എറണാകുളം: കോലഞ്ചേരിയില്‍ വില കൂടിയ അലങ്കാര പക്ഷികളെ മോഷ്ടിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. പിടിയിലായ മൂവരും നിരവധി കേസുകളില്‍ പ്രതികളാണ്. കോടതിയില്‍ ഹാജാരാക്കി ഇവരെ റിമാന്‍റു ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പെരിങ്ങോള്‍ സ്വദേശി ചിറമോളേല്‍ ജോസപിന്‍റെ എഴുപത്തയ്യായിരത്തിലധികം രൂപ വിലവരുന്ന തത്തകള്‍ മോഷണം പോകുന്നത്.
ജോസഫിന്‍റെ പരാതിയില്‍ കേസെടുത്ത് പുത്തന്‍കുരിശ് പോലീസ് സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഇതിനിടെ അന്വേഷിച്ച നടന്ന മോഷ്ടാക്കളിലൊരാളായ ബിനോയിയെ മറ്റോരു വാഹനമോഷണ കേസില്‍ അറസ്റ്റു ചെയ്തു. ബിനോയിയെ ചോദ്യം ചെയ്തതോടെ മറ്റ് പ്രതികളെകുറിച്ചുള്ള വിവരങ്ങള് പോലീസിന് ലഭിച്ചു.
കുമ്മനോട് പുത്തൻ പുരക്കൽ വിപിൻ തൈലാൻ വീട്ടിൽ അനൂപ് എന്നിവരാണ് പിടിയിലായ മറ്റ് പ്രതികള്‍. തൃപ്പുണിത്തറിയല്‍ നിന്നും പോലീസ് തത്തകളെ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റു ചെയ്തു.
from Asianet News https://ift.tt/3FsMcXX
via IFTTT
No comments:
Post a Comment