സൂറിച്ച്: ഖത്തല്‍ ലോകകപ്പിന്(Qatar World Cup) യോഗ്യത ഉറപ്പിക്കാന്‍ യൂറോപ്പില്‍ നിന്നുള്ള പ്ലേ ഓഫ് മത്സരക്രമമായി(playoff draw). പാത്ത് സിയിലെ പ്ലേ ഓഫ് സെമി ഫൈനലില്‍ പോര്‍ച്ചുഗല്‍(Portugal) തുര്‍ക്കിയെയും ഇറ്റലി(Italy) നോര്‍ത്ത് മാസിഡോണിയെയയും നേരിടും. ഈ മത്സരത്തിലെ വിജയികള്‍ ലോകകപ്പ് യോഗ്യതക്കായുള്ള പ്ലേ ഓഫ് ഫൈനലില്‍ പരസ്പരം ഏറ്റമുട്ടും. ഇതോടെ പ്ലേ ഓഫ് ഫൈനലില്‍ ഇറ്റിലയും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍ പോരാടേണ്ടിവരും.
ഇതോടെ യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലോ ഏതെങ്കിലും ഒരു ടീം മാത്രമെ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടു. പോര്‍ച്ചുഗലിനെതിരെ പ്ലേ ഓഫ് ഫൈനല്‍ കളിക്കേണ്ടിവരുന്ന സാഹചര്യം ആഗ്രഹിച്ചിരുന്നില്ലെന്ന് ഇറ്റാലിയന്‍ പരിശീലകന്‍ റോബര്‍ട്ടോ മാന്‍ചീനി പറഞ്ഞു. പോര്‍ച്ചുഗലും ഇറ്റലിക്കെതിരെ പ്ലേ ഓഫ് കളിക്കേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരിക്കില്ലെന്നും മാന്‍ചീനി പറഞ്ഞു.
🏠 See which semi-final winners will have a home draw in the final ⬇️ pic.twitter.com/EYuyXzKmwn
— FIFA World Cup (@FIFAWorldCup) November 26, 2021
യോഗ്യതാ പോരാട്ടത്തില്‍ ഗ്രൂപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിന് പിന്നില്‍ രണ്ടാം സ്ഥാനത്തായി പോയതോടെയാണ് ഇറ്റലിക്ക് പ്ലേ ഓഫ് കളിക്കേണ്ട സാഹചര്യം വന്നത്. പോര്‍ച്ചുഗലാകട്ടെ യോഗ്യതാ പോരാട്ടത്തിലെ അവസാന മത്സരത്തില്‍ സെര്‍ബിയയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതോടെയാണ് പ്ലേ ഓഫിലെത്തിയത്. 36 കാരാനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന ലോകകപ്പ് കാണാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കുന്നതാണ് പ്ലേ ഓഫ് പട്ടിക.
മറ്റ് പ്ലേ ഓഫ് സെമി ഫൈനല്‍ പോരാട്ടങ്ങളില്‍ വെയില്‍സും ഓസ്ട്രിയയും ഏറ്റു മുട്ടും. സ്കോട്‌ലന്‍ഡും യുക്രൈനും തമ്മിലുള്ള പോരാട്ടത്തിലെ വിജയികളെയാകും പ്ലേ ഓഫ് ഫൈനലില്‍ ഓസ്ട്രിയക്കോ വെയില്‍സിനോ നേരിടേണ്ടിവരിക. പാത്ത് ബിയില്‍ റഷ്യ-പോളണ്ട്, സ്വീഡന്‍-ചെക്കന്‍ റിപ്പബ്ലിക് വിജയികള്‍ പ്ലേ ഓഫ് ഫൈനലില്‍ ഏറ്റു മുട്ടും.
from Asianet News https://ift.tt/30X8YYA
via IFTTT
No comments:
Post a Comment