സ്‌ക്രീനില്‍ എത്തിയിട്ട് നാളുകള്‍ ഒരുപാട് ആയെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ മറക്കാത്ത താരമാണ് അശ്വതി(aswathy). അല്‍ഫോന്‍സാമ്മ എന്ന പരമ്പരയിലൂടെയും, കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രതിനായികയായ അമല എന്ന വേഷവും മലയാളിക്ക് എക്കാലവും ഓര്‍മ്മയുള്ള കഥാപാത്രങ്ങളാണ്. വിവാഹശേഷം അഭിനയരംഗത്തുനിന്നും വിട്ടു നില്‍ക്കുന്ന അശ്വതി സോഷ്യല്‍ മീഡിയയില്‍(social media) സജീവമാണ്. നീണ്ട നാളുകള്‍ക്കുശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയ സന്തോഷമാണ് അശ്വതി കഴിഞ്ഞദിവസം പങ്കുവച്ചത്. മലയാളികളുടെ പ്രിയപ്പെട്ട അവതാരകന്‍ മിഥുന്‍ രമേശിനൊപ്പമാണ് അശ്വതി ക്യാമറയ്ക്ക് മുന്നിലെത്തിയത്.
നീണ്ട പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അശ്വതി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ഒരു ബോധവത്ക്കരണ വീഡിയോയ്ക്ക് വേണ്ടിയാണ് അശ്വതി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്. കാലങ്ങള്‍ക്കുശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ ഒരു തുടക്കക്കാരി എന്നതുപോലെ ടെന്‍ഷന്‍ ആയിരുന്നെന്നും, എന്നാല്‍ ആക്ഷനും കട്ടും പറഞ്ഞുകൊണ്ട് ബോബന്‍ സാമുവല്‍ എത്തിയപ്പോള്‍ പേടിയെല്ലാം മാറിയെന്നും അശ്വതി കുറിക്കുന്നുണ്ട്.
അശ്വതിയുടെ കുറിപ്പ് വായിക്കാം
''അങ്ങനെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ബോധവല്‍ക്കരണ പരസ്യത്തിന് വേണ്ടി ക്യാമറക്കു മുന്നില്‍ വന്നു. യു.എ.ഇ-യുടെ സ്വന്തം മുത്ത് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന മിഥുന്‍ ചേട്ടന്റെ ഒപ്പം. ലൊക്കേഷന്‍ എത്തുന്നത് വരെ ഒരു തുടക്കക്കാരിയുടെ പേടി ഉള്ളില്‍ ഉണ്ടായിരുന്നു. പിന്നെ അതങ്ങു പോയി. കാരണം, ക്യാമറയ്ക്കു പിന്നില്‍ നിന്ന് 'ആക്ഷന്‍' പറഞ്ഞത് നമ്മടെ ഗുരു ആരുന്നേ, സാക്ഷാല്‍ ശ്രീ ബോബന്‍ സാമുവല്‍. അതുകൊണ്ട് തുടങ്ങി കഴിഞ്ഞപ്പോള്‍ ആ പേടിയൊക്കെ എങ്ങോട്ട് പോയെന്ന് അറിഞ്ഞില്ല. മനസ്സ് ഒരു പതിമൂന്ന് വര്‍ഷം പിന്നിലേക്ക്, അല്‍ഫോന്‍സാമ്മയുടെ ലൊക്കേഷനിലേക്ക് എന്നെ കൊണ്ടുപോയി. ഈയൊരു അവസരം തന്നതിന് ഒരുപാട് നന്ദിയുണ്ട് സാര്‍. ഇനി അടുത്തത് സാര്‍ (ബോബന്‍ സാമുവല്‍) സിനിമയിലേക്കും വിളിക്കുമായിരിക്കും ല്ലേ.''
from Asianet News https://ift.tt/2ZKetZJ
via IFTTT
No comments:
Post a Comment