മാന്നാർ: ആലപ്പുഴ മാന്നാറില്‍(Mannar) യാത്രയ്ക്കിടെ കാറിനുള്ളിൽ ഛർദ്ദിച്ച മൂന്നു വയസുകാരൻ ശ്വാസകോശത്തിൽ ആഹാരം കുടുങ്ങി മരിച്ചു(death). കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെക്രട്ടറി മാന്നാര്‍ കുരട്ടിക്കാട് വൈശ്യന്നേത്ത് വീട്ടില്‍ ബിനു ചാക്കോയുടെയും റോസമ്മ തോമസിന്‍റേയും മകന്‍ എയ്ഡൻ ഗ്രെഗ് ബിനു (3) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി പരുമല, എടത്വ ദേവാലയങ്ങളിലെ ദർശനത്തിനു ശേഷം തിരികെ വീട്ടിലേക്ക് വരുകയായിരുന്നു ബിനു ചാക്കോയും കുടുംബവും. യാത്രക്കിടെ കാറിന്‍റെ പിൻസീറ്റിൽ സഹോദരിയോടൊപ്പം ഇരുന്ന കുഞ്ഞ് ഛർദ്ദിക്കുകയും തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയുമായിരുന്നു. ഉടൻ തന്നെ കുട്ടിയെ കടപ്രയിലെയും പരുമലയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിക്കുകയും നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞതിനാൽ അവിടെ നിന്നും വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
കുഞ്ഞിന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: അലീന മറിയം ബിനു, അഡോൺ ഗ്രെഗ് ബിനു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കുട്ടംപേരൂർ സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയ (മുട്ടേൽപള്ളി) സെമിത്തേരിയിൽ നടക്കും.
from Asianet News https://ift.tt/3bnGmcx
via IFTTT
No comments:
Post a Comment