നിമിഷ സജയൻ, റോഷൻ മാത്യു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ചേര എന്നാണ് ചിത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടത്. ലിജിന്‍ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈക്കലാഞ്ജലോയുടെ ലോകപ്രശസ്ത ശില്‍പമായ പിയത്തയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ഫസ്റ്റ് ലുക്ക്. ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറില്‍ അരുണ്‍ എം.സിയാണ് ചിത്രം നിര്‍മിക്കുന്നത്. നജീം കോയയുടേതാണ് തിരക്കഥ. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ സംഗീതം പകരുന്നു. അജോയ് ജോസ് ആണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. അലക്‌സ് ജെ പുളിക്കല്‍ ക്യാമറയും ഫ്രാന്‍സീസ് ലൂയിസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഫ്രൈഡേ, ലോ പോയന്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. Filmmaker Lijin Jose announces his next Malayalam film, #Chera. The film will star actors @roshanmathew22 and #NimishaSajayan. pic.twitter.com/SRkEPGTcaA — Silverscreen.in (@silverscreenin) August 21, 2021 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3j5TzLC
via IFTTT
Somebody in the grey shade of my memory wisphers the old fact rather the all time truth that " Gone are those days which defines your heavenly moments........its high time to step in to the core of bitter truth" life.........
Saturday, August 21, 2021
അഫ്ഗാനിൽ നിന്ന് 168 പേരെക്കൂടി ഒഴിപ്പിച്ചു; വ്യോമസേന വിമാനത്തിൽ എംപിമാർ ഉൾപ്പടെ അഫ്ഗാൻ പൗരൻമാരും
ദില്ലി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 168 പേരെക്കൂടി ഒഴിപ്പിച്ചു. വ്യോമസേന വിമാനം ദില്ലിക്ക് തിരിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. എംപിമാർ ഉൾപ്പടെ അഫ്ഗാൻ പൗരൻമാരും വിമാനത്തിലുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 222 പേർ ഇന്ത്യയിൽ ഇന്ന് രാവിലെ തിരിച്ചെത്തിയിരുന്നു. വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ ഒരു വിമാനവുമാണ് ഇന്ത്യയിലെത്തിയത്. താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്. ഇന്ത്യക്കാർക്കൊപ്പം രണ്ട് നേപ്പാൾ പൗരൻമാരെയും തിരിച്ചെത്തിച്ചു. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിൽ എത്തിയ 135 പേരാണ് മടങ്ങിയത്. രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2UDPFjN
via IFTTT
from Asianet News https://ift.tt/2UDPFjN
via IFTTT
നിര്‍ത്തിയിട്ട ട്രക്കില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
പട്‌ന: നിര്‍ത്തിയിട്ട ട്രക്കില്‍ ബൈക്കിടിന്ന് സഹോദരങ്ങളായ മൂന്ന് പേര്‍ മരിച്ചു. മറ്റൊരു ബന്ധുവിന് ഗുരുതര പരിക്കേറ്റു. ബിഹാറിലെ മധുബനി ജില്ലയിലെ കാമേശ്വറിലാണ് സംഭവം. നാട്ടിലേക്ക് മുഹറം ആഘോഷിക്കാനെത്തിയ ഷാനവാസ്(18), മുഹമ്മദ് സജ്ജാദ്(28) ഇവരുടെ കസിന്‍ സഹോദരനായ മുഹമ്മദ് നിയാസ്(30) എന്നിവരാണ് മരിച്ചത്. മറ്റൊരു ബന്ധു മുഹമ്മദ് തമന്നക്ക്(23) ഗുരുതര പരിക്കേറ്റു. മല്‍മാല്‍ ഗ്രാമമാണ് ഇവരുടെ നാടെങ്കിലും എല്ലാവരും മുംബൈയിലാണ് ജീവിക്കുന്നത്. മുഹറം ആഘോഷത്തിന് നാട്ടിലെത്തിയവരാണ് എല്ലാവരും. ഹെല്‍മറ്റില്ലാതെ നാല് പേര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. അമിത വേഗതയില്‍ സഞ്ചരിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3j7nH9r
via IFTTT
from Asianet News https://ift.tt/3j7nH9r
via IFTTT
'ഓണകിറ്റിലെ ഏലയ്ക്ക ഗുണനിലവാരമുള്ളത് തന്നെ'; പ്രതിപക്ഷ ആരോപണം തള്ളി സപ്ലൈക്കോ
കൊച്ചി: ഓണകിറ്റിലെ ഏലയ്ക്ക ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ ആരോപണം തള്ളി സപ്ലൈക്കോ. ഇടുക്കിയിലെ കർഷക സംഘങ്ങളടക്കം കേരളത്തിൽ നിന്നുള്ള നാല് കമ്പനികൾക്കാണ് ഏലം വിതരണത്തിനുള്ള ഓർഡർ നൽകിയത്. തമിഴ്നാട്ടിലെ ഇടനിലക്കാരുടെ ഇടപെടൽ ഏലയ്ക്ക വിതരണത്തിൽ ഉണ്ടായിട്ടില്ലെന്നും സപ്ലൈകോ എംഡി അലി അസ്കർ പാഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാർ വിതരണത്തിന് തയ്യാറാക്കിയ 85 ലക്ഷം ഓണക്കിറ്റിലെ ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ലെന്നും ഇവ കൂടിയ വിലയ്ക്കാണ് വാങ്ങിയതെന്നുമാണ് പ്രതിപക്ഷ ആരോപണം. എന്നാൽ ഈ ആരോപണം തള്ളുകയാണ് സ്പ്ലൈകോ. കിറ്റ് ഒന്നിൽ 20 ഗ്രാം വീതം 85 ലക്ഷം പാക്കറ്റ് ഏലയ്ക്കാ വാങ്ങാനാണ് സർക്കാർ തീരുമാനിച്ചത്. ജൂലൈ 31 ന് തന്നെ കിറ്റ് വിതരണത്തിന് സർക്കാർ തീരുമാനിച്ചതിനാൽ ആദ്യ 5 ലക്ഷം ഏലയ്ക്ക പാക്കറ്റുകൾ ലോക്കൽ മാർക്കറ്റിൽ നിന്ന് വാങ്ങി. ബാക്കി വരുന്നവയ്ക്ക് ടെണ്ടർ വിളിച്ചാണെടുത്തത്. ഇടുക്കിയിലെ പട്ടം കോളനി സൊസൈറ്റി, കോഴിക്കോട്ട് ഉണ്ണികുളം സൊസൈറ്റി പീരുമേടുള്ള ഹോച്ച് ലാന്‍റ്, തൃശ്ശൂരിലെ റോയൽ റിച്ച് കമ്പനികളാണ് ടെണ്ടർ വിജയിച്ചത്. ഈ കമ്പനികൾക്കാണ് ഏലം വിതരണത്തിന് അനുവാദം നൽകിയത്. ടെണ്ടറിൽ നിർദ്ദേശിച്ചത് പ്രകാരമുള്ള 6.5 മിമി ഗുണനിലവാരം ഏലയ്ക്കയ്ക്ക് ഉണ്ടായിരുന്നതായും പരിശോധനയിൽ എവിടെയും ഗുണനിലവാര പ്രശ്നം കണ്ടെത്തിയിട്ടില്ലെന്നും സപ്ലൈകോ എംഡി വിശദീകരിക്കുന്നു. സ്പൈസസ് മാർക്കറ്റിൽ നിന്ന് ഏലം നേരിട്ട് വാങ്ങി പാക്കിംഗ് പൂർത്തിയാക്കാൻ സപ്ലൈകോയ്ക്ക് സാധിക്കുമായിരുന്നില്ല. ടെണ്ടർ വിജയിച്ച ചില കമ്പനികൾ ഏലയ്ക്ക പാക്കിംഗ് നടത്തിയത് തമിഴ്നാട്ടിലാണ്. എന്നാൽ അതിന് ശേഷമാണ് ഗുണനിലവാരം പരിശോധിച്ചത് എന്നതിനാൽ തിരിമറിയ്ക്ക് സാധ്യതയില്ല. ടെണ്ടറിൽ പങ്കെടുത്ത കമ്പനികൾക്ക് നൽകാൻ കഴിയാതെ വന്ന പതിനഞ്ചര ലക്ഷം പാക്കറ്റ് ഏലം വാങ്ങിയത് കൺസ്യൂമർ ഫെഡ്, റെയ്ഡ്കോ എന്നിവിടങ്ങളിലുമാണെന്ന്, ഈ സഹാചര്യത്തിൽ ഇടനിലക്കാരുടെ ഇടപെടലിന് യാതൊരു സാധ്യതയുമുണ്ടായിട്ടില്ലെന്നും സപ്ലൈകോ വിശദീകിരിക്കുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3glW9LU
via IFTTT
from Asianet News https://ift.tt/3glW9LU
via IFTTT
ഹോര്‍ട്ടികോര്‍പ്പിന്‍റെ വിലകൂട്ടല്‍; കൃഷിവകുപ്പ് അന്വേഷിക്കും, എംഡിയോട് റിപ്പോർട്ട് തേടുമെന്ന് മന്ത്രി
തിരുവനന്തപുരം: ഓണക്കാലത്ത് പച്ചക്കറിക്ക് വിലക്കൂട്ടിയ ഹോര്‍ട്ടികോര്‍പ്പിന്‍റെ നടപടി കൃഷി വകുപ്പ് അന്വേഷിക്കും. ഹോര്‍ട്ടികോര്‍പ്പ് എംഡിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പിലെ തീവെട്ടിക്കൊള്ള ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ട് വന്നത്. ഉത്രാടത്തിന് മുൻപ് ഒരാഴ്ച വരെ ഹോര്‍ട്ടികോര്‍പ്പ് വൻവിലയ്ക്കാണ് സാധനങ്ങള്‍ വിറ്റിരുന്നത്. മുപ്പത് ശതമാനം സബ്ഡിയെന്ന് പരസ്യം ചെയ്ത ശേഷമായിരുന്നു വിലകൂട്ടിയത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ഉത്രാടദിനത്തില്‍ സാധനങ്ങളുടെ വിലകുറച്ചു. പൊതുവിപണിയേക്കാള്‍ വിലകൂട്ടി വിറ്റത് കൃഷി വകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും എന്തിനാണ് വിലകൂട്ടിയതെന്ന് അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. ഹോര്‍ട്ടികോര്‍പ്പ് എംഡിയോട് സംഭവത്തെക്കുറിച്ച് ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും ലാഭമുണ്ടായിട്ടുണ്ടയൊന്നും അന്വേഷിക്കും. ഓണത്തിനുള്ള വിറ്റ് വരവ് സംബന്ധിച്ച് കണക്കെടും. ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ട കുടിശിക ഉടൻ കൊടുക്കാനും തീരുമാനമായി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/383rfDk
via IFTTT
from Asianet News https://ift.tt/383rfDk
via IFTTT
22 പവനും പണവും കവര്‍ന്ന കേസ്: മോഷണ വിവരം പൊലീസിനെ അറിയിച്ച ബന്ധു പിടിയില്‍
റാന്നി: മോഷണക്കേസില്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ട വീട്ടുടമസ്ഥന്റെ ബന്ധു അറസ്റ്റില്‍. മോഷണ വിവരം നാട്ടുകാരെയും ബന്ധുക്കളെയും പൊലീസിനെയും അറിയിച്ച ബന്ധുവാണ് വലയിലായത്. പെരുനാട് മാമ്പാറ എരുവാറ്റുപുഴ ഗോകുല്‍ വീട്ടില്‍ പരമേശ്വരന്‍ പിള്ളയുടെ വീട്ടിലാണ് ഓഗസ്റ്റ് 11ന് മോഷണം നടന്നത്. 22 പവന്‍ സ്വര്‍ണവും 22,000 രൂപയും നഷ്ടപ്പെട്ടിരുന്നു. ബന്ധുവായ ചന്ദ്രമംഗലത്ത് ബിജു ആര്‍ പിള്ളയാണ് പിടിയിലായത്. പരമേശ്വരന്‍ പിള്ളയുടെ സഹോദരന്റെ മകനാണ് പ്രതി. ജനല്‍ ഇളക്കിമാറ്റിയാണ് പ്രതി അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും മോഷ്ടിച്ചത്. പരമേശ്വരന്‍ പിള്ള ആശുപത്രിയിലായതിനാല്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. വീട്ടില്‍ എന്തോ ശബ്ദം കേട്ടെന്നും ചെന്നുനോക്കിയപ്പോള്‍ ജനല്‍ ഇളക്കിയ നിലയിലായിരുന്നെന്നും പ്രതി പരമേശ്വരന്‍ പിള്ളയുടെ മകളെ ഫോണില്‍ അറിയിച്ചു. പിന്നീട് നാട്ടുകാരെയും പൊലീസിനെയും അറിയിച്ചു. സംഭവവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും തുമ്പ് ലഭിച്ചില്ല. വീടിന്റെ മുന്‍ഭാഗത്തെ സിസിടിവിയില്‍ പെടാതെ മോഷണം നടത്തിയതിനെ സംബന്ധിച്ച പൊലീസ് സംശയമാണ് ബിജുവിലേക്കെത്തിയത്. വീടിനെക്കുറിച്ച് അറിയുന്നയാള്‍ തന്നെയാണ് മോഷണം നടത്തിയതെന്ന് പൊലീസ് സംശയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുടുങ്ങി. സ്ഥലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് ബിജു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇയാള്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3j2EN8q
via IFTTT
from Asianet News https://ift.tt/3j2EN8q
via IFTTT
ഓണാവധി, കൊവിഡ് പരിശോധനകളും വാക്സിനേഷനും കുറഞ്ഞു. പരിശോധനകൾ കൂട്ടണമെന്ന് വിദഗ്ദർ
തിരുവനന്തപുരം: ഓണാവധി ദിനങ്ങളിൽ തിരിച്ചടിയേറ്റ് സംസ്ഥാനത്തെ കൊവിഡ് പരിശോധനയും വാക്സിനേഷനും. പരിശോധന ഒരു ലക്ഷത്തിലും താഴ്ന്നതോടെ ടിപിആർ കുതിച്ചുയർന്നു. 30,000ൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ വാക്സിൻ നൽകാനായത്. കൊവിഡ് ലക്ഷണമുള്ളവർ സ്വയം നിയന്ത്രണം പാലിച്ചും, പരിശോധനകൾ കുത്തനെ കൂട്ടിയും തിരിച്ചടി മറികടക്കണമെന്നാണ് വിദഗ്ധ നിർദേശം. ഈ മാസം മൂന്നിന് സംസ്ഥാനത്ത് നടത്തിയത് 1,99,500 പരിശോധനകളാണ്. ടിപിആർ 11.87 ശതമാനം. പിന്നീട് ഓരോദിവസവും കുറഞ്ഞ് ഇന്നലെ നടന്നത് വെറും 96,481 പരിശോധനകൾ മാത്രം. ടിപിആർ 17.73 ആയി ഉയർന്നു. ഓണത്തിനുണ്ടായ തിരക്കും ഇതിലൂടെയുള്ള വ്യാപനവും കാരണം ഈ മാസം അവസാനം ഇനിയും ഉയരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിനാൽ പരിശോധനകൾ കൂട്ടി വ്യാപനചിത്രം കൃത്യമായി മനസ്സിലാക്കണമെന്നാണ് പ്രധാന നിർദേശം. സ്വയം നിയന്ത്രണം പാലിക്കാനും നിർദേശം. വാക്സിനേഷൻ സംസ്ഥാനത്ത് തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും വലിയ കുറവാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഈ മാസം 13ന് അഞ്ചരലക്ഷത്തിന് മീതെ പേർക്ക് വാക്സിൻ നൽകിയ ഇടത്ത് പിന്നീടൊരിക്കലും ആ നിലയിലേക്ക് വാക്സിനേഷൻ ഉയർത്താനായില്ല. പുതുതായി വാക്സിനെടുക്കേണ്ട ഒന്നാം ഡോസുകാരുടെ വാക്സിനേഷനിലാണ് കുത്തനെ ഇടിവുണ്ടായത്. 30,000ൽ താഴെ മാത്രമാണ് ഇന്നലെ നൽകാനായ വാക്സിൻ. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3sPdCRX
via IFTTT
from Asianet News https://ift.tt/3sPdCRX
via IFTTT
അന്തരിച്ച ഉത്തര്‍പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിന്‍റെ സംസ്കാരം നാളെ
ലഖ്നൌ: ബിജെപി നേതാവും യുപി മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിംഗിന്‍റെ സംസ്കാരം നാളെ. യുപിയിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപിയുടെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ നേതാക്കളിൽ ഒരാളായിരുന്നു കല്യാൺ സിംഗ്.പിന്നാക്ക വിഭാഗങ്ങളെ ബിജെപിയിലേക്ക് അടുപ്പിച്ച നേതാവ് കൂടിയായിരുന്നു കല്യാൺ സിംഗ്. രാമക്ഷേത്രം പ്രധാന മുദ്രാവാക്യമാക്കി ബിജെപിയുടെ രഥം ഉത്തരേന്ത്യയിലൂടെ ഉരുണ്ട് തുടങ്ങിയപ്പോൾ അതിന്റെ മുന്നണിയിൽ ഉണ്ടായിരുന്നു കല്യാൺ സിംഗ്. അലിഗഡിൽ ജനിച്ച അദ്ദേഹം സ്കൂൾ വിദ്യാഭ്യാസ കാലത്ത് ആര്‍എസ്എസിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. യുപിയിൽ കോൺഗ്രസിന്റ പ്രതാപ കാലത്ത് ശക്തമായി പ്രതിരോധം തീർത്ത കല്യാൺ സിംഗ് 9 തവണ സംസ്ഥാന നിയമസഭയിൽ സാന്നിധ്യം അറിയിച്ചു. അയോധ്യ പ്രക്ഷോഭത്തിന്റെ കാലത്ത് 1991ൽ യുപിയിൽ ബിജെപിയെ ആദ്യമായി അധികാരത്തിലെത്തിച്ചു ആ പോരാട്ടം. 92ലെ കർസേവക്കിടെ ബാബറി മസ്ജിദ് തകർത്തപ്പോൾ കല്യാൺ സിംഗ് ഭരണകൂടത്തിന്റെ പൂർണ പിന്തുണ അതിന് കിട്ടിയെന്ന് ആരോപണം ഉയർന്നു. യുപിയിലെ ഉൾപ്പെടെ ബിജെപി സർക്കാരുകളെ പിന്നീട് പി.വി.നരസിംഹ റാവു സർക്കാർ പിരിച്ചുവിട്ടു. ധ്രുവീകരണത്തിന്റെ അന്തരീക്ഷത്തിൽ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും കല്യാൺ സിംഗിന് അടിപതറി. കാത്തിരുന്ന് കരുക്കൾ നീക്കിയ കല്യാണ സിംഗ് 97ൽ വീണ്ടും മുഖ്യമന്ത്രി പദത്തിൽ തിരിച്ചെത്തി. 99ൽ അധികാരത്തിൽ നിന്നും പാർട്ടിയിൽ നിന്നും കല്യാൺ സിംഗിന് പുറത്തുപോകണ്ടി വന്നു. സ്വന്തം പാർട്ടി രൂപീകരിച്ചും കരുത്തുകാട്ടിയ കല്യാൺ സിംഗിനെ 2004ൽ ബിജെപി നേതൃത്വം തിരിച്ചെത്തിച്ചു. 2009ൽ വീണ്ടും പാർട്ടി വിട്ട അദ്ദേഹം 2014ൽ ഒരിക്കൽ കൂടി തിരിച്ചെത്തി. മുന്നോക്ക വിഭാഗങ്ങളിൽ മാത്രം ബിജെപി ഒതുങ്ങി നിന്ന ഒരു സമയത്ത് പിന്നാക്ക ലോധ് വിഭാഗത്തിൽ നിന്ന് വളർന്നുവന്ന കല്യാൺ സിംഗ് മറ്റ് പിന്നാക്ക വിഭാഗങ്ങളെയും സംഘപരിവാറിനോട് അടുപ്പിച്ച നേതാവ് കൂടിയാണ്. ഒരു നിർണായക തെരഞ്ഞെടുപ്പിന് യുപി ഒരുങ്ങുന്നതിനിടെയാണ് വടക്കേ ഇന്ത്യൻ രാഷ്ടീയത്തിലെ ഈ അതികായൻ വിടപറയുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3z7W31N
via IFTTT
from Asianet News https://ift.tt/3z7W31N
via IFTTT
കാട്ടാനയുടെ തുമ്പിക്കൈയിനും കാലിനുമിടയില്‍; ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
അച്ചന്‍കോവില്‍: കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് ബൈക്ക് യാത്രികരായ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം അച്ചന്‍കോവില്‍-ചെങ്കോട്ട പാതയിലെ പത്താംമൈലിന് സമീപമായിരുന്നു സംഭവം. ഇവരുടെ ബൈക്ക് കാട്ടാന തകര്‍ത്തു. മേക്കരയില്‍ നിന്നും ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു അച്ചന്‍കോവില്‍ സ്വദേശികളായ അലി(39), ബാബ(52) എന്നിവര്‍. പത്താംമൈലില്‍ എത്തിയപ്പോള്‍ കാട്ടാന നടുറോഡില്‍ നില്‍ക്കുന്നത് കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടിയെത്തിയ ആന ഇവരെ പിടികൂടാന്‍ ശ്രമിച്ചു. ആനയുടെ തുമ്പിക്കൈയിനും കാലിനും ഇടയില്‍ നിന്ന് കഷ്ടിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്. ബൈക്ക് ആന തകര്‍ത്തു. രക്ഷപ്പെട്ട ഇവര്‍ നാട്ടുകാരെ വിവരമറിയിച്ചു. ഈ പ്രദേശത്ത് കാട്ടാനകള്‍ പതിവായി എത്താറുണ്ടെന്നും അതുകൊണ്ടുതന്നെ വാഹന സഞ്ചാരം കുറവാണെന്നും നാട്ടുകാര്‍ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3D6kOgW
via IFTTT
from Asianet News https://ift.tt/3D6kOgW
via IFTTT
താലിബാനെ അംഗീകരിക്കില്ലെന്നും അവരുമായി ചര്‍ച്ച നടത്തില്ലെന്നും യൂറോപ്യന്‍ യൂണിയന്‍
ബ്രസൽസ്: അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ നിലപാട് അറിയിച്ച് യൂറോപ്യന്‍ യൂണിയന്‍. താലിബാനെ അംഗീകരിക്കില്ലെന്നും അവരുമായി ചര്‍ച്ച നടത്തില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന് പറഞ്ഞു. താലിബാന് ഇപ്പോള്‍ നടത്തുന്ന വാഗ്ദാനങ്ങളുടെ പേരില്‍ അവരെ വിശ്വസിക്കാനാവില്ലെന്നും മനുഷ്യാവകാശ വിഷയത്തില്‍ ഏറെ അപകടകരമായ മുഖമാണ് താലിബാനുള്ളതെന്നും യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളില്‍ നിന്നും രക്ഷപ്പെട്ട അഫ്ഗാനിസ്ഥാന്‍ സ്വദേശികളായ ജീവനക്കാരെ മാന്‍ഡ്രില്‍ സന്ദര്‍ശിച്ച ശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുലവോണ്‍ ഡെര്‍ലെയന്‍ താലിബാനുമായി യാതൊരു ബന്ധത്തിനും ഇല്ലെന്ന കാര്യം വ്യക്തമാക്കിയത്. അഫ്ഗാൻ വിഷയം അടുത്ത ജി7 ഉച്ചകോടിയില്‍ ശക്തമായി ഉന്നയിക്കുമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. അഭയാർത്ഥി പ്രശ്നം നേരിടുന്ന യൂറോപ്യൻ അംഗ രാജ്യങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം അടക്കം യൂണിയൻ ലഭ്യമാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/2We8tGC
via IFTTT
from Asianet News https://ift.tt/2We8tGC
via IFTTT
സംസ്ഥാനത്ത് ആശങ്കയായി കൊവിഡ് വ്യാപനം; ഇന്ന് വാരാന്ത്യ ലോക്ഡൗണില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗണില്ല. മൂന്നാം ഓണം ആയതിനാലാണ് ഈ ഞാറാഴ്ചയും ലോക്ഡൗൺ ഒഴിവാക്കിയത്. പക്ഷേ ടിപിആര്‍ ഉയരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. നാളെയാണ് അടുത്ത അവലോകനയോഗം ചേരുന്നത്. കൊവിഡ് നിയന്ത്രണങ്ങളിലെ മാറ്റം സംബന്ധിച്ച് ആലോചന നടക്കും. സംസ്ഥാനത്ത് ഇന്നലെ ടിപിആർ 17.73 ശതമാനമായി ഉയർന്നിരുന്നു. 87 ദിവസങ്ങൾക്ക് ശേഷമാണ് ടിപിആർ 17ന് മുകളിലെത്തിയത്. 17,106 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയും പരിശോധന കുറഞ്ഞു. 96,481 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ 83 മരണങ്ങൾ സ്ഥിരീകരിച്ചു. 20,846 പേർ രോഗമുക്തരായി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3jcFGvn
via IFTTT
from Asianet News https://ift.tt/3jcFGvn
via IFTTT
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 222 പേർ ഇന്ത്യയിൽ തിരിച്ചെത്തി; രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യമന്ത്രാലയം
ദില്ലി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 222 പേർ ഇന്ത്യയിൽ തിരിച്ചെത്തി. വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ ഒരു വിമാനവുമാണ് ഇന്ത്യയിലെത്തിയത്. താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്. ഇന്ത്യക്കാർക്കൊപ്പം രണ്ട് നേപ്പാൾ പൗരൻമാരെയും തിരിച്ചെത്തിച്ചു. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിൽ എത്തിയ 135 പേരാണ് മടങ്ങിയത്. രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കാബൂൾ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. അമേരിക്കൻ പൗരന്മാർ ഒറ്റയ്ക്ക് സഞ്ചരിച്ച് വിമാനത്താവളത്തിലെത്താൻ ശ്രമിക്കരുതെന്ന് യു എസ് എംബസി നിര്‍ദ്ദേശിച്ചു. താലിബാൻ പ്രതികാര നടപടികളിലേക്ക് കടക്കുന്നു എന്ന യുഎൻ രഹസ്യാന്വോഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ മറ്റു രാജ്യങ്ങൾ പൗരന്മാരെ അഫ്ഗാനിൽ നിന്നും ഒഴിപ്പിക്കുന്നത് വേഗത്തിലാക്കിയിരിക്കുകയാണ്. താലിബാൻ വഴി തടയുന്നതിനാൽ പലർക്കും കാബൂളിൽ എത്താനായിട്ടില്ല. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3j5akXa
via IFTTT
from Asianet News https://ift.tt/3j5akXa
via IFTTT
പ്രണയനൈരാശ്യം: കാമുകന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
കുട്ടനാട്: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവാവിന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ മരിച്ചു. അമിത അളവില്‍ ഗുളിക കഴിച്ചാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബംഗാളില്‍ നഴ്‌സായിരുന്ന യുവതി സഹപ്രവര്‍ത്തകനും നെടുമുടി സ്വദേശിയുമായ യുവാവുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുകയാണ് ഇവര്‍. കഴിഞ്ഞ ദിവസം സഹോദരനൊന്നിച്ച് ഷോപ്പിങ്ങിനിറങ്ങിയ യുവതി, ഷോപ്പിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങവെ മരുന്ന് വാങ്ങാന്‍ മറന്നെന്നു പറഞ്ഞ് തിരിച്ചുപോയി. സഹോദരന്‍ ഏറെ നേരം കാത്തിരുന്നിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. യുവാവിന്റെ വീട്ടിലെത്തിയ യുവതി അമിതമായി ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. കൊവിഡ് പരിശോധനക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം വിട്ടുകൊടുക്കും. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/381KOf4
via IFTTT
from Asianet News https://ift.tt/381KOf4
via IFTTT
ആഡംബര വാഹനങ്ങൾ വാടകക്കെടുത്ത് തട്ടിപ്പ് അഞ്ചംഗസംഘം പിടിയില്‍
തൃശ്ശൂര്‍: വാടകക്കെടുത്ത ആഡംബര വാഹനങ്ങൾ പണയംവെച്ച് പണം തട്ടുന്ന അഞ്ചംഗസംഘം കുന്നംകുളം പൊലീസിന്റെ പിടിയിൽ. കുന്നം കുളം സ്വദേശിയുടെ പരാതിയെത്തുടന്നാണ് സംഘം പൊലീസ് പിടിയിലായത്. തൃശ്ശൂർ സ്വദേശികളായ വിപിൻ, ഷെറിൻ തോമസ്, അമീർ മുഹമ്മദ്, സുരേഷ്, മാർഷൽ എന്നിവരാണ് പിടിയിലായത്. കുന്നംകുളം സ്വദേശി ഷനിൽകുമാറിന്റെ പരാതിയിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി വിപിൻ 15 ദിവസം ഉപയോഗിക്കാനെന്ന് പറഞ്ഞ് ഷാനിൽകുമാറിന്റ കയ്യിൽ നിന്നും സ്വിഫ്റ്റ് കാർ വാടകയ്ക്ക് വാങ്ങിയിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും വാഹനത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനെ തുടർന്ന് കുന്നംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു. വിപിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുത്ത് വിവിധ സ്ഥലങ്ങളിൽ പണയം വെക്കുന്നതാണ് ഇവരുടെ രീതി. വാഹന ഉടമ വിളിക്കുമ്പോൾ അടുത്തദിവസം തന്നെ വാഹനങ്ങൾ എത്തിക്കാംമെന്ന് പറയും. പക്ഷേ നൽകില്ല. വിളി കൂടുന്പോൾ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി. നിരവധി പേരിൽ നിന്ന് ഇവർ വാഹനം തട്ടിയെടുത്തതായി പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട് വാഹനങ്ങൾ ഇവർ ലഹരി കടത്തിന് ഉപയോഗിച്ചിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. പിടിയിലായാൽ കേസം മറ്റു ഉത്തരവാടിതങ്ങളും വാഹന ഉടമയുടെ പേരിലാകും എന്നതാണ് കാരണം. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.ഇവർ നടത്തിയ ഇടപാടുകളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് കുന്നംകുളം പൊലീസ് വ്യക്തമാക്കി.
from Asianet News https://ift.tt/3y1aEKU
via IFTTT
from Asianet News https://ift.tt/3y1aEKU
via IFTTT
അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തെ കോഴിക്കോട് സിറ്റി പൊലീസ് പിടികൂടി
കോഴിക്കോട്: അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തെ കോഴിക്കോട് സിറ്റി പൊലീസ് പിടികൂടി. വിവിധ സംസ്ഥാനങ്ങളിലായി നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ വയനാട് അന്പലവയല്‍ സ്വദേശി വിജയന്‍, നടക്കാവ് സ്വദേശി ബവീഷ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് നാല്‍പ്പത്തി നാലര പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത് കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്‍റ് പ്രൊഫസറായ സ്വപ്ന നന്പ്യാരുടെ മലാപ്പറമ്പിലെ വീട് കുത്തിത്തുറന്ന് 42.5 പവന്‍ കവര്‍ച്ച നടത്തിയ കേസുമായി ബന്ധപ്പെട്ട് ചേവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയനും ബവീഷും പിടിയിലായത്. കഴിഞ്ഞ മാസം 26നായിരുന്നു സംഭവം. തുടര്‍ന്ന് കവര്‍ച്ചാ സംഘത്തെ പിടികൂടാനായി മെഡിക്കല്‍ കോളജ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സുദര്‍ശന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ വിജയന്‍ എന്ന കട്ടി വിജയന്‍ 2007ല്‍ മാവൂര്‍ സ്വദേശി വിഭാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു. മെഡിക്കല്‍ കോളജ് പൊലീസിന്‍റെ പിടിയിലായ ഇയാളും കൂട്ടാളികളും അന്ന് ലോക്കപ്പിന്‍റെ പിന്‍ഭാഗത്തെ ചുമര്‍ കുത്തിത്തുറന്ന് രക്ഷപ്പെടുകയായിരുന്നു. കേരളത്തിനു പുറമെ തമിഴ്നാട്ടിലും കര്‍ണാടകയിലുമായി വിജയന്‍റെപേരില്‍ അഞ്ഞൂറോളം കേസുകളുണ്ടായിരുന്നതായി ചേവായൂര്‍ പൊലീസ് പറഞ്ഞു. നാല്‍പതോളം കേസുകള്‍ നിലവിലുണ്ട്. മോഷ്ടിക്കുന്ന മുതല്‍ മേട്ടുപ്പാളയത്തെ മകളുടെ ഭര്‍ത്താവിന്‍റെ അച്ഛന്‍റെ കടയിലെത്തിച്ച് വില്‍ക്കുകയായിരുന്നു ഇയാളുടെ രീതി. ഇയാളുടെ സംഘത്തിലുളള കൂടുതല്‍ പേരെ പികിടൂടാനുളളതായി പൊലീസ് പറഞ്ഞു. ചേവായൂര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍മാരായ ഷാന്‍, അഭിജിത് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്. സമീപകാലത്ത് ജില്ലയിലെ പരിസരപ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത കവര്‍ച്ചാ കാസുകളില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നറിയാന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ചേവായൂര്‍ പൊലീസ് അറിയിച്ചു.
from Asianet News https://ift.tt/3D6vLz3
via IFTTT
from Asianet News https://ift.tt/3D6vLz3
via IFTTT
കൊൽക്കത്തയിൽ നടന്ന കൊലപാതക്കേസിലെ പ്രതികൾ പെരുന്പാവൂരിൽ അറസ്റ്റിൽ
പെരുമ്പാവൂര്‍: കൊൽക്കത്തയിൽ നടന്ന കൊലപാതക്കേസിലെ പ്രതികൾ പെരുന്പാവൂരിൽ അറസ്റ്റിൽ. മുടിക്കലിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൊൽക്കത്ത സ്വദേശികളായ ദന്പതികൾ ഷഫീഖ് ഉൽ ഇസ്ലാം, ഷിയാത്തോൺ ബീവി എന്നിവരാണ് പിടിയിലായത്. ഷഫീഖിന്റെ ആദ്യഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പെരുന്പാവൂർ പൊലീസിന്റെ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3giCgF9
via IFTTT
from Asianet News https://ift.tt/3giCgF9
via IFTTT
കോഴിക്കോട് ലഹരിമരുന്ന് കേസ്: പ്രതിക്ക് അന്താരാഷ്ട്ര ലഹരി സംഘങ്ങളുമായി ബന്ധം
കോഴിക്കോട്: എംഡിഎംഎയുമായി യുവാക്കൾ പിടിയിലായ സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പോലീസ്. കേസില്‍ രണ്ടാം പ്രതിയായ അന്‍വർ തസ്നീമിന് അന്താരാഷ്ട്ര ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമയിരുന്നു. സ്വർണ കടത്ത് സംഘങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കരിപ്പൂർ സ്വർണകടത്ത് കേസിനാസ്പദമായ അപകടനം നടന്ന സമയത്ത് ഇയാൾ വിമാനത്താവളത്തിലുണ്ടായിരുന്നെന്നും സൂചനയുണ്ട്. തസ്നീമിന്‍റെ ഫോൺകോൾ രേഖകളടക്കം പരിശോധിക്കാനാണ് തീരുമാനം. പ്രതികൾക്ക് എംഡിഎംഎ നല്‍കിയ തമിഴ്നാട് സ്വദേശിയെ പിടികൂടാനായി ചെന്നൈയിലേക്ക് പോകാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3B5QkKp
via IFTTT
from Asianet News https://ift.tt/3B5QkKp
via IFTTT
ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സംഘം പിടിയില്‍
താനൂര്‍: വൻതുക ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നാല് പേർ മലപ്പുറം താനൂരിൽ അറസ്റ്റിലായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയ പ്രതികളെ ബംഗളുരുവിൽ നിന്നാണ് പിടികൂടിയത്. ബാങ്ക് പാസ്ബുക്ക്, 16എടിഎം കാർഡുകൾ, 15 മൊബൈൽ ഫോണുകൾ, ആഡംബര കാർ എന്നിവ ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. കേരളത്തിലുടനീളം നിരവധി പേർ ഇവരുടെ വലയിൽ ആയതായി പൊലീസ് പറഞ്ഞു. തെങ്കാശി സ്വദേശി വീരകുമാർ, കോട്ടയം സ്വദേശി സരുൻ, മലപ്പുറം പാണ്ടിക്കാട് സ്വദേശി ജിബിൻ, പത്തനംതിട്ട സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. ബത്തലഹേം അസോസിയേറ്റ്സ് എന്ന വ്യാജ മേൽവിലാസത്തിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. ലോൺ നൽകാമെന്ന് ഫോണിൽ സന്ദേശം അയച്ച് ഇടപാടുകാരെ കണ്ടെത്തിയ ശേഷമാണ് പണം കൈക്കലാക്കിയിരുന്നത്. പ്രോസസിങ് ഫീസ്, മുദ്രപത്രം, സർവ്വീസ് ചാർജ്ജ് ഇനങ്ങളിൽ ഒന്നര ലക്ഷം മുതലുള്ള തുക പ്രതികൾ മുൻകൂർ വാങ്ങും. ശേഷം നമ്പർ ബ്ലോക്ക് ചെയ്ത് മുങ്ങുകയാണ് പതിവ്. പ്രതികളിൽ നിന്ന് വിവിധ ബാങ്ക് പാസ്ബുക്കുകൾ, 16 എടിഎം കാർഡുകൾ, 15 മൊബൈൽ ഫോണുകൾ, ആഡംബര കാർ എന്നിവ പൊലീസ് പിടിച്ചെടുത്തു. കേരളത്തിലുടനീളം നിരവധി പേർ ഇവരുടെ വലയിൽ ആയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് പ്രതികൾ നയിച്ചിരുന്നത്. അന്വേഷണത്തിൽ വ്യാജ രേഖകൾ സമർപ്പിച്ചാണ് പ്രതികൾ ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
from Asianet News https://ift.tt/2Wi3xRn
via IFTTT
from Asianet News https://ift.tt/2Wi3xRn
via IFTTT
കെഎസ്ആര്‍ടിസി ബസില്‍ എയർ ഗണും ഏയർ പിസ്റ്റലും ഉപേക്ഷിക്കപ്പെട്ട നിലയില്‍
തിരുവനന്തപുരം: കിളിമാനൂരിൽ കെഎസ്ആർടിസി ബസിൽ എയർ ഗണും ഏയർ പിസ്റ്റലും അടങ്ങിയ ബാഗ് ഉപേക്ഷിച്ച നിലയിൽ. ബാഗിൽ നിന്ന് പാസ്പോർട്ട് അടക്കമുള്ള രേഖകളും കണ്ടെത്തി. കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയിലെ ആർ ടി സി 99 നമ്പർ ബസിൽ നിന്നാണ് ബാഗ് കിട്ടിയത്. തിരുവനന്തപുരത്തു നിന്നും വെള്ളിയാഴ്ച രാത്രി 7.20 ന് കിളിമാനൂരിലേയ്ക്ക് പുറപ്പെട്ട ബസ് 8.45ന് കാരേറ്റ് എത്തിയപ്പോഴാണ് പുറകിലെ സീറ്റിനടിയിൽ നിന്നും കണ്ടക്ടർ ബാഗ് കണ്ടെത്തിയത്. യാത്രക്കാര്‍ ഒഴിഞ്ഞപ്പോള്‍ ബസിനുള്ളിൽ നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിൽ ബാഗ് കണ്ടെത്തിയത്. ഇതോടെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് ബാഗ് കിളിമാനൂർ പോലീസിൽ ഏൽപ്പിയ്ക്കുകയായിരുന്നു. ബാഗിൽ നിന്ന് പെല്ലറ്റുകളും കിട്ടിയിട്ടുണ്ട്. ആര്യനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞാഴ്ച 26 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ് രജിസ്റ്റർ ചെയ്തിരുന്നു ഈ കേസിൽ പ്രതിയായ വനിതയുടെ പേരിലുള്ളതാണ് പാസ്‌പോർട്ട് എന്നാണ് വിവരം. കൂടാതെ ആ സംഭവവുമായി ബന്ധപ്പെട്ട് കാരാറുകൾ ആണ് ബാഗിൽ ഉൾപ്പെട്ടതെന്നും വിവരമുണ്ട്. അന്വേഷണം തുടരുന്നതിനാൽ കുടുതൽ കാര്യങ്ങൾ വെളിപ്പെടുത്താറായിട്ടില്ലെന്നാണ് പൊലീസ് അറിയിപ്പ്.
from Asianet News https://ift.tt/3j8yobX
via IFTTT
from Asianet News https://ift.tt/3j8yobX
via IFTTT
കൊടി സുനിയുടെ സെല്ലിൽ നിന്നു മൊബൈൽ ഫോണും കഞ്ചാവും പിടികൂടി
വിയ്യൂര്‍: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ തൃശ്ശൂർ വിയ്യൂർ ജയിലിൽ കഴിയുന്ന മുഖ്യ പ്രതി കൊടി സുനിയുടെ സെല്ലിൽ നിന്നു മൊബൈൽ ഫോണും കഞ്ചാവും പിടികൂടി. വെള്ളിയാഴ്ച്ച അതിരാവിലെയാണ് ഇവ കണ്ടെടുത്തത്. തുടർന്ന് സുനിയെ വിയ്യൂരിലെ അതിസുരക്ഷ ജയിലിക്കിലേക്കു മാറ്റി. ഫോണും മറ്റു വസ്തുക്കളും എവിടെ നിന്നു കിട്ടി എന്നറിയാൻ ജയിൽ അധികൃതർ അന്വേഷണം തുടങ്ങി. മൊബൈൽ ഫോണും സിം കാർഡും പരിശോധനയ്ക്കായി വിയ്യൂർ പൊലീസിന് കൈമാറി.
from Asianet News https://ift.tt/3B0Tr6m
via IFTTT
from Asianet News https://ift.tt/3B0Tr6m
via IFTTT
നേട്ടം കൊയ്ത് കണ്ണൻ ദേവൻ കമ്പനി, റിപ്പിൾ ടീയുടെ വിൽപ്പന 20 ലക്ഷം കിലോഗ്രാം !
മൂന്നാർ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തേയില കമ്പനിയും റിപ്പിള്‍ ടീ ബ്രാന്‍ഡിന്റെ ഉല്‍പ്പാദകരുമായ കണ്ണന്‍ ദേവന്‍ ഹിൽസ് പ്ലാന്റേഷൻസ് (കെഡിഎച്ച്പി) കമ്പനി പോയ വര്‍ഷം 25.62 കോടി രൂപ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 429.82 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനിക്കുണ്ടായത്. മുന്‍ വര്‍ഷത്തെക്കാള്‍ 19 ശതമാനം വര്‍ധനയാണ് കമ്പനിക്കുണ്ടായത്. ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ അസോസിയേറ്റ് കമ്പനിയാണ് കെഡിഎച്ച്പി. 28 ശതമാനം ഓഹരി വിഹിതമാണ് ടാറ്റയ്ക്ക് കമ്പനിയിലുളളത്. കമ്പനിയിലെ ജീവനക്കാരും കണ്ണന്‍ ദേവനില്‍ ഓഹരി ഉടമകളാണ്. ഇക്കുറി തൊഴിലാളികള്‍ക്ക് 16 ശതമാനം ബോണസും ഓഹരി ഉടമകള്‍ക്ക് 12 ശതമാനം ലാഭവിഹിതവും നല്‍കി. പോയ വര്‍ഷം ബോണസ് ആയി നല്‍കിയത് 12 ശതമാനവും ലാഭവിഹിതം ആറ് ശതമാനവും ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തേയില വിലയിലുണ്ടായ വര്‍ധനയാണ് ലാഭം വര്‍ധിക്കാന്‍ കാരണമെന്ന് കെഡിഎച്ച്പി മാനേജിംഗ് ഡയറക്ടര്‍ കെ മാത്യു എബ്രഹാം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20 ലക്ഷം കിലോഗ്രാം റിപ്പിള്‍ തേയിലയാണ് കമ്പനി കേരളത്തില്‍ വിറ്റഴിച്ചത്. റിപ്പിള്‍ തേയിലയുടെ വിതരണം തമിഴ്‌നാട്ടില്‍ വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3j5Xg47
via IFTTT
from Asianet News https://ift.tt/3j5Xg47
via IFTTT
തിരുവോണനാളിൽ നാടിനെ നടുക്കി മൂന്ന് കൊലപാതകങ്ങൾ
തിരുവനന്തപുരം: ഓണനാളിൽ നാടിനെ നടുക്കി മൂന്ന് കൊലപാതകങ്ങൾ, തൃശ്ശൂരിൽ കൊല്ലപ്പെട്ടത് രണ്ട് പേർ, കിഴുത്താണിയിൽ വീട്ടുവാടകയെ ചൊല്ലിയുള്ള സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ചെന്ത്രാപ്പിന്നിയിൽ ബന്ധുവിന്റെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു, തിരുവനന്തപുരം തിരുവല്ലത്ത് അയൽവാസി യുവതിയെ തലക്കടിച്ച് കൊന്നു. തിരുവോണദിനത്തിൽ തൃശ്ശൂരിൽ രണ്ടിടത്ത് കൊലപാതകങ്ങൾ.വീട്ട് വാടകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടന്ന് കിഴുത്താണിയിൽ യുവാവ് കൊല്ലപ്പെട്ടു. കിഴുത്താണി സ്വദേശി സൂരജ് ആണ് മരിച്ചത്. വീട്ടുടമ ലോറൻസ് ഉൾപ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നിയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെത്തുടന്ന് 52 കാരൻ കുത്തേറ്റ് മരിച്ചു. സംഭവത്തിൽ ബന്ധു അനൂപിനെ പിടികൂടി. മാസങ്ങളായി വീട്ട് വാടക നൽകാത്തതിനെത്തുടന്ന് സൂരജും വീട്ടുടമ ലോറൻസും തമ്മിൽ തർക്കത്തിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടുടമയും കുടുംബവും വാടകക്കാരെ ഇറക്കിവിട്ട് വീട്ടിൽ താമസിക്കാനെത്തി.തർക്കം പരിധി വിട്ടതോടെ ഇരുന്പ് വടിയും മരപ്പലകയും ഉപയോഗിച്ച് വീട്ടുടമയും കൂട്ടരും വാടകക്കാരെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂരജും അച്ഛൻ ശശിധരനും സഹോദരൻ സ്വരൂപും തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയാണ് സൂരജ് മരിച്ചത്. സംഭവത്തിൽ വീട്ടുടമ ലോറൻസ് , ഭാര്യ സിന്ധു, ലോറൻസിന്റെ സഹോദരൻ ഷാജു, ഭാര്യ രഞ്ജിനി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നിയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെത്തുടന്ന് 52 കാരനായ സുരേഷ് കുത്തേറ്റ് മരിച്ചു. കുടുംബപ്രശ്നത്തെത്തുടന്ന് സുരേഷും ,സുരേഷിന്റെ ചെറിയച്ഛന്റെ മകൻ അനുപും തമ്മിൽ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ മദ്യപിച്ചെത്തിയ അനൂപ് വഴക്കുണ്ടാക്കിയിരുന്നു. രാവിലെ അനൂപിനോട് സംസാരിക്കാൻ പോയ സുരേഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവല്ലം സ്വദേശി രാജിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി അയൽവാസിയും ബന്ധുവുമായ ഗിരീഷനാണ് രാജിയെ ആക്രമിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവീട്ടുകാരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാജിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/382ZYRC
via IFTTT
from Asianet News https://ift.tt/382ZYRC
via IFTTT
പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം, എവര്‍ട്ടണ് സമനില
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും ജയം. ആസ്റ്റണ്‍ വില്ലയും ജയം കണ്ടപ്പോള്‍ ലീഡ്‌സ് യുനൈറ്റഡ്- എവര്‍ട്ടണ്‍, ക്രിസ്റ്റല്‍ പാലസ്- ബ്രന്റ്‌ഫോര്‍ഡ് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. സിറ്റി എതിരില്ലാത്ത അഞ്ച് ഗോളിന് നോര്‍വിച്ച് സിറ്റിയെ തകര്‍ത്തു. ലിവര്‍പൂള്‍ 2-0ത്തിന് ബേണ്‍ലിയേയും മറികടന്നു. സീസണില്‍ സിറ്റിയുടെ ആദ്യ ഹോം മാച്ചായിരുന്നു ഇന്നത്തേത്. പുത്തന്‍താരം ജാക്ക് ഗ്രീലിഷ് ഗോള്‍ നേടിയെന്നുള്ളത് ടീമിന് കരുത്തായി. ഗ്രീലിഷിന് പുറമെ അയ്മറിക് ലാപോര്‍ട്ടെ, റഹീം സ്റ്റര്‍ലിംഗ്, റിയാദ് മെഹ്‌റസ് എന്നിവരാണ് ഗോള്‍ നേടിയത്. ഒരു ഗോള്‍ നോര്‍വിച്ച് താരം ടിം ക്രുളിന്റെ ദാനമായിരുന്നു. ബേണ്‍ലിക്കെതിരെ ഡിയോഗോ ജോട്ട, സാദിയോ മാനെ എന്നിവരുടെ ഗോളുകളാണ് ലിവര്‍പൂളിന് ജയമൊരുക്കിയത്. ഇരുപാതികളിലുമായിരുന്നു ഗോളുകള്‍ പിറന്നത്. ന്യൂകാസിലിനെതിരെ ആസ്റ്റണ്‍ വില്ല എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചു. ഡാനി ഇംഗ്‌സ് , അന്‍വര്‍ എല്‍ ഗാസി എന്നിരാണ് ഗോള്‍ നേടിയത്. എവര്‍ണട്ടണ്‍- ലീഡ്‌സ് മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. 30 കാള്‍വര്‍ട്ട് ലൂയിസിന്റെ ഗോളില്‍ എവര്‍ട്ടണ്‍ മുന്നിലെത്തി. 41-ാം മിനിറ്റില്‍ മതേവൂസ് ക്ലിഷിലൂടെ ലീഡ്‌സ് തിരിച്ചടിച്ചു. 50-ാം മിനിറ്റില്‍ ഡെമറേ ഗ്രേയിലൂടെ എവര്‍ട്ടണ്‍ വീണ്ടും മുന്നിലെത്തി. എന്നാല്‍ 72-ാം മിനിറ്റില്‍ റഫീഞ്ഞ ലീഡ്‌സിനെ ഒപ്പമെത്തിച്ചു. ബ്രന്റ്‌ഫോര്‍ഡ് ക്രിസ്റ്റല്‍ പാലസിനെ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കുകയായിരുന്നു.
from Asianet News https://ift.tt/3sA1a8e
via IFTTT
from Asianet News https://ift.tt/3sA1a8e
via IFTTT
Friday, August 20, 2021
നടി ചിത്ര വിട പറഞ്ഞു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടി ചിത്ര അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ചെന്നൈയിൽ വെച്ചാണ് മരണമുണ്ടായത്. തമിഴ്, മലയാളം. തെലുങ്കു അടക്കം വിവിധ ഭാഷകളിലായി ചെറുതും വലുതുമായ നൂറിലേറെ ചിത്രങ്ങളുടെ ഭാഗമായിരുന്നു ചിത്ര. അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ആട്ടക്കലാശം, ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും ഏറെ സുപരിചിതയായിരുന്നു ചിത്ര. മോഹൻലാലിന്റെ നായികയായി എത്തിയ ആട്ടക്കലാശം ആയിരുന്നു മലയാളത്തിലെ ആദ്യ ചിത്രം. സംസ്കാരം വൈകീട്ട് 4 മണിക്ക് ചെന്നൈ സാലിഗ്രാമത്തിൽ നടക്കും. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3AW9uCn
via IFTTT
from Asianet News https://ift.tt/3AW9uCn
via IFTTT
പിഎസ്‌ജിക്ക് തുടർച്ചയായ മൂന്നാം ജയം; ലീഗിൽ ഒന്നാമത്
പാരീസ്: ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പിഎസ്‌ജിക്ക് തുടർച്ചയായ മൂന്നാം ജയം. ലിയോണല്‍ മെസിയും നെയ്‌മറും ഇല്ലാതെ ഇറങ്ങിയ പിഎസ്‌ജി രണ്ടിനെതിരെ നാല് ഗോളിന് ബ്രെസ്റ്റിനെ തോൽപിച്ചു. ആൻഡർ ഹെരേര, കിലിയൻ എംബാപ്പേ, ഇഡ്രിസ ഗയേ, ഏഞ്ചൽ ഡി മരിയ എന്നിവരാണ് പിഎസ്‌ജിയുടെ ഗോളുകൾ നേടിയത്. 23, 36, 73, 90 മിനിറ്റുകളിൽ ആയിരുന്നു പിഎസ്‌ജിയുടെ ഗോളുകൾ. ഫ്രാങ്ക് ഹൊണോറാട്ട്, സ്റ്റീവ് മൂണി എന്നിവരാണ് ബ്രെസ്റ്റിന്റെ സ്‌കോറർമാർ. മൂന്ന് കളിയിൽ ഒൻപത് പോയിന്റുമായി പിഎസ്‌ജി ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. പിഎസ്‌ജിയിൽ അരങ്ങേറ്റത്തിനായി സൂപ്പര്‍താരം ലിയോണൽ മെസി ഇനിയും കാത്തിരിക്കണം. ബാഴ്‌സലോണയില്‍ നിന്ന് അടുത്തിടെയാണ് 34കാരനായ മെസി പാരീസ് ക്ലബിലെത്തിയത്. പിഎസ്ജിയുടെ അടുത്ത മത്സരം ഈമാസം 29ന് റെയിംസിന് എതിരെയാണ്. എവേ മത്സരം ആയതിനാൽ മെസിക്ക് അരങ്ങേറ്റം നൽകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഇങ്ങനെയെങ്കിൽ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം അടുത്ത മാസം 12ന് നടക്കുന്ന മത്സരത്തിലായിരിക്കും ഒരുപക്ഷേ മെസിയുടെ അരങ്ങേറ്റം. ഹോം മത്സരത്തിൽ ക്ലെമോണ്ട് ഫൂട്ടിന് എതിരെയാണ് പിഎസ്‌ജിയുടെ ഈ മത്സരം. ഇതിന് ശേഷം സെപ്റ്റംബർ 19ന് ലിയോണിനെയാണ് പിഎസ്‌ജി നേരിടുക. ആശ്വാസ വാര്‍ത്ത, ക്രിസ് കെയ്‌ന്‍സ് ജീവിതത്തിലേക്ക് മടങ്ങിവരുന്നു കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3mhuqjb
via IFTTT
from Asianet News https://ift.tt/3mhuqjb
via IFTTT
കാല്‍പ്പന്തുകാരുടെ ഓണവിശേഷങ്ങള്‍; ഓര്‍മ്മകൾ പങ്കുവെച്ച് ഐഎം വിജയനും താരങ്ങളും
'ഇപ്പോ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയാല്‍ ഓണം അവിടുന്ന് കിട്ടില്ലേ..'; കാല്‍പ്പന്തുകാരുടെ ഓണവിശേഷങ്ങള്‍, ഓര്‍മ്മകളില്‍ ഐഎം വിജയനും ഒപ്പം താരങ്ങളായ ആസിഫും സുരേഷും സാബുവും
from Asianet News https://ift.tt/3AW9m5R
via IFTTT
from Asianet News https://ift.tt/3AW9m5R
via IFTTT
താലിബാൻ മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച് കൊല്ലുന്നതായി റിപ്പോർട്ട്
ബെർലിൻ മാധ്യമപ്രവർത്തകരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും താലിബാൻ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ. ജർമൻ ടിവി ചാനൽ ടോയ്ഷ് വെല്ലെയുടെ മാധ്യമ പ്രവർത്തകന്റെ ബന്ധുവിനെ താലിബാൻ വധിച്ചതായി ജെർമൻ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. അതേസമയം മാധ്യമപ്രവർത്തകന്റെ പേര് വെളിപ്പെടുത്താതെയാണ് റിപ്പോർട്ട്. ജർമനിയിലുള്ള മാധ്യമപ്രവർത്തകന്റെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും, അവർ അപകടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. മാധ്യമപ്രവർത്തകനെ തിരഞ്ഞെത്തിയ സംഘമാണ് ബന്ധുവിനെ കൊന്നത്. മറ്റൊരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ഡിഡബ്ല്യുഡയറക്ടർ ജനറൽ പീറ്റർ ലിംബേർഗ് സംഭവത്തെ അപലപിച്ച് രംഗത്തെത്തി. അതേസമയം അഫ്ഗാനിലെ മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹസാര ഗോത്രവിഭാഗക്കാരെ താലിബാൻ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ അറിയിച്ചു. ഭരണമേറ്റെടുത്തതോടെ താലിബാൻ ന്യൂനപക്ഷപീഡനം തുടരുമെന്ന ഭീതിയും ആംനെസ്റ്റി പങ്കുവച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2XFfdxX
via IFTTT
from Asianet News https://ift.tt/2XFfdxX
via IFTTT
ദില്ലിയിൽ കനത്ത മഴ, പലയിടത്തും ഗതാഗതം തടസപ്പെട്ടു
ദില്ലി: ദില്ലിയിൽ കനത്ത മഴ. മഴയെത്തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പല അണ്ടർപ്പാസുകളിലും വെള്ളക്കെട്ട് തുടരുകയാണ്. ഇതോടെ റോഡ് ഗതാഗതവും തടസപ്പെട്ടു. രണ്ട് മണിക്കൂർ കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് ഒരാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് ദില്ലിയിൽ കനത്ത മഴ പെയ്യുന്നത്. മൂന്ന് മണിക്കൂറിൽ രേഖപ്പെടുത്തിയത് 73.2 മില്ലി മീറ്റർ മഴയാണ് കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3j0vypb
via IFTTT
from Asianet News https://ift.tt/3j0vypb
via IFTTT
പ്രശ്ന പരിഹാര ചര്‍ച്ചകള്‍ വഴിമുട്ടി, ഇടതുമുന്നണിക്ക് പരാതി നൽകാനൊരുങ്ങി ഐഎന്‍എൽ അബ്ദുള്‍ വഹാബ് പക്ഷം
കോഴിക്കോട്: പ്രശ്ന പരിഹാര ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ ഇടതുമുന്നണി നേതൃത്വത്തിന് പരാതി നല്‍കാനൊരുങ്ങി ഐഎന്‍എല്ലിലെ അബ്ദുള്‍ വഹാബ് പക്ഷം. കാസിം ഇരിക്കൂര്‍ വിഭാഗം സമവായ ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നുവെന്നാണ് പരാതി. ചര്‍ച്ചകള്‍ തുടരുകയാണെന്നും എന്നാല്‍ അച്ചടക്ക ലംഘനം കാട്ടിയവരോട് ഒത്തുതീര്‍പ്പില്ലെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. ഇടതുമുന്നണിയിലെ ഘടകകക്ഷിയും സംസ്ഥാന മന്ത്രിസഭയില്‍ പങ്കാളത്തവുമുളള ഐഎല്‍എല്‍ കൊച്ചിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ഒരു മാസത്തോളമായിട്ടും തര്‍ക്കങ്ങള്‍ പരിഹരിക്കാനായിട്ടില്ല. ഇരുകൂട്ടരും യോജിപ്പിലെത്തിയാല്‍ മാത്രമെ ഇടതുമുന്നണിയില്‍ തുടരാനാകൂ എന്ന് എല്‍ഡിഎഫ് നേതൃത്വം തീര്‍ത്ത് പറഞ്ഞിട്ടുണ്ട്. എന്നിട്ടും തര്‍ക്കങ്ങള്‍ ബാക്കിയാണ്. കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ മകന്‍ അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ മധ്യസ്ഥതയില്‍ മൂന്നു വട്ടം ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ കാസിം ഇരിക്കൂറിന്‍റെയും ഐഎന്‍എല്‍ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് സുലൈമാന്‍റെയും കടുത്ത നിലപാടാണ് സമവായ സാധ്യതകള്‍ ഇല്ലാതാക്കിയതെന്ന് അബ്ദുള്‍ വഹാബ് പക്ഷം ആരോപിക്കുന്നു. സ്ഥാനമോഹികളായ ഒരു വിഭാഗമാണ് പാര്‍ട്ടി വിട്ടതെന്നും അവര്‍ക്ക് വേണമെങ്കില്‍ മടങ്ങിവരാമെന്നും ദേശീയ പ്രസിഡന്‍റ് പറഞ്ഞതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. ഇക്കാര്യങ്ങള്‍ ഇടതു മുന്നണി നേതൃത്വത്തെ അറിയിക്കാനാണ് അബ്ദുള്‍ വഹാബ് പക്ഷത്തിന്‍റെ നീക്കം. എന്നാല്‍ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയെ വഞ്ചിച്ചവരോട് ഒത്തുതീര്‍പ്പില്ല. പരിഹാര സാധ്യതകള്‍ മങ്ങയതോടെ ഇരുകൂട്ടരും ജില്ലാ തലങ്ങളില്‍ പരമാവധി അംഗങ്ങളെ കൂടെ നിര്‍ത്താനുളള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം കാസര്‍കോട് കാസിം ഇരിക്കൂര്‍ വിഭാഗം നടത്തിയ മെന്പര്‍ഷിപ്പ് ക്യാംപെയ്ന്‍ വഹാബ് പക്ഷം തടഞ്ഞത് സംഘര്‍ഷത്തിലെത്തിയിരുന്നു.
from Asianet News https://ift.tt/3mlTsOe
via IFTTT
from Asianet News https://ift.tt/3mlTsOe
via IFTTT
ഓണക്കിറ്റിലെ ഏലം നിലവാരം കുറഞ്ഞതെന്ന് വി ഡി സതീശൻ , നടന്നത് വ്യാപക അഴിമതിയെന്നും പ്രതിപക്ഷം
കൊച്ചി: ഇത്തവണത്തെ ഓണക്കിറ്റിൽ ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏലം നിലവാരം കുറഞ്ഞതാണെന്ന് വി ഡി സതീശൻ ആരോപിച്ചു. തമിഴ്നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വി ഡി സതീശൻ പറഞ്ഞു. സർക്കാർ ആശുപത്രികളിൽ കൊവിഡി ചികിൽസക്ക് പണം ഈടാക്കാനുള്ള സർക്കാർ തീരുമാനം അനുവദിക്കാൻ കഴിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണിറങ്ങിയത്. സർക്കാർ ആശുപത്രികളിൽ എ പി എൽ വിഭാഗത്തിൽ പെട്ടവർക്ക് കൊവിഡ് ചികിൽസയും കൊവിഡാനന്തര ചികിൽസയും ഇനി പണം ഈടാക്കിയായിരിക്കും. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/384MRiJ
via IFTTT
from Asianet News https://ift.tt/384MRiJ
via IFTTT
ഉത്രാടത്തലേന്ന് പച്ചക്കറിക്കടയിൽ മോഷണം: സൺഫ്ലവർ ഓയിലും സാധനങ്ങളും 20000 രൂപയും നഷ്ടമായി
പത്തനംതിട്ട: റാന്നി ബ്ലോക്കുപടിയിലെ പച്ചക്കറിക്കടയിൽനിന്നും 20,000 രൂപയും സാധനങ്ങളും മോഷണം പോയി. കീക്കൊഴൂർ ചരളേൽ പുത്തൻവീട്ടിൽ റെജി ജോർജ് തോമസിന്റെ കടയിലാണ് മോഷണം നടന്നത്. ബ്ലോക്കുപടി സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപമുള്ള കടയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഗ്രില്ലുകൊണ്ടുള്ള വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു വഞ്ചികയിലും മേശയിലും ഉണ്ടായിരുന്ന നാണയങ്ങളൊഴികെ എല്ലാം കൊണ്ടുപോയതായും ഉടമ പറഞ്ഞു. വഞ്ചികയിൽ സൂക്ഷിച്ച 20000 രൂപയക്കൊപ്പം പാക്കറ്റിലായിരുന്ന സൺ ഫ്‌ളവർ ഓയിൽ മുഴുവൻ മോഷ്ടിച്ചു. പാക്കറ്റുകളിലായി സൂക്ഷിച്ച മറ്റ് സാധനങ്ങളും കളവുപോയിട്ടുണ്ട്.പൊലീസെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
from Asianet News https://ift.tt/3y54PMs
via IFTTT
from Asianet News https://ift.tt/3y54PMs
via IFTTT
ഓണദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത, ഇന്നും നാളെയും യെല്ലോ അലർട്ട്
തിരുവനന്തപുരം: ഓണദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി,മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ 5 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/380FSqV
via IFTTT
from Asianet News https://ift.tt/380FSqV
via IFTTT
5000 അഫ്ഗാൻ അഭയാർത്ഥികൾക്ക് യുഎഇ താൽക്കാലിക അഭയം നൽകും, തീരുമാനം അമേരിക്കൻ അഭ്യർത്ഥന പ്രകാരം
അബുദാബി: താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ നിന്നും പാലായനം ചെയ്യുന്ന 5000 അഭയാർത്ഥികൾക്ക് യുഎഇ അഭയമൊരുക്കും. 10 ദിവസത്തേക്കാണ് താൽക്കാലികമായി തങ്ങാനുള്ള സൌകര്യമൊരുക്കുകയെന്ന് യുഎഇ അധികാരികൾ അറിയിച്ചു. കാബൂളിൽ നിന്നും യുഎസ് വിമാനങ്ങളിൽ അഭയാർത്ഥികളെ യുഎഇയിൽ എത്തിക്കും.അമേരിക്കയുടെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനമെന്നും യുഎഇ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ അമേരിക്കയെ സഹായിച്ച സ്വദേശികളുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ചു. ഇവരെ അമേരിക്കയിൽ എത്തിക്കാനവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബൈഡൻ ഉറപ്പ് നൽകിയിട്ടുണ്ട്. ഇത് വരെ 18000 പേരെ അഫ്ഗാനിൽ നിന്ന് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. രക്ഷാ ദൗത്യം വ്യാപിപ്പിക്കാൻ സൗഹ്യദ രാഷ്ട്രങ്ങളുമായി കൈക്കോർത്തിട്ടുണ്ടെന്നും ബൈഡൻ പറഞ്ഞു. കാബൂൾ വിമാനത്താവളത്തിന്‍റെ സുരക്ഷയ്ക്കായി 6000 സൈനികരെയും യുഎസ് വിന്യസിച്ചിട്ടുണ്ട്. സേനാ പിന്മാറ്റത്തിന് പിന്നാലെ ഉടലെടുത്ത അഫ്ഗാനിലെ പ്രതിസന്ധി അമേരിക്കയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിച്ചിട്ടില്ലെന്നും ജോ ബൈഡൻ വിശദീകരിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/380z9NF
via IFTTT
from Asianet News https://ift.tt/380z9NF
via IFTTT
കൊച്ചിയിൽ 11 കോടിയുടെ മയക്കുമരുന്നുമായി പിടിയിലായ സംഘം കേരളത്തിലേക്ക് എത്തിച്ചത് കിലോ കണക്കിനെന്ന് എക്സൈസ്
കൊച്ചി: പതിനൊന്ന് കോടി രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ 5 അംഗ സംഘം കേരളത്തിലേക്ക് കിലോ കണക്കിന് മയക്കുമരുന്നെത്തിച്ചതായി എക്സൈസ്. ചെന്നൈയിൽ നിന്നാണ് എംഡിഎംഎ അടക്കമുള്ള മാരക മയക്കുമരുന്നെത്തിച്ചതെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് ഇന്നലെ എക്സൈസ്, കസ്റ്റംസ് സംയുക്ത ഓപ്പറേഷനിൽ അഞ്ചംഗ സംഘം പിടിയിലായത്. പ്രതികളുടെ കാറിലും താമസ സ്ഥലത്തും രണ്ട് തവണയായി നടത്തിയ റെയ്ഡിൽ ഒന്നേകാൽ കിലോ എംഡിഎംഎ-യും കണ്ടെത്തിയിരുന്നു.പിടികൂടിയ മയക്കുമരുന്ന് ചെന്നൈയിൽ നിന്നാണ് എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകി. മൂന്ന് തവണ ഇതിനായി ചെന്നൈയിൽ പോയി വന്നിട്ടുണ്ടെന്ന വിവരവും ലഭിച്ചു. മുൻപ് എത്തിച്ചവയെല്ലാം കൊച്ചിയിലും പരിസരങ്ങളിലും ഇടനിലക്കാർ വഴി വിറ്റവിച്ചു. ഇതിന് കൂട്ടുനിന്ന ഒരാളെക്കുറിച്ചും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ പിടികൂടിയ മയക്കുമരുന്ന് ഫാബാസിനായി കൊണ്ടുവന്നതാണ്. ഇയാളുടെ ഭാര്യയും അറസ്റ്റിലായവരിലുണ്ട്. പരിശോധന മറികടക്കാൻ സംഘം കൊണ്ടുവന്ന വിദേശയിനം നായ്ക്കളെ എക്സൈസ്സ് ബന്ധുക്കൾക്ക് കൈമാറി. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എക്സൈസ് കോടതിയെ സീമപിച്ചിട്ടുണ്ട്. 24 ന് ഹർജി കോടതി പരിഗണിക്കും, കേരളത്തിൽ വൻതോതിൽ എംഡിഎംഎ എത്തിച്ച സംഘമാണ് പിടിയിലായതെന്ന് എക്സൈസ്സ വ്യക്തമാക്കുന്നുണ്ട്.
from Asianet News https://ift.tt/3xZNynW
via IFTTT
from Asianet News https://ift.tt/3xZNynW
via IFTTT
അതിജീവനത്തിന്റെ, പ്രതീക്ഷയുടെ തിരുവോണ ദിനം, ആഘോഷങ്ങൾ കരുതലോടെ
ഇന്ന് തിരുവോണം. പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾക്കെല്ലാം ഇടയിലും പൊലിമ കുറയാതെ ഉള്ളതുകൊണ്ട് തിരുവോണം തീർക്കുകയാണ് മലയാളികൾ. ഇത്തവണയും കൊവിഡ് പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളില്ല. എങ്കിലും, വീട്ടകങ്ങളിലെ ആഘോഷങ്ങൾക്ക് കുറവില്ല. മഹാമാരിയുടെ പിടിയിൽ നിന്ന് തിരിച്ചുവരുന്ന മലയാളിക്ക് അതിജീവനത്തിന്റേതാണ് ഈ തിരുവോണപ്പുലരി. പൂവിളിയും പുലിയിറക്കവും പൂക്കളമത്സരവും പന്തുകളിയും ജലമേളകളും ഇത്തവണയും ഉണ്ടായില്ല. സ്കൂൾ മുറ്റത്തെ മിഠായി പെറുക്കലും കാമ്പസ് യൂണിയൻ ഓണാഘോഷത്തിലെ കമ്പവലിയുടെ ആവേശപ്പെരുക്കവും ഉണ്ടായില്ല. എങ്കിലും പ്രതീക്ഷയോടെ നാം ഓണത്തെ വരവേറ്റു. ഇത്തവണ കൂടി 'സോപ്പിട്ട്', 'മാസ്കിട്ട്', 'സൂക്ഷിച്ചോണം'. എല്ലാ വായനക്കാർക്കും ഏഷ്യാനെറ്റ് ന്യൂസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3y0IijP
via IFTTT
from Asianet News https://ift.tt/3y0IijP
via IFTTT
പിടിയിലായത് ഭർത്താവിനെ കുത്തിക്കൊന്ന കേസ് പ്രതിയും കൂട്ടാളികളും; കാസർകോട്ടേത് ഞെട്ടിക്കുന്ന ഹണിട്രാപ്പ്
കാസർകോട്: കൊച്ചി സ്വദേശിയെ ഹണി ട്രാപ്പില്‍ കുടുക്കി സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അടക്കം നാല് പേര്‍ കഴിഞ്ഞ ദിവസമാണ് കാസര്‍കോട്ട് അറസ്റ്റിലായത്. കൊലക്കേസ് പ്രതികളും നേരത്തെ ഹണി ട്രാപ്പില്‍ അറസ്റ്റിലായവരും അടക്കമുള്ളവരാണ് പിടിയിലായത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തില്‍ അന്വേഷണത്തിലാണ് ഹൊസ്ദുര്‍ഗ് പൊലീസ്. മേല്‍പ്പറമ്പ് സ്വദേശി ഉമ്മര്‍, ഇയാളുടെ ഭാര്യ സക്കീന എന്ന ഫാത്തിമ, വിദ്യാനഗര്‍ സ്വദേശി സാജിത, പയ്യന്നൂര്‍ സ്വദേശി ഇഖ്ബാല്‍ എന്നിവരാണ് പിടിയിലായത്. വ്യാപാരിയായ കൊച്ചി കടവന്ത്ര സ്വദേശി അബ്ദുല്‍ സത്താറിന്‍റെ പരാതിയിലായിരുന്നു അറസ്റ്റ്. ഹണി ട്രാപ്പില്‍ കുടുക്കി മൂന്നേമുക്കാല്‍ ലക്ഷം രൂപയും ഏഴര പവന്‍ സ്വര്‍ണ്ണവും തട്ടിയെടുത്തെന്നാണ് കേസ്. ഓൺലൈൻ, മൊബൈൽ ഫോൺ എന്നിവ ഉപയോഗിച്ചുള്ള തട്ടിപ്പിന്റെ പുതിയ മുഖമായിരുന്നു കാസർകോട് കണ്ടത്. മിസ്കോളിലൂടെയാണ് അബ്ദുല്‍ സത്താറിനെ സാജിത വലയിലാക്കിയത്. പിന്നീട് സത്താറിനെ കാഞ്ഞങ്ങാട് എത്തിച്ച പ്രതികള്‍ കല്യാണ നാടകവും നടത്തി. തങ്ങളുടെ മകളാണ് എന്നാണ് ഉമ്മറും ഫാത്തിമയും സാജിതയെ പരിചപ്പെടുത്തിയിരുന്നത്. കൊവ്വല്‍പള്ളിയിലെ ഒരു വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇതിനിടയില്‍ കിടപ്പുമുറിയില്‍ രസഹ്യ ക്യാമറ സ്ഥാപിച്ച് സംഘം സാജിതയുടേയും സത്താറിന്‍റേയും ദൃശ്യങ്ങള്‍ പകര്‍ത്തി. ഇവ സത്താറിന്‍റെ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും സ്വര്‍ണ്ണവും കവര്‍ന്നത്. കല്യാണം കഴിച്ച കാര്യം പുറത്ത് പറയാതിരിക്കാനാണ് സത്താര്‍ പണവും സ്വര്‍ണ്ണവും നല്‍കിയത്. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഹണി ട്രാപ്പ് കേസുകളില്‍ സാജിത നേരത്തേയും പ്രതിയാണ്. ഉമ്മറും ഫാത്തിമയും കൊലക്കേസ് പ്രതികള്‍. ഫാത്തിമയുടെ മുന്‍ ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയ കേസിലാണിത്. ഫാത്തിമയും കാമുകന്‍ ഉമ്മറും ചേര്‍ന്ന് മുഹമ്മദ് കുഞ്ഞിയെ കൊന്ന് ചാക്കില്‍ കെട്ടി ചന്ദ്രഗിരിപ്പുഴയില്‍ ഉപേക്ഷിച്ചതായാണ് 2012 ല്‍ കണ്ടെത്തിയത്. ഹണിട്രാപ്പ് സംഘത്തില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ളതായാണ് ഹൊസ്ദുര്‍ഗ് പൊലീസ് പറയുന്നത്. കൂടുതല്‍ പേരെ ഹണിട്രാപ്പില്‍ കുടുക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
from Asianet News https://ift.tt/3j4wV6p
via IFTTT
from Asianet News https://ift.tt/3j4wV6p
via IFTTT
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ യുവാവിന് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധം? ഊർജിത അന്വേഷണം
കോഴിക്കോട്: കോഴിക്കോട് എംഡിഎംഎയുമായി യുവാക്കൾ പിടിയിലായ സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസില്‍ രണ്ടാം പ്രതിയായ അന്‍വർ തസ്നീമിന് അന്താരാഷ്ട്ര ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമയിരുന്നു. സ്വർണ്ണക്കടത്ത് സംഘങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കരിപ്പൂർ സ്വർണകടത്ത് കേസിനാസ്പദമായ അപകടം നടന്ന സമയത്ത് ഇയാൾ വിമാനത്താവളത്തിലുണ്ടായിരുന്നെന്നും സൂചനയുണ്ട്. തസ്നീമിന്‍റെ ഫോൺകോൾ രേഖകളടക്കം പരിശോധിക്കാനാണ് തീരുമാനം. പ്രതികൾക്ക് എംഡിഎംഎ നല്‍കിയ തമിഴ്നാട് സ്വദേശിയെ പിടികൂടാനായി ചെന്നൈയിലേക്ക് പോകാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ന്യൂജൻ ലഹരിമരുന്നായ എംഡിഎംഎയുമായി (മെത്തലിൻ ഡയോക്സി മെത്താംഫീറ്റമിൻ ) മൂന്ന് യുവാക്കളാണ് ഇന്നലെ പിടിയിലായത്. എളേറ്റിൽ കൈതക്കൽ വീട്ടിൽ നൗഫൽ (33), എളേറ്റിൽ ഞേളികുന്നുമ്മൽ അൻവർ തസ്നീം (30), കട്ടിപ്പാറ പുറംമ്പോളിയിൽ മൻസൂർ (35) എന്നിവരെയാണ് 44 ഗ്രാം എംഡിഎംഎയുമായി ചേവായൂർ പൊലീസും സിറ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) സിറ്റി ക്രൈം സ്ക്വാഡും ചേർന്ന്പിടികൂടിയത്. ഇതിൽ അൻവർ കുവൈത്തില്‍ ഹെറോയിൻ കടത്തിയ കേസിൽ15 വർഷം ശിക്ഷിക്കപ്പെട്ട് 8 വർഷത്തെ ശിക്ഷ കഴിഞ്ഞ് 8 മാസം മുമ്പ് പൊതുമാപ്പിൽ ജയിൽ മോചിതനായ കുറ്റവാളിയാണ്. അൻവർ തസ്നീമിന്‍റെ കൂടെ കുവൈത്ത് ജയിലിൽ സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ട് ശിക്ഷക്ക് ശേഷം പുറത്തിറങ്ങിയ തമിഴ്നാട് സ്വദേശിയിൽ നിന്നുമാണ് ലഹരിമരുന്ന് വാങ്ങി കേരളത്തിൽ എത്തിച്ചിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. നൗഫൽ ഗൾഫിലും ഇന്ത്യയിലും സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നയാളാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3mlhTeo
via IFTTT
from Asianet News https://ift.tt/3mlhTeo
via IFTTT
സംസ്ഥാനത്ത് ഇന്ന് ബാറുകള്‍ തുറക്കില്ല; ബെവ്കോ ഔട്ട്‍ലെറ്റുകളും പ്രവര്‍ത്തിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാറുകൾ തുറക്കില്ല. തിരുവോണ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബെവ്കോ ഔട്ട്ലെറ്റുകൾ തിരുവോണ ദിനത്തില്‍ തുറക്കേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ന് സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തിക്കില്ലെന്ന് ഉറപ്പായി. ബെവ്കോ ഔട്ട്ലറ്റുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ ബാറുകളില്‍ അനിയന്ത്രിതമായ തിരക്കുണ്ടാവാനും അതുവഴി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാനുമുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ബാറുകളും തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഓണത്തിരക്ക് പ്രമാണിച്ച് മദ്യശാലകളുടെ പ്രവർത്തന സമയം നേരത്തെ കൂട്ടിയിരുന്നു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തുറക്കാനായിരുന്നു എക്സൈസ് കമ്മീഷണർ നേരത്തെ ഉത്തരവിട്ടത്. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് ഇതിന് സർക്കാർ വിശദീകരണം. സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്. തിരുവോണത്തോടെ ഓണത്തിരക്ക് അവസാനിക്കുമെന്ന പശ്ചാത്തലത്തിൽ പ്രവർത്തന സമയം നീട്ടിയ തീരുമാനം സർക്കാർ പിൻവലിക്കുമോയെന്ന് വ്യക്തമല്ല. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3gkltBX
via IFTTT
from Asianet News https://ift.tt/3gkltBX
via IFTTT
'ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയത്'; അഫ്ഗാന്‍ രക്ഷാദൗത്യത്തെ കുറിച്ച് യുഎസ് പ്രസിഡന്‍റ്
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. അപകടകരമെന്നാണ് അഫ്ഗാന്‍ രക്ഷാദൗത്യത്തെ ബൈഡന്‍ വിശേഷിപ്പിച്ചത്. ചരിത്രിത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നും അദ്ദേഹം പറഞ്ഞു. കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷയ്ക്കായി ആറായിരം സൈനികരാണ് ഉള്ളത്. ഇതിനകം 18,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് മാറ്റി. അഫ്ഗാനില്‍ യുഎസിനെ സഹായിച്ച സ്വദേശികളെ അമേരിക്കയില്‍ എത്തിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2WgjAz4
via IFTTT
from Asianet News https://ift.tt/2WgjAz4
via IFTTT
ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ നശിപ്പിച്ചു
കരുവാരക്കുണ്ട്: റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ കാട്ടാന നശിപ്പിച്ചു. കൽക്കുണ്ട് ആനത്താനത്തെ സ്‌നേഹാലയത്തിൽ തോമസിന്‍റെ സ്‌കൂട്ടറാണ് ഉപയോഗിക്കാൻ കഴിയാത്ത വിധം കാട്ടാന നശിപ്പിച്ചത്. ആനത്താനത്തെ വീട്ടിലേക്ക് വാഹനം ഓടിച്ചു കൊണ്ടു പോകാനുള്ള ബുദ്ധിമുട്ട് കാരണം താഴെ ഭാഗത്താണ് തോമസ് തന്‍റെ സ്‌കൂട്ടർ നിർത്തിയിടാറുള്ളത്. വ്യാഴാഴ്ച രാത്രിയും പതിവു പോലെ സ്‌കൂട്ടർ ഇവിടെ തന്നെ നിർത്തിയിട്ടു. വെള്ളിയാഴ്ച്ച രാവിലെ ആറോടെ ആനയുടെ അലർച്ചകേട്ട് എത്തിയപ്പോഴാണ് സ്‌കൂട്ടർ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തീർത്തും ജനവാസ മേഖലയായ ഇവിടെ ആനയെത്തിയത് പ്രദേശവാസികളിൽ ഭീതി പടർത്തുകയാണ്. വെള്ളിയാഴ്ച രാവിലെ സ്ഥലത്തുണ്ടായിരുന്ന ടാപ്പിംഗ് തൊഴിലാളികളും ഒറ്റയാനെ കണ്ടതായി പറയുന്നുണ്ട്. സംഭവത്തെ തുടർന്ന് കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2W4OTNy
via IFTTT
from Asianet News https://ift.tt/2W4OTNy
via IFTTT
ഇഡി ഉന്നത ഉദ്യോഗസ്ഥന്‍ രാജേശ്വർ സിംഗ് ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്
ദില്ലി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥനായ രാജേശ്വർ സിംഗ് ഉടന്‍ ബിജെപിയില്‍ ചേർന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ബിജെപി നേതാക്കളുമായി രാജേശ്വര്‍ സിംഗ് ചര്‍ച്ചകള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് ആയി അറിയപ്പെടുന്ന രാജേശ്വര്‍ പല പ്രമുഖ കേസുകളിലും ഇഡി അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ടു ജി സ്പെക്ട്രം, എയർസെല്‍ മാക്സിസ് കേസ്, കോമണ്‍വെല്‍ത്ത് അഴിമതി, അഗസ്റ്റ് വെസ്റ്റ്‍ലാന്‍റ് ഹെലികോപ്ടർ ഇടപാട് തുടങ്ങിയ പല കേസുകളും അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു രാജേശ്വർ. ഇഡിയില്‍ നിന്ന് രാജേശ്വർ വോളന്‍ററി റിട്ടയര്‍മെന്‍റ് എടുത്തതായി അദ്ദേഹത്തിന്‍റെ സഹോദരി ട്വിറ്ററില്‍ പോസറ്റ് ചെയ്തിരുന്നു. രാജ്യത്തെ സേവിക്കാനായി മുന്‍കൂറായി വിരമിച്ച സഹോദരന് ആശംസകള്‍ എന്നായിരുന്നു ആ പോസ്റ്റ്. രാജ്യത്തിന് അദ്ദേഹത്തെ ആവശ്യമുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. യുപി പൊലീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ 2009ലാണ് രാജേശ്വര്‍ ഇഡില്‍ എത്തുന്നത്. Congratulations to my brother #RajeshwarSingh of the #ED for opting for early retirement to serve the country. Nation needs you. pic.twitter.com/fBUXKCQNpG — Abha Singh (@abhasinghlawyer) August 20, 2021 നിലവില്‍ ലക്നൗ ജോയിന്‍റ് ഡയറക്ടറാണ് അദ്ദേഹം. 12 വര്‍ഷത്തെ സർവീസ് കാലാവധി കൂടി അദ്ദേഹത്തിന് ബാക്കിയുണ്ട്. വരാനിരിക്കുന്ന യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ട്. നേരത്തെ, പെഗാസസ് പട്ടികയില്‍ രാജേശ്വറിന്‍റെയും കുടുംബാഗങ്ങളുടെയും ഫോണ്‍ നമ്പറുകള്‍ ഉള്ളതായി വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2UBkPZ5
via IFTTT
from Asianet News https://ift.tt/2UBkPZ5
via IFTTT
അഞ്ച് വർഷമായി കോഴിക്കോട് നഗരത്തില്‍ മാല മോഷണം; ഒടുവില്‍ പൊലീസിനെ ചുറ്റിച്ച പ്രതി പിടിയിൽ
കോഴിക്കോട്: ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെയും കുട്ടികളുടേതുമടക്കം നിരവധി സ്വർണ്ണ മാലകൾ പൊട്ടിച്ചയാൾ ഒടുവിൽ പൊലീസ് പിടിയിൽ. നല്ലളം ഗിരീഷ് തിയേറ്ററിനു സമീപം ആശാരി തൊടിയിൽ താമസിക്കുകയും ഇപ്പോൾ കൊണ്ടൊട്ടിയിൽ കലാമ്പ്രം എക്കാംപറമ്പിൽ വാടകക്ക് താമസിക്കുന്ന നൗഷാദ് (41) എന്നയാളെയാണ് മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണർ കെ. സുദർശൻ നേതൃത്വം നൽകുന്ന കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിന്‍റെയും മെഡിക്കൽ കോളേജ് പൊലീസിന്‍റെയും പിടിയിലായത്. കൊവിഡ് കാലഘട്ടത്തിന്‍റെ മറവിൽ മോഷണങ്ങളും പിടിച്ചുപറികളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവി ഡിഐജി. എ.വി. ജോർജ്ജ് ഐ.പി.എസിന്‍റെ നിർദ്ദേശ ത്തിൻറെ അടിസ്ഥാനത്തിൽ ഡിസിപി സ്വപ്നിൽ മഹാജൻ ഐപിഎസിന്‍റെ മേൽനോട്ടത്തിൽ സിറ്റി ക്രൈം സ്ക്വാഡും സിറ്റി പൊലീസും നിരീക്ഷണം ശക്തമാക്കിയിരുന്നു. അടുത്ത കാലങ്ങളിലായി സ്നാച്ചിങ്ങ് കേസുകൾ കോഴിക്കോട് സിറ്റിയിൽ വർദ്ധിച്ചു വരുന്ന സാഹര്യത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. കോഴിക്കോട് സിറ്റിയിൽ എസിപിയുടെ നേതൃത്വത്തിൽ ക്രൈം സ്ക്വാഡ് രൂപീകരിച്ചതിനു ശേഷം നടന്നിട്ടുള്ള സ്നാച്ചിങ്ങ് കേസുകളുടെ പരമാവധി സിസിടിവി കാമറ ദൃശ്യ ങ്ങൾ ക്രൈം സ്ക്വാഡ് അംഗങ്ങൾ ശേഖരിച്ചു വെച്ചിരുന്നു. 2017 മുതൽ വ്യക്തമായ ഇടവേളകളിൽ സാമാന്യം തടിയുള്ള മധ്യവയസ്കനായ ഒരാൾ പിടിച്ചുപറി നടത്തി പൊലീസിനെ കബളിപ്പിച്ച് പോകുന്നുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം മുമ്പ് ഇത്തരം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സമീപ ജില്ലകളിലുള്ളവരുടെ പേരുവിവരങ്ങളെടുത്ത് പരിശോധിക്കുകയും രഹസ്യമായി നിരീക്ഷിക്കു കയും ചെയ്തിരുന്നു. എന്നാൽ ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് ഇതുവരെ യാതൊരു വിധ കേസുകളിലും ഉൾപ്പെടാത്തയാളാണ് ആ "തടിയൻ" എന്നാണ്. തുടർന്ന് സമീപകാലങ്ങളിലായി ഇയാൾ നടത്തിയ മാലപൊട്ടിക്കലില്‍ ഇരയായവരെ നേരിൽ കണ്ട് വിവരങ്ങൾ ചോദിച്ചപ്പോൾ തടിയനായ ചുവന്ന കണ്ണുകളോട് കൂടിയ ഒരാളാണെന്നും മാല പൊട്ടിച്ച് കുറച്ച് ദൂരം മുന്നോട്ട് പോയി ഓടുന്ന ബൈക്കിൽ നിന്നും തിരിഞ്ഞു നോക്കാറുണ്ടായിരുന്നെന്നും പറഞ്ഞു. പിന്നീട് പിടിച്ചുപറി നടന്ന സമയം, കൃത്യം നടന്ന സ്ഥലങ്ങളിലേക്ക് പ്രതി വരുന്നതും പോകുന്നതുമായ അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്നും, എല്ലാം തന്നെ വ്യക്തമായ ഇടവേളകളിൽ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണെന്നും ഇയാൾ കൃത്യം നടത്തി തിരിച്ചു പോകാറുള്ള ഏകദേശ വഴിയും അന്വേഷണ സംഘം മനസ്സിലാക്കി. തുടർന്ന് ഈ ഭാഗങ്ങളിലുള്ളവരെ കേന്ദ്രീകരിച്ച് രഹസ്യമായി അന്വേഷണം നടത്തിവരികയും പൊലീസ് വാഹന പരിശോധന ശക്തമാക്കു കയും ചെയ്തിരുന്നു. ഓണാഘോഷത്തിനു മുന്നോടിയായി സ്നാച്ചിങ്ങ് നടക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ സിറ്റി ക്രൈം സ്ക്വാഡ് ദിവസങ്ങളായി ഈ പ്രദേശങ്ങളെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മായനാട് കളരി ബസ്സ് സ്റ്റോപ്പിനു സമീപത്തെ വാഹന പരിശോധനയിലാണ് ഇയാൾ പൊലീസ് പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കോഴിക്കോട് സിറ്റിയിലെ ചേവായൂർ,മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും മുപ്പത്തിലധികം സ്നാച്ചിങ്ങുകൾ നടത്തിയിട്ടുള്ളതായി പ്രതി പൊലീസിനോട് സമ്മതിച്ചു. പരമാവധി സിസിടിവി ദൃശ്യങ്ങളിൽ പ്പെടാതിരിക്കാൻ വലിയ വാഹനങ്ങളോട് പതുങ്ങി ചേർന്നായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൂടാതെ സ്നാച്ചിങ്ങിന് വരുമ്പോൾ ബൈക്കിന്‍റെ ശരിയായ നമ്പർ പ്ലേറ്റ് മാറ്റി മറ്റുള്ളവർക്ക് മനസ്സിലാവാത്ത രീതിയിലുള്ള ചെറിയ അക്ഷരത്തിലുള്ള നമ്പർ പ്ലേറ്റുകളുമാണ് പ്രതി ഉപയോഗിച്ചിരുന്നത്. കുടുംബ പ്രാരാബ്ധവും വർദ്ധിച്ചു വന്ന കടവുമാണ് മാല പിടിച്ചുപറിയിലേക്ക് വരാൻ കാരണമായതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങേണ്ടതുണ്ടെന്നും, വ്യക്തമായ രേഖകൾ ഇല്ലാതെ സ്വർണ്ണവും മറ്റും വിൽക്കുന്നവർക്കും വാങ്ങുന്നവർക്കുമെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ കോളേജ് എസിപി കെ. സുദർശൻ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഒറ്റക്ക് പോകുന്ന വഴികൾ മനസ്സിലാക്കി തക്കം നോക്കി ആക്രമിച്ച് മാല പൊട്ടിക്കുന്ന രീതിയാണ് ഇയാൾക്ക്. ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല എന്നുള്ള അധിക ആത്മവിശ്വാസവും പ്രതിക്കുണ്ടായിരുന്നു. നല്ലളം സ്വദേശിയായ നൗഷാദ് വിവാഹ ശേഷം ഇപ്പോൾ രണ്ട് വർഷത്തോളമായി കൊണ്ടോട്ടിയിൽ വാടകക്ക് താമസിക്കുകയാണ്. ഇപ്പോൾ കൊണ്ടോട്ടി ഭാഗങ്ങളിൽ കാർ വില്പനക്കാരിലെ ഇടനിലകാരനായി ജോലി ചെയ്യുകയായിരുന്നു. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ഇ. മനോജ്, സീനിയർ സി പി ഒ എം.ഷാലു, സി പി ഒ മാരായ എ. പ്രശാന്ത് കുമാർ,ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ എന്നിവരെ കൂടാതെ മെഡിക്കൽ കോളേജ് പൊലീസ് ഇൻസ്പെക്ടർ ബെന്നി ലാലു സബ്ബ് ഇൻസ്പെക്ടർ രമേഷ് കുമാർ എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3z4ydnm
via IFTTT
from Asianet News https://ift.tt/3z4ydnm
via IFTTT
കൊവിഡ് നിയമലംഘനം; ഖത്തറില്‍ 425 പേര്‍ക്കെതിരെ കൂടി നടപടി
ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 425 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 349 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 70 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് ആറുപേരെയും പിടികൂടി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2W92J0P
via IFTTT
from Asianet News https://ift.tt/2W92J0P
via IFTTT
ഇലക്ട്രിക് സ്‍കൂട്ടറിന് പിന്നാലെ ഇലക്ട്രിക് കാറും നിര്‍മ്മിക്കാന്‍ ഒല
ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ ഓല ഇലക്ട്രിക് സ്വാതന്ത്ര്യ ദിനത്തിൽ ആണ് ഓല ഇലക്ട്രിക് സ്‍കൂട്ടറുകളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഇലക്ട്രിക്ക് കാറുകള്‍ ഉണ്ടാക്കാനും ഒരുങ്ങുകയാണ് ഒല എന്നാണ് പുതിയ റിപ്പോര്‍ട്ട്. 2023 അവസാനത്തോടെ രാജ്യത്ത് ഇലക്ട്രിക് ഫോർ വീലർ വ്യവസായത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് കമ്പനി എന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇലക്ട്രിക്ക് സ്‍കൂട്ടര്‍ അവതരണ വേളയില്‍ കമ്പനിയുടെ സിഇഒ ഭവിഷ് അഗർവാളാണ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് കാറുകളിലേക്ക് കടക്കാനുള്ള കമ്പനിയുടെ താൽപര്യം സൂചിപ്പിച്ചത്. അതേസമയം ബുക്കിംഗില്‍ ചരിത്രം സൃഷ്‍ടിച്ച് മുന്നേറുകയാണ് ഒല ഇലക്ട്രിക്ക് സ്‍കൂട്ടര്‍. ഒല എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടറിന് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. ഒല സ്‌കൂട്ടര്‍ നിരയിലെ ഉയര്‍ന്ന വകഭേദം എസ്-1 പ്രോയാണ്. എസ്-1 പ്രോയില്‍ അടിസ്ഥാന വേരിയന്റില്‍ നിന്ന് വ്യത്യസ്തമായി വോയിസ് കണ്‍ട്രോള്‍, ഹില്‍ ഹോര്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാണ് നല്‍കിയിട്ടുള്ളത്. 90 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. എസ്-1 വേരിന്റിന് 121 കിലോമീറ്റര്‍ റേഞ്ചുണ്ട്. 115 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള എസ്-1 പ്രോയിക്ക് 181 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/383SWfj
via IFTTT
from Asianet News https://ift.tt/383SWfj
via IFTTT
ന്യൂജൻ ലഹരി മരുന്നുമായി കോഴിക്കോട് മൂന്ന് യുവാക്കൾ അറസ്റ്റിൽ; അന്താരാഷ്ട്ര ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധം
കോഴിക്കോട്: ന്യൂജൻ ലഹരിമരുന്നായ എംഡിഎംഎയുമായി (മെത്തലിൻ ഡയോക്സി മെത്താംഫീറ്റമിൻ ) മൂന്ന് യുവാക്കൾ പിടിയിൽ. എളേറ്റിൽ കൈതക്കൽ വീട്ടിൽ നൗഫൽ (33), എളേറ്റിൽ ഞേളികുന്നുമ്മൽ അൻവർ തസ്നിം(30), കട്ടിപ്പാറ പുറംമ്പോളിയിൽ മൻസൂർ (35) എന്നിവരെയാണ് 44ഗ്രാം എംഡി എം എയുമായി ചേവായൂർ പോലീസും സിറ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) സിറ്റി ക്രൈം സ്ക്വാഡും ചേർന്ന്പിടികൂടിയത്. ഇതിൽ അൻവർ കുവൈറ്റിൽ ഹെറോയിൻ കടത്തിയ കേസിൽ15 വർഷം ശിക്ഷിക്കപ്പെട്ട് 8 വർഷത്തെ ശിക്ഷ കഴിഞ്ഞ് 8 മാസം മുമ്പ് പൊതുമാപ്പിൽ ജയിൽ മോചിതനായ കുറ്റവാളിയാണ്. അൻവർ തസ്നീമിന്‍റെ കൂടെ കുവൈറ്റ് ജയിലിൽ സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ട് ശിക്ഷക്ക് ശേഷം പുറത്തിറങ്ങിയ തമിഴ്നാട് സ്വദേശിയിൽ നിന്നുമാണ് ലഹരിമരുന്ന് വാങ്ങി കേരളത്തിൽ എത്തിച്ചിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. നൗഫൽ ഗൾഫിലും ഇന്ത്യയിലും സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നയാളാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായും വ്യക്തമായിട്ടുണ്ട്. സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന എം.ഡി.എം.എ നിശാപാർട്ടികളിൽ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കു ന്നത്. കുറഞ്ഞ അളവിലുള്ള ഉപയോഗം 4മുതൽ 6 മണിക്കൂർ വരെ ലഹരി നിൽക്കുന്നതു കാരണം സംഗീതമേള കളിലും നൃത്തപരിപാടി കളിലും ഈ ലഹരിമരുന്നു വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റിയിൽ ലഹരിമരുന്നിൻറെ ഉപയോഗം വർദ്ധിച്ചു വരാനുള്ള സാധ്യത മുന്നിൽ കണ്ട് നിരീക്ഷണം ശക്തമാക്കാൻ സിറ്റി പോലീസ് ചീഫ് ഡിഐജി എ.വി. ജോർജ്ജ് ഐ പി എസ്കർശന നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ഡി സി.പി. സ്വപ്നിൽ മഹാജൻ ഐ പി എസിന്‍റെ കീഴിൽ ഡൻസാഫും,സിറ്റി ക്രൈം സ്ക്വാഡും അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഗോവ, ബാഗ്ലൂർ, ചെന്നൈ കേന്ദ്രീകരിച്ചാണ് സിന്തറ്റിക്ക് ഡ്രഗ്സ് എല്ലാം തന്നെ കേരളത്തിലേക്ക് എത്തുന്നതെന്നും ഇവിടങ്ങളിൽ നിന്ന് ചെറിയ തുകയ്ക്ക് വലിയ അളവിൽ ഡ്രഗ്ഗ് വാങ്ങി കേരളത്തിലേക്ക് കൊണ്ട് വന്ന് വലിയ തുകയ്ക്ക് വില്പന നടത്തുകയാണ് ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു. പെൺകുട്ടികളടക്കം ഇത്തരം ലഹരി മാഫിയ സംഘത്തിലെ കാരിയർമാരായി പ്രവർത്തിക്കുന്നുണ്ടെന്നും, ഇവരെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നും മെഡിക്കൽ കോളേജ് എ സിപി കെ.സുദർശൻ പറഞ്ഞു. ഇത്തരം മയക്കുമരുന്നുകളു ചെറിയ അളവിലുള്ള ഉപയോഗം തന്നെ ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ച ക്കുറവ് എന്നിവയ്ക്കിടയാക്കും. ലഹരി വസ്തുക്കൾ കുറഞ്ഞ അളവിൽ പോലും കൈവശം വയ്ക്കുന്നത് ജാമ്യമില്ല കുറ്റമാണ്. ഏതാനും മാസത്തിനിടെ തന്നെ കോഴിക്കോട് സിറ്റിയിൽ 60 കിലോയോളം കഞ്ചാവും 75 ഗ്രാമോളം എംഡി എം എയും 300 ഗ്രാം ഹാഷിഷും, നിരവധി നിരോധിത പുകയില ഉല്പന്നങ്ങൾ, ഹാഷിഷ് ഓയിൽ എന്നിവ ഡൻ സാഫിൻ്റെ സഹായത്തോടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പിടികൂടിയിട്ടുണ്ട്. മയക്കുമരുന്ന് പിടികൂടിയ സംഘത്തില്‍ ചേവായൂർ സറ്റേഷൻ ഇൻസ്പെക്ടർ പി. ചന്ദ്രമോഹൻ, എസ് ഐമാരായ അഭിജിത്ത്, ഷാൻ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ എസ് ഐമാരായ മുഹമ്മദ് ഷാഫി, എം.സജി,സീനിയർ സിപിഒമാരായ കെ.അഖിലേഷ്, കെ.എ ജോമോൻ, സിപിഒ എം. ജിനേഷ്, കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഇ.മനോജ്, എം ഷാലു, എ.പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത് എന്നിവർ ഉണ്ടായിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zaoH28
via IFTTT
from Asianet News https://ift.tt/3zaoH28
via IFTTT
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു
റിയാദ്: ദക്ഷിണ സൗദിയിലെ ബീഷയില്‍ കഴിഞ്ഞ പെരുന്നാള്‍ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട്ട് പൂവാട്ടുപറമ്പ് മാങ്കുടി മുഹമ്മദ് ശാഫി (30) മരിച്ചു. പെരുന്നാള്‍ ഒഴിവിന് അബഹ സന്ദര്‍ശനത്തിന് പുറപ്പെട്ട അഞ്ചംഗ സംഘത്തിന്റെ വാഹനം ബീശയില്‍ വെച്ച് അപകടത്തില്‍ പെട്ട് മറിയുകയും തലയ്ക്ക് ഗുരുതര പരുക്കേറ്റ ശാഫിയെ ബീശ കിംഗ് അബ്ദുല്ല ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എട്ട് വര്‍ഷമായി റിയാദില്‍ മള്‍ട്ടി ബ്രാന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ശാഫി രണ്ട് വര്‍ഷം മുമ്പാണ് നാട്ടിന്‍ പോയി വന്നത്. അവിവാഹിതനാണ്. മാങ്കുടി അബൂബക്കര്‍ പൂവന്‍ പറമ്പ് ആയിശ ദമ്പതികളുടെ ഏക പുത്രനാണ്. സഹോദരങ്ങള്‍: നുസ്റത്ത് മൂഴിക്കല്‍, ഫൗസിയ റിയാദ്, റാബിയ, സമീറ. സഹോദരി ഭര്‍ത്താക്കന്മാര്‍: സഹീര്‍ മൂഴിക്കല്‍, അബ്ദുല്‍ റഷീദ് (റിയാദ്), ഇബ്രാഹിം റിയാദ്, ഇല്യാസ് (ദമ്മാം). റിയദിലുള്ള സഹോദരി ഫൗസിയയും സഹോദരി ഭര്‍ത്താക്കന്മാരായ അബ്ദുല്‍ റഷീദും ഇബ്രാഹിമും ബന്ധു സിറാജ് നെല്ലാങ്കണ്ടിയും ബീശയില്‍ എത്തിയിട്ടുണ്ട്. മൃതദേഹം ബീശയില്‍ ഖബറടക്കാനുള്ള നടപടികള്‍ നടന്ന് വരുന്നു. പേപ്പര്‍ വര്‍ക്കുമായി ജിദ്ദ കെ.എം.സി.സി സോഷ്യല്‍ വെല്‍ഫെയര്‍ മെമ്പര്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ബിഷ കെ എം സി സി പ്രസിഡന്റ് ഹംസ ഉമ്മര്‍ താനാണ്ടി, ജാഷി കൊണ്ടോട്ടി, സത്താര്‍ കുന്നപ്പള്ളി എന്നിവര്‍ രംഗത്തുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2W3b0E1
via IFTTT
from Asianet News https://ift.tt/2W3b0E1
via IFTTT
Thursday, August 19, 2021
ഡി ബ്രൂയിന്‍, ജോര്‍ജീഞ്ഞോ, കാന്റെ; പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാര പട്ടിക യുവേഫ പുറത്തുവിട്ടു
ഇസ്താംബൂള്‍: കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക യുവേഫ പുറത്തുവിട്ടു. ഈമാസം ഇരുപത്തിയാറിന് ഇസ്താംബുളിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. യുവേഫ പുറത്തിറക്കിയ പ്ലെയര്‍ ഓഫ് ദ ഇയര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയിന്‍, ചെല്‍സിയുടെ ജോര്‍ജീഞ്ഞോ, എന്‍ഗോളോ കാന്റെ എന്നിവരാണ്. ചുരുക്കപ്പട്ടിക തയ്യാറാക്കിയത് 2020-21 സീസണില്‍ ദേശീയ ടീമിലെയും ക്ലബിലെയും പ്രകടനം പരിഗണിച്ച്. കഴിഞ്ഞ വര്‍ഷത്തെ ജേതാവായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി അഞ്ചാം സ്ഥാനത്തായപ്പോള്‍ ലിയോണല്‍ മെസ്സി നാലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്‍പതാം സ്ഥാനത്തുമായി. ലീകെ മെര്‍ട്ടന്‍സ്, അലക്‌സിയ പ്യുറ്റേയാസ്, ജെനിഫര്‍ ഹെര്‍മോസോ എന്നിവരാണ് വനിതാ പ്ലെയര്‍ ഓഫ് ദ ഇയറിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. മൂന്നുപേരും സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ താരങ്ങള്‍. മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിനായി പരിഗണിക്കുന്നത് ഇറ്റലിയെ യൂറോപ്യന്‍ ചാംപ്യന്മാരാക്കിയ റോബര്‍ട്ടോ മാന്‍ചീനി, ചെല്‍സിയെ ചാംപ്യന്‍സ് ലീഗ് ജേതാക്കളാക്കിയ തോമസ് ടുഷേല്‍, മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രിമിയര്‍ ലീഗ് കിരീടത്തിലെത്തിച്ച പെപ് ഗാര്‍ഡിയോള എന്നിവരെ. യൂറോകപ്പില്‍ കളിച്ച 24 ടീമുകളുടെ പരിശീലകരും യുവേഫ ചാംപ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ച ക്ലബുകളുടെ 80 പരിശീലകരും യുവേഫ അംഗാരാജ്യങ്ങളില്‍ നിന്നുള്ള 55 ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റുകളും വോട്ടെടുപ്പിലൂടെയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. ഈമാസം 26ന് ഇസ്താംബൂളില്‍ നടക്കുന്ന യുവേഫ് ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ചടങ്ങിനിടെയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.
from Asianet News https://ift.tt/3susvZC
via IFTTT
from Asianet News https://ift.tt/3susvZC
via IFTTT
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി ജിജി മഞ്ഞക്കാട്ടില്‍ (44) ആണ് മരിച്ചത്. പിതാവ് - വേലായുധന്. മാതാവ് - സരോജിനിയമ്മ. ഭാര്യ - പ്രജിത. മക്കള്‍ - അഭിജിത്ത്, അഞ്ജുഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ മലപ്പുറം ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3mfRwXp
via IFTTT
from Asianet News https://ift.tt/3mfRwXp
via IFTTT
മെസിക്ക് ഇന്ന് പിഎസ്ജി ജേഴ്‌സിയില്‍ അരങ്ങേറ്റം; നെയ്മറും സീസണിലെ ആദ്യ മത്സരത്തിനറങ്ങും
പാരീസ്: ലിയോണല്‍ മെസി ഇന്ന് പിഎസ്ജിയില്‍ അരങ്ങേറ്റം കുറിച്ചേക്കും. ബ്രെസ്റ്റിനെതിരായ മത്സരം ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. രണ്ട് പതിറ്റാണ്ടിലേറെക്കാലം ചെലവഴിച്ച ബാഴ്‌സലോണ വിട്ട് പിഎസ്ജിയില്‍ എത്തിയപ്പോള്‍ മുതല്‍ മെസിയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 34-കാരനായ മെസിയുടെ പിഎസ്ജി അരങ്ങേറ്റം ഇന്ന് ബ്രെസ്റ്റിനെതിരെ ഉണ്ടായേക്കുമെന്നാണ് കോച്ച് മൗറീസിയോ പൊച്ചെറ്റീനോ നല്‍കുന്ന സൂചന. അന്തിമ ഇലവനില്‍ ആരെയൊക്കെ കളിപ്പിക്കും എന്ന് തീരുമാനിച്ചിട്ടില്ല. മെസിയടക്കമുള്ള താരങ്ങളെ പരിഗണിക്കും. ടീമില്‍ കാര്യങ്ങളെല്ലാം അനുകൂലമാണെന്നും മത്സരത്തിന് മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തില്‍ പൊച്ചെറ്റീനോ പറഞ്ഞു. സ്‌ട്രോസ്ബര്‍ഗിനെതിരായ മത്സരത്തില്‍ മെസിക്കൊപ്പം ഈ സീസണില്‍ ടീമിലെത്തിയ ജോര്‍ജിനോ വൈനാള്‍ഡം, സെര്‍ജിയോ റാമോസ്, അഷ്‌റഫ് ഹക്കീമി, ജിയാന്‍ലൂഗി ഡോണറുമ്മ എന്നിവരെ പിഎസ്ജി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. കോപ്പ അമേരിക്കയ്ക്ക് ശേഷം വിശ്രമനാളുകള്‍ ആയിരുന്നതിനാലാണ് മെസി, നെയ്മര്‍, ഏഞ്ചല്‍ ഡിമരിയ തുടങ്ങിയ താരങ്ങളെ കോച്ച് ടീമിലേക്ക് പരിഗണിക്കാതിരുന്നത്. ടീമിനൊപ്പം പരിശീലനം നടത്തി ശാരീരികക്ഷമത തെളിയിച്ചതിന് പിന്നാലെയാണ് മെസിയെ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന സൂചന പൊച്ചെറ്റീനോ നല്‍കിയത്. മെസ്സിക്കൊപ്പം നെയ്മറും ടീമില്‍ തിരിച്ചെത്തിയേക്കും. ഇങ്ങനെയെങ്കില്‍ 2017ന് ശേഷം ആദ്യമായി മെസിയും നെയ്മറും ഒരുമിച്ച് പന്തുതട്ടുന്നതിനും ആരാധകര്‍ സാക്ഷിയാവും. ഇതേസമയം പരിക്കില്‍ നിന്ന് മുക്തനാവാത്ത സെര്‍ജിയോ റാമോസ് ഇന്നും കളിക്കില്ല. സീസണിലെ ആദ്യ രണ്ട് കളിയിലും പിഎസ്ജി ജയിച്ചിരുന്നു.
from Asianet News https://ift.tt/3y0WJ7B
via IFTTT
from Asianet News https://ift.tt/3y0WJ7B
via IFTTT
കൊച്ചി നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ കർശന നിർദ്ദേശം; ഐശ്വര്യ ദോഗ്രെ വീണ്ടും വിവാദത്തിൽ
കൊച്ചി: കൊച്ചി നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും കൊച്ചി ഡിസിപിയുടെ കര്‍ശന നിര്‍ദ്ദേശം. ഡിസിപി ഐശ്വര്യ ദോഗ്രെയുടെ പേരില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് വയര്‍ലസിലൂടെ അയച്ച സന്ദേശത്തിൻ്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കൊവിഡ് പരിശോധനയുടെ മറവില്‍ പൊലീസ് ജനങ്ങളെ പീഡിപ്പിക്കുന്നു എന്ന വിമര്‍ശനം വ്യാപകമാകുമ്പോഴാണ് കേസുകള്‍ വീണ്ടും കൂട്ടണമെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ താക്കീത്. പെറ്റികേസുകളെടുത്ത് പൊലീസ് ജനങ്ങളെ പിഴിയുന്നുവെന്ന വിമര്‍ശനം അടുത്തിടെ നിയമസഭയിലും വലിയ ബഹളത്തിനിടയാക്കിയിരുന്നു. പെറ്റി കേസുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഒരോ സ്റ്റേഷനും ചുരുങ്ങിയത് പത്ത് കേസെങ്കിലും സ്വമേധയാ രജിസ്റ്റര്‍ ചെയ്യണെന്ന നിര്‍ദ്ദേശവും നിലവിലുണ്ടെന്ന് പൊലീസുകാര്‍ പറയുന്നു. ഈ ടാർഗറ്റ് തികയ്ക്കാൻ ജനങ്ങളുടെ മേല്‍ കുതിര കയറുകയല്ലാതെ മറ്റെന്ത് ചെയ്യുമെന്നാണ് പൊലീസുകാരുടെ ചോദ്യം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3k8Fpc3
via IFTTT
from Asianet News https://ift.tt/3k8Fpc3
via IFTTT
താലിബാന്‍ പ്രതികാര നടപടി തുടങ്ങിയതായി യുഎന്‍ ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ പ്രതികാര നടപടികള്‍ തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈന്യത്തെയും നാറ്റോ സൈന്യത്തേയും സഹായിച്ചവരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്താനാണ് പദ്ധതി. ആയുധധാരികളായ താലിബാന്‍ അംഗങ്ങള്‍ അഫ്ഗാന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ വീടുകളിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നുമുണ്ട്. അഫ്ഗാന്‍ സൈനികരെയും വകവരുത്തുകയാണ് താലിബാന്റെ ഉദ്ദേശം. അധികാരം പിടിച്ചെടുത്തപ്പോള്‍ യുദ്ധം അവസാനിച്ചെന്നും പ്രതികാരനടപടികള്‍ ഉണ്ടാവില്ലെന്നുമായിരുന്നു താലിബാന്റെ വാഗ്ദാനം. ഐക്യരാഷ്ട്ര സഭയുടെ രഹസ്യാന്വേഷണ വിഭാഗത്തിനാണ് സുപ്രധാനനീക്കം സംബന്ധിച്ച രേഖകള്‍ ലഭിച്ചത്. യുഎസ് സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറിയതോടെയാണ് താലിബാന്‍ രാജ്യം നിയന്ത്രണത്തിലാക്കിയത്. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിക്കുകയും പ്രതികാര നടപടി ഉണ്ടാവില്ലെന്ന് അന്താരാഷ്ട്ര സമൂഹത്തിന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം താലിബാനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3z4VQML
via IFTTT
from Asianet News https://ift.tt/3z4VQML
via IFTTT
ജീവനെടുത്തത് ആഭിചാരമോ? പേരൂർക്കട ലോ അക്കാദമിയിലെ അധ്യാപകന്റെ ആത്മഹത്യയിൽ കാരണം തേടി പൊലീസ്
തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമിയിലെ അധ്യാപകന്റെ ആത്മഹത്യ പൊലീസിനെ കുഴയ്ക്കുന്നു. കാര്യമായ പ്രശ്നങ്ങളില്ലാത്ത സുനിൽകുമാർ എന്തിന് ആത്മഹത്യ ചെയ്തെന്ന സംശയമാണ് അന്വേഷണത്തെ വഴിമുട്ടിക്കുന്നത്. ഇന്നലെ വൈകീട്ട് സുനിൽകുമാറിന്റെ സംസ്കാരം നടന്നു. എപ്പോഴും ഉന്മേഷവാനായ അധ്യാപകൻ. കോളേജിലെ മറ്റ് അധ്യാപകരും വിദ്യാർത്ഥികളുമായും അടുത്ത ബന്ധം. സുഹൃത്തുക്കൾക്ക് ഏറെ പ്രിയപ്പെട്ടവൻ. എല്ലാ കാര്യത്തിനും മുൻപന്തിയിലുള്ളയാൾ. സന്തോഷകരമായ കുടുംബ ജീവിതം. പിന്നെയും എന്തിന് സുനിൽകുമാർ ആത്മഹത്യ ചെയ്തെന്ന ചോദ്യമാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒപ്പം പൊലീസിനെയും കുഴക്കുന്നത്. ലോ അക്കാദമിയിലെ 2004 ബാച്ച് വിദ്യാർത്ഥിയായിരുന്ന സുനിൽകുമാർ സഹപാഠികളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി അകലം പാലിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. അടുത്ത സുഹൃത്തുക്കളോട് പോലും പലപ്പോഴും സംസാരിച്ചിരുന്നില്ല. എന്നാൽ കാര്യമായ പ്രശ്നങ്ങളൊന്നും ആർക്കും അറിയില്ല. ആഭിചാരചിന്തകളോട് സുനിൽകുമാറിന് താത്പര്യമുണ്ടായിരുന്നതായാണ് ചിലരിൽ നിന്നായി പൊലീസിന് കിട്ടിയ സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത സുഹൃത്തുക്കളോടും വിദ്യാർത്ഥികളോടും പൊലീസ് വിവരങ്ങൾ തേടുന്നുണ്ട്. നന്നായി വായിക്കുകയും, പുതിയ കാര്യങ്ങൾ പഠിക്കാൻ താത്പര്യപ്പെടുകയും ചെയ്യുന്ന പ്രകൃതമായിരുന്നു സുനിലിന്റേത്. ഇൻസ്റ്റഗ്രാമിൽ മരണത്തെ സൂചിപ്പിക്കുന്ന പോസ്റ്റുകളും സുനിൽ പങ്കുവച്ചിരുന്നു. സുനിൽകുമാറിന്റെ മൊബൈൽ കണ്ടെത്താനായുമായിട്ടില്ല. തീപ്പിടുത്തതിൽ മൊബൈലും ഉരുകിപോയിട്ടുണ്ടാകാമെന്നാണ് പൊലീസ് വിലയിരുത്തൽ. ബുധനാഴ്ച ഉച്ചയ്ക്കാണ് കോളെജ് ഗ്രൗഡിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് സുനിൽകുമാർ ആത്മഹത്യ ചെയ്തത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/37Zihac
via IFTTT
from Asianet News https://ift.tt/37Zihac
via IFTTT
വിവാഹദിവസം ഭർതൃവീട്ടിൽ നിന്ന് നാൽപത് പവൻ സ്വർണം കവർന്നു
ആറ്റിങ്ങൽ: വിവാഹ ദിവസം വൈകിട്ട് ഭർതൃവീട്ടിൽ നിന്ന് വധുവിന്റെ നാൽപത് പവൻ സ്വർണം കവർന്നു. അവനവഞ്ചേരി കിളിത്തട്ടുമുക്ക് എസ്ആർ ഭവനിൽ മിഥുന്റെ ഭാര്യ കൊടുവഴന്നൂർ സ്വദേശി മിജയുടെ സ്വർണമാണ് മോഷണം പോയത്. ബുധനാഴ്ച നടന്ന വിവാഹത്തിന് ശേഷം വൈകുന്നേരം മാമത്തെ കൺവൻഷൻ സെന്ററിൽ സൽക്കാരത്തിനായി വധൂവരന്മാരും വീട്ടുകാരും പോയ സമയത്തായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോൾ അടുക്കള വാതിൽ തുറന്നു കിടക്കുകയായിരുന്നു. അലമാര കുത്തിപ്പൊളിച്ചായിരുന്നു സ്വർണം കവർന്നത്. വിവാഹ സമ്മാനമായി ലഭിച്ചതായിരുന്നു നാൽപത് പവൻ സ്വർണം. ഇത് വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സൽക്കാരത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴായിരുന്നു സ്വർണം നഷ്ടമായെന്ന് അറിയുന്നത്. ആറ്റിങ്ങൽ പൊലീസിൽ നൽകിയ പരാതിനൽകി. അന്വേഷണം ആരംഭിച്ചതായും പ്രതിയെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
from Asianet News https://ift.tt/3meAGIt
via IFTTT
from Asianet News https://ift.tt/3meAGIt
via IFTTT
45 വർഷത്തെ പ്രവാസം കഴിഞ്ഞ് നാട്ടിലെത്തി; സ്വന്തം വീട്ടിലെത്തും മുമ്പ് മരണം
തിരുവല്ല: 45 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ദിവസം മരണത്തിന് കീഴടങ്ങി തിരുവല്ല സ്വദേശി. തിരുവല്ല കാവുങ്കൽ പുത്തൻ വീട്ടിൽ ഗീവർഗീസ് മത്തായി എന്ന കൊച്ചുകുഞ്ഞാണ് മരിച്ചത്. നാട്ടിലെത്തിയ ശേഷം സ്വന്തം വീട്ടിലെത്തും മുമ്പാണ് ഗീവർഗീസ് മരണത്തിന് കീഴടങ്ങിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി ഉച്ചയോടെ ബന്ധുവീട്ടിലേക്ക് പോയ ഗീവർഗീസിന് അവിടെ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് പരുമലയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. ആരോഗ്യ മേഖലയിലെ ജീനക്കാർക്കായുള്ള ഗതാഗത സംവിധാനങ്ങളെ നിയന്ത്രിക്കുന്ന വിഭാഗത്തിലായിരുന്നു ഗീവർഗീസ് ജോലി ചെയ്തിരുന്നത്. സംസ്കാരം നാളെ വള്ളംകുളം ഐപിസി ഹെബ്രോൻ ചർച്ച് സെമിത്തേരിയിൽ നടക്കും. ഭാര്യയും രണ്ടു മക്കളുമുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3szP0fv
via IFTTT
from Asianet News https://ift.tt/3szP0fv
via IFTTT
പനച്ചിക്കാട് പഞ്ചായത്തിൽ ഇനി അപേക്ഷ വേണ്ട, താൽപര്യപ്പെട്ടാൽ മതി
കോട്ടയം: പഞ്ചായത്തിലെ സേവനങ്ങൾക്കായി ജനങ്ങൾ ഇനി മുതൽ അപേക്ഷിക്കേണ്ട, താൽപര്യപ്പെട്ടാൽ മതി. ജനസേവനത്തിൽ പുതിയ മാതൃക തീർക്കുകയാണ് കോട്ടയത്തെ പനച്ചിക്കാട് പഞ്ചായത്ത്. ജനകീയ ആസൂത്രണത്തിന്‍റെ രജത ജൂബിലിയോട് അനുബന്ധിച്ചാണ് പഞ്ചായത്ത് ഭരണ സമിതിയുടെ സുപ്രധാന തീരുമാനം. ജനങ്ങൾക്ക് വേണ്ട സേവനങ്ങൾക്കായുള്ള ഫോറത്തിൽ ഇനി മുതൽ അപേക്ഷിക്കുന്നു എന്ന വാക്ക് വേണ്ട. പകരം ഭരണാധികാരികളുടെ പരമാധികാരികളായ ജനം താൽപര്യപ്പെട്ടാൽ മതി. അല്ലെങ്കിൽ നിർദ്ദേശിച്ചാൽ മതി. അപേക്ഷാ ഫോറത്തിന്‍റെ പേര് തന്നെ പഞ്ചായത്തിൽ ഇനി മുതൽ ആവശ്യ പത്രിക എന്നാകും. ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിയ രീതി എന്നേ മാറ്റേണ്ടാതായിരുന്നു എന്നാണ് യുഡിഎഫ് ഭരണ സമിതിയുടെ ഏകാഭിപ്രായം. സർക്കാർ ജീവനക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയൊരു പൊളിച്ചെഴുത്താണ് ആഗ്രഹം. സംസ്ഥാന സർക്കാർ തന്നെ ഈ മാതൃക ഏറ്റെടുക്കണമെന്നും പനച്ചിക്കാട് പഞ്ചായത്ത് ആവശ്യപ്പെടുന്നു.
from Asianet News https://ift.tt/3ARdl3s
via IFTTT
from Asianet News https://ift.tt/3ARdl3s
via IFTTT
സ്വകാര്യവത്കരണത്തിന് പിന്തുണ; പുതിയ താരിഫ് നയവുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍
തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖലയിലെ സ്വകാര്യവത്കരണത്തെ, അനുകൂലിച്ച് സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍ പുതിയ താരിഫ് നയത്തിന്‍റെ കരട് പുറത്തിറക്കി. കെഎസ്ഇബിക്കും സ്വകാര്യ വിതരണ കമ്പനികള്‍ക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന വ്യവസ്ഥ വൈദ്യുതി ബോര്‍ഡിന്‍റെ നിലവില്‍പ്പിന് തന്നെ വെല്ലുവിളിയാകും. കേന്ദ്ര വൈദ്യുതി നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണപ്രതിപക്ഷ കക്ഷികള്‍ ഒരുപോലെ പ്രതിഷേധിക്കുമ്പോഴാണ്, പുതിയ താരിഫ് നയം ഒരുങ്ങുന്നത്. സംസ്ഥാന വൈദ്യുതി ബോര്‍ഡിനു പുറമേ, സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി വിതരണത്തിന് അനുമുതി നല്‍കുന്നതാണ് കേന്ദ്ര വൈദ്യുതി നിയമഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥ. കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഈ ബില്ല് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സമ്മേളനം വെട്ടിച്ചുരുക്കിയ സാഹചര്യത്തില്‍ നടന്നില്ല. ബില്ലിനെതിരെ ഭരണ പ്രതിപക്ഷ ഭേദമന്യേ കേരളം രംഗത്തുവന്നിരുന്നു. ഇതിനിടയിലാണ് സ്വകാര്യവ്തകരണത്തിന് അനുകൂല നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍റെ താരിഫ് നയം പുറത്ത് വന്നിരിക്കുന്നത്. കെഎസ്ഇബിക്കും സ്വകാര്യ വിതരണ കമ്പനികള്‍ക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന് നയത്തില്‍ വ്യക്തമാക്കുന്നു. പുതിയ നയം അനുസരിച്ച് അധികമുള്ള വൈദ്യുതി പവര്‍ എക്സേചേഞ്ച് റേറ്റില്‍ വ്യാവസായിക, വന്‍കിട ഉപഭോക്താക്കള്‍ക്കും നല്‍കണം. ഉയര്‍ന്ന നിരക്കില്‍ വന്‍കിട ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കുന്നതിലെ ലാഭമാണ്, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെഎസ്ഈബി സബ്സിഡിയായി നല്‍കുന്നത്. ഇത് നിലക്കുന്നതോടെ ഗാര്‍ഹിക നിരക്ക് കുത്തനെ ഉയര്‍ത്തേണ്ടി വരും. പുതിയ താരിഫ് നയത്തില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അടുത്തമാസം ആദ്യം പൊതുജനാഭിപ്രായം തേടും. അന്തിമ തീരുമാനം എന്താകും എന്ന ആകാംക്ഷയിലാണ് കെഎസ്ഇബിയും ഉപഭോക്താക്കളും.
from Asianet News https://ift.tt/3y1U9ON
via IFTTT
from Asianet News https://ift.tt/3y1U9ON
via IFTTT
സര്‍ക്കാറിനെതിരെ യോജിച്ച പോരാട്ടം; സോണിയയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരും
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും. വെര്‍ച്വലായാണ് യോഗം. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരത്പവാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും. ആം ആദ്മി പാര്‍ടിയെയും ബിഎസ്പിയെയും യോഗത്തിലേക്ക് വിളിച്ചിട്ടില്ല. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി യോഗത്തിന് ശേഷം സംയുക്ത പ്രസ്താവന പുറത്തിറക്കും. ഇന്ധന വില വര്‍ധന, കര്‍ഷക പ്രശ്‌നം, പെഗാസസ് നിരീക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യും. പാര്‍ലമെന്റ് സമ്മേളനത്തിലെ പ്രതിപക്ഷ ഐക്യം പുറത്തും കൂടുതല്‍ ശക്തമാക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2W9p7XU
via IFTTT
from Asianet News https://ift.tt/2W9p7XU
via IFTTT
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഓണപ്പിരിവ്; വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇന്ന്
കട്ടപ്പന: ഏലത്തോട്ടമുടമകളിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്ലൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ഷാൻട്രി ടോം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിനെ സബന്ധിച്ച് വിശദമായ അന്വേഷണവും വനംവകുപ്പ് ആരംഭിച്ചു. ഓണപ്പിരിവ് സംബന്ധിച്ച അന്വേഷണത്തിൻ്റെ ഭാഗമായി ഇടുക്കി ഫ്ലയിംഗ് ഡിഎഫ്ഒ പുളിയന്മല, വണ്ടൻമേട് സെക്ഷൻ ഓഫീസുകളിലെത്തി പരിശോധന നടത്തിയിരുന്നു. ജീവനക്കാരിൽ നിന്നു വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. പരാതി നൽകിയ കാർഡമം ഗ്രോവേഴ്സ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറിയുടെയും പിരിവ് നൽകിയ തോട്ടമുടമകളിൽ ഒരാളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സസ്പെൻഷനിലായ രണ്ടു ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചാണ് ആദ്യഘട്ടത്തിൽ റിപ്പോർട്ട് സമർപ്പിക്കുക. കോട്ടയം വിജിലൻസ് കൺസർവേറ്റർക്കാണ് റിപ്പോർട്ട് കൈമാറുന്നത്. ഇടുക്കിയുടെ വിവിധ ഭാഗത്ത് വ്യാപകമായി പിരിവ് നടത്തിയിട്ടുണ്ടെന്നാണ് കാർഡമം ഗ്രോവേഴ്സ് അസ്സോസിയേഷൻ വിവരം നൽകിയിരിക്കുന്നത്. മറ്റ് സെക്ഷനുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും പങ്ക് സംബന്ധിച്ച് വനം വിജിലൻസ് വിഭാഗം അടുത്ത ദിവസങ്ങളിൽ അന്വേഷണം നടത്തും. സംഭവം വിവാദമായതിനെ തുടർന്ന് പണം തിരികെ നൽകി ഒത്തു തീർപ്പിലാക്കാനുള്ള ശ്രമങ്ങളും വനപാലകർ നടത്തുന്നുണ്ട്. കേസിൽ പോലീസ് സ്പെഷ്യൽ ബ്രാഞ്ചും പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
from Asianet News https://ift.tt/3k6UQ4h
via IFTTT
from Asianet News https://ift.tt/3k6UQ4h
via IFTTT
കടയ്ക്കലിൽ മനോരോഗിയായ വയോധികയ്ക്ക് പീഡനം; മകളുടെ രണ്ടാം ഭർത്താവ് അറസ്റ്റിൽ
കൊല്ലം: കടയ്ക്കലിൽ മാനസിക രോഗിയായ എഴുപത്തിയഞ്ചുകാരിയ്ക്ക് പീഡനം. വയോധികയുടെ മകളുടെ രണ്ടാം ഭർത്താവിനെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കടക്കൽ മേവനകോണം സ്വദേശിയാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഭാര്യ റേഷൻ കടയിൽ പോയിരുന്ന സമയത്ത് ഭാര്യാ മാതാവായ എഴുപത്തിയഞ്ചുകാരിയായ വൃദ്ധയെ ഇയാൾ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ വിവസ്ത്രയായി തറയിൽ കിടക്കുന്ന നിലയിലാണ് വയോധികയെ കണ്ടത്. പീഡിപ്പിച്ചതിനു ശേഷം വീട്ടിൽ നിന്നും ഇറങ്ങി പോകുന്ന പ്രതിയെ കണ്ടെന്നും നാട്ടുകാർ പൊലീസിന് മൊഴി നൽകി. 34വർഷമായി പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ചികിത്സയിൽ കഴിഞ്ഞുവരികയാണ് പീഡനത്തിനിരയായ വായോധിക. കടയ്ക്കൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
from Asianet News https://ift.tt/3y22Ecw
via IFTTT
from Asianet News https://ift.tt/3y22Ecw
via IFTTT
നാല് കോടിയുടെ മയക്കുമരുന്ന് കടത്ത്: കൂട്ട് വിദേശയിനം വേട്ടപ്പട്ടികൾ, കൊച്ചിയിലേക്ക് മുമ്പും കടത്ത്
കൊച്ചി: നാല് കോടി രൂപയുടെ മയക്കുമരുന്നുമായി യുവതി അടക്കം ഏഴ് പേർ കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ പിടിയിലായത്. കസ്റ്റംസ് പ്രിവന്‍റീവും, എക്സൈസും നടത്തിയ സംയുക്ത നീക്കത്തിലായിരുന്നു പ്രതികൾ പിടിയിലായത്. ഉദ്യോഗസ്ഥ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ വിദേശയിനം നായ്ക്കളെ കാറിൽ കയറ്റിയായിരുന്നു സംഘം കൊച്ചിയിലെത്തിയത്.സംഘത്തെ വിശദമായി ചോദ്യംചെയ്തതിന് പിന്നാലെ ഒളിപ്പിച്ച് വച്ച കൂടുതൽ മയക്കുമരുന്നു ശേഖരം പിടിച്ചെടുത്തു. ചെന്നൈയിൽ നിന്ന് നാല് കിലോയോളം എംഡിഎഎ എന്ന മാരക മയക്കുമരുന്നുമായി ഏഴംഗ സംഘം കൊച്ചിയിൽ എത്തിയെന്ന് രഹസ്യ വിവരത്തെ തുടർന്നായിരുന്നു കസ്റ്റംസ് പ്രിവന്‍റീവ്, എക്സൈസ്ൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവരുടെ സംയുക്ത പരിശോധന, ആഡംബര കാറുകളിൽ വിദേശയിനം നായ്ക്കളെ കാറിയിൽ കയറ്റി സ്ത്രീകളെയും മറയാക്കിയാണ് സംഘം അതിർത്തി കടന്നത്. കുടുംബമാണെന്ന് തോന്നിപ്പിച്ച് ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ യാത്ര. ഇന്നലെ വൈകിട്ടോടെയാണ് കാക്കനാട്ടെ സ്വാകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്ന് ഏഴ് പേരടങ്ങുന്ന സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് ഒരു കിലോയോളം എംഡിഎഎ കണ്ടെത്തി.കോഴിക്കോട് സ്വദേശി ശ്രീമോൻ ആണ് സംഘത്തിന്‍റെ തലവൻ, ഫാബാസ്, ഫാബാസിന്‍റെ ഭാര്യ ഷബ്ന, കാസർകോട്ടെ അജ്മൽ, അഫസൽ എന്നിവരടക്കമുള്ലവരുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളത്തു വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്, നേരത്തെയും കൊച്ചിയിൽ മയക്കുമരുന്ന് എത്തിച്ചതായി ഇവർ വ്യക്തമാക്കി. മയക്കുമരുന്ന് സംഘം എത്തിച്ച് റോഡ്വീലർ ഇനത്തിലുള്ള മൂന്ന് നായ്ക്കളെയും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
from Asianet News https://ift.tt/3gjQx4x
via IFTTT
from Asianet News https://ift.tt/3gjQx4x
via IFTTT
താലിബാന്റെ കൈകളില്‍ യുഎസ് സൈന്യത്തിന്റെ യൂണിഫോം, തോക്ക്, വാഹനം ; അമേരിക്കക്ക് നാണക്കേട്
കാബൂള്‍: അമേരിക്കന്‍ സൈന്യത്തിന്റെ യൂണിഫോം ധരിച്ച് അവര്‍ അഫ്ഗാന്‍ സൈന്യത്തിന് നല്‍കിയ തോക്കുമായി അമേരിക്കന്‍ സൈനിക വാഹനത്തില്‍ താലിബാന്‍ ഭീകരരുടെ റോന്തുചുറ്റല്‍. അമേരിക്കന്‍ നിര്‍മിത തോക്കുകളായ എംഫോര്‍, എം 18 തോക്കുകളുമായാണ് അഫ്ഗാനിലെ തെരുവിലൂടെ താലിബാന്‍ ഭീകരര്‍ വിലസുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. സംഭവം അമേരിക്കക്ക് നാണക്കേടുണ്ടാക്കി. കഴിഞ്ഞ ദിവസം യുഎസ് സൈന്യത്തിന്റെ ഹെലികോപ്ടര്‍ താലിബാന്‍ ഭീകരര്‍ ഉപയോഗിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. അമേരിക്ക അഫ്ഗാന്‍ സൈന്യത്തിന് നല്‍കിയ ആയുധങ്ങളും വാഹനങ്ങളും ഹെലികോപ്ടറുമാണ് താലിബാന്റെ കൈകളില്‍ എത്തിയിരിക്കുന്നത്. അഫ്ഗാന്‍ സൈന്യത്തിന് അമേരിക്ക നല്‍കിയ ആയുധങ്ങളും മറ്റ് സൗകര്യങ്ങളും നഷ്ടപ്പെട്ടെന്നും അവ താലിബാന് ലഭിച്ചിട്ടുണ്ടാകാമെന്നും വൈറ്റ് ഹൗസ് സെക്യൂരിറ്റി ഉപദേശകന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. دا ۲۱۷ پامیر قول اردو ده، چې نن ماسپښین مجاهدینو فتحه کړ. په دې قول اردو کې د هندۍ نظامي هلیکوپترو سربیره لسګونه عرادې ډول ډول نظامي وسائط، وسلې او نور وسائل د مجاهدینو لاس ته ورغلل. pic.twitter.com/Jrci8BedsW — Zabihullah (..ذبـــــیح الله م ) (@Zabehulah_M33) August 11, 2021 അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയതിന് പിന്നാലെയാണ് താലിബാന്‍ രാജ്യം പിടിച്ചടക്കിയത്. സൈന്യത്തെ പിന്‍വലിച്ചതില്‍ ഖേദമില്ലെന്നും താലിബാന്‍ ഭീകരര്‍ക്ക് അമേരിക്കന്‍ സൈനികരുടെ ജീവന്‍ ബലി നല്‍കാന്‍ ഇനിയുമാകില്ലെന്നും ബൈഡന്‍ പറഞ്ഞിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3y2m7K7
via IFTTT
from Asianet News https://ift.tt/3y2m7K7
via IFTTT
'യഥാര്‍ഥ ബജറ്റ് 18 കോടി, പക്ഷേ ഹൈപ്പ് സൃഷ്‍ടിക്കാന്‍ ഞങ്ങളത് 32 കോടിയാക്കി'; സെല്‍വരാഘവന്‍ പറയുന്നു
സിനിമകളുടെ നിലവാരത്തേക്കാള്‍ വലുപ്പവും നിര്‍മ്മാണ മുതല്‍മുടക്കുമൊക്കെ ചര്‍ച്ചയാവുന്ന കാലമാണിത്. ബോക്സ് ഓഫീസ് കളക്ഷന്‍ പരസ്യത്തിനുവേണ്ടി നിര്‍മ്മാതാക്കള്‍ തന്നെ പോസ്റ്ററുകളില്‍ ഉപയോഗിക്കുന്ന കാലം. തങ്ങളുടെ പ്രിയതാരങ്ങളുടെ കളക്ഷനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ഫാന്‍ ഫൈറ്റുകളൊക്കെ സര്‍വ്വസാധാരണം. അതേസമയം അവതരിപ്പിക്കപ്പെടുന്ന കണക്കുകളുടെ വിശ്വാസ്യതയെച്ചൊല്ലിയും തര്‍ക്കങ്ങള്‍ ഉയരാറുണ്ട്. ഇപ്പോഴിതാ സിനിമാമേഖലയില്‍ നിന്നുള്ള ഒരാള്‍ തന്നെ അത്തരം കണക്കുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒരു പ്രസ്‍താവനയുമായി എത്തിയിരിക്കുകയാണ്. മറ്റാരുമല്ല, പ്രമുഖ തമിഴ് സംവിധായകന്‍ സെല്‍വരാഘവനാണ് സ്വന്തം അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്. റിലീസ് ചെയ്‍തപ്പോള്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതിരുന്ന, എന്നാല്‍ പില്‍ക്കാലത്ത് വലിയ പ്രേക്ഷകാംഗീകാരം ലഭിച്ച ചിത്രമായിരുന്നു സെല്‍വരാഘവന്‍റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ 'ആയിരത്തില്‍ ഒരുവന്‍'. കാര്‍ത്തി, പാര്‍ഥിപന്‍, റീമ സെന്‍, ആന്‍ഡ്രിയ ജെറമിയ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം ആക്ഷന്‍ അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രമായിരുന്നു. ചിത്രത്തിന്‍റെ യഥാര്‍ഥ ബജറ്റിനെച്ചൊല്ലിയാണ് സെല്‍വരാഘവന്‍റെ പുതിയ വെളിപ്പെടുത്തല്‍. ചിത്രത്തിന്‍റെ യഥാര്‍ഥത്തിലുള്ള മുടക്കുമുതല്‍ 18 കോടി ആയിരുന്നുവെന്നും എന്നാല്‍ 32 കോടിയെന്നാണ് തങ്ങള്‍ പ്രഖ്യാപിച്ചതെന്നും സെല്‍വരാഘവന്‍ ട്വീറ്റ് ചെയ്‍തു. ഒരു ബിഗ് ബജറ്റ് ചിത്രം എന്ന നിലയിലുള്ള വാര്‍ത്താപ്രാധാന്യം നേടാനാണ് ഇത്തരത്തില്‍ ചെയ്‍തതെന്നും. യഥാര്‍ഥ ബജറ്റ് ചിത്രം കളക്റ്റ് ചെയ്‍തിട്ടും ഇക്കാരണത്താല്‍ ആവറേജ് ഹിറ്റ് ആയാണ് ചിത്രം പരിഗണിക്കപ്പെട്ടതെന്നും കള്ളം പറയാതിരിക്കാനുള്ള പാഠമാണ് തനിക്ക് അതെന്നും സംവിധായകന്‍ പറയുന്നു. The actual budget of #aayirathiloruvan was 18 crores. But we decided to announce it as a 32 crore film to hype it as a mega budget film. What stupidity! Even though the film managed to collect the actual budget it was regarded as average! Learnt not to lie whatever the odds are! — selvaraghavan (@selvaraghavan) August 19, 2021 വലിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഈ അഭിപ്രായപ്രകടനത്തിന് ലഭിച്ചത്. കണക്കുകളില്‍ വന്‍ സംഖ്യകള്‍ അവതരിപ്പിക്കുന്ന പല സിനിമകളുടെയും പിന്നിലുള്ള യഥാര്‍ഥ വസ്‍തുത ഇതായിരിക്കുമെന്ന തരത്തിലാണ് സിനിമാപ്രേമികളില്‍ പലരുടെയും പ്രതികരണം. ട്വിറ്ററിനൊപ്പം ഫേസ്ബുക്ക് സിനിമാഗ്രൂപ്പുകളിലും ബജറ്റില്‍ മുകളിലെന്ന് അവകാശപ്പെട്ട പല ചിത്രങ്ങളെക്കുറിച്ചും സെല്‍വരാഘവന്‍റെ അഭിപ്രായപ്രകടനത്തിന്‍റെ വെളിച്ചത്തില്‍ ആരാധകര്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്. അതേസമയം 'ആയിരത്തില്‍ ഒരുവന്‍റെ' രണ്ടാംഭാഗം സെല്‍വരാഘവന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2024ല്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തില്‍ ധനുഷ് ആയിരിക്കും നായകന്‍. അതേസമയം ധനുഷ് തന്നെ നായകനാവുന്ന 'നാനേ വരുവേന്‍' ആണ് സെല്‍വരാഘവന്‍റെ അടുത്ത ചിത്രം. കാതല്‍ കൊണ്ടേന്‍, പുതുപ്പേട്ടൈ, മയക്കം എന്ന എന്നിവയാണ് സെല്‍വരാഘവനും ധനുഷും ഒന്നിച്ച ചിത്രങ്ങള്‍. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3mi5qIk
via IFTTT
from Asianet News https://ift.tt/3mi5qIk
via IFTTT
കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞയുടനെ ബാല്‍ താക്കറെയുടെ പ്രതിമ 'ശുദ്ധീകരിച്ച്' ശിവസേന പ്രവര്‍ത്തകര്‍
മുംബൈ: കേന്ദ്രമന്ത്രി നാരായണ്‍ റാണെ സന്ദര്‍ശിച്ചതിന് പിന്നാലെ ബാല്‍ താക്കറെയുടെ പ്രതിമ ശുദ്ധീകരിച്ച് ശിവസേന പ്രവര്‍ത്തകര്‍. വ്യാഴാഴ്ചയാണ് സംഭവം. ബിജെപി സംഘടിപ്പിച്ച ജന്‍ ആശീര്‍വാദ് യാത്രയുടെ ഭാഗമായിട്ടാണ് എംഎസ്എംഎ മന്ത്രി നാരായണ്‍ റാണെ മുംബൈ ശിവജി പാര്‍ക്കിലെ ബാല്‍ താക്കറെയുടെ പ്രതിമ സന്ദര്‍ശിച്ചത്. മന്ത്രി സന്ദര്‍ശിച്ചതിന് പിന്നാലെ പ്രതിമയില്‍ പാലും ഗോമൂത്രവും ഉപയോഗിച്ച് ശിവസേന പ്രവര്‍ത്തകര്‍ ശുദ്ധികലശം നടത്തി. 2005ല്‍ ശിവസേനയില്‍ നിന്ന് വിട്ടതിന് ശേഷം ആദ്യമായാണ് താക്കറെ സ്മാരകത്തില്‍ നാരായണ്‍ റാണെ എത്തുന്നത്. 1999ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു റാണെ. शिवसेनाप्रमुख बाळासाहेब ठाकरे यांच्या स्मारकासमोर जाऊन मी आज नतमस्तक झालो. मी एवढंच सांगितलं की साहेब, आज तुम्ही मला आशीर्वाद द्यायला हवे होते. मला बाळासाहेबांनीच घडवलेलं आहे. #JanAshirwadYatra pic.twitter.com/RFgZlNwJc1 — Narayan Rane (@MeNarayanRane) August 19, 2021 പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2019ല്‍ ബിജെപിയിലെത്തി. സന്ദര്‍ശനത്തിന് ശേഷം റാണെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചിരുന്നു. ബാല്‍ താക്കറെയുടെ സ്മാരകത്തില്‍ പ്രവേശിക്കാന്‍ റാണെക്ക് അവകാശമില്ലെന്നും ശിവസേനയെ വഞ്ചിച്ച നേതാവാണ് റാണെയെന്നും ശിവസേന പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ റാണെ പ്രവേശിക്കുന്നത് ശിവസേന പ്രവര്‍ത്തകര്‍ തടഞ്ഞില്ല. വിഡി സവര്‍ക്കറുടെ സ്മാരകത്തിലും റാണെ പുഷ്പാഞ്ജലി അര്‍പ്പിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3mgPciF
via IFTTT
from Asianet News https://ift.tt/3mgPciF
via IFTTT
സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ കാട്ടി പണം തട്ടൽ പതിവ്; കൊച്ചിയിൽ ഒരാള്‍ അറസ്റ്റില്‍
കൊച്ചി: സ്ത്രീകളെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ കാട്ടി പണം തട്ടുന്നയാളെ കൊച്ചി പൊലീസ് പിടികൂടി. ടെക്സ്റ്റൈല്‍ ബിസിനസ് നടത്തുന്ന മുവാറ്റുപുഴ സ്വദേശി സനീഷിനെയാണ് അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകള്‍ ഇയാളുടെ തട്ടിപ്പിനാരായായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു എറണാകുളം സ്വദേശിനിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സെന്ട്രല്‍ പൊലിസ് സനീഷിനെ പിടികൂടിയത്. വൈറ്റിലയില്‍ ഇയാള്‍ ടെക്സ്റ്റൈല്‍ കട നടത്തുന്നുണ്ട്. ജോലിക്കെന്ന പേരില്‍ യുവതികളെ വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു തിരുവനന്തപുരം സ്വദേശിയായ ഒരു അഭിഭാഷകയുടെ സഹായവും സനീഷിന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. മരട് ,തൊടുപുഴ എന്നിവിടങ്ങളിലും സനീഷിനെതിരെ കേസ് നിലവിലുണ്ട്. വിദേശത്ത് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസുകളാണിവ.
from Asianet News https://ift.tt/2XBqPSB
via IFTTT
from Asianet News https://ift.tt/2XBqPSB
via IFTTT
ലോക്ക്ഡൗണ്‍ പെറ്റി ചോദ്യം ചെയ്തയാള്‍ മോഷണക്കേസില്‍ അറസ്റ്റില്‍
കൊല്ലം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരിലെ പൊലീസിന്റെ പിഴ ചുമത്തലിനെതിരെ പ്രതികരിച്ചയാള്‍ മോഷണ കേസില്‍ അറസ്റ്റില്‍. കൊല്ലം ചടയമംഗലം സ്വദേശി ശിഹാബിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമില്ലെന്നാണ് പൊലീസ് വിശദീകരണം. നവമാധ്യമങ്ങളില്‍ അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ദൃശ്യങ്ങളിലൊന്നിന്റെ ഭാഗമാണിത്. സാമൂഹിക അകലം പാലിച്ചില്ലെന്ന കാരണം പറഞ്ഞ് പൊലീസ് പെറ്റിയടിച്ച നടപടി ചോദ്യം ചെയ്യുന്ന ശിഹാബ്. ഗൗരി നന്ദ എന്ന വിദ്യാര്‍ഥിനിയും പൊലീസ് നടപടിക്കെതിരെ അന്ന് രംഗത്തെത്തിയത് സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം സ്വന്തം സഹോദരന്റെ വീട്ടില്‍ ഉണ്ടായ മോഷണവുമായി ബന്ധപ്പെട്ടാണ് ശിഹാബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജ്യേഷ്ഠന്റെ വീട്ടിലെ ടെറസ്സിന്റെ മുകളില്‍ ഉണക്കി സൂക്ഷിച്ചിരുന്ന 36കിലോ കുരുമുളകും, ഒരു ചാക്ക് നെല്ലും ശിഹാബ് മോഷ്ടിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കുരുമുളക് വിറ്റ് കാശാക്കിയെന്നും നെല്ല് ശിഹാബിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. ലോക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരിലെ പൊലീസ് അന്യായം ചോദ്യം ചെയ്തയാളെ ദിവസങ്ങള്‍ക്കകം മോഷണ കേസില്‍ അറസ്റ്റ് ചെയ്തതില്‍ അസ്വാഭാവികത സംശയിക്കുന്നവരുണ്ട്. എന്നാല്‍ അന്നത്തെ സംഭവവും ഇപ്പോഴത്തെ മോഷണ കേസും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്ന് പൊലീസ് പറയുന്നു. സമാനമായ മോഷണ കേസില്‍ മുമ്പും ശിഹാബ് അറസ്റ്റിലായിട്ടുണ്ടെന്നും ചടയമംഗലം പൊലീസ് വിശദീകരിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3D2smBh
via IFTTT
from Asianet News https://ift.tt/3D2smBh
via IFTTT
വനംവകുപ്പ് കൈക്കൂലി കേസ്, ഉന്നത ഉദ്യോഗസ്ഥ ബന്ധമെന്ന് സൂചന, രണ്ട് പേരെ കൂടി പ്രതി ചേർത്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വനംവകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയ കേസിൽ കൂടുതൽ അന്വേഷണം. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂടി കേസിൽ പ്രതി ചേർത്തു. ദിവ്യ റോസ്, രാജേഷ് എന്നിവരെയാണ് പ്രതി ചേർത്തത്. ഇവരുടെ വീടുകളിൽ വിജിലൻസ് പരിശോധന നടത്തി. ഉന്നത ഉദ്യോഗസ്ഥർക്ക് കൈക്കൂലി കേസുമായി ബന്ധമുണ്ടെന്ന നിർണായക വിവരം വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്കു വേണ്ടിയാണ് കൈക്കൂലിയെന്ന ശബ്ദരേഖയാണ് വിജിലൻസിന് ലഭിച്ചത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കഴിഞ്ഞ ദിവസമാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് സെഷൻ ഓഫീസർ സലിം അറസ്റ്റിലായത്. 75,000 രൂപ വാങ്ങുന്നതിനിടെയായിരുന്നു വിജിലൻസ് പിടികൂടിയത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3DbbFEb
via IFTTT
from Asianet News https://ift.tt/3DbbFEb
via IFTTT
പ്രവാസി സാമൂഹിക പ്രവർത്തകന്‍ താമസ സ്ഥലത്ത് മരിച്ചു
റിയാദ്: മലയാളി സാമൂഹിക പ്രവർത്തകൻ റിയാദിലെ താമസസ്ഥലത്ത് മരിച്ചു. തൃശ്ശൂർ വലപ്പാട് സ്വദേശി ബഷീർ (52) റിയാദ് നഗരത്തിലെ ഗുബേര സ്ട്രീറ്റിലുള്ള താമസസ്ഥലത്താണ് മരിച്ചത്. ശാരീരിക വൈഷമ്യങ്ങൾ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശേഷം റൂമിലെത്തി അധികം വൈകാതെ മരണം സംഭവിച്ചു. ദീർഘകാലമായി സൗദിയിലുള്ള ബഷീർ സടെക്സ് എന്ന സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു. തനിമ എന്ന കലാസാംസ്കാരിക വേദിയുടെ പ്രവർത്തകനും ഹജ്ജ് വളൻറിയർ ടീം അംഗവുമായിരുന്നു. പിതാവ്: ഇബ്രാഹിം. മാതാവ്: ആമിന. ഭാര്യ: ജസീല. മക്കൾ: ജാസ്മിൻ, സൽവ, ഷഹനാസ് അമൽ. റിയാദിൽ ഖബറടക്കും.
from Asianet News https://ift.tt/3j33YrA
via IFTTT
from Asianet News https://ift.tt/3j33YrA
via IFTTT
രണ്ട് താരങ്ങള്‍ക്ക് ഫിറ്റ്‌നസ് സെര്‍ട്ടിഫിക്കറ്റില്ല; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആശങ്ക
ബാംഗളൂരു: ഐപിഎല്ലിനൊരുങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വരുണ്‍ ചക്രവര്‍ത്തി, കമലേഷ് നാഗര്‍കോട്ടി എന്നിവരുടെ കാര്യത്തില്‍ ആശങ്ക. നാളെ അന്തിമ ഇലവവനെ സര്‍പ്പിക്കണം എന്നിരിക്കെ ഇരുതാരങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഇരുവരും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലാണ്. പച്ചകൊടി ലഭിച്ചില്ലെങ്കിലും രണ്ട് താരങ്ങള്‍ക്കും ഐപിഎല്‍ രണ്ടാംപാദത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും. അടുത്ത ആഴ്ച്ചയാണ് ടീം യുഎഇയിലേക്ക് തിരിക്കുന്നത്. യാത്രയ്ക്ക് മുമ്പ് അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് കൊല്‍ക്കത്ത ഫ്രാഞ്ചൈസി. എല്ലാ മത്സരങ്ങളും കളിച്ച താരമാണ് വരുണ്‍. കൊല്‍ക്കത്ത നിരയിലെ നിര്‍ണായക സാന്നിധ്യം. ഇതിനിടെ ശുഭ്മാന്‍ ഗില്‍ പരിക്കുമാറി തിരിച്ചെത്തുന്നത് കൊല്‍ക്കത്തയുടെ പ്രതീക്ഷയാണ്. ഐസിസി ടെസ്റ്റ് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ കളിക്കുമ്പോഴാണ് ഗില്ലിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് എന്‍സിഎയില്‍ നിരീക്ഷണത്തിലായിരുന്നു താരം. എന്നാലിപ്പോള്‍ താരം പൂര്‍ണഫിറ്റാണെന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ നാല് പോയിന്റ് മാത്രമാണ് ഓയിന്‍ മോര്‍ഗനും സംഘത്തിനുള്ളത്.
from Asianet News https://ift.tt/3mi5qrO
via IFTTT
from Asianet News https://ift.tt/3mi5qrO
via IFTTT
പേരാമ്പ്രയില്‍ ടാക്സി കാറിന് നേരെ ആക്രമണം; വധശ്രമത്തിന് കേസെടുത്ത് പൊലീസ്
കോഴിക്കോട്: പേരാമ്പ്രയില്‍ ടാക്സി കാറിന് നേരെ ആക്രമണം. രണ്ട് കാറുകളിലെത്തിയ സംഘമാണ് നെടുമ്പാശേരിയില്‍ നിന്ന് പേരാമ്പ്രയിലേക്ക് ഓട്ടം വന്ന ടാക്സിക്ക് നേരെ ആക്രമണം നടത്തിയത്. യാത്രക്കാരെ ഇറക്കി തിരിച്ചുപോകുംവഴിയാണ് സംഭവം. എറണാകുളത്തുനിന്നെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് ഡ്രൈവർ അനീഷ് പേരാമ്പ്ര പൊലീസിന് മൊഴിനൽകി. അംഗീകൃതമല്ലാത്ത ടാക്സി ഓടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണകാരണമെന്ന് പേരാമ്പ്ര പൊലീസ് പറഞ്ഞു. ആക്രമിച്ചവരെ തിരിച്ചറിയുമെന്ന അനീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/37ZHlho
via IFTTT
from Asianet News https://ift.tt/37ZHlho
via IFTTT
Wednesday, August 18, 2021
'അതല്ലേ ഹീറോയിസം', കൂട്ടുകാരിക്ക് ജന്മദിന ആശംസകളുമായി ഐശ്വര്യ ലക്ഷ്‍മി
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്‍മി. ഒരുപാട് സിനിമകളായിട്ടില്ലെങ്കിലും ഒന്നിനൊന്ന് വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടി ഐശ്വര്യ ലക്ഷ്‍മി. ഒട്ടേറെ ഹിറ്റുകളും സ്വന്തമാക്കി ഐശ്വര്യ ലക്ഷ്‍മി. ഇപോഴിതാ തന്റെ അടുത്ത ഒരു സുഹൃത്തിന് മനോഹരമായ ജന്മദിന ആശംസകള്‍ നേരുകയാണ് ഐശ്വര്യ ലക്ഷ്‍മി. View this post on Instagram A post shared by Aishwarya Lekshmi (@aishu__) വളരെ കരുതലോടെ സൗഹൃദം ബന്ധം സൂക്ഷിക്കുന്ന ആളാണ് ഐശ്വര്യ ലക്ഷ്‍മി. അടുത്ത കൂട്ടുകാരിയോടുള്ള തികഞ്ഞ സൗഹൃദം ഐശ്വര്യ ലക്ഷ്‍മിയുടെ വാക്കുകളിലുണ്ട്. നിന്നെ പോലെ മനോഹരമായ പ്രബന്ധങ്ങള്‍ എഴുതാൻ എനിക്ക് കഴിയില്ല, ഞാൻ 12ന് മുമ്പ് ഉറങ്ങും (അതല്ലേ ഡാ ഹീറോയിസം, എന്നെ കൊല്ലല്ലേ) എന്നും ഐശ്വര്യ ലക്ഷ്‍മി എഴുതുന്നു. കൂട്ടുകാരിക്കൊപ്പമുള്ള ഫോട്ടോയും ഐശ്വര്യ ലക്ഷ്‍മി ഷെയര്‍ ചെയ്‍തിരിക്കുന്നു. കണ്ടിട്ട് രണ്ട് വര്‍ഷമായി എന്ന് വിശ്വസിക്കാനാകുന്നില്ല എന്ന് പറയുന്ന ഐശ്വര്യ ലക്ഷ്‍മി കൂട്ടുകാരിക്ക് മനോഹരമായ ജന്മദിന ആശംസകള്‍ നേരുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ലക്ഷ്‍മി വെള്ളിത്തിരയിലെത്തിയത്. കുമാരി എന്ന സിനിമ ഐശ്വര്യ ലക്ഷ്‍മി നായികയായി ഒരുങ്ങുകയാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3CWIJzr
via IFTTT
from Asianet News https://ift.tt/3CWIJzr
via IFTTT
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ്; ടീമിനെ അഴിച്ചുപണിത് ഇംഗ്ലണ്ട്, ഡേവിഡ് മലനെ തിരിച്ചുവിളിച്ചു
സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസറ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ അഴിച്ചുപണി. ഓപ്പണര്‍ ഡോം സിബ്ലിയെ ഒഴിവാക്കി. അവസാന 15 ഇന്നിംഗ്സില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് സിബ്ലി നേടിയത്. സാക് ക്രോളിയെയും ഒഴിവാക്കിയിട്ടുണ്ട്. ട്വന്‍റി 20 സ്‌പെഷ്യലിസ്റ്റ് ഡേവിഡ് മലനെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു. മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മലന്‍ ടെസ്റ്റ് ടീമിലെത്തുന്നത്. തോളിന് പരിക്കേറ്റ പേസര്‍ മാര്‍ക്ക് വുഡിനെ നിലനിര്‍ത്തിയിട്ടുണ്ട്. പാകിസ്ഥാനെതിരായ പരമ്പരയിൽ തിളങ്ങിയ സീമര്‍ സാഖിബ് മഹ്മദൂമിനെയും ടീമിൽ ഉള്‍പ്പെടുത്തി. ഈ മാസം 25ന് ലീഡ്സിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. ലോര്‍ഡ്സില്‍ ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലാണ്. ട്രെന്‍ഡ് ബ്രിഡ്‌ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. Thoughts on our squad for the third Test against India? 🤔 🏴 #ENGvIND 🇮🇳 pic.twitter.com/8w2U1EVRXw — England Cricket (@englandcricket) August 18, 2021 ലോര്‍ഡ്‌സ് ടെസ്റ്റില്‍ തോൽവിയുടെ വക്കിൽ നിന്ന് ഐതിഹാസിക വിജയത്തിലേക്ക് ഉയർത്തെഴുന്നേല്‍ക്കുകയായിരുന്നു ടീം ഇന്ത്യ. അവസാന ദിനം 151 റൺസ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആവേശം അവസാന മണിക്കൂറിലേക്ക് നീണ്ട അഞ്ചാം ദിനം തുടങ്ങുമ്പോൾ ഇംഗ്ലണ്ടിനായിരുന്നു ജയസാധ്യത. തുടക്കത്തിലെ റിഷഭ് പന്തിനെ നഷ്ടമായതോടെ ജയമുറപ്പിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇന്ത്യ വാലിൽക്കുത്തി തല ഉയർത്തുകയായിരുന്നു മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുമ്രയുടെയും പോരാട്ടവീര്യത്തിൽ തോൽക്കില്ലെന്ന് ഉറപ്പിച്ച ഇന്ത്യ പിന്നീട് ജയത്തിലേക്ക് പന്തെറിഞ്ഞു. അവസാന മണിക്കൂർ വരെ സമനിലക്കായി പൊരുതിയ ഇംഗ്ലണ്ടിനെ ഒടുവിൽ പേസ് കരുത്തിൽ എറിഞ്ഞിട്ട് ഇന്ത്യ ജയം കൈപ്പിടിയിലൊതുക്കി. സ്‌കോർ: ഇന്ത്യ 364, 298-8, ഇംഗ്ലണ്ട് 391, 120. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ജസ്പ്രീത് ബുമ്ര മൂന്നും ഇഷാന്ത് ശർമ രണ്ടും വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു. ഇന്ത്യക്കായി ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ കെ എൽ രാഹുലാണ് കളിയിലെ താരം. ശാസ്‌ത്രിക്ക് പകരം ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനാകില്ല? ഏറ്റവും പുതിയ വിവരങ്ങള്‍ ടി20 ലോകകപ്പില്‍ ആരാവും വിജയി; പ്രവചനവുമായി ദിനേശ് കാര്‍ത്തിക് ഐപിഎല്‍: യുഎഇയില്‍ ഗില്‍ കളിക്കുമോ? പ്രതികരണവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3sw7Zrx
via IFTTT
from Asianet News https://ift.tt/3sw7Zrx
via IFTTT
Subscribe to:
Posts (Atom)
About Me
- Ershad T M
- kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............