അബുദാബി: നിരീക്ഷണ ക്യാമറകളും(surveillance cameras ) സൈന്‍ ബോര്‍ഡുകളും(signboards) മനപ്പൂര്‍വ്വം നശിപ്പിക്കുന്നതും നീക്കം ചെയ്യുന്നതും കുറ്റകരമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍( UAE Public Prosecution). തടവുശിക്ഷയും 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
അപകടങ്ങള്‍ തടയാനുള്ള യന്ത്രണങ്ങള്‍, ഉപകരണങ്ങള്‍, സൈന്‍ ബോര്‍ഡുകള്‍, നിരീക്ഷണ ക്യാമറകള്‍ എന്നിവ പ്രവര്‍ത്തനക്ഷമം അല്ലാതാക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇവ ഉപയോഗശൂന്യമാക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാവും ശിക്ഷയെന്ന് ഫെഡറല്‍ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 294 വിശദീകരിച്ചുകൊണ്ട് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. എല്ലാ കേസുകളിലും സംഭവിച്ച നാശനഷ്ടങ്ങളുടെ തുകയും ഇവര്‍ നല്‍കേണ്ടി വരും.
#law #legal_culture #publicprosecution #safe_society #uae pic.twitter.com/dE31BEk0NL
— النيابة العامة (@UAE_PP) October 9, 2021
from Asianet News https://ift.tt/3iMvY1Y
via IFTTT
No comments:
Post a Comment