തിരുവനന്തപുരം: കത്തോലിക്കാ സഭ ബിജെപിയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കണമെന്ന് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. ക്രിസ്ത്യൻ പുരോഹിതരെ തന്ത്രപരമായി വശത്താക്കാൻ ബിജെപി ശ്രമിക്കുകയാണ്. പാലാ ബിഷപ്പിന്റെ പ്രസ്താവന കേരളത്തിൽ
ആശങ്കയും സംശയവും ഉണ്ടാക്കി. സമുദായങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കാൻ പ്രസ്താവനയെ ബിജെപി ഉപയോഗിച്ചു. മുസ്ലീങ്ങൾക്കിടയിൽ തീവ്രവാദസംഘടനകളും ആശയങ്ങളും ഉയർത്തുന്ന ഭീഷണി പാർട്ടിക്ക് ബോധ്യമുണ്ടെന്നും കാരാട്ട് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ
എഴുതിയ ലേഖനത്തിൽ പറഞ്ഞു. ക്രൈസ്‌തവർക്കിടയിൽ തീവ്രവാദ കാഴ്ചപ്പാടുകൾ ഉയർന്നു വരുന്നുണ്ടെന്നും ലേഖനം പറയുന്നു
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3ARsB0V
via IFTTT
No comments:
Post a Comment