രണ്ടാമത്തെ കോവിഡ് 19 തരംഗം ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മികച്ച വളര്‍ച്ച. 2021 ന്റെ രണ്ടാം പാദത്തില്‍ 33 ദശലക്ഷം കയറ്റുമതി കടന്നതായി ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് വെളിപ്പെടുത്തുന്നു. മൊത്തത്തിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഷവോമി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍, പ്രീമിയം വിഭാഗത്തില്‍ (30,000 രൂപയും അതിനുമുകളിലും) 34 ശതമാനം ഓഹരിയുമായി വണ്‍പ്ലസ് മുന്നിലാണ്. കൗണ്ടര്‍പോയിന്റ് റിപ്പോര്‍ട്ട് അനുസരിച്ച്, രണ്ടാം പാദത്തില്‍ ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിലെ വാര്‍ഷികവര്‍ദ്ധനവ് 82 ശതമാനത്തിന്റേതാണ്. എന്നാല്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ കോവിഡ് 19 തരംഗം കാരണം വിപണി 14 ശതമാനം കുറഞ്ഞു. എന്നാല്‍, നിയന്ത്രണങ്ങള്‍ നീക്കി സ്‌റ്റോറുകള്‍ വീണ്ടും തുറക്കാന്‍ തുടങ്ങിയതിനാല്‍ ജൂണില്‍ ആവശ്യക്കാര്‍ വര്‍ദ്ധിച്ചു. ഉപഭോക്താക്കള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നതിന് മുന്‍ഗണന നല്‍കുന്നതിനാല്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഓഫ്‌ലൈന്‍ കേന്ദ്രീകൃത ബ്രാന്‍ഡുകള്‍ക്ക് തിരിച്ചടി നേരിട്ടു. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് ആധിപത്യം ഇപ്പോഴും തുടരുകയാണ്. അവര്‍ക്ക് ഇപ്പോള്‍ മൊത്തം വിപണിയുടെ 79 ശതമാനം വിഹിതമുണ്ട്. റെഡ്മി 9 സീരീസും റെഡ്മി നോട്ട് 10 സീരീസും ഷവോമി കയറ്റുമതി നടത്തിയപ്പോള്‍ ഗ്യാലക്‌സി എംസീരീസും എഫ്‌സീരീസും സാംസങ് കയറ്റുമതി ചെയ്തു. 5 ജി സ്മാര്‍ട്ട്‌ഫോണുകളുടെ വിഹിതം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ജൂണ്‍ അവസാനിച്ച പാദത്തില്‍ ഇത് 14 ശതമാനം കടന്നു. 23 ശതമാനം ഓഹരിയുള്ള ഏറ്റവും മികച്ച 5 ജി സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡാണ് റിയല്‍മി, തൊട്ടുപിന്നില്‍ വണ്‍പ്ലസ്. റെഡ്മി 9 സീരീസും റെഡ്മി നോട്ട് 10 സീരീസും നയിക്കുന്ന 28 ശതമാനം മാര്‍ക്കറ്റ് ഷെയറുമായി ഷവോമി മുന്‍നിരയിലാണ്. കൗണ്ടര്‍പോയിന്റിന്റെ അഭിപ്രായത്തില്‍, ടോപ്പ് സെല്ലിംഗ് മോഡലുകളില്‍ അഞ്ചില്‍ നാലും ഷവോമിയില്‍ നിന്നുള്ളതാണ്; ഇതില്‍ റെഡ്മി 9 എ, റെഡ്മി 9 പവര്‍, റെഡ്മി നോട്ട് 10, റെഡ്മി 9. എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍, റെഡ്മി 9 എ മികച്ച ബജറ്റ് ഫോണുകളില്‍ ഏറ്റവും കൂടുതല്‍ കഴിഞ്ഞ മൂന്ന് പാദങ്ങളിലും വിറ്റഴിക്കപ്പെടുന്ന മോഡലായി തുടരുന്നു. പുറമേ, പ്രീമിയം വിഭാഗത്തിലെ ഷവോമിയുടെ ശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങിയതായും തോന്നുന്നു, ഈ വിഭാഗത്തിന്റെ 7 ശതമാനത്തിലധികം കമ്പനി പിടിച്ചെടുത്തു. ഈ പാദത്തില്‍ പോക്കോ മൂന്നിരട്ടി വളര്‍ച്ച കണ്ടതായി കൗണ്ടര്‍പോയിന്റ് രേഖപ്പെടുത്തുന്നു. ഷവോമി ഇന്ത്യയില്‍ നിന്നുള്ള ഒരു പ്രത്യേക ബ്രാന്‍ഡാണ് പോക്കോ. ഈ സബ് ബ്രാന്‍ഡ് നിര്‍മ്മിതിയുടെ 66 ശതമാനം വരെ കയറ്റുമതി ചെയ്തുവത്രേ. ഈ പാദത്തില്‍ ഇത് ഏറ്റവും ഉയര്‍ന്ന ഓണ്‍ലൈന്‍ ഷെയറിലും എത്തി. 61 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ വിവോ മൂന്നാമതാണ്. പ്രീമിയം വിഭാഗത്തില്‍ അതിന്റെ പങ്ക് 12 ശതമാനമായി ഉയര്‍ന്നു. 140 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ലിസ്റ്റിലെ നാലാമത്തെ ബ്രാന്‍ഡാണ് റിയല്‍മി, ബ്രാന്‍ഡിന്റെ 5 ജി സീരിസ് ഇതിനെ കൂടുതല്‍ വളരാന്‍ സഹായിച്ചു. ഇന്ത്യയിലെ 50 ദശലക്ഷം സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതികളില്‍ ഏറ്റവും വേഗതയേറിയ ബ്രാന്‍ഡായി ഇത് മാറി.103 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ഓപ്പോ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. പ്രീമിയം വിഭാഗത്തില്‍ ആപ്പിള്‍ 144 ശതമാനം വളര്‍ച്ച നേടി. അള്‍ട്രാ പ്രീമിയം വിഭാഗത്തിലെ മുന്‍നിരക്കാരായ ഇത് 45,000 രൂപയ്ക്ക് മുകളിലുള്ള ഫോണാണ്, കൂടാതെ 49 ശതമാനത്തിലധികം വിഹിതവുമുണ്ട്. ഐഫോണ്‍ 11, ഐഫോണ്‍ 12 എന്നിവയുടെ ശക്തമായ ഡിമാന്‍ഡാണ് ഈ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് കൗണ്ടര്‍പോയിന്റ് പറയുന്നു. അതേസമയം, വണ്‍പ്ലസ് ഏകദേശം 200 ശതമാനം വാര്‍ഷിക വളര്‍ച്ച കണ്ടു, മെയ് മാസത്തില്‍ ആരംഭിച്ച വണ്‍പ്ലസ് 9 സീരീസാണ് ഇവര്‍ക്ക് വലിയ നേട്ടം സമ്മാനിച്ചത്. വണ്‍പ്ലസ് ഇന്ത്യയിലെ പ്രീമിയം മാര്‍ക്കറ്റിലെ ആദ്യ അഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളില്‍ മൂന്ന് സ്ഥാനങ്ങള്‍ നേടി, പ്രീമിയം വിഭാഗത്തില്‍ 48 ശതമാനം ഷെയറുള്ള മികച്ച 5 ജി സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡാണ് ഇത. ബജറ്റ് വിഭാഗത്തില്‍, ഇറ്റല്‍, ഇന്‍ഫിനിക്‌സ്, ടെക്‌നോ എന്നിവ ഉള്‍പ്പെടുന്ന ട്രാന്‍ഷന്‍ ഗ്രൂപ്പ് ബ്രാന്‍ഡുകള്‍ മൂന്നിരട്ടി വളര്‍ച്ച നേടി. മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ ഏതാണ്ട് 7 ശതമാനമാണ് ഇവരുടേത്. 6,000 രൂപ വിലയുള്ള ബാന്‍ഡിലെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി ഇറ്റല്‍ തുടരുന്നു.
from Asianet News https://ift.tt/3rLmeby
via IFTTT
Somebody in the grey shade of my memory wisphers the old fact rather the all time truth that " Gone are those days which defines your heavenly moments........its high time to step in to the core of bitter truth" life.........
Saturday, July 31, 2021
പകരംവീട്ടണം, പ്രതാപം വീണ്ടെടുക്കണം; ഒളിംപിക്‌സ് ഹോക്കി ക്വാര്‍ട്ടറില്‍ ഇന്ത്യ ഇന്ന് ബ്രിട്ടനെതിരെ
ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. 1980ന് ശേഷം ആദ്യ മെഡൽ ലക്ഷ്യമിടുന്ന ഇന്ത്യയുടെ എതിരാളികൾ ബ്രിട്ടനാണ്. വൈകിട്ട് അഞ്ചരയ്‌ക്കാണ് കളി തുടങ്ങുക. ഹോക്കിയുടെ തറവാട്ടുകാർ ടോക്കിയോയിൽ ഇറങ്ങുമ്പോള്‍ സെമി ഫൈനൽ ബർത്തിനൊപ്പം പഴയ പ്രതാപം വീണ്ടെടുക്കലും ലക്ഷ്യമിടുന്നു. ടോക്കിയോ ഒളിംപിക്‌സില്‍ ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചായിരുന്നു തുടക്കം. എന്നാല്‍ രണ്ടാം കളിയിൽ ഓസ്‌ട്രേലിയക്കെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി നേരിട്ടു. പ്രതിരോധവും പി ആർ ശ്രീജേഷും നിഷ്‌പ്രഭമായപ്പോൾ ഒന്നിനെതിരെ ഏഴ് ഗോളിന്‍റെ പരാജയം. ഓസ്‌ട്രേലിയ നല്‍കിയ പ്രഹരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഇന്ത്യയെയാണ് പിന്നെ കണ്ടത്. അതിശക്തമായ സ്‌പെയ്‌നെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ച ഇന്ത്യ പിന്നെ തിരിഞ്ഞുനോക്കിയില്ല. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചത് ആത്മവിശ്വാസം കൂട്ടി. ജപ്പാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ത്ത് അവസാന ഗ്രൂപ്പ് മത്സരം ഇന്ത്യ ആഘോഷമാക്കി. ഓസ്‌ട്രേലിയക്ക് പിന്നിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് ക്വാർട്ടർ കടമ്പയിലുള്ളത് എതിർ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ ബ്രിട്ടൺ. ഇന്ത്യ അഞ്ച് കളിയിൽ 15 ഗോൾ നേടിയപ്പോൾ 13 ഗോൾ വഴങ്ങി. ബ്രിട്ടൺ നേടിയതും വഴങ്ങിയതും 11 ഗോൾ. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡലിനുള്ള മത്സരത്തിൽ ബ്രിട്ടനോടേറ്റ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് മൻപ്രീതും സംഘവും ഇറങ്ങുന്നത്. ഒളിംപിക്‌സില്‍ ഇന്ത്യയും ഇംഗ്ലണ്ടും എട്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇരു ടീമും നാല് ജയം വീതം നേടി. അതേസമയം വനിതാ ഹോക്കിയിൽ ഇന്ത്യ നാളെ ക്വാര്‍ട്ടറിൽ കരുത്തരായ ഓസ്‌ട്രേലിയയെ നേരിടും. നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zTCVV2
via IFTTT
from Asianet News https://ift.tt/3zTCVV2
via IFTTT
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ വഴിപാടുകളുടെ നിരക്ക് കൂട്ടും
പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ വഴിപാടുകളുടെ നിരക്ക് കൂട്ടാൻ നീക്കം. നിരക്ക് വർധന ശുപാർശ ഉടൻ ഹൈക്കോടതിക്ക് സമർപ്പിക്കും. കൊവിഡിന് പിന്നാലെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തീരുമാനമെന്നാണ് വിശദീകരണം. നിയന്ത്രണങ്ങളിൽ ക്ഷേത്രങ്ങൾ അടച്ചിട്ടതും ഭക്തർക്ക് പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയതുമാണ് ബോർഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. ദിവസവും ഉള്ള ആവശ്യങ്ങൾക്ക് പോലും പണം തികയാതെ വന്നതോടെ, ക്ഷേത്രങ്ങളിലെ നിത്യോപയോഗത്തിനല്ലാത്ത പാത്രങ്ങൾ വരെ വിൽക്കാൻ തിരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വഴിപാട് നിരക്ക് കൂട്ടുന്നതിനെ പറ്റി ഗൗരവമായി ആലോചിക്കാൻ തുടങ്ങിയത്. നിരക്ക് വർധനയെ പറ്റി പഠിക്കാൻ ദേവസ്വം കമ്മീഷണർ അധ്യക്ഷനായ കമ്മീഷനെയും നിയോഗിച്ചു. കമ്മീഷൻ ശുപാർശകൾ പ്രകാരമാണ് നിരക്ക് വർധന നീക്കം. ക്ഷേത്രങ്ങളിലെ അർച്ചന മുതൽ ശബരിമലയിലെ പ്രധാന വഴിപാടുകളായ അപ്പത്തിന്റെയും അരവണയുടേയും നിരക്ക് ഉയർത്തും. അരവണ വില എൺപത് രൂപയിൽ നിന്ന് നൂറായും അപ്പം വില മുപ്പത്തിയഞ്ചിൽ നിന്ന് അമ്പതായും വർധിപ്പിക്കാനാണ് തീരുമാനം. ഹൈക്കോടതിയിൽ നിന്ന് അംഗീകാരം കിട്ടുന്ന മുറയ്ക്ക് പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. മണ്ഡലകാലത്ത് ശബരിമലയിൽ നിന്ന് കിട്ടുന്ന പണമായിരുന്നു തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന വരുമാനം. കൊവിഡ് കാലത്ത് പൂർണമായി അടച്ചിട്ടതും പിന്നീട് തുറന്നപ്പോൾ ആളെണ്ണം പരിമിതപ്പെടുത്തിയതും തിരിച്ചടയായി. കഴിഞ്ഞ മാസ പൂജയ്ക്ക് അനുവദിക്കപ്പെട്ട ആളുകൾ പോലും എത്തിയില്ല. ഈ സാഹചര്യത്തിലാണ് വരുമാനത്തിനായി മറ്റ് വഴികൾ തേടുന്നത്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണമില്ലെന്നാണ് ബോർഡിന്റെ വിശദീകരണം.
from Asianet News https://ift.tt/3fk4OOl
via IFTTT
from Asianet News https://ift.tt/3fk4OOl
via IFTTT
ഇല്ലാത്തയാൾക്ക് വായ്പ, ഭരണസമിതി അറിഞ്ഞുകൊണ്ട് തട്ടിച്ചത് ലക്ഷങ്ങൾ; കഞ്ഞിക്കുഴി സഹകരണ ബാങ്കിലെ തട്ടിപ്പുകൾ
ഇടുക്കി: സിപിഎം ഭരണത്തിലുള്ള ഇടുക്കി കഞ്ഞിക്കുഴി സഹകരണ ബാങ്കിൽ ഇല്ലാത്തയാളുകളുടെ പേരിലും ഈടു വച്ച ഭൂമിയുടെ വില പെരുപ്പിച്ച് കാട്ടിയും കോടികളുടെ വായ്പാ തട്ടിപ്പ്. സെക്രട്ടറിയുടെയും ഇടനിലക്കാരന്‍റെയും അക്കൗണ്ടിലേയ്ക്ക് എത്തിയത് ലക്ഷങ്ങളെന്നാണ് സഹകരണവകുപ്പിന്‍റെ 2018 -19 ലെ ഓഡിറ്റിൽ കണ്ടെത്തിയത്. ബാങ്കിന് 18 കോടി നഷ്ടമായെങ്കിലും കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും എടുത്തില്ല. കഞ്ഞിക്കുഴി ബാങ്കിന്‍റെ വായ്പകളിൽ സംശയം തോന്നിയ സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം വായ്പയെടുത്ത 25 പേര്‍ക്ക് കത്തയച്ചു. പക്ഷേ പതിനൊന്ന് കത്തുകൾ കൈപ്പറ്റാൻ ആളില്ലാതെ മടക്കി. ഇങ്ങനെ വ്യാജ മേൽവിലാസത്തിൽ വായ്പ കൊടുത്തത് മാത്രമല്ല, വിപണി വില കുറഞ്ഞ സ്ഥലത്തിന് വൻ വിലയിട്ടും വായ്പ കൊടുത്തു. വിലയുടെ അമ്പത് ശതമാനം മാത്രമേ വായ്പ നൽകാവൂ എന്ന ചട്ടവും ലംഘിച്ചു. ബാങ്കിലെ ജീവനക്കാരനായ മോഹൻ ദാസിന്‍റെ പത്തു സെൻ്റ് സ്ഥലത്തിന് ഒരു കോടി 42 ലക്ഷം വിലയിട്ട് 81 ലക്ഷം വായ്പ നൽകിയതായും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്കിൽ പണയത്തിലിരുന്ന സ്ഥലത്തിനു പോലും വായ്പ അനുവദിച്ചു. രണ്ടു തവണ വിൽപ്പന നടത്തിയ സ്ഥലത്തിന് ആദ്യത്തെ ഉടമയുടെ പേരിൽ വായ്പ. സ്ഥലത്തിൻ്റെ വില നിർണയിക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പകരം ബോർഡംഗങ്ങൾ. വായ്പ അനുവദിക്കുന്നതിന് ഇടനില നിൽക്കുന്ന സജി എം എസ് എന്നയാളുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ കമ്മീഷനായി വന്നുവെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ലക്ഷങ്ങൾ സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടിലേക്കുമെത്തി. ബാങ്കിന്‍റെ പ്രവര്‍ത്തന പരിധി കഞ്ഞിക്കുഴി പഞ്ചായത്ത്. പക്ഷേ പഞ്ചായത്തിന് പുറത്തും വായ്പ കൊടുത്തു. ഓഡിറ്റിൽ കണ്ടെത്തിയ കുഴപ്പങ്ങൾ പരിഹരിച്ചെന്ന് ബാങ്ക് അധികൃതർ വാദിക്കുന്നുണ്ടെങ്കിലും എങ്ങനെ പരിഹരിച്ചെന്ന് കൃത്യമായ മറുപടിയില്ല. കുറ്റക്കാർക്കെതിരെ നടപടിയുമുണ്ടായില്ല.
from Asianet News https://ift.tt/3feWlfm
via IFTTT
from Asianet News https://ift.tt/3feWlfm
via IFTTT
ടോക്കിയോ ഒളിംപിക്‌സ്: ബോള്‍ട്ടിന്‍റെ പിന്‍ഗാമിയെ ഇന്നറിയാം; 100 മീറ്റര്‍ പുരുഷ ഫൈനല്‍ വൈകിട്ട്
ടോക്കിയോ: ലോകത്തെ ഏറ്റവും വേഗമേറിയ പുരുഷ താരത്തെ ഇന്നറിയാം. വൈകിട്ട് 6.20നാണ് 100 മീറ്റർ ഫൈനൽ. ഇതിന് മുൻപ് മൂന്ന് സെമിഫൈനലുകൾ നടക്കും. 24 താരങ്ങളാണ് സെമിയിൽ മത്സരിക്കുന്നത്. ഓരോ സെമിയിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മൂന്ന് സെമിയിലേയും മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരും ഫൈനലിലേക്ക് മുന്നേറും. തന്റെ പിൻഗാമിയാവും എന്ന് ഉസൈൻ ബോൾട്ട് പ്രവചിച്ച അമേരിക്കയുടെ ട്രൈവോൺ ബ്രോംവെൽ, ജമൈക്കയുടെ യോഹാൻ ബ്ലേക്ക്, കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്, ദക്ഷിണാഫ്രിക്കയുടെ അകാനി സിംബൈൻ തുടങ്ങിയവരെല്ലാം സെമിയിലേക്ക് മുന്നേറിയിട്ടുണ്ട്. 100 മീറ്ററിൽ ലോക റെക്കോർഡും ഒളിംപിക് റെക്കോർഡും ബോൾട്ടിന്റെ പേരിനൊപ്പമാണ്. 9.58 സെക്കൻഡാണ് ലോക റെക്കോർഡ്. ഒളിംപിക് റെക്കോർഡ് 9.63 സെക്കൻഡും. എലെയ്ന്‍ തോംസണ്‍ വേഗറാണി ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ ഹെറായാണ് ടോക്കിയോ ഒളിംപിക്‌സിലെ വേഗറാണി. വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ 10.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത് ഒളിംപിക് റെക്കോര്‍ഡോടെയാണ് എലെയ്‌നിന്‍റെ സ്വര്‍ണം നേട്ടം. റിയോ ഒളിംപിക്‌സിലും എലെയ്‌നായിരുന്നു സ്വര്‍ണം. 1988ലെ ഒളിംപിക്‌സില്‍ അമേരിക്കയുടെ ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോയ്‌നര്‍ സ്ഥാപിച്ച 33 വര്‍ഷം പഴക്കമുള്ള ഒളിംപിക് റെക്കോര്‍ഡാണ് ടോക്കിയോയില്‍ എലെയ്‌നിന്‍റെ വേഗത്തിന് മുന്നില്‍ തകര്‍ന്നത്. വനിതകളുടെ 100 മീറ്ററില്‍ ആദ്യ മൂന്ന് മെഡലും ജമൈക്ക സ്വന്തമാക്കി. ലോക ഒന്നാം നമ്പര്‍ താരവും രണ്ട് തവണ ഒളിംപിക് ചാമ്പ്യനുമായിട്ടുള്ള ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍(10.74) വെള്ളിയും ഷെറീക്ക ജാക്‌സണ്‍(10.76) വെങ്കലവും നേടി. ഒളിംപിക്സ് ഫുട്ബോള്‍: ബ്രസീലും സ്പെയിനും സെമിയില്‍ ഇന്ന് എന്‍റെ ദിവസമല്ലായിരുന്നു; സെമിയിലെ തോല്‍വിയെക്കുറിച്ച് പി വി സിന്ധു ടോക്യോ ഒളിംപിക്സ്: വനിതാ ഹോക്കിയില്‍ ചരിത്ര നേട്ടം; ഇന്ത്യ ക്വാര്‍ട്ടറില്‍ നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2WGAZRA
via IFTTT
from Asianet News https://ift.tt/2WGAZRA
via IFTTT
സംസ്ഥാന സാമ്പത്തിക പ്രതിസന്ധിയിൽ; ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം അഡ്വാൻസ് ഇല്ല
തിരുവനന്തപുരം: ഓണത്തിന് ഇത്തവണ സർക്കാർ ജീവനക്കാർക്ക് ശമ്പളം അഡ്വാൻസ് ഇല്ല. സാമ്പത്തിക പ്രതിസന്ധി മൂലമാണിത്. ഉൽസവബത്തയും ബോണസും നൽകുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. ഓണത്തിന് കിറ്റ് വിതരണം തുടങ്ങിയെങ്കിലും സർക്കാർ ജീവനക്കാർക്ക് അത്ര ആശ്വാസകരമായ വാർത്തയല്ല വരുന്നത്. മാസത്തെ 15-ാം തീയതിക്ക് ശേഷമാണ് ഓണമെങ്കിൽ അടുത്ത മാസത്തെ ശമ്പളം നേരത്തെ നൽകാറുണ്ട്. ഇത്തവണ 20നാണ് ഓണമെങ്കിലും അഡ്വാൻസ് ശമ്പളം നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. ജീവനക്കാർക്ക് ശമ്പള വർദ്ധന ഉൾപ്പടെ കൊവിഡ് പ്രതിസന്ധിക്കിടെയും നൽകിയിരുന്നു. നേരത്തെ പിടിച്ച ശമ്പളവും ഗഡുക്കളായി നൽകുകയാണ്. അതിനിടെ അഡ്വാൻസ് ശമ്പളം കൂടി നൽകേണ്ടതില്ലെന്നാണ് തീരുമാനം ബോണസും അനിശ്ചിതത്വത്തിലാണ്. 27,360 രൂപ വരെ ശമ്പളമുള്ളവർക്ക് 4000 രൂപയും അതിന് മുകളിലുള്ളവർക്ക് 2,750 രൂപ ഉത്സവ ബത്തയും കഴിഞ്ഞ വർഷം നൽകിയിരുന്നു. ഇത്തവണത്തെ സ്ഥിതി സർക്കാർ ജീവനക്കാർ മനസിലാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3rJEL8f
via IFTTT
from Asianet News https://ift.tt/3rJEL8f
via IFTTT
കർണാടകത്തിലേക്ക് കടക്കാൻ ആർടിപിസിആർ നെഗറ്റീവ് റിസൾട്ട് നിർബന്ധം; പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ
ബെംഗളൂരു: കൊവിഡ് പശ്ചാത്തലത്തിൽ ഇന്ന് മുതൽ കേരള അതിർത്തികളിൽ കർണാടകം പരിശോധന ശക്തമാക്കും. ഇതിനായി കൂടുതൽ പൊലീസിനെ വിന്യസിച്ചു. കേരളത്തിൽ നിന്നെത്തുന്നവർക്ക് 72 മണിക്കൂർ മുമ്പെങ്കിലും എടുത്ത ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് നിബന്ധന. വാക്സീൻ എടുത്തവർക്കും ആർടി പിസിആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. അതിർത്തികൾക്ക് പുറമേ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധനയുണ്ടാകും. ദിവസവും കർണാടകത്തിൽ പോയി വരുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർ 15 ദിവസത്തിൽ ഒരിക്കൽ ആർടി പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കേരളത്തിൽ കൊവിഡ് വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങളെന്ന് കർണാടക വ്യക്തമാക്കുന്നു. അതിനിടെ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് കാസർകോട്ടേയ്ക്കുള്ള ബസ് സർവീസ് നിർത്തി വച്ചു. സർക്കാർ, സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ കർണ്ണാടക സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. ബെംഗ്ലൂരു ഉള്‍പ്പടെ റെയില്‍വേസ്റ്റേഷനുകളില്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പിന്‍റെ കൂടുതല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ബെംഗ്ലൂരുവിലടക്കം കോളേജുകള്‍ തുറന്നിരുന്നു. സ്കൂളുകള്‍ അടുത്തമാസം ആദ്യം മുതല്‍ തുറക്കാനാണ് തീരുമാനം.
from Asianet News https://ift.tt/3zTptAw
via IFTTT
from Asianet News https://ift.tt/3zTptAw
via IFTTT
കേരളത്തിലെ കൊവിഡ് രൂക്ഷത; കേന്ദ്രസംഘത്തിന്‍റെ വിലയിരുത്തൽ ഇന്നും തുടരും; കോട്ടയത്തും പത്തനംതിട്ടയിലും പരിശോധന
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്‍റെ പരിശോധന ഇന്നും തുടരും. നാഷനൽ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ.സുജീത് സിംഗിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേരളത്തിലെ സാഹചര്യം വിലയിരുത്താനെത്തിയിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിതിയാണ് സംഘം ഇന്ന് വിലയിരുത്തുക. തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും. അതേസമയം ഇന്നലെ ആലപ്പുഴയിലെത്തി കേന്ദ്രസംഘം പരിശോധന നടത്തിയിരുന്നു. കളക്ടേറ്റിലെത്തിയ സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. രാജ്യത്തെ പുതിയ കൊവിഡ് കേസുകളിൽ പകുതിയിലേറെയും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലായതിനാലാണ് കേന്ദ്രം സാഹചര്യം വിലയിരുത്താനായി സംഘത്തെ അയച്ചത്. കേരളത്തില്‍ ഇന്നലെ 20,624 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,865 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 1,64,500 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,08,969 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,55,078 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,26,640 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,438 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2945 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2Wx9QQQ
via IFTTT
from Asianet News https://ift.tt/2Wx9QQQ
via IFTTT
ഗോഗ്ര ഹോട്ട്സ്പ്രിംഗ് മേഖലയിൽ നിന്നുള്ള പൂർണ്ണ പിൻമാറ്റം ഉടൻ വേണം; കമാൻഡർ ചർച്ചയിൽ ചൈനയോട് ഇന്ത്യ
ദില്ലി: ഗോഗ്ര ഹോട്ട്സ്പ്രിംഗ് മേഖലയിൽ നിന്നുള്ള ചൈനയുടെ പൂർണ്ണ പിൻമാറ്റം ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. പന്ത്രണ്ടാമത് കോർ കമാൻഡർതല ചർച്ച അവസാനിച്ചു. ദെപ്സാങിൽ പൂർണ്ണപട്രോളിംഗ് അവകാശം വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ചില വിഷയങ്ങളിൽ പുരോഗതി പ്രതീക്ഷിക്കുന്നു എന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. മോള്‍ഡയില്‍ രാവിലെ പത്തരക്കായിരുന്നു കമാൻഡർ തല ചര്‍ച്ച നടന്നത്. പ്രശ്നപരിഹാരത്തിന് ഇത് പന്ത്രണ്ടാം വട്ടമാണ് ഇരു രാജ്യങ്ങളും ചര്‍ച്ചക്കിരിക്കുന്നത്. നേരത്തെ ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാംഗോഗ് തീരത്ത് നിന്നുള്ള പിന്മാറ്റത്തില്‍ തീരുമാനമായത്. പിന്മാറ്റത്തിനുള്ള ധാരണ മറി കടന്ന് ചൈന പ്രകോപനത്തിന് മുതിര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കരസേന നിഷേധിച്ചിരുന്നു.
from Asianet News https://ift.tt/37bxKn3
via IFTTT
from Asianet News https://ift.tt/37bxKn3
via IFTTT
കണ്ണീരുണങ്ങാതെ വീടും നാടും; മാനസയുടെ സംസ്കാരം രാവിലെ പയ്യാമ്പലത്ത്, തോക്കിൻ്റെ ഉറവിടം തേടി പൊലീസ്
കണ്ണൂര്‍: കോതമംഗലത്ത് വെടിയേറ്റ് മരിച്ച ദന്തൽ വിദ്യാർത്ഥിനി മാനസയുടെ മൃതദേഹം ഇന്ന് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിക്കും. എകെജി ഹോസ്പറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഏഴരയോടെ നാറാത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകും. മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പടെയുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തും. ഒമ്പതുമണിക്ക് പയ്യാമ്പലത്ത് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും. ആത്മഹത്യ ചെയ്ത കൊലയാളി രഖിലിന്‍റെ മൃതദേഹവും ഇന്ന് സംസ്കരിക്കും. തലശ്ശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വീട്ടിൽ എത്തിച്ച ശേഷം പിണറായിയിലെ പൊതുശ്മശാനത്തിലാകും സംസ്കരിക്കും. അതേസമയം മാനസ വെടിയേറ്റ് മരിച്ച സംഭവത്തിൽ സഹപാഠികളായ കൂടുതൽ കുട്ടികളുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. കൊലപാതകത്തിന് ഉപയോഗിച്ച തോക്കിൻ്റെ ഉറവിടം സംബന്ധിച്ച അന്വേഷണവും ഇതോടൊപ്പം തുടരുകയാണ്. കൊലപാതകത്തിനു മുൻപ് രഖിൽ നടത്തിയ അന്തർ സംസ്ഥാന യാത്രകളും പൊലീസ് പരിശോധിക്കുന്നുണ്ട്. രഖിൽ നടത്തിയ ബീഹാർ യാത്രയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. രഖിലിന്റെ അടുത്ത സുഹൃത്ത് ആദിത്യനിൽ നിന്ന് ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്നു പൊലീസ് പറയുന്നു. പെരുമ്പാവൂർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ തോക്കിനെക്കുറിച്ചുള്ള സൂചനകൾ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. പൊലീസ് കസ്റ്റഡിയിൽ എടുത്ത തോക്ക് ശാസ്ത്രീയ പരിശോധന നടത്തി വരികയാണ്. കൊലപാതകത്തിനായി ഉപയോഗിച്ച തോക്ക് രഖില്‍ വാങ്ങിയത് ബിഹാറിൽ നിന്നാണെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ജുലൈ 12 ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രഖിൽ പോയതിൻ്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇന്റർനെറ്റില്‍ നിന്നാണ് തോക്ക് ബിഹാറിൽ കിട്ടുമെന്ന് രഖിൽ മനസിലാക്കിയത്. ബിഹാറിലെത്തിയ രഖിൽ നാലിടങ്ങളിലായി എട്ടുദിവസം ഇവിടെ തങ്ങുകയുമുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാനാണ് ബിഹാറിലേക്ക് പോകുന്നതെന്നായിരുന്നു നാട്ടിലറിയിച്ചിരുന്നത്. മാനസയുടെ കുടുംബം നൽകിയ പരാതിയിൽ ജൂലൈ 7 ന് പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിഹാർ യാത്ര. കൊല നടത്താൻ രഖിൽ ഉപയോഗിച്ചത് പഴയ തോക്കാണ്. 7.62 എംഎം പിസ്റ്റളിൽ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ കഴിയും. മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. രഖിൽ പിന്നാലെ വെടിവെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3jcLpQv
via IFTTT
from Asianet News https://ift.tt/3jcLpQv
via IFTTT
ബിഗ് ബോസ് 3 ഗ്രാന്‍ഡ് ഫിനാലെ ഇന്ന് വൈകിട്ട്; കിരീട ജേതാവിനെയും പ്രഖ്യാപിക്കും
ബിഗ് ബോസ് മലയാളം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെയുടെ സംപ്രേഷണം ഇന്ന് നടക്കും. ഏഷ്യാനെറ്റില്‍ വൈകിട്ട് ഏഴ് മുതലാണ് സംപ്രേഷണം. അവസാനറൗണ്ടിൽ എത്തിയ എട്ടു പേരില്‍ നിന്ന് വിജയിയെ പ്രഖ്യാപിക്കുന്ന ഫിനാലെയില്‍ മത്സരാര്‍ഥികളൊക്കെ എത്തും. പ്രേക്ഷകര്‍ നല്‍കിയ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ടൈറ്റില്‍ വിജയിയെയും പിന്നീടുള്ള സ്ഥാനക്കാരെയും കണ്ടെത്തിയത്. ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ മറ്റു കലാപരിപാടികളുമുണ്ട്. പ്രശസ്‍ത ചലച്ചിത്ര താരങ്ങളായ സൂരജ് വെഞ്ഞാറമൂട്, അനു സിത്താര, ദുർഗ കൃഷ്ണ, സാനിയ ഇയ്യപ്പൻ, ടിനി ടോം, പാഷാണം ഷാജി, പ്രജോദ് കലാഭവൻ, ധർമ്മജൻ ബോല്‍ഗാട്ടി, ഗ്രേസ് ആന്‍റണി, ആര്യ, വീണ നായർ എന്നിവര്‍ പങ്കെടുക്കും. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്നോടിയായി കര്‍ട്ടന്‍ റെയ്സർ ഏഷ്യാനെറ്റ് ഇന്നലെ രാത്രി സംപ്രേഷണം ചെയ്യ്തിരുന്നു. ഗ്രാന്‍ഡ് ഫിനാലെ വിശേഷങ്ങള്‍, സീസണ്‍ 3 എപ്പിസോഡുകളിലെ പ്രധാന സംഭവവികാസങ്ങള്‍, മത്സരാര്‍ഥികളുടെ പ്രതീക്ഷകള്‍ എന്നിവയൊക്കെ ഉൾക്കൊള്ളുന്നതായിരുന്നു കര്‍ട്ടന്‍ റെയ്സർ. കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ 100 ദിവസം എത്തും മുന്‍പേ അവസാനിപ്പിക്കേണ്ടിവന്നിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3. തമിഴ്നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം 95-ാം ദിവസമായ മെയ് 19നാണ് ഷോ അവസാനിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തേതുപോലെ ടൈറ്റില്‍ വിജയി ഇല്ലാതെ പോകരുതെന്ന് അണിയറക്കാര്‍ തീരുമാനിച്ചതിന്‍റെ ഫലമായി അവശേഷിച്ച എട്ട് മത്സരാര്‍ഥികള്‍ക്കായി ഒരാഴ്ചത്തെ വോട്ടിംഗ് അനുവദിച്ചു. ഇതനുസരിച്ചുള്ള വോട്ടിംഗ് മെയ് 29ന് അവസാനിച്ചിരുന്നു. ഗ്രാന്‍ഡ് ഫിനാലെ നടത്താനുള്ള സാഹചര്യത്തിനായി കാത്തിരിക്കുകയായിരുന്നു പിന്നീട് നിര്‍മ്മാതാക്കള്‍. ജനപ്രീതിയില്‍ ഏറെ മുന്നിലെത്തിയ ഷോ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3j6pjyV
via IFTTT
from Asianet News https://ift.tt/3j6pjyV
via IFTTT
സുധാകരൻ ഉൾവലിഞ്ഞോ? അമ്പലപ്പുഴയിലെ വീഴ്ചയിൽ ഇന്ന് സിപിഎം കമ്മീഷന്റെ അവസാനഘട്ട തെളിവെടുപ്പ്
ആലപ്പുഴ: അമ്പലപ്പുഴയിലെ പ്രവർത്തനവീഴ്ച അന്വേഷിക്കുന്ന സിപിഎം കമ്മീഷന്റെ അവസാനഘട്ട തെളിവെടുപ്പ് ഇന്നുനടക്കും. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെട്ട ആലപ്പുഴ ഏരിയ കമ്മിറ്റി അംഗങ്ങളിൽ നിന്നുമാണ് മൊഴിയെടുക്കുക. കഴിഞ്ഞയാഴ്ച ആലപ്പുഴയിലെത്തിയ അന്വേഷണ കമ്മീഷന് മുന്നിൽ മുൻമന്ത്രി ജി സുധാകരനെതിരെ പരാതി പ്രളയം ഉയർന്നിരുന്നു. ഇന്നത്തോടെ കമ്മീഷന്റെ തെളിവെടുപ്പ് അവസാനിക്കും. നാൽപ്പതിലധികം ആളുകളെയാണ് അന്വേഷണ കമ്മീഷൻ വിസ്തരിച്ചത്. ജി സുധാകരൻ തെരഞ്ഞെടുപ്പിൽ ഉൾവലിഞ്ഞു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിപിഎം സംസ്ഥാന സമിതി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. സമ്മേളനങ്ങൾ അടുത്തുനിൽക്കെ കമ്മീഷൻ വേഗത്തിൽ സംസ്ഥാന സമിതിക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിചേക്കും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസുമാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/379zdKC
via IFTTT
from Asianet News https://ift.tt/379zdKC
via IFTTT
യുപിയിൽ തെരഞ്ഞെടുപ്പിനൊരുങ്ങാൻ ബിജെപി; അമിത് ഷാ ഇന്നെത്തും, വികസന പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്യും
ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉത്തർപ്രദേശിൽ. സംസ്ഥാനത്ത് വിവിധ വികസന പ്രവർത്തനങ്ങൾ അമിത് ഷാ ഇന്ന് ഉദ്ഘാടനം ചെയ്യും. കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി യോഗങ്ങളിലും അമിത് ഷാ പങ്കെടുക്കുമെന്നാണ് വിവരം. പതിനൊന്നരയോടെ ലക്നൗവിൽ എത്തുന്ന അമിത് ഷാ ആദ്യം യു പി ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കാമ്പസിന് തറക്കല്ലിടും. മിർസാപൂരിലെ പൊതുപരിപാടിയിലും ഷാ പങ്കെടുക്കും. തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കുന്ന സംസ്ഥാനത്തെ പാർട്ടി പ്രവർത്തനം കാര്യക്ഷമമാക്കുക എന്നത് ഷായുടെ സന്ദർശനത്തിലെ പ്രധാന ഉദ്ദേശമാണ്. കഴിഞ്ഞ ദിവസം ദില്ലിയിൽ അമിത് ഷാ ,ജെപി നദ്ദ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ബി ജെ പി എം പിമാരുടെ യോഗം ചേർന്നിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2V1F0zG
via IFTTT
from Asianet News https://ift.tt/2V1F0zG
via IFTTT
മലപ്പുറത്ത് ഡോക്ടറെ കൈയ്യേറ്റം ചെയ്ത കേസ്; രണ്ട് പേർ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം വെളിയങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ കൈയ്യേറ്റം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെളിയങ്കോട് സ്വദേശികളായ ജി.കെ.ബിജു, മുഹമ്മദ് റാഫി എന്നിവരാണ് അറസ്റ്റിലായത്.
from Asianet News https://ift.tt/3BYllRE
via IFTTT
from Asianet News https://ift.tt/3BYllRE
via IFTTT
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയിൽ മരിച്ചു. ഇടുക്കി രാമക്കൽമേട്, കല്ലാർ പട്ടം കോളനി സ്വദേശി പനവിളയിൽ കോമളൻ കുട്ടപ്പനാണ് (58) മരിച്ചത്. മൂന്നര പതിറ്റാണ്ടായി പ്രവാസിയായ കോമളൻ കുട്ടപ്പൻ ദമ്മാമിൽ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. രണ്ടാഴ്ചയായി ന്യുമോണിയ ബാധിച്ച് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ബിന്ദു, മക്കള്‍: സരിഗ, സരിൻ. മരുമകൻ: രാഹുൽ. ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
from Asianet News https://ift.tt/3fA2BP1
via IFTTT
from Asianet News https://ift.tt/3fA2BP1
via IFTTT
"ഈ വണ്ടി എടുക്കാന്‍ തോന്നിയത് നിയോഗം.." ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഗായിക, കയ്യടിച്ച് ജനം!
കനത്ത മഴയിൽ കടപുഴകി വീണ മരത്തിന്‍റെ അടിയിൽ നിന്നും രക്ഷപ്പെട്ടും 41,413 കിലോഗ്രാം ഭാരമുള്ള വിമാനത്തെ അനായാസം കെട്ടിവലിച്ചും കുഴിയില്‍ വീണ ഇന്നോവ ക്രിസ്റ്റയെയും മഹീന്ദ്ര സ്കോര്‍പ്പിയോയെയും രക്ഷിച്ചും ഇലക്ട്രിക്ക് പോസ്റ്റിലേക്ക് ഇടിച്ച് കയറിയിട്ടും യാത്രികരെ ഒരുപോറല്‍പോലുമേല്‍ക്കാതെ സംരക്ഷിച്ചുമൊക്കെ സുരക്ഷയുടെ കാര്യത്തില്‍ ടാറ്റയുടെ യശസ് വാനോളം ഉയര്‍ത്തിയ പ്രിമിയം ക്രോസോവറാണ് ഹെക്സ. ഇങ്ങനെ പുറത്തിറങ്ങിയ കാലം മുതല്‍ സുരക്ഷയില്‍ പേരു കേട്ട ടാറ്റാ ഹെക്സ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഹെക്സ കാരണം വന്‍ അപകടത്തെ അതിജീവിച്ച പ്രശസ്‍ത ഗസല്‍ ഗായിക ഇംതിയാസ് ബീഗത്തിന്‍റെ അനുഭവക്കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ടാറ്റാ ഹെക്സയില്‍ മകളോടൊപ്പം സഞ്ചരിക്കുന്നതിനിടയില്‍ സംഭവിച്ച അപകടത്തെക്കുറിച്ചായിരുന്നു റാസ ബീഗം ദമ്പതിമാരിലെ ഇംതിയാസ് ബീഗത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. സ്വന്തം വാഹനം സര്‍വ്വീസിന് നല്‍കിയിരുന്നതിനാലാണ് സുഹൃത്തിന്‍റെ ടാറ്റ ഹെക്സയും കടംവാങ്ങി കോഴിക്കോടേക്ക് മകളോടൊപ്പം പ്രോഗ്രാമിന് പോയതെന്ന് ഇംതിയാസ് പറയുന്നു. പരിപാടി കഴിഞ്ഞ് തിരിച്ച് വരുന്ന വഴി ചേർത്തല വെച്ച് പുലർച്ചെ നാലുമണിക്കായിരുന്നു അപകടം. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ മുന്നിൽ ഉണ്ടായിരുന്ന ലോറി വേഗത കൂട്ടിയെന്നും ഇതോടെ വണ്ടി നിര്‍ത്താന്‍ ശ്രമിച്ചെന്നും ഇംതിയാസ് ബീഗം കുറിക്കുന്നു. പക്ഷേ മഴയായതുകൊണ്ട് വണ്ടി റോഡില്‍ തെന്നി നീങ്ങിത്തുടങ്ങി. തട്ടാതെ ഒതുക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്‍ടമായ വാഹനം നിർത്തിയിട്ടിരുന്ന ഒരു ലോറിയിൽ ചെന്നിടിച്ചു. ശേഷം മൂന്ന് നാല് പ്രാവിശ്യം കറങ്ങി പോയി രണ്ട് ലോറികള്‍ക്ക് അപ്പുറത്തെത്തി മറ്റൊരു ലോറിയുടെ സൈഡിൽ കാറിന്റെ പുറകുവശം ഇടിച്ചു നിന്നെന്നും ഗായിക പറയുന്നു. ഇത്രയും വലിയ അപകടം സംഭവിച്ചിട്ടും പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്ന മകള്‍ സീറ്റില്‍ സുരക്ഷിതയായിരുന്നുവെന്നും മുന്നിലെ ചില്ലു പൊട്ടിത്തെറിച്ച് തന്‍റെ കയ്യിലെ തൊലി പോയതല്ലാതെ, രണ്ടുപേർക്കും യാതൊരുവിധ പരിക്കും പറ്റിയിട്ടില്ലെന്നും ഇംതിയാസ് ബീഗം സാക്ഷ്യപ്പെടുത്തുന്നു. വേറൊരു വണ്ടി കിട്ടാത്തതുകൊണ്ട് മാത്രം ഈ വണ്ടിയും എടുത്ത് ഇറങ്ങിയത് ഒരു നിയോഗം ആയി തോന്നുന്നുവെന്നും അതുകൊണ്ട് മാത്രം തങ്ങൾ ജീവനോടെ ഉണ്ടെന്നും പറഞ്ഞാണ് ഇംതിയാസ് ബീഗം കുറിപ്പ് അവസാനിപ്പിക്കുന്നത്. അപകടത്തില്‍ തകര്‍ന്ന വാഹനത്തിന്‍റെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. പിന്‍വശവും മുന്‍വശവും ഉള്‍പ്പെടെ പൂര്‍ണണായി തകര്‍ന്നിട്ടും വാഹനത്തിന്‍റെ ഇന്‍റീരിയറിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. 'ഓമലാളേ നിന്നെ ഓര്‍ത്ത്..'എന്ന ഒറ്റ ഗസലിലൂടെ തന്നെ ഗസൽ പ്രേമികളുടെ പ്രിയപ്പെട്ടവരായി മാറിയ ദമ്പതിമാരാണ് കണ്ണൂര്‍കാരനായ റാസ റസാഖും ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ഇംതിയാസ് ബീഗവും. ഇരുവരുടെയുമൊപ്പം മകള്‍ സൈനബ് ഉൽ യുസ്റ എന്ന ഏഴുവയസുകാരിയും ചേർന്ന് പാടിയ 'നീയെറിഞ്ഞ കല്ല് പാഞ്ഞ്..' എന്ന പാട്ടും അടുത്തകാലത്ത് തരംഗമായിരുന്നു. 2016ലെ ദില്ലി ഓട്ടോ എക്സോപയില്‍ പ്രദര്‍ശിപ്പിച്ച ഹെക്സയെ 2017 ജനുവരിയിലാണ് ടാറ്റ വിപണിയില്‍ എത്തിക്കുന്നത്. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹെക്‌സയുടെ ഹൃദയം. വരിക്കോര്‍ 320, വരിക്കോര്‍ 400 എന്നിങ്ങനെ രണ്ടു ട്യൂണിങ് നിലകള്‍ എഞ്ചിന്‍ യൂണിറ്റുകള്‍ക്കുണ്ട്. 150 bhp കരുത്തും 320 Nm torque ഉം വരിക്കോര്‍ 320 എഞ്ചിന് പരമാവധി സൃഷ്ടിക്കുമ്പോള്‍ വരിക്കോര്‍ 400 എഞ്ചിന്‍ 156 bhp കരുത്തും 400 Nm ടോര്‍ഖും സൃഷ്‍ടിക്കും. എബിഎസ്, ഇബിഡി, എഞ്ചിന്‍ ഇമൊബിലൈസര്‍, സെന്‍ട്രല്‍ ലോക്കിംഗ്, ചൈല്‍ഡ് സേഫ്റ്റി ലോക്ക്, പവര്‍ ഡോര്‍ ലോക്ക്, ഹെഡ്ലാമ്പ് ബീം അഡ്‍ജസ്റ്റര്‍, സൈഡ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷാന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ ഹെക്‌സയുടെ സുരക്ഷാ പ്രത്യേകതകള്‍ നീളുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zXALE0
via IFTTT
from Asianet News https://ift.tt/3zXALE0
via IFTTT
ഈ നഗരങ്ങളില്‍ ചേതക്കിന്റെ ബുക്കിംഗ് പുനരാരംഭിച്ച് ബജാജ്
പുനെ, ബെംഗളൂരു എന്നീ നഗരങ്ങളില്‍ നിര്‍ത്തിവച്ച ഐക്കണിക്ക് ഇരുചക്ര വാഹന മോഡലായ ചേതക്കിന്‍റെ ബുക്കിംഗ് വീണ്ടും തുടങ്ങി ബജാജ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവച്ച ബുക്കിംഗാണ് കമ്പനി വീണ്ടും തുടങ്ങുന്നതെന്നും 2000 രൂപയടച്ച് ഉപഭോക്താക്കള്‍ക്ക് വാഹനം ബുക്ക് ചെയ്യാം എന്നും റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഏപ്രില്‍ 13-ന് ബുക്കിങ്ങ് ആരംഭിച്ചെങ്കിലും 48 മണിക്കൂറിനുള്ളില്‍ വാഹനം വിറ്റുത്തീരുകയായിരുന്നു. മൈസൂര്‍, ഔറംഗാബാദ്, മംഗലാപുരം തുടങ്ങിയ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങലില്‍ ബുക്കിംഗ് തുടങ്ങിയിരുന്നു. ഐതിഹാസിക മോഡലായ ചേതക്കിനെ ഇലക്ട്രിക് കരുത്തില്‍ 14 വർഷത്തെ ഇടവേളക്ക് ശേഷം 2020 ജനുവരിയിലാണ് വിപണിയിലേക്ക് ബജാജ് ഓട്ടോ തിരിച്ചെത്തിച്ചത്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായിട്ടായിരുന്നു ചേതക്കിന്‍റെ മടങ്ങിവരവ്. ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ അര്‍ബണൈറ്റ് ആണ് ഇലക്ട്രിക് കരുത്തിലുള്ള ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിക്കുന്നത്. 2019 ഒക്ടോബര്‍ 17ന് ആയിരുന്നു വാഹനത്തിന്‍റെ ആദ്യാവതരണം. അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക്കിനെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിന്‍റെ ഹൃദയം. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. 3.8 kW/ 4.1kW ഇലക്ട്രിക് മോട്ടറുള്ള സ്‍കൂട്ടറിന് സ്പോർട്, ഇക്കോ എന്നിങ്ങനെ രണ്ടു ഡ്രൈവ് മോഡുകളുണ്ട്. പ്രകടനക്ഷമതയേറിയ സ്പോർട് മോഡിൽ ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 85 കിലോമീറ്ററാണ് ചേതക് ഓടുക. എന്നാൽ ഊർജക്ഷമതയേറിയ ഇക്കോ മോഡിൽ സ്‍കൂട്ടറിന്റെ സഞ്ചാരപരിധി 95 കിലോമീറ്ററായി ഉയരും. റിവേഴ്‍സ് ഗിയറുള്ള ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്‍കൂട്ടറും ചേതക്കാണ്. പേരില്‍ അല്ലാതെ പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല. റെട്രോ ഡിസൈനിനു പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്‍പന. എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്‌പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ചേതക്കിനെ വേറിട്ടതാക്കുന്നു. നിരവധി സവിശേഷതകള്‍ വാഹനത്തില്‍ കാണാന്‍ സാധിക്കും. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന. എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്‌സ് അസിസ്റ്റ് ഫങ്ഷന്‍ എന്നിവയെല്ലാം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്. രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റി ലഭിക്കും. ടിവിഎസ് ഐക്യൂബ്, ഏഥര്‍ 450എക്‌സ് എന്നിവയാണ് എതിരാളികള്‍. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3if91EC
via IFTTT
from Asianet News https://ift.tt/3if91EC
via IFTTT
യെമനിലെ സോക്കോത്ര ഗവർണറേറ്റിന് 110 ദശലക്ഷം ഡോളറിന്റെ സഹായവുമായി യുഎഇ
അബുദാബി: യെമനിലെ സോക്കോത്ര ഗവർണറേറ്റിന് യുഎഇ നൽകിവരുന്ന ദുരിതാശ്വാസ, വികസന സഹായങ്ങൾ അവിടുത്തെ ജനതയുടെ ജീവിതവും ഉപജീവനമാർഗവും മെച്ചപ്പെടുത്താൻ കാരണമായതായി റിപ്പോർട്ട്. സോക്കാത്ര ദ്വീപസമൂഹത്തെ ഒട്ടേറെ വെല്ലുവിളികൾ നേരിടാനും ദുർഘട സാഹചര്യങ്ങള്‍ മറികടക്കാനും യുഎഇ പ്രാപ്തരാക്കിയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. എമിറേറ്റ്സ് റെഡ് ക്രസന്റ് , ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, ഷെയ്ഖ് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ ഹ്യുമാനിറ്റേറിയൻ ആൻഡ് സയന്റിഫിക് ഫൗണ്ടേഷൻ, അബുദാബി ഫണ്ട് ഫോർ ഡെവലപ്മെന്റ്, അബുദാബി വേസ്റ്റ് മാനേജ്മെന്റ് സെന്റർ തുടങ്ങിയ സംഘടനകൾ ചേർന്ന് 2015 മുതൽ 2021 വരെ 110 ദശലക്ഷം യുഎസ് ഡോളർ ദ്വീപിന് സഹായം നൽകി. സാമൂഹിക, ആരോഗ്യ സേവനങ്ങൾ, ഗതാഗതം, സംഭരണം, വിദ്യാഭ്യാസം, മത്സ്യബന്ധനം, നിർമാണം, പൊതു വിദ്യാഭ്യാസം, ഊർജം, ജലം, പൊതുജനാരോഗ്യം, സർക്കാർ പിന്തുണ, സിവിൽ സൊസൈറ്റി എന്നീ മേഖലകൾ ഉൾപ്പടെ ഗവർണറേറ്റിലെ ഏറ്റവും സുപ്രധാന മേഖലകളെ ഈ സഹായം പിന്തുണച്ചു. വിമാനത്താവളവും തുറമുഖവും യുഎഇയുടെ സഹായത്തോടെ സൊകോത്രയുടെ വിമാനത്താവളം പുനഃസ്ഥാപിക്കാൻ സഹായിച്ചു, ഇത് വികസന പ്രക്രിയയെ സഹായിക്കുകയും ദ്വീപിലേക്കും തിരിച്ചും ഗതാഗതം സുഗമമാക്കുകയും ചെയ്തു. ഈ പിന്തുണയിൽ വിമാനത്താവളത്തിന്റെ വെളിച്ചക്രമീകരണം മെച്ചപ്പെടുത്തൽ, ഒൻപത് കിലോമീറ്റർ വേലി നിലനിർത്തൽ, ലഗേജ് പരിശോധനയ്ക്കായി രണ്ട് വിഐപി ഹാളുകളും പ്രത്യേക ഹാളുകളും നിർമ്മിക്കുക എന്നിവ ഉൾപ്പെടുന്നു. കൂടാതെ, 90 കിലോമീറ്റർ നീളമുള്ള പിയർ പുനഃസ്ഥാപിക്കുന്നതിനും ലാർജ് വെസ്സലുകൾ സ്വീകരിക്കുന്നതിന് ഡ്രാഫ്റ്റ് നാലര മീറ്റർ ആഴത്തിൽ വർധിപ്പിക്കുന്നതിനും യുഎഇ സഹായിച്ചു. ഇതിനുപുറമേ നിരവധി സൗരോർജ്ജ നിലയങ്ങളും നിർമിച്ചു. ആരോഗ്യമേഖല ദ്വീപിന്റെ ആരോഗ്യമേഖലയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് യുഎഇ സംഭാവനകൾ നൽകി. ആശുപത്രികളെയും മെഡിക്കൽ സെന്ററുകളെയും പിന്തുണയ്ക്കുകയും പ്രവർത്തിപ്പിക്കുകയും മെഡിക്കൽ ഉപകരണങ്ങളും ആംബുലൻസുകളും നൽകുകയും ചെയ്തു. കൂടാതെ, പൂർണമായും സജ്ജീകരിച്ച എമർജൻസി സൗകര്യവും രണ്ട് ശസ്ത്രക്രിയ മുറികളും സ്ഥാപിക്കുകയും 13 കിടക്കകളും ഒരു ഐസിയു യൂണിറ്റും സംഭാവന ചെയ്യുകയുമുണ്ടായി. രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസൃതമായി ഷെയ്ഖ് ഖലീഫ ഹോസ്പിറ്റൽ വിപുലീകരിക്കുകയും കിടക്ക ശേഷി 42 ആയി വർദ്ധിപ്പിക്കുകയും ചെയ്തു, ഐസിയു യൂണിറ്റിൽ നാല് കിടക്കകൾ ചേർത്തു. അഞ്ച് വാഷിങ് മെഷീനുകൾ അടങ്ങുന്ന ഒരു ഹീമോഡയാലിസിസ് യൂണിറ്റും ചേർത്തു. കൂടാതെ 16 സിടി സ്കാൻ മെഷീനുകളും സ്ഥാപിച്ചു. സൗരോർജ്ജ മേഖല നാല് പവർ പ്ലാന്റുകളും വിദൂര ഗ്രാമങ്ങളിൽ പവർ ജനറേറ്ററുകളും യുഎഇ സ്ഥാപിച്ചു, 30 ലധികം സൈറ്റുകളുടെ വിതരണ ശൃംഖല യാഥാര്‍ഥ്യമാക്കി, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന തെരുവ് വിളക്കുകൾ, രണ്ട് സോളാർ പവർ പ്ലാന്റുകൾ എന്നിവ സ്ഥാപിച്ചു. ഇതിലൊന്ന് ഹാഡിബോയിൽ 2.2 മെഗാവാട്ട് ശേഷിയുള്ളതും മറ്റൊന്ന് ഖലാൻസിയയിൽ 800 കിലോവാട്ട് ശേഷിയുള്ളതുമാണ്. വാട്ടർ ടാങ്ക് സ്റ്റെറിലൈസേഷൻ സ്റ്റേഷനുകൾ നിർമ്മിക്കുകയും 48 ആർട്ടിസിയൻ കിണറുകൾ കുഴിക്കുകയും സൗരോർജ്ജം ഉപയോഗിച്ച് വെള്ളം പുറത്തെടുക്കാൻ പമ്പുകൾ നിർമ്മിക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ യുഎഇയുടെ വികസന പദ്ധതികൾ ദ്വീപിന്റെ വികസന പ്രക്രിയ ശക്തിപ്പെടുത്താൻ സഹായിച്ചു. ഈ ചട്ടക്കൂടിനു കീഴിൽ, അബുദാബി വികസന ഫണ്ട് (ADFD) ദ്വീപിനെ പ്രധാന റോഡുകളും കുടിവെള്ള സ്റ്റേഷനുകളും പുനർനിർമ്മിക്കുന്നതിനും സൗരോർജ്ജ നിലയങ്ങൾക്ക് ധനസഹായം നൽകുന്നതിനും നിരവധി പദ്ധതികളിലൂടെ പിന്തുണ നൽകി. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ ഒരു പുതിയ സാമ്പത്തിക, ഭരണ സംവിധാനം സ്ഥാപിച്ചുകൊണ്ട് ഗവർണറേറ്റിന്റെ അധികാരത്തെ പിന്തുണക്കുകയും അതിന്റെ പൊതുജനാരോഗ്യ ഓഫീസിൽ അടിസ്ഥാന സപ്ലൈകളും ഉപകരണങ്ങളും നൽകുകയും ചെയ്തു. സാമ്പത്തികവും ഭരണപരവുമായ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനായി ഒരു സ്ഥിതിവിവരക്കണക്ക് യൂണിറ്റും സ്ഥാപിച്ചു. ദ്വീപിന്റെ ഫിഷിങ് കോ -ഓപറേറ്റീവ് യൂണിയൻ, 27 മത്സ്യത്തൊഴിലാളി അസോസിയേഷനുകൾ, ആങ്കറിങ് ഏരിയകൾ സ്ഥാപിക്കൽ, പ്രസക്തമായ സൗകര്യങ്ങൾ നിർമിക്കൽ, പ്രതിമാസം 500 ടൺ ഉൽപാദന ശേഷിയുള്ള ഒരു മത്സ്യ മാർക്കറ്റ് ഉൾപ്പെടെ എട്ട് കെട്ടിടങ്ങൾ എന്നിവ പുനഃസ്ഥാപിച്ചു. 30 മത്സ്യബന്ധന ബോട്ടുകളും 10 റഫ്രിജറേറ്ററുകളും 13 ഇൻസുലേറ്ററുകളും സംഭാവന ചെയ്തത് വഴി പ്രദേശവാസികളായ 500 പേർക്ക് ജോലി ലഭിച്ചു. കൂടാതെ, യുഎഇ ദ്വീപിന്റെ പൊതുഗതാഗത, സമുദ്ര ഗതാഗത മേഖലയെ പിന്തുണച്ചു, നാല് സ്കൂൾ ട്രാൻസ്പോർട്ട് ബസുകൾ സംഭാവന ചെയ്യുകയും മരുഭൂമിയിൽ വിദ്യാർത്ഥികളെ കൊണ്ടുപോകാൻ 15 ബസുകൾ വാടകയ്ക്കെടുക്കുകയും ചെയ്തു. യുഎഇ ഈജിപ്തിൽ പഠിക്കാൻ 80 പ്രാദേശിക വിദ്യാർത്ഥികൾക്കും യുഎഇ യൂണിവേഴ്സിറ്റിക്ക് 40 പേർക്കും യൂണിവേഴ്സിറ്റി സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്തു. പ്രാദേശിക വിദ്യാലയങ്ങളുടെ പുനഃസ്ഥാപനവും പുതിയ ക്ലാസുകളുടെ നിർമാണവും സൊകോത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൺസൾട്ടൻസി ആൻഡ് ട്രെയിനിങ്ങിന്റെ ഉദ്ഘാടനവും ഉൾപ്പെടെ വിവിധ വിദ്യാഭ്യാസ പദ്ധതികളും ആരംഭിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് വിദേശത്ത് നിന്നുള്ള അധ്യാപകരെ നൽകി, 440 പ്രാദേശിക അധ്യാപകരെ നിയമിച്ചു, ഈജിപ്തിൽ നിന്ന് 17 അധ്യാപകരെ കൊണ്ടുവന്നു, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പിന്തുണ ക്ലാസുകൾ സംഘടിപ്പിച്ചു, അടയാ സ്കൂളും രണ്ട് ലബോറട്ടറികളും ഉദ്ഘാടനം ചെയ്തു. 227,000 പാഠപുസ്തകങ്ങൾ അച്ചടിച്ചു. യുഎഇ സൊകോത്ര സർവകലാശാല സ്ഥാപിക്കുകയും രണ്ട് കോളേജുകൾ തുറക്കുകയും ചെയ്തു. മാനവിക സഹായം ദുരിതത്തിലായവര്ക്ക് വിവിധ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തുകൊണ്ട് യുഎഇ ജീവകാരുണ്യ സംഘടനകൾ ദ്വീപിനെ പിന്തുണച്ചു. ഒപ്പം 'മകുനു' 'ശാപ്ല' എന്നീ ചുഴലിക്കാറ്റുകളിൽ ബാധിക്കപ്പെട്ടവരെ സഹായിക്കാൻ രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടു. സായിദ് സിറ്റിയിൽ 161 റെസിഡൻഷ്യൽ യൂണിറ്റുകളും ദഫറിൽ 21 ഉം അർഷാനിയിൽ 51 ഉം സഹീഖിലും ഡിക്സാമിലും മറ്റ് യൂണിറ്റുകൾ നിർമ്മിച്ചു. ആവശ്യക്കാർക്ക് സാമ്പത്തിക ഭക്ഷ്യസഹായങ്ങളും നൽകി. സാമൂഹിക കാര്യങ്ങൾ വർഷങ്ങളായി പ്രാദേശിക റമദാൻ ഇഫ്താർ പദ്ധതികളെ പിന്തുണയ്ക്കുകയും പള്ളികൾ പുനഃസ്ഥാപിക്കുകയും അവർക്ക് വൈദ്യുതിയും വെള്ളവും നൽകുകയും ചെയ്തു. ഒരേ ചട്ടക്കൂടിന് കീഴിൽ, നാല് ഗ്രൂപ്പ് വിവാഹങ്ങൾ സംഘടിപ്പിച്ച് ധനസഹായം നൽകി. വിവാഹിതരാകാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരെ സജ്ജരാക്കുവാൻ ഇത് പ്രാപ്തമാക്കി. വിരമിച്ചവർക്ക് സാമ്പത്തിക സഹായം നൽകുകയും 1500 -ഓളം കുടുംബങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. കൂടാതെ സോകോത്ര കവിതോത്സവം, കോർണിച്ച് മാരത്തൺ, അയൺമാൻ, ഒട്ടക മത്സരം എന്നിവ ഉൾപ്പെടെ സാംസ്കാരിക, പൈതൃക, കായിക പരിപാടികളും സംഘടിപ്പിച്ചു. ഉൽപാദന കുടുംബങ്ങൾ യു.എ.ഇ. ഉൽപാദന കുടുംബങ്ങൾക്കും കുടുംബത്തിനും വനിതാ അസോസിയേഷനുകൾക്കുമായി തയ്യൽ മെഷീനുകൾ നൽകിയും പെൺകുട്ടികൾക്കായി ശിൽപശാലകൾ സംഘടിപ്പിച്ചും യു.എ.ഇ.യിലെ പൈതൃക ഉത്സവങ്ങളിൽ പങ്കെടുക്കാനും ബാല്യ-മാതൃത്വ കേന്ദ്രം സ്ഥാപിക്കുകയും കർഷകർക്ക്, പ്രത്യേകിച്ചും ഈന്തപ്പന കൃഷി ചെയ്യുന്നവർക്ക്, പരിശീലനം നൽകുകയും ചെയ്തു. ദ്വീപിൽ പ്രതിവർഷം 1200 ടൺ ശേഷിയുള്ള ഒരു അറവുശാലയും ഈന്തപ്പഴ ഫാക്ടറിയും നിർമ്മിക്കുകയും ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. 31 ഹെക്ടർ സ്ഥലത്ത് കൃഷിയിടങ്ങൾ സ്ഥാപിക്കുകയും കർഷകർക്ക് പരിശീലനം നൽകുകയും ചെയ്തു.
from Asianet News https://ift.tt/2V1xLI0
via IFTTT
from Asianet News https://ift.tt/2V1xLI0
via IFTTT
ഭവന വായ്പകൾക്ക് 100 ശതമാനം പ്രോസസിങ് ഫീസ് ഇളവ് പ്രഖ്യാപിച്ച് എസ്ബിഐ
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകള്‍ക്ക് പ്രോസസിങ് ഫീസ് ഇളവ് ഉള്‍പ്പെടെയുള്ള മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രഖ്യാപിച്ചു. നിലവിലുള്ള 0.40 ശതമാനം പ്രോസസിങ് ഫീസില്‍ 100 ശതമാനം ഇളവാണ് ആഗസ്റ്റ് 31 വരെയുള്ള മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രകാരം ലഭിക്കുക. യോനോ ആപ് വഴിയുള്ള ഭവന വായ്പാ അപേക്ഷകള്‍ക്ക് അഞ്ച് അടിസ്ഥാന പോയിന്റ് ഇളവ്, വനിതാ വായ്പാ ഉപഭോക്താക്കള്‍ക്ക് അഞ്ച് അടിസ്ഥാന പോയിന്റ് ഇളവ് തുടങ്ങിയവയും ലഭിക്കും. 6.70 ശതമാനം മുതലാണ് ഭവന വായ്പകളുടെ പലിശ. പലിശ നിരക്കുകള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയില്‍ നില്‍ക്കുന്ന വേളയില്‍ പ്രോസസിങ് ഫീസിലെ ഈ ഇളവ് ഭവന വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നവരെ ഏളുപ്പത്തില്‍ തീരുമാനമെടുക്കാന്‍ പ്രോല്‍സാഹിപ്പിക്കുമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച എസ്ബിഐ ആര്‍ ആന്റ് ഡിബി മാനേജിങ് ഡയറക്ടര്‍ സി എസ് സേട്ടി പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടേയും ബാങ്കര്‍ എന്ന നിലയില്‍ ദേശീയ നിര്‍മാണത്തിലെ പങ്കാളിയാകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2WKTHHT
via IFTTT
from Asianet News https://ift.tt/2WKTHHT
via IFTTT
സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ശമ്പള അഡ്വാൻസ് ഇല്ല
തിരുവനന്തപുരം: ഓണത്തിന് കിറ്റ് വിതരണം തുടങ്ങിയെങ്കിലും സർക്കാർ ജീവനക്കാർക്ക് അത്ര ആശ്വാസകരമായ വാർത്തയല്ല വരുന്നത്. ഓണത്തിന് ഇത്തവണ സർക്കാർ ജീവനക്കാർക്ക് ശമ്പള അഡ്വാൻസ് ഇല്ല. സാമ്പത്തിക പ്രതിസന്ധി മൂലമാണിത്. ഉൽസവബത്തയും ബോണസും നൽകുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. മാസത്തെ 15ാം തീയതിക്ക് ശേഷമാണ് ഓണമെങ്കിൽ അടുത്ത മാസത്തെ ശമ്പളം നേരത്തെ നൽകാറുണ്ട്. ഇത്തവണ 20നാണ് ഓണമെങ്കിലും അഡ്വാൻസ് ശമ്പളം നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. ജീവനക്കാർക്ക് ശമ്പള വർദ്ധന ഉൾപ്പടെ കൊവിഡ് പ്രതിസന്ധിക്കിടയിലും നൽകിയിരുന്നു. നേരത്തെ പിടിച്ച ശമ്പളവും ഗഡുക്കളായി നൽകുകയാണ്. അതിനിടെ അഡ്വാൻസ് ശമ്പളം കൂടി നൽകേണ്ടതില്ലെന്നാണ് തീരുമാനം. ബോണസും അനിശ്ചിതത്വത്തിലാണ്. 27360 രൂപ വരെ ശമ്പളമുള്ളവർക്ക് 4000 രൂപയും അതിന് മുകളിലുള്ളവർക്ക് 2750 രൂപ ഉത്സവ ബത്തയും കഴിഞ്ഞ വർഷം നൽകിയിരുന്നു. ഇത്തവണത്തെ സ്ഥിതി സർക്കാർ ജീവനക്കാർ മനസിലാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
from Asianet News https://ift.tt/3idOeRP
via IFTTT
from Asianet News https://ift.tt/3idOeRP
via IFTTT
ശങ്കറിനെയും ആ കാലത്തെയും എല്ലാ കാലത്തും ഓര്‍മ്മിക്കണമെന്ന് കവി സച്ചിദാനന്ദന്‍
ആലപ്പുഴ: ഇന്ത്യന്‍ കാര്‍ട്ടൂണിന്‍റെ കുലപതി ശങ്കറിന്‍റെയും ആ കാലത്തിന്‍റെയും ഓര്‍മ്മകള്‍ രാജ്യത്തിനും കലയ്ക്കും സമൂഹത്തിനും എല്ലാ കാലത്തും മാര്‍ഗ്ഗദര്‍ശനമേകുമെന്ന് കവി സച്ചിദാനന്ദന്‍. കായംകുളത്ത് ജനിച്ച് ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ ആചാര്യനായി വളര്‍ന്നയാളാണ് ശങ്കര്‍. അദ്ദേഹത്തിന്റെ ബ്രഷിന്റെ വരയില്‍ തെളിയുന്നത് അഭിമാനമായി പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള വലിയ നേതാക്കള്‍ കരുതിയിരുന്നുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മദിനമായ ജൂലൈ 31ന് കായംകുളം ശങ്കര്‍ മ്യൂസിയത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ഓണ്‍ലൈന്‍ ആയി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കാര്‍ട്ടൂണിസ്റ്റുകളുടെ മാതൃഭൂമിയാണെന്ന് പറയാം. ശങ്കേഴ്‌സ് വീക്കിലിയിലൂടെയാണ് രാജ്യത്ത് രണ്ട് തലമുറയിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ ഉയര്‍ന്നു വന്നത്. കുട്ടിക്കാലം മുതലേ ശങ്കേഴ്‌സ് വീക്കിലിയുടെ ഒരു വായനക്കാരനായിരുന്നു താനുമെന്നും സച്ചിദാനന്ദന്‍ ഓര്‍മ്മിച്ചു. കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികള്‍ കേരളത്തിലെ കലയ്ക്കും സംസ്‌കാരത്തിനും നല്‍കിയ അഗണ്യമായ സംഭാവനകള്‍ ഇനിയും ആദരിക്കപ്പെട്ടിട്ടില്ല. എഴുത്തുകാരെ ആഘോഷിക്കാറുണ്ട്. പക്ഷേ മറ്റു മേഖലകളില്‍ മറിച്ചാണ് സ്ഥിതി. ഈ സാഹചര്യത്തില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറെ കുറിച്ചുള്ള ജീവചരിത്രം ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ചത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ലളിതകലാ അക്കാദമി, കേരള കാര്‍ട്ടൂണ്‍ അക്കാദമിയുമായി സഹകരിച്ച് നടത്തിയ അനുസ്മരണ പരിപാടി ശങ്കറിന്റെ എഴുത്തുമേശയ്ക്ക് മുന്നിലെ അദ്ദേഹത്തിന്റെ ഛായാച്ചിത്രത്തില്‍ പുഷ്പ്പാര്‍ച്ചനയോടെയാണ് ആരംഭിച്ചത്. തുടര്‍ന്നു നടന്ന അനുസ്മരണ ചടങ്ങില്‍ കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനം കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ. ഉണ്ണിക്കൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശങ്കറിന്റെ ജീവചരിത്രകാരനായ കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് മുഖ്യപ്രഭാഷണം നടത്തി. കേരള ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍ എബി എന്‍. ജോസഫ് ആശംസ അര്‍പ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി അനൂപ് രാധാകൃഷ്ണന്‍ സ്വാഗതവും കേരള ലളിതകലാ അക്കാദമി സെക്രട്ടറി പി.വി. ബാലന്‍ കൃതജ്ഞതയും പറഞ്ഞു.
from Asianet News https://ift.tt/2TKzC34
via IFTTT
from Asianet News https://ift.tt/2TKzC34
via IFTTT
ഒയോയിൽ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ് എത്തുന്നു
മുംബൈ: ഇന്ത്യൻ ബജറ്റ് ഹോട്ടൽ ശൃംഖലയായ ഒയോയിൽ നിക്ഷേപം നടത്താൻ മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. എത്ര കോടി രൂപയാവും മൈക്രോസോഫ്റ്റ് നിക്ഷേപിക്കുകയെന്നത് ഇനിയും വ്യക്തമായിട്ടില്ല. എന്നാലും സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ഒയോയുടെ ഇപ്പോഴത്തെ മൂല്യം ഒൻപത് ബില്യൺ ഡോളറാണ്. ടെക് ക്രഞ്ചാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത ആദ്യം പുറത്തുവിട്ടത്. ഇടപാടിന് ശേഷം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സർവീസിലേക്ക് ഒയോ മാറുമെന്നും വാർത്തയിൽ പറഞ്ഞിരുന്നു. ആഗോള തലത്തിൽ നിന്ന് 660 ദശലക്ഷം ഡോളറിന്റെ വായ്പാ സഹായം ഒയോ കഴിഞ്ഞ മാസം തേടിയിരുന്നു. ഒയോക്ക് ഇന്ത്യയിൽ മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലും ദക്ഷിണേഷ്യയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനായത് ഇപ്പോഴത്തെ പ്രതിസന്ധി കാലത്തും കാലൂന്നി നിൽക്കാനുള്ള സഹായമായിട്ടുണ്ട്. വാക്സീനേഷൻ നടപടികൾ എല്ലാ രാജ്യത്തും ശക്തമായി പുരോഗമിക്കുന്നതും യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതും പ്രതീക്ഷയോടെയാണ് ഒയോ സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാൾ കാണുന്നത്. സമ്മർ സീസണിലേക്ക് യൂറോപ്പിലേക്കുള്ള പ്രതിദിന ബുക്കിങ് ഇരട്ടിച്ചതായും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3ygY5Mu
via IFTTT
from Asianet News https://ift.tt/3ygY5Mu
via IFTTT
'ഇനി സര്‍വ്വീസില്‍ വേണ്ട'; പീഡനക്കേസിലെ അധ്യാപകനെ പുറത്താക്കണമെന്ന് പൊലീസ്, റിപ്പോര്‍ട്ട് നല്‍കും
കോഴിക്കോട്: കട്ടിപ്പാറയിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കായികാധ്യാപകനെ സർവ്വീസിൽ നിന്ന് നീക്കണമെന്ന ശുപാർശയുമായി പൊലീസ്. ഇത്തരം സ്വഭാവമുളളവർ അധ്യാപകവൃത്തിക്ക് ഉചിതരല്ലെന്ന് കാണിച്ച് പൊലീസ് വിദ്യാഭ്യാസ വകുപ്പിനുൾപ്പടെ റിപ്പോർട്ട് നൽകും. കട്ടിപ്പാറയിലെ മനീഷിനെതിരെ നിലവിൽ അഞ്ച് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കുയും മോശമായി പെരുമാറുകയും ചെയ്ത കായികാധ്യാപകന് എതിരെ കൂടുതൽ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. നിലവിൽ ഇയാൾക്കെതിരെ പോക്സോ പ്രകാരം രണ്ട് കേസുകളും സ്ത്രീത്വത്തെ അപമാനിച്ചതിന് രണ്ട് കേസുകളും ദേഹോപദ്രവം നടത്തിയതിന് ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരവധി പെൺകുട്ടികളോട് ഇയാൾ ഫോൺവഴി മോശമായി പെരുമാറിയിട്ടുമുണ്ട്. ഇയാളിൽ നിന്ന് മോശം അനുഭവം നേരിട്ടത് വിദ്യാർത്ഥിനിയും മാതാവും ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയതിന് പുറകേയാണ് പരാതിയുമായി കൂടുതൽ പേർ പൊലീസിന് മുന്നിലെത്തിയത്. ഈ സാഹചര്യത്തിലാണ് അധ്യാപകനെ സർവ്വീസിൽ നിന്ന് നീക്കണം ചെയ്യണമെന്ന ശുപാർശ പൊലീസ് സർക്കാരിന് മുന്നിൽ വയ്ക്കുന്നത്. അധ്യാപർക്ക് ഒരിക്കലുമുണ്ടാവാൻ പാടില്ലാത്ത വിധം സ്വഭാവ വൈകല്യങ്ങളുളള ആളാണ് മനീഷെന്നാണ് താമരശ്ശേരി പൊലീസിന്‍റെ വിലയിരുത്തൽ. നിലവിൽ ഒരു കേസിൽ മാത്രമാണ് മനീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാക്കിയുളള നാല് കേസുകളിൽ കൂടി അടുത്ത ദിവസം തന്നെ കോടതി അനുമതിയോടെ അറസ്റ്റ് രേഖപ്പെടുത്തും. തുടർന്നാവും ഇയാളെ സർവ്വീസിൽ നിന്ന് നീക്കം ചെയ്യാനുളള ശുപാർശ വിദ്യാഭ്യാസ മന്ത്രിക്കുൾപ്പെടെ സമർപ്പിക്കുക. പരാതികളുയർന്ന സാഹചര്യത്തിൽ സ്കൂൾ മാനേജ്മെന്‍റ് മനീഷിനെ സസ്പെന്‍റ് ചെയ്തിരുന്നു.
from Asianet News https://ift.tt/3C0GieL
via IFTTT
from Asianet News https://ift.tt/3C0GieL
via IFTTT
Friday, July 30, 2021
ഒരേയൊരു ശങ്കര്‍, പല തലമുറകളുടെ സ്‌നേഹാദരം!
കേരളം ജന്‍മം നല്‍കിയ കാര്‍ട്ടൂണ്‍ ഇതിഹാസം ശങ്കറിന്റെ 119-ാം ജന്‍മവാര്‍ഷികത്തില്‍, ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിലൂടെ അദ്ദേഹത്തെ ആദരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍.
from Asianet News https://ift.tt/3xprCm5
via IFTTT
from Asianet News https://ift.tt/3xprCm5
via IFTTT
കാര്‍ട്ടൂണ്‍ കൊള്ളാം, പക്ഷേ, വൈസ്രോയിയുടെ മൂക്കത്ര വലുപ്പമില്ല!
ഇങ്ങനെയൊക്കെയായിരുന്നു ആ ഇതിഹാസപുരുഷന്റെ അവസാന വേനലുകളെന്ന് പറയുന്നു, ഈ പുസ്തകം. ഒപ്പം, മറവി വിഴുങ്ങിയ ആ വലിയ മനുഷ്യനെ ഓര്‍മ്മകളില്‍നിന്നും ഊതിത്തെളിച്ചെടുക്കുന്നു. ശങ്കറിന്റെ ജീവിതത്തെക്കുറിച്ച് മുമ്പെഴുതപ്പെട്ട വാക്കുകള്‍, ആ ജീവിതത്തിന്റെ തീയും പുകയുമറിഞ്ഞവര്‍, കയറ്റിറക്കങ്ങള്‍ ശങ്കറിന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളുടെ സാക്ഷിപത്രങ്ങള്‍....അങ്ങനെ കിട്ടാവുന്ന വഴികളിലൂടെയൊക്കെ പില്‍ക്കാലത്ത് ഒരു മനുഷ്യന്‍ ശങ്കറിനെ തേടി നടത്തിയ യാത്രയാണിത്. അടുത്തറിയാവുന്നവര്‍ ബോധപൂര്‍വ്വം മറന്നുകളഞ്ഞ ഒരു ജീവിതത്തെ തിരിച്ചെടുക്കുക എന്നതുമാത്രമല്ല, എന്തൊക്കെ കാരണങ്ങളാണ് ആ മറവിയിലേക്ക് നയിച്ചത് എന്നാരായുക കൂടിയായിരുന്നു ഇതെഴുതിയ സുധീര്‍നാഥ്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍: കല, കാലം, ജീവിതം' എന്ന പുസ്തകം, സുധീര്‍ നാഥ് ''കാര്‍ട്ടൂണൊക്കെ കൊള്ളാം. രസമുണ്ട്, ചിരിയും വരും. പക്ഷേ, അതിലൊരു കുഴപ്പമുണ്ട്.'' കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ മുന്നില്‍ നിര്‍ത്തി ലേഡി വെല്ലിംഗ്ടണ്‍ പറഞ്ഞു. അതു കേട്ടതും ശങ്കര്‍ ഒന്നമ്പരന്നു. പറയുന്നത് ലേഡി വെല്ലിംഗ്ടണാണ്. അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി വെല്ലിംഗ്ടണ്‍ പ്രഭുവിന്റെ പത്‌നി. അന്ന് ഹിന്ദുസ്ഥാന്‍ ടൈംസില്‍ ജോലി ചെയ്യുകയായിരുന്ന ശങ്കറിനെ വൈസ്രോയി വിളിപ്പിച്ചതാണ്. കാരണമുണ്ട്, വൈസ്രോയിയെ കളിയാക്കി ഒരു കാര്‍ട്ടൂണ്‍ വരച്ചു. മണിക്കൂറുകള്‍ക്കകം, വീട്ടിലെത്തി തന്നെ കാണണമെന്ന് വൈസ്രോയിയുടെ ഉത്തരവുവന്നു. പറഞ്ഞ സമയത്ത് തന്നെ സൈക്കിള്‍ചവിട്ടി അവിടെ എത്തിയതായിരുന്നു ശങ്കര്‍. അന്നേരമാണ്, കാര്‍ട്ടൂണില്‍ കുഴപ്പമുണ്ടെന്ന് പറഞ്ഞ്, വൈസ്രോയിയുടെ ഭാര്യയുടെ രംഗപ്രവേശം. ആശ്ചര്യവും ആധിയും കലര്‍ന്ന മുഖത്തോടെ ശങ്കര്‍ വെല്ലിംഗ്ടണ്‍ പ്രഭ്വിയെ നോക്കി. അവര്‍ തുടര്‍ന്നു: ''കുഴപ്പം എന്താണെന്നോ, മൂക്ക്! എന്റെ ഭര്‍ത്താവിന്റെ മൂക്ക് നിങ്ങള്‍ വരച്ചതുപോലല്ല. അതിനിത്ര വലിപ്പമില്ല!'' ഉള്ളിലുള്ള ഭയം പുറത്തുകാണിക്കാതെ പ്രഭ്വിയെ നോക്കിക്കൊണ്ടിരുന്ന ശങ്കര്‍ അതു കേട്ടതും ചിരിച്ചുപോയി. ശങ്കറിന്റെ അടുത്തിരുന്ന് ചായ കുടിക്കുകയായിരുന്ന വൈസ്രോയിയും ചിരിച്ചു. ''അത് കാര്‍ട്ടൂണ്‍ ആയതു കൊണ്ടാണ്. ''-ശങ്കര്‍ പറഞ്ഞു. ''വ്യക്തികളുടെ പ്രത്യേകതയാണ് കാര്‍ട്ടൂണിന് വേണ്ടത്. വൈസ്രോയിയെ സംബന്ധിച്ച്, മൂക്കാണ് എനിക്കിഷ്ടപ്പെട്ടത്. അതു കൊണ്ടാണ് അതിനത്ര നീളം!'' ശങ്കറിന്റെ മറുപടി കേട്ടതും അവിടെ കൂട്ടച്ചിരിയായി. ചിരിയിലാണ് ആ സംസാരം തീര്‍ന്നതെങ്കിലും, വൈസ്രോയിയുടെ വസതിയില്‍ ശങ്കര്‍ എത്തിയത് ചിരിച്ചുകൊണ്ടായിരുന്നില്ല. ഓഫീസില്‍നിന്നും അങ്ങോട്ട് സൈക്കിള്‍ ചവിട്ടുമ്പോള്‍ പടപടാ ഇടിക്കുന്നുണ്ടായിരുന്നു ശങ്കറിന്റെ നെഞ്ച്. കാരണം, വൈസ്രോയിയാണ് വിളിപ്പിച്ചത്. അതും അദ്ദേഹത്തെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് ഒരു മണിക്കൂറിനകം. വൈസ്രോയിക്ക് കാര്‍ട്ടൂണ്‍ കണ്ട് അരിശം വന്നിട്ടുണ്ടാവും എന്നായിരുന്നു ഓഫീസിലുള്ളവര്‍ പറഞ്ഞത്. നാടു ഭരിക്കുന്ന വൈസ്രോയിയെ വിമര്‍ശിച്ചാല്‍ പണി ഉറപ്പാണെന്നും കേട്ടു. എന്തായിരിക്കും ശിക്ഷ എന്നാലോചിച്ച് ഒരെത്തുംപിടിയും കിട്ടാതെയാണ് ശങ്കര്‍ സൈക്കിള്‍ ചവിട്ടിയത്. എന്നാല്‍, വൈസ്രോയിയെ കണ്ടതും ഭയം തീര്‍ന്നു. കണ്ടപാടെ അദ്ദേഹം കെട്ടിപ്പിടിച്ചു. ''ഞാന്‍ നിങ്ങളുടെ കാര്‍ട്ടൂണ്‍ ആസ്വദിച്ചു. ഗംഭീരമായി അത്'' പാതി വിളറിയ ശങ്കറിന്റെ മുഖത്തേക്ക് നോക്കി വൈസ്രോയി പറഞ്ഞു. അതിനു പിന്നാലെ അദ്ദേഹം ശങ്കറിനെ ചായസല്‍ക്കാരത്തിന് ക്ഷണിച്ചു. ചായ കുടിക്കുമ്പോഴാണ്, ശങ്കറിനെ കാണാന്‍ ഒരാള്‍ കൂടി കാത്തിരിക്കുന്നുണ്ടെന്ന് വൈസ്രോയി പറഞ്ഞത്. ആരാണെന്ന് നോക്കുമ്പോഴേക്കും പരാതിയുമായി ലേഡി വെല്ലിംഗ്ടണ്‍ എത്തുകയായിരുന്നു. ബ്രിട്ടീഷ് വൈസ്രോയി വെല്ലിംഗ്ടണ്‍ പ്രഭു, ലേഡി വെല്ലിംഗ്ടണ്‍ 'കാര്‍ട്ടൂണിനെ ഞാനിന്ന് വെറുക്കുന്നു.' രസകരമായ ഈ അനുഭവം ഒരു പുസ്തകത്തില്‍നിന്നാണ്. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ഇന്നലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പ്രഭാവര്‍മ്മയ്ക്ക് നല്‍കി സ്പീക്കര്‍ എം ബി രാജേഷ് പ്രകാശനം ചെയ്ത കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍: കല, കാലം, ജീവിതം' എന്ന പുസ്തകം. കാര്‍ട്ടൂണിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ സുധീര്‍ നാഥ് എഴുതി, കേരള ലളിത കലാ അക്കാദമി പ്രസിദ്ധീകരിച്ച ഈ പുസ്തകമാകെ, ശങ്കര്‍ കഥകളുടെ ആറാട്ടാണ്. കായംകുളത്തുനിന്നും ദില്ലിയിലേക്ക് വളര്‍ന്ന്, നെഹ്‌റുവും ഇന്ദിരാഗാന്ധിയും അടക്കമുള്ളവരുടെ ഉറ്റമിത്രമായി വളര്‍ന്ന്, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ അന്തംവിടലുകളും കുതിപ്പുകളും അടുത്തു കണ്ട ശങ്കറിന്റെ ജീവിതകഥ. ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്ന, ലോകോത്തര കലാകാരന്‍മാരില്‍ ഒരാളായി മാറിയ ശങ്കര്‍ കേരളം രാജ്യത്തിനു നല്‍കിയ വലിയ സംഭാവനകളിലൊന്നാണ്. ജീവിച്ചിരിക്കെ ചുറ്റും ആരാധകരുടെ കൂട്ടമുണ്ടായിരുന്ന ശങ്കര്‍ മരിച്ചപ്പോള്‍, യാത്രയയക്കാന്‍ വിരലിലെണ്ണാവുന്ന ആളുകളേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയുടെ മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം, ഒരു ക്രിസ്മസ് ദിനത്തിന്റെ പിറ്റേന്ന് മരിക്കുമ്പോള്‍, മറവി അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളെയാകെ മായ്്ച്ചു കളഞ്ഞിരുന്നു. ഭാര്യ മരിച്ചതുപോലും അറിയാത്ത കിടപ്പായിരുന്നു അത്. മരിക്കുന്നതിനു മൂന്നു വര്‍ഷം മുമ്പ്, 1986 ഫെബ്രുവരിയില്‍ ശങ്കര്‍ കോട്ടക്കല്‍ ആര്യ വൈദ്യശാലയില്‍ ആയുര്‍വേദ ചികില്‍സയ്ക്ക് വന്നിരുന്നു. മാധ്യമപ്രവര്‍ത്തകനായ പി സുജാതനും കാര്‍ട്ടൂണിസ്റ്റും സുഹൃത്തുമായ വൈ എ റഹീമും അന്നദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവിടെ ചെന്നു. കോട്ടക്കല്‍ ജൂബിലി നഴ്‌സിംഗ് ഹോമിന്റെ 38-ാം നമ്പര്‍ മുറിയിലേക്ക് കടന്നു ചെന്ന അവരെ ശങ്കര്‍ സ്വീകരിച്ചത് ഈ വാചകങ്ങളോടെയായിരുന്നുവെന്ന് പുസ്തകം പറയുന്നു: ''കാര്‍ട്ടൂണിസ്‌റ്റോ? ഞാനോ? എന്തിനാണ് എന്നെ അങ്ങനെ വിളിക്കുന്നത്. ഞാനിന്ന് കാര്‍ട്ടൂണിസ്റ്റ് അല്ല. ബ്രഷ് തൊട്ടിട്ട് പത്തുവര്‍ഷമായി. കാര്‍ട്ടൂണിനെ ഞാനിന്ന് വെറുക്കുന്നു.'' ആകെ അന്തം വിട്ടു ഇരുവരും. അന്തരീക്ഷം ഒന്നു മയപ്പെടുത്താന്‍, അവരിലൊരാള്‍ താന്‍ വരച്ച ശങ്കറിന്റെ കാര്‍ട്ടൂണ്‍ അദ്ദേഹത്തെ കാണിച്ചു. അതു കണ്ടതും അദ്ദേഹം കുപിതനായി. ''എന്തിനാണ് എന്നെ കളിയാക്കാന്‍ നിങ്ങള്‍ കാര്‍ട്ടൂണ്‍ വരച്ചത്? ഞാന്‍ വിഡ്ഡിയാണ്. വിഡ്ഡ്ഡിയായ കുട്ടി.'' ആശുപത്രി മുറിയില്‍ കൂടെയുണ്ടായിരുന്ന ഭാര്യ തങ്കം ഉടനെ ഇടപെട്ടു. 'മൂഡ് മാറി, ഇനിയൊന്നും സംസാരിക്കേണ്ട'-അവര്‍ അതിഥികളോടയി പറഞ്ഞു. ഇങ്ങനെയൊക്കെയായിരുന്നു ആ ഇതിഹാസപുരുഷന്റെ അവസാന വേനലുകളെന്ന് പറയുന്നു, ഈ പുസ്തകം. ഒപ്പം, മറവി വിഴുങ്ങിയ ആ വലിയ മനുഷ്യനെ ഓര്‍മ്മകളില്‍നിന്നും ഊതിത്തെളിച്ചെടുക്കുന്നു. ശങ്കറിന്റെ ജീവിതത്തെക്കുറിച്ച് മുമ്പെഴുതപ്പെട്ട വാക്കുകള്‍, ആ ജീവിതത്തിന്റെ തീയും പുകയുമറിഞ്ഞവര്‍, കയറ്റിറക്കങ്ങള്‍ ശങ്കറിന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളുടെ സാക്ഷിപത്രങ്ങള്‍....അങ്ങനെ കിട്ടാവുന്ന വഴികളിലൂടെയൊക്കെ പില്‍ക്കാലത്ത് ഒരു മനുഷ്യന്‍ ശങ്കറിനെ തേടി നടത്തിയ യാത്രയാണിത്. അടുത്തറിയാവുന്നവര്‍ ബോധപൂര്‍വ്വം മറന്നുകളഞ്ഞ ഒരു ജീവിതത്തെ തിരിച്ചെടുക്കുക എന്നതുമാത്രമല്ല, എന്തൊക്കെ കാരണങ്ങളാണ് ആ മറവിയിലേക്ക് നയിച്ചത് എന്നാരായുക കൂടിയായിരുന്നു ഇതെഴുതിയ സുധീര്‍നാഥ്. അതിന്റെ സത്യസന്ധത ഈ കടലാസുകളെ തെളിമയുള്ളതാക്കുന്നു. ശങ്കര്‍ എന്ന ഇതിഹാസത്തെ പൊതിഞ്ഞുനിന്ന നല്ലതും ചീത്തയുമായ വശങ്ങള്‍ ഈ പുസ്തകം അടയാളപ്പെടുത്തുന്നു. പ്രതിഭയും പ്രശസ്തിയും അധികാരവും വേണ്ടുവോളം ഉണ്ടായിട്ടും ആര്‍ക്കും വേണ്ടാത്ത ഒരാളായി അവസാനകാലത്ത് അതുപോലൊരു മഹാനായ കലാകാരന്‍ മാറിയത് എങ്ങനെയെന്ന് കൂടി, അത്ര തെളിയിച്ചിട്ടല്ലാതെ പറയുന്നുണ്ട് ഇതില്‍. ''ശങ്കര്‍ പണ്ടേ എനിക്കൊരത്ഭുതമായിരുന്നു. ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ പിതാവ് കായംകുളംകാരനാണ് എന്ന അറിവ്. ദില്ലിയില്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍. കേരളത്തില്‍നിന്നും അത്ര ഉയരത്തിലെത്തിയ മറ്റൊരു കാര്‍ട്ടൂണിസ്റ്റില്ല. ഇങ്ങനെയൊക്കെയായ ശങ്കറിനെ ഞാന്‍ ഒരിക്കലും കണ്ടിട്ടേയില്ല. അതിനാല്‍, ദില്ലിയില്‍ ചെല്ലുന്നതിനു മുമ്പേ അദ്ദേഹത്തെക്കുറിച്ചുള്ള കഥകള്‍ കേള്‍ക്കാന്‍ ഞാന്‍ ഏറെ താല്‍പ്പര്യപ്പെട്ടിരുന്നു. കിട്ടാവുന്ന പുസ്തകങ്ങള്‍ വായിച്ചു. ബന്ധമുള്ള ആളുകളെ കണ്ടെത്തി. ശങ്കറിനെ കുറിച്ചുള്ള ഡോക്യുമന്ററികള്‍ കണ്ടെത്തി. ഒരുപാടു കാലമായി ഞാന്‍ ഇവ സൂക്ഷിക്കുന്നുണ്ടായിരുന്നു. അതൊക്കെയാണ് സത്യത്തില്‍ ഈ പുസ്തകമായി മാറിയത്. ''-പുസ്തകമെഴുതിയ കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു. വല്യമ്മാവനും ശങ്കറും. പില്‍ക്കാലത്ത് ശങ്കര്‍ വരച്ചത്. അമ്മാവനെപ്പോലായി മാറിയ അനന്തരവന്‍ അച്ഛനമ്മമാര്‍ ഉണ്ടായിട്ടും അനാഥനായി ജീവിച്ചൊരു കുട്ടിക്കാലമായിരുന്നു ശങ്കറിന്‍േറത്. മാതാപിതാക്കള്‍ ഇരുവരും വെവ്വേറെ വിവാഹം ചെയ്തുപോയതിനാല്‍, കണിശക്കാരനായ വല്യമ്മാവന്‍ ഇല്ലിക്കുളം നാരായണപ്പിള്ളയുടെ കൂടെയായിരുന്നു താമസം. പെട്ടെന്ന് ദേഷ്യം വരുന്ന, എല്ലാത്തിലും പ്രമാണിത്തം കാണിച്ചിരുന്ന, സ്‌നേഹമൊട്ടും പ്രകടിപ്പിക്കാത്ത ഒരാളായിരുന്നു അമ്മാവന്‍. അധ്യാപകരുടെ ചിത്രം വരച്ചും വികൃതി കാണിച്ചും സ്‌നേഹമുള്ള ചിലരുടെ സാമീപ്യം കൊണ്ടുമൊക്കെയാണ് ആ കുട്ടി വളര്‍ന്നത്. കുറച്ചു വലുതായ ശേഷം, 1839-ല്‍ മാവേലിക്കരയിലെ ആംഗ്ലോ വെര്‍ണാകുലര്‍ സ്‌കൂളില്‍ പഠിക്കാന്‍ പോയ ശങ്കര്‍, അതിനടുത്ത് മറ്റൊരു ബന്ധത്തിലുണ്ടായ മക്കള്‍ക്കൊപ്പം താമസിച്ചിരുന്ന അമ്മയുടെ കൂടെയാണ് കഷ്ടിച്ച് ഒരു വര്‍ഷം താമസിച്ചത്. അമ്മയുടെ സ്‌നേഹം പ്രതീക്ഷിച്ച തനിക്ക് അതൊന്നും കിട്ടിയില്ലെന്നും നിവൃത്തിയില്ലാതെ, സ്‌കൂളിനടുത്ത് ഒരു വീടെടുത്ത് താമസിക്കുകയായിരുന്നുവെന്നും ശങ്കര്‍ എഴുതിയിട്ടുണ്ട്. കായംകുളത്തെ വീട്ടില്‍ വേലയ്ക്കു വന്നിരുന്ന കുഞ്ഞിക്കച്ചോത്തി എന്ന ദലിത് സ്ത്രീയില്‍നിന്നാണ് അമ്മയുടെ സ്‌നേഹം തനിക്ക് ലഭിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്തെ ഈ അരക്ഷിതാവസ്ഥയും ഏകാന്തതയുമൊക്കെയാവണം ജീവിതാവസാനത്തിലും അദ്ദേഹത്തെ തേടിയെത്തിയത്. അതിനു കാരണം പക്ഷേ, മറ്റൊന്നായിരുന്നു. വളര്‍ന്നുവലുതായി വലിയ നിലയില്‍ എത്തിയപ്പോള്‍, ശങ്കറിന്റെ ലോകം മാറി. വമ്പന്‍മാരായി സമ്പര്‍ക്കം. ആ ജീവിതശ്രേണിയ്ക്ക് താഴെയുള്ളവരെയൊന്നും അദ്ദേഹം ഗൗനിച്ചിരുന്നില്ലെന്ന് അടുത്തറിയാവുന്ന പലരെയും ഉദ്ധരിച്ച് ഈ പുസ്തകം പറയുന്നു. വളര്‍ന്നപ്പോള്‍ സ്വന്തം വല്യമ്മാവനെപ്പോലെയായി മാറിയത്രെ അദ്ദേഹം. ആ മയമില്ലായ്മ, ആ പ്രമാണിത്തം, ആ ഫ്യൂഡല്‍ ചിന്തകള്‍, ആ കാര്‍ക്കശ്യം. കൂടെയുണ്ടായിരുന്നവരില്‍ പലരും പില്‍ക്കാലത്ത് വിട്ടുപോയതിനു പിന്നില്‍ ഈ കാരണമുണ്ടെന്ന് ജീവചരിത്രം പറഞ്ഞുവെക്കുന്നു. വര മാറിയ വിധം ഇന്ത്യയിലെ എക്കാലത്തെയും ഗംഭീര ജേണലിസ്റ്റുകളില്‍ ഒരാളായ പോത്തന്‍ ജോസഫാണ് ബോംബെയില്‍ ഒരു മാര്‍വാഡി കോടീശ്വരന്റെ സെക്രട്ടറിപ്പണിയും കാര്‍ട്ടൂണ്‍ വരയുമായി കഴിഞ്ഞുപോന്ന ശങ്കറിനെ ദില്ലിയിലേക്ക് എത്തിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിലേക്കുള്ള വഴി തുറക്കുന്നത് അദ്ദേഹമാണ്. അതില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകളാണ് ബ്രിട്ടീഷുകാരുടെ കാലത്തും അതിനുശേഷവുമുള്ള വമ്പന്‍മാെരു ശങ്കറിലേക്ക് എത്തിച്ചത്. അക്കാദമിക്കായി ചിത്രംവര പഠിക്കാത്ത ശങ്കര്‍ അവിടെനിന്നാണ് കമ്പനിച്ചെലവില്‍ ലണ്ടനില്‍ ഒരു വര്‍ഷത്തേക്ക് വര പഠിക്കാന്‍ പോവുന്നത്. ശങ്കറിന്റെ വര മാറുന്നത് അവിടെവെച്ചാണ്. രേഖാധിക്യങ്ങളില്‍നിന്നും ശങ്കറിന്റെ ചിത്രങ്ങള്‍ കുതറിമാറുന്നതും. കാര്‍ട്ടൂണിസ്റ്റുകളെ ആശയങ്ങളിലേക്ക് മാറ്റിപ്പണിയുന്ന എഡിറ്റര്‍മാരായിരുന്ന പോത്തന്‍ ജോസഫും ചലപതി റാവുവും അടക്കമുള്ള പ്രതിഭകളാണ് വാര്‍ത്തയുടെ മര്‍മ്മത്തടിക്കാന്‍ ശങ്കറിനെ പഠിപ്പിച്ചത്. അവിടെനിന്നും മറ്റു പലയിടങ്ങളിലേക്കുള്ള പടിയിറക്കങ്ങള്‍ക്കു ബലമായതും അത്തരം ചില മാധ്യമപ്രതിഭകളാണ്. അവിടെനിന്നും, സംരംഭകന്‍ എന്ന നിലയിലേക്ക് ചുവടുമാറിയ ശങ്കര്‍, ശങ്കേഴ്‌സ് വീക്കിലിയിലൂടെ പുതിയ ആകാശങ്ങള്‍ വെട്ടിപ്പിടിച്ചു. കാര്‍ട്ടൂണ്‍ മാത്രമായിരുന്നില്ല വീക്കിലിയിലുണ്ടായിരുന്നത്. മികച്ച ജേണലിസ്റ്റുകളെഴുതിയ തീമുനയുള്ള എഡിറ്റോറിയലും അളന്നുമുറിച്ച വാര്‍ത്താ വിശകലനങ്ങളും കീറിമുറിക്കുന്ന കുറിപ്പുകളുമൊക്കെ ശങ്കേഴ്‌സ് വീക്കിലിയെ ഉശിരന്‍ പ്രസിദ്ധീകരണമാക്കി മാറ്റി. ഗാന്ധിജിയുടെ ഇടപെടലുകള്‍ നെഹ്‌റുവും ഇന്ദിരയുമായുള്ള ശങ്കറിന്റെ കൊടുക്കല്‍ വാങ്ങുകള്‍ പ്രശസ്തമാണ്. എന്നാല്‍, അധികം ചര്‍ച്ച ചെയ്യപ്പെടാത്തതാണ് ശങ്കറിന്റെ ജീവിതത്തിലെ മഹാത്മാ ഗാന്ധിജിയുടെ ഇടപെടലുകള്‍. അവയില്‍ ചില രസകരമായ സംഭവങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. അതിലേറ്റവും കൗതുകമുള്ള ഒന്ന്, ജിന്നയ്ക്കു വേണ്ടി ഗാന്ധിജി ശങ്കറിനോട് നടത്തിയ ഏറ്റുമുട്ടലായിരുന്നു. വിഷയം കാര്‍ട്ടൂണ്‍ തന്നെ. സ്വാതന്ത്ര്യ സമരത്തിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുന്ന കാര്‍ട്ടൂണുകളായിരുന്നു ശങ്കര്‍ അക്കാലത്ത് വരച്ചിരുന്നത്. എന്നാല്‍ പിന്നീട് 1939-ല്‍ പുറത്തുവന്ന അത്തരം ചില കാര്‍ട്ടൂണുകള്‍ മുഹമ്മദലി ജിന്നയെ മോശമായി ചിത്രീകരിക്കുന്നതായിരുന്നു. ഗാന്ധിജി ഉടനെ ശങ്കറിന് കത്തയച്ചു-കാര്‍ട്ടൂണൊക്കെ കൊള്ളാം, പക്ഷേ, മറ്റുള്ളവരെ അധിക്ഷേപിക്കരുത്!'' ശങ്കര്‍ അതു കേട്ടോ, അധിക്ഷേപം നിര്‍ത്തിയോ എന്നൊന്നും പുസ്തകം പറയുന്നില്ല. മറ്റൊന്ന്, ഓള്‍ ഇന്ത്യാ വിമന്‍സ് കോണ്‍ഫ്രന്‍സ് അധ്യക്ഷ ആയിരുന്ന സ്വാതന്ത്ര്യ സമരസേനാനി രാജ്കുമാരി അമൃത്കൗര്‍ ശങ്കറിനെതിരെ പരാതിയുമായി ഗാന്ധിജിയെ കാണാന്‍ പോയതാണ്. ദില്ലിയിലെ പ്രശസ്തമായ ലേഡി ഇര്‍വിന്‍ കോളജിലെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പോയ ശങ്കര്‍ അവിടത്തെ പെണ്‍കുട്ടികളുടെ ലിപ്‌സ്റ്റിക്കും ആധുനിക വേഷധാരണവും കണ്ട് കലിപൂണ്ട് ഹിന്ദുസ്ഥാന്‍ ടൈംസില്‍ വരച്ച കാര്‍ട്ടൂണിന് എതിരെയാണ് കൗര്‍ ഗാന്ധിജിയെ കണ്ടത്. ശങ്കറിന്റെ കാര്‍ട്ടൂണ്‍ സ്ത്രീവിരുദ്ധമാണെന്നായിരുന്നു അവരുടെ പരാതി. അത് സ്ത്രീ സമൂഹത്തെ തന്നെ അപമാനിക്കുന്നതാണ്, ലേഡി ഇര്‍വിന്‍ കോളജിനെയും ശങ്കര്‍ അപമാനിച്ചു എന്നിങ്ങനെ വേറെയും പരാതികള്‍. ശങ്കറിനെ പിരിച്ചുവിട്ട് പത്രം മാപ്പെഴുതണം എന്ന ആവശ്യം മാനേജ്‌മെന്റ് പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് കൗര്‍ ഗാന്ധിയെ കണ്ടത്. ഇരുവരെയും ഒന്നിച്ചിരുത്തി ഗാന്ധിജി വിഷയം കേട്ടു. കൗര്‍ പരാതി ശക്തമായി ഉന്നയിച്ചു. കുട്ടികള്‍ മഞ്ഞയും പിങ്കും വെള്ളയും കറുപ്പുമൊക്കെ ലിപ്‌സ്റ്റിക്ക് ഇട്ടതാണ് തന്നെ പ്രകോപിച്ചതെന്ന് തന്റെ ഊഴം വന്നപ്പോള്‍ ശങ്കര്‍ പറഞ്ഞു. നല്ല നിറം തെരഞ്ഞെടുക്കാന്‍ പഠിക്കാത്തതിനെയാണ് വിമര്‍ശിച്ചതെന്നും വാദിച്ചു. സ്വാഭാവികമായും ശങ്കറിനൊപ്പമായിരുന്നു ഗാന്ധിജി. ''വെറുതെ വിട്ടിരിക്കുന്നു'' എന്നു പറഞ്ഞ് അദ്ദേഹം കേസ് തള്ളിക്കളഞ്ഞുവെന്ന് പുസ്തകം പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസില്‍നിന്നുള്ള ശങ്കറിന്റെ പുറത്തുപോക്കിന്റെ കഥയിലുമുണ്ട് ഗാന്ധി. സി രാജഗോപാലാചാരിയുടെ മകള്‍ ലക്ഷ്മി ആയിരുന്നു അന്നത്തെ എഡിറ്റര്‍ ദേവദാസ് ഗാന്ധിയുടെ ഭാര്യ. അദ്ദേഹത്തിനെതിരെ ശങ്കര്‍ ഹിന്ദുസ്ഥാന്‍ ടൈംസിലൂടെ നിശിതമായ കാര്‍ട്ടൂണ്‍ ആക്രമണം തന്നെ നടത്തി. തന്റെ പിതാവിനെ അപമാനിക്കരുതെന്ന് ലക്ഷ്മി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. പത്രത്തേക്കാള്‍ വലുതായി മാറിയ ശങ്കറിനെ തിരുത്താന്‍ ആവില്ലെന്നറിഞ്ഞ എഡിറ്റര്‍ സമയമെടുത്ത് ശങ്കറിനെ പുകച്ചു പുറത്തുചാടിച്ചു. ഈ പ്രശ്‌നത്തിലും ഗാന്ധിജി ഇടപെട്ടിരുന്നു. രാജാജിയുടെ പ്രശ്‌നം ആ വഴിക്കു പരിഹരിക്കുക, എഡിറ്ററുടെ കുടുംബപ്രശ്‌നം വേറെ വഴിക്ക് പരിഹരിക്കുക എന്ന പ്രയോഗിക മാര്‍ഗം ഗാന്ധിജി പരീക്ഷിച്ചോ എന്നറിയില്ല, സംഭവം കുളമായി. ജിന്നയുടെ സ്വന്തം പത്രമായ ഡോണിലെ കാര്‍ട്ടൂണിസ്റ്റിനെ ഹിന്ദുസ്ഥാന്‍ ടൈംസിലെ ശങ്കറിന്റെ മുറിയില്‍ ഇരുത്തി പ്രകോപനമുണ്ടാക്കി. അങ്ങനെ ശങ്കറിനെ കൂളായി പുറത്തുചാടിച്ചു. അവിടെനിന്നും ചെന്നെത്തിയത് ദി ഇന്ത്യന്‍ ന്യൂസ് േക്രാണിക്കിള്‍ എന്ന പത്രത്തില്‍. അവിടെ എഡിറ്ററായിരുന്ന ശങ്കര്‍ കുറേക്കാലത്തിനുശേഷം പുറത്തായതിനു പിന്നിലും സമാനമായ കഥയുണ്ട്. പത്രമുതലാളിയായ രാമകൃഷ്ണ ഡാല്‍മിയയുടെ ഭാര്യയുടെ, എഡിറ്റോറിയല്‍ വിഭാഗത്തിലുള്ള ഇടപെടലുകള്‍. സ്വന്തം രാഷ്ട്രീയം വ്യക്തമാക്കുന്ന ലേഖനങ്ങളുമായി ഡാല്‍മിയയുടെ ഭാര്യ നിരന്തരം എഡിറ്റോറിയലിലെത്തി. കുറേ കഴിഞ്ഞപ്പോള്‍ ഈ പണി നടക്കില്ലെന്ന് ന്യൂസ് എഡിറ്റര്‍ എടത്തട്ട നാരായണന്‍ മുതലാളിയുടെ ഭാര്യയോട് തുറന്നുപറഞ്ഞു. പരാതിയായി. ഭാര്യയുടെ ലേഖനം ഉടനടി പ്രസിദ്ധീകരിക്കാന്‍ സാക്ഷാല്‍ മുതലാളി എഡിറ്റര്‍ക്ക് കുറിപ്പ് കൊടുത്തു. ന്യൂസ് എഡിറ്ററാണ് ശരി എന്നായിരുന്നു ശങ്കറിന്റെ നിലപാട്. അടുത്ത പടി, മുതലാളി ഇടപെട്ടു. ശങ്കര്‍ പുറത്തായി. അവിടെനിന്നുപോവാതെസ്വന്തം തട്ടകം തിരിച്ചുപിടിച്ചു, ശങ്കര്‍, ശങ്കേഴ്‌സ് വീക്കിലിയിലൂടെ. രസച്ചേരുവകളുടെ ജീവിതം കഥകളിങ്ങനെ പലതുണ്ട്. ആ കഥകളിലേക്ക്, കണ്ണുകളില്‍ നിറയെ കൗതുകം നിറച്ച ഒരു കുട്ടിയെപ്പോലെ ഒരു മനുഷ്യന്‍ നടന്നുചെന്നതിന്റെ ബാക്കിപത്രമാണ് ഈ പുസ്തകം. അതിന്റെ എല്ലാ രസച്ചേരുവകളും ഇതിലുണ്ട്. അതുതന്നെയാവണം, ആത്മകഥയെഴുതാത്ത, നല്ലൊരു ജീവചരിത്രം പോലുമില്ലാതിരുന്ന ശങ്കറിന്റെ ജീവിതകഥ ഒറ്റശ്വാസത്തില്‍ വായിക്കാനാവുന്നതും.
from Asianet News https://ift.tt/3feDi4u
via IFTTT
from Asianet News https://ift.tt/3feDi4u
via IFTTT
ശങ്കേഴ്‌സ് വീക്കിലി നിന്നുപോയത് അടിയന്തിരാവസ്ഥ കാരണമാണോ?
1975 ജുലൈയിലായിരുന്നു അത്. പ്രശസ്തമായ ശങ്കേഴ്‌സ് വീക്കിലിയുടെ 27-ം ലക്കത്തില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ഒരു പ്രഖ്യാപനം വന്നു-വീക്കിലി നിര്‍ത്തുകയാണ്! അതൊരു സാധാരണ കാലമായിരുന്നില്ല. ഇന്ത്യന്‍ മാധ്യമരംഗമാകെ പ്രതിസന്ധിയിലായ നേരം. 1975-ജൂണ്‍ 25 ന് അടിയന്തിരാവസ്ഥ നിലവില്‍ വന്നതോടെ, സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്തോ അതായി മാധ്യമപ്രവര്‍ത്തനം. സെന്‍സര്‍മാര്‍ കണ്ട് തൃപ്തിപ്പെടുന്ന വാര്‍ത്തകള്‍ മാത്രം പുറത്തുവരാന്‍ തുടങ്ങി. വാര്‍ത്തകള്‍ മാത്രമല്ല കാര്‍ട്ടൂണുകളും ഫോട്ടോകളും ലേഖനങ്ങളുമെല്ലാം പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് സെന്‍സര്‍മാര്‍ കാണണമായിരുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അസാദ്ധ്യമായ ആ സമയത്താണ്, ശങ്കേഴ്‌സ് വീക്കിലി നിര്‍ത്തുകയാണ് എന്ന പ്രഖ്യാപനമുണ്ടായത്. തൊട്ടുപിന്നാലെ, ഓഗസ്ത് 31-ന് അതുണ്ടായി. ഇന്ത്യ ഇഷ്ടത്തോടെ വായിച്ച ശങ്കഴ്‌സ് വീക്കിലിയുടെ അവസാന ലക്കം പുറത്തിറങ്ങി. കാര്‍ട്ടൂണ്‍ വരയ്ക്കുന്ന ബ്രഷും ആളെക്കൂട്ടുന്ന ചെണ്ടയുമായി, ചക്രവാളങ്ങള്‍ക്കപ്പുറത്തേക്ക് കഴുതപ്പുറത്ത് മറയുന്ന വിദൂഷകനെ ഇന്ദിരാഗാന്ധി അടക്കമുള്ള നേതാക്കള്‍ നോക്കിനില്‍ക്കുന്ന ശങ്കറിന്റെ കാര്‍ട്ടൂണായിരുന്നു അവസാന പതിപ്പിന്റെ കവര്‍ ചിത്രം. 1948 മെയ് 23-ന് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍വെച്ച് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഉദ്ഘാടനം ചെയ്ത വീക്കിലി അതിന്റെ 27-ാം വയസ്സില്‍ വിടപറയേണ്ടി വന്നതിനെക്കുറിച്ചുള്ള ശങ്കറിന്റെ കുറിപ്പായിരുന്നു എഡിറ്റോറിയല്‍. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എത്ര പ്രധാനമാണെന്നും അഭിപ്രായങ്ങള്‍ പറയുക എത്ര അനിവാര്യമാണെന്നും ആ ചെറിയ കുറിപ്പില്‍ അദ്ദേഹം എഴുതി. ഉദ്ഘാടന പ്രസംഗത്തില്‍ 'വിമര്‍ശനത്തില്‍നിന്നും എന്നെ ഒഴിവാക്കരുത്' എന്ന് നെഹ്‌റു പറഞ്ഞ കാര്യവും ആ മുഖക്കുറിപ്പില്‍ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഇതെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഉണ്ടായത്, ഇന്ദിരാ ഗാന്ധിയാണ് വീക്കിലിക്ക് പൂട്ടിട്ടത് എന്ന പ്രതീതിയാണ്. അടിയന്തിരാവസ്ഥയുടെ ഇരയാണ് ശങ്കേഴ്‌സ് വീക്കിലി എന്ന വ്യാഖ്യാനം ഉണ്ടായിവന്നു. 'വിമര്‍ശനത്തില്‍നിന്നും എന്നെ ഒഴിവാക്കരുത്' എന്നു പറഞ്ഞ നെഹ്‌റുവില്‍നിന്നും അധികാരം ഇന്ദിരയിലെത്തിയപ്പോള്‍, 'എന്നെ ഒഴിവാക്കിയില്ലെങ്കില്‍, വീക്കിലി ഒഴിവാക്കേണ്ടി വരും' എന്ന അവസ്ഥ വന്നെന്ന് ആളുകള്‍ അടക്കം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതായ കാലത്ത് ശങ്കേഴ്‌സ് വീക്കിലി മാത്രം എങ്ങനെ ജീവിക്കും എന്ന ചോദ്യവും ചിലര്‍ ചോദിച്ചു. സെന്‍സര്‍മാര്‍ക്കു മുന്നില്‍ തന്റെ കാര്‍ട്ടൂണുകള്‍ ചെന്നു നിര്‍ത്തരുതെന്ന് ശങ്കര്‍ തറപ്പിച്ചു പറഞ്ഞതടക്കമുള്ള കഥകള്‍ ഇന്ദിരയാണ് ശങ്കേഴ്‌സ് വീക്കിലി പൂട്ടനിടയാക്കിയത് എന്ന ആരോപണത്തെ ഉറപ്പിച്ചു നിര്‍ത്തി. യഥാര്‍ത്ഥ കാരണം അടിയന്തിരാവസ്ഥയോ? ഇപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഈ ആരോപണം എന്നാല്‍, പൂര്‍ണ്ണമായും ശരിയല്ല എന്നാണ് ഈയടുത്ത് പുറത്തിറങ്ങിയ ശങ്കറിന്റെ ജീവചരിത്രം പറയുന്നത്. കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് എഴുതിയ 'കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍: കല, കാലം ജീവിതം' എന്ന ജീവചരിത്രത്തില്‍ ഈ വിഷയം കാര്യമായി പരിശോധിക്കുന്നുണ്ട്. അടിയന്തിരാവസ്ഥ വന്നില്ലെങ്കിലും ശങ്കര്‍ സ്ഥാപനം അടക്കേണ്ട അവസ്ഥയില്‍ എത്തിയിരുന്നതായി ജീവചരിത്രകാരന്‍ പറയുന്നു. വീക്കിലിയില്‍ ജോലി ചെയ്തിരുന്ന പലരും ശങ്കറിനോട് പിണങ്ങി പിരിഞ്ഞുപോയിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസില്‍നിന്നും വിരമിച്ച പുന്നന്‍ എബ്രഹാം വീക്കിലിയുടെ ചുമതല ഏറ്റത് ശുഭപ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ഒരു വാഹനാപകടത്തില്‍ അദ്ദേഹം അകാലത്തില്‍ മരിച്ചത് പ്രതിസന്ധി മൂര്‍ഛിച്ചു. പ്രായവും രോഗങ്ങളും ശങ്കറിനെ അലട്ടിയിരുന്നു. വീക്കിലി അടച്ചുപൂട്ടുന്നതിന് നാലു മാസം മുമ്പേ ശങ്കറിന് ഒരു സ്‌ട്രോക്കുവന്നു. കൈകള്‍ക്ക് ബലക്കുറവുണ്ടായി. വര കുറച്ചുകാലത്തേക്ക് നിര്‍ത്താന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചു. താന്‍ വരയ്ക്കുന്നില്ലെങ്കില്‍, വീക്കിലിയേ വേണ്ട എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വീക്കിലി പൂട്ടുന്ന കാര്യം പ്രഖ്യാപിക്കുന്നതിനു ഒരു മാസം മുമ്പ്, ഉറ്റവരോട് അദ്ദേഹം കാര്‍ട്ടൂണ്‍വര നിര്‍ത്തുന്നതായി പറഞ്ഞിരുന്നു. വീക്കിലി നിര്‍ത്തി കുട്ടികളുടെ പ്രസ്ഥാനങ്ങളില്‍ സജീവമാകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അടിയന്തിരാവസ്ഥയ്ക്കു തൊട്ടുപിന്നാലെ ശങ്കേഴ്‌സ് വീക്കിലി പോലൊരു പ്രസിദ്ധീകരണം നിര്‍ത്തുന്നത് ചീത്തപ്പേരുണ്ടാക്കുമെന്ന് ഇന്ദിര ഭയന്നതായും ജീവചരിത്രം വിശദീകരിക്കുന്നു. ''ശാരദാപ്രസാദ് വഴി ഇന്ദിര ശങ്കറിനെ സമീപിച്ച് വീക്കിലി ഇപ്പോള്‍ പൂട്ടരുതെന്ന് അഭ്യര്‍ത്ഥിച്ചു. അഞ്ചു ലക്ഷം രൂപയുടെ അടിയന്തിര സാമ്പത്തിക സഹായം നല്‍കാമെന്നും ഇന്ദിര പറഞ്ഞിരുന്നു. എന്നാല്‍, ശങ്കര്‍ ഇതു തള്ളി. രണ്ടു മാസങ്ങള്‍ക്കകം അദ്ദേഹം അതടച്ചുപൂട്ടി.'' 'എന്റെ ഒറ്റ കാര്‍ട്ടൂണ്‍ പോലും അവിടത്തെ വിവരം കെട്ടവരെ കാണിക്കാന്‍ കൊണ്ടുപോവരുത്' അടിയന്തിരാവസ്ഥയുടെ ഭാഗമായ സെന്‍സറിംഗ് അദ്ദേഹത്തിന് അലോസരം ഉണ്ടാക്കി എന്നതു സത്യമാണെന്ന് വീക്കിലിയുടെ ചുമതല നിര്‍വഹിച്ചിരുന്ന കെ. രാമകൃഷ്ണന്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. തന്റെ കാര്‍ട്ടൂണുകള്‍ സെന്‍സര്‍ഷിപ്പിന് അയക്കുന്നതില്‍ അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് നടന്ന ഒരു സംഭവം അദ്ദേഹം ഓര്‍ക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ വായിച്ചുകൊണ്ടിരുന്ന എന്റെ അടുത്തേക്ക് ശങ്കര്‍ വന്ന് അതെന്താണ് എന്നു ചോദിച്ചു. സെന്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ ആണെന്ന് പറഞ്ഞപ്പോള്‍ആ മുഖം ചുവന്നു. 'എന്റെ ഒറ്റ കാര്‍ട്ടൂണ്‍ പോലും അവിടത്തെ വിവരം കെട്ടവരെ കാണിക്കാന്‍ കൊണ്ടുപോവരുത്' എന്ന് കലിപൂണ്ടു.'' -രാമകൃഷ്ണന്‍ ഓര്‍ക്കുന്നു. എന്നാല്‍, ശങ്കറിന്റെ കാര്‍ട്ടൂണുകള്‍ ഒരിക്കലും സെന്‍സറിനു മുന്നില്‍ എത്തിയിരുന്നില്ലെന്ന് ജീവചരിത്രം പറയുന്നു. അക്കാലത്തെ ചീഫ് സെന്‍സര്‍ ശങ്കറിന്റെ ഉറ്റ സുഹൃത്തായിരുന്നു. സെന്‍സര്‍ വിഭാഗത്തിലുണ്ടായിരുന്ന മലയാളി ഉന്നത ഉദ്യോഗസ്ഥരായ ഓംചേരി എന്‍ എന്‍ പിള്ളയും സിജിആര്‍ കുറുപ്പും ശങ്കറിന്റെ അടുപ്പക്കാര്‍ തന്നെ. ഒരു തരത്തിലുള്ള പ്രശ്‌നവും ശങ്കറിന് ഉണ്ടായിരുന്നില്ലെന്ന് അന്നത്തെ ജോയിന്റ് ചീഫ് സെന്‍സറായിരുന്ന സിആര്‍ജി കുറുപ്പ് പറയുന്നു. ശങ്കറുമായി ഉറ്റബന്ധം സൂക്ഷിച്ച ഓംചേരി എന്‍ എന്‍ പിള്ളയും സമാനമായ കാര്യമാണ് പറയുന്നത്. മറ്റ് മാധ്യമസ്ഥാപനങ്ങള്‍ നേരിടേണ്ടി വന്ന നടപടികളൊന്നും വീക്കിലിക്ക് നേരിടേണ്ടി വന്നിട്ടില്ല എന്നാണ് ഇരുവരും ആവര്‍ത്തിക്കുന്നത്. 'അടിയന്തിരാവസ്ഥ ശങ്കറിനെ ക്രൂദ്ധനാക്കുകയല്ല, ദു:ഖിതനാക്കുകയാണ് ചെയ്തത്' അടിയന്തിരാവസ്ഥയുടെ ഭാഗമായി മറ്റെല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും ലഭിച്ചതുപോലെ ശങ്കറിനും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് ലഭിച്ചിരുന്നു. അവസാന ലക്കം വീക്കിലിയില്‍ അടിയന്തിരാവസ്ഥയെ ശങ്കര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. 'ചിരിക്കാന്‍ കഴിയാത്ത സമൂഹത്തില്‍നിന്ന് ഒഴിയുന്നു' എന്നാണദ്ദേഹം ഇതിനെ വിശദീകരിച്ചത്. അവസാന ലക്കം വീക്കിലി തയ്യാറാക്കുന്നതിന് പഴയ സഹപ്രവര്‍ത്തകനായ ഒ വി വിജയനെയാണ് അദ്ദേഹം വിളിച്ചത്. അടിയന്തിരാവസ്ഥ ശങ്കറിനെ ക്രൂദ്ധനാക്കുകയല്ല, ദു:ഖിതനാക്കുകയാണ് ചെയ്തതെന്നായിരുന്നു പിന്നീട് ഒ വി വിജയന്‍ പറഞ്ഞത്. വാര്‍ദ്ധക്യം, രോഗം, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങളാണ് ശങ്കറിനെ കടുത്ത തീരുമാനത്തില്‍ എത്തിച്ചത് എന്നാണ് ശിഷ്യനായ കാര്‍ട്ടൂണിസ്റ്റ് യേശുദാസനും പറയുന്നത്. എന്നാല്‍, അടച്ചുപൂട്ടലിനു പിന്നില്‍, അടിയന്തിരാവസ്ഥയാണ് എന്ന മട്ടില്‍ അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ലെന്ന് ജീവചരിത്രകാരന്‍ പറയുന്നു. പില്‍ക്കാലത്ത് ഒരഭിമുഖത്തില്‍ ശങ്കര്‍ പറഞ്ഞ വാചകങ്ങള്‍ പുസ്തകത്തില്‍ എടുത്തെഴുതുന്നു: ''എന്റെ ആവേശം അടിക്കടി ക്ഷയിച്ചു തുടങ്ങി. ചില്‍ഡ്രന്‍സ് വേള്‍ഡും വീക്കിലിയും ഒരുപോലെ നടത്തിക്കൊണ്ടുപോവാനുള്ള ശക്തിയില്ലാതായി. കുട്ടികളുടെ മാസികയ്ക്ക് വേണ്ടി ഞാന്‍ വീക്കിലി ബലിയര്‍പ്പിച്ചു.''-ഇതായിരുന്നു ആ വാചകങ്ങള്‍.
from Asianet News https://ift.tt/37puYuN
via IFTTT
from Asianet News https://ift.tt/37puYuN
via IFTTT
ശങ്കര്‍ ; കാര്‍ട്ടൂണുകളിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തെ ശുദ്ധീകരിക്കാന്‍ ശ്രമിച്ചയാള്‍
ജനാധിപത്യത്തിന്‍റെ നിലനില്‍പ്പ് വിമര്‍ശനങ്ങളിലാണ്. ഓരോ വിമര്‍ശനങ്ങളും ജനാധിപത്യ പ്രക്രിയയെ സക്രിയമാക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, വിമര്‍ശനങ്ങളെ ഭയക്കുന്ന കാലത്ത് ജനാധിപത്യം നിശ്ചലമാകുന്നു. ഒരു കാലത്ത് ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ നേര്‍ കണ്ണാടിയായി പ്രവര്‍ത്തിച്ചിരുന്നത് കാര്‍ട്ടൂണുകളാണെന്ന് നിസംശയം പറയാം. രാജ്യത്തിന്‍റെ നയങ്ങള്‍ രൂപീകരിക്കുന്നത് പാര്‍ട്ടികളും പാര്‍ട്ടികളെ പ്രതിനിധാനം ചെയ്യുന്ന നേതാക്കന്മാരുമാണെന്നതിനാല്‍, ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയരായിരുന്നതും രാഷ്ട്രീയ നേതൃത്വമാണ്. ആ വിമര്‍ശനങ്ങള്‍ക്ക് ചുക്കന്‍ പിടിച്ചതാകട്ടെ കാര്‍ട്ടൂണിസ്റ്റുകളും. രാജ്യത്തെ ഭരണാധികാരികള്‍ വരെ ചൂളിപ്പോയ കാര്‍ട്ടൂണുകള്‍ നേതാക്കളെ എന്നും അസ്വസ്ഥരാക്കിയിരുന്നു. സമകാലികരായ രാഷ്ട്രീയ നേതൃത്വങ്ങളെ ബഹുമാനിച്ചിരുന്നെങ്കിലും അവരെ ഭയക്കാതിരുന്ന കാര്‍ട്ടൂണിസ്റ്റാണ് ശങ്കര്‍. രാജ്യത്തെ ഏറ്റവും ജനകീയനായ ഭരണാധികാരിയെ വിമര്‍ശിക്കുമ്പോഴും ആ കാര്‍ട്ടൂണുകളെ ജനം നെഞ്ചേറ്റി. സ്വതന്ത്രാനന്തര ഇന്ത്യയില്‍ കാര്‍ട്ടൂണെന്നാല്‍ അത് ശങ്കർ തന്നെ ആയിരുന്നു. ചിരിയും ചിന്തയും വിചിന്തനവും തരുന്ന കാർട്ടൂണുകൾ അദ്ദേഹം ജീവിതത്തിലുടനീളം സൃഷ്ടിച്ചു. അദ്ദേഹത്തിന്‍റെ ചില കാർട്ടൂണുകൾ കാണാം.
from Asianet News https://ift.tt/3ylF7Va
via IFTTT
from Asianet News https://ift.tt/3ylF7Va
via IFTTT
ഒമാനിൽ വൈദ്യുതി വി വിച്ഛേദിക്കപ്പെട്ട ഉപഭോക്താക്കൾക്ക് ഉടൻ സേവനം പുനഃസ്ഥാപിക്കാന്‍ നിർദ്ദേശം
മസ്‍കത്ത്: ഒമാനിൽ വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ട ഉപഭോക്താക്കൾക്ക് ഉടൻ സേവനം പുനഃസ്ഥാപിച്ചു നൽകുവാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ (എ.പി.എസ്.ആര്‍) നിർദ്ദേശം നൽകി. വൈദ്യുതി ബില്ലുകളിൽ ക്രമാതീതമായ വർദ്ധനവ് പെട്ടന്നുണ്ടായത് ചൂണ്ടിക്കാട്ടി ധാരാളം ഉപഭോക്താക്കൾ പരാതികൾ ഉയർത്തിയിരുന്നു. ഇതുമൂലം പണമടക്കുവാൻ വൈകുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. ബില്ലുകൾ അടക്കാത്തവരുടെ വൈദ്യുതി വിതരണം വിച്ഛേദിക്കരുതെന്ന നിർദ്ദേശമാണ് വൈദ്യുതി വിതരണ സ്ഥാപനങ്ങൾക്ക് അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ (എ.പി.എസ്.ആര്‍) നൽകിയിരിക്കുന്നത്. കുടിശ്ശിക ബില്ലുകൾ അടയ്ക്കാത്തതിനാൽ വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ട ഉപഭോക്താക്കൾക്ക് സേവനം ഉടൻ പുനഃസ്ഥാപിച്ചു നൽകാനും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി ബില്ലുകളിൽ പരാതിയുള്ളവർ ലൈസൻസുള്ള വൈദ്യുതി കമ്പനികളിലൂടെയോ അവരുടെ അനുബന്ധ കോൾ സെന്ററുകളിലൂടെയോ അതോടൊപ്പം ഹാസൽ പ്ലാറ്റ്ഫോമിലൂടെയോ തങ്ങളുടെ പരാതികൾ നേരിട്ട് സമർപ്പിക്കാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ (എ.പി.എസ്.ആര്‍) ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒമാൻ ന്യൂസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
from Asianet News https://ift.tt/3zVUjbA
via IFTTT
from Asianet News https://ift.tt/3zVUjbA
via IFTTT
'തെറ്റുപറ്റാത്ത ദൈവവും സ്തുതിപാടുന്ന ഉപജാപക വൃന്ദവുമാണ് ഇന്നത്തെ അവസ്ഥയുടെ കാരണം'; മുഖ്യമന്ത്രിക്ക് വിമർശനം
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് മുൻ എംഎൽഎ വി ടി ബൽറാം. ലോക്ക്ഡൗൺ തുടർന്നിട്ടും കൊവിഡ് വ്യാപനം കുറയാത്തതിൽ അവലോകന യോഗത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായതിലാണ് വിമര്‍ശനം. സമ്പൂർണ്ണ പരാജയത്തേക്കുറിച്ചുള്ള വിമർശനത്തിന്‍റെ ചൂട് സ്വന്തം നേർക്ക് എടുക്കാതിരിക്കാൻ ഈ ചൂടാവൽ നാടകം കൊണ്ട് കഴിയുമോ?.. "വിദഗ്ധ സമിതി"യിലായാലും സർക്കാരിലായാലും പാർട്ടിയിലായാലും യഥാർത്ഥ വസ്തുതകൾ മുഖത്തു നോക്കി അവതരിപ്പിക്കാൻ കഴിയുന്ന ഒന്ന് രണ്ട് പേരെങ്കിലും ഏത് സിസ്റ്റത്തിനകത്തും വേണം. വ്യത്യസ്താഭിപ്രായങ്ങളെ ഉൾക്കൊള്ളാനുള്ള സഹിഷ്ണുത ഭരണാധികാരിക്കും വേണം. ഒരിക്കലും തെറ്റുപറ്റാത്ത ഒരു ദൈവവും സ്തുതിപാടലല്ലാതെ മറ്റൊന്നിനും കഴിയാത്ത ഒരു ഉപജാപക വൃന്ദവുമാണ് ഇന്നത്തെ ഈ അവസ്ഥയുടെ കാരണക്കാരനെന്നും ബെൽറാം ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു. സംസ്ഥാനത്ത് ടിപിആർ അനുസരിച്ചുള്ള അടച്ചുപൂട്ടലിന് ബുധനാഴ്ചക്കുള്ളിൽ ബദൽ നിർദ്ദേശം മുന്നോട്ട് വെക്കാൻ അവലോകനയോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ലോക്ക്ഡൗൺ തുടർന്നിട്ടും കൊവിഡ് വ്യാപനം കുറയാത്തതിൽ യോഗത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ലോക്ക്ഡൗണിനെതിരെ വ്യാപക എതിർപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് സർക്കാറിന്‍റെ പുനരാലോചന. 83 ദിവസത്തിലധികം പൂട്ടിയിട്ടിട്ടും വ്യാപനം മുകളിലേക്ക് തന്നെയാണ്. നിലവിലെ രീതികൾക്കെതിരെ നേരത്തെ തന്നെ വിമർശനമുയർന്നപ്പോഴും അന്ന് ഉദ്യോഗസ്ഥ വിശദീകരണത്തിന് വഴങ്ങുകയായിരുന്നു മുഖ്യമന്ത്രി. ഇതുവരെ ന്യായീകരിച്ച് നിന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇന്ന് മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു. ലോക്ക്ഡൗൺ കാരണം വ്യാപനത്തിൽ കുറവുണ്ടാകാത്തതെന്തെന്ന് വിശദീകരിക്കാനാവശ്യപ്പെട്ടു. ടിപിആർ അടിസ്താനത്തിൽ നിയന്ത്രണം ഇനി തുടരണോയെന്ന കാര്യത്തിൽ ബുധനാഴ്ച്ചക്കകം ഉത്തരം നൽകാനാണ് വിദഗ്ദസമിതിക്കും ചീഫ് സെക്രട്ടറിക്കും നൽകിയിരിക്കുന്ന നിർദേശം. എല്ലാ മേഖലയുമായും ചർച്ച നടത്തണമെന്നാണ് നിര്‍ദ്ദേശം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ഇളവുകൾ നൽകാവുന്ന തരത്തിലുള്ള നിർദേശങ്ങളിലേക്കാണ് പോകുന്നതെന്നാണ് സൂചന. ടിപിആർ അടിസ്ഥാനമാക്കിയുള്ള അശാസ്ത്രീയ അടച്ചിടലിനെതിരെ വ്യാപാരികളിൽ നിന്നുയർന്ന പ്രതിഷേധവും വികാരവും പൊതുജനങ്ങൾക്കിടയിലും ശക്തമാവുകയാണ്. ഇതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ പൊലീസ് നടപടികൾക്ക് എതിരെയും ശക്തമായ പ്രതിഷേധമുണ്ട്. നിലവിൽ തുടരുന്ന നിയന്ത്രണങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വ്യാപാരികൾ. അശാസ്ത്രീയ രീതി പിൻവലിക്കണമെന്നാണ് ആവശ്യം.
from Asianet News https://ift.tt/3zWhJxx
via IFTTT
from Asianet News https://ift.tt/3zWhJxx
via IFTTT
കല്ലായി റെയില്‍പാളത്തിലെ സ്ഫോടകവസ്തു; അട്ടിമറി സാധ്യത തള്ളാതെ അന്വേഷണം, ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: കല്ലായിയിൽ റെയിൽപാളത്തിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. സമീപത്തെ വീട്ടിലെ താമസക്കാരനായ അബ്ദുല്‍ അസീസിനെയാണ് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. ചൈനീസ് പടക്കമെന്നാണ് സൂചനയെങ്കിലും അട്ടിമറി സാധ്യത തളളാതെയാണ് അന്വേഷണം. സ്ഫോടക വസ്തു കണ്ടെത്തിയ പാളത്തിന് തൊട്ടടുത്ത വീട്ടിലാണ് അറസ്റ്റിലായ അബ്ദുല്‍ അസീസിന്‍റെ താമസം. ദിവസങ്ങൾക്ക് മുന്‍പ് ഈ വീട്ടില്‍ നടന്ന കല്യാണത്തോടനുബന്ധിച്ച് ചൈനീസ് പടക്കങ്ങൾ പൊട്ടിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതില്‍ പൊട്ടാത്ത പടക്കമാണ് പാളത്തില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വീട്ടുകാർ അശ്രദ്ധമായാണ് സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതെന്ന് കമ്മീഷണറും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്ഫോടകവസ്തു നിരോധന വകുപ്പുകൾ ചുമത്തി പന്നിയങ്കര സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അബ്ദുല്‍ അസീസിനെ വൈകാതെ കോടതിയില്‍ ഹാജരാക്കും. കല്ലായി റെയിൽവേ സ്റ്റേഷന് മീറ്ററുകൾ മാത്രമകലെ ചരക്ക് തീവണ്ടികൾ പോകുന്ന പാളത്തിലാണ് രാവിലെ സ്‌ഫോടക വസ്തു കണ്ടെത്തിയത്. റെയില്‍വേ തൊഴിലാളികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. കണ്ടെത്തിയ അവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പാളത്തിന് മധ്യത്തില്‍ സ്ഫോടക വസ്തുകണ്ടെത്തിയത് ഗുരുതര കുറ്റമായാണ് പോലീസ് കണക്കാക്കുന്നത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
from Asianet News https://ift.tt/3yewqeZ
via IFTTT
from Asianet News https://ift.tt/3yewqeZ
via IFTTT
അന്തർസംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപ് കഞ്ചാവുമായി ചാലക്കുടിയിൽ പിടിയിൽ
ചാലക്കുടി: അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപനെ രണ്ടു കിലോ കഞ്ചാവും തോക്കുമായി ചാലക്കുടി എക്സൈസ് റേഞ്ച് പിടികൂടി. ഇയാളുടെ മുറിയിൽ നിന്നും കഞ്ചാവും ഒരു മാനിൻറെ തലയോട്ടിയും കണ്ടെടുത്തു. തലയൊട്ടി അന്വേക്ഷണത്തിനായി ഫോറെസ്റ്റിനു കൈമാറി. ചാലക്കുടി വെട്ടുകടവ് ഭാഗത്തു നടത്തിയ റെയ്ഡിൽ ആണ് ഇയാൾ പിടിയിലായത്. ചാലക്കുടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അശ്വിൻ കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്.
from Asianet News https://ift.tt/2Va6Qtg
via IFTTT
from Asianet News https://ift.tt/2Va6Qtg
via IFTTT
പരപ്പനങ്ങാടി ഷൈനി വധം: ഭര്‍ത്താവ് ഷാജിക്ക് ജീവപര്യന്തം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ
മലപ്പുറം: പരപ്പനങ്ങാടി ഷൈനി വധക്കേസില്‍ ഭര്‍ത്താവ് ഷാജിക്ക് ജീവപര്യന്തം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഭാര്യയുടെ അമ്മയെ അടിച്ചു പരിക്കേല്‍പ്പിച്ചതിന് നാലു വര്‍ഷം കഠിന തടവും 2500 രൂപ പിഴയും ശിക്ഷ പ്രതി അനുഭവിക്കണമെന്ന് മഞ്ചേരി അഡീഷണല്‍ സെഷൻസ് കോടതി വിധിച്ചു. 2013 ഫെബ്രുവരി 19നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മദ്യപിച്ചെത്തി ഷാജി ഷൈനിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു.ശല്യം സഹിക്കാനാവാതെ വന്നതോടെ വിവാഹ മോചനത്തിന് ഷൈനി അഭിഭാഷകന്‍റെ സഹായം തേടി. ഇതില്‍ പ്രകോപിതാനായാണ് ഷാജി ഭാര്യ ഷൈനിയെ വെട്ടിയും കുത്തിയും അടിച്ചും കൊലപെടുത്തിയത്. ഷൈനിയുടെ അമ്മയുടേയും മകളുടേയും മുന്നിലിട്ടായിരുന്ന അരും കൊല. മകളെ കാണണമെന്ന് ഷാജി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കുട്ടി താത്പര്യമില്ലെന്ന് കോടതിയെ അറിയിച്ചു.
from Asianet News https://ift.tt/3lc7JfJ
via IFTTT
from Asianet News https://ift.tt/3lc7JfJ
via IFTTT
പ്രവാസി മലയാളി യുവതിയും നവജാത ശിശുവും കൊവിഡ് ബാധിച്ച് മരിച്ചു
റിയാദ്: മലയാളി മാതാവും നവജാത ശിശുവും സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ കപ്രശേരി വലിയവീട്ടില്‍ വിഷ്ണു കുഞ്ഞുമോന്റെ ഭാര്യ ഗാഥയും (27) ശിശുവുമാണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന ഗാഥക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദമ്മാമിന് സമീപം ഖത്വീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി വഷളായതോടെ ശസ്ത്രക്രിയയിലൂടെയാണ് പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. ഇതിന് പിന്നാലെ ഗാഥ മരിച്ചു. അധികം വൈകാതെ കുഞ്ഞും മരണപ്പെടുകയായിരുന്നു. സന്ദര്‍ശന വിസയിലെത്തിയ ഗാഥ ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള തയ്യാറെടുപ്പിനിടെയാണ് രോഗം ബാധിച്ചത്. കരിങ്കുന്നം തടത്തില്‍ ടി.ജി. മണിലാലിന്റെയും ശോഭയുടേയും മകളാണ്. മനു ഏക സഹോദരനാണ്.
from Asianet News https://ift.tt/3yaOwP4
via IFTTT
from Asianet News https://ift.tt/3yaOwP4
via IFTTT
ആറന്മുളയിൽ 13-കാരിക്ക് ലൈംഗിക പീഡനം: അമ്മയടക്കം മൂന്ന് പേർക്കെതിരെ കേസ്
പത്തനംതിട്ട: ആറന്മുളയിൽ 13 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയ്ക്കും മറ്റ് രണ്ട് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. അന്ന് വൈകീട്ട് തന്നെ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ആദ്യം പൊലീസിനെ സമീപിച്ചത് രണ്ടാനച്ഛനാണ്. പരാതിയിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെ തൊട്ടടുത്ത ദിവസം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. അസ്വഭാവികതകൾ കാണിച്ച കുട്ടിയെ കൗൺസിലിങ്ങ് നടത്തിയപ്പോഴാണ് പീഡിപ്പിക്ക പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ വൈദ്യപരിശധനയിവൃലും ഇത് സ്ഥിരീകരിച്ചു. പഞ്ചായത്ത് അംഗമാണ് ഈ പൊലീസിനെ വിവരം അറിയിച്ചത്. അമ്മയ്ക്ക് പുറമെ ഹരിപ്പാട് സ്വദേശിയായ ലോറി ഡ്രൈവറിനും സുഹൃത്തിനുമെതിരെയാണ് എഫ്ഐആർ. ലോറി ഡ്രൈവർ ആയ പ്രതി പല തവണ കുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. സംഭവ ദിവസം ഇയാൾ തന്നെയാണ് കുട്ടിയെ വീട്ടിൽ എത്തി ബൈക്കിൽ കയറ്റി കൊണ്ടുപോയത്. കുട്ടിയെ കൊണ്ടു പോകുന്നതിൽ അമ്മയുടെ സമ്മതം ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി ചേർത്തത്. പ്രാഥമിക അന്വേഷണത്തിൽ കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. അമ്മയും നിലവിൽ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണ്. പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്. കുട്ടിക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ല.
from Asianet News https://ift.tt/3ferUpj
via IFTTT
from Asianet News https://ift.tt/3ferUpj
via IFTTT
സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെയും ഭാര്യാപിതാവിനെയും ക്രൂരമായി മർദ്ദിച്ച കേസ്: യുവാവും അച്ഛനും പിടിയിൽ
കൊച്ചി: ചക്കരപ്പറമ്പിൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെയും ഭാര്യപിതാവിനെയും ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികൾ പിടിയിൽ. പച്ചാളം സ്വദേശികളായ ജിപ്‌സൺ, പിതാവ് പീറ്റർ എന്നിവർക്കെതിരെ ഗാർഹിക പീഡന നിയമപ്രകാരം ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ജിപ്സന്‍റെ അമ്മ ജൂലിയും കേസിൽ പ്രതിയാണ്. എറണാകുളം പള്ളിക്കരയിലെ ബന്ധുവീട്ടിൽ നിന്നാണ് ജിപ്സനെയും പിതാവ് പീറ്ററെയും പൊലീസ് പിടികൂടിയത്. ജിപ്സന്‍റെ ഭാര്യ നൽകിയ സ്ത്രീധന പീഡന പരാതിയിൽ ഇരുവരും ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. കഴിഞ്ഞ ഏപ്രിൽ 12നായിരുന്നു ജിപ്സനും ചക്കരപ്പറന്പ് സ്വദേശിനിയുമായുള്ള വിവാഹം. കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം മുതൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ ജിപ്സൻ സ്ത്രീധനം ആവശ്യപ്പെട്ട് മർദ്ദനം തുടങ്ങി. ജിപ്സന് പിന്തുണയുമായി പിതാവ് പീറ്ററും അമ്മ ജൂലിയും. മതിയായ ഭക്ഷണം പോലും ഭർതൃവീട്ടിൽ നിന്ന് യുവതിയ്ക്ക് നൽകിയില്ല. ഒടുക്കം മൂന്നാഴ്ച മുന്പ് പീഡനം സഹിക്കാതെ യുവതി പച്ചാളത്തുള്ള ഭർതൃവീട്ടിൽ നിന്ന് ഇറങ്ങി. മകൾക്ക് നേരിട്ട ദുരിതം ചോദ്യം ചെയ്യാനെത്തിയ ഭാര്യാപിതാവിനെയും ജിപ്സൻ ക്രൂരമായി മർദ്ദിച്ചു. യുവതി ആദ്യം വനിത സെല്ലിലും നോർത്ത് പൊലീസിലും പരാതി നൽകിയെങ്കിലും പിതാവിനെ മർദ്ദിച്ചതിന് മാത്രമാണ് കേസ് എടുത്തത്. ഇതോടെ യുവതി കമ്മീഷണർക്ക് നേരിട്ട് പരാതി നൽകി. പിന്നാലെ വനിത കമ്മീഷനും ഇടപെട്ടു. ഇതോടെയാണ് പൊലീസ് ഗാർഹിക പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തതും പ്രതികളെ പിടികൂടിയതും. ജിപ്സന്‍റെ അമ്മ ജൂലിയുടെ പങ്കിനെ കുറിച്ച് അന്വേഷിച്ചശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
from Asianet News https://ift.tt/3ibZX3l
via IFTTT
from Asianet News https://ift.tt/3ibZX3l
via IFTTT
ദില്ലിയിൽ വ്യാജ കോള്‍സെന്‍ററിൽ പൊലീസ് റെയ്ഡ്; 65 പേർ അറസ്റ്റിൽ
ദില്ലി: ദില്ലിയിൽ വ്യാജ കോൾ സെന്‍ററില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 65 പേര്‍ പിടിയിലായി. അമേരിക്കൻ പൗരന്മാരെ തട്ടിപ്പ് നടത്തി പണം തട്ടുന്ന സംഘമാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വ്യാജ കോൾ സെന്‍ററുകളിലെ കണ്ണികളാണ് ഇവരെന്നും പൊലീസ് പറഞ്ഞു. 58 കംപ്യൂട്ടറുകളും നിരവധി മൊബെൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. രാജ്യ തലസ്ഥാനത്ത് വ്യാജ കോള്‍സെന്‍റര്‍ നടത്തിയ സംഘങ്ങൾ നേരത്തെയും അറസ്റ്റിലായിരുന്നു. വ്യാജ സർവ്വീസുകളുടെ പേരിൽ വിദേശികളിൽ നിന്ന് പണം തട്ടുന്ന സംഘങ്ങളിലെ 35 പേരെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ ദില്ലി പൊലീസിന്‍റെ സൈബർ സെൽ വിഭാഗം അറസ്റ്റ് ചെയ്തത്. അമേരിക്കയിലും മറ്റ് വിദേശരാജ്യങ്ങളിലുമുള്ളവരാണ് തട്ടിപ്പിൻ്റെ പ്രധാന ഇരകൾ. അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്‍റിൽ നിന്നാണെന്ന് പറഞ്ഞ് ശബ്ദ സന്ദേശം അയച്ചും ഫോൺ ഹാക്ക് ചെയ്തു എന്ന തരത്തിലുള്ള പോപ് അപ് സന്ദേശം അയച്ചുമൊക്കെയാണ് ഇവർ വിദേശികളിൽ നിന്ന് പണം തട്ടിയെടുത്തിരുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3C0nGvx
via IFTTT
from Asianet News https://ift.tt/3C0nGvx
via IFTTT
കഥകളി കലാകാരന്മാരെ പൈജാമയിടീച്ച ശങ്കർ...
കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് കഥകളിയിലെന്താണ് കാര്യം? കാര്യമുണ്ട്. കഥകളിയോട് വലിയ താല്‍പര്യമുണ്ടായിരുന്ന ആളാണ് അദ്ദേഹം. ഡെല്‍ഹിയില്‍ മാത്രമല്ല, ലോകത്തിലാകെ തന്നെ കഥകളി ശ്രദ്ധിക്കപ്പെടുന്നതില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്. 1952 -ല്‍ റിപബ്ലിക് പരേഡ് ഒരുക്കിയ കൂട്ടത്തില്‍ ഫ്ലോട്ടില്‍ കഥകളിയുമുണ്ടായിരുന്നു. അത് അന്ന് വിവാദമായിരുന്നു. പകല്‍വെട്ടത്തില്‍ കഥകളി അവതരിപ്പിക്കുന്നതിലേക്കെത്തിച്ചതിലും അദ്ദേഹത്തിന്‍റെ പങ്കുണ്ട്. അന്നത് വിവാദമായെങ്കിലും ഇന്നിപ്പോള്‍ കഥകളി അവതരിപ്പിക്കുന്നതില്‍ ദേശവും കാലവും സമയവുമൊന്നും വിഷയമല്ല എന്നത് ഓര്‍ക്കേണ്ടതുണ്ട്. മറ്റൊരു കാര്യം കൂടിയുണ്ട് കഥകളിയും ശങ്കറുമായി ബന്ധപ്പെട്ടത്. അത് കഥകളി കലാകാരന്മാര്‍ കോണകം മാറി പൈജാമയിടുന്നതിനേക്കുറിച്ചാണ്. ആ രസകരമായ കഥയിങ്ങനെയാണ്. ആദ്യകാലത്തൊക്കെ ദില്ലിയില്‍ സ്റ്റേജിലാണ് കഥകളി അവതരിപ്പിച്ചിരുന്നത്. കാണാനെത്തുന്നവർ സദസിലുണ്ടാവും. അത് മിക്കവാറും താഴെ ആയിരിക്കും. അന്ന് കഥകളി കലാകാരന്മാര്‍ വേഷത്തിനടിയില്‍ കോണകമായിരുന്നു ഉടുത്തിരുന്നത്. കഥകളി കാണാനെത്തിയവര്‍ക്ക് കോണകം വരെ കാണാമെന്ന ആക്ഷേപവുമുണ്ടായി. അന്ന് ശങ്കറാണത്രെ കോണകം മാറ്റി പൈജാമ ധരിക്കുന്നതിനെ കുറിച്ച് കലാകാരന്മാരോട് പറയുന്നത്. വടക്കേ ഇന്ത്യയില്‍ പൈജാമ സുലഭമാണല്ലോ. അങ്ങനെ മുട്ടുവരെയെങ്കിലും കാല്‍ മറക്കണമെന്ന് പറഞ്ഞ ശങ്കര്‍ കഥകളികലാകാരന്മാര്‍ക്ക് പൈജാമ സജസ്റ്റ് ചെയ്യുക മാത്രമല്ല, അവ എത്തിച്ചും നല്‍കി. അതുപോലെ ശങ്കര്‍ സ്ഥാപിച്ച ഡോള്‍ മ്യൂസിയത്തിലും നിരവധി കഥകളിരൂപത്തിലുള്ള പാവകളുണ്ട്. കൂടാതെ 1960 -ല്‍ ദില്ലിയില്‍ അന്തര്‍ദേശീയ കഥകളി കേന്ദ്രം സ്ഥാപിച്ചതിന് പിന്നിലും അദ്ദേഹത്തിന്‍റെ താല്പര്യമുണ്ട്.
from Asianet News https://ift.tt/3j4nlPI
via IFTTT
from Asianet News https://ift.tt/3j4nlPI
via IFTTT
'എന്നെ വെറുതെ വിടരുത് ശങ്കർ'; നെഹ്റുവിന്‍റെ പ്രിയചങ്ങാതിയും വിമര്‍ശകനുമായിരുന്ന ശങ്കർ
ഇന്ത്യൻ കാർട്ടൂൺ കുലപതി ശങ്കർ എന്ന കേശവ് ശങ്കർ പിള്ള ചിരിയും ചിന്തയും കലർത്തി കോറിയിട്ട വരകളിലൂടെ പുറത്തു വന്നത് ഇന്ത്യൻ ചരിത്രത്തിന്റെ കാണാപ്പുറങ്ങളാണ്. ചെറുപ്പം മുതലേ വരകൾക്കൊപ്പം സഞ്ചരിച്ച അദ്ദേഹം 1933 -ൽ കാർട്ടൂണിസ്റ്റായി ജോലി ചെയ്യാൻ ആരംഭിച്ചു. പിന്നീട് രാഷ്ട്രീയ സംഭവങ്ങൾ, യുദ്ധങ്ങൾ, അടിയന്തരാവസ്ഥ തുടങ്ങി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൂടെ ശങ്കറിന്റെ കാർട്ടൂൺ ജീവിതം പക്വത പ്രാപിച്ചു. ബ്രിട്ടീഷ് വൈസ്രോയിമാർ മുതൽ മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് അലി ജിന്ന വരെ എല്ലാവരെയും ശങ്കർ ചിത്രീകരിച്ചു. എന്നിരുന്നാലും അദ്ദേഹത്തിന്റെ ചിരിവരകളിൽ ഏറ്റവും കൂടുതൽ പ്രാവശ്യം പ്രത്യക്ഷപ്പെട്ടത് നെഹ്‌റു തന്നെ. അവർ തമ്മിലുള്ള ആത്മബന്ധം പ്രസിദ്ധമായിരുന്നു. 1946 മെയ് 24. ഇന്ത്യയ്ക്ക് മഹാനായ ഒരു നേതാവിനെയും, ശങ്കറിന് തന്റെ പ്രിയ ചങ്ങാതിയെയും നഷ്ടമായ ദിനം. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മരണപ്പെട്ട ആ ദിവസം പക്ഷേ ശങ്കർ അദ്ദേഹത്തിന്റെ മൃതദേഹം കാണാൻ പോയില്ല. ശങ്കറിന്റെ ശിഷ്യനായ യേശുദാസൻ നെഹ്‌റുവിനെ അവസാനമായി കാണാൻ പുറപ്പെടുമ്പോൾ ശങ്കർ അതൊന്നും ശ്രദ്ധിക്കാതെ എന്തോ വരച്ചുകൊണ്ടിരിക്കയായിരുന്നു. എല്ലാം കഴിഞ്ഞ് മടങ്ങി എത്തിയ ശിഷ്യൻ അദ്ദേഹത്തോട് എന്തുകൊണ്ടാണ് ആത്മമിത്രത്തിനെ കാണാൻ വരാതിരുന്നത് എന്ന് തിരക്കി. എന്നാൽ തന്റെ സുഹൃത്തിനെ ആ നിലയിൽ കാണാൻ സാധിക്കില്ലെന്നായിരുന്നു ശങ്കറിന്റെ മറുപടി. അപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു. അദ്ദേഹം വിറക്കുന്ന കൈകളോടെ വരച്ചുകൊണ്ടിരുന്നത് ഭാവി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുനീർ ഇല്ലാതായെങ്കിലും, ആ സൗഹൃദത്തിന്റെ ഓർമ്മകളും നഷ്ടത്തിലെ മുറിവുകളും അദ്ദേഹത്തിന്റെ നെഞ്ചിൽ എന്നും ഒരു വേദനയായി മരണം വരെ ഉണങ്ങാതെ കിടന്നു. അത്രമേൽ അടുപ്പമായിരുന്നു ഇരുവരും തമ്മിൽ. നെഹ്‌റു ശങ്കറിനെ ആദ്യമായി കാണുന്നത് ജനീവയിൽ വച്ചാണ്. ആദ്യ ദർശനത്തിൽ തന്നെ ഇരുവർക്കും ഇടയിൽ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സൗഹൃദം ഉടലെടുത്തു. പിന്നീട് നെഹ്‌റുവിനെ കേന്ദ്രകഥാപാത്രമാക്കി നാലായിരത്തോളം കാർട്ടൂണുകൾ അദ്ദേഹം വരച്ചു. ശങ്കറിന്റെ വീട്ടിൽ ഒരു നിത്യസന്ദർശകനായിരുന്നു നെഹ്‌റു. മറ്റൊരു കാർട്ടൂണിസ്റ്റിനും നൽകാത്ത സ്വാതന്ത്ര്യം അദ്ദേഹത്തിന് ലഭിച്ചിരുന്നു. നെഹ്‌റുവുമായുള്ള ഈ സൗഹൃദം വരകൾക്ക് കൂടുതൽ വ്യക്തതയും, അഴകും നൽകി. നെഹ്‌റുവിന്റെ സ്വഭാവത്തെ സസൂക്ഷ്മം വീക്ഷിച്ച ശങ്കർ അതിന്റെ കുറവുകളും, മികവുകളും തന്റെ കാർട്ടൂണുകളിലൂടെ തുറന്നു കാണിച്ചു. എന്തിനേറെ, നെഹ്‌റുവിന്റെ ശാരീരിക മാറ്റങ്ങൾ പോലും ശങ്കറിന്റെ ശ്രദ്ധയിൽ നിന്ന് വിട്ടുപോയില്ല. എങ്കിലും ശങ്കർ ഒരിക്കലും വിമർശനത്തിന്റെ മുള്ളുകൊണ്ട് നെഹ്‌റുവിനെ നോവിക്കാൻ ശ്രമിച്ചില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ ആത്മവിശകലത്തിന് വിധേയമാക്കാൻ ശങ്കറിന്റെ കാർട്ടൂണുകൾക്ക് സാധിച്ചിട്ടുണ്ട്. ഒരേസമയം ചിരിയുടെ മധുര്യവും, ചിന്തയുടെ സൗരഭ്യവും കൊണ്ട് പുതുമയാർന്ന അവയെല്ലാം നെഹ്‌റു ഏറെ ആസ്വദിച്ചിരുന്നു താനും. നെഹ്‌റുവിനെ കുറിച്ചോർക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടി വരുന്നത് അദ്ദേഹത്തിന്റെ കുപ്പായത്തിലെ റോസാപ്പൂവും, അദ്ദേഹം ധരിച്ചിരുന്ന തൊപ്പിയുമാണ്. എന്നാൽ, ആ ശീലത്തിന് പിന്നിലും ശങ്കറിന്റെ കാർട്ടൂണുകളായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? ഒരിക്കൽ ഇന്ത്യയെക്കുറിച്ചോർത്ത് തന്റെ ഉള്ളിൽ തീയാണെന്ന് നെഹ്‌റു ലോകനേതാക്കളോട് പറയുകയുണ്ടായി. അതിനെ അടിസ്ഥാനമാക്കി ശങ്കർ വരച്ച ഒരു കാർട്ടൂണിൽ ഒരു പൂന്തോട്ടത്തിന് നടുക്ക് വായിൽ തീയുമായി നിൽക്കുന്ന നെഹ്‌റുവിനേയും, അത് അണക്കാനായി ഓടുന്ന ലോകനേതാക്കളെയും കാണാം. അതിൽ നെഹ്‌റുവിന്റെ ഉടുപ്പിൽ ഒരു പൂവ് അദ്ദേഹം വരച്ചിരുന്നു. പിന്നെയും അദ്ദേഹം ഉടുപ്പിൽ പൂവുമായി നിൽക്കുന്ന നെഹ്‌റുവിന്റെ ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു. തുടരെ തുടരെയുള്ള ഈ കാർട്ടൂണുകൾ നെഹ്‌റുവിനെ ആകർഷിച്ചു. അങ്ങനെയാണ് അദ്ദേഹം തന്റെ കോട്ടിൽ സ്ഥിരമായി റോസാപ്പൂ ചൂടാൻ തുടങ്ങിയത്. പിന്നീട് വന്ന എല്ലാ കാർട്ടൂൺ കലാകാരന്മാരും ആ രീതി മാറ്റമില്ലാതെ പിൻതുടരുകയും ചെയ്തു. ശങ്കർ 1948 -ലാണ് ശങ്കേഴ്സ് വീക്കിലി തുടങ്ങുന്നത്. ഇന്ത്യയിലെ പല പ്രമുഖ കാർട്ടൂണിസ്റ്റുകളും പഠിച്ചിറങ്ങിയത് ആ സർവകലാശാലയിൽ നിന്നായിരുന്നു. അതിൽ 1948 മുതൽ 1964 വരെയുള്ള കാലഘട്ടങ്ങളിൽ വരച്ച മിക്ക കാർട്ടൂണിന്റെയും പ്രധാന കഥാപാത്രമായി മാറിയത് നെഹ്‌റു തന്നെയാണ്. അതിന്റെ ഉത്ഘാടനം നിർവഹിച്ചതും അദ്ദേഹം തന്നെ. അന്ന് നടത്തിയ പ്രസംഗത്തിൽ നെഹ്‌റു പുഞ്ചിരിയോടെ പറഞ്ഞ പ്രശസ്ത വാചകം 'എന്നെ വെറുതെ വിടരുത്' എന്നത് ഇന്നും ഇന്ത്യക്കാർക്ക് മറക്കാൻ സാധിക്കില്ല. പരസ്യമായി പ്രശംസിക്കാൻ മടികാണിക്കാത്ത നിഷ്കളങ്ക സൗഹൃദമാണ് ഇരുവരെയും പരസ്പരം നയിച്ചിരുന്നത്. ശങ്കറിന് വരയിൽ അസാധാരണമായ ഒരു കഴിവുണ്ടെന്ന് നെഹ്‌റു പറഞ്ഞപ്പോൾ "മഹാനായ മനുഷ്യൻ, ഒരു വലിയ മനുഷ്യൻ” എന്നാണ് തിരിച്ച് ശങ്കർ നെഹ്‌റുവിനെ വിശേഷിപ്പിച്ചത്. തന്റെ അന്തർലീനമായ ബലഹീനതകൾ മനസ്സിലാക്കാൻ ശങ്കർ പലപ്പോഴും സഹായിച്ചതായും നെഹ്‌റു തുറന്ന് സമ്മതിച്ചിട്ടുണ്ട്. എഴുപത്തഞ്ചാമത്തെ വയസ്സിലാണ് അദ്ദേഹം വരകളുടെ ലോകത്തോട് വിടപറഞ്ഞത്. കൈകൾ വിറയാർന്ന സമയത്തും, കാഴ്ച മങ്ങിത്തുടങ്ങിയ സമയത്തും പക്ഷേ നെഹ്‌റുവിന്റെ രൂപം വരയ്ക്കാൻ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. അദ്ദേഹം അവസാനമായി വരച്ചതും നെഹ്‌റുവിന്റെ ചിത്രമായിരുന്നു. ഓർമ്മയുടെ നീരൊഴുക്ക് കുറഞ്ഞപ്പോഴും, അദ്ദേഹത്തിന്റെ വിരൽത്തുമ്പിൽ തന്റെ സുഹൃത്തിന്റെ രൂപം അനായാസം ഒഴുകി നീങ്ങി. 1937 -ലെ ശങ്കറിന്റെ കാർട്ടൂണുകളുടെ മുഖവുരയിൽ നെഹ്‌റു ഇങ്ങനെ എഴുതി: “നമ്മളിൽ എത്രപേർ ശങ്കറിന്റെ കാർട്ടൂണിനായി ദിവസേന കാത്തിരിക്കാറുണ്ട്? വാർത്തകൾ വായിക്കുന്നതിന് മുമ്പ് തന്നെ എത്രപേർ അദ്ദേഹത്തിന്റെ കാർട്ടൂൺ അടങ്ങിയ പേജ് തിരയാറുണ്ട്? ആ കാർട്ടൂൺ നമുക്ക് സന്തോഷം മാത്രമല്ല, സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള ഒരു പുതിയ ഉൾക്കാഴ്ചയും നൽകുന്നു. ഇന്ത്യയിൽ മറ്റാർക്കുമില്ലാത്ത അപൂർവമായ ഒരു കഴിവ് ശങ്കറിനുണ്ട്. ഒരു കലാകാരന്റെ വൈദഗ്ധ്യത്തോടെ ഒട്ടും കാലുഷ്യമില്ലാതെ മറ്റുള്ളവരുടെ ബലഹീനതകളും പിഴവുകളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത് നമുക്കെല്ലാവർക്കും ഒരു സേവനമാണ്, അതിനായി നമ്മൾ നന്ദിയുള്ളവരാകണം.” (വിവരങ്ങൾക്ക് കടപ്പാട്: കാർട്ടൂണിസ്റ്റ് ശങ്കർ, കല, കാലം, ജീവിതം)
from Asianet News https://ift.tt/2V9Y7au
via IFTTT
from Asianet News https://ift.tt/2V9Y7au
via IFTTT
ആരായിരുന്നു ഇന്ത്യക്ക് കാർട്ടൂണിസ്റ്റ് ശങ്കർ? -കാർട്ടൂണിസ്റ്റുകൾ പറയുന്നു
കാർട്ടൂണുകളുടെ കാലമോർക്കുമ്പോൾ അയാൾ മനസിൽ തെളിയാതെ തരമില്ല, അതേ കാർട്ടൂണിസ്റ്റ് ശങ്കർ! കാലത്തെ അതിജീവിച്ച പൊളിറ്റിക്കൽ കാർട്ടൂണുകളുടെ ഉടയോൻ. ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തിൽ ആ മനുഷ്യന്റെ കാർട്ടൂണുകൾക്ക് അടയാളപ്പെടാതെ വയ്യ. പറയാനാണെങ്കിലൊരുപാടുകാണും. ഇന്ത്യയിലെ കാർട്ടൂണിസ്റ്റുകൾക്ക് വരച്ചു തെളിയാൻ അദ്ദേഹത്തിന്റെ വീക്കിലി നിലമായി. വരക്കപ്പട്ടവരും വരക്കുന്നവരും ഭയക്കാത്ത കാലത്തിന് കൂടി പേര് ശങ്കറിന്റേതാവണം. ജൂലൈ 31 അദ്ദേഹത്തിന്റെ ജന്മദിനമാണ്. ട്രോളുകളുടെ കാലത്ത്, അസഹിഷ്ണുതകളുടെ കാലത്ത്, വരകൾക്ക് വേരറ്റുപോകാനെളുപ്പമായ കാലത്ത്, എങ്ങനെയാവും കാർട്ടൂണിസ്റ്റ് ശങ്കർ ഓർക്കപ്പെടുന്നത്. കേരളത്തിലെ കാർട്ടൂണിസ്റ്റുകൾ അദ്ദേഹത്തെ ഓർക്കുന്നു. ശങ്കർ ഒരു ഓർമപ്പെടുത്തലാണ് (കെ. ഉണ്ണികൃഷ്ണൻ, ചെയർമാൻ, കാർട്ടൂൺ അക്കാദമി) ഇന്ത്യൻ കാർട്ടൂണിൻ്റെ കുലപതിയായ കാർട്ടൂണിസ്റ്റ് എന്നതിനപ്പുറം ഇന്ത്യൻ കാർട്ടൂണിൽ ശങ്കറിൻ്റെ സംഭാവന ശങ്കേഴ്സ് വീക്കിലിയാണ്. ഇന്ത്യൻകാർട്ടൂണിൻ്റെ ഒരു സർവകലാശാലയായിരുന്നു ശങ്കഴ്സ് വീക്കിലി. പല തലമുറകളിലെ കാർട്ടൂണിസ്റ്റുകളെ വളർത്തിയെടുത്ത ഒരു കളരി. അതിലൂടെ കടന്നു വന്നവർ പിന്നീട് പ്രശസ്തരായ പ്രതിഭകളായി. പ്രസിദ്ധീകരണം നിലച്ച ശേഷം ശങ്കേഴ്സ് വീക്കിലി പോലൊന്ന് ഉണ്ടായിട്ടില്ല. ഇന്ന് അങ്ങനെയൊന്ന് അസാധ്യവുമാണ്. അത്രയേറെ വ്യക്തികേന്ദ്രീകൃതമായി സമൂഹം മാറിയതിനാൽ എനിക്ക് തോന്നുന്നതാവാം. അതു മാത്രവുമല്ല പലതും മാറിയിട്ടുണ്ട്. നെഹ്റുവിയൻ കാലത്തെപ്പോലെ, തന്നെ കളിയാക്കുന്ന കാർട്ടൂൺ കണ്ട് ഭരണാധികാരി പുഞ്ചിരിക്കുന്ന ഒരു സുവർണ കാലവും ഇന്നില്ല. വരയ്ക്കാനുള്ള വിഷയങ്ങൾ ഏറെയെങ്കിലും സഹിഷ്ണുതയുടെ ഗ്രാഫ് താഴെയ്ക്കാണ്. വരയ്ക്കാൻ പറ്റിയ മുഖങ്ങൾ തേടി കോണാട് പ്ലേസിൽ പതിവായി നടക്കുന്ന ശങ്കർ എപ്പോഴും കഴുത്തിൽ ക്യാമറ തൂക്കിയിടുമായിരുന്നു. താൽപര്യം തോന്നിയാൽ പകർത്തും, അവ ആൽബമാക്കി വെക്കും. വരയ്ക്കുമ്പോൾ റഫറൻസിനായി ഉപയോഗിക്കും. നിരന്തരമായ പത്രവായനയും പതിവുനടത്തവും നിരീക്ഷണവും സൗഹൃദ സദസുകളുമെല്ലാം തൻ്റെ കാർട്ടൂൺ സപര്യയെ വളർത്താനാണ് അദ്ദേഹം ഉപയോഗിച്ചത്. ഇന്ത്യൻ ചരിത്രത്തിലെ നിർണായകമായ പല ഘട്ടങ്ങളും ആ കാർട്ടൂണുകളിൽ ഒരു കാലഘട്ടത്തിൻ്റെ രേഖപ്പെടുത്തലായി കാണാം. ഇന്ന് എത്ര പേർ അത്തരം ഗൃഹപാഠം നടത്തുന്നുണ്ട് എന്ന് അന്വേഷിക്കുന്നത് കൗതുകകരമാണ്. എല്ലാം ഗൂഗിളിനെ ഏൽപ്പിച്ചു കൊടുത്ത അലസമായ കാലത്താണ് നാം ഇപ്പോൾ. ശങ്കർ ഒരു ഓർമപ്പെടുത്തലാണ്. എങ്ങനെയാവണം ഒരു കാർട്ടൂണിസ്റ്റ് എന്ന ഓർമപ്പെടുത്തൽ. പതിമൂന്ന് വർഷത്തെ ഇന്ത്യൻ രാഷ്ട്രീയം പ്രവചിച്ച ശങ്കർ കാർട്ടൂൺ! (ടി.കെ സുജിത്ത്, കാർട്ടൂണിസ്റ്റ്, കേരള കൗമുദി) ലോക കാർട്ടൂണിന്റെ ആചാര്യനായി കണക്കാക്കുന്ന ഡേവിഡ് ലോ ഇന്ത്യയിലെ ആദ്യകാല കാർട്ടൂണിസ്റ്റുകളിലും നിർണ്ണായക സ്വാധീനം ചെലുത്തി. ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കർ മുതൽ അബു എബ്രഹാം,ആർ കെ ലക്ഷ്മൺ,കുട്ടി തുടങ്ങി പ്രഗൽഭരായ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ രചനകളിൽ ഡേവിഡ് ലോയുടെ ക്ലാസിക് രചനാശൈലിയുടെ സ്വാധീനം ഉണ്ടായിരുന്നു. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ വരവോടെയാണ് ഇന്ത്യയിൽ കാർട്ടൂണുകളുടെ സുവർണ്ണകാലം ആരംഭിക്കുന്നത്. നിയമ പഠനത്തിനായി ബോംബെയിൽ എത്തിയ ശങ്കർ പഠനത്തോടൊപ്പം ബോംബെ ക്രോണിക്കിൾ, ഫ്രീ പ്രസ് ജേർണൽ എന്നെ പത്രങ്ങളിൽ ഫ്രീലാൻസറായി കാർട്ടൂൺ വരയും തുടർന്നു.1932 അവസാനത്തോടെ ശങ്കർ ഹിന്ദുസ്ഥാൻ ടൈംസിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി ചേർന്നു. 1946 വരെ ഹിന്ദുസ്ഥാൻ ടൈംസിൽ തുടർന്ന ശങ്കർ പിന്നീട് സ്വന്തമായി തുടങ്ങിയതാണ് കാർട്ടൂണിസ്റ്റുകളുടെ പറുദീസയായി മാറിയ ശങ്കേഴ്സ് വീക്കിലി. ഒ.വി വിജയൻ, അബു എബ്രഹാം,കുട്ടി, സാമുവൽ, ബാലൻ, കേരള വർമ്മ, ബി ജി വർമ്മ,യേശുദാസൻ, ബി എം ഗഫൂർ എന്നിങ്ങനെ മലയാളികളടക്കം പ്രഗൽഭരായ ആദ്യകാല ഇന്ത്യൻ കാർട്ടൂണിസ്റ്റുകൾക്ക് വളരാൻ സാഹചര്യം ഒരുക്കിയത് ശങ്കേഴ്സ് വീക്ക്‌ലിയാണ്. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവുമായി ശങ്കറിന് പ്രത്യേക അടുപ്പമുണ്ടായിരുന്നു.1948 -ൽ ശങ്കേഴ്സ് വീക്ക്‌ലി പ്രകാശനം ചെയ്തത് നെഹ്‌റുവാണ്. എന്നെ വെറുതെ വിടരുതേ, ശങ്കർ (Don’t spare me, Shankar) എന്ന് പ്രകാശനവേളയിൽ പ്രധാനമന്ത്രി ശങ്കറിനോട് പറഞ്ഞു. ശങ്കർ നെഹ്‌റുവിനെ പിന്നീടൊരിക്കലും വെറുതെ വിട്ടില്ല. പുഴുവായും പൂമ്പാറ്റയായും പൂവാലനായുമൊക്കെ നെഹ്‌റു ശങ്കറിന്റെ കാർട്ടൂണുകളിൽ എക്കാലത്തും നിറഞ്ഞു നിന്നു. എന്റെ പ്രിയപ്പെട്ട ശങ്കർ കാർട്ടൂണിനെക്കുറിച്ച് പറയാം. നെഹ്‌റുവിന്റെ അവസാനകാലത്ത് ശങ്കർ വരച്ച who after Nehru എന്ന കാർട്ടൂണിന് പ്രവചനസ്വഭാവമുണ്ടായിരുന്നു. കാർട്ടൂൺ പ്രത്യക്ഷപ്പെട്ട് പത്താം ദിവസം നെഹ്‌റു അന്തരിച്ചു. കാർട്ടൂണിൽ ദീപശിഖയേന്തി ഓടുന്ന അവശനായ നെഹ്റുവിനു തൊട്ടുപിന്നാലെ ഓടുന്ന ലാൽ ബഹാദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി. പിന്നീട് ആ കാർട്ടൂണിൽ വരിവരിയായി ഓടുന്നവരിൽ ഗുൽ സരിലാൽ നന്ദ, മൊറാർജി ദേശായി, ഇന്ദിരാഗാന്ധി തുടങ്ങിയവർ ഇന്ത്യൻ പ്രധാനമന്ത്രിമാരായി. അതും ശങ്കർ വരച്ച അതേ ക്രമത്തിൽ! പതിമൂന്നുവർഷത്തെ ഇന്ത്യൻ രാഷ്ട്രീയം ശങ്കർ 1964 മെയ് 17 -ന് വരച്ച ഈ കാർട്ടൂണിന്റെ തനിയാവർത്തനമാവുകയായിരുന്നു. കാലം രാഷ്ട്രീയകാർട്ടൂണിന്റെ കാലനാണ്. ഇന്നത്തെ രാഷ്ട്രീയസംഭവങ്ങൾക്കനുസരിച്ച് വരക്കുന്ന കാർട്ടൂണിന്റെ പശ്ചാത്തലം അഞ്ചോ പത്തോ വർഷങ്ങൾക്കുശേഷം കാർട്ടൂൺ കാണുന്ന വായനക്കാരന് മനസ്സിലാകണമെന്നില്ല. പക്ഷേ കാലത്തെ വെല്ലുന്ന രാഷ്ട്രീയകാർട്ടൂണുകൾ ചരിത്രത്തിന്റെ ഭാഗമാവാറുണ്ട്. ശങ്കർ വരച്ച ഈ പ്രവചനകാർട്ടൂണും അടിയന്തരാവസ്ഥക്കാലത്ത് അബു അബ്രഹാം വരച്ച ബാത്ത്ടബ്ബിൽ കിടന്ന് ഓർഡിനൻസ് ഒപ്പിടുന്ന രാഷ്‌ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ കാർട്ടൂൺ ഉദാഹരണങ്ങളാണ്. ചരിത്രത്തെ രേഖപ്പെടുത്തുകയും സ്വയം ചരിത്രമാവുകയും ചെയ്യുന്ന അത്തരം കാർട്ടൂണുകൾ വരക്കുക എന്നത് ഏതു കാർട്ടൂണിസ്റ്റിനും വെല്ലുവിളിയാണ്. പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്ന ജനാധിപത്യവ്യവസ്ഥയിൽ മാത്രമേ രാഷ്‌ട്രീയ കാർട്ടൂണിസ്റ്റുകൾക്ക് സ്വതന്ത്രമായി വരക്കാനാകൂ. ഒരിക്കലും ഒരു ഭരണത്തെക്കുറിച്ചും നല്ലതുപറയാനാവാത്ത കലാരൂപമാണ് കാർട്ടൂൺ. വിമർശനത്തെ സഹിഷ്ണുതയോടെ നേരിടുന്ന രാഷ്ട്രീയ നേതൃത്വം ഇല്ലെങ്കിൽ കാർട്ടൂണുകൾ അടിച്ചമർത്തപ്പെടും. പക്ഷേ അത്തരം ശ്രമങ്ങൾ ഉണ്ടായപ്പോഴെല്ലാം വർദ്ധിതവീര്യത്തോടെ കാർട്ടൂണിസ്റ്റുകൾ ആഞ്ഞടിച്ചിട്ടുണ്ടെന്നതാണ് വസ്തുത. അടിച്ചമർത്താൻ ശ്രമിക്കുമ്പോഴാണ് ഈ കലാരൂപം അതിന്റെ പ്രഹരശേഷി പുറത്തെടുത്തിട്ടുളളത്. വികൃതമായ സ്വന്തം പ്രതിബിംബം കണ്ട് വിറളിപൂണ്ട് കണ്ണാടി ഉടയ്ക്കുന്നവരെ എതിരേൽക്കുന്നത് കൂടുതൽ വികൃതമായ അനേകം പ്രതിബിംബങ്ങളായിരിക്കും എന്നതുപോലെ ഒരു കാർട്ടൂണിനെതിരെ വാളോങ്ങുമ്പോൾ ഒരായിരം കാർട്ടൂണുകൾ ഉയിർക്കൊളളുന്നു. ആശയവിനിമയത്തിൽ അതിവേഗം വിപ്ലവം സൃഷ്ടിക്കുന്ന സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് കാർട്ടൂണുകളേക്കാൾ പ്രഹരശേഷിയുളള പ്രതികരണങ്ങൾ ട്രോളുകളായും മറ്റും പൊതുസമൂഹത്തിൽ നിന്നുണ്ടാകുന്നുണ്ട്. നിർദ്ദോഷമായ തമാശകൾ മുതൽ കൊല്ലാതെ കൊല്ലുന്ന മൂർച്ചയുളള പ്രതികരണങ്ങൾ ഓരോ വിഷയത്തിലും നൽകുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വായനക്കാരനെയാണ് ഇന്ന് കാർട്ടൂണിസ്റ്റ് മുന്നിൽ കാണുന്നത്. അവരുടെ ചിന്തകൾക്ക് മുന്നിൽ സഞ്ചരിക്കുക എന്നത് ഒഴിഞ്ഞ കാൻവാസിനുമുന്നിൽ തൊട്ടടുത്ത ദിവസത്തെ കാർട്ടൂൺ വരക്കാനിരിക്കുന്ന ഏത് കാർട്ടൂണിസ്റ്റിനും വെല്ലുവിളി തന്നെയാണ്. ഡിഡിന്റ് സ്പെയർ ഹിം! (വിആർ രാഗേഷ്, കാർട്ടൂണിസ്റ്റ് മാധ്യമം) ഇന്നത്തെ ഇന്ത്യയിൽ നിന്ന് കൊണ്ട് നമ്മുടെ രാഷ്ട്രീയ കാർട്ടൂണുകളുടെ പിതാവായ ശങ്കറിനെ ഓർമിക്കുക എന്നത് ശരിക്കും രസമുള്ളൊരു കാര്യമാണ്. കാർട്ടൂണിസ്റ്റുകൾ എന്നും പ്രതിപക്ഷത്താണ് എന്നാണ് പറയപ്പെടുന്നത്. രാജ്യം 'നല്ല ദിനങ്ങളിലൂടെ' കന്നുപോകുമ്പോൾ പ്രതിപക്ഷത്തിന് പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല. ഇനി അതല്ല, വല്ലവരും വല്ല ജോലിയും ചെയ്യുന്നുണ്ടെങ്കിൽ അത് രാജ്യദ്രോഹമാകാനേ തരമുള്ളൂ. പക്ഷേ, ശങ്കറിന്റെ കാലം അതായിരുന്നില്ല. കാർട്ടൂണിലൂടെ അദ്ദേഹം ഭരണകൂടത്തിനെതിരെ നിശിതമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇന്നത്തെ ഈ 'ഓൾ ഈസ് വെൽ ഇൻ ഇന്ത്യ'യിൽ വല്ല കുഴപ്പവും ബാക്കിയുണ്ടെങ്കിൽ അതിന്റെയൊക്കെ കാരണക്കാരനായ ജവഹർലാൽ നെഹ്‌റു ആയിരുന്നു അന്ന് പ്രധാനമന്ത്രി. ശങ്കറിന്റെ കാർട്ടൂണുകൾ സ്വയം കാണാനുള്ള ദർപ്പണമായി നെഹ്‌റു കണ്ടിരുന്നു. നെഹ്‌റുവിനെ തിരുത്തിയിരുന്നു. സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തതുകൊണ്ടല്ല നെഹ്‌റു ഒന്നാം എസ്റ്റേറ്റിലെ എ.കെ.ജിയേയും നാലാം എസ്റ്റേറ്റിലെ ശങ്കറിനേയും ആദരവോടെ കണ്ടതും കേട്ടതും. അതൊരു മനോഭാവമായിരുന്നു. ജനാധിപത്യം എന്ന് പേര്. ഇന്നത്തെ ജനാധിപത്യം എല്ലാ പ്രതിസ്വരങ്ങളേയും അവഗണിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമ്പോൾ അന്നത്തെ ജനാധിപത്യം ശങ്കറിനെ ഒഴിവാക്കിയിരുന്നില്ല, ഡിഡിന്റ് സ്പെയർ ഹിം! ശങ്കറിന്റെ അംബേദ്കർ കാർട്ടൂൺ (പ്രസന്നൻ ആനിക്കാട്, മുന്‍ചെയര്‍മാന്‍, കേരള കാര്‍ട്ടൂണ്‍ അക്കാദമി) ഇന്ത്യയുടെ തെക്കേയറ്റത്തെ കേരളമെന്ന കൊച്ചുസംസ്ഥാനത്തെ ലോകഭൂപടത്തില്‍ വരച്ചു ചേര്‍ത്ത അപൂര്‍വ പ്രതിഭകളില്‍ പ്രഥമസ്ഥാനീയര്‍ മൂന്നു ശങ്കരന്മാരാകുന്നു. ജഗദ്ഗുരു ആദിശങ്കരന്‍, ഇ. എം ശങ്കരന്‍ നമ്പൂതിരിപ്പാട്, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. കരിസ്മാറ്റിക്-കമ്മ്യൂണിസ്റ്റ്-കാര്‍ട്ടൂണിസ്റ്റ് ശങ്കരന്മാരില്‍ ചിരിയേയും ചിന്തയേയും ഒരുമിപ്പിച്ച് വരയുടെ സര്‍വ്വജ്ഝപീഠത്തില്‍ പ്രതിഷ്ഠിച്ചത് ശങ്കരത്രയത്തിലെ ഒടുവിലത്തെ ശങ്കരനാകുന്നു; സാക്ഷാല്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. സ്കൂള്‍ കാലയളവില്‍ പഠിച്ചുകൊണ്ടിരുന്ന സ്കൂളിന് സമീപത്തെ പോസ്റ്റ്ഓഫീസിലെ മാസ്റ്ററെ വരച്ചതിന് സ്കൂളിലെ ഹെഡ്മാസ്റ്ററില്‍ നിന്നും ശിക്ഷ വാങ്ങി പുറത്താക്കപ്പെട്ട ശങ്കര്‍ അവിടെനിന്നും തന്‍റെ ദിഗ്വിജയത്തിന് തുടക്കം കുറിക്കുകയായിരുന്നു. കായംകുളമെന്ന ജന്മനാട്ടിലെ കുളത്തില്‍ നിന്നും മുങ്ങിനിവര്‍ന്നത് ഡല്‍ഹിയെന്ന ഇന്ദ്രപ്രസ്ഥത്തിലെ കടലിലായിരുന്നു കാര്‍ട്ടൂണ്‍... കലയുടെ മഹാസാഗരത്തിന്‍റെ അടിത്തട്ടിലെ മുത്തുംപവിഴവും മുങ്ങിയെടുക്കാന്‍ ശങ്കറെ സഹായിച്ചത് പോത്തന്‍ ജോസഫ് എന്ന മലയാളിയായ പത്രാധിപരായിരുന്നു. 1938 -ല്‍ പോത്തന്‍ ജോസഫ് ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ പത്രാധിപരായതോടെ ശങ്കറും ഒപ്പം കൂടി. ദേശീയസ്വാതന്ത്ര്യത്തെ ഒരു വികാരമാക്കി മാറ്റുന്നതിനും സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ പ്രധാനമന്ത്രിയാക്കുന്നതിനും ശങ്കറിന്‍റെ കാര്‍ട്ടൂണുകള്‍ ഏറെ സഹായകമായി. 1948 -ല്‍ ശങ്കര്‍ സ്വന്തമായി ആരംഭിച്ച വീക്കിലി അദ്ദേഹത്തിലെ മികച്ച പത്രാധിപവ്യക്തിത്വത്തെ അനാവരണം ചെയ്തു. പ്രധാനമന്ത്രി നെഹ്റുവിനെ കണക്കിന് കളിയാക്കിയും പ്രോത്സാഹിപ്പിച്ചും വരച്ച കാര്‍ട്ടൂണുകള്‍ ചരിത്രരേഖയായി. ഇന്നും ശങ്കറിന്‍റെ വരകള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പോലെ അലയും ഒലിയും സൃഷ്ടിക്കുന്നു. ഭരണഘടന ശില്‍പി ബാബാഭീമറാവുഅംബേദ്കര്‍ ഭരണഘടനയെന്ന ഒച്ചിന്‍റെ പുറത്തേറി സഞ്ചരിക്കുന്ന കാര്‍ട്ടൂണ്‍ ശങ്കര്‍ വരച്ചത് 1948 -ലാണ്. ആറേകാല്‍ പതിറ്റാണ്ടുകഴിഞ്ഞിട്ടും ആ കാര്‍ട്ടൂണ്‍ ഇന്നും പുനര്‍വായിക്കപ്പെടുന്നു. ഇന്ത്യയുടെ തെക്കേയറ്റത്തെ കേരളമെന്ന കൊച്ചുസംസ്ഥാനത്തെ ലോകഭൂപടത്തില്‍ വരച്ചു ചേര്‍ത്ത അപൂര്‍വ പ്രതിഭകളില്‍ പ്രഥമസ്ഥാനീയര്‍ മൂന്നു ശങ്കരന്മാരാകുന്നു. ജഗദ്ഗുരു ആദിശങ്കരന്‍, ഇ. എം ശങ്കരന്‍ നമ്പൂതിരിപ്പാട്, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. കരിസ്മാറ്റിക്-കമ്മ്യൂണിസ്റ്റ്-കാര്‍ട്ടൂണിസ്റ്റ് ശങ്കരന്മാരില്‍ ചിരിയേയും ചിന്തയേയും ഒരുമിപ്പിച്ച് വരയുടെ സര്‍വജ്ഞപീഠത്തില്‍ പ്രതിഷ്ഠിച്ചത് ശങ്കരത്രയത്തിലെ ഒടുവിലത്തെ ശങ്കരനാകുന്നു; സാക്ഷാല്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. സ്കൂള്‍ കാലയളവില്‍ പഠിച്ചുകൊണ്ടിരുന്ന സ്കൂളിന് സമീപത്തെ പോസ്റ്റ്ഓഫീസിലെ മാസ്റ്ററെ വരച്ചതിന് സ്കൂളിലെ ഹെഡ്മാസ്റ്ററില്‍ നിന്നും ശിക്ഷ വാങ്ങി പുറത്താക്കപ്പെട്ട ശങ്കര്‍ അവിടെനിന്നും തന്‍റെ ദിഗ്വിജയത്തിന് തുടക്കം കുറിക്കുകയായിരുന്നു. കായംകുളമെന്ന ജന്മനാട്ടിലെ കുളത്തില്‍ നിന്നും മുങ്ങിനിവര്‍ന്നത് ഡല്‍ഹിയെന്ന ഇന്ദ്രപ്രസ്ഥത്തിലെ കടലിലായിരുന്നു കാര്‍ട്ടൂണ്‍... കലയുടെ മഹാസാഗരത്തിന്‍റെ അടിത്തട്ടിലെ മുത്തുംപവിഴവും മുങ്ങിയെടുക്കാന്‍ ശങ്കറെ സഹായിച്ചത് പോത്തന്‍ ജോസഫ് എന്ന മലയാളിയായ പത്രാധിപരായിരുന്നു. 1938 -ല്‍ പോത്തന്‍ ജോസഫ് ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ പത്രാധിപരായതോടെ ശങ്കറും ഒപ്പം കൂടി. ദേശീയസ്വാതന്ത്ര്യത്തെ ഒരു വികാരമാക്കി മാറ്റുന്നതിനും സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ പ്രധാനമന്ത്രിയാക്കുന്നതിനും ശങ്കറിന്‍റെ കാര്‍ട്ടൂണുകള്‍ ഏറെ സഹായകമായി. 1948 -ല്‍ ശങ്കര്‍ സ്വന്തമായി ആരംഭിച്ച വീക്കിലി അദ്ദേഹത്തിലെ മികച്ച പത്രാധിപവ്യക്തിത്വത്തെ അനാവരണം ചെയ്തു. പ്രധാനമന്ത്രി നെഹ്റുവിനെ കണക്കിന് കളിയാക്കിയും പ്രോത്സാഹിപ്പിച്ചും വരച്ച കാര്‍ട്ടൂണുകള്‍ ചരിത്രരേഖയായി. ഇന്നും ശങ്കറിന്‍റെ വരകള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പോലെ അലയും ഒലിയും സൃഷ്ടിക്കുന്നു. ഭരണഘടന ശില്‍പി ബാബാഭീമറാവു അംബേദ്കര്‍ ഭരണഘടനയെന്ന ഒച്ചിന്‍റെ പുറത്തേറി സഞ്ചരിക്കുന്ന കാര്‍ട്ടൂണ്‍ ശങ്കര്‍ വരച്ചത് 1948 -ലാണ്. ആറേകാല്‍ പതിറ്റാണ്ടുകഴിഞ്ഞിട്ടും ആ കാര്‍ട്ടൂണ്‍ ഇന്നും പുനര്‍ വായിക്കപ്പെടുന്നു. അപ്രസക്തമായി എന്ന് തോന്നിക്കുന്ന ഘട്ടത്തില്‍ പ്രസക്തി കൈവരിക്കുക എന്നത് ചില്ലറക്കാര്യമല്ല. ശങ്കറിന്‍റെ അംബേദ്കര്‍ കാര്‍ട്ടൂണ്‍ ചിലരുടെ വക്രബുദ്ധി തെളിയിക്കാന്‍ കാര്‍ട്ടൂണിന്‍റെ ഷഷ്ടിരപൂര്‍ത്തി വരെ കാത്തിരിക്കേണ്ടി വന്നിരിക്കുന്നു. ഇതുതന്നെയാകുന്നു കാര്‍ട്ടൂണ്‍. ഓരോ വായനയിലും ഓരോ അനുഭവം, ഓരോതരം ചിരി, നാനാതരം ചിന്തക്ക് അത് തിരികൊളുത്തുന്നു. കാലത്തെ അതിജീവിച്ച വര (ദ്വിജിത് സി.വി, ആർട്ടിസ്റ്റ് മാതൃഭൂമി, മുൻ കാർട്ടൂണിസ്റ്റ് തെഹൽക) ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണുകളുടെ പിതാവായ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ പേര് കേൾക്കുമ്പോൾ തന്നെ ഓർമ്മയിൽ വരുന്നത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ (ഡോണ്ട് സ്പെയർ മി ശങ്കർ ) എന്നെ വെറുതേ വിടരുത് ശങ്കർ എന്ന വാക്കുകൾ ആണ്. എന്നാൽ, ഇന്നത്തെ ഭരണാധികാരികൾ (ഡോണ്ട് സ്പെയർ ഹിം ) അവനെ വെറുതേ വിടരുത് എന്നാണ് പറയുന്നത്. പേടിച്ചു കൊണ്ട് വരക്കേണ്ട ഒരു കലാഘട്ടത്തിലൂടെയാണ് ഇന്നത്തെ കാർട്ടൂണിസ്റ്റുകൾ പോയിക്കൊണ്ടിരിക്കുന്നത്. വിമർശനം ആസ്വദിക്കുന്ന ധാരാളം നേതാക്കന്മാർ നമുക്കുണ്ടായിരുന്നു. തങ്ങളെ വിമർശിച്ചു വരയ്ക്കുന്ന കാർട്ടൂണുകളുടെ ഒറിജിനൽ വാങ്ങി സൂക്ഷിച്ചിരുന്നവരും, എന്നാൽ ഇന്ന് വിമർശനങ്ങളെ ഉൾക്കൊള്ളാൻ പറ്റാത്ത നേതാക്കന്മാരാണ് നമുക്കുള്ളത്. രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന അണികളും. സൈബർ ഇടങ്ങളിലും മറ്റും ഈ രാജഭക്തി കാണിക്കുന്ന കാർട്ടൂണുകളെ വലിച്ചുകീറി ഒട്ടിക്കുന്ന ധാരാളം പോരാളികളും നമുക്കിടയിലുണ്ട്. അവർ ശങ്കറിനെ അറിഞ്ഞിരിക്കുന്നത് നല്ലതാണ് എന്നേ പറയാനുള്ളൂ. ശങ്കർ, കാലം കഴിഞ്ഞിട്ടും ഒരിക്കലും അവസാനിക്കാത്ത കാലമാണ്.
from Asianet News https://ift.tt/3BXhnc2
via IFTTT
from Asianet News https://ift.tt/3BXhnc2
via IFTTT
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. തൃശൂർ കിഴിപ്പുള്ളിക്കര സ്വദേശി പരേതനായ മുന്നാക്ക പറമ്പിൽ മക്കാറിന്റെ മകൻ അബ്ദുൽ കാദർ (48) ആണ് വ്യാഴാഴ്ച രാത്രി ശുമൈസി ആശുപത്രിയിൽ മരിച്ചത്. ഭാര്യ: കമറുന്നിസ, മക്കൾ: അഫ്‍സൽ, ആദിൽ, ആഇശ നൂറ. മൃതദേഹം നാട്ടികൊണ്ടു പോകും. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സലിം, അബ്ദുൽ റഷീദ്, ഒ.ഐ.സി.സി തൃശൂർ ജില്ല ആക്റ്റിങ് പ്രസിഡൻറ് രാജു തൃശൂർ എന്നിവർ രംഗത്തുണ്ട്.
from Asianet News https://ift.tt/3zQggZO
via IFTTT
from Asianet News https://ift.tt/3zQggZO
via IFTTT
രാജമൗലിയുടെ 'ആര്‍ആര്‍ആറി'ലെ മലയാള ഗാനം; വിജയ് യേശുദാസ് പറയുന്നു
'ബാഹുബലി' രണ്ട് ഭാഗങ്ങള്‍ക്കു ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ചിത്രം എന്ന നിലയ്ക്ക് വലിയ വാര്‍ത്താപ്രാധാന്യം നേടിയ പ്രോജക്റ്റ് ആണ് 'ആര്‍ആര്‍ആര്‍'. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അലിയ ഭട്ട്, സമുദ്രക്കനി, ശ്രിയ ശരണ്‍, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. പ്രീ-റിലീസ് ബിസിനസിലൂടെ വന്‍ നേട്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചിത്രം മലയാളമുള്‍പ്പെടെയുള്ള ഭാഷകളിലാണ് തിയറ്ററുകളില്‍ എത്തുക. ഇപ്പോഴിതാ ചിത്രത്തിലെ ഒരു മലയാളഗാനം ആലപിച്ചതിന്‍റെ ആവേശം പങ്കുവെക്കുകയാണ് വിജയ് യേശുദാസ്. മങ്കൊമ്പ് ഗോപാലകൃഷ്‍ണന്‍റെ വരികള്‍ക്ക് എം എം കീരവാണി സംഗീതം പകര്‍ന്ന ഗാനമാണ് വിജയ് യേശുദാസ് ആലപിച്ചിരിക്കുന്നത്. 'പ്രിയം' എന്നാണ് ഗാനത്തിന്‍റെ പേര്. ഗാനം ഓഗസ്റ്റ് ഒന്നിന് പ്രേക്ഷകരിലേക്ക് എത്തും. ഗായകനെയും സംഗീത സംവിധായകനെയുമൊക്കെ ഉള്‍പ്പെടുത്തി പ്രത്യേകമായി ചിത്രീകരണം നടത്തിയാണ് മ്യൂസിക് വീഡിയോ പുറത്തെത്തുന്നതെന്നും സിനിമാമേഖലയില്‍ ഇത് പുതുമയാണെന്നും വിജയ് യേശുദാസ് പറയുന്നു. ബാഹുബലി ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ രചയിതാവും രാജമൗലിയുടെ പിതാവുമായ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ആര്‍ആര്‍ആറിന്‍റെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഡിവിവി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ ഡിവിവി ദനയ്യയാണ് നിര്‍മ്മാണം. ഛായാഗ്രഹണം കെ കെ സെന്തില്‍ കുമാര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറിള്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. തിയറ്റര്‍ അവകാശം വിറ്റതിലൂടെമാത്രം ചിത്രം 570 കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3ldZ5gH
via IFTTT
from Asianet News https://ift.tt/3ldZ5gH
via IFTTT
വാർഡിന് പുറത്തുള്ളവർ വാക്സിനെടുക്കാനെത്തി; കാസര്‍കോട്ടെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കൂട്ടയടി
കാസർകോട്: കാസർകോട് മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ വാക്സിനേഷൻ കേന്ദ്രത്തില്‍ കൂട്ടയടി. പഞ്ചായത്തിന് പുറത്ത് നിന്നും ഉള്ളവർക്ക് വാക്സിൻ നൽകുന്നതിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. വാക്സിൻ സ്വീകരിക്കാനെത്തിയവരും, പുറത്ത് നിന്ന് വന്നവരും ഏറെ നേരം പൊരിഞ്ഞ അടി നടന്നു. ആരോഗ്യവകുപ്പ് അധികൃതർ വിവരം നൽകിയതിനെത്തുടർന്ന് പൊലീസെത്തിയതിന് ശേഷമാണ് പ്രശ്നങ്ങളവസാനിച്ചത്. മൊഗ്രാൽപുത്തൂർ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു വാക്സിൻ നൽകിയിരുന്നത്. പഞ്ചായത്ത് കോർ കമ്മിറ്റി തീരുമാനപ്രകാരം ഒന്ന്, രണ്ട് വാർഡുകളിലെ ആളുകൾക്കായിരുന്നു വാക്സിൻ നല്‍കേണ്ടിയിരുന്നത്. ഇതിന് വിപരീതമായി ചിലർക്ക് വാക്സിൻ നൽകിയത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം.സംഭവത്തില്‍ ആരും പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3j2ywIF
via IFTTT
from Asianet News https://ift.tt/3j2ywIF
via IFTTT
Subscribe to:
Posts (Atom)
About Me
- Ershad T M
- kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............