ദില്ലി: ഇന്ത്യയിലെ കൊവിഷീൽഡ് വാക്സീൻ യുകെ അംഗീകരിച്ചില്ലെങ്കിൽ അടുത്തയാഴ്ച സമാന നടപടി എടുക്കാൻ ഇന്ത്യയും തീരുമാനിച്ചു. ഇന്ത്യയിൽ നിന്ന് യു കെയിൽ എത്തുന്നവർക്ക് യുകെ ക്വാറന്റീൻ ഏർപ്പെടുത്തുന്നതുപോലെ യു കെ പൗരൻമാർക്ക് ഇന്ത്യയും ക്വാറൻറീൻ ഏർപ്പെടുത്തും. ഒക്ടോബർ ഒന്ന് വരെ കാത്തിരിക്കാൻ ആണ് രാഷ്ട്രീയ തീരുമാനം
കൊവിഡ് വാക്സീൻ എടുത്ത ഇന്ത്യക്കാർക്ക് യു കെയിൽ ക്വാറന്റീൻ ഏർപ്പെടുത്തിയ നടപടി ഏറെ വിവാദമായിരുന്നു. ബ്രിട്ടീഷ് നിർമിത ഓക്സ്ഫഡ് അസ്ട്രാസെനക വാക്സീന്റെ ഇന്ത്യൻ പതിപ്പായ കൊവിഷീൽഡുപോലും അംഗീകരിക്കില്ലെന്ന യു കെ നിലപാടിനെതിരെ ഇന്ത്യ പ്രതിഷേധവും അറിയിച്ചിരുന്നു.
from Asianet News https://ift.tt/3Cwt5tF
via IFTTT
No comments:
Post a Comment