മനുഷ്യശരീരത്തില്‍ (Human Body) ഹൃദയവും ശ്വാസകോശവും എങ്ങനെയാണോ അങ്ങനെ തന്നെയാണ് വാഹനങ്ങള്‍ക്ക് (Vehicles) എഞ്ചിനുകള്‍ (Engine). വാഹനം ഓടിക്കുമ്പോള്‍ നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തനവും വാഹനത്തിന്‍റെ ആയുസ് കൂടിയാണ് നിര്‍ണ്ണയിക്കുന്നതെന്ന് ഓര്‍ക്കുക. കുറഞ്ഞ എഞ്ചിന്‍ ശേഷി (Engine Capacity)യുള്ള യാത്രാ കാറുകളുടെ എഞ്ചിന്‍കരുത്ത് (Engine Power) കൂട്ടുന്നതിന് അടുത്ത കാലത്ത് പ്രചാരമേറിയ സാങ്കേതിക വിദ്യയാണ് ടര്‍ബോ ചാര്‍ജ്ജ്ഡ് എഞ്ചിനുകള്‍ (Turbocharged Engine). ആദ്യകാലത്ത് ഭൂരിപക്ഷം ഡീസല്‍ (Diesel) കാറുകള്‍ക്കാണ് ഈ എഞ്ചിനുകള്‍ കരുത്തു പകര്‍ന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ചില പെട്രോള്‍ കാറുകളും (Petrol Car) ടര്‍ബോ (Turbo) കരുത്തോടെ എത്തിത്തുടങ്ങിയിരിക്കുന്നു. എന്തായാലാും ടര്‍ബോ ചാര്‍ജ്‍ഡ് എഞ്ചനുള്ള (Turbo Charged Engine) കാറുകളോട് ഒരിക്കലും ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലവ എന്തൊക്കെയെന്ന് നോക്കാം.
1. സ്റ്റാര്‍ട്ടാക്കിയ ഉടന്‍ ഓടിക്കരുത്
ടര്‍ബോ ചാര്‍ജ്‍ഡ് കാര്‍ സ്റ്റാര്‍ട്ടാക്കിയ ഉടന്‍ ഓടിക്കരുത്. അനുയോജ്യമായ താപം കൈവരിക്കാന്‍ ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് ഒരു മിനിട്ടെങ്കിലും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്‍തിടുക.
2. എഞ്ചിന്‍ ചൂടായ ശേഷം മാത്രം വേഗത
എഞ്ചിന്‍ ചൂടാകുന്നതിന് മുമ്പ് വേഗത കൈവരിക്കരുത്
3. പതുക്കെ നീങ്ങുക
ഡ്രൈവ് ചെയ്യുന്ന ആദ്യത്തെ അഞ്ച് മിനുട്ട് പതുക്കെ നീങ്ങുക. എഞ്ചിനില്‍ അധികം സമ്മര്‍ദ്ദം ചെലുത്താതിരിക്കുക.
4. പെട്ടെന്ന് എഞ്ചിന്‍ ഓഫ് ചെയ്യാതിരിക്കുക
സാധാരണ കാറുകളില്‍ എഞ്ചിന്‍ പെട്ടെന്ന് ഓഫാക്കുന്നത് കൊണ്ട് വലിയ കുഴപ്പങ്ങളില്ല. എന്നാല്‍ ടര്‍ബ്ബോചാര്‍ജ്ഡ് കാറില്‍ എഞ്ചിന്‍ ഉടനടി ഓഫാക്കുന്നത് എഞ്ചിന്‍ ഓയിലിന്റെ ഒഴുക്കിനെ തടയും. അതിനാല്‍ രണ്ടു മിനുട്ടെങ്കിലും നിശ്ചലാവസ്ഥയില്‍ തുടര്‍ന്ന ശേഷം ഓഫ് ചെയ്യുക.
5. ഗിയര്‍ ഷിഫ്റ്റിംഗ്
എഞ്ചിനു മേല്‍ അധികം സമ്മര്‍ദ്ദം നല്‍കി ഉയര്‍ന്ന ഗിയറുകളില്‍ തുടരുന്ന രീതി.
Courtesy
motorauthority dot com, Automotive Blogs
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/39zVt1o
via IFTTT
No comments:
Post a Comment