കോഴിക്കോട്: ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോക്‌സോ (POCSO Case) കേസ് പ്രതികള്‍ വീണ്ടും അറസ്റ്റില്‍. ബസ് തൊഴിലാളികളായ കിഴക്കോത്ത് പന്നൂര്‍ സ്വദേശികളായ അനസ്, മുനവ്വര്‍, വാവാട് സ്വദേശിയായ ഖാദര്‍ എന്നിവരെയാണ് കൊടുവള്ളി (Koduvally) പൊലിസ് അറസ്റ്റ് ചെയ്തത്.
17 കാരിയെ 2020 മാര്‍ച്ച് ആദ്യവാരത്തില്‍ കൊടുവള്ളി ബസ്സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോയില്‍ നരിക്കുനി ഭാഗത്തേക്ക് കടത്തിക്കൊണ്ട് പോവുകയും ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും, ഫോട്ടോ പകര്‍ത്തുകയും പുറത്ത് പറഞ്ഞാല്‍ ഫോട്ടോ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. പൊലിസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയുമായിരുന്നു.
ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇവര്‍ ഇരയെ വീണ്ടും ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ തുടര്‍പഠനത്തിനും ഭാവി ജീവിതത്തിനും പ്രയാസമാകുന്നതായി കാണിച്ച് കഴിഞ്ഞ സെപ്തംബര്‍ 25 ന് കൊടുവള്ളി പൊലിസില്‍ പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ തുടര്‍ നടപടിയില്ലാതെ വന്നതോടെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലിസ് പ്രതികളെ വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്യുകയായിരുന്നു.
from Asianet News https://ift.tt/3cQ6Ns0
via IFTTT
No comments:
Post a Comment