കൊല്‍ക്കത്ത: വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കൊല്‍ക്കത്തക്ക് സമീപത്തെ ഖര്‍ദയിലാണ് ദാരുണ സംഭവം. 10 വയസ്സുകാരനടക്കമാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് വീട്ടില്‍ വെള്ളം കയറിയത്. രാജ ദാസ് എന്നയാളും ഭാര്യ, മകന്‍ എന്നിവരുമാണ് മരിച്ചത്. നാല് വയസ്സുകാരനായ മറ്റൊരു മകന്‍ രക്ഷപ്പെട്ടു.
രാജാദാസ് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കേറ്റു. രക്ഷിക്കാന്‍ ഓടിയെത്തിയ ഭാര്യക്കും മകനും ഷോക്കേറ്റു. അയല്‍വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അധികൃതരെത്തിയത്. ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ മൂവരും മരിച്ചതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3AqORhL
via IFTTT
No comments:
Post a Comment