കോഴിക്കോട്: പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ലീഗ് യോഗത്തില്‍ നടന്നത് രൂക്ഷമായ വാക്പോര്. ലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ പി എ മജീദ് രംഗത്തെത്തി. പി എം എ സലാം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത്. അതേസമയം, പദവിയൊഴിയുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഭീഷണി. എംഎല്‍എ സ്ഥാനവും പാര്‍ട്ടി പദവിയും ഒഴിയുമെന്ന് യോഗത്തില്‍ കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കിയെന്നാണ് വിവരം. മുഈനലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യവിമർശനം നടത്തിയ മുഈനലി തങ്ങളുടെ കാര്യത്തിൽ എന്ത് വേണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് തീരുമാനിക്കും. ഇന്നലെ ഉന്നതാധികാരസമിതിയിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ ഇന്ന് തങ്ങളെ ബോധ്യപെടുത്തി വിഷയം അവസാനിപ്പിക്കാനാണ് ലീഗ് നേതൃത്വത്തിന്‍റെ തീരുമാനം. മുഈനലി തങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ആദ്യം ആലോചിച്ചിരുന്നെങ്കിലും പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ ഒത്തുത്തീര്‍പ്പ് ഉണ്ടാകുകയായിരുന്നു. ഖേദപ്രകടനം നടത്തണമെന്നതടക്കമുള്ള ഉപാധികള്‍ അംഗീരിച്ചതോടെയാണ് അച്ചടക്ക നടപടിയില്‍ നിന്ന് മുഈനലി തങ്ങളെ ഒഴിവാക്കിയതെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്‍റെ അവകാശ വാദം. എന്നാല്‍ മുഈനലിയെ അനുകൂലിക്കുന്നവർ ഇത് തള്ളുകയാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3lNvJ9n
via IFTTT
Somebody in the grey shade of my memory wisphers the old fact rather the all time truth that " Gone are those days which defines your heavenly moments........its high time to step in to the core of bitter truth" life.........
Saturday, August 7, 2021
കെ ഐ സി നേതാവ് മുഹമ്മദ് കോഡൂര്‍ കുവൈത്തില്‍ നിര്യാതനായി
കുവൈത്ത് സിറ്റി: കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ നേതാവ് മുഹമ്മദ് കോഡൂര്‍(59) കുവൈത്തിലെ അദാന്‍ ആശുപത്രിയില്‍ നിര്യാതനായി. ഫഹാഹീല്‍ ദാറു തഅലീമില്‍ ഖുര്‍ആന്‍ മദ്‌റസ സ്ഥാപകനും ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയുമായിരുന്നു. 36 വര്‍ഷമായി കുവൈത്തില്‍ താമസിച്ചു വരികയാണ്. ഭാര്യ: റുഖിയ, മക്കള്‍: ജാസിയ, ജുനൈദ്, ഉവൈസ്, ഉസൈര്‍, ഷാനിബ. മരുമകന്‍: ഷബീര്‍. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3fHKypS
via IFTTT
from Asianet News https://ift.tt/3fHKypS
via IFTTT
പക്ഷിപ്രേമികളെ വേദനയിലാഴ്ത്തി ബാരിയുടെ വിയോഗം, പാർക്കിലെ സ്റ്റാറായിരുന്ന മൂങ്ങയെ വാനിടിച്ചു
ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ എല്ലാവര്‍ക്കും പരിചിതമായ ഒരു മൂങ്ങയുണ്ട്. അത് മരിച്ചിരിക്കുകയാണ്. അതിന്റെ മരണം ന്യൂയോർക്കിലെ പക്ഷിപ്രേമികളെ ആകെ വേദനയിലാഴ്ത്തിയിരിക്കുകയാണ്. ഭക്ഷണത്തിന് വേണ്ടി താഴ്ന്ന് പറക്കവെ പാര്‍ക്കിലെ മെയിന്‍റനന്‍സ് വാനിലിടിച്ചായിരുന്നു മൂങ്ങയുടെ മരണമെന്ന് പാര്‍ക്ക് അധികൃതര്‍ പറയുന്നു. ബാരി എന്ന് പേരുള്ള പ്രിയപ്പെട്ട മൂങ്ങയുടെ ചിത്രങ്ങളും ഓര്‍മ്മകളും പലരും സാമൂഹികമാധ്യമങ്ങളില്‍ പങ്കിട്ടു. I often watched the #CentralPark barred #owl fly out as a nightly ritual after work. Never got old. Last night, I could only visit her in my photos & memories. RIP Barry, thank you so much for your time with us! ❤️ #birdcpp #BirdTwitter #barredowl #bird #birding #nature #wildlife pic.twitter.com/Yupb2yhwQw — David Lei (@davidlei) August 7, 2021 പാർക്കിലെ പക്ഷികൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ട്വിറ്റർ പേജ് ബാരിയുടെ അത്ഭുതകരവും മനോഹരവുമായ സാന്നിധ്യം തങ്ങള്‍ക്ക് മിസ് ചെയ്യും എന്നാണ് പറഞ്ഞത്. മഹാമാരിക്കാലത്താണ് ഈ മൂങ്ങ കൂടുതലായി അറിയപ്പെട്ട് തുടങ്ങിയത്. നിരവധി പക്ഷിനിരീക്ഷകര്‍ ആ സമയത്ത് അവിടെ എത്തിച്ചേരുകയും പാര്‍ക്കിലെ സ്റ്റാര്‍ തന്നെയായ ബാരിയുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പ്രാദേശിക സമയം 2.30 -നാണ് മൂങ്ങ മരിച്ചതെന്ന് പാര്‍ക്ക് വ്യക്തമാക്കി. 'നമുക്ക് ഈ വാര്‍ത്ത അറിയിക്കുന്നതില്‍ വിഷമമുണ്ട്. പാര്‍ക്കിലെ പ്രിയപ്പെട്ട മൂങ്ങ ഇന്ന് പുലര്‍ച്ചെ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു' എന്നാണ് പാര്‍ക്ക് പറഞ്ഞത്. ആരാധകരുണ്ടാക്കിയ ഒരു ഫാന്‍പേജ് പോലും ബാരിയെന്ന ഈ മൂങ്ങയുടെ പേരിലുണ്ട്. 'വാക്കുകള്‍ കൊണ്ട് ഞങ്ങളുടെ ദുഖം വിവരിക്കാന്‍ കഴിയില്ല. ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുകയാണ്, ദേഷ്യവും സങ്കടവും വരുന്നുണ്ട്. ഞങ്ങള്‍ നിനക്കൊപ്പം കരയുന്നു' എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. പലരും സമാനമായ വേദനയും ദേഷ്യവും പങ്കുവച്ചു. എന്തുകൊണ്ടാണ് ആ വാന്‍ പക്ഷികള്‍ ഇരതേടാനിറങ്ങുന്ന സമയത്ത് വേഗത്തില്‍ ഓടിയത് എന്നൊക്കെയാണ് പലരും ചോദിച്ചത്. It’s with a heavy heart we share that a barred owl, a beloved Central Park resident, passed away early this morning. pic.twitter.com/AYEV0gXZIr — Central Park (@CentralParkNYC) August 6, 2021 പാർക്ക് നിര്‍മ്മിക്കപ്പെട്ടശേഷം, 280 -ലധികം പക്ഷിയിനങ്ങള്‍ അവിടെ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2018 -ൽ ഒരു മന്ദാരിൻ താറാവ് സോഷ്യൽ മീഡിയ സൂപ്പർസ്റ്റാർ ആയി മാറിയിരുന്നു. അതിന്‍റെ അതിശയകരമായ മൾട്ടി-കളർ തൂവലുകളുടെ ഫോട്ടോകൾ നിരവധി പേരെ ആകര്‍ഷിച്ചിരുന്നു.
from Asianet News https://ift.tt/2Vrp7CR
via IFTTT
from Asianet News https://ift.tt/2Vrp7CR
via IFTTT
സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ ഭിന്നത; പ്രക്ഷോഭവുമായി ഇനി സഹകരിക്കില്ലെന്ന് ഗുര്‍ണ്ണാം സിംഗ് ചദുനി
ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന സംയുക്ത കിസാൻ മോർച്ചയിൽ ഭിന്നത. പ്രക്ഷോഭവുമായി ഇനി സഹകരിക്കില്ലെന്ന് സമിതി അംഗവും ഹരിയാനയിലെ പ്രമുഖ കർഷക നേതാവുമായ ഗുർണ്ണാം സിംഗ് ചദുനി പറഞ്ഞു. കർഷക നേതാക്കൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കണമെന്ന പ്രസ്താവനയിൽ അച്ചടക്ക നടപടി നേരിടുന്നതിന് പിന്നാലെയാണ് പ്രഖ്യാപനം. തനിക്കൊപ്പമുള്ളവർ പ്രക്ഷോഭരംഗത്ത് നിന്ന് പിന്മാറുകയാണെന്നും ചദുനി പറഞ്ഞു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3lGJUgd
via IFTTT
from Asianet News https://ift.tt/3lGJUgd
via IFTTT
ഇരുപത്തിരണ്ടുകാരിയായ വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
പുനലൂര്‍: ഇരുപത്തിരണ്ടുകാരിയായ വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ചെന്പഴന്തി എസ്എന്‍ കോളേജിലെ എംഎ വിദ്യാര്‍ത്ഥിനി ആതിരയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. പുനലൂര്‍ കരുവാളൂര്‍ പഞ്ചായത്തിലെ വേഞ്ചെന്പ് വേലംകോണം സ്വദേശിയാണ് ആതിര. തൊഴിലുറപ്പ് പണിക്കായി പോയ ആതിരയുടെ അമ്മ സരസ്വതി ശനിയാഴ്ച വൈകീട്ടോടെ തിരിച്ചെത്തിയപ്പോഴാണ് ആതിര തൂങ്ങിയ നിലയില്‍ കണ്ടത്. നിരവധിതവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാതിരുന്നപ്പോള്‍ കതക് തള്ളിതുറന്ന് അകത്ത് കയറിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ ആതിരയുടെ ശരീരം കാണപ്പെട്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ഉടന്‍ തന്നെ കെട്ട് അഴിച്ച് ആതിരയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പുനലൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസിന്റെ പ്രഥമിക അന്വേഷണത്തില്‍ പറയുന്നത്. എന്നാല്‍ ആതിരയുടെ കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് സൂചന. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക HELP LINE 1056, 0471-2552056) കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3lGJTc9
via IFTTT
from Asianet News https://ift.tt/3lGJTc9
via IFTTT
രണ്ട് വര്‍ഷത്തിനകം കേരള ഹോക്കി ടീമിനെ മികച്ചതാക്കും; പരിശീലനം നല്‍കാന്‍ തയ്യാറെന്ന് മാനുവല്‍ ഫ്രെഡറിക്
ബെംഗളൂരു: കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി മലയാളി ഹോക്കി ഇതിഹാസം മാനുവല്‍ ഫ്രെഡറിക്. കേരളം ഹോക്കിയെ പരിഗണിക്കുന്നില്ലെന്നും നാണക്കേട് കാരണം കര്‍ണാടകയില്‍ പരിശീലനം നല്‍കേണ്ട സ്ഥിതിയാണെന്നും ഫ്രെഡറിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിന്‍റെ ആദ്യ മെഡല്‍ ജേതാവായിട്ടും നല്ല ഒരു ഗ്രൗണ്ട് നിര്‍മ്മിക്കണമെന്ന തന്‍റെ അപേക്ഷ പോലും പരിഗണിച്ചിട്ടില്ലെന്ന് ഫ്രെഡറിക് വ്യക്തമാക്കി. 'കേരളം ഹോക്കിയെ വേണ്ട വിധത്തില്‍ പരിഗണിക്കുന്നില്ല. സര്‍ക്കാര്‍ കണ്ണുതുറക്കണം. കേരള ഹോക്കി ടീമിനെ ശക്തിപ്പെടുത്തണം. ടീമിന് പരിശീലനം നല്‍കാന്‍ തയ്യാറാണ്. രണ്ട് വര്‍ഷം കൊണ്ട് മികച്ച ടീമിനെ പടുത്തുയര്‍ത്താനാകും' എന്നും 1972ല്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായ മാനുവല്‍ ഫ്രെഡറിക് പറഞ്ഞു. കേരളത്തിന്‍റെ ആദ്യ ഒളിംപിക് മെഡല്‍ ജേതാവ് കൂടിയാണ് അദേഹം. ഗോള്‍ഡന്‍ ബോയ്, കാത്തിരിപ്പിന് വിരാമം; ഒളിംപിക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യക്ക് ചരിത്ര സ്വര്‍ണം കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3xquH5a
via IFTTT
from Asianet News https://ift.tt/3xquH5a
via IFTTT
ട്വിറ്റര്‍ നോഡല്‍ ഓഫീസറായി മലയാളിയായ ഷാഹിന്‍ കോമത്തിനെ നിയമിച്ചു
ദില്ലി: പുതുക്കിയ ഐടി നയങ്ങള്‍ അനുസരിച്ച് സോഷ്യല്‍ മീഡിയ കമ്പനികള്‍ നോഡല്‍ ഓഫീസറെ നിയമിക്കണം. സര്‍ക്കാര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും, കേള്‍ക്കാനുമാണ് തദ്ദേശീയനായ ഒരു ഓഫീസറെ വയ്ക്കാന്‍ ഐടി ഇന്‍റര്‍മീഡിയറി ചട്ടം വ്യവസ്ഥ ചെയ്യുന്നത്. ഇത് പാലിക്കാത്തതിന് ഏറെ വിമര്‍ശനം കേട്ട സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കാണ് ട്വിറ്റര്‍. ഒടുവില്‍ ട്വിറ്ററും നോഡല്‍ ഓഫീസറെ വച്ചു. കൊച്ചി സ്വദേശിയായ മലയാളി ഷാഹിന്‍ കോമത്താണ് ഈ സ്ഥാനത്തേക്ക് ട്വിറ്റര്‍ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ദില്ലി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഷാഹിന്‍ കോമത്തിനെ നിയമിച്ച കാര്യം ട്വിറ്റര്‍ അറിയിച്ചത്. സര്‍ക്കാര്‍ ഏജന്‍സികളും മറ്റും ഉന്നയിക്കുന്ന നിയമ വിഷയങ്ങള്‍ അഭിമുഖീകരിക്കുകയും, ട്വിറ്ററിന് വേണ്ടി വിശദീകരണവും പരിഹാരവും നല്‍കുകയുമാണ് നോഡല്‍ കോണ്‍ടാക്റ്റ് ഓഫീസറുടെ ദൌത്യം. നേരത്തെ ടിക്ടോക് ഉടമകളായ ബൈറ്റ് ഡാന്‍സിന്‍റെ നോഡല്‍ ഓഫീസറായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഷാഹിന്‍ കോമത്ത്. വോഡഫോണിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ട്വിറ്റര്‍ വൈകിയതിനെ ദില്ലി ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറും വിഷയത്തില്‍ ട്വിറ്ററിനെതിരെ പ്രതികരിച്ചിരുന്നു.
from Asianet News https://ift.tt/3fJLCK5
via IFTTT
from Asianet News https://ift.tt/3fJLCK5
via IFTTT
വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കുമെന്ന് പൊലീസ്. അയൽവാസിയും ചുരക്കുളം എസ്റ്റേറ്റിലെ അർജുനാണ് കേസിലെ പ്രതി. ബലാത്സംഗം, കൊലപാതകം, പോക്സോ ഉൾപ്പടെ ആറ് വകുപ്പുകളാണ് പ്രതി അർജുനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ 36 സാക്ഷികൾ, 150 ത്തിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം നേരത്തെ സമർപ്പിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ജൂൺ 30 നാണ് ആറ് വയസ്സുകാരിയെ ലയത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതി മൂന്ന് വർഷമായി പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പെൺകുട്ടിയുടെ കുടുംബവുമായി നല്ല ബന്ധം ഉണ്ടായിരുന്ന അർജുന്, അവരുടെ വീട്ടിൽ ഏത് സമയവും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത് മുതലെടുത്താണ് അർജുൻ കുട്ടിയെ പീഡിപ്പിച്ചത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. പ്രതി അർജുൻ അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന ദിവസം കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, ബോധരഹിതയായപ്പോൾ ഷാളിൽ കെട്ടി തൂക്കുകയുമായിരുന്നു. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി കുഞ്ഞ് മരിച്ചെന്നാണ് വീട്ടുകാരും നാട്ടുകാരും ആദ്യം കരുതിയത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3xquEGw
via IFTTT
from Asianet News https://ift.tt/3xquEGw
via IFTTT
പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിക്ക് നേരെ പ്രതിഷേധം, കരിങ്കൊടി
ഭോപ്പാല്‍: മധ്യപ്രദേശിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെതിരെ പ്രതിഷേധം. ഷിയോപുര്‍ മേഖലയിലാണ് കേന്ദ്രമന്ത്രിക്കെതിരെ കനത്ത പ്രതിഷേധമുയര്‍ന്നത്. മന്ത്രിയുടെ വാഹനവ്യൂഹത്തെ പ്രതിഷേധക്കാര്‍ തടയാന്‍ ശ്രമിക്കുകയും കരിങ്കൊടി കാണിക്കുകയും ചെളി എറിയുകയും ചെയ്തു. നഗരത്തിലെ പ്രധാന മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നതിനിടെ തോമറിനെ തള്ളിയിടാനും രണ്ട് പേര്‍ ശ്രമിച്ചു. ഏറെപണിപ്പെട്ടാണ് പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. @nstomar had to face massive protests by locals in flood hit Sheopur,they blocked the passage threw black flags, broom and mud on his motorcade protestors also tried to push and shove Tomar, while he was walking through crowded streets @manishndtv @vinodkapri @GargiRawat pic.twitter.com/lhnfPMsKP8 — Anurag Dwary (@Anurag_Dwary) August 7, 2021 പ്രളയം കൈകാര്യം ചെയ്യുന്നതില്‍ അധികൃതര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. ഷിയോപുര്‍ മേഖലയില്‍ ആറ് പേരാണ് പ്രളയത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. പ്രളയ മുന്നറിയിപ്പ് നല്‍കുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. അതേസമയം, മന്ത്രിയുടെ വാഹനങ്ങള്‍ കേടുപാടുകളൊന്നും സംഭവിച്ചില്ലെന്ന് എസ്പി സമ്പത് ഉപാധ്യായ് പിടിഐയോട് പറഞ്ഞു. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ എട്ട് ജില്ലകളിലാണ് പ്രളയം ബാധിച്ചത്. ചിലര്‍ അഭ്യൂഹം പ്രചരിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തോമര്‍ പിന്നീട് പ്രതികരിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3s20w37
via IFTTT
from Asianet News https://ift.tt/3s20w37
via IFTTT
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി, ബുധനാഴ്ച മുതല്‍ മാളുകൾ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യസർവീസുകൾക്ക് മാത്രമാണ് ഇന്ന് അനുമതി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ തുറക്കാം. സ്വകാര്യബസ് സർവ്വീസ് ഉണ്ടാകില്ല. കെഎസ്ആര്‍ടിസി പരിമിതമായി സർവ്വീസ് നടത്തും. വലിയ ആരാധാനലയങ്ങളിൽ പ്രർത്ഥനാ ചടങ്ങുകളിൽ 40 പേർക്ക് പങ്കെടുക്കാം. ഞായറാഴ്ച മാത്രമാണ് ലോക്ഡൗൺ എന്നതിനാൽ, പൊലീസ് പരിശോധന കർശനമാക്കും. നിയന്ത്രണങ്ങളും ഇളവുകളും നാളെ മുതൽ പതിവ് പോലെ തുടരും. ബുധനാഴ്ച്ച മുതൽ മാളുകളും തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെ മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ട്. കടകളിലെപ്പോലെ വാക്സിനേഷൻ അടക്കമുള്ള സർട്ടിഫിക്കറ്റ് മാളുകളിലും നിർബന്ധമാക്കും. വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ പ്രതിഷേധമുയർന്നെങ്കിലും ജനങ്ങൾ പാലിക്കുന്നുണ്ടെന്നാണ് അവലോകന യോഗത്തിന്‍റെ വിലയിരുത്തൽ. നിബന്ധനകൾ നിലനിർത്തേണ്ടത് അനിവാര്യമെന്നാണ് പൊതു നിർദേശം. അതേസമയം, കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇന്നത്തെ കർക്കിടക വാവ് ചടങ്ങുകൾ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലോ ബലിതർപ്പണകേന്ദ്രങ്ങളിലോ നടത്തില്ല. വീടുകളിൽ തന്നെ ബലി അർപ്പിക്കാനാണ് നിർദ്ദേശം. ശിവഗിരി മഠത്തിന്‍റെ യൂട്യൂബ് ചാനൽ അടക്കം പല ക്ഷേത്രങ്ങളും ഓൺലൈൻ ആയി ബലിതർപ്പണം നടത്താനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. അതിനിടെ 20 ലക്ഷം ഡോസ് വാക്സിൻ സർക്കാർ വാങ്ങി സ്വകാര്യ ആശുപത്രികൾ വഴി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3lHkfnz
via IFTTT
from Asianet News https://ift.tt/3lHkfnz
via IFTTT
ബ്ലൂടൂത്ത് ഹെഡ് ഫോണ്‍ പൊട്ടിത്തെറിച്ച് 28 കാരന്‍ മരിച്ചു
ജയ്പൂര്‍: ബ്ലൂടൂത്ത് ഹെഡ് ഫോണ്‍ പൊട്ടിത്തെറിച്ച് 28 കാരന്‍ മരിച്ചു. രാകേഷ് കുമാര്‍ നാഗര്‍ എന്ന യുവാവാണ് മരിച്ചത്. രാജസ്ഥാന്‍ ജയ്പൂര്‍ ജില്ലയിലെ ചോമു ടൌണിന് അടുത്ത് ഉദയപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു മത്സര പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നതിനിടെയാണ് രാകേഷിന്റെ ചെവിയിലെ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ചത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു യുവാവ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാള്‍ വിവാഹിതനായത്. ഹെഡ്‌ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ടാണ് അത് ഇയാള്‍ ഉപയോഗിച്ചിരുന്നത് എന്നാണ പ്രഥമിക അന്വേഷണത്തില്‍ തെളിയുന്നത്. പൊട്ടിത്തെറി നടന്നയുടനെ യുവാവ് ബോധരഹിതനായി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിച്ചത് എന്നാണ് പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാകേഷിന്റെ രണ്ട് ചെവികള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. പൊട്ടിത്തെറി മൂലമുണ്ടായ ഹൃദയാഘാതം മൂലമായിരിക്കാം രാകേഷിന്റെ മരണമെന്നാണ് രാകേഷിനെ ചികിത്സിച്ച സിദ്ധിവിനായക് ആശുപത്രിയിലെ ഡോ. എല്‍എന്‍ രുണ്ട്‌ല പറയുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3yx1YNs
via IFTTT
from Asianet News https://ift.tt/3yx1YNs
via IFTTT
പ്രധാന നഗരങ്ങളില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; അഫ്ഗാനില്‍ പിടിമുറുക്കി താലിബാന്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ പിടിമുറുക്കി താലിബാന്‍. പ്രധാന നഗരങ്ങളായ ഖുണ്ടൂസിലും ലെഷ്‌കര്‍ ഗാഹിലും ആക്രമണം അതിരൂക്ഷമായി തുടരുന്നു. ലെഷ്‌കര്‍ ഗാഹിലെ പോരാട്ടത്തില്‍ സീനിയര്‍ കമാന്‍ഡര്‍മാരടക്കം നിരവധി താലിബാന്‍കാരെ വധിച്ചെന്ന് സൈന്യം അറിയിച്ചു. എന്നാല്‍ താലിബാന്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ആക്രമണം ശക്തമായ നഗരങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നു. വടക്കന്‍ അഫ്ഗാന്‍ പ്രവശ്യയായ ജൗസ്ജാന്റെ തലസ്ഥാനം ഷെബെര്‍ഗാനും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. ഗവര്‍ണറുടെ ഓഫിസടക്കം പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ താലിബാന്‍ പിടിച്ചടക്കി. ജയിലുകള്‍ പിടിച്ചെടുത്ത ഭീകരര്‍ തടവുകാരെ തുറന്നുവിട്ടു. രണ്ട് ദിവസത്തിനുള്ളില്‍ താലിബാന്റെ നിയന്ത്രണത്തിലാകുന്ന രണ്ടാമത്തെ നഗരമാണ് ഷെബെര്‍ഗാന്‍. അതേസമയം നഗരത്തിന്റെ നിയന്ത്രണം നഷ്ടമായിട്ടില്ലെന്നും സൈന്യം ഇപ്പോഴും ഷെബെര്‍ഗാനിലുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാനാണ് സൈന്യം തല്‍ക്കാലം പിന്‍വാങ്ങിനില്‍ക്കുന്നതെന്ന് സൈനിക വക്താവ് ഫവാദ് അമന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നിമ്രുസ് പ്രവിശ്യയിലെ സരാഞ്ച് നഗരം കൂടി പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടിരുന്നു. അഫ്ഗാന്‍ സര്‍ക്കാറില്‍ നിന്ന് ആദ്യത്തെ പ്രവിശ്യാ തലസ്ഥാനമാണ് താലിബാന്‍ പിടിച്ചെടുക്കുന്നത്. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്മാറിയതോടെയാണ് രാജ്യത്ത് താലിബാന്‍ സ്വാധീനം ശക്തമാക്കിയത്. രാജ്യത്തിന്റെ പല തന്ത്രപ്രധാന മേഖലകളും ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാണ്. അഫ്ഗാനിലെ മറ്റ് പ്രവിശ്യകളും ഉടന്‍ നിയന്ത്രണത്തിലാകുമെന്ന് താലിബാന്‍ വക്താക്കള്‍ അഭിപ്രായപ്പെട്ടു. സരാഞ്ച് ജയില്‍ പിടിച്ചെടുത്ത് തടവുകാരെയും താലിബാന്‍ മോചിപ്പിച്ചിരുന്നു. ഇന്റലിജന്റ്സ് ഹെര്‍ക്വാര്‍ട്ടേഴ്സിന്റെ നിയന്ത്രണവും പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടു. തെളിവായി ചിത്രങ്ങളും വിഡിയോയും താലിബാന്‍ പുറത്തുവിട്ടു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3AgXF9i
via IFTTT
from Asianet News https://ift.tt/3AgXF9i
via IFTTT
എന്തുകൊണ്ടാണ് ടോക്കിയോ ഒളിമ്പിക്‌സില്‍ ട്രാക്കില്‍ ഇത്രയധികം റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുന്നു.?
ടോക്കിയോ ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് ട്രാക്കില്‍ പിറന്നു വീണത് പുതിയ റെക്കോഡുകള്‍. ഇത് ഏറ്റവും വേഗതയേറിയ ചില സമയങ്ങള്‍ കൊണ്ടുവന്നു. നിരവധി മത്സരങ്ങളില്‍, അത്‌ലറ്റുകള്‍ ദേശീയ, ഒളിമ്പിക്, ലോക റെക്കോര്‍ഡുകള്‍ക്കൊപ്പം വ്യക്തിഗത നേട്ടങ്ങളും മറികടന്നു. 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്‌ലോറന്‍സ് ഗ്രിഫിത്ത് ജോയ്‌നറുടെ റെക്കോര്‍ഡ് മറികടന്ന് എലെയ്ന്‍ തോംസണ്‍ ഹെറാ വനിതകളുടെ 100 മീറ്ററില്‍ ഒരു പുതിയ ഒളിമ്പിക് റെക്കോര്‍ഡ് സ്ഥാപിച്ചു. പുരുഷന്മാരുടെയും സ്ത്രീകളുടെയും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ യഥാക്രമം കാര്‍സ്റ്റണ്‍ വാര്‍ഹോമും സിഡ്‌നി മക്ലോഗ്‌ലിനും ലോക റെക്കോര്‍ഡുകള്‍ തകര്‍ത്തു. ഈ രണ്ട് ഇനങ്ങളിലും വെള്ളി മെഡല്‍ ജേതാവും മുന്‍ ലോക റെക്കോര്‍ഡിനേക്കാള്‍ വേഗത്തില്‍ ഓടി. ഇത് റെക്കോര്‍ഡ് ബ്രേക്കിംഗ് ഒളിമ്പിക്‌സ് മാത്രമാണോ അതോ വ്യത്യസ്തമായ മറ്റെന്തെങ്കിലും നടക്കുന്നുണ്ടോ? ഉത്തരത്തിന്റെ ഒരു ഭാഗം ഇങ്ങനെ കണ്ടെത്താനാകും. അതിനായി ഒരു കായികതാരത്തിന്റെ കാലുകളിലേക്ക് മാത്രം നോക്കിയാല്‍ മതിയെന്ന ന്യായം. 'സൂപ്പര്‍ സ്‌പൈക്കുകള്‍' എന്നറിയപ്പെടുന്ന ചില പുതിയ സാങ്കേതികവിദ്യകള്‍ അവരുടെ കാലുകളില്‍ കണ്ടെത്തിയേക്കാം. കൂടാതെ കാലുകള്‍ക്കടിയില്‍, ഒരു ഹൈടെക് ട്രാക്കും ഇപ്പോള്‍ ഉണ്ട്. റണ്ണേഴ്‌സിനു കൂടുതല്‍ ഗ്രിപ്പ് നല്‍കുന്നതിന് ട്രാക്ക് സ്‌പൈക്കുകളുടെ അടിഭാഗത്ത് ഘടിപ്പിക്കുന്ന പ്രത്യേക സ്‌പൈക്കുകള്‍ മികച്ച പ്രകടനം നടത്തുന്ന സാങ്കേതികവിദ്യയില്‍ വലിയ മുന്നേറ്റം നല്‍കുന്നതായി കണ്ടു. 2017 ല്‍ നൈക്കിന്റെ വാപോര്‍ഫ്‌ലൈ 4% ഇത്തരത്തില്‍ മുന്നേറി. മാരത്തണ്‍ 'സൂപ്പര്‍ ഷൂസ്' ആദ്യമായി ഇങ്ങനെ ഉയര്‍ന്നു, അത് അത്‌ലറ്റുകള്‍ക്ക് മറ്റ് എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശരാശരി 4 ശതമാനം ഊര്‍ജ്ജ ലാഭം നല്‍കി. ഇപ്പോള്‍, മിക്കവാറും എല്ലാ ബ്രാന്‍ഡുകളിലും ഒരു സൂപ്പര്‍ ഷൂ ഉണ്ട്, സ്‌പൈക്കുകള്‍ ട്രാക്കുചെയ്യുന്നതിന് പുതിയ സാങ്കേതികവിദ്യകളും പ്രയോഗിക്കുന്നു. സൂപ്പര്‍ സ്‌പൈക്കുകള്‍ മൃദുവും ഉറപ്പുള്ളതും വളഞ്ഞതുമായ കാര്‍ബണ്‍ഫൈബര്‍ പ്ലേറ്റുമായി സംയോജിപ്പിക്കുന്നു. സൂപ്പര്‍ സ്‌പൈക്കുകളുടെ കൃത്യമായ ആനുകൂല്യങ്ങള്‍ കണക്കാക്കാന്‍ പ്രയാസമാണെങ്കിലും ഓരോ ഘടകങ്ങളും ഒരു വലിയ പങ്കു വഹിക്കുന്നുവെന്നതാണ് സത്യം. പരമ്പരാഗതമായി, ട്രാക്ക് സ്‌പൈക്കുകള്‍ ഭാരം കുറയ്ക്കാനും ഊര്‍ജ്ജം ആഗിരണം ചെയ്യാനും മിഡ്‌സോളുകളുടെ അളവ് കുറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും, പുതിയ സാങ്കേതികവിദ്യ ഭാരം കുറഞ്ഞ സോളുകള്‍ അവതരിപ്പിക്കുന്നു. കൂടാതെ അത്‌ലറ്റിന് ഊര്‍ജ്ജം തിരികെ നല്‍കുന്നതില്‍ ഈ സോള്‍ മികച്ചതാണ്, 80 മുതല്‍ 90 ശതമാനം വരെ ഇത് ഊര്‍ജം തിരികെ നല്‍കുന്നു. ഈ രീതിയില്‍, അത്‌ലറ്റ് എടുക്കുന്ന ഓരോ ഘട്ടത്തിലും ഇതൊരു വലിയ ഊര്‍ജമായി പ്രവര്‍ത്തിക്കുന്നു. കാര്‍ബണ്‍ ഫൈബര്‍ പ്ലേറ്റിന്റെ പങ്ക് വ്യക്തമല്ല. കാഠിന്യമേറിയ ട്രാക്ക് സ്‌പൈക്കുകള്‍ കാല്‍വിരല്‍ വളയുന്ന സമയത്ത് നഷ്ടപ്പെടുന്ന ഊര്‍ജ്ജത്തിന്റെ അളവ് കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് കണങ്കാലിലെ ആവശ്യങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കാം. എങ്കിലും, ഈ വര്‍ദ്ധിച്ച ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു അത്‌ലറ്റ് ശക്തനാണെങ്കില്‍, പ്ലേറ്റ് അവരെ കൂടുതല്‍ ഫലപ്രദമായ പുഷ് ഓഫ് ചെയ്യാന്‍ അനുവദിക്കുന്നു. ടോക്കിയോയിലെ അത്‌ലറ്റുകളുടെ വേഗത വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു പുതിയ സാങ്കേതികവിദ്യ ട്രാക്കാണ്. ഇത് ഒരു സാധാരണ ട്രാക്ക് പോലെ തോന്നുമെങ്കിലും, അതിന്റെ പിന്നിലുള്ള കമ്പനിയായ മോണ്ടോ, ടോക്കിയോ 2020 നായി പ്രത്യേകമായി മൂന്ന് വര്‍ഷം ഗവേഷണം നടത്തി വികസിപ്പിച്ചെടുത്തതാണിത്. ഇത്തരം എഞ്ചിനീയറിംഗ് ട്രാക്ക് പ്രതലങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് 1978 വരെ പഴക്കമുണ്ട്. ടോക്കിയോ ട്രാക്കിന്റെ കൃത്യമായ കാര്യം അജ്ഞാതമാണെങ്കിലും, മുന്‍ ഒളിമ്പിക് ട്രാക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 2 ശതമാനം വരെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അതിന്റെ ഡവലപ്പര്‍മാര്‍ പറഞ്ഞു. പുതിയ സ്‌പൈക്ക്, ട്രാക്ക് ടെക്‌നോളജികള്‍ എന്നിവ മാത്രം റെക്കോര്‍ഡ് ബ്രേക്കിംഗ് സമയങ്ങള്‍ക്കു പിന്തുണ നല്‍കുന്നുവെന്ന് പറയാനാവില്ല. മറ്റ് ഘടകങ്ങളും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു. കോവിഡ് കാരണം ഗെയിമുകള്‍ ഒരു വര്‍ഷം വൈകിയത് ചില കായികതാരങ്ങള്‍ക്ക് പ്രയോജനം ചെയ്തിരിക്കാം, അവര്‍ക്ക് പരിശീലനത്തിന് കൂടുതല്‍ സമയം ലഭിച്ചു. കാലാവസ്ഥ പോലുള്ള മറ്റ് ഘടകങ്ങള്‍, ഏതൊരു ദിവസത്തിലും ഒരു അത്‌ലറ്റ് എങ്ങനെ പ്രകടനം നടത്തുന്നു എന്നതിനെ ബാധിക്കും. എല്ലാത്തിനുമുപരി, ഈ മത്സരങ്ങളില്‍ പങ്കെടുക്കുന്ന അത്‌ലറ്റുകളുടെ പരിശ്രമവും കഴിവും അവഗണിക്കാനാവില്ല. മൊത്തത്തില്‍, ടോക്കിയോയില്‍ കണ്ട റെക്കോര്‍ഡ് ബ്രേക്കിംഗ് സമയങ്ങള്‍ ഫാസ്റ്റ് ഷൂസ്, ഫാസ്റ്റ് ട്രാക്കുകള്‍, അതീവ കഴിവുള്ള അത്‌ലറ്റുകള്‍ എന്നിവയുള്‍പ്പെടെ മുകളില്‍ പറഞ്ഞവയെല്ലാം ചേര്‍ന്നതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3iv2rdp
via IFTTT
from Asianet News https://ift.tt/3iv2rdp
via IFTTT
അന്യഗ്രഹ ജീവിതത്തിന്‍റെ സാന്നിധ്യം തേടിയുള്ള ആ അന്വേഷണം പരാജയപ്പെട്ടു; കാരണം ഇതാണ്.!
നാസയുടെ പെര്‍സെവറന്‍സ് റോവറിന് തിരിച്ചടി. അന്യഗ്രഹജീവിതത്തിന്‍റെ സാന്നിധ്യം തേടിയുള്ള അന്വേഷണമാണ് പരാജയപ്പെട്ടത്. ഇത്തരമൊരു തെളിവുകള്‍ ചൊവ്വയുടെ ഉപരിതലത്തിലെ പാറകളില്‍ ഉണ്ടാകുമെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടുല്‍. എന്നാല്‍, ശാസ്ത്രജ്ഞരുടെ വിശകലനത്തിനും ഭാവി ദൗത്യങ്ങള്‍ക്കുമായി പാറ സാമ്പിളുകള്‍ ശേഖരിക്കാനുള്ള ആദ്യ ശ്രമത്തില്‍ റോവര്‍ പരാജയപ്പെട്ടു. യുഎസ് ബഹിരാകാശ ഏജന്‍സി ഒരു ചെറിയ കുന്നിന്റെ മധ്യഭാഗത്ത് ഒരു ദ്വാരം സൃഷ്ടിക്കപ്പെട്ട ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചുവെങ്കിലും അതില്‍ നിന്നും ഒരു സാമ്പിള്‍ ശേഖരിച്ച് ഒരു ട്യൂബില്‍ ഇടാനുള്ള ആദ്യ ശ്രമമാണ് പരാജയപ്പെട്ടത്. ഇത്തരത്തിലൊരു ചിത്രം ഭൂമിയിലേക്ക് അയച്ചത് കിട്ടിയത് സൂക്ഷ്മ പരിശോധന നടത്തിയപ്പോഴാണ് പാറ ശേഖരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞതെന്ന് നാസയുടെ സയന്‍സ് മിഷന്‍ ഡയറക്ടറേറ്റിന്റെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ തോമസ് സുര്‍ബുചെന്‍ പ്രസ്താവനയില്‍ പറഞ്ഞു. ശ്രമം ഇനിയും തുടരുമെന്നും ഉപരിതലം തുറന്ന് പാറ ശേഖരിക്കുകയെന്ന ദൗത്യത്തില്‍ നിന്നും റോവര്‍ പിന്നാക്കം പോകില്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്. പുരാതന കല്ലുകളില്‍ സൂക്ഷിച്ചിരിക്കാനിടയുള്ള പുരാതന സൂക്ഷ്മജീവികളുടെ അടയാളങ്ങള്‍ തേടുക എന്ന ലക്ഷ്യത്തോടെയാണ് ദൗത്യം ആരംഭിച്ചത്. ഇതിനായി 11 ദിവസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സാമ്പിള്‍ പ്രക്രിയയുടെ ആദ്യപടിയായിരുന്നു ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഡ്രില്‍ ഹോള്‍. ഈ ദൗത്യത്തിലൂടെ ചൊവ്വയിലെ ജിയോളജി നന്നായി മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരും പ്രതീക്ഷിക്കുന്നു. 3.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇപ്പോള്‍ കുഴിയെടുക്കുന്ന ഗര്‍ത്തത്തില്‍ ഒരു ആഴമേറിയ തടാകം ഉണ്ടായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഇവിടം അന്യഗ്രഹജീവികളുടെ തെളിവുകള്‍ അവശേഷിപ്പിക്കുമെന്നു തന്നെയാണ് നാസ കരുതുന്നത്. 2030 കളില്‍ ഏകദേശം 30 സാമ്പിളുകള്‍ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ദൗത്യമാണ് നാസ ആസൂത്രണം ചെയ്യുന്നത്. നിലവില്‍ ചൊവ്വയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നതിനേക്കാള്‍ വളരെ നൂതനമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് റോവറില്‍ വച്ചു തന്നെ വിശകലനം ചെയ്യാനാണ് ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3Ar9tWR
via IFTTT
from Asianet News https://ift.tt/3Ar9tWR
via IFTTT
മാനസ കൊലപാതകം; പിടിയിലായ ബിഹാർ സ്വദേശികളെ ഇന്ന് എറണാകുളത്തെത്തിക്കും, കൂടുതൽ പേരുടെ പങ്ക് അന്വേഷിച്ച് പൊലീസ്
കൊച്ചി: ദന്തൽ വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്തിയ തോക്ക് വില്പന നടത്തിയ കേസിൽ അറസ്റ്റിൽ ആയ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും. ബിഹാർ സ്വദേശികൾ ആയ സോനു കുമാർ മോദി, മനീഷ് കുമാർ എന്നിവരാണ് കഴിഞ്ഞ ദിവസം കോതമംഗലം പൊലീസിന്‍റെ പിടിയിലായത്. ഇന്ന് ഉച്ചയോടെ വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന പ്രതികളെ നാളെയാണ് കോതമംഗലം ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രെറ്റിന് മുന്നിൽ ഹാജരാക്കുക. ബീഹാർ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രത്യേക സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. തോക്കിനായി രഖിൽ 35,000 രൂപ നൽകിയെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രഖിലിന് ബീഹാറിലെത്തി തോക്ക് വാങ്ങാൻ മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്താൽ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകും എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ഡന്‍റൽ കോളജ് വിദ്യാർത്ഥിനിയായ മാനസയെ രാഖിൽ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു. ബെംഗലൂരുരിൽ എംബിഎ പഠിച്ച് ഇന്റീരിയർ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു രാഖിൽ. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3Ar9slL
via IFTTT
from Asianet News https://ift.tt/3Ar9slL
via IFTTT
സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലും കാസർകോടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ കടലിൽ പോകരുത്. താഴ്ന്ന പ്രദേശങ്ങളിലും, നദീ തീരങ്ങളിലും, ഉരുള്‍പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരത്തിനും നിയന്ത്രണമുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3fGSE2i
via IFTTT
from Asianet News https://ift.tt/3fGSE2i
via IFTTT
പച്ചക്കൊടി കാത്ത് വോഡഫോണ്‍ ഐഡിയയും ബിഎസ്എന്‍എല്‍ ലയനം; വെല്ലുവിളികള്‍ ഇങ്ങനെ.!
നിലനില്‍പ്പിനെക്കുറിച്ച് ഒരു വലിയ ചോദ്യം ഉയര്‍ത്തിയിരിക്കുന്ന മൊബൈല്‍ കമ്പനിയാണ് വോഡഫോണ്‍ ഐഡിയ. മൊത്ത വരുമാനം, സ്‌പെക്ട്രം അലോക്കേഷന്‍, മറ്റ് പ്രവര്‍ത്തന ചെലവുകള്‍ എന്നിവയ്ക്ക് നല്‍കേണ്ട ബാധ്യതകളാല്‍ കമ്പനി വലിയ സാമ്പത്തിക ദുരിതത്തിലാണ് നില്‍ക്കുന്നത്. കോടീശ്വരനായ കുമാര്‍ മംഗലം ബിര്‍ളയും വോഡഫോണ്‍ ഐഡിയയില്‍ നിന്ന് രാജി സമര്‍പ്പിച്ചു. ഇത് മാത്രമല്ല, കമ്പനിയുടെ ഓഹരിയുടമകളില്‍ നിന്നും ഒരു തിരിച്ചടി നേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കമ്പനിയെ രക്ഷിക്കാന്‍ തങ്ങളുടെ ഓഹരി ഒരു പൊതു അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനത്തിന് വില്‍ക്കാന്‍ തയ്യാറാണെന്ന് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ബിര്‍ള എഴുതി. സര്‍ക്കാര്‍ ഇത് അംഗീകരിക്കുകയാണെങ്കില്‍, വോഡഫോണ്‍ ഐഡിയയുടെ പ്രശ്‌നങ്ങള്‍ക്ക് നേരിയ കുറവുണ്ടാകും. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ 27% ഉടമസ്ഥതയിലുള്ള കമ്പനി, ബ്രിട്ടീഷ് വോഡഫോണ്‍ പിഎല്‍സിയുടെ 44% ഓഹരിയാണ്, സര്‍ക്കാര്‍ ഭാഗികമായി കൈകാര്യം ചെയ്യും. ബിഎസ്എന്‍എല്‍ വോഡഫോണ്‍ ഐഡിയയും തമ്മിലുള്ള സമന്വയം വിഐക്ക് മാത്രമല്ല, പൊതു ടെലികോം കമ്പനിക്കും സാമ്പത്തികമായി ആരോഗ്യകരമാണ്. വോഡഫോണ്‍ ഐഡിയ നേരിടുന്ന പ്രധാന പ്രശ്നം പണം ഉണ്ടാക്കാന്‍ കഴിയുന്നില്ല എന്നതാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച ധനസമാഹരണ പദ്ധതികള്‍ വിജയകരമായില്ല. ബിഎസ്എന്‍എല്ലിന് നഷ്ടമായ 4 ജി നെറ്റ്‌വര്‍ക്കിന്റെ കുഴപ്പങ്ങളുണ്ട്. വരിക്കാര്‍ക്കായി 4ജി നെറ്റ്‌വര്‍ക്ക് ആരംഭിക്കാന്‍ സഹായിക്കുന്ന എയര്‍വേവ് കമ്പനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ബിഎസ്എന്‍എല്ലിന് പ്രീപെയ്ഡ് വരിക്കാരെ അതിവേഗ നഷ്ടപ്പെടാനുള്ള കാരണവും ഇതുതന്നെ. വോഡഫോണ്‍ ഐഡിയക്കും പ്രശ്‌നങ്ങളുണ്ടെങ്കിലും ബിഎസ്എന്‍എല്ലിന് ആവശ്യമുള്ളത്, അതായത് 4 ജി നെറ്റ്‌വര്‍ക്ക്, അവര്‍ക്ക് ഉണ്ട്. എജിആര്‍ ഇഷ്യൂവിന് 1.5 ലക്ഷം കോടി രൂപ വരുന്ന വോഡഫോണ്‍ ഐഡിയയുടെ കുടിശ്ശിക ബിഎസ്എന്‍എല്ലിന് ഏറ്റെടുക്കാന്‍ കഴിയുമെങ്കില്‍, ബിഎസ്എന്‍എല്ലിന് സ്വന്തമായി അവകാശപ്പെടാന്‍ കഴിയുന്ന ഒരു റെഡി 4 ജി നെറ്റ്വര്‍ക്ക് നല്‍കാന്‍ വോഡഫോണ്‍ ഐഡിയയ്ക്ക് കഴിയും. ഈ നീക്കം ബിഎസ്എന്‍എല്‍ 4 ജി നെറ്റ്‌വര്‍ക്ക് ലഭ്യതയെ വലിയൊരു വേഗത്തിലാക്കാന്‍ സാധ്യതയുണ്ട്. കൂടാതെ, കോടതി മുറികളിലെ പോരാട്ടവും ആവര്‍ത്തിച്ച് വരുന്ന ഹര്‍ജികളുമായി എജിആര്‍ പ്രശ്‌നം സര്‍ക്കാരിന്റെ ആശങ്കകള്‍ക്ക് കീഴില്‍ വരുന്നതിനാല്‍ വോഡഫോണ്‍ ഐഡിയയുടെ ആശങ്കകള്‍ തീരാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഈ സാഹചര്യത്തില്‍, ബിഎസ്എന്‍എല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും ലയിച്ചേക്കും. രണ്ട് കമ്പനികളുടെ ലയനം കടന്നുപോകുകയാണെങ്കില്‍, അവര്‍ ഇന്ത്യന്‍ ടെലികോം വ്യവസായത്തിന്റെ പശ്ചാത്തലത്തില്‍ യോജിക്കും. ഇത് സംഭവിക്കുന്നതില്‍ നിന്ന് തടയാന്‍ ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും ശ്രമിക്കുമെന്നത് വേറെ കാര്യം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3xro1Uh
via IFTTT
from Asianet News https://ift.tt/3xro1Uh
via IFTTT
അമിതാഭ് ബച്ചന്റെ വീട്ടിലും റെയില്‍വേ സ്‌റ്റേഷനുകളിലും ബോംബ് ഭീഷണി: തമാശയ്ക്ക് ചെയ്തതാണെന്ന് യുവാക്കള്‍
മുംബൈ: നടന്‍ അമിതാഭ് ബച്ചന്റെയും മുംബൈയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലും ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശത്തെ തുടര്‍ന്ന് മുംബൈ പൊലീസ് ഏറെ വലഞ്ഞു. ഭീഷണി ഫോണ്‍കോളിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് യുവാക്കള്‍ പിടിയിലായി. രമേശ് ഷിര്‍ഷട്, രാജു കാംഗ്നെ, ഗണേഷ് ഷെല്‍ക്കെ എന്നിവരാണ് അറസ്റ്റിലായത്. മൂവരും ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവരാണ്. മദ്യലഹരിയില്‍ തമാശക്ക് ചെയ്തതാണെന്ന് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കിയെങ്കിലും ജാഗ്രത കൈവിട്ടിട്ടില്ല. പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല. അറസ്റ്റ് ചെയ്ത യുവാക്കളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയാണ് മുംബൈയിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളിലും അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചതായി ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചത്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ബൈക്കുള, ദാദര്‍ റെയില്‍വേ സ്റ്റേഷനുകളിലും ജുഹുവിലുള്ള അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചതായായിരുന്നു സന്ദേശം. ഫോണ്‍ കോള്‍ ലഭിച്ചതോടെ പൊലീസും ആര്‍പിഎഫും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉടനടി പരിശോധനകള്‍ നടത്തിയെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഈ സന്ദേശത്തില്‍ പറഞ്ഞ സ്ഥലങ്ങളിലൊന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3CtWrJO
via IFTTT
from Asianet News https://ift.tt/3CtWrJO
via IFTTT
'ഗൗരിയെപ്പോലെ പെണ്‍കുട്ടികളുണ്ടായാല്‍ ഇനിയൊരു വിസ്മയ ഉണ്ടാകില്ല'; സുരേഷ് ഗോപി
കൊല്ലം: ചടയമംഗലത്ത് ബാങ്കില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് പിഴയിട്ട പൊലീസ് നടപടി ചോദ്യം ചെയ്തതിലൂടെ ശ്രദ്ധേയായ വിദ്യാര്‍ത്ഥി ഗൗരിനന്ദയെ സന്ദര്‍ശിച്ച് നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി. ശനിയാഴ്ച ഉച്ചയോടെ ഗൗരിനന്ദയുടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ഗൗരിക്ക് പിന്തുണ വാഗ്ദാനം ചെയ്തത്. ഗൗരിനന്ദയെപ്പോലുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നുവന്നാല്‍ ഇനിയൊരു വിസ്മയ ഉണ്ടാകില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പൊലീസ് യൂണിഫോം ഇട്ടാല്‍ എന്തുമാകാം എന്ന ധാരണ ശരിയല്ലെന്നും, അതിനെതിരായ പ്രതികരണമാണ് ഗൗരിനന്ദ നടത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. അതേ സമയം പൊലീസിനെതിരെ ഗൗരിനന്ദ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. തനിക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാനും, തനിക്കെതിരെ അപമര്യാദയായി പെരുമാറിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് പരാതി ഡിജിപിക്ക് കൈമാറുകയും അത് കൊല്ലം പൊലീസ് അന്വേഷിക്കുകയാണെന്നും, തന്നെ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചുവെന്നും ഗൗരി നന്ദ ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് പറഞ്ഞു. വ്യാഴാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയത്. അമ്മയ്ക്കും പുനലൂര്‍ എംഎല്‍എ പിഎസ് സുപാലിനുമൊപ്പമാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. കഴിഞ്ഞ ജൂലൈ 27 രാവിലെ 11 മണിക്ക് ചടയമംഗലത്തെ സ്വകാര്യ ബാങ്കിന് സമീപമാണ് കേരളം ചര്‍ച്ച ചെയ്ത സംഭവങ്ങള്‍ ഉണ്ടായത്. അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയ ശേഷം എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ ബാങ്കിന് മുന്നിലെത്തിയതായിരുന്നു ഗൗരിനന്ദ. തിരിച്ചിറങ്ങിയപ്പോള്‍ പൊലീസ് ആളുകള്‍ക്ക് മഞ്ഞ പേപ്പറില്‍ എന്തോ എഴുതി കൊടുക്കുന്നു. ഒരാളോട് കാര്യം തിരക്കിയപ്പോള്‍ സാമൂഹ്യഅകലം പാലിക്കാത്തതിന് പിഴ അടയ്ക്കാനുള്ള പൊലീസിന്റെ നോട്ടീസ് കാണിച്ചു. ഇതിന്‍റെ കാര്യം തിരക്കിയപ്പോള്‍ മോശമായ ഭാഷയിലായിരുന്നു പൊലീസുകാരന്റെ പ്രതികരണമെന്ന് ഗൗരിനന്ദ പറയുന്നു. ഇതോടെ ഗൗരി ശബ്ദമുയര്‍ത്തി. തര്‍ക്കം അരമണിക്കൂറോളം നീണ്ടു. ആളുകള്‍ തടിച്ചുകൂടി. പെണ്ണല്ലായിരുന്നെങ്കില്‍ കാണിച്ചുതരാമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെയാണ് താന്‍ രൂക്ഷമായി പ്രതികരിച്ചത് എന്നാണ് ഗൗരി പറയുന്നത്. അതിനിടയില്‍ ആരോ പകര്‍ത്തിയ വീഡിയോ വൈറലായി, താന്‍ വീട്ടിലെത്തിയ ശേഷമാണ് ഈ വീഡിയോ വൈറലാകുന്ന കാര്യം അറിഞ്ഞത് എന്നാണ് ഗൗരി പറയുന്നത്. അതേ സമയം ഗൗരിക്കെതിരെ കേസ് എടുത്ത പൊലീസ് നടപടി സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. കൊവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും പൊലീസ് നടപടികളും ചോദ്യം ചെയ്ത് രംഗത്തെത്തുന്ന പലരും ഗൌരിയുടെ നടപടിയെ അഭിനന്ദിക്കുകയാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3s2x25h
via IFTTT
from Asianet News https://ift.tt/3s2x25h
via IFTTT
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹം; വധുവിന്‍റെ അച്ഛന്‍ അറസ്റ്റില്‍
കൊല്ലം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹം നടത്താന്‍ ശ്രമിച്ച വധുവിന്‍റെ പിതാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം അമ്മച്ചിവീട് ജംഗ്ഷനിലാണ് സംഭവം. ഇവിടുത്തെ ഓഡിറ്റോറിയത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ വച്ച് വിവാഹം നടത്താനുള്ള ശ്രമമാണ് പൊലീസ് തടഞ്ഞത്. ആളുകള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വിവാഹത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടത്. വിവാഹത്തിന് വന്ന ആള്‍ക്കാരെ താക്കീത് ചെയ്ത് വിട്ടയച്ചു. ഐപിസി, ദുരന്തനിവാരണ നിയമം, കേരള പകര്‍ച്ച വ്യാധി പ്രതിരോധ നിയമം എന്നിവ അടിസ്ഥാനമാക്കിയാണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3AnXEjY
via IFTTT
from Asianet News https://ift.tt/3AnXEjY
via IFTTT
അപകടം വിളിച്ചുവരുത്തി കക്കാഴം മേൽപ്പാലത്തിലെ കുഴി, തിരിഞ്ഞുനോക്കാതെ പൊതുമരാമത്ത് അധികൃതർ
ആലപ്പുഴ: കാക്കാഴം റെയിൽവെ മേൽപ്പാലത്തിലെ കുഴി അപകട ഭീഷണിയായിട്ടും തിരിഞ്ഞു നോക്കാതെ പൊതുമരാമത്ത് അധികൃതർ. ഏതാനും മാസം മുമ്പ് ചെറിയ രീതിയിൽ രൂപപ്പെട്ട കുഴി മഴ ശക്തമായതോടെ വലിയ ഗർത്തമായി മാറിയിരിക്കുകയാണ്. ഓരോ ദിവസം കഴിയും തോറും കുഴി വലുതാകുകയാണ്. രാത്രി കാലങ്ങളിൽ നിരവധി ഇരു ചക്ര വാഹനങ്ങളാണ് ഈ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത്. അടുത്തെത്തുമ്പോൾ കുഴി കണ്ട് ഇരുചക്രവാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് പിടിക്കുന്നതും വെട്ടിക്കുന്നതും ദിവസവും അപകടത്തിന് കാരണമാകുകയാണ്. ഏതാനും മാസം മുമ്പാണ് ഇവിടെ കരാർ കമ്പനിയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ മഴ ശക്തമായതോടെ അറ്റകുറ്റപ്പണി പ്രയോജനമില്ലാതായി മാറി. കുഴി ഈ രീതിയിൽ വലിയ അപകടങ്ങൾക്ക് വഴി തെളിക്കുമെന്ന് ആശങ്കയുയർന്നിട്ടും വകുപ്പ് അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ മേൽപ്പാലം വലിയ അപകടത്തിന് സാക്ഷ്യം വഹിക്കുമെന്നും ആശങ്കയുയർന്നിട്ടുണ്ട്.
from Asianet News https://ift.tt/2U01yjA
via IFTTT
from Asianet News https://ift.tt/2U01yjA
via IFTTT
മലയാളി സാമൂഹിക പ്രവർത്തകൻ വി.കെ. അബ്ദുൽ അസീസ് ജിദ്ദയിൽ നിര്യാതനായി
റിയാദ്: സൗദി പ്രവാസി സമൂഹത്തിനിടയിൽ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമ്പത്തിക, മതരംഗങ്ങളിൽ നിറഞ്ഞുനിന്ന എറണാകുളം എടവനക്കാട് സ്വദേശി വി.കെ. അബ്ദുൽ അസീസ് (70) ജിദ്ദയിൽ നിര്യാതനായി. ഹൃദയശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിൽ മൂന്ന് ആഴ്ചയായി ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ജിദ്ദയിൽ ഹയാത്ത് ഇൻറർനാഷണൽ സ്‌കൂളിന്റെ ഉടമയായിരുന്നു. മക്കയിലെ മുസ്ലിം വേൾഡ് ലീഗുമായി സഹകരിച്ച് കേരളത്തിൽ ബഹുമത സെമിനാർ സംഘടിപ്പിച്ചു. തനിമ സാംസ്‌കാരിക വേദി പ്രവർത്തകനായിരുന്നു. ഭാര്യ: നജ്മ, മക്കൾ: ഷമീമ, ഷബ്‍നം, ഷഹ്‌ന, അഫ്‍താബ്, അഫ്റോസ്.
from Asianet News https://ift.tt/2U1BXXD
via IFTTT
from Asianet News https://ift.tt/2U1BXXD
via IFTTT
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു
മസ്‍കത്ത്: പത്തനംതിട്ട റാന്നി സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു. റാന്നി നെല്ലിക്കമൺ പെരുമന വീട്ടിൽ പരേതനായ ഈപ്പൻ പോത്തന്റെ മകൻ റെജി ഈപ്പൻ (45) ആണ് മസ്‍കത്ത് ബുർജീൽ ആശുപത്രിയിൽ വെച്ച് മരണപെട്ടത്. ഭാര്യ -സെയ്‌റ റെജി. മക്കൾ: അഭിജിത് റെജി, ആരോൺ റെജി. കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാൽ സംസ്കാരം നാട്ടിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
from Asianet News https://ift.tt/2VxYMTu
via IFTTT
from Asianet News https://ift.tt/2VxYMTu
via IFTTT
Friday, August 6, 2021
കെ സുരന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് നടപടി; ആറ് പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി
കൊച്ചി: കൊടകര കള്ളപ്പണ വിഷയത്തിലടക്കം കെ സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് എറണാകുളം ജില്ലയില്‍ ബിജെപിയില്‍ അച്ചടക്ക നടപടി. യുവമോര്‍ച്ച മുന്‍ സംസ്ഥാന സമിതി അംഗവും ജില്ലാ ഭാരവാഹികളും ഉള്‍പ്പെടെ ആറ് പേരെയാണ് പാർട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി നേതാക്കളുടെ കോലം കത്തിച്ചായിരുന്നു പുറത്താക്കിയവരുടെ പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പിനിടെ വലിയ പ്രതിഷേധങ്ങളാണ് ബിജെപിയില്‍ അരങ്ങേറിയത്. കൊടകര കള്ളപ്പണക്കേസ്, ശോഭ സുരേന്ദ്രന് നേരെയുള്ള അവഗണന തുടങ്ങിയ വിഷയങ്ങള്‍ ഉയത്തിക്കാട്ടി ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയരുന്നു. കെ സുരേന്ദ്രന്‍റെ പേരെടുത്ത് പറഞ്ഞും അദ്ദേഹത്തെ കോമാളിയാക്കി ചിത്രീകരിച്ചും എല്ലാം പോസ്റ്റുകള്‍ ഇറങ്ങി. തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി ഏറ്റതോടെയാണ് കെ സുരേന്ദ്രന് അച്ചടക്കത്തിന്‍റെ വാളുമായി രംഗത്തിറങ്ങിയത്. ആദ്യഘട്ടമായി എറണാകുളം ജില്ലയില്‍ ആറ് പേരെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കിയത്. കൊടകര കള്ളപ്പണക്കേസില്‍ സുരേന്ദ്രനെതിരെ ഫേസ്ബുക്കില്‍ നിരവധി പോസ്റ്റുകളിട്ട യുവമോര്‍ച്ചാ മുന്‍സംസ്ഥാന സമിതി അംഗം ആര്‍ അരവിന്ദനാണ് ഇതിലൊരാള്‍. ബിജെപി ജില്ലാ മുന്‍ വൈസ് പ്രസിന്‍റ് എം എന്‍ ഗംഗാധരന്‍, കോതമംഗലം മണ്ഡലം മുന്‍ പ്രസിന്‍റ് പി കെ ബാബു, മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പുറത്താക്കിയത്. തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ പാര്‍ട്ടിനേതാക്കള്‍ക്കതിരെ മണ്ഡലത്തില്‍ പോസ്റ്റര്‍ പതിച്ചതിനാണ് നടപടിയെന്ന് ഔദ്യോഗിക പക്ഷം പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ടില്‍ സുതാര്യതയില്ലെന്നും വോട്ട് കച്ചവടം നടന്നുവെന്നും ഇവര്‍ പോസ്റ്ററുകളിലൂടെ ആരോപിച്ചിരുന്നു. പുറത്താക്കിക്കൊണ്ടുള്ള കെ സുരേന്ദ്രന്‍റെ കത്ത് പുറത്ത് വന്നതോടെ കോതമംഗലത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ടൗണില്‍ നേതാക്കളുടെ കോലം കത്തിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ഏതൊക്കെ തരത്തിലുള്ള പ്രതിഷേധം ഉയര്‍ന്നാലും അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കാനാവില്ലെന്നാണ് നേൃത്വത്തിന്‍റെ നിലപാട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3rZduyE
via IFTTT
from Asianet News https://ift.tt/3rZduyE
via IFTTT
എയര്‍ടെല്ലിന്‍റെ എസ്എംഎസ് കണ്ട് ഉപയോക്താക്കള്‍ അമ്പരന്നു, പിന്നെ ഞെട്ടി; പിന്നാലെ വിശദീകരിച്ച് കമ്പനി
വെള്ളിയാഴ്ച ചില എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഔട്ട്‌ഗോയിംഗ് കോളുകള്‍ നിര്‍ത്തലാക്കുന്നുവെന്ന് കാണിച്ച് എസ്എംഎസ് സന്ദേശം ലഭിച്ചു. ഇതോടെ പരിഭ്രാന്തിയിലായ ഉപയോക്താക്കള്‍ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ കൈമലര്‍ത്തി. സേവനങ്ങള്‍ തുടരുന്നതിനായി എയര്‍ടെല്‍ അക്കൗണ്ടുകള്‍ റീചാര്‍ജ് ചെയ്യാന്‍ സന്ദേശങ്ങള്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍, സാങ്കേതിക പിഴവ് മൂലമാണ് സന്ദേശങ്ങള്‍ അയച്ചതെന്നും ഉപയോക്താക്കള്‍ ഇത് ശ്രദ്ധിക്കേണ്ടതില്ലെന്നും കമ്പനി ഇപ്പോള്‍ ഒരു വിശദീകരണം നല്‍കിയിട്ടുണ്ട്. തകരാര്‍ മൂലമുണ്ടായ അസൗകര്യത്തിന് എയര്‍ടെല്‍ ക്ഷമ ചോദിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാണ് സാങ്കേതിക പ്രശ്‌നം ഉണ്ടായത്. സിസ്റ്റം പിശക് കാരണമാണ് തകരാര്‍ സംഭവിച്ചതെന്നും ഡല്‍ഹി സര്‍ക്കിളിനുള്ളിലുള്ള ചില എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചതെന്നു കമ്പനി പറയുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുടനീളം ഇത് പെട്ടെന്ന് വൈറലായി. ഉപഭോക്താക്കള്‍ക്ക് ലഭിച്ച യഥാര്‍ത്ഥ സന്ദേശം ഇങ്ങനെ: 'നിങ്ങളുടെ ഔട്ട്‌ഗോയിംഗ് സേവനങ്ങള്‍ നിര്‍ത്തലാക്കി. തുടരാന്‍, *121 *51്# ഡയല്‍ ചെയ്യുക.' ഒരു പ്ലാന്‍ നിലവിലുള്ള ആരെയും ആശയക്കുഴപ്പത്തിലാക്കാന്‍ ഈ സന്ദേശം മതിയായിരുന്നു. ഉപയോക്താക്കളില്‍ ചിലര്‍ ഈ പ്രശ്‌നത്തെക്കുറിച്ച് ട്വിറ്ററില്‍ പരാതിപ്പെട്ടു. എയര്‍ടെല്‍ ഈയിടെയായി അതിന്റെ പ്രീപെയ്ഡ് പ്ലാനുകളില്‍ സജീവമായി ശ്രദ്ധിച്ചിരുന്നു. അതിനിടയിലാണ് ഇത്തരമൊരു പിഴവ് സംഭവിച്ചത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കമ്പനി ക്ഷമാപണ കുറിപ്പ് ഇറക്കിയത്. കമ്പനി അടുത്തിടെ 49 രൂപയുടെ എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ പ്രീപെയ്ഡ് പായ്ക്കുകള്‍ ഇപ്പോള്‍ 79 രൂപ സ്മാര്‍ട്ട് റീചാര്‍ജിലാണ് ആരംഭിക്കുന്നത്. ഇരട്ടി ഡാറ്റയോടൊപ്പം ഉപഭോക്താക്കള്‍ക്ക് നാല് മടങ്ങ് കൂടുതല്‍ ഔട്ട്‌ഗോയിംഗ് മിനിറ്റുകള്‍ വരെ ഇത് ഉപയോഗിക്കുകയും ചെയ്യും. മികച്ച കണക്റ്റിവിറ്റി സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ കമ്പനിയുടെ വലിയൊരു മാറ്റമാണിത് എന്നാണ് എയര്‍ടെല്‍ പറയുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2VCaqMC
via IFTTT
from Asianet News https://ift.tt/2VCaqMC
via IFTTT
പട്ടികജാതി ക്ഷേമപദ്ധതിയില്‍ നിന്ന് തട്ടിയത് 1.04 കോടി രൂപ; പണം വകമാറ്റിയത് 24 അക്കൗണ്ടുകളിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ വഴി പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നൽകിയിരുന്ന ക്ഷേമ പദ്ധതികളിൽ നടന്നത് ഒരു കോടി നാല് ലക്ഷം രൂപയുടെ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. പട്ടിക ജാതി വകുപ്പ് നടത്തിയ ഓഡിറ്റിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. 75 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. പ്രധാന പ്രതിയായ എൽഡി ക്ലർക്ക് യു ആർ രാഹുലിൻറെയും സുഹൃത്തുക്കളുടെയും 24 അക്കൗണ്ടുകളിലേക്കാണ് പണം വകമറ്റിയതെന്നാണ് ഓഡിറ്റിൽ കണ്ടെത്തി. നിർദ്ധനരായവർക്ക് സർക്കാർ നൽകുന്ന ധനസഹായമാണ് ഒരു ഉദ്യോസ്ഥനും താൽക്കാലിക ജീവനക്കാരും ചേർന്ന് തട്ടിയെടുത്തത്. നഗരസഭ വഴിയാണ് വിവിധ ധനസഹായങ്ങള്‍ വിതരണം ചെയ്തിരുന്നത്. വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, പഠനമുറി നിർമ്മാണം, ചകിത്സ സഹായം, വെള്ളപ്പൊക്ക സഹായം എന്നിവയ്ക്കാണ് അപേക്ഷകർക്ക് പണം നൽകിയിരുന്നത്. പട്ടിക ജാതി വകുപ്പിൽ നിന്നും നഗരസഭയിലേക്ക് ഡെപ്യൂട്ടേഷനിലെത്തിയ എ.ഡി ക്ലർക്ക് രാഹുലും എസ് സി പ്രൊമോട്ടർമാരും ചേർന്നാണ് പണം തട്ടിയത്. അപേക്ഷരുടെ പേരുണ്ടെങ്കിലും അക്കൗണ്ട് നമ്പറുകളെല്ലാം രാഹുലിന്‍റെയും സുഹൃത്തുക്കളുടെയും ബന്ധുക്കളെയുമാണ്. ഇങ്ങനെ വിവിധ പദ്ധതികള്‍ വഴി അർഹരുടെ കൈകളിലേക്കെത്തേണ്ട ഒരു കോടി നാല് ലക്ഷത്തി 72.600 രൂപയാണ് പ്രതികള്‍ വകമാറ്റിയത്. 24 അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയിരിക്കുന്നത്. അർഹരുടെ അക്കൗണ്ടിലേക്കാണെങ്കിൽ ഒരു പ്രാവശ്യം മാത്രമേ പണം കൈമാറുകയുള്ളൂ. എന്നാൽ നിരവധി തവണ പണം കൈമാറ്റം ചെയ്തിട്ടുള്ള 24 അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഒരു കോടിയിൽപ്പരം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. 180 അപേക്ഷകരുടെ പണം തട്ടിയെടുത്തുവെന്നാണ് വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും ഉയരാനാണ് സാധ്യതയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റ് റിപ്പോർട്ട് കൂടുതൽ അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. മുഖ്യപ്രതി രാഹുൽ ഇപ്പോള്‍ റിമാൻഡിലാണ്. അർഹതയിലുള്ള ചില അപേക്ഷകരെ പല കാരണങ്ങള്‍ പറഞ്ഞ് രാഹുൽ മടക്കി അയച്ച ശേഷം അവരുടെ പേരിൽ പണം ചില അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ അക്കൗണ്ടുകളുടെ വിവരങ്ങള്‍ അറിയാൻ അപേക്ഷകരുയെല്ലാം മൊഴിയെടുക്കേണ്ടിവരുമെന്ന് പൊലീസ് പറയുന്നു. 2016-2020 നവംബർ മാസം വരെ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ നൽകിയവരെ കുറിച്ച് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ട്രഷറിയിൽ നിന്നുള്ള പണമിടപാടിന്‍റെ രേഖകളും പരിശോധിക്കുന്നുണ്ട്. ഓരോ അപേക്ഷയും പരിശോധിച്ചാലേ 24 അക്കൗണ്ടിന് പുറമേ മറ്റേതെങ്കിലും അക്കൗണ്ടുകളിുലേക്ക് പണം വകമാറ്റിയിട്ടുണ്ടോയെന്ന് വ്യക്തമാവുകയുളളൂ. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3jzePbt
via IFTTT
from Asianet News https://ift.tt/3jzePbt
via IFTTT
വിദേശ തോക്കുകൾ എത്തിക്കുന്ന സംഘങ്ങളും ഉത്തരേന്ത്യയിൽ സജീവം; നിയമവിരുദ്ധ ഇടപാട് എയർഗൺ വിൽപനയുടെ മറവിൽ
ദില്ലി: വിദേശത്ത് നിന്ന് നിയമവിരുദ്ധമായി തോക്കുകളെത്തിക്കുന്ന സംഘങ്ങളും ഉത്തരേന്ത്യയിൽ സജീവം. ലൈസന്‍സ് ഉള്ള തോക്കുകളുടെ വില്‍പനയുടെ മറവിലാണ് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവരുന്ന തോക്കുകളുടെയും വില്‍പന. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം പരമ്പര 'കൈയകലെ കള്ളത്തോക്ക്' തുടരുന്നു. പ്രാദേശികമായി നിർമ്മിക്കുന്ന തോക്കുകളുടെ വ്യാപാരം നിയമവിരുദ്ധമായി ഉത്തരേന്ത്യയില്‍ നടക്കുന്നു എന്നത് യഥാർത്ഥ്യമാണ്. എന്നാൽ, വിദേശനിർമ്മിത തോക്കുകൾ നിയമവിരുദ്ധമായി വിൽപനയ്ക്കുണ്ടോ എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം അന്വേഷിച്ചത്. ദില്ലിയിലെ ദ്വാരാപൂരിലാണ് അന്വേഷണം എത്തിയത്. ഫോണിൽ വിളിച്ചത് അനുസരിച്ച് എയർഗൺ ഇടപാടുകൾ നടത്തുന്ന ഏജന്‍റിന്‍റെ അടുത്ത് എത്തി. ഇന്ത്യൻ നിർമ്മിത തോക്കുകളെ കൂടാതെ വിദേശ നിർമ്മിത തോക്കുകളും കിട്ടുമോ എന്ന് അന്വേഷിച്ചാണ് എത്തിയത്. നിമിഷ നേരത്തിനുള്ളില്‍ സാധനം ഏജന്‍റ് മുന്‍പിലെത്തിച്ചു. കൂടുതല്‍ മോഡലുകൾ കാണണമെന്ന് അറിയിച്ചതോടെ മറ്റൊരു സ്ഥലത്തേക്ക്. എയർഗണിന്‍റെയും എഴ് എംഎം തോക്കിന്റെ മോഡലുകള്‍ നിയമവിരുദ്ധമായി വില്‍ക്കുന്ന വിദേശ തോക്കുകളുടെ വലിയ നിര. ഇവയ്ക്ക് ഒന്നരലക്ഷം രൂപ വരെയാണ് വില. ചെറിയ ഗുണ്ട സംഘങ്ങൾ അല്ല പകരം വൻകിട സംഘങ്ങളാണ് ഇങ്ങനെ വിദേശതോക്കുകളുടെ ഇടപാടുകൾ നടത്തുന്നത്. ഇത്തരം സംഘങ്ങളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് പലപ്പോഴും പൊലീസിനും വലിയ വെല്ലുവിളിയാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2TYxjJN
via IFTTT
from Asianet News https://ift.tt/2TYxjJN
via IFTTT
21 പേരുടെ ജീവനെടുത്ത കരിപ്പൂർ വിമാന ദുരന്തത്തിന് ഒരാണ്ട്; അപകടകാരണം ഇനിയും അവ്യക്തം
കോഴിക്കോട്: കേരളത്തെ കണ്ണീരിലാഴ്ത്തിയ കരിപ്പൂർ ആകാശദുരന്തത്തിന് ഇന്ന് ഒരാണ്ട്. 21 പേരുടെ ജീവനും അതിലേറെ പേരുടെ ജീവിതവും തകര്‍ത്ത കരിപ്പൂര്‍ അപകടത്തിന്‍റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല. ടേബിള്‍ ടോപ്പ് ഘടനയുളള കരിപ്പൂരിലെ റണ്‍വേ വികസനമടക്കമുളള കാര്യങ്ങളില്‍ പിന്നീട് കാര്യമായൊന്നും നടപ്പായതുമില്ല. എങ്കിലും ദുരന്തമുഖത്ത് മറ്റെല്ലാം മറന്നൊരുമിച്ച കരിപ്പൂര്‍ മാതൃക രക്ഷാപ്രവര്‍ത്തനം കേരളത്തിന് സമ്മാനിച്ച പ്രതീക്ഷയും ഊര്‍ജ്ജവും സമാനതകളില്ലാത്തതാണ്. കേരളവും ലോകമെങ്ങുമുളള പ്രവാസി സമൂഹവും മറക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തം. കൊവിഡ് വ്യാപനം രൂക്ഷമായ തൊഴിലിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി ഊഴം കാത്തിരുന്ന ഒരു പറ്റം മനുഷ്യരെയുമായെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ടെര്‍മിനലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി റണ്‍വേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിച്ചത്. ലോകത്തെ ഒന്നാം നിര വിമാന കമ്പനികളിനൊന്നായ ബോയിംഗ് കമ്പനി നിര്‍മിച്ച 737 വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. വിമാനം പറത്തിയതാകട്ടെ എയര്‍ഫോഴ്സിലുള്‍പ്പെടെ മികവ് തെളിയിച്ച പരിചയ സമ്പന്നന്‍ ക്യാപ്റ്റന്‍ ദീപക് സാഥെയും. പക്ഷേ ഇടുക്കിയിലെ രാജമലയില്‍ 80 ലേറെ പേരുടെ ജീവന്‍ കവര്‍ന്നെടുത്ത ആ വെളളിയാഴ്ച കരിപ്പൂരില്‍ മറ്റൊരു ദുരന്തം കൂടി കാത്തുവച്ചിരുന്നു. ദുബായ് ഇന്‍റര്‍നാഷണര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 2.15ന് പുറപ്പെട്ട വിമാനം നിശ്ചിത സമയത്ത് തന്നെ കരിപ്പൂര്‍ വിമാനത്താവളത്തിന് മുകളിലെത്തി. റണ്‍വേ 28ല്‍ ഇറങ്ങാനായിരുന്നു ശ്രമമെങ്കിലും കോരിച്ചൊരിയുന്ന മഴയും ടെയില്‍വിന്‍ഡും വെല്ലുവിളിയായി. പറന്ന് പൊങ്ങിയ വിമാനം റണ്‍വേ 10ല്‍ ഇറങ്ങാനായി അനുമതി തേടി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം അനുമതി നല്‍കിയത് പ്രകാരം വിമാനം ലാന്‍ഡ് ചെയ്തു പക്ഷേ റണ്‍വേയില്‍ ഇറങ്ങേണ്ട ഭാഗം അഥവാ ടച്ച് പോയന്‍റില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറിയാണ് ലാന്‍ഡ് ചെയ്തത്. നിലം തൊട്ട വിമാനം അതിവേഗം കുതിച്ചുപാഞ്ഞു. വേഗം നിയന്ത്രിക്കാനായി പൈറ്റ് നടത്തിയ ശ്രമങ്ങളെല്ലാം പാളി. നിമിഷങ്ങള്‍ക്കകം 190 മനുഷ്യരെയുമായിറങ്ങിയ ആ വിമാനം റണ്‍വേയുടെ കിഴക്ക്ഭാഗത്തെ ക്രോസ്റോഡിന് സമീപത്തേക്ക് ഇടിച്ചിറങ്ങി. മധ്യഭാഗം പിളര്‍ന്ന് യാത്രക്കാര്‍ തെറിച്ച് പുറത്തുവീണു. എന്തായിരുന്നു ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ ? ദുരന്ത കാരണം ടെയില്‍വിന്‍ഡോ അതോ ഹൈഡ്രോപ്ളെയിനിങ്ങോ? അപകട കാരണം സംബന്ധിച്ച് പിന്നീട് തര്‍ക്കങ്ങളുയര്‍ന്നു. വിമാനമിറങ്ങുന്ന അതേ ദിശയില്‍ കാറ്റ് വീശുന്ന സാഹചര്യമാണ് ടെയില്‍വിന്‍ഡ്. റണ്‍വേയിലെ ജലസാന്നിധ്യം മൂലം ബ്രേക്കിംഗ് നിയന്ത്രണം നഷ്ടമാക്കുന്ന അവസ്ഥയാണ് ഹൈഡ്രോ പ്ളെയിനിംഗ്. ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോകേണ്ടെന്നും എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തുന്ന അന്വേഷണത്തിലൂടെ യഥാര്‍ത്ഥ കാരണം പുറത്തുവരുമെന്നും സ്ഥലത്തെത്തിയ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉറപ്പും നല്‍കി. പക്ഷേ വര്‍ഷമൊന്ന് കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല. ഇതിനാല്‍ തന്നെ കരിപ്പൂരിലെ റണ്‍വേ വികസനമടക്കം സ്തംഭനാവസ്ഥയിലാണ്. ദുരന്തമുണ്ടായതിന് പിന്നാലെ നിര്‍ത്തിവച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചിട്ടുമില്ല. ചുരുക്കത്തില്‍ കരിപ്പൂരിന്‍റെ ഭാവി എന്താകണമെന്ന് നിര്‍ണയിക്കുന്ന ആ റിപ്പോര്‍ട്ടിനായാണ് ദുരന്തത്തിന്‍റെ ഒന്നാം വാര്‍ഷികത്തിലും ഏവരുടെയും കാത്തിരിപ്പ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3Crs72H
via IFTTT
from Asianet News https://ift.tt/3Crs72H
via IFTTT
നരേന്ദ്രമോദിക്കും അമിത്ഷാക്കും പിന്നാലെ നദ്ദയും; യുപിയിൽ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ ബിജെപി
ലഖ്നൌ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞടുപ്പ് ഒരുക്കത്തിലേക്ക് കടന്ന് ബിജെപി. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായി ഇന്ന് ഉത്തര്‍പ്രദേശിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, അമിത്ഷായുടെയും സന്ദര്‍ശനത്തിന് പിന്നാലെയാണ് നദ്ദ എത്തുന്നത്. തെരഞ്ഞെടുപ്പിന് 6 മാസം മാത്രം ശേഷിക്കേ ഉത്തര്‍പ്രദേശില്‍ നിന്ന് മോദി മന്ത്രിസഭയിലെത്തിയ പുതുമുഖങ്ങളെ അണിനിരത്തിയുള്ള പ്രചാരണ ജാഥകള്‍ പതിനഞ്ചിന് ശേഷം തുടങ്ങും. പിന്നാലെ എണ്‍പതിനായിരം റേഷന്‍ ഉപഭോക്താക്കളുമായി പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കും. ഉത്തര്‍പ്രദേശ് നിലനിര്‍ത്തുമെന്ന മുദ്രാവാക്യവുമായാണ് ബിജെപി പ്രചാരണത്തിനിറങ്ങുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3fEfXcM
via IFTTT
from Asianet News https://ift.tt/3fEfXcM
via IFTTT
മാനദണ്ഡങ്ങളിലെ എതിർപ്പ് ശക്തം; ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് കൊവിഡ് അവലോകന യോഗം
തിരുവനന്തപുരം: പുതിയ കൊവിഡ് മാനദണ്ഡങ്ങളെച്ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. പുതിയ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട എതിർപ്പ് ശക്തമാകുന്നതിനിടെയാണ് യോഗം എന്നതിനാൽ തന്നെ വിഷയം യോഗത്തിൽ വലിയ ചർച്ചയാകും. മാനദണ്ഡങ്ങളിൽ എതിർപ്പുയർന്നത് യോഗം പരിശോധിക്കുമെങ്കിലും പുതിയ രീതിയിൽ മാറ്റം വരുത്താൻ സാധ്യത കുറവാണെന്നാണ് സൂചന. കടകളിലെത്താൻ വാക്സിൻ, നെഗറ്റീവ്, രോഗമുക്തി സർട്ടിഫിക്കറ്റുകൾ എത്രത്തോളം കർശനമാക്കണം, നടപടികളെന്ത് തുടങ്ങിയ കാര്യങ്ങളിൽ യോഗം തീരുമാനമെടുക്കും. നടപടികൾ കടുപ്പിക്കണോയെന്നതും ചർച്ചയാകും. സംസ്ഥാനത്തെ വ്യാപന സാഹചര്യവും യോഗം വിലയിരുത്തും. അതേസമയം സംസ്ഥാനത്തെ കൊവിഡ് രൂക്ഷത തീവ്രമായി തുടരുകയാണ്. ഇന്നലെ 19,948 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളിലെ ഇന്നലത്തെ രോഗ ബാധയേറ്റവരുടെ കണക്ക്. 1,51,892 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. 187 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,515 ആയിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2WYrDAF
via IFTTT
from Asianet News https://ift.tt/2WYrDAF
via IFTTT
സസ്പെൻഷനോ പദവി നഷ്ടമോ? മുഈൻ അലിക്കെതിരെ നടപടി ഉറപ്പ്; മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരും
മലപ്പുറം: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നിയിച്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് മുഈനലി ശിഹാബ് തങ്ങൾക്കെതിര ശക്തമായ നടപടിക്ക് സാധ്യത. മുഈനലി തങ്ങൾ ഉന്നയിച്ച വിമർശനമടക്കം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരും. ഉച്ചക്ക് ശേഷം 3 മണിക്ക് മലപ്പുറത്ത് ലീഗ് ഒഫീസിലാണ് ഉന്നതാധികാര സമിതി യോഗം ചേരുക. സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ ഉന്നതാധികാരസമിതി അംഗങ്ങളാണ് യോഗം ചേരുക. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായ മുഈനലി ശിഹാബ് തങ്ങൾക്കെതിര ശക്തമായ നടപടി വേണമെന്ന് യൂത്ത് ലീഗ് ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ മുസ്ലീം ലീഗ് നേതൃത്വത്തോട് ആവശ്യപെട്ടിട്ടുണ്ട്. മുഈനലി ശിഹാബ് തങ്ങൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായതിനാൽ അച്ചടക്ക നടപടിയിൽ അദ്ദേഹത്തിന്‍റെ അനുമതി കൂടി വാങ്ങേണ്ടി വരും. മുഈനലിയെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് പദവിയിൽ നിന്നും നീക്കാനാണ് സാധ്യത. ഹൈദരലി ശിഹാബ് തങ്ങൾ ഇന്നത്തെ യോഗത്തിലും പങ്കെടുക്കില്ല. അതിനിടെ മുഈനലിക്ക് ചന്ദ്രികയുമായി ബന്ധമില്ലെന്ന ലീഗ് നേതൃത്വത്തിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ഹൈദരാലി തങ്ങളുടെ കത്ത് പുറത്ത് വന്നിരുന്നു. കോഴിക്കോട്ട് ചന്ദ്രികയിലെ കാര്യം വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിലേക്ക് മുഈനലി തങ്ങൾ വിളിക്കാതെ വന്നതാണെന്നും അദ്ദേഹത്തിന് ചന്ദ്രികയുടെ ചുമതല ഇല്ലെന്നുമാണ് ഇന്നലെ ലീഗ് നേതാക്കൾ നൽകിയ വിശദീകരണം. എന്നാൽ മാർച്ച് മാസത്തിൽ തന്നെ ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മുഈനലി തങ്ങളെ ചുമതലപ്പെടുത്തി ഹൈദരാലിതങ്ങൾ കത്ത് നൽകിയിരുന്നു. ഈ കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. ചന്ദ്രികമാനേജർ സമീറുമായി ആലോചിച്ച് പ്രശ്നങ്ങൾ മുഈനലി പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് കത്തിൽ പറയുന്നത്. മുഈനലിക്കെതിരെ ലീഗ് നേതാക്കൾ നിരത്തുന്ന വാദമാണ് ഇതോടെ പൊളിയുന്നത്. നടപടി എടുത്ത ശേഷം, ചികിത്സയിൽ കഴിയുന്ന മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളെ സന്ദർശിച്ച് നടപടി ബോധ്യപ്പെടുത്താനാണ് നേതാക്കളുടെ നീക്കം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/37pmIL9
via IFTTT
from Asianet News https://ift.tt/37pmIL9
via IFTTT
സംസ്ഥാനത്ത് മഴ അതിശക്തമാകുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, കടലിൽ പോകുന്നതിന് വിലക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമാകുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, കടലിൽ പോകുന്നതിന് വിലക്കില്ലതിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മുന്നറിയിച്ച്. സംസ്ഥാനത്തെ 8 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതേതുടർന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തീരമേഖലകളിൽ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമനത്തിനും സാധ്യതയുണ്ട്. അതേ സമയം മൽസ്യബന്ധനത്തിനും കടലിൽ പോകുന്നതിനും വിലക്കില്ല. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3AgJ1Pw
via IFTTT
from Asianet News https://ift.tt/3AgJ1Pw
via IFTTT
കിരൺകുമാറിനെ സർവ്വീസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഗതാഗതമന്ത്രി വിസ്മയയുടെ വീട്ടിലെത്തുന്നു
കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീധന പീഡനത്തിന്‍റെ ഇരയായി മരിച്ച വിസ്മയയുടെ വീട്ടില്‍ ഗതാഗത മന്ത്രി ആന്‍റണി രാജു ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ പതിനൊന്ന് മണിയോടെയാകും നിലമേലിലുളള വിസ്മയയുടെ വീട്ടില്‍ മന്ത്രി എത്തുക. ബന്ധുക്കളെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാനാണ് ഗതാഗത മന്ത്രിയുടെ സന്ദര്‍ശനം. കേസില്‍ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പുറത്താക്കാനുളള തീരുമാനം ഇന്നലെ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നത്തെ സന്ദര്‍ശനം. അതേസമയം കിരണിനെ പുറത്താക്കിയിതിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സാമൂഹ്യവിരുദ്ധതയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും അന്തസ്സിനും സല്‍പ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് നടപടി. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല എന്ന 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(ഇ)യുടെ ലംഘനവും ഈ കേസില്‍ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലിംഗനീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് എല്‍.ഡി.എഫ് സര്‍ക്കാരിനുള്ളതെന്നും പിണറായി പറഞ്ഞു. സ്ത്രീധന സമ്പ്രദായത്തിനെതിരെ ശക്തമായ നിലപാടുകളുമായാണ് ഇപ്പോള്‍ കേരളം മുന്‍പോട്ടു പോകുന്നത്. കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ പ്രവണതകള്‍ ഇല്ലാതാക്കാന്‍ ജനങ്ങളും സര്‍ക്കാരിനൊപ്പം നിലയുറപ്പിക്കണം. സ്ത്രീധന സമ്പ്രദായമുള്‍പ്പെടെയുള്ള അപരിഷ്‌കൃതവും നീതിശൂന്യവും ആയ അനാചാരങ്ങള്‍ ഉച്ഛാടനം ചെയ്ത് സമത്വപൂര്‍ണമായ നവകേരളം സൃഷ്ടിക്കാന്‍ നമുക്കൊരുമിച്ചു മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3AgIYmO
via IFTTT
from Asianet News https://ift.tt/3AgIYmO
via IFTTT
ടെസ്റ്റ് ഡ്രൈവില്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
സ്വന്തമായി ഒരു വാഹനം എന്നത് പലരുടെയും ദീര്‍ഘകാലത്തെ സ്വപ്‍നമായിരിക്കും. ലോണെടുത്തും മറ്റുമാകും പലരും ഈ സ്വപ്‍നം സാക്ഷാല്‍ക്കരിക്കുക. അതുകൊണ്ടു തന്നെ ഏതുവാഹനവും വാങ്ങുന്നതിനു മുമ്പും ടെസ്റ്റ് ഡ്രൈവുകള്‍ ചെയ്‍തു നോക്കിയ ശേഷം മാത്രമേ തീരുമാനത്തില്‍ എത്താവൂ. വാങ്ങാന്‍ ഉദ്ദേശിക്കുന്ന കാറിനെപ്പറ്റി കാര്യമായി പഠിച്ചശേഷമാണ് നിങ്ങള്‍ ഡീലര്‍ഷിപ്പില്‍ എത്തുന്നതെങ്കിലും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കാനായി 'പേഴ്‌സണല്‍ എക്സ്പീരിയന്‍സ്' ആവശ്യമാണ്. ഇതിനായി വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യുക മാത്രമാണ് മാര്‍ഗ്ഗം. കാര്‍ വാങ്ങുംമുന്‍പ് ടെസ്റ്റ് ഡ്രൈവിനായി ആവശ്യപ്പെടുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ്. ഡ്രൈവിങ് അറിയില്ലെങ്കില്‍ ഒരു ഡ്രൈവറെ ഒപ്പം കൂട്ടുക. ഫാമിലി വാഹനമാണു വാങ്ങുന്നതെങ്കിൽ കുടുംബാംഗങ്ങളേയും ഒപ്പം കൂട്ടുക. വയോജനങ്ങളുണ്ടെങ്കില്‍ അവര്‍ക്കും പ്രത്യേക പരിഗണന നൽകണം. അതിനായി പിൻസീറ്റിലും ഇരുന്നു നോക്കണം. കയറാനും ഇറങ്ങാനുമുള്ള സൗകര്യം മുതിർന്നവർക്ക് വലിയ കാര്യമാണ്. സാധാരണ ഗതിയിൽ നല്ല റോഡുകളിലൂടെയാവും ടെസ്റ്റ് ഡ്രൈവ് എടുക്കുക. എന്നാൽ വണ്ടിയുടെ യാത്രാസുഖവും മറ്റു കാര്യങ്ങളും പരിശോധിക്കണമെങ്കിൽ എല്ലാ റോഡുകളിലും ഓടിച്ചുി നോക്കണം. പ്രത്യേകിച്ച് ഗട്ടർ നിറഞ്ഞ പാതകളിൽ വീടിനടുത്തുള്ള റോഡുകളാണ് ടെസ്റ്റ് ഡ്രൈവിനു നല്ലത്. എന്നാല്‍ വാഹനത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കണമെങ്കില്‍ പല റോഡുകളിലൂടെ പല അവസ്ഥകളിലും വാഹനം ഓടിക്കണം. എന്നാല്‍ അല്പനേരത്തേക്ക് ഡീലര്‍ഷിപ്പില്‍നിന്ന് വാഹനം കിട്ടുമ്പോള്‍ അത്ര വിശദമായ ടെസ്റ്റ് ഡ്രൈവിങ് സാധ്യമല്ലെങ്കിലും കിട്ടുന്ന സമയം പരമാവധി ഉപയോഗിക്കുക. ഇതാ ടെസ്റ്റ് ഡ്രൈവില്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ 1. ഡ്രൈവിങ് പൊസിഷന്‍ നിങ്ങള്‍ക്ക് ചേരുമോ എന്നതാണ് പ്രധാന കാര്യം 2. സീറ്റിന്റെ ഉയരം, പൊസിഷനിങ്, സ്റ്റിയറിങ് വീലും സീറ്റുമായുള്ള അകലം, സ്വിച്ചുകളും ഹോണും ഉപയോഗിക്കാനുള്ള എളുപ്പം, എയര്‍കണ്ടീഷണറിന്റെ പ്രവര്‍ത്തനം, ബ്രേക്കിങ്ങിന്റെ കാര്യക്ഷമത, സസ്‌പെന്‍ഷന്‍ മികവ്, ഗ്രൗണ്ട് ക്ലിയറന്‍സ്, പിക്കപ്പ്, പുള്ളിങ് തുടങ്ങിയവയും ശ്രദ്ധിക്കണം 3. കയറാനും ഇറങ്ങാനുമുള്ള എളുപ്പം 4. കാറിന്റെ സീറ്റുകള്‍ ശ്രദ്ധിക്കുക. സീറ്റിന്റെ ഇരിക്കുന്ന ഭാഗം അല്പം ഉയര്‍ന്ന് തുടകള്‍ക്ക് സപ്പോര്‍ട്ട് നല്കുന്ന രീതിയിലായിരിക്കണം 5. ട്രാഫിക് ബ്ലോക്കില്‍ നിര്‍ത്തുക. വീണ്ടും ആക്‌സിലറേറ്റര്‍ കൊടുക്കുക. അപ്പോള്‍ പിക്കപ്പ് ശ്രദ്ധിക്കുക 6. എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിക്കുമ്പോള്‍ പിക്കപ്പ് വീണ്ടും കുറയുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. ഉണ്ടെങ്കില്‍ എഞ്ചിന്‍ പവര്‍ കുറവാണ് എന്നു മനസ്സിലാക്കാം 7. നഗരത്തിലെ ബമ്പുകളിലൂടെയും ഹമ്പുകളിലൂടെയും ഓടിച്ചു നോക്കുക. അപ്പോള്‍ കാറിന്റെ അടിവശം തട്ടുന്നുണ്ടെങ്കില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് കുറവാണെന്നും കാര്‍ കേരളത്തിലെ റോഡുകള്‍ക്കു ചേരുന്നതല്ലെന്നും ഉറപ്പിക്കാം 8. കുഴികള്‍ക്കു മുകളിലൂടെ ഓടിക്കുമ്പോള്‍ കാറിനുണ്ടാകുന്ന ആഘാതം ശരീരത്തിനും അനുഭവപ്പെടുന്നുണ്ടെങ്കില്‍ സസ്‌പെന്‍ഷനും മോശമാണെന്ന് അര്‍ത്ഥം 9. വാഹനം വെയിലത്ത് കുറച്ചുനേരം നിര്‍ത്തിയിടുക. ശേഷം ഗ്ലാസ്സുകള്‍ കയറ്റിയിട്ട് എയര്‍കണ്ടീഷണര്‍ ഓണ്‍ ചെയ്യുക. ഉള്‍വശം തണുക്കാന്‍ താമസമുണ്ടെങ്കില്‍ എ സിക്ക് പവര്‍ പോരെന്നു ചുരുക്കം 10. 60 കി.മീറ്റര്‍ വേഗത എടുത്തശേഷം സഡന്‍ ബ്രേക്ക് ചെയ്യുക. വാഹനം തെന്നി വശത്തേക്ക് മാറുന്നുണ്ടെങ്കില്‍ ബ്രേക്കിങ് കാര്യക്ഷമമല്ലെന്നുറപ്പിക്കുക. (എബിഎസ് ഓപ്ഷനുള്ള കാറാണെങ്കില്‍ ഈ ടെസ്റ്റ് ബാധകമല്ല. തെന്നിമാറാതിരിക്കുക എന്നതാണ് എ ബി എസിന്റെ കടമ) കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2VCKh0s
via IFTTT
from Asianet News https://ift.tt/2VCKh0s
via IFTTT
കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് സ്ത്രീയുടെ നെഞ്ചത്ത് ചവിട്ടി വീഴ്ത്തി, വധ ഭീഷണി; യുവാവ് അറസ്റ്റില്‍
അമരാവതി: ആന്ധ്രാപ്രദേശില്‍ കടം വാങ്ങിയ പണം തിരികെ ചോദിച്ച സ്ത്രീയുടെ നെഞ്ചില്‍ ചവിട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലഗിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പലിശയ്ക്ക് പണം നല്‍കുന്ന ഗോവർധനി (38)യെ ആണ് ഗുണ്ടൂർ ജില്ലയിലെ താഡേപ്പള്ളി മണ്ഡലത്തിലെ ചിറവരു ഗ്രാമത്തിലെ ഒരു ഓട്ടോഡ്രൈവർ പൊകല ഗോപീകൃഷ്ണ ആക്രമിക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ ഗോപീകൃഷ്ണനെ ഐപിസി 354, 323, 506, 509 വകുപ്പുകൾ പ്രകാരം മംഗലഗിരി റൂറൽ പോലീസ് സ്റ്റേഷനിലെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയിൽ നിന്നുള്ള തുണി വ്യാപാരിയായ ഗോവിന്ദ ഗോവർധനി പലിശയ്ക്ക് പണം കൊടുത്തിരുന്നു. രണ്ട് വർഷം മുമ്പ് ഗോപീകൃഷ്ണ ഗോവർധനിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. മാസതവണയായി പണം തിരികെ നല്‍കാമെന്ന വ്യവസ്ഥയിലാണ് ഗോവര്‍ധിനി പണം നല്‍കിയത്. എന്നാല്‍ തവണകള്‍ മുടങ്ങിയതോടെ ഗോപീകൃഷ്ണ തന്റെ ഓട്ടോയിൽ രാമചന്ദ്രപുരം ഭാഗത്തേക്ക് പോകുമ്പോൾ ഗോവർധനി തടഞ്ഞ് പണം ചോദിച്ചു. ഇതില്‍ പ്രകോപിതനായ ഗോപീകൃഷ്ണ ഗോവര്‍ധിനിയെ അസഭ്യം പറയുകയും നെഞ്ചില്‍ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. യുവതിയെ ആക്രമിച്ച പ്രതി ഇവരെ വധിക്കുമെന്നും ഭീഷണി മുഴക്കി. സംഭവത്തിന് ശേഷം യുവതി മംഗലഗിരി റൂറൽ പൊലീസിൽ പരാതി നൽകി. തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3Ck2zo9
via IFTTT
from Asianet News https://ift.tt/3Ck2zo9
via IFTTT
'പ്രീതം'; മലയാളികളുടെ മറാത്തി ചിത്രം ആമസോൺ പ്രൈമിൽ
മലയാളികളായ അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്നൊരുക്കിയ മറാത്തി സിനിമ ആമസോണ്‍ പ്രൈമിലൂടെ വലിയ പ്രേക്ഷകസമൂഹത്തിനു മുന്നിലേക്ക്. കണ്ണൂര്‍ സ്വദേശിയായ സിജോ റോക്കി സംവിധാനം ചെയ്‍ത 'പ്രീതം' എന്ന ചിത്രമാണ് പ്രൈം വീഡിയോയില്‍ റിലീസിന് ഒരുങ്ങുന്നത്. മുംബൈ മലയാളിയായ സുജിത്ത് കുറുപ്പിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. തിരക്കഥാകൃത്തും സംവിധായകനും മാത്രമല്ല ഈ മറാത്തി ചിത്രത്തിന്‍റെ നിര്‍മ്മാതാവും സംഗീത സംവിധായകനുമൊക്കെ മലയാളികളാണ്. കൊങ്കൺ പശ്ചാത്തലത്തിൽ കഥ പറയുന്ന റൊമാന്‍റിക് കോമഡി ചിത്രമാണ് പ്രീതം. പ്രണവ് റാവുറാണെ, ഉപേന്ദ്ര ലിമ്യെ, നക്ഷത്ര മധേക്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിസാര്‍ഡ്‍സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഫൈസല്‍ നിഥിന്‍ സിജോ ആണ് നിര്‍മ്മാണം. സംഭാഷണം ഗണേഷ് പണ്ഡിറ്റ്. ഛായാഗ്രഹണം ഓം നാരായണ്‍. എഡിറ്റിംഗ് ജയന്ത് ജാഥര്‍. തിയറ്ററുകളില്‍ റിലീസ് ചെയ്‍ത ചിത്രമാണിത്. പക്ഷേ കൊവിഡ് സാഹചര്യത്തില്‍ തിയറ്ററുകള്‍ പൂട്ടിയതുകാരണം ഒരാഴ്ചയേ പ്രദര്‍ശിപ്പിക്കാനായുള്ളൂ. പിന്നീടാണ് ആമസോണ്‍ പ്രൈമുമായി കരാര്‍ ആയത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തേ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. 'ഫുക്രി', 'ക്യാപ്റ്റന്‍' എന്നീ സിനിമകളുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ച വിശ്വജിത്ത് ആണ് പ്രീതത്തിലെയും ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3fGCBRR
via IFTTT
from Asianet News https://ift.tt/3fGCBRR
via IFTTT
50 കോടി വാക്‌സീന്‍ ഡോസുകള്‍ നല്‍കിയത് കരുത്താകുമെന്ന് പ്രധാനമന്ത്രി
ദില്ലി: 50 കോടി ഡോസ് വാക്‌സിന്‍ നല്‍കിയത് കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് കരുത്താകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരന്മാര്‍ക്ക് എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 50 കോടി വാക്‌സിന്‍ ഡോസ് പൂര്‍ത്തിയാക്കിയത് ചരിത്ര നേട്ടമാണെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും പറഞ്ഞു. India’s fight against COVID-19 receives a strong impetus. Vaccination numbers cross the 50 crore mark. We hope to build on these numbers and ensure our citizens are vaccinated under #SabkoVaccineMuftVaccine movement. — Narendra Modi (@narendramodi) August 6, 2021 വെള്ളിയാഴ്ചയാണ് ഇന്ത്യയില്‍ 50 കോടി ഡോസ് വാക്‌സീന്‍ പൂര്‍ത്തിയായത്. നിലവില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്. കൊവാക്‌സിന്‍, കൊവിഷീല്‍ഡ്, സ്പുട്‌നിക് വാക്‌സിനുകളാണ് ഇപ്പോള്‍ നല്‍കുന്നത്. 25 ശതമാനം സ്വകാര്യമേഖലക്കും അനുവദിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3lyHYq6
via IFTTT
from Asianet News https://ift.tt/3lyHYq6
via IFTTT
പ്രവാസികള്‍ക്ക് യോഗ്യതാ പരീക്ഷ; ആശാരിമാരും വെല്‍ഡര്‍മാരും പെയിന്റര്‍മാരും ഉള്‍പ്പെടെ ഇനി പരീക്ഷ പാസാവണം
റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യണമെങ്കിൽ വിദേശി ആശാരിപ്പണിക്കാർ തൊഴിൽ പരിജ്ഞാനം തെളിയിക്കണം. ഇവർ മാത്രമല്ല എ.സി ടെക്‌നീഷൻ, വെൽഡർ, കാർ മെക്കാനിക്, ഓട്ടോ ഇലക്ട്രിഷൻ, പെയിന്റർ എന്നിവരും വിദേശ തൊഴിലാളിയുടെ തൊഴിൽ പരിജ്ഞാനവും നൈപുണ്യവും തെളിയിക്കാനുള്ള പ്രൊഫഷനൽ ടെസ്റ്റ് പ്രോഗ്രാമിൽ പരീക്ഷ എഴുതണം. സൗദി എഞ്ചിനീയറിംഗ് കൗൺസിലിന് കീഴിലാണ് പരീക്ഷ. നേരത്തെ നിരവധി സാങ്കേതിക തൊഴിലുകൾക്ക് ഈ പരീക്ഷ നിർബന്ധമാക്കിയിരുന്നു. ഇപ്പോൾ കൂടുതൽ തൊഴിലുകൾ ഇതിൽ പെടുത്തിയതായി സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. ആകെ 120 തൊഴിലുകൾ വരുന്ന ആറു സ്‌പെഷ്യാലിറ്റികളാണ് (തൊഴിൽക്കൂട്ടം) പ്രോഗ്രാമിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. എയർ കണ്ടീഷനിംഗ്, വെൽഡിംഗ്, കാർപെൻഡിങ്, കാർ മെക്കാനിക്, ഓട്ടോ ഇലക്ട്രിഷൻ, പെയിന്റിംഗ് എന്നീ തൊഴിൽക്കൂട്ടങ്ങളാണ് പുതുതായി തൊഴിൽ യോഗ്യതാ ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സൗദി ഒക്യുപേഷനൽ ക്ലാസിഫിക്കേഷൻ അനുസരിച്ച് എട്ടു തൊഴിൽക്കൂട്ടങ്ങളിൽ പെടുന്ന 225 തൊഴിലുകൾ പ്രൊഫഷനൽ വെരിഫിക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി മാറി. സൗദിയിൽ 23 തൊഴിൽക്കൂട്ടങ്ങളിൽ പെട്ട 1,099 തൊഴിലുകൾ നിർവഹിക്കുന്നവർക്ക് തൊഴിൽ യോഗ്യതാ ടെസ്റ്റ് നിർബന്ധമാക്കാനാണ് തീരുമാനം. പുതുതായി പദ്ധതിയിൽ ഉൾപ്പെടുത്തിയ ആറു തൊഴിൽക്കൂട്ടങ്ങൾക്കു കീഴിലെ 120 തൊഴിലുകളിൽ അടുത്ത സെപ്റ്റംബർ ഒന്നു മുതൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കും. അടുത്ത വർഷാദ്യത്തോടെ മുഴുവൻ തൊഴിലുകളും പദ്ധതിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
from Asianet News https://ift.tt/3lE0PQz
via IFTTT
from Asianet News https://ift.tt/3lE0PQz
via IFTTT
ഒമാനില്‍ മലനിരകള്‍ക്കിടയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി
മസ്‍കത്ത്: ഒമാനിലെ തെക്കൻ ശർഖിയ ഗവര്‍ണറേറ്റിലെ മലനിരകള്‍ക്കിടയില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി. തിവി നിയാബത്തിലെ വാദി മിബാം പ്രദേശത്താണ് പരിക്കേറ്റ യുവാവ് മലമുകളില്‍ കുടുങ്ങിപ്പോയത്. വിവരം ലഭിച്ചതനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇയാളെ താഴെ എത്തിക്കുകയായിരുന്നു. യുവാവിന്റെ പരിക്കുകൾ ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രഥമ ശ്രുശൂഷക്ക് ശേഷം ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് സിവില്‍ ഡിഫൻസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.
from Asianet News https://ift.tt/2VnwU4B
via IFTTT
from Asianet News https://ift.tt/2VnwU4B
via IFTTT
ചുണ്ടുകളിലെ കറുപ്പകറ്റാൻ ഇതാ 6 പൊടിക്കെെകൾ
കറുത്തതോ നിറം മങ്ങിയതോ ആയ ചുണ്ടുകൾ മുഖത്തിൻ്റെ ആകർഷണീയതയെ തന്നെ പൂർണ്ണമായും കവർന്നെടുക്കുന്നതിന് കാരണമാകാറുണ്ട്. ചുണ്ടിന് നിറം ലഭിക്കുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കെെകൾ പരിചയപ്പെടാം...
from Asianet News https://ift.tt/3AlKKmv
via IFTTT
from Asianet News https://ift.tt/3AlKKmv
via IFTTT
മോഹവിലയില്‍ പുതിയൊരു വാഗണ്‍ ആറുമായി മാരുതി സുസുക്കി
ജനപ്രിയ ഹാച്ച് ബാക്കായ വാഗണ്‍ ആറിന് സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ അവതരിപ്പിച്ച് മാരുതി സുസുക്കി. നിലവില്‍ വില്‍പ്പനയ്ക്ക് എത്തുന്ന VXi വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് വാഗണ്‍ആര്‍ എക്‌സ്ട്രാ എന്ന ഈ മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത് എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 5.13 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. അധികമായി വേണ്ടിവരുന്ന ആക്സസറികളുടെ വില ഏതാണ്ട് 23,000 രൂപ വരും. അതോടെ എക്സ്ട്രാ എഡിഷന്റെ ആകെ വില 5.36 ലക്ഷം രൂപയായി ഉയരും. ഡീലർ ലെവലിൽ തന്നെ കാറുമായി ബന്ധിപ്പിക്കേണ്ട അധിക ആക്സസറികളോടെയാണ് വാഗൺ ആറിന്റെ ഈ പുതിയ മോഡൽ വിപണിയിലെത്തുന്നത്. വാഹനത്തിന്റെ പുറത്തും അകത്ത് കാബിനിലും ആകർഷകമായ മാറ്റങ്ങൾ ഈ മോഡലിൽ മാരുതി സുസുക്കി വരുത്തിയിട്ടുണ്ട്. ഡ്രൈവർക്കും മറ്റു യാത്രികർക്കും സൗകര്യപ്രദമായ ഈ മാറ്റങ്ങൾ മോഡലിന്റെ ജനപ്രീതി വർദ്ധിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ പ്രത്യേക പതിപ്പിന് വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, ബോഡി സൈഡ് മോള്‍ഡിംഗുകള്‍, മുന്നിലും പിന്നിലും ബമ്പര്‍ പ്രൊട്ടക്ടറുകള്‍, സൈഡ് സ്‌കര്‍ട്ടുകള്‍, മുന്നിലും പിന്നിലും ക്രോം ഗാര്‍ണിഷ് എന്നിവ ലഭിക്കും ലഭിക്കുന്നു. മാരുതി ഇന്റീരിയര്‍ സ്‌റ്റൈലിംഗ് കിറ്റും നൽകുന്നു. 1.0 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ യൂണിറ്റ് എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗണ്‍ആര്‍ എക്സ്ട്രാ എത്തും. ഇതില്‍ 1.0 ലിറ്റര്‍ യൂണിറ്റ് 5,500 rpm-ല്‍ 67 bhp കരുത്തും 3,500 rpm-ല്‍ 90 Nm ടോർക്കും സൃഷ്ടിക്കുന്നു. 6,000 rpm-ല്‍ 82 bhp കരുത്തും 4,200 rpm-ല്‍ 113 Nm ടോർക്കും ആണ് 1.2 ലിറ്റര്‍ യൂണിറ്റ് സൃഷ്ടിക്കുന്നത്. രണ്ട് എഞ്ചിനുകളും 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി എന്നിവ ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്നു. ജനപ്രിയ ഹാച്ച് ബാക്കായ വാഗണ്‍ ആറിന് അടുത്തിടെ 21 വയസ് തികഞ്ഞിരുന്നു. വാഹനം നിരത്തിലെത്തി രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോൾ 24 ലക്ഷത്തോളം വാഗൻ ആർ ഇതുവരെ ഇന്ത്യയിൽ വിറ്റുപോയെന്നാണു മാരുതി സുസുക്കിയുടെ കണക്ക്. മാത്രമല്ല വാഗണ്‍ ആർ ഉടമസ്ഥരിൽ നാലിലൊന്നും ഇതേ കാർ തേടി തിരിച്ചെത്തുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. 1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്. അഞ്ചു വർഷത്തിനൊടുവിൽ 2004ല്‍ വിൽപ്പന ആദ്യ ലക്ഷം തികച്ചു. 2017ൽ 20 ലക്ഷം യൂണിറ്റും പിന്നിട്ടു. 2019 ജനുവരിയിലാണ് വാഗണ്‍ ആറിന്‍റെ പരിഷ്‍കരിച്ച പതിപ്പിനെ മാരുതി അവതരിപ്പിക്കുന്നത്. നിലവില്‍ ഈ മോഡലാണ് വിപണിയിലുള്ളത്. നിലവില്‍ വിപണിയിലുള്ള പുതുതലമുറ വാഗണ്‍ ആറിന് പഴയ വാഗണ്‍ ആറിനെക്കാള്‍ നീളവും വീതിയും ഉയരവും കൂടുതലുണ്ട്. 3655 എംഎം നീളവും 1620 എംഎം വീതിയും 1675 എംഎം ഉയരവും 2435 എംഎം വീല്‍ബേസുമുണ്ട് പുതിയ വാഗണ്‍ ആറിന്. മുന്‍മോഡലിനെക്കാള്‍ ഭാരം 65 കിലോഗ്രാം കുറവാണ്. L, V, Z എന്നീ മൂന്ന് വേരിയന്റുകളിലായി പേള്‍ പൂള്‍സൈഡ് ബ്ലൂ, പേള്‍ നട്ട്മഗ് ബ്രൗണ്‍, മാഗ്ന ഗ്രേ, പേള്‍ ഓട്ടം ഓറഞ്ച്, സില്‍ക്കി സില്‍വര്‍, സുപ്പീരിയര്‍ വൈറ്റ് എന്നീ ആറ് നിറങ്ങളിലാണ് വാഹനമെത്തുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2VzA4SB
via IFTTT
from Asianet News https://ift.tt/2VzA4SB
via IFTTT
ബൈക്കിന് പിന്നില്‍ ലോറി ഇടിച്ച് യുവാവ് മരിച്ചു
ആലപ്പുഴ: ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഐടിഐ ജംഗ്ഷന് സമീപം ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് ദാരുണ മരണം. ആലപ്പുഴ തിരുവമ്പാടി സ്വദേശി മനീഷ് (24) ആണ് മരിച്ചത്. മനീഷിനൊപ്പം ബൈക്കിലുണ്ടായിരുന്ന തുമ്പോളി സ്വദേശി അമൽ (24) ന് അപകടത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3fWOYcT
via IFTTT
from Asianet News https://ift.tt/3fWOYcT
via IFTTT
ഉത്തരേന്ത്യയില്‍ കള്ളത്തോക്ക് വില്‍പ്പന സജീവം; വില 35000 വരെ; സാമൂഹിക മാധ്യമങ്ങളിലൂടെയും വില്‍പ്പന
ദില്ലി: രാജ്യത്ത് നിയമവിരുദ്ധമായി തോക്കുകൾ വിൽപ്പന നടത്തുന്ന സംഘങ്ങൾ ഉത്തരേന്ത്യയില്‍ വ്യാപകമാകുന്നു. ഓൺലൈനിലൂടെയും നേരിട്ടും സകല നിയമങ്ങളും കാറ്റിൽ പറത്തിയാണ് വിൽപ്പന. യുപിയിലും ബീഹാറിലും ദില്ലിയിലടക്കം പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾ ഫേസ്ബുക്കിലൂടെയും ആയുധക്കച്ചവടം നടത്തുന്നതായി ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ ബോധ്യമായി. കോതമംഗലത്തെ മാനസയുടെ അരുംകൊലയുടെ പശ്ചാത്തലത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം കയ്യകലെ കള്ളത്തോക്ക്. ഇന്ത്യയിൽ നിയമവിരുദ്ധമായി തോക്ക് വാങ്ങാൻ ഡാർക്ക് വൈബ് എന്ന് അറിയപ്പെടുന്ന അനധികൃത സൈറ്റുകളിലേക്ക് പോകേണ്ട. സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രചാരമുള്ള ഫേസ്ബുക്കിൽ ഒന്ന് പരതി നോക്കിയാൽ ഉത്തരേന്ത്യയിൽ പ്രചാരമുള്ള നാടൻ തോക്കായ ദേശിഘട്ട മുതൽ 9 എംഎം റിവോൾവര്‍ വരെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായി കാണാം. ഇവയിൽ കൂടുതലും ബീഹാറിലെ മുംഗാർ, രാജസ്ഥാനിലെ അൽവാർ, യുപിയിലെ മൊറാദാബാദ്, മീററ്റ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സംഘങ്ങളിലെ കണ്ണികളെന്ന് ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് വ്യക്തമാണ്. ഈ പരസ്യങ്ങളിൽ കണ്ട നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോള്‍ കോൾ എത്തിയത് ബീഹാറിലെ മുംഗറിൽ. ഏതുതരം തോക്കും ഇവിടെ കിട്ടും. മോഡൽ മാറുന്നത് അനുസരിച്ച് വിലയും കൂടും. 5000 രൂപ മുതൽ 35000 രൂപ വരെയാണ് വില. നേരിട്ട് എത്തി വാങ്ങാം അതെല്ലെങ്കിൽ നൽകുന്ന അഡ്രസിൽ ഇവരുടെ സംഘങ്ങൾ എത്തിക്കുമെന്ന് ഉറപ്പ്. ഇതിനായുള്ള പണം മൂൻകൂറായി നൽകണം. തോക്കിന്റെ മോഡൽ കാണണമെന്ന് അറിയിച്ചതോടെ വാടസ് ആപ്പിൽ വീഡിയോ കോൾ എത്തി. യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഈ സംഘങ്ങളുടെ ആയുധ വിൽപ്പന. ആഭ്യന്തര സുരക്ഷയ്ക്ക് അടക്കം ഭീഷണിയാകുന്ന ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാനുള്ള നടപടികളും ശക്തമല്ല എന്നത് ഇതിൽ നിന്ന് വ്യക്തം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3lEWI70
via IFTTT
from Asianet News https://ift.tt/3lEWI70
via IFTTT
'കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും ദാക്ഷിണ്യമില്ല'; കിരണ്‍കുമാറിനെ പിരിച്ചുവിട്ടതില്‍ പിണറായി വിജയന്‍
തിരുവനന്തപുരം: സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ കിരണ്‍ കുമാറിനെ പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ലിംഗനീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. സ്ത്രീധന സമ്പ്രദായത്തിനെതിരെ ശക്തമായ നിലപാടുകളുമായാണ് ഇപ്പോള്‍ കേരളം മുന്‍പോട്ടു പോകുന്നത്. സ്ത്രീധന സമ്പ്രദായമുള്‍പ്പെടെയുള്ള അപരിഷ്‌കൃതവും നീതിശൂന്യവും ആയ അനാചാരങ്ങള്‍ ഉച്ഛാടനം ചെയ്ത് സമത്വപൂര്‍ണമായ നവകേരളം സൃഷ്ടിക്കാന്‍ നമുക്കൊരുമിച്ചു മുന്നോട്ടു പോകാമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ല. 2021 ജൂണ്‍ 21- ന് ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട എസ്. വി. വിസ്മയയുടെ ഭര്‍ത്താവായ എസ്.കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിട്ടു. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജ്യണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു കിരണ്‍ കുമാര്‍. സാമൂഹ്യവിരുദ്ധതയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും അന്തസ്സിനും സല്‍പ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് നടപടി. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല എന്ന 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(ഇ)യുടെ ലംഘനവും ഈ കേസില്‍ നടന്നിട്ടുണ്ട്. എസ്. കിരണ്‍ കുമാറിനെ ജൂണ്‍ 22ന് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ലിംഗനീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് എല്‍.ഡി.എഫ് സര്‍ക്കാരിനുള്ളത്. സ്ത്രീധന സമ്പ്രദായത്തിനെതിരെ ശക്തമായ നിലപാടുകളുമായാണ് ഇപ്പോള്‍ കേരളം മുന്‍പോട്ടു പോകുന്നത്. കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ പ്രവണതകള്‍ ഇല്ലാതാക്കാന്‍ ജനങ്ങളും സര്‍ക്കാരിനൊപ്പം നിലയുറപ്പിക്കണം. സ്ത്രീധന സമ്പ്രദായമുള്‍പ്പെടെയുള്ള അപരിഷ്‌കൃതവും നീതിശൂന്യവും ആയ അനാചാരങ്ങള്‍ ഉച്ഛാടനം ചെയ്ത് സമത്വപൂര്‍ണമായ നവകേരളം സൃഷ്ടിക്കാന്‍ നമുക്കൊരുമിച്ചു മുന്നോട്ടു പോകാം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3xvEU02
via IFTTT
from Asianet News https://ift.tt/3xvEU02
via IFTTT
'ദി എം ഫാമിലി'; 'ബ്രോ ഡാഡി' ഷൂട്ടിനിടെ മോഹന്‍ ബാബുവിന്‍റെ അതിഥികളായി മോഹന്‍ലാലും മീനയും
തെലുങ്ക് താരം മോഹന്‍ ബാബുവിന്‍റെ ആതിഥ്യം സ്വീകരിച്ച് മോഹന്‍ലാലും മീനയും. ഹൈദരാബാദില്‍ പുരോമഗിക്കുന്ന 'ബ്രോ ഡാഡി' ഷൂട്ടിനിടെയാണ് ഇരുവരും മോഹന്‍ ബാബുവുമായുള്ള തങ്ങളുടെ സൗഹൃദം പുതുക്കാന്‍ സമയം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സന്ദര്‍ശനം. View this post on Instagram A post shared by Meena Sagar (@meenasagar16) മോഹന്‍ ബാബുവിനൊപ്പം ഭാര്യ നിര്‍മ്മലയും മകളും നടിയുമായ ലക്ഷ്‍മി മഞ്ചുവും മകനും നടനുമായ വിഷ്‍ണു മഞ്ചുവും വിഷ്‍ണുവിന്‍റെ ഭാര്യ വിരാനിക്കയും ഉണ്ടായിരുന്നു. മീനയ്ക്കും മോഹന്‍ലാലിനുമൊപ്പം മോഹന്‍ലാലിന്‍റെ സുഹൃത്ത് സമീര്‍ ഹംസയും എത്തിയിരുന്നു. അത്താഴം കഴിച്ച്, ഒരുമിച്ചുള്ള ചിത്രങ്ങളും എടുത്താണ് എല്ലാവരും പിരിഞ്ഞത്. സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങള്‍ മീനയും ലക്ഷ്‍മി മഞ്ചുവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് വൈറല്‍ ആയിട്ടുണ്ട്. View this post on Instagram A post shared by Lakshmi Manchu (@lakshmimanchu) 'ലൂസിഫറി'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് 'ബ്രോ ഡാഡി'. ലൂസിഫര്‍ പൊളിറ്റിക്കല്‍ അണ്ടര്‍ടോണ്‍ ഉള്ള ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2TXQHGP
via IFTTT
from Asianet News https://ift.tt/2TXQHGP
via IFTTT
മഞ്ചേശ്വരത്ത് കുഴൽപ്പണ വേട്ട; കാറില്‍ കടത്തുകയായിരുന്ന 27 ലക്ഷം രൂപ പിടികൂടി
കാസര്‍കോട്: മഞ്ചേശ്വരത്ത് വൻ കുഴൽപ്പണ വേട്ട. തലപ്പാടിയില്‍ കാറില്‍ കടത്തുകയായിരുന്ന കണക്കില്‍പ്പെടാത്ത പണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുംമ്പഡാജെ സ്വദേശി ശിഹാബുദ്ധീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തേഴ് ലക്ഷത്തി നാൽപ്പത്താറായിരം രൂപയാണ് വാഹനത്തിൽ നിന്ന് പിടികൂടിയത്. സംശയം തോന്നാതിരിക്കാൻ ഭാര്യയയും ശിഹാബുദ്ധീൻ കാറിൽ കൂടെ കൂട്ടിയിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാസറഗോഡ് ഡി വൈ എസ് പിടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുഴൽപ്പണം പിടികൂടിയത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2WXHlfj
via IFTTT
from Asianet News https://ift.tt/2WXHlfj
via IFTTT
Thursday, August 5, 2021
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: എൻഐഎ സംഘം കോഴിക്കോട്ടെത്തി വിവരങ്ങൾ ശേഖരിച്ചു
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിനെ പറ്റിയുള്ള വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി കോഴിക്കോട്ടെത്തി ശേഖരിച്ചു. കൊച്ചിയിലെ എൻഐഎ ഉദ്യോഗസ്ഥനാണ് കോഴിക്കോടെത്തി അന്വേഷണ സംഘത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. ബെംഗളുരുവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരുമായും സംസാരിച്ചു. കേസിലെ തീവ്രവാദബന്ധത്തിനു ശക്തമായ തെളിവ് ലഭിച്ചാൽ റിപ്പോർട്ടിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്യാനാണ് സാധ്യത. ബെംഗളുരുവിലുള്ള കോഴിക്കോട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നാളെ നാട്ടിലേക്ക് തിരിച്ചേക്കും. ശേഖരിച്ച തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
from Asianet News https://ift.tt/3itvb68
via IFTTT
from Asianet News https://ift.tt/3itvb68
via IFTTT
പ്രേം നസീര്‍ മമ്മൂട്ടിയോട് ചോദിച്ചു, 'എനിക്ക് പകരം വന്ന ആളാണല്ലേ?'
മലയാള സിനിമയുടെ നിത്യഹരിത നായകനാണ് പ്രേം നസീര്‍. മലയാളത്തിന്റെ ആദ്യത്തെ മികച്ച നടനാണ് സത്യൻ. പ്രേം നസീറും സത്യനുമായിരുന്നു മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നത്. സത്യൻ അവസാനമായി അഭിനയിച്ച സിനിമയിലൂടെയാണ് മമ്മൂട്ടി ആദ്യമായി മുഖം കാട്ടിയതെങ്കില്‍ പ്രേം നസീര്‍ യാദൃശ്ചികമായി പകരക്കാരനെന്ന് വിശേഷിപ്പിക്കുകയും ചെയ്‍തു. മലയാളത്തില്‍ ആദ്യമായി മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച സത്യന്റെ അവസാന ചിത്രമായ അനുഭവങ്ങള്‍ പാളിച്ചകള്‍ റിലീസ് ചെയ്‍തത് 1971 ഓഗസ്റ്റ് ആറിനാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെങ്കിലും മമ്മൂട്ടി മുഖം കാട്ടിയത് അനുഭവങ്ങള്‍ പാളിച്ചകളിലാണ്. അങ്ങനെ വരുമ്പോള്‍ മമ്മൂട്ടി വെള്ളിത്തിരയിലെത്തിയിട്ട് ഇന്നേയ്‍ക്ക് വര്‍ഷം 50 കഴിയുന്നു. തുടര്‍ന്നുവന്ന കാലചക്രം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തോട് പ്രേം നസീര്‍ ചോദിക്കുന്നത് 'എനിക്ക് പകരം വന്ന ആളാണ് അല്ലേ' എന്നായിരുന്നു. ഇതൊക്കെ യാദൃശ്ചികമെങ്കിലും പിന്നീട് മമ്മൂട്ടി ഒരു അനുഭവമായി നിറയുകയായിരുന്നു മലയാളത്തില്‍. അഭിനയവൈഭവവും നായകത്വവും ഒരുപോലെ മമ്മൂട്ടിയില്‍ ശോഭിച്ചു. സത്യൻ ആദ്യമായി വാങ്ങിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മമ്മൂട്ടി പല തവണ വാങ്ങി. പ്രേംനസീറിനെപ്പോലെ നിത്യഹരിതനായകനായി മമ്മൂട്ടി ഇന്നും തുടരുന്നു. ആദ്യമായി മുഖം കാട്ടിയത് 1971ല്‍ ആണെങ്കിലും 1980ലെ വില്‍ക്കാനുണ്ട് സ്വപ്‍നങ്ങള്‍ എന്ന സിനിമയുടെ ടൈറ്റിലിലാണ് മമ്മൂട്ടിയുടെ പേര് ആദ്യമായി തെളിയുന്നത്. എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്‍ത സിനിമയില്‍ മാധവൻകുട്ടി എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. അനുഭവങ്ങള്‍ പാളിച്ചകള്‍ തന്നെയാണ് മമ്മൂട്ടി തന്റെ ആദ്യ സിനിമയായികണക്കാക്കുന്നതും. അന്നത്തെ ജൂനിയര്‍ പയ്യനില്‍ നിന്ന് ഇന്നത്തെ സിനിമാ വസന്തം വരെയുള്ള കാലയളവില്‍ ഓരോ മലയാളി സിനിമ പ്രേക്ഷകന്റെ മനസിലും ഒരായിരം ഭാവങ്ങളാണ് മമ്മൂട്ടിയുടേതായിട്ടുള്ളത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3is08b3
via IFTTT
from Asianet News https://ift.tt/3is08b3
via IFTTT
കുത്തിവെച്ചത് കൊവാക്സീൻ, തിരികെ പോകാനാകാതെ പ്രവാസികൾ, ഹൈക്കോടതിയെ സമീപിച്ച് കണ്ണൂർ സ്വദേശി
കണ്ണൂർ: കുത്തിവെപ്പെടുത്തത് കൊവാക്സിൻ ആയതിനാൽ ഗൾഫിലേക്ക് മടങ്ങിപ്പോകാനാകാതെ പ്രവാസികൾ. ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിൻ മാത്രമേ അംഗീകരിക്കു എന്നാണ് സൗദി അടക്കമുള്ള രാജ്യങ്ങളുടെ നിലപാട്. പ്രശ്നം പരിഹരിക്കാൻ മൂന്നാം ഡോസായി കൊവീഷീൽഡ് നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കണ്ണൂരിലെ ഒരു പ്രവാസി. ഗൾഫിൽ 24 വർഷമായി വെൽഡിംഗ് ജോലി ചെയ്യുന്ന ഗിരികുമാർ കൊവിഡ് രണ്ടാം തരംഗ സമയത്താണ് നാട്ടിലെത്തിയത്. രണ്ടുമാസം നിന്ന് മടങ്ങിപ്പോകാനാണ് കരുതിയതെങ്കിലും വിമാനങ്ങൾ റദ്ദാക്കിയതോടെ ഇവിടെ കുടുങ്ങിപ്പോയി. ഏപ്രിലിൽ കൊവാക്സിന്റെ ഒന്നാം ഡോസെടുത്തു. മെയ് മാസം രണ്ടാം ഡോസും. ജൂണിൽ സൗദിയിലേക്ക് മടങ്ങാൻ തയ്യാറെടുത്തപ്പോഴാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഇല്ലാത്തതിനാൽ കൊവാക്സീൻ എടുത്തവർക്ക് യാത്ര സാധ്യമാകില്ലെന്ന് മനലിയായത്. സൗദി അംഗീകരിച്ച കൊവീഷിൽഡ് മൂന്നാം ഡോസായി നൽകിയില്ലെങ്കിൽ ജോലി പോകുമെന്ന് കാട്ടി ആരോഗ്യ വകുപ്പിന്റെ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും എല്ലാവരും കൈമലർത്തി. കടം കയറി ജീവിതം വഴിമുട്ടിയപ്പോഴാണ് ഗിരികുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഗിരികുമാറിനെപോലെ നൂറ് കണക്കിന് പേരാണ് കൊവാക്സിൻ എടുത്തതിന്റെ പേരിൽ നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി എന്ത് തീരുമാനം എടുക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
from Asianet News https://ift.tt/3lAV863
via IFTTT
from Asianet News https://ift.tt/3lAV863
via IFTTT
കടയിൽ പോകാൻ വാക്സീൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇന്നും കർശനമായി നടപ്പാക്കില്ല
തിരുവനന്തപുരം: കടകളിൽ എത്താൻ വാക്സീൻ സർട്ടിഫിക്കറ്റ് നിബന്ധന ഇന്നും കർശനമായി നടപ്പാക്കില്ല. അരി വാങ്ങാൻ പോകാനും വാക്സീൻ സർട്ടിഫിക്കറ്റ് വേണമെന്ന തരത്തിലുള്ള നിബന്ധനയ്ക്കെതിരെ വിമർശനം ശക്തം. നിർദേശത്തിൽ വ്യാപാരികളും അസംതൃപ്തരാണ്. ഏതൊക്കെ ഇടങ്ങൾ അടച്ചിടണം എന്നതിൽ ആശയക്കുഴപ്പം തുടരുന്നു. കടയിൽപോകാൻ സർട്ടിഫിക്കറ്റ് എന്ന നിബന്ധന ഇന്നലെ സംസ്ഥാനത്ത് എവിടെയും കര്ശനമാക്കിയില്ല. എന്നാൽ, സർക്കാർ നിർദേശിച്ച രേഖകളില്ലാതെ ഇന്നു മുതൽ കടകളിലെത്തിയാൽ പുറത്താക്കുമെന്നാണ് , തിരുവനന്തപുരം ജില്ലാകളക്ടർ ഇന്നലെ പുറത്തിറക്കിയ മുന്നറിയിപ്പ്. രേഖകൾ സംഘടിപ്പിക്കാൻ ശ്രമിച്ചാലും ജനങ്ങൾക്ക് മുന്നിൽ വെല്ലുവിളികളും മാർഗനിർദേശത്തിലെ അശാസ്ത്രീയതകളും ഏറെയാണ്. പുറത്തിറങ്ങാൻ ഇമ്മ്യൂണിറ്റി പാസ് അഥവാ വാക്സിൻ രേഖകൾ, പരിശോധനാഫലം, രോഗമുക്തി സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കരുതെന്നാണ് വിദഗ്ദരും ആവശ്യപ്പെടുന്നത്. രേഖകളില്ലാതെ കടകളിലെത്തിയാൽ പുറത്താക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ അൺലോക്ക് മാർഗനിർദേശങ്ങളിൽ എതിർപ്പുകളുണ്ടെങ്കിലും ഉത്തരവ് മാറ്റില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. കൊവിഡ് അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങളിലെ ആശയക്കുഴപ്പം വീണ്ടും സഭയിൽ ഉയർത്താൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി ഇന്ന് ഉന്നയിക്കും. മുഖ്യമന്ത്രി മറുപടി നൽകിയേക്കും. രേഖകളില്ലാതെ കടകളിലെത്തിയാൽ പുറത്താക്കുമെന്ന് തിരുവനന്തപുരം കളക്ടർ വ്യക്തമാക്കിയിരുന്നു. ഇളവുകൾ തേടിയുള്ള വ്യാപാരികളുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
from Asianet News https://ift.tt/3Cl2YGB
via IFTTT
from Asianet News https://ift.tt/3Cl2YGB
via IFTTT
പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട്, സർക്കാരിന്റെ ധനസഹായം കിട്ടിയില്ലെന്ന് പരാതി; വേഗത്തിലാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്. ലയങ്ങളിൽ ഉറങ്ങിക്കിടന്ന 70 പേരുടെ ജീവനാണ് അന്നത്തെ ഉരുൾപൊട്ടൽ കവർന്നത്. അപകടത്തിൽ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികൾക്കുള്ള ധനസഹായം വേഗത്തിലാക്കൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ ഉൾപ്പെടെ സകലതും നഷ്ടപ്പെട്ടതിന് സഹായമൊന്നുമില്ല. കേരളം ഓർക്കാനിഷ്ടപ്പെടാത്ത ഓഗസ്റ്റ് ആറ്. താഴ്വരയിലെ ലയങ്ങളിൽ കിടന്നുറങ്ങിയിരുന്ന 70 പേരാണ് ഓർമയായത്. പെരുമഴയിലും തണുപ്പിലും പതിനാറ് ദിവസം തിരഞ്ഞിട്ടും നാല് പേരിന്നും കാണാമറയത്താണ്. പതിമൂന്ന് ഉറ്റവരെയാണ് കറുപ്പായിക്ക് നഷ്ടമായത്. മകൾ കസ്തൂരിയെയും കൊച്ചുമകൾ പ്രിയദർശിനിയെയും കണ്ടെത്താനായില്ല. കാന്തിരാജിന്‍റെ മകൾ കാർത്തിക, ഷൺമുഖനാഥന്‍റെ മകൻ ദിനേശ് കുമാർ എന്നിവരെയുമതെ. ഇവർ മരിച്ചതായി ഉത്തരവിറക്കിയെങ്കിലും സിവിൽ ഡെത്ത് ഡിക്ലറേഷൻ നടപടികൾ പൂർത്തിയായിട്ടില്ലാത്തതിനാൽ ധനസഹായം കിട്ടിയിട്ടില്ല. മരിച്ച 47 പേരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകി. കണ്ടുകിട്ടാനുള്ളവരുൾപ്പെടെ 24 പേർക്ക് ധനസഹായം കിട്ടാനുണ്ട്. സർക്കാർ നൂലാമാലകളിൽ പെട്ട് ഇത് നീണ്ടു പോകുകയാണ്. തേയില നുളളിയെടുത്തുണ്ടാക്കിയ സമ്പാദ്യമാണ് തൊഴിലാളികൾക്ക് നഷ്ടമായത്. ആകെ 78 ലക്ഷം രൂപയുടെ നഷ്ടം ദുരന്തത്തിലുണ്ടായി എന്ന് സർക്കാർ കണക്ക്. ആർക്കും പക്ഷേ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. സമീപത്തെ ലയങ്ങളിലുണ്ടായിരുന്നവരെ മറ്റ് എസ്റ്റേറ്റുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. എട്ട് പേർക്ക് പുതിയ വീടും നിർമ്മിച്ച് നൽകി. മരിച്ചവരുടെ ശവകുടീരങ്ങളിൽ പ്രണാമം അർപ്പിക്കാൻ ബന്ധുക്കൾ ഇന്ന് രാമജമലയിലെത്തും. സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തും. കണ്ണൻ ദേവൻ കമ്പനി തയ്യാറാക്കിയ ശവകുടീരങ്ങൾ ബന്ധുക്കൾക്കായി സമർപ്പിക്കും.
from Asianet News https://ift.tt/2VsIWsV
via IFTTT
from Asianet News https://ift.tt/2VsIWsV
via IFTTT
ധന നയത്തിൽ റിസർവ് ബാങ്കിന്റെ തീരുമാനം ഇന്ന്, പലിശ നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് പ്രതീക്ഷ
ദില്ലി: സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിലെ ധന നയം സംബന്ധിച്ച തീരുമാനങ്ങള്‍ റിസര്‍വ് ബാങ്ക് ഇന്ന് പ്രഖ്യാപിക്കും. ധനനയ സമിതി യോഗത്തിനു ശേഷം ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസയാണ് തീരുമാനങ്ങള്‍ അറിയിക്കുക. കൊവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി വിവിധ മേഖലകളില്‍ തുടരുന്നുണ്ടെങ്കിലും പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ ധനനയ സമിതി തീരുമാനം എടുക്കില്ലെന്നാണ് സാമ്പത്തിക വിഗദ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ വിപണിയില്‍ പണ ലഭ്യത ഉറപ്പാക്കാനും വിവിധ മേഖലകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനുമുള്ള തീരുമാനങ്ങള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചേക്കും.
from Asianet News https://ift.tt/3fAXQoc
via IFTTT
from Asianet News https://ift.tt/3fAXQoc
via IFTTT
കള്ളപ്പണ കേസിൽ ഹൈദരലി തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല, സമീർ ഹാജരാകും: കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്
കോഴിക്കോട്: ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ ഇടയില്ല. ചികിത്സയിലുള്ള അദ്ദേഹം അനാരോഗ്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചിട്ടുണ്ട്. അതേസമയം ചന്ദ്രിക ഫിനാൻസ് മാനേജർ സമീർ കൊച്ചിയിൽ ഇഡി ഓഫീസിൽ ഹാജരായേക്കും. ബുധനാഴ്ചയാണ് ഇഡി ഉദ്യോഗസ്ഥർ കോഴിക്കോട് എത്തി ഹൈദരലി തങ്ങൾക്ക് നോട്ടീസ് നൽകിയത്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് പത്തു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. മുസ്ലിംലീഗില്‍ കടുത്ത പ്രതിസന്ധി കെടി ജലീല്‍ നിയമസഭയിലടക്കം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായി, ലീഗ് സംസ്ഥാന അധ്യക്ഷന്‍റെ മകന്‍റെ വാക്കുകള്‍. മുയിന്‍ അലിയുടെ ആരോപണത്തിന് പിന്നാലെ നിയമസഭാ സമ്മേളനത്തിന് അവധി നല്‍കി കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് തിരിച്ചെത്തി. മുസ്ലിം ലീഗ് നേതൃത്വം സമീപകാലത്ത് നേരിട്ടതില്‍ ഏറ്റവും ഗുരുതരമായ ആരോപണമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍റെ മകന്‍ തന്നെ ഇന്ന് തൊടുത്തുവിട്ടത്. അതും പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്തുവച്ച്. ചന്ദ്രിക വിഷയം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലേക്ക് മുയിന്‍ അലി യാദൃശ്ചികമായാണ് കടന്നുവന്നതെന്നും പറഞ്ഞതൊന്നും പാര്‍ട്ടി നിലപാടല്ലെന്നും നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി അയയുന്നില്ല. പരസ്യ പ്രസ്താവന പാടില്ലെന്നതില്‍ കണിശതയുളള ലീഗ് നേതൃത്വം ഹൈദരലി തങ്ങളുടെ മകനെതിരെ എന്ത് നടപടിയെടുക്കുമെന്നതാണ് ചോദ്യം. അഴിമതി തുറന്നുപറഞ്ഞപേരില്‍ നടപടിയെടുത്താല്‍ രാഷ്ട്രീയ എതിരാളികള്‍ അത് ആയുധമാക്കുകയും ചെയ്യും. ചുരുക്കത്തില്‍ ചന്ദ്രിക വിഷയത്തിലും എആര്‍ ബാങ്ക് ക്രമക്കേടിലും കടുത്ത പ്രതിസന്ധിയിലായിരുന്ന ലീഗിനെ കൂടുതല്‍ കുരുക്കിലാക്കുന്നതായി മുയിന്‍ അലിയുടെ വാക്കുകള്‍. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനാനായി കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന ലീഗ് നേതൃയോഗത്തില്‍ ലീഗ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ അടക്കമുളളവര്‍ ചന്ദ്രിക വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തങ്ങളെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നായിരുന്നു വിമര്‍ശനം. ചന്ദ്രികയ്ക്കെന്ന പേരില്‍ അഞ്ചേക്കര്‍ ഭൂമി വാങ്ങിയതില്‍ രണ്ടര ഏക്കര്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍റെ പേരിലാണെന്നും വിമര്‍ശനമുയര്‍ന്നു. ഈ ആരോപണങ്ങള്‍ക്കെല്ലാം മുയിന്‍ അലി ശക്തി പകരുക കൂടി ചെയ്തതോടെ ലീഗില്‍ ചേരിപ്പോര് രൂക്ഷമാകുമെന്ന് വ്യക്തം.
from Asianet News https://ift.tt/3yz7VJW
via IFTTT
from Asianet News https://ift.tt/3yz7VJW
via IFTTT
ബിടെക് പരീക്ഷാ നടത്തിപ്പ്: കെടിയു നിലപാടിനെതിരായ വിദ്യാർത്ഥികളുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
ദില്ലി: സംസ്ഥാനത്തെ ബിടെക് പരീക്ഷാ നടത്തിപ്പ് ചോദ്യം ചെയ്ത് കേരള സാങ്കേതിക സർവകലാശാലയിലെ ഒരുവിഭാഗം വിദ്യാർത്ഥികൾ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പ് അപകടകരമെന്നാണ് വാദം. കേരളത്തിൽ പഠിക്കുന്ന ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥികൾക്ക് തീരുമാനം പ്രയാസമുണ്ടാക്കുമെന്നും ഹർജിയിലുണ്ട്. എഴുത്തു പരീക്ഷ നടത്താനുള്ള കേരള സാങ്കേതിക സർവകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും ഓൺലൈനായി ക്രമീകരണം ഏൽപ്പെടുത്തണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഈ ആവശ്യം ഇന്നയിച്ച് നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജികൾ കോടതി തള്ളിയിരുന്നു. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിദ്യാർത്ഥികളുടെ ഹർജികൾ പരിഗണിക്കുക.
from Asianet News https://ift.tt/37pPnQ4
via IFTTT
from Asianet News https://ift.tt/37pPnQ4
via IFTTT
അൺലോക്ക് നിർദ്ദേശങ്ങളിലെ ആശയകുഴപ്പം സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; വ്യാപാരികളുടെ ഹർജി ഹൈക്കോടതിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങളിലെ ആശയക്കുഴപ്പം വീണ്ടും സഭയിൽ ഉയർത്താൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി ഇന്ന് ഉന്നയിക്കും. മുഖ്യമന്ത്രി മറുപടി നൽകിയേക്കും. രേഖകളില്ലാതെ കടകളിലെത്തിയാൽ പുറത്താക്കുമെന്ന് തിരുവനന്തപുരം കളക്ടർ വ്യക്തമാക്കിയിരുന്നു. ഇളവുകൾ തേടിയുള്ള വ്യാപാരികളുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പുതിയ അൺലോക്ക് മാർഗനിർദേശങ്ങളിൽ എതിർപ്പുകളുണ്ടെങ്കിലും ഉത്തരവ് മാറ്റില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. പുറത്തിറങ്ങാൻ ഇമ്മ്യൂണിറ്റി പാസ് അഥവാ വാക്സിൻ രേഖകൾ, പരിശോധനാഫലം, രോഗമുക്തി സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കരുതെന്നാണ് വിദഗ്ദരും ആവശ്യപ്പെടുന്നത്. രേഖകളില്ലാതെ കടകളിലെത്തിയാൽ പുറത്താക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ മറുപടിയും ഇന്ന് പ്രതീക്ഷിക്കാം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വ്യാപാരികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആഴ്ചയിൽ എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കണം എന്നാണ് പ്രധാന ആവശ്യം. ലോക്ഡൗണ്‍ നിയന്ത്രണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും, ആഴ്ചയില്‍ ആറു ദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അതേസമയം കടകളില്‍ എത്തുന്നവര്‍ക്ക് ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതടക്കമുള്ള അപ്രായോഗിക വ്യവസ്ഥകളിലെ ആശങ്ക വ്യാപാരികളും കോടതിയെ അറിയിക്കും.
from Asianet News https://ift.tt/3ioBAQg
via IFTTT
from Asianet News https://ift.tt/3ioBAQg
via IFTTT
വനിതാ ബാങ്ക് മാനേജർക്ക് ദേഹോപദ്രവവും അസഭ്യവർഷവും; ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ കേസ്
തൃശ്ശൂർ: വനിതാ ബാങ്ക് മാനേജരെ ദേഹോപദ്രവം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്തു. കോൺഗ്രസ് നേതാവ് ടിഎ ആന്റോയ്ക്കെതിരെയാണ് ചാലക്കുടി പൊലീസ് കേസെടുത്തത്. ഇരിങ്ങാലക്കുട സഹകരണ ബാങ്ക് മാനേജർ സുഷമയെയാണ് ഇയാൾ അക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് ഇരിങ്ങാലക്കുട ടൌൺ സഹകരണ ബാങ്ക് ചാലക്കുടി ബ്രാഞ്ച് മാനേജർ സുഷമയും ബാങ്കിലെ ജീവനക്കാരനും വായ്പ തിരിച്ചടവിന്റെ കാര്യത്തിനായി ആന്റോ യുടെ വീട്ടിലെത്തിയത്. വായ്പയെച്ചൊല്ലി ഇയാളുമായി നേരത്തെ തർക്കമുണ്ടായിരുന്നതിനാൽ മാനേജർ വീട്ടിൽ പോയില്ല. പകരം പ്യൂണിനെയാണ് വിവരമറിയിക്കാൻ അയച്ചത്. വീട്ടിൽ നിന്നിറങ്ങി വന്ന ആന്റോ ആ ളുകൾ നോക്കി നിൽക്കേ അസഭ്യം പറയുകയായിരുന്നു. പിന്നീട് കാറിന്റെ ഡോർ തുറന്ന് കയ്യിൽ പിടിച്ചു തിരിച്ചു. തടയാൻ ചെന്ന പ്യൂണിനേയും ഡ്രൈവറേയും മർദിച്ചു. കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുമെന്നായിരുന്നു ആന്റോയുടെ ഭീഷണി. ഇയാൾ ആയുധമെടുക്കാനായി വീടിനകത്തേക്ക് പോയ തക്കം നോക്കിയാണ് ബാങ്ക് ഉദ്യാഗസ്ഥർ രക്ഷപ്പെട്ടത്. പീന്നീട് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ചാലക്കുടി പൊലീസ് വ്യക്തമാക്കി.
from Asianet News https://ift.tt/3fzTwWk
via IFTTT
from Asianet News https://ift.tt/3fzTwWk
via IFTTT
സ്വർണ്ണക്കടത്ത് തർക്കം; കാസർകോട് യുവാവിനെ തട്ടിക്കൊണ്ടുപോയി, മറ്റൊരിടത്ത് ഇറക്കിവിട്ടു, ആറ് പേർ അറസ്റ്റിൽ
കാസർകോട്: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് കാസർകോട് യുവാവിനെ തട്ടിക്കൊണ്ടുപോയി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയായ ഷെഫീഖിനെയാണ് തട്ടിക്കൊണ്ടു പോയത്. പൊലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് മണിക്കൂറുകൾക്കകം ഇയാളെ മോചിപ്പിച്ചു. അന്വേഷണത്തിൽ ആറു പേർ അറസ്റ്റിലായി. കാഞ്ഞങ്ങാട് കടപ്പുറത്തെ വീട്ടിലേക്ക് കാറിൽ വരികയായിരുന്ന ഷഫീഖിനെ വലിച്ചിറക്കി സംഘം മറ്റൊരു കാറിൽ കയറ്റുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞ് പൊലീസ് അന്വേഷണം തുടങ്ങി. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം കൈമാറി. വിവിധ കേന്ദ്രങ്ങളിൽ പോലീസുകാർ വാഹന പരിശോധ തുടങ്ങിയതറിഞ്ഞ് സംഘം വാഹനം മാറ്റി. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ ഷഫീഖിനെ വൈകുന്നേരത്തോടെ കാസർകോട്ട് ഇറക്കിവിടുകയായിരുന്നു. ഹൊസ്ദുർഗ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആറ് പേർ അറസ്റ്റിലായി. തായലങ്ങാടി മുഹമ്മദ് ഷഹീർ, മുഹമ്മദ് ആരിഫ് , അഹമ്മദ് നിയാസ് , ഫിറോസ് , അബ്ദുൾ മനാഫ് , മുഹമ്മദ് അൽത്താഫ് എന്നിവരാണ് പിടിയിലായത്. ദുബായിൽനിന്ന് കൊടുത്തുവിട്ട സ്വർണ്ണം എത്തിക്കേണ്ടിടത്ത് എത്തിച്ചില്ലെന്നും അതിനാലാണ് തട്ടി കൊണ്ടുപ്പോയതെന്നും പ്രതികൾ പോലീസിന് മൊഴി നൽകി. സംഘം സഞ്ചരിച്ച കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
from Asianet News https://ift.tt/2VwjfYG
via IFTTT
from Asianet News https://ift.tt/2VwjfYG
via IFTTT
ചെക്ക് പോസ്റ്റിലെ മോട്ടോര്‍ വാഹനവകുപ്പ് അഴിമതി വിജിലന്‍സ് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥർക്ക് സർക്കാർ സംരക്ഷണം
പാലക്കാട്: ചെക്ക് പോസ്റ്റുകളിലെ മോട്ടോര്‍ വാഹന വകുപ്പ് അഴിമതി വിജിലന്‍സ് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം. കഴിഞ്ഞമാസം 27 ന് വാളയാറില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം കൈക്കൂലിപ്പണം കണ്ടെത്തിയിട്ടും ഒരുദ്യോഗസ്ഥനെതിരെ പോലും നടപടിയെടുത്തില്ല. ചെക്ക് പോസ്റ്റ് വരുമാനത്തിന്‍റെ മൂന്നിരട്ടി അഴിമതിപ്പണമാണു വാളയാറില്‍ കണ്ടെത്തിയത്. വാളയാറും വേലന്താവളവും ഉള്‍പ്പെടുന്ന പാലക്കാട്ടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ മത്സരിക്കുന്നെന്നായിരുന്നു വിജിലന്‍സ് മൂന്നുമാസം മുമ്പ് സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചത്. ഇവിടെയെത്തുന്ന ഉദ്യോഗസ്ഥരുടെ ഉന്നം കോഴയാണെന്നും അഞ്ചു കൊല്ലത്തിനിടെ നടത്തിയ അറുപത്തിരണ്ട് മിന്നല്‍ പരിശോധനകളുടെ വെളിച്ചത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ മാസം 27-ന് രാത്രി നടത്തിയ പരിശോധനയില്‍ ഒരുലക്ഷത്തി എഴുപത്തിയൊന്നായിരം രൂപയാണ് കോഴപ്പണമായി കണ്ടെത്തിയത്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരുടെ ആറുമണിക്കൂറത്തെ കോഴ വരുമാനമായിരുന്നു ഇത്. സര്‍ക്കാരിലേക്ക് നികുതിയിനത്തില്‍ ലഭിച്ചതാവട്ടെ അറുപത്തിമൂവായിരം രൂപമാത്രം. മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല. ഈ ആറുപേരും അടുത്ത ഷിഫ്റ്റില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതേ വിജിലന്‍സ് സംഘം രണ്ടുമാസം മുമ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ പിടികൂടിയിരുന്നു. അവരിപ്പോഴും സസ്പെന്‍ഷനില്‍. ദിവസവും ലക്ഷങ്ങള്‍ കോഴവാങ്ങുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രം സര്‍ക്കാര്‍ തണലില്‍ സുരക്ഷിതരായിരിക്കുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3lz81gN
via IFTTT
from Asianet News https://ift.tt/3lz81gN
via IFTTT
കൊല്ലം അഞ്ചലിൽ തോട്ടത്തിൽ പന്നിയെ ഓടിക്കാൻ വച്ച പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്
കൊല്ലം: അഞ്ചല്‍ ഏരൂർ ഏണ്ണപ്പന തോട്ടത്തില്‍ പന്നിയെ ഓടിക്കാന്‍ വച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. ബന്ധുക്കള്‍ക്ക് ഒപ്പം ഏണ്ണപ്പന തോട്ടം കാണാനൻ എത്തിയ വിദ്യാര്‍ത്ഥിക്കാണ് പരിക്ക് പറ്റിയത്. കാലിന് ഗുരുതര പരുക്ക് പറ്റിയ വിദ്യാര്‍ത്ഥി ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. ഏരൂരിലെ ഏണ്ണപ്പന തോട്ടം കാണാന്‍ സഹോദരിക്കും ഭര്‍ത്താവിനും ഒപ്പം പാണയം ഏണ്ണപ്പന തോട്ടത്തില്‍ എത്തിയതായിരുന്നു മുനീര്‍. തോട്ടത്തില്‍ എത്തി ഉള്‍വശത്തെ വഴിയുടെ നടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. വഴിമദ്യത്തായി കുഴിച്ചിട്ടുരുന്ന പടക്കം വിദ്യാര്‍ത്ഥി അറിയാതെ ചവിട്ടിയതോടെ പെട്ടന്ന് പൊട്ടിതെറിക്കുകയായിരുന്നു. വലതുകാലിന്‍റെ പാദം തകര്‍ന്ന നിലയിലാണ്. അപകടം സംഭവിച്ച ഉടന്‍ അഞ്ചലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വന്യമൃഗശല്യം ഉണ്ടാകുറുള്ള സ്ഥലമാണ് ഈ പ്രദേശം. ഇവയെ ഓടിക്കുന്നതിന് വേണ്ടി കുഴിച്ചിട്ടിരുന്ന പടക്കമാണന്നാണ് പ്രാഥമിക നിഗമനം. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. നാളെ ഫോറന്‍സിക് വിദഗ്ദരും സ്ഥലത്ത് എത്തുന്നുണ്ട് അഞ്ചല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തുന്നത് വരെ തോട്ടത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സമിപവാസികളായ ചിലരെ പൊലീസ് ചോദ്യം ചെയ്യതു.
from Asianet News https://ift.tt/37jZuGl
via IFTTT
from Asianet News https://ift.tt/37jZuGl
via IFTTT
ലിയോണല്‍ മെസ്സി ബാഴ്സലോണ വിട്ടു; പുതിയ കരാറില്ല
മാഡ്രിഡ്: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് അര്‍ജന്‍റീന സൂപ്പര്‍ താരം ലിയോണല്‍ മെസ്സി ബാഴ്സലോണ വിട്ടു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാനാവില്ലെന്ന് ബാഴ്സ ഇന്ന് മെസ്സിയെ ഔദ്യോഗികമായി അറിയിച്ചു. ക്ലബ്ബിനായി മെസ്സി നല്‍കിയ സേവനങ്ങള്‍ക്ക് ബാഴ്സ നന്ദി അറിയിച്ചു. ഈ സീസണൊടുവില്‍ ബാഴ്സയുമായുള്ള കരാര്‍ അവസാനിച്ച മെസ്സി ഫ്രീ ഏജന്‍റായിരുന്നു. തുടര്‍ന്ന് മെസ്സിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്സ തയാറാക്കിയിരുന്നത്. എന്നാല്‍ സാമ്പത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമായില്ല. LATEST NEWS | Leo #Messi will not continue with FC Barcelona — FC Barcelona (@FCBarcelona) August 5, 2021 മെസ്സിയും അദ്ദേഹത്തിന്‍റെ പിതാവും ഏജന്‍റുമായ ജോര്‍ജെയും ബാഴ്സ പ്രസിഡന്‍റ് യുവാന്‍ ലപ്പോര്‍ട്ടയും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും കരാര്‍ സംബന്ധിച്ച് ധാരണയിലെത്താനായില്ല. തുടര്‍ന്നാണ് ഇത്രയും വലിയ തുകക്കുള്ള കരാര്‍ സാധ്യമാവില്ലെന്ന് ബാഴ്സ ഔദ്യോഗികമായി മെസ്സിയെ അറിയിച്ചതും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വാര്‍ത്ത പുറത്തുവിട്ടതും. ലാ ലിഗയുടെ കടുത്ത സാമ്പത്തിക നടപടിക്രമങ്ങളുടെ ഭാഗമായാണ് മെസ്സിയുമായുള്ള കരാർ സാധ്യമാവാതിരുന്നതിന് കാരണം. ബാഴ്സയിൽ തുടരാൻ മെസ്സി ആഗ്രഹിക്കുന്നവെന്നും അദ്ദേഹത്തെ നിലനിർത്താൻ ബാഴ്സ ശ്രമിക്കുമെന്നും ക്ലബ്ബ് പ്രസിഡന്‍റായി ചുമതലയേറ്റെടുത്തശേഷം യുവാന്‍ ലാപ്പോര്‍ട്ട പറഞ്ഞിരുന്നു. മെസ്സിക്കായി ഏറ്റവും മികച്ച ടീമിനെ നൽകാനുള്ള ശ്രമത്തിലാണ് ബാഴ്സയെന്നും ലപ്പോർട്ട നേരത്തെ പറഞ്ഞിരുന്നു. 2000 സെപ്റ്റംബറിൽ തന്‍റെ പതിമൂന്നാം വയസിൽ ബാഴ്സയിലെത്തിയശേഷം മറ്റൊരു ക്ലബ്ബിനുവേണ്ടിയും മെസ്സി പന്ത് തട്ടിയിട്ടില്ല. എന്നാല്‍ ഈ സീസണൊടുവില്‍ ബാഴ്സയുമായുള്ള കരാര്‍ അവസാനിച്ചതോടെ മെസ്സി കരിയറിൽ ആദ്യമായി ഒരു ക്ലബ്ബുമായും കരാറില്ലാത്ത ഫ്രീ ഏജന്‍റായി മാറിയിരുന്നു. 2013ലാണ് ലാ ലിഗ ക്ലബ്ബുകളുടെ സാമ്പത്തിക അച്ചടക്കം നടപ്പാക്കാനുള്ള നിയന്ത്രണങ്ങൾ ലാ ലിഗ അധികൃതര്‍ നടപ്പാക്കിയത്. ഇതനുസരിച്ച് വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ഓരോ ക്ലബ്ബിനും കളിക്കാർക്കും കോച്ചിനും സപ്പോർട്ട് സ്റ്റാഫിനുമായി ഒരു സീസണിൽ ചെലവഴിക്കാവുന്ന പരമാവധി തുക നിശ്ചയിച്ചിട്ടുണ്ട്. ഓരോ സീസണിലെയും ടീമിന്‍റെ വരുമാനത്തിന് അനുസരിച്ച് ഇത് വ്യത്യാസപ്പെടും. കൊവിഡ് മൂലം വരുമാനത്തിൽ 125 മില്യൺ യൂറോയുടെ കുറവുണ്ടായിട്ടും കഴിഞ്ഞ സീസണിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ ഫുട്ബോൾ ക്ലബ്ബാണ് ബാഴ്സലോണ. 2019-2020 സീസണിൽ ബാഴ്സക്ക് ചെലവാക്കാവുന്ന പരമാവധി തുക 1.47 ബില്യൺ യൂറോ ആയിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ടിക്കറ്റ് വരുമാനം പൂർണമായും നിലച്ചതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഇതോടെ കഴിഞ്ഞ സീസണിൽ 733 മില്യൺ യൂറോ ചെലവാക്കാൻ മാത്രമായിരുന്നു ലാ ലിഗ അധികൃതർ ബാഴ്സക്ക് അനുമതി നൽകിയത്. ഇതാണ് മെസ്സിയുമായി കരാറൊപ്പിടാന്‍ ബാഴ്സക്ക് തടസമായതെന്നാണ് സൂചന. കഴിഞ്ഞ സീസണിലേ ക്ലബ്ബ് വിടാനൊരുങ്ങി മെസ്സി കഴിഞ്ഞ സീസണൊടുവില്‍ ബാഴ്സ വിടാനൊരുങ്ങിയ മെസ്സിയ കരാറിലെ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു സീസണ്‍ കൂടി ക്ലബ്ബില്‍ നിലനിര്‍ത്തുകയായിരുന്നു ബാഴ്സ. പിന്നീട് മെസ്സിയുടെ ആവശ്യപ്രകാരം പരിശീലകനെ മാറ്റിയ ബാഴ്സ ഈ സീസണുശേഷം ടീമില്‍ അടിമുടി മാറ്റം വരുത്തി. മെസ്സിയുടെ ആവശ്യപ്രകാരം അര്‍ജന്‍റീന ടീമിലെ സഹതാരവും അടുത്ത സുഹൃത്തുമായ സെര്‍ജിയോ അഗ്യൂറോയെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്സയിലെത്തിക്കുകയും ചെയ്തു. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗിലും സ്പാനിഷ് ലീഗിലും ബാഴ്സക്ക് കിരീടം നേടാനായിരുന്നില്ലെങ്കിലും ലീഗ് സീസണില്‍ 30 ഗോളോടെ മെസ്സി തന്നെയായിരുന്നു ടോപ് സ്കോറര്‍.
from Asianet News https://ift.tt/37tTCdn
via IFTTT
from Asianet News https://ift.tt/37tTCdn
via IFTTT
കൊച്ചിയിലെ ഫ്ലാറ്റിന്റെ ടെറസിൽ നിന്ന് വീണ് യുവതി മരിച്ചു
എറണാകുളം: സൗത്തില്‍ ഗേള്‍സ് ഹൈസ്കൂളിന് സമീപമുള്ള ഫാറ്റിലെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു. ചാലക്കുടി സ്വദേശി റോയിയുടെ മകള്‍ പതിനെട്ടുവയസുകാരിയായ അയ്റിനാണ് മരിച്ചത്. ഒമ്പത് മണിയോടെയാണ് സംഭവം. ഫ്ലാറ്റിന്‍റെ ടെറസില്‍ നിന്നും കാർ പാര്‍ക്കിംഗ് ഏരിയയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സഹോദരനോപ്പം വ്യയാമം നടത്തുന്നിനിടെ കാല്‍വഴുതി വീഴുയയായിരുന്നുവെന്ന് ഐറിന്‍റെ ബന്ധു പോലീസിന് മോഴി നല്‍കിയിട്ടുണ്ട്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
from Asianet News https://ift.tt/3AgqhQ4
via IFTTT
from Asianet News https://ift.tt/3AgqhQ4
via IFTTT
Subscribe to:
Posts (Atom)
About Me
- Ershad T M
- kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............