Saturday, October 30, 2021

മീന്‍ പിടുത്തത്തിനിടെ ഉള്‍ക്കടലില്‍ വെച്ച് മിന്നലേറ്റു, മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി(fishermen) മിന്നലേറ്റ്(lightning) മരിച്ചു(death). തുമ്പ പള്ളിത്തുറയിൽ പുതുവൽ പുത്തൻപുരയിടം നിഷാഭവനിൽ പരേതനായ  പീറ്ററിന്റെയും ആഗ്നസിന്റെയും മകൻ അലക്‌സാണ്ടർ പീറ്റർ (32) ആണ് കടലില്‍ വച്ച് മിന്നലേറ്റ് മരിച്ചത്. അലക്‌സാണ്ടറിനൊപ്പമുണ്ടായിരുന്ന തൊഴിലാളികളായ ലൂയീസ് ഡാനിയൽ, സൈമൺ, രാജു എന്നിവർ  രക്ഷപ്പെട്ടു. 

വെള്ളിയാഴ്ച രാത്രി 10.30 ഓടെ തുമ്പ തീരത്തുനിന്ന് 16 കിലോമീറ്റർ അകലെ ഉള്‍ക്കടലിലായിരുന്നു അപകടം. വെള്ളിയാഴ് വൈകിട്ടാണ് അലക്സാണ്ടര്‍ പീറ്ററും സംഘവും തുമ്പ കടപ്പുറത്തുനിന്ന് തുമ്പ  സ്വദേശിയായ ലൂയീസ് ഡാനിയലിന്റെ ഹോളി ഫെയ്‌സ് എന്ന ഫൈബർ വള്ളത്തില്‍ മീൻപിടിക്കാനായി കടലിലേക്ക് പോയത്. 

മിന്നലേറ്റ് ബോധരഹിതനായ അലക്സാണ്ടറിനെ രാത്രി 12 ഓടെ  തീരത്തെത്തിച്ചു. ഉടൻതന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഴിഞ്ഞം കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ നടപടികൾ  പൂർത്തിയാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം തുമ്പ ഫാത്തിമ മാതാ പള്ളിയിൽ സംസ്‌കാരം നടത്തി. 

Read More: ഛർദ്ദിയെ തുടർന്ന് ശ്വാസകോശത്തിൽ ആഹാരം കുടുങ്ങി മൂന്നു വയസുകാരന് ദാരുണാന്ത്യം 

Read More: ചേർത്തലയിൽ വനിതാ പൊലീസ് ഓഫീസര്‍ക്ക് നേരെ ആക്രമണം, ബൈക്കിലെത്തി മാലപൊട്ടിക്കാന്‍ ശ്രമം



from Asianet News https://ift.tt/3brVd5E
via IFTTT

റോള്‍ ബോള്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ്: സബ്ജൂനിയര്‍ വിഭാഗത്തില്‍ എറണാകുളം ജേതാക്കൾ

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന പതിനേഴാമത് റോള്‍ബോള്‍(Roll ball) സംസ്ഥാന ചാമ്പ്യന്‍ഷിപ്പ്(State championship) മത്സരത്തില്‍ സബ്ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ എറണാകുളം(Eranakulam) ചാമ്പ്യന്മാരായി. തിരുവനന്തപുരത്തെയാണ് എറണാകുളം പരാജയപ്പെടുത്തിയത്. സ്‌കോര്‍ (10-1). സബ് ജൂനിയര്‍ ഗേള്‍സ് ലീഗ് റൗണ്ട് മത്സരത്തിലും എറണാകുളം ഒന്നാം സ്ഥാനത്തെത്തി. കൊല്ലം, തൃശൂര്‍,  കണ്ണൂര്‍, പാലക്കാട് എന്നീ ടീമുകള്‍ യഥാക്രമം രണ്ടു മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 
 
പന്തീരാങ്കാവ് ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളില്‍ നടക്കുന്ന മത്സരം കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. റോള്‍ ബോള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട കായിക മത്സരമാണെന്നും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അതിനായി ശ്രമിക്കുമെന്നും റോള്‍ ബോള്‍ മത്സരങ്ങള്‍ക്ക് ഉതകുന്ന കോര്‍ട്ടുകള്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത കായിക വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. 

കോഴിക്കോട് ജില്ലാ റോള്‍ ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജീഷ് വെണ്‍മരത്ത് അദ്ധ്യക്ഷത വഹിച്ചു. കേരള റോള്‍ ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജെ. രാജ്മോഹന്‍ പിള്ള, സെക്രട്ടറി സജി.എസ്, ട്രഷറര്‍  എ.നാസര്‍,  റോള്‍ ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഒബ്സര്‍വര്‍ സ്റ്റീഫന്‍ ഡേവിഡ്, കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍  വൈസ് പ്രസിഡന്റ് റോയ് ജോണ്‍,  ഓക്സ്ഫോര്‍ഡ് സ്‌കൂള്‍ മാനേജര്‍ ഷാജഹാന്‍ ജി.എം എന്നിവര്‍ സംസാരിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍ ഷജീഷ് കെ.  സ്വാഗതവും കോഴിക്കാട് ജില്ലാ റോള്‍ ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ വേണുഗോപാല്‍ ഇ.കെ. നന്ദിയും പറഞ്ഞു.



from Asianet News https://ift.tt/3GCSapx
via IFTTT

ഛർദ്ദിയെ തുടർന്ന് ശ്വാസകോശത്തിൽ ആഹാരം കുടുങ്ങി മൂന്നു വയസുകാരന് ദാരുണാന്ത്യം

മാന്നാർ: ആലപ്പുഴ മാന്നാറില്‍(Mannar) യാത്രയ്ക്കിടെ കാറിനുള്ളിൽ ഛർദ്ദിച്ച മൂന്നു വയസുകാരൻ ശ്വാസകോശത്തിൽ ആഹാരം കുടുങ്ങി മരിച്ചു(death). കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെക്രട്ടറി  മാന്നാര്‍ കുരട്ടിക്കാട് വൈശ്യന്നേത്ത് വീട്ടില്‍ ബിനു ചാക്കോയുടെയും റോസമ്മ തോമസിന്‍റേയും മകന്‍ എയ്ഡൻ ഗ്രെഗ് ബിനു (3) ആണ് മരിച്ചത്. 

വെള്ളിയാഴ്ച രാത്രി പരുമല, എടത്വ ദേവാലയങ്ങളിലെ ദർശനത്തിനു ശേഷം തിരികെ വീട്ടിലേക്ക് വരുകയായിരുന്നു ബിനു ചാക്കോയും കുടുംബവും. യാത്രക്കിടെ കാറിന്‍റെ പിൻസീറ്റിൽ സഹോദരിയോടൊപ്പം ഇരുന്ന കുഞ്ഞ് ഛർദ്ദിക്കുകയും തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയുമായിരുന്നു. ഉടൻ തന്നെ കുട്ടിയെ കടപ്രയിലെയും പരുമലയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിക്കുകയും നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞതിനാൽ അവിടെ നിന്നും വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. 

കുഞ്ഞിന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ലീ​ന മ​റി​യം ബി​നു, അ​ഡോ​ൺ ഗ്രെ​ഗ് ബി​നു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന്​ കു​ട്ടം​പേ​രൂ​ർ സെൻറ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ (മു​ട്ടേ​ൽ​പ​ള്ളി) സെ​മി​ത്തേ​രി​യി​ൽ നടക്കും. 



from Asianet News https://ift.tt/3bnGmcx
via IFTTT

വീട്ടില്‍ അതിക്രമിച്ച് കയറി 90 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിനതടവ്, രണ്ടര ലക്ഷം പിഴ

ഹരിപ്പാട്: വീടിന്റെ ഓടിളക്കി അകത്തുകടന്ന് തൊണ്ണൂറു വയസ്സുള്ള സ്ത്രീയെ പീഡിപ്പിച്ച(Rape) കേസിൽ വിധി പറഞ്ഞ് കോടതി(Court). പ്രതിക്ക് ജീവപര്യന്തം(life time imprisonment) കഠിന തടവ്.  മാവേലിക്കര കണ്ടിയൂർ കുരുവിക്കാട് ബിന്ദു ഭവനത്തിൽ ഗിരീഷിനാണ്(27)  വയോധികയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 

ഹരിപ്പാട് അതിവേഗ കോടതി ജഡ്ജി കെ. വിഷ്ണുവാണു ശിക്ഷ വിധിച്ചത്. 2017 മാർച്ച് 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത്,  ഇതു മനസ്സിലാക്കിയ പ്രതി രാത്രി വീടിന്റെ ഓടിളക്കി അകത്തുകടന്ന് വയോധികയെ പീഡിപ്പിക്കുകയായിരുന്നു. രാവിലെ മകൾ മടങ്ങിയെത്തിയപ്പോഴാണു മുറിവേറ്റ നിലയിൽ വയോധികയെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പീഡനം നടന്ന് ഒരു മാസത്തിനു ശേഷം വയോധിക മരണപ്പെട്ടിരുന്നു. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.

Read More: ചേർത്തലയിൽ വനിതാ പൊലീസ് ഓഫീസര്‍ക്ക് നേരെ ആക്രമണം, ബൈക്കിലെത്തി മാലപൊട്ടിക്കാന്‍ ശ്രമം



from Asianet News https://ift.tt/3pPSsTZ
via IFTTT

ചേർത്തലയിൽ വനിതാ പൊലീസ് ഓഫീസര്‍ക്ക് നേരെ ആക്രമണം, ബൈക്കിലെത്തി മാലപൊട്ടിക്കാന്‍ ശ്രമം

ആലപ്പുഴ: ചേർത്തലയിൽ(Cherthala) വനിതാ പൊലീസ് ഓഫീസര്‍ക്ക്(Woman police officer) നേരെ ആക്രമണം(Attack). കഴിഞ്ഞദിവസം ആരോഗ്യപ്രവർത്തകയെ സ്കൂട്ടർ ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെയാണ് വനിതാ സിവിൽ പോലീസ് ഓഫീസർക്കുനേരേയും ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. പട്ടണക്കാട് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ നഗരസഭ 25-ാം വാർഡ് അറക്കത്തറവെളി ചന്ദ്രബാബുവിന്റെ ഭാര്യ അജിതകുമാരിക്കുനേരെയായിരുന്നു ആക്രമണം ഉണ്ടായത്. 

പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടി കഴി‍ഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു അജിത. ദേശീയപാതയിലൂടെ വരുമ്പോൾ അജിതകുമാരിയെ പിന്തുടർന്ന് ഒരു ബൈക്കും ഉണ്ടായിരുന്നു. ചേർത്തല റെയിൽവേ സ്റ്റേഷനുസമീപം എത്തിയപ്പോൾ സമീപമുള്ള പച്ചക്കറികടയിൽ നിന്നും വീട്ടുസാധനങ്ങൾ വാങ്ങുന്നതിനുവേണ്ടി സ്കൂട്ടറിന്റെ സ്പീഡ് കുറച്ചു. ഈ സമയം പുറകെയുള്ള ബൈക്കിന്റെ പിന്നിലിരുന്നയാൾ മാലപൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ദേശീയപാതയിൽ ചേർത്തല റെയിൽവേസ്റ്റേഷന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്.. 

വനിതാ പൊലീസുകാരി നിയന്ത്രണം കൈവിടാതെ അക്രമിയുടെ നീക്കത്തെ ചെറുത്തതുകൊണ്ട് മാല നഷ്ടപ്പെട്ടില്ല. എന്നാൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു. റെയിൽവേസ്റ്റേഷന് പരിസരത്തുള്ള ആളുകൾ ഓടിയെത്തിയപ്പോഴേക്കും അക്രമകാരികൾ രക്ഷപ്പെട്ടിരുന്നു. വീഴ്ചയിൽ കാലിനു പരിക്കേറ്റതിനാൽ അജിതകുമാരി ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ചേർത്തല പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. 

കഴിഞ്ഞ 24ന് വൈകുന്നേരം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ചേർത്തല പള്ളിപ്പുറം കേളമംഗലം വിനയ്ഭവനിൽ വിനയ് ബാബുവിന്റെ ഭാര്യ എസ് ശാന്തിക്കുനേരെയും അക്രമ ശ്രമം നടന്നിരുന്നു. ഈ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടയിലാണ് വനിതാ പൊലീസ് ഓഫീസർക്കുനേരെ അക്രമം ഉണ്ടാകുന്നത്. ചേർത്തലയിൽ വിവിധയിടങ്ങളിലുണ്ടായ തുടർച്ചയായ മോഷണപരമ്പരകളുടെയും, സ്ത്രീകൾക്കുനേരെയുള്ള അക്രമസംഭവങ്ങളുടെയും പിന്നിലുള്ളവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ചേർത്തല പോലീസ്. ഇതുസംബന്ധിച്ച് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരുന്നു.



from Asianet News https://ift.tt/2ZDMaf3
via IFTTT

പെൻഷൻ കിട്ടാൻ സഹായിക്കണം; അല്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ഉമ്മൻചാണ്ടിയുടെ മുൻ പഴ്സനൽ സ്റ്റാഫംഗം

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായമഭ്യർഥിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പഴ്സനൽ സ്റ്റാഫംഗം. സോളാർ വിവാദത്തിന്റെ പേരിൽ ഉമ്മൻചാണ്ടിയുടെ പഴ്സനൽ സ്റ്റാഫിൽ നിന്ന് പുറത്താക്കപ്പെട്ട ടെനി ജോപ്പനാണ് തനിക്ക് പെൻഷൻ ലഭിക്കാൻ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടേയും സഹായം ആവശ്യപ്പെടുന്നത്. പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്മഹത്യ മാത്രമാണ് മുമ്പിലുള്ളതെന്നും ജോപ്പൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫ് അംഗമായി പത്തു വർഷത്തോളം പ്രവർത്തിച്ചിട്ടും തനിക്ക് അർഹതപ്പെട്ട പെൻഷൻ നിഷേധിക്കുന്നെന്നാണ് ജോപ്പന്റെ പരാതി. പല കാരണങ്ങൾ പറഞ്ഞ് ഓരോ സെക്ഷനിൽ ഇരിക്കുന്നവർ തന്റെ പെൻഷൻ ഫയൽ മടക്കുകയാണെന്നും ജോപ്പൻ പറയുന്നു. ഈ സാഹചര്യത്തിലാണ് പെൻഷൻ ലഭിക്കാൻ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം സഹായമഭ്യർഥിച്ചുള്ള ജോപ്പന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

സോളാർ കേസ് പ്രതി സരിത എസ് നായരുടെ ഫോൺ കോൾ രേഖകളിൽ ജോപ്പന്റെ നമ്പരും ഉൾപ്പെട്ടതിനെ തുടർന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫിൽ നിന്ന് ജോപ്പൻ പുറത്താക്കപ്പെട്ടത്. കോന്നിയിലെ വ്യവസായി മല്ലേലി ശ്രീധരൻ നായരുടെ പരാതിയിൽ ജോപ്പൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് കൊട്ടാരക്കര പുത്തൂരിൽ ബേക്കറി നടത്തിയായിരുന്നു ഉപജീവനം. എന്നാൽ കൊവിഡിനെ തുടർന്ന് ഇതും നഷ്ടത്തിലായെന്നും പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്മഹത്യ മാത്രമാണ് താനും ഭാര്യയും 14 വയസ്സുള്ള മകളും അടങ്ങുന്ന കുടുംബത്തിന് മുന്നിലുള്ള ഉള്ള ഏക വഴി എന്നും ജോപ്പൻ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. സോളാർ കേസിൽ താൻ ബലിയാടാക്കപ്പെടുകയായിരുന്നെന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയുള്ള ജോപ്പൻ നടത്തിയ വെളിപ്പെടുത്തൽ അടുത്തിടെ വിവാദമായിരുന്നു.

സോളാർ വിവാദത്തിനുശേഷം ഒരിക്കൽപോലും ഉമ്മൻചാണ്ടിയുമായി സംസാരിച്ചിട്ടില്ലെന്നും ജോപ്പൻ അന്ന് വെളിപ്പെടുത്തിയിരുന്നു.



from Asianet News https://ift.tt/3mu7PPV
via IFTTT

ബിനീഷ് കോടിയേരി ഉച്ചയോടെ തിരുവനന്തപുരത്തെത്തും;ഇഡിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലിന് സാധ്യത

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ (money laundering case) ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ബിനീഷ് കോടിയേരി (Bineesh Kodiyeri)ഇന്ന് തിരുവനന്തപുരത്ത് എത്തും. രാവിലെ 9.30 ഓടെ ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തുന്നത്. ബിനോയിയും അടുത്ത സുഹൃത്തുക്കളും ഇന്നലെ പരപ്പന അഗ്രഹാര ജയിലിന് പുറത്തുണ്ടായിരുന്നു. 

കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചില പേരുകൾ പറയാൻ തയാറാകാത്തതാണ് ഇഡി കേസിന് കാരണമെന്ന് ബിനീഷ് ആരോപിച്ചിരുന്നു. ബിജെപിയാണ് പിന്നിലെന്നും ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടൽ എന്നുമാണ് ബിനീഷിന്റെ ആരോപണം. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കേരളത്തിൽ എത്തിയ ശേഷം വെളിപ്പെടുത്തുമെന്ന് ബിനീഷ് അറിയിച്ചിരുന്നു. വിശദമായ വാർത്താസമ്മേളനത്തിനും ആലോചനയുണ്ട്

 ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറ‌ങ്ങിയത്. സത്യം ജയിക്കുമെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു. തന്നെ കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാന്‍ ശ്രമിച്ചു. പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ചോദിച്ചതെന്നും ഭരണകൂടത്തിന് അനഭിമാതമായതുകൊണ്ട് വേട്ടയാടുന്നതെന്നും ബിനീഷ് പറഞ്ഞു. ഇഡി പറഞ്ഞത് കേട്ടിരുന്നെങ്കില്‍ 10 ദിവസത്തിന്  ഉള്ളില്‍ ഇറങ്ങിയേനെ എന്നും കേരളത്തില്‍ എത്തിയതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും ബിനീഷ് പ്രതികരിച്ചിരുന്നു.

ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയത് കൊണ്ടാണ് ബിനീഷിന് വെള്ളിയാഴ്ച പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയായിരുന്നു ബിനീഷിന് ജാമ്യം ലഭിച്ചത്. നിബന്ധനകൾ കർശനമാണെന്ന് മനസിലാക്കിയതോടെ ജാമ്യം നിൽക്കാൻ ഏറ്റവർ പിൻമാറി. പുതിയ ജാമ്യക്കാരെ ഹാജരാക്കാൻ എത്തിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു. 

ജാമ്യം ലഭിച്ചെങ്കിലും ബിനീഷിന് പൂർണമായും ആശ്വസിക്കാനായിട്ടില്ല. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസില്‍ അന്വേഷണം ഏതെങ്കിലും സാഹചര്യത്തില്‍ ബിനീഷിലേക്കെത്തിയാല്‍ വീണ്ടും കുരുക്ക് മുറുകും. ബിനീഷിന് ജാമ്യം നല്‍കിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചേക്കും. കോടതിയില്‍ രണ്ട് കേന്ദ്ര ഏജന്‍സികളും ഇനി സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്.

ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളുമായി നേരിട്ട് ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയെന്നവകാശപ്പെട്ടുകൊണ്ടാണ് ബെംഗളൂരു മയക്കുമരുന്ന് കേസ് നാർക്കോട്ടിക് കണ്‍ണ്ട്രോൾ ബ്യൂറോ അവതരിപ്പിച്ചത്. ബിനീഷിന്‍റെ അടുത്ത സുഹൃത്തും മലയാളിയുമായ മുഹമ്മദ് അനൂപും, റിജേഷ് രവീന്ദ്രനുമാണ് കേസിലെ പ്രധാന പ്രതികൾ. ഒരുതവണ ചോദ്യം ചെയ്തതല്ലാതെ ബിനീഷിനെതിരെ ഇതുവരെ ഒരു നടപടിയും എന്‍സിബി സ്വീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കേസില്‍ കുറ്റപത്രം സമർപ്പിക്കുമ്പോഴും എന്‍സിബി കോടതിയെ അറിയിച്ചത്. ബിനീഷിന്‍റെ അക്കൗണ്ടില്‍നിന്നും ബിസിനസ് ആവശ്യങ്ങൾക്കെന്ന പേരില്‍ മുഹമ്മദിന് അനൂപിന് കൈമാറിയ പണം ലഹരി ഇടപാടിന് ഉപയോഗിച്ചു എന്നതിന് കൂടുതല്‍ തെളിവുകൾ ലഭിച്ചാല്‍ കേസില്‍ എന്‍സിബി ബിനീഷിനെ തേടി വീണ്ടുമെത്തിയേക്കും.

അനൂപിന്‍റെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലെന്ന ബിനീഷിന്‍റെ വാദം ഇഡിയും എന്‍സിബിയും ഇതുവരെ വിശ്വസിച്ചിട്ടില്ല. ഇഡിയുടെ കേസിലെ തുടർ നടപടികളും നിർണായകമാണ്. ലഹരി ഇടപാടില്‍ നേരിട്ട് പങ്കുള്ള മുഹമ്മദ് അനൂപിന്‍റെ ഡെബിറ്റ് കാർഡിലെ ഒപ്പുപോലും ബിനീഷിന്‍റെതാണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. മാത്രമല്ല ഹോട്ടല്‍ വ്യവസായത്തിനെന്ന പേരില്‍ പണം മയക്കുമരുന്നിടപാടുകാർക്ക് കൈമാറി, പേരിന് മാത്രം വ്യവസായം നടത്തി, ആ പണമുപയോഗിച്ച് ബിനീഷ് ലഹരി ഇടപാട് നടത്തി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡി കണ്ടെത്തല്‍. കൂടുതല്‍ തെളിവുകളുമായി ജാമ്യം നല്‍കിയ ക‍ർണാടക ഹൈക്കോടതി നടപടിക്കെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

ചുരുക്കത്തില്‍, ജാമ്യം ലഭിച്ചെങ്കിലും കേസിലെ നിയമനടപടികളൊന്നും അവസാനിക്കുന്നില്ല. ഏത് നിമിഷവും രണ്ട് കേന്ദ്ര ഏജന്‍സികളും ബിനീഷിനെ തേടിയെത്തിയേക്കാം, കേന്ദ്ര ഏജന്‍സികളുടെ സമീപകാല ചരിത്രവും, ഏത് ചെറിയ തെളിവുകളെയും ആധാരമാക്കി കടുത്ത ആരോപണങ്ങളുന്നയിക്കുന്ന രീതിയും പരിശോധിക്കുമ്പോൾ ഈ സാധ്യതകളൊന്നും തള്ളിക്കളയാനുമാകില്ല.



from Asianet News https://ift.tt/3jNiWli
via IFTTT

മുല്ലപ്പെരിയാറിൽ ജലനിരപ്പിൽ നേരിയ കുറവ്; 138.85 അടിയായി,മന്ത്രിതലസംഘം ഇന്ന് വീണ്ടും അണക്കെട്ട് സന്ദർശിക്കും

ഇടുക്കി: മുല്ലപ്പെരിയാറിൽ (mullaperiyar dam)ജലനിരപ്പിൽ  (water level) നേരിയ കുറവ്. 138.95 അടിയിൽ നിന്ന് 138.85 അടിയിലേക്ക് താഴ്ന്നു. സ്പിൽവേയിലെ ആറു ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂൾ കർവിൽ നിജപ്പെടുത്താൻ തമിഴ്നാടിന് കഴിഞ്ഞിട്ടില്ല. സെക്കൻറിൽ 2974 ഘനയടി വെള്ളമാണ് സ്പിൽവേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കുന്നത്. 2340 ഘനയടി വീതം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. ഇന്ന് രാത്രി വരെ പരമാവധി സംഭരിക്കാൻ കഴിയുന്നത് 138 അടിയാണ്

ഈ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കാൻ തമിഴ്നാട് കൂടുതൽ വെള്ളം തുറന്നു വിടാൻ സാധ്യതയുണ്ട്.  സ്പിൽവേ വഴി കടുതൽ ജലം ഒഴുകി എത്തിയതോടെ പെരിയാറിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥരും തേക്കടിയിൽ ക്യാമ്പ് ചെയ്താണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിനും, പി പ്രസാദും ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും.

അതേസമയം മുല്ലപ്പെരിയാറിൽ ഡാമിലെ ജലനിരപ്പ് താഴ്ത്താനായി ഇന്നലെ വൈകിട്ടോടെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നിരുന്നു. നേരത്തെ തുറന്ന മൂന്ന് ഷട്ടറുകൾക്ക് പുറമെയാണ് ശനിയാഴ്ച വൈകിട്ട് മൂന്നെണ്ണം കൂടി തുറന്നത്. ഇതോടെ ആകെ ആറ് ഷട്ടറുകളിലൂടെ ഡാമിൽ നിന്നും പുറത്തേക്ക് കളയുകയാണ്. ഇതോടെ ആകെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളം 2974 ഘനയടിയായിട്ടുണ്ട്.

ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തമിഴ്നാടിനോട് കൂടുതൽ വെള്ളം കൊണ്ടു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാതെ ജലനിരപ്പ് താഴ്ത്താനാവില്ലെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

 

Read More: ജലനിരപ്പ് താഴ്ന്നു; ഇടുക്കി അണക്കെട്ടിലെ റെഡ് അലർട്ട് പിൻവലിച്ചു



from Asianet News https://ift.tt/3CxR1Nt
via IFTTT

2022 ൽ ഇന്ത്യ 500 കോടി ഡോസ് വാക്സീൻ ഉത്പാദിപ്പിക്കും; ലോക രാജ്യങ്ങളെ സഹായിക്കും; ജിയി20 യിൽ മോദിയുടെ ഉറപ്പ്

റോം: അടുത്ത വർഷം അവസാനത്തോടെ ഇന്ത്യക്ക് അഞ്ഞൂറ് കോടി ഡോസ് വാക്സീൻ ഉത്പാദിപ്പിക്കാനാകുമെന് ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി(pm narendra modi). വാക്സീൻ മൈത്രിയിൽ കൂടുതൽ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡിൽ നിന്നുള്ള ആരോഗ്യ, സാമ്പത്തിക മേഖലകളുടെ പുനരുത്ഥാനം സംബന്ധിച്ച് ഉച്ചകോടിയിൽ നടന്ന ചർച്ചയായിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

അമേരിക്കൻ പ്രസിഡൻ്റ് ജോബൈഡൻ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രൺ, ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ എന്നിവരുമായി നരേന്ദ്രമോദി ചർച്ച നടത്തി. ആഗോള ഊർജ്ജ പ്രതിസന്ധിയും ജി 20 യോഗത്തിൽ ചർച്ചയായി.

നേരത്തെ ജി 20 യോഗത്തിന് മുന്നോടിയായി നരേന്ദ്രമോദി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ (pope francis) കണ്ടിരുന്നു. മോദിയുടെ ക്ഷണപ്രകാരം മാർപാപ്പ ഇന്ത്യയിലെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തുമെന്നാണ് സൂചനകൾ. മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം ഉടനുണ്ടായേക്കുമെന്നും വലിയ സമ്മാനമാണ് ഇന്ത്യ നൽകിയിരിക്കുന്നതെന്ന് മാർപാപ്പ പ്രതികരിച്ചതായി വിദേശകാര്യ സെക്രട്ടറി (Foreign Secretary) ഹർഷ് വർധൻ സിംഗ്ല (Harsh Vardhan Shringla) വാർത്താ സമ്മേളത്തിൽ അറിയിച്ചു.

ഫ്രാന്‍സിസ് മാർപ്പാപ്പ ഇന്ത്യയിലേക്ക്, പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെന്ന് വിദേശകാര്യ മന്ത്രാലയം

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ആഗോള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷ്യൻ ഇന്ത്യാ സന്ദർശനത്തിന് എത്തുന്നത്. ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നുവെന്നും നിരവധി വിഷയങ്ങൾ ചർച്ചയായിയെന്നും സന്ദർശനശേഷം മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ കൊവിഡ് സാഹചര്യവും ചർച്ചയായി.

വെള്ളി മെഴുകുതിരിക്കാൽ സമ്മാനിച്ച് മോദി, ഒപ്പം ഒരു പുസ്തകവും; നാല് സമ്മാനം തിരികെ നൽകി പോപ്പ്
 

മാർപാപ്പയുമായുള്ള മോദിയുടെ കൂടിക്കാഴ്ച രാഷ്ട്രീയനേട്ടമാക്കി മാറ്റാനുള്ള ശ്രമത്തിൽ ബിജെപി



from Asianet News https://ift.tt/3pSK2vo
via IFTTT

Mullaperiyar Dam Issue|6 ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് റൂൾ കർവിലായില്ല; മുല്ലപ്പെരിയാർ കൂടുതൽ തുറക്കുമോ?

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ  (mullaperiyar dam) ജലനിരപ്പ് 138.95 അടിയായി (water level) തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കാവാനുള്ള നടപടികളിലേക്ക് കടന്നേക്കും. സ്പിൽവേയിലെ  ആറു ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ്  നിലവിലെ റൂൾ കർവിൽ നിജപ്പെടുത്താൻ തമിഴ്നാടിന് കഴിഞ്ഞിട്ടില്ല. സെക്കൻറിൽ 2974 ഘനയടി വെള്ളമാണ് സ്പിൽവേയിലൂടെ ഇടുക്കിയിലേക്ക് ഒഴുകുന്നത്. 2340 ഘനയടി വീതം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. ഇന്ന് രാത്രി വരെ പരമാവധി സംഭരിക്കാൻ കഴിയുന്നത് 138 അടിയാണ്.

ഈ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കാൻ തമിഴ്നാട് കൂടുതൽ വെള്ളം തുറന്നു വിടാൻ സാധ്യതയുണ്ട്.  സ്പിൽവേ വഴി കടുതൽ ജലം ഒഴുകി എത്തിയതോടെ പെരിയാറിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥരും തേക്കടിയിൽ ക്യാമ്പ് ചെയ്താണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിനും, പി പ്രസാദും ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും.

അതേസമയം മുല്ലപ്പെരിയാറിൽ ഡാമിലെ ജലനിരപ്പ് താഴ്ത്താനായി ഇന്നലെ വൈകിട്ടോടെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നിരുന്നു. നേരത്തെ തുറന്ന മൂന്ന് ഷട്ടറുകൾക്ക് പുറമെയാണ് ശനിയാഴ്ച വൈകിട്ട് മൂന്നെണ്ണം കൂടി തുറന്നത്. ഇതോടെ ആകെ ആറ് ഷട്ടറുകളിലൂടെ ഡാമിൽ നിന്നും പുറത്തേക്ക് കളയുകയാണ്. ഇതോടെ ആകെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളം 2974 ഘനയടിയായിട്ടുണ്ട്.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം തുടരുന്നു: മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി

അണക്കെട്ടിൽ ഇന്നലെ രാവിലത്തെ  ജലനിരപ്പ് 138.90 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ കൂടുതൽ തുറക്കാൻ തീരുമാനിച്ചത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തമിഴ്നാടിനോട് കൂടുതൽ വെള്ളം കൊണ്ടു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാതെ ജലനിരപ്പ് താഴ്ത്താനാവില്ലെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന് ആര് പറഞ്ഞാലും തെറ്റ്; പുതിയ ഡാം മാത്രമാണ് പരിഹാരം; പി ജെ ജോസഫ്

തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകണം, റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണം; 'മുല്ലപ്പെരിയാറിൽ' റോഷി അ​ഗസ്റ്റിൻ

 



from Asianet News https://ift.tt/3GDHEys
via IFTTT

മാസ്‍ക് മുഖ്യം: ഒന്നരവർഷത്തിന് ശേഷം നാളെ സ്കൂൾ ബെല്ലടിക്കും; ബയോബബിളായി ക്ലാസുകൾ, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് പ്രവേശനോത്സവത്തോടെ തന്നെയാണ് സ്കൂളുകൾ തുറക്കുന്നത്. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കുട്ടികൾ സ്കൂളിലെത്തുമ്പോൾ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്.

കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്കൂൾ തുറക്കുന്നതെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്. 2400 തെർമൽ സ്കാനറുകൾ സ്കൂളുകളിലേക്ക് വിതരണം ചെയ്തു. ആദ്യ രണ്ടാഴ്ച ഹാജർ രേഖപ്പെടുത്തില്ല. ആത്മവിശ്വാസം കൂട്ടുന്നതിനായുള്ള പഠനം മാത്രമാകും ആദ്യ ആഴ്ചകളിൽ. ഇനിയും വാക്സിനെടുക്കാത്ത 2282 അധ്യാപകരോട് തത്കാലത്തേക്ക് സ്കൂളിലേക്ക് വരരുത് എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

രണ്ട് ഡോസ് വാക്സിനെടുക്കാത്ത രക്ഷിതാക്കളുടെ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന നിർദ്ദേശം നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. 8, 9  ക്ലാസുകൾ ഒഴികെ മുഴുവൻ ക്ലാസുകളും ഒന്നിന് തന്നെ തുടങ്ങും. 15 മുതൽ 8, 9 ക്ലാസികളും പ്ലസ് വണും കൂടി തുടങ്ങും.

ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികൾ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകൾ നടത്തുക. ബാച്ചുകൾ സ്കൂളുകൾക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടർച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.

രാവിലെ 9 മുതൽ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകൾ തുടങ്ങണം. കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കൾ സ്കൂളിൽ പ്രവേശിക്കരുത്. ഉച്ചഭക്ഷണം കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചായിരിക്കണം. ഇതൊക്കെയാണ് പൊതു നിർദ്ദേശങ്ങൾ.  ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും.

തിരികെ സ്‌കൂളിലേക്ക്... മറക്കരുത് മാസ്‌കാണ് മുഖ്യം: ആരോഗ്യ വകുപ്പ്

പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് പോകുമ്പോള്‍ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തേണ്ടതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരേയോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടാവുന്നതാണ്. അധ്യാപകര്‍ കോവിഡ് പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ വിദ്യാര്‍ത്ഥികളെ ഇടയ്ക്കിടയ്ക്ക് പറഞ്ഞ് ഓര്‍മ്മപ്പെടുത്തണം. വിദ്യാര്‍ത്ഥികളിലൂടെ അത്രയും കുടുംബത്തിലേക്ക് അവബോധം എത്തിക്കാനാകും. ഇടവേളയ്ക്ക് ശേഷം സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മന്ത്രി ആശംസ അറിയിച്ചു.

ഒന്നാം ക്ലാസിലെ ചെറിയ കുട്ടികള്‍ മുതല്‍ ഉള്ളതിനാല്‍ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും മറ്റ് പല വകുപ്പുകളുമായി നിരന്തരം ചര്‍ച്ച ചെയ്താണ് മാര്‍ഗരേഖ തയ്യാറാക്കിയത്. രക്ഷകര്‍ത്താക്കളുടേയും അധ്യാപകരുടേയും മികച്ച കൂട്ടായ്മയിലൂടെ സ്‌കൂളുകള്‍ നന്നായി കൊണ്ടുപോകാനാകും. മാര്‍ഗനിര്‍ദേശമനുസരിച്ച് ഓരോ സ്‌കൂളും പ്രവര്‍ത്തിച്ചാല്‍ കോവിഡിനെതിരെ ശക്തമായ പ്രതിരോധം ഒരുക്കാനാകും. മാത്രമല്ല മറ്റ് പല രോഗങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാനുമാകും.

മറക്കരുതേ ഈ കാര്യങ്ങള്‍

· ബയോബബിള്‍ അടിസ്ഥാനത്തില്‍ മാത്രം ക്ലാസുകള്‍ നടത്തുക.

· ഓരോ ബബിളിലുള്ളവര്‍ അതത് ദിവസം മാത്രമേ സ്‌കൂളില്‍ എത്താവൂ.

· പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ കോവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളതോ ആയ ആരും ഒരു കാരണവശാലും സ്‌കൂളില്‍ പോകരുത്.

· മാസ്‌ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക. ഡബിള്‍ മാസ്‌ക് അല്ലെങ്കില്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുക.

· വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക.

· യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.

· ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.

· കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്.

· അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.

· ഇടവേളകള്‍ ഒരേ സമയത്താക്കാതെ കൂട്ടം ചേരലുകള്‍ ഒഴിവാക്കണം.

· പഠനോപകരണങ്ങള്‍, ഭക്ഷണം, കുടിവെള്ളം എന്നിവ യാതൊരു കാരണവശാലും പങ്കുവയ്ക്കുവാന്‍ പാടുള്ളതല്ല.

· ഏറ്റവുമധികം രോഗവ്യാപന സാധ്യതയുള്ളത് ഭക്ഷണം കഴിക്കുമ്പോഴാണ്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം 2 മീറ്റര്‍ അകലം പാലിച്ച് കുറച്ച് വിദ്യാര്‍ത്ഥികള്‍ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാന്‍ പാടില്ല.

· കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാന്‍ പാടില്ല. ഇവിടേയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.

· ടോയ്‌ലറ്റുകളില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.

· പ്രാക്ടിക്കല്‍ ക്ലാസുകള്‍ ചെറിയ ഗ്രൂപ്പുകളായി നടത്തേണ്ടതാണ്.

· ഒന്നിലധികം പേര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ഉപകരണങ്ങള്‍ ഓരോ കുട്ടിയുടെ ഉപയോഗത്തിന് ശേഷവും അണു വിമുക്തമാക്കേണ്ടതാണ്.

· രോഗലക്ഷണ പരിശോധനാ രജിസ്റ്റര്‍ സ്‌കൂളുകളില്‍ സൂക്ഷിക്കണം.

· രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം.

· ഓരോ സ്‌കൂളിലും പ്രദേശത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കണം.

· വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമീപത്തുളള ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടുക.

· അടിയന്തര സാഹചര്യത്തില്‍ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പരുകള്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കുക.

· കുട്ടികളും ജീവനക്കാരും അല്ലാത്തവര്‍ സ്ഥാപനം സന്ദര്‍ശിക്കുന്നത് നിരുത്സാഹപ്പെടുത്തണം.

· വീട്ടിലെത്തിയ ഉടന്‍ കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

· മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.



from Asianet News https://ift.tt/3Cuoxo4
via IFTTT

അംഗത്വ വിതരണത്തിന് ഒരു ദിവസം; സുധാകരൻ മത്സരിക്കുമോ? സമവായമില്ലെങ്കിൽ എ-ഐ ഗ്രൂപ്പുകൾ ഒന്നിച്ച് നീങ്ങിയേക്കും

തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസ് (Congress Organaisational election) അംഗത്വവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ( നവംബര്‍ 1) നടക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി(KPCC President K Sudhakaran), എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍(AICC General Secretary Tariq Anwar), പ്രതിപക്ഷനേതാവ് വി ഡി സതീശന്‍(Leader of Opposition VD Satheesan), മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗവുമായ ഉമ്മന്‍ചാണ്ടി(Oommen Chandy),രമേശ് ചെന്നിത്തല(Ramesh Chennithala) തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടി തിങ്കളാഴ്ച രാവിലെ 11 ന് കെപിസിസി ആസ്ഥാനത്താണ് നടക്കുക.

അതിനിടെ സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെ. സുധാകരൻറെ പ്രസ്താവനയെ പിന്തുണച്ചും ഗ്രൂപ്പുകളുടെ എതിർപ്പ് തള്ളിയും പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയതോടെ കോൺഗ്രസിൽ പോരാട്ടം മുറുകുകയാണ്. സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് നീങ്ങുമ്പോൾ പാർട്ടി വീണ്ടും കലങ്ങിമറിയുന്ന കാഴ്ചയാണ് കോൺ​ഗ്രസിൽ കാണുന്നത്. പുന:സംഘടനയിൽ മുറിവേറ്റ എ,ഐ ഗ്രൂപ്പുകളുടെ അമർഷം ഇരട്ടിയാക്കുന്നതായിരുന്നു   മത്സരിക്കുമെന്ന കെപിസിസി അധ്യക്ഷൻറെ പ്രസ്താവന. സംഘടനാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കേണ്ട അധ്യക്ഷൻ മത്സരിക്കുമ്പോൾ പിന്നെ എങ്ങിനെ സമവായമെന്നാണ് ഗ്രൂപ്പുകളുടെ ചോദ്യം.

വിവാദം ശക്തമാകുന്നതിനിടെ മത്സരിക്കുമോ ഇല്ലയോ എന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന് സുധാകരൻ വിശദീകരിച്ചു. സമവായത്തിനില്ലെങ്കിൽ മത്സരവുമായി മുന്നോട്ട് പോകാനാണ് എ-ഐ ഗ്രൂപ്പുകളുടെ നീക്കം. വിഷയത്തിൽ അങ്ങോട്ട് പോയി സമവായം ആവശ്യപ്പെടേണ്ടെന്നാണ് എ-ഐ ഗ്രൂപ്പുകളുടം നിലപാട്. ഇങ്ങോട്ട് വന്നാൽ ചർച്ചയാകാം. ഏകപക്ഷീയമായ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ചർച്ചയിൽ എതിർപ്പും അറിയിക്കും. സമവായത്തിനില്ല എന്നാണ് നേതൃത്വത്തിന്‍റെ നിലപാടെങ്കിൽ പൊതുസ്ഥാനാർത്ഥിയെ സുധാകരനെതിരെ ഗ്രൂപ്പുകൾ നിർത്താൻ തന്നെയാണ് നീക്കം. മേൽത്തട്ടിലെ മത്സരം ഒഴിവാക്കാൻ ഹൈക്കമാൻഡ് തന്നെ ഇടപെടാൻ സാധ്യതയേറെയാണ്.



from Asianet News https://ift.tt/3pQGFVy
via IFTTT

Kerala Rains| സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; തലസ്ഥാനമടക്കമുള്ള അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. അഞ്ച് ജില്ലകളിൽ ഇന്ന് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തെക്കേ ഇന്ത്യൻ തീരത്തോട് അടുക്കുന്നതാണ് തീവ്ര മഴ മുന്നറിയിപ്പിന് കാരണം. നിലവിൽ ശ്രീലങ്കയ്ക്കും തമിഴ്നാടും ഇടയിലുള്ള തീരത്തുള്ള പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് കന്യാകുമാരി തീരത്തിന് സമീപം എത്തുമെന്നാണ് വിലയിരുത്തൽ. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ കിട്ടും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. മറ്റന്നാൾ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ബുധനാഴ്ച വരെ മഴ തുടർന്നേക്കും.

തമിഴ്നാട് തീരത്തെ ന്യൂനമർദ്ദം ശക്തിപ്പെടുന്നു, കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം തുടരുന്നു: മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി

മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന് ആര് പറഞ്ഞാലും തെറ്റ്; പുതിയ ഡാം മാത്രമാണ് പരിഹാരം; പി ജെ ജോസഫ്



from Asianet News https://ift.tt/3w1FKCP
via IFTTT

ഖത്തറില്‍ 92 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍(Qatar)92 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 88 പേര്‍ കൂടി രാജ്യത്ത് പുതിയതായി രോഗമുക്തി നേടി. ആകെ 237,367 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 68 പേര്‍ സ്വദേശികളും 24  പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 610 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ  239,143 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 1,166 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 20,202 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 28,26,720  കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ടു പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.



from Asianet News https://ift.tt/3Cx4Onx
via IFTTT

പിണറായി മാപ്പ് പറയുമോ? കാണാം കവര്‍ സ്റ്റോറി

പിണറായി മാപ്പ് പറയുമോ? കാണാം കവര്‍ സ്റ്റോറി



from Asianet News https://ift.tt/3vXFjcw
via IFTTT

പ്രവാസി മലയാളിയുടെ 15 ദിവസം പഴക്കമുള്ള മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തി

റിയാദ്: മൂന്നാഴ്ചയായി കാണാതായ മലയാളിയുടെ 15 ദിവസം പഴക്കമുള്ള മൃതദേഹം(Dead body) സൗദിയിലെ(Saudi) താമസസ്ഥലത്ത് കണ്ടെത്തി. സൗദി അറേബ്യയുടെ വടക്കേ അതിര്‍ത്തിയിലെ ഖുറയാത്തിലാണ് തിരുവനന്തപുരം കരകുളം സ്വദേശി സജീവന്‍റെ (44) മൃതദേഹം കണ്ടത്. കുറച്ച് ദിവസം മുമ്പ് ഇയാളെ കുറിച്ച് വിവരങ്ങളൊന്നുമില്ലായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് സ്വന്തം താമസസ്ഥലത്തു മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്. പത്ത് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുകയായിരുന്നു. ജോജിയാണ് ഭാര്യ. ഹരീഷ് കൃഷ്ണയാണ് ഏക മകന്‍.

ഒമാനില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഒമാനില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു. മറ്റൊരു മലയാളിക്ക് പരിക്ക്

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു


 



from Asianet News https://ift.tt/3jOe8fG
via IFTTT

'കണ്ണുകളില്‍ പ്രതികാരഗ്നിയുമായി അവന്‍ വരുന്നു': ആരെന്ന് പറഞ്ഞ് ജിഷിന്‍ മോഹന്‍

സീരിയല്‍ താരങ്ങളില്‍ ഏവര്‍ക്കും സുപരിചിതരായ ദമ്പതികളാണ് ജിഷിനും വരദയും (Jishin and Varada). ഒരുമിച്ചെത്തിയ പരമ്പകളിലും, പിന്നീട് സോഷ്യല്‍ മീഡിയയിലും(social media) ഇരുവരും നിറസാന്നിധ്യമായിരുന്നു. പലപ്പോഴും വീട്ടിലെ വിശേഷങ്ങളുമായി ജിഷിന്‍ എത്താറുണ്ട്. എല്ലാ നുറുങ്ങു വിശേഷങ്ങളും പ്രത്യേക ശൈലിയിലാണ് ജിഷിന്‍ അവതരിപ്പിക്കാറുള്ളത്. അതുകൊണ്ട് തന്നെയാകാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് ഈ വിശേഷങ്ങള്‍ സ്വീകരിക്കാറുള്ളത്. ഇപ്പോളിതാ തന്റെ ഏറ്റവും പുതിയ പരമ്പരയുടെ(serial) വിശേഷമാണ് ജിഷിന്‍ പങ്കുവച്ചത്.

അമ്മ മകള്‍ (Amma Magal Serial) എന്ന സീ കേരളത്തിലെ പരമ്പരയിലാണ് ജിഷിന്‍ പുതുതായി വേഷമിടുന്നത്. 'കണ്ണുകളില്‍ പ്രതികാരഗ്‌നിയുമായി അവന്‍ വരുന്നു. ആര് ?.  ഞാന്‍ തന്നെ, അല്ലാതാര്.' എന്ന ക്യാപ്ഷനോടെയാണ് ജിഷിന്‍ തന്റെ റഫ് ആന്‍ട് ടഫ് ലുക്കിലുള്ള ചിത്രം പങ്കുവച്ചത്. ആക്ഷന്‍ സീക്കന്‍സുകളുള്ള പരമ്പരിലെ തന്റെ ആക്ഷന്‍ രംഗമടങ്ങിയ പ്രൊമോ വീഡിയോയും ജിഷിന്‍ പങ്കുവച്ചിരുന്നു.

സത്യ എന്ന പെണ്‍കുട്ടി, നിറപകിട്ട് തുടങ്ങിയ പരമ്പരകള്‍ ജനഹൃദയങ്ങളിലെത്തിച്ച ഫൈസല്‍ അടിമാലിയാണ് അമ്മ മകള്‍ സംവിധാനം ചെയ്യുന്നത്. കെ.വി അനിലിന്റെ തിരക്കഥയെ തിരശീലയിലെത്തിക്കുന്ന നിര്‍മ്മാതാക്കള്‍ മോഡി മാത്യുവും ജയചന്ദ്രനുമാണ്. മിത്ര കുര്യന്‍, മരിയ പ്രിന്‍സ്, രാജീവ് റോഷന്‍, ശ്രീജിത്ത് വിജയ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, യമുന തുടങ്ങിയ വലിയൊരു താരനിരതന്നെ അണിനിരക്കുന്ന പരമ്പരയില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് ജിഷിന്‍ എത്തുന്നത്. സൂപ്പര്‍ എന്റര്‍ടെയിനറായുള്ള പരമ്പര തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി ഒന്‍പതിനാണ് സംപ്രേഷണം ചെയ്യുന്നത്.



from Asianet News https://ift.tt/3nHvL1B
via IFTTT

ഒരാഴ്ചക്കിടയില്‍ നിയമലംഘനത്തിന് സൗദിയില്‍ പിടിയിലായത് 1,5806 പ്രവാസികള്‍

റിയാദ്: വിവിധ നിയമലംഘനങ്ങള്‍ക്ക് (violations)സൗദി അറേബ്യയില്‍(Saudi Arabia) ഒരാഴ്ചക്കിടയില്‍ പിടിയിലായത് 1,5806 വിദേശ തൊഴിലാളികള്‍. ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത്രയധികം പേരെ ഏഴ് ദിവസം കൊണ്ട് പിടികൂടിയത്. നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നാലുവര്‍ഷമായി സൗദി ആഭ്യന്തര മന്ത്രാലയം നടത്തുന്ന കാമ്പയിന്റെ ഭാഗമാണ് രാജ്യവ്യാപകമായ റെയ്ഡുകള്‍.

വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സംയുക്തമായാണ് പരിശോധനകള്‍ നടത്തുന്നത്. ഇഖാമ (റെസിഡന്റ് പെര്‍മിറ്റ്) കാലാവധി കഴിഞ്ഞ 7609 പേരും തൊഴില്‍ നിയമം ലംഘിച്ച് ജോലി ചെയ്ത 1672 പേരും അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് കടന്ന 6525 പേരുമാണ് പിടിയിലായത്. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകടക്കാന്‍ ശ്രമിച്ച 469 പേരും അറസ്റ്റിലായി. ഇതില്‍ 50 ശതമാനവും യമനികളാണ്. 46 ശതമാനം എത്യോപ്യന്‍ പൗരന്മാരും നാല് ശതമാനം മറ്റ് പല രാജ്യക്കാരുമാണ്. ഇതില്‍ 90 പേര്‍ അതിര്‍ത്തിയിലൂടെ രാജ്യത്തിന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വലയിലായത്. നിയമലംഘകര്‍ക്ക് താമസ, ഗതാഗത സൗകര്യം ഒരുക്കിയതിനും അനധികൃതമായി തൊഴിലെടുക്കാന്‍ സഹായം നല്‍കിയതിനും 12 പേര്‍ പിടിയിലായി. 



from Asianet News https://ift.tt/3EyXsRk
via IFTTT

'ഇവളിത് അഭിനയിച്ച് തകര്‍ക്കുകയാണല്ലോ': അപ്പുവിനൊപ്പമുള്ള റീല്‍ പങ്കുവച്ച് സേതുവേട്ടന്‍

ലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് സാന്ത്വനം (Santhwanam). ഒരു കൂട്ടുകുടുംബത്തിന്റെ രസകരവും മനോഹരവുമായ ദിനചര്യകളെ സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്ന പരമ്പരയ്ക്ക് വന്‍ പ്രേക്ഷക പ്രശംസയാണുള്ളത്. പരമ്പരയില്‍ സേതുവേട്ടനായെത്തുന്ന ബിജേഷ് (Bijesh Avanoor) കഴിഞ്ഞ ദിവസം പങ്കുവച്ച ഇന്‍സ്റ്റഗ്രാം റീല്‍ (സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ) വീഡിയോയാണിപ്പോള്‍ വൈറലായിരിക്കുന്നത്. സാന്ത്വനത്തില്‍ അപ്പു എന്ന അപര്‍ണ്ണയായെത്തുന്ന രക്ഷ രാജിനൊപ്പമുള്ള (Raksha Raj) റീലാണ് ബിജേഷ് പങ്കുവച്ചത്.

കിലുക്കം എന്ന ചിത്രത്തിലെ മോഹന്‍ലാലും രേവതിയുമായാണ് വീഡിയോയില്‍ രക്ഷയും ബിജേഷും ഉള്ളത്. ''ഇവളിതെന്തു ഭാവിച്ചാ. അങ്ങ് അഭിനയിച്ചു തകര്‍ക്കുകയല്ലേ. സ്റ്റാര്‍ മ്യൂസിക് ഷോയിലെ ചില ഇടവേളകളില്‍. ഒരു നേരമ്പോക്ക്. എന്ത് കോപ്രായത്തിനും കൂടെ ചങ്ക് ആയി നിന്നോളും നമ്മുടെ അപ്പു. അത്രക്കും പാവമാ കേട്ടോ.'' എന്ന് കുറിച്ചുകൊണ്ടാണ് രക്ഷയൊത്തുള്ള വീഡിയോ ബിജേഷ് പങ്കുവച്ചത്. 'അങ്കമാലിയിലെ അമ്മാവന്‍ ആരാണെന്നാ പറഞ്ഞത്' എന്ന പ്രശസ്തമായ ഡയലോഗ് സേതുവും അപ്പുവും തകര്‍ത്ത് അഭിനയിച്ചെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം



from Asianet News https://ift.tt/3jT0JTn
via IFTTT

ഒമാനില്‍ ഭൂചലനം അനുഭവപ്പെട്ടതായി അധികൃതര്‍

മസ്‌കറ്റ്: ഒമാനിലെ(Oman) സലാലയില്‍(Salalah) നിന്ന് 239 കിലോമീറ്റര്‍ അകലെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 

റിക്ടര്‍ സ്‌കെയിലില്‍  4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഉച്ചയ്ക്ക് 2.06ന് അറബി കടലില്‍ 10 മീറ്റര്‍ ആഴത്തില്‍ അനുഭവപ്പെട്ടതായി സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാലയില്‍ നിന്ന് 239 കിലോമീറ്റര്‍ മാറിയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു. 

ഒമാനില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു. മറ്റൊരു മലയാളിക്ക് പരിക്ക്

ഒമാനില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

കൊവിഡ് വാക്സിൻ; മൂന്നാം കുത്തിവെപ്പിന് അംഗീകാരം നൽകി ഒമാൻ
 



from Asianet News https://ift.tt/2ZEUUBC
via IFTTT

'നീണ്ട കാലത്തിനുശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി' : സന്തോഷം പങ്കുവച്ച് അശ്വതി

സ്‌ക്രീനില്‍ എത്തിയിട്ട് നാളുകള്‍ ഒരുപാട് ആയെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ മറക്കാത്ത താരമാണ് അശ്വതി(aswathy). അല്‍ഫോന്‍സാമ്മ എന്ന പരമ്പരയിലൂടെയും, കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രതിനായികയായ അമല എന്ന വേഷവും മലയാളിക്ക് എക്കാലവും ഓര്‍മ്മയുള്ള കഥാപാത്രങ്ങളാണ്. വിവാഹശേഷം അഭിനയരംഗത്തുനിന്നും വിട്ടു നില്‍ക്കുന്ന അശ്വതി സോഷ്യല്‍ മീഡിയയില്‍(social media) സജീവമാണ്. നീണ്ട നാളുകള്‍ക്കുശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയ സന്തോഷമാണ് അശ്വതി കഴിഞ്ഞദിവസം പങ്കുവച്ചത്. മലയാളികളുടെ പ്രിയപ്പെട്ട അവതാരകന്‍ മിഥുന്‍ രമേശിനൊപ്പമാണ് അശ്വതി ക്യാമറയ്ക്ക് മുന്നിലെത്തിയത്.

നീണ്ട പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അശ്വതി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ഒരു ബോധവത്ക്കരണ വീഡിയോയ്ക്ക് വേണ്ടിയാണ് അശ്വതി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്. കാലങ്ങള്‍ക്കുശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ ഒരു തുടക്കക്കാരി എന്നതുപോലെ ടെന്‍ഷന്‍ ആയിരുന്നെന്നും, എന്നാല്‍ ആക്ഷനും കട്ടും പറഞ്ഞുകൊണ്ട് ബോബന്‍ സാമുവല്‍ എത്തിയപ്പോള്‍ പേടിയെല്ലാം മാറിയെന്നും അശ്വതി കുറിക്കുന്നുണ്ട്.

അശ്വതിയുടെ കുറിപ്പ് വായിക്കാം

''അങ്ങനെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ബോധവല്‍ക്കരണ പരസ്യത്തിന് വേണ്ടി ക്യാമറക്കു മുന്നില്‍ വന്നു. യു.എ.ഇ-യുടെ സ്വന്തം മുത്ത് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന മിഥുന്‍ ചേട്ടന്റെ ഒപ്പം. ലൊക്കേഷന്‍ എത്തുന്നത് വരെ ഒരു തുടക്കക്കാരിയുടെ പേടി ഉള്ളില്‍ ഉണ്ടായിരുന്നു. പിന്നെ അതങ്ങു പോയി. കാരണം, ക്യാമറയ്ക്കു പിന്നില്‍ നിന്ന് 'ആക്ഷന്‍' പറഞ്ഞത് നമ്മടെ ഗുരു ആരുന്നേ, സാക്ഷാല്‍ ശ്രീ ബോബന്‍ സാമുവല്‍. അതുകൊണ്ട് തുടങ്ങി കഴിഞ്ഞപ്പോള്‍ ആ പേടിയൊക്കെ എങ്ങോട്ട് പോയെന്ന് അറിഞ്ഞില്ല. മനസ്സ് ഒരു പതിമൂന്ന് വര്‍ഷം പിന്നിലേക്ക്, അല്‍ഫോന്‍സാമ്മയുടെ ലൊക്കേഷനിലേക്ക് എന്നെ കൊണ്ടുപോയി. ഈയൊരു അവസരം തന്നതിന് ഒരുപാട് നന്ദിയുണ്ട് സാര്‍. ഇനി അടുത്തത് സാര്‍ (ബോബന്‍ സാമുവല്‍) സിനിമയിലേക്കും വിളിക്കുമായിരിക്കും ല്ലേ.''



from Asianet News https://ift.tt/2ZKetZJ
via IFTTT

ആര്യൻ ജയിൽ മോചിതൻ, പക്ഷേ കൂട്ട് പ്രതികൾ ഇപ്പോഴും ജയിലിൽ; അനിശ്ചിതത്വം തുടരുന്നു

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ജയിൽമോചിതനായെങ്കിലും ജാമ്യം കിട്ടിയ കൂട്ട് പ്രതികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. അർബ്ബാസ് മർച്ചന്റും മുൻമുൻ ധമേച്ചയും ഇതുവരെ ജയിൽമോചിതരായില്ല. ജാമ്യ ഉത്തരവുമായി ബന്ധപ്പെട്ട ചില രേഖകൾ തയ്യാറാക്കുന്നതിലെ കാലതാമസമാണ് അർബാസിന് തടസ്സമെന്ന് അഭിഭാഷകർ പറയുന്നു. 

അർബ്ബാസിന്റെ ജാമ്യ ഉത്തരവ് ഇതുവരെ ആർതർ റോഡ് ജയിലിൽ എത്തിയിട്ടില്ല. മധ്യപ്രദേശ് സ്വദേശിനിയായ മുൻ മുൻ ധമേച്ചയ്ക്ക് ജാമ്യം നിൽക്കാൻ ഉള്ള ആളെ കണ്ടെത്താൻ കഴിയാതിരുന്നതാണ് തടസമായത്. ഇക്കാര്യത്തിൽ ഇളവ് തേടി അഭിഭാഷകർ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും എൻസിബി എതിർക്കുകയായിരുന്നു. ഇനിയുള്ള ദിനങ്ങളിൽ കോടതി അവധിയായതിനാൽ അവധിക്കാല ബെഞ്ചിനെ സമീപിക്കാൻ ജഡ്ജ് ആവശ്യപ്പെട്ടിട്ടുണ്ട്. 

'കരഞ്ഞുകൊണ്ടാണ് ഷാരൂഖ് ആ വാര്‍ത്ത കേട്ടത്'; ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ പറയുന്നു

അതേ സമയം ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ  ജാമ്യ കിട്ടിയ ആര്യൻഖാൻ ഇന്ന് രാവിലെയോടെ ജയിൽ മോചിതനായി. 22 ദിവസത്തെ ജയിൽ വാസം അവസാനിപ്പിച്ച് രാവിലെ 11 മണിയോടെയാണ് ആര്യൻഖാൻ ജയിലിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത്. ഇന്നലെ നിശ്ചിത സമയത്തിനകം ജാമ്യ ഉത്തരവ് ജയിലിൽ സമർപ്പിക്കാനാകാത്തതോടെയാണ് ജയിൽ മോചനം ഇന്നത്തേക്ക് നീണ്ടത്. ഷാരൂഖിന്‍റെ വസതിയായ മന്നത്തിനും ആർതർ റോഡ് ജയിലിനും മുന്നിൽ ആരാധകരെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. 

ആര്യൻ ഖാന് ജൂഹി ചൗള ജാമ്യം നിൽക്കും; മോചനം ഇന്നുണ്ടാകില്ല, നടപടിക്രമങ്ങൾ പൂ‍ർത്തിയാക്കാനായില്ല

 

 



from Asianet News https://ift.tt/3nG0VGN
via IFTTT

Friday, October 29, 2021

പ്രധാനമന്ത്രി മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രതീക്ഷയില്‍ ഇന്ത്യന്‍ കത്തോലിക്ക സഭ

മോദി - മാര്‍പാപ്പ കൂടിക്കാഴ്ച 26 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ചരിത്ര നിമിഷമാണെന്ന് കെസിബിസി വക്താവ് ജേക്കബ് പാലപ്പള്ളി



from Asianet News https://ift.tt/3nG0TyA
via IFTTT

രേഖകളില്ലാതെ 1.64 കോടി രൂപ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്: ട്രയിനില്‍ (Train) കടത്തുകയായിരുന്ന രേഖകളില്ലാത്ത ഒന്നരക്കോടിയിലേറെ രൂപ (Illegal money) ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് (RPF) പിടികൂടി. സംഭവത്തില്‍ ഹൈദാരാബാദ് സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റിലായി. ഒലവക്കോട് (Palakkad railway station) റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ശബരി എക്‌സ്പ്രസില്‍ കടത്തുകയായിരുന്ന ഒരുകോടി അറുപത്തിനാലു ലക്ഷത്തി അമ്പതിനായിരം രൂപയാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്റ്‌സ് പിടികൂടിയത്.

നാലു ബാഗുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. ഗുണ്ടൂരില്‍ നിന്നും ഷൊര്‍ണൂരിലേക്കാണ് പ്രതികളായ രാഘവേന്ദ്ര (40), അഹമ്മദ് (38) എന്നിവര്‍ ടിക്കറ്റെടുത്തത്. സ്വര്‍ണം വാങ്ങാനായി കൊണ്ടുവന്ന പണമെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ഷൊര്‍ണൂരില്‍വച്ച് സ്വര്‍ണം കൈമാറുമെന്നായിരുന്നു സന്ദേശമെന്നും പ്രതികള്‍ പറഞ്ഞു. ആരാണ് പണം കൊടുത്തയച്ചത്, ആര്‍ക്കെത്തിക്കാനാണ് എന്നീ കാര്യങ്ങള്‍ തുടരന്വേഷണത്തില്‍ വ്യക്തമാക്കുമെന്ന് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് അറിയിച്ചു. കേസ് ആദായ നികുതി വകുപ്പിന് കൈമാറി.

കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ പാലക്കാട് ആര്‍പിഎഫ് ഇന്റലിജന്റ്വ് ബ്രാഞ്ച് മൂന്ന് കേസുകളിലായി 2.21 കോടി രൂപയാണ് ട്രെയിനില്‍ നിന്ന് പിടികൂടിയത്. വിവിധ കേസുകളില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. ആര്‍പിഎഫ് കമാന്‍ഡന്റ് ജതിന്‍ ബി രാജിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ എപി അജിത് അശോക്, എഎസ്‌ഐമാരായ സജു, സജി അഗസ്റ്റിന്‍, ഹെഡ് കോണ്‍സ്റ്റബിള് എന്‍ അശോക്, കോണ്‍സ്റ്റബിള്‍മാരായ വി സവിന്‍, അബ്ദുല്‍ സത്താര്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. 



from Asianet News https://ift.tt/3BnxC0B
via IFTTT

പതിവ് പോലെ ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോൾ വില 111 കടന്നു

ദില്ലി/തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വീണ്ടും കൂടി. ഡീസലിന് ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 111കഴിഞ്ഞു.111 രൂപ 29 പൈസയാണ് തലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില. കോഴിക്കോട് പെട്രോൾ വില 109 രൂപ 52 പൈസയായി.

കൊച്ചിയിൽ 109 രൂപ 25 പൈസയാണ് പെട്രോൾ വില. ഡീസലിന് തിരുവനന്തപുരത്ത് 105 രൂപ 09 പൈസയും കൊച്ചിയിൽ 103.14ഉം ആണ് വില. കോഴിക്കോട് ഡീസലിന് 103.44 രൂപയായി. 

ഇന്ധനവില വർദ്ധന വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവമ്പര്‍ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. മിനിമം ചാർജ് 12 രൂപയാക്കണം, കിലോ മീറ്റർ നിരക്ക് ഒരു രൂപയായി വർദ്ധിപ്പിക്കണം, വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കണം. തുടർന്നുള്ള ചാർജ്, യാത്രാ നിരക്കിന്റെ 50 ശതമാനമാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർവീസ് നിർത്തിവയ്ക്കുന്നത്.

എണ്ണക്കമ്പനികൾ ദിനംപ്രതി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. 

വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വില വർധനവിനെ പ്രതിരോധിക്കുന്നത്. 



from Asianet News https://ift.tt/3nKgJbo
via IFTTT

80കാരിയായ അമ്മയുടെ മരണം; മകന്‍ അറസ്റ്റില്‍

കൊല്ലം: ചടയമംഗലത്ത് (Chadayamangalam) 80 കാരിയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍ (Arrest). മണിയന്‍മുക്ക് സ്വദേശിനിയായ അമ്മുക്കുട്ടി അമ്മയുടെ (Ammukutty Amma) മരണത്തിലാണ് മകന്‍ അനി മോഹന്‍ എന്ന അനീഫ് മുഹമ്മദ് അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് (Homicide) പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അമ്മുക്കുട്ടി അമ്മയെ മകന്‍ അനി മോഹന്‍ ക്രൂരമായി മര്‍ദ്ധിക്കുന്നതാണ് ഈ മൊബൈല്‍ ദൃശ്യങ്ങളിലുള്ളത്. മര്‍ദ്ദനം സ്ഥിരമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ ജോലിക്ക് പോകുമ്പോള്‍ അമ്മയെ വീട്ടില്‍ ഇതില്‍ അടച്ചുപൂട്ടിയ ശേഷമാണ് പോകുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് അമ്മിണിഅമ്മ മരിച്ചത്. നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മാസങ്ങള്‍ക്കുമുമ്പ് തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായത്. മര്‍ദ്ദനമേറ്റ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മുക്കുട്ടി അമ്മയെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പിറ്റേ ദിവസം തന്നെ ഡിസ്ചാര്‍ജ് വാങ്ങി കൊണ്ടുവന്നു. ശേഷം പൂര്‍ണമായും കിടപ്പിലായിരുന്നു

കേസില്‍ അനി മോഹനന്‍ എന്ന അനീഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ ആഹാരം കഴിക്കാത്തതിനാലാണ് മര്‍ദ്ദിച്ചുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
 



from Asianet News https://ift.tt/3CoDtE5
via IFTTT

ചിറയിൻകീഴ് കഞ്ചാവ് വേട്ട; വൻ ഗുണ്ടാസംഘം അറസ്റ്റിൽ, പിടിയിലായവരില്‍ എല്‍എല്‍ബി ബിരുദധാരിയും

തിരുവനന്തപുരം:  ചിറയിന്‍ കീഴ് കഞ്ചാവുമായി(Marijuana) നാലംഗ സംഘത്തെ പൊലീസ് പിടികൂടി(Arrest). കൊലപാതകം, മോഷണം, കഞ്ചാവ് കേസ്സുകളിലടക്കം പ്രതികളായി പൊലീസ് തിരയുന്ന നാലംഗ ഗുണ്ടാസംഘമാണ് അറസ്റ്റിലായത്. പതിനൊന്ന് കിലോയോളം കഞ്ചാവും, കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും(Laaxuary car) പൊലീസ് പിടിച്ചെടുത്തു. തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും , ചിറയിൻകീഴ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

അഴൂർ പെരുങ്ങുഴി നാല് മുക്കിന് സമീപം വിശാഖ് വീട്ടിൽ ശബരി എന്ന് വിളിക്കുന്ന ശബരീനാഥ് (42) ,വിളവൂർക്കൽ വില്ലേജിൽ, ആൽത്തറ സിഎസ്ഐ ചർച്ചിന് സമീപം സോഫിൻ നിവാസിൽ സോഫിൻ (28), കരകുളം കുളത്തുകാൽ ,പള്ളിയൻകോണം അനീഷ് നിവാസിൽ അനീഷ് (31) , കരമന ആറന്നൂർ വിളയിൽ പറമ്പിൽ വീട്ടിൽ നിന്നും ഉള്ളൂർ എയിം പ്ലാസയിൽ  താമസിക്കുന്ന വിപിൻ (28) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ സംഘത്തിലെ പ്രധാനിയായ ശബരി കൊലപാതക കേസ്സിലും, കഞ്ചാവ് കടത്ത് കേസ്സിലും , അടിപിടി കേസ്സിലും  ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.

കൊലപാതക കേസ്സിൽ ജാമ്യത്തിലിറങ്ങിയ ശബരിയെ നാല് വർഷം മുമ്പ് തമിഴ്നാട് കേരളാ അതിർത്തിയായ അമരവിളയില്‍ വെച്ച് കഞ്ചാവ് കടത്തുന്നതിനിടയിൽ ആഡംബര കാര്‍ സഹിതം എക്സൈസ് പിടികൂടിയിരുന്നു. ജയിലിൽ നിന്നിറങ്ങി വീണ്ടും വ്യാപകമായ രീതിയിൽ കഞ്ചാവ് കച്ചവടം തുടർന്നെങ്കിലും ഇയാളെ പിടികൂടാൻ  കഴിഞ്ഞിരുന്നില്ല.  ഇയാൾക്ക് നൽകുവാനായി കഞ്ചാവ് എത്തിച്ച തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശികളായ രണ്ടംഗ സംഘത്തെയും പന്ത്രണ്ട് കിലോ കഞ്ചാവുമായി മൂന്നാഴ്ച മുമ്പ് പെരുങ്ങുഴിയിൽ വെച്ച് പോലീസ് പിടികൂടിയിരുന്നു. 

ആ കേസ്സിലെയും പ്രധാന പ്രതിയാണ് ഇപ്പോൾ പിടിയിലായ ശബരി. മലയിൻകീഴ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഒരാളെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ പിടികിട്ടാനുള്ള പ്രതിയാണ് പിടിയിലായ സോഫിൻ. കാട്ടാക്കട പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കൊലപാതക കേസ്സ് നിലവിലുണ്ട്. മലയിൻകീഴ് പൊലീസ് സ്‌റ്റേഷനിൽ ബോംബ് എറിഞ്ഞത്  ഉൾപ്പെടെ ഇരുപതോളം കേസ്സിലെ പ്രതിയാണ് ഇയാൾ. പാച്ചല്ലൂർ സ്വദേശികൾ പിടിയിലായ കഞ്ചാവ് കേസ്സിലും ഇയാള്‍ പ്രതിയാണ്. 

കേരളാ തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലെ ഗോഡൗണുകളിൽ വലിയ തോതിൽ കഞ്ചാവ് ശേഖരിച്ച് വിൽപ്പന നടത്തുന്നവരിലെ ജില്ലയിലെ മുഖ്യകണ്ണിയാണ് സോഫിൻ. നിരവധി മോഷണ കേസ്സിലെ പ്രതിയാണ് ഇപ്പോൾ പിടിയിലായവരിലെ മറ്റൊരു പ്രതിയായ വിപിൻ. പൂജപ്പുര, കരമന, ബാലരാമപുരം സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണകേസ്സുകൾ നിലവിലുണ്ട്. കൊലപാതകശ്രമം അടക്കം നിരവധി ഗുണ്ടാആക്രമണ  കേസ്സുകളിലെ പ്രതിയാണ് പിടിയിലായ അനീഷ് . ഇതിന് മുമ്പും പലതവണ ശബരിക്ക്  കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. പൊലീസ് വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. 

കിലോഗ്രാമിന് അയ്യായിരം രൂപക്ക് തമിഴ്നാട്ടിലെ ഉസ്ലാംപെട്ടിയിൽ നിന്നും , കമ്പത്ത് നിന്നും വാങ്ങുന്ന കഞ്ചാവ് നാൽപ്പത്തിനായിരം രൂപക്കാണ് ഇവർ ചില്ലറ വിൽപ്പന നടത്തിയിരുന്നത് . വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് ആണ് ഇവരിൽ നിന്നും പിടികൂടിയത്.  ഈ  കേസിലെ ഒന്നാം പ്രതി ശബരി എല്‍എല്‍ബി ബിരുദം ഉള്ള ആളാണ്. മറ്റു കേസുകളിൽ ഉൾപ്പെടുന്നവർക്ക് നിയമസഹായം നൽകാം എന്ന് വാഗ്ദാനം നല്‍കി യുവാക്കളെ കഞ്ചാവ് കടത്തിനുള്ള കാരിയെഴ്‌സ് ആക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

സ്കൂളുകളും , കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാന്നുന്നതിനായി തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി യുടെ നിർദ്ദേശപ്രകാരം റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ.മധുവിന്റെ  നേതൃത്വത്തിൽ തുടർച്ചയായി നടന്ന് വരുന്ന പരിശോധനകളുടെ ഭാഗമായാണ് കഞ്ചാവ് കച്ചവടക്കാരായ നാലംഗ ഗുണ്ടാസംഘം  അറസ്റ്റിലായത്. തിരുവനന്തപുരം റൂറൽ എ.എസ്.പി ഇ.എസ്സ് .ബിജുമോൻ,  ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ്സ്.സുനീഷ് ബാബു, നർകോട്ടിക്ക് സെൽ ഡി.വൈ.എസ്സ്.പി വി.സ്സ് .ധിനരാജ് എന്നിവരുടെ  നേതൃത്വത്തിൽ  ഡാൻസാഫ് ടീം റൂറൽ പൊലീസുമായി ചേർന്ന് കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി റെയ്ഡുകളിലായി മാരക ലഹരി വസ്തുവായ എം.ഡി.എം.എ യും കിലോക്കണക്കിന് കഞ്ചാവും , അനവധി പ്രതികളെയും  പിടികൂടിയിരുന്നു. 

ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ജി.ബി .മുകേഷിന്റെ  നേതൃത്വത്തിൽ എ.എസ്.ഐ ഷജീർ , നവാസ് , സുനിൽ  സി.പി.ഒ അരുൺ , അനസ് തിരു:l റൂറൽ ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം.ഫിറോസ് ഖാൻ എ.എസ്.ഐ ബി. ദിലീപ് , ആർ.ബിജുകുമാർ  സി.പി.ഒ മാരായ അനൂപ് , ഷിജു , സുനിൽ രാജ് , എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.



from Asianet News https://ift.tt/3vZzdIJ
via IFTTT

ദൃശ്യം2 മോഡല്‍ അന്വേഷണം: ഇരട്ടക്കൊലക്കേസ് പ്രതി അഞ്ച് വര്‍ഷത്തിന് പിടിയില്‍

ഫോട്ടോ കൊല്ലപ്പെട്ട ഗോപാലകൃഷ്ണന്‍ നായര്‍, തങ്കമ്മ. പ്രതി രാജേന്ദ്രന്‍ 

പാലക്കാട്: കടമ്പഴിപ്പുറത്ത് (Kadambazhipuram) വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ (Double murder) കേസില്‍ അഞ്ചു വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍. കൊല്ലപ്പെട്ട ഗോപാലകൃഷ്ണന്‍ നായരുടെയും ഭാര്യ തങ്കമ്മയുടെയും അയല്‍വാസി രാജേന്ദ്രനാണ് പിടിയിലായത്. ക്രൈംബ്രാഞ്ചിന്റെ (Crime branch) വര്‍ഷങ്ങള്‍ നീണ്ട ദൃശ്യം 2 (Drishyam2) മോഡല്‍ ഓപ്പറേഷനാണ് പ്രതിയെ കുടുക്കിയത്. 

അഞ്ചുവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2016 നവംബര്‍ 14നായിരുന്നു കടമ്പഴിപ്പുറം കണ്ണുകുറുശി വടക്കേക്കര വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരും ഭാര്യ തങ്കമ്മയും കൊല്ലപ്പെടുന്നത്. ഗോപാലകൃഷ്ണന്‍ നായരുടെ ശരീരത്തില്‍ എണ്‍പതില്‍ പരം വെട്ടുകളും തങ്കമ്മയുടെ ശരീരത്തില്‍ നാല്‍പതില്‍ പരം വെട്ടുകളുമുണ്ടായിരുന്നു. ഈ ക്രൂരകൊലപാതകത്തിന് പിന്നില്‍ അയല്‍ വാസിയായ രാജേന്ദ്രനെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

മക്കള്‍ രണ്ടു പേരും ചെന്നൈയിലും അമേരിക്കയിലുമായതിനാല്‍ ദമ്പതികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വൈദ്യുതി വിച്ഛേദിച്ച ശേഷം വീടിന്റെ ഓടുമാറ്റി അകത്ത് കയറിയായിരുന്നു ആ ക്രൂര കൃത്യം നടത്തിയത്. അഞ്ചുമാസം ലോക്കല്‍ പൊലീസ് അന്വേഷിച്ചെങ്കിലും പ്രതിയിലേക്കെത്താനായില്ല. നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമര സമിതി പ്രക്ഷോഭമാരംഭിച്ചതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. 

ക്രൈംബ്രാഞ്ച് സംഘം സംഭവ സ്ഥലത്തിനടുത്ത് വീടെടുത്ത് രഹസ്യമായി താമസിച്ചു. രണ്ടായിരത്തിലേറെപ്പേരുടെ മൊഴിയെടുത്തു. ഫോണ്‍ രേഖകള്‍, ഫിംഗര്‍ പ്രിന്റ് അടക്കം പരിശോധിച്ചു. ചെന്നൈയിലും നാട്ടിലുമായി താമസിച്ചിരുന്ന പ്രതിയെ വിളിച്ചു വരുത്തി പലതവണ മൊഴിയെടുത്തു. ഇടവേളകളിലെടുത്ത മൊഴിയിലെ വൈരുധ്യം രാജേന്ദ്രനെ കുടുക്കി. കവര്‍ച്ചയായിരുന്നു ലക്ഷ്യം. കൊല്ലപ്പെട്ട തങ്കമ്മയിയുടെ ആറരപ്പവന്‍ സ്വര്‍ണവും നാലായിരം രൂപയും പ്രതി മോഷ്ടിച്ചിരുന്നു. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കുന്ന പ്രതിക്കായി ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നല്‍കും.
 



from Asianet News https://ift.tt/2ZtRfGV
via IFTTT

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി

ദില്ലി: ഇന്ത്യയിൽ(India) നിന്ന് വിദേശത്തേക്കുള്ള അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള(international passenger flights) വിലക്ക് നവംബർ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷന്റേതാണ് തീരുമാനം. എന്നാൽ കാർഗോ വിമാനങ്ങൾക്കും(cargo flight) പ്രത്യേക അനുമതിയോടെയുള്ള അന്താരാഷ്ട്ര സർവീസുകൾക്കും വിലക്കില്ല.

ഒക്ടോബർ 31 വരെയായിരുന്നു വിലക്ക്. ഇതാണിപ്പോൾ നവംബർ 30 വരെ ദീർഘിപ്പിച്ചത്. 2020 മാർച്ച് 23 ലാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര സർവീസുകൾ കേന്ദ്രസർക്കാർ നിർത്തിയത്. എന്നാൽ പിന്നീടിതിന് ഇളവ് നൽകിയിരുന്നു.

അതേസമയം ഇന്ത്യ 25 ഓളം രാജ്യങ്ങളുമായി അന്താരാഷ്ട്ര തലത്തിൽ വിമാന സർവീസ് നടത്താനുള്ള ബബ്ൾ പാക്ടിൽ എത്തിയിട്ടുണ്ട്. യുകെയും യുഎസും അടക്കമുള്ള രാജ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം രാജ്യങ്ങളിലേക്ക് വിമാന കമ്പനികൾക്ക് അനുമതിയോടെ സർവീസ് നടത്താനും അനുവാദമുണ്ട്.

കൊവിഡ് വ്യാപനം ഇപ്പോഴും ഭീതിയുണർത്തുകയാണെന്നത് സമസ്ത മേഖലയ്ക്കും തിരിച്ചടിയാണ്. മഹാമാരിയുടെ തുടക്കം മുതൽ വിമാന കമ്പനികൾ വലിയ നഷ്ടമാണ് നേരിടുന്നത്. എന്നാൽ എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്കിൽ ഇളവ് വരുത്താതെ പ്രതിസന്ധിക്ക് അയവുണ്ടാകില്ല.



from Asianet News https://ift.tt/3mrrQ9R
via IFTTT

പ്ലസ് വണ്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നാളെ മുതല്‍

തിരുവനന്തപുരം: പ്ലസ് വണ്‍(plus one) സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നാളെ മുതല്‍ നടക്കും. നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് അലോട്ട്മെന്‍റ് നടക്കുന്നത്.  കഴിഞ്ഞ 25നാണ്  സപ്ലിമെന്‍ററി അലോട്ട്മെന്‍റിന്(supplementary allotment) അപേക്ഷ ക്ഷണിച്ചത്. 94,390 അപേക്ഷകളാണ് ലഭിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി(V Sivankuty) അറിയിച്ചു. കോമ്പിനേഷൻ മാറ്റത്തിന് 5,6 തിയ്യതികളിൽ അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു.

അതേസമയം  രണ്ടാം സപ്ലിമെന്ററി അലോട്മെന്റന് നവംബർ 17 മുതൽ അപേക്ഷിക്കാം.  രണ്ടാം ഘട്ട അലോട്മെന്റിനു ശേഷം എല്ലാ വിഭാഗങ്ങളിലുമായി 87527 സീറ്റുകളാണ് ബാക്കിയുള്ളത്.  പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതോടെ പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ,സര്‍ക്കാര്‍.

നിലവിൽ സീറ്റുകൾ കുറവുള്ളിടങ്ങളിൽ 10%  സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്.  നിലവില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തിയ 7 ജില്ലകളില്‍ സീറ്റിന്‍റെ ആവശ്യകത അനുസരിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ 10 ശതമാനം സീറ്റും വര്‍ധിപ്പിച്ചു. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വര്‍ദ്ധനവിന് അപേക്ഷ സമര്‍പ്പിക്കുന്നതുമായ എയിഡഡ് സ്കൂളുകള്‍ക്കും അണ്‍ എയിഡഡ് സ്കൂളുകള്‍ക്കും 10 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയിഡഡ് സ്കൂളുകള്‍ക്കും  അണ്‍എയിഡഡ് സ്കൂളുകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മാര്‍ജ്ജിനല്‍ വര്‍ധനവിന്‍റെ 20 ശതമാനം സീറ്റ് കൂട്ടിയിട്ടുണ്ട്.  സീറ്റ് കൂട്ടിയിട്ടും പ്രശ്‍നം തീർന്നില്ലെങ്കിൽ സർക്കാർ സ്കൂളിൽ താൽക്കാലിക ബാച്ച് അനുവദിക്കാനും ഉത്തരവായി.
 



from Asianet News https://ift.tt/3mruVXk
via IFTTT

കൊവിഡ് ബാധിതനായ വയോധികനോട് ക്രൂരത; അച്ഛനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് മക്കള്‍

കണ്ണൂര്‍: കൊവിഡ് (Covid 19) ബാധിച്ച 77കാരനെ  ആശുപത്രിയില്‍ ഉപേക്ഷിച്ച് (Abandoned) മക്കള്‍. കൊവിഡ് ബാധിതനായി ആശുപത്രിയിലെത്തിയ വടകര മണിയൂര്‍ സ്വദേശിയായ വൃദ്ധനെ തിരിച്ച് കൊണ്ടുപോകാനാകില്ലെന്ന് മൂന്ന് മക്കളും അറിയിച്ചതോടെ പൊലീസിനെ (Police)  സമീപിക്കാനൊരുങ്ങുകയാണ് ആശുപത്രി (Hospital) അധികൃതര്‍. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് നാരായണനെ (Narayanan) മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ബന്ധുക്കളാരും കൂടെയുണ്ടായിരുന്നില്ല. 

സ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും മൂന്ന് മക്കളടക്കം ആരും തിരിഞ്ഞ് നോക്കിയില്ല. രോഗം ഭേദമായപ്പോഴും അച്ഛനെ തിരിച്ചുകൊണ്ട് പോകണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ മക്കളെ സമീപിച്ചിട്ടും ആരുമെത്തിയില്ല. ആശുപത്രി ജീവനക്കാരും വാര്‍ഡിലെ മറ്റ് രോഗികളും ചേര്‍ന്നാണ് നാരായണനെ പരിചരിച്ചിരുന്നത്.

മക്കളിലൊരാള്‍ സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാരനാണ്. സംഭവമറിഞ്ഞതോടെ മൂന്ന് മക്കളെയും അധികൃതര്‍ ബന്ധപ്പെട്ടു. എന്നാല്‍ ആരും നാരായണനെ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഓര്‍മക്കുറവുള്ള നാരായണന് ദൈനംദിന കാര്യങ്ങള്‍ നിറവേറ്റാനടക്കം പരസഹായം ആവശ്യമുണ്ട്. ബന്ധുക്കളാരും തിരിഞ്ഞ് നോക്കാതായതോടെ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ആശുപത്രി അധികൃതര്‍.
 



from Asianet News https://ift.tt/3q5oGen
via IFTTT

ചരിത്രമുഹൂർത്തത്തിനൊരുങ്ങി വത്തിക്കാൻ; മോദി-മാർപാപ്പ കൂടിക്കാഴ്ച ഇന്നുച്ചയ്ക്ക്

വത്തിക്കാൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാകും കൂടിക്കാഴ്ച. അര മണിക്കൂർ നേരം കൂടിക്കാഴ്ച നീളും. വത്തിക്കാൻ വിദേശകാര്യ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് യാത്രക്ക് മുമ്പ് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രധാന്യമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചനയുണ്ട്. വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഒടുവിൽ ഇന്ത്യ സന്ദർശിച്ചത്. നെഹ്റു, ഇന്ദിരാഗാന്ധി, ഐ കെ ഗുജ്റാൾ, എ ബി വാജ്പേയി എന്നിവരാണ് മുമ്പ് മാർപ്പാപ്പയെ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാർ. സെന്‍റ്പീറ്റേഴ്സ് ബസലിക്കയ്ക്ക് സമീപത്ത് വത്തിക്കാൻ പാലസിലായിരിക്കും കൂടിക്കാഴ്ച നടക്കുക.

മുമ്പ് ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ മാര്‍പ്പാപ്പ ഇന്ത്യയിലെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 1999 ജോണ്‍ പോൾ രണ്ടാമൻ ഇന്ത്യയിലെത്തിയിപ്പോൾ എ ബി വാജ്‍പേയിയുടേ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാർ വലിയ സ്വീകരണമാണ് നൽകിയത്. 

ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തിയത്. രണ്ട് ദിവസമായാണ് ഉച്ചകോടി നടക്കുക. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഗോള സാമ്പത്തിക-വ്യാവസായിക മാന്ദ്യം ഉൾപ്പടെയുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ ചര്‍ച്ചയാകും



from Asianet News https://ift.tt/3EA0MeZ
via IFTTT

ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 55 കാരന്‍ പിടിയില്‍

എടക്കര: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കയറിപ്പിടിച്ചയാളെ (Rape attempt) പൊലീസ് (Police) പിടികൂടി. മൂത്തേടം സ്വദേശി കറുമ്പശ്ശേരി ഷണ്‍മുഖദാസിനെ(Shanmukhadas-55)യാണ് പിടികൂടിയത്. ഇയാളെ നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. 

മരത്തിന്‍കടവ് സ്വദേശിയായ 40കാരിയെ കഴിഞ്ഞ ദിവസമാണ് പ്രതി ആക്രമിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരെ ഉച്ചക്ക് മൂത്തേടം കുറ്റിക്കാടില്‍ വച്ചാണ് പ്രതി ആക്രമിച്ചത്. യുവതിയുടെ പിന്നിലൂടെയെത്തിയ ഇയാള്‍ യുവതിയെ കയറിപ്പിടിച്ചു. തുടര്‍ന്ന്  സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴക്കവെ യുവതി കുതറി മാറി. ശബ്ദം കേട്ട് സമീപത്ത് ആടുകളെ തീറ്റുകയായിരുന്ന പ്രദേശവാസികളായ രണ്ടുപേരാണ് രക്ഷക്കെത്തിയത്. ഇതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു. 

ഉച്ച സമയമായതിനാലും റബ്ബര്‍ തോട്ടത്തിന് സമീപം വീടുകളില്ലാത്തതിനാലും സംഭവ സ്ഥലം വിജനമായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാള്‍ ഇതിന് മുമ്പും ഇത്തരം സംഭവങ്ങളില്‍ പ്രതിയായിരുന്നെന്നും പൊലീസ് കണ്ടെത്തി. തടഞ്ഞു വക്കുക, കടന്നാക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക, മാനഹാനി എന്നീ വകുപ്പുകളിലാണ് കേസെടുത്ത്. എടക്കര സിഐ മജ്ജിത് ലാല്‍, എസ് ഐ ശിവന്‍, സിപി ഒമാരായ സുനില്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
 



from Asianet News https://ift.tt/3GDcK9a
via IFTTT

ആഡംബര കപ്പലിലെ ലഹരി കേസ്; ആര്യൻ ഖാൻറെ ജയിൽമോചനം ഇന്നുണ്ടാകും

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ(Cruise ship drug case) ഷാരൂഖ് ഖാൻറെ(Shah Rukh Khan) മകൻ ആര്യൻ ഖാൻറെ(Aryan Khan) ജയിൽമോചനം ഇന്നുണ്ടായേക്കും. ജാമ്യ ഉത്തരവിന്‍റെ പകർപ്പ് കൃത്യസമയത്ത് ജയിലിൽ എത്തിക്കാത്തത് കൊണ്ടാണ് ജയിൽ മോചനം  നീണ്ടത്. അതേസമയം ബോളിവുഡിനെ(Bollywood) ഉത്തർപ്രദേശിലേക്ക് കൊണ്ട് പോവാനുള്ള ശ്രമം പാളിയതിലെ പകയാണ് ബിജെപി എൻസിബിയെകൊണ്ട് തീർക്കുന്നതെന്ന് എൻസിപി മന്ത്രി നവാബ് മാലിക് ആരോപിച്ചു.

 ജാമ്യവ്യവസ്ഥകളടക്കം വിശദമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത് കഴിഞ്ഞ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ്. പിന്നാലെ ആര്യൻഖാനെ കൊണ്ടുവരാൻ ഷാരൂഖ് മന്നത്തിൽ നിന്ന് തിരിച്ചു. ജയിലിന് പുറത്തെത്തുന്ന ആര്യനെ കാണാൻ ഷാരൂഖിന്‍റെ ആരാധകർ മന്നത്തിനും ആർതർ റോഡ് ജയിലിനും മുന്നിൽ തടിച്ച് കൂടി. നടി ജൂഹി ചൗള ആര്യന് ആൾ ജാമ്യം നിന്നു. രേഖകൾ വേഗത്തിൽ സെഷൻസ് കോടതിയിൽ അഭിഭാഷകർ നാല് മണിയോടെ ഹാജരാക്കി. വെള്ളിയാവ്ച വൈകിട്ട് അ‍ഞ്ചര വരെയായിരുന്നു ജയിലിൽ ഉത്തരവ് എത്തിക്കേണ്ടിയിരുന്നത്. പക്ഷെ പറഞ്ഞ സമയത്തിനുള്ളില്‍ നടപടിക്രമങ്ങൾ തീർത്ത് അഭിഭാഷകർക്ക് ജയിലിലേക്ക് എത്താനായില്ല.

സമയം നീട്ടി നൽകില്ലെന്ന് ജയിൽ സൂപ്രണ്ടും അറിയിച്ചതോടെയാണ് ആര്യന്‍ ഖാന്‍റെ ജയിൽ വാസം ഒരു രാത്രികൂടി നീണ്ടത്. . 24 ദിവസമാണ് ആര്യൻ ആർതർ റോഡ് ജയിലിൽ കഴിഞ്ഞത്. രാജ്യം വിട്ടു പോകരുത് , പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് കോടതിയെ സമീപിക്കാം.

Read More: ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസിന് പിന്നില്‍ ബിജെപിയുടെ ഗൂഡാലോചനയെന്ന് നവാബ് മാലിക്



from Asianet News https://ift.tt/3moA0zU
via IFTTT

പ്ലസ് വൺ സീറ്റ് വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി; സർക്കാർ സ്കൂളുകളിൽ താൽക്കാലിക ബാച്ച് അനുവദിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പ്ലസ് വൺ സീറ്റുകളുടെ (plus one seat ) കുറവ് പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചുള്ള മന്ത്രിസഭാ(Cabinet) തീരുമാനം ഉത്തരവായി പുറത്തിറങ്ങി. നിലവിൽ സീറ്റുകൾ കുറവുള്ളിടങ്ങളിൽ 10 ശതമാനം ആയി ഉയർത്തി. നിലവില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തിയ ഏഴ് ജില്ലകളില്‍ സീറ്റിന്‍റെ ആവശ്യകത അനുസരിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ 10 ശതമാനം സീറ്റും വര്‍ധിപ്പിച്ചു.

ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വര്‍ദ്ധനവിന് അപേക്ഷ സമര്‍പ്പിക്കുന്നതുമായ എയിഡഡ് സ്കൂളുകള്‍ക്കും അണ്‍ എയിഡഡ് സ്കൂളുകള്‍ക്കും 10 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയിഡഡ് സ്കൂളുകള്‍ക്കും അണ്‍എയിഡഡ് സ്കൂളുകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മാര്‍ജ്ജിനല്‍ വര്‍ധനവിന്‍റെ 20 ശതമാനം സീറ്റ് കൂട്ടിയിട്ടുണ്ട്.  സീറ്റ് കൂട്ടിയിട്ടും പ്രശ്‍നം തീർന്നില്ലെങ്കിൽ സർക്കാർ സ്കൂളിൽ താൽക്കാലിക ബാച്ച് അനുവദിക്കാനും ഉത്തരവായി.
 



from Asianet News https://ift.tt/3q4IfDB
via IFTTT

എക്സ്പോ 2020; സ്വിസ് പവലിയനില്‍ സ്വിറ്റ്സര്‍ലന്റ് ദേശീയ ദിനാഘോഷം

ദുബൈ: എക്സ്പോ 2020ലെ സ്വിസ് പവലിയനില്‍ സ്വിറ്റ്സര്‍ലന്റിന്റെ ദേശീയ ദിനം ആഘോഷിച്ചു. സ്വിസ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ഗുയ് പര്‍മേലിന്റെയും യുഎഇ സഹിഷ്‍ണുതാകാര്യ മന്ത്രിയും എക്സ്പോ കമ്മീഷണര്‍ ജനറലുമായ ശൈഖ് നഹ്‍യാന്‍ മുബാറക് അല്‍ നഹ്‍യാന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷങ്ങള്‍. നിരവധി സാംസ്‍കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.

യുഎഇയിലെത്തിയ സ്വിസ് പ്രസിഡന്റ് യുഎഇയുടെയും സ്വിറ്റ്സര്‍ലന്റിന്റെയും മറ്റ് ചില രാജ്യങ്ങളുടെയും പവലിയനുകള്‍ സന്ദര്‍ശിച്ചു. യുഎഇ ധനകാര്യ മന്ത്രി അബ്‍ദുല്ല ബിന്‍ തൌഖ് അല്‍ മറി ഉള്‍പ്പെടെയുള്ള യുഎഇ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി. പവലിയന്‍ പങ്കാളികളുമായി നടത്തിയ കൂടിക്കാഴ്‍ചയോടെയാണ് പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയായത്. 

യുഎഇ അന്താരാഷ്‍ട്ര സഹകരണ സഹമന്ത്രിയും എക്സ്പോ 2020 ബ്യൂറോ ഡയറക്ടര്‍ ജനറലുമായ റീം ഇബ്രാഹീം അല്‍ ഹാഷിമി, എക്സ്പോ കമ്മീഷണല്‍ ജനറലിന്റെ ഓഫസിലെ എക്സിക്യൂട്ടീവ് ഡയറക്ടറായ നജീബ് മുഹമ്മദ് അല്‍ അലി, ഫെഡറല്‍ നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളായ മര്‍വാന്‍ ഉബൈദ് അല്‍ മുഹൈരി,  സാറ മുഹമ്മദ് ഫലക്നാസ്, മിറ സുല്‍ത്താന്‍ അല്‍ സുവൈദി, എക്സ്പോ കമ്മീഷണര്‍ ജനറലിന്റെ ഓഫീസിലെ സീനിയര്‍ വൈസ് പ്രസിഡന്റ് അബ്‍ദുല്ല ബിന്‍ ശഹീന്‍ തുടങ്ങിയവര്‍ സ്വിസ് ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുത്തു.

സ്വിസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ ശൈഖ് നഹിയാന്‍ ബിന്‍ മുബാറകാണ് പതാക ഉയര്‍ത്തല്‍ ചടങ്ങിലേക്ക് ക്ഷണിച്ചത്. യുഎഇയുടെ സ്വിറ്റസര്‍ലന്റും തമ്മിലുള്ള ബന്ധത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ 18 മാസങ്ങള്‍ക്ക് ശേഷം മികച്ച രീതിയില്‍ എക്സ്പോ സംഘടിപ്പിക്കാനായത് യുഎഇയുടെ നേട്ടമാണെന്ന് അഭിപ്രായപ്പെട്ട സ്വിസ് പ്രസിഡന്റ്, അതിന് യുഎഇയെ അഭിനന്ദിക്കുന്നുവെന്നും അറിയിച്ചു. 



from Asianet News https://ift.tt/3nMHFrk
via IFTTT

ബിജെപിയുടെ വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഓഫിസ് പൊലീസ് പൊളിച്ചു നീക്കി

തിരുവനന്തപുരം: ബിജെപിയുടെ(BJP) നിയോജക മണ്ഡലം ഓഫീസ്(bjp office) പൊലീസ് പൊളിച്ച് നീക്കി. വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഓഫിസ് ആണ് പൊലീസ്(Police) ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിരുന്ന ഓഫീസാണ് പൊളിച്ചത്. 

രാത്രിയോടെയാണ് റോഡരുകിലുള്ള ഓഫീസ് പൊളിച്ച് നീക്കാനായി പൊലീസ് സ്ഥലത്തെത്തിയത്. വിവരമറിഞ്ഞ് ബിജെപി പ്രവര്‍‌ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവസ്ഥലത്ത് പൊലീസും ബി ജെ പി പ്രവർത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതോടെ കൂടതല്‍ പൊലീസിനെ സ്ഥലത്ത് വിന്ന്യസിച്ചിട്ടുണ്ട്. 



from Asianet News https://ift.tt/2Zxvq9A
via IFTTT

നമ്പറില്ലാത്ത വണ്ടിയുമായി റോഡില്‍, ഡീലര്‍ക്കെതിരായി ആര്‍ടിഒ നടപടി ശരിവച്ച് ഹൈക്കോടതി

കൊച്ചി: രജിസ്ട്രേഷന്‍ നടത്താത്ത പുതിയ വണ്ടി ഓഡോമീറ്റര്‍ ഊരിയിട്ട ശേഷം നിരത്തിലോടിച്ച ഡീലറുടെ ട്രേഡ് സര്‍ട്ടിഫിക്കേറ്റ്(Trade certificate) റദ്ദ് ചെയ്ത ആര്‍ടിഒയുടെ(rto) നടപടി ശരിവച്ച് ഹൈക്കോടതി(High court). തൊടുപുഴയിലെ ഇരുചക്രവാഹന ഡീലറുടെ(bike dealer) ലൈസന്‍സ് സസ്പെന്‍ഡ് ചെയ്‍ത  ഇടുക്കി ആര്‍ടിഒ ആര്‍ രമണന്‍റെ നടപടിയാണ് ഹൈക്കോടതി ശരിവച്ചത്.

രജിസ്ട്രേഷന്‍ നമ്പര്‍ ഇല്ലാത്ത രണ്ട് ഇരുചക്ര വാഹനങ്ങള്‍ തൊഴുപുഴയില്‍ വച്ച് വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം പിടികൂടിയതാണ് കേസിനാസ്‍പദമായ സംഭവം. നിലവിലെ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് വാഹനം നിരത്തില്‍ ഇറക്കണമെങ്കില്‍ ഡീലര്‍ഷിപ്പില്‍ നിന്നും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ശേഷമായിരിക്കണം. ഇല്ലെങ്കില്‍ ഒരുലക്ഷം രൂപയാണ് പിഴ. 

രജിസ്ട്രേഷന്‍ ഇല്ലെങ്കില്‍ ഓരോ വാഹനത്തിനും വ്യത്യസ്‍തമായ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. എന്നാല്‍ തൊടുപുഴയില്‍ പിടികൂടിയ രണ്ട് വാഹനങ്ങള്‍ക്കും കൂടി ഒരു ട്രേഡ് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. മാത്രമല്ല, ഈ ട്രേഡ് സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് ഷോറൂം ജീവനക്കാരുടെ കൈവശം ഉണ്ടായിരുന്നില്ലെന്നും വാഹനങ്ങള്‍ ഓടിയ ദൂരം രേഖപ്പെടുത്തുന്ന ഓഡോമീറ്റര്‍ കേബിളുകള്‍ ഊരിയിട്ട നിലയിലുമായിരുന്നുവെന്നും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അതോടെ എംവിഡി ഉദ്യോഗസ്ഥര്‍ ഡീലര്‍ക്ക് ഒരുലക്ഷത്തിമൂവായിരം രൂപയുടെ പിഴ നോട്ടീസ് നല്‍കി. ഡീലര്‍ പിഴ അടയ്ക്കാന്‍ തയ്യാറാകാത്തതിനാല്‍ ഇടുക്കി ആര്‍ടിഒ നോട്ടീസ് അയച്ചു. എന്നിട്ടും പിഴ അടച്ചില്ല. ഇതോടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പക്ഷേ കുറ്റം സമ്മതിച്ചിട്ടും ഡീലര്‍ പിഴ അടയ്ക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഡീലറുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ആര്‍ടിഒ റദ്ദാക്കുകയായിരുന്നു. ഒപ്പം വാഹന്‍ വെബ്‍സൈറ്റില്‍ രജിസ്ട്രേഷനുള്ള ഡീലറുടെ പ്രവേശന ശ്രമങ്ങളും ആര്‍ടിഒ ബ്ലോക്ക് ചെയ്‍തു.

ഇതോടെ ട്രാന്‍സ്‍പോര്‍ട്ട് കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കുന്നതിനു പകരം അപ്പീലുമായി ഡീലര്‍ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചു. ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യാനും വാഹന്‍ വെബ്‍സൈറ്റ് ബ്ലോക്ക് ചെയ്യാനും ആര്‍ടിഒക്ക് അധികാരമില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ ഡീലറുടെ വാദം. എന്നാല്‍ ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളിക്കളഞ്ഞു.  കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍  അനുസരിച്ച് മോട്ടോര്‍ വാഹന വകുപ്പും ആര്‍ടിഒയും സ്വീകരിച്ച നടപടിയില്‍ അപാകതയില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിനുവേണ്ടി സീനിയര്‍ ഗവ പ്ലീഡര്‍ ഹൈക്കോടതിയില്‍ ഹാജരായി.



from Asianet News https://ift.tt/3war3O1
via IFTTT

'പരിയേറും പെരുമാള്‍' ഹിന്ദിയില്‍ അവതരിപ്പിക്കാന്‍ കരണ്‍ ജോഹര്‍; റീമേക്ക് റൈറ്റ്സ് വാങ്ങി

ജനപ്രീതിക്കൊപ്പം നിരൂപകശ്രദ്ധയും ലഭിച്ച ചിത്രമായിരുന്നു 2018ല്‍ പുറത്തെത്തിയ തമിഴ് ചിത്രം പരിയേറും പെരുമാള്‍ (Pariyerum Perumal). മാരി സെല്‍വരാജ് (Mari Selvaraj) എന്ന സംവിധായകന്‍റെ അരങ്ങേറ്റ ചിത്രം നിര്‍മ്മിച്ചത് നീലം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സംവിധായകന്‍ പാ രഞ്ജിത്ത് ആയിരുന്നു. ഇപ്പോഴിതാ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ചിത്രം റീമേക്കിന് ഒരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത. ഹിന്ദിയിലേക്കാണ് ചിത്രം പുനര്‍ നിര്‍മ്മിക്കപ്പെടുക.

സംവിധായകന്‍ കരണ്‍ ജോഹര്‍ (Karan Johar) ആണ് ചിത്രത്തിന്‍റെ റീമേക്ക് റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. കരണിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആയിരിക്കും ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുക. എന്നാല്‍ റീമേക്കിന്‍റെ സംവിധായകനും അഭിനേതാക്കളുമൊക്കെ ആരെന്ന വിവരം പുറത്തെത്തിയിട്ടില്ല. 

ബോളിവുഡിലേക്ക് നിര്‍മ്മാതാവിന്‍റെ റോളില്‍ പൃഥ്വിരാജ്? നായകന്‍ അക്ഷയ് കുമാര്‍

തിരുനെല്‍വേലിക്കു സമീപമുള്ള ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ ജാതീയമായ ഉച്ചനീചത്വങ്ങളെക്കുറിച്ച് ഉള്ളില്‍ തൊടും വിധം പറഞ്ഞ ചിത്രമായിരുന്നു പരിയേറും പെരുമാള്‍. കതിര്‍, ആനന്ദി, യോഗി ബാബു, വണ്ണാര്‍പേട്ടൈ തങ്കരാജ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് നാരായണന്‍റേതായിരുന്നു സംഗീതം.

അതേസമയം മറ്റൊരു തെന്നിന്ത്യന്‍ ചിത്രത്തിന്‍റെ റീമേക്ക് റൈറ്റ്സും കരണ്‍ ജോഹര്‍ വാങ്ങിയിട്ടുണ്ട്. സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രമാണ് ഇത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഈ റീമേക്കില്‍ നിര്‍മ്മാണപങ്കാളി ആയിരിക്കും. അക്ഷയ് കുമാറും ഇമ്രാന്‍ ഹഷ്‍മിയുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.



from Asianet News https://ift.tt/3CrIhsg
via IFTTT

ടി20 ലോകകപ്പ്: അഫ്ഗാന്‍റെ അട്ടിമറി സ്വപ്നങ്ങള്‍ അടിച്ചുപറത്തി ആസിഫ് അലി; സെമി ഉറപ്പിച്ച് പാക്കിസ്ഥാന്‍

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) അയല്‍ക്കാരുടെ സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ (Afghanistan) അഞ്ച് വിക്കറ്റിന് കീഴടക്കി സെമി ബെര്‍ത്തുറപ്പിച്ച് പാക്കിസ്ഥാന്‍(Pakistan). 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് അവസാന രണ്ടോവറില്‍ ജയത്തിലേക്ക് 24 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. കരീം ജന്നത്ത് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ നാലു സിക്സ് പറത്തി അഫ്ഗാന്‍റെ അട്ടിമറി മോഹങ്ങള്‍ ആസിഫ് അലി അടിച്ചുപറത്തി.

അവസാന ഓവറുകളില്‍ ബാബര്‍ അസമിനെയും ഷൊയൈബ് മാലിക്കിനെയും നഷ്ടമായി സമ്മര്‍ദ്ദത്തിലായ പാക്കിസ്ഥാനെ ഏഴ് പന്തില്‍ പുറത്താകാതെ 25 റണ്‍സടിച്ച ആസിഫ് അലിയാണ് വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. സ്കോര്‍ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 147-8, പാക്കിസ്ഥാന്‍ 19 ഓവറില്‍ 148-5. യുഎയില്‍ കളിച്ച കഴിഞ്ഞ 18 മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാന്‍റെ ആദ്യ തോല്‍വിയാണിത്. യുഎഇയില്‍ പാക്കിസ്ഥാന്‍റെ തുടര്‍ച്ചയായ പതിനാലാം ജയവും.
 
തുടക്കത്തില്‍ പാക്കിസ്ഥാനെ ഞെട്ടിച്ച് അഫ്ഗാന്‍

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

അഫ്ഗാന്‍ ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക്കിസ്ഥാനെ അഫ്ഗാന്‍ തുടക്കത്തില്‍ വിറപ്പിച്ചു. മികച്ച ഫോമിലുള്ള മുഹമ്മദ് റിസ്‌വാനെ(8) രണ്ടാം ഓവറില്‍ മടക്കി മുജീബ് ഉര്‍ റഹ്മാന്‍ പാക്കിസ്ഥാന് ആശങ്ക സമ്മാനിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും ഫഖര്‍ സമനും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകെട്ടുയര്‍ത്തി പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചു. പന്ത്രണ്ടാം ഓവറില്‍ ഫഖര്‍ സമനും(30) പതിനഞ്ചാം ഓവറില്‍ മുഹമ്മദ് ഹഫീസും(10) പുറത്തായെങ്കിലും ഷൊയൈബ് മാലിക്കിനെ കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന ബാബര്‍ പാക്കിസ്ഥാനെ ജയത്തിന് അടുത്തെത്തിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

എന്നാല്‍ പതിനേഴാം ഓവറില്‍ ബാബറിനെ(51) ക്ലീന്‍ ബൗള്‍ഡാക്കിയ റാഷിദ് ഖാന്‍ അഫ്ഗാന് വീണ്ടും പ്രതീക്ഷ നല്‍കി. പതിനെട്ടാം ഓവറില്‍ നവീന്‍ ഉള്‍ ഹഖ് രണ്ട് റണ്‍സ് മാത്രം വഴങ്ങി ഷൊയൈബ് മാലിക്കിനെ(19) വീഴ്ത്തിയതോടെ പാക്കിസ്ഥാന്‍ പരാജയം മുന്നില്‍ കണ്ടു. എന്നാല്‍ സമ്മര്‍ദ്ദമേതുമില്ലാതെ കരിം ജന്നത്തിന്‍റെ പത്തൊമ്പതാം ഓവര്‍ നേരിട്ട ആസിഫ് ക്ലീന്‍ ഹിറ്റുകളിലൂടെ നാല് സിക്സ് പറത്തി പാക്കിസ്ഥാനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

അഫ്ഗാനിസ്ഥാനായി റാഷിദ് ഖാന്‍ നാലോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുജീബ് ഉര്‍ റഹ്മാന്‍ നാലോവറില്‍ 13 റണ്‍സിന് ഒരു വിക്കറ്റെടുത്തു. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പാക്കിസ്ഥാന്‍ സെമി ഫൈനല്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പിച്ചു. നമീബിയയെയും സ്കോട്‌ലന്‍ഡിനെയുമാണ് ഇനി ഗ്രൂപ്പില്‍ പാക്കിസ്ഥാന് നേരിടാനുള്ളത്.

നേരത്തെ ടോസ് നേടിയിട്ടും ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയുടെ തീരുമാനം തുടക്കത്തില്‍ ആരാധകരെ ഞെട്ടിച്ചു. നബിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് അധികം വൈകാതെ പാക് ബൗളര്‍മാര്‍ തെളിയിക്കുകയും ചെയ്തു. രണ്ടാം ഓവറിലെ ഹസ്രത്തുള്ള സാസായിയെ(0) മടക്കി ഇമാദ് വാസിം അഫ്ഗാന് ആദ്യ പ്രഹരമേല്‍പ്പിച്ചു. സ്കോര്‍ ബോര്‍ഡില്‍ 13 റണ്‍സെത്തിയപ്പോഴേക്കും മൊഹമ്മദ് ഷെഹ്സാദിനെ(8) ഷഹീന്‍ അഫ്രീദി ബാബര്‍ അസമിന്‍റെ കൈകളിലെത്തിച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ അഫ്ഗാന് വിക്കറ്റുകള്‍ നഷ്ടമായി.

റഹ്മാനുള്ള ഗുര്‍ബാസ്(10), അസഗര്‍ അഫ്ഗാന്‍(10), കരീം ജന്നത്ത്(15) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ അഫ്ഗാന്‍ 64-5ലേക്ക് കൂപ്പുകുത്തി. പിടിച്ചുനിന്ന നജീബുള്ള സര്‍ദ്രാനെ(21 പന്തില്‍ 22) ഷദാബ് ഖാന്‍ വീഴ്ത്തിയതോടെ അഫ്ഗാന്‍ 100 പോലും കടക്കില്ലെന്ന് തോന്നിച്ചു.

വാലില്‍കുത്തി തല ഉയര്‍ത്തി

എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മുഹമ്മദ് നബിയും ഗുല്‍ബാദിന്‍ നൈബും ചേര്‍ന്ന് അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് അഫ്ഗാനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. അവസാന മൂന്നോവറില്‍ 43 റണ്‍സാണ് ഇരുവരും നേടിയത്. 32 പന്തില്‍ അഞ്ച് ബൗണ്ടറി പറത്തി 35 റണ്‍സുമായി നബിയും 25 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്സും പറത്തി നൈബും പുറത്താകാതെ നിന്നു.

പാക്കിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദിയും ഷദാബ് ഖാനും നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരോ വിക്കറ്റെടുത്തപ്പോള്‍ ഇമാദ് വാസിം നാലോവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ഹസന്‍ അലി നാലോവറിര്‍ 38-1, ഹാസിസ് റൗഫ് നാലോവറില്‍ 37-1 എന്നിവര്‍ റണ്‍സ് വഴങ്ങി.



from Asianet News https://ift.tt/2ZxDZRN
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............