Saturday, November 27, 2021

US Vehicle Sales : അമേരിക്കയില്‍ വാഹന വില്‍പ്പന ഇടിയുന്നു

മേരിക്കന്‍ (USA) വാഹന വിപണിയില്‍ റീട്ടെയില്‍ വാഹന വില്‍പ്പന (Retail Sales Of New Vehicles) ഇടിയുന്നതായി റിപ്പോര്‍ട്ട്. വാഹന നിർമ്മാതാക്കൾ ചിപ്പ് ക്ഷാമവും വിതരണ ശൃംഖല പരിമിതികളും നേരിടുന്നതിനാൽ പുതിയ വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പന നവംബറിൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കൺസൾട്ടന്റുമാരായ ജെഡി പവറും എൽഎംസി ഓട്ടോമോട്ടീവും വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയില്‍ ഈ മാസത്തെ ഇതുവരെയുള്ള പുതിയ വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പന 12.6% കുറഞ്ഞ് 933,700 യൂണിറ്റുകളായി. പുതിയ വാഹനങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത സാങ്കേതിക വിദ്യയാണ് ചിപ്പുകള്‍ അഥവാ സെമി കണ്ടക്ടറുകള്‍. ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങൾ ഉള്‍പ്പെടെ എല്ലാം നിയന്ത്രിക്കുന്ന അർദ്ധചാലക ചിപ്പുകളുടെ കുറവ്, ജനറൽ മോട്ടോഴ്‌സ് പോലുള്ള പ്രമുഖ വാഹന നിർമ്മാതാക്കളെ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതിന് ഉള്‍പ്പെടെ കാരണമായി. ചില സന്ദർഭങ്ങളിൽ ചില ഫീച്ചറുകള്‍ ഒഴിവാക്കി വാഹനങ്ങൾ നിർമ്മിക്കുന്നതിനും ഈ ചിപ്പ് ക്ഷാമം കാരണമായി. ഇതൊക്കെ കാരണമാണ് വില്‍പ്പന ഇടിയുന്നത്.

വരും മാസങ്ങളിൽ ഉപഭോക്താക്കൾക്ക് അവർ ആഗ്രഹിക്കുന്ന കൃത്യമായ വാഹനം വാങ്ങാൻ കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടും, LMC ഓട്ടോമോട്ടീവ് പറയുന്നു. കുറഞ്ഞ റീട്ടെയിൽ വോള്യങ്ങൾ ഉണ്ടായിരുന്നിട്ടും, ഉയർന്ന വില അർത്ഥമാക്കുന്നത് ഈ മാസം പുതിയ വാഹനങ്ങൾക്കായി 41.1 ബില്യൺ ഡോളർ ചെലവഴിക്കാൻ വാങ്ങുന്നവർ തയ്യാറാണ് എന്നാണെന്ന് ജെഡി പവറിലെ ഡാറ്റ ആൻഡ് അനലിറ്റിക്‌സ് വിഭാഗം പ്രസിഡന്റ് തോമസ് കിംഗ് പറഞ്ഞു. 

നവംബറിലെ കാലാനുസൃതമായി ക്രമീകരിച്ച വാർഷിക നിരക്ക് 13.6 ദശലക്ഷമായിരിക്കും.  2020 നെ അപേക്ഷിച്ച് 2.2 ദശലക്ഷം യൂണിറ്റുകൾ കുറയും എന്നാണ് കണക്കുകള്‍.



from Asianet News https://ift.tt/3FSM439
via IFTTT

Covid 19 : കൊവിഡ്: ബഹ്‌റൈനില്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നു

മനാമ: ബഹ്റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 16  പേര്‍ക്കാണ് ശനിയാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 24 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 11 പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 277,552 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 275,889 പേര്‍ രോഗമുക്തരായി. ആകെ 7,349,180 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. നിലവില്‍ 269 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ രണ്ടു പേര്‍ ചികിത്സയിലാണ്. 
 

 

ബഹ്‌റൈനില്‍ വീണ്ടും റെഡ് ലിസ്റ്റ്; യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി

മനാമ: പുതിയ കൊവിഡ് വകഭേദം(new Covid 19 variant) കണ്ടെത്തിയ സാഹചര്യത്തില്‍ ബഹ്‌റൈന്‍(Bahrain) യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ റെഡ് ലിസ്റ്റ് പുറത്തിറക്കി. ദക്ഷിണാഫ്രിക്ക( South Africa), നമീബിയ(Namibia), ലിസോത്തോ( Lesotho), ബോട്‌സ്വാന(Botswana), ഈസ്വാതിനി(Eswatini), സിബാംവെ(Zimbabwe) എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്റ്റില്‍(Red list) ഉള്‍പ്പെട്ടിട്ടുള്ളത്.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള നാഷണല്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്ന് സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ് അധികൃതര്‍ അറിയിച്ചു. ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാരെയും ബഹ്‌റൈനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. എന്നാല്‍ ബഹ്‌റൈന്‍ പൗരന്മാര്‍, താമസക്കാര്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കി. പ്രവേശന വിലക്കില്ലാത്ത ആളുകള്‍ രാജ്യത്തെ കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ക്വാറന്റീനില്‍ കഴിയുകയും വേണം. റെഡ് ലിസ്റ്റില്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവിലുണ്ടായിരുന്ന യാത്രാ നടപടിക്രമങ്ങള്‍ തുടരും. ആരോഗ്യ മന്ത്രാലയത്തിന്റെ healthalert.gov.bh എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പ്രവേശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അറിയാം. 

പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗദി
 അറേബ്യയും യുഎഇയും ഒമാനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 



from Asianet News https://ift.tt/3FTlhUt
via IFTTT

Auto drivers : കോട്ടയത്ത് ഓട്ടോക്കാരുടെ കഴുത്തറുപ്പന്‍ ചാര്‍ജ്; ചോദ്യം ചെയ്താല്‍ ഭീഷണി

കോട്ടയം: കോട്ടയത്ത് (Kottayam) യാത്രക്കാരെ കൊള്ളയടിക്കുന്ന ഓട്ടോഡ്രൈവര്‍മാരെ (Autodrivers) നിയന്ത്രിക്കാതെ അധികൃതര്‍. അമിത നിരക്ക് ഈടാക്കുന്നത് ചോദ്യം ചെയ്താല്‍ ആക്രമണവും ഭീഷണിയുമാണെന്ന് യാത്രക്കാരുടെ പരാതി. നിരക്ക് കൊള്ള ചോദ്യ ചെയ്ത മാധ്യമപ്രവര്‍ത്തകനെ (Media person) ആക്രമിക്കാന്‍ ശ്രമിച്ച പരാതിയിലും ഇതുവരെ പൊലീസ് (Police) നടപടി എടുത്തിട്ടില്ല. കോട്ടയത്തെ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാരുടെ നിരക്ക് കൊള്ള വര്‍ഷങ്ങളായി തുടരുന്നതാണ്. മിനിമം നിരക്കിന് നാല് ഇരട്ടിയൊക്കെയാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്. രാത്രിയിലാണ് തോന്നുംപടി നിരക്ക് കൂടുതലും ഈടാക്കുന്നത്. മീറ്റര്‍ പോലും ഇല്ലാതെയാണ് ഇത്തരക്കാരുടെ ഓട്ടം.

ചോദ്യം ചെയ്താല്‍ ആക്രോശവും അസഭ്യവര്‍ഷവും. കഴിഞ്ഞ ദിവസം രാത്രി കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ ഒരു ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെട്ടത് 100 രൂപ. ചോദ്യം ചെയ്ത യാത്രക്കാരനായ മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കാനും ശ്രമിച്ചു.

സദുപ്രകാശ് പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടിയില്ല. മാധ്യമപ്രവര്‍ത്തകന്റെ അനുഭവം ഒറ്റപ്പെട്ടതല്ല. പലരും പേടിച്ച് പരാതി നല്‍കുന്നില്ല. നല്‍കിയാലും അധികൃതര്‍ കണ്ണടയ്ക്കുന്നു. പൊലീസിനും ഗതാഗത വകുപ്പിനും അനക്കമില്ല. മീറ്റര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കവും ഇല്ല. ഇതെല്ലാമാണ് ഈ കാടത്തത്തിന് ഒത്താശ.
 



from Asianet News https://ift.tt/313OH32
via IFTTT

അട്ടപ്പാടി ട്രൈബൽ ആശുപതിയിൽ റഫറൽ ചികിൽസ;ആദിവാസി ക്ഷേമഫണ്ടിൽ നിന്ന് EMS ആശുപത്രിക്ക് കൈമാറിയത് 12 കോടി

അട്ടപ്പാടി: അട്ടപ്പാടിയിൽ (attappady)ആദിവാസികൾ (adivasi)ആശ്രയിക്കുന്ന കോട്ടത്തറ ട്രൈബല്‍ ആശുപത്രി(kottathara tribal hospital) വികസനം അട്ടിമറിച്ചതിന്‍റെ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസിന്.രോഗികളെ റഫര്‍ ചെയ്യാനുള്ള പദ്ധതിയുടെപേരിൽ, ആദിവാസി ക്ഷേമ ഫണ്ടിൽ നിന്ന് പെരിന്തല്‍ണ്ണ EMS സഹകരണ ആശുപത്രിയ്ക്ക് 12 കോടി രൂപയാണ് കൈമാറിയത്. ഇതിന്‍റെ നാലിലൊന്ന് പണം ഉണ്ടായിരുന്നെങ്കിൽ, കോട്ടത്തറ ആശുപത്രിയില്‍ സിടി സ്കാന്‍ ഉള്‍പ്പെടെ ഉപകരണങ്ങൾ വാങ്ങാമായിരുന്നെന്ന് കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍ തന്നെ പറയുന്നു.

ഗര്‍ഭകാലത്ത് ഒന്ന് സ്കാന്‍ ചെയ്യണമെങ്കില്‍, വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ ആദിവാസികളെ പെരിന്തല്‍മണ്ണയ്ക്കോ, തൃശൂരിലേക്കോ, കോഴിക്കോടേക്കോ പറഞ്ഞയക്കും. കോട്ടത്തറയിലെ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സിടി സ്കാനില്ല, എംആർഐ സ്കാനില്ല. കുഞ്ഞുങ്ങള്‍ക്കായി ഐസിയുപോലുമില്ല. ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണിവിടെയുള്ളത്. 

ആദിവാസികളെ സഹായിക്കാനെന്ന പേരിൽ കഴിഞ്ഞ മൂന്നു വര്‍ഷമായി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ എല്ലാം കടലാസിൽ മാത്രം.ഇവിടെ നിന്ന് വിദഗ്ധ ചികിത്സ വേണ്ടവരെ പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് റഫർ ചെയ്യും. ഇവിടെയില്ലാത്ത സ്കാനും മറ്റും അവിടെ നടത്തും. ആദിവാസി ക്ഷേമ വകുപ്പിന്‍റെ ഫണ്ടില്‍ നിന്ന് ഇതിനായി ചെലവിട്ടത് 12 കോടി. കഴിഞ്ഞ ജനുവരി പതിനഞ്ചിന് ചേര്‍ന്ന സഹകരണ വകുപ്പിന്‍റെ ജില്ലാ തല മോണിറ്ററിങ് കമ്മിറ്റിയുടെ മിനിട്സില്‍ ഇക്കാര്യമുണ്ട്. തുക തീര്‍ന്നതിനാല്‍ പദ്ധതി ഫെബ്രുവരിയിലവസാനിക്കുകയും ചെയ്തു.വീണ്ടും 18 കോടി അനുവദിക്കമന്ന അപേക്ഷയും ഇഎംഎസ് മെമ്മോറിയല്‍ ആശുപത്രി വച്ചിട്ടുണ്ട്. അപ്പോഴും അട്ടപ്പാടിയിലെ സര്‍ക്കാരാശുപത്രിയില്‍ സൗകര്യമൊരുക്കാൻ മാത്രം സര്‍ക്കാരിന് പണമില്ല



from Asianet News https://ift.tt/31c3k4A
via IFTTT

Lady Attack : പറമ്പിലൂടെ വഴി വെട്ടുന്നത് തടഞ്ഞു; യുവതിക്ക് നേരെ ആക്രമണം

കോഴിക്കോട് : ഇരിങ്ങലിൽ യുവതിക്ക് നേരെ ആക്രമണം(attack against lady). പറമ്പിലൂടെ വഴി വെട്ടാൻ ശ്രമിച്ചത് തടഞ്ഞതിനാണ് ആക്രമിച്ചത്. യുവതിയുടെ തലക്ക് പരിക്കേറ്റു(head injury)

ഇന്ന് രാവിലെയാണ് സംഭവം. കൊളാവി പാലം സ്വദേശി ലിഷക്കാണ് പരിക്കേറ്റത്. ലിഷയെ  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് തുന്നൽ ഇട്ടിട്ടുണ്ട്. ലിഷ യുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പയ്യോളി പൊലീസ് അറിയിച്ചു.
പൊലീസെത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്



from Asianet News https://ift.tt/3CZfZF7
via IFTTT

ചിറയില്‍ മുങ്ങിത്താണ മൂന്ന് കുട്ടികളെയും യുവതിയെയും രക്ഷിച്ച് എക്‌സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും

തളിപ്പറമ്പ്(Thaliparamba): ചിറയില്‍ മുങ്ങിത്താഴുകയായിരുന്ന (drowning) നാല് കുട്ടികളെ രക്ഷിച്ച് എക്‌സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും. ഇന്ദു എന്ന വീട്ടമ്മയും മൂന്ന്, ആറ്, എട്ട് വയസ്സുള്ള കുട്ടികളുമാണ് കഴിഞ്ഞ ദിവസം കൊട്ടില ചിറയില്‍ അപകടത്തില്‍പ്പെട്ടത്. ഏഴോം കൊട്ടില സ്വദേശിയും തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫിസറുമായ എംപി അനു, അയല്‍വാസി നളിനി എന്നിവരാണ് ഇവരെ രക്ഷിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്. ഇന്ദുവും കുട്ടികളും മാതമംഗലത്തെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

എട്ടും ആറും വയസ്സുള്ള കുട്ടികളാണ് ആദ്യം ചിറയില്‍പ്പെട്ടത്. മൂന്ന് വയസ്സുള്ള കുട്ടിയുമായി ഇന്ദു കരയില്‍ നില്‍ക്കുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ദുവും മൂന്ന് വയസ്സുള്ള കുട്ടിയും അപകടത്തില്‍പ്പെട്ടു. അപകട സമയം ചിറയില്‍ അലക്കാനെത്തിയതായിരുന്നു അനുവും നളിനിയും. നാല് പേരും മുങ്ങിത്താഴുന്നത് കണ്ട് ചിറയിലേക്ക് ചാടിയ ഇരുവരും നാല് പേരെയും രക്ഷിച്ച് കരക്കെത്തിച്ചു. ഇവര്‍ അവസരോചിതമായി ഇടപെട്ടതിനാല്‍ നാല് പേരുടെയും ജീവന്‍ തിരിച്ചുകിട്ടി. അനുവിനെയും നളിനിയെയും നാട്ടുകാര്‍ അഭിനന്ദിച്ചു.

വിവാഹ ഹാളില്‍ മകളെ ശല്ല്യം ചെയ്തു; ചോദ്യം ചെയ്ത അച്ഛനെ യുവാവും സംഘവും കുത്തിപ്പരിക്കേല്‍പ്പിച്ചു
 



from Asianet News https://ift.tt/3lfKOzk
via IFTTT

Crime News : സ്വന്തം പുരയിടത്തിലെ മണല്‍വാരല്‍ ചോദ്യം ചെയ്തു; റിട്ട. ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതായി പരാതി

കൊല്ലം(Kollam): ഏരൂര്‍ ഭാരതിപുരത്ത് സ്വന്തം പുരയിടത്തില്‍ നിന്ന് അനധികൃതമായി മണല്‍ വാരിയത് ചോദ്യം ചെയ്ത റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ (Retd. Government officer) വളഞ്ഞിട്ട് മര്‍ദ്ദിച്ചതായി പരാതി. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം അക്രമികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് (Police)  തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. ഈ മാസം 20 നാണ് ഏരൂര്‍ ഭാരതിപുരം സ്വദേശി മോഹനന് മര്‍ദ്ദനമേറ്റത്. തന്റെ പുരയിടത്തിലെ മണ്ണ് നീക്കം ചെയ്യാന്‍ സമീപത്തെ മൂര്‍ത്തിക്കാവിലെ ഭരണസമിതി അംഗങ്ങള്‍ ശ്രമിച്ചപ്പോള്‍ തടയുകയായിരുന്നു മോഹനന്‍. ഇതിന്റെ പേരില്‍ ഭരണസമിതി അംഗങ്ങള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചെന്നും മോഹനന്‍ പറയുന്നു.

പ്രതികള്‍ക്കെതിരെ കേസ് (Case) എടുത്തെങ്കിലും സിപിഎം നേതാക്കളുടെ (CPM Leaders) സമ്മര്‍ദ്ദം മൂലം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകുന്നില്ലെന്ന് മോഹനനും കുടുംബവും ആരോപിക്കുന്നു. സ്റ്റേഷനില്‍ പ്രതികള്‍ക്കനുകൂലമായ നിലപാടാണ് എസ്‌ഐ (SI) ഉള്‍പ്പെടെ സ്വീകരിച്ചതെന്നും പരാതിയുണ്ട്. പട്ടികജാതി അതിക്രമം തടയല്‍ നിയമം അനുസരിച്ചാണ് കേസ് എടുത്തതെന്നും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കേണ്ടതെന്നുമാണ് ഏരൂര്‍ എസ്എച്ച്ഒയുടെ വിശദീകരണം.
 



from Asianet News https://ift.tt/3CTDL5r
via IFTTT

വിവാഹ ഹാളില്‍ മകളെ ശല്ല്യം ചെയ്തു; ചോദ്യം ചെയ്ത അച്ഛനെ യുവാവും സംഘവും കുത്തിപ്പരിക്കേല്‍പ്പിച്ചു

ഫോട്ടോ: പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ റഫീഖ്‌

കൊച്ചി: എറണാകുളം നെട്ടൂരില്‍ (Ernakulam Nettur)  പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു(Stabbed). നെട്ടൂര്‍ ചക്കാലപ്പാടം റഫീക്കിനാണ് (42) യുവാവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. ഒളിവില്‍ പോയ പ്രതി ഇര്‍ഷാദിനായി പൊലീസ് (Police) തെരച്ചില്‍ തുടങ്ങി. പരിക്കേറ്റ അച്ഛന്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. പെണ്‍മക്കളെ ശല്യം ചെയ്തതിനെ തുടര്‍ന്ന് പ്രദേശവാസിയായ ഇര്‍ഷാദിനെ പലതവണ റഫീഖ്  താക്കീത് ചെയ്തിരുന്നു. വൈകീട്ടോടെ വിവാഹസത്കാരത്തിനിടെ സംഘം ചേര്‍ന്ന് എത്തിയ ഇര്‍ഷാദുമായി പെണ്‍കുട്ടികളുടെ അച്ഛന്‍ വാക്ക് തര്‍ക്കമായി. തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ തലയിലും ശരീരത്തിലും ഇര്‍ഷാദ് കുത്തി പരിക്കേല്‍പ്പിച്ചത്.

സാരമായി പരിക്കേറ്റ ഇയാള്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടങ്ങിയതായി പനങ്ങാട് പൊലീസ് അറിയിച്ചു. തല, മുതുക്, നെഞ്ച്, കൈകള്‍ എന്നിവിടങ്ങളിലായി ആറോളം കുത്തേറ്റു. സംഭവ സമയം ഹാളില്‍ നിരവധിപേരുണ്ടായിരുന്നെങ്കിലും യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ ഇവരെ പ്രതിരോധിക്കാന്‍ ഭയപ്പെട്ടു. സംഭവ ശേഷം യുവാക്കള്‍ സ്ഥലം വിട്ടതിന് ശേഷമാണ് റഫീഖിനെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത്. പനങ്ങാട് പൊലീസ് സ്ഥലത്തെത്തി.
 



from Asianet News https://ift.tt/313tbvh
via IFTTT

Kuthiran : കുതിരാനിലെ ​ഗത​ഗത കുരുക്ക് ; ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ആലോചന

തൃശൂർ: കുതിരാനിലെ (kuthiran)ഗതാഗതക്കുരുക്ക്(traffic block) പരിഹരിക്കാൻ ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ആലോചന. ഇക്കാര്യത്തിൽ തൃശ്ശൂർ, പാലക്കാട് , എറണാകുളം കളക്ടർമാർ യോഗം ചേർന്ന് ഉടൻ തീരുമാനമെടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു(k rajan). രണ്ടാം തുരങ്കം അടുത്ത വർഷമാദ്യം തുറക്കുമെന്നും മന്ത്രി പറഞ്ഞു 

രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിർമ്മിക്കാൻ പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന റോഡ് പൊളിച്ചു നീക്കേണ്ടതുണ്ട്. ഇതിനായാണ് ഒരു തുരങ്കത്തിലൂടെ തന്നെ രണ്ട് ഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിടുന്നത്. ഇതിന്റെ ട്രയൽ റൺ നടപ്പാക്കിയ മൂന്ന് ദിവസങ്ങളിലും മണിക്കൂറുകൾ നീണ്ട കുരുക്കാണ് കുതിരാനിൽ. കഴിഞ്ഞ ദിവസം താണിപ്പാടം വരെ നാല് കിലോമീറ്ററോളം ദൂരം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. വൈകീട്ട് നാല് മണി മുതൽ 8 മണി വരെ ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാനാണ് ആലോചന

ഭാരമേറിയ വാഹനങ്ങൾ വഴുക്കുംപാറയിൽ നിന്ന് കയറ്റം കയറി തുരങ്കമെടുക്കാൻ എടുക്കുന്ന സമയം കൊണ്ടാണ് കുരുക്ക് രൂക്ഷമാകുന്നത്.മൂന്ന് വഴിയിലൂടെ വരുന്ന വാഹനങ്ങൾ ഒറ്റ വരിയിലേക്ക് വരുമ്പോഴാണ് പ്രശ്നം. പ്രത്യേക പൊലീസ് കൺട്രോൾ റൂമിന്റെ നേതൃത്ത്വത്തിലാണ് ഇപ്പോൾ ഗതാഗത നിയന്ത്രണമെങ്കിലും ഇത് ഫലപ്രദമല്ല



from Asianet News https://ift.tt/3EfdhwN
via IFTTT

holy mass : കര്‍ദ്ദിനാള്‍ മുന്നോട്ട്; ആസ്ഥാനകാര്യാലയത്തിൽ 10 മണിക്ക് പുതുക്കിയ കുര്‍ബാന, പ്രതിഷേധവും തുടരുന്നു

കൊച്ചി: കുർബാന (holy mass) ഏകീകരണത്തെ ചൊല്ലി സിറോ മലബാർ സഭയിൽ (syro malabar sabha) ഭിന്നത രൂക്ഷമായി തുടരുമ്പോഴും പുതുക്കിയ രീതിയുമായി മുന്നോട്ട് എന്ന പ്രഖ്യാപനത്തിലാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി (Cardinal Mar George Alencherry). ഇന്ന് മുതൽ പുതുക്കിയ കുർബാന തന്നെയാകുമെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ കർദ്ദിനാൾ (Cardinal) വ്യക്തമാക്കി. എറണാകുളം സെന്‍റ് മേരീസ് കത്തിഡ്രലിന് പകരം സഭാ ആസ്ഥാനമായ സെന്‍റ് മൗണ്ടിൽ രാവിലെ പത്ത് മണിക്ക് പരിഷ്കരിച്ച കുർബാന അർപ്പിക്കുമെന്ന് കർദ്ദിനാൾ വ്യക്തമാക്കി. വിശ്വാസികൾക്ക് തത്സമയം കാണാനായി യൂട്യൂബ് ചാനലിലൂടെ കുർബാന പ്രക്ഷേപണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ നിന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ പത്ത് മുതൽ വിശുദ്ധ കു‍ർബാന: തത്സമയം

അതേസമയം പുതുക്കിയ കു‍ർബാന രീതിക്കെതിരെ ശക്തമായ പ്രതിഷേധവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. നിലവിലെ രീതി തുടരുമെന്ന് എറണാകുളം അങ്കമാലി അതിരൂപതയും (Ernakulam Angamaly Archdiocese) ഇരിങ്ങാലക്കുട രൂപതയും (Iringalakuda Diocese) വ്യക്തമാക്കി. തൃശ്ശൂർ അതിരൂപതയിൽ (Thrissur Archdiocese) പ്രതിഷേധങ്ങൾക്കിടെ ഇന്നലെ സംഘർഷമുണ്ടായി. രൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ്  താഴത്തിനെ തടഞ്ഞ് ഒരു വിഭാഗം വൈദികരും വിശ്വാസികളും പ്രതിഷേധിച്ചു. വലിയ തോതിലുള്ള പ്രതിഷേധമാണ് ഇവിടെ ഉയർന്നത്. വൈകീട്ട് 5 മണിയോടെ ആണ് നിലവിലെ കുർബാന തുടരണം എന്നാവശ്യപ്പെട്ട് ഒരു സംഘം വൈദികർ രൂപത അധ്യക്ഷനെ കാണാൻ എത്തിയത്. സിനഡ് തീരുമാനത്തിൽ അദ്ദേഹം ഉറച്ചു നിന്നതോടെ വൈദികർ പ്രതിഷേധിക്കുകയായിരുന്നു.

നേരത്തെ ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ അനുമതി നൽകിയെന്ന് അവകാശപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ((Ernakulam Angamaly Archdiocese) രംഗത്തെത്തിയിരുന്നു. പുതിയ ആരാധനാ ക്രമം നിലവിൽ വരാനിരിക്കെയാണ് സഭാ നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി എറണാകുളം അങ്കമാലി ബിഷപ് സർക്കുലർ ഇറക്കിയത്. അതിരൂപതിയൽ ജനാഭിമുഖ കുർബാന തന്നെ തുടരാൻ വത്തിക്കാൻ ഇളവ് നൽകിയെന്നും പരിഷ്കരിച്ച കുബാന നടത്തില്ലെന്നുമായിരുന്നു സർക്കുലർ. സിനഡ് തീരുമാനത്തിനെതിരായ ബിഷപ്പിന്‍റെ സർക്കുലർ സഭാ നേതൃത്വത്തെ അമ്പരിപ്പിച്ചു. തൊട്ട് പിന്നാലെ ഇങ്ങനെ ഒരു അറയിപ്പും തങ്ങൾക്കില്ലെന്നും പുതുക്കിയ കുർബാന സിറോ മലബാർ സഭയിൽ നടപ്പാക്കുമെന്നും കർദ്ദിനാളും അറയിച്ചു. ഇതോടെ പൗരസ്ത്യ തിരുസംഘം നൽകിയ കത്തിന്‍റെ പകർപ്പ് പുറത്ത് വിട്ട് ഒരു വിഭാഗം കർദിനാളിനെതിരായ മറുപടി നൽകി. മെത്രോപ്പാലിത്തൻ വികാരിയ്ക്ക് തന്നിൽ നിക്ഷ്പ്തമായി അധികാരം ഉപയോഗിച്ച് പുതുക്കിയ കുർബാന നടപ്പാക്കുന്നതിൽ നിന്ന് അതിരൂപതയക്ക് ഇളവ് നൽകാം എന്നാണ് പൗരസ്ത്യ തിരുസംഘം കത്തിലുള്ളത്.


പരിഷ്കരിച്ച കുര്‍ബാനയുമായി കര്‍ദ്ദിനാള്‍ മുന്നോട്ട്; ഒരു രൂപതയ്ക്കും ഇളവില്ല, പുതുക്കിയ കുര്‍ബാന സഭാ ആസ്ഥാനമായ സെന്‍റ് മൗണ്ടിൽ

കുർബാന ഏകീകരണം, വത്തിക്കാൻ ഇടപെടൽ, അങ്കമാലി അതിരൂപതയിൽ പരിഷ്കരിച്ച കുർബാനയില്ലെന്ന് അറിയിപ്പ്


സിറോ മലബാർ സഭ കുർബാന ഏകീകരണം; നിലപാടില്‍ ഉറച്ച് ഇരുവിഭാഗവും



from Asianet News https://ift.tt/3p4KKnc
via IFTTT

Nursing Excellence Award : മഹാമാരിയിലെ സ്നേഹപരിചരണം; ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് വിതരണം ഇന്ന്

കൊച്ചി: കൊവിഡ് മാഹാമാരിയിലും (Covid 19) സ്വന്തം ആരോഗ്യത്തെയും ജീവിതത്തെയും കുറിച്ച് ചിന്തിക്കാതെ രോഗികളെ സ്നേഹത്തോടെ പരിചരിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്ന ഭൂമിയിലെ പോരാളികൾ. ശുശ്രൂഷ മികവ് കൊണ്ട് ലോകമെമ്പാടുമുള്ളവരുടെ മനസ്സിൽ ഇടംനേടിയ മലയാളി നഴ്സുമാർ (nurses). ആരോഗ്യ സുരക്ഷ രംഗത്തെ നഴ്സുമാരുടെ സേവനത്തെ ആദരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് (asianet news). ആതുര ചികിത്സാരംഗത്ത് മികവ് തെളിയിച്ചവർക്കുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ രണ്ടാമത് നഴ്സിംഗ് എക്സലൻസ് അവാർഡുകൾ (nursing excellence award 2021) ഇന്ന് കൊച്ചിയിൽ സമ്മാനിക്കും. സംസ്ഥാനത്തെ നഴ്സുമാരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ട് പേർക്കാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.

വിധി നിർണയത്തിലേക്കെത്തിയ 648 നാമനി‍ദ്ദേശങ്ങളിൽ നിന്ന് ആരോഗ്യവിദഗ്ധൻ ഡോ. രാജീവ് സദാനന്ദന്‍റെ (Dr Rajiv Sadanandan) നേതൃത്വത്തിലുള്ള ഏഴംഗ ജൂറി തെരഞ്ഞെടുത്തവർക്കാണ് ഏഷ്യാനെറ്റ് ന്യൂസ് രണ്ടാമത് നഴ്സിംഗ് എക്സലൻസ് അവാർഡുകൾ സമ്മാനിക്കുക. വൈകിട്ട് 5 മണിക്ക് കൊച്ചി ബോൾഗാട്ടി പാലസ് കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന ചടങ്ങ് വ്യവസായ മന്ത്രി പി രാജീവ് (P Rajeeve Minister for Industries) ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയാകും. കൊച്ചി മേയർ എം അനിൽകുമാറടക്കമുള്ളവർ പുരസ്കാര വിതരണവേദിയിലെത്തും. തന്‍റെ ജീവിതത്തിലെ നല്ലൊരു പങ്ക് ആതുര ചികിത്സ രംഗത്ത് ചിലവിട്ടവർക്കായുള്ള ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരമാണ് ഏറ്റവും പ്രധാനം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് (Lifetime Achievement Award).

മറ്റ് കാറ്റഗറികളിൽ വിജയികളായവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും ജൂറി പരാമർശം കിട്ടിയവർക്ക് 25,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനിക്കുക. പുതുതായി നഴ്സിഗ് മേഖലയിലേക്ക് കടന്നുവന്നവർക്കായി റൈസിംഗ് സ്റ്റാർ അവാർഡ്. ആതുരസേവന രംഗത്തേക്ക് യുവജനങ്ങളെ കൈപിടിച്ചുയർത്തുന്ന നഴ്സിംഗ് അധ്യാപകർക്കായി ബെസ്റ്റ് ടീച്ചർ അവാർഡ്. കർമ്മരംഗത്ത് മികവ് തെളിയിച്ച നഴ്സിന് ക്ലിനിക്കൽ എക്സലൻസ് അവാർഡ്. ഭരണ മികവിന് നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ അവാ‍ർഡ്. കൂടാതെ കൂടാതെ സർവീസ് ടു കമ്മ്യൂണിറ്റി പുരസ്കാരവും. ഇതിനൊപ്പം ഇത്തവണ രണ്ട് പ്രത്യേക ജൂറി പുരസ്കാരങ്ങളും സമ്മാനിക്കും.

പുരസ്കാര നേട്ടത്തിന്‍റെ തിളക്കത്തിൽ ഇവർ

ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ഇക്കുറി നേടിയത് ഗീത പിയാണ്. കോഴിക്കോട്ടെ കാത്ത് ലാബ് സജ്ജമാക്കുന്നതിൽ മുന്നിൽ നിന്ന മാലാഖയാണ് ഗീത. ഫ്ളോറൻസ് നൈറ്റിംഗേൾ അവാർഡ്, കേരള സ്റ്റേറ്റ് ബെസ്റ്റ് നഴ്സിങ് അവാർഡ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട് ഇവർ.



നഴ്സിങ് രംഗത്തെ ഭാവി വാഗ്ദാനങ്ങൾക്ക് ഏഷ്യാനെറ്റ് ന്യൂസ് നഴ്സിങ് എക്സലൻസ് അവാർഡ് നൽകുന്ന റൈസിങ് സ്റ്റാർ പുരസ്കാരം നേടിയത് ഹാഷിം എം ആണ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരം സ്വദേശിയായ ഹാഷിം കൊവിഡ് പ്രതിരോധത്തില്‍ സജീവമായിരുന്നു. 2021ലെ ബെസ്റ്റ് ഔട്ട്ഗോയിങ് സ്റ്റുഡന്റാണ് ഹാഷിം. അക്കാദമിക് റെക്കോർഡ്, മുന്നിൽ നിന്ന് നയിക്കാനുള്ള നേതൃപാടവം, നഴ്സിങ് രംഗത്ത് നടത്തിയ ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം.

ഏഷ്യാനെറ്റ് ന്യൂസ് നഴ്സിങ് എക്സലൻസ് അവാർഡിൽ മികച്ച അധ്യാപകനുള്ള പുരസ്കാരം സ്വന്തമാക്കിയത് രാജീ രഘുനാഥാണ്. 50,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. ഇരിങ്ങാലക്കുട ഗവ ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫീസറാണ് രാജീ രഘുനാഥ്. 31 വർഷത്തെ അനുഭവ പരിചയമുള്ള രാജീ ജനറൽ നഴ്സിങ് ആന്‍ഡ് മിഡവൈഫ് കോഴ്സ് ഒന്നാം റാങ്കോടെ പാസായ വ്യക്തിയാണ്. അക്കാദമിക് മികവ്, അനുഭവ സമ്പത്ത്, പങ്കെടുത്തിട്ടുള്ള സർട്ടിഫിക്കേഷൻ പ്രോഗ്രാംസ്, ആരോഗ്യ മേഖലയിൽ നടത്തിയ രചനകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് പുരസ്കാരങ്ങൾ, മറ്റ് മേഖലകളിലെ പ്രാതിനിധ്യം എന്നിവ കണക്കിലെടുത്താണ് പുരസ്‍കാരം.



ക്ലിനിക്കൽ എക്സലൻസ് പുരസ്കാരത്തിന് അര്‍ഹയായത് ലിൻസി പി ജെയാണ്. ഇരിങ്ങാലക്കുട ഗവണ്‍മെന്‍റ് ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫീസറാണ് ലിന്‍സി. കേന്ദ്ര സർക്കാരിന്‍റെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ്, സംസ്ഥാന സർക്കാരിന്‍റെ മികച്ച നഴ്സിനുള്ള പുരസ്കാരം എന്നിവ നേടിയ ലിൻസി പി ജെ കേരളത്തിലെ ആദ്യ കൊവിഡ് രോഗിയെ ചികിത്സിച്ച സംഘത്തിലുണ്ടായിരുന്നു. എല്ലാവരും ഭയപ്പെട്ട് നിന്നിടത്ത് രോഗിയുടെ സ്വാബ് എടുത്തത് ലിൻസിയായിരുന്നു.

പൊതുജനങ്ങൾക്കുള്ള സേവനത്തിനുള്ള പുരസ്കാരത്തിന് അർഹയായത് അമ്പിളി തങ്കപ്പനാണ്. മുള്ളൂർക്ക് എസ്എച്ച്സിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സാണ് അമ്പിളി. കിടപ്പുരോഗികൾക്കും ഡെങ്കിപ്പനി പ്രതിരോധത്തിനുമൊക്കെയായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന വ്യക്തിയാണ് അമ്പിളി തങ്കപ്പൻ. അനുഭവ സമ്പത്ത്, പൊതുജന സേവന മേഖലയിലെ പ്രവർത്തനങ്ങളിലെ മികവ് എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം.

 

മികച്ച നഴ്സിങ്ങ് സുപ്രണ്ടിനുള്ള പുരസ്കാരത്തിന് അര്‍ഹയായത് സുദർശ കെയാണ്. 50,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. അനുഭവ സമ്പത്ത്, ഹെഡ് നഴ്സായുള്ള എക്സ്പീരിയൻസ്, സൂപ്രണ്ടായുള്ള അനുഭവ പരിചയം, മറ്റ് പുരസ്കാരങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം.

സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയത് അന്നമ്മ സിയും ഷൈജ പിയുമാണ്. ഡോ. രാജീവ് സദാനന്ദൻ, ഡോ. റോയ് കെ ജോർജ്ജ്, ഡോ. സെൽവ ടൈറ്റസ് ചാക്കോ, ഡോ. ലത, എം ജി ശോഭന, ഡോ. സലീന ഷാ, ഡോ. സോന പി.എസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‍കാര ജേതാക്കളെ തെരഞ്ഞെടുത്തത്.



from Asianet News https://ift.tt/3CWBKoP
via IFTTT

Farm laws : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാൻ പാർലമെന്‍റ്; ബില്‍ നാളെ പാസാക്കും, ഇന്ന് സര്‍വ്വകക്ഷിയോഗം

ദില്ലി : വിവാദ കാർഷിക നിയമങ്ങൾ (farm laws) പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്ച ലോക്സഭയിലെത്തും (Lok Sabha). പാർലമെന്‍റ് ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ല് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നടപടിക്ക് തുടക്കമിടും. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ (Narendra Singh Tomar) ബില്ല് അവതരിപ്പിക്കുമെന്ന് അജണ്ടയിൽ പറയുന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം ബില്ല് ചർച്ച ചെയ്ത് പാസാക്കും. ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാൻ നിർദ്ദേശിച്ച് ബിജെപിയും കോൺഗ്രസും എംപിമാർക്ക് വിപ്പ് നല്‍കി. ബില്ലിനെ എതിർക്കേണ്ടതില്ല എന്ന് പ്രതിപക്ഷം തീരുമാനിച്ചു. ചർച്ചയിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാനും കോൺഗ്രസ് ആലോചനയുണ്ട്.

അതേസമയം മന്‍ കി ബാത്തിലൂടെ (Mann Ki Baat) ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) കാര്‍ഷിക നിയമങ്ങള്‍ (farm laws) പിന്‍വലിക്കുന്നതിനെക്കുറിച്ചും വിശദീകരിച്ചേക്കും. നിയമങ്ങൾ പിൻവലിക്കാൻ അനുമതി നൽകിയ ശേഷമുള്ള ആദ്യ മന്‍ കി ബാത്ത് പതിപ്പില്‍ മോദി കർഷകരെ ആശ്വാസിപ്പിക്കുന്ന കാര്യങ്ങളാകും പറയുക. മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനത്തെക്കുറിച്ചും (Parliament) പ്രതിപാദിച്ചേക്കും.

അതേസമയം താങ്ങുവിലയ്ക്ക് നിയമസംരക്ഷണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അടിയന്തരപ്രമേയത്തിന് ആദ്യദിവസം തന്നെ പ്രതിപക്ഷം നോട്ടീസ് നല്‍കും. ബുധനാഴ്ച രാജ്യസഭയിലും ബിൽ പാസാക്കി കാർഷിക നിയമങ്ങളെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമം. സമവായം ഇല്ലാതെ നിയമം കൊണ്ടുവന്നതിൽ പ്രധാനമന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം തേടും. വിവാദ നിയമങ്ങൾ പിൻവലിച്ചാലും താങ്ങുവിലയ്ക്ക് നിയമസംരക്ഷണം അംഗീകരിക്കില്ലെന്ന സൂചന ബിജെപി നല്‍കി. ഇപ്പോഴിത് പരിഗണിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ തുറന്നടിച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ മോദി സർക്കാർ നടപടി; ലോക്സഭയില്‍ ബില്‍ തിങ്കളാഴ്ച പാസാക്കും

അതേസമയം ബിൽ പാസാക്കുള്ള സാധ്യത തെളിഞ്ഞതോടെ പാർലമെന്‍റിലേക്ക് തിങ്കളാഴ്ച നടത്താനിരുന്ന കർഷകരുടെ ട്രാക്ടർ റാലി മാറ്റിവെച്ചു. എന്നാല്‍ ദില്ലി അതിര്‍ത്തികളായ സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ സമരം തുടരും. തുടർസമര പരിപാടികള്‍ അടുത്ത നാലിന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും. സമരത്തിനിടെയെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും കര്‍ഷക സംഘടനകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടേയെന്നാണ് കേന്ദ്ര നിലപാട്.

പാർലമെന്റ് ട്രാക്ടർ റാലി മാറ്റിവെച്ചു, അതിർത്തിയിലെ കർഷക സമരം തുടരും

അതേസമയം പാര്‍ലമെന്‍റ് ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് നടക്കും. അടുത്ത 23 വരെ തുടരുന്ന സമ്മേളനത്തില്‍ വിലക്കയറ്റം ഇന്ധന വില വര്‍ധന അടക്കമുള്ള വിഷയങ്ങല്‍ പ്രതിപക്ഷം ഉന്നയിക്കാനിരിക്കേ സഭ നടപടികള്‍ സുഗമമായി മുന്‍പോട്ട് കൊണ്ടുപോകാന്‍ സ്പീക്കര്‍ കക്ഷികളുടെ പിന്തുണ തേടും.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം



from Asianet News https://ift.tt/3rglhKi
via IFTTT

Omicron : ലോകത്ത് ഒമിക്രോൺ ജാഗ്രത; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും, യാത്രാനിയന്ത്രണം കർശനമാകും

ദില്ലി: മന്‍ കി ബാത്തിലൂടെ (Mann Ki Baat) പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഒമിക്രോണ്‍ വകഭേദം (Omicron) വെല്ലുവിളി ഉയര്‍ത്തുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പ്രധാന്യമേറും. ലോകത്ത് ഒമിക്രോണ്‍ വകഭേദം ഉയർത്തുന്ന ഭീഷണിയെക്കുറിച്ചാകും പ്രധാനമായും മോദി മൻ കി ബാത്തിൽ പ്രതിപാദിക്കുക. രാജ്യത്ത് കൊവിഡ് ജാഗ്രത (Covid 19) കൈവിടരുതെന്ന സന്ദേശം പ്രധാനമന്ത്രി നല്‍കുമെന്നാണ് പ്രതീക്ഷ.

കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ  ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രത നിർദേശം ലഭിച്ചതിന് പിന്നാലെ വിവിധ സംസ്‌ഥാനങ്ങളും വിദേശ യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, ദില്ലി തുടങ്ങിയ ഇടങ്ങളിൽ എല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിന് പുറമെ മുംബൈ വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ  നിന്നും എത്തുന്നവർക്ക് ക്വാറന്‍റീനും ഏർപ്പെടുത്തി. ഉത്തരാഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാങ്ങളിലെല്ലാം സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രിമാർ പ്രത്യേകം യോഗം വിളിച്ചു ചേർത്തിരുന്നു.

കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഉയ‍ർത്തുന്ന വെല്ലുവിളി നേരിടാൻ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി ഇന്നലെ നി‍ർദേശം നൽകിയിരുന്നു. ഒമിക്രോൺ വകഭേദം വിവിധ ലോകരാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുട‍ർന്ന് വിളിച്ചു ചേ‍‍ർത്ത അവലോകന യോഗത്തിലായിരുന്നു രാജ്യത്ത് ജാഗ്രത കടുപ്പിക്കാൻ നരേന്ദ്രമോദി ആവശ്യപ്പെട്ടത്. കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ റിപ്പോ‍ർട്ട് ചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങൾ നീക്കിയ നടപടി  പുനപരിശോധിക്കണമെന്ന് അവലോകനയോഗത്തിൽ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

ഒമിക്രോൺ വൈറസിൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി: യാത്രാനിയന്ത്രണം നീക്കിയ നടപടി പിൻവലിച്ചേക്കും?

പുതിയ വകഭേദത്തിലൂടെ ഉണ്ടാവുന്ന ഭീഷണി നേരിടണമെന്നും അതിനായി വേണ്ട നടപടികൾസ്വീകരിക്കണമെന്നും നരേന്ദ്രമോദി നി‍ർദേശിച്ചു. ഒമിക്രോൺ വൈറസിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രതിരോധമുറപ്പിക്കാൻ കൊവിഡ് വാക്സീൻ രണ്ടാം ഡോസിന്‍റെ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെയാണ് ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി ഇന്നലെ സാഹചര്യം വിലയിരുത്തിയത്.

ഒമിക്രോണ്‍ ജാഗ്രതയിൽ കേരളവും, വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കും

 

അതേസമയം ലോകത്ത് ഒമിക്രോൺ വൈറസ് ഭീതി വ‍ർധിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് പ്രഖ്യാപിച്ചു. മിക്ക വിമാന കമ്പനികളുംആഫ്രിക്കൻ സർവീസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ  റദ്ദാക്കി. ബെൽജിയവും ജെർമനിയുമാണ് ഇതുവരെ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ച യൂറോപ്യൻ രാജ്യങ്ങൾ.

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഹോളണ്ടിലെ ആംസ്റ്റർഡാമിൽ എത്തിയ 61 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ ബാധിച്ചത്  ഒമൈക്രോൺ ആണോയെന്നറിയാൻ പരിശോധന തുടങ്ങി. വിമാനത്തിൽ വന്ന  മുഴുവൻ പേരെയും ക്വാറന്‍റീനിൽ ആക്കിയിട്ടുണ്ട്.  ബെൽജിയത്തിലെ രോഗി എത്തിയ വിമാത്തിലെത്തിയ അറുന്നൂറോളം യാത്രക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു.

മിക്ക രാജ്യങ്ങളും ആഫ്രിക്കയിലേക്കുള്ള വിമാനസർവീസുകൾ നിർത്തി. ഇപ്പോൾ നൂറോളം പേരിൽ മാത്രമാണ് പുതിയ വൈറസ്
സ്ഥിരീകരിച്ചതെങ്കിലും ഇതിനകം ആയിരക്കണക്കിനാളുകളിലേക്ക് പടർന്നിരിക്കാമെന്ന് വിദഗ്ധർ കരുതുന്നു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള വൈറസിനെ ഇതുവരെയുള്ളതിൽ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം ആയി ലോകാര്യോഗ്യസംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. തിരിച്ചറിയപ്പെടാതെ പല രാജ്യങ്ങളിലും ഒമൈക്രോൺ വൈറസ് എത്തിയിരിക്കാമെന്നാണ് നിഗമനം. വാക്സീനുകളെ മറികടക്കൻസ് ശേഷിയുണ്ടെന്നും സംശയമുണ്ട്. യഥാർത്ഥ കൊറോണ  വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ചതിനാൽ ഒരിക്കൽ രോഗം വന്നവർക്ക്  വീണ്ടും വരാനും സാധ്യതയുണ്ട്.

അതേസമയം രോഗബാധയുടെ പേരിൽ  ഒറ്റപ്പെടുത്തരുതെന്നും വ്യോമഗതാഗതം തടയരുതെന്നും ലോകരാജ്യങ്ങളോട് ദക്ഷിണാഫ്രിക്ക അഭ്യർത്ഥിച്ചു. അനാവശ്യ ഭീതിയിൽ വിവേചനമില്ലാത്ത വിലക്ക് പാടില്ലെന്ന് ലോകാരോഗ്യ സംഘടനയും
അഭ്യർത്ഥിച്ചു. അതിനിടെ ലോക വ്യാപാര സംഘടന ജനീവയിൽ നടത്താനിരുന്ന യോഗം മാറ്റിവെച്ചിട്ടുണ്ട്.  



from Asianet News https://ift.tt/2ZsJeCo
via IFTTT

Kerala Rains : ചക്രവാതചുഴി അറബികടലിലേക്ക്; കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്ക് സാധ്യത, ഒപ്പം ഇടിമിന്നലും

തിരുവനന്തപുരം: ചക്രവാതചുഴി (cyclonic circulation) അറബികടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ മഴ ശക്തമാകും. ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം (low Pressure) തിങ്കളാഴ്ചയോടെ (നവംബർ 29) അറബികടലിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം  തെക്കൻ ആൻഡമാൻ കടലിൽ നവംബർ 29 ഓടെ രൂപപ്പെടാൻ സാധ്യതയെന്നും അറിയിപ്പുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ നവംബർ 27 മുതൽ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും, നവംബർ 28 ന് (ഇന്ന്) ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനാൽ തന്നെ ഇടുക്കിയിൽ ഓറഞ്ച് അലർട്ടും സംസ്ഥാനത്തെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മലയോര പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കാലാവസ്ഥ അറിയിപ്പ് ഇപ്രകാരം

28/11/2021:  ഇടുക്കി ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട് എന്നി ജില്ലകളിൽ യെല്ലോ അല‍ർട്ട്.

29-11-2021: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

ചക്രവാതചുഴി  കോമറിൻ ഭാഗത്ത്‌. ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം തിങ്കളാഴ്ചയോടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശ്രീലങ്ക തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി  നിലവിൽ  കോമറിൻ ഭാഗത്തും  സമീപത്തുള്ള ശ്രീലങ്ക തീരത്തുമായി സ്ഥിതി ചെയ്യുന്നു.
ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം  ആൻഡമാൻ കടലിൽ നവംബർ 29 ഓടെ രൂപപ്പെട്ടു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ നവംബർ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ  ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്. കൊവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.



പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/.../2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.



കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്. ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2021 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/.../2021/05/orangebook_2021.pdf ഈ ലിങ്കിൽ ലഭ്യമാണ്.



from Asianet News https://ift.tt/3cXjTDT
via IFTTT

മദ്യകുപ്പി നോക്കി നല്‍കിയില്ല; ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന് യുവതിയുടെ പരാതി

കൊല്ലം: മദ്യകുപ്പി നോക്കിയെടുത്ത് കൊടുക്കാതെ ഇരുന്നതിന് ഭർത്താവ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചെന്ന് (brutal attack) പരാതി. മർദ്ദനമേറ്റ വീട്ടമ്മ പ്രാണരക്ഷാര്‍ത്ഥം നഗരസഭാ കൗണ്‍സിലറുടെ വീട്ടില്‍ അഭയം തേടി. കൊട്ടാരക്കര പുലമണില്‍ ഇന്നലെ രാത്രിയുണ്ടായ സംഭവത്തെ തുടർന്ന് പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു.

പുലമൺ ഈയംകുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന ഗീത എന്ന സ്ത്രീയാണ് ഭര്‍ത്താവിന്റെ മര്‍ദ്ദനത്തിന് ഇരയായത്. ബാങ്കുദ്യോഗസ്ഥനായ ഭര്‍ത്താവ് ബിജു നായര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന് ഗീത പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. മദ്യക്കുപ്പി നോക്കിയെടുത്ത് നല്‍കാഞ്ഞതിനായിരുന്നു കഴിഞ്ഞ രാത്രിയിലെ മര്‍ദ്ദനമെന്ന് ഗീത പറഞ്ഞു. തലഭിത്തിയില്‍ പിടിച്ച് ഇടിക്കുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തു. വെട്ടൂകത്തിയെടുത്ത് വെട്ടാൻ ശ്രമിച്ചപ്പോൾ വീടിന്റെ പിന്‍വാതില്‍ തുറന്ന് ഓടി രക്ഷപെടുകയായിരുന്നു. രാത്രിയില്‍ ഓടി നഗരസഭാ കൗണ്‍സിലറായ പവിജാപത്മന്റെ വീട്ടില്‍ അഭയം തേടി.

എന്നാല്‍, സംഭവമറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താന്‍ വൈകിയെന്ന് ആരോപണമുയര്‍ന്നു. പൊലീസെത്തിയിട്ടും മര്‍ദ്ദനമേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യറാകാഞ്ഞതിനെ തുടര്‍ന്ന് നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭര്‍ത്താവ് ബിജു എസ് നായര്‍ക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.



from Asianet News https://ift.tt/3135seI
via IFTTT

Gulf News : സൗദി അറേബ്യയില്‍ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ ഇളവ്

റിയാദ്: സൗദി അറേബ്യയില്‍  നിന്ന് ഒരു ഡോസ് കൊവിഡ് വാക്സിനെടുത്തവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ മൂന്ന് ദിവസം മാത്രം മതിയാവും. ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സൗദി അറേബ്യയില്‍ നിന്നാണ് എടുത്തതെങ്കില്‍ ഏത് രാജ്യത്തു നിന്ന് മടങ്ങി വരുന്നവര്‍ക്കും സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശനാനുമതിയും ലഭിക്കും.

ഡിസംബര്‍ നാല് മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡിസംബര്‍ ഒന്ന് പുലര്‍ച്ചെ ഒരു മണി മുതല്‍ നേരിട്ടുള്ള പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യക്കാര്‍ക്ക് മറ്റൊരു രാജ്യത്ത് 14 ദിവസം താമസിക്കാതെ തന്നെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാം. സൗദി അറേബ്യയില്‍ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് കൂടി  നേരിട്ടുള്ള പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ ഇത് ഇപ്പോഴും പ്രവേശന വിലക്ക് തുടരുന്ന തുര്‍ക്കി, ലെബനാന്‍, എത്യോപ്യ, അഫ്‍ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കും പ്രയോജനപ്പെടുക.

ഇന്ത്യയില് നിന്ന് രണ്ട് ഡോസ് വാക്‌സിന് സ്വീകരിച്ച ശേഷം സൗദി അറേബ്യയിലേക്ക് നേരിട്ട് വരുന്നവര്‍ക്ക് സൗദിയിലെത്തിയാല്‍ അഞ്ചു ദിവസമാണ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമുള്ളത്. ഒരു ഡോസ് വാക്സിന്‍ സൗദി അറേബ്യയില്‍ നിന്ന് സ്വീകരിച്ചവരാണെങ്കില്‍ മൂന്ന് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയാവുമെന്നതാണ് പുതിയ അറിയിപ്പ്. സൗദി അറേബ്യയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. 

ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും സൗദിയിലെത്തിയാല്‍ അഞ്ച് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ആവശ്യമുള്ള വിഭാഗങ്ങള്‍ തങ്ങള്‍ യാത്ര ചെയ്യുന്ന വിമാന കമ്പനിയുടെ കീഴിലുള്ള ഹോട്ടലുകളിലോ രാജ്യത്ത് ക്വാറന്റീന് അംഗീകാരമുള്ള ഹോട്ടലുകളിലോ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഇവര്‍ സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലും അഞ്ചാം ദിവസവും കൊവിഡ് പിസിആര്‍ പരിശോധന നടത്തണം.



from Asianet News https://ift.tt/312Ylmv
via IFTTT

Omicron Variant : 'ഒമിക്രോണ്‍' പുതിയ വൈറസ് വകഭേദം യുകെയില്‍ സ്ഥിരീകരിച്ചു

കൊവിഡ് 19 രോഗത്തിനിടയാക്കുന്ന ( Covid 19 Disease ) കൊറോണ വൈറസിന്റെ പുതിയ വകഭേദം 'ഒമിക്രോണ്‍' ( Omicron Virus ) യുകെയില്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള രണ്ട് യാത്രക്കാരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി 'ഒമിക്രോണ്‍' വകഭേദം കണ്ടെത്തിയത്. 

പുതിയ വൈറസ് വകഭേദം കണ്ടെത്തപ്പെട്ടതോടെ ആശങ്കയിലാണ് ലോകരാജ്യങ്ങളാകെയും. യാത്രാനിയന്ത്രണങ്ങളാണ് മിക്ക രാജ്യങ്ങളും ആദ്യപടിയെന്നോണം കൈക്കൊള്ളുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് പ്രധാനമായും നിയന്ത്രണം. 

ഇന്ത്യയും ഈ സാഹചര്യത്തില്‍ ജാഗ്രതയിലാണ്. അതിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. യുകെയില്‍ പുതിയ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ഇനി സ്ഥിതിഗതികള്‍ കുറെക്കൂടി മോശമായേക്കുമെന്നാണ് സൂചന. 

യുകെയില്‍ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട രണ്ട് പേരെയും ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇവരുമായി ബന്ധപ്പെട്ടവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പ്രസ്താവനയിലൂടെ അറിയിച്ചു. 

ഇതിനിടെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലാന്‍ഡ്‌സിലേക്ക് എത്തിയ വിമാനയാത്രക്കാരില്‍ 61 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് നെതര്‍ലാന്‍ഡ്‌സില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇവരില്‍ ആരിലെങ്കിലും 'ഒമിക്രോണ്‍' സാന്നിധ്യം ഉണ്ടോയെന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്. 

രോഗവ്യാപനം അതിവേഗമാക്കാനും. ചുരുങ്ങിയ സമയംകൊണ്ട് ഘടനാപരമായി മാറാനുമെല്ലാം കഴിവുള്ള വകഭേദമാണ് 'ഒമിക്രോണ്‍'. ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദമെന്നാണ് ലോകാരോഗ്യ സംഘടന തന്നെ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതുവരെ ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ഇസ്രയേല്‍, ബെല്‍ജിയം, ബോട്‌സ്വാന, ഹോങ്കോങ് എന്നിവിടങ്ങളിലാണ് 'ഒമിക്രോണ്‍' സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ ഈ പട്ടികയിലേക്ക് യുകെ കൂടിയെത്തിയിരിക്കുന്നു.

Also Read:- പുതിയ കൊവിഡ് 'ഒമിക്രോൺ' വകഭേദം, അപകടകാരി; വൈറോളജിസ്റ്റ് പറയുന്നത്



from Asianet News https://ift.tt/3nVsihp
via IFTTT

ISL : ഐഎസ്എല്‍: ആവേശപ്പോരില്‍ മുംബൈയെ മുട്ടുകുത്തിച്ച് ഹൈദരാബാദ്

ബംബോലിന്‍: ഐഎസ്എല്ലിലെ(ISL) ആവേശപ്പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയെ(Mumbai City FC) ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ഹൈദരാബാദ് എഫ് സി(Hyderabad FC). ആദ്യ പകുതിയില്‍ ഇരു ടീമും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞശേഷം രണ്ടം പകുതിയിലായിരുന്നു ഹൈദരാബാദിന്‍റെ രണ്ടു ഗോളുകള്‍ പിറന്നത്.

ഹൈദരാബാദിനായി ജോവോ വിക്ടറും(Joao Victor) ബര്‍തൊലോമ്യു ഒഗ്ബെച്ചെയും(Bartholomew Ogbech) പകരക്കാരനായി ഇറങ്ങിയ 19കാരന്‍ രോഹിത് ദാനുവും(Rohit Danu) ലക്ഷ്യം കണ്ടപ്പോള്‍ ആഹമ്മദ് ജാഹോ(Ahmed Jahouh) ആണ് മുംബൈയുടെ ഏക ഗോള്‍ നേടിയത്. ജയത്തോടെ ഹൈാജരാബാദ് പോയന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി. മുംബൈയാകട്ടെ തോല്‍വിയോടെ നാലാം സ്ഥാനത്തേക്ക് വീണു.

ആറാം മിനിറ്റില്‍ മുംബൈ ആണ് ആദ്യം ലീഡെടുത്തത്. ആഹമ്മദ് ജാഹോ ആയിരുന്നു സ്കോറര്‍. ഹൈദരാബാദ് പ്രതിരോധം പിളര്‍ത്തി ഒറ്റക്ക് മുന്നേറിയ ജാഹോ പ്രതിരോധത്തെ കാഴ്ചക്കാരാക്കി പന്ത് വലയിലാക്കി. എന്നാല്‍ മുംബൈയുടെ ആഘോഷത്തിന് അധികം ആയുസുണ്ടായില്ലെന്ന് മാത്രം.

പതിമൂന്നാം മിനിറ്റില്‍ ജോയല്‍ ചിയാനീസിനെ ബോക്സില്‍ വീഴ്ത്തിയതിന് ഹൈദരാബാദിന് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. സ്പോട് കിക്കെടുത്ത ക്യാപ്റ്റന്‍ ജോവാ വിക്ടറിന് പിഴച്ചില്ല. ഹൈദരാബാദ് മുംബൈക്ക് ഒപ്പമെത്തി. ആദ്യ പകുതിയില്‍ പിന്നീട് നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ഇരു ടീമിനുമായില്ല.

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തിലെ ലീഡെടുത്ത് ഹൈദരാബാദ് മുന്‍തൂക്കം നേടി. തന്‍റെ പഴയ ക്ലബ്ബിനെതിരെ ഒഗ്ബെച്ചെയാണ് ഹൈദരാബാദിന് ലീഡ് സമ്മാനിച്ചത്. ഗോള്‍ തിരിച്ചടിക്കാന്‍ മുംബൈ പഠിച്ച പണി പതിനെട്ടും പയറ്റുന്നതിനിടെ പകരക്കാരനായി ഇറങ്ങിയ രോഹിത് ദാനു 82-ാ മിനിറ്റില്‍ മുംബൈയുടെ സമനില തെറ്റിച്ച് ഹൈദരാബാദിന്‍റെ വിജയമുറപ്പിച്ച മൂന്നാം ഗോളും നേടി. ഹൈദരാബാദ് പ്രതിരോധകോട്ട കാത്ത ക്യാപ്റ്റന്‍ ജാവോ വിക്ടറാണ് കളിയിലെ താരം.



from Asianet News https://ift.tt/3E2uHMN
via IFTTT

Vishva Hindu Parishad : ക്ഷേത്രങ്ങളെ സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് വിഎച്ച്പി

സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ (Temple) മോചിപ്പിക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് (Vishva Hindu Parishad). ഹിന്ദു ക്ഷേത്രങ്ങളേയും മതസ്ഥാപനങ്ങളേയും സർക്കാരുകളുടെ നിയന്ത്രണത്തിൽ നിന്നും മതപരിവർത്തനത്തിനെതിരായ നിയമത്തിൽ നിന്നും മാറ്റാന്‍ കേന്ദ്രനിയമം വേണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ക്ഷേത്രങ്ങൾ നിയന്ത്രിക്കുന്ന ഒരു ബദൽ നിയന്ത്രണ ഘടന വികസിപ്പിക്കുന്നതിന് ഹിന്ദു ദാര്‍ശനികരേയും സന്യാസിമാരുടേയും നിര്‍ദ്ദേശത്തില്‍ ഹിന്ദു സമാജം രൂപീകരിക്കാനുള്ള നീക്കത്തിലാണ് വിഎച്ച്പിയുള്ളത്.

ഇന്ത്യയിലെ ക്ഷേത്രങ്ങളാണ് ഹിന്ദു സമൂഹത്തിന്റെ സാമൂഹിക, മത, സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമാകുന്നതെന്നാണ് വിഎച്ച്പി വിശദമാക്കുന്നത്. ഹിന്ദു വിശ്വാസികളായ തീര്‍ത്ഥാടകര്‍ നല്‍കുന്ന സംഭാവനകളെ ആശ്രയിച്ചാണ് ഈ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനമെന്നും വിഎച്ച്പി വാദിക്കുന്നു. അവശ്യഘട്ടങ്ങളില്‍ ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ സേവനത്തിനായും മുന്നിട്ടിറങ്ങുന്നുണ്ട്. എന്നാല്‍ രാജ്യത്തെ സമ്പന്നമായ മിക്ക ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തിലും സംസ്ഥാന സര്‍ക്കാരുകള്‍ കൈകടത്തുകയും ഹിന്ദു വിശ്വാസികളുടെ സംഭാവനകള്‍ യുക്തിക്ക് നിരക്കാത്ത രീതിയില്‍ ചെലവഴിക്കുന്നുവെന്നുമാണ് വിഎച്ച്പി ആരോപിക്കുന്നത്.

വിശ്വാസികളുടേതല്ലാത്ത ആവശ്യങ്ങള്‍ക്കായി പോലും ഏകപക്ഷീയമായി ക്ഷേത്രങ്ങളിലെ പണം ചെവഴിക്കപ്പെടുന്നു. 1926ലെ മദ്രാസ് ഹിന്ദു റിലീജിയസ് എൻഡോവ്‌മെന്റ് ആക്‌ട് അനുസരിച്ചാണ് ബ്രിട്ടീഷ് കാലഘട്ടം മുതല്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായതെന്നും വിഎച്ചപി ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ക്ഷേത്രങ്ങള്‍ നിലവില്‍ ഈ കറുത്ത നിയമത്തിന് കീഴിലാണുള്ളത്. ചിദംബരം നടരാജ് ക്ഷേത്രം സംബന്ധിച്ച കേസില്‍ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി വിശദമാക്കിയിട്ടുള്ളത്. മതസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തണമെന്നാണ് വിഎച്ച്പി ആവശ്യപ്പെടുന്നത്.

സര്‍ക്കാരുകള്‍ നമ്മുടെ ക്ഷേത്രങ്ങളുടെ ഉടമ ആയിരിക്കുന്ന സാഹചര്യം മാറണമെന്നും വിഎച്ച്പി നേതാവ് അലോക് കുമാര്‍ എസ് ആര്‍ പറയുന്നു.ആവശ്യമുള്ളപ്പോള്‍ ഇടപെടുന്ന രീതിയിലേക്ക് സര്‍ക്കാരും കോടതിയും ക്ഷേത്രകാര്യങ്ങളില്‍ മാറേണ്ടിയിരിക്കുന്നു. ക്ഷേത്ര സ്വത്ത് പണമാക്കി നീക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെയും രൂക്ഷമായാണ് വിശ്വഹിന്ദു പരിഷത്ത് പ്രതികരിക്കുന്നത്.   വ്യത്യസ്‌തമായ പാരമ്പര്യങ്ങളും ആചാരങ്ങളും ആരാധനാരീതികളും മനസ്സിൽ വെച്ചുകൊണ്ട് ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി ചട്ടക്കൂട് രൂപീകരിക്കേണ്ടിയിരിക്കുന്നുവെന്നും വിഎച്ച്പി പത്രക്കുറിപ്പില്‍ വിശദമാക്കി. 



from Asianet News https://ift.tt/3cVuG1k
via IFTTT

Afghanistan : ചെക്ക് പോസ്റ്റില്‍ നിര്‍ത്തിയില്ല; യുവ ഡോക്ടറെ കൊലപ്പെടുത്തി താലിബാന്‍

ചെക്ക് പോസ്റ്റില്‍ നിര്‍ത്താതെ പോയ ഡോക്ടറെ കൊലപ്പെടുത്തി താലിബാന്‍റെ (Taliban) ക്രൂരത. വെള്ളിയാഴ്ച അഫ്ഗാനിസ്ഥാനിലെ ( Afghanistan) ഹെറത്ത് പ്രവിശ്യയിലാണ് താലിബാന്‍റെ ക്രൂരതയെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. 33 വയസ് പ്രായമുള്ള ഡോക്ടറായ അമറുദ്ദീന്‍ നൂറി എന്നയാളാണ് കൊല്ലപ്പെട്ടത്. താലിബാന്‍ സേനയുടെ ചെക്ക് പോസ്റ്റില്‍ നില്‍ക്കാന്‍ തയ്യാറാകാത്തതാണ് അമറുദ്ദീന്‍ ചെയ്ത കുറ്റകൃത്യമെന്നാണ് ഇയാളുടെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചത്.

അടുത്തിടെ വിവാഹിതനായ അമറുദ്ദീന്‍ നൂറി ഒരു സ്വകാര്യ ക്ലിനിക്ക് നടത്തിയിരുന്നു. ഓഗസ്റ്റ് 15ന് താലിബാന്‍ അധികാരത്തിലെത്തിയതിന് സമാനമായ സംഭവങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ പതിവാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആളുകളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്ത താലിബാന്‍ ഇതില്‍ നിന്ന് മാറുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ സാധിച്ചത്. 

ഡോളറും രൂപയും ഉപയോഗിക്കരുത്; താലിബാന്റെ പുതിയ നിരോധന ഉത്തരവ്; ദുരിതം ജനത്തിന്

പണമില്ല, പട്ടിണിയും ദാരിദ്ര്യവും അഫ്ഗാനിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നു. അഫ്‌ഗാനിലെ മിലിട്ടറി ആശുപത്രിയിൽ രണ്ട് സ്ഫോടനങ്ങളും വെടിവെപ്പുകളും കഴിഞ്ഞ ദിവസം നടന്നിരുന്നു. 25 പേർ കൊല്ലപ്പെട്ടു. 50ലേറെ പേർക്ക് പരിക്കേറ്റു. ഈ അക്രമ സംഭവത്തിന് പിന്നാലെ ജനത്തിന്റെ കറൻസി ഉപയോഗവുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് താലിബാൻ. സ്വന്തം രാജ്യത്തെ കറൻസി തന്നെ ഉപയോഗിക്കാനാണ് അഫ്ഗാനിലെ ജനങ്ങളോട് താലിബാൻ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥ അവസാനിപ്പിക്കുന്നതിനും സാമ്പത്തിക തകർച്ചയിൽ നിന്ന് രാജ്യത്തെ കരകയറ്റുന്നതിനുമാണ് ഈ ഉത്തരവെന്നാണ് അഫ്ഗാൻ ഭരിക്കുന്ന താലിബാൻ സർക്കാരിന്റെ വിശദീകരണം. ജനങ്ങൾ പണമില്ലാതെ നട്ടംതിരിയാൻ തുടങ്ങുമ്പോഴാണ്, അവരുടെ പക്കലുള്ള ഡോളറും പാക്കിസ്ഥാൻ രൂപയും അടക്കമുള്ള വിദേശ കറൻസികൾ ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടിരിക്കുന്നത്. 


കുടുംബത്തിലെ ബാക്കിയുള്ളവര്‍ക്ക് ജീവിക്കണം; 9കാരിയെ 55 കാരന് വില്‍ക്കേണ്ട അവസ്ഥയില്‍ ഈ പിതാവ്

കുടുംബത്തിലെ ബാക്കിയുള്ളവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഒന്‍പത് വയസുകാരിയെ വില്‍ക്കേണ്ടി വന്ന അവസ്ഥയില്‍ ഒരു പിതാവ്. അഫ്ഗാനിസ്ഥാനില്‍ പലയിടങ്ങളിലായി ചിതറിപ്പോയ കുടുംബങ്ങളുടെ ദാരുണാവസ്ഥ കൃത്യമായി പുറത്തുകൊണ്ടുവരുന്നതാണ് സംഭവം. താലിബാന്‍ ഭരണത്തിന് കീഴില്‍ പല ഭാഗങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നവര്‍ക്കായുള്ള ക്യാപിലാണ് ഒന്‍പതുവയസുകാരിയായ പര്‍വാന മാലികും കുടുംബവും കഴിഞ്ഞിരുന്നത്. എട്ടംഗ കുടുംബത്തിന്‍റെ ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും പണം കണ്ടെത്താനാവാതെ വന്നതോടെയാണ് ഒന്‍പതുവയസുകാരിയെ പിതാവ് അബ്ദുള്‍ മാലിക് വിറ്റതെന്നാണ് റിപ്പോര്‍ട്ട്. 

'ഇപ്പോഴാണ് ഒരു മനുഷ്യനാണ് എന്ന് തോന്നുന്നത്', താലിബാനെ ഭയന്ന് യുകെ -യിൽ അഭയം തേടിയ ​സ്വവർ​ഗാനുരാ​ഗിയായ യുവാവ്

'ജീവിതത്തില്‍ ആദ്യമായിട്ടാണ് എനിക്കൊരു മനുഷ്യനാണ് എന്ന് തോന്നുന്നത്' പറയുന്നത് അഫ്ഗാനില്‍ നിന്നും യുക -യിലേക്ക് അഭയം തേടിയെത്തിയ ഒരു സ്വവര്‍ഗാനുരാഗിയായ യുവാവ്. എല്‍ജിബിടി കമ്മ്യൂണിറ്റിയില്‍ പെട്ട 28 പേര്‍ക്കൊപ്പമാണ് അദ്ദേഹവും യുകെ -യില്‍ എത്തിയത്. അദ്ദേഹം തന്‍റെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. താലിബാന് കീഴില്‍ ജീവനില്‍ ഭയമുള്ളതു കൊണ്ടാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്തത് എന്നും അദ്ദേഹം ബിബിസി -യോട് പറയുന്നു. തങ്ങൾ അഫ്ഗാനില്‍ തുടര്‍ന്നാല്‍ അപകടത്തിലാകുമെന്ന് വിശ്വസിച്ചിരുന്ന യുഎസ്സുമായും സഖ്യകക്ഷികളുമായും അടുത്ത് പ്രവർത്തിച്ചവരും നിരവധി ഉന്നതതലത്തിലുള്ള സ്ത്രീകളും ഉൾപ്പെടെ ആളുകളുടെ കൂട്ട പലായനത്തിന് താലിബാൻ തിരിച്ചുവരവ് കാരണമായി. 



from Asianet News https://ift.tt/3rutxqb
via IFTTT

robbery | കോഴഇക്കോട്ട് ഹോം നഴ്സ് ചമഞ്ഞ് കവർച്ച നടത്തിയ യുവതി പോലീസിന്റെ പിടിയിൽ

കോഴിക്കോട്: ഹോം നഴ്സ് ചമഞ്ഞ്  കവർച്ച നടത്തിയ യുവതി പൊലീസിന്റെ പിടിയിൽ. നവംബർ 12 ന്  സ്റ്റാർ കെയർ ഹോസ്പിറ്റലിൽ രോഗിയെ പരിചരിക്കാൻ ഹോം നഴ്സ് എന്ന വ്യാജേന വ്യാജപേരിൽ വന്ന് ഏഴ് പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും 5000 രൂപയും മൊബൈൽ ഫോണും കവർന്ന കേസിലാണ് പാലക്കാട് കൊടുമ്പ് പടിഞ്ഞാറെ പാവൊടി മഹേശ്വരിയെ(38) അറസ്റ്റ് ചെയ്തത്.  

കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണറുടേയും മെഡിക്കൽ കോളേജ് ഇൻസ്പെക്റ്റർ ബെന്നി ലാലുവിൻ്റേയും നേതൃത്വത്തിലാണ് അറസ്റ്റ്.  ശ്രീജ മലപ്പുറം എന്ന സ്ത്രീയുടെ ആധാർ കാർഡ് ഉപയോഗിച്ചാണ്, കോഴിക്കോടുള്ള ഹോം നഴ്സ് സ്ഥാപനത്തിൽ ഇവർ ജോലി നേടിയത്. കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയായ ഷീന യോഗേഷിൻ്റെ പണവും സ്വർണ്ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. 

കവർച്ച നടത്തിയതിനു ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങിയ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയും സൈബർസെല്ലിന്റെ സഹായത്തോടെ നൂറ് കണക്കിന് മൊബൈൽ നമ്പറുകൾ പരിശോധിച്ചുമാണ് പിടികൂടിയത്. അറസ്റ്റിലായ മഹേശ്വരിക്കെതിരെ പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്. 

മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർമാരായ ഏ രമേഷ് കുമാർ, ടിവി. ദീപ്തി, കെഎ  അജിത് കുമാർ, അസി. സബ് ഇൻസ്പെക്റ്റർ ബൈജു ടി,  സൈബർ സെല്ലിലെ സിവിൽ പൊലീസ് ഓഫീസർമാരായ നജ്മ, രൂപേഷ്, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



from Asianet News https://ift.tt/3xu1o3b
via IFTTT

പ്രായപരിധി എടുത്തുകളഞ്ഞു; 18 വയസിന് മുകളിലുള്ള മുഴുവൻ വിദേശ തീർഥാടകർക്കും ഉംറ നിർവഹിക്കാം

റിയാദ്: 18 വയസിന് മുകളിലുള്ള മുഴുവൻ വിദേശ തീർഥാടകർക്കും (foreign pilgrims) ഉംറ നിർവഹിക്കാൻ അനുമതി. സൗദി അറേബ്യക്ക് പുറത്തു നിന്ന് ഉംറ നിർവഹിക്കാൻ വരുന്നവർക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഒഴിവാക്കി. 18 വയസിന് മുകളിലുള്ള ഏത് പ്രായക്കാർക്കും സൗദിയിൽ എത്താനും ഉംറ നിര്‍വഹിക്കാനുമാണ് അനുമതി. 

വിദേശത്തു നിന്ന് സൗദിയിൽ എത്തി ഉംറ നിർവഹിക്കാനുള്ള പ്രായം 18നും 50നും ഇടയിൽ ആയിരിക്കണമെന്ന നിയമമാണ് ഹജ്ജ് ഉംറ മന്ത്രാലയം എടുത്തു കളഞ്ഞത്. പുതിയ നിർദേശപ്രകാരം പ്രായമായ വിദേശ തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ വരാം. എന്നാൽ ഇവർ കൊവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കേണ്ടത് നിർബന്ധമാണ്. 18 വയസ്സിന് താഴെയുള്ള വിദേശ തീർഥാടകർക്ക് നിലവിൽ ഉംറ നിർവഹിക്കാൻ അനുവാദമില്ല.



from Asianet News https://ift.tt/3G96FR9
via IFTTT

Friday, November 26, 2021

Kerala Rain : ഇന്നും മഴ തുടർന്നേക്കും; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടർന്നേക്കും. പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് തിരുവനന്തപുരത്താണ് കൂടുതൽ മഴയ്ക്ക് സാധ്യത.

കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി തുടർച്ചയായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി തുടർച്ചയായ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കിഴക്കൻ സജീവമായതാണ് മഴ ശക്തമാകാൻ കാരണം. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും.  

തമിഴ്നാടിന്റെ തീരദേശ മേഖലയിൽ ശക്തമായ മഴ തുടരുന്നു

തമിഴ്നാട്ടിൽ വിവിധ ജില്ലകളിലായി കഴിഞ്ഞ 36 മണിക്കൂറിനിടെ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു. തിരുവണ്ണാമലയിൽ രണ്ട് പേരും അരിയല്ലൂർ, ശിവഗംഗ, ദിണ്ടിഗൽ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. 11 ജില്ലകളിലെ 114 ദുരിതാശ്വാസ ക്യാംപുകളിലായി 10,523 പേരെ മാറ്റിപ്പാർപ്പിച്ചു.  തൂത്തുക്കുടി, തിരുനെൽവേലി, രാമനാഥപുരം, നാഗപട്ടണം ജില്ലകളിലാണ് വലിയ നാശനഷ്ടം ഉണ്ടായത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈ ഉൾപ്പെടെയുള്ള 15 തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ 18 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങൾ ചെങ്കൽപേട്ടും ഒരു സംഘം കാഞ്ചീപുരത്തും ദുരിതാശ്വാസ പ്രവർത്തനങ്ങളായി സജ്ജരായുണ്ട്. ചെന്നൈയിൽ ഇന്നലെ മുതൽ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. നഗരത്തിലെ 59 ഇടങ്ങളിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴ ചെന്നൈയിലുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണ മൺസൂൺ കാലത്തെക്കാൾ 70  ശതമാനം അധികം മഴയാണ് തമിഴ്നാട്ടിൽ ഇതുവരെ പെയ്തത്.

ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ ജാഗ്രതാ നിർദേശം

തിങ്കളാഴ്ചയോടെ വീണ്ടും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി.  ചൊവാഴ്ച വരെ ആന്ധ്രയുടെ കിഴക്കൻ മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ ബുധനാഴ്ച വരെ ക്യാമ്പിൽ തുടരണമെന്ന് സർക്കാർ നിർദേശിച്ചു. ദിവസങ്ങൾക്ക് മുമ്പുണ്ടായ വെള്ളപ്പൊക്കത്തിൽ ഒന്നര ലക്ഷത്തോളം പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. കർണാടകയുടെ തീരമേഖലയിലും മുന്നറിയിപ്പുണ്ട്.



from Asianet News https://ift.tt/3xqv958
via IFTTT

'ഭര്‍തൃവീട്ടിൽ മരിച്ച മകൾക്ക് നീതി വേണം', ഫ‍ർസാന തൂങ്ങിമരിച്ച സംഭവത്തിൽ കുടുംബം

ഭര്‍തൃവീട്ടിൽ മരിച്ച മകളുടെ മരണത്തിൽ നീതി തേടി വയനാട്ടിലെ ഒരു കുടുംബം. തമിഴ്നാട്ടിലെ ഗൂഡലൂരിൽ വെച്ച് ഭർത്താവിന്റെ പീഡനം മൂലമാണ് മകൾ മരിച്ചതെന്നാണ് പിതാവിന്റെ ആരോപണം. തമിഴ്നാട് പോലീസുമായി ഒത്തുകളിച്ച് മകളുടെ മരണം ആത്മഹത്യയാക്കി മാറ്റിയെന്നാണ് പരാതി.

നാല് വർഷം മുൻപാണ് വയനാട്ടുകാരായ അബ്ദുൽ സമദും ഫർസാനയും തമ്മിൽ വിവാഹിതരായത്. ഗൂഡലൂരിൽ മൊബൈൽ വ്യാപാരസ്ഥാപനം തുടങ്ങിയ അബ്ദുൾ സമദ് പിന്നീട് കുടുംബവുമൊത്ത് ഗൂഡലൂരിലേക്ക് താമസം മാറി. 2020 ജൂൺ പതിനെട്ടിനാണ് മകൾ തൂങ്ങി മരിച്ചെന്ന് അറിയിച്ച് പിതാവായ അബ്ദുല്ലയ്ക്ക് ഫോൺ വരുന്നത്. തുടക്കത്തിൽ ദുരൂഹത ഉന്നയിച്ച പൊലീസ് തന്നെ പിന്നീട് മലക്കം മറിഞ്ഞെന്നാണ് ഈ പിതാവിന്റെ പരാതി. മൃതദേഹം കാണാൻ പോലും വൈകിയാണ് തന്നെ അനുവദിച്ചതെന്ന് അബ്ദുല്ല ആരോപിക്കുന്നു. ഫര്‍സാനയെ കെട്ടിത്തൂങ്ങിയ നിലയില്‍ മറ്റാരും കണ്ടിട്ടില്ല. മകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാൻ പോലും പതിനൊന്ന് മാസമെടുത്തു. മരണസമയം ഫർസാനക്ക് പരുക്കേറ്റിരുന്നതായും, മരുമകന്റെ രാഷ്ട്രീയ സ്വാധീനത്തിൽ കേസ് അട്ടിമറിച്ചെന്നുമാണ് പരാതി.

മകളുടെ മരണത്തിലെ ദൂരൂഹത അകറ്റണമെന്ന ആവശ്യവുമായി നീലഗിരി ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഫർസാനയുടെ കുടുംബം. എന്നാൽ ആരോപണങ്ങൾ തള്ളിയ അബ്ദുൾ സമദ് പരാതി വ്യാജമാണെന്ന് പ്രതികരിച്ചു. രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയല്ല താൻ. ഫർസാനയുടേത് ആത്മഹത്യ തന്നെയാണ്. ഏത് അന്വേഷണവും നേരിടാൻ താൻ തയ്യാറണെന്നും അബ്ദുൾ സമദ് പറഞ്ഞു.



from Asianet News https://ift.tt/3p7PSqD
via IFTTT

Ansi Kabeer : മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും. 
മനപ്പൂർവമല്ലാത്ത നരഹത്യ, സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ പിന്തുടരുക തുടങ്ങിയ കുറ്റങ്ങളാണ് സൈജുവിനെതിരെ ചുമത്തിയിരിക്കുന്നത്. 

ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം തുടരന്വേഷണത്തിന് ആയി വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് തീരുമാനം. സൈജുവിനെ ചോദ്യം ചെയ്തശേഷം, മോഡലുകൾ സഞ്ചരിച്ചിരുന്ന കാർ ഓടിച്ച അബ്ദുൽ റഹ്മാനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ആദ്യ ഘട്ട  ചോദ്യം ചെയല്ലിനുശേഷം ഒളുവില്‍ പോയ സൈജു  തങ്കച്ചന്‍ പിന്നീട് മുന്‍കൂർ ജാമ്യാത്തിനായി ഹൈക്കോടതിയെ  സമീപിച്ചിരുന്നു. ഇത് തീർപ്പായതോടെ വ്യാഴാഴ്ച  നേരിട്ട് ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച ചോദ്യം ചെയ്യലില്‍ നിന്ന് വിട്ട് നിന്ന സൈജു ഇന്നലെ  അഭിഭാഷകര്‍ക്കോപ്പം  കളമശേരി മെട്രോ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് ആറു മണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. സൈജു സഞ്ചരിച്ച ഔ‍ഡി കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.  ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലില്‍ നിന്ന് മോഡലുകള്‍ ഉള്‍പ്പെടെ നാലംഗം മടങ്ങിയപ്പോൾ സൈജുവുവം കാറില്‍ പിന്തുടരുകയായിരന്നു. കുണ്ടന്നൂര് വരെ സാധാരണ വേഗതയിലാണ് കാറുകള്‍ സഞ്ചരിച്ചതെന്ന് സിസിടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരിൽ വച്ച് മോഡലുകള്‍ സഞ്ചരിച്ച കാറിലെ ഡ്രൈവർ അബ്ദു റഹ്മാന്‍ കാര്‍ നിര്‍ത്തി. ഇവിടെ വെച്ച് സൈജുവുമായി തര്‍ക്കമുണ്ടായി. ഇതിന് ശേഷമാണ് ഇരുകാറുകളും അമിത വേഗതയില്‍ പായുന്നതെന്ന് സിസിടിവി –ദൃശ്യങ്ങളില്‍ കാണാം. പല തവണ ഓവര്‍ടേക് ചെയ്തിട്ടുണ്ട്. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു. 

ഡിജെ പാര്‍ട്ടി നടന്ന നമ്പർ 18 ഹോട്ടലിലെ ജീനക്കാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ണങ്കാട്ട് പാലത്തിന്‍ താഴെ കായലില്‍  അഞ്ചു ദിവസമായി അന്വേഷണ സംഘം ഹാർഡ് ഡിസ്കിനായി നടതത്തിയ തിരച്ചില്‍ അവസാനിപ്പിച്ചു . മരണപ്പെട്ട മോഡലുകള്‍  ഹോട്ടലിലുള്ളപ്പോഴുള്ള ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് കായലിലേക്കെറിഞ്ഞുവെന്നായിരുന്നു മൊഴി. കോസ്റ്റല്‍ പൊലീസും അഗ്നിശമനസേനയിലെ മുങ്ങല്‍ വിദഗ്ദധരും കോസ്റ്റു ഗാര്‍ഡും മല്‍സ്യതോഴിലാളികളുമോക്കെ തിരഞ്ഞിട്ടും കിട്ടാതായതോടെയാണ് ഇനി തുടരേണ്ടതില്ലെന്ന തീരുമാനം ആയത്. 

Read Also: മോഡലുകളുടെ മരണം,അപകട ദിവസം രാത്രി നടന്നത്...



from Asianet News https://ift.tt/3r8s9Jw
via IFTTT

Coronavirus Variant : പുതിയ കൊവിഡ് വകഭേദത്തിന് പേരിട്ടു, 'ഒമിക്രോൺ'; അപകടകാരി, അതിതീവ്ര വ്യാപനശേഷി

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് നാമകരണം ചെയ്തു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.

യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ,ജപ്പാൻ, സിംഗപ്പൂർ , യുഎഇ , ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.
നിലവിൽ ദക്ഷിണാഫ്രിക്ക, ഹോങ്കോങ് , ഇസ്രായേൽ, ബോറ്റ്സ്വാന, ബെൽജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 

ഇതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനവും അനിശ്ചിതത്വത്തിലായി. നിലവിൽ ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യൻ എ ടീം പര്യടനം ഉപേക്ഷിച്ചേക്കും. ഹോളണ്ട് ടീം പര്യടനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങി. ഒമിക്രോണിന്റെ വരവേടെ ലോകമെന്പാടുമുള്ള ഓഹരി വിപണികളിലും വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്.



from Asianet News https://ift.tt/3leZZsC
via IFTTT

Mobile tower : മൊബൈല്‍ ടവറിന് സ്ഥലം നല്‍കിയതിന് ഊരുവിലക്ക്; പരാതിയുമായി പരാതിയുമായി കുടുംബം

കോഴിക്കോട്: മൊബൈല്‍ ടവറിന് (Mobile tower) സ്ഥലം വാടകക്ക് നല്‍കിയതിന് കുടുംബത്തെ നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നതായി പരാതി. കോഴിക്കോട് ഒഞ്ചിയത്താണ് (Onchiyam) സംഭവം. ഒഞ്ചിയം പഞ്ചായത്ത് സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വിവേചനം തുടരുകയാണ്. അറുപത്തഞ്ചുകാരിയും അവിവാഹിതയുമായ നാരായണിയും സഹോദരന്റെ മകന്‍ സന്തോഷും ഒഞ്ചിയം കക്കാട്ടുകുന്നില്‍ അടുത്തടുത്ത വീടുകളിലാണ് താമസം. കഴിഞ്ഞ വര്‍ഷമാണ് സന്തോഷ് തന്റെ അഞ്ചര സെന്റ് സ്ഥലം ജിയോ കമ്പനിക്ക് മൊബൈല്‍ ടവര്‍ നിര്‍മ്മിക്കാനായി വാടകക്ക് നല്‍കിയത്. ജനവാസ കേന്ദ്രത്തിന് നടുവിലെ ടവര്‍ നിര്‍മ്മാണത്തിനെതിരെ ഒരു വിഭാഗം നാട്ടുകാര്‍ രംഗത്തെത്തി. എതിര്‍പ്പ് അവഗണിച്ച് ഭൂമി വാടകയ്ക്കു നല്‍കിയതിനു പിന്നാലെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതികാര നടപടികള്‍ തുടങ്ങി. വീട്ടിലേക്കുള്ള കുടിവെള്ളം മുടക്കി, പലചരക്ക് സാധനങ്ങള്‍ നല്‍കരുതെന്ന് കടക്കാരനെ വിലക്കി, തേങ്ങയിടാന്‍ പറമ്പിലേക്ക് വരുന്നവരെപോലും ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നു.

നാട്ടുകാര്‍ ഊരുവിലക്കിയെന്ന നാരായണിയുടെ പരാതിയില്‍ യോഗം ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റിന്റ വിശദീകരണം. എന്നാല്‍ വനിതാ കമ്മീഷന് ഒഞ്ചിയം പഞ്ചായത്ത് സെക്രട്ടറി ഓഗസ്റ്റില്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഒറ്റപ്പെടുത്തല്‍ തുടരുന്നതായി പറയുന്നുമുണ്ട്. അതേസമയം, ജനവാസ മേഖലയിലെ ടവറിനെതിരായാണ് പ്രതിഷേധമെന്നും കുടുംബത്തെ ഒറ്റപ്പെടുത്താന്‍ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നുമാണ് ടവര്‍ വിരുദ്ധ ആക്ഷന്‍ കമ്മറ്റിയുടെ പ്രതികരണം. ആര്‍എംപി നേതാവ് ദേവദാസന്റെ നേതൃത്വത്തിലാണ് ആക്ഷന്‍ കമ്മറ്റിയുടെ പ്രവര്‍ത്തനം. പരാതിയില്‍ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും നടപടികള്‍ തുടങ്ങി.
 



from Asianet News https://ift.tt/3leZYVA
via IFTTT

Plus One : പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന്; സ്കൂളുകളുടെ സമയം നീട്ടുന്നതിലും ഇന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലവും ഇന്ന് അറിയാം. പതിനൊന്ന് മണിയോടെ ഹയർസെക്കണ്ടറി വകുപ്പിൻറെ വെബ്സൈറ്റിലൂടെ ഫലം അറിയാം. നാലു ലക്ഷത്തി 17,607 പേരാണ് പ്ലസ് വൺ പരീക്ഷ എഴുതിയത്. പരീക്ഷ നടന്ന് ഒരു മാസത്തിനുള്ളിലാണ് ഫലം വരുന്നത്.

സ്കൂളുകളുടെ സമയം നീട്ടുന്നതിൽ ഇന്ന് തീരുമാനം

സംസ്ഥാനത്ത് സ്കൂളുകളുടെ സമയം വൈകീട്ട് വരെ നീട്ടാനുള്ള വിദ്യാഭ്യാസവകുപ്പ് ശുപാർശയില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് സമയം നീട്ടുന്നത്. പരീക്ഷകൾക്ക് മുൻവർഷത്തെ പോലെ മുഴുവൻ പാഠഭാഗങ്ങളും പഠിക്കുന്നതിന് പകരം ഫോക്കസ് എരിയ നിശ്ചയിക്കുന്നതും പരിഗണനയിലുണ്ട്. പ്ലസ് വൺ സീറ്റ് ക്ഷാമം തീർക്കാൻ 52 പുതിയ ബാച്ചുകൾ അനുവദിക്കാനും തത്വത്തിൽ ധാരണയായിട്ടുണ്ട്. 

ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് സമയം നീട്ടാൻ വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തത്. ഉച്ചവരെയുള്ള ക്ലാസുകൾ വൈകീട്ട് വരെയാക്കാനാണ് കളമൊരുങ്ങുന്നത്. സമയം നീട്ടുമ്പോഴും വിവിധ ദിവസങ്ങളിൽ ബാച്ചുകളായുള്ള പഠനം തുടരും. ബയോബബിൾ അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോളും നിലനിർത്തും. നവംബർ മാസം തീരാനിരിക്കെ ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗങ്ങൾ തീരില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തൽ. സമയമാറ്റത്തിൽ നയമപരമായ തീരുമാനം വരേണ്ടത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് വിട്ടത്. 

സമയമാറ്റത്തിനൊപ്പം പരീക്ഷാ കലണ്ടറിലും തീരുമാനം ഉടൻ വരും. പരീക്ഷകൾക്ക് മുൻവർഷത്തെ പോലെ മുഴുവൻ പാഠഭാഗങ്ങളും പഠിക്കുന്നതിന് പകരം ഫോക്കസ് എരിയ നിശ്ചയിക്കുന്നതാണ് പരിഗണനയിൽ ഉള്ളത്. പ്ലസ് വണ്ണിന് പുതിയ ബാച്ച് അനുവദിക്കാനും ധാരണയായി. കൂടുതലും സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം, കോഴിക്കോട് , പാലക്കാട് ജില്ലകളിലാണ് ബാച്ച്. തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിലും പുതിയ ബാച്ചുകളുണ്ടാകും. സീറ്റ് ഒഴിവുള്ള ബാച്ചുകൾ ജില്ലക്കകത്തേക്കും പുറത്തേക്കും മാറ്റും. ബാച്ചിലും അന്തിമതീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും.

കേരള മെഡിക്കൽ റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

എൻട്രൻസ് കമ്മീഷണറുടെ വെബ് സൈറ്റിലൂടെയായിരിക്കും ഫലം പ്രസിദ്ധീകരിക്കുക. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള അലോട്ട്മെൻറ് ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കും. അഖിലേന്ത്യാ ക്വാട്ടയിൽ മുന്നോക്ക സംവരണത്തിൻറെ വരുമാന പരിധിയിൽ സുപ്രീംകോടതി ഇടപെട്ടതിനാൽ അലോട്ട്മെൻറ് നടപടി വൈകാനാണ് സാധ്യത. പിജി പ്രവേശനത്തിലാണ് ഇടപെടലെങ്കിലും  എംബിബിഎസ് പ്രവേശനത്തെയും ബാധിക്കാനിടയുണ്ട്.



from Asianet News https://ift.tt/3HXje3G
via IFTTT

Human rights : സ്വകാര്യ വ്യക്തി കുടിവെള്ളം മലിനമാക്കി; മണ്ണ് നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സ്വകാര്യ വ്യക്തി കെട്ടിടം നിർമ്മിക്കാൻ പൊതുവഴി അടക്കം മണ്ണിട്ട് നികത്തിയതു കാരണം കെട്ടിക്കിടക്കുന്ന മഴവെള്ളം പൊതു കിണറിലേക്കിറങ്ങി കുടിവെള്ളം മലിനമായെന്ന പരാതിയിൽ മണ്ണ് നീക്കി ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ  അംഗം കെ. ബൈജുനാഥ്. കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. എരത്തിപ്പാലം സ്വദേശിനി കെ. എം. ചിന്നമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി.  

പരാതിക്കാരിയുടെ വീടിനു സമീപമുള്ള പൊതു കിണറിൽ നിന്നാണ് പരാതിക്കാരിയും സമീപപ്രദേശത്ത് താമസിക്കുന്നവരും കുടിവെള്ളമെടുക്കുന്നത്. പരാതിക്കാരിയുടെ വീട്ടിൽ പൈപ്പ് കണക്ഷനില്ല.  നാട്ടുകാർ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമെടുത്തില്ലെന്നാണ് പരാതിയിൽ പറയുന്നത്.  കെ എം മുഹമ്മദലി എന്നയാളാണ് പരാതിക്കാരിയുടെ വീടിന് സമീപമുള്ള വസ്തുവിൽ കെട്ടിടം നിർമ്മിക്കുന്നത്.

കുടിവെള്ളം നിഷേധിക്കുന്നത് ഗൗരവമായെടുക്കുമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മണ്ണ് നീക്കം ചെയ്ത് മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഡിസംബർ 3 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. 



from Asianet News https://ift.tt/3CS2Ux7
via IFTTT

Kerala Rain : തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഇന്നും (ശനി) അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾക്കും നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല. ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലും രാത്രികാലങ്ങളിൽ  ശക്തമായ മഴ തുടരുന്നതിനാലുമാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.  കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.  തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരത്താണ് കൂടുതൽ മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി തുടർച്ചയായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുണ്ട്. നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കിഴക്കൻ സജീവമായതാണ് മഴ ശക്തമാകാൻ കാരണം. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും.  

സ്കൂളുകളുടെ സമയം വൈകീട്ട് വരെ നീട്ടാൻ വിദ്യാഭ്യാസവകുപ്പ് ശുപാർശ

സംസ്ഥാനത്ത് സ്കൂളുകളുടെ സമയം വൈകീട്ട് വരെ നീട്ടാൻ വിദ്യാഭ്യാസവകുപ്പ് ശുപാർശ ചെയ്തു. ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗ തീരില്ലെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് സമയം നീട്ടൽ. ശുപാർശയിൽ അന്തിമതീരുമാനം മുഖ്യമന്ത്രി ഉടൻ കൈക്കൊള്ളും. പ്ലസ് വൺ സീറ്റ് ക്ഷാമം തീർക്കാൻ 52 പുതിയ ബാച്ചുകൾ അനുവദിക്കാനും തത്വത്തിൽ ധാരണയായി.

ഉച്ചവരെയുള്ള ക്ലാസുകൾ വൈകീട്ട് വരെയാക്കാനാണ് കളമൊരുങ്ങുന്നത്. സമയം നീട്ടുമ്പോഴും വിവിധ ദിവസങ്ങളിൽ ബാച്ചുകളായുള്ള പഠനം തുടരും. ബയോബബിൾ അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോളും നിലനിർത്തും. നവംബർ മാസം തീരാനിരിക്കെ ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗങ്ങൾ തീരില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തൽ. സമയമാറ്റത്തിൽ നയമപരമായ തീരുമാനം വരേണ്ടത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് വിട്ടത്. 



from Asianet News https://ift.tt/3rl5PfA
via IFTTT

Accident : വാടാനപ്പള്ളിയില്‍ ടാങ്കര്‍ ലോറിയും കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്

തൃശൂര്‍: വാടാനപ്പള്ളി )Vadabapally) പുതുക്കുളങ്ങരയില്‍ ടാങ്കര്‍ ലോറിയും (Tanker lorry) കാറും (Car)  രണ്ട് ബൈക്കുകളും (Bike)   കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് 6 മണിയോടെ ദേശീയപാതയിലായിരുന്നു )National highway) അപകടം. വടക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ടാങ്കര്‍ ലോറി ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ടാങ്കര്‍ ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി റോഡിലേക്ക് ഡീസല്‍ ഒഴുകിയത് പരിഭ്രാന്തി പരത്തി. തൃപയാറില്‍ നിന്ന് ഫയര്‍ഫോഴ്‌സും വാടാനപ്പള്ളി പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് റോഡില്‍ നിന്ന് ഡീസല്‍ വെള്ളമടിച്ച് കളയുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വാടാനപ്പള്ളി സ്വദേശികളായ അഷറഫ്, അനില്‍, ബിന്ദു, മുന്നാസ്, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആക്ട്‌സ് പ്രവര്‍ത്തകര്‍ ഏങ്ങണ്ടിയൂര്‍ എം.ഐ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
 



from Asianet News https://ift.tt/3xveDRs
via IFTTT

Gulf News : യുഎഇ സുവര്‍ണ ജൂബിലി; നാല് എമിറേറ്റുകളില്‍ 50 ശതമാനം ട്രാഫിക് പിഴയിളവ്

ഫുജൈറ: യുഎഇയുടെ സുവര്‍ണ ജൂബിലി(UAE's Golden Jubilee) പ്രമാണിച്ച് ഫുജൈറയിലും(Fujairah) ട്രാഫിക് പിഴകളില്‍(traffic fines) 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇതോടെ നാല് എമിറേറ്റുകളാണ് യുഎയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് ട്രാഫിക് പിഴകളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.

വ്യാഴാഴ്ചയാണ് ഫുജൈറ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ആനുകൂല്യം. നേരത്തെ അ്ജമാന്‍, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റുകളിലും ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. 

ഷാര്‍ജയിലും ട്രാഫിക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: യുഎഇ ദേശീയ ദിനവും (UAE National Day) സ്‍മരണ ദിനവും (Commemoration Day) പ്രമാണിച്ച് സ്വകാര്യ മേഖലയുടെ അവധി ദിനങ്ങള്‍ (Holidays for Private sector) പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ ശമ്പളത്തോടെയുള്ള അവധിയാണ് ബുധനാഴ്‍ച മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം (Ministry of Human Resources and Emiratisation) പ്രഖ്യാപിച്ചത്.

ഡിസംബര്‍ ഒന്ന് ബുധനാഴ്‍ച മുതല്‍ ഡിസംബര്‍ മൂന്ന് വെള്ളിയാഴ്‍ച വരെയാണ്  സ്വകാര്യ മേഖലയുടെ അവധി. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇതേ ദിവസങ്ങളില്‍ തന്നെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമേഖലയുടെ അവധി സംബന്ധിച്ച് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് നേരത്തെ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്‍ച വാരാന്ത്യ അവധി ലഭിക്കുന്ന വിഭാഗങ്ങളില്‍ ആ ദിവസം കൂടി ഉള്‍പ്പെടുമ്പോള്‍ നാല് ദിവസത്തെ അവധി ലഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ അവധിക്ക് ശേഷം ഡിസംബര്‍ അഞ്ച് ഞായറാഴ്‍ചയായിരിക്കും പ്രവര്‍ത്തനം പുനഃരാരംഭിക്കുക. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ വിപുലമായ രീതിയില്‍ അന്‍പതാം ദേശീയ ദിനം ആഘോഷിക്കാനാണ് യുഎഇയിലെ സ്വദേശികളും പ്രവാസികളും തയ്യാറെടുക്കുന്നത്.


 



from Asianet News https://ift.tt/3cOu7q9
via IFTTT

Elephant : പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടില്‍ ട്രെയിനിടിച്ച് കുട്ടിയാനകളടക്കം മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു

കോയമ്പത്തൂര്‍: തമിഴ്‌നാട് കോയമ്പത്തൂരിനടുത്ത് (Coibatore) നവക്കരയില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ക്ക് (Wild elephant) ദാരുണാന്ത്യം. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. സംഭവ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി. കാട്ടാനകള്‍ പാളം മുറിച്ചുകടക്കുമ്പോള്‍ ആയിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടില്‍ വാളയാറിനും തമിഴ്‌നാടിനും സമീപം മുമ്പും നിരവധി തവണ ട്രെയിനിടിച്ച് കാട്ടാനകള്‍ ചരിഞ്ഞ സംഭവമുണ്ടായിരുന്നു.
 



from Asianet News https://ift.tt/3CRd8xL
via IFTTT

സംസ്ഥാനത്ത് പൊലീസ് ഭരണം വന്‍ പരാജയമോ? | Mofiya Parveen Suicide Controversy | News Hour 26 Nov 2021

സംസ്ഥാനത്ത് പൊലീസ് ഭരണം വന്‍ പരാജയമോ? | Mofiya Parveen Suicide Controversy | News Hour 26 Nov 2021



from Asianet News https://ift.tt/310gWQ7
via IFTTT

Covid 19 : ഖത്തറില്‍ 151 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍(Qatar) 151 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 119  പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ  240,278 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 145 പേര്‍ സ്വദേശികളും ആറ്  പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 611 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 242,824 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍  1,935 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 20,117 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ  2,972,002 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല.

 

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം; ആയിരക്കണക്കിന് ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

ദോഹ: ഖത്തറിലേക്ക് (Qatar)വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് (Customs)അധികൃതര്‍ പരാജയപ്പെടുത്തി. മാരിടൈം കസ്റ്റംസ് വിഭാഗമാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. 7,330 മയക്കുമരുന്ന് ഗുളികകളാണ് (narcotic pills )പരിശോധനയില്‍ കണ്ടെത്തിയത്.

അല്‍ റുവൈസ് തുറമുഖത്ത് റെഫ്രിജറേറ്റര്‍ ട്രക്ക് എഞ്ചിന്‍ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇവ പിടിച്ചെടുത്തതിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് വിഭാഗം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഖത്തറിലേക്ക് നിരോധിത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ അധികൃതര്‍ നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. അതിര്‍ത്തികളില്‍ കള്ളക്കടത്തുകാരെ പിടികൂടാന്‍ ആവശ്യമായ അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും തങ്ങള്‍ക്കുണ്ടെന്ന് അറിയിച്ച ഖത്തര്‍ കസ്റ്റംസ്, കള്ളക്കടത്തുകാരുടെ ശരീര ഭാഷയില്‍ നിന്നുപോലും അവരെ തിരിച്ചറിയാന്‍ സാധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.



from Asianet News https://ift.tt/3HUeICN
via IFTTT

Qatar World Cup playoff draw: ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് പോരാട്ടം: പോര്‍ച്ചുഗലിനും ഇറ്റലിക്കും മരണപ്പോര്

സൂറിച്ച്: ഖത്തല്‍ ലോകകപ്പിന്(Qatar World Cup) യോഗ്യത ഉറപ്പിക്കാന്‍ യൂറോപ്പില്‍ നിന്നുള്ള പ്ലേ ഓഫ് മത്സരക്രമമായി(playoff draw). പാത്ത് സിയിലെ പ്ലേ ഓഫ് സെമി ഫൈനലില്‍ പോര്‍ച്ചുഗല്‍(Portugal) തുര്‍ക്കിയെയും ഇറ്റലി(Italy) നോര്‍ത്ത് മാസിഡോണിയെയയും നേരിടും. ഈ മത്സരത്തിലെ വിജയികള്‍ ലോകകപ്പ് യോഗ്യതക്കായുള്ള പ്ലേ ഓഫ് ഫൈനലില്‍ പരസ്പരം ഏറ്റമുട്ടും. ഇതോടെ പ്ലേ ഓഫ് ഫൈനലില്‍ ഇറ്റിലയും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍ പോരാടേണ്ടിവരും.

ഇതോടെ യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലോ ഏതെങ്കിലും ഒരു ടീം മാത്രമെ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടു. പോര്‍ച്ചുഗലിനെതിരെ പ്ലേ ഓഫ് ഫൈനല്‍ കളിക്കേണ്ടിവരുന്ന സാഹചര്യം ആഗ്രഹിച്ചിരുന്നില്ലെന്ന് ഇറ്റാലിയന്‍ പരിശീലകന്‍ റോബര്‍ട്ടോ മാന്‍ചീനി പറഞ്ഞു. പോര്‍ച്ചുഗലും ഇറ്റലിക്കെതിരെ പ്ലേ ഓഫ് കളിക്കേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരിക്കില്ലെന്നും മാന്‍ചീനി പറഞ്ഞു.

യോഗ്യതാ പോരാട്ടത്തില്‍ ഗ്രൂപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിന് പിന്നില്‍ രണ്ടാം സ്ഥാനത്തായി പോയതോടെയാണ് ഇറ്റലിക്ക് പ്ലേ ഓഫ് കളിക്കേണ്ട സാഹചര്യം വന്നത്. പോര്‍ച്ചുഗലാകട്ടെ യോഗ്യതാ പോരാട്ടത്തിലെ അവസാന മത്സരത്തില്‍ സെര്‍ബിയയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതോടെയാണ് പ്ലേ ഓഫിലെത്തിയത്. 36 കാരാനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന ലോകകപ്പ് കാണാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കുന്നതാണ് പ്ലേ ഓഫ് പട്ടിക.

മറ്റ് പ്ലേ ഓഫ് സെമി ഫൈനല്‍ പോരാട്ടങ്ങളില്‍ വെയില്‍സും ഓസ്ട്രിയയും ഏറ്റു മുട്ടും. സ്കോട്‌ലന്‍ഡും യുക്രൈനും തമ്മിലുള്ള പോരാട്ടത്തിലെ വിജയികളെയാകും പ്ലേ ഓഫ് ഫൈനലില്‍ ഓസ്ട്രിയക്കോ വെയില്‍സിനോ നേരിടേണ്ടിവരിക. പാത്ത് ബിയില്‍ റഷ്യ-പോളണ്ട്, സ്വീഡന്‍-ചെക്കന്‍ റിപ്പബ്ലിക് വിജയികള്‍  പ്ലേ ഓഫ് ഫൈനലില്‍ ഏറ്റു മുട്ടും.



from Asianet News https://ift.tt/30X8YYA
via IFTTT

Poultry Farm : 'ഡിജെ പാര്‍ട്ടിയുടെ ശബ്ദം കേട്ട് 63 കോഴികള്‍ ചത്തു'; പരാതിയുമായി കര്‍ഷകന്‍

അമിതമായ ശബ്ദം ( Noise Pollution ) മനുഷ്യരെയെന്ന പോലെ തന്നെ മൃഗങ്ങളെയും പക്ഷികളെയുമെല്ലാം മോശമായ രീതിയില്‍ ബാധിക്കും. ഒരുപക്ഷേ മനുഷ്യരെക്കാള്‍ കൂടുതല്‍ ശബ്ദമലിനീകരണം ബാധിക്കുന്നത് മൃഗങ്ങളെയും പക്ഷികളെയുമാണെന്ന് ( Animals and Birds) പറയാം. 

ആഘോഷവേളകളില്‍ ഉറക്കെ പാട്ട് വയ്ക്കുന്നതും, പടക്കം പൊട്ടിക്കുന്നതുമെല്ലാം നിയമപ്രകാരം നിയന്ത്രിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ്. എങ്കിലും ആഘോഷങ്ങളില്‍ മുഴുകവെ ഇക്കാര്യങ്ങളെല്ലാം പലരും മറന്നുപോകാറുണ്ട്. മിക്കവാറും ആഘോഷങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നവരാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാറ്. 

എന്തായാലും ഇത്തരമൊരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കര്‍ഷകന്‍ പൊലീസില്‍ നല്‍കിയിരിക്കുന്ന വ്യത്യസ്തമായ പരാതിയാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒഡിഷയിലെ ബാലസോര്‍ ആണ് രഞ്ജിത് പരിദ എന്ന ഈ കര്‍ഷകന്റെ സ്വദേശം. അവിടെ കോഴി ഫാം നടത്തിവരികയാണ് രഞ്ജിത്. 

കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ നടന്നൊരു വിവാഹവിരുന്നില്‍ ഉച്ചത്തില്‍ ഡിജെ മ്യൂസിക് വച്ചതിനാല്‍ തന്റെ ഫാമിലെ കോഴികള്‍ പരിഭ്രാന്തരാവുകയും മണിക്കൂറുകള്‍ക്ക് ശേഷം പരിശോധിച്ചപ്പോള്‍ 63 കോഴികള്‍ ചത്തുകിടക്കുന്നതാണ് കണ്ടതെന്നുമാണ് രഞ്ജിതിന്റെ പരാതി. ശബ്ദമലിനീകരണം മൂലമാണ് കോഴികള്‍ ചാകാനിടയായതെന്ന് അടുത്തുള്ളൊരു മൃഗ ഡോക്ടര്‍ പറഞ്ഞതായും രഞ്ജിത് തന്റെ പരാതിയില്‍ ഉന്നയിക്കുന്നു. 

രഞ്ജിത്തിന്റെ അയല്‍വീട്ടിലായിരുന്നു വിവാഹവിരുന്ന് നടന്നിരുന്നത്. പാര്‍ട്ടിയില്‍ ഉറക്കെ പാട്ട് വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നുവത്രേ. ശബ്ദം കുറയ്ക്കണമെന്നാവശ്യപ്പെട്ട് അവരെ സമീപിച്ചെങ്കിലും അവര്‍ തന്റെ ആവശ്യം പരിഗണിക്കാന്‍ കൂട്ടാക്കിയില്ലെന്നും കര്‍ഷകന്‍ തന്റെ പരാതിയില്‍ പറയുന്നു. ഇപ്പോള്‍ വിവാഹം നടന്ന വീട്ടുകാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് രഞ്ജിതിന്റെ ആവശ്യം. സംഭവം പ്രാദേശിക മാധ്യമങ്ങളില്‍ വന്നതോടെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറുകയായിരുന്നു. 

Also Read:- വിചിത്രമായ പരാതിയുമായി കര്‍ഷകന്‍ പൊലീസ് സ്റ്റേഷനില്‍...



from Asianet News https://ift.tt/3p6njJV
via IFTTT

Hyundai Alcazar : 7 സീറ്റ് ഓപ്ഷനുമായി ഹ്യൂണ്ടായ് അൽകാസര്‍

ൽകാസറിന്റെ (Alcazar) ടോപ്പ്-സ്പെക്ക് സിഗ്നേച്ചർ (O) വേരിയന്റിന്റെ പുതിയ സെവൻ സീറ്റർ പതിപ്പ്, പെട്രോൾ, ഡീസൽ രൂപങ്ങളിൽ അവതരിപ്പിച്ച് ദക്ഷിണ കൊറിയന്‍ (South Korea) വാഹ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി (Hyundai). 19.70 ലക്ഷം രൂപ (പെട്രോൾ), 19.85 ലക്ഷം (ഡീസൽ) എന്നിങ്ങനെ ദില്ലി എക്സ് ഷോറൂം വിലയിലാണ് വാഹനം  പുറത്തിറക്കിയിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല ഈ പുതിയ സിഗ്നേച്ചർ (O) സെവൻ സീറ്റർ പതിപ്പുകൾക്ക് ആറ് സീറ്റുള്ള എതിരാളികളേക്കാൾ 15,000 രൂപ കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതുവരെ, ടോപ്പ്-സ്പെക്ക് ഹ്യൂണ്ടായ് അൽകാസർ സിഗ്നേച്ചർ ട്രിം ആറ് സീറ്റർ വേഷത്തിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

സിഗ്നേച്ചർ (O) ട്രിമ്മിൽ പുതിയത്, (O) ഒരു ഓട്ടോമാറ്റിക് പതിപ്പിനെ സൂചിപ്പിക്കുന്നു.  മധ്യ നിരയിൽ ബെഞ്ച് സീറ്റുകളുള്ള ഏഴ് സീറ്റുകളുള്ള ലേഔട്ടാണ്. ഈ പുതിയ വേരിയന്റ് അവതരിപ്പിക്കുന്നതോടെ, അൽകാസറിന്റെ പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ ഉള്‍പ്പെടെ എല്ലാ ഡീസൽ-ഓട്ടോമാറ്റിക് പതിപ്പുകളും ഇപ്പോൾ ഏഴ് സീറ്റുകളിൽ ലഭ്യമാണ് എന്നതാണ് ശ്രദ്ധേയം. അതേസമയം, അൽകാസറിന്റെ പ്ലാറ്റിനം, സിഗ്നേച്ചർ ട്രിമ്മുകളിൽ ഏഴ് സീറ്റുകളുള്ള പെട്രോൾ-ഓട്ടോമാറ്റിക് കോൺഫിഗറേഷൻ ഇപ്പോൾ ലഭ്യമാണ്. അതായത്, ഈ വേരിയന്റിലെ ഏഴ് സീറ്റർ കോൺഫിഗറേഷൻ സിംഗിൾ-ടോൺ പെയിന്റ് സ്‍കീമുമായി പ്രവർത്തിക്കുന്നു, കാരണം ആറ് സീറ്ററുകൾക്കായി ഡ്യുവൽ-ടോൺ ഷേഡുകൾ നീക്കിവച്ചിരിക്കുന്നു.

പുതുതായി പുറത്തിറക്കിയ സെവൻ സീറ്റർ പതിപ്പുകളുടെ സിഗ്നേച്ചർ (O) ട്രിമ്മുകളിലെ ഫീച്ചര്‍ പട്ടികയിൽ കാര്യമായ മാറ്റമൊന്നുമില്ല. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്റർ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഡ്രൈവ് തുടങ്ങിയ സവിശേഷതകള്‍ തുടർന്നും വാഗ്ദാനം ചെയ്യുന്നു. ട്രാക്ഷൻ മോഡുകൾ, പാഡിൽഷിഫ്റ്ററുകൾ എന്നിവയും ഇവയില്‍ ഉള്‍പ്പെടും. എന്നിരുന്നാലും, വയർലെസ് ചാർജർ ഉപയോഗിച്ച് മധ്യ നിരയിലെ ഫ്ലോർ മൗണ്ടഡ് സെന്റർ കൺസോൾ പുതിയ പതിപ്പില്‍ ഉണ്ടാവില്ല. 

ഹ്യുണ്ടായ് അതിന്റെ മോഡലുകളുടെ വേരിയന്റ് ലൈനപ്പ് കാലാകാലങ്ങളിൽ അപ്‌ഡേറ്റ് ചെയ്യുന്നു. ഈ മാസം ആദ്യം, അൽകാസർ പെട്രോളിന്റെ അടിസ്ഥാന പ്രസ്റ്റീജ് ആറ് സീറ്റർ പതിപ്പുകൾ ഹ്യൂണ്ടായ് നിർത്തലാക്കിയിരുന്നു. ഡിമാൻഡ് കുറവാണ് ഇതിനു കാരണമെന്നാണ് സൂചന. സെപ്റ്റംബറിൽ, അൽകാസറിന്റെ പ്ലാറ്റിനം ട്രിമ്മിൽ പുതിയ ഡീസൽ-ഓട്ടോമാറ്റിക് സെവൻ സീറ്റർ പതിപ്പ് ഹ്യുണ്ടായ് അവതരിപ്പിച്ചിരുന്നു. സെവൻ സീറ്റർ കോൺഫിഗറേഷൻ ഒടുവിൽ പെട്രോൾ-ഓട്ടോമാറ്റിക് പ്ലാറ്റിനം ട്രിമ്മിലും പുറത്തിറക്കി.

നിലവില്‍ ഹ്യുണ്ടായ് അൽകാസർ  പെട്രോൾ, ഒരു ഡീസൽ എഞ്ചിനുകളില്‍ ആണെത്തുന്നത്.  2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 159 എച്ച്പി കരുത്തും 191 എൻഎം ടോര്‍ഖും സൃഷ്‍ടിക്കും. ക്രേറ്റയിൽ നിന്നുള്ള പരിചിതമായ 1.5 ലിറ്റർ ഡീസൽ എഞ്ചിന്‍115 എച്ച്പി കരുത്തും 250 എൻഎം ടോര്‍ഖും സൃഷ്‍ടിക്കും. രണ്ട് യൂണിറ്റുകളും ആറ് സ്‍പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്‍പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ് തുടങ്ങിയവരാണ് പുതിയ ഹ്യുണ്ടായ് അൽകാസറിന്‍റെയും എതിരാളികൾ. സഫാരിയുടെ ഏറ്റവും ഉയർന്ന സെവൻ സീറ്റർ അഡ്വഞ്ചർ വേരിയന്റിന് 22.16 ലക്ഷം രൂപയും പ്രത്യേക ഗോൾഡ് എഡിഷൻ പതിപ്പിന് 23.20 ലക്ഷം രൂപയുമാണ് വില. എന്നാൽ ഇത് ഡീസൽ പവർട്രെയിനിൽ മാത്രമേ ലഭ്യമാകൂ. 

അതേസമയം, സെവൻ സീറ്റർ എംജി ഹെക്ടർ പ്ലസിന്റെ ടോപ്പ്-സ്പെക്കിന്‍റെ വില 19.35 ലക്ഷം രൂപയാണ്. എന്നിരുന്നാലും ഇത് ഡീസൽ-മാനുവൽ രൂപത്തിൽ മാത്രമേ ലഭ്യമാകൂ. ഹെക്ടർ പ്ലസ് ഒരു പെട്രോൾ വേരിയന്റിലാണ് വരുന്നതെങ്കിലും, ഇത് മിഡ്-സ്പെക് ട്രിമ്മിലും മാനുവൽ പതിപ്പിലും മാത്രമാണ് ലഭ്യമാകുന്നത്.

ആറ് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇഎസ്പി, ടിപിഎംഎസ് എന്നീ സുരക്ഷാ ഫീച്ചറുകളോടെയാണ് നിലവിലെ അല്‍ക്കാസര്‍ എത്തുന്നത്. ടൈഗാ ബ്രൗൺ, ടൈഫൂൺ സിൽവർ, പോളാർ വൈറ്റ്, ടൈറ്റൻ ഗ്രേ, ഫാന്റം ബ്ലാക്ക്, സ്റ്റാർറി നൈറ്റ് എന്നീ സിംഗിൾ ടോൺ നിറങ്ങളിലും പോളാർ വൈറ്റ്, ടൈറ്റൻ ഗ്രേ എന്നീ നിറങ്ങൾ ഫാന്റം ബ്ലാക്ക് റൂഫുമായി ഡ്യുവൽ ടോൺ നിറങ്ങളിലും അൽക്കസാർ ലഭ്യമാണ്.



from Asianet News https://ift.tt/3d7PRgV
via IFTTT

Kunjeldho Song : 'പെണ്‍പൂവേ കണ്ണില്‍'; ഷാന്‍ റഹ്മാന്‍റെ ഈണത്തില്‍ ആസിഫ് അലി ചിത്രത്തിലെ ഗാനം

ആസിഫ് അലിയെ (Asif Ali) നായകനാക്കി മാത്തുക്കുട്ടി (RJ Mathukkutty) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുഞ്ഞെല്‍ദോ' (Kunjeldho). ഷാന്‍ റഹ്മാന്‍ (Shaan Rahman) സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനത്തിന്‍റെ ലിറിക്കല് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. 'പെണ്‍പൂവേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അശ്വതി ശ്രീകാന്ത് ആണ്. ലിബിന്‍ സ്‍കറിയ, കീര്‍ത്തന എസ് കെ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. 

ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്‍ണ എന്നിവരാണ് നിര്‍മ്മാണം. ടൊവീനോ നായകനായ കല്‍ക്കിക്കു ശേഷം ഈ ബാനര്‍ നിര്‍മ്മിച്ച ചിത്രമാണ് കുഞ്ഞെല്‍ദോ. പുതുമുഖം ഗോപിക ഉദയന്‍ ആണ് നായിക. സുധീഷ്, സിദ്ദിഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്‍താര്‍ സേഠ്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനും ചിത്രത്തിനൊപ്പമുണ്ടായിരുന്നു. കലാസംവിധാനം നിമേഷ് എം താനൂര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം ദിവ്യ സ്വരൂപ്, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്. ഓണം റിലീസ് ആയി എത്തേണ്ടിയിരുന്ന ഈ ചിത്രം കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നീട്ടുകയായിരുന്നു. ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 24ന് എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി. സെഞ്ചുറി ഫിലിംസ് ആണ് വിതരണം.



from Asianet News https://ift.tt/318ub1q
via IFTTT

Constitution Day : സൗദിയിലെ ഇന്ത്യന്‍ എംബസി ഭരണഘടന ദിനം ആഘോഷിച്ചു

റിയാദ്: ഇന്ത്യന്‍ ഭരണഘടന(Indian Constitution) അംഗീകരിച്ചതിന്റെ 72-ാം വാര്‍ഷികത്തിന്റെ ഭാഗമായി റിയാദിലെ ഇന്ത്യന്‍ എംബസിയില്‍(Indian Embassy in Riyadh) ആഘോഷം. ഇതിന്റെ ഭാഗമായി ഭരണഘടന ശില്‍പി ഡോ. ബി ആര്‍ അംബേദ്കറിന്റെ(Dr. B.R. Ambedkar) ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ പ്രദര്‍ശന പരിപാടി എംബസിയില്‍ ബുധനാഴ്ച ആരംഭിച്ചിരുന്നു. 

മള്‍ട്ടിപര്‍പസ് ഹാളില്‍ നടക്കുന്ന പ്രദര്‍ശനം ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദാണ് ഉദ്ഘാടനം ചെയ്തത്. പ്രദര്‍ശനം ഇന്ന് സമാപിക്കും. ഡോ. ബി ആര്‍ അംബേദ്കര്‍ ദീര്‍ഘ വീക്ഷണമുള്ള നേതാവായിരുന്നെന്ന് അംബാസഡര്‍ പറഞ്ഞു. ചടങ്ങില്‍ റിയാദിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

പ്രവാസികള്‍ ശ്രദ്ധിക്കുക; കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ട റീഎൻട്രി വിസ പുതുക്കില്ല

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) നിന്ന് അവധിക്ക് പുറത്തുപോയവരുടെ റീഎൻട്രി വിസകളുടെ (Re-entry visa) കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കി നല്‍കില്ല.​ സൗദി ആഭ്യന്തര മന്ത്രാലയമാണ് (Minisrtry of Interior) ഇക്കാര്യം അറിയിച്ചത്. ഇത്തരം റീഎൻട്രി വിസകൾ ഇലക്‌ട്രോണിക് രീതിയിൽ പുതുക്കാൻ സാധിക്കില്ല എന്നാണ് മന്ത്രാലയത്തിന് കീഴിലെ അബ്ഷിർ പോർട്ടൽ അധികൃതർ ട്വിറ്റർ വഴി അറിയിച്ചത്. 

സൗദിയിൽ തൊഴിൽ വിസയിലോ ആശ്രിത വിസയിലോ താമസിക്കുന്നവര്‍ക്ക്​ രാജ്യത്തിന്​ പുറത്തുപോകാൻ അനുവദിക്കുന്നതാണ്​ റീഎൻട്രി വിസ. താമസ രേഖക്ക്​ (ഇഖാമ) കാലാവധി ബാക്കി ഉണ്ടായിരിക്കുകയും റീഎൻട്രി വിസയുടെ കാലാവധി രണ്ട് മാസത്തിൽ കൂടാതിരിക്കുകയും ചെയ്‍താൽ അത്തരം വിസകളുടെ കാലാവധി സ്‍പോൺസർക്ക്​ പുതുക്കാനാവും. തൊഴിലാളി വിദേശത്തായിരിക്കുമ്പോൾ തന്നെ സൗദിയിൽ നിന്നും സ്‍പോൺസർക്ക് ഇലക്‌ട്രോണിക് സംവിധാനം മുഖേനയാണ് പുതുക്കാൻ സാധിക്കുന്നത്​. തൊഴിലാളി രാജ്യത്തിന് പുറത്താണെങ്കിൽ മാത്രമേ ഇത്തരത്തിൽ ഇലക്‌ട്രോണിക് രീതിയിൽ റീഎൻട്രി കാലാവധി നീട്ടാൻ സാധിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.


 



from Asianet News https://ift.tt/3p6nyoj
via IFTTT

Child Death : ആറുവയസുകാരി സെറിബ്രൽ പാൾസി ബാധിച്ച് മരിച്ചു; ആരോഗ്യമന്ത്രി ശനിയാഴ്ച അട്ടപ്പാടിയിലെത്തും

പാലക്കാട്: അട്ടപ്പാടിയിലെ (attappadi) ആദിവാസി ഊരിൽ ആറ് വയസുകാരി സെറിബ്രൽ പാൾസി ബാധിച്ച് മരിച്ചു. കടുകുമണ്ണ ഊരിലെ ജെക്കി- ചെല്ലൻ ദമ്പതികളുടെ മകൾ ശിവരഞ്ജിനിയാണ് മരിച്ചത്. സെറിബ്രൽ പാൾസി ബാധിച്ച കുട്ടിയെ ശ്വാസം മുട്ടുണ്ടായതിനെത്തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് രക്തക്കുറവും ഉണ്ടായിരുന്നുവെന്നാണ് വിവരം. കൂടുതൽ ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് നാളെ അട്ടപ്പാടി സന്ദർശിക്കും. 

അട്ടപ്പാടിയിൽ ഇന്ന് രണ്ട് ശിശുമരണങ്ങൾ നേരത്തെയുണ്ടായിരുന്നു. അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ-അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെൺകുട്ടിയും വീട്ടിയൂര്‍ ഊരിലെ ഗീതു- സുനീഷ്  ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആൺകുട്ടിയുമാണ് ഇന്ന് മരിച്ചത്. രമ്യ-അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള ഹൃദ്രോഗിയായ കുട്ടി അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ ആശുപത്രിയിൽ കൊണ്ടുപോകവേയാണ് മരിച്ചത്. ഗീതു- സുനീഷ് ദമ്പതികളുടെ കുട്ടി, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കഴിഞ്ഞ ദിവസം തൂവ ഊരിലെ വള്ളി രാജേന്ദ്രന്‍റ ഒന്നരമാസം പ്രായമായ കുഞ്ഞും കുറവന്‍ കണ്ടി തുളസിയുടെയും ബാലകൃഷ്ണന്‍റെയും കുഞ്ഞും മരിച്ചിരിച്ചിരുന്നു. ഇക്കൊല്ലം പത്തിലേറെ കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. 

Infant Death : അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം, ഇന്ന് മരണമടഞ്ഞ രണ്ടാമത്തെ കുട്ടി; അന്വേഷണത്തിന് നിർദ്ദേശം

അട്ടപ്പാടി ഡ്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. അതിനിടെ അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യമന്ത്രി നാളെ അട്ടപ്പാടി സന്ദർശിക്കും. 

അതിനിടെ അട്ടപ്പാടിയിലെ ആദിവാസി അമ്മമാര്‍ക്ക് പോഷകാഹാരത്തിനുള്ള പണം നല്‍കുന്ന ജനനി നന്മരക്ഷാ പദ്ധതി മൂന്നുമാസമായി മുടങ്ങിക്കിടക്കുകയാണെന്ന് ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നവജാത ശിശുമരണ ആവര്‍ത്തിക്കുമ്പോഴാണ് അട്ടപ്പാടിയിലെ ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ ആദിവാസികള്‍ക്കായുള്ള പദ്ധതി മുടങ്ങിയത്. പോഷകാഹാരം വാങ്ങുന്നതിനായി പ്രതിമാസം രണ്ടായിരം രൂപയാണ് നല്‍കിയിരുന്നത്. ഈ തുകയാണ് മൂന്നുമാസമായി മുടങ്ങിക്കിടക്കുന്നത്. 

 

 



from Asianet News https://ift.tt/3xysruj
via IFTTT

Coronavirus variant : ദക്ഷിണാഫ്രിക്കൻ കൊവിഡ്  വകഭേദം യൂറോപ്പിലും, ബെൽജിയത്തിൽ ആദ്യ കേസ്; ആശങ്കയൊഴിയാതെ ലോകം

ലണ്ടൻ: ലോകത്തെ ഭീതിയിലാക്കി ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് (covid 19) വകഭേദം (Coronavirus variant) യൂറോപ്പിലും കണ്ടെത്തി. ബെൽജിയത്തിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ സാഹചര്യത്തിൽ വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. 

കൂടുതൽ അപകടകാരിയായ കൊവിഡ് വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കൂടുതൽ രാജ്യങ്ങൾ വിലക്കേർപ്പെടുത്തി. യുകെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ജപ്പാൻ,സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയത്. 

കൊവിഡിന്‍റെ പുതിയ  വകഭേദത്തെ കുറിച്ച് ചർച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേരും.വ്യാപനശേഷിയും തീവ്രതയും കൂടിയതാണ് ഇപ്പോള്‍ കണ്ടെത്തിയ ദക്ഷിണാഫ്രിക്കന്‍ വകഭേദമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.  77  പേരിലാണ് ഇതുവരെ അവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിന്നാലെ ബോട്സ്വാനയില്‍ മൂന്ന് കേസുകളും ഹോങ്കോങില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. 

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് അടക്കം ഏര്‍പ്പെടുത്തി വ്യാപനത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ നടത്തുന്നത്. ദക്ഷിണാഫ്രിക്കൻ വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയില്‍ എത്തുന്നവരില്‍ പരിശോധനക്കും കര്‍ശന നിരീക്ഷണത്തിനുമാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ കൊവിഡ് രോഗികളുടെ സാമ്പിളുകള്‍, വകഭേദത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ചിരിക്കന്ന ലാബുകളിലേക്ക് അയക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ വകഭേദം സ്വഭാവിക പ്രതിരോധ ശേഷിയേയോ വാക്സിനിലൂടെ നേടിയ പ്രതിരോധ ശേഷിയോയെ മറികടക്കാൻ സാധ്യതയുണ്ടെന്ന്  ദില്ലി എയിംസിലെ ഡോ. സഞ്ജയ് റായ് പറഞ്ഞു. അങനെ സംഭവിച്ചാല്‍ അത് ഗുരതരമായി സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള വിപണിയെ വിറപ്പിച്ച് പുതിയ കൊവിഡ് വകഭേദം, ലോകരാജ്യങ്ങൾ വീണ്ടും സമ്മർദ്ദത്തിലേക്ക്?

ഇന്ത്യൻ ക്രിക്കറ്റ് ടീം പര്യടനം അനിശ്ചിതത്വത്തിൽ

ഇതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനവും അനിശ്ചിതത്വത്തിലായി. നിലവിൽ ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യൻ എ ടീം പര്യടനം ഉപേക്ഷിച്ചേക്കും. ഹോളണ്ട് ടീം പര്യടനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങി. പുതിയ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചു ചേർത്തു. 

 



from Asianet News https://ift.tt/3FULjXv
via IFTTT

Thursday, November 25, 2021

Gulf News : താമസിച്ചിരുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു (Expat died). ശര്‍ഖിലായിരുന്നു (Sharq) സംഭവം. ആഭ്യന്തര മന്ത്രാലയത്തിലെ (Ministry of interior) ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു. മരണപ്പെട്ടത് ഇന്ത്യക്കാരനാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അഞ്ചാം നിലയിലെ അപ്പാര്‍ട്ട്മെന്റിലാണ് മരണപ്പെട്ടയാള്‍ താമസിച്ചിരുന്നത്. ഇവിടെ നിന്നും ജനല്‍ വഴി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. പരിക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയും ചെയ്‍തു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണ കാരണം ഉള്‍പ്പെടെ കണ്ടെത്താനായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.



from Asianet News https://ift.tt/3nSv1bh
via IFTTT

Bichu Thirumala: പ്രണയം, വിരഹം, താരാട്ട്...; രുചിഭേദങ്ങൾക്കനുസരിച്ച് പാട്ടെഴുതിയ ബിച്ചു തിരുമല

ലയാളികൾ ഇന്നും പാടിനടക്കുന്ന എണ്ണമറ്റ ​ഗാങ്ങളുടെ രചയിതാവായിരുന്നു ബിച്ചു തിരുമല(bichu thirumala). പല ഈണങ്ങളിൽ രചിഭേദങ്ങൾക്ക് അനുസരിച്ച് അദ്ദേഹം പാട്ടുകളെഴുതിയപ്പോൾ അവ മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട മനോഹര ​ഗാനങ്ങളായി മാറി. സം​ഗീത ശുദ്ധമായ സാഹിത്യം എപ്പോഴും ബിച്ചുവിന്റെ വരികളിൽ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിരഹവും താരാട്ടും തമാശയും പുതിയ ഭാവങ്ങളില്‍ അദ്ദേഹം എഴുതി. 

ബിച്ചു തിരുമലയുടെ ആദ്യ​ഗാനം ആലപിച്ചത് ​ഗാന​ഗന്ധർവ്വൻ യേശുദാസാണ്. 1970-ല്‍ 'ഭജഗോവിന്ദം' എന്ന സിനിമയിലെ 'ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ പല്ലവി പാടിയ നേരം...' എന്ന പാട്ടായിരുന്നു അത്. ആ പാട്ട് ആസ്വാദകര്‍ ഹൃദയത്തിലേറ്റുവാങ്ങിയെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. സഹോദരിയും പിന്നണി ഗായികയുമായ സുശീലാദേവി മത്സരത്തില്‍ പാടി ഒന്നാംസമ്മാനം നേടിയ പാട്ട് പതിനേഴാം വയസ്സിലാണ് ബിച്ചു തിരുമല എഴുതിയത്. പിന്നീട് 420 ചിത്രങ്ങള്‍ക്കുവേണ്ടി രചിച്ചതടക്കം മൂവായിരത്തിലധികം ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നു. 

'മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ' എന്ന് ബിച്ചു തിരുമല എഴുതിയപ്പോൾ മലയാളികളികളുടെ കണ്ണുകളെ ഈറണിയിച്ചു. നൊമ്പരമായ് മാറിയ ഈ വാക്കുകള്‍ എഴുതിയ ബിച്ചു, പച്ചക്കറിക്കായ തട്ടില്‍ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി എന്നുമെഴുതി ആസ്വാദകരെ രസിപ്പിച്ചു. യോദ്ധയിലെ 'പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ഗിനി ഭഗവതി' എന്ന ഗാനം എത്ര തവണ കേട്ടാലും ചിരിപടര്‍ത്തും. 

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍, കിലുകില്‍ പമ്പരം തിരിയും മാനസം' തുടങ്ങിയ സ്‌നേഹഗീതങ്ങൾ അദ്ദേഹം എഴുതിയപ്പോൾ, അവയെല്ലാം ഹിറ്റ് ചാർട്ടിൽ രേഖപ്പെടുത്തി. കണ്ണാംതുമ്പീ പോരാമോ, ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ എന്നും ആരാരോ ആരിരാരോ എന്നും വാത്സല്യക്കടലായ കവി, ഒറ്റക്കമ്പി നാദം മാത്രം, പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു, സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളെ, തുടങ്ങിയവ എഴുതി അദ്ദേഹം നിത്യ കാമുകനുമായി മാറി. ലളിതഗാനങ്ങളും ഹിന്ദു-ക്രൈസ്തവ-മുസ്ലിം ഭക്തിഗാനങ്ങളും അദ്ദേഹം എഴുതി. ഏത് പാട്ടും അനായാസമായി എഴുതി പ്രേക്ഷകരെ ത്രസിപ്പിച്ച ഗാനരചയിതാവ് തന്‍റെ സൃഷ്ടികളിലൂടെ എന്നും മലയാളികളുടെ മനസ്സില്‍ ജീവിക്കും. 



from Asianet News https://ift.tt/3xrekHm
via IFTTT

സഞ്ജിത്തിനെ കൊലപ്പെടുത്തിയത് അഞ്ചംഗ സംഘം: ആകെ എട്ട് പ്രതികൾ, എല്ലാവരെയും തിരിച്ചറിഞ്ഞെന്ന് പൊലീസ്

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്തിന്റെ പേരിലെന്ന് പൊലീസിന്റെ റിമാന്റ് റിപ്പോർട്ട്. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞതായും റിപ്പോർട്ടിലുണ്ട്. എട്ട് പേരുടെ പേര് വിവരങ്ങൾ ഒന്നാം പ്രതിയുടെ കുറ്റസമ്മത മൊഴിയിലുണ്ട്.

അഞ്ച് പേരാണ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് ഒന്നാം പ്രതിയുടെ മൊഴി. ആകെ എട്ട് പേരാണ് പ്രതികൾ. അവശേഷിക്കുന്ന മൂന്ന് പ്രതികൾ കൊലയാളി സംഘത്തിന് എല്ലാ സഹായവും നൽകി. കൊല നടന്ന നവംബർ 15ന് രാവിലെ ഏഴിന് അഞ്ചു പ്രതികൾ കാറിൽ കയറി. കൊല നടത്തിയ ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് മൂന്നു പേരാണ്. പ്രതികളെല്ലാവരും പാലക്കാട് ജില്ലയിൽ നിന്നുള്ളവരാണെന്നും രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും ഒന്നാം പ്രതിയുടെ മൊഴിയിലുണ്ട്.

കൊലയാളി സംഘത്തിന്റെ കാറോടിച്ചയാളാണ് ഇപ്പോൾ പിടിയിലായ ഒന്നാം പ്രതി. മറ്റൊരാൾ കൂടി പിടിയിലായിട്ടുണ്ട്. കൂടുതൽ പേർ കസ്റ്റഡിയിലുള്ളതായാണ് അനൗദ്യോഗിക വിവരം. തത്തമംഗലം ഭാഗത്ത് വെച്ചാണ് പ്രതികൾ കാറിൽ കയറിയത്. സഞ്ജിത്തിനെ പിന്തുടർന്ന് ഇയാളുടെ വഴിയും മറ്റ് വിവരങ്ങളും മൂന്ന് പ്രതികൾ നൽകി. കൊലപാതകവുമായി ബന്ധപ്പെട്ട് ക്രിമിനൽ ഗൂഢാലോചനയിൽ കൂടുതൽ പേരുടെ പങ്ക് പൊലീസ് സംശയിക്കുന്നുണ്ട്.



from Asianet News https://ift.tt/3oYOtCx
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............