യുഎസ്ബി കേബിൾ (usb cable) ഉപയോഗിച്ച് ലിംഗത്തിന്റെ (penis) നീളം അളക്കാൻ ശ്രമിക്കുന്നതിനിടെ 15 വയസുകാരന്റെ ജനനേന്ദ്രിയത്തിൽ കേബിൾ കുടുങ്ങി. രക്ഷിതാക്കൾ കുട്ടിയെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
പരിശോധനയിൽ ലിംഗത്തിനുള്ളിൽ കേബിൾ കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തുകയും ഉടൻ തന്നെ ഡോക്ടർമാർ കേബിൾ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കൂടുതൽ ചികിത്സയ്ക്കായി കുട്ടിയെ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് ഡോക്ടർമാർ ഉടൻ തന്നെ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. ജനനേന്ദ്രിയത്തിനും മലദ്വാരത്തിനും ഇടയിലുള്ള ബൾബോസ്പോംഗിയോസസ് പേശികളിലേക്ക് നീളത്തിൽ മുറിച്ചു. ശസ്ത്രക്രിയയിലൂടെ ലിംഗത്തിനുള്ളിൽ കുടുങ്ങി കിടന്ന കേബിൾ നീക്കം ചെയ്തുവെന്ന് ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു.
ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സ്കാനിംഗിൽ ലിംഗത്തിന് മറ്റ് പരിക്കുകളോ പ്രശ്നങ്ങളോ ഒന്നും തന്നെ കണ്ടെത്തിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. സ്വകാര്യ ഭാഗങ്ങളിൽ വസ്തുക്കൾ കയറ്റുന്നത് മൂത്രനാളിയിൽ അണുബാധയ്ക്കോ പരിക്കുകൾക്കോ അല്ലെങ്കിൽ നിരവധി സങ്കീർണതകൾക്കും കാരണമാകുമെന്ന് ആൻഡ്രോളജിസ്റ്റ് ഡോ. അമർ റഹീം പറഞ്ഞു.
സ്വയംഭോഗത്തിനിടെ പൂട്ടിനുള്ളില്‍ ലിംഗം കുടുങ്ങി; സര്‍ജറി ചെയ്തിട്ടും നിരാശ
from Asianet News https://ift.tt/3hYwucJ
via IFTTT
No comments:
Post a Comment