കണ്ണൂർ: രാജസ്ഥാൻ സ്വദേശിയായ പെണകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ആറ് മാസത്തിന് ശേഷം പൊലീസ് പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ 25കാരൻ വിക്കി ബ്യാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് ഇയാൾ. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാജസ്ഥാനിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ സഹോദരി കാജോളിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ കടത്തികൊണ്ടു പോകാൻ കൂട്ടുനിന്നതിനാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പിതാവ് പ്രതികളെ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിരുന്നു. അറസ്റ്റിലായ പ്രതി വിക്കി ബ്യാരിയെ റിമാന്റ് ചെയ്തു.
ഏപ്രിൽ 14നാണ് രാജസ്ഥാൻ സ്വദേശിയായ പെണകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ ബലൂൺ വിൽപന നടത്തുന്ന സംഘത്തിലെ അംഗമായിരുന്നു വിക്കി ബ്യാരി. കോഴിക്കോട്ടെ കടയിൽ നിന്നു ചെറിയ വിലയ്ക്ക് ബലൂൺ വാങ്ങി തരാമെന്നു പറഞ്ഞ് കണ്ണൂരിൽ നിന്ന് പെൺകുട്ടിയെ കോഴിക്കോട്ടേക്കു കൊണ്ടുപോകുകയായിരുന്നു. പെൺകുട്ടിയെ ട്രെയിനിലും കോഴിക്കോട്ടെ ലോഡ്ജിലും വച്ച് പീഡിപ്പിച്ചതിന് ശേഷം ഇയാൾ രാജസ്ഥാനിലേക്ക് കടക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
from Asianet News https://ift.tt/30OTyWg
via IFTTT
No comments:
Post a Comment