കോഴിക്കോട്: കോഴിക്കോട് സിറ്റി പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിലായി. കോഴിക്കോട് സിറ്റി കമ്മീഷണർ എവി ജോർജിൻ്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ സ്വപ്നിൽ മഹാജൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെ പിടികൂടിയത്.
സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് എസ്എച്ച്ഒ-മാരുടെ നേതൃത്വത്തിൽ പ്രത്യേകം രൂപീകരിച്ച അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഏഴ് പേരെയും വെള്ളയിൽ അഞ്ച്, ടൗൺ നാല്, കുന്ദമംഗലം -മൂന്ന്, എലത്തൂർ മൂന്ന്, ട്രാഫിക് - രണ്ട്, ചേവായൂർ - രണ്ട്, കസബ - ഒന്ന് പന്നിയങ്കര - ഒന്ന്, മെഡിക്കൽ കോളേജ് - ഒന്ന്, ബേപ്പൂർ – ഒന്ന് പേരേയുമാണ് പൊലീസ് സ്റ്റേഷനുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
തുടർന്നും ലോങ് പെന്റിങ് വാറണ്ട് പ്രതികൾക്കെതിരെ ഉള്ള നടപടികൾ ശക്തമാക്കുമെന്നും, വിദേശത്തുള്ള പിടികിട്ടാപുള്ളികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചും നടപടികൾ ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
from Asianet News https://ift.tt/3nH8Tzt
via IFTTT
No comments:
Post a Comment