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

അഷറഫ് ചെയ്തതായി പൊലീസ് പറയുന്നത് ഇതാണ്, പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി പരാതി നല്‍കാനുള്ള പോര്‍ട്ടലില്‍ പരാതി നല്‍കിയ അഷറഫ് അനുബന്ധ രേഖയായി രാഷ്ട്രപതിയുടെ വ്യാജ മറുപടിയും സ്കാന്‍ ചെയ്ത് കയറ്റി. അതിനാല്‍ സൈറ്റില്‍ കയറി നോക്കിയാല്‍ പരാതിക്ക് താഴെ 'രാഷ്ട്രപതിയുടെ മറുപടിയും' കാണാം. ഇത്തരത്തില്‍ കാണിച്ചായിരുന്നു തട്ടിപ്പ്.



from Asianet News https://ift.tt/2YGpwmd
via IFTTT

മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് കച്ചവടം; എല്‍എസ്‍ഡി സ്റ്റാമ്പുമായി യുവാക്കള്‍ പിടിയില്‍

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളെജിന്(medical college) സമീപം ലഹരിമരുന്നുമായി(drugs) രണ്ട് യുവാക്കള്‍ പിടിയില്‍. കോട്ടയം(kottayam) സ്വദേശികളായ അജയ്, അനന്ദു എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 61 എല്‍എസ്‍ഡി സ്റ്റാന്പുകളും നാലു ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. പാലക്കാട് സൗത്ത് പൊലീസും ജില്ലാ ലഹരിവിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.  

Read More: ഇന്ധനവിലയിൽ ഇന്നും വർധന; സംസ്ഥാനത്ത് ഡീസൽ വില നൂറിനടുത്തെത്തി

മെഡിക്കൽ കോളേജിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഇതിനായി കോയന്പത്തൂരിൽ നിന്നുമാണ് ലഹരിമരുന്ന് എത്തിച്ചത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ബൈക്കും ഇതിനായി ഉപയോഗിച്ചു. കോയമ്പത്തൂരില്‍ പഠിച്ചിരുന്ന ഇവര്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയില്‍ രണ്ട് ലക്ഷത്തിലധികം രൂപ വിലവരും. ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്നും  പൊലീസ് വ്യക്തമാക്കി.

Read More: കുടുംബ വഴക്ക്; പിറവത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, പ്രതി പിടിയില്‍
 



from Asianet News https://ift.tt/3AnlKuR
via IFTTT

രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില 106 കടന്നു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില (fuel price) വീണ്ടും കൂടി. സംസ്ഥാനത്ത് ഡീസൽ വില (Diesel price) നൂറ് രൂപയ്ക്ക് തൊട്ടടുത്തെത്തി. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന്(Petrol) 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 47 പൈസയായി. അതേസമയം, തിരുവനന്തപുരത്ത് പെട്രോൾ വില 106 രൂപ കടന്നു. 106.06 രൂപയാണ് തലസ്ഥാനത്ത് ഇന്നത്തെ പെട്രോൾ വില.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.10 രൂപയാണ് വില. ഇവിടെ ഡീസലിന് ഡീസൽ 97 രൂപ 57 പൈസയായി. കോഴിക്കോട്  പെട്രോൾ വില 104.32 രൂപയും  ഡീസൽ വില 97.91 രൂപയുമാണ്. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയിൽ വർധനയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ
പറയുന്നു. 

Also Read: ഇന്ധന വില വർധന: സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങുകയും ചെയ്തു. അതേസമയം, രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ  ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ വാദം. പശ്ചിമബംഗാളിൽ പെട്രോൾ വില 100 കടന്നതിന്റെ കാരണം തൃണമൂൽ സർക്കാർ ഉയർന്ന നികുതി ഈടാക്കുന്നതാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി.

Also Read: പെട്രോൾ, ഡീസൽ വില താങ്ങാൻ വയ്യ, സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത് പോത്തിന്റെ പുറത്ത്



from Asianet News https://ift.tt/3uSXPCq
via IFTTT

ദമ്പതികളുടെ മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍ വീട്ടിനുള്ളില്‍

പട്ടാമ്പി: പാലക്കാട് പട്ടമ്പി ചാലിശ്ശേരി പെരുമണ്ണൂരില്‍ ദമ്പതികളുടെ മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍ വീട്ടിനുള്ളില്‍. പെരുമണ്ണൂര്‍ വടക്കേപ്പുരക്കല്‍ വീട്ടില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി വിരമിച്ച വിപി നാരായണന്‍ (എഴുപത് വയസ്), ഇദ്ദേഹത്തിന്‍റെ ഭാര്യ ഇന്ദിര (അറുപത് വയസ്) എന്നിവരെയാണ് പൊള്ളലേറ്റ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ 1.45ഓടെയാണ് സംഭവം.

ദമ്പതികള്‍ തനിച്ചായിരുന്നു വീട്ടില്‍ താമസം. മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിലാണെങ്കിലും വീടിന് തീപിടിച്ച ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. രാത്രി പ്രദേശത്ത് കനത്ത മഴയും ഉണ്ടായിരുന്നുവെന്നാണ് സമീപ വാസികള്‍ പറയുന്നത്. ചാലിശ്ശേരി പൊലീസും, പട്ടാമ്പിയിലെ ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



from Asianet News https://ift.tt/3AnOCTF
via IFTTT

മാങ്കുളത്ത് വൃദ്ധന്‍റെ മരണം കൊലപാതകം; ഷോക്ക് അബ്സോര്‍ബര്‍ ഉപയോഗിച്ച് തലയ്ക്കടിച്ചത് സുഹൃത്ത്

മൂന്നാര്‍: ഇടുക്കി മാങ്കുളത്ത് വൃദ്ധനെ അടിച്ചുകൊന്ന സുഹൃത്ത് പിടിയിൽ. ശേവൽകുടി സ്വദേശി റോയിയെ കൊന്ന സുഹൃത്ത് ബിബിനെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് മാങ്കുളം ശേവൽകുടി സ്വദേശി റോയിയെ വഴിയരികിൽ രക്തം വാര്‍ന്ന നിലയിൽ കണ്ടത്. ഉടനെ നാട്ടുകാര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വീണ് പരിക്കേറ്റതെന്ന് ആദ്യം തോന്നിയെങ്കിലും തലയിലെ മുറിവ് കണ്ടതോടയാണ് സംഭവത്തിൽ ദുരൂഹത ഉയര്‍ന്നത്. വിശദമായ പരിശോധന നടത്തിയതോടെ സംഭവം കൊലപാതകമെന്ന് പൊലീസിന് മനസ്സിലായി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ റോയിയുടെ സുഹൃത്ത് ബിബിനെ പിടികൂടുകയായിരുന്നു. 

സുഹൃത്തുക്കളായിരുന്ന റോയിയും ബിബിനും അടുത്തിടെ പണമിടപാട് സംബന്ധിച്ച് തര്‍ക്കമുണ്ടായി. അന്ന് മുതൽ റോയിയുമായി കടുത്ത വൈരാഗ്യത്തിലായിരുന്നു ബിബിൻ. ഇന്നലെ രാത്രി പത്ത് മണിയോടെ പച്ചക്കറി വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന റോയിയെ കുറ്റിക്കാട്ടിൽ പതിയിരുന്ന് ആക്രമിച്ചു. ബൈക്കിന്റെ ഷോക്ക് അബ്സോര്‍ബര്‍ ഉപയോഗിച്ചാണ് തലക്കടിച്ചത്. തുടര്‍ന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ മാങ്കുളത്ത് നിന്നാണ് ഇന്ന് പൊലീസ് പൊക്കിയത്. നാളെ ബിബിനെ കോടതിയിൽ ഹാജരാക്കും.

Read More: കുടുംബ വഴക്ക്; പിറവത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, പ്രതി പിടിയില്‍



from Asianet News https://ift.tt/3DmyrYO
via IFTTT

കുടുംബ വഴക്ക്; പിറവത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, പ്രതി പിടിയില്‍

കൊച്ചി: എറണാകുളം പിറവത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ്(Husband) ഭാര്യയെ വെട്ടിക്കൊന്നു(murder). മുളക്കുഴം കുന്നുംപുറത്ത് വീട്ടിൽ ശാന്തയാണ് മരിച്ചത്. ഭർത്താവ് ബാബുവിനെ അറസ്റ്റുചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നത്. അൻപത്തുയഞ്ചുവയസുളള ശാന്തയെ ഭർത്താവ് ബാബു വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അർധരാത്രിയോടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇതിനൊടുവിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന വാക്കത്തികൊണ്ട് ബാബു ശാന്ത്രയെ വെട്ടി. മൂന്നു തവണ വെട്ടിയെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വീട്ടിൽവെച്ചുതന്നെ ശാന്ത മരിച്ചു. തൊട്ടുപിന്നാലെ ബാബു അടുത്തവീട്ടിലെത്തി പൊലീസ് സ്റ്റേഷനിലെ ഫോൺ നമ്പർ ആവശ്യപ്പെട്ടു. അവിടെനിന്ന് തന്നെ ഫോണിൽ വിളിച്ച് താൻ ഭാര്യയെ കൊലപ്പെടുത്തിയതായി പൊലീസിനെ അറിയിച്ചു. അപ്പോഴാണ് അയൽവാസികൾ പോലും സംഭവമറിയുന്നത്. 

തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് സംഘം സ്ഥലത്തെത്തി ബാബുവിനെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇൻക്വസ്റ്റിനുശേഷം മറ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കളമശേരിയിലേക്ക് കൊണ്ടുപോയി.  

Read More: ലഖിംപൂർ ഖേരിയിൽ വീണ്ടും ഇന്റർനെറ്റ് വിഛേദിച്ചു, നടപടി മന്ത്രി പുത്രന്റെ ചോദ്യം ചെയ്യൽ നടക്കാനിരിക്കെ



from Asianet News https://ift.tt/3iHSAAw
via IFTTT

ബാറ്റിംഗ് വെടിക്കെട്ടും തുണച്ചില്ല; ഹൈദരാബാദിനെ വീഴ്ത്തിയിട്ടും പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്

അബുദാബി: സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ചിട്ടും സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) 42 റണ്‍സിന് ജയിച്ചിട്ടും നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഐപിഎല്ലില്‍(IPL 2021) പ്ലേ ഓഫ് കാണാതെ പുറത്ത്. പ്ലേ ഓഫിലെത്താന്‍ കൂറ്റന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 235 റണ്‍സടിച്ചെങ്കിലും തിരിച്ചടിച്ച ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് കുറിച്ചതോടെയാണ് മുംബൈടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചത്.

ഹൈദരാബാദിനെ 171 റണ്‍സിനെങ്കിലും തോല്‍പ്പിച്ചാല്‍ മാത്രമെ കൊല്‍ക്കത്തയുടെ നെറ്റ് റണ്‍റേറ്റ് മറികടന്ന് നാലാം സ്ഥാനക്കാരായി മുംബൈക്ക് പ്ലേ ഓഫിലെത്താനാവുമായിരുന്നുള്ളു. ഇതോടെ കൊല്‍ക്കത്ത നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തി. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 235-9, സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 193-8.

പവര്‍ പ്ലേയില്‍ തന്നെ മുംബൈ പുറത്ത്

സ്കോര്‍ ബോര്‍ഡില്‍ 235 റണ്‍സിന്‍റെ ആത്മവിശ്വാസത്തില്‍ പന്തെറിയാനെത്തിയ മുംബൈ ഇന്ത്യന്‍സിനെ പവര്‍ പ്ലേയില്‍ തന്നെ ഹൈദരാബാദ് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും അഭിഷേക് ശര്‍മയും ചേര്‍ന്ന് പ്ലേ ഓഫിന് പുറത്തിട്ടു. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ആറോവറില്‍ 70 റണ്‍സടിച്ചപ്പോഴെ മുംബൈയുടെ വിധി കുറിക്കപ്പെട്ടിരുന്നു. 21 പന്തില്‍ 34 റണ്‍സെടുത്ത ജേസണ്‍ റോയിയെ മടക്കി ട്രെന്‍റ് ബോള്‍ട്ട് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിക്കുമ്പോഴേക്കും വൈകിപ്പോയിരുന്നു. അഭിഷേക് ശര്‍മ 16 പന്തില്‍ 33 റണ്‍സടിച്ച് പുറത്തായി.

കെയ്ന്‍ വില്യംസണിന്‍റെ അഭാവത്തില്‍ ഹൈദരാബാദിനെ നയിച്ച മനീഷ് പാണ്ഡെ(41 പന്തില്‍ 69*) നടത്തിയ പോരാട്ടം ഹൈദരാബാദിന്‍റെ തോല്‍വിഭാരം കുറച്ചു. പ്രിയം ഗാര്‍ഗും(21 പന്തില്‍ 29) ഹൈദരാബാദിനായി തിളങ്ങി. മുംബൈക്കായി ബുമ്രയും  കോള്‍ട്ടര്‍നൈലും നീഷാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഓപ്പണര്‍ ഇഷാന്‍ കിഷന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും വെടിക്കെട്ട് ഇന്നിംഗ്സുകളുടെ കരുത്തിലാണ് വമ്പന്‍ സ്കോര്‍ കുറിച്ചത്.32 പന്തില്‍ 84 റണ്‍സടിച്ച ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്കോറര്‍. സൂര്യകുമാര്‍ യാദവ് 40 പന്തില്‍ 82 റണ്‍സടിച്ചു. ഹൈദരാബാദിനായി ജേസണ്‍ ഹോള്‍ഡര്‍ നാലു വിക്കറ്റെടുത്തു.

അടിയുടെ പൊടിപൂരവുമായി ഇഷാന്‍ കിഷന്‍

പ്ലേ ഓഫിലെത്താന്‍ 171 റണ്‍സില്‍ കുറയാത്ത കൂറ്റന്‍ വിജയമെന്ന ലക്ഷ്യവുമായി ക്രീസിലിറങ്ങിയ മുംബൈ ഇന്ത്യന്‍സിനായി ഇഷാന്‍ കിഷന്‍ ആദ്യ ഓവറില്‍ തന്നെ വെടിക്കെട്ടിന് തിരികൊളുത്തി. മുഹമ്മദ് നബി എരിഞ്ഞ ആദ്യ ഓവറിലെ നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് കിഷന്‍ തുടങ്ങിയത്. ആദ്യ ഓവറില്‍ എട്ട് റണ്‍സടിച്ച മുംബൈ സിദ്ധാര്‍ത്ഥ് കൗള്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 18 റണ്‍സടിച്ചു. നബി എറിഞ്ഞ മൂന്നാം ഓവറിലും പിറന്നും 15 റണ്‍സ്. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ നാലാം ഓവറില്‍ 22 റണ്‍സടിച്ച് മുംബൈയും കിഷനും 50 തികച്ചു. ഉമ്രാന്‍ മാലിക്ക് എറിഞ്ഞ അഞ്ചാം ഓവറില്‍ മൂന്ന ബൗണ്ടറിയടക്കം 15 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. റാഷിദ് ഖാന്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ അഞ്ച് റണ്‍സ് നേടാനെ മുംബൈക്കായുള്ളു. രോഹിത്തിന്‍റെ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു.

പവര്‍ പ്ലേക്കുശേഷവും അടി തുടര്‍ന്ന് ഇഷാനും സൂര്യകുമാറും

പവര്‍ പ്ലേക്കുശേഷവും അടി തുടര്‍ന്ന് ഇഷാന്‍ എട്ടാം ഓവറില്‍ മുംബൈ സ്കോര്‍ 100 കടത്തി. ഇതിനിടെ രോഹിത് ശര്‍മയെയും(18), ഹാര്‍ദ്ദിക് പാണ്ഡ്യയയെയും(10) നഷ്ടമായെങ്കിലും ഇഷാന്‍ അടി തുടര്‍ന്നു. ഒടുവില്‍ പത്താം ഓവറില്‍ ഉമ്രാന്‍ മലിക്കിന്‍റെ പന്തില്‍ വൃദ്ധിമാന്‍ സാഹകക്ക് പിടികൊടുത്ത് ഇഷാന്‍ കിഷന്‍(32 പന്തില്‍ 84)മടങ്ങുമ്പോള്‍ മുംബൈ സ്കോര്‍ 124 റണ്‍സിലെത്തിയിരുന്നു. 11 ഫോറും നാല് സിക്സും പറത്തിയാണ് ഇഷാന്‍ 84 റണ്‍സടിച്ചത്.

മധ്യനിരയില്‍ കീറോണ്‍ പൊള്ളാര്‍ഡും(12 പന്തില്‍ 13) ക്രുനാല്‍ പാണ്ഡ്യയും(9), ജിമ്മി നീഷാമും(0) നിരാശപ്പെടുത്തിയെങ്കിലും ഒരറ്റത്ത് സ്കോറിംഗ് നിരക്ക് താഴാതെ കാത്ത സൂര്യകുമാര്‍ യാദവ്(40 പന്തില്‍ 82) മുംബൈയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. ഹൈദരാബാദിനായി ജേസണ്‍ ഹോള്‍ഡര്‍ നാലും റാഷിദ് ഖാനും അഭിഷേക് ശര്‍മയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി



from Asianet News https://ift.tt/309fYRf
via IFTTT

സന്ദര്‍ശക വിസയിലെത്തിയ മലയാളി യുഎഇയില്‍ മരിച്ചു

അജ്മാന്‍: സന്ദര്‍ശക വിസയിലെത്തിയ മലയാളി യുഎഇയില്‍ മരിച്ചു. പൊന്നാനി മാറഞ്ചേരി പഞ്ചായത്ത് പതിനാലാം വാര്‍ഡ് പുറങ്ങ് വെസ്റ്റ് സ്വദേശി വിനീഷ്(37) ആണ് അജ്മാനില്‍ മരിച്ചത്. 

ഏതാനും ദിവസങ്ങളായി അസുഖബാധിതനായി അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാലു മാസം മുമ്പാണ് സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയത്. പരേതരായ കല്ലേപറമ്പില്‍ വേലായുധന്‍-കൗസല്യ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: രതീഷ് മണി, ദിനേഷ്, ദിവ്യ. അജ്മാനില്‍ ജോലി ചെയ്യുന്ന മനോജ് സഹോദരി ഭര്‍ത്താവാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. 


 



from Asianet News https://ift.tt/3Arm8bE
via IFTTT

57 മിനുട്ടിനകം 25,000 ബുക്കിംഗ്, ഇത് രാജ്യത്തെ ആദ്യസംഭവമെന്ന് മഹീന്ദ്ര!

പുതിയ ഫ്ലാഗ്ഷിപ്പ് എസ്‍യുവി (Flagship SUV) മോഡലായ എക്സ്‌യുവി700ന്‍റെ (XUV700) ബുക്കിംഗ് മഹീന്ദ്ര ആരംഭിച്ച് മിനിറ്റുകള്‍ക്ക് ഉള്ളില്‍ ലഭിച്ചത് അമ്പരപ്പിക്കുന്ന പ്രതികരണം. ബുക്കിംഗ് തുടങ്ങി വെറും 57 മിനിറ്റിനുള്ളിൽ  25,000 പ്രീ-ബുക്കിംഗുകൾ വാഹനം പൂർത്തിയാക്കിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്തരത്തിലൊരു നാഴികല്ല് പിന്നിട്ട  ഇന്ത്യയിലെ ആദ്യത്തെ ഫോർ വീലർ കമ്പനി തങ്ങളാണെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. പുതിയ മഹീന്ദ്ര XUV700 ന്റെ പ്രീ-ബുക്കിംഗ് ഇന്ത്യൻ കാർ നിർമ്മാതാക്കളിൽ നിന്നുള്ള പുതിയ 7 സീറ്റർ എസ്‌യുവിയുടെ പ്രാരംഭ വിലയിലാണ് നടന്നത്. മഹീന്ദ്ര XUV700- ന്റെ പ്രീ-ബുക്കിംഗ് 2021 ഒക്ടോബർ 8-ന് വീണ്ടും ഓപ്പൺ ആകും. 11.99 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിലാണ് മഹീന്ദ്ര XUV700 ഇന്ത്യയിൽ അവതരിപ്പിച്ചത്.

“ഞങ്ങൾ രാവിലെ 10 മണിക്ക് ബുക്കിംഗ് ആരംഭിച്ചു. പ്രതികരണത്തിൽ ഞങ്ങൾ വിനീതരും നന്ദിയുള്ളവരുമാണ്, വാസ്തവത്തിൽ അതിന്റെ തുടക്കം മുതൽ 57 മിനിറ്റ് എന്ന റെക്കോർഡ് സമയത്ത് 25000 XUV700 ബുക്കിംഗുകൾ ഞങ്ങൾക്ക് ലഭിച്ചതിൽ സന്തോഷമുണ്ട്. പ്രതിബദ്ധതയോടെ ലോഞ്ച് വിലയിലെ വകഭേദത്തെ ആശ്രയിച്ച് ഇത് ആറുമാസം വരെ ഉത്പാദനം തുടരേണ്ടി വരും.” എം & എം ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ വീജയ് നക്ര പറഞ്ഞു.

ഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് എക്സ്‍യുവി 700 ഒരുങ്ങിയിരിക്കുന്നത്. MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്‍മിഷനുകളില്‍ ഒമ്പത് മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. 

മുന്‍ഗാമിയെക്കാള്‍ വലിപ്പക്കാരനാണ് ഈ വാഹനം. 4695 എം.എം. നീളം, 1890 എം.എം. വീതി, 1755 എം.എം. ഉയരം 2750 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് എക്സ്‍യുവി 700-ന്റെ അളവുകള്‍. പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, സി ഷേപ്പ് ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, പുതിയ ഡിസൈനിനൊപ്പം സ്പോര്‍ട്ടി ഭാവവും നല്‍കി ഒരുങ്ങിയിട്ടുള്ള 17,18 ഇഞ്ച് അലോയി വീല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ് എന്നിവയാണ് എക്സ്റ്റീരിയറിനെ സമ്പന്നമാക്കുന്നു.

2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന്‍റെ ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി കരുത്തും 380 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതിലുണ്ട്. 

കര്‍ട്ടണ്‍ എയര്‍ബാഗ്, 360 ഡിഗ്രി ക്യാമറ, ഐസോഫിക്‌സ് സീറ്റ് മൗണ്ട്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഡൈനാമിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവയാണ് ഈ വാഹനത്തിലെ സുരക്ഷാസംവിധാനങ്ങള്‍. 

അഡ്രേനോക്‌സ് കണക്ടഡ് കാര്‍ സാങ്കേതികവിദ്യ, സോണിയുടെ ത്രീഡി സൗണ്ട്, സ്മാര്‍ട്ട് ഡോര്‍ ഹാന്‍ഡില്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ, ബ്ലൈന്‍ഡ് വ്യൂ മോണിറ്ററിങ്ങ്, ഇലക്ട്രോണിക് പാര്‍ക്ക് ബ്രേക്ക്, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയ ഫീച്ചറുകളെല്ലാം ഈ ഓപ്ഷണലായി നല്‍കുന്ന ലക്ഷ്വറി പാക്കിലാണ് ഒരുക്കിയിട്ടുള്ളത്. മെമ്മറി ഫങ്ഷനുള്ള ആറ് രീതിയില്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, ഉയര്‍ന്ന വേരിയന്റില്‍ ഡ്യുവല്‍ ഡിസ്പ്ലേ 10.25 ഇഞ്ച് വലിപ്പവും താഴ്ന്ന വേരിയന്റില്‍ ഏഴ് ഇഞ്ച് വലിപ്പവുമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ആന്‍ട്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങള്‍ക്കൊപ്പം 60 കണക്ടഡ് ഫീച്ചറുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം തുടങ്ങിയവയാണ് ഫീച്ചറുകളാണ്.



from Asianet News https://ift.tt/3lnubC4
via IFTTT

അവസാന പന്തില്‍ ഭരതിന്‍റെ സിക്‌സര്‍ ഫിനിഷിംഗ്; ഡല്‍ഹിയെ തകര്‍ത്ത് ആര്‍സിബി

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) പ്ലേ ഓഫിന് മുമ്പുള്ള അവസാന മത്സരം ഗംഭീരമാക്കി വിരാട് കോലിയുടെ(Virat Kohli) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore). ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ(Delhi Capitals) ഏഴ് വിക്കറ്റിന് തോല്‍പിച്ചു. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ അവസാന പന്തില്‍ സിക്‌സറോടെ ജയത്തിലെത്തി. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ(Glenn Maxwell) അര്‍ധ സെഞ്ചുറിയും ശ്രീകര്‍ ഭരതിന്‍റെ(Srikar Bharat) വെടിക്കെട്ട് ഫിനിഷിംഗുമാണ് ആര്‍സിബിയെ തുണച്ചത്. ജയിച്ചെങ്കിലും ആര്‍സിബി മൂന്നാം സ്ഥാനത്ത് തുടരും.

ഞെട്ടിച്ച് നോര്‍ജെ

മറുപടി ബാറ്റിംഗില്‍ ആര്‍സിബിയെ ഞെട്ടിച്ചാണ് ഡല്‍ഹി പേസര്‍ ആന്‍‌റിച്ച് നോര്‍ജെ തുടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ദേവ്‌ദത്ത് പടിക്കലിനെ ഗോള്‍ഡണ്‍ ഡക്കാക്കി. ഒരോവറിന്‍റെ ഇടവേളയില്‍ നോര്‍ജെ വീണ്ടുമെത്തിയപ്പോള്‍ ആദ്യ പന്തില്‍ കോലി(8 പന്തില്‍ 4) അശ്വിന്‍റെ കൈകളിലെത്തി. പവര്‍പ്ലേയില്‍ 29 റണ്‍സ് മാത്രമാണ് ബാംഗ്ലൂരിനുണ്ടായിരുന്നത്. 

പവര്‍പ്ലേയ്‌ക്ക് ശേഷം ശ്രീകര്‍ ഭരതും എ ബി ഡിവില്ലിയേഴ്‌സും തകര്‍ത്തടിക്കാന്‍ ശ്രമിച്ചെങ്കിലും എബിഡി വീണത് തിരിച്ചടിയായി. 26 പന്തില്‍ അത്രതന്നെ റണ്‍സെടുത്ത മിസ്റ്റര്‍ 360യെ 10-ാം ഓവറില്‍ അക്‌സര്‍, ശ്രേയസിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. 15-ാം ഓവറിലാണ് ആര്‍സിബി 100 കടന്നത്. എന്നാല്‍ അടി തുടര്‍ന്ന ഭരത് 37 പന്തില്‍ ഫിഫ്റ്റി തികച്ചു. 

ഭരത്-മാക്‌സി ഷോ

അവസാന രണ്ട് ഓവറിലെ 19 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ആര്‍സിബിയെ ഭരതും മാക്‌സ്‌വെല്ലും ചേര്‍ന്ന് എത്തിച്ചു. ഇതിനിടെ മാക്‌സ്‌വെല്‍ 32 പന്തില്‍ ഫിഫ്റ്റി തികച്ചു. പോരാട്ടം അവസാന ഓവറിലേക്ക് നീങ്ങിയപ്പോള്‍ ആവേഷിന്‍റെ അവസാന പന്ത് സിക്‌സര്‍ പറത്തി ഭരത് ആര്‍സിബിയെ ജയിപ്പിച്ചു. ഭരത് 52 പന്തില്‍ 78 റണ്‍സും മാക്‌സ്‌വെല്‍ 33 പന്തില്‍ 51 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. 

ഡല്‍ഹിയുടേത് സ്വപ്‌നതുല്യ തുടക്കം

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് സ്വപ്‌നതുല്യ തുടക്കം നേടിയെങ്കിലും കൂറ്റന്‍ സ്‌കോറിലെത്തിയില്ല. ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 164 റണ്‍സാണെടുത്തത്. 48 റണ്‍സെടുത്ത പൃഥ്വി ഷായാണ് ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ഷിമ്രോന്‍ ഹെറ്റ്‌മയറുടെ ബാറ്റിംഗ് നിര്‍ണായകമായി. എങ്കിലും അവസാന 30 പന്തില്‍ 36 റണ്‍സേ പിറന്നുള്ളൂ. ഇതാണ് ടീമിനെ കൂറ്റന്‍ സ്‌കോറില്‍ നിന്നകറ്റിയത്. 

അടിച്ചുതകര്‍ത്ത് ധവാന്‍-ഷാ 

സ്വപ്‌ന തുടക്കമാണ് ശിഖര്‍ ധവാന്‍-പൃഥ്വി ഷാ സഖ്യം ഡല്‍ഹിക്ക് നല്‍കിയത്. പവര്‍പ്ലേയില്‍ 55 റണ്‍സ് ചേര്‍ത്ത ഇരുവരും 10 ഓവറില്‍ ടീമിനെ 88 റണ്‍സിലെത്തിച്ചു. 11-ാം ഓവറിലെ ആദ്യ പന്തില്‍ ഹര്‍ഷാല്‍ പട്ടേലാണ് ആര്‍സിബിക്ക് ബ്രേക്ക്‌ത്രൂ നല്‍കിയത്. 35 പന്തില്‍ 43 റണ്‍സെടുത്ത ധവാന്‍ സ്ലോ ബോളില്‍ ക്രിസ്റ്റ്യന്‍റെ കൈകളിലെത്തി. റണ്ണുയര്‍ത്താന്‍ ലക്ഷ്യമിട്ട് നായകന്‍ റിഷഭ് പന്ത് തന്നെ വണ്‍ഡൗണായെത്തി. 

ചഹല്‍ എറിഞ്ഞ 11-ാം ഓവറിലെ ആദ്യ പന്ത് സിക്‌സര്‍ പറത്തി പൃഥ്വി ഷാ ഡല്‍ഹിയെ 100 കടത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഷായെ(31 പന്തില്‍ 48) ഗാര്‍ട്ടണിന്‍റെ കൈകളിലാക്കി ചഹല്‍ പകരംവീട്ടി. സ്ഥാനക്കയറ്റിം കിട്ടിയ റിഷഭിന് ഇന്നിംഗ്‌സ് നിരാശയായി. എട്ട് പന്തില്‍ 10 റണ്‍സെടുത്ത താരത്തെ 13-ാം ഓവറില്‍ ക്രിസ്റ്റ്യന്‍ വിക്കറ്റ് കീപ്പറുടെ അടുക്കലെത്തിച്ചു. 

അവസാന ഓവറുകളില്‍ ഹെറ്റ്‌മയര്‍

ഇതിന് ശേഷം ശ്രേയസ് അയ്യര്‍-ഷിമ്രോന്‍ ഹെറ്റ്‌മയര്‍ സഖ്യം ഡല്‍ഹിയെ മുന്നോട്ട് നയിച്ചു. എന്നാല്‍ ശ്രേയസ് അയ്യര്‍ വെടിക്കെട്ട് മറന്നത് തിരിച്ചടിയായി. 18 പന്തില്‍ അത്ര തന്നെ റണ്‍സെടുത്ത അയ്യരെ 18-ാം ഓവറില്‍ സിറാജ് പുറത്താക്കിയത് നിര്‍ണായകമായി. പിന്നീട് ടീമിന്‍റെ ഭാരം ഒറ്റയ്‌ക്ക് തോളിലേറ്റേണ്ടി വന്ന ഹെറ്റ്‌മയറെ(21 പന്തില്‍ 29) ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സിറാജ് മടക്കിയപ്പോള്‍ റിപാല്‍ പട്ടേല്‍ ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു. 

ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി(Virat Kohli) ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് കോലിപ്പടയും റിഷഭ് പന്തും സംഘവും ഇറങ്ങിയത്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി(ക്യാപ്റ്റന്‍), ദേവ്‌ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, എ ബി ഡിവില്ലിയേഴ്‌സ്, ഷഹ്‌ബാസ് അഹമ്മദ്, ഹര്‍ഷാല്‍ പട്ടേല്‍, ജോര്‍ജ് ഗാര്‍ട്ടണ്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍. 

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ്‍ അയ്യര്‍, റിഷഭ് പന്ത്, റിപാല്‍ പട്ടേല്‍, ഷിമ്രോന്‍ ഹെറ്റ്‌മയര്‍, അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കാഗിസോ റബാഡ, ആവേഷ് ഖാന്‍, ആന്‍‌റിച്ച് നോര്‍ജെ. 

പൊള്ളാര്‍ഡിനെയും പിന്തള്ളി അതിവേഗ ഫിഫ്റ്റി, ഇഷാന്‍ കിഷന് റെക്കോര്‍ഡ്



from Asianet News https://ift.tt/3iK9a2S
via IFTTT

സ്ക്രീനില്‍ ഞെട്ടിക്കാന്‍ പ്രഭുദേവ; സൈക്കോളജിക്കല്‍ ത്രില്ലര്‍ 'ബഗീര'യുടെ ട്രെയ്‍ലര്‍

പ്രഭുദേവ (Prabhu Deva) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'ബഗീര'യുടെ ട്രെയ്‍ലര്‍ (Bagheera Official Trailer) പുറത്തെത്തി. ആദിക് രവിചന്ദ്രന്‍ (Adhik Rvichandran) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'പുരുഷന്മാരുടെ കണ്ണീരൊപ്പുന്ന' ഒരു പരമ്പര കൊലപാതകിയുടെ റോളിലാണ് പ്രഭുദേവ എത്തുന്നത്. ചെന്നൈയില്‍ നടന്ന വിപുലമായ ചടങ്ങിലായിരുന്നു ട്രെയ്‍ലര്‍ ലോഞ്ച്.

നിരവധി ഗെറ്റപ്പുകളിലാണ് പ്രഭുദേവ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഏഴ് പ്രധാന നായികാതാരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അമൈറ ദസ്‍തര്‍, രമ്യ നമ്പീശന്‍, ജനനി അയ്യര്‍, സഞ്ചിത ഷെട്ടി, ഗായത്രി ശങ്കര്‍, സാക്ഷി അഗര്‍വാള്‍, സോണിയ അഗര്‍വാള്‍ എന്നിവരാണ് അത്. സായ് കുമാര്‍, നാസര്‍, പ്രഗതി എന്നിവരും അഭിനയിക്കുന്നു. 

സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഭരതന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ആര്‍ വി ഭരതന്‍ ആണ്. സംഗീതം ഗണേശന്‍ എസ്. ഛായാഗ്രഹണം സെല്‍വകുമാര്‍ എസ് കെ, അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് റൂബെന്‍, നൃത്തസംവിധാനം രാജു സുന്ദരം, ബാബ ബാസ്‍കര്‍, വസ്ത്രാലങ്കാരം സായ്, മേക്കപ്പ് കുപ്പുസാമി. നേരത്തെ പുറത്തെത്തിയ ടീസറിനും ആദ്യ ഗാനത്തിനും വലിയ പ്രതികരണമാണ് ലഭിച്ചത്.



from Asianet News https://ift.tt/3myLP5n
via IFTTT

ഒട്ടകങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയ; വിദേശി അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ഒട്ടകങ്ങള്‍ക്ക് സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയകള്‍(surgery) നടത്തിയ വിദേശിയെ ക്യാമല്‍ ക്ലബ്ബുമായി സഹകരിച്ച് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് (arrest) ചെയ്തു. വിസിറ്റ് വിസയില്‍ രാജ്യത്ത് പ്രവേശിച്ച 40 വയസ്സുള്ള ഈജിപ്ത് സ്വദേശിയാണ് അറസ്റ്റിലായത്.

റിയാദ് പൊലീസുമായി ഏകോപനം നടത്തി കിഴക്കന്‍ പ്രവിശ്യ പൊലീസിന് കീഴിലെ അല്‍ഹസ പൊലീസ് ആണ് പ്രതിയെ തിരിച്ചറിഞ്ഞത്. വില്‍പ്പന നടത്തുമ്പോള്‍ കൂടുതല്‍ വില ലഭിക്കാന്‍ വേണ്ടിയാണ് ഈജിപ്തുകാരന്‍ ഒട്ടകങ്ങള്‍ക്ക് സൗന്ദര്യവര്‍ധന ശസ്ത്രക്രിയകള്‍ നടത്തിയത്. ഇത്തരം ശസ്ത്രക്രിയകള്‍ നടത്താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും മരുന്നുകളും ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി കേസ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി കിഴക്കന്‍ പ്രവിശ്യ പൊലീസ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് അല്‍ശഹ്രി പറഞ്ഞു.

മാനുകളെ കടത്തിയ വിദേശി സൗദിയില്‍ അറസ്റ്റില്‍

നിയമവിരുദ്ധമായി മാനുകളെ സ്വന്തമാക്കി വളര്‍ത്തുകയും കള്ളക്കടത്ത് നടത്തുകയും ചെയ്ത യെമന്‍ സ്വദേശി സൗദി അറേബ്യയില്‍ പിടിയില്‍. ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ദായിറില്‍ വെച്ചാണ് യെമന്‍ സ്വദേശി സുരക്ഷ വകുപ്പുകളുടെ പിടിയിലായത്.  രണ്ട് ഡസനോളം മാനുകളെയും കാട്ടാടുകളെയും ഒരു ട്രക്കില്‍ കടത്തുന്നതിനിടെയാണ് 30കാരനെ അറസ്റ്റ് ചെയ്തത്. വന്യമൃഗങ്ങളെ സ്വകാര്യ വ്യക്തികള്‍ക്ക് വളര്‍ത്താനോ മറ്റൊരിടത്തേക്ക് കടത്തി കൊണ്ട് പോകാനോ അനുമതിയില്ല. ഇത് കുറ്റകരമാണ്. 


 



from Asianet News https://ift.tt/3FuVFh5
via IFTTT

മലമ്പുഴയിൽ പരിശോധനയ്ക്ക് പോയ തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തിൽ കുടുങ്ങി

പാലക്കാട്: പാലക്കാട് മലമ്പുഴ വനത്തില്‍ പരിശോധനയ്ക്ക് പോയ തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളടക്കമുള്ള സംഘം വഴി തെറ്റി കാട്ടില്‍ കുടുങ്ങി. നാർക്കോട്ടിക്ക് സെല്ല് ഡിവൈഎസ്പി സി ഡി ശ്രീനിവാസ്, മലമ്പുഴ സി ഐ സുനിൽ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് വനത്തിൽ കുടുങ്ങിയത്. വാളയാർ വനമേഖലയിൽ 8 കിലോമീറ്റർ ഉൾവനത്തിൽ ഇവരുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവർക്കായി പൊലീസും വനം വകുപ്പും ആദിവാസികളും തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. കഞ്ചാവ് പരിശോധനയക്കാണ് ഇവർ വനത്തിനുള്ളിലേക്ക് പോയത്. പിന്നീട് വഴി തെറ്റുകയായിരുന്നു. 

കാട്ടിൽ കുടുങ്ങിയ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി അടക്കമുള്ള 14 അംഗ സംഘത്തെ കണ്ടെത്താൻ നാളെ രണ്ട് സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ നടത്തും. പുലർച്ചെ 6 മണിയോടെ വാളയാർ ചാവടിപ്പാറയിൽ നിന്നും ഒരു സംഘവും മലമ്പുഴ കവ ഭാഗത്ത് നിന്നും മറ്റൊരു സംഘവുമാണ് തെരച്ചിൽ നടത്തുക. കാട്ടിൽ അകപ്പെട്ട ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. മലമ്പുഴയിൽ നിന്നും 8 കിലോ മീറ്റർ അകലെ ഇവർ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. 



from Asianet News https://ift.tt/3DngZmX
via IFTTT

മുഷ്‍ടി ചുരുട്ടി എതിരാളികളോട് ടാറ്റ ചോദിക്കുന്നു, ഈ 'പഞ്ച്' താങ്ങുമോ..?!

ടുത്തകാലത്തായി രാജ്യത്തെ വാഹനവിപണിയില്‍ മികച്ച ഫോമിലാണ് ടാറ്റാ മോട്ടോഴ്‍സ് (Tata Motors). അതുകൊണ്ട് തന്നെ ടാറ്റയുടെ (Tata) ഓരോ നീക്കവും എതിരാളികള്‍ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ പുതിയ മൈക്രോ എസ്‍യുവിയായ (Micro SUV) പഞ്ചിനെ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ. രാജ്യത്തെ വാഹന വിപണിയില്‍ ഒരു ചലനം തന്നെ സൃഷ്‍ടിക്കും ഈ വാഹനം എന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്. ഇതാ പഞ്ചിന്‍റെ ചില വിശേഷങ്ങള്‍ അറിയാം

നാല് ട്രിമ്മുകള്‍
ടാറ്റ പഞ്ച്  നാല് ട്രിമ്മുകളിൽ ലഭ്യമാണ്. പ്യൂവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്​ഡ്​, ക്രിയേറ്റീവ് എന്നിവയാണ്​ ട്രിമ്മുകൾ.  

എഞ്ചിന്‍
86 bhp കരുത്തും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്​പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിന്‍റെ ഹൃദയം. ഇത് അഞ്ച്​ സ്​പീഡ് മാനുവൽ അല്ലെങ്കിൽ എ.എം.ടി ഓട്ടോമാറ്റിക് ഗിയർബോക്​സുമായി ബന്ധിപ്പിക്കും. ഈ എഞ്ചിൻ ഇതിനകം തന്നെ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ അവതരിപ്പിച്ചിട്ടുണ്ട്​. മികച്ച ഇന്ധനക്ഷമതക്കായി ഓട്ടോമാറ്റിക് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനം വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചിലെ എ.എം.ടി ഗിയർബോക്‌സിൽ ട്രാക്ഷൻ മോഡുകളും ഉണ്ട്. 6.5 സെക്കൻഡിൽ പഞ്ച് 0-60 കിലോമീറ്റർ വേഗതയും 16.5 സെക്കൻഡിൽ 0-100 കി.മീ വേഗതയും കൈവരിക്കും.

നീളം വീതി
3,827 എംഎം നീളവും 1,742 എംഎം വീതിയും 1,615 എംഎം ഉയരവും 2,445 എംഎം വീൽബേസും വാഹനത്തിനുണ്ട്. 187 എംഎം ഗ്രൗണ്ട് ക്ലിയറൻസും 366 ലിറ്റർ ബൂട്ട് ശേഷിയും മികച്ചതാണ്​. ആൽട്രോസ് പോലെ ആൽഫാ ആർക്കിടെക്​ചറിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണിത്​. 90 ഡിഗ്രിയിൽ തുറക്കുന്ന വാതിലുകളും പരന്ന ഫ്ലോറും സൗകര്യപ്രദമാണ്​. പ്രധാന എതിരാളികളായി കണക്കാക്കുന്ന ഇഗ്നിസിനെക്കാളും കെയുവി 100 നെക്കാളും നീളവും വീതിയും ഗ്രൗണ്ട് ക്ലിയറൻസും വീൽബെയ്സും കൂടുതലുണ്ട് പഞ്ചിന്. 

സുരക്ഷ
ഡ്യുവൽ എയർബാഗ്​, എ.ബി.എസ്, ഐസോഫിക്​സ്​ ചൈൽഡ് സീറ്റ് മൗണ്ട്​, ഫ്രണ്ട് പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ്​, എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ടെക് തുടങ്ങിയ സവിശേഷതകൾ അടിസ്ഥാന ട്രിമ്മിൽ തന്നെ ലഭിക്കും. റെയിൻ സെൻസിങ്​ വൈപ്പറുകളും പ്രൊജക്​ടർ ഹെഡ്‌ലാമ്പുകളും ഹാർമൻ മ്യൂസിക്​ സിസ്​റ്റവും പോലുള്ള മികച്ച സവിശേഷതകളും ഉയർന്ന വകഭേദങ്ങൾക്കുണ്ടാകും.

ഫീച്ചറുകള്‍
നാല്​ സ്​പീക്കറുകളുള്ള ഓഡിയോ സിസ്​റ്റം, സ്​റ്റിയറിങ്​ മൗണ്ടഡ് കൺട്രോളുകൾ, ഇലക്ട്രിക് അഡ്​ജസ്​റ്റ്​ വിങ്​ മിററുകൾ, റിയർ പവർ വിൻഡോകൾ, ഫോളോ മീ ഹോം ഹെഡ്‌ലാമ്പുകൾ, യുഎസ്ബി ചാർജിങ്​ സോക്കറ്റ്, ഫുൾ വീൽ കവറുകൾ എന്നിവ അഡ്വഞ്ചർ ട്രിമ്മിലുണ്ട്​.7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയ്​ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ വ്യൂ ക്യാമറ, ഫോഗ് ലാമ്പുകൾ, കീലെസ് ഗോ, ക്രൂസ് കൺട്രോൾ, 15 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവ അക്കംപ്ലിഷ്​ ട്രിമ്മിൽ ലഭിക്കും.

ടോപ്പ്-സ്പെക്​ ക്രിയേറ്റീവ് ട്രിം സവിശേഷതകളാൽ സമ്പന്നമാണ്​. 7.0 ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേ ടൈം റണ്ണിങ്​ ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിങ്​ വൈപ്പറുകൾ, റിയർ വൈപ്പർ, വാഷർ തുടങ്ങിയ സവിശേഷതകൾ ഇതിന് ലഭിക്കും. കൂടാതെ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഉണ്ടാകും.

കസ്റ്റമൈസേഷൻ
വിവിധ വേരിയൻറുകൾക്കായി ഇഷ്‍ടത്തിന് അനുസരിച്ച് കസ്റ്റമൈസേഷൻ പാക്കുകളും പഞ്ചിനായി ടാറ്റ അവതരിപ്പിക്കുന്നുണ്ട്​.  ഈ കസ്റ്റമൈസേഷൻ സൗകര്യമാണ് പഞ്ചിനെ വ്യത്യസ്‍തനാക്കുന്ന മറ്റൊരു മുഖ്യ ഘടകവും. പ്യുവർ ട്രിമ്മിനായുള്ള റിഥം പായ്ക്ക് പ്രകാരം നാല് സ്പീക്കറുകളും സ്​റ്റിയറിങ്​ മൗണ്ടഡ് കൺട്രോളുകളുമുള്ള ഓഡിയോ സിസ്റ്റം വാഹനത്തിൽ ചേർക്കാനാകും. അതേസമയം അഡ്വഞ്ചറിൽ ഇത് 7.0 ഇഞ്ച് ഹാർമൻ ടച്ച്‌സ്‌ക്രീൻ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉപയോഗിച്ച് സ്​റ്റാൻഡേർഡ് ഓഡിയോ സിസ്റ്റം അപ്ഗ്രേഡ് ചെയ്യാം. ഡാസിൽ പാക്കിൽ പ്രൊജക്​ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്​കൾ, ബ്ലാക്​ ഫിനിഷ്​ഡ്​ എ-പില്ലർ എന്നിവ ലഭിക്കും. ഏറ്റവും ഉയർന്ന ക്രിയേറ്റീവ് ട്രിമ്മിൽ ടാറ്റയുടെ ഐആർ‌എ കണക്റ്റഡ്​ കാർ ടെക്​ ചേർക്കാനകും.

എതിരാളികള്‍
മഹീന്ദ്ര KUV100ന് ഒപ്പം മാരുതി സുസുക്കി ഇഗ്നിസ്, ബലേനോ, ഹ്യുണ്ടായ് i20 തുടങ്ങിയവരായിരിക്കും പഞ്ചിന്‍റെ മുഖ്യ എതിരാളികള്‍. 

ഇലക്ട്രിക് വകഭേദം
വിപണിയുടെ താത്പര്യം മുന്‍നിര്‍ത്തി ഭാവിയില്‍ പഞ്ചിന്റെ ഇലക്ട്രിക് വേര്‍ഷനും വിപണിയില്‍ ഇറക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. 

വില
വിലയിൽ നെക്സോണിനു തൊട്ടു താഴെ നിൽക്കുന്ന ഈ വാഹനം മൈക്രോ എസ്‍യുവി എന്ന പേരിലായിരിക്കും വിപണിയിലെത്തുക.  4.5 ലക്ഷം മുതൽ 7.5 ലക്ഷം വരെ രൂപയായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. 

ബുക്കിംഗ്
പഞ്ചിനുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചുകഴിഞ്ഞു. 21000 രൂപ നൽകി ഇപ്പോള്‍ വാഹനം ബുക്ക് ചെയ്യാം. ഓൺലൈനായും ടാറ്റ ഷോറൂം വഴിയും പഞ്ചിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയെന്നും ടാറ്റ അറിയിക്കുന്നു. ദീപാവലിക്കുശേഷം വാഹനത്തിന്‍റെ ഡെലിവറി ആരംഭിക്കാനാണ്​ ടാറ്റയുടെ നീക്കം.   ഒക്ടോബര്‍ 20ന് കാര്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 



from Asianet News https://ift.tt/3uWCZ4Z
via IFTTT

ലഖിംപൂർ ഖേരിയിൽ വീണ്ടും ഇന്റർനെറ്റ് വിഛേദിച്ചു, നടപടി മന്ത്രി പുത്രന്റെ ചോദ്യം ചെയ്യൽ നടക്കാനിരിക്കെ

ദില്ലി: ലഖിംപൂർ ഖേരിയിൽ  (Lakhimpur Kheri violence) വീണ്ടും ഇന്റർനെറ്റ് (internet) കണക്ഷൻ വിഛേദിച്ചു. കർഷകർക്ക് (farmers) നേരെ വാഹനമിടിച്ച് കയറ്റിയ കേസിൽ പ്രതിയായ കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ (Asish Mishra) നാളെ ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്റർനെറ്റ് നിയന്ത്രണമേർപ്പെടുത്തിയത്.

ആശിഷിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കർഷക പ്രതിഷേധം തുടരുകയാണ്. എഫ്ഐആറിലടക്കം ആശിഷ് മിശ്രയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ നടപടി വൈകിപ്പിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഒക്ടോബർ 18ന് രാജ്യവ്യാപക റെയിൽ ഉപരോധത്തിന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്. 

അതിനിടെ കേസിൽ യുപി സർക്കാരിന്റെ ഉദാസീന നിലപാടിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. കേസിലെ പ്രധാനപ്രതിയായ ആശിഷ് കുമാർ മിശ്രയ്ക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നല്കിയെന്ന് യുപി സർക്കാരിനു വേണ്ടി ഹരീഷ് സാൽവെ അറിയിച്ചെങ്കിലും ക്രൂരമായ കൊലപാതകത്തിൽ ആശിഷ് മിശ്രയ്ക്ക് മാത്രം എന്തിനാണ്  ഇളവ് നൽകുന്നതെന്ന് കോടതി ചോദിച്ചു. 

ലഖിംപൂർ: 18 ന് രാജ്യവ്യാപക റെയിൽ ഉപരോധം, പ്രതിഷേധം കടുപ്പിച്ച് സംയുക്ത കിസാൻ മോർച്ച

അതേസമയം ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ലഖിംപൂരിൽ അനിശ്ചിത കാല നിരാഹാര സമരത്തിലാണ്. ലഖിംപുരിൽ മരിച്ച പ്രാദേശിക മാധ്യമ പ്രവർത്തകന്റെ വീട്ടിലാണ് സിദ്ദു നിരാഹാരമിരിക്കുന്നത്. 

 



from Asianet News https://ift.tt/3Apfu5K
via IFTTT

Thursday, October 7, 2021

സംസ്ഥാനത്തെ സെറോ സർവ്വേ ഫലം ഇന്ന് പുറത്തുവിട്ടേക്കും; കുട്ടികളിലെ പഠനറിപ്പോർട്ടും ഇന്ന് വന്നേക്കും

തിരുവനന്തപുരം: എത്രപേർ കൊവിഡ് പ്രതിരോധ ശേഷി ആർജിച്ചെന്നറിയാൻ സംസ്ഥാനം സ്വന്തം നിലയ്ക്ക് നടത്തിയ കോവിഡ് സെറോ സർവ്വേ ഫലം ഇന്ന് പുറത്തുവിട്ടേക്കും. സർവ്വേ പൂർത്തിയായതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. 14 ജില്ലകളിൽ മുപ്പതിനായിരത്തിലധികം പേരിൽ നടത്തിയ കൊവിഡ് പ്രതിരോധ ആന്റിബോഡി പരിശോധനാ ഫലമാണ് ഇന്ന് പുറത്തുവിടുന്നത്. സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് നടത്തിയ
കുട്ടികളിലെ സെറോ പഠനവും പ്രസിദ്ധീകരിച്ചേക്കും.

18 വയസിന് മുകളിലുള്ളവരിൽ 82 ശതമാനത്തിലധികവും കുട്ടികളിൽ നാൽപ്പത് ശതമാനവുമാണ് സെറോ നിരക്കെന്ന് നേരത്തെ സൂചനകൾ പുറത്തു വന്നിരുന്നു. വാക്സിനേഷൻ മുന്നേറിയ പശ്ചാത്തലത്തിലാണ് മുതിർന്നവരിലെ ആന്റിബോഡി സാന്നിധ്യം 42.7ൽ നിന്നും  ഇരട്ടിയോളമായത്. ഗർഭിണികൾ, ഗ്രാമ-നഗര മേഖലകൾ, തിരദേശ -ആദിവാസി മേഖലകൾ എന്നിങ്ങനെ വെവ്വേറെ തരംതിരിച്ചാകും റിപ്പോർട്ട്.

സിറോ പ്രിവിലന്‍സിലൂടെ കണ്ടെത്തുന്നത് ഒരു വ്യക്തിയുടെ ശരീരത്തിലുള്ള പ്രതിരോധം, അല്ലെങ്കില്‍ ആന്റിബോഡി ഉത്പാദിക്കപ്പെട്ടിട്ടുണ്ടോ എന്നാണ്. രണ്ട് രീതിയിലൂടെ ഇത് കൈവരിക്കാം. രോഗം വന്ന് ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയിലൂടെയും വാക്‌സിനേഷനിലൂടെയും ഇത് കൈവരിക്കാം. സംസ്ഥാനത്ത് നല്ല രീതിയില്‍ വാക്‌സിനേഷന്‍ നടന്നിട്ടുണ്ട്. 93 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. നല്ല രീതിയില്‍ രണ്ടാം ഡോസ് വാക്‌സിനും നല്‍കാനായി. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കുറേപേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇത് രണ്ടും കൂടി കണക്കിലെടുത്താല്‍ സ്വാഭാവികമായും കൂടുതല്‍ പേര്‍ പ്രതിരോധം കൈവരിച്ചിരിക്കാനാണ് സാധ്യതയെന്ന് മന്ത്രി പറഞ്ഞിരുന്നു.

 


 



from Asianet News https://ift.tt/3iJCk2d
via IFTTT

രാജ്യത്തെ സമ്പൂർണ ഡിജിറ്റലാക്കാൻ ആയിരം ദിവസത്തെ പദ്ധതിയുമായി ഐടി മന്ത്രാലയം

ദില്ലി: രാജ്യത്തെ മുഴുൻ ജനങ്ങൾക്കും ഇൻറർനെറ്റ് ലഭ്യമാക്കാനും, കൂടുതൽ സർക്കാർ സേവനങ്ങൾ ഡിജിറ്റിലാക്കാനും ആയിരം ദിവസത്തെ പദ്ധതിയുമായി ഐടി മന്ത്രാലയം. വിഷൻ തൌസൻറ് ഡെയ്സ് എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ കണക്റ്റിവിറ്റിയുളള രാജ്യമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഡിജിറ്റൽ ഭരണനിർവഹണ സംവിധാനങ്ങളെ ഏകോപിപ്പിച്ചും സൈബർ നിയമങ്ങളുടെ ലളിതമാക്കിയും ഇന്ത്യയ്ക്ക് ഹൈടെക്ക് കരുത്ത് നേടികൊടുക്കുക എന്നതാണ് പദ്ധതിയിലൂടെ ഐടി മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. സർക്കാർ സേവനങ്ങൾക്കായി വിവിധ ആപ്പുകൾ നിലവിലുണ്ടെങ്കിലും ഇതു തമ്മിലുള്ള ഏകോപനം ശരിയായി നടക്കുന്നില്ല. ആയിരം ദിവസത്തെ പദ്ധതിയിലൂടെ ഇത് പരിഹരിക്കുമെന്നാണ് കേന്ദ്രത്തിൻറെ അവകാശവാദം. രാജ്യത്ത് എല്ലാവരിലേക്കും സുരക്ഷിതവും സൌജന്യവുമായ ഇൻറർനെറ്റ് എത്തിക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സൂപ്പർ കമ്പ്യൂട്ടിങ്ങ്, ബ്ലോക്ക് ചെയിൻ, ക്വാണ്ടം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സങ്കീർണ്ണമായ സാങ്കേതിക മേഖലകളിലെ ഇന്ത്യയുടെ വളർച്ച ഉറപ്പാക്കുമെന്നും മന്ത്രാലയം അവകാശപ്പെടുന്നു. 

ഐടി മേഖലയിലെ മാനവശേഷി വർധിപ്പിക്കാനുള്ള നടപടികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊവിഡാനന്തരം ഈ മേഖലയിൽ പരിശീലനം ലഭിച്ചവരുടെ സാധ്യത കൂടും. ഇതിനായി മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പരിശീലനം നൽകി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. ഡിജിറ്റൽ വിദ്യാഭ്യാസം , ആരോഗ്യം സമൃദ്ധി എന്നാണ് പദ്ധതിയുടെ മുദ്രാവാക്യം.



from Asianet News https://ift.tt/3akALD2
via IFTTT

രൂക്ഷമായ കൽക്കരി ക്ഷാമത്തിന് പരിഹാരം കാണാൻ ശ്രമം തുടങ്ങി കേന്ദ്രം; സംഭരണ ചട്ടങ്ങൾ ലളിതമാക്കും

ദില്ലി: രാജ്യത്ത് അതിരൂക്ഷമായ കൽക്കരി ക്ഷാമത്തിന് (Coal shortage)പരിഹാരം കാണാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. കൽക്കരി വകുപ്പ് സെക്രട്ടറി അനിൽ കുമാർ ജെയിന്റെ (Anilkumar Jain) നേതൃത്വത്തിൽ കൽക്കരി വ്യവസായ സംഘടനയുടെ യോഗം ചേർന്നു. കൽക്കരി സംഭരണ ചട്ടങ്ങൾ ലളിതമാക്കാൻ യോഗം തീരുമാനിച്ചു.

രാജ്യത്തെ വൈദ്യുതി ഉത്പാദനത്തെ അടക്കം ബാധിക്കുന്ന വിധത്തിൽ കൽക്കരി ക്ഷാമം രൂക്ഷമായതോടെയാണ് കേന്ദ്ര ഇടപെടൽ. കൽക്കരി ക്ഷാമം രൂക്ഷമായതോടെ സിമന്റ് , അലൂമിനിയം ഉത്പാദനം രാജ്യത്ത് കടുത്ത പ്രതിസന്ധിയിലായി. സിമന്റ് വിലയിൽ ഒരാഴ്ചക്കിടെ 150 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

അതിനിടെ, റിസര്‍വ് ബാങ്കിന്‍റെ (Reserve Bank) അര്‍ദ്ധപാദ വായ്പ നയ അവലോകനം ഇന്ന് നടക്കും. ധനനയ സമിതി യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ​ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. നിലവിലെ സാഹചര്യത്തില്‍ റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറാകില്ലെന്നാണ് സൂചന. കഴിഞ്ഞ 7 അവലോകന യോഗങ്ങളിലും പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ ധനനയ സമിതി തയ്യാറായിരുന്നില്ല. 
അതേ സമയം ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പണപ്പെരുപ്പവും കൂടാനുള്ള സാധ്യതയും ധനനയ സമിതി യോഗം വിലയിരുത്തും. 


 



from Asianet News https://ift.tt/3Djj2sg
via IFTTT

ആറ്റിങ്ങലിൽ തീപിടിത്തം, വ്യാപാര സ്ഥാപനം പൂർണ്ണമായി കത്തി നശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ (Thiruvananthapuram) ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം (Fire). പൊലീസ് സ്റ്റേഷന് സമീപത്തെ പാത്രങ്ങൾ വിൽക്കുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചയോടെ പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് (short circuit) അപകട കാരണമെന്നാണ് കരുതുന്നത്. കട ഏതാണ്ട് പൂർണ്ണമായിത്തന്നെ കത്തിനശിച്ചു. ആളുകൾക്ക് പരിക്കേറ്റതായി റിപ്പോ‍ർട്ടില്ല. 

ഫയർഫോഴ്സിൻ്റെ ആറ് യൂണിറ്റ് എത്തി തീ അണക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ. ഇന്ന് പുല‍ർച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്. നാല് കട മുറികൾ പൂർണമായി കത്തിയമർന്നു. മധുര അലുമിനിയം സ്റ്റോഴ്സ്, ശ്രീനാരായണ പ്ലാസ്റ്റിക് എന്നീ കടയും അതിൻ്റെ ഗോഡൗണിനുമാണ് തീപിടിച്ചത്. രണ്ടര മണിക്കൂറിലധികമായി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക്, അലൂമിനിയം പാത്രങ്ങൾ, പേപ്പർ, സാനിറ്റൈസർ തുടങ്ങിയവയാണ് ഗോഡൗണിൽ പ്രധാനമായും ഉള്ളത്. 

കെട്ടിടം ഇടിഞ്ഞ് വീഴുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായതായി ജില്ലാ ഫയർ ഓഫീസർ എം സുധി പറഞ്ഞു. എന്നാൽ തീ നിയന്ത്രണ വിധേയമായെന്നും മറ്റ് കെട്ടിടങ്ങളിലേക്ക് പടരാൻ ഇനി സാധ്യതയില്ലെന്നും അ​ദ്ദേഹം വ്യക്തമാക്കി. 
 



from Asianet News https://ift.tt/3lkfbEZ
via IFTTT

കാലുവാരിയവർക്കെതിരെ നടപടി വേണമെന്ന് ഘടകകക്ഷികളോട് കോൺഗ്രസ്; പരാജയം നിയോജകമണ്ഡലം തലത്തിൽ പഠിക്കും

തിരുവനന്തപുരം: ഔദ്യോഗികസ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ  നടപടി എടുക്കണമെന്ന് കോൺഗ്രസ് (Congress) ഘടകകക്ഷികളോട് ആവശ്യപ്പെട്ടു. യുഡിഎഫ് ജില്ലാ ചെയർമാൻമാരുടേയും കൺവീനർമാരുടേയും യോഗത്തിലാണ് കെപിസിസി നേതൃത്വം ഈ  (KPCC) ആവശ്യമുന്നയിച്ചത്. തെരഞ്ഞെടുപ്പ് പരാജയം നിയോജകമണ്ഡലം തലത്തിൽ പഠിക്കും. യുഡിഎഫ് കമ്മിറ്റികൾ (UDF) പഞ്ചായത്ത് തലത്തിൽ രൂപീകരിക്കാനും തീരുമാനിച്ചു. 

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കാലു വാരിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ഘടകക്ഷികൾ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തന്നെ യുഡിഎഫ് ജില്ലാ ചെയർമാൻമാരോടും കൺവീനർമാരോടും  വ്യക്തമാക്കുന്നത്.  എന്നാൽ കോൺഗ്രസ് മാത്രം നടപടിയെടുത്തിട്ട് കാര്യമില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതേ സമീപനം ഘടകക്ഷികളും സ്വീകരിച്ചില്ലെങ്കിൽ മുന്നണിക്ക് പ്രയോജനമുണ്ടാകില്ല.

പരാജയം ഓരോ മണ്ഡലം അടിസ്ഥാനത്തിൽ പരിശോധിക്കും. അടുത്തയാഴ്ച മുതൽ മണ്ഡലം അടിസ്ഥാനത്തിൽ തുടങ്ങുന്ന യുഡിഎഫ് കൺവെൻഷനുകളാണ് ഇത് പഠിക്കുക. കോൺഗ്രസിൽ പുതിയ നേതൃത്വം കൊണ്ടു വരുന്ന ഘടനാപരമായ മാറ്റങ്ങൾ യുഡിഎഫിലും നടപ്പാക്കുകയാണ്. അതിന്റ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് തലത്തിൽ യുഡിഎഫ് കമ്മിറ്റികൾ രൂപീകരിക്കുന്നത്. 



from Asianet News https://ift.tt/3mQlHmP
via IFTTT

ഇന്ധനവിലയിൽ ഇന്നും വർധന; സംസ്ഥാനത്ത് ഡീസൽ വില നൂറിനടുത്തെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസൽവില (Diesel price) നൂറു രൂപയ്ക്ക് തൊട്ടടുത്തെത്തി. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന്(Petrol) 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10 പൈസയായി.  തിരുവനന്തപുരത്ത്  പെട്രോൾ വില  105 രൂപ 78 പൈസയാണ്.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 103.80 രൂപയാണ് വില. ഇവിടെ ഡീസലിന് ഡീസൽ 97 രൂപ 20 പൈസയായി. കോഴിക്കോട്  പെട്രോൾ വില 104.02ഉം  ഡീസൽ വില 97.54ഉം ആണ് . അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇന്നലെയും വർധന ഉണ്ടായി. മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ ക്രൂഡ് ഓയിൽ വില. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയിൽ വർധനയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ
പറയുന്നു. 

അതിനിടെ, രാജ്യത്ത് അതിരൂക്ഷമായ കൽക്കരി ക്ഷാമത്തിന് പരിഹാരം കാണാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. കൽക്കരി വകുപ്പ് സെക്രട്ടറി അനിൽ കുമാർ ജെയിന്റെ നേതൃത്വത്തിൽ കൽക്കരി വ്യവസായ സംഘടനയുടെ യോഗം ചേർന്നു.  കൽക്കരി സംഭരണ ചട്ടങ്ങൾ ലളിതമാക്കാൻ യോഗം തീരുമാനിച്ചു. രാജ്യത്തെ വൈദ്യുതി ഉത്പാദനത്തെ അടക്കം  ബാധിക്കുന്ന വിധത്തിൽ കൽക്കരി ക്ഷാമം രൂക്ഷമായതോടെയാണ് കേന്ദ്ര ഇടപെടൽ. കൽക്കരി ക്ഷാമം രൂക്ഷമായതോടെ സിമന്റ് , അലൂമിനിയം ഉത്പാദനം രാജ്യത്ത് കടുത്ത പ്രതിസന്ധിയിലായി. സിമന്റ് വിലയിൽ ഒരാഴ്ചക്കിടെ നൂറ്റമ്പത് രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.  

 



from Asianet News https://ift.tt/3mCao1a
via IFTTT

എങ്ങനെയാകും ക്ലാസുകള്‍, മുന്നൊരുക്കങ്ങള്‍ എന്തൊക്കെ? അന്തിമ മാര്‍ഗരേഖ ഇന്ന് പുറത്തിറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ തുറക്കുന്നത് (school reopening) സംബന്ധിച്ചുള്ള അന്തിമ മാർഗരേഖ (final guidelines) ഇന്ന് പുറത്തിറിങ്ങും. ഇന്നലെ പുറത്തിറക്കാൻ ആലോചിച്ചെങ്കിലും മുഖ്യമന്ത്രിയുടെ (Chief Minister) അംഗീകാരം വൈകിയതാണ് ഇന്നത്തേക്ക് മാറ്റാൻ കാരണം. സ്കൂള്‍ തുറക്കാനിരിക്കെ കൊവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതുനിര്‍ദ്ദേശങ്ങളടങ്ങുന്നതാണ് മാര്‍ഗരേഖ. ആദ്യം നൽകിയ നിർദേശം മാറ്റി ഉച്ച ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്നാണ് നിലവിൽ പരിഗണിക്കുന്നത്. ശനിയാഴ്ച പ്രവർത്തി ദിവസം ആയിരിക്കും. ബാച്ച് തീരുമാനിക്കാൻ സ്കൂളുകൾക്ക് സ്വാതന്ത്ര്യം ഉണ്ടാകും. ആദ്യ ഘട്ടത്തില്‍ ഉച്ച വരെ മാത്രമേ ക്ലാസുകള്‍ ഉണ്ടായിരിക്കൂ. ഓരോ ക്ലാസിനും വ്യത്യസ്ത ഇടവേള ആയിരിക്കും. കുട്ടികളെ ബാച്ചായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്കൂളുകളില്‍ ഇത്തരം ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ലെന്നും മാർഗരേഖയില്‍ പറയുന്നു.

ക്ലാസ് തുടങ്ങുന്ന സമയവും അവസാനിക്കുന്ന സമയവും വിവിധ ക്ലാസിന് വ്യത്യസ്തമായിരിക്കണം എന്നാണ് നിര്‍ദ്ദേശം. ആദ്യഘട്ടത്തില്‍ രാവിലെയാണ് ക്ലാസുകൾ ക്രമീകരിക്കുക. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല എന്നതാണ് തീരുമാനം.

സ്കൂളുകള്‍ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്കൂളുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളില്‍ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവര്‍ത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാര്‍ഗരേഖ സവിസ്തരം പ്രതിപാദിക്കുന്നു. ക്ലാസുകള്‍ക്ക് നല്‍കുന്ന ഇന്‍റര്‍വെല്‍ സ്കൂള്‍ ആരംഭിക്കുന്ന സമയം, സ്കൂള്‍ വിടുന്ന സമയം, എന്നിവയില്‍ വ്യത്യാസങ്ങള്‍ വരുത്തി കൂട്ടം ചേരല്‍ ഒഴിവാക്കണം.

സ്കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുള്ള ഡിജിറ്റല്‍ പഠനരീതി തുടരണമെന്നും സ്കൂളുകളില്‍ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു. പ്രവൃത്തിദിനങ്ങളില്‍ എല്ലാ അധ്യാപകരും സ്കൂളില്‍ ഹാജരാകേണ്ടതാണ്. എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ എടുത്തിരിക്കണം.



from Asianet News https://ift.tt/3oIfawY
via IFTTT

കുടുംബമാണെന്ന് ധരിപ്പിക്കാന്‍ യുവതിയെയും ഒപ്പം കൂട്ടി; കഞ്ചാവ് കടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍

പാലക്കാട്: ട്രെയിനിൽ കഞ്ചാവ് കടത്തിയ ബിജെപി (BJP) മുൻ പ്രാദേശിക നേതാവ് ഉൾപ്പെടെ മൂന്ന് പേർ പാലക്കാട് (Palakkad) റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. വിശാഖപട്ടണത്ത് നിന്ന് തൃശ്ശൂരിലേക്ക് കഞ്ചാവ് (Cannabis) കടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസിലാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. കുടുംബമായി യാത്ര ചെയ്യുകയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. ഇതിനായാണ് യുവതിയെ ഒപ്പം കൂട്ടിയത്.

ട്രെയിൻ വഴി കഞ്ചാവ് കടത്തുന്ന സംഘങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എക്സൈസും ആര്‍പിഎഫ് ക്രൈം ഇന്‍റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പരിശോധന ഭയന്ന് ട്രെയിനിൽ നിന്ന് ഇറങ്ങിയോടുന്നതിനിടെ പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് നാലേമുക്കാല്‍ കിലോയോളം കഞ്ചാവും കണ്ടെത്തി. യുവമോർച്ച കുന്നംകുളം മുൻ മുൻസിപ്പൽ സെക്രട്ടറി സജീഷ്, കൂട്ടാളികളായ ദീപു, രാജി എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ക്കെതിരെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് നിലവിലുണ്ട്. കൊലപാത ശ്രമം ഉൾപെടെ 10 കേസുകളിലും സജീഷ് പ്രതിയാണ്. ഇതിന് മുമ്പും സമാനമായ രീതിയിൽ കഞ്ചാവ് കടത്തിയിരുന്നതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കിയതോടെയാണ് ട്രെയിൻ വഴിയുള്ള കഞ്ചാവ് കടത്ത് വർധിച്ചത്.



from Asianet News https://ift.tt/3Dmko5v
via IFTTT

'എം' എന്ന രഹസ്യകോഡ് പറഞ്ഞാല്‍ എംഡിഎംഎ എത്തും; മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍

കൊല്ലം: രഹസ്യ കോഡിന്‍റെ സഹായത്താല്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന നാല് യുവാക്കള്‍ പിടിയില്‍ (Arrested). കൊല്ലം (Kollam) സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 'എം' എന്ന രഹസ്യകോഡ് പറഞ്ഞാല്‍ എംഡിഎംഎ (MDMA) ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് എത്തിക്കുന്ന സംഘമാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക സംഘത്തിന്‍റെ വലയിലായത്. സുഫിയാന്‍, തന്‍വീര്‍, അഭിലാഷ്, ഡോൺ എന്നിങ്ങനെ അറസ്റ്റിലായ നാലുപേരും കരുനാഗപ്പള്ളി സ്വദേശികളാണ്.

കൊല്ലം കരുനാഗപ്പള്ളി മേഖലകള്‍ കേന്ദ്രികരിച്ചായിരുന്നു ഇവരുടെ ലഹരി മരുന്ന് വില്‍പന. ഏജന്‍റുമാരായി ചില സ്ത്രീകളും ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിടുണ്ട്. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളാണ് പിടിയിലായ നാല് പേരുമെന്ന് പൊലീസ് പറഞ്ഞു. വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആറ് ഗ്രാം എംഡിഎംഎ, 105 ഗ്രാം ഹാഷിഷ് ലഹരി ഗുളികകള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു.

ഒരുഗ്രാം എംഡിഎംഎ പതിനായിരം രൂപയ്ക്കാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. ഇടനിലക്കാര്‍ക്ക് കമ്മീഷനും നല്‍കിയിരുന്നു. കൊല്ലം, കരുനാഗപ്പള്ളി എന്നീ മേഖലകളില്‍ ലഹരി മരുന്ന വില്‍പന കൂടുന്നതായി പരാതി ഉയര്‍ന്നിരുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഇവര്‍ ലഹരിമരുന്ന് എത്തിച്ചിരുന്നതായി കണ്ടെത്തിയിടുണ്ട്. 



from Asianet News https://ift.tt/3DmMaPe
via IFTTT

ആര്യന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; ജാമ്യം ലഭിച്ചില്ലെങ്കില്‍ ആർതർ റോഡ് ജയിലിലേക്ക് മാറ്റും

മുംബൈ: ആഡംബര കപ്പലിൽ നിന്ന് മയക്കുമരുന്ന് പിടിച്ച കേസിൽ ആര്യൻ ഖാന്‍റെയും (Aryan khan) കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയിൽ (Bail Application) കോടതി ഇന്ന് വിധി പറയും. 11 മണിയോടെയാണ് മുംബൈയിലെ കോടതി വിധി പറയുക. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇപ്പോള്‍ ആര്യൻ ഖാൻ. കൊവിഡ് (Covid) പരിശോധനാ ഫലം ലഭിക്കാത്തതിനാൽ പ്രതികളെല്ലാം ഇപ്പോഴും എൻസിബി ഓഫീസിൽ തുടരുകയാണ്. ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതികളെ ഇന്ന് ആർതർ റോഡ് ജയിലിലേക്ക് മാറ്റും.

കേസിൽ വിദേശ പൗരനടക്കം ഇതുവരെ 18 പേർ അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡി നീട്ടാനുള്ള എൻസിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. ആര്യൻ ഖാന്‍റെ കസ്റ്റഡി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കിയത്. ഒക്ടോബർ 11 വരെ കസ്റ്റഡി നീട്ടണം എന്നാണ് എന്‍സിബി ആവശ്യപ്പെട്ടത്.

കേസിലെ പുതിയ അറസ്റ്റുകൾ അന്വേഷണത്തിലെ വഴിത്തിരിവാണെന്നും എൻസിബി കോടതിയെ അറിയിച്ചു. ഏറ്റവും ഒടുവിൽ അറസ്റ്റിലായ അഞ്ചിത് കുമാർ ആര്യൻ ഖാന് കഞ്ചാവ് എത്തിച്ച് നൽകിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണം. ഒരു വിദേശ പൗരനെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻസിബി കോടതിയിൽ അറിയിച്ചു. എന്നാൽ എൻസിബിയുടെ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.

അതിനിടെ ആര്യൻഖാനെതിരായ മയക്കുമരുന്ന് കേസ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോരിലേക്ക് നീങ്ങിയിട്ടുണ്ട്. ആര്യനെ കുടുക്കിയതാണെന്നും പിന്നിൽ ബിജെപിയാണെന്നും മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് ചില തെളിവുകൾ സഹിതം ആരോപിച്ചിരുന്നു. കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമാണിതെന്ന വാദവുമായി പ്രതിരോധം തീർക്കുകയാണ് ബിജെപി.

ആര്യൻ ഖാനൊപ്പം അറസ്റ്റിലായവരെയും അർബാസ് മർച്ചന്‍റിന്‍റെ കയ്യും പിടിച്ച് വരുന്നത് എൻസിബി ഉദ്യോഗസ്ഥനായിരുന്നില്ല, ബിജെപി പ്രവർത്തകനായ ബാനുശാലിയാണ്. പുറത്ത് നിന്ന് ഒരാൾ, അതും ബിജെപി പ്രവർത്തകൻ എങ്ങനെ റെയ്ഡിന്‍റെ ഭാഗമായെന്നാണ് നവാബ് മാലിക് ചോദിച്ചത്. ലഹരി ഉപയോഗത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നും കൂടുതൽ വിവരങ്ങൾക്കായി എൻസിബിക്കൊപ്പം പോയെന്നുമാണ് ബനുശാലിയുടെ മറുപടി.  പക്ഷേ മുമ്പ് പലപ്പോഴും ഷാരൂഖുമായി ഇടഞ്ഞ ബിജെപിയെ ഇത്തവണ പ്രതിരോധത്തിലാക്കുന്നതായി ഈ സംഭവം.

എൻസിപിക്ക് പിന്നാലെ സഖ്യകക്ഷികളായ ശിവസേനയും കോൺഗ്രസും ബിജെപിയുടെ പങ്കിനെക്കുറിച്ച് ആരോപണം ഉയർത്തിക്കഴിഞ്ഞു. ഒരു സ്വകാര്യ ഡിറ്റക്ടീവും റെയ്ഡിന്‍റെ ഭാഗമായിരുന്നു. ഇയാൾ ആര്യൻ ഖാനൊപ്പം എടുത്ത ഫോട്ടോ വൈറലുമാണ്. ഉയർന്ന ഉദ്യോഗസ്ഥർ അറിഞ്ഞ്, അവ‍ർ തന്നെ നേരിട്ടെത്തി നടത്തി എന്ന് പറയുന്ന റെയ്ഡിൽ പുറത്ത് നിന്ന് ആളുകൾ എങ്ങനെ ഒപ്പം കൂടിയെന്ന് വ്യക്തമായ മറുപടി അന്വേഷണ സംഘം പറയേണ്ടി വരും. നിലവിൽ ആരോപണങ്ങളെല്ലാം ഒരുപോലെ തള്ളുകയാണ് എൻസിബിയും ബിജെപിയും. മുൻപ് നവാബ് മാലിക്കിന്‍റെ മരുമകനെ എൻസിബി അറസ്റ്റ് ചെയ്തത് ഓർമിപ്പിച്ചാണ് പ്രതിരോധം. 



from Asianet News https://ift.tt/3AkYYUC
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............