തിരൂര്‍: കനറാ ബാങ്കിന്റെ എടിഎമ്മിൽ കവർച്ചാശ്രമം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തുറക്കാൻ ശ്രമം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കനറാ ബാങ്കിന്റെ തിരൂർ , മുളങ്കുന്നത്തുക്കാവ് ശാഖയിലെ എ ടി എം കൗണ്ടറിലാണ് കവർച്ചാശ്രമം നടന്നത്.
പുലർച്ചെ എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കാൻ എത്തിയ പത്രം ഏജന്റാണ് കവർച്ച ശ്രമം ആദ്യം ശ്രദ്ധിച്ചത്. കൗണ്ടറിനുള്ളിൽ നിന്ന് കരിഞ്ഞ മണവും, പുറത്ത് ഗ്യാസ് കട്ടറും കണ്ടതോടെ, ഇയാൾ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് സിസിടിവി പരിശോധിച്ച പൊലീസിന് മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചു.
ഇന്നോവ കാറിൽ ഹെൽമറ്റും റെയിൻ കോട്ടും മാസ്കും ധരിച്ച് കൗണ്ടറിൽ കടക്കുന്ന ആളിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. 2.45 ന് എത്തിയ മോഷ്ടാവ് 3.10 നാണ് തിരികെ പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സി സി ടി വി ക്യാമറയിൽ സ്പ്രേ അടിച്ച് കേട് വരുത്തിയിട്ടുണ്ട്.
ഗ്യാസ് കട്ടർ ഉപയോഗിക്കുന്നതിനിടെ വേസ്റ്റ് ബക്കറ്റിൽ ഉണ്ടായിരുന്ന കടലാസുകൾക്ക് തി പിടിച്ചതാണ് മോഷ്ടാവ് പിൻതിരിയാൻ കാരണമായതെന്ന് കരുതുന്നു. തൃശൂർ സിറ്റി പോലിസ് അസിസ്റ്റന്‍റ് കമ്മീഷണറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
from Asianet News https://ift.tt/3FtfYM2
via IFTTT
No comments:
Post a Comment