തൃശ്ശൂർ: തൃശൂർ തിരൂരിൽ യുവ അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലയ്ക്ക് കാരണം. അഭിഭാഷകൻ പിആർ. സജേഷിനെ അറസ്റ്റ് ചെയ്തു. മുളങ്കുന്നത്തുകാവ് സ്വദേശിയായ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. അഭിഭാഷകനായ പിആർ സജേഷിൻ്റെ തൃശൂർ തിരൂരിലെ വീട്ടിലായിരുന്നു സംഭവം.
Read More: പൊന്നാനിയിൽ 14- കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19- കാരൻ അറസ്റ്റിൽ
മണികണ്ഠനും സജേഷും സുഹൃത്തുക്കളായിരുന്നു. മദ്യപാനത്തിനിടെ വാക്കേറ്റവും ബഹളവുമുണ്ടായി. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. അഭിഭാഷകൻ ദീർഘകാലമായി മദ്യത്തിനും ലഹരിയ്ക്കും അടിമയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇയാൾ വീട്ടിൽ തനിച്ചാണ് താമസമെന്നും നാട്ടുകാർ പറയുന്നു. തിരൂർ സ്വദേശിയായ കൊല്ലപ്പെട്ട മണികണ്ഠൻ അവിവാഹിതനാണ്. വിയ്യൂർ പൊലീസാണ് കേസന്വേഷിക്കുന്നത്.
Read More : ഒരു വർഷത്തിനിടെ ഏഴ് പേർക്കെതിരെ പീഡന പരാതി; യുവതിക്കെതിരെ അന്വേഷണത്തിന് വനിതാ കമ്മിഷൻ നിർദേശം
നിരവധി ക്രിമിനൽ കേസ് പ്രതിയായ 'മിഠായി അനു' കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി അറസ്റ്റിൽ
കൊണ്ടോട്ടി ബലാത്സംഗ ശ്രമം; പ്രതിയായ പതിനഞ്ചുകാരന്‍റെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ പരിശോധിക്കും
from Asianet News https://ift.tt/3mnrVLJ
via IFTTT
No comments:
Post a Comment