ദില്ലി: രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ റെക്കോര്‍ഡ് നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ കണക്ക് കാര്‍ഷിക മന്ത്രാലയം പുറത്തുവിട്ടു. 150.50 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം ഈ സാമ്പത്തിക വര്‍ഷം ഉല്‍പാദിപ്പിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, ഖാരിഫ് എണ്ണക്കുരു ഉല്‍പാദനത്തില്‍ കുറവുണ്ടാകും. 26 ദശലക്ഷം ടണ്‍ എണ്ണക്കുരു ഉല്‍പാദിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും 2.33 ദശലക്ഷം ടണ്ണിന്റെ കുറവുണ്ടാകും. കഴിഞ്ഞ വര്‍ഷം 24.03 ദശലക്ഷം ടണ്‍ ആയിരുന്നു ഉല്‍പാദനം.
ഖാരിഫ് വിളയില്‍ നിന്ന് മാത്രം 2021-22 വര്‍ഷത്തില്‍ 150.50 ദശലക്ഷം ടണ്‍ വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി ഉല്‍പാദനത്തേക്കാള്‍ 12.71 ദശലക്ഷം ടണ്‍ അധികമായിരിക്കുമിതെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഖാരിഫ് സീസണില്‍ 149.56 ദശലക്ഷം ടണ്‍ ആയിരുന്നു ഉല്‍പാദനം. 151.43 ദശലക്ഷം ടണ്‍ ആയിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ അരിയുല്‍പാദനം 107.04 ദശലക്ഷം ടണ്‍ ആയി വര്‍ധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
കരിമ്പ് ഉല്‍പാദനം 419.25 ദശലക്ഷം ടണ്‍ ആയി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരുത്തിയുല്‍പാദനത്തിലും വര്‍ധനവുണ്ടായേക്കും. 36.21 ദശലക്ഷം ടണ്ണാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എണ്ണക്കുരു ഉല്‍പാദനം ഇടിഞ്ഞാല്‍ വരും മാസങ്ങളില്‍ ഭക്ഷ്യഎണ്ണക്ക് വില വര്‍ധിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ കാര്‍ഷിക സൗഹൃദമായ നയങ്ങള്‍, കര്‍ഷകരുടെ കഠിനാധ്വാനം, ശാസ്ത്രജ്ഞരുടെ പ്രാവീണ്യം എന്നിവ കാരണം ഉല്‍പാദനം മെച്ചപ്പെട്ടതായി കാര്‍ഷിക മന്ത്രി നരേന്ദ്ര സിങ് തോമര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3CD50RI
via IFTTT
No comments:
Post a Comment