ആലപ്പുഴ: ആലപ്പുഴയില്‍(Alappuzha) പൊലീസുകാരന്‍റെ ഭാര്യയോട് എസ്ഐ(Sub inspector) അപമര്യാദയായി പെരുമാറിയെന്ന് പരാതി. പൊലീസുകാരന്‍(Police) ഡ്യൂട്ടിയിലാണെന്ന് അറിഞ്ഞിട്ടും രാത്രി ക്വാര്‍ട്ടേഴ്സില്‍ എത്തിയ എസ് ഐ പൊലീസുകാരന്‍റെ ഭാര്യയോട് അപമര്യാദയായി(misbehave) പെരുമാറിയെന്നാണ് പരാതി. സംഭവത്തില്‍ ആലപ്പുഴ പൊലീസ് ടെലി കമ്യൂണിക്കേഷന്‍ വിഭാഗം എസ്ഐ സന്തോഷിനെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ നോര്‍ത്ത് പൊലീസ് ആണ് എസ്ഐക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഈ മാസം 18ന് ആണ് സംഭവം നടന്നത്. രാത്രി 8.30ന് ആണ് എസ് ഐ പൊലീസുകാരനെ അന്വേഷിച്ച് അദ്ദേഹത്തിന്‍റെ ക്വാര്‍ട്ടേഴിലെത്തിയത്. പൊലീസ് ആസ്ഥാനത്തു നിന്നും വയര്‍ലെസ് സെറ്റ് വാങ്ങാനായി പൊലീസുകാരനെ ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു. ഇതറിഞ്ഞിട്ടും എസ്ഐ പൊലീസുകാരന്‍റെ വീട്ടിലെത്തുകയായിരുന്നു.
കോളിംഗ് ബെല്‍ കേട്ട് വാതില്‍ തുറന്ന പൊലീസുകാരന്‍റെ ഭാര്യയോട് ഒരു കാര്യംപറയാനുണ്ടെന്ന് പറഞ്ഞ് എസ്ഐ അകത്തേക്ക് കയറിയ ശേഷമാണ് അതിക്രമം നടത്തിയത്. അപമര്യാദയായി സംസാരിച്ച എസ്ഐ ബലപ്രയോഗത്തിന് ശ്രമിച്ചെന്നും പൊലീസുകാരന്‍റെ ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്തതോടെ പ്രതിയായ എസ്ഐ ഒളിവില്‍ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
from Asianet News https://ift.tt/3CnBNe2
via IFTTT
No comments:
Post a Comment