കോഴിക്കോട്: ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ നടത്തി യുവ വനിതാ ഡോക്ടറുടെ 45 പവൻ തട്ടി ഉസ്താദ് മുങ്ങിയതായി പരാതി. ഡോക്ടർക്കും കുടുംബത്തിനും ‘ഐശ്വര്യ ചികിത്സ’ നടത്തിയ ഉസ്താദിനെതിരെ ഫറോക്ക് പൊലീസാണ് കേസെടുത്തു. ഫറോക്ക് സ്വദേശിനി ഡോക്ടറുടെ പരാതിയിൽ മലപ്പുറം സ്വദേശി കോയ ഉസ്താദിനും ഇയാളുടെ സഹായികളായ രണ്ടുപേർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
തട്ടിപ്പ് നടത്തിയവരുടെ പൂർണ വിവരങ്ങൾ പരാതിക്കാരിക്ക് അറിയാത്തതിനാൽ ഇവരെ കണ്ടെത്താനായിട്ടില്ല. ഡോക്ടർ നൽകിയ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാവുമെന്നും പൊലീസ് പറയുന്നു. അതേസമയം ഉസ്താദും കൂട്ടരും ഒളിവിൽ പോയതായും സൂചനയുണ്ട്.
ചികിത്സക്ക് സ്ഥിരമായി ക്ലിനിക്കിൽ വന്നയാളാണ് ഡോക്ടർക്കും കുടുംബത്തിനും ഐശ്വര്യവും സമ്പദ് സമൃദ്ധിയും സമാധാനവും ലഭിക്കാനായി മന്ത്രവാദം നടത്താൻ പ്രേരണ നൽകി ഉസ്താദിനെ പരിചയപ്പെടുത്തി കൊടുത്തത്. ആദ്യമൊക്കെ വിശ്വാസമില്ലാതിരുന്ന ഡോക്ടർ പരീക്ഷണമെന്ന നിലക്കാണ് മന്ത്രവാദത്തിന് വഴങ്ങിയത്. ‘ഐശ്വര്യ മന്ത്രവാദ ചികിത്സക്ക്’ സ്വർണം ആവശ്യപ്പെട്ടതോടെ ഡോക്ടർ പിൻവാങ്ങിയെങ്കിലും സ്വർണം കൈമാറേണ്ടെന്ന് ഉസ്താദ് അറിയിക്കുകയായിരുന്നു.
Aryan Khan case| സമീർ വാങ്കടെയ്ക്ക് പകരം ആര്യൻ ഖാൻ കേസ് അന്വേഷിക്കുന്ന പുതിയ സംഘം മുംബൈയിൽ
തുടർന്ന് ഉസ്താദ് നിർദ്ദേശിച്ച പ്രകാരം കുടുംബത്തിലെ ഓരോരുത്തരുടെയും പേരിൽ ഒരോ പൊതി സ്വർണാഭരണങ്ങൾ ചികിത്സാ കേന്ദ്രത്തിലെ അലമാരയിൽ സൂക്ഷിച്ചു. ഉസ്താദ് ഇടക്കിടെ വന്ന് മന്ത്രം ചൊല്ലി ഈ സ്വർണത്തിന് ഊതൽ നടത്തുകയും ചെയ്തു. ഒരുമാസം കഴിഞ്ഞാൽ തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിൽ 45 പവൻ സ്വർണാഭരണമാണ് അലമാരയിൽ സൂക്ഷിച്ചത്. പറഞ്ഞസമയം കഴിഞ്ഞ് അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായതും വഞ്ചിതയായതും ഡോക്റ്റർ അറിയുന്നത്. തുടർന്ന് മന്ത്രവാദിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പൊലീസിൽ പരാതി നൽകുന്നത്.
from Asianet News https://ift.tt/3BSWwp5
via IFTTT
No comments:
Post a Comment