മുംബൈ: മകളുടെ മൃതദേഹം (Dead body) തോളില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച് പിതാവ്. മഹാരാഷ്ട്രയിലെ(Maharashtra) ബീഡ് ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. അടുത്തിടെയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നദിക്ക് (River) കുറുകെയുണ്ടായിരുന്ന പാലം(Bridge) ഒലിച്ചുപോയതോടെയാണ് പിതാവിന് സ്വന്തം മകളുടെ മൃതദേഹം തോളില്‍ ചുമക്കേണ്ടി വന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് മകള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന്
ആത്മഹത്യ ചെയ്ത മകളുടെ മൃതദേഹം ഉമാപൂര്‍ ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കാനായി പിതാവ് വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചെങ്കിലും തകര്‍ന്ന് കിടക്കുന്ന റോഡിലൂടെ വാഹനം ഗ്രാമത്തിലേക്കെത്തിക്കാനായില്ല.
പൊലീസ് മൃതദേഹം കൊണ്ടുപോകാനായി കാളവണ്ടി ഏര്‍പ്പാട് ചെയ്തിരുന്നുവെങ്കിലും നദിയിലൂടെ കാള മറുവശത്തേക്ക് പോകാന്‍ തയ്യാറായില്ല. ഇതോടെ നദിക്കപ്പുറത്തേക്ക് വാഹനം എത്തിക്കാനുള്ള ശ്രമം നടന്നില്ല. ഇതോടെ പിതാവ് തന്‍റെ മകളുടെ മൃതദേഹം തോളില്‍ ചുമന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പാലം ഒലിച്ചുപോയതിന് ശേഷം പ്രദേശവാസികളെല്ലാം നദിയിലൂടെ നടന്നാണ് അപ്പുറത്തേക്ക് എത്തുന്നത്. എത്രയും വേഗം ഗ്രാമത്തിലേക്കുള്ള റോഡ് നന്നാക്കി പാലം പുനര്‍ നിര്‍മ്മിച്ച് തരണമെന്ന് നിരവധി തവണ അധികാരികള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അനുകൂല നടപടിയുണ്ടായില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
from Asianet News https://ift.tt/2XOTB2p
via IFTTT
No comments:
Post a Comment