റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ഒട്ടകങ്ങള്‍ക്ക് സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയകള്‍(surgery) നടത്തിയ വിദേശിയെ ക്യാമല്‍ ക്ലബ്ബുമായി സഹകരിച്ച് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് (arrest) ചെയ്തു. വിസിറ്റ് വിസയില്‍ രാജ്യത്ത് പ്രവേശിച്ച 40 വയസ്സുള്ള ഈജിപ്ത് സ്വദേശിയാണ് അറസ്റ്റിലായത്.
റിയാദ് പൊലീസുമായി ഏകോപനം നടത്തി കിഴക്കന്‍ പ്രവിശ്യ പൊലീസിന് കീഴിലെ അല്‍ഹസ പൊലീസ് ആണ് പ്രതിയെ തിരിച്ചറിഞ്ഞത്. വില്‍പ്പന നടത്തുമ്പോള്‍ കൂടുതല്‍ വില ലഭിക്കാന്‍ വേണ്ടിയാണ് ഈജിപ്തുകാരന്‍ ഒട്ടകങ്ങള്‍ക്ക് സൗന്ദര്യവര്‍ധന ശസ്ത്രക്രിയകള്‍ നടത്തിയത്. ഇത്തരം ശസ്ത്രക്രിയകള്‍ നടത്താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും മരുന്നുകളും ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി കേസ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി കിഴക്കന്‍ പ്രവിശ്യ പൊലീസ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് അല്‍ശഹ്രി പറഞ്ഞു.
മാനുകളെ കടത്തിയ വിദേശി സൗദിയില്‍ അറസ്റ്റില്‍
നിയമവിരുദ്ധമായി മാനുകളെ സ്വന്തമാക്കി വളര്‍ത്തുകയും കള്ളക്കടത്ത് നടത്തുകയും ചെയ്ത യെമന്‍ സ്വദേശി സൗദി അറേബ്യയില്‍ പിടിയില്‍. ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ദായിറില്‍ വെച്ചാണ് യെമന്‍ സ്വദേശി സുരക്ഷ വകുപ്പുകളുടെ പിടിയിലായത്. രണ്ട് ഡസനോളം മാനുകളെയും കാട്ടാടുകളെയും ഒരു ട്രക്കില്‍ കടത്തുന്നതിനിടെയാണ് 30കാരനെ അറസ്റ്റ് ചെയ്തത്. വന്യമൃഗങ്ങളെ സ്വകാര്യ വ്യക്തികള്‍ക്ക് വളര്‍ത്താനോ മറ്റൊരിടത്തേക്ക് കടത്തി കൊണ്ട് പോകാനോ അനുമതിയില്ല. ഇത് കുറ്റകരമാണ്.
from Asianet News https://ift.tt/3FuVFh5
via IFTTT
No comments:
Post a Comment