Saturday, November 6, 2021

കൊവിഡ്: ഖത്തറില്‍ ചികിത്സയിലുള്ളത് 1,397 പേര്‍

ദോഹ: ഖത്തറില്‍(Qatar)124  പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.  87 പേര്‍ കൂടി രാജ്യത്ത് ഇന്നലെരോഗമുക്തി നേടി. ആകെ 2,37,987 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 99 പേര്‍ സ്വദേശികളും 25 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 611 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,39,995 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 1,397 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 17,767 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 2,865,143 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല.

 



from Asianet News https://ift.tt/31rECNt
via IFTTT

Diwali| ഡോക്ടറും സംഘവും ദീപാവലി ആഘോഷമാക്കി, മധ്യപ്രദേശിലെ ആശുപത്രിയിൽ ഗർഭിണി ചികിത്സ കിട്ടാതെ മരിച്ചു


ഭോപ്പാൽ: മധ്യപ്രദേശിലെ ഗവൺമെന്റ് ആശുപത്രിയിലെ പ്രസവവാർഡിൽ പ്രവേശിപ്പിച്ച യുവതി ചികിത്സ ലഭിക്കാതെ മരിച്ചു. ദീപാവലി ദിവസം ജീവനക്കാർ പടക്കം പൊട്ടിച്ച് ആഘോഷിക്കാൻ പോകുകയും രോഗിയെ ശ്രദ്ധിക്കാതിരുന്നതുമാണ് മരണകാരണമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവത്തിൽ ഒരു നഴ്സിനെ സസ്പെന്റ് ചെയ്ത ആശുപത്രി, ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ജീവനക്കാരുടെ ദീപാവലി ആഘോഷത്തെക്കുറിച്ച് ജില പ്രാദേശിക മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെയാണ് ആശുപത്രി അധികൃതരുടെ നടപടി. 

ശനിയാഴ്ച രാത്രി ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളേജ് ആശിപത്രിയിൽ വച്ചാണ് 26 കാരി മരിച്ചത്. അതേസമയം ജീവനക്കാർ ദീപാവലി ആഘോഷിക്കുകയായിരുന്നുവെന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഒരു നഴ്സിനെ സസ്പെന്റ് ചെയ്യുകയും ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അഞ്ച് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തതായി മെഡിക്കൽ കോളേജ് വക്താവ് ഡോ. ഉമേഷ് പട്ടേൽ പറഞ്ഞു. ഈ അഞ്ച് പേരെ ഗൈനക്കോളജി വിഭാഗത്തിൽ നിന്ന് നീക്കി. 

യുവതിയുടെ ഭർത്താവും ആശുപത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം നൽകിയ ഇഞ്ചക്ഷനുകളാണ് ഭാര്യയുടെ മരണത്തിന് കാരണമെന്നാണ് ഇയാൾ പരാതിയിൽ പറയുന്നത്. യുവതി ആശുപത്രിയിൽ വച്ച് കുഞ്ഞിന് ജന്മം നൽകിയതായും ഇയാളുടെ പരാതി വ്യക്തമാക്കുന്നു. യുവതിയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്കയച്ചെന്നും, എന്നാൽ ഇതുവരെ സംശയാസ്പദമായി ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആന്തരിക പരിശോധനാ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും  ഡോ. ഉമേഷ് പട്ടേൽ പറഞ്ഞു



from Asianet News https://ift.tt/3CZSUmE
via IFTTT

മോഷ്ടിച്ച വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കറക്കം; മോഷ്ടാക്കളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി

കാസര്‍കോട്: മോഷ്ടിച്ച(robbery) വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ്  ഘടിപ്പിച്ച് കറങ്ങിയ മോഷ്ടാക്കളെ പൊലീസ് അറസ്റ്റ്(arrest) ചെയ്തു. കാഞ്ഞങ്ങാടാണ്(kanhangad) പൊലീസ് പ്രതികളെ പിന്തുടര്‍ന്ന് പിടികൂടിയത്. കര്‍ണ്ണാടകയില്‍(Karnataka) നിന്നും മോഷ്ടിച്ച ജീപ്പുമായി കാസര്‍കോട് ജില്ലയില്‍ ചുറ്റിയടിച്ച മഞ്ചേശ്വരം സ്വദേശിയായ അബ്ദുള്‍ അന്‍സാഫ്, ഉദുമ സ്വദേശി റംസാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. കേരളത്തിലും കര്‍ണ്ണാടകയിലും നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് പിടിയിലായ യുവാക്കളാള്‍..

കര്‍ണ്ണാടകയിലെ മൂടബിദ്ര ജില്ലയില്‍ നിന്നും മോഷ്ടിച്ച ജീപ്പിലായിരുന്നു യുവാക്കള്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രതികളെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ വച്ച് പൊലീസ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് കൈ കാട്ടിയെങ്കിലും നിര്‍ത്തിയില്ല. ഇതോടെ പൊലീസ് വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു.

കര്‍ണ്ണാടക രജിസ്ട്രേഷനുള്ള വാഹനത്തിന് തമിഴ്നാട് രജിസ്ട്രേഷന്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചാണ് പ്രതികള്‍ വാഹനം കേരളത്തിലേക്കെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട് ബൈക്കിലാണ് ഇവര്‍ കര്‍ണ്ണാടകയിലെത്തി അവിടെ നിന്നും ജീപ്പ് മോഷണം നടത്തിയത്. മോഷ്ടിച്ച ജീപ്പില്‍ കേരളത്തിലെത്തിയ പ്രതികള്‍ കാസര്‍കോട് മുതല്‍ കേരളം വരെ സഞ്ചരിച്ച് നിരവധി മോഷണം നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോവളത്ത് കട കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചതടക്കം നാല് കേസുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.  ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 
 



from Asianet News https://ift.tt/3bQ390B
via IFTTT

Roving Reporter|3 ലക്ഷം വാങ്ങിയതിന് 10 ലക്ഷം പലിശ, സ്ഥലം എഴുതി നൽകി, എന്നിട്ടും ബ്ലേഡ് നീട്ടി മാഫിയ

പാലക്കാട്: മരണവീട്ടിൽ പോലും പലിശപ്പണം ചോദിച്ചെത്തുന്ന ക്രൂരതയാണ് പലിശക്കെണിയിൽ കുരുങ്ങി ആത്മഹത്യ ചെയ്ത പാലക്കാട് വള്ളിക്കോട് സ്വദേശി വേലുക്കുട്ടിയുടെ കുടുബം നേരിട്ടത്. മൂന്ന് ലക്ഷം വാങ്ങിയതിന് 10 ലക്ഷം പലിശ നൽകിയിട്ടും, സ്ഥലം കരാറെഴുതി നൽകിയിട്ടും ബ്ലേഡ് മാഫിയയുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ വേലുക്കുട്ടിക്കായില്ല. വേലുക്കുട്ടിയുടെ വീട്ടിലേക്കാണ് റോവിംഗ് റിപ്പോർട്ടർ ആദ്യമെത്തിയത്. മഹാമാരിക്കാലത്തും നാട്ടുകാരുടെ കഴുത്തറക്കാൻ നീളുന്ന ബ്ലേഡ് മാഫിയയുടെ പിന്നാമ്പുറക്കഥകൾ തേടുകയാണ് ഇത്തവണ റോവിംഗ് റിപ്പോർട്ടർ.

2021 ജൂലൈ 20-നാണ് പലിശക്കാരുടെ ശല്യം സഹിക്കാനാവാതെ പാലക്കാട് വള്ളിക്കോട് സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്നത്. വിങ്ങിക്കരയുന്ന വേലുക്കുട്ടിയുടെ ഭാര്യ വിജയകുമാരിയും ഇനിയെന്തെന്ന് അറിയാതെ നിൽക്കുന്ന മകൻ വിഷ്ണുവും പറയും, അവരുടെ പൊള്ളിക്കുന്ന അനുഭവങ്ങൾ. 

ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോർട്ടർ ഏയ്ഞ്ചൽ മേരി മാത്യു തയ്യാറാക്കിയ റിപ്പോർട്ട്:



from Asianet News https://ift.tt/3EJ6zyO
via IFTTT

സ്കൂളിന്‍റെ തൊട്ടടുത്ത് കരിങ്കല്‍ ക്വാറിക്ക് ലൈസന്‍സ്; പഞ്ചായത്തിനെതിര നാട്ടുകാരുടെ സമരം 50-ാം ദിവസത്തിലേക്ക്

കോഴിക്കോട്: സ്കൂളിന്‍റെ സുരക്ഷ ബലികഴിച്ച് കരിങ്കല്‍ ക്വാറിക്ക്( Rock Quarry) പ്രവര്‍ത്താനുമതി നല്‍കിയ കോഴിക്കോട്ടെ(Kozhikode) കായണ്ണ പഞ്ചായത്തിനെതിരെ(Kayanna Panchayath) നാട്ടുകാര്‍ നടത്തുന്ന സമരം(Protest) 50-ാം ദിവസത്തേക്ക് കടന്നു. ക്വാറിയുടെ പ്രവര്‍ത്തനം മൂലം സ്കൂളിനും പരിസരത്തെ ഇരുന്നൂറോളം വീടുകള്‍ക്കും തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ സമരം തുടങ്ങിയത്. ക്വാറി ഉടമകളെ സഹായിക്കാനായി സ്കൂളിന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് വൈകിച്ചതായും പരാതിയുണ്ട്.

സ്കൂൾ തുറന്നിട്ടും ക്ലാസിനെത്താൻ ഭയക്കുകയാണ് കാറ്റുളളമല നിർമ്മല എയുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്കൂളിന് തൊട്ടടുത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയാണ് പ്രശനം. തുടർച്ചയായ പാറപൊട്ടിക്കൽ കാരണം, സ്കൂൾ കെട്ടിടം പലയിടത്തും  വിണ്ടുകീറിയിട്ടിുണ്ട്. കു‌ഞ്ഞുങ്ങളുടെ ജീവനുവരെ ഭീഷണിയായ ക്വാറിക്കെതിരെ സ്കൂള്‍ അധികൃതർ പരാതി നൽകിയിരുന്നു. എന്നാൽ ക്വാറിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ബലക്ഷയമുണ്ടായ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കേണ്ടെന്ന വിചിത്ര നിലപാടാണ് പഞ്ചായത്ത് എടുത്തത്. 

സ്കൂളിന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. ഒടുവില്‍ ജില്ല കളക്ടര്‍ ഉള്‍പ്പെടെ ഇടപെട്ട ശേഷം സ്കൂള്‍ തുറക്കുന്നതിന് തൊട്ടുമുന്പാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്. എന്നിട്ടും ക്വാറിക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന വാദം ആവര്‍ത്തിക്കുകയാണ് പഞ്ചായത്ത്. രണ്ടുവർഷം മുമ്പാണ് കായണ്ണ- കൂരാച്ചുണ്ട് പഞ്ചായത്തുകളുടെ അതിർത്തിയായ കാറ്റുളള മലയിൽ ക്വാറി പ്രവർത്തനം തുടങ്ങിയത്. 

ക്വാറിയുടെ പ്രവര്‍ത്തനം മൂലം പ്രദേശത്തെ 200ഓളം വീടുകൾക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതോടെയാണ് നാട്ടുകാര്‍ ക്വാറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് അനിശ്ചതകാല സമരം തുടങ്ങിയത്. സ്ഥലം സന്ദര്‍ശനം നടത്തിയ ജിയോളജി സംഘം ജില്ലാ കളക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ഇതിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍.



from Asianet News https://ift.tt/3ES2Pep
via IFTTT

Mullapperiyar | മരംമുറി അനുമതി ആരറിഞ്ഞ്? അന്തംവിട്ട് മന്ത്രി, മുഖ്യമന്ത്രി അറിഞ്ഞെന്ന് പ്രതിപക്ഷം

തിരുവനന്തപുരം/ ചെന്നൈ: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതിയെ ചൊല്ലി വിവാദം ശക്തമാകുന്നു. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വനംമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. താൻ അറിയാതെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവം അറിഞ്ഞില്ലെന്ന് ജവവിഭവ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം, മുല്ലപ്പെരിയാർ മരംമുറി അനുമതി മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്നാണ് എൻ കെ പ്രേമചന്ദ്രൻ എംപി ആരോപിക്കുന്നത്. ഇത് കൊടുംചതിയെന്നും പ്രേമചന്ദ്രൻ പറയുന്നു. ഉത്തരവിലാകെ അവ്യക്തത നിലനിൽക്കെ സർക്കാരിനെതിരെ ഇത് ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. 

ബേബി ഡാം ബലപ്പെട്ടാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂട്ടണമെന്ന ആവശ്യം തമിഴ്നാട് ശക്തമാക്കും. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ സന്ദർശിച്ച തമിഴ്നാട് ജലവിഭവമന്ത്രി ദുരൈമുരുകൻ ജലനിരപ്പ് 152 അടിയാക്കാൻ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു.

തമിഴ്നാട് ജലവിഭവവകുപ്പ് മന്ത്രി എസ് ദുരൈമുരുഗനും സംഘവും മുല്ലപ്പെരിയാർ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരങ്ങൾ മുറിച്ച് നീക്കാനുള്ള വിവാദ അനുമതി കേരളം തമിഴ്നാടിന് നൽകുന്നത്. മുല്ലപ്പെരിയാർ ഡാമിലേക്കുള്ള റോഡിലെ മരങ്ങൾ മുറിക്കാനാണ് അനുമതിയെന്നാണ് ചില വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതെങ്കിലും ഇങ്ങനെയല്ല അനുമതിക്കുറിപ്പിലുള്ളത്. 

മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിച്ച് നീക്കണമെന്നും അതിന് കേരളം സഹകരിക്കുന്നില്ലെന്നുമാണ് മന്ത്രി എസ് ദുരൈമുരുഗൻ നേരത്തേ ആരോപിച്ചിരുന്നത്. എന്നാൽ അനുമതി വന്നതോടെ, വർഷങ്ങളായുള്ള തമിഴ്നാട് സർക്കാരിന്‍റെ ആവശ്യം അംഗീകരിച്ച കേരള സർക്കാരിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിണറായിക്ക് കത്തെഴുതി. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ബലപ്പെടുത്താനിത് സഹായിക്കുമെന്നും കത്തിൽ സ്റ്റാലിൻ പറയുന്നു. വണ്ടിപ്പെരിയാറിനും പെരിയാർ ഡാമിനും ഇടയിലുള്ള റോഡിന്‍റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള അനുമതി നൽകണമെന്നും സ്റ്റാലിൻ പിണറായിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. 

മരങ്ങൾ വെട്ടുന്നതോടെ തമിഴ്നാട് ബേബി ഡാം ബലപ്പെടുത്താനുള്ള പണി തുടങ്ങും. ഇതിന് ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് നീക്കം. മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് ദുരൈമുരുഗൻ പരസ്യമായി പ്രഖ്യാപിച്ചതോടെ കടുത്ത ആശങ്കയാണ് പെരിയാർ തീരത്ത് നിലനിൽക്കുന്നത്. 

ജലനിരപ്പ് 136 അടിയിലെത്തുമ്പോൾ തന്നെ പെരിയാർ തീരത്തെ ആളുകൾ ആശങ്കയിലാകും. ഓരോ തവണ ഷട്ടർ തുറക്കുമ്പോഴും സാധനങ്ങൾ കെട്ടിപ്പെറുക്കി ക്യാമ്പിലേക്ക് മാറാൻ തയ്യാറെടുക്കണം. പുതിയ ഡാം വേണമെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും നടപടികൾ ഒന്നും പുരോഗമിക്കുന്നില്ല. പേടി കൂടാതെ ജീവിക്കണമെങ്കിൽ പുതിയ ഡാം വേണമെന്നാണ് പെരിയാർ തീരത്തുള്ളവർ പറയുന്നത്. ഡിസംബറിൽ കേരള - തമിഴ്നാട് മുഖ്യമന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മന്ത്രി ദുരൈമുരുകന്‍റെ പ്രസ്താവന പ്രതീക്ഷ ഇല്ലാതാക്കി.

ജലനിരപ്പ് 142 അടിയിൽ എത്തുന്നതിനു മുമ്പേ സ്പിൽവേ ഷട്ടർ തുറന്നതു സംബന്ധിച്ച് തമിഴ്നാട്ടിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രതിഷേധം തണുപ്പിക്കാൻ ബേബിഡാം ബലപ്പെടുത്തൽ ജോലികൾ തുടങ്ങാനുള്ള നടപടികൾ തമിഴ്നാട് വേഗത്തിലാക്കിയേക്കും.

Read More: മുല്ലപ്പെരിയാറിൽ ഡിഎംകെ സർക്കാർ കേരളവുമായി ഒത്തുകളിക്കുന്നുവെന്ന് പനീർസെൽവം



from Asianet News https://ift.tt/3mOLyfZ
via IFTTT

സിയാറ ലിയോണിൽ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് 99 പേര്‍ മരിച്ചു

ഫ്രീടൗണ്‍: ആഫ്രിക്കന്‍ രാജ്യമായ സിയാറ ലിയോണിൽ (Sierra Leone) കൂട്ടിയിടിയെ തുടര്‍ന്ന് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് (Tanker Blast) 99 പേര്‍ മരിച്ചു. നൂറിലേറെപേര്‍ക്ക് പരിക്ക് പറ്റി. ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിട്ട് മറിഞ്ഞ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ഫ്രീടൗണിലെ (Free Town) തിരക്കേറിയ സ്ഥലത്താണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തിരക്കേറിയ പട്ടണ പ്രദേശത്തെ സൂപ്പർമാർക്കറ്റിന് സമീപത്താണ് അപകടമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഒരു ബസിലെ മുഴുവൻ യാത്രക്കാരും വെന്തുമരിച്ചുവെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മനുഷ്യ ശരീരങ്ങളും, കത്തിയ വാഹനങ്ങളുടെ അവശിഷ്ടങ്ങളും റോഡില്‍ കാണാമെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റവരെ സിയാറ ലിയോണ്‍ തലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കുന്നതായി ആരോഗ്യ മന്ത്രി അമ്റ ജംബായി അറിയിച്ചു. 

അതേ സമയം വാഹനം മറിഞ്ഞതിന് പിന്നാലെ ടാങ്കറിന്റെ ടാങ്ക് ചോര്‍ന്ന് ഇന്ധനം പുറത്തേക്ക് ഒഴുകി. ഇത് ശേഖരിക്കാനായി നിരവധി ആളുകള്‍ ടാങ്കറിന് ചുറ്റും കൂടിയതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇതോടെ മരണസംഖ്യ ഉയര്‍ന്നത് എന്ന് സംഭവ സ്ഥലത്തെ മേയര്‍ ആദ്യം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. എന്നാല്‍ പിന്നീട് അത് നീക്കം ചെയ്തു.

ഭീകരമായ അവസ്ഥയാണെന്നും ഇനിയും മരണസംഖ്യ ഉയരാമെന്നുമാണ് സിറിയലിയോണ്‍ ദേശീയ ദുരന്ത നിവാരണ ഏജന്‍സി തലവന്‍ പ്രതികരിച്ചത്. ശവ ശരീരങ്ങള്‍ പലതും കത്തിയ അവസ്ഥയില്‍ ആയതിനാല്‍ തിരിച്ചറിയാനും പ്രയാസമുണ്ട്. 



from Asianet News https://ift.tt/3ERYI1X
via IFTTT

Iraq Blast | ഇറാഖ് പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് ബോംബ് വച്ച ഡ്രോൺ ഇടിച്ചിറക്കി, കഷ്ടിച്ച് രക്ഷപ്പെട്ട് ഖാദിമി

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി വധശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

പൊട്ടിത്തെറിയിൽ പ്രധാനമന്ത്രിയുടെ ആറ് അംഗരക്ഷകർക്ക് അടക്കം പരിക്കേറ്റു. പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്ക് പരിക്കേറ്റതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഔദ്യോഗിക വക്താവ് ഇത് നിഷേധിച്ചു. താൻ സുരക്ഷിതനാണെന്നും ജനങ്ങൾ സംയമനംപാലിക്കണമെന്നും മുസ്തഫ അൽ ഖാദിമി ട്വീറ്റ് ചെയ്തു.

ഇതൊരു വധശ്രമം തന്നെയാണെവ്വ് ഇറാഖി സൈന്യം വ്യക്തമാക്കുന്നു. ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലത്തെ ചൊല്ലി ഇറാഖിൽ ആഭ്യന്തര സംഘർഷം ശക്തമായിരിക്കെയാണ് ഈ വധശ്രമം നടക്കുന്നത്. ഇറാൻ അനുകൂലികളായ പാർട്ടികൾക്ക് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടിരുന്നു. 

ഈ ഫലം അംഗീകരിക്കില്ലെന്ന വാദവുമായി തെരുവിലിറങ്ങിയവർ സൃഷ്‌ടിച്ച കലാപത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു. 

ഇറാന്‍റെ പിന്തുണയുണ്ട് അൽ- ഖാദിമിയെ എതിർക്കുന്നവർക്ക്. ഇറാനിൽനിന്ന് ഇവർക്ക് ആയുധസഹായവും ലഭിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഖാദിമിയുടെ വസതി ബാഗ്ദാദിലെ അതീവസുരക്ഷാമേഖലയായ ഗ്രീൻ സോണിലാണ് സ്ഥിതി ചെയ്യുന്നത്. പ്രധാനപ്പെട്ട പല സർക്കാർ കെട്ടിടങ്ങളും വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന ഇടം. 

വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന വാദവുമായി വലിയൊരു പ്രതിഷേധം ബാഗ്ദാദിലെ ഗ്രീൻ സോണിന് പുറത്ത് നടന്നിരുന്നു. സമരക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. ചില ഓഫീസർമാർക്ക് പരിക്കേറ്റു. 

പൊലീസ് ആദ്യം ടിയർ ഗ്യാസും പിന്നീട് തോക്കുമുപയോഗിച്ചാണ് സമരത്തെ നേരിട്ടത്. പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. 



from Asianet News https://ift.tt/3bLCn9V
via IFTTT

Accident| സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അഴുക്കു ചാലിലേക്ക് ചെരിഞ്ഞു

മലപ്പുറം: മലപ്പുറത്ത്(Malappuram) അമിത വേഗതയിലെത്തിയ ബസ് അപകടത്തില്‍പ്പെട്ടു(Accident). വിളയൂർ യു പി സ്‌ക്കൂളിന് മുന്നിൽ വച്ചാണ് അപകടം സംഭവിച്ചത്. അമിത വേഗതയിലെത്തിയ സ്വകാര്യബസ്(Private Bus) നിയന്ത്രണം വിട്ടു അഴുക്കു ചാലിലേക്കു ചെരിയുകയായിരുന്നു.

പട്ടാമ്പിയിൽ നിന്നും പെരിന്തൽമണ്ണയിലേക്കു പോകുന്ന ബസ്സാണ്  കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ  അപകടത്തിൽ പെട്ടത്.  അപകടത്തിൽ ആര്‍ക്കും ആളപായം ഇല്ല. ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും അഴുക്കുചാലിലേക്ക് പാഞ്ഞിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഒരുവശത്തെ ടയര്‍ അഴുക്ക് ചാലില്‍ കുടുങ്ങി ബസ് ചെരിഞ്ഞു. തലനാരിഴയ്ക്കാണ വന്‍ ദുരന്തം ഒഴിവായത്. അപടകത്തില്‍ ആര്‍ക്കും സാരമായ പരിക്കുകളില്ല. 



from Asianet News https://ift.tt/3o7KRxx
via IFTTT

മാറ്റി നിര്‍ത്തല്‍ പോരാ, അധ്യാപകനെ പുറത്താക്കും വരെ സമരമെന്ന് എംജി യൂണിവേഴ്സിറ്റിയിലെ ദളിത് ഗവേഷക

കോട്ടയം: എംജി സർവകലാശാലയിലെ  (mg university )  ദളിത് ഗവേഷകയുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. നാനോ സയൻസസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോക്ടർ നന്ദകുമാര്‍ കളരിക്കല്‍ (Nandakumar Kalarickal) മാറ്റിയതിനാൽ സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആർ.ബിന്ദു ഇന്നലെ രാത്രി വീണ്ടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണവിധേയനായ അധ്യാപകനെ നാനോ സയൻസസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് പുറത്താക്കുന്നത് വരെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് ഗവേഷക. 

വിസിയും നന്ദകുമാറും ചട്ടം ലംഘിച്ച് പ്രവർത്തിച്ചതിന്റെ തെളിവുകൾ പുറത്തുവിടുമെന്നും ഗവേഷക പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ കോട്ടയത്തുള്ള ഗവർണർക്ക് പരാതി നൽകാൻ നീക്കം നടക്കുന്നതായി സൂചനയുണ്ട്. അതിനിടെ സമരത്തിന് പിന്തുണ കൂടുകയാണ്. ഇന്നലെ രാത്രി ആർഎംപി നേതാവ് കെകെ രമ സമരപ്പന്തലിലെത്തി. വിഷയം നിയമസഭയിൽ സബ്മിഷനായി അവതരിപ്പിക്കുമെന്ന് രമ പറഞ്ഞു. 

അതേ സമയം ഗവേഷക വിദ്യാർത്ഥി ജാതി വിവേചന പരാതി ഉന്നയിച്ച എം ജി സർവകലാശാലയിലെ അധ്യപകനെ മാറ്റി. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വകുപ്പ്  മേധാവി നന്ദകുമാർ കളരിക്കലിനെയാണ് മാറ്റിയത്. ഇന്നലെ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. നാനോ സയൻസ് ഡിപ്പാർട്ട്മെൻറ് ചുമതല വിസി ഏറ്റെടുത്തു.  വിദേശത്തായതിനാലാണ് നന്ദകുമാറിനെ മാറ്റിയതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. കോട്ടയം ഗസ്റ്റ് ഹൗസിൽ വച്ച് എംജി സർവകലാശാല വിസി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഗവേഷകയുടെ  വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളും ഗവർണറെ അറിയിച്ചു. 

അതേ സമയം നന്ദകുമാർ കളരിക്കലിനെതിരെയുള്ള സർവകലാശാലയുടെ നടപടി കണ്ണിൽ പൊടിയിടാനുള്ളത് മാത്രമാണെന്നും സമരത്തിൽ ഉറച്ചുനിൽക്കുമെന്ന് ഗവേഷക വിദ്യാർഥിനി  പ്രതികരിച്ചു. നന്ദകുമാറിനെ വകുപ്പിൽ നിന്നും പിരിച്ചു വിടണമെന്നാണ് തന്റെ ആവശ്യം. സർവകലാശാല വൈസ് ചാൻസിലർ സാബു തോമസിനെ സ്ഥാനത്ത് നിന്നും മാറ്റണം. ഇക്കാര്യത്തിൽ സർക്കാർ നേരിട്ട് ഇടപെടണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. 

നന്ദകുമാറിനെതിരെ ദുരുതര ആരോപണങ്ങളാണ് സർവ്വകലാശാലയിൽ സമരം നടത്തുന്ന ദളിത് ഗവേഷക ഉന്നയിച്ചിരുന്നത്. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്‍റെ നേതൃത്വത്തിൽ സർവകലാശാല അധികൃതർ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരിൽ വിവേചനമുണ്ടായെന്നുമായിരുന്നു ദളിത് വിദ്യാർത്ഥി ദീപയുടെ പരാതി.

പിഎച്ച്ഡി പ്രവേശനം നൽകാതിരിക്കാനും പരമാവധി ശ്രമിച്ചു. പക്ഷേ ഗേറ്റ് യോഗ്യതയുണ്ടായിരുന്നതിനാൽ ദീപയുടെ പ്രവേശനം തടയാൻ കഴിഞ്ഞില്ല. 2012 ൽ പൂർത്തിയാക്കിയ എംഫിലിന്‍റെ സർട്ടിഫിക്കറ്റ് പല കാരണങ്ങൾ നിരത്തി താമസിപ്പിച്ചു. ഒടുവിൽ 2015 ലാണ് ദീപയ്ക്ക് സർട്ടിഫിക്കറ്റ് കിട്ടിയത്. സ്വന്തമായി ദീപ തയ്യാറാക്കിയ ഡാറ്റാ മോഷ്ടിച്ചതാണെന്ന് ആരോപിച്ചും പീഡിപ്പിച്ചു. പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബിൽ പൂട്ടിയിട്ടും ലാബിൽ നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാരം ചെയ്തുവെന്നും ദീപ പരാതി ഉന്നയിച്ചിരുന്നു. 

നീതി ലഭിക്കാഞ്ഞതോടെയാണ് ദീപ നിരാഹാര സമരത്തിനിറങ്ങിയത്. ദീപയുടെ സമരം ശ്രദ്ധ നേടിയതോടെ സർവ്വകലാശാലയ്ക്ക് നടപടിയെടുക്കേണ്ടി വരികയായിരുന്നു.  അദ്ധ്യാപകനെ മാറ്റിനിർത്തുന്നതില്‍ തീരുമാനം ഇനിയും നീണ്ടാല്‍ അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ സർവ്വകലാശാലാ അധികൃതർക്ക് നിർദ്ദേശം നൽകുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചിരുന്നു. വിദ്യാർത്ഥിനിയുടെ പരാതി സർവ്വകലാശാല എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി ആരോപണവിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ സർവ്വകലാശാലയ്ക്കുള്ള തടസമെന്താണെന്നും ആരാഞ്ഞു. 
 



from Asianet News https://ift.tt/3BMwALP
via IFTTT

Mullaperiyar‌ ‌| മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി; പെരിയാര്‍ തീരത്ത് ആശങ്ക

ലോവര്‍ പെരിയാര്‍: മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുള്ള തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന പെരിയാർ തീരത്ത് താമസിക്കുന്നവരെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. പുതിയ ഡാം നിർമ്മിക്കുന്നതിന് തമിഴ്നാടിനു മേൽ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നാണ് ഇവരുടെ ആവശ്യം.

ബേബി ഡാമിന്‍റെ ബലപ്പെടുത്തൽ പൂർത്തിയാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് തമിഴ്നാടിന്‍റെ തീരുമാനം. ജലനിരപ്പ് 136 അടിയിലെത്തുമ്പോൾ തന്നെ പെരിയാർ തീരത്തെ ആളുകൾ ആശങ്കയിലാകും. ഓരോ തവണ ഷട്ടർ തുറക്കുമ്പോഴും സാധനങ്ങൾ കെട്ടിപ്പെറുക്കി ക്യാമ്പലേക്ക് മാറാൻ തയ്യാറെടുക്കണം. പുതിയ ഡാം വേണമെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും നടപടികൾ ഒന്നും പുരോഗമിക്കുന്നില്ല. 

പേടികൂടാതെ ജീവിക്കണമെങ്കിൽ പുതിയ ഡാം വേണമെന്നാണ് പെരിയാർ തീരത്തുള്ളവർ പറയുന്നത്. ഡിസംബറിൽ കേരള തമിഴ്നാട് മുഖ്യമന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മന്ത്രി ദുരൈമുരുകൻറെ പ്രസ്താവന പ്രതീക്ഷ ഇല്ലാതാക്കി.

ജലനിരപ്പ് 142 അടിയിൽ എത്തുന്നതിനു മുമ്പേ സ്പിൽവേ ഷട്ടർ തുറന്നതു സംബന്ധിച്ച് തമിഴ്നാട്ടിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രതിഷേധം തണുപ്പിക്കാൻ ബേബിഡാം ബലപ്പെടുത്തൽ ജോലികൾ തുടങ്ങാനുള്ള നടപടികൾ തമിഴ്നാട് വേഗത്തിലാക്കിയേക്കും.

അതേ സമയം മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതിയെ ചൊല്ലി വിവാദം ശക്തമാകുന്നു. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വനംമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. താൻ അറിയാതെയാണ് പിസിസിഎഫ് അനുമതി നൽകിയതെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. 

സംഭവം അറിഞ്ഞില്ലെന്ന് ജവവിഭവ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. ബേബി ഡാം ബലപ്പെട്ടാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂട്ടണമെന്ന ആവശ്യം തമിഴ്നാട് ശക്തമാക്കും. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ സന്ദർശിച്ച തമിഴ്നാട് ജലവിഭവമന്ത്രി ദുരൈമുരുകൻ ജലനിരപ്പ് 152 അടിയാക്കാൻ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു. 



from Asianet News https://ift.tt/3bNJX3S
via IFTTT

വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രക്ഷോഭം; പൂന്തുറയില്‍ മഹാസംഗമം നടത്തി

തിരുവനന്തപുരം: വിഴിഞ്ഞത്തെ അദാനിയുടെ തുറമുഖ നിര്‍മാണം നിര്‍ത്തിവെപ്പിക്കാന്‍ കോടതിയിലേക്കല്ല പോകേണ്ടതെന്നും കര്‍ഷകരുടേതിന് സമാനമായ ബഹുജനമുന്നേറ്റമാണ് വേണ്ടതെന്നും പ്രശാന്ത് ഭൂഷണ്‍. നാടിന് നാശം വിതയ്ക്കുന്നതാണ് വിഴിഞ്ഞത്തെ തുറമുഖ നിര്‍മാണമെന്നും സര്‍ക്കാര്‍ പോലും വിഴിഞ്ഞം തുറമുഖമെന്ന പാരിസ്ഥിതിക ദുരന്തത്തിന് മുന്നില്‍ കണ്ണടയ്ക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. തിരുവനന്തപുരം പൂന്തുറയില്‍ തുറമുഖ നിര്‍മാണത്തിനെതിരായ മല്‍സ്യത്തൊഴിലാളി മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍.

മതിയാക്കൂ ഈ നാശം വിതയ്ക്കുന്ന അദാനി തുറമുഖം എന്ന പേരിലാണ് തിരുവനന്തപുരം പൂന്തുറയില്‍ മല്‍സ്യത്തൊഴിലാളി- കര്‍ഷക മഹാസംഗമം നടത്തിയത്. വിഴിഞ്ഞത്ത് അദാനി നിര്‍മിക്കുന്ന തുറമുഖം കൊണ്ടുണ്ടാകുന്ന നാശ നഷ്ടം അതിഭീകരമായിരിക്കുമെന്ന് സംഗമത്തില്‍ പങ്കെടുത്തവരെല്ലാം പറഞ്ഞു. ഇപ്പോള്‍ തന്നെ നിരവധി വീടുകള്‍ തകര്‍ന്നു തുടങ്ങി. നാശം തുടങ്ങിയിട്ടേയുള്ളൂ. ഇനിയിത് കൂടിക്കൂടി വരുമെന്നും ജനങ്ങളുടെ ശക്തമായി പ്രതിരോധിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന ജഗത് ജിങ് സിംഗ് ദെലവാള്‍, പിടി ജോണ്‍ തുടങ്ങി നിരവധി നേതാക്കള്‍ സംഗമത്തിനെത്തി. വീടുനഷ്ടപ്പെട്ടവരെയടക്കം ഉള്‍പ്പെടുത്തി സമരം ശക്തമാക്കാനാണ് സമരസമിതി ഉദ്ദേശിക്കുന്നത്. മീന്‍പിടിക്കുന്നവര്‍ക്ക് തൊഴിലിടവും വീടും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അന്തിയുറങ്ങേണ്ട ഗതികേടിലേക്കാണ് വിഴിഞ്ഞത്തും പരിസരത്തും ജീവിക്കുന്നവര്‍ പോകുന്നതെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
 



from Asianet News https://ift.tt/3CUATG3
via IFTTT

G Sudhakaran | പരസ്യ ശാസന, നവമാധ്യമങ്ങളിൽ പോര് രൂക്ഷം, പാർട്ടി സമ്മേളനങ്ങളിൽ എന്താകും?

ആലപ്പുഴ: ജി സുധാകരനെതിരായ നടപടി പാർട്ടി സമ്മേളനങ്ങളിൽ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഒരു ചലനവുമുണ്ടാക്കില്ലെന്ന് എതിർചേരി വിലയിരുത്തുമ്പോൾ, വിഷയം ചൂടേറിയ ചർച്ചയാകുമെന്ന് സുധാകര പക്ഷം പറയുന്നു. അതേസമയം, അച്ചടക്ക നടപടിക്ക് പിന്നാലെ നവമാധ്യമങ്ങളിൽ പോര് രൂക്ഷമാണ്.

തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ചയിലെ നടപടി, പാർട്ടിക്കുള്ളിൽ ഒതുങ്ങുമെന്നായിരുന്നു സുധാകര പക്ഷത്തിന്‍റെ വിലയിരുത്തൽ. ഇതേത്തുടർന്ന് ഒരുവേള സജീവമല്ലായിരുന്ന ജി സുധാകരൻ, ജില്ലയ്ക്ക് പുറത്ത് പോലും പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്തു.

എന്നാൽ നടപടി, പരസ്യ ശാസനയിലേക്കെത്തിയത് ജി സുധാകരനും അനുകൂലികൾക്കും വലിയ തിരിച്ചടിയായി. ആലപ്പുഴ സിപിഎമ്മിലെ സുധാകര യുഗത്തിന് തിരശ്ശീല വീണെന്ന് പുതിയ നേതൃനിര പറയുന്നു. എന്നാൽ ലോക്കൽ സമ്മേളനങ്ങൾ കടന്ന് ഏരിയ സമ്മേളനങ്ങളിലേക്ക് എത്തുമ്പോൾ, പുതിയ നേതൃനിരയെ ഒതുക്കുമെന്ന് സുധാകര പക്ഷ നേതാക്കൾ അവകാശപ്പെടുന്നു. 
ജി സുധാകരന്‍റെ ജനകീയ അടിത്തറയാണ് ആത്മവിശ്വാസത്തിന് കാരണം. ഇരുപക്ഷവും ശക്തമായി രംഗത്തിറങ്ങിയാൽ ജില്ലയിൽ സമ്മേളനകാലം വിഭാഗീയതയിൽ മുങ്ങും. അതേസമയം , ജി സുധാകരനെതിരായ പാർട്ടി നടപടിയിൽ വലിയ ചർച്ചയാണ് നവമാധ്യമങ്ങളിൽ നടക്കുന്നത്. പരസ്യ ശാസന വേണ്ടിയിരുന്നില്ല എന്ന് ചിലർ പറയുമ്പോൾ നടപടി കുറഞ്ഞുപോയി എന്ന് വാദിക്കുന്നവരുമുണ്ട്. ജി സുധാകരനെതിരെ പാർട്ടി നേതൃത്വത്തിന് മുന്നിൽ എണ്ണമറ്റ പരാതികൾ നൽകിയ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ജി വേണുഗോപാൽ, പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ദൃശ്യമാണ് പാർട്ടി നടപടിക്ക് പിന്നാലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചയിൽ ജി സുധാകരനെ പരസ്യമായി ശാസിക്കുമ്പോൾ നേതാവിന്‍റെ മുഖം നോക്കില്ല നടപടിയെടുക്കാനെന്ന് വീണ്ടും പറയാതെ പറയുകയാണ് സിപിഎം. സംസ്ഥാന കമ്മിറ്റിയംഗത്തിന് യോജിച്ച രീതിയിലല്ല ജി സുധാകരൻ പ്രവർത്തിച്ചതെന്നാണ് പാർട്ടി കണ്ടെത്തൽ. തെറ്റ് ചെയ്തിട്ടില്ലെന്ന് സംസ്ഥാനകമ്മിറ്റിയിലും സുധാകരൻ ആവർത്തിച്ചു. എന്നാൽ നടപടിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ ജി സുധാകരൻ തയ്യാറായതുമില്ല. പക്ഷേ എകെജി സെന്‍ററിന്‍റെ പടവുകൾ ഇറങ്ങുമ്പോൾ ജി സുധാകരന്‍റെ ശരീരഭാഷയിൽ ആ പ്രതിഷേധം ശബ്ദിച്ചിരുന്നു. 

വിജയിച്ച മണ്ഡ‍ലമായ അമ്പലപ്പുഴയിൽ എച്ച് സലാം ഉന്നയിച്ച പരാതികൾ ശരിയാണെന്ന് പാർട്ടി കമ്മീഷനും കണ്ടെത്തിയതോടെയാണ് സുധാകരനെതിരായ നടപടി. എളമരം കരീമും, കെ ജെ തോമസും ഉൾപ്പെട്ട അന്വേഷണ കമ്മീഷൻ സെപ്റ്റംബറിലാണ് റിപ്പോർട്ട് സെക്രട്ടറിയേറ്റിൽ സമർപ്പിച്ചത്. സമ്മേളന കാലമായിട്ടും ഇളവ് നൽകാതെ നേതൃത്വം സംസ്ഥാനകമ്മിറ്റിയിൽ ഇന്ന് റിപ്പോർട്ട് ചർച്ചക്ക് വച്ചു. സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ തക്ക രീതിയിൽ പ്രവർത്തിച്ചില്ല, സഹായ സഹകരണങ്ങൾ നൽകിയില്ല തുടങ്ങിയ കണ്ടെത്തലുകൾ കുറ്റപത്രമായി നിരന്നു. ഈ റിപ്പോർട്ട് സംസ്ഥാനകമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. 

വിവാദങ്ങൾക്ക് ശേഷം സംസ്ഥാനക്കമ്മിറ്റിയിൽ പങ്കെടുക്കാതെ വിട്ടുനിന്ന സുധാകരൻ ഇടവേളക്ക് ശേഷം ശനിയാഴ്ചയാണ് എകെജി സെന്‍ററിൽ എത്തിയത്. സുധാകരനെ സഹകരിപ്പിക്കുന്നതിൽ എച്ച് സലാമിനും വീഴ്ച പറ്റിയെന്ന് പാർട്ടി കണ്ടെത്തിയിരുന്നു. എന്നാൽ  നടപടി ഏകപക്ഷീയമായതും സുധാകരന് ക്ഷീണമായി.

സംസ്ഥാനക്കമ്മിറ്റിക്ക് ശേഷം ക്ലിഫ് ഹൗസിൽ എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായും ജി. സുധാകരൻ കൂടിക്കാഴ്ച നടത്തിയിരുന്നു. 



from Asianet News https://ift.tt/3objzXs
via IFTTT

അമ്പലവയലില്‍ ബേക്കറിയില്‍നിന്ന് അല്‍ഫാം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ

അന്പലവയല്‍: വയനാട് അന്പലവയലിൽ പ്രവർത്തിക്കുന്ന ഫേമസ് ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച 15 പേർക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം. ആരോഗ്യവകുപ്പ് പരിശോധന നടത്തി ബേക്കറി താത്ക്കാലികമായി അടച്ചു പൂട്ടി.  കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്നും ഭക്ഷണം കഴിച്ചവരാണ് പരാതിയുമായി രംഗത്തെത്തിയത്. 

വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ബേക്കറിയില്‍നിന്ന് അല്‍ഫാം കഴിച്ചവർക്കാണ് ബുദ്ധിമുട്ടുകളുണ്ടായത്. ഫുഡ് ആന്റ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ബേക്കറിയിലെത്തി പരിശോധന നടത്തി. എന്താണ് സംഭവിച്ചതെന്ന് സാന്പിൾ പരിശോധന റിപ്പോർട്ട് വന്നതിന് ശേഷമേ മനസ്സിലാകുയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

ബുധനാഴ്ച ബേക്കറിയില്‍നിന്ന് അല്‍ഫാം കഴിച്ച റെസ്റ്റ് ഹൗസ് സ്വദേശികളായ ചേലക്കാട് വീട്ടില്‍ ഉഷ (43), മക്കളായ വത്സരാജ് (21), മരുമകള്‍ ഷഹന ഷെറിന്‍ എന്നിവര്‍ ഇപ്പോഴും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.



from Asianet News https://ift.tt/3mOVHcn
via IFTTT

അന്പലവയലിൽ ബേക്കറിയില്‍നിന്ന് അല്‍ഫാം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ

അന്പലവയല്‍: വയനാട് അന്പലവയലിൽ പ്രവർത്തിക്കുന്ന ഫേമസ് ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച 15 പേർക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം. ആരോഗ്യവകുപ്പ് പരിശോധന നടത്തി ബേക്കറി താത്ക്കാലികമായി അടച്ചു പൂട്ടി.  കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്നും ഭക്ഷണം കഴിച്ചവരാണ് പരാതിയുമായി രംഗത്തെത്തിയത്. 

വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ബേക്കറിയില്‍നിന്ന് അല്‍ഫാം കഴിച്ചവർക്കാണ് ബുദ്ധിമുട്ടുകളുണ്ടായത്. ഫുഡ് ആന്റ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ബേക്കറിയിലെത്തി പരിശോധന നടത്തി. എന്താണ് സംഭവിച്ചതെന്ന് സാന്പിൾ പരിശോധന റിപ്പോർട്ട് വന്നതിന് ശേഷമേ മനസ്സിലാകുയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

ബുധനാഴ്ച ബേക്കറിയില്‍നിന്ന് അല്‍ഫാം കഴിച്ച റെസ്റ്റ് ഹൗസ് സ്വദേശികളായ ചേലക്കാട് വീട്ടില്‍ ഉഷ (43), മക്കളായ വത്സരാജ് (21), മരുമകള്‍ ഷഹന ഷെറിന്‍ എന്നിവര്‍ ഇപ്പോഴും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.



from Asianet News https://ift.tt/3mOVHcn
via IFTTT

സൗദിയിൽ കടകളിൽ ഇലക്ട്രോണിക് ബില്ലുകൾ നൽകിയില്ലെങ്കിൽ കടുത്ത നടപടി

റിയാദ്: സൗദി അറേബ്യയിലെ കച്ചവട സ്ഥാപനങ്ങളിൽ ഉപഭോക്താവിന് ഇലക്ട്രോണിക് ബില്ല് നൽകിയില്ലെങ്കിൽ കടുത്ത നടപടി വരുന്നു. ഡിസംബർ നാലിനുള്ളിൽ പഴയ കടലാസ് ബില്ല് സമ്പ്രദായം ഒഴിവാക്കി ഇലക്ട്രോണിക് ബില്ല് സംവിധാനം ഏർപ്പെടുത്തണം. ബില്ലിൽ ക്യു.ആർ കോഡും വേണം. 

സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓൺലൈൻ സംവിധാനത്തിൽ ബില്ലിങ് നടത്താനാണ് നിർദേശം. നികുതി വെട്ടിപ്പ്, വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ഉല്‍പന്നങ്ങളുടെ വില്‍പ്പന എന്നിവ തടയൽ, അമിത വിലയും വ്യാജ ഓഫറുകളും കണ്ടെത്തുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്. നിലവിൽ രാജ്യത്തെ വലിയ കച്ചവട കേന്ദ്രങ്ങളിലും ഹൈപ്പർമാർക്കറ്റുകളിലും മറ്റും ഇലക്ട്രോണിക് ബില്ലുകളും ഇൻവോയ്സുകളും പ്രാബല്യത്തിലുണ്ട്. 

പലവ്യജ്ഞന കടകൾ പോലുള്ള ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ വരെ ഇലക്ട്രോണിക് ബില്ലിങ് രീതിയിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം. ബില്ലില്‍ നികുതി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഓരോ സ്ഥാപനത്തിന്റെയും സ്വഭാവത്തിനനുസരിച്ചുള്ള വിവരങ്ങൾ ബില്ലിലുണ്ടായിരിക്കണം. ഇലക്ട്രോണിക് ബില്ലിങ് സംവിധാനം ഇൻറര്‍നെറ്റുമായി ബന്ധിപ്പിക്കുകയും വേണം. ഇവ മന്ത്രാലയത്തിന്റെ നികുതി സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. ഇതോടെ നികുതി വെട്ടിപ്പ് തടയാനാകും.



from Asianet News https://ift.tt/3kcqyOA
via IFTTT

ഹരിയാനയില്‍ ബിജെപി എംപിക്കെതിരായ പ്രതിഷേധത്തിൽ പൊലീസ് കേസ് എടുത്തു

ഹിസാര്‍: ഹരിയാന ഹിസാറിൽ ബിജെപി എംപി രാം ചന്ദർ ജാംഗ്രക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ പൊലീസ് കേസ് എടുത്തു. കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഘർഷത്തിനിടെ കർഷകരെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്, കർഷകരുടെ പൊലീസ് സ്റ്റേഷൻ ഉപരോധം തുടരുകയാണ്.

സമരം നടത്തുന്ന കർഷകർ ജോലിയില്ലാത്ത മദ്യപാനികളാണെന്ന എംപിമാരുടെ പരാമർശത്തിനെതിരെയാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയും എംപിയുടെ കാറും ആക്രമിക്കപ്പെട്ടു, ഈ സംഭവത്തിലാണ് മൂന്ന് കർഷകർക്കെതിരെ പൊലീസ് കേസ് എടുത്തത്. കലാപം സൃഷ്ടിക്കൽ,ഗൂഢാലോചന അടക്കം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അതെസമയം പ്രതിഷേധത്തിനിടെ പുറത്ത് നിന്ന് എത്തിയ ചിലരാണ് ആക്രമണം നടത്തിയതെന്നും ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടാണ് കർഷകരുടെ ഉപരോധം. നർനൌണ്ട് പൊലീസ് സ്റ്റേഷന് മുന്നിലാണ് സമരം. സമരം കണക്കിലെടുത്ത് കൂടുതൽ പൊലീസിന് ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ പോലീസുമായുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ കർഷകന്‍റെ നില ഗുരുതരമായി തുടരുകയാണ്.



from Asianet News https://ift.tt/3D49zFi
via IFTTT

കള്ളപ്പണക്കേസ്: മ​ഹാ​രാ​ഷ്‌​ട്ര മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖ് റിമാന്റിൽ

മും​ബൈ: മും​ബൈ​യി​ലെ ബാ​റു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും നി​ന്നാ​യി അ​ന​ധി​കൃ​ത​മാ​യി 4.70 കോ​ടി രൂ​പ പി​രി​ച്ചെ​ടു​ത്തെ​ന്ന കേ​സി​ൽ മ​ഹാ​രാ​ഷ്‌​ട്ര മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖി​നെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഒ​ൻ​പ​ത് ദി​വ​സം കൂ​ടി ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന ഇ​ഡി​യു​ടെ ആ​വ​ശ്യം ത​ള്ളി​യാ​ണ് അ​നി​ലി​നെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യ​ൽ വി​ട്ട​ത്.

പി​എം​എ​ൽ​എ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ന​വം​ബ​ർ ഒ​ന്നി​നാ​ണ് അ​നി​ൽ ദേ​ശ്മു​ഖ് അ​റ​സ്റ്റി​ലാ​യ​ത്. പി​രി​ച്ചെ​ടു​ത്ത പ​ണം ദേ​ശ്മു​ഖി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നാ​ഗ്പു​രി​ലെ ശ്രീ​സാ​യി ശ​ക്തി സ​ൻ​സ്ഥ എ​ന്ന വി​ദ്യാ​ഭ്യാ​സ ട്ര​സ്റ്റി​ൽ നി​ക്ഷേ​പി​ച്ച​താ​യി ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു.

 ദേ​ശ്മു​ഖി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും അ​ഡീ​ഷ​ണ​ൽ ക​ള​ക്ട​ർ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ സ​ഞ്ജീ​വ് പ​ല​ന്ദെ, ദേ​ശ്മു​ഖി​ന്‍റെ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് കു​ന്ദ​ൻ ഷി​ൻ​ഡെ എ​ന്നി​വ​രെ ഇ​ഡി നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മും​ബൈ പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന സ​ച്ചി​ൻ വാ​സി​നെ​യാ​ണ് പ​ണം പി​രി​ക്കാ​ൻ ദേ​ശ്മു​ഖ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

എ​ന്നാ​ൽ, ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ദേ​ശ്മു​ഖ് ത​ള്ളി​ക്ക​ള​ഞ്ഞു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ നു​ണ​പ​റ​യു​ക​യാ​ണെ​ന്നാ​യി​രു​ന്നു ദേ​ശ്മു​ഖ് കോ​ട​തി​യെ ബോ​ധി​പ്പി​ച്ച​ത്. സി​ബി​ഐ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.



from Asianet News https://ift.tt/3CNVmfI
via IFTTT

Mumbai Fire| മുംബൈയിൽ 15 നില കെട്ടിടത്തിന്റെ 14ാം നിലയിൽ വൻ തീപിടിത്തം

മുംബൈ: മഹാരാഷ്ട്രയുടെ (Maharashtra) തലസ്ഥാനമായ മുംബൈയിൽ (Mumbai) 15 നില കെട്ടിടത്തിന്റെ 14ാം നിലയിൽ തീപിടിച്ചു (Fire). മുംബൈയിലെ കാന്തിവലിയിലെ ബഹുനില പാർപ്പിട സമുച്ചയത്തിലാണ് തീപിടിച്ചത്. പൊള്ളലേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും പിന്നീട് മരിച്ചു. ഇതിലൊരാൾക്ക് 89 വയസുണ്ട്. ഏഴ് ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ടെന്നാണ് വിവരം. രാത്രി എട്ടരയോടെയാണ് തീപിടുത്തമുണ്ടായത്. തീ ഏറെക്കുറെ നിയന്ത്രണ വിധേയമായെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

Updating.... 



from Asianet News https://ift.tt/31s1Djk
via IFTTT

ഐശ്വര്യത്തിന് മന്ത്രവാദം; കോഴിക്കോട്ട് വനിതാ ഡോക്ടറുടെ 45 പവൻ തട്ടിയെടുത്ത് ഉസ്താദ് മുങ്ങി

കോഴിക്കോട്: ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ നടത്തി യുവ വനിതാ ഡോക്ടറുടെ 45 പവൻ തട്ടി ഉസ്താദ് മുങ്ങിയതായി പരാതി. ഡോക്ടർക്കും കുടുംബത്തിനും ‘ഐശ്വര്യ ചികിത്സ’ നടത്തിയ ഉസ്താദിനെതിരെ  ഫറോക്ക് പൊലീസാണ് കേസെടുത്തു. ഫറോക്ക് സ്വദേശിനി ഡോക്ടറുടെ പരാതിയിൽ മലപ്പുറം സ്വദേശി കോയ ഉസ്താദിനും ഇയാളുടെ സഹായികളായ രണ്ടുപേർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. 

തട്ടിപ്പ് നടത്തിയവരുടെ പൂർണ വിവരങ്ങൾ പരാതിക്കാരിക്ക്  അറിയാത്തതിനാൽ ഇവരെ കണ്ടെത്താനായിട്ടില്ല. ഡോക്ടർ നൽകിയ മൊബൈൽ നമ്പർ  കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.  പ്രതികൾ ഉടൻ പിടിയിലാവുമെന്നും പൊലീസ് പറയുന്നു. അതേസമയം  ഉസ്താദും കൂട്ടരും ഒളിവിൽ പോയതായും സൂചനയുണ്ട്.

ചികിത്സക്ക് സ്ഥിരമായി ക്ലിനിക്കിൽ വന്നയാളാണ് ഡോക്ടർക്കും കുടുംബത്തിനും ഐശ്വര്യവും സമ്പദ് സമൃദ്ധിയും സമാധാനവും ലഭിക്കാനായി  മന്ത്രവാദം നടത്താൻ പ്രേരണ നൽകി ഉസ്താദിനെ പരിചയപ്പെടുത്തി കൊടുത്തത്. ആദ്യമൊക്കെ വിശ്വാസമില്ലാതിരുന്ന ഡോക്ടർ പരീക്ഷണമെന്ന നിലക്കാണ് മന്ത്രവാദത്തിന് വഴങ്ങിയത്. ‘ഐശ്വര്യ മന്ത്രവാദ ചികിത്സക്ക്’ സ്വർണം ആവശ്യപ്പെട്ടതോടെ ഡോക്ടർ പിൻവാങ്ങിയെങ്കിലും സ്വർണം കൈമാറേണ്ടെന്ന് ഉസ്താദ്  അറിയിക്കുകയായിരുന്നു. 

Aryan Khan case| സമീർ വാങ്കടെയ്ക്ക് പകരം ആര്യൻ ഖാൻ കേസ് അന്വേഷിക്കുന്ന പുതിയ സംഘം മുംബൈയിൽ

തുടർന്ന് ഉസ്താദ് നിർദ്ദേശിച്ച പ്രകാരം കുടുംബത്തിലെ ഓരോരുത്തരുടെയും പേരിൽ ഒരോ പൊതി സ്വർണാഭരണങ്ങൾ ചികിത്സാ കേന്ദ്രത്തിലെ അലമാരയിൽ സൂക്ഷിച്ചു. ഉസ്താദ് ഇടക്കിടെ വന്ന് മന്ത്രം ചൊല്ലി ഈ സ്വർണത്തിന് ഊതൽ നടത്തുകയും ചെയ്തു. ഒരുമാസം കഴിഞ്ഞാൽ തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിൽ 45 പവൻ സ്വർണാഭരണമാണ് അലമാരയിൽ സൂക്ഷിച്ചത്. പറഞ്ഞസമയം കഴിഞ്ഞ് അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായതും വഞ്ചിതയായതും ഡോക്റ്റർ അറിയുന്നത്. തുടർന്ന് മന്ത്രവാദിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പൊലീസിൽ പരാതി നൽകുന്നത്.



from Asianet News https://ift.tt/3BSWwp5
via IFTTT

T20 World Cup‌‌|റബാദയ്‌ക്ക് ഹാട്രിക്ക്, ഇംഗ്ലണ്ടിനെതിരെ ആവേശജയം, എന്നിട്ടും ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്ത്

ഷാര്‍ജ: ടി20 ലോകകപ്പില്‍(T20 World Cup) ഗ്രൂപ്പ് ഒന്നില്‍ന്നുള്ള സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ(England) തിരെ 10 റണ്‍സിന്‍റെ ആവേശജയം കുറിച്ചിട്ടും ദക്ഷിണാഫ്രിക്ക(South Africa) സെമിയിലെത്താതെ പുറത്ത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അവസാന ഓവര്‍ വരെ വിജയപ്രതീക്ഷ നിലനിര്‍ത്തിയിട്ടും അവസാന ഓവറില്‍ കാഗിസോ റബാദയുടെ(Kagiso Rabada) ഹാട്രിക്കിന് മുന്നില്‍ തകര്‍ന്ന് 10 റണ്‍സിന് തോറ്റു.

ജയിക്കാന്‍ 14 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിലും വിക്കറ്റെടുത്ത് ഹാട്രിക്ക് തികച്ച റബാദ ഇംഗ്ലണ്ടിന്‍റെ വിജയം തടഞ്ഞെങ്കിലും ടീമിനെ സെമിയിലത്തിക്കാന്‍ ആ പ്രകടനം മതിയാവാതെ വന്നു. ഇംഗ്ലണ്ടിനെ 131 റണ്‍സിന് പുറത്താക്കിയാല്‍ മാത്രമെ ദക്ഷിണാഫ്രിക്കക്ക് ഓസ്ട്രേലിയയെ നെറ്റ്  റണ്‍റേറ്റില്‍ മറികടന്ന് സെമിയിലെത്താന്‍ അവസരമുണ്ടായിരുന്നുള്ളു. ദക്ഷിണാഫ്രിക്ക 10 റണ്‍സിന്‍റെ നേരിയ ജയം നേടിയതോടെ ഗ്രൂപ്പ് ഒന്നില്‍ നിന്ന് ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയയും സെമിയിലെത്തി. സ്കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 189-2, ഇംഗ്ലണ്ട് 20 ഓവറില്‍ 179-8. ഗ്രൂപ്പ് ഒന്നില്‍ നിന്ന് ഇംഗ്ലണ്ടും ഓസ്ട്രേലിയും ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാക്കിസ്ഥാനുമാണ് ഇതുവരെ സെമി ഉറപ്പിച്ച ടീമുകള്‍.

വെടിക്കെട്ട് തുടക്കം

വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോസ് ബട്‌ലറും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നാലോവറില്‍ 37 റണ്‍സടിച്ചു. എന്നാല്‍ തുടയിലെ പേശിവലിവിനെ തുടര്‍ന്ന് ജേസണ്‍ റോയ്(15 പന്തില്‍ 20) റിട്ടേയേര്‍ഡ് ഹര്‍ട്ടായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. റോയിക്ക് ലോകകപ്പിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാനാവില്ലെന്നാണ് സൂചന.

റോയിക്ക് പകരമെത്തിയ മൊയീന്‍ അലിയും മോശമാക്കിയില്ല. 5.3 ഓവറില്‍ 58 റണ്‍സില്‍ നില്‍ക്കെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. 15 പന്തില്‍ 26 റണ്‍സെടുത്ത ബട്‌ലറെ മടക്കി ആന്‍റിച്ച് നോര്‍ട്യ ആണ് ദക്ഷിണാഫ്രിക്കക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തൊട്ടുപിന്നാലെ ജോണി ബെയര്‍സ്റ്റോയെ(0) തബ്രൈസ് ഷംസി വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇംഗ്ലണ്ട് ഒന്ന് പതറി.

തകര്‍ത്തടിച്ച് അലിയും മലനും  ലിവിംഗ്സ്റ്റണും

രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും മൊയീന്‍ അലിയും ഡേവിഡ് മലനും തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട സ്കോര്‍ കുതിച്ചു. പന്ത്രണ്ടാം ഓവറില്‍ ഇംഗ്ലണ്ട് 100 കടന്നു. മൊയീന്‍ അലിയെ(27 പന്തില്‍ 37) പുറത്താക്കി ഷംസി വീണ്ടും ഇംഗ്ലണ്ടിന് തിരിച്ചടി നല്‍കി. ഡേവിഡ് മലനും ലിയാം ലിവിംഗ്‌സ്റ്റണും തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷയായി. റബാദയുടെ ഒരോവറില്‍ മൂന്ന് സിക്സുകള്‍ പറത്തി ലിവിംഗ്‌സ്റ്റണ്‍ ദക്ഷിണാഫ്രിക്കയെ സെമിയില്‍ നിന്ന് അടിച്ചു പറത്തി. തൊട്ടുപിന്നാലെ മലനെ(26 പന്തില്‍ 33) പ്രിട്ടോറിയസ് വീഴ്ത്തി.

റബാദയുടെ ഹാട്രിക്കില്‍ വിജയവര കടന്ന് ദക്ഷിണാഫ്രിക്ക

അവസാന രണ്ടോവറില്‍ 25 റണ്‍സും റബാദ എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സുമായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ മൂന്നോവറില്‍ 45 റണ്‍സ് വഴങ്ങിയ റബാദ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തില്‍ ക്രിസ് വോക്സിനെയും(7), ഓയിന്‍ മോര്‍ഗനെയും(12 പന്തില്‍ 17), ക്രിസ് ജോര്‍ദാനെയും വീഴ്ത്തി ഹാട്രിക്ക് തികച്ചതോടെ ഇംഗ്ലണ്ടിന്‍റെ ജയപ്രതീക്ഷ മങ്ങി. മൂന്ന് റണ്‍സ് മാത്രമാണ് റബാദ ഓവസാന ഓവറില്‍ വഴങ്ങിയത്. 10 റണ്‍സിന് തോറ്റ ഇംഗ്ലണ്ട് സൂപ്പര്‍ 12ലെ ആദ്യ തോല്‍വി വഴങ്ങിയെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തി. ദക്ഷിണാഫ്രിക്കക്കായി റബാദ നാലോവറില്‍ 48 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ തബ്രൈസ് ഷംസി നാലോവറില്‍ 24 റണ്‍സിന് രണ്ടും പ്രിട്ടോറിയസ് മൂന്നോവറില്‍ 30 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക റാസി വാന്‍ഡര്‍ ദസ്സന്‍റെയും(Rassie van der Dussen) ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെയും(Aiden Markram) തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തത്. 60 പന്തില്‍ 94 റണ്‍സെടുത്ത വാന്‍ഡര്‍ ദസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. മാര്‍ക്രം 25 പന്തില്‍ 52 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി മൊയീന്‍ അലിയും ആദില്‍ റഷീദും ഓരോ വിക്കറ്റെടുത്തു.



from Asianet News https://ift.tt/301ShtO
via IFTTT

ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനവുമായി ഹോണ്ട സിവിക്

റിപ്പോർട്ട് അനുസരിച്ച്, തായ്‌ലൻഡിൽ വിൽക്കുന്ന EL+ വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ച മോഡൽ. എന്നിരുന്നാലും മറ്റ് ആസിയാൻ രാജ്യങ്ങളായ സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ വിൽക്കുന്ന എല്ലാ വേരിയന്റുകളിലും ഈ റേറ്റിംഗ് ബാധകമായിരിക്കും.

സൈഡ് ഇംപാക്ട് ടെസ്റ്റിന് ഫുൾ മാർക്ക് (8 ൽ 8) നൽകിക്കൊണ്ട് പുതിയ ഹോണ്ട സിവിക്ക് മുതിർന്നവരുടെ സംരക്ഷണത്തിൽ 32-ൽ 29.28 പോയിന്റ് നേടി. സൈഡ് ഇംപാക്ട് ടെസ്റ്റില്‍ എട്ടില്‍ എട്ടും വാഹന നേടി. എന്നാല്‍ ഫ്രണ്ടൽ ഇംപാക്ട് ടെസ്റ്റിൽ 16-ൽ 14.54 പോയിന്റും ഹെഡ് പ്രൊട്ടക്ഷൻ ടെക്‌നോളജി ടെസ്റ്റിൽ 8-ൽ 6.74 പോയിന്‍റുമാണ് വാഹനം നേടിയത്.

ചൈൽഡ് ഒക്‌പപ്പന്റ് പ്രൊട്ടക്ഷൻ സംബന്ധിച്ച്, ഫ്രണ്ടൽ, സൈഡ് ഇംപാക്ട് അസസ്‌മെന്റ് ഉൾപ്പെടുന്ന ഡൈനാമിക് ടെസ്റ്റ്, സിവിക് വീണ്ടും ഫുള്‍ സ്‌കോർ നേടി. അതായത് 24-ൽ 24. എന്നിരുന്നാലും, ചൈൽഡ് സീറ്റ് ഇൻസ്റ്റാളേഷൻ, കുട്ടികളുടെ സാന്നിധ്യം കണ്ടെത്തൽ, വാഹനം അടിസ്ഥാനമാക്കിയുള്ള മൂല്യനിർണ്ണയം എന്നിവയിൽ സിവിക്കിന് ചില പോയിന്റുകൾ നഷ്‍ടമായി.  51 പോയിന്റിൽ 46.72 പോയിന്‍റാണ് ഈ വിഭാഗത്തില്‍ വാഹനം നേടിയത്.

തായ്‌ലൻഡ്, സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ ആസിയാൻ വിപണികളിൽ, സിവിക്കിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ്,  ഹോണ്ട സെൻസിംഗ് സ്യൂട്ട് ഉള്‍പ്പെടയുള്ള സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നു. രണ്ടാമത്തേത് അടിസ്ഥാനപരമായി ഹോണ്ടയുടെ ADAS ടെക്നോളജി സ്യൂട്ട് ആണ്. ഇതില്‍ ഓട്ടോമാറ്റിക്ക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഒരു ഡ്രൈവർ ശ്രദ്ധ മോണിറ്റർ, ഓട്ടോമാറ്റിക് ഹൈ ബീം തുടങ്ങിയ സവിശേഷതകൾ ഉള്‍പ്പെടുന്നു.

സേഫ്റ്റി അസിസ്റ്റ് വിഭാഗത്തിലും സിവിക് മികച്ച പ്രകടനം കാഴ്‍ചവച്ചു. ആകെയുള്ള 21 പോയിന്റിൽ 19.07 പോയിന്റ് നേടി. എല്ലാ ഡ്രൈവർ അസിസ്റ്റ് സിസ്റ്റങ്ങൾക്കും പൂർണ്ണ പോയിന്റുകൾ നേടി. പിൻ സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റത്തിലെ ചില പോയിന്റുകൾ മാത്രമാണ് നഷ്‌ടപ്പെട്ടത്. ഈ ഫീച്ചറുകള്‍ സ്റ്റാൻഡേർഡ് അല്ലെങ്കിൽ ഓപ്ഷണൽ ഫിറ്റ്‌മെന്റ് ആണെന്നതും ശ്രദ്ധേയം.

ASEAN NCAP-ന്റെ പുതിയ ടെസ്റ്റിംഗ് പ്രോട്ടോക്കോളിന്റെ ഭാഗമായി, മൂല്യനിർണ്ണയത്തിൽ മോട്ടോർസൈക്കിൾ സുരക്ഷയ്ക്കായി ഒരു വ്യവസ്ഥയും ഉണ്ട്. ഇവിടെയാണ് സിവിക്കിന് ചില പ്രധാന പോയിന്റുകൾ നഷ്ടമായത്, സാധ്യമായ 16 പോയിന്റിൽ 8.32 സ്കോർ ചെയ്തു. ഈ ആസിയാൻ വിപണികളിൽ സിവിക്കിന് ശരിയായ ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ സിസ്റ്റം ലഭിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്, അതിന് സാധ്യമായ 8ൽ 2.32 പോയിന്റ് മാത്രമാണ് ലഭിച്ചത്. പകരം, സിവിക്കിന് ഹോണ്ടയുടെ ലെയ്ൻ വാച്ച് ഫീച്ചർ ലഭിക്കുന്നു, അത് ശരിയായ ബ്ലൈൻഡ് സ്പോട്ട് മോണിറ്ററായി യോഗ്യത നേടുന്നില്ല.

വിചിത്രമെന്നു പറയാം, ഈ ആസിയാൻ വിപണികളിൽ സിവിക്കിന് ഒരു റിയർ വ്യൂ ക്യാമറയും സ്റ്റാൻഡേർഡായി ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍ പൂജ്യം പോയിന്റുകളാണ് ലഭിച്ചത്. എന്നിരുന്നാലും, ഓട്ടോമാറ്റിക് ഹൈ ബീം, കാൽനട സംരക്ഷണം, മോട്ടോർസൈക്കിളുകൾ കണ്ടെത്താനുള്ള AEB സിസ്റ്റത്തിന്റെ കഴിവ് എന്നിവയ്ക്കായി വാഹനം പരമാവധി പോയിന്റുകൾ സ്കോർ ചെയ്തു.

ടാറ്റ പഞ്ചിന് എതിരാളിയുമായി ടൊയോട്ട

ഓരോ വിഭാഗവുമായും ബന്ധപ്പെട്ടിരിക്കുന്ന വെയ്റ്റിംഗ് കണക്കുകള്‍ അനുസരിച്ച്, ഹോണ്ട സിവിക്കിന്റെ മൊത്തത്തിലുള്ള സ്കോർ 83.47 ആയിരുന്നു. ഇത് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നൽകുന്നതിന് പര്യാപ്‍തമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.



from Asianet News https://ift.tt/2YmhWx0
via IFTTT

പാട്ടും സംസാരവും ഡിന്നറും; രസകരമായ വീഡിയോ പങ്കുവച്ച് രാഹുല്‍ ഗാന്ധി

വിദ്യാര്‍ത്ഥികളുമായും യുവാക്കളുമായുള്ള സംവാദങ്ങളുടെ കാര്യത്തില്‍ എപ്പോഴും മുന്നിലാണ് കോണ്‍ഗ്രസ് നേതാവ് ( Congress Leader ) രാഹുല്‍ ഗാന്ധി (Rahul Gandhi ). പുതുതലമുറയെ നല്ല രീതിയില്‍ നയിക്കാനായാല്‍ രാഷ്ട്രത്തെ ആരോഗ്യകരമാം വിധം പുനര്‍നിര്‍മിച്ചെടുക്കാമെന്നതാണ് രാഹുലിന്റെ നയം. ഇത് പലപ്പോഴായി അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതുമാണ്. 

അത്തരത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കന്യാകുമാരിയിലെ മുളകുമൂട് സെന്റ് ജോസഫ്‌സ് മെട്രിക്കുലേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാഹുല്‍ നടത്തിയ സന്ദര്‍ശനവും അവിടത്തെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദവും വലിയ തോതില്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. 

രസകരമായ സംഭാഷണങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധിയോട് ഒരു വിദ്യാര്‍ത്ഥിനി പുഷ് അപ് എടുക്കുമോയെന്ന് ചോദിക്കുകയും അദ്ദേഹം മടി കൂടാതെ അത് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥി സംഘം ദില്ലി സന്ദര്‍ശിക്കുകയും രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും സമയം ചെലവിടുകയും ചെയ്തിരിക്കുന്നു. ഇതിന്റെ വീഡിയോ രാഹുല്‍ ഗാന്ധി തന്നെ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുകയാണ്. 

വിദ്യാര്‍ത്ഥികളുമായുള്ള സംഭാഷണങ്ങളും ഒപ്പം തന്നെ പാട്ടും ഭക്ഷണവുമെല്ലാം വീഡിയോയിലുണ്ട്. താന്‍ പ്രധാനമന്ത്രി ആയാല്‍ ആദ്യം ചെയ്യുകയെന്തായിരിക്കുമെന്ന ചോദ്യത്തിന് സ്ത്രീകള്‍ക്ക് സംവരണം നല്‍കുമെന്നതായിരുന്നു രാഹുലിന്റെ ഉത്തരം. ഒരു കുട്ടിയുണ്ടായാല്‍ അതിനെ പഠിപ്പിക്കുന്ന ഒരു പാഠമെന്തായിരിക്കുമെന്ന ചോദ്യത്തിന് 'വിനയം' എന്നതായിരുന്നു രാഹുലിന്റെ മറുപടി. 

വിനയത്തില്‍ നിന്നാണ് എല്ലാ മനസിലാക്കലുകളും സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവാദത്തിനൊടുവില്‍ അത്താഴം കഴിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതും, ചോള ബട്ടൂര ഡിന്നര്‍ ഒരുക്കട്ടെയെന്ന് ചിരിയോടെ വിദ്യാര്‍ത്ഥികളോട് ചോദിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. 

 

 

തുടര്‍ന്ന് സംഘത്തോടൊപ്പം അത്താഴം കഴിക്കുന്നതും വീഡിയോയിലുണ്ട്. കഴിക്കുമ്പോഴും കൂടെയുള്ളവരുമായി രസകരമായ സംഭാഷണത്തിലേര്‍പ്പെടുന്നുണ്ട് രാഹുല്‍. വിദ്യാര്‍ത്ഥികളുമായി ചേര്‍ന്നുനിന്ന് നൃത്തം ചെയ്യുകയും അവരുടെ പാട്ട് ആസ്വദിക്കുകയും ചെയ്യുന്ന പ്രിയങ്കയും വീഡിയോയുടെ ആകര്‍ഷണകേന്ദ്രമാണ്. 

Also Read:- പുഷ് അപ് എടുത്ത് കാണിക്കാമോ എന്ന് വിദ്യാര്‍ത്ഥിനി; പരസ്യമായി ചലഞ്ച് ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി



from Asianet News https://ift.tt/3qdsI49
via IFTTT

Friday, November 5, 2021

'ലേശമല്ല... നല്ല വാട്ടമുണ്ടല്ലോ...'; ഫോർമാലിൻ ചേർത്ത 90 കിലോ മത്സ്യം പിടിച്ചെടുത്തു

ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് ഫോർമാലിൻ കലർത്തിയ 90 കിലോയോളം മീൻ അധികൃതർ പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗംവും ഫിഷറീസും നടത്തിയ സംയുക്ത പരിശോധനയിലാണ് വഴിച്ചേരി മാർക്കറ്റിൽ നിന്നും കേര, ചൂര വിഭാഗത്തിൽപ്പെട്ട 80 കിലോ ഗ്രാമും ബാപ്പുവൈദ്യൻ ജംഗ്ഷനിലെ രണ്ട് തട്ടിൽ നിന്നും 10 കിലോ ഗ്രാം കിളിമീനും ഫോർമാലിൻ കലർത്തിയ നിലയിൽ കണ്ടെത്തിയത്. ഇവ  പിടിച്ചെടുത്ത് ബ്ലീച്ചിംഗ് പൗഡർ വിതറി ഉപയോഗരഹിതമാക്കി കുഴിച്ചിട്ടു.

ഹെൽത്ത് ഇൻസ്പെക്ടർ ആർ. അനിൽകുമാർ ജെഎച്ച്ഐമാരായ ഷംസുദ്ദീൻ, രഘു, അനീസ്, റിനോഷ് കൂടാതെ ഫുഡ് സേഫ്റ്റി ഓഫീസർമാരായ ജിഷാരാജ്, മീരാദേവി, ഫിഷറീസ് ഓഫീസർ എം. ദീപു എന്നിവർ പങ്കെടുത്തു. പരിശോധനകൾ തുടരുമെന്നും ഇനി പിടിക്കപ്പെടുന്നവർക്കെതിരെ കോടതിയുടെ അനുവാദത്തോടെ ക്രിമിനൽ കേസെടുക്കുവാനും ഇത്തരക്കാരുടെ ലൈസൻസ് റദ്ദ് ചെയ്യാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ അധ്യക്ഷ സൗമ്യ രാജ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ പറഞ്ഞു.

ശ്രദ്ധിച്ചറിയാം പഴക്കം

മത്സ്യത്തിൻ്റെ പഴക്കം കുറെയൊക്കെ നന്നായി ശ്രദ്ധിച്ചാൽ അറിയാം. രാസവസ്തുക്കളിൽ കുളിച്ചു വരുന്ന മീനിൻ്റെ മണം തന്നെയാണ് പ്രധാന സൂചന. സൂക്ഷ്മമായ നിറവ്യത്യാസവുമുണ്ടാകാം. വയറുപൊട്ടിയ മൽസ്യം, മത്തിയൊഴികെ, കേടായതാകാം. തൊലി മാംസത്തിൽ നിന്നു വിട്ട് വീർത്തിരിക്കുന്നതും പഴയകിയതിൻ്റെ ലക്ഷണമാണ്. പഴകിയ മത്സ്യത്തിൽ വിരലുകൊണ്ട് അമർത്തിയാൽ താഴ്ന്നുപോകും.

രാസവസ്തുക്കളിൽ ഇട്ടിട്ടുണ്ടെങ്കിൽ കണ്ണുകൾക്ക് ഇളം നീല നിറം കാണാം; അങ്ങിനെയുള്ള വലിയ മത്സ്യങ്ങൾ മുറിക്കുമ്പോഴും ഇങ്ങനെ ഇളം നീല നിറം കണ്ടിട്ടുണ്ട്. കൃത്രിമത്വം തോന്നിക്കുന്ന തിളക്കവും ഗന്ധവും രൂക്ഷഗന്ധവും ചീയുന്നതിൻ്റെ ഗന്ധവും ഒക്കെ ശ്രദ്ധിക്കേണ്ടതാണ്. നല്ല മീനാണെങ്കിൽ ചെകിള വിടർത്തി നോക്കിയാൽ ചുവന്ന നിറം കാണാം. കണ്ണുകളിൽ തിളക്കമുണ്ടാകും. മാംസത്തിൽ വിരൽ കൊണ്ടമർത്തി വിട്ടാൽ പെട്ടെന്ന് വലിഞ്ഞ് ദൃഢത കൈവരിക്കുന്നത് കാണാം. ലബോറട്ടറി പരിശോധനകളിലൂടെ മായം ഉറപ്പിക്കാനും എന്ത്, എത്ര അളവിൽ എന്നൊക്കെ അറിയാനും പറ്റും.



from Asianet News https://ift.tt/301f0qk
via IFTTT

Joju george| ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കൊച്ചി: ഇന്ധന വിലയ്ക്ക് എതിരെ കൊച്ചിയിൽ കോൺഗ്രസ് (congress) നടത്തിയ വഴിതടയൽ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ (JoJu george) വാഹനം തകർത്തെന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. യൂത്ത് കോൺഗ്രസ്‌ നേതാവ് ഷെരീഫ് ആണ്‌ അറസ്റ്റിൽ ആയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. അറസ്റ്റിലുള്ള ജോസഫിൻ്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ജോസഫിന്റെ ജാമ്യഹർജി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു.  

മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയ ശേഷമാണ് വഴി തടഞ്ഞതെന്ന് ജോസഫിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ​വഴിതടയലിൽ കുടുങ്ങിയവരിൽ രോ​ഗികൾ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്നും സിനിമ നടൻ അഭിനയിക്കേണ്ടത് റോഡിൽ അല്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. വഴിതടയൽ സമരത്തിനിടയിലും ഗതാഗതത്തിന് കൃത്യമായി പൊലീസ് സൗകര്യം ഒരുക്കിയിരുന്നുവെന്നും പ്രതിഭാ​ഗം ചൂണ്ടിക്കാട്ടി. എന്നാലിതെന്നും കോടതി പരിഗണിച്ചില്ല. 

ജോജുവുമായി കോൺഗ്രസ് നേതാക്കൾ ഫോണിൽ നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരത്തിന് ഏകദേശ ധാരണയായിരുന്നു. എന്നാൽ ചർച്ചയ്ക്ക് പിന്നാലെ ചില നേതാക്കൾ വീണ്ടും രൂക്ഷവിമർശനം നടത്തിയതോടെ നടൻ നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു. വൈറ്റിലയിലെ സംഭവത്തിന് ശേഷവും വ്യക്തികേന്ദ്രീകൃതമായ അധിക്ഷേപം തുടർന്നെന്നും ഇതിൽ ഇടപെടൽ വേണമെന്നുമാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയിൽ ജോജുവിന്‍റെ ആവശ്യം. ഹ‍ർജിയെ കോടതിയിൽ പ്രോസിക്യൂഷൻ എതിർത്തു. പ്രതിയുടെ ജാമ്യം റദ്ദാക്കണോ എന്നതിലടക്കം കൃത്യമായ വിവരങ്ങൾ വ്യക്തമാക്കാത്ത ഹർജി തള്ളണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. നിയമനടപടി തുടങ്ങിയെങ്കിലും ഒത്തുതീർപ്പ് സാധ്യത ജോജു തള്ളുന്നില്ല.



from Asianet News https://ift.tt/3bOQonb
via IFTTT

ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കാണാനില്ല; ഫോൺ സ്വിച്ച് ഓഫ്, അന്വേഷണം തമിഴ്നാട്ടിൽ

പാലക്കാട്: ആലത്തൂരിൽ (Alathur)  ഇരട്ട സഹോദരിമാരെയും (Twin sisters) സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കാണാതായ (missing case) സംഭവത്തിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പൊലീസ്. കുട്ടികൾ ഗോവിന്താപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിൽ അന്വേഷിക്കുന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാതായത്. ഇവര്‍ പാലക്കാട് ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതൽ സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണ്.

കുട്ടികൾ എന്തിനാണ് വീട് വിട്ടിറങ്ങിയതെന്നോ എവിടേക്കാണ് പോകുന്നതെന്നോ  സംബന്ധിച്ച് വിവരമൊന്നുമില്ല. ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുമാണ് നിലവിൽ അന്വേഷണം നടക്കുന്നത്. സംസ്ഥാനത്ത് ഒരിടവേളത്ത് ശേഷം സ്കൂൾ തുറന്നതിന് പിന്നാലെ വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. ഇടുക്കിയിൽ സ്കൂളിലെത്താതെ ആനയെ കാണാൻ പോയതിന് അധ്യാപകൻ വഴക്ക് പറഞ്ഞതോടെ നാടുവിട്ട രണ്ട് കുട്ടികളെ രണ്ട് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് കണ്ടെത്താൻ കഴിഞ്ഞത്.

അതേ സമയം ആലത്തൂരിൽ ഡിഗ്രി വിദ്യാർത്ഥിനിയായ സൂര്യ കൃഷ്ണയെ കാണാതായിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും അന്വേഷണം ഏങ്ങുമെത്തിയിട്ടില്ല. കാണാതായ സൂര്യ കൃഷ്ണയുടെ ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയെങ്കിലും വിവരമൊന്നുമില്ല. ഓഗസ്റ്റ് മുപ്പതാം തീയതിയാണ് പാലക്കാട് മേഴ്സി കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനിയായ സൂര്യകൃഷ്ണ വീട് വിട്ടിറങ്ങിയത്.

തൃശൂരില്‍ വിവാഹപിറ്റേന്ന് നവവധു കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി പിടിയിലായി; വരന് ഹൃദയാഘാതം

പുസ്തകം വാങ്ങാനെന്നായിരുന്നു അമ്മയോട് പറഞ്ഞത്. പുസ്തക കടയില്‍ കാത്തുനിന്നിട്ടും മകളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓഗസ്റ്റ് മുപ്പതിന് പകൽ പതിനൊന്നേകാലോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞത്. മൊബൈൽ ഫോണും എടിഎം കാര്‍ഡും എടുക്കാതെ വീടു വിട്ടിറങ്ങിയ സൂര്യ യാതൊരു സൂചനകളും അവശേഷിപ്പിക്കാതെ പോയതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.

കടുത്ത ആന പ്രേമം, ആനയെ കാണാനും ഒത്താൽ വാങ്ങാനുമായി നാടുവിട്ട് വിദ്യാർത്ഥികൾ; ഒടുവിൽ സംഭവിച്ചത്..!



from Asianet News https://ift.tt/3bNgk2A
via IFTTT

കോടിയേരി മടങ്ങിയെത്തുമോ?; സിപിഎം സംസ്ഥാന സമിതി യോഗത്തിന് ഇന്ന് തുടക്കം, ജി സുധാകരനെതിരെ നടപടിയുണ്ടായേക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി (CPM State committee meeting)  യോഗത്തിന് ഇന്ന് തുടക്കം. സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരി ബാലകൃഷ്ണന്റെ (Kodiyeri Balakrishnan) മടങ്ങി വരവ് ഇപ്പോള്‍ ഉണ്ടാകുമോ എന്നതാണ് യോഗത്തില്‍ നിര്‍ണായകം. മകന്‍ ബിനീഷ് കോടിയേരിക്ക് (Bineesh Kodiyeri) കള്ളപ്പണക്കേസില്‍ (Black Money case) ജാമ്യം ലഭിച്ചതും കോടിയേരിയുടെ ആരോഗ്യസ്ഥിതിയിലുണ്ടായ മാറ്റങ്ങളുമാണ് തിരിച്ചുവരാനുള്ള അനുകൂല ഘടകങ്ങള്‍. അടുത്ത പിബി (Polit Bureau) യോഗം വരെ കാത്താല്‍ മടങ്ങി വരവ് വരും ദിവസങ്ങളില്‍ ഉണ്ടാകില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജി. സുധാകരനെതിരെ (G Sudhakaran) ഉയര്‍ന്ന പരാതികളില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് യോഗത്തില്‍ വെക്കും.

ജി. സുധാകരന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്ന കണ്ടെത്തല്‍ റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന സമിതി അംഗമായ സുധാകരനെതിരേയുള്ള നടപടി യോഗം തീരുമാനിക്കും. പരാതി ഉന്നയിച്ച എച്ച് സലാമിനെതിരെയും കണ്ടെത്തലുകളുണ്ട്. ഇന്ധനവില വര്‍ധനയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ പ്രതിരോധിക്കാനുള്ള പ്രചരണ പരിപാടികള്‍ക്കും സംസ്ഥാന കമ്മിറ്റി രൂപം നല്‍കും. പെട്രോള്‍, ഡീസല്‍ നികുതി കേന്ദ്രം കുറച്ചിട്ടും സംസ്ഥാന നികുതി കുറക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ശക്തമായ സമരത്തിനൊരുങ്ങുകയാണ്.
 



from Asianet News https://ift.tt/3GVpb0w
via IFTTT

Swapna Suresh| സ്വര്‍ണക്കടത്തുകേസ്: സ്വപ്‌ന സുരേഷ് ഇന്ന് പുറത്തിറങ്ങും

തിരുവനന്തപുരം: സ്വര്‍ണ കടത്തു കേസിലെ പ്രതി (Gold Smuggling case)  സ്വപ്ന സുരേഷ് (Swapna Suresh) ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും. ആറു കേസുകളിലും സ്വപ്നയുടെ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ സമര്‍പ്പിച്ചു. ജാമ്യ രേഖകള്‍ ഇന്ന് അട്ടക്കുളങ്ങര ജയിലെത്തിച്ച ശേഷം സ്വപ്നക്ക് പുറത്തിറങ്ങാം. എന്‍ഐഎ (NIA) കേസുള്‍പ്പെടെ എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് 3 ദിവസം പിന്നിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തുകൊണ്ടാണ് ജയില്‍ നിന്നും ഇറങ്ങാനാകാത്തത്. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി ജയില്‍ അധികൃതരെ അഭിഭാഷകനും ബന്ധുക്കളും അറിയിച്ചിട്ടുണ്ട്.

പുറത്തിറങ്ങുന്ന സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധം ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ എന്തു പ്രതികരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ്. തിരുവനന്തപുരം വിമാനത്താവളം വഴി ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ച് നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയെന്നാണ് കേസ്. സ്വപ്‌ന, സന്ദീപ്, സരിത് എന്നിവരാണ് പ്രധാന പ്രതികള്‍. എന്‍ഐഎ, ഇഡി, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളാണ് കേസ് പ്രധാനമായി അന്വേഷിച്ചത്.  ഏകദേശം ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് സ്വപ്‌ന പുറത്തിറങ്ങുന്നത്. 



from Asianet News https://ift.tt/3EOSXlI
via IFTTT

KERALA RAINS| മൂന്ന് ദിവസവും മഴ; ഇന്നും 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ന്യൂനമർദ്ദം ശക്തിപ്രാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ഇടിമിന്നലോട് കൂടിയ മഴ (rains) തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നും 9 ജില്ലകളിൽ യെല്ലോ അലേർട്ട് (yello alert) പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന അറബിക്കടലിലെ ന്യൂനമർദ്ദം അടുത്ത മണിക്കൂറിൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇത് തീവ്രന്യൂനമർദ്ദമായി മാറും. എന്നാൽ ഇന്ത്യൻ തീരത്ത് നിന്ന് അകലെയായതിനാൽ, സംസ്ഥാനത്തെ കാര്യമായി ബാധിക്കില്ല. അതേസമയം ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് നിലനിൽക്കുന്ന ചക്രവാതച്ചുഴി മഴയ്ക്ക് കാരണമാകും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്.

കോട്ടയം കൂട്ടിക്കൽ ഇളങ്കാട് മ്ലാക്കരയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായി. മൂപ്പൻമലയിൽ ആൾപ്പാർപ്പ് ഇല്ലാത്ത സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. മലവെള്ളപ്പാച്ചിലിൽ പുല്ലകയാറിലെ ജലനിരപ്പ് ഉയർന്നു. മ്ലാക്കരയിൽ ചപ്പാത്ത് അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് മറുകരയിൽ കുടുങ്ങിയ ഇരുപതോളം കുടുംബങ്ങളെ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചു. കൊടുങ്ങ ഭാഗത്ത് കുടുങ്ങിയവരെയും മാറ്റി. കൊടുങ്ങ, വല്യന്ത, മ്ലാക്കര, ഇളങ്കാട് ടോപ്പ്, മുക്കളം ഭാഗത്ത്‌ പെയ്ത കനത്ത മഴയാണ് ദുരിതം വിതച്ചത്. എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനിടെ ഗവർണറുടെ ഇന്ന് നിശ്ചയിച്ച കൂട്ടിക്കൽ സന്ദർശനം അനിശ്ചിതാവസ്ഥയിൽ ആയി. കനത്ത മഴയുടെയും ഉരുൾപൊട്ടലിന്റെയും പശ്ചാത്തലത്തിൽ സന്ദർശനം റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തേക്കും.



from Asianet News https://ift.tt/31FHc2N
via IFTTT

KSRTC| സമരം രണ്ടാം ദിനം; പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ (KSRTC) ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റേയും ഒപ്പം എഐടിയുസിയുടെയും പണിമുടക്ക് തുടരുകയാണ്. ഇന്നലെ മാത്രം സമരം പ്രഖ്യാപിച്ചിരുന്ന എഐടിയുസിയുടെ എംപ്ളോയീസ് യൂണിയനാണ് ഇന്ന് കൂടി പണിമുടക്ക് നീട്ടിയത്. സിഐടിയു, ബിഎംഎസ് യൂണിയനുകളുടെ 24 മണിക്കൂര്‍ പണിമുടക്ക് അര്‍ദ്ധരാത്രി അവസാനിച്ചിരുന്നു. അതേസമയം ജോലിക്കെത്തുന്ന തൊഴിലാളികളെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവ്വീസുകൾ നടത്താൻ കെഎസ്ആർടിസി സിഎംഡി യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

2016ല്‍ കാലാവധി പൂര്‍ത്തിയായ ശമ്പള പരിഷ്കരണ കരാര്‍ പുതുക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. ഡയസ്നോണ്‍ പ്രഖ്യാപനം തള്ളി ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയോതോടെ കെഎസ്ആര്‍ടിസിയുടെ ഒരു ബസും ഇന്നലെ നിരത്തിലിറങ്ങിയില്ല. ഹാജരാകാത്ത ജീവനക്കാരുടെ വേതനം പിടിക്കുമെന്ന് കെഎസ്ആര്‍സി ഉത്തരവിറക്കി. ജീവനക്കാരുടെ ആവശ്യം ന്യായമാണെങ്കിലും ശമ്പള പരിഷ്കരണം 30 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം വേണമെന്നും ഗതാഗാതമന്ത്രി വ്യക്തമാക്കി.



from Asianet News https://ift.tt/3BU9jYe
via IFTTT

പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അയല്‍ക്കാരന്റെ ക്രൂരമര്‍ദ്ദനം; കണ്ണിന് ഗുരുതര പരിക്ക്

ഹരിപ്പാട്: കുട്ടികള്‍ കളിക്കുന്നതിനിടെ 15 കാരന് അയല്‍വാസിയുടെ മര്‍ദ്ദനത്തില്‍  കണ്ണിന് പരിക്കേറ്റു. പല്ലന എംകെഎഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ  പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കൊട്ടയ്ക്കാട് അനില്‍കുമാറിന്റെ മകന്‍ അരുണ്‍(15)ന് ആണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ അയല്‍വാസി മുണ്ടന്‍പറമ്പ് കോളനിയില്‍ ശാര്‍ങ്ധരനെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം  ഉച്ചയ്ക്ക് 2 നായിരുന്നു സംഭവം.

വീടിനുസമീപത്തെ പറമ്പില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ  ശാര്‍ങ്ധരന്‍  തന്റെ മകന്റെ  മക്കളെ വിളിക്കാനായി അവിടെയെത്തി.  വിളിച്ചെങ്കിലും കുട്ടികള്‍ കൂടെ ചെല്ലാന്‍ തയ്യാറായില്ല. ഇതിന്റെ ദേഷ്യത്തില്‍ ഇയാള്‍ കുട്ടികളുടെ കളി സാമഗ്രികള്‍ നശിപ്പിച്ചു. ഇത് ചോദ്യം ചെയ്ത അരുണിനെ മരക്കഷ്ണം കൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍  കണ്ണിന് സാരമായി പരിക്കേറ്റ കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 



from Asianet News https://ift.tt/3o1263Q
via IFTTT

Kurup Movie | റിലീസിന് മുന്‍പ് 'കുറുപ്പ്' ബുര്‍ജ് ഖലീഫയില്‍; ട്രെയ്‍ലര്‍ ഷോ 10ന്

കേരളത്തിലെ തിയറ്റര്‍ ഉടമകള്‍ കാത്തിരിക്കുന്ന പ്രധാന റിലീസ് ആണ് ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) നായകനാവുന്ന കുറുപ്പ് (Kurup). കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ എത്തുന്ന ചിത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രം കൂടിയാണ്. 35 കോടിയാണ് ബജറ്റ്. ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇപ്പോഴിതാ സന്തോഷകരമായ ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ (Burj Khalifa) കുറുപ്പിന്‍റെ ട്രെയ്‍ലര്‍ പ്രദര്‍ശിപ്പിക്കും എന്നതാണ് അത്. 

ഈ മാസം 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. അതിനു മുന്നോടിയായി 10-ാം തീയതിയാണ് ബുര്‍ജ് ഖലീഫയിലെ ട്രെയ്‍ലര്‍ പ്രദര്‍ശനം. രാത്രി 8 മുതല്‍ 8.30 വരെയായിരിക്കും ബുര്‍ജ് ഖലീഫയില്‍ ട്രെയ്‍ലര്‍ കാണാനാവുക. ഇതാദ്യമായാണ് ബുര്‍ജ് ഖലീഫയില്‍ ഒരു മലയാള ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പ്രദര്‍ശിപ്പിക്കുന്നത്. മികച്ച ഒടിടി ഓഫര്‍ വേണ്ടെന്നുവച്ച് തിയറ്റര്‍ റിലീസ് തെരഞ്ഞെടുത്തെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്. കേരളത്തില്‍ മാത്രം ചിത്രത്തിന് നാനൂറിലേറെ തിയറ്ററുകളില്‍ റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്. ദുല്‍ഖറിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന 'സെക്കന്‍ഡ് ഷോ'യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേർന്നാണ് നിര്‍മ്മാണം. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.  

 

ജിതിൻ കെ ജോസിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ  പ്രവീൺ ചന്ദ്രൻ



from Asianet News https://ift.tt/3CQJmtY
via IFTTT

സ്ലാവിയയുടെ ആദ്യ സ്‌കെച്ചുകള്‍ പുറത്തിറക്കി സ്‍കോഡ

കൊച്ചി:  ഔദ്യോഗിക അവതരണത്തിന് മുമ്പ്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ലാവിയയുടെ (Slavia) രണ്ട് ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ സ്‌കോഡ ഓട്ടോ (Skoda Auto) പുറത്തിറക്കി. ഇന്ത്യ 2.0 പ്രോജക്റ്റില്‍ നിന്നുള്ള രണ്ടാമത്തെ പുതിയ മോഡല്‍ 2021-ന്റെ തുടക്കത്തില്‍ അവതരിപ്പിച്ച കുഷാക്ക് എസ്.യു.വി.-ക്ക് ശേഷമുള്ളതാണ്. കൂടാതെ A0 സെഗ്മെന്റിന്റെ പ്രീമിയം മിഡ്സൈസ്  സെഡാനാണ് ഇത്. സ്‌കോഡ ഓട്ടോ ഇന്ത്യന്‍ വിപണിക്കായി പ്രത്യേകമായി രൂപപ്പെടുത്തിയ, ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ മോഡുലാര്‍ ട്രാന്‍സ്വേര്‍സ് ടൂള്‍കിറ്റിന്റെ MQB-A0-IN പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള   സ്ലാവിയ, പൂനെയില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രണ്ട് ഡിസൈന്‍ സ്‌കെച്ചുകളില്‍ ആദ്യത്തേതില്‍ സ്ലാവിയയുടെ മുന്‍ഭാഗവും സിലൗറ്റും ഉള്‍ക്കൊള്ളുന്നു.  മോഡലിന്റെ പേര് കമ്പനിയുടെ ആദ്യകാലങ്ങളെ ഓര്‍മിപ്പിക്കുന്നു, സ്ഥാപകരായ വക്ലാവ് ലോറിനും വക്ലാവ് ക്ലെമന്റും 1896 മുതല്‍ വിറ്റ മ്ലാഡ ബോലെസ്ലാവില്‍  എന്ന ആദ്യത്തെ സൈക്കിളുകളുടെ പേരിന്  ചെക്ക് ഭാഷയില്‍ മഹത്വം എന്നാണ് അര്‍ത്ഥമാക്കുന്നത്. ചിത്രം കാറിന്റെ ലോ ഫ്രണ്ട് സെക്ഷന്‍ കാണിക്കുന്നു, അതില്‍ വീതിയേറിയ, ഷഡ്ഭുജാകൃതിയിലുള്ള സ്‌കോഡ ഗ്രില്ലും സ്ലെണ്ടെര്‍, ഷാര്‍പിലി ഡിഫൈന്‍ഡ് ആയതുമായ  ഹെഡ്ലൈറ്റുകളുമാണുള്ളത്, അത്  എല്‍ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റ് സ്ട്രിപ്പാണ്. കൂപ്പെ-ശൈലിയിലുള്ള സില്‍ഹൗട്ടും നീളമുള്ള വീല്‍ബേസും കൂടാതെ മുന്‍ ചിറകുകളില്‍ സ്‌കോഡ വേര്‍ഡ് മാര്‍ക്ക് ഉള്ള ഒരു വ്യതിരിക്തമായ ബാഡ്ജും ദൃശ്യമാണ്.

രണ്ടാമത്തെ സ്‌കെച്ച് പുതിയ സ്‌കോഡ സ്ലാവിയയുടെ പിന്‍ഭാഗത്തെ കേന്ദ്രീകരിക്കുന്നു. സെഡാന്റെ റൂഫ്ലൈന്‍ പിന്‍ഭാഗത്തേക്ക് പതുക്കെ ചരിഞ്ഞു, അവിടെ അത് ബൂട്ട് ലിഡിലേക്ക് മനോഹരമായി ചേരുന്നു. മോഡലിന്റെ വ്യതിരിക്തമായ രൂപത്തിന് കൂടുതല്‍ സ്പര്‍ശങ്ങള്‍ ചേര്‍ക്കുന്നത് ബ്ലോക്ക് അക്ഷരങ്ങളിലുള്ള സ്‌കോഡ വേര്‍ഡ്മാര്‍ക്കും ക്രോം സ്ട്രിപ്പോടുകൂടിയ പിന്‍വശത്തെ ഏപ്രണുമാണ്. കൂടാതെ, ഇരുവശത്തുമുള്ള റിഫ്‌ലക്ടറുകള്‍ വാഹനത്തിന്റെ വീതി എടുത്ത് കാണിക്കുന്നു. സി-ആകൃതിയിലുള്ള സ്‌കോഡ ലൈറ്റുകള്‍ രൂപകല്‍പ്പന ചെയ്യുന്ന, ടെയില്‍ലൈറ്റുകള്‍ രണ്ട് ഭാഗങ്ങളായി വിഭജിച്ച് ബൂട്ട് ലിഡിലേക്ക് നീളുന്നു.

എഞ്ചിനീയറിംഗിന്റെ കാര്യത്തില്‍, സ്‌കോഡ സ്ലാവിയ പ്രാദേശികമായി വികസിപ്പിച്ചതും നിര്‍മ്മിച്ചതുമായ MQB A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ഇതിനകം ഇന്ത്യയുടെ പുതിയ, കര്‍ശനമായ സുരക്ഷ, എമിഷന്‍ സ്‌പെസിഫിക്കേഷനുകള്‍ നിറവേറ്റുന്നതിനായി  രൂപകല്‍പ്പന ചെയ്‍തിട്ടുണ്ട്. അടുത്തിടെ അവതരിപ്പിച്ച വിജയകരമായ സ്‌കോഡ കുഷാക്ക് പോലെ, പുതിയ പ്രീമിയം മിഡ്സൈസ് സെഡാന്‍ പൂനെയിലെ സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യ ടെക്നോളജി സെന്ററില്‍ വികസിപ്പിച്ചെടുത്തതാണ്.



from Asianet News https://ift.tt/2YizEkW
via IFTTT

'സ്‌ട്രെസ്' കുറയ്ക്കാന്‍ 'ബ്രീത്തിംഗ്' എക്‌സര്‍സൈസ്; ലളിതമായി ചെയ്യാം...

ഒരു മീറ്റിംഗ് കഴിഞ്ഞാല്‍, അടുത്തത് ( Online Meeting ). ഇതിനിടെ ഓരോ സെഷനിലേക്കും തയ്യാറാക്കേണ്ട കാര്യങ്ങള്‍. കുന്നുകൂടിക്കിടക്കുന്ന ജോലിഭാരം ( Job Stress). ഒന്നും കയ്യില്‍ നില്‍ക്കാത്തത് പോലെ തിരക്ക് നിങ്ങളെ കടന്നുപിടിക്കുന്നുവോ? 

ഈ തോന്നലുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്നു എന്നത് ഉറപ്പ്. കൊവിഡ് കാലത്ത് ജോലിയും പഠനവും ഓണ്‍ലൈന്‍ വഴിയായത് വ്യക്തികളില്‍ സമ്മര്‍ദ്ദം കൂട്ടാനിടയാക്കിയെന്നും വിവിധ പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

എന്താണ് ഈ സമ്മര്‍ദ്ദമൊന്ന് കുറയ്ക്കാന്‍ ചെയ്യേണ്ടത്? ദിവസവും വ്യായാമം ചെയ്യാം, അല്ലെങ്കില്‍ യോഗ ചെയ്യാം. നടത്തം, ഓട്ടം, സൂമ്പ- എന്നിങ്ങനെ 'സ്‌ട്രെസ്' കുറയ്ക്കാന്‍ ആശ്രയിക്കാവുന്ന മാര്‍ഗങ്ങള്‍ പലതാണ്. എന്നാല്‍ പലര്‍ക്കും ഇതിന് കൂടി സൗകര്യം ഉണ്ടാവുന്നില്ലെന്നതാണ് സത്യം. 

എന്തായാലും സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പെട്ടെന്നൊരു മുക്തിയോ ആശ്വാസമോ നേടാന്‍ ഇതുകൊണ്ടൊന്നും സാധ്യമല്ല. ഏറ്റവും ലളിതമായി, 'ബ്രീത്തിംഗ്' എക്‌സര്‍സൈസ് കൊണ്ട് ഇത്തരത്തില്‍ പെട്ടെന്ന് സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ആശ്വാസം കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രമുഖ സൈക്കോതെറാപ്പിസ്റ്റും കൗണ്‍സിലറുമായ സര്‍ള ടോട്‌ല പറയുന്നത്. 

 

 

തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സര്‍ള ഈ ടിപ് പങ്കുവച്ചിരിക്കുന്നത്. രണ്ടേ രണ്ട് മിനുറ്റ് മാത്രം ആവശ്യമായി വരുന്ന 'ബ്രീത്തിംഗ് എക്‌സര്‍സൈസ്'. ഒരുപക്ഷേ തിരക്ക് പിടിച്ച ദിവസത്തില്‍ ജോലികള്‍ക്കിടയില്‍ തന്നെ ചെറിയൊരു ഇടവേള കണ്ടെത്തി ചെയ്യാനും മാത്രം ലളിതമായത്. 

ആകെ ചെയ്യേണ്ടത്, ഒരു ഡീപ് ബ്രെത്ത് എടുക്കുക. ഏതാനും സെക്കന്‍ഡുകള്‍ അത് ഹോള്‍ഡ് ചെയ്ത ശേഷം പതിയെ ശ്വാസം പുറത്തേക്ക് വിടാം. ഇതുതന്നെ പത്ത് തവണ ചെയ്യുക. രണ്ട് മിനുറ്റേ ഇതിന് പരമാവധി ആവശ്യമായി വരൂ. 

വ്യക്തികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഈ 'ബ്രീത്തിംഗ്' എക്‌സര്‍സൈസ് ഏറെ സഹായകമാണെന്ന് ഇവര്‍ പറയുന്നു. പെട്ടെന്ന് ഉന്മേഷം തോന്നിക്കാനും, വിഷയങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാനുമെല്ലാം ഇത് സഹായിക്കുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു. 

ഇനി ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ മറ്റ് ചില ടിപ്‌സ് കൂടി...

- ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യാതിരിക്കുക. ഒന്ന് പൂര്‍ത്തിയാക്കി അടുത്തതിലേക്ക് കടക്കാന്‍ ശ്രമിക്കുക. 

- ഓരോ ദിവസവും ചെയ്യേണ്ടുന്ന കാര്യങ്ങളുടെ 'ടു ഡു ലിസ്റ്റ്' തയ്യാറാക്കി വയ്ക്കാം. അത് തലേന്ന് രാത്രിയിലോ, അന്നേ ദിവസം രാവിലെയോ ചെയ്യാം. 

 


- ചെയ്തുതീരുന്ന കാര്യങ്ങള്‍ 'ടു ഡു ലിസ്റ്റി'ല്‍ നിന്ന് വെട്ടിക്കളയാം. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. 

- ശ്രദ്ധയെ മാറ്റുന്ന ഘടകങ്ങള്‍ ഏതെങ്കിലും ചുറ്റുപാട് ഉണ്ടെങ്കില്‍, അല്ലെങ്കില്‍ മനസില്‍ ഉണ്ടെങ്കില്‍ അവയെ തിരിച്ചറിഞ്ഞ് ബോധപൂര്‍വ്വം മാറ്റിനിര്‍ത്തുക. 

- ഏത് കാര്യത്തിലേക്ക് പോകുമ്പോള്‍ ശുഭാപ്തിവിശ്വാസത്തോടെ തുടങ്ങുക.

- കൃത്യമായ ഉറക്കം ഉറപ്പുവരുത്തുക.

Also Read:- കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർക്കിൾസ്' മാറാൻ ഇതാ ചില പ്രകൃതിദത്ത വഴികൾ



from Asianet News https://ift.tt/3wl3XEi
via IFTTT

യുഎഇയില്‍ സ്‍ത്രീയെയും കുട്ടിയെയും ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ ഡ്രൈവര്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍

ഷാര്‍ജ: യുഎഇയില്‍ സ്‍ത്രീയെയും കുട്ടിയെയും ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ വാഹനത്തിന്റെ ഡ്രൈവറെ എട്ട് മണിക്കൂറിനകം പിടികൂടി. ഷാര്‍ജയിലെ അല്‍ താവുന്‍ ഏരിയയിലായിരുന്നു സംഭവം. വ്യാപകമായ അന്വേഷണം നടത്തിയ ഷാര്‍ജ പൊലീസ്  പ്രവാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസിന്റെ ഫേസ്‍ബുക്ക് പോസ്റ്റില്‍ പറയുന്നു.

വിദേശിയായ സ്‍ത്രീയും മകനും റോഡ് മുറിച്ചുകടക്കാനായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സ്ഥലത്തുകൂടിയായിരുന്നില്ല റോഡ് ക്രോസ് ചെയ്‍തത്. ഇതിനിടെയാണ് ഇവരെ കാറിടിച്ചത്. എന്നാല്‍ അപകടമുണ്ടായെങ്കിലും ഡ്രൈവര്‍ വാഹനം നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. സ്‍ത്രീക്കും കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം വാഹനം കണ്ടെത്തുന്നതിനായി വ്യാപക പരിശോധന തുടങ്ങുകയായിരുന്നു. ട്രാഫിക് ട്രാക്കിങ് സംവിധാനങ്ങളും സ്‍മാര്‍ട്ട് ക്യാമറകളും ഉപയോഗപ്പെടുത്തിയാണ് അപകടമുണ്ടാക്കിയ വാഹനം തിരിച്ചറിഞ്ഞത്. അപകട ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ഡ്രൈവറെയും മണിക്കൂറുകള്‍ക്കകം പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്‍തു.

റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് ക്രോസ് ചെയ്യാന്‍ അനുമതിയുള്ള സ്ഥലങ്ങളില്‍ മാത്രമേ റോഡ് മുറിച്ച് കടക്കാവൂ എന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. റോഡില്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും എല്ലാവരും ഉറപ്പാക്കണം. അധിക അപകടങ്ങള്‍ക്കും കാരണമാകുന്നത് അമിത വേഗതയായതിനാല്‍ ഇക്കാര്യം ഡ്രൈവര്‍മാരും ശ്രദ്ധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. 



from Asianet News https://ift.tt/3wk3baw
via IFTTT

കാലിത്തീറ്റ കൊണ്ടുപോകാനും ഇനി ആനവണ്ടികള്‍, പുതിയ പദ്ധതിയുമായി കെഎസ്‍ആര്‍ടിസി!

തിരുവനന്തപുരം: വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, കോവിഡ് എന്നിവ മൂലം ദുരിതത്തിലായ ക്ഷീരകര്‍ഷകര്‍ക്കായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല കാലിത്തീറ്റ നിര്‍മ്മാതാക്കളായ കേരള ഫീഡ്‍സിന്‍റെ 'ഫീഡ് ഓണ്‍ വീല്‍സ്' (Feed on Wheels) പദ്ധതിക്ക് തുടക്കമായി. ആവശ്യക്കാര്‍ക്ക് കെഎസ്ആര്‍ടിസി (KSRTC) ബസ് വഴി കാലിത്തീറ്റ എത്തിക്കുന്നതാണ് ഈ പദ്ധതിയെന്ന് കേരള ഫീഡ്‍സ് (Kerala Feeds) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 
തിരുവനന്തപുരം വികാസ് ഭവന്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ പദ്ധതി മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്‍തു. നവംബര്‍ 5 മുതല്‍ ഫീഡ് ഓണ്‍ വീല്‍സ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പരീക്ഷണ ഓട്ടം വിജയകരമായതിനെ തുടര്‍ന്നാണ് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്. കര്‍ഷകര്‍ക്ക് കന്നുകാലി, കോഴി, ആട് എന്നിവയ്ക്കുള്ള തീറ്റ ബസില്‍നിന്ന് നേരിട്ടു വാങ്ങാം. 40 രൂപ മുതല്‍ 300 രൂപ വരെ സബ്സിഡി നിരക്കില്‍ ഇത് ലഭിക്കും. കര്‍ഷകര്‍ക്ക് ഫോണ്‍ വഴിയോ എസ്എംഎസ് വഴിയോ കാലിത്തീറ്റ ബുക്ക് ചെയ്‍താല്‍ തീറ്റ അവരുടെ മുറ്റത്ത് എത്തുമെന്നും മന്ത്രി പറഞ്ഞു.

ഫീഡ് ഓണ്‍ വീല്‍സിന്‍റെ ഫ്ളാഗ് ഓഫ് ഗതാഗത മന്ത്രി ആന്‍റണി രാജു നിര്‍വ്വഹിച്ചു. ഈ ബസ് രണ്ടു ദിവസം തിരുവനന്തപുരം ജില്ലയില്‍ സഞ്ചരിക്കും. രണ്ടു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മില്‍ കൈകോര്‍ക്കുന്ന നൂതന പദ്ധതിയായ ഫീഡ് ഓണ്‍ വീല്‍സ് ക്ഷീര കര്‍ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയുണ്ടാക്കുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. വരുമാന പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെഎസ്ആര്‍ടിസിയെ വരുമാനം വര്‍ധിപ്പിച്ച് സ്വന്തം കാലില്‍ നിര്‍ത്താനുള്ള പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയാത്ത കെഎസ്ആര്‍ടിസി ബസുകളെ മറ്റു രീതിയില്‍ ഉപയോഗപ്പെടുത്തി വരുമാനമുണ്ടാക്കും. ടിക്കറ്റേതര വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആര്‍ടിസി നിരവധിയായ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫീഡ് ഓണ്‍ വീല്‍സിന്‍റെ ആദ്യവില്‍പ്പന കേരള ഫീഡ്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി.ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. പേമാരിയില്‍ സര്‍വതും നഷ്‍ടപ്പെട്ട കര്‍ഷകര്‍ പശുക്കള്‍ക്ക് കാലിത്തീറ്റ ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണിപ്പോള്‍. പലയിടത്തും ഏജന്‍സി വഴി കാലിത്തീറ്റ ലഭിക്കുന്നത് ദുഷ്‍കരമാണ്. ഈ പ്രതിസന്ധി മറികടക്കുന്നതിന് കേരള ഫീഡ്‍സ് ആവിഷ്‍കരിച്ചതാണ് ഫീഡ് ഓണ്‍ വീല്‍സ് പദ്ധതി. കാലിത്തീറ്റ ആവശ്യമുള്ളവര്‍ കേരള ഫീഡ്‍സില്‍ ബന്ധപ്പെട്ടാല്‍ അവരുടെ സ്ഥലത്തേക്ക് കെഎസ്ആര്‍ടിസി ലൊജിസ്റ്റിക്സ് സംവിധാനം ബസ് വഴി കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റയെത്തിക്കും.

കേരള ഫീഡ്‍സിന്‍റെ ഏജന്‍സിയില്ലാത്ത സ്ഥലങ്ങളില്‍ മിതമായ വിലയ്ക്ക് ഉത്പന്നങ്ങളുടെ വിതരണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കേരള ഫീഡ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ ബി ശ്രീകുമാര്‍ പറഞ്ഞു. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കണക്കിലെടുത്ത് കേരള ഫീഡ്സിന്‍റെ എല്ലാ ഉല്‍പ്പന്നങ്ങളും പ്രത്യേക വിലക്കിഴിവിലാണ് ലഭ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്‍റ് ബോര്‍ഡ് എം.ഡി ഡോ.ജോസ് ജെയിംസ്, കൗണ്‍സിലര്‍ മേരി പുഷ്പം, കേരള ഫീഡ്സ് ലിമിറ്റഡ് ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ ഷൈന്‍ എസ്.ബാബു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഉത്പന്നങ്ങളെ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് 9447490116 എന്ന നമ്പറില്‍ ബന്ധപ്പെടാം.  2018, 2019 വര്‍ഷങ്ങളിലെ മഹാപ്രളയത്തിലും കോവിഡ് പ്രതിസന്ധിയിലും സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി നിന്നത് കേരള ഫീഡ്‍സ് ആയിരുന്നു. പ്രളയസമയത്ത് വിവിധ ജില്ലകളില്‍ സൗജന്യനിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന 'സ്നേഹസ്‍പര്‍ശം' പദ്ധതി കേരള ഫീഡ്‍സ് നടപ്പാക്കി. രാജ്യവ്യാപക ലോക് ഡൗണിലും കാലിത്തീറ്റ നിര്‍മ്മാണ അസംസ്‍കൃത വസ്‍തുക്കള്‍ അവശ്യസേവന വിഭാഗത്തില്‍പെടുത്തി കാലിത്തീറ്റ ക്ഷാമം ഉണ്ടാകാതെ സംരക്ഷിച്ചതും കേരള ഫീഡ്‍സിന്‍റെ പരിശ്രമഫലമായാണ്.  



from Asianet News https://ift.tt/3c0WVLL
via IFTTT

'ഇതിലാരാ അമ്മ'? കിടിലൻ ചിത്രങ്ങളുമായി അമൃത, കമന്‍റുകളുമായി ആരാധകരും

ജനപ്രിയ ഏഷ്യാനെറ്റ് പരമ്പരയായ കുടുംബവിളക്കിൽ (kudumbavilakku) നിന്ന് അപ്രതീക്ഷിതമായി അടുത്തിടെയായിരുന്നു അമൃത നായരുടെ (amrita nair) പിന്മാറ്റം. ശീതൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത്. ഈ ഒരൊറ്റ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസിൽ സ്ഥാനം പിടിക്കാൻ താരത്തിന് സാധിച്ചിരുന്നു. പരമ്പരയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. 

അമൃതയ്ക്കൊപ്പം തന്നെ താരത്തിന്‍റെ അമ്മയും ആരധകർക്ക് സുപരിചിതയാണ്. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങളും വീഡിയോയുമായി പലപ്പോഴായി ഇരുവരും എത്താറുണ്ട്. എന്നാൽ ഇപ്പോഴിതാ അമ്മയ്ക്കൊപ്പം ദീപാവലി ആഘോഷിച്ചതിന്‍റെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുകയാണ് അമൃത. ദാവണി വേഷത്തിൽ അമ്മയ്ക്കൊപ്പം പൂത്തിരി കത്തിച്ചും മറ്റും ആഘോഷിക്കുന്നതാണ് വീഡിയോയും ചിത്രങ്ങളും. എന്നാൽ അതീവ സുന്ദരിയായി എത്തുന്ന അമ്മയ്ക്കൊപ്പം എത്തിയ അമൃതയോട് ഇതിൽ ആരാണ് അമ്മ എന്നാണ് ആരാധകർ ചോദിക്കുന്നത്. അമ്മയും സുന്ദരിയാണെന്നും ആരാധകർ കമന്‍റില്‍ പറയുന്നു.

അടുത്തിടെ, 'എന്‍റെ സന്തൂർ മമ്മി'’ എന്ന ക്യാപ്ഷനോടെ അമൃത  പങ്കുവച്ച  ചിത്രങ്ങൾക്കും സമാനമായിരുന്നു പലരുടെയും കമന്‍റുകൾ. നിങ്ങളെന്താ സഹോദരിമാരാണോ എന്നാണ് ചിത്രങ്ങൾ കണ്ട ചിലർ ചോദിച്ചത്. അമൃതയെയും അമ്മയെയും കണ്ടാൽ ഇരട്ടകളെന്നേ പറയൂവെന്നായിരുന്നു മറ്റൊരു  കമന്‍റ്. നേരത്തെ സീരിയലിൽ നിന്ന പിന്മാറിയതിന് വിശദീകരണവുമായും താരം എത്തിയിരുന്നു. വിവാഹം കഴിഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കുംതാരം മറുപടി നൽകി.

കുടുംബവിളക്കിൽ നിന്ന് പിന്മാറാൻ കാരണം നല്ലൊരു ഷോ കിട്ടിയതിനാലാണ്. നല്ലൊരു പ്രോജക്ട് വന്നു. അത് കളയാൻ തോന്നിയില്ല. ഈയൊരു സാഹചര്യത്തിൽ ഒരു പ്രോജക്ടു കൊണ്ട് മാത്രം മുന്നോട്ടുപോകാൻ പറ്റില്ലായിരുന്നു. സീരിയലിന് പകരം ഒരു പ്രോഗ്രാമായിരുന്നു അത്. പരിപാടിയുടെ ഷെഡ്യൂൾ ഡേറ്റും സീരിയലിന്‍റെ ഷൂട്ടും ഒരുമിച്ച് വന്നപ്പോൾ, ഒന്നും ചെയ്യാൻ പറ്റാതായി. 

ഞാൻ കാരണം എവിടെയും പ്രശ്നം വരരുതെന്ന് തോന്നിയപ്പോൾ പിന്മാറാന്‍ തീരുമാനിച്ചു. ആലോചിച്ച് തീരുമാനമെടുക്കാനായിരുന്നു കുടുംബവിളക്ക് സംവിധായകൻ ജോസേട്ടൻ പറഞ്ഞത്. ആ സമയത്ത് മറ്റൊന്നും തോന്നിയില്ല. അങ്ങനെ പ്രോഗ്രാം എടുക്കുകയായിരുന്നു. കുടുംബവിളക്കിൽ നിന്ന് മാറിയപ്പോൾ ചെറിയ ബ്രേക്ക് കിട്ടി. അപ്പോൾ ഒരു ഷോര്‍ട്ട്ഫിലിം ചെയ്തു. അതിലെ ചിത്രങ്ങൾ കാണിച്ചാണ് ആളുകൾ വിവാഹമാണെന്ന് പ്രചാരണം നടത്തിയത് എന്നുമായിരുന്നു താരം പറഞ്ഞത്.



from Asianet News https://ift.tt/31BJQGD
via IFTTT

'രാജി തീരുമാനം പിന്‍വലിക്കുന്നു, പക്ഷേ എന്റെ ആവശ്യം അംഗീകരിക്കണം'; അന്ത്യശാസനവുമായി സിദ്ദു

ദില്ലി: പഞ്ചാബ് (Punjab) പിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള തീരുമാനം പിന്‍വലിച്ച് നവ്‌ജോത് സിങ് സിദ്ദു(Navjot Sidhu). എന്നാല്‍ പാര്‍ട്ടിക്ക് മുന്നില്‍ പുതിയ നിബന്ധന വെച്ചാണ് സിദ്ദു രാജി തീരുമാനം പിന്‍വലിക്കുന്നെന്ന് വ്യക്തമാക്കിയത്. പഞ്ചാബ് അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തുനിന്ന് എപിഎസ് ഡിയോളിനെ (APS Deol)  മാറ്റി പുതിയ അഡ്വക്കറ്റ് ജനറലിനെ നിയമിച്ചാല്‍ മാത്രമേ താന്‍ ഓഫിസില്‍ തിരിച്ചെത്തൂവെന്ന് സിദ്ദു വ്യക്തമാക്കി. രാജി പിന്‍വലിക്കുകയാണ്. എന്നാല്‍ പുതിയ എജിയെ നിയമിക്കുന്ന അന്ന് ഓഫിസിലെത്തി ചുമതലയേറ്റെടുക്കും-സിദ്ദു പറഞ്ഞു. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും (Charanjith singh channi) സിദ്ദുവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പുതിയ പോര്‍മുഖമാണ് തുറന്നിരിക്കുന്നത്.

സിദ്ദു രാജിയാവശ്യം ഉന്നയിച്ച എജിയുടെ രാജിക്കത്ത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തള്ളിയിരുന്നു. അതുകൊണ്ടു തന്നെ സിദ്ദുവിന്റെ ആവശ്യം പാര്‍ട്ടിക്ക് തലവേദനയാകും. വിവാദമായ വെടിവെപ്പ് കേസില്‍ ആരോപണവിധേയനായ പൊലീസുകാരനുവേണ്ടി എപിഎസ് ഡിയോള്‍ ഹാജരായി എന്നാണ് സിദ്ദു ഉന്നയിക്കുന്ന വിഷയം. സിഖ് മതഗ്രന്ഥത്തെ അവഹേളിക്കുകയും പ്രതിഷേധക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്ത കേസില്‍ പ്രതിയായ മുന്‍ പൊലീസ് മേധാവി സുമേദ് സൈനിക്കുവേണ്ടിയാണ് ഡിയോള്‍ കോടതിയില്‍ ഹാജരായത്. സിദ്ദുവിന്റെ നിരന്തരമായ വിമര്‍ശനത്തെ തുടര്‍ന്ന് രാദിവെക്കാന്‍ തയ്യാറാണെന്ന് ഡിയോള്‍ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രാജി മുഖ്യമന്ത്രി തള്ളിയതായാണ് സൂചന.

നേരത്തെ കേസ് അന്വേഷിച്ച തലവനും ഇപ്പോഴത്തെ ഡിജിപിയുമായ സഹോതയെ മാറ്റമമെന്നും സിദ്ദു ആവശ്യപ്പെട്ടിരുന്നു. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായുള്ള തുറന്ന യുദ്ധത്തിന് ശേഷവും സിദ്ദു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് പുതിയ വിവാദങ്ങള്‍ പറയുന്നത്. അമരീന്ദര്‍ സിങ്ങിനെ മാറ്റി ചരണ്‍ജിത് സിങ്ങിനെ മുഖ്യമന്ത്രിയായി നിയമിച്ചതും സിദ്ദുവിനെ തൃപ്തിപ്പെടുത്തിയിട്ടില്ല.



from Asianet News https://ift.tt/3GWNwmA
via IFTTT

ഒന്നരയടി താഴ്ചയുള്ള ടെറസിലേക്ക് വീണ് ഹോട്ടൽ ജീവനക്കാരന്റെ മരണം: ദുരൂഹത ആരോപിച്ച് കുടുംബം

കൊല്ലം: കടയ്ക്കലിൽ  ഹോട്ടൽ ജീവനക്കാരന്റെ മരണത്തിൽ   ദുരൂഹത ആരോപിച്ച് കുടുംബം. ജോലി ചെയ്യുന്ന ഹോട്ടലിന്റെ മുകൾ നിലയിലെ മുറിയിൽ നിന്ന് ഒന്നരയടി മാത്രം താഴ്ചയുള്ള  ടെറസിലേക്ക്  വീണാണ് പരവൂർ സ്വദേശി വിഷ്ണു മരിച്ചത്. ഇന്നലെ രാത്രിയുണ്ടായ മരണത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി.

ഇരുപത്തിയെട്ടു വയസു മാത്രം പ്രായമുള്ള കൊല്ലം പരവൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് കടയ്ക്കലിലെ ഹോട്ടലിൽ വിഷ്ണു ജോലിക്കെത്തിയത്. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെ വിഷ്ണുവിന് അപകടം പറ്റിയെന്ന അറിയിപ്പ് ഹോട്ടൽ അധികൃതർ പരവൂരിലുള്ള അമ്മയ്ക്ക് നൽകി. നിമിഷങ്ങൾക്കകം വിഷ്ണു മരിച്ചെന്നും അറിയിച്ചു. 

ഹോട്ടലിന്റെ മുകൾ നിലയിലാണ് തൊഴിലാളികളുടെ താമസം. താമസിക്കുന്ന മുറിയുടെ മുൻ വശത്തായി ഒന്നരയടി താഴ്ചയിലാണ് ടെറസ്. ഇവിടെ വീണാണ് വിഷ്ണു മരിച്ചതെന്ന് ഹോട്ടൽ അധികൃതർ പറയുന്നു. ടെറസിൽ ഉപക്ഷിച്ചിരുന്ന പഴയ ടെലിവിഷന്റെ പിക്ചർ ട്യൂബ് വിഷ്ണുവിന്റെ കാൽമുട്ടിൽ കുത്തിക്കയറി രക്തം വാർന്ന് മരിച്ചെന്നാണ് വിശദീകരണം. എന്നാൽ ഇത് പൂർണമായും വിശ്വസിക്കാൻ വിഷ്ണുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറല്ല.

രണ്ട് മലയാളികളും രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും വിഷ്ണുവിനൊപ്പം മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ വിഷ്ണുവിന് അപകടം പറ്റിയ കാര്യം അറിയാൻ വൈകിയെന്നാണ് ഇവരുടെ മൊഴി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരുത്താൻ കഴിയൂ എന്നാണ് പൊലീസ് നിലപാട്.



from Asianet News https://ift.tt/3ENQBDt
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............