കൊല്ലം: കടയ്ക്കലിൽ മൊബൈൽ ഫോൺ മോഷണം നടത്തിയ രണ്ടു പേർ പിടിയിൽ. സിസിടിവി ദൃശ്യങ്ങളാണ് ആണ് മൊബൈൽ വിൽപ്പനശാലയിൽ നടന്ന മോഷണത്തിൻറെ ചുരുളഴിച്ചത്. ആലക്കോട് കൊച്ചു പുത്തൻ വീട്ടിൽ അഭിഷേക്, മേലെവിളവീട്ടിൽ നന്ദു എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം ഇരുപത്തിയഞ്ചാം തിയതി ഉച്ചയോടെ കടയ്ക്കലിലെ മൊബൈൽ കടയിൽ എത്തിയ ഇവർ ഫോൺ വാങ്ങനെന്ന വ്യാജേനേ കടയിലുണ്ടായിരുന്ന മിക്ക ഫോണുകളും എടുത്ത് പരിശോധന നടത്തി. സ്ഥാപന ഉടമയായ റാഫി മാത്രമാണ് കടയിലുണ്ടായിരുന്നത്. ഇതിനിടയിൽ നന്ദു പലതും സംസാരിച്ചു കടയുടമയുടെ ശ്രദ്ധ തിരിച്ചു. ഈ സമയത്താണ് രണ്ടാമൻ പതിനാലായിരം രൂപ വിലവരുന്ന മൊബൈൽ ഫോൺ എടുത്ത് മാറ്റിയത്.
ഫോൺ വാങ്ങാൻ പൈസ കുറവുണ്ടന്നും പൈസയുമായി ഉടൻ വരാമെന്നും പറഞ്ഞ് ഇവർ ഇരുചക്രവാഹനത്തിൽ കയറി പോയി. പിന്നീട് ഫോണുകൾ തിരിച്ച് അടുക്കിവെക്കുന്നതിനിടയിലാണ് ഫോൺ നഷ്ടപ്പെട്ടത് ശ്രദ്ധയിൽ പെടുന്നത്. കടയുടമ ഉടൻ കടയ്ക്കൽ പോലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി സിസിടീവി ദ്യശ്യങ്ങൾ പരിശോധന നടത്തി.
മോഷ്ടാക്കൾ യാത്ര ചെയ്ത വാഹനം കണ്ടെത്തി. തുടർന്നാണ് പ്രതികൾ പിടിയിലാകുന്നത്. മോഷണം നടത്തിയ ഫോൺ നന്ദു അഞ്ചലെലെ ഹോട്ടൽ ജീവനക്കാരന് പതിനായിരം രൂപക്കാണ് വിറ്റത്. ഈ ഫോൺ പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
from Asianet News https://ift.tt/2ZCUoVi
via IFTTT
No comments:
Post a Comment