മമ്മൂട്ടി (Mammootty)നായകനായ ചിത്രം 'പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്‍ന്റ്' (Pranchiyetan @ the Saint) മലയാളത്തിന്റെ ഹിറ്റുകളില്‍ ഒന്നാണ്. മമ്മൂട്ടിയുടെ നായക കഥാപാത്രമാണ് കേന്ദ്ര സ്‍ഥാനത്തെങ്കിലും ഗണപതി (Ganapathi) അഭിനയിച്ച 'പോളി'യും 'പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്‍ന്റി'ല്‍ സമാന്തരമായിട്ടുണ്ട്. മമ്മൂട്ടിയുടെയും ഗണപതിയുടെയും കഥാപാത്രങ്ങളുടെ കോമ്പിനേഷൻ രംഗങ്ങളാണ് 'പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്‍ന്റി'ന്റെ കേന്ദ്രവും. 'പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്‍ന്റി'ല്‍' പോളി'യെന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങള്‍ക്ക് സദൃശ്യമായത് അമിതാഭ് ബച്ചന്റെ (Amitabh Bachchan) 'കോൻ ബനേഗ കോര്‍പതി'യിലും (Kaun Banega Crorepati) ആവര്‍ത്തിക്കപ്പെട്ടതിനെ കുറിച്ചാണ് ഇപോഴത്തെ റിപ്പോര്‍ട്ട്.
പഠിക്കാൻ മിടുക്കനെങ്കിലും ചില കാരണങ്ങളാല്‍ പിന്നോട്ടുപോകുന്ന പോളിയെ പരിശീലിപ്പിക്കാൻ 'പണ്ഡിത് ദീന ദയാൽ' എന്ന അധ്യാപകനായി ജഗതി എത്തുന്നുണ്ട്. എന്നാല്‍ പോളിയുടെ ചില തന്ത്രങ്ങളും ചോദ്യങ്ങളും കണ്ട് അമ്പരക്കുകയാണ് 'പണ്ഡിത് ദീന ദയാൽ'. പോളി മിടുക്കനാണ് എന്ന് പറയുകയും ചെയ്യുന്നു 'പണ്ഡിത് ദീന ദയാൽ'. കാല്‍ വലത്തോട്ട് കറക്കി കൈ കൊണ്ട് ആറ് എഴുതാൻ അധ്യാപകനോട് 'പോളി' ആവശ്യപ്പെടുന്നു. 'പണ്ഡിത് ദീന ദയാലി'ന് അത് കഴിയുന്നില്ല. അങ്ങനെ 'പ്രാഞ്ചിയേട്ടൻ' ചിത്രത്തില്‍ 'പോളി'യെന്ന കുട്ടിയുടെ സാമര്‍ഥ്യം കാട്ടുന്ന ഒട്ടേറെ രംഗങ്ങളുണ്ട്. അമിതാഭ് ബച്ചന്റെ 'കോൻ ബനേഗ കോര്‍പതി'യിലും ഇതുപോലൊരു രംഗമാണ് ആവര്‍ത്തിക്കുന്നത്. പഠിക്കാൻ സമര്‍ഥനായ ഒരു കുട്ടി തന്നെയാണ് എന്ന് മാത്രം. അമിതാഭ് ബച്ചനോട് ചില കാര്യങ്ങള്‍ ചെയ്യാൻ കുസൃതിക്കാരനായ കുട്ടി ആവശ്യപ്പെടുന്നു. നാവ് മൂക്കില്‍ മുട്ടിക്കാനും കൈമുട്ട് മടക്കി നാവു കൊണ്ട് തൊടാനുമൊക്കെയാണ് കുട്ടി ആവശ്യപ്പെടുന്നത്. അമിതാഭ് ബച്ചൻ മാത്രമല്ല സദസ്യരും കുട്ടി പറഞ്ഞതുപോലെ ചെയ്യാൻ ശ്രമിച്ചെങ്കിലും കഴിയുന്നില്ല. അങ്ങനെ കുട്ടികള്‍ക്കായുള്ള പ്രത്യേക 'കോൻ ബനേഗ കോര്‍പതി'യുടെ ഒരു എപിസോഡ് വളരെ രസകരമായി മാറിയെന്നാണ് പ്രമോയില്‍ നിന്ന് വ്യക്തമാകുന്നത്.
'പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്‍ന്റ്' രഞ്‍ജിത് ആണ് സംവിധാനം ചെയ്‍തത്. 'പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്‍ന്റി'ന്റെ തിരക്കഥയും രഞ്‍ജിത്തിന്റേത് തന്നെ. ഔസേപ്പച്ചൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡും 'പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്‍ന്റ്' നേടിയിരുന്നു.
അമിതാഭ് ബച്ചന്റേതായി 'ചെഹ്‍രെ'യെന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രമായുണ്ട്. അജയ് ദേവ്‍ഗണിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലും അമിതാഭ് ബച്ചന് പ്രധാന വേഷമുണ്ട്. . കാലമെത്ര കഴിഞ്ഞാലും പ്രേക്ഷകരുടെ പ്രിയങ്കരനായ നടനായി തുടരുകയാണ് അമിതാഭ് ബച്ചൻ.
from Asianet News https://ift.tt/3l1YxJS
via IFTTT
No comments:
Post a Comment