Saturday, September 25, 2021

കനത്ത മഞ്ഞ്: കണ്ണൂരും മം​ഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങൾ കൊച്ചിയിലിറക്കി, കരിപ്പൂരിൽ വിമാനം വൈകുന്നെന്ന് പരാതി

തിരുവനന്തപുരം മോശം കാലാവസ്ഥയെ തുട‍ർന്ന് വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. കണ്ണൂ‍ർ അന്താരാഷ്ട്ര വിമാനത്താവളത്തിലും മം​ഗലാപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറങ്ങേണ്ട വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. കൊച്ചി നെ‌ടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവ ഇറക്കിയത്. 

മോശം കാലാവസ്ഥയെ തുട‍ർന്നാണ് വിമാനങ്ങൾ വഴിതിരിച്ചു വിട്ടതെന്നാണ് വിവരം. ദുബൈയിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാരുമായി വന്ന എയ‍ർ ഇന്ത്യ വിമാനവും മം​ഗലാപുരത്ത് ഇറങ്ങേണ്ടിയിരുന്ന എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനവുമാണ് കൊച്ചിയിലിറക്കിയത്. യാത്രക്കാ‍ർ വിമാനത്തിൽ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ അതത് വിമാനത്താവളങ്ങളിലേക്ക് തിരികെ പോകും. വൈകാതെ മടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്ന് എയ‍ർ ഇന്ത്യ അധികൃതരും വ്യക്തമാക്കി.

അന്തരീക്ഷത്തിലെ കനത്ത മഞ്ഞാണ് വിമാനങ്ങൾ വൈകാൻ കാരണമായത്. കോഴിക്കോട് കരിപ്പൂ‍ർ അന്താരാഷ്ട്ര വിമാനത്താവളത്തിലും യാത്രക്കാ‍ർക്ക് തടസം നേരിട്ടു. എയർ ഇന്ത്യ വിമാനം പുറപ്പെടാൻ വൈകുന്നതാണ് കാരണം. ഇന്ന് പുലർച്ചെ മൂന്നരയ്ക്ക് കരിപ്പൂ‍ർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനമാണ് ഇതുവരെ പുറപ്പെടാൻ സാധിക്കാതെ വിമാനത്താവളത്തിൽ തന്നെ കിടക്കുന്നത്. വിമാനത്തിലെ 186 യാത്രക്കാരും വിമാനത്താവളത്തിലെ ലോഞ്ചിൽ തന്നെ കഴിയുകയാണ്. ഇവരിൽ 30 പേ‍ർ കുട്ടികളാണ്. വിമാനത്താവള അധികൃതരും സ്ഥലത്തെത്തിയില്ലെന്ന് യാത്രക്കാ‍ർ പരാതി ഉന്നയിച്ചു. 



from Asianet News https://ift.tt/3m1gJ6c
via IFTTT

കാർവിയിലെ 700 കോടിയുടെ ഓഹരികൾ മരവിപ്പിച്ച് ഇഡി

ദില്ലി: കാർവി സ്റ്റോക് ബ്രോക്കിങ് ലിമിറ്റഡിലെ റെയ്ഡിന് പിന്നാലെ 700 കോടി രൂപയുടെ ഓഹരികൾ മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് നടപടി. കമ്പനി സിഎംഡി പാർത്ഥസാരഥി അടക്കമുള്ളവർക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസന്വേഷണത്തിന്റെ തുടർച്ചയാണ് നടപടി.

നിലവിൽ ഹൈദരാബാദിലെ ചഞ്ചൽഗുദ ജയിലിലാണ് പാർത്ഥസാരഥിയുള്ളത്. തെലങ്കാന പൊലീസാണ് കഴിഞ്ഞ മാസം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സെപ്തംബർ 22 ന് ഹൈദരാബാദിലെ കാർവി ഗ്രൂപ്പിന്റെ ആറിടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. സി പാർത്ഥസാരഥിയുടെ വീട്ടിലടക്കമാണ് റെയ്ഡ് നടത്തിയിരുന്നത്.

നിരവധി വ്യാജരേഖകൾ റെയ്ഡിൽ അന്വേഷണ ഏജൻസിക്ക് കിട്ടി. വ്യക്തിഗത ഡയറികൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഇമെയിലുകൾ, വസ്തുവിന്റെ ആധാരം തുടങ്ങിയ രേഖകൾ റെയ്ഡിൽ കണ്ടെത്തിയിരുന്നു. ഗ്രൂപ്പ് കമ്പനികളിലുള്ള ഓഹരികൾ സ്വകാര്യ ഇടപാടിലൂടെ കൈമാറ്റം ചെയ്യാനും അതുവഴി തനിക്കെതിരായ ക്രിമിനൽ കേസ് നടപടികൾ വൈകിപ്പിക്കാനും പാർത്ഥസാരഥി ശ്രമിച്ചുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായതായാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ. ഈ ഓഹരികൾക്ക് 700 കോടി രൂപ മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്.

പാർത്ഥസാരഥിയുടെയും മക്കളായ രജതിന്റെയും അധിരജിന്റെയും പേരിലുണ്ടായിരുന്നതാണ് ഈ ഓഹരികൾ. തങ്ങളുടെ ഇടപാാടുകാരുടെ ഓഹരികൾ പണയപ്പെടുത്തി കാർവിി ഗ്രൂപ്പ് 329 കോടി രൂപ വായ്പയെടുത്തുവെന്നും പിന്നീട് ഈ തുക വകമാറ്റി ചെലവാക്കിയെന്നുമാണ് തെലങ്കാന പൊലീസ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. ഇതേത്തുടർന്നാണ് ഇഡിയും ഇവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടപടിയെടുത്തത്.



from Asianet News https://ift.tt/3zHQwOE
via IFTTT

ഐപിഎല്‍ 2021: ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ചെന്നൈ, ജയം തുടരാന്‍ കൊല്‍ക്കത്ത

അബുദാബി: ഐപിഎല്ലില്‍ ഇന്ന് ചെന്നൈയും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍. ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് അബുദാബിയില്‍ ആണ് മത്സരം. യുഎഇ ലെഗ്ഗില്‍ വിജയക്കുതിപ്പ് നടത്തുന്ന രണ്ട് ടീമുകളാണ് എം എസ് ധോണിയുടെ (MS Dhoni) ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) ഓയിന്‍ മോര്‍ഗന്റെ (Eion Morgan) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും (Kolkata Knight Riders). 

ജയിച്ച ഏഴ് മത്സരങ്ങളില്‍ ആറ് വ്യത്യസ്ത താരങ്ങള്‍ മാന്‍ ഓഫ് ദ് മാച്ചായി എന്നതാണ് സിഎസ്‌കെയുടെ സവിശേഷത. പിച്ചിന്റെ സ്വഭാവം മനസിലാക്കി ബൗളര്‍മാരെ ഉപയോഗിക്കാനറിയുന്ന നായകനും സ്വന്തം റോള്‍ തിരിച്ചറിയുന്ന കളിക്കാരുമാണ് സിഎസ്‌കെയുടെ കരുത്ത്.

ഇന്ത്യയിലെ ഏഴ് മത്സരങ്ങളില്‍ രണ്ടില്‍ മാത്രം ജയിച്ച കൊല്‍ക്കത്ത് ആകെ മാറിപ്പോയി. സ്പിന്നര്‍മാരുടെയും യുവ ഇന്ത്യന്‍ ബാറ്റര്‍മാരുടെയും മികവില്‍ രണ്ട് വമ്പന്മാരെ നിലംപരിശാക്കിയാണ് വരവ്. മധ്യനിര കാര്യമായി പരീക്ഷിക്കപ്പെടുന്നില്ല എന്നത് കൊല്‍ക്കത്തയ്ക്ക് ഒരേസമയം നേട്ടവും കോട്ടവും.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ. ഒമ്പത് മത്സരങ്ങളില്‍ 14 പോയിന്റാണ് അവര്‍ക്കുള്ളത്. ഇന്ന് ജയിക്കാനായാല്‍ ഒന്നാം സ്ഥാനത്തേക്ക് കയറാം. കൊല്‍ക്കത്ത നാലാമതാണ് ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എട്ട് പോയിന്റുണ്ട് മോര്‍ഗനും സംഘത്തിനും. ജയിച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പിന്തള്ളി മൂന്നാമതെത്താം.



from Asianet News https://ift.tt/3i7uQ8R
via IFTTT

അത്ഭുതപ്പെടുത്തുന്ന വിലയില്‍ പുത്തന്‍ റെഡ്മി ടിവി; വിലയും സവിശേഷതയും ഇങ്ങനെ

റെഡ്മി സ്മാര്‍ട്ട് ടിവി 32, സ്മാര്‍ട്ട് ടിവി 43 എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡോള്‍ബി ഓഡിയോ, ഐഎംഡിബി ഇന്റഗ്രേഷന്‍, ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള 'ഓള്‍-റൗണ്ട് എന്റര്‍ടെയ്ന്‍മെന്റ്' കൊണ്ടുവരാനും പുതിയ സ്മാര്‍ട്ട് ടിവികള്‍ ലക്ഷ്യമിടുന്നു. റെഡ്മി സ്മാര്‍ട്ട് ടിവി മോഡലുകളില്‍ ഡോള്‍ബി 5.1 സറൗണ്ട് സൗണ്ട് അനുഭവം നല്‍കുന്നു. ഒരു പ്രത്യേക ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണും ക്വിക്ക് മ്യൂട്ടും ക്വിക്ക് വേക്കും ഉള്‍പ്പെടെയുള്ള സവിശേഷതകളും ഉള്‍പ്പെടുന്ന പുതിയ എംഐ റിമോട്ടും ഷവോമി പുതിയ റെഡ്മി സ്മാര്‍ട്ട് ടിവി (Redmi Smart TV) മോഡലുക്കൊപ്പം പുറത്തിറക്കിയിട്ടുണ്ട്. വണ്‍പ്ലസ് ടിവി വൈ 1 32, 43, റിയല്‍മി സ്മാര്‍ട്ട് ടിവി 32, 43 എന്നിവയ്ക്കെതിരെ ഷവോമി റെഡ്മി സ്മാര്‍ട്ട് ടിവി 32, 43 മോഡലുകള്‍ അവതരിപ്പിക്കുന്നു.

ഇന്ത്യയില്‍ റെഡ്മി സ്മാര്‍ട്ട് ടിവി 32, റെഡ്മി സ്മാര്‍ട്ട് ടിവി 43 വില, ലഭ്യത

റെഡ്മി സ്മാര്‍ട്ട് ടിവി 32 ഇന്ത്യയില്‍ 15,999 രൂപയ്ക്ക് വില്‍ക്കും. റെഡ്മി സ്മാര്‍ട്ട് ടിവി 43 ന്റെ വില 25,999 രൂപയാണ്. പുതിയ റെഡ്മി സ്മാര്‍ട്ട് ടിവി മോഡലുകള്‍ ആമസോണ്‍, എംഐ ഹോം സ്റ്റോറുകള്‍, ഓഫ്ലൈന്‍ റീട്ടെയിലര്‍മാര്‍ എന്നിവയിലൂടെ രാജ്യത്ത് വാങ്ങാന്‍ ലഭ്യമാണ്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2021, ദീപാവലി വിത്ത് എംഐ വില്‍പ്പന എന്നിവയുടെ ആദ്യ ദിവസം മുതല്‍ ടിവികള്‍ വില്‍പ്പനയ്ക്കെത്തും. ഈ ഉത്സവ സീസണ്‍ വില്‍പ്പനയുടെ തീയതികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഉത്സവ സീസണില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി, റെഡ്മി സ്മാര്‍ട്ട് ടിവി 32, സ്മാര്‍ട്ട് ടിവി 43 എന്നിവ പ്രത്യേക ഉത്സവ ഓഫറും വിലയും ലഭ്യമാക്കുമെന്ന് ഷവോമി പറഞ്ഞു. സ്‌പെസിഫിക്കേഷനുകളില്‍, റെഡ്മി സ്മാര്‍ട്ട് ടിവി 32, റെഡ്മി സ്മാര്‍ട്ട് ടിവി 43 എന്നിവ രണ്ടും ആന്‍ഡ്രോയ്ഡ് ടിവി 11-ല്‍ പാച്ച്വാള്‍ 4-ന്റെ കൂടെയാണ് പ്രവര്‍ത്തിക്കുന്നത്. യൂണിവേഴ്‌സല്‍ സേര്‍ച്ച്, കുട്ടികളുടെ മോഡ്, ലാംഗ്വേജ് വേള്‍ഡ് എന്നിവയുള്‍പ്പെടെയുള്ള സവിശേഷതകളും നല്‍കുന്നു. ടിവികളില്‍ ഷവോമിയുടെ വിവിഡ് പിക്ചര്‍ എഞ്ചിനും ഡോള്‍ബി ഓഡിയോയും ഡിടിഎസ് വെര്‍ച്വല്‍: എക്‌സ് പിന്തുണയും സഹിതം 20W സ്പീക്കറുകളും വഹിക്കുന്നു. കൂടാതെ, മെച്ചപ്പെട്ട ഓഡിയോ അനുഭവത്തിനായി ഡോള്‍ബി 5.1 സറൗണ്ട് സൗണ്ട് ഉണ്ട്. റെഡ്മി സ്മാര്‍ട്ട് ടിവികള്‍ ക്രോംകാസ്റ്റ് ബില്‍റ്റ്-ഇന്‍ കൊണ്ട് വരുന്നു, കൂടാതെ ഗൂഗിള്‍ അസിസ്റ്റന്റ് പിന്തുണ പ്രീലോഡ് ചെയ്തിരിക്കുന്നു.

റെഡ്മി സ്മാര്‍ട്ട് ടിവി 32, റെഡ്മി സ്മാര്‍ട്ട് ടിവി 43 എന്നിവയില്‍ ഒരു പ്രത്യേക എംഐ റിമോട്ടും ഉള്‍പ്പെടുന്നു, അത് ഡെഡിക്കേറ്റഡ് ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണും ക്വിക്ക് മ്യൂട്ട് ഉള്‍പ്പെടെയുള്ള സവിശേഷതകളും ഉള്‍ക്കൊള്ളുന്നു. ഇത് വോളിയം ഡൗണ്‍ കീ ഇരട്ട ടാപ്പുചെയ്ത് ടിവിയെ നിശബ്ദമാക്കാന്‍ നിങ്ങളെ അനുവദിക്കുന്നു. അഞ്ച് സെക്കന്‍ഡിനുള്ളില്‍ ടിവി ഓണ്‍ ചെയ്യാന്‍ സഹായിക്കുന്ന ക്വിക്ക് വേക്ക് ഫീച്ചറും റിമോട്ടില്‍ ഉള്‍പ്പെടുന്നു. പുതിയ റെഡ്മി സ്മാര്‍ട്ട് ടിവി മോഡലുകളിലെ വയര്‍ലെസ് കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് v5.0 എന്നിവ ഉള്‍പ്പെടുന്നു. വലിയ ഡിസ്‌പ്ലേയിലേക്ക് ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ കാസ്റ്റ് ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ മിറാകാസ്റ്റ് ആപ്പും ടിവികളില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, ഒരു ഗെയിം കണ്‍സോള്‍ ഉപയോഗിച്ച് ടിവികള്‍ ഉപയോഗിക്കുമ്പോള്‍ ലേറ്റന്‍സി നിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഒരു ഓട്ടോ ലോ ലേറ്റന്‍സി മോഡ് ഉണ്ട്. പുതിയ റെഡ്മി സ്മാര്‍ട്ട് ടിവി മോഡലുകളുടെ പോര്‍ട്ടുകളില്‍ രണ്ട് HDMI, രണ്ട് USB 2.0, AV, 3.5mm ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ ഇഥര്‍നെറ്റ്, ഒരു ആന്റിന പോര്‍ട്ട് എന്നിവയുമുണ്ട്.



from Asianet News https://ift.tt/2Wh72HY
via IFTTT

ശസ്ത്രക്രിയ വിജയകരം; നേവിസിന്റെ ഹൃദയം ഇനിയും തുടിക്കും

കോഴിക്കോട്: മസ്തിഷ്ക മരണം (Brain dead) സംഭവിച്ച നേവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ (heart transplantation) കണ്ണൂർ സ്വദേശിക്ക് വച്ച് പിടിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ സർജറി പുലർച്ചെ മൂന്നരയ്ക്കാണ് പൂർത്തിയായത്. കോഴിക്കോട് മെട്രോ ആശുപത്രിയിലാണ് എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവത്തൂർ സ്വദേശി നേവിസിന്‍റെ ഹൃദയവുമായി എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും വൈകീട്ട് നാലേ പത്തിനാണ് ആംബുലന്‍സ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. എറണാകുളം മുതല്‍ കോഴിക്കോടുവരെ സർക്കാർ റോഡില്‍ ഗ്രീന്‍ ചാനല്‍ ക്രമീകരണമൊരുക്കിയിരുന്നു. വഴിയില്‍ ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രിയടക്കം ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു. 172 കിമീ ദൂരം മൂന്ന് മണിക്കൂർ അഞ്ച് മിനിറ്റുകൊണ്ട് പിന്നിട്ട് രാത്രി ഏഴേകാലോടെ ഹൃദയം കോഴിക്കോട് മെട്രോ ഇന്‍റർനാഷണല്‍ ആശുപത്രിയിലെത്തിച്ചു.

തൊട്ടുപിന്നാലെ കണ്ണൂർ സ്വദേശിയായ അന്‍പത്തൊന്‍പതുകാരന് ഹൃദയം വച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയയും തുടങ്ങി. ഇത് കൂടാതെ നേവിസിന്‍റെ കരളും കിഡ്ണിയും കൈകളുമടക്കം ആറ് അവയവങ്ങൾ എറണാകുളത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്തു. ഫ്രാന്‍സില്‍ വിദ്യാർത്ഥിയായിരുന്ന നേവിസ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് സെപ്റ്റംബർ പതിനാറിന് കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയത്തെ ആശുപത്രിയില്‍വച്ച് മസ്തിഷ്ക മരണം സംഭവിച്ചത്. കേരളത്തില്‍ അപൂർവമായാണ് ഒരാളുടെ ഏഴ് അവയവങ്ങളും ദാനം ചെയ്യുന്നത്.



from Asianet News https://ift.tt/3on9Kr9
via IFTTT

ആമസോണിനെ മറികടക്കാൻ ഫ്ലിപ്കാ‍ർട്ട്, ഓഫറുകളുടെ ഉത്സവകാലം നേരത്തെയാക്കി

ദില്ലി: ഫെസ്റ്റിവൽ വിൽപ്പനയ്ക്കായി കാത്തിരിക്കുകയാണ് ഇന്ത്യക്കാർ. പതിവുപോലെ ഇക്കുറിയും ഇ-കൊമേഴ്സ് (E-commerce) വിപണിയിൽ മത്സരം കടുക്കുമെന്ന് ഉറപ്പാണ്. കൊമ്പുകോർക്കാൻ ആമസോണും (Amazon) ഫ്ലിപ്കാർട്ടും (Flipkart) രംഗത്തിറങ്ങുമ്പോൾ നേട്ടമുണ്ടാവുക ഉപഭോക്താക്കൾക്കാണല്ലോ. ഇക്കുറിയും സ്ഥിതി വ്യത്യസ്തമല്ല. ആമസോൺ ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ (The Great Indian Festival) തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്ലിപ്കാർട്ട് തങ്ങളുടെ ബിഗ് ബില്യൺ ഡേയ്സ് (Big Billion Days) തീയതി നേരത്തെയാക്കി.

ആമസോണിന് ചില്ലറ തലവേദനയല്ല ഫ്ലിപ്കാർട്ട് സൃഷ്ടിക്കുന്നതെന്ന് വ്യക്തം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനും ഒരു ദിവസം മുൻപാണ്
ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്സ് തുടങ്ങുന്നത്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് എട്ടാമത് എഡിഷൻ തീയതികൾ ഒക്ടോബർ ഏഴ് മുതൽ 12 വരെയാണ് നിശ്ചയിച്ചിരുന്നത്. എന്നാലിത് ഒക്ടോബർ മൂന്ന് മുതൽ പത്ത് വരെയാക്കി പുനക്രമീകരിച്ചു. ഒക്ടോബർ നാല് മുതലാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തുടങ്ങുന്നത്. അതിനാൽ തന്നെ ഒരു ദിവസം മുൻപ് തന്നെ ഓഫറുകൾ നൽകി പരമാവധി ഉപഭോക്താക്കളെ ആക‍ർഷിക്കാൻ ഫ്ലിപ്കാർട്ടിന് സാധിക്കും. 

ഫ്ലിപ്കാർട്ടിന് പുറമെ വാൾമാർട്ടിന്റെ തന്നെ ഉടമസ്ഥതയിലുള്ള മിന്ത്രയും ഇതേ തീയതിയിലാണ് ഫെസ്റ്റിവൽ ഓഫറുകൾ ലഭ്യമാക്കുന്നത്. ഒക്ടോബർ മൂന്ന് മുതൽ പത്ത് വരെ മിന്ത്രയിൽ വൻ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ സാധിക്കും. ബിഗ് ബില്യൺ ഡേയ്സ് എട്ടാം എഡിഷൻ തീയതികൾ അധികം വൈകാതെ തന്നെ ആപ്പുകളിൽ അപ്ഡേറ്റ് ചെയ്യപ്പെടുമെന്നാണ് പിടിഐയിലെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ബിഗ് ബില്യൺ ഡേയ്സ് ഫ്ലിപ്കാർട്ട് സെല്ലർമാർക്കും ദി ഗ്രേറ്റ് ഇന്ത്യൻ ഇന്ത്യൻ ഫെസ്റ്റിവൽ ആമസോൺ സെല്ലർമാർക്കും നിർണായകമാണ്. മഹാമാരിക്കാലത്ത് ബിസിനസ് നഷ്ടപ്പെട്ടവർക്ക് കച്ചവടം മെച്ചപ്പെടുത്താനും വിപണി പിടിക്കാനുമുള്ള അവസരമാണിത്.



from Asianet News https://ift.tt/3kGIaCC
via IFTTT

ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാം, ബാറുകളിലും പ്രവേശനം: കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (covid) നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളിൽ (bar) ഇരുന്ന് മദ്യപിക്കാനുമാണ് അനുമതിയായി. ഹോട്ടലുകൾ ഇന്നലെ രാത്രി തന്നെ ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങി. അൻപത് ശതമാനം സീറ്റിലാണ് അനുമതി. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കാണ് പ്രവേശനം.

നീന്തൽക്കുളങ്ങളും ഇൻഡോർ സ്റ്റേഡിയങ്ങൾക്കും പ്രവര്‍ത്തിക്കുന്നത് അനുമതി നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ തിയേറ്ററുകൾ തുറക്കുന്നതിലും തീരുമാനമുണ്ടാകും. തിയേറ്ററിൻ്റെ പ്രശ്നം പ്രത്യേകമായി പരിഗണിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ആദ്യഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം 91 ശതമാനം കടന്നതും രോഗവ്യാപനം കുറഞ്ഞതുമാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനുള്ള കാരണം.

ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതി മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. ബാറുകളിലും സമാനമായ രീതീയിലായിരിക്കും ക്രമീകരണം. രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ചവർക്ക്  ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. 18 വയസ്സിന് താഴെയുള്ളവർക്ക് ഇത് ബാധകമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.



from Asianet News https://ift.tt/3i9ubDJ
via IFTTT

മാവോയിസ്റ്റ് സാന്നിധ്യം; കേരളമടക്കം 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും

ദില്ലി: മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ വെല്ലുവിളി വിലയിരുത്തുന്നതിനൊപ്പം സായുധ സേനയുടെ പ്രവൃത്തിയും അവലോകനം ചെയ്യും. നക്സല്‍ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും യോഗത്തിന്‍റെ അജണ്ടയിലുണ്ട്. കേരളത്തിന് പുറമെ ഛത്തീസ്ഘട്ട്, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമബംഗാള്‍, ബിഹാര്‍, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെയും സാഹചര്യം വിലയിരുത്തും.

കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തില്‍ ഒരു മാസത്തിനിടെ രണ്ട് തവണയാണ് സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്. കഴിഞ്ഞ ആഴ്ച രണ്ട് സ്ത്രീകളടങ്ങുന്ന ആയുധധാരികളായ മാവോയിസ്റ്റ് സംഘമാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്ലാന്‍റേഷന്‍ വാർഡിലെ പേരാമ്പ്ര എസ്റ്റേറ്റിലെത്തിയത്. എസ്റ്റേറ്റ് മതിലിലും ബസ്റ്റോപ്പിലും പോസ്റ്ററൊട്ടിച്ച സംഘം ലഘുലേഖകള്‍ വിതരണം ചെയ്തെന്നും നാട്ടുകാർ പറഞ്ഞു. റീപ്ലാന്‍റേഷന്‍റെ മറവില്‍ തോട്ടത്ത ഖനന മാഫിയകൾക്ക് വിട്ടുകൊടുക്കരുതെന്നാണ് സിപിഐ മാവോയിസ്റ്റിന്‍റെ പേരിലുള്ള പോസ്റ്ററിലുള്ളത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് മുഴുവന്‍ സമയ തണ്ടർബോൾട്ട് സുരക്ഷയൊരുക്കി.

Also Read: മാവോയിസ്റ്റ് എന്ന പേരിൽ പണം തട്ടാൻ ശ്രമം, മലപ്പുറം സ്വദേശി പിടിയിൽ



from Asianet News https://ift.tt/39ESMfe
via IFTTT

പൊട്ടിത്തെറികൾക്കിടെ കെപിസിസി പുനഃസംഘടന ചർച്ചകൾ തുടരുന്നു; താരിഖ് അൻവർ തിരുവനന്തപുരത്ത്, നേതാക്കളെ കാണും

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവ‍ർ (tariq anwar) ഇന്ന് സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും. കെപിസിസി നേതൃത്വം ഇതിനകം എ-ഐ ഗ്രൂപ്പുകളിൽ നിന്ന് പട്ടിക വാങ്ങിയിട്ടുണ്ട്. ഇരുഗ്രൂപ്പുകളെയും പരിഗണിച്ച് പരാതിയില്ലാതെ പുനഃസംഘടന തീർക്കാനാണ് ശ്രമം. രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ച വി എം സുധീരനെ ( v m sudheeran)  അനുനയിപ്പിക്കാനുള്ള ശ്രമം ഇന്ന് ഉണ്ടാകും. അതിനിടെ കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതൃത്വത്തെ വിമർശിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട റിഷി പൽപ്പു ഇന്ന് കോൺഗ്രസ്സിൽ ചേരും.

കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കെപിസിസി മുൻ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരൻ  കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് രാജിവച്ചത്. കടുത്ത അതൃപ്തിയെ തുടർന്നാണ് സുധീരന്‍റെ രാജി. എന്നാല്‍, വി എം സുധീരന്റെ പരാതി എന്താണെന്ന് അറിയില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടുണ്ടെന്നും രണ്ട് തവണ വി എം സുധീരനെ വിളിച്ചിരുന്നുവെന്നും കെ സുധാകരൻ പറയുന്നു. 'അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടിരുന്നു. പാർട്ടിയിൽ കൂടിയാലോചന നടക്കാറുണ്ട്. പലരും എത്താറില്ല എന്നതാണ് പ്രശ്നം'. ഞങ്ങളുടെ ഭാഗത്ത് നിന്നുമുള്ള പിഴവ് കൊണ്ടാണ് രാജി എന്ന് കരുതുന്നില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

Also Read: സുധീരന്റെ രാജി: 'സുധാകരനുമായി ചർച്ച നടത്തും', ആവശ്യമെങ്കിൽ സുധീരനെ കാണുമെന്നും താരിഖ് അൻവർ



from Asianet News https://ift.tt/3i7ZNcO
via IFTTT

ആശുപത്രിയിലെ ഖരമാലിന്യം സംസ്കരിച്ച് വില്‍പന; മാസം തോറും ഒന്നരലക്ഷം രൂപ വരുമാനവുമായി കോട്ടയം മെഡിക്കൽ കോളേജ്

ആശുപത്രിയിലെ ഖര മാലിന്യങ്ങൾ (Solid Waste)ശേഖരിച്ചു സംസ്‌കരിച്ചു വിൽക്കുന്നതിലൂടെ കോട്ടയം മെഡിക്കൽ കോളേജ് (Kottayam Medical College) കണ്ടെത്തുന്ന വരുമാനം പ്രതിമാസം ഒന്നര ലക്ഷത്തിലധികം രൂപ. കുടുംബശ്രീ പ്രവർത്തകരുമായി സഹകരിച്ചാണ് പ്രവർത്തനം. സംസ്ഥാന ശുചിത്വ മിഷന്റെ അംഗീകാരവും ഇവരെ തേടിയെത്തി.

നേരത്തെ ആശുപത്രിയിലെ മാലിന്യങ്ങൾ കുഴിച്ചിടുന്നതായിരുന്നു രീതി. ഇതു ഒഴിവാക്കി 2019 ലാണ് മാലിന്യ സംസ്കരണം തുടങ്ങിയത്. മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ, പേപ്പറുകൾ, കാർഡ് ബോർഡുകൾ തുടങ്ങിയവ ദിവസവും ശേഖരിക്കുകയാണ് ആദ്യ പടി. പിന്നീട് ഇവ പ്ലാസ്റ്റിക്കിന്റെ കനം അനുസരിച്ചു വേര്തിരിക്കും. ബൈലിങ് യന്ത്രത്തിലൂടെ ഇവ രൂപപ്പെടുത്തിയെടുത്തു പാക്ക് ചെയ്താണ് വിറ്റഴിക്കുന്നത്.

കാർഡ് ബോർഡ് വിൽപന നല്ല വരുമാനം ആണ് നൽകുന്നത്. ഇതിലൂടെ മാത്രം പ്രതി വർഷം 10 ലക്ഷം രൂപ ലഭിക്കും. ടെൻഡർ സ്വീകരിച്ചുള്ള വിൽപന ഈരാറ്റുപേട്ടയിലെ ഒരു കമ്പനി ആണ് ഏറ്റെടുത്തിരിക്കുന്നത്. കിട്ടുന്ന പണം ആശുപത്രിയുടെ വികസനത്തിന് ഉപയോഗിക്കും.

ജൂനിയർ ഹെല്ത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ 21 കുടുംബശ്രീ പ്രവർത്തകർ ആണ് ജോലി ചെയ്യുന്നത്. ഇതിനായി ഇവർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ദിവസവും അര ടണ്‍ മാലിന്യം ഇവർ തരം തിരിക്കുന്നു.അടുത്ത ഘട്ടത്തിൽ ആശുപത്രിയെ കൂടാതെ ഹോസ്റ്റലുകളും മറ്റു കേന്ദ്രങ്ങളും പദ്ധതിയിൽ ഉൾപ്പെടുതാൻ ആണ് തീരുമാനം



from Asianet News https://ift.tt/2Wh3CoC
via IFTTT

ബംഗാൾ ഉൾക്കടലിൽ ഗുലാബ് ചുഴലിക്കാറ്റ് ശക്തിയാർജിച്ചു; വൈകീട്ടോടെ തീരം തൊടും

ദില്ലി: ഗുലാബ് ചുഴലിക്കാറ്റ് (gulab cyclone) ഇന്ന് വൈകിട്ടോടെ തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഗോപാൽപൂരിനും വിശാഖപട്ടണത്തിനുമിടയില്‍ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയുടെ (odisha) തെക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കന്‍ മേഖലയിലും ജാഗ്രതാ നിര്‍ദേശം നല്‍കി. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

ഒഡീഷയില്‍ മാത്രം ദേശീയ ദുരന്തനിവാരണ സേനയുടെ 13 സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റുഗാര്‍ഡിന്‍റെ പതനിന്ഞ്ചിലധികം ബോട്ടുകള്‍ തീരമേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒഡീഷയുടെ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യത. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തീരമേഖലയില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപാര്‍പ്പിച്ചു. 65 മുതല്‍ 85 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് വീശാനാണ് സാധ്യത.

ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിൽ സെപ്റ്റംബർ 28 വരെ മഴ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മധ്യ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കാലാവസ്ഥ പ്രക്ഷുബ്ധമാവാനുള്ള സാധ്യത മുൻനിർത്തി സെപ്തംബർ 26 മുതൽ 27 വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ  മണിക്കൂറിൽ 45 മുതൽ 55  കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.



from Asianet News https://ift.tt/3D1x9m3
via IFTTT

വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കി പ്രദര്‍ശനം നടത്തി താലിബാന്‍

മനുഷ്യാവകാശത്തിന് (Human Rights)വില നല്‍കാത്ത കിരാത നടപടികളുമായി വീണ്ടും താലിബാന്‍(Taliban). വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനില്‍ നിന്നും താഴേക്ക് കെട്ടിത്തൂക്കി(hang dead body from crane) ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് താലിബാന്‍റെ ക്രൂരത. അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിലെ മെയിന്‍ സ്ക്വയറില്‍ ഇന്നലൊണ് താലിബാന്‍ പ്രഖ്യാപനങ്ങളെ കാറ്റില്‍ പറത്തി കിരാത നടപടി കാണിച്ചതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട്.

നാലുമൃതദേഹങ്ങളാണ് മെയിന്‍ സ്ക്വയറിലേക്ക് കൊണ്ടുവന്നത് ഇതില്‍ ഒരു മൃതദേഹമാണ് ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചത്. മറ്റ് മൂന്ന് മൃതദേഹങ്ങള്‍ മറ്റ് നഗരങ്ങളിലേക്ക് പൊതുപ്രദര്‍ശനത്തിന് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍റെ അധികാരം പിടിച്ചെടുക്കുന്ന സമയത്ത് മനുഷ്യാവകാശം മാനിക്കുമെന്ന താലിബാന്‍റെ ഉറപ്പ് പാഴ് വാക്കായിരിക്കുകയാണ്. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടയാള്‍ എന്ന പ്രഖ്യാപനത്തോടെയാണ് മൃതദേഹം പ്രദര്‍ശിപ്പിച്ചതെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ മൃതദേഹങ്ങളുടെ ഇത്തരത്തിലുള്ള പ്രദര്‍ശനം സംബന്ധിച്ച് ഇതുവരെ താലിബാന്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. അതേസമയം ശരിയ നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്ന താലിബാന്‍ നേതാവായ മുല്ലാ നൂറുദ്ദീന്‍ തുറാബി കുറ്റക്കാരെ തൂക്കിക്കൊല്ലുകയും അംഗവിച്ഛേദം നടത്തുകയും ചെയ്യുമെന്ന് വിശദമാക്കിയിരുന്നു. 1996-2001 കാലഘട്ടത്തില്‍ കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഉത്തരവുകള്‍ ഇട്ട ധര്‍മ്മ പ്രചാരണം ദുര്‍മാര്‍ഗം തടയല്‍ എന്ന മന്ത്രാലയം താലിബാന്‍ വീണ്ടും ആവിഷ്കരിച്ചത് ആശങ്ക പടര്‍ത്തുന്നുണ്ട്.

ശരിയ നിയമം ലംഘിക്കുന്നവര്‍ക്ക് അന്താരാഷ്ട്രതലത്തിലുള്ള മനുഷ്യാവകാശങ്ങള്‍ പോലുള്ളവ പോലും നിഷേധിക്കുന്നത് ഇവരുടെ രീതിയാണ്. ആളുകളെ പൊതുവിചാരണ ചെയത് അംഗവിച്ഛേദം നടത്തുന്നതും മൃതദേഹം പൊതുവായി പ്രദര്‍ശിപ്പിക്കുന്നതും 1996 -2001 കാലഘട്ടത്തില്‍ പതിവായിരുന്നു. 



from Asianet News https://ift.tt/39SFj3D
via IFTTT

ഇരുട്ടടിയായി ഇന്ധനവില; ഡീസൽ വില ഇന്നും കൂടി, രണ്ട് ദിവസത്തിനിടെ കൂടിയത് 48 പൈസ

തിരുവനന്തപുരം: രാജ്യത്ത് ഡീസൽ വില (diesel price) വീണ്ടും കൂടി. ഒരു ലിറ്റർ ഡീസലിന് 26 പൈസയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് രാജ്യത്ത് കൂടിയത്. ഒരു ലിറ്ററിന് 94.05 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില. 95.87 രൂപയാണ് തിരുവനന്തപുരത്തെ ഡീസൽ വില. കോഴിക്കോട് 94.24 രൂപയാണ് വില. എന്നാൽ, പെട്രോൾ വിലയിൽ മാറ്റമില്ല. ഇന്നും 101.48 രൂപയാണ് പെട്രോൾ വില.

Also Read: ഇന്ധന വില വർധന: സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങുകയും ചെയ്തു. അതേസമയം, രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ  ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ വാദം. പശ്ചിമബംഗാളിൽ പെട്രോൾ വില 100 കടന്നതിന്റെ കാരണം തൃണമൂൽ സർക്കാർ ഉയർന്ന നികുതി ഈടാക്കുന്നതാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി.

Also Read: പെട്രോൾ, ഡീസൽ വില താങ്ങാൻ വയ്യ, സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത് പോത്തിന്റെ പുറത്ത്



from Asianet News https://ift.tt/3ualU7o
via IFTTT

മഹാരാഷ്ട്രയില്‍ തിയറ്ററുകള്‍ തുറക്കുന്നു; റിലീസ് പ്രഖ്യാപിച്ച് അക്ഷയ് കുമാറിന്‍റെ 'സൂര്യവന്‍ശി'

ബോളിവുഡില്‍ നിന്ന് മറ്റൊരു സൂപ്പര്‍താര റിലീസ് കൂടി. അക്ഷയ് കുമാറിനെ (Akshay Kumar) നായകനാക്കി രോഹിത്ത് ഷെട്ടി (Rohit Shetty) സംവിധാനം ചെയ്യുന്ന 'സൂര്യവന്‍ശി'യാണ് (Sooryavanshi) റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ (Maharashtra) ഒക്ടോബര്‍ 22 മുതല്‍ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനം വന്നതിനു പിന്നാലെയാണ് അക്ഷയ് കുമാര്‍ ചിത്രം റിലീസ് പ്രഖ്യാപിച്ചത്. ദീപാവലിക്ക് ചിത്രം തിയറ്ററുകളില്‍ എത്തും.

തിയറ്റര്‍ ഉടമകളും വിതരണക്കാരുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നടത്തിയ ചര്‍ച്ചയില്‍ രോഹിത്ത് ഷെട്ടിയും പങ്കെടുത്തിരുന്നു. ഉദ്ധവിന് നന്ദി പറഞ്ഞുകൊണ്ടാണ് അക്ഷയ് കുമാറും രോഹിത്ത് ഷെട്ടിയും സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീകരവിരുദ്ധ സേനാ തലവന്‍ വീര്‍ സൂര്യവന്‍ശി എന്ന കഥാപാത്രമായാണ് അക്ഷയ് കുമാര്‍ സ്ക്രീനിലെത്തുക. മുംബൈ നഗരത്തില്‍ സംഭവിക്കാനിടയുള്ള ഒരു ഭീകരാക്രമണത്തെ തടയുക എന്നതാണ് അദ്ദേഹത്തിന് മുന്നിലുള്ള മിഷന്‍. രോഹിത്ത് ഷെട്ടിയുടെ മുന്‍ സിനിമകളിലെ കഥാപാത്രങ്ങളെ രണ്‍വീര്‍ സിംഗും അജയ് ദേവ്ഗണും ആവര്‍ത്തിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. 'സിംബ'യിലെ 'സംഗ്രാം സിംബ ബലിറാവു' ആയി രണ്‍വീര്‍ എത്തുമ്പോള്‍ സിംഗം സിരീസിലെ ബജിറാവു സിംഗമായി അജയ് ദേവ്ഗണും എത്തുന്നു. കത്രീന കൈഫ്, ജാക്കി ഷ്രോഫ്, ഗുല്‍ഷന്‍ ഗ്രോവര്‍, ജാവേദ് ജെഫ്രി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണിത്. 



from Asianet News https://ift.tt/3AW5suh
via IFTTT

മകനെ ഒരുമിച്ച് നോക്കും; കൂട്ടുകാരിയുമായുള്ള 3വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്

ന്യൂയോര്‍ക്ക് ലോകത്തെ കോടീശ്വരന്മാരില്‍ പ്രധാനിയും ടെസ്ല മേധാവിയുമായ(Tesla)  ഇലോണ്‍ മസ്‌ക്(Elon Musk ) കൂട്ടുകാരി ഗ്രിംസുമായുള്ള (Grimes) ബന്ധം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് വേര്‍പിരിയുന്നത്. ബന്ധത്തില്‍ ഇവര്‍ക്ക് ഒരു വയസ്സുള്ള മകനുണ്ട്. 2018ലാണ് ഇരുവരും ഒരുമിച്ച് താമസം തുടങ്ങുന്നത്.

ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് താമസം. ഞങ്ങള്‍ ഇപ്പോള്‍ ഭാഗികമായി പിരിഞ്ഞാണ് താമസിക്കുന്നത്. പക്ഷേ പരസ്പരം സ്‌നേഹിക്കുന്നു. കുഞ്ഞിന്റെ ഉത്തരവാദിത്തം രണ്ടുപേരും ഏറ്റെടുക്കും-മസ്‌ക് പേജ് സിക്‌സിനോട് പറഞ്ഞു. മെറ്റ് ഗാലയിലാണ് ഇരുവരെയും ഒന്നിച്ച് കാണുന്നത്. ഇത്തവണ റെഡ് കാര്‍പ്പറ്റില്‍ ഗ്രിംസ് ഒറ്റക്കാണ് നടന്നെത്തിയത്. പിന്നീട് മസ്‌കും ഒപ്പം കൂടി. മെറ്റ് ഗാലക്ക് ശേഷം മസ്‌ക് നടത്തിയ പാര്‍ട്ടിയിലും ഗ്രിംസ് പങ്കെടുത്തു.

പിറ്റേ ദിവസം ഒരുമിച്ചാണ് ഇരുവരും ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ടത്. പ്രൊഫഷണല്‍ തിരക്കുക്കളാണ് വേര്‍പിരിയാനുള്ള കാരണമായി മസ്‌ക് പറയുന്നത്. ഇരുവരുടെയും വേര്‍ പിരിയല്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ഇരുവരുടേയും കുഞ്ഞിനെച്ചൊല്ലിയുള്ള ആശങ്കയാണ് ട്വിറ്റര്‍ പ്രതികരണങ്ങളില്‍ ഏറിയ പങ്കും. എക്സാഷ് എ ട്വല്‍വ് മസ്ക്(X Æ A-12 Musk) എന്നായിരുന്നു മസ്ക് മകന് പേരിട്ടത്. 


എങ്ങനെ വിളിക്കും, എന്താണ് അര്‍ത്ഥമാക്കുന്നത്? വൈറലായി മസ്കിന്‍റെ മകന്‍റെ പേര്



from Asianet News https://ift.tt/3i6GctU
via IFTTT

ഹോള്‍ഡറുടെ വെടിക്കെട്ട് വിഫലം; ഹൈദരാബാദിനെ എറിഞ്ഞിട്ട് പഞ്ചാബിന് ത്രില്ലര്‍ ജയം

ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ(Sunrisers Hyderabad) എറിഞ്ഞിട്ട് പഞ്ചാബ് കിംഗ്‌സിന്(Punjab Kings) അഞ്ച് റണ്‍സിന്‍റെ ജയം. 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന്‍റെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റിന് 120 റണ്‍സെന്ന നിലയില്‍ അവസാനിച്ചു. 29 പന്തില്‍ 47 റണ്‍സെടുത്ത ജേസന്‍ ഹോള്‍ഡറുടെ(Jason Holder) പോരാട്ടം പാഴായപ്പോള്‍ മൂന്ന് വിക്കറ്റുമായി രവി ബിഷ്‍‌ണോയിയും(Ravi Bishnoi) രണ്ട് പേരെ മടക്കി മുഹമ്മദ് ഷമിയും(Mohammed Shami) ഒരു വിക്കറ്റുമായി അര്‍ഷ്‌ദീപ് സിംഗും(Arshdeep Singh) പഞ്ചാബിന് ജയമൊരുക്കുകയായിരുന്നു. അതേസമയം എല്ലിസിന്‍റെ അവസാന ഓവര്‍ ത്രില്ലര്‍ ഷോയായി. 

ഷമിക്കാറ്റില്‍ തല, രവിക്കാറ്റില്‍ നടു

മറുപടി ബാറ്റിംഗില്‍ പേസര്‍ മുഹമ്മദ് ഷമി തുടക്കത്തിലെ സണ്‍റൈസേഴ്‌സിനെ പ്രതിരോധത്തിലാക്കി. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും(3 പന്തില്‍ 2), നായകന്‍ കെയ്‌ന്‍ വില്യംസണും(6 പന്തില്‍ 1) ഷമിക്ക് മുന്നില്‍ മൂന്ന് ഓവറുകള്‍ക്കിടെ വീണു. പവര്‍പ്ലേയില്‍ 20/2 എന്ന സ്‌കോറിലായിരുന്നു സണ്‍റൈസേഴ്‌സ്. പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ച സ്‌പിന്നര്‍ രവി ബിഷ്‌ണോയ് കളി പഞ്ചാബിന്‍റെ വരുതിയിലാക്കുന്നതാണ് പിന്നീട് കണ്ടത്. 

എട്ടാം ഓവറില്‍ മനീഷ് പാണ്ഡെയെയും 13-ാം ഓവറില്‍ കേദാര്‍ ജാദവിനെയും അബ്‌ദുള്‍ സമദിനേയും പുറത്താക്കി. മനീഷും(23 പന്തില്‍ 13), കേദാറും(12 പന്തില്‍ 12) ബൗള്‍ഡും സമദ്(2 പന്തില്‍ 1) ഗെയ്‌ലിന്‍റെ ക്യാച്ചിലുമാണ് മടങ്ങിയത്. ഇതോടെ ഹൈദരാബാദ് 60/5 എന്ന നിലയില്‍ പരുങ്ങി. എന്നാല്‍ സാഹയ്‌ക്കൊപ്പം ചേര്‍ന്ന ഹോള്‍ഡര്‍ സിക്‌സറുകളുമായി ബാറ്റിംഗിലും ആളിക്കത്തി. ഇരുവരും തമ്മിലുള്ള ആശയക്കുഴപ്പത്തില്‍ സാഹ 31ല്‍ നില്‍ക്കേ റണൗട്ടായെങ്കിലും ഹോള്‍ഡര്‍ അടി തുടര്‍ന്നു.

കണ്ണീരായി ഹോള്‍ഡര്‍, വെടിക്കെട്ട് വിഫലം

അവസാന രണ്ട് ഓവറില്‍ സണ്‍റൈഡേഴ്‌സിന് 21 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഭുവനേശ്വറിനെ കൂട്ടുപിടിച്ച് ഹോള്‍ഡര്‍ പരമാവധി പരിശ്രമിച്ചെങ്കിലും അര്‍ഷ്‌ദീപിന്‍റെയും എല്ലിസിന്‍റേയും സ്ലോ ബോളുകള്‍ പഞ്ചാബിന് ജയമൊരുക്കി. ഹോള്‍ഡര്‍ 29 പന്തില്‍ അഞ്ച് സിക്‌സറുകള്‍ സഹിതം 47 ഉം ഭുവി നാല് പന്തില്‍ മൂന്നും റണ്‍സുമായി പുറത്താകാതെ നിന്നു. 

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്രിസ് ഗെയ്‌ല്‍ തിരിച്ചെത്തിയിട്ടും സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ക്ക് മുന്നില്‍ വിയര്‍ത്തപ്പോള്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 125 റണ്‍സേ എടുത്തുള്ളൂ. 27 റണ്‍സെടുത്ത എയ്‌ഡന്‍ മര്‍ക്രാമാണ് ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുമായി ജേസന്‍ ഹോള്‍ഡറാണ് പഞ്ചാബിനെ ചെറിയ സ്‌കോറില്‍ പൂട്ടിയത്. 

തുടക്കവും ഹോള്‍ഡര്‍ കൊടുങ്കാറ്റില്‍ 

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഹോള്‍ഡര്‍ കൊടുങ്കാറ്റോടെയായിരുന്നു മത്സരത്തിന്‍റെ തുടക്കം. അഞ്ചാം ഓവറില്‍ പന്തെടുത്ത ഹോള്‍ഡര്‍ ഓപ്പണര്‍മാരെ അഞ്ച് പന്തുകളുടെ ഇടവേളയില്‍ മടക്കി. കെ എല്‍ രാഹുല്‍ 21 പന്തില്‍ അത്രതന്നെ റണ്‍സെടുത്തും മായങ്ക് അഗര്‍വാള്‍ ആറ് പന്തില്‍ അഞ്ച് റണ്‍സുമെടുത്താണ് കൂടാരം കയറിയത്. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റിന് 29 റണ്‍സ് മാത്രമാണ് ടീമിനുണ്ടായിരുന്നത്. 

ടീമിലേക്കെത്തിയ ക്രിസ് ഗെയ്‌ല്‍(17 പന്തില്‍ 14) കൂറ്റന്‍ ഷോട്ടുകള്‍ക്ക് മടിച്ചപ്പോള്‍ 11-ാം ഓവറില്‍ റാഷിദ് ഖാന്‍ എല്‍ബിയില്‍ കുരുക്കൊരുക്കി. മറ്റൊരു വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ നിക്കോളാസ് പുരാനെ നിലയുറപ്പിക്കാന്‍ സന്ദീപ് ശര്‍മ്മയും അനുവദിച്ചില്ല. 12-ാം ഓവറില്‍ തുടര്‍ച്ചയായ രണ്ടാം സിക്‌സറിന് ശ്രമിച്ച പുരാനെ(4 പന്തില്‍ എട്ട്) സന്ദീപ് റിട്ടേണ്‍ ക്യാച്ചില്‍ പറഞ്ഞയച്ചു. ഒരുവശത്ത് കാലുറപ്പിക്കുമെന്ന് തോന്നിയ എയ്‌ഡന്‍ മര്‍ക്രാം 32 പന്തില്‍ 27 റണ്‍സെടുത്ത് അബ്‌ദുള്‍ സമദിന് മുന്നില്‍ കീഴടങ്ങിയതോടെ പഞ്ചാബ് 15 ഓവറില്‍ 93/5 എന്ന നിലയില്‍ വലിയ പ്രതിരോധത്തിലായി. 

അവസാന അഞ്ച് ഓവറില്‍ പഞ്ചാബ് കിംഗ്‌സ് 32 റണ്‍സ് മാത്രമാണ് നേടിയത്. 16-ാം ഓവറില്‍ ഹോള്‍ഡര്‍ വീണ്ടും മിന്നലായി. ഇതോടെ ദീപക് ഹൂഡ 10 പന്തില്‍ 13 റണ്‍സില്‍ വീണു. ഹര്‍പ്രീത് ബ്രാറും നേഥന്‍ എല്ലിസും പഞ്ചാബിനെ 17-ാം ഓവറില്‍ 100 കടത്തി. അവസാന ഓവറില്‍ വെടിക്കെട്ടിനുള്ള ശ്രമത്തിനിടെ നേഥന്‍ എല്ലിസ്(12 പന്തില്‍ 12) ഭുവിക്ക് മുന്നില്‍ കീഴടങ്ങി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഹര്‍പ്രീത് ബ്രാറും(18 പന്തില്‍ 18*), മുഹമ്മദ് ഷമിയും(0*) പുറത്താകാതെ നിന്നു. 

ശോഭിക്കാതെ പോയ ഗെയ്‌ല്‍ പ്ലാന്‍, പക്ഷേ രവി...

ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്. അതേസമയം പഞ്ചാബ് കിംഗ്‌സില്‍ മൂന്ന് മാറ്റമുണ്ടായിരുന്നു. ഫാബിയന്‍ അലനും ഇഷാന്‍ പോരെലും ആദില്‍ റഷീദും പുറത്തിരിക്കുമ്പോള്‍ നേഥന്‍ എല്ലിസ്, ക്രിസ് ഗെയ്‌ല്‍, രവി ബിഷ്‌ണോയി എന്നിവര്‍ പ്ലേയിംഗ് ഇലവനിലെത്തി. 

പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്‌ല്‍, എയ്‌ഡന്‍ മര്‍ക്രാം, നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ, രവി ബിഷ്‌ണോയി, മുഹമ്മദ് ഷമി, ഹര്‍പ്രീത് ബ്രാര്‍, അര്‍ഷ്‌ദീപ് സിംഗ്, നേഥന്‍ എല്ലിസ്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, വൃദ്ധിമാന്‍ സാഹ, കെയ്‌ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, അബ്‌ദുള്‍ സമദ്, ജേസന്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ്മ, ഖലീല്‍ അഹമ്മദ്. 

2011നുശേഷം ആദ്യം; ചെന്നൈക്കുശേഷം നാണക്കേടിന്‍റെ ആ റെക്കോര്‍ഡ് രാജസഥാന്



from Asianet News https://ift.tt/3CJZHjE
via IFTTT

ബംഗാൾ ഉൾക്കടലിൽ ഗുലാബ് ചുഴലികാറ്റ്; ഞായറാഴ്ച വൈകിട്ടോടെ കര തൊട്ടേക്കും

ദില്ലി: ബംഗാൾ ഉൾക്കടലിൽ ഗുലാബ് ചുഴലികാറ്റ് രൂപപ്പെട്ടു. നാളെ വൈകിട്ടോടെ  വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കര തൊട്ടേക്കും. പരമാവധി 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. 

വടക്കൻ ആന്ധ്രയിലും ഒഡീഷയുടെ തെക്കൻ മേഖലയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചതായും മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും സർക്കാർ അറിയിച്ചു. ഒഡീഷയില്‍ മാത്രം ദേശീയ ദുരന്തനിവാരണ സേനയുടെ 13 സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റുഗാര്‍ഡിന്‍റെ പതിനഞ്ചിലധികം ബോട്ടുകള്‍ തീരമേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്.  ഒഡീഷയുടെ  തെക്കന്‍   ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യത.  ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തീരമേഖലയില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപാര്‍പ്പിച്ചു.



from Asianet News https://ift.tt/2XKUHfq
via IFTTT

ജോലിക്കായുള്ള മെഡിക്കല്‍ പരിശോധനയ്‍ക്ക് സുഹൃത്തിനെ ഹാജരാക്കി; രണ്ട് പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷ

മനാമ: ജോലിക്കായുള്ള മെഡിക്കല്‍ പരിശോധനയ്‍ക്ക് (Medical test) അപേക്ഷകന് പകരം സുഹൃത്തിനെ ഹാജരാക്കിയ സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ. ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയാണ് (Bahrain High Criminal Court) രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ക്ക് 12 മാസം വീതം ജയില്‍ ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇരുവരെയും നാടുകടത്തുകയും ചെയ്യും.

37 വയസുകാരനായ യുവാവാണ് സംഭവത്തില്‍ ആദ്യം പിടിയിലായത്. ഇയാളുടെ സുഹൃത്ത് ജുഫൈറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആദ്യം രക്തപരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ കരള്‍ സംബന്ധമായ ചില അസുഖങ്ങളുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ആശുപത്രി അധികൃതര്‍ രണ്ടാമതൊരു പരിശോധന കൂടി നടത്താനായി ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് അപേക്ഷകന് പകരം സുഹൃത്താണ് ആശുപത്രിയിലെത്തിയത്. ആള്‍മാറാട്ടം നടത്തി ഇയാള്‍ പരിശോധനയ്‍ക്കായി രക്തം നല്‍കുകയും ചെയ്‍തു. 

പരിശോധനാ റിപ്പോര്‍ട്ട പുറത്തുവന്നപ്പോള്‍ കരള്‍ സംബന്ധമായ യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നതിന്റെ ലക്ഷണം ആ പരിശോധനാഫലത്തില്‍ ഇല്ലായിരുന്നു. ഇതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. തന്റെ സുഹൃത്തിന് ജോലി ലഭിക്കാന്‍ സഹായിക്കുക മാത്രമാണ് ചെയ്‍തതെന്ന് പ്രതി വാദിച്ചു. സുഹൃത്തിന് ഒരു ഉപകാരം ചെയ്‍തെന്നല്ലാതെ മറ്റൊരു ഉപദ്രവവും താന്‍ ഉദ്ദേശിച്ചില്ലെന്നും കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി രണ്ട് പേര്‍ക്ക് 12 മാസം വീതം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.



from Asianet News https://ift.tt/3irb1cX
via IFTTT

ഫോണ്‍ വഴി പരിചയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് പണം തട്ടി; യുവാവ് പിടിയില്‍

ചെങ്ങന്നൂര്‍ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് പണം തട്ടിയ വയനാട് സ്വദേശി പിടിയില്‍. പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് തട്ടിപ്പ് വിവരം വീട്ടുകാരുള്‍പ്പടെ പുറത്തറിഞ്ഞത് . ഫോൺ വഴിയാണ് ഇയാൾ ചെങ്ങന്നൂർ സ്വദേശിനിയായ പെൺകുട്ടിയുമായി അടുപ്പത്തിലായത്.  താൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം രഞ്ജിത്ത് പെൺകുട്ടിയിൽ നിന്ന് മറച്ചുവെച്ചിരുന്നു. അടുപ്പത്തിലായ ശേഷം നേരിൽ കാണാൻ ഇരുവരും തീരുമാനിച്ചു. 

തനിക്ക് സാമ്പത്തികമായി ചില ബുദ്ധിമുട്ടുകളുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞ് വിശ്വസിപ്പിച്ചപ്പോൾ തന്റെ കൈവശമുണ്ടായിരുന്ന സ്വർണം പണയം വെച്ച് ഒരു പരിചയക്കാരൻ വഴി രഞ്ജിത്തിന്റെ അക്കൗണ്ടിലേക്ക് പെൺകുട്ടി പണം അയച്ചു. പിന്നീട് പെൺകുട്ടി തന്റെ വല്യമ്മയുടെ സ്വർണവും പണയം വെച്ച് പണം അയച്ചു. രണ്ട് തവണയായി 85,000 രൂപയാണ് അയച്ചത്. വീട്ടുകാർ അറിയാതെ പണം അയച്ചു കൊടുത്തതിൽ പിന്നീട് പെൺകുട്ടിക്ക് ഭയം തോന്നി. മാനസിക സമ്മർദ്ദം കടുത്തതോടെ പെൺകുട്ടി ഗുളികകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൊലീസ് എത്തി മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പെൺകുട്ടി രഞ്ജിത്തിന് സ്വർണം പണയം വെച്ച് പണം നൽകിയതും അടുപ്പത്തിലായിരുന്നു എന്ന കാര്യവും പുറത്തറിഞ്ഞത്. 

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുക്കുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ വയനാട്ടിലെത്തിയ പൊലീസ് സംഘം മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. പൊലീസെത്തിയ വിവരം മനസ്സിലാക്കിയ പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്തു കടന്നുകളയാൻ ശ്രമിച്ചു. പ്രതിയെ കൂടുതൽ തവണ ബന്ധപ്പെട്ട സുഹൃത്തിന്റെ കോൾ ലിസ്റ്റ് പോലീസ് പിന്നീട്, പരിശോധനയിലൂടെ കണ്ടത്തി. സുഹൃത്തിനെ നിരീക്ഷണത്തിലാക്കിയ പോലീസ് സംഘം ഇയാളെ ഉപയോഗിച്ചു പ്രതിയെ വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.  



from Asianet News https://ift.tt/3uk9g60
via IFTTT

സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ 50ൽ താഴെയായി

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം അമ്പതിൽ താഴെയായി. ശനിയാഴ്ച 39 പേർക്ക് മാത്രമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിയുന്നവരിൽ 50 പേർ സുഖം പ്രാപിക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറു പേർ കൊവിഡ് (covid - 19) ബാധിച്ച് മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

രാജ്യത്ത് ഇന്ന് 32,549 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. 5,46,882 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,892 പേർ രോഗമുക്തരായി. 8,694 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 2,296 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. 255 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനം. 1.6 ശതമാനമാണ് മരണനിരക്ക്. രാജ്യത്തെ വിവിധ മേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: റിയാദ് 12, മക്ക 12, കിഴക്കൻ പ്രവിശ്യ 4, മദീന 3, ജീസാൻ 2, നജ്റാൻ 2, അൽഖസീം 1, അസീർ 1, തബൂക്ക് 1, അൽജൗഫ് 1. രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിനേഷൻ 41,402,984 ഡോസ് കവിഞ്ഞു. 



from Asianet News https://ift.tt/3zFhXZx
via IFTTT

ടുഡും ഇവെന്‍റില്‍ 'മിന്നല്‍ മുരളി'യെ അവതരിപ്പിച്ച് നെറ്റ്ഫ്ളിക്സ്; ഓരോ സീനിലും സൂപ്പര്‍ഹീറോ ഘടകമെന്ന് ബേസില്‍

'ടുഡും' (Tudum) എന്നു പേരിട്ട വെര്‍ച്വല്‍ ഫാന്‍ ഇവെന്‍റില്‍ മറ്റു സിനിമകള്‍ക്കും സിരീസുകള്‍ക്കുമൊപ്പം മലയാളചിത്രം 'മിന്നല്‍ മുരളി'യും (Minnal Muari) അവതരിപ്പിച്ച് നെറ്റ്ഫ്ളിക്സ് (Netflix). ചിത്രത്തിലെ ചില രംഗങ്ങള്‍ക്കൊപ്പം സംവിധായകന്‍ ബേസില്‍ ജോസഫിനും (Basil Joseph) നായകന്‍ ടൊവീനോ തോമസിനും (Tovino Thomas) പറയാനുള്ള ചില കാര്യങ്ങളും നെറ്റ്ഫ്ളിക്സ് പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.

ബേസില്‍ തന്നോട് ആദ്യം കഥ പറയുന്ന സമയത്ത് ഇത് ഇത്ര വലിയൊരു സിനിമ ആയിരുന്നില്ലെന്ന് ടൊവീനോ പറഞ്ഞു- "എന്‍റെയടുത്ത് ആദ്യം കഥ പറയുന്ന സമയത്ത് ഒരു കോമിക് ബുക്ക് കഥാപാത്രമായിട്ടാണ് മിന്നല്‍ മുരളി ഇരുന്നിരുന്നതെങ്കില്‍ തിരക്കഥ പൂര്‍ത്തിയായപ്പോഴേക്ക് അത് വലിയൊരു സിനിമയായി. ഒരു ഒറിജിനല്‍ സൂപ്പര്‍ഹീറോ സ്ക്രിപ്റ്റ് മലയാളത്തില്‍ വന്നാല്‍ എങ്ങനെയിരിക്കും എന്നതായിരുന്നു ചിന്ത. എന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും മിന്നല്‍ മുരളി. ബേസില്‍ എന്നോട് പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. ഈ സിനിമ തീരുമ്പോഴേക്ക് നിങ്ങളെന്നെ ഒരേസമയം വെറുക്കുകയും സ്നേഹിക്കുകയും ചെയ്യുമെന്ന്. സിനിമ എങ്ങനെയായോ അതിനായുള്ള സ്നേഹം, ജോലിഭാരം ഓര്‍ത്തുള്ള വെറുപ്പ്..", ടൊവീനോ പറഞ്ഞു.

2018 സെപ്റ്റംബറിലാണ് ചിത്രത്തിന്‍റെ ആശയം മനസിലേക്ക് വരുന്നതെന്ന് ബേസില്‍ ജോസഫ് പറഞ്ഞു- "സൂപ്പര്‍ഹീറോ സിനിമ ചെയ്യാന്‍ ആ ജോണറിന്‍റേതായി പ്രശ്‍നങ്ങള്‍ ഉണ്ട്. മലയാളത്തില്‍ അത് ചെയ്യുന്നതിനും പ്രശ്‍നങ്ങളുണ്ട്. പക്ഷേ നമുക്ക് ചെയ്യാന്‍ പറ്റില്ല എന്ന് തോന്നുന്ന സിനിമ ചെയ്യുന്നതിലാണ് എക്സൈറ്റ്മെന്‍റ് ഉള്ളത്. അപ്പോഴേ വെല്ലുവിളികളൊക്കെ കൗതുകകരമായി വരൂ. മിന്നല്‍ മുരളിയിലെ മിക്കവാറും എല്ലാ സീനിലും ഒരു സൂപ്പര്‍ഹീറോ എലമെന്‍റ് ഉണ്ട്. കുറച്ചുകൂടി പ്രാഥമികമായ മനുഷ്യ വികാരങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമയാണ്. സൂപ്പര്‍ ഹീറോയിസം അതില്‍ വരുന്ന ഒരു എക്സ് ഫാക്റ്റര്‍ മാത്രമാണ്", ബേസില്‍ പറഞ്ഞു.

സൂപ്പര്‍ഹിറ്റ് ചിത്രം 'ഗോദ'യ്ക്കു ശേഷം ടൊവീനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം നെറ്റ്ഫ്ളിക്സിന്‍റെ ഡയറക്റ്റ് ഒടിടി റിലീസ് ആണ്. ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 24ന് എത്തും.



from Asianet News https://ift.tt/3uemYr6
via IFTTT

Friday, September 24, 2021

ആലപ്പുഴയിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ  ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന  വഴിക്കാണ് അപകടം നടന്നത്. ഷീലയുടെ മകൻ ഡോ മഞ്ജുനാഥ്, ഇദ്ദേഹത്തിന്റെ ഭാര്യ ദേവിക എന്നിവരും ആംബുലൻസിലുണ്ടായിരുന്നു. എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ സന്തോഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം. പുലർച്ചെയാണ് അപകടം നടന്നത്.



from Asianet News https://ift.tt/3ETUasS
via IFTTT

കൊവിഡ് അവലോകന യോഗം ഇന്ന്: ഇളവുകൾ പ്രതീക്ഷിച്ച് കേരളം, ഉയർന്ന ടിപിആർ വെല്ലുവിളി

തിരുവനന്തപുരം: കൊവിഡ് അവലോകന യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് യോഗം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമുണ്ടായേക്കും. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്. തീയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം കൂടി പരിഗണിച്ച ശേഷം ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.



from Asianet News https://ift.tt/3AJoqE5
via IFTTT

കോട്ടയം നഗരസഭയിൽ അനിശ്ചിതത്വം: ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ആവർത്തനമാകാൻ സാധ്യത, അതൃപ്തർക്കായി മുന്നണികൾ

കോട്ടയം: യുഡിഎഫിന് ഭരണം നഷ്ടമായ കോട്ടയം നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനത്ത് അനിശ്ചിതത്വം തുടരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ അടുത്ത ചെയർപേഴ്സൺ തെരഞ്ഞെടുപ്പും കഴിഞ്ഞ തവണത്തേതിന്റെ ആവർത്തനമാകാനാണ് സാധ്യത. ഇത് ഒഴിവാക്കാനുള്ള നീക്കത്തിലാണ് മുന്നണികൾ.

22 അംഗങ്ങൾ വീതമാണ് നഗരസഭയിൽ യുഡിഎഫിനും എൽഡിഎഫിനുമുള്ളത്. എതിർച്ചേരിയില അതൃപ്തരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമം ഇരുമുന്നണികളും നടത്തും. ബിജെപി പിന്തുണയോടെയുള്ള ഭരണം ഇരുകൂട്ടരും ആഗ്രഹിക്കുന്നില്ല. സ്വന്തം നിലയിൽ അധികാരത്തിലെത്താൻ ശ്രമിക്കുമെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും കണക്കുകളിൽ അവർ ഏറെ പിന്നിലാണ്. 

കഴിഞ്ഞ തവണ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിച്ചിരുന്നു. ഈരാറ്റുപേട്ടയ്ക്ക് പിന്നാലെ കോട്ടയത്തും എൽഡിഎഫ് തന്ത്രം പ്രതിരോധിക്കാനാകാതെ വീണു പോയ കോൺഗ്രസ് നേതൃത്വം കടുത്ത പ്രതിരോധത്തിലാണ്. സിപിഎം വ‍‍‍ർഗ്ഗീയതയെ കൂട്ടുപിടിക്കുന്നുവെന്ന് സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കാമെങ്കിലും ഉമ്മൻചാണ്ടിയുടെ തട്ടകത്തിലെ നഷ്ടം കനത്തതാണെന്ന് കോൺഗ്രസിന് അറിയാം. അതിനാൽ തന്നെ അത് നികത്താനുള്ള നീക്കമുണ്ടാകും.

ബിജെപി പിന്തുണയോടെ ഭരണത്തിലേറില്ലെന്ന് വ്യക്തമാക്കുന്ന സിപിഎമ്മിന്റെ കണ്ണ് യുഡിഎഫിലെ അതൃപ്തരിലാണ്. നിലവിലെ മുന്നണി ബന്ധങ്ങൾ തെറ്റിക്കുന്ന നിലപാടുണ്ടാകില്ലെന്നും നേതാക്കൾ വ്യക്തമാക്കുന്നുണ്ട്. എൽഡിഎഫ് പ്രമേയത്തെ പിന്തുണച്ചതിൽ ബിജെപിക്കുള്ളിൽ അതൃപ്തിയുണ്ട്. ഈരാറ്റുപേട്ടയിൽ ഉന്നയിച്ച സിപിഎം-എസ്ഡിപിഐ കൂട്ടുകെട്ട് ആരോപണം ഇപ്പോൾ തിരിഞ്ഞു കുത്തുന്നുവെന്നാണ് വിമർശനം. നാടകീയ നീക്കങ്ങളിലേക്കോ അതോ നറുക്കെടുപ്പിലേക്കോ കോട്ടയം നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നീങ്ങുമെന്നാണ് നിഗമനം.



from Asianet News https://ift.tt/3ui6vC3
via IFTTT

നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു, വാഹനമെത്തിയില്ല; മകളുടെ മൃതദേഹം തോളില്‍‌ ചുമന്ന് പിതാവ്

മുംബൈ: മകളുടെ മൃതദേഹം (Dead body) തോളില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച് പിതാവ്. മഹാരാഷ്ട്രയിലെ(Maharashtra) ബീഡ് ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.  അടുത്തിടെയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നദിക്ക് (River) കുറുകെയുണ്ടായിരുന്ന പാലം(Bridge) ഒലിച്ചുപോയതോടെയാണ് പിതാവിന് സ്വന്തം മകളുടെ മൃതദേഹം തോളില്‍ ചുമക്കേണ്ടി വന്നത്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് മകള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന്  
ആത്മഹത്യ ചെയ്ത മകളുടെ മൃതദേഹം ഉമാപൂര്‍ ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കാനായി പിതാവ് വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചെങ്കിലും തകര്‍ന്ന് കിടക്കുന്ന റോഡിലൂടെ വാഹനം ഗ്രാമത്തിലേക്കെത്തിക്കാനായില്ല.

പൊലീസ് മൃതദേഹം കൊണ്ടുപോകാനായി കാളവണ്ടി ഏര്‍പ്പാട് ചെയ്തിരുന്നുവെങ്കിലും നദിയിലൂടെ കാള മറുവശത്തേക്ക് പോകാന്‍ തയ്യാറായില്ല. ഇതോടെ നദിക്കപ്പുറത്തേക്ക് വാഹനം എത്തിക്കാനുള്ള ശ്രമം നടന്നില്ല. ഇതോടെ പിതാവ് തന്‍റെ മകളുടെ മൃതദേഹം തോളില്‍ ചുമന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പാലം ഒലിച്ചുപോയതിന് ശേഷം പ്രദേശവാസികളെല്ലാം നദിയിലൂടെ നടന്നാണ് അപ്പുറത്തേക്ക് എത്തുന്നത്. എത്രയും വേഗം ഗ്രാമത്തിലേക്കുള്ള റോഡ് നന്നാക്കി പാലം പുനര്‍ നിര്‍മ്മിച്ച് തരണമെന്ന് നിരവധി തവണ അധികാരികള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അനുകൂല നടപടിയുണ്ടായില്ലെന്നും പ്രദേശവാസികള്‍  പറയുന്നു.



from Asianet News https://ift.tt/2XOTB2p
via IFTTT

മയ്യനാട് സഹകരണ ബാങ്കിൽ ക്രമക്കേട് ഉന്നയിച്ച് പ്രസിഡന്റിനെതിരെ സിപിഎം നടപടി, ആരോപണ വിധേയനെതിരെ നടപടിയില്ല

കൊല്ലം: മയ്യനാട് സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബാങ്ക് പ്രസിഡന്റിനെതിരെ സിപിഎം നടപടി എടുത്തു. പ്രസിഡന്റിന്റെ രാജി എഴുതി വാങ്ങിയ സി പി എം നേതൃത്വം, ആരോപണ വിധേയനായ സെക്രട്ടറിക്കെതിരെ നടപടിക്ക് തയാറായതുമില്ല. പാർട്ടി ഏരിയ നേതൃത്വം ബാങ്കിനെ തകർക്കാൻ ശ്രമിക്കുന്നെന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയ ബാങ്ക് പ്രസിഡന്റ് ശ്രീസുതനാണ് പുറത്തായത്.

സി പി എം ഏരിയാ ജില്ലാ നേതൃത്വങ്ങൾക്കെതിരെ ഏഷ്യാനെറ്റ് ന്യൂസിലൂടെ ഉയർത്തിയ വിമർശനമാണ് മയ്യനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റിന്റെ കസേര തെറിപ്പിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന സി പി എം ഏരിയാ കമ്മിറ്റി യോഗം ശ്രീസുതന്റെ രാജി ആവശ്യപ്പെടാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ചേർന്ന ബാങ്ക് ഭരണ സമിതി യോഗത്തിൽ ശ്രീസുതൻ രാജിവെച്ചു. 

പുതിയ പ്രസിഡന്റിനെ സിപിഎം പിന്നീട് തീരുമാനിക്കും. അതേസമയം ബാങ്കിലെ ക്രമക്കേടുകളുടെ മുഖ്യ കണ്ണിയായ സെക്രട്ടറിക്കെതിരെ ഒരു നടപടിക്കും സിപിഎം തയ്യാറായിട്ടില്ല. സെക്രട്ടറിക്കെതിരായ നടപടിയുടെ കാര്യത്തിൽ സിപിഎം നേതൃത്വവും സഹകരണ വകുപ്പും ഒരേപോലെ ഒളിച്ചുകളി തുടരുകയാണ്. വായ്പയിലൂടെ ചിട്ടി ഇളവുകളിലൂടെയും ഒന്നര കോടി രൂപയുടെ ക്രമക്കേട് മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ നടന്നതായാണ് പരാതി ഉയർന്നത്.



from Asianet News https://ift.tt/3ER96rt
via IFTTT

ബത്തേരി അർബൻ ബാങ്കിൽ കോൺഗ്രസ് ഭരണസമിതിയും കോഴ വാങ്ങി; 1.14 കോടി രൂപയുടെ രേഖകൾ പുറത്ത്

വയനാട്: ബത്തേരിയിലെ അര്‍ബൻ ബാങ്ക് നിയമനം സംബന്ധിച്ച് കൂടുതൽ കോഴ ആരോപണങ്ങൾ. കോൺഗ്രസ് ഭരിച്ച മുൻ ബാങ്ക് ഭരണസമിതിയും കോഴ വാങ്ങിയെന്ന് തെളിയിക്കുന്ന രേഖകൾ പൊതു പ്രവര്‍ത്തകനായ സൂപ്പി പള്ളിയാല്‍ പുറത്തുവിട്ടു. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തി ബത്തേരിയില്‍ സ്ഥാനാര്‍ഥിയായ എംഎസ് വിശ്വനാഥനും പണം കൈപറ്റിയതായി രേഖയിലുണ്ട്.

സുൽത്താൻ ബത്തേരി അർബൻ സഹകരണ ബാങ്കിലെ ക്രമക്കേടുകളിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മുൻ ഭരണ സമിതിയും നിയമനങ്ങളിൽ കൈക്കൂലി വാങ്ങിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തു വരുന്നത്. പ്യൂൺ, വാച്ച്മാൻ തസ്തികയിലേക്കുള്ള 13 നിയമനങ്ങളിൽ 1.14 കോടി രൂപ കൈകൂലിയായി കോൺഗ്രസ് ഭരിക്കുന്ന ഭരണസമിതി കൈപ്പറ്റിയെന്ന് സൂപ്പി പള്ളിയാൽ പുറത്തുവിട്ട രേഖകളിൽ വ്യക്തമാകുന്നു. 

പ്രസിഡന്റടക്കം 14 അംഗ ഭരണസമിതി ഇതില്‍ നിന്ന് 5 ലക്ഷം രൂപ വീതം കൈപ്പറ്റി. ഡിസിസി മുന്‍ പ്രസിഡണ്ട് പിവി ബാലചന്ദ്രൻ, ജില്ല കോൺഗ്രസ് ഓഫീസ് നിര്‍മ്മാണത്തിനായി എട്ട് ലക്ഷം രൂപ അന്നത്തെ ബാങ്ക് പ്രസിഡന്റ് കെപി തോമസില്‍ നിന്നു കൈപ്പറ്റിയ രേഖകളും സൂപ്പി പള്ളിയാൽ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി.

കെപിസിസി മുൻ സെക്രട്ടറിയും പിന്നീട് പാർട്ടി വിട്ട് സിപിഎം സ്ഥാനാർഥിയുമായ എംഎസ് വിശ്വനാഥനും പണം കൈപ്പറ്റിയവരുടെ പട്ടികയിലുണ്ട്. ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനും കൈകൂലി വാങ്ങിയെന്നാണ് ആരോപണം. നേരത്തെ ഡിസിസി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ബത്തേരി അര്‍ബൻ ബാങ്ക് ചെയര്‍മാൻ സണ്ണി ജോര്‍ജിനെയും ഡിസിസി മുൻ ട്രഷറർ കെകെ ഗോപിനാഥനെയും കെപിസിസി ആറ് മാസത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു. ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാർത്ഥികളാണ് വഞ്ചിക്കപ്പെട്ടത്. നൽകിയ പണം നഷ്ടപ്പെടുമോ എന്ന് ഭയന്ന് പരാതിയുമായി ആരും രംഗത്തെത്തിയിട്ടില്ല.



from Asianet News https://ift.tt/3AFALt1
via IFTTT

രോഹിണി കോടതി വെടിവെപ്പ്: വീഴ്ച വരുത്തിയവർക്കെതിരെ ബാർ കൗൺസിൽ; സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും

ദില്ലി: രോഹിണി കോടതി (Rohini Court) വെടിവെപ്പിൽ (shootout) സിസിടിവി ദൃശ്യങ്ങൾ (CCTV footage) പൊലീസ് ഇന്ന് പരിശോധിക്കും. ദില്ലി പൊലീസ് ക്രൈം ബ്രാഞ്ച് (Delhi Police crime branch) ആണ് അന്വേഷണം നടത്തുന്നത്. ആക്രമണം നടന്ന സാഹചര്യത്തിൽ കോടതിയിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ (Supreme court chief Justice NV Ramana) നിർദ്ദേശിച്ചു. ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായുള്ള ചർച്ചയിലാണ് നിർദേശമുയർന്നത്. സുരക്ഷാ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബാർ കൗൺസിൽ ഇന്ന് കമ്മീഷണർ രാകേഷ് അസ്താനയെ കണ്ടേക്കും.

ഇന്നലെയാണ് ഗുണ്ടാ സംഘത്തലവൻ ജിതേന്ദർ ഗോഗിയെ കോടതി മുറിയിൽ ഒരു സംഘം കൊലപ്പെടുത്തിയത്. എതിർ സംഘത്തിൽപ്പെട്ടവർ അഭിഭാഷകരുടെ വേഷത്തിലെത്തി ആക്രമിക്കുകയായിരുന്നു. രോഹിണി കോടതിയിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഗുണ്ട നേതാവ് ജിതേന്ദർ ഗോഗിയെ കോടതിയിൽ ഹാജരാക്കുമ്പോഴായിരുന്നു സംഭവം. ഗോഗിയെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയപ്പോൾ ആക്രമണം നടത്തിയവരെ പൊലീസ് വധിക്കുകയായിരുന്നു.

ഗോഗി - ടില്ലു എന്നീ 2 ഗുണ്ട തലവൻമാർ തമ്മിലുള്ള കുടിപ്പകയാണ് കോടതി മുറിയിലെ വെടിവെപ്പിൽ കലാശിച്ചത്.  കസ്റ്റഡിയിലായിരുന്ന ജിതേന്ദർ ഗോഗിയെ പൊലീസ് ഉച്ചയോടെ രോഹിണി  കോടതിയിൽ ഹാജരാക്കി. ഈ സമയം 207 ആം നമ്പർ കോടതി മുറിയിൽ  എത്തിയ ടില്ലുവിന്റെ അനുയായികൾ ഗോഗിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തിരിച്ചടിച്ച പൊലീസ് രണ്ട് അക്രമികളെയും  വധിച്ചു.
സുരക്ഷാ ക്രമീകരണങ്ങൾ മറി കടന്ന്  അഭിഭാഷക വേഷത്തിലാണ്  തോക്കുമായി ഗുണ്ടകളായ രാഹുലും മോറിസും  കോടതി മുറിക്കുള്ളിൽ കയറിയത്. 

വെടിവെപ്പ് നടത്തിയ 2 പ്രതികളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.  ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഗോഗിയേയും രക്ഷിക്കാനായില്ല. ആറ് തവണ  ഗോഗിക്ക് വെടിയേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതി മുറിക്കുള്ളിലെ വെടിവെപ്പിനെ കുറിച്ച് ഉത്തര മേഖല ജോയിന്റ് കമ്മീഷറുടെ നേതൃത്വത്തിലുള്ള സംഘം  അന്വേഷിക്കും. മുൻപും പലതവണ  രണ്ട് ഗുണ്ടാസംഘങ്ങളും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇരു സംഘങ്ങളും പെട്ട 25 പേർ ആക്രമണങ്ങളിൽ ഇതിൽ മരിച്ചിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. 



from Asianet News https://ift.tt/3AHPt2L
via IFTTT

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎന്നിനെ അഭിസംബോധന ചെയ്യും; പാക് പ്രധാനമന്ത്രിക്ക് മറുപടി നൽകുമെന്ന് ഇന്ത്യ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യും. കോവിഡ് പ്രതിരോധിക്കാൻ ലോകരാജ്യങ്ങൾ ഭിന്നതകൾ മറന്ന് ഒരുമിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യും. നിലവിലെ ആഗോള വെല്ലുവിളികൾ നേരിടാൻ ഇന്ത്യയുടെ പങ്കാളിത്തം മോദി വാഗ്ദാനം ചെയ്യും. ഭീകരവാദത്തിനെതിരായ ആശങ്ക പ്രധാനമന്ത്രി ഉന്നയിക്കും. ജമ്മു കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ, ഈ പ്രസംഗത്തിന് മോദി മറുപടി നൽകും. യുഎന്നിൽ  മറുപടിക്കുള്ള അവകാശം വിനിയോഗിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെയാണ് ഇമ്രാൻ ഖാൻ യുഎന്നിനെ അഭിസംബോധന ചെയ്തത്. വിർച്വലായി നടന്ന യോഗത്തിൽ ഇന്ത്യയെ ഉന്നമിട്ടായിരുന്നു ഇമ്രാൻ ഖാന്റെ പ്രസംഗം. അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലിൽ ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്ചയിലും ക്വാഡ് ഉച്ചകോടിയിലും ഇന്ത്യയും അമേരിക്കയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. അഫ്ഗാൻ സാഹചര്യത്തിൽ ഇരു രാജ്യങ്ങൾക്കും ഒരേ നിലപാടാണെന്ന് വ്യക്തമാകുന്നതായിരുന്നു പ്രതികരണം. അഫ്ഗാനിസ്ഥാൻ ഭീകരതാവളമാക്കരുതെന്ന നിർദ്ദേശം ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.

ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ വിപുലമാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ജോ ബൈഡനും നരേന്ദ്ര മോദിയും പറഞ്ഞു. വാഷിംഗ്ടണിൽ ഇരു നേതാക്കളും വിശദമായ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നൂറു കോടി വാക്സീൻ ഉൽപ്പാദിപ്പിക്കാൻ അമേരിക്കയും ജപ്പാനും സാമ്പത്തിക സഹായം നൽകുമെന്ന് പ്രസിഡന്റ് ബൈഡൻ ക്വാഡ് ഉച്ചകോടിയിൽ പറഞ്ഞു. വ്യാപാര ബന്ധം ശക്തിപ്പെടുത്തണമെന്ന് മോദി ബൈഡനോട് ആവശ്യപ്പെട്ടു. നൂറ് കോടി ഡോസ് വാക്സീൻ ഇന്ത്യയിൽ ഉത്പാദിക്കുമെന്ന് ജോ ബൈഡൻ വ്യക്തമാക്കി.

ഇന്തോ പസഫിക് മേഖലയുടെ സമാധാനത്തിനും വികസനത്തിനും ക്വാഡ് സഹായകരമെന്ന് മോദി ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ച ഇന്ത്യ-അമേരിക്ക ചരിത്രത്തിൽ പുതിയ അദ്ധ്യായമെന്ന് ബൈഡൻ പറഞ്ഞപ്പോൾ ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ച ബന്ധമാണ് ഇരുരാജ്യങ്ങൾക്കുമുള്ളതെന്ന് മോദിയും വ്യക്തമാക്കി. പരസ്പരവിശ്വാസം വളർത്താൻ മഹാത്മ ഗാന്ധിയുടെ ആദർശം പ്രേരണയെന്നും ഇന്ത്യൻ പ്രധാനമന്ത്രി ബൈഡനോട് പറഞ്ഞു. ക്വാഡ് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് അമേരിക്കയിൽ തുടർ വിദ്യാഭ്യാസത്തിനായി പുതിയ ഫെല്ലോഷിപ്പ് പദ്ധതിയും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.
 



from Asianet News https://ift.tt/3EN0YZ4
via IFTTT

'അഫ്ഗാനിസ്ഥാൻ ഭീകരതാവളമാകരുത്'; പാക് ഇടപെടലിൽ ആശങ്കയറിയിച്ച് ഇന്ത്യയും അമേരിക്കയും

ദില്ലി: അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലിൽ ആശങ്ക പങ്കുവച്ച് ഇന്ത്യയും അമേരിക്കയും. അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇരുരാജ്യങ്ങളും. അഫ്ഗാനിസ്ഥാൻ ഭീകരതാവളം ആകരുതെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ വിപുലമാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ജോ ബൈഡനും നരേന്ദ്ര മോദിയും പറഞ്ഞു.

വാഷിംഗ്ടണിൽ ഇരു നേതാക്കളും വിശദമായ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നൂറു കോടി വാക്സീൻ ഉൽപ്പാദിപ്പിക്കാൻ അമേരിക്കയും ജപ്പാനും സാമ്പത്തിക സഹായം നൽകുമെന്ന് പ്രസിഡന്റ് ബൈഡൻ ക്വാഡ് ഉച്ചകോടിയിൽ പറഞ്ഞു. വ്യാപാര ബന്ധം ശക്തിപ്പെടുത്തണമെന്ന് മോദി ബൈഡനോട് ആവശ്യപ്പെട്ടു. നൂറ് കോടി ഡോസ് വാക്സീൻ ഇന്ത്യയിൽ ഉത്പാദിക്കുമെന്ന് ജോ ബൈഡൻ വ്യക്തമാക്കി.

ഇന്തോ പസഫിക് മേഖലയുടെ സമാധാനത്തിനും വികസനത്തിനും ക്വാഡ് സഹായകരമെന്ന് മോദി ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ച ഇന്ത്യ-അമേരിക്ക ചരിത്രത്തിൽ പുതിയ അദ്ധ്യായമെന്ന് ബൈഡൻ പറഞ്ഞപ്പോൾ ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ച ബന്ധമാണ് ഇരുരാജ്യങ്ങൾക്കുമുള്ളതെന്ന് മോദിയും വ്യക്തമാക്കി. പരസ്പരവിശ്വാസം വളർത്താൻ മഹാത്മ ഗാന്ധിയുടെ ആദർശം പ്രേരണയെന്നും ഇന്ത്യൻ പ്രധാനമന്ത്രി ബൈഡനോട് പറഞ്ഞു. ക്വാഡ് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് അമേരിക്കയിൽ തുടർ വിദ്യാഭ്യാസത്തിനായി പുതിയ ഫെല്ലോഷിപ്പ് പദ്ധതിയും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.



from Asianet News https://ift.tt/3zFlIhy
via IFTTT

തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസ്: ഇരുട്ടിൽ തപ്പി പൊലീസ്

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസി‌ൽ ഇരുട്ടിൽ തപ്പി പൊലീസ്. സംഭവം നടന്ന് നാല് ദിവസം ആകുമ്പോഴും പ്രതികളെക്കുറിച്ച് സൂചനകളൊന്നുമില്ല. അതേസമയം, വിശദമായ അന്വേഷണ നടക്കുന്നുണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്.

തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തക അതിക്രമത്തിനിരയായ സംഭവത്തില്‍ വലിയ വിമര്‍ശനമാണ് പോലീസ് നേരിട്ടത്. എന്നാല്‍ കണ്‍മുന്നില്‍ അതിക്രമം നടന്നിട്ടും പോലീസ് കയ്യും കെട്ടി നോക്കി നിന്നെന്ന വിമര്‍ശനം തള്ളുകയാണ് ആലപ്പുഴ എസ്പി. പോലീസിന് വീഴ്ച പറ്റിയിട്ടില്ല. പ്രതികളെ ഉടന്‍ പിടുകൂടും.

ഇരുചക്ര വാഹനത്തില്‍ കറങ്ങിനടന്ന് കവര്‍ച്ച നർത്തുന്ന സംഘങ്ങള കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ ഇപ്പോഴത്തെ അന്വേഷണം. അതേസമയം, കൗണ്‍സിലിങ് ഉൾപ്പെടെ തുടര്‍ചികിത്സയ്ക്കായി ആരോഗ്യപ്രവര്‍ത്തകയെ വീണ്ടും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ പൊലീസിനെതിരെ യുവതിയുടെ ഭർത്താവ് രംഗത്തെത്തിയിരുന്നു. പൊലീസിൻ്റെ കൺമുന്നിൽ വച്ച് അക്രമം നടന്നിട്ടും കൃത്യമായി ഇടപെട്ടില്ല. പരിക്ക് പറ്റിയ ആശുപത്രിയിൽ കിടക്കുന്ന ഭാര്യയോട് അങ്ങോട്ട് ചെന്ന് മൊഴിയെടുക്കാൻ പൊലീസ് ആവശ്യപ്പെടുന്നുവെന്നും ഭർത്താവ് നവാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസിന് വീഴ്ച ഉണ്ടായെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു. പ്രതികളെ പിടികൂടുന്നതില്‍ വീഴ്ച ഉണ്ടായി. ഇക്കാര്യത്തില്‍ ഡിജിപിയോട് പരാതിപ്പെട്ടെന്നും ചെന്നിത്തല പ്രതികരിച്ചു.

തൃക്കുന്നപ്പുഴയിൽ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.വ ണ്ടാനം മെഡിക്കൽ കോളേജിലെ ജീവനക്കാരിയെയാണ് ബൈക്കിലെത്തിയ സംഘം കടന്നുപിടിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പൊലീസ് പട്രോളിംഗ് വാഹനം എത്തിയതോടെയാണ് രക്ഷപ്പെട്ടത്. പൊലീസെത്തിയിട്ടും പ്രതികളെ പിടികൂടാൻ തയ്യാറായില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.



from Asianet News https://ift.tt/2XNy5L7
via IFTTT

ഭർത്താവിനെ വീടുടമയെന്ന് പരിചയപ്പെടുത്തി; ഫേസ്ബുക്ക് ബന്ധത്തിൽ യുവാവിനെ പറ്റിച്ച് 11 ലക്ഷം തട്ടിയ യുവതി പിടിയിൽ

കൊല്ലം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും ഭർത്താവും അറസ്റ്റിൽ. കൊട്ടാരക്കര പുത്തൂർ സ്വദേശികളായ പാർവതിയും സുനിൽ ലാലുമാണ് പന്തളം പൊലീസിന്റെ പിടിയിലായത്.  കുളനട സ്വദേശിയായ യുവാവിനെയാണ് പർവതി ഓൺലൈൻ പ്രണയത്തിന്റെ കുരുക്കിലാക്കിയത്. 

അവിവാഹിതയാണെന്ന് സന്ദേശം അയച്ച് യുവാവുമായി പരിചയത്തിലായി. അധ്യാപികയായ ജോലി ചെയ്യുകയാണെന്ന് പാർവതി കള്ളം പറഞ്ഞു. ചെറുപ്പത്തിലെ അച്ഛനും അമ്മയും മരിച്ചതാണെന്നും ബന്ധുക്കളുമായുള്ള സ്വത്ത് ത‍ർക്കം തീർക്കാൻ നിയമനടപടികൾക്കായി പണം വേണമെന്നുമാണ് കബളിപ്പിക്കപ്പെട്ട യുവാവിനോട് ആവശ്യപ്പെട്ടത്. 11,07,975 രൂപ യുവാവ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അക്കൗണ്ടിലൂടെ പല തവണയായി അയച്ചു കൊടുത്തു. 

പാർവതിക്ക് ഇന്നോവ കാർ വാടകയ്ക്ക് എടുത്ത് നൽകിയ ഇനത്തിൽ എണ്ണായിരം രൂപ വേറെയും നഷ്ടപ്പെട്ടു. ഉടൻ വിവാഹം നടത്തണമെന്ന് യുവാവ് ആവശ്യപ്പെട്ടപ്പോൾ പാർവതി ഒഴിഞ്ഞുമാറിയതാണ് സംശയത്തിനിടയാക്കിയത്. യുവാവ് പാർവതിയെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കള്ളത്തരം പൊളിഞ്ഞത്. വിവാഹം കഴിഞ്ഞ‌് ഒരു മകളുമുള്ള പാർവതി ഭർത്താവിനൊപ്പെ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. 

ഭർത്താവ് സുനിൽലാലിനെ വാടക വീടിന്റെ ഉടമയെന്ന് നിലയിൽ പാർവതി മുമ്പ് കബളിപ്പിക്കപ്പെട്ട യുവാവിനെ പരിചയപ്പെടുത്തിയിട്ടുണ്ട്. മുമ്പ്  പ്ര തികൾ എഴുകോൺ സ്വദേശികളെയും സമാനമായ രീതിയിൽ കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടുണ്ട്. ആദ്യമായാണ് പിടിയിലാവുന്നത്.



from Asianet News https://ift.tt/3EQnlNd
via IFTTT

13-കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

വണ്ടിപ്പെരിയാർ: പതിമൂന്നു കാരിയെ പ്രണയം നടിച്ച്  തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടന്മേട് സ്വദേശി പ്രമോദാണ് വണ്ടിപ്പെരിയാർ പോലീസിന്റെ പിടിയിലായത്. വണ്ടിപ്പെരിയാർ ഡൈമുക്ക് എസ്റ്റേറ്റിൽ തമാസിച്ചിരുന്ന പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ ചൊവ്വാഴ്ച രാത്രിയാണ് കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ വണ്ടിപ്പെരിയാർ പൊലീസിൽ പരാതി നൽകി.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വണ്ടൻമേട്, രാജാക്കണ്ടം സ്വദേശി പുത്തൻവീട്ടിൽ പ്രമോദാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് കണ്ടെത്തിയത്. പെൺകുട്ടിയും മുത്തച്ഛനും മുത്തശ്ശിയും മാത്രമാണ് വീട്ടിലുള്ളത്. അച്ഛൻ ബംഗലുരുവിൽ ജോലി ചെയ്യുകയാണ്. 

പ്രമോദിൻറെ ബന്ധുക്കളിലൊരാൾ പെൺകുട്ടിയുടെ വീടിനടുത്ത് താമസിക്കുന്നുണ്ട്. ഇവിടെ എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ട് പ്രണയത്തിലായത്. ചൊവ്വാഴ്ച രാതി ബൈക്കിലെത്തിയ പ്രതി പെൺകുട്ടിയെ വിളിച്ചു കൊണ്ടുപോയി രാജാക്കണ്ടെത്ത് തൻറെ വീട്ടിൽ പാർപ്പിച്ചു. ഇവിടെ നിന്നുമാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്. 

പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം സ്ഥിരീകരിച്ചത്. ബലാത്സംഗം, പോക്സോ തുടങ്ങിയ വകുപ്പുകളാണ് പ്രമോദിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.



from Asianet News https://ift.tt/2XRDhOO
via IFTTT

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ മാല മോഷണം സ്ഥിരീകരിച്ച് പൊലീസ്, ഇപ്പോഴുള്ളത് മാറ്റിവെച്ച മാല

ഏറ്റുമാനൂർ: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ രൂദ്രാക്ഷമാല മോഷണം പോയത് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. യഥാര്‍ത്ഥ മാലയ്ക്ക് പകരമായി മാറ്റിവെച്ച മാലയാണ് ഇപ്പോൾ ക്ഷേത്രത്തിൽ ഉള്ളത്. ഇന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

പുതിയ മേൽശാന്തി ചുമതല ഏറ്റപ്പോൾ നടത്തിയ പരോശോധനയിൽ ആണ് തിരിമറി കണ്ടെത്തിയത്. 2006ല്‍ ഒരു വിശ്വാസി ക്ഷേത്രത്തിൽ സമർപ്പിച്ച മാലയില്‍ 81 രുദ്രാക്ഷ മുത്തുകൾ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള മാലയില്‍ 72 മുത്തുകള്‍ മാത്രമാണ് ഉള്ളത്. ദേവസ്വം ബോര്‍ഡ് വിജിലൻസ് നടത്തിയ പരിശോധനയിലും ഇത് കണ്ടെത്തിയിരുന്നു.

ഇന്ന് ക്ഷേത്രത്തിലെത്തി മാലയുടെ ശാസ്ത്രീയ പരിശോധനയും പൂര്‍ത്തിയാക്കിയതോടെയാണ്. പൊലീസ് മാല മോഷണം പോയത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. നേരത്തെ ഉണ്ടായിരുന്ന മാല മാറ്റി പകരം മാല വെച്ചതാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മോഷണ കേസായി തന്നെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം.

മുന്‍ മേല്‍ശാന്തിമാരില്‍ നിന്നും ദേവസ്വം ഉദ്യോഗസ്ഥരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇവരേ വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത.



from Asianet News https://ift.tt/3CGcQu0
via IFTTT

ജ്വല്ലറി കുത്തിത്തുറന്ന് കവർച്ച നടത്തിയ രണ്ട് പേർ പിടിയിൽ

കായംകുളം: നഗരത്തിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ടുപേർ പിടിയിൽ. കായംകുളം ഗവ.ബോയ്സ് ഹൈസ്കൂളിനു സമീപം സാധുപുരം ജ്വല്ലറിയുടെ ഭിത്തി തുരന്ന് 10 കിലോ വെള്ളി ആഭരണങ്ങളും സ്വർണ്ണാഭരണങ്ങളും മോഷണം നടത്തിയ തമിഴ്നാട് കടലൂർ സ്വദേശി കണ്ണൻ, കായംകുളം കൊറ്റുകുളങ്ങര സ്വദേശി ആടുകിളി എന്ന് വിളിക്കുന്ന നൗഷാദ് എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞ 10-ന് രാത്രിയിലാണ് ജ്വല്ലറിയുടെ  ഭിത്തി തുരന്ന് മോഷണം നടത്തിയത്. തമിഴ്നാട് സ്വദേശി കണ്ണൻ നിരവധി മോഷണക്കേസുകളിലും കൊലപാതകക്കേസിലും പ്രതിയാണ്. തിരുവനന്തപുരം കല്ലറയിൽ ജ്വല്ലറി മോഷണത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു. 

പരോളിൽ ഇറങ്ങിയ ശേഷമാണ് മോഷണം നടത്തിയത്. കായംകുളം സ്വദേശി നൗഷാദ് നിരവധി മോഷണക്കേസിൽ പ്രതിയാണ് ജയിലിൽ വെച്ച് കണ്ണനുമായി പരിചയപ്പെട്ടശേഷം മോഷണം പ്ലാൻ ചെയ്യുകയായിരുന്നു.. പ്രതികളെ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട് എന്ന് പൊലീസ് പറഞ്ഞു.



from Asianet News https://ift.tt/2XXhrt5
via IFTTT

അവശനായി വൃദ്ധൻ വീട്ടുതിണ്ണയില്‍; ബന്ധുക്കൾ‌ തിരിഞ്ഞുനോക്കിയില്ല, വാർത്തക്ക് പിന്നാലെ പൊലീസെത്തി ആശുപത്രിലാക്കി

പാലക്കാട്: കല്പാത്തി ഗോവിന്ദ രാജ പുരത്ത് അവശ നിലയിലായ  വൃദ്ധനെ  പൊലീസെത്തി  ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  മക്കള്‍ തിരിഞ്ഞു നോക്കാതിരുന്ന നാരായണന്‍ എന്ന എഴുപതുകാരനാണ് വീടിന്‍റെ തിണ്ണയില്‍ അവശ നിലയില്‍ കഴിഞ്ഞത്.  നേരത്തെ പോലീസും ഫയര്‍ ഫോഴ്സുമെത്തി നാരായണനെ ആശുപത്രിയിലേക്ക് മാറ്റാതെ മടങ്ങുകയായിരുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസെത്തി ആശുപത്രിലേക്ക് മാറ്റിയത്.

ശരീരം തളർന്ന അവസ്ഥയിലായിരുന്നു നാരായണന്‍. ഇദ്ദേഹത്തിന്റെ മകൻ മുംബൈയിലാണ്. മകനെ മാധ്യമപ്രവർത്തകർ ഫോൺ വിളിച്ചിട്ട് എടുത്തില്ല. ബന്ധുക്കളാണ് വീട്ടിൽ താമസിക്കുന്നത്. നോക്കാനാകില്ലെന്നാണ് ബന്ധുക്കൾ പറയുന്നതെന്ന് നാരായണൻ പറഞ്ഞു. ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറാകുന്നില്ല. കഴിഞ്ഞ ഒന്നര വർഷമായി വീട്ടുതിണ്ണയിലാണ് കഴിയുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

എന്നാൽ, ഇന്നലെ മാത്രമാണ് വൃദ്ധൻ ഇവിടെയെത്തിയതെന്ന് നാട്ടുകാർ പറഞ്ഞതോടെ ആകെ ആശയക്കുഴപ്പമായി.  തളർന്ന അവസ്ഥയിലായതോടെ ഇദ്ദേഹത്തെ ബ്രാഹ്മണസഭ തത്തമം​ഗലത്തെ പാലിയേറ്റിവ് കെയർ സെന്ററിൽ ആക്കിയതാണ്. മകനെ വിളിച്ച് വിവരം പറഞ്ഞിരുന്നതുമാണ്. ഇപ്പോഴത്തേതിലും മോശം അവസ്ഥയിലായിരുന്നു നേരത്തെ വൃദ്ധന്റെ അവസ്ഥ. പാലിയേറ്റിവ് സെന്ററിലുള്ളവരെ ഇദ്ദേഹം ഉപദ്രവിക്കുകയായിരുന്നു. അങ്ങനെ അവർ കയ്യൊഴിഞ്ഞതാണ് എന്നും നാട്ടുകാരിൽ ഒരാൾ പ്രതികരിച്ചു. വളരെ നേരം നീണ്ട അനിശ്ചിതാവസ്ഥയ്ക്കൊടുവിലാണ് പൊലീസ് സ്ഥലത്തെത്തി നാരായണനെ ആശുപത്രിയിലെത്തിച്ചത്.  വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനും എംല്‍എ ഷാഫിപറന്പിലും നഗരസഭാ വൈസ് ചെയര്‍മാന്‍ ഇ. കൃഷ്ണദാസും ഇടപെട്ടു.



from Asianet News https://ift.tt/3i6wtUl
via IFTTT

ആറ്റിൽ കാണാതായ ഗൃഹനാഥൻ്റ മൃതദേഹം കണ്ടെത്തി

അമ്പലപ്പുഴ: ആറ്റിൽ കാണാതായ ഗൃഹനാഥന്റെ  മൃതദേഹം കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം വാർഡ് അഞ്ചിൽ വീട്ടിൽ അപ്പുക്കുട്ടൻ്റെ (62) മൃതദേഹമാണ് ഇന്ന് വൈകിട്ട്  അഞ്ച് മണിയോടെ കണ്ടെത്തിയത്. വീടിനു സമീപത്തെ പൂകെതെ ആറിന് മറുകരയിൽ വൈശ്യം ഭാഗത്തുള്ള എസ് എൻ ഡി പി ശാഖാ യോഗം സെക്രട്ടറിയായ അപ്പുക്കുട്ടൻ അവിടെ വിളക്ക്  തെളിക്കാനായി വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് വീട്ടിൽ നിന്ന് വള്ളത്തിൽ മറു കരയിലേക്ക്  പോയത്. 

തിരികെ എത്താൻ വൈകിയതോടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിൽ വള്ളം ആറിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തുകയായിരുന്നു. അപ്പുക്കുട്ടൻ്റെ കുടയും ചെരുപ്പും വള്ളത്തിനിന്നു ലഭിച്ചതോടെ നാട്ടുകാരും അമ്പലപ്പുഴ, നെടുമുടി പൊലീസും ആലപ്പുഴയിൽ നിന്നെത്തിയ ഫയർ ഫോഴ്സും രാത്രി വളരെ വൈകിയും തെരച്ചിൽ നടത്തി. എന്നാൽ കണ്ടെത്താനായില്ല. ഇന്നലെ തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലപ്പുഴ പൊലീസ് തുടർ നടപടി സ്വീകരിച്ച് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും.



from Asianet News https://ift.tt/3lY4ZkF
via IFTTT

മാഗ്നറ്റിനായി വെർച്വൽ സെയിൽസ് അഡ്വൈസർ പ്ലാറ്റ്ഫോം ആരംഭിച്ച് നിസാന്‍

2020 ഡിസംബര്‍ ആദ്യവാരമാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ ഇന്ത്യ (Nissan India) സബ് കോംപാക്റ്റ് എസ്‌യുവിയായ (Sub Compact SUV) മാഗ്നൈറ്റിനെ (Magnite) ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. വളരെപ്പെട്ടെന്നാണ് വാഹനം ശ്രദ്ധേയമായത്. ഇപ്പോള്‍ വിപണിയിലും നിരത്തിലുമെല്ലാം നിസാന്‍ മാഗ്‌നൈറ്റിന് (Nissan Magnite) മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. ഇപ്പോഴിതാ മാഗ്നൈറ്റ് ((Magnite) സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ഒരു വെർച്വൽ സെയിൽസ് അഡ്വൈസർ പ്ലാറ്റ്ഫോം (Virtual Sales Advisor Platform) ആരംഭിച്ചിരിക്കുകയാണ് നിസാൻ (Nissan) എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഉപഭോക്താക്കളുടെ കാർ വാങ്ങൽ അനുഭവം വർധിപ്പിക്കുന്നതിനായി എക്സെൻട്രിക് എഞ്ചിനുമായി സഹകരിച്ചാണ് പുതിയ നൂതന പ്ലാറ്റ്ഫോമിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിസാൻ ഇന്ത്യയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഷോപ്പ് അറ്റ് ഹോമിന്റെ ഭാഗമാണ് ഈ പുതിയ സംരംഭം.

വെർച്വൽ സെയിൽസ് അഡ്വൈസർ നിസാൻ മാഗ്നൈറ്റ് ഉപഭോക്താക്കൾക്ക് തത്സമയ വ്യക്തിഗത ഉൽപ്പന്ന വിദഗ്‌ധ ഇടപെടൽ, വാഹനം, ആൻസർ പ്രൊഡക്‌ട്, ഉടമസ്ഥാവകാശം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, വേരിയന്റ് നിർദ്ദേശങ്ങൾ, ഫിനാൻസിംഗ്, എക്സ്ചേഞ്ച് വാല്യൂ ഓപ്ഷനുകൾ, വെർച്വൽ ടെസ്റ്റ് ഡ്രൈവുകൾ എന്നിവ ഓൺലൈനിൽ കൂടി സാധ്യമാക്കും. നിസാൻ മാഗ്നൈറ്റ് ലോഞ്ച് ചെയ്യുമ്പോൾ തന്നെ വെർച്വൽ ഷോറൂം, വെർച്വൽ ടെസ്റ്റ് ഡ്രൈവ് എന്നിവ ഉപയോഗിച്ച് കമ്പനി പുതുമ സൃഷ്‍ടിച്ചിരുന്നു. 

വിപണിയിൽ എത്തിയതിനുശേഷം ഇതുവരെ മൂന്നു ലക്ഷത്തിലധികം അന്വേഷണങ്ങളും 60,000 ബുക്കിംഗുകളും സ്വന്തമാക്കാൻ ഈ കോംപാക്‌ട് എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. ഈ ബുക്കിംഗുകളിൽ 25 ശതമാനവും നിസാൻ ഷോപ്പ് അറ്റ് ഹോം സംഭാവന ചെയ്യുന്നതാണ് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്.

മികച്ച ഡിസൈനും അതിനൊത്ത രണ്ട് പെട്രോൾ എഞ്ചിനും താങ്ങാനാവുന്ന വിലയും കൂടി ആയതോടെ മാഗ്നൈറ്റിനെ ജനം ഹൃദയത്തോട് ചേര്‍ത്തെന്നു വേണം കരുതാന്‍. ഇതുവരെ ഇന്ത്യയില്‍ ഒരു നിസാൻ കാറിനും ലഭിക്കാതിരുന്ന സൗഭാഗ്യങ്ങളാണ് ജാപ്പനീസ് ബ്രാൻഡിന് മാഗ്നൈറ്റ് നേടിക്കൊടുത്തിരിക്കുന്നത്.

അക്ഷരാര്‍ത്ഥത്തില്‍ നിസാന്‍റെ മടങ്ങിവരവിനാണ് മാഗ്നൈറ്റിലൂടെ രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ചിരിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്.  അവതരിപ്പിച്ച ഉടന്‍ മാഗ്നൈറ്റിന് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയുണ്ടായി. 

മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് (ലോകത്തിനായി ഇന്ത്യയിൽ നിർമ്മിക്കുക) എന്നതാണ് തങ്ങൾ ഇപ്പോൾ പിന്തുടരുന്ന പോളിസി എന്ന് നിസാൻ ഇന്ത്യ പറയുന്നു. നിസാന് ഏറ്റവും അധികം പ്രതീക്ഷയുള്ള മോഡലാണ് മാഗ്നൈറ്റ്. നേപ്പാളിൽ നിന്ന് മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ 750 ഓളം ബുക്കിംഗുകളാണ് മാഗ്നൈറ്റിന് ലഭിച്ചത്.

നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. പുതിയ എച്ച്ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ലോകോത്തര സ്‌പോര്‍ട്‌സ് കാറായ നിസ്സാന്‍ ജിടി-ആറിലേത് പോലുള്ള  'മിറര്‍ ബോര്‍ സിലിണ്ടര്‍ കോട്ടിംഗ്' സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.  

XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. നൂതന സാങ്കേതികവിദ്യയും ജാപ്പനീസ് എഞ്ചിനീയറിംഗ് കരുത്തോടെയും രൂപകല്‍പ്പന ചെയ്തിരിക്കുന്ന വാഹനം  ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്‍തിരിക്കുന്നതാണെന്ന് കമ്പനി പറയുന്നു.

20ല്‍ അധികം ഫസ്റ്റ്-ക്ലാസ്, ബെസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളാണ് വാഹനത്തിനുള്ളത്. നിസാന്റെ മികച്ച സാങ്കേതികവിദ്യകള്‍ മോഡല്‍ ശ്രേണിയിലുടനീളം നല്‍കിയിരിക്കുന്നു. എക്‌സ്‌ട്രോണിക് സിവിടി, ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി എറൗണ്ട് വ്യൂ മോണിറ്റര്‍, നിസാന്‍ കണക്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ വാഹനം 4-സ്റ്റാർ സുരക്ഷ സ്വന്തമാക്കിയിരുന്നു. 



from Asianet News https://ift.tt/3CKTdkE
via IFTTT

ഇലക്ട്രിക്ക് വാഹന വില്‍പ്പന, നാഴക്കകല്ലുമായി ടാറ്റ

രാജ്യത്തെ വാഹന വില്‍പ്പനയുടെ ചരിത്രത്തില്‍ സുപ്രധാനമായൊരു നാഴികക്കല്ലും കൂടി പിന്നിട്ട് ടാറ്റ മോട്ടോഴ്‍സ് (Tata Motors). രാജ്യത്ത് 10,000 യൂണിറ്റ് ഇവി (EV) വിൽപ്പന എന്ന വിസ്‌മയകരമായ നേട്ടമാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ നെക്സോൺ (Nexon EV), ടിഗോർ (Tigor EV), എക്സ്‍പ്രസ്-ടി (Xprss T) എന്നീ മോഡലുകളാണ് ടാറ്റയുടെ ഇലക്‌ട്രിക് പാസഞ്ചർ വാഹന നിരയിലുള്ളത്.  ഈ നാഴികക്കല്ല് ഇത്രയും വേഗത്തിൽ പിന്നിടാൻ കമ്പനിയെ സഹായിച്ചത് നെക്സോൺ ഇവിയാണ്  (Nexon EV) എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിലവിൽ സീറോ എമിഷൻ പാസഞ്ചർ വാഹന മേഖലയിൽ 70 ശതമാനത്തിലധികം മാർക്കറ്റ് ഷെയറാണ് ടാറ്റക്കുള്ളത്. കഴിഞ്ഞ മാസം മാത്രം നെക്‌സോൺ ഇവിയുടെ 1,000 യൂണിറ്റ് വിൽപ്പന നടത്താനും കഴിഞ്ഞിരുന്നു. ടാറ്റയുടെ നിരയിൽ മികച്ച സ്വീകാര്യത നേടിയ പെട്രോൾ നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയുടെ ഇലക്ട്രിക് വകഭേദമാണ് നെക്സോൺ ഇവി.

രാജ്യത്തെ ഇലക്ട്രിക് വാഹന ശ്രേണിയിൽ വിപ്ലവം സൃഷ്‍ടിച്ചുകൊണ്ട് 2020 ജനുവരിയിലാണ് ടാറ്റ നെക്സോണ്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. കട്ടിംഗ് എഡ്‍ജ് സിപ്‌ട്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വാഹനം മികച്ച പ്രകടനം വാഗ്‍ദാനം ചെയ്യുന്നു.  തുടക്കം മുതല്‍ വിപണിയില്‍ മികച്ച പ്രതികരണമുള്ള വാഹനം ഇപ്പോള്‍ നെക്സോണ്‍ ഡീസല്‍ വേരിയന്‍റിനെ കടത്തിവെട്ടി മുന്നേറുകയാണ്.  XM, XZ+, XZ+ Lux, XZ+ Dark, XZ+ Lux Dark എന്നിങ്ങനെ അഞ്ച് വ്യത്യസ്‌ത വകഭേദങ്ങളിലായാണ് മോഡൽ വിപ്പനയ്ക്ക് എത്തുന്നതും. ഇലക്‌ട്രിക് എസ്‌യുവിക്ക് 13.99 ലക്ഷം മുതൽ 15.99 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.

ഒറ്റ ചാർജിങ്ങിൽ 312 കിലോമീറ്റർ ദൂരം താണ്ടാനുള്ള ഈ വാഹനത്തിന്റെ ശേഷി ഓട്ടോമോട്ടീവ് റീസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ സെർട്ടിഫൈ ചെയ്തിട്ടുണ്ട്. കാര്യക്ഷമമായ ഉയർന്ന വോൾട്ടേജ് സംവിധാനം, വേഗതയേറിയ ചാർജിംഗ് ശേഷി, വിപുലീകൃത ബാറ്ററി ലൈഫ്, മുൻനിര സുരക്ഷാ സവിശേഷതകൾ. എന്നിവയും നെക്‌സോൺ ഇവിയുടെ സവിശേഷതകളാണ്. രാജ്യത്തെ  22 നഗരങ്ങളിലെ 60 അംഗീകൃത ഡീലർഷിപ്പുകളിലായി മൂന്ന് ട്രിം ലെവലുകളിൽ നെക്സൺ ഇവി ലഭ്യമാകും. സിഗ്നേച്ചർ ടീൽ ബ്ലൂ, മൂൺലിറ്റ് സിൽവർ, ഗ്ലേസിയർ വൈറ്റ് എന്നിങ്ങനെ ആകർഷകമായ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.



from Asianet News https://ift.tt/3ESk3sL
via IFTTT

ഐപിഎല്‍: ബാംഗ്ലൂരിനെയും വീഴ്ത്തി സൂപ്പര്‍ കിംഗ്സായി ചെന്നൈ 'തല'പ്പത്ത്

ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (Royal Challengers Banglore) ആറ് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയവുമായി പ്ലേ ഓഫ് സാധ്യകള്‍ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് (Chennai Super Kings).ആദ്യം ബാറ്റ് ചെയ്ക് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ചെന്നൈ മറികടന്നു. ജയത്തോടെ 14 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. തോറ്റെങ്കിലും 10 പോയന്‍റുള്ള ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്താണ്. സ്കോര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 156-6, ചെന്നൈ സൂപ്പര്‍ കിംഗ്സ് 18.2 ഓവറില്‍ 157-4.

തകര്‍ത്തടിച്ച് തുടക്കം

ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്‌വാദും ഫാഫ് ഡൂപ്ലെസിയും നല്‍കിയ തകര്‍പ്പന്‍ തുടക്കമാണ് ചെന്നൈയുടെ വിജയം അനായാസമാക്കിയത്. പവര്‍ പ്ലേയില്‍ ചെന്നൈയെ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സിലെത്തിച്ച ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 8.2 ഓവറില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. 26 പന്തില്‍ 38 റണ്‍സെടുത്ത ഗെയ്‌ക്‌വാദിനെ ചാഹലിന്‍റെ പന്തില്‍ കോലി പറന്നു പിടിക്കുകയായിരുന്നു.

തൊട്ടു പിന്നാലെ  26 പന്തില്‍ 31 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയെ മാക്സ്‌വെല്‍ നവദീപ് സെയ്നിയുടെ കൈകളിലെത്തിച്ചപ്പോള്‍ ബാംഗ്ലൂരിന് പ്രതീക്ഷയായെങ്കിലും അംബാട്ടി റായുഡുവും(22 പന്തില്‍ 32), മൊയീന്‍ അലിയും(18 പന്തില്‍ 23) ചേര്‍ന്ന് 47 റണ്‍സ് കൂട്ടുകെട്ടിലൂടെ ബാംഗ്ലൂരിന്‍റെ പ്രതീക്ഷകള്‍ തല്ലിക്കൊഴിച്ചു. ഇരുവരും മടങ്ങിയശേഷം സുരേഷ് റെയ്നയും(10 പന്തില്‍ 17*), എം എസ് ധോണിയും(9 പന്തില്‍ 11*) ചേര്‍ന്ന് അനായാസം ചെന്നൈയെ വിജയവര കടത്തി.

നല്ല തുടക്കം നഷ്ടമാക്കി ബാംഗ്ലൂര്‍

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങി ബാംഗ്ലൂരിന് ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിട്ടും വമ്പന്‍ സ്കോര്‍ നേടാനാവാതെ പോയതാണ് തിരിച്ചടിയായത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 11.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സ് പിന്നിട്ട ബാംഗ്ലൂരിന് പിന്നീടുള്ള ഒമ്പതോവറില്‍ 55 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

50 പന്തില്‍ 70 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. വിരാട് കോലി 41 പന്തില്‍ 53 റണ്‍സെടുത്തു. ചെന്നൈക്കായി ഡ്വയിന്‍ ബ്രാവോ നാലോവറില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.പതിനൊന്നാം ഓവറില്‍ 100 പിന്നിട്ട ബാംഗ്ലൂരിന് പതിനാലാം ഓവറില്‍ 111ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ വിരാട് കോലിയെ നഷ്ടമായി. പിന്നീടെത്തിയ എ ബി ഡിവില്ലിയേഴ്സ്(11 പന്തില്‍ 12), ഗ്ലെന്‍ മാക്സ്‌വെല്‍(11), ടിം ഡേവിഡ്(1) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഒരുഘട്ടത്തില്‍ 200 റണ്‍സ് ലക്ഷ്യമിട്ട ബാംഗ്ലൂര്‍ 156ല്‍ ഒതുങ്ങി. ആദ്യ 10 ഓവറില്‍ 11 ബൗണ്ടറികള്‍ നേടിയ ബാംഗ്ലൂരിന് അവസാന 10 ഓവറില്‍ ആകെ നേടാനായത് അഞ്ച് ബൗണ്ടറികള്‍ മാത്രം.



from Asianet News https://ift.tt/3u9rcA4
via IFTTT

ടിആർപിയിൽ വീണ്ടും സാന്ത്വനം, മറ്റ് അത്ഭുതങ്ങളിലാത്തെ പുതിയ റേറ്റിങ് ചാർട്ട്

ടിആർപി റേറ്റിങ്ങിൽ  ജനപ്രിയ പരമ്പര സാന്ത്വനം വീണ്ടും ഒന്നാം സ്ഥാനത്ത്. ഏറെ നാളുകളായി കുടുംബവിളക്ക് (kudumbavilakku) കയ്യടക്കിയ സ്ഥാനമാണ് വീണ്ടും സാന്ത്വനം സ്വന്തമാക്കിയിരിക്കുന്നത്. സാന്ത്വനം വീണ്ടും ലവ് ട്രാക്കിലാണ്. ഏറെ പ്രേക്ഷക പ്രിയം നേടിയ ശിവാഞ്ജലി റൊമാൻസ് തന്നെയാണ് ഷോയ്ക്ക് റേറ്റിങ് ചാർട്ടിൽ മുന്നേറ്റമുണ്ടാക്കിയത്.  ശിവനും അഞ്ജലിയും തമ്മിലുള്ള പിണക്കം തീരുമോയെന്നാണ് ആരാധകർ ആകാംക്ഷയോടെ കാത്തരിക്കുന്നത്.

അതേസമയം കുടുംബവിളക്കാവട്ടെ ഉദ്വേഗജനകമായ മുഹൂർത്തങ്ങളാണ് സമ്മാനിക്കുന്നത്. മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയെ പൊലീസ് അറസ്റ്റ് ചെയ്യുമോ എന്നായിരുന്നു കഴിഞ്ഞാഴ്ചത്തെ വലിയ ആകാംക്ഷ സമ്മാനിച്ച എപ്പിസോഡുകൾ. ഇതു തന്നെയാണ് ടിആർപിയിലെ രണ്ടാം സ്ഥാനത്ത് കുടുംബവിളക്കിനെ എത്തിച്ചത്. 

ലോക്ക്ഡൌൺ കാലത്ത് ഒന്നാം സ്ഥാനത്തുവരെ എത്തിയ പരമ്പര അമ്മയറിയാതെയാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ശ്രീതു കൃഷ്ണനും നിഖിൽ നായരും പ്രധാന വേഷങ്ങളിലെത്തുന്ന പരമ്പര ഇരുവരുടെയും പ്രണയസാഫല്യത്തിനായുള്ള കാത്തിരിപ്പിലാണ്. 

അതേസമയം, ഏറെ കാലമായി റേറ്റിങ് ചാർട്ടുകളിൽ ചെറിയ മാറ്റങ്ങൾ മാത്രമായി തുടരുന്ന മൌനരാഗം വീണ്ടും നാലാം സ്ഥാനത്തെത്തി. മനീഷ മോഹൻ പ്രധാന വേഷത്തിലെത്തുന്ന പരമ്പര ആകാംക്ഷ നിറച്ച സിനിമാറ്റിക് മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതേസമയം അവന്തിക മോഹൻ സാന്ധ്ര എന്നിവർ വേഷമിടുന്ന അടുത്തിടെ ആരംഭിച്ച പരമ്പര തൂവൽ സ്പർശമാണ് അഞ്ചാം സ്ഥാനത്തുള്ളത്. പൊലീസും കള്ളിയുമായ സഹോദരങ്ങളുടെ കഥയാണ് തൂവൽസ്പർശം പറയുന്നത്.



from Asianet News https://ift.tt/3kAec3k
via IFTTT

സൗദിയില്‍ കൊവിഡ് ബാധിച്ച് 271 പേര്‍ ഗുരുതരാവസ്ഥയില്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 271 പേരാണ് ഗുരുതരസ്ഥിതിയിലുള്ളത്. പുതുതായി 51 പേരില്‍ കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 2,313 ആയി. ഇതില്‍ 271 പേരുടെ നില മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരം.

59 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാലുപേര്‍ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,46,843 ആയി. ഇതില്‍ 5,35,842 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,688 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, മക്ക 12, കിഴക്കന്‍ പ്രവിശ്യ 5, മദീന 4, ജീസാന്‍ 3, അല്‍ഖസീം 3, നജ്‌റാന്‍ 3, അസീര്‍ 2, തബൂക്ക് 2, ഹാഇല്‍ 1, അല്‍ജൗഫ് 1, വടക്കന്‍ അതിര്‍ത്തി മേഖല 1. സൗദി അറേബ്യയില്‍ ഇതുവരെ 41,358,961 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. 



from Asianet News https://ift.tt/3AIVJHi
via IFTTT

Thursday, September 23, 2021

കൊടകര കുഴൽപണ കവർച്ചാ കേസ് തുടരന്വേഷണം; പ്രതിരോധത്തിലായി ‌ബിജെപി,മുതിർന്ന നേതാക്കൾ പ്രതികളായേക്കും

തൃശൂർ: കൊടകര കുഴൽപണ കവർച്ചാ കേസിൽ തുടരന്വേഷണം വരുന്നതോടെ ബിജെപി വീണ്ടും പ്രതിരോധത്തിലാവുകയാണ്. കൂടുതൽ തെളിവുകൾ ലഭിക്കുന്നതോടെ മുതിർന്ന ബിജെപി നേതാക്കൾ പ്രതികളാകാനുള്ള സാധ്യത തള്ളി കളയാനാകില്ല. 

കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഇത് സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസിൻ്റെ ലക്ഷ്യം.

ബാക്കി കവർച്ചാ പണം കണ്ടെത്താൻ കേസിലെ മുഴുവൻ പ്രതികളെയും വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. കവർച്ചാ പണം കണ്ടെത്തുന്നതിനോടൊപ്പം ഇതിൻ്റെ ഉറവിടം കൂടി പുറത്തു കൊണ്ടു വരാനാണ് പൊലീസിൻ്റെ ശ്രമം. 
ബി ജെ പി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചോയെന്നതും അന്വേഷണ പരിധിയിൽ വരും.

കർണാടകത്തിൽ നിന്ന് എത്തിച്ച ബിജെപിയുടെ ഫണ്ട് ആണ് കവർച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരൻ ധർമ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുക. പിന്നീട് ധർമ്മരാജൻ ഇത് തൻ്റെ പണമാണെന്നും തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പണത്തിൻ്റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ധർമ്മരാജന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ധർമ്മരാജൻ്റെ ഫോൺ വിളികളുടെ അടിസ്ഥാനത്തിൽ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കളുടെ മൊഴി എടുത്തിരുന്നു.എന്നാൽ കേസിലെ ആദ്യകുറ്റപത്രത്തിൽ ഇവരെല്ലാം സാക്ഷികളാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 



from Asianet News https://ift.tt/3CJOOyu
via IFTTT

കത്തോലിക്കാ സഭ ബിജെപിയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കണമെന്ന് പ്രകാശ് കാരാട്ട്

തിരുവനന്തപുരം: കത്തോലിക്കാ സഭ ബിജെപിയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കണമെന്ന് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. ക്രിസ്ത്യൻ പുരോഹിതരെ തന്ത്രപരമായി വശത്താക്കാൻ ബിജെപി ശ്രമിക്കുകയാണ്. പാലാ ബിഷപ്പിന്റെ പ്രസ്താവന കേരളത്തിൽ
ആശങ്കയും സംശയവും ഉണ്ടാക്കി. സമുദായങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കാൻ പ്രസ്താവനയെ ബിജെപി ഉപയോഗിച്ചു. മുസ്ലീങ്ങൾക്കിടയിൽ തീവ്രവാദസംഘടനകളും ആശയങ്ങളും ഉയർത്തുന്ന ഭീഷണി പാർട്ടിക്ക് ബോധ്യമുണ്ടെന്നും കാരാട്ട് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ
എഴുതിയ ലേഖനത്തിൽ പറഞ്ഞു. ക്രൈസ്‌തവർക്കിടയിൽ തീവ്രവാദ കാഴ്ചപ്പാടുകൾ ഉയർന്നു വരുന്നുണ്ടെന്നും ലേഖനം പറയുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3ARsB0V
via IFTTT

കമലഹാരീസുമായി പ്രധാനമന്ത്രിയുടെ ചർച്ച,വാക്സീൻ കയറ്റുമതി പുനരാരംഭിച്ചതിന് പ്രശംസ,മോദി ബൈഡൻ കൂടിക്കാഴ്ച വൈകിട്ട്

അമേരിക്ക: പ്രധാനമന്ത്രി നരേന്ദ്രമോദി യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി. അമേരിക്കയുടെ പ്രധാന പങ്കാളി ഇന്ത്യയെന്ന് കമല ഹാരിസ് പറഞ്ഞു. ഇന്ത്യ വാക്സീൻ കയറ്റുമതി പുനരാരംഭിച്ച തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു. ഇന്ത്യ അമേരിക്ക ബന്ധത്തിന് വലിയ പുരോഗതി കൈവരിക്കാനായെന്ന് ഇരു നേതാക്കളും പറഞ്ഞു. 

വൻകിട കമ്പനികളുമായുള്ള ചർച്ചയിൽ ഫൈവ് ജി സേവനമടക്കം വിഷയമായി.  ഇന്ന് മോദി പ്രസിഡന്റ് ബൈഡനുമായി വൈകിട്ട് കൂടിക്കാഴ്ച്ച നടത്തും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3zIHUHS
via IFTTT

15 കാരിയെ 29 പേര്‍ കൂട്ടബലാത്സംഗം ചെയ്തു, 26 പേര്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവലിയില്‍(dombivali) 15കാരിയെ 29പേര്‍ ചേര്‍ന്ന് 9 മാസത്തോളം കൂട്ടബലാത്സംഗം(gang rape) ചെയ്തു. കേസില്‍ ഇതുവരെ 26 പ്രതികളെ പൊലീസ് (police) പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത 2 പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ജനുവരിയില്‍ ആദ്യം കാമുകനാണ് കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു. 9 മാസത്തിനിടെ കൗമാരക്കാരി നിരവധി തവണ പീഡനത്തിനിരയായി. ഇന്നലെയും പീഡിപ്പിക്കപ്പെട്ടെന്ന് ഒടുവില്‍ പൊലീസിന് മുന്നിലെത്തിയ കുട്ടി മൊഴി നല്‍കി. 

ഉപദ്രവിച്ച 29 പേരെക്കുറിച്ചുള്ള വിവരങ്ങളും കൈമാറി. ആദ്യം ലോക്കല്‍ പൊലീസും സംഭവത്തിന്റെ ഗൗരവം മനസിലാക്കി പ്രത്യേക സംഘവും അന്വേഷണം തുടങ്ങി. ഇതിനോടകം 26 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് പേരും ഉടന്‍ പിടിയിലാവുമെന്ന് പൊലീസ് പറയുന്നു.

അവശയായ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോംബിവലി, ബദ്‌ലാപൂര്‍, മുര്‍ബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചായിരുന്നു പീഡനം. ഇലക്ടോണിക് തെളിവുകളടക്കം ശേഖരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. നാക്കിനാക്കയില്‍ ടെംപോ വാനില്‍ സ്ത്രി പീഡനത്തിനരയായി മരിച്ചതടക്കം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 



from Asianet News https://ift.tt/3kz1T7g
via IFTTT

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പാലാ ബിഷപ്പ് വിഷയം ചര്‍ച്ചായാവില്ല

തിരുവനന്തപുരം: സിപിഎം (CpiM) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പാലാ ബിഷപ്പിന്‍റെ (Pala Bishop) വിവാദ പരാമര്‍ശത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ച വേണ്ട എന്നതാണ് സിപിഎമ്മിലെ ധാരണ. ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവി വിഭജിക്കുന്നതില്‍ ഉഭയകക്ഷി ചര്‍ച്ച തുടങ്ങാനിരിക്കേ ഓരോ പാര്‍ട്ടികള്‍ക്കും നല്‍കേണ്ട പദവി സംബന്ധിച്ച് അന്തിമ ധാരണയിലെത്തും. ജി സുധാകരനെതിരായ അമ്പലപ്പുഴ അന്വേഷണ ക്കമ്മീഷൻ റിപ്പോര്‍ട്ട് ഇതുവരെ സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തിട്ടില്ല.

ജില്ലാ കമ്മിറ്റികള്‍ അടക്കം നടപടികളിലേക്ക് കടക്കുമ്പോള്‍ സുധാകരനെതിരായ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് എടുക്കുമോ എന്നതാണ് പ്രസക്തം. ഭാരത് ബന്ദിന്‍റെ ഭാഗമായി സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളും പാര്‍ട്ടി വിലയിരുത്തും. ഇന്നലത്തെ എൽഡിഎഫ് യോഗത്തിലും പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവന ചർച്ച ചെയ്തിരുന്നില്ല. മുഖ്യമന്ത്രി വിശദീകരിച്ച പശ്ചാത്തലത്തിലാണ് ചർച്ചകളിലേക്ക് കടക്കാതിരുന്നത്.

വിഷയത്തിൽ എൽഡ‍ിഎഫിനുള്ളില്‍ തന്നെ ഭിന്നത നിലനിൽക്കുമ്പോഴാണ് മുന്നണി യോഗം വിഷയം അവഗണിച്ചത്. പാലാ ബിഷപ്പിന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എൽഡിഎഫിന്റെ നിലപാട് മറ്റൊന്നായികാണേണ്ട കാര്യമില്ലെന്നുമാണ് സിപിഎം ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കൺവീനറുമായ എ വിജയരാഘവൻ ഇന്നലെ വ്യക്തമാക്കിയത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3u8Ztj9
via IFTTT

ചാലക്കുടിയിലെ ഇടത് തോൽവി ജാ​ഗ്രതക്കുറവ് കാരണമെന്ന് സി പി എം; നടപടികൾക്ക് ശുപാർശ

തൃശൂർ: ചാലക്കുടിയിൽ ഇടത് സ്ഥാനാർഥി തോൽക്കാനിടയയത് ബോധപൂർവ്വമായ ജാഗ്രത കുറവ് മൂലമെന്ന് വിലയിരുത്തൽ. ഇത് സംബന്ധിച്ച് ഏരിയാ കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റിയുടെ‍യും റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഏരിയാ തലത്തിൽ വിശദമായ പരിശോധന നടത്തി നടപടികൾക്ക് ശുപാർശ ചെയ്തിട്ടുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പങ്കെടുത്ത ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൻ്റേതാണ് തീരുമാനം. 

ഇതിനിടെ തൃശൂർ സി പി എമ്മിൽ വീണ്ടും നടപടി എടുത്തു. നാട്ടിക ഫർക്ക ബാങ്ക് വായ്പ ഇടപാടിനെ തുടർന്ന് ജില്ല കമ്മിറ്റി അംഗം ഇ എം അഹമ്മദ്, നാട്ടിക ഏരിയ കമ്മിറ്റി അംഗം ഐ കെ വിഷ്ണുദാസ് എന്നിവരെ ശാസിക്കാനാണ് തീരുമാനം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3EQm5Ke
via IFTTT

വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി ഒരു വയസ്സുകാരനെ കൊലപ്പെടുത്തി; മുത്തശ്ശി അറസ്റ്റില്‍

കോയമ്പത്തൂര്‍: ഒരുവയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ വായില്‍ ബിസ്‌കറ്റ് തിരുകി കൊലപ്പെടുത്തിയ കേസില്‍ മുത്തശ്ശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ (coimbatore) ആര്‍എസ് പുരം കൗലിബ്രൗണ്‍ റോഡില്‍ നിത്യാനന്ദന്റെ മകന്‍ ദുര്‍ഗേഷ്(durgesh)  ആണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ നന്ദിനിയുടെ മാതാവ് നാഗലക്ഷ്മി(Nagalakshmi-54) അറസ്റ്റിലായി. ബുധനാഴ്ചയാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന നന്ദിനി വീട്ടിലെത്തിയപ്പോഴാണ് തൊട്ടിലില്‍ കുഞ്ഞ് ചലനമറ്റ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നേരത്തെ മരിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് നാഗലക്ഷ്മി കുറ്റം സമ്മതിച്ചത്. കുഞ്ഞ് തറയില്‍ നിന്ന് എന്തോ എടുത്ത് വായിലിട്ടപ്പോള്‍ നാഗലക്ഷ്മി അടിച്ചു. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ വായില്‍ ബിസ്‌ക്കറ്റ് കവര്‍ തിരുകി തൊട്ടിലില്‍ കിടത്തി ഇവര്‍ വീട്ടുജോലികള്‍ തുടര്‍ന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3i25AAI
via IFTTT

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇന്ന് തുടക്കമാവും; ശ്രദ്ധയോടെ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ (plus one) പരീക്ഷയ്ക്ക് ഇന്ന് തുടക്കമാവും. ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ (examination) എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്, 75,590 കുട്ടികള്‍. നേരത്തെ സുപ്രീം കോടതി (supreme court) ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ നടത്താന്‍ കോടതി തന്നെ അനുമതി നല്‍കുകയായിരുന്നു.  കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്.

കൊവിഡ് (covid 19) മാനദണ്ഡം കൃത്യമായി പാലിച്ച് കൊണ്ടാണ് പരീക്ഷ നടത്തുക. കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി പറഞ്ഞ  പശ്ചാത്തലത്തില്‍ വീഴ്ചകള്‍ ഇല്ലാതിരിക്കാനുള്ള വലിയ ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതടക്കം ഓരോ കാര്യങ്ങളും ശ്രദ്ധിച്ച് കൊണ്ടാകും പരീക്ഷാ നടത്തിപ്പ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3kBlio7
via IFTTT

ബിജെപി ആര്‍ക്കൊപ്പം? കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവിശ്വാസപ്രമേയം ഇന്ന് ചർച്ചയ്‍ക്കെടുക്കും

കോട്ടയം: ഈരാറ്റുപ്പേട്ടയ്ക്ക് പിന്നാലെ കോട്ടയം നഗരസഭയിലും അവിശ്വാസ പ്രമേയവുമായി എൽഡിഎഫ് രംഗത്ത്.  ഭരണ സ്തംഭനം ആരോപിച്ചുള്ള അവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്ക്കെടുക്കും. യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമുള്ള നഗരസഭയിൽ എട്ട് പേരുള്ള ബിജെപി നിലപാടാണ് നിർണായകമാകുക. ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫ് അവിശ്വാസം പാസാകുന്നതിൽ നിർണായകമായത് അഞ്ച് അംഗങ്ങളുള്ള എസ്‍ഡിപിഐ പിന്തുണയാണ്.

സംസ്ഥാനതലത്തിൽ തന്നെ സിപിഎം കൂട്ടുക്കെട്ടാരോപണത്തിന് മറുപടി പറയേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യം കൊണ്ട് മാത്രം യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയിലും അവിശ്വാസ പ്രമേയയവുമായി എല്‍ഡിഎഫ് രംഗത്ത് വരുന്നത്. നിർണായകമാകുക ബിജെപി നിലപാടാണെന്നുള്ളത് കോട്ടയത്തെ അവിശ്വാസത്തിന് സംസ്ഥാന ശ്രദ്ധ നല്‍കുന്നുണ്ട്. നഗരസഭയില്‍ ആകെ 52 അംഗങ്ങളാണ് ഉള്ളത്. അതില്‍ യുഡ‍ിഎഫ് 22, എല്‍ഡിഎഫ് 22, ബിജെപി എട്ട് എന്നിങ്ങനെയാണ് കണക്കുകള്‍.

അവിശ്വാസ പ്രമേയം പാസാകാൻ വേണ്ടത് 27 പേരുടെ പിന്തുണയാണ്. അതായത് ബിജെപി പിന്തുണയില്ലാതെ അവിശ്വാസം പാസാകില്ലെന്നുറപ്പ്. അല്ലെങ്കിൽ യുഡിഎഫിൽ നിന്ന് അഞ്ച് പേർ മറുകണ്ടം ചാടണം. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ തങ്ങൾക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.

ഇരാറ്റുപേട്ടയിലെ എസ്‍ഡിപിഐ പിന്തുണയിൽ സിപിഎമ്മിനെതിരെ വലിയ വിമർശനം ബിജെപി ഉന്നയിച്ചിരുന്നു. കോൺഗ്രസ് വിമതയായി ജയിച്ച് പിന്നീട് യുഡിഎഫ് ചേരിയിലെത്തി നറുക്കെടുപ്പിലൂടെയാണ് ബിൻസി ചെയർപേഴ്സണായത്. പ്രമേയ വോട്ടെടുപ്പിൽ ബിജെപി വിട്ടുനിന്നാൽ വീണ്ടും നറുക്കെടുപ്പിന്‍റെ ഭാഗ്യപരീക്ഷണത്തിന് വേദിയാകും കോട്ടയം നഗരസഭ.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3u43S6Q
via IFTTT

റീഎൻട്രി കാലാവധി തീരുന്നതിന് മുമ്പ് പ്രവാസികൾ സൗദിയിൽ തിരിച്ചെത്തണമെന്ന് പാസ്‍പോർട്ട് വിഭാഗം

റിയാദ്: പ്രവാസികൾ റീഎൻട്രി വിസ (Re-entry visa) കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ മൂന്ന് വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന് (entry ban) ഓർമ്മിപ്പിച്ച് സൗദി പാസ്‍പോർട്ട് വിഭാഗം. എന്നാൽ, റീ എൻട്രിയിൽ പോയി തിരിച്ചു വരാൻ സാധിക്കാത്ത ആശ്രിതരുടെ കാര്യത്തിലും പഴയ സ്‍പോൺസറിലേക്ക് തന്നെ പുതിയ വിസയിൽ വരുന്നവരുടെ കാര്യത്തിലും ഈ വിലക്ക് ബാധകമാകില്ല. അവർക്ക് മൂന്ന് വർഷത്തിനുള്ളിൽ തന്നെ തിരിച്ചു വരാനാകും. 

വിദേശത്ത് ആയിരിക്കുമ്പോൾ റീഎൻട്രി വിസകൾ ഫൈനൽ എക്സിറ്റ് വിസയാക്കി മാറ്റാൻ സാധിക്കില്ലെന്നും പാസ്‍പോർട്ട് വിഭാഗം വ്യക്തമാക്കി. എക്സിറ്റ്, റീഎൻട്രി വിസയുടെ കാലാവധി സൗദിയിൽ നിന്ന് പുറത്തുകടക്കുന്ന തീയതി മുതലാണ് കണക്കാക്കുന്നത്. സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത വീട്ടുജോലിക്കാരുടെ റീഎൻട്രി വിസയുടെ കാലാവധി കഴിഞ്ഞു ആറ് മാസത്തിന് ശേഷം പാസ്‍പോർട്ട് വിഭാഗത്തിന്റെ അബ്ഷിർ പോർട്ടലിൽ നിന്ന് ഓട്ടോമാറ്റിക്ക് ആയി തന്നെ നീക്കം ചെയ്യപ്പെടും.



from Asianet News https://ift.tt/2XTk6UG
via IFTTT

സ്വദേശിവത്കരിച്ച തസ്‍തികകളിൽ ജോലി ചെയ്‍ത് പിടിക്കപ്പെടുന്ന പ്രവാസികള്‍ക്ക് ആജീവനാന്ത വിലക്ക്

റിയാദ്: സ്വദേശിവത്കരിച്ച തൊഴിലുകളിൽ ജോലി ചെയ്‍തതിന് പിടിയിലായി നാടുകടത്തപ്പെടുന്നവർക്ക് (Deportation) സൗദി അറേബ്യയിലേക്ക് (Saudi Arabia) തിരികെ വരാനാവില്ലെന്ന് സൗദി പാസ്‍പോർട്ട് വിഭാഗം. നാടുകടത്തിയ വിദേശികൾക്ക് ഹജ്ജിനും ഉംറക്കും വരുന്നതിന് തടസ്സമില്ല. ഒരു തൊഴിലാളിയുടെ ചോദ്യത്തിന് മറുപടിയായാണ് ജവാസാത്തിന്റെ മറുപടി. 

വിവിധ നിയമ ലംഘനങ്ങൾക്ക് പ്രവാസികളെ സൗദിയിൽ നിന്നും പിടികൂടാറുണ്ട്. ഇത്തരക്കാരെ നാടുകടത്തൽ കേന്ദ്രത്തിലേക്കയക്കും. ഇവിടെ നിന്നും എംബസികളുടെ സഹായത്തോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി സൗദി അറേബ്യയുടെ ചിലവിൽ നാട്ടിലേക്ക് കടത്തും. ഇതിൽ ഇഖാമ നിയമ ലംഘനത്തിന് പിടിയിലാകുന്നവർ പിന്നീട് നിശ്ചിത കാലം കഴിഞ്ഞാണ് സൗദിയിലേക്ക് പുതിയ വിസയിൽ എത്താറുള്ളത്. സൗദിവത്കരണത്തിന്റെ ഭാഗമായി സ്വദേശികൾക്ക് നീക്കി വെച്ച ജോലി ചെയ്ത് പിടിയിലായവരേയും നാട്ടിലയക്കാറുണ്ട്. ഇത്തരക്കാർക്ക് മടങ്ങിവരാനാകില്ലെന്നാണ് ജവാസാത്തിന്റെ മറുപടി. സൗദിയിൽ നിന്ന് നാടുകടത്തപ്പെടുന്ന ഏതു വിദേശിക്കും ഹജ്ജും ഉംറയും നിർവഹിക്കാൻ മടങ്ങിവരാം.



from Asianet News https://ift.tt/3zCduXt
via IFTTT

നിങ്ങളുടേത് ടര്‍ബ്ബോചാര്‍ജ്‍ഡ് കാറാണോ? ഈ കാര്യങ്ങള്‍ അരുതരുത്

നുഷ്യശരീരത്തില്‍ (Human Body) ഹൃദയവും ശ്വാസകോശവും എങ്ങനെയാണോ അങ്ങനെ തന്നെയാണ് വാഹനങ്ങള്‍ക്ക് (Vehicles) എഞ്ചിനുകള്‍ (Engine). വാഹനം ഓടിക്കുമ്പോള്‍ നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തനവും വാഹനത്തിന്‍റെ ആയുസ് കൂടിയാണ് നിര്‍ണ്ണയിക്കുന്നതെന്ന് ഓര്‍ക്കുക. കുറഞ്ഞ എഞ്ചിന്‍ ശേഷി (Engine Capacity)യുള്ള യാത്രാ കാറുകളുടെ എഞ്ചിന്‍കരുത്ത് (Engine Power) കൂട്ടുന്നതിന് അടുത്ത കാലത്ത് പ്രചാരമേറിയ സാങ്കേതിക വിദ്യയാണ് ടര്‍ബോ ചാര്‍ജ്ജ്ഡ് എഞ്ചിനുകള്‍ (Turbocharged Engine). ആദ്യകാലത്ത് ഭൂരിപക്ഷം ഡീസല്‍ (Diesel) കാറുകള്‍ക്കാണ് ഈ എഞ്ചിനുകള്‍ കരുത്തു പകര്‍ന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ചില പെട്രോള്‍ കാറുകളും (Petrol Car) ടര്‍ബോ (Turbo) കരുത്തോടെ എത്തിത്തുടങ്ങിയിരിക്കുന്നു. എന്തായാലാും ടര്‍ബോ ചാര്‍ജ്‍ഡ് എഞ്ചനുള്ള (Turbo Charged Engine) കാറുകളോട് ഒരിക്കലും ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലവ എന്തൊക്കെയെന്ന് നോക്കാം.

1. സ്റ്റാര്‍ട്ടാക്കിയ ഉടന്‍ ഓടിക്കരുത്
ടര്‍ബോ ചാര്‍ജ്‍ഡ്  കാര്‍ സ്റ്റാര്‍ട്ടാക്കിയ ഉടന്‍ ഓടിക്കരുത്. അനുയോജ്യമായ താപം കൈവരിക്കാന്‍ ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് ഒരു മിനിട്ടെങ്കിലും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്‍തിടുക.

2. എഞ്ചിന്‍ ചൂടായ ശേഷം മാത്രം വേഗത
എഞ്ചിന്‍ ചൂടാകുന്നതിന് മുമ്പ് വേഗത കൈവരിക്കരുത്

3. പതുക്കെ നീങ്ങുക
ഡ്രൈവ് ചെയ്യുന്ന ആദ്യത്തെ അഞ്ച് മിനുട്ട്  പതുക്കെ നീങ്ങുക. എഞ്ചിനില്‍ അധികം സമ്മര്‍ദ്ദം ചെലുത്താതിരിക്കുക.

4. പെട്ടെന്ന് എഞ്ചിന്‍ ഓഫ് ചെയ്യാതിരിക്കുക
 സാധാരണ കാറുകളില്‍ എഞ്ചിന്‍ പെട്ടെന്ന് ഓഫാക്കുന്നത് കൊണ്ട് വലിയ കുഴപ്പങ്ങളില്ല. എന്നാല്‍ ടര്‍ബ്ബോചാര്‍ജ്ഡ് കാറില്‍ എഞ്ചിന്‍ ഉടനടി ഓഫാക്കുന്നത് എഞ്ചിന്‍ ഓയിലിന്റെ ഒഴുക്കിനെ തടയും. അതിനാല്‍ രണ്ടു മിനുട്ടെങ്കിലും നിശ്ചലാവസ്ഥയില്‍ തുടര്‍ന്ന ശേഷം ഓഫ് ചെയ്യുക.

5. ഗിയര്‍ ഷിഫ്റ്റിംഗ്
എഞ്ചിനു മേല്‍ അധികം സമ്മര്‍ദ്ദം നല്‍കി ഉയര്‍ന്ന ഗിയറുകളില്‍ തുടരുന്ന രീതി.

Courtesy
motorauthority dot com, Automotive Blogs

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona  



from Asianet News https://ift.tt/39zVt1o
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............